Wednesday, March 22, 2023
spot_img
HomeNewsNationalആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി ത്രിദിന യോഗം ആരംഭിച്ചു

ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി ത്രിദിന യോഗം ആരംഭിച്ചു

മുംബൈ: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്‍റെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ത്രിദിന യോഗം ആരംഭിച്ചു. പണപ്പെരുപ്പം തടയാൻ കഴിഞ്ഞ വർഷം മെയ്യിൽ ആരംഭിച്ച നിരക്ക് വർദ്ധനവ് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന പ്രതീക്ഷകൾക്കിടെ രാജ്യം എംപിസി യോഗത്തെ ഉറ്റുനോക്കുകയാണ്. ആറംഗ നിരക്ക് നിർണയ സമിതിയുടെ തീരുമാനം ഗവർണർ ബുധനാഴ്ച പ്രഖ്യാപിക്കും.

റീട്ടെയിൽ പണപ്പെരുപ്പം കുറഞ്ഞതും റിസർവ് ബാങ്കിന്‍റെ 6% ടോളറൻസ് ലെവലിന് താഴെയായതിനാലും റിസർവ് ബാങ്ക് പലിശനിരക്ക് ഉയർത്തിയാലും ഇത് 25 ബേസിസ് പോയിന്‍റ് വരെ മാത്രമേ ഉയർത്തൂ എന്നാണ് വിദഗ്ധർ പറയുന്നത്. 

മൂന്ന് റിസർവ് ബാങ്ക് ഉദ്യോഗസ്ഥരും കേന്ദ്ര സർക്കാർ നിയമിച്ച മൂന്ന് ബാഹ്യ അംഗങ്ങളും അടങ്ങുന്നതാണ് എംപിസി. ആർബിഐ ഗവർണറെ കൂടാതെ എക്സിക്യൂട്ടീവ് ഡയറക്ടർ രാജീവ് രഞ്ജൻ, ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രത പത്ര എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ശശാങ്ക ഭിഡെ (ഓണററി സീനിയർ അഡ്വൈസർ, നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച്, ഡൽഹി), അഷിമ ഗോയൽ (എമെറിറ്റസ് പ്രൊഫസർ, ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് റിസർച്ച്, മുംബൈ), ജയന്ത് ആർ വർമ്മ (പ്രൊഫസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, അഹമ്മദാബാദ്) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments