അഘോരികളുടെ കഥപറയുന്ന 'ഹര്‍ ഹര്‍ മഹാദേവ്' ഫോട്ടോ ഫീച്ചറുമായി രാഹുല്‍ രവി

തൃശൂര്‍ എളവള്ളി സ്വദേശി രാഹുല്‍ രവിയാണ് അഘോരികളുടെ ജീവിതം അടുത്ത് നിന്ന് പകര്‍ത്തിയത്. രാഹുലിന്റെ  ചിത്രങ്ങള്‍ ഇപ്പൊള്‍ സാമൂഹിക മാധ്യമങ്ങള്‍ ശ്രദ്ധേയമാകുകയാണ്.

അഘോരികളുടെ കഥപറയുന്ന 'ഹര്‍ ഹര്‍ മഹാദേവ്' ഫോട്ടോ ഫീച്ചറുമായി രാഹുല്‍ രവി

അഘോരികളെ തേടി ഒരു ഫോട്ടോഗ്രാഫറുടെ അസാധാരണ യാത്രയാണ് ''ഹര്‍ ഹര്‍ മഹാദേവ്'' എന്ന ഫോട്ടോ ഫീച്ചര്‍. തൃശൂര്‍ എളവള്ളി സ്വദേശി രാഹുല്‍ രവിയാണ് അഘോരികളുടെ ജീവിതം അടുത്ത് നിന്ന് പകര്‍ത്തിയത്. രാഹുലിന്റെ  ചിത്രങ്ങള്‍ ഇപ്പൊള്‍ സാമൂഹിക മാധ്യമങ്ങള്‍ ശ്രദ്ധേയമാകുകയാണ്. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് രാഹുല്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. ഓരോ ചിത്രത്തിനുമൊപ്പം ആ ചിത്രത്തിലേക്കെത്തിയ അതിലേക്ക് എത്തിയ അനുഭവ കുറിപ്പുകളും ചേര്‍ക്കുന്നു.  

വിജയദശമി ദിനത്തിലെ ഉറിയടി കണ്ണന്‍, കോവിഡ് കാലത്തെ മണ്ണില്‍ കുഴിച്ചെടുത്ത കേരളം എന്നിങ്ങനെയുള്ള വ്യത്യസ്ത പരീക്ഷണങ്ങള്‍ കൊണ്ട് ശ്രദ്ധേയനാണ് രാഹുല്‍ എന്ന യുവ ഫോട്ടോഗ്രാഫര്‍. അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ചിത്രങ്ങളാണ് പങ്കുവച്ചിട്ടുള്ളത്. ആശയാധിഷ്ഠിത ചിത്രങ്ങളും, മോഡലിംഗ് ചിത്രങ്ങളും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പരീക്ഷണങ്ങളുടെ ഒരു ശേഖരമാണ് അത്.  കണ്ണേങ്കാട് കരിങ്കാളി പൂരവും, കൊടുങ്ങല്ലൂര്‍ കാവ്തീണ്ടലും, രാജസ്ഥാന്‍ ജീവിതവും എല്ലാം അതിന്റെ ഭാഗമായി വന്നിരുന്നു.

രാഹുലിന്റെ ഏറ്റവും പുതിയ ഫോട്ടോ ഫീച്ചര്‍ ആണ് ഹര്‍ ഹര്‍ മഹാദേവ്. അഘോരികളെ അടുത്ത് കാണാനും ചിത്രങ്ങള്‍ പകര്‍ത്താനും 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന മഹാ കുംഭമേളയാണ് രാഹുല്‍  തിരഞ്ഞെടുത്തത്. അഘോരികള്‍ എന്നാല്‍ ഇന്നും നിരവധിയാളുകള്‍ക്ക് മുഖം ചുളിയുന്ന കാഴ്ചയാണ്. വിചിത്രമായ ജീവിത രീതികളുള്ള ഒരു കൂട്ടം മനുഷ്യര്‍ എന്നാല്‍ അവരിലേക്കിറങ്ങിച്ചെല്ലുമ്പോള്‍ വ്യത്യസ്തമായ ഒരു ലോകമാണ് മുന്നിലെത്തുന്നതെന്ന് രാഹുല്‍ പറയുന്നു. 

ഇതിനായി ഹരിദ്വാറിലേക്ക് ഉള്ള യാത്രയും അവിടെയുള്ള അനുഭവങ്ങളും,  ചിത്രങ്ങളെക്കുറിച്ചും കുറിപ്പുകള്‍കൂടി ചേരുമ്പോള്‍  ഓരോ ചിത്രങ്ങളും ജീവന്‍ തുളുമ്പുന്ന കഥകളായി  നമുക്ക് മുന്നില്‍ രൂപം പ്രാപിക്കുന്നു.  പലരും നെഗറ്റീവ് ആയി കാണുന്ന വിഷയത്തെ ചിത്രങ്ങളിലൂടെ അവതരിപ്പിച്ചതോടെ നിരവധിപ്പേരാണ് പിന്തുണയുമായെത്തിയതെന്ന് രാഹുല്‍ പറയുന്നു. അഘോരികളുടെ നഗ്‌ന ചിത്രങ്ങളായതിനാല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഷോഡോ ബാന്‍ ലഭിച്ചതോടെ ചില പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ പിന്നീട് കൂടുതല്‍ ആളുകള്‍ ചിത്രങ്ങള്‍ കാണാനും പങ്കുവയ്ക്കാനും മുന്നോട്ടു വരികയായിരുന്നു.

ഫോട്ടോപ്രദര്‍ശനം നടക്കുന്ന ഫേസ്ബുക്ക് പേജ്..

https://www.facebook.com/rahul.ravi.165

ഇന്‍സ്റ്റാഗ്രാം പേജ്...

https://instagram.com/rr_rahulravi?igshid=17ov4phoygh9w