Monday, May 29, 2023
spot_img
HomeSportsരഞ്ജി ട്രോഫി 2023; ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തരാഖണ്ഡിനെ വീഴ്ത്തി കര്‍ണാടക സെമിയില്‍

രഞ്ജി ട്രോഫി 2023; ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തരാഖണ്ഡിനെ വീഴ്ത്തി കര്‍ണാടക സെമിയില്‍

ബെംഗളൂരു: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തരാഖണ്ഡിനെ പരാജയപ്പെടുത്തി കർണാടക സെമിയില്‍. ഇന്നിങ്സിനും 281 റൺസിനുമാണ് കർണാടകയുടെ ജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് 116 റൺസിന് ഓൾഔട്ടായി. 31 റൺസെടുത്ത കുനാൽ ചന്ദേലയാണ് ടോപ് സ്കോറർ. കർണാടകയ്ക്ക് വേണ്ടി എം വെങ്കിടേഷ് അഞ്ച് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച കര്‍ണാടക ഹോം ഗ്രൗണ്ടില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ ടീം 606 റൺസെടുത്തിരുന്നു.

161 റൺസെടുത്ത് പുറത്താകാതെ നിന്ന ശ്രേയസ് ഗോപാലാണ് ടീമിന്‍റെ ടോപ് സ്കോറർ. 83 റൺസെടുത്ത മായങ്ക് അഗർവാളും മികച്ച പ്രകടനം കാഴ്ചവച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments