back to top
Thursday, January 16, 2025
Google search engine
HomeLatest Newsശ്രീലങ്കയിൽ എൻ.പി.പി സഖ്യത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം; പ്രധാനമന്ത്രി ...

ശ്രീലങ്കയിൽ എൻ.പി.പി സഖ്യത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം; പ്രധാനമന്ത്രി ഡോ.ഹരിണിക്ക് ചരിത്ര നേട്ടം

കൊളംബോ: ശ്രീലങ്കയിൽ ചരിത്ര നേട്ടവുമായി ഡോ ഹരിണി. ഇതുവരെ ശ്രീലങ്ക കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഭൂരിപക്ഷവുമായാണ് പ്രധാനമന്ത്രി ഡോ ഹരിണി വിജയം കൈവരിച്ചത്. കൊളംബോയിൽ 6,55,289 ഭൂരിപക്ഷത്തോടെയാണ് ഹരിണി വിജയിച്ചത്. 2020-ലെ മഹിന്ദ രാജപക്സയുടെ ഭൂരിപക്ഷമായ 5,27,364 വോട്ടിനെ മറികടന്നാണ് ഈ വിജയം. പ്രസിഡൻ്റ അനുര ​ദിസനായകെയുടെ എൻ പി പി സഖ്യം നേടിയത് മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ്. ചരിത്രത്തിലാദ്യമായാണ് ശ്രീലങ്കൻ പാർലമെൻ്റിൽ ഇടത് ആധിപത്യം ഉണ്ടാകുന്നത്.

അനുര ​ദിസനായകെയുടെ നേതൃത്വത്തിൽ 225 അം​​ഗ പാർലമെൻ്റിലെ 159 സീറ്റുകളാണ് എൻ പി പിക്ക് നേടാൻ കഴിഞ്ഞത്. 2020 ൽ മൂന്ന് സീറ്റ് മാത്രമായിരുന്നു എൻ പി പിക്ക് നേടാൻ കഴിഞ്ഞത്. എന്നാൽ ഈ തവണത്തെ മഹാ ഭൂരിപക്ഷത്തിൽ തമിഴ് ഭൂരിപക്ഷ വടക്കൻ പ്രവിശ്യയും ഇടത്തേക്ക് മാറുകയായിരുന്നു. സിംഹള പാർട്ടിയെന്ന് വിലയിരുത്തപ്പെടുന്ന അനുരയുടെ ജെ വി പി, ജാഫ്ന ജില്ലയിൽ ചരിത്രത്തിലാദ്യമായി വിജയം നേടിയതും തിരഞ്ഞെടുപ്പിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു. മുസ്‌ലിം വോട്ടുകളിലെ വർധനവാണ് വിജയത്തിലെ പ്രധാന പങ്ക് വഹിച്ചത്. തമിഴ് അടക്കമുള്ള മൂന്ന് ഭാഷകളിൽ ദിനസായകെ വോട്ടർമാർക്ക് നന്ദി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments