back to top
Thursday, January 16, 2025
Google search engine
HomeUncategorizedതൃശ്ശൂരിലെ സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് കാരണം പൂരം വിവാദമല്ലെന്ന ഉപസമിതി റിപ്പോര്‍ട്ടെന്ന വാര്‍ത്ത അടിസ്ഥാന...

തൃശ്ശൂരിലെ സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് കാരണം പൂരം വിവാദമല്ലെന്ന ഉപസമിതി റിപ്പോര്‍ട്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതം: കെ.സുധാകരന്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് കാരണം പൂരം വിവാദമല്ലെന്ന് കെ.പി.സി.സി ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന മാധ്യമവാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.

തൃശ്ശൂരിലെ തോല്‍വി സംബന്ധിച്ച് പഠിക്കാന്‍ കെ.പി.സി.സി നേതൃത്വം രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ്, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ധിഖ്, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. ഈ ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കെ.പി.സി.സിയുടെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത ദിവസങ്ങളില്‍തന്നെ പാര്‍ട്ടി ഈ വിഷയത്തിന്മേമേല്‍ ചര്‍ച്ച നടത്തി ഉചിതമായ തീരുമാനങ്ങളെടുക്കും. വാര്‍ത്തയില്‍ സൂചിപ്പിക്കുന്ന കാര്യങ്ങളല്ല ഉപസമിതി റിപ്പോര്‍ട്ടിലുള്ളത്. വസ്തുത ഇതായിരിക്കെ തെറ്റിദ്ധാരണപരത്തുന്ന പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ ഉപസമിതി റിപ്പോര്‍ട്ട് എന്ന പേരില്‍ പ്രചരിച്ചത്.

പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുകയും സി.പി.എം-ബി.ജെ.പി സഖ്യത്തെ വെള്ളപൂശുക എന്നതാണ് ഇത്തരം വാര്‍ത്തയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ നിഗൂഢ ലക്ഷ്യം. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തര്‍ധാരയാണ് തൃശ്ശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി വിജയിച്ചതിന് പിന്നിലെ യഥാര്‍ഥ കാരണം. തൃശ്ശൂരില്‍ ബി.ജെ.പിയുടെ വിജയത്തിലേക്ക് നയിച്ചതില്‍ പൂരം കലക്കിയതിന് നിര്‍ണായകമായ പങ്കാണുള്ളതെന്നും കെ. സുധാകരന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments