back to top
Thursday, January 16, 2025
Google search engine
HomeLatest Newsഅലൻ വാക്കർ പരിപാടിയിലെ ഫോൺ മോഷണം; ​കൊള്ളസംഘ തലവൻ അടക്കമുള്ളവർ പിടിയിൽ

അലൻ വാക്കർ പരിപാടിയിലെ ഫോൺ മോഷണം; ​കൊള്ളസംഘ തലവൻ അടക്കമുള്ളവർ പിടിയിൽ

കൊച്ചിയിൽ അലൻ വോക്കറുടെ സംഗീത നിശയ്ക്കിടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലെ പ്രതികളെ പിടികൂടി കേരളാ പോലീസ്.ഡെൽഹിയിലെ ദരിയാ ഗഞ്ചിൽ നിന്നുമാണ് ദില്ലി സ്വദേശികളെ മുളവുകാട് പോലീസ് പിടികൂടിയത്. ഗ്യാങ് തലവൻ അതീഖുറഹ്മാൻ, കൂട്ടാളി വസീം അഹമ്മദ് എന്നിവർ ദാരിഗഞ്ചിലെ വീട്ടിൽ നിന്ന് പിടിയിലായി. ഡെൽഹി ഗ്യാങ്ങിനെ പ്രത്യേക അന്വേഷണസംഘം പിടികൂടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അതീഖിന്‍റെ വീട്ടിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെത്തി. കേരള പോലീസിന്‍റെ അന്വേഷണ മികവാണ് 10 ദിവസം കൊണ്ട് പ്രതികളെ പിടികൂടാൻ സാധിച്ചത്.

കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് 39 ഫോണുകൾ നഷ്ടമായതായി പരാതി ലഭിച്ചത്. ഇതിൽ 21 എണ്ണം ഐ ഫോണുകളാണ്‌. ഷോയിൽ മുൻനിരയിലുണ്ടായിരുന്ന വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് ഇവർ കവർന്നത്‌. നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികൾ ട്രാക്ക് ചെയ്ത പോയതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീണ്ടത്. വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തെ പത്ത് നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയിൽ നടന്നത്.

അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകുമെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. ബാംഗ്ലൂരിലും ബോംബെയിലും അടക്കം നിരവധി മോഷണ കേസുകളിൽ പ്രതികളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത് എന്നും കേസിൽ നാല് പ്രതികൾക്ക് വേണ്ടി അന്വേഷണം തുടരുകയാണ് എന്നും കമ്മീഷണർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments