ചാലക്കുടി: അതിരപ്പിള്ളി പോലീസ് സ്റ്റേഷന്‍ പരിസരത്ത് ഇറങ്ങിയ കാട്ടാനയെ റോഡ് മുറിച്ച് കടത്തി വിടുന്ന പോലീസുകാരന്റെ ദൃശ്യങ്ങള്‍ വൈറല്‍. ഏഴാറ്റുമുഖം ഗണപതി എന്ന പേരിലറിയപ്പെടുന്ന കാട്ടു കൊമ്പനെ റോഡ് മുറിച്ച് കടത്തി വിടുന്ന അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കാലടി ഓണമ്പിള്ളി സ്വദേശി മുഹമ്മദിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ആതിരപ്പള്ളി മേഖലയില്‍ സ്ഥിരമായി എത്തുന്ന ഒറ്റയാനാണ് ഏഴാറ്റുമുഖം ഗണപതി. പനയും മറ്റും കഴിക്കാന്‍ ആന ആതിരപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിസരത്ത് എത്തുന്നതും സ്ഥിരം കാഴ്ചയാണ്. പോലീസുകാര്‍ ആനയെ തുരത്താറാണ് പതിവ്. ഇത്തരത്തില്‍ സ്റ്റേഷന്‍ പരിസരത്തെ റോഡിന് സമീപത്തെ പറമ്പിലാണ് കഴിഞ്ഞ ദിവസം ഈ ആന എത്തിയത്. ഇതോടെ റോഡില്‍ വാഹന ഗതാഗതം തടസപ്പെട്ടു. ഇതോടെയാണ് പോലീസുകാര്‍ ഇടപെട്ട് ആനയെ വീണ്ടും തുരത്തിയത്. ഇതിനിടെയാണ് മുഹമ്മദ് ആനയോട് റോഡ് മുറിച്ച് കടക്കാന്‍ ആജ്ഞാപിച്ചതും ആന റോഡ് കടന്ന് പോയതും.