ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഇടപെടേണ്ടി വരും: വാട്‌സാപ്പിനോട് സുപ്രീംകോടതി

ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഇടപെടേണ്ടി വരുമെന്ന് സുപ്രീം കോടതി.

ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഇടപെടേണ്ടി വരും: വാട്‌സാപ്പിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഇടപെടേണ്ടി വരുമെന്ന് സുപ്രീം കോടതി. സമൂഹമാധ്യമങ്ങളായ ഫെയ്‌സ്ബുക്കിനോടും വാട്‌സാപ്പിനോടുമാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഇക്കാര്യം അറിയിച്ചത്. നിങ്ങളുടെ മൂലധനത്തേക്കാള്‍ ജനങ്ങളുടെ സ്വകാര്യതയാണ് വലുതെന്നും കോടതി ചൂണ്ടിക്കാട്ടി. 

വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരായ ഹര്‍ജിയില്‍ ഇരു കമ്പനികള്‍ക്കും കോടതി നോട്ടിസ് അയച്ചു. വാട്‌സാപ് കൊണ്ടുവന്ന സ്വകാര്യതാ നയം ഇന്ത്യയില്‍ നടപ്പാക്കരുതെന്നും യൂറോപ്യന്‍ മേഖലയില്‍ നടപ്പാക്കിയ നയം ഇന്ത്യയിലും കൊണ്ടുവരാന്‍ അവരോട് ആവശ്യപ്പെടണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.