back to top
Friday, January 17, 2025
Google search engine
HomeLatest Newsമഹാരാഷ്ട്ര:വിമത ഭീഷണിയില്‍ കലങ്ങി മറിഞ്ഞ് മുന്നണികള്‍; വിമതർ കുടുതൽ ബിജെപിക്കും കോൺഗ്രസിനും

മഹാരാഷ്ട്ര:വിമത ഭീഷണിയില്‍ കലങ്ങി മറിഞ്ഞ് മുന്നണികള്‍; വിമതർ കുടുതൽ ബിജെപിക്കും കോൺഗ്രസിനും

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെ മഹാരാഷ്ട്രയില്‍ വിമതഭീഷണിയില്‍ കലങ്ങിമറിഞ്ഞ് മുന്നണികള്‍. സമവായ ചര്‍ച്ചകള്‍ ഇതുവരെയും ഫലം കണ്ടില്ല. അതേസമയം ജാര്‍ഖണ്ഡില്‍ പ്രചാരണ പരിപാടികള്‍ ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍.

പരസ്പരം പിരിഞ്ഞുള്ള മുന്നണി സമവാക്യങ്ങളുടെ കോലാഹലങ്ങളില്‍ പ്രചാരണ രംഗത്ത് തീപ്പടരുമ്പോള്‍ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് വീണ്ടും ശ്രദ്ധ നേടുകയാണ്. ഇരു മുന്നണികളില്‍ നിന്നും പിണങ്ങി പിരിഞ്ഞ് 50ലധികം സ്ഥാനാര്‍ത്ഥികള്‍ വിമതരായി മത്സര രംഗത്തുണ്ട് . ബിജെപി നയിക്കുന്ന മഹായുതിയിലാണ് ഏറെയും വിമതര്‍. 36 പേര്‍ വിമത സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു . ഇതില്‍ 19 പേര്‍ ബിജെപിയില്‍ നിന്നാണ്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍ നിന്ന് മാത്രം 16 വിമത സ്ഥാനാര്‍ത്ഥികള്‍ ഉണ്ട്. മഹാ വികാസ് അഘാടിയില്‍ കോണ്‍ഗ്രസ് പാളയതാണ് ഏറ്റവും കൂടുതല്‍ വിമത ഭീഷണി നേരിടുന്നത്. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ചയാണ്. ഇതിനു മുമ്പായി വിമതഭീഷണി തടയാനുള്ള ശ്രമത്തിലാണ് ഇരു സഖ്യവും.

വിമതരുമായുള്ള സമവായ ചര്‍ച്ചകള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച നടക്കുന്ന പൊതു പ്രചാരണ പരിപാടിയില്‍ ഇരുമുന്നണികളുടെയും ദേശീയ നേതാക്കള്‍ പങ്കെടുക്കും. മഹാവികാസഡിക്കായി പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെ തുടങ്ങിയവരും എത്തും. അതേസമയം ജാര്‍ഖണ്ഡില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പിലേക്കുള്ള ചൂടുപിടിച്ച പ്രചാരണത്തിലാണ് ഇരു മുന്നണികളും. തിങ്കളാഴ്ച നടക്കുന്ന ബിജെപിയുടെ പൊതു പരിപാടിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും. ചൊവ്വാഴ്ച പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തും.വര്‍ഗീയവിഷം കുത്തിവെക്കുന്ന പ്രചാരണ രീതിയാണ് ബിജെപി കൈക്കൊള്ളുന്നത്. 1951 ന് ശേഷം ജാര്‍ഖണ്ഡില്‍ ഹിന്ദു ജനസംഖ്യ കുത്തനെ കുറഞ്ഞെന്ന അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുടെ പ്രസ്താവന പ്രതിഷേധത്തിനിടയാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments