back to top
Monday, January 20, 2025
Google search engine
HomeLatest Newsപൂരപ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ് കാറിൽ പോയത്; ഒറ്റ തന്തക്ക് പിറന്നവരാണെങ്കിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടൂ:...

പൂരപ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ് കാറിൽ പോയത്; ഒറ്റ തന്തക്ക് പിറന്നവരാണെങ്കിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടൂ: സുരേഷ് ഗോപി

ചേലക്കര: പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്ന് നടനും എംപിയുമായ സുരേഷ് ഗോപി ആവശ്യപ്പെട്ടു. പൂരപ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ് പോയതെന്നും സ്ഥലത്ത് കാറിലാണ് എത്തിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പൂരനഗരിയിൽ ആംബുലൻസിൽ പോയിട്ടില്ലെന്നും ചേലക്കരയിൽ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ അദ്ദേഹം പറഞ്ഞു.

‘പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണം. പൂരം കലക്കൽ സിപിഎമ്മിന് ബൂമറാംഗ് ആകും. പൂരപ്പറമ്പിൽ ആംബുലൻസിൽ എത്തിയിട്ടില്ല. സ്ഥലത്ത് എത്തിയത് ബിജെപി ജില്ലാ അദ്ധ്യക്ഷന്റെ കാറിലാണ്. പൂര പ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ് പോയത്. പൂരം കലക്കൽ പൊലീസ് അന്വേഷിച്ചാൽ തെളിയില്ല. കെ സുരേന്ദ്രൻ പറയുന്നതുപോലെ താൻ പൂരപ്പറമ്പിൽ എത്തിയത് ആംബുലൻസിലല്ല’, – സുരേഷ് ഗോപി വ്യക്തമാക്കി.

പൂരം കലക്കലിൽ ഇപ്പോഴത്തെ അന്വേഷണം ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ പരിദേവനം മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. മൂന്നാം മോദി സർക്കാർ വന്ന ശേഷം ഒരുത്തനെങ്കിലും മണിപ്പൂരിനെ കുറിച്ച് മിണ്ടുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സിനിമയിൽ നിന്ന് ഇറങ്ങാൻ സൗകര്യമില്ല. സിനിമ തന്റെ ചോരയും മാംസവും മജ്ജയും നീരുമാണ്. ദുഷിച്ച രാഷ്ട്രീയത്തിന്റെ ചോര എന്റെ കുടുംബത്തിൽ ഇല്ല. ചോരകൊടിയെന്തിയവരുടെ ചോരരാഷ്ട്രീയം എത്ര പേരെ കൊന്നുവെന്ന് നവീൻ ബാബുവിന്റെ വിഷയം ഉയർത്തി സുരേഷ് ഗോപി ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments