സാരിയില്‍ പുഷ്അപ്പും ഭാരോദ്വഹനവും: ഷര്‍വാരി വൈറല്‍ വിഡിയോ

വര്‍ക്കൗട്ടിന് ഒട്ടും പറ്റാത്ത വസ്ത്രമാണ് സാരി എന്നതാണ് സമൂഹത്തിന്റെ പൊതൂ കാഴ്ചപ്പാട്. എന്നാല്‍ ഈ കാഴ്ചപ്പാടിനെ തിരുത്തുകയാണ് ഡോ. ഷര്‍വാരി എന്ന യുവതി.

സാരിയില്‍ പുഷ്അപ്പും ഭാരോദ്വഹനവും: ഷര്‍വാരി വൈറല്‍ വിഡിയോ

പുനെ: വര്‍ക്കൗട്ടിന് ഒട്ടും പറ്റാത്ത വസ്ത്രമാണ് സാരി എന്നതാണ് സമൂഹത്തിന്റെ പൊതൂ കാഴ്ചപ്പാട്. എന്നാല്‍ ഈ കാഴ്ചപ്പാടിനെ തിരുത്തുകയാണ് ഡോ. ഷര്‍വാരി എന്ന യുവതി. സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ് സാരിയുടുത്തുകൊണ്ടുള്ള ഷര്‍വാരിയുടെ വര്‍ക്ക്ഔട്ട് വിഡിയോ. 

പുനെ സ്വദേശിയായ ഡോക്ടര്‍ തന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ പേജിലൂടെയാണ് സാരിയുടുത്തുള്ള വര്‍ക്ക്ഔട്ടിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. പൂഷ്അപ്പും, വെയ്റ്റ്‌ലിഫ്റ്റിങ്ങും അടക്കം സാരിയുടുത്തുള്ള വിഡിയോകള്‍ ഷര്‍വാരി സോഷ്യല്‍മീഡിയ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. ജിമ്മിലെ എല്ലാ വര്‍ക്ക്ഔട്ടുകളും സാരിയുടുത്തു ചെയ്യാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍ പറയുന്നത്. 

കഴിഞ്ഞ നാലുവര്‍ഷമായി പവര്‍ലിഫ്റ്റിങ്ങിലാണ് ഷര്‍വാരി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഭര്‍ത്താവിന്റെയും മക്കളുടെയും പിന്തുണയാണ് തനിക്ക് പ്രചോദനമാകുന്നതൊന്നും ഷര്‍വാരി പറയുന്നു.