കേരള താരം അസറുദീൻ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രിൽ

യു​വ​താ​രം മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നെ​യും ആ​ര്‍​സി​ബി ടീ​മി​ലെ​ത്തി​ച്ചു. വി​ഷ്ണു വി​നോ​ദി​നെ ഡ​ല്‍​ഹി ക്യാ​പ്റ്റ​ല്‍​സും ടീ​മി​ലെ​ത്തി​ച്ചു. അ​ടി​സ്ഥാ​ന വി​ല​യാ​യ 20 ല​ക്ഷം രൂ​പ​യ്ക്കാ​ണ് മൂ​ന്നു താ​ര​ങ്ങ​ളെ​യും ടീ​മു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

കേരള താരം  അസറുദീൻ  റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രിൽ

ചെ​ന്നൈ: ഐ​പി​എ​ല്‍ താ​ര​ലേ​ലത്തിൽ കേ​ര​ളാ താരങ്ങൾക്ക് സ്വീകാര്യത. കേരളാ ടീം ​നാ​യ​ക​ന്‍ സ​ച്ചി​ന്‍ ബേ​ബി​യെ വീ​ണ്ടും റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍ സ്വ​ന്ത​മാ​ക്കി. മ​ല​യാ​ളി​ക​ള്‍ ഏ​റെ ആ​കാം​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കി​യ യു​വ​താ​രം മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നെ​യും ആ​ര്‍​സി​ബി ടീ​മി​ലെ​ത്തി​ച്ചു. വി​ഷ്ണു വി​നോ​ദി​നെ ഡ​ല്‍​ഹി ക്യാ​പ്റ്റ​ല്‍​സും ടീ​മി​ലെ​ത്തി​ച്ചു. അ​ടി​സ്ഥാ​ന വി​ല​യാ​യ 20 ല​ക്ഷം രൂ​പ​യ്ക്കാ​ണ് മൂ​ന്നു താ​ര​ങ്ങ​ളെ​യും ടീ​മു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

2016ല്‍ ​ആ​ദ്യ​മാ​യി റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍ ടീ​മി​ലെ​ത്തി​യ സ​ച്ചി​ന്‍ ബേ​ബി 2017ലും ​ബാം​ഗ്ലൂ​ര്‍ ടീ​മി​ല്‍ തു​ട​ര്‍​ന്നു. 2016ല്‍ ​ബാം​ഗ്ലൂ​രി​നാ​യി 11 മ​ത്സ​ര​ങ്ങ​ളി​ല്‍ അ​വ​സ​രം ല​ഭി​ച്ച സ​ച്ചി​ന്‍ ബേ​ബി​ക്ക് 2017ല്‍ ​പ​ക്ഷെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലെ അ​വ​സ​രം ല​ഭി​ച്ചു​ള്ളു. 2018​ല്‍ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നൊ​പ്പ​മെ​ത്തി​യെ​ങ്കി​ലും അ​ന്തി​മ ഇ​ല​വ​നി​ല്‍ ക​ളി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചി​രു​ന്നി​ല്ല.

മ​ല​യാ​ളി​ക​ള്‍ ഏ​റെ ആ​കാം​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കി​യ വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്സ്മാ​ന്‍ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നു​വേ​ണ്ടി ബാം​ഗ്ലൂ​ര്‍ ഒ​ഴി​കെ മ​റ്റു ടീ​മു​ക​ളൊ​ന്നും രം​ഗ​ത്തെ​ത്തി​യി​ല്ല. മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ട്വ​ന്‍റി-20 ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ മും​ബൈ​ക്കെ​തി​രെ ന​ട​ത്തി​യ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗാ​ണ് അ​സ്ഹ​റു​ദ്ദീ​നെ ദേ​ശീ​യ ശ്ര​ദ്ധ​യി​ലെ​ത്തി​ച്ച​ത്. മും​ബൈ​ക്കെ​തി​രെ 37 പ​ന്തി​ല്‍ സെ​ഞ്ചു​റി നേ​ടി​യ അ​സ്ഹ​റു​ദ്ദീ​ന്‍ 54 പ​ന്തി​ല്‍ 11 സി​ക്സും 9 ഫോ​റും അ​ട​ക്കം 137 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു.