Wednesday, March 22, 2023
spot_img
HomeNewsKeralaവിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നത് സമാനതകളില്ലാത്ത കമ്യൂണിസ്റ്റ് പ്രവർത്തനം: സജി ചെറിയാന്‍

വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നത് സമാനതകളില്ലാത്ത കമ്യൂണിസ്റ്റ് പ്രവർത്തനം: സജി ചെറിയാന്‍

ചേര്‍ത്തല: എത്ര നല്ലകാര്യങ്ങൾ ചെയ്താലും ചെറിയ തെറ്റുകള്‍ തിരഞ്ഞ് കുനിഷ്ടുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ പാർട്ടിക്ക് അകത്തും പുറത്തും ഉള്ളപ്പോൾ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവുമായി മന്ത്രി സജി ചെറിയാന്‍. സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്‍റെ വിശപ്പ് രഹിത ചേർത്തല പദ്ധതിയുടെ അഞ്ചാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാന്ത്വന പ്രവർത്തനങ്ങളിലെ കമ്മ്യൂണിസ്റ്റ് ഇടപെടലിനെ അകത്തുനിന്നും പുറത്തുനിന്നും ചോദ്യം ചെയ്തവർക്കുള്ള മറുപടിയാണ് വിശപ്പ് രഹിത ചേർത്തല പോലുള്ള പ്രവർത്തനങ്ങൾ. വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നത് സമാനതകളില്ലാത്ത കമ്യൂണിസ്റ്റ് പ്രവർത്തനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാന്ത്വനം പ്രസിഡന്‍റ് കെ.രാജപ്പൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി പി പ്രസാദ് സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഏറ്റുവാങ്ങി. എ.എം. ആരിഫ് എം.പി തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments