രാജമൗലിയുടെ 'ആർ. ആർ ആർ' റിലീസ് തീയതി വീണ്ടും നീട്ടി

കോവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്താന്‍ ഇനിയും സമയമെടുക്കും എന്നതിനാലാണ് പുതിയ തീരുമാനം

രാജമൗലിയുടെ 'ആർ. ആർ ആർ' റിലീസ് തീയതി വീണ്ടും നീട്ടി

ചെന്നൈ: രാജമൗലി സംവിധാനം ചെയ്യുന്ന 'ആര്‍ആര്‍ആറി'ന്‍റെ റിലീസ് അനിശ്ചിതമായി നീട്ടിവച്ചു. ഒക്ടോബര്‍ 13 ആണ് റിലീസ് തീയതിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്താന്‍ ഇനിയും സമയമെടുക്കും എന്നതിനാലാണ് പുതിയ തീരുമാനം.

ആദ്യം 2020 ജൂലൈ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രം 2021 ജനുവരിയിലായിരുന്നു പിന്നീട് റിലീസ് മാറ്റിയത്. എന്നാൽ ശേഷം ഒക്ടോബർ 17ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്.പിന്നീടാണ് ഒക്ടോബർ 13ലേക്ക് മാറ്റിയത്.

ചിത്രത്തിൻ്റെ ഷൂട്ടിങ് ഏറെ നാളുകൾക്ക് മുൻപ് തന്നെ തുടങ്ങിയിരുന്നതാണ്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഇവരുടെയെല്ലാം ക്യാരക്ടർ പോസ്റ്ററുകൾ നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്.