അധികാരത്തിലെത്തിയാൽ കേരളാബാങ്ക് പിരിച്ചുവിടും; ചെന്നിത്തല

കേരളാ ബാങ്ക് സ്ഥിരപ്പെടുത്തല്‍ ഹൈക്കോടതി തടഞ്ഞത് സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ്. ഉദ്യോഗാര്‍ത്ഥികള്‍ യാചിച്ചിട്ടും, പിഎസ്സി റാങ്ക് ഹോൾഡേഴ്സ് സമരം നടത്തിയിട്ടും മുഖ്യമന്ത്രിയുടെ മനസ്സലിയുന്നില്ല. സർക്കാരം സമരം തീർക്കാൻ ശ്രമിക്കുന്നില്ല. ഇത് ധാര്‍ഷ്ട്യമാണ്.

അധികാരത്തിലെത്തിയാൽ കേരളാബാങ്ക് പിരിച്ചുവിടും; ചെന്നിത്തല

ആലപ്പുഴ: നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ വിജയം നേടി അധികാരത്തിലെത്തിയാൽ കേരളാ ബാങ്ക് പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാങ്കിന്റെ രൂപീകരണം തന്നെ നിയമവിരുദ്ധമായാണ് നടത്തിയത്. സംസ്ഥാനത്തെ സഹകരണപ്രസ്ഥാനത്തെ നശിപ്പിക്കുന്ന തീരുമാനമായിരുന്നു കേരള ബാങ്കെന്നും ചെന്നിത്തല പറഞ്ഞു.

കേരളാ ബാങ്ക് സ്ഥിരപ്പെടുത്തല്‍ ഹൈക്കോടതി തടഞ്ഞത് സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ്. ഉദ്യോഗാര്‍ത്ഥികള്‍ യാചിച്ചിട്ടും, പിഎസ്സി റാങ്ക് ഹോൾഡേഴ്സ് സമരം നടത്തിയിട്ടും മുഖ്യമന്ത്രിയുടെ മനസ്സലിയുന്നില്ല. സർക്കാരം സമരം തീർക്കാൻ ശ്രമിക്കുന്നില്ല. ഇത് ധാര്‍ഷ്ട്യമാണ്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഒഴിവുകള്‍ നികത്തുന്നത് ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.