Thursday, March 30, 2023
spot_img
HomeNewsNationalഗുജറാത്തിൽ പതിച്ചത് അപൂർവ ഉൽക്കാശിലകളെന്ന് ഗവേഷകർ; ബുധന്റെ ഉപരിതലവുമായി സാമ്യം

ഗുജറാത്തിൽ പതിച്ചത് അപൂർവ ഉൽക്കാശിലകളെന്ന് ഗവേഷകർ; ബുധന്റെ ഉപരിതലവുമായി സാമ്യം

അഹമ്മദാബാദ്: ഗുജറാത്തിലെ ബനസ്‌ക്കന്ധ ജില്ലയിലെ രണ്ട് ഗ്രാമങ്ങളിൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് 17ന് സന്ധ്യക്ക് ആകാശത്ത് നിന്ന് വീണത് അപൂർവ ഉൽക്കാശിലകളെന്ന് ഗവേഷകർ. ബുധൻ ഗ്രഹത്തിന്‍റെ ഉപരിതലവുമായുള്ള ഇവയുടെ സാമ്യവും വ്യക്തമായിട്ടുണ്ട്. ഗ്രഹ പരിണാമത്തെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾക്ക് ഇത് സഹായകമാകുമെന്ന് ഗവേഷകർ വ്യക്തമാക്കി.

ദേവ്ദര്‍ താലൂക്കിലെ റാവേല്‍, രന്തീല ഗ്രാമങ്ങളിൽ ജെറ്റ് വിമാനത്തിന്റെ ശബ്ദത്തോടെ ഉൽക്കാശിലകൾ താഴേക്ക് പതിക്കുകയായിരുന്നു. ഒരു വീടിന്‍റെ മുറ്റത്തെ ടൈലുകൾ തകർന്ന് കുഴി ഉണ്ടായി. 200 ഗ്രാം വരെ ഭാരമുള്ള ഇവ അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ ഗവേഷകരാണ് പഠനത്തിന് വിധേയമാക്കിയത്. കണ്ടെത്തലുകൾ അടുത്തിടെ കറന്‍റ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ചു.

ബഹിരാകാശത്തെ ഗോളങ്ങളില്‍നിന്നും മറ്റും ചിതറുന്ന ഭാഗങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ കടന്നാണ് ഉല്‍ക്കകളായി മാറുന്നത്. പഠനമനുസരിച്ച്, ഔബ്രൈറ്റ് വിഭാഗത്തിലെ അപൂർവ ഉൽക്കാശിലകളാണ് ഇവ. ഭൂമിയിലേക്കുള്ള വരവില്‍ പലതായി പൊട്ടിവീണതാണ് ഇവ. സാധാരണ ഉൽക്കാശിലകളിലെന്നപ്പോലെ ഉരുണ്ട തരികളില്ലാത്തവയാണ് ഓബ്രൈറ്റുകള്‍.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments