ബലാത്സംഗ കേസ്; ശ്രീകാന്ത് വെട്ടിയാർ നാടുവിട്ടെന്ന് സംശയിക്കുന്നതായി പോലീസ്; മൊബൈൽഫോൺ കേന്ദ്രീകരിച്ച് അന്വേഷണം 

അതേസമയം, ശ്രീകാന്തിനെതിരെ പരാതി നൽകിയ കൊല്ലം സ്വദേശിയായ യുവതിയുടെ രഹസ്യമൊഴി എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി.

ബലാത്സംഗ കേസ്; ശ്രീകാന്ത് വെട്ടിയാർ നാടുവിട്ടെന്ന് സംശയിക്കുന്നതായി പോലീസ്; മൊബൈൽഫോൺ കേന്ദ്രീകരിച്ച് അന്വേഷണം 

കൊച്ചി: ശ്രീകാന്ത് വെട്ടിയാറിനെതിരെ അന്വേഷണം ഊർജിതമാക്കി പോലീസ്.വ്ളോഗറും, നടനുമായ ശ്രീകാന്ത് വെട്ടിയാര്‍ നാടുവിട്ടുവെന്നാണ് പോലീസ് സംശയിക്കുന്നത്. ശ്രീകാന്തിനെ കണ്ടെത്താനായി ഇയാളുടെയും സുഹൃത്തുക്കളുടെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 

അതേസമയം, ശ്രീകാന്തിനെതിരെ പരാതി നൽകിയ കൊല്ലം സ്വദേശിയായ യുവതിയുടെ രഹസ്യമൊഴി എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. യുവതിയുടെ മെഡിക്കൽ പരിശോധനയും പൂർത്തിയായിട്ടുണ്ട്. പരാതിക്കാരിയെ പിന്തിരിപ്പിക്കാന്‍ ശ്രീകാന്തും സുഹൃത്തുക്കളും ശ്രമിച്ചിട്ടുണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.