പ്രഭുദേവ - സൽമാൻ ഖാൻ കൂട്ടുകെട്ട് വീണ്ടും;  ആക്ഷൻ ത്രില്ലർ 'രാധേ'യുടെ ട്രെയ്‌ലർ എത്തി

രൺദീപ് ഹൂഡ വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ  ദിഷ പടാനി, ജാക്കി ഷ്റോഫ് എന്നിവരും പ്രധാന വേഷത്തിൽ  എത്തുന്നുണ്ട്.

പ്രഭുദേവ - സൽമാൻ ഖാൻ കൂട്ടുകെട്ട് വീണ്ടും;  ആക്ഷൻ ത്രില്ലർ 'രാധേ'യുടെ ട്രെയ്‌ലർ എത്തി

 

മുംബൈ: സൽമാൻ ഖാനെ നായകനാക്കി പ്രഭുദേവ  സംവിധാനം ചെയ്യുന്ന  ആക്ഷൻ ത്രില്ലറാണ് രാധെ. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒരു പൊലീസ് ആക്ഷൻ ത്രില്ലർ ഒപ്പം മികച്ച സംഗീതവും, റൊമാൻസും എല്ലാം ചേർന്ന മാസ് ചിത്രമാണ് രാധെ എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. 

പുതിയ സിനിമ 'രാധേ'യുടെ ട്രെയിലര്‍ എത്തി. രാധേ ഒരു പോലീസ് ആക്ഷന്‍ സിനിമ ആയിരിക്കും. ചിത്രത്തിൽ രൺദീപ് ഹൂഡ വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ  ദിഷ പടാനി, ജാക്കി ഷ്റോഫ് എന്നിവരും പ്രധാന വേഷത്തിൽ  എത്തുന്നുണ്ട്. തീയറ്ററിലും ഒടിടി പ്ലാറ്റ്ഫോമിലും ഒരേ സമയം ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. മെയ് 13 നാണ് സിനിമയുടെ റിലീസ് പ്രതീക്ഷിക്കുന്നത്.

സല്‍മാന്‍ ഖാന്‍ പ്രോഡക്ഷനും, റീല്‍ ലൈഫ് പ്രൈ ലിമിറ്റഡും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സജിദ് വാജിദ്, ദേവി ശ്രീ പ്രസാദ്, ഹിമേഷ് രെഷാമീയ എന്നിവരാണ് രാധേയുടെ സംഗീതം ഒരുക്കുന്നത്. ദബാംഗ് 3 ന് ശേഷം സല്‍മാന്‍ പ്രഭുദേവ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ്  'രാധേ'.