ഒളിംപിക്സില്‍ യമാഗുച്ചിയെ തകര്‍ത്ത് ഇന്ത്യയുടെ സിന്ധു സെമിഫൈനലില്‍

ടൂര്‍ണ  മെന്റിലെ ആറാം സീഡായ സിന്ധു നാലാം സീഡായ ജപ്പാന്റെ അകാനെ യമാഗുച്ചിയെ കീഴടക്കിയാണ് സെമി ഫൈനലില്‍ കടന്നത്. 

ഒളിംപിക്സില്‍ യമാഗുച്ചിയെ തകര്‍ത്ത് ഇന്ത്യയുടെ സിന്ധു സെമിഫൈനലില്‍

ടോക്യോ: ഒളിംപിക്സില്‍ ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു വനിതാ വിഭാഗം സിംഗിള്‍സിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ടൂര്‍ണ  മെന്റിലെ ആറാം സീഡായ സിന്ധു നാലാം സീഡായ ജപ്പാന്റെ അകാനെ യമാഗുച്ചിയെ കീഴടക്കിയാണ് സെമി ഫൈനലില്‍ കടന്നത്. 

റാങ്കിങ്ങില്‍ തന്നേക്കാള്‍ മുന്നിലുള്ള യമാഗുച്ചിയ്ക്കെതിരേ തകര്‍പ്പന്‍ പ്രകടനമാണ് സിന്ധു കാഴ്ചവെച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ വിജയം. സ്‌കോര്‍:21-13, 22-20. മത്സരം 56 മിനിട്ട് നീണ്ടു ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്സ് ബാഡ്മിന്റണ്‍ മത്സരത്തിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ ഒളിംപിക്സില്‍ ഇതേ ഇനത്തില്‍ സിന്ധു വെള്ളിമെഡല്‍ നേടി ചരിത്രം സൃഷ്ടിച്ചിരുന്നു.

സെമി ഫൈനലിലും വിജയം സ്വന്തമാക്കിയാല്‍ തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലും ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം എന്ന ചരിത്ര നേട്ടം സിന്ധുവിന് സ്വന്തമാകും. ഈ ഫോം തുടര്‍ന്നാല്‍ സിന്ധു ഇന്ത്യയിലേക്ക് സ്വര്‍ണവുമായി മടങ്ങും.