Wednesday, March 22, 2023
spot_img
HomeNewsKeralaപാരസെറ്റമോൾ ഉൾപ്പടെയുള്ള 55 മരുന്നുകളുടെ വില കുറച്ചു

പാരസെറ്റമോൾ ഉൾപ്പടെയുള്ള 55 മരുന്നുകളുടെ വില കുറച്ചു

തൃശ്ശൂർ: അവശ്യ മരുന്നുകളുടെ വില വർദ്ധനവിന്‍റെ കാഠിന്യം കുറയ്ക്കാൻ ശ്രമിച്ച് ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസ് കൺട്രോൾ കമ്മിറ്റി (എൻപിപിഎ). ഇത്തവണ 55 ഇനങ്ങളുടെ വിലയാണ് കുറച്ചത്. ഇതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ വില കുറച്ച മരുന്നുകളുടെ എണ്ണം 409 ആയി.

ഏകദേശം സമാന ചേരുവകളുള്ള വ്യത്യസ്ത ബ്രാൻഡ് നാമങ്ങളിൽ ഒരേ നിർമ്മാതാക്കൾ പുറത്തിറക്കുന്ന മരുന്നുകളുടെ കാര്യത്തിലും ഇടപെടലുണ്ട്. ഇത്തരം മരുന്നുകൾ തമ്മിൽ വലിയ വിലവ്യത്യാസം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. പുതിയ ചട്ടമനുസരിച്ച് ഒരേ കമ്പനിയുടെ ഒരേയിനം മരുന്നുകളിൽ ഏറ്റവും വിലക്കുറവുള്ളതിന്റെ പത്തുശതമാനത്തിലധികം വില മറ്റുമരുന്നുകൾക്ക് ഈടാക്കാൻ പാടില്ല. എല്ലാ വർഷവും മൊത്ത വില സൂചിക അനുസരിച്ച് വില മാറ്റാൻ ഇവയ്ക്ക് അനുവാദമുണ്ട്.

പുതുതായി വില കുറച്ച മരുന്നുകളിൽ അർബുദത്തിനുള്ള 250 മില്ലിഗ്രാം ജെഫിറ്റിനിബ്റി, റിത്തക്‌സിമാബ് കുത്തിവയ്പ്പ് മരുന്ന്, പ്രസവസമയത്തെ രക്തസ്രാവം നിയന്ത്രിക്കുന്ന ഓക്സിടോസിൻ കുത്തിവയ്പ്പ് മരുന്ന്, പാരസെറ്റോമോൾ, അസിത്രോമൈസിൻ, കെറ്റമിൻ, ട്രാമഡോൾ, സെഫിക്‌സൈം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ജെഫിറ്റിനിബിന് 475.9 രൂപയിൽ നിന്ന് 211.49 രൂപയായി കുറച്ചു. റിത്തക്‌സിമാബ് വില 842.18 രൂപയിൽ നിന്ന് 679.41 രൂപയായി മാറും. ഓക്സിടോസിന്റേ വില 19.59 രൂപയിൽ നിന്ന് 15.91 രൂപയായും മാറും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments