വടിവാളല്ല, കരിങ്കൊടികള്‍ക്ക് നടുവിലൂടെ നെഞ്ച് വിരിച്ച് 

വിലൂടെ നെഞ്ച് വിരിച്ച് നടന്നു പോകുന്ന ചിത്രം വൈറലാകുന്നു.  മമ്മൂട്ടിമുഖ്യമന്ത്രിയായി എത്തുന്ന വണ്‍ സിനിമയുടെ പുിതിയ പോസ്റ്ററിലാണ് ഈ കാഴ്ച

വടിവാളല്ല, കരിങ്കൊടികള്‍ക്ക് നടുവിലൂടെ നെഞ്ച് വിരിച്ച് 

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഉയര്‍ന്ന വടിവാളുകള്‍ക്ക് മുന്നിലൂടെനെഞ്ച് വിരിച്ച് നടന്നയാളാണ്. പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം പ്രസംഗ മധ്യേ പറഞ്ഞത്. ഇവിടെയിതാ മുഖ്യമന്ത്രിയായി അഭിനയിക്കുന്ന മമ്മൂട്ടി കരിങ്കൊടികള്‍ക്ക് നടുവിലൂടെ നെഞ്ച് വിരിച്ച് നടന്നു പോകുന്ന ചിത്രം വൈറലാകുന്നു. മമ്മൂട്ടിമുഖ്യമന്ത്രിയായി എത്തുന്ന വണ്‍ സിനിമയുടെ പുിതിയ പോസ്റ്ററിലാണ് ഈ കാഴ്ച. പ്രതിഷേധിക്കുന്ന ആളുകള്‍ക്കു മുന്നിലൂടെ നെഞ്ചും വിരിച്ചു നടന്നുപോകുന്ന മമ്മൂട്ടിയെ പോസ്റ്ററില്‍ കാണാം. കടയ്ക്കല്‍ ചന്ദ്രന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് ടീമാണ്.