Wednesday, March 22, 2023
spot_img
HomeEntertainmentഅനുവാദമില്ലാതെ തന്റെ ചിത്രമോ ശബ്ദമോ വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കരുതെന്ന് രജനീകാന്ത്

അനുവാദമില്ലാതെ തന്റെ ചിത്രമോ ശബ്ദമോ വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കരുതെന്ന് രജനീകാന്ത്

ചെന്നൈ: അനുമതിയില്ലാതെ തന്‍റെ ഫോട്ടോയോ സിനിമാ ക്ലിപ്പിംഗുകളോ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് നടൻ രജനി കാന്ത്. അനുമതിയില്ലാതെ ഫോട്ടോകൾ, ശബ്ദം, പേര്, കാരിക്കേച്ചർ മുതലായവ ഉപയോഗിക്കുന്ന മാധ്യമങ്ങൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഉൽപ്പന്ന നിർമ്മാതാക്കൾ തുടങ്ങിയവർക്കെതിരെ സിവിൽ, ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് രജനീകാന്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.

വ്യക്തിത്വം കൊണ്ടും സ്വഭാവം കൊണ്ടും അഭിനേതാവ് എന്ന നിലയിൽ രജനീകാന്ത് നേടിയെടുത്ത പേരാണ് ‘സൂപ്പർസ്റ്റാർ’. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുള്ള താരത്തിന് വ്യക്തിപരമായി ഉപദ്രവമുണ്ടായാൽ വലിയ നഷ്ടമുണ്ടാകും.

പല നിർമ്മാതാക്കളും തങ്ങളുടെ ഉൽപ്പന്നങ്ങളുടെ പേരിൽ രജനിയുടെ ശബ്ദവും ഫോട്ടോകളും ഉപയോഗിക്കുന്നുണ്ട്. അനുവാദമില്ലാതെയുള്ള ഇത്തരം ഉപയോഗം വഞ്ചനാപരമാണ്. ഒരാളുടെ വ്യക്തിപരമായ സവിശേഷതകൾ അദ്ദേഹത്തിന്റെ അറിവില്ലാതെ വാണിജ്യപരമായി ചൂഷണം ചെയ്യരുതെന്ന് നോട്ടീസിൽ പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments