Wednesday, March 22, 2023
spot_img
HomeNewsInternationalഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും

ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും

റോം: അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹമറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. 2023 അവസാനത്തോടെ മംഗോളിയ സന്ദർശിക്കാനും അദ്ദേഹം പദ്ധതിയിട്ടിട്ടുണ്ട്.

ദക്ഷിണ സുഡാനിൽ നിന്ന് റോമിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ലോക യുവത്വദിനാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യം പോർച്ചുഗലിലെ ലിസ്ബൺ സന്ദർശിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

സെപ്റ്റംബറിൽ ഫ്രാൻസിലെ മാർസെയില്ലിയിൽ നടക്കുന്ന ബിഷപ്പുമാരുടെ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. സന്ദർശനം നടന്നാൽ മംഗോളിയ സന്ദർശിക്കുന്ന ആദ്യ മാർപ്പാപ്പയാകും പോപ്പ് ഫ്രാന്‍സിസ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments