Thursday, March 30, 2023
spot_img
HomeEntertainmentവിവാദങ്ങൾ നിലനിൽക്കെ'പത്താനെ' പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിവാദങ്ങൾ നിലനിൽക്കെ’പത്താനെ’ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ബോക്സ് ഓഫീസിൽ വിജയ കുതിപ്പ് തുടരുന്ന ഷാരൂഖ് ഖാൻ്റെ ‘പത്താനെ’ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീനഗറിലെ ഐനോക്സ് റാം മുൻഷി ബാഗിൽ പത്താന്‍റെ ഹൗസ്ഫുൾ ഷോയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. പതിറ്റാണ്ടുകൾക്ക് ശേഷം ശ്രീനഗറിലെ തിയേറ്ററുകൾ ഹൗസ്ഫുൾ ആയെന്നും മോദി പറഞ്ഞു. കഴിഞ്ഞ ദിവസം ലോക്സഭയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം പത്താൻ്റെ വിജയത്തെക്കുറിച്ച് പ്രശംസിച്ചത്.

പത്താനെതിരായ ബഹിഷ്കരണ ആഹ്വാനങ്ങളോടും പ്രതിഷേധങ്ങളോടും പ്രധാനമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. ബോളിവുഡ് താരങ്ങളെ കുറിച്ച് അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് അന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. 

അതേസമയം, ഹിന്ദി സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന വിശേഷണവും പത്താൻ നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 865 കോടി രൂപയാണ് പത്താൻ ലോകവ്യാപകമായി നേടിയത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ജനുവരി 25 നാണ് റിലീസ് ചെയ്തത്. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments