ഇന്ധനവിലയിൽ ഇന്നും വർധനവ്; 19 ദിവസത്തിനിടെ ഡീസലിന് കൂടിയത് അഞ്ച് രൂപയിലേറെ 

കൊച്ചിയിൽ പെട്രോളിന് 105.10 രൂപയും , ഡീസലിന് 98.74 രൂപയുമാണ്. കോഴിക്കോട്  പെട്രോളിന് 105.26 രൂപയും ഡീസലിന് 98.93 രൂപയുമാണ്.

ഇന്ധനവിലയിൽ ഇന്നും വർധനവ്; 19 ദിവസത്തിനിടെ ഡീസലിന് കൂടിയത് അഞ്ച് രൂപയിലേറെ 

കൊച്ചി: ഇന്ധനവിലയിൽ വീണ്ടും വർധനവ്‌. പെട്രോൾ ലീറ്ററിന് 35 പൈസയും ഡീസൽ ലീറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. 19 ദിവസം കൊണ്ട് ഡീസലിന് 5.13 രൂപയും പെട്രോളിന് 3.44 രൂപയുമാണ് കൂടിയത്.

കൊച്ചിയിൽ പെട്രോളിന് 105.10 രൂപയും , ഡീസലിന് 98.74 രൂപയുമാണ്.
കോഴിക്കോട്  പെട്രോളിന് 105.26 രൂപയും ഡീസലിന് 98.93 രൂപയുമാണ്.


നീണ്ട ഒരാഴ്ചയ്ക്ക് ശേഷം ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരുകയായിരുന്നു. റെക്കോർഡ് വില വർധനവാണ് ഇന്ധനത്തിന് ഉണ്ടായിരിക്കുന്നത്.