ചര്‍ച്ചയ്ക്ക് തയ്യാർ, സമര ജീവികളാണ് രാജ്യത്തിന് സ്വാതന്ത്യം നേടി കൊടുത്തതെന്നും  കര്‍ഷക സംഘടനകള്‍.

പ്രക്ഷോഭങ്ങള്‍ക്ക് ജനാധിപത്യത്തില്‍ വലിയ പ്രാധാന്യമുണ്ട്. സ്വാതന്ത്ര സമരം വിജയിപ്പിച്ചത് സമര ജീവികളുടെ ജീവാർപ്പണം കൊണ്ടാണെന്നും  സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ചര്‍ച്ചയ്ക്ക്  തയ്യാർ, സമര ജീവികളാണ് രാജ്യത്തിന് സ്വാതന്ത്യം നേടി കൊടുത്തതെന്നും  കര്‍ഷക സംഘടനകള്‍.

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന്  കര്‍ഷക സംഘടനകള്‍.  ചര്‍ച്ചയ്ക്കുള്ള തീയതി നിശ്ചയിക്കാന്‍ കര്‍ഷക സംഘടനകള്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചതായി പിടിഐ  റിപ്പോര്‍ട്ടു ചെയ്തു. സമരം അവസാനിപ്പിക്കാനും ചര്‍ച്ച തുടരാനും പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷക സംഘടനകളോട് പാർലമെൻ്റിൽ അഭ്യര്‍ഥിച്ചതിന് പിന്നാലെയാണിത്.

അതിനിടെ, രാജ്യത്ത് പുതിയൊരു വിഭാഗം സമര ജീവികള്‍ ഉദയം ചെയ്തിട്ടുണ്ടെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം കര്‍ഷക സംഘടനകള്‍ തള്ളി. പ്രക്ഷോഭങ്ങള്‍ക്ക് ജനാധിപത്യത്തില്‍ വലിയ പ്രാധാന്യമുണ്ട്. സ്വാതന്ത്ര സമരം വിജയിപ്പിച്ചത് സമര ജീവികളുടെ ജീവാർപ്പണം കൊണ്ടാണെന്നും  സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മോർച്ചയുടെ മുതിര്‍ന്ന നേതാവ് ശിവ് കുമാര്‍ കക്കയാണ് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞത്.

കേന്ദ്ര സര്‍ക്കാരുമായി  ചര്‍ച്ചയ്ക്ക് തയ്യറാണെന്നും തീയതിയും സമയവും സര്‍ക്കാരിന് നിശ്ചയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച നടത്താന്‍ കര്‍ഷകര്‍ ഒരിക്കലും വിസമ്മതിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോഴെല്ലാം കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ കര്‍ഷകര്‍ തയ്യാറായി. ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കര്‍ഷക സമരത്തിൻ്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ 11 തവണയാണ് ഇതുവരെ ചര്‍ച്ച നടത്തിയത്.