back to top
Thursday, March 20, 2025
Google search engine
HomeLatest Newsനവീകരണം പൂർത്തീകരിച്ച സിപിഐ സംസ്ഥാന ആസ്ഥാന മന്ദിരം എംഎൻ സ്മാരകം പ്രവർത്തനം തുടങ്ങി

നവീകരണം പൂർത്തീകരിച്ച സിപിഐ സംസ്ഥാന ആസ്ഥാന മന്ദിരം എംഎൻ സ്മാരകം പ്രവർത്തനം തുടങ്ങി

നവീകരണം പൂർത്തീകരിച്ച സിപിഐ സംസ്ഥാന ആസ്ഥാന മന്ദിരം എംഎൻ സ്മാരകം ഉദ്ഘാടനം ചെയ്തു . മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തെത്തുടര്‍ന്ന് പൊതുചടങ്ങുകള്‍ ഇല്ലാതെയാണ് ഉദ്ഘാടന ചടങ്ങ് നടത്തിയത്. രാവിലെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാര്‍ട്ടി പതാക ഉയര്‍ത്തി . തുടര്‍ന്ന് ശിലാഫലകം അനാച്ഛാദനം ചെയ്തു .

ദേശിയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ്ബാബു , പി സന്തോഷ് കുമാർ എം പി , സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരൻ എംഎല്‍എ , പി പി സുനീർ എം പി , നേതാക്കളായ കെ പി രാജേന്ദ്രൻ ‚സത്യൻമൊകേരി, രാജാജിമാത്യു തോമസ് , ജി ആർ അനിൽ , കെ രാജൻ , പി പ്രസാദ് , ജെ ചിഞ്ചുറാണി , എൻ രാജൻ , കെ പി സുരേഷ്‌രാജ് , ചിറ്റയം ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു . ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം ഓഫിസിൽ സംസ്ഥാന കൗൺസിൽ യോഗം ചേർന്നു . ഇന്നലെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഉദ്ഘാടന പരിപാടി, എം ടി വാസുദേവന്‍ നായരുടെ വേര്‍പാടിനെത്തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. കോൺഫറൻസ് ഹാൾ, പ്രസ് റൂം, ലൈബ്രറി, സോഷ്യൽമീഡിയ റൂം, ക്വാട്ടേഴ്സ്, മെസ് എന്നിവ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് നവീകരിച്ച കെട്ടിടത്തിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments