Thursday, March 30, 2023
spot_img
HomeNewsKeralaദേവികുളം ഗ്യാപ്പ് റോഡില്‍ പാറ ഖനനം; കരാര്‍ കമ്പനിക്ക് 6.5 കോടി രൂപ പിഴ

ദേവികുളം ഗ്യാപ്പ് റോഡില്‍ പാറ ഖനനം; കരാര്‍ കമ്പനിക്ക് 6.5 കോടി രൂപ പിഴ

ഇടുക്കി: ദേശീയപാത നിർമ്മാണത്തിന്‍റെ മറവിൽ ദേവികുളം ഗ്യാപ് റോഡിൽ പാറ ഖനനം നടത്തിയതിനു കരാർ കമ്പനി ആറരക്കോടി രൂപ പിഴയടയ്ക്കാൻ ഉത്തരവ്. ഈ മാസം അവസാനത്തിനു മുമ്പ് റവന്യു വകുപ്പിനു പണം നൽകണമെന്ന് ഉടുമ്പൻചോല തഹസിൽദാർ ഉത്തരവിറക്കി. കരാറുകാരായ ഗ്രീന്‍ വര്‍ത്ത് ഇന്‍ഫ്രാസട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനോട് പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ദേവികുളം ഗ്യാപ് റോഡിൽ അനധികൃതമായി പാറപൊട്ടിക്കുന്നുവെന്ന പരാതിയിൽ 2021ൽ റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു.

ഉടുമ്പൻചോല, ദേവികുളം താലൂക്ക് സർവേയർമാർ പ്രദേശത്ത് പരിശോധന നടത്തി സർക്കാർ ഭൂമിയിലെ പാറ പൊട്ടിച്ചതായി കളക്ടർക്ക് റിപ്പോർട്ട് നൽകി. തുടർന്ന് ഇടുക്കി കളക്ടറും ദേവികുളം സബ് കളക്ടറും വീണ്ടും പരിശോധന നടത്തുകയും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.  തുടർന്ന് നഷ്ടം കണ്ടെത്തി നടപടിയെടുക്കാൻ ഉടുമ്പൻചോല തഹസിൽദാർക്ക് നിർദേശം നൽകി. സർക്കാർ ഭൂമിയിൽ നിന്ന് 6.28 ടൺ പാറ കമ്പനി പൊട്ടിച്ചുവെന്നാണ് റവന്യൂ വകുപ്പിന്‍റെ കണക്ക്. ഇതിന്‍റെ വിലയായ 3,14,17,000 രൂപ നഷ്ടപരിഹാരമായി നൽകണമെന്നാണ് ഇപ്പോഴത്തെ ഉത്തരവ്.

അതേസമയം സർക്കാർ ഭൂമിയിൽ കയറുകയോ പാറ പൊട്ടിക്കുകയോ ചെയ്തിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കരാർ കമ്പനി. എന്നാൽ ഈ തുകയേക്കാൾ കൂടുതൽ പാറ പൊട്ടിച്ചിട്ടുള്ളതായാണ് പരാതിക്കാർ ആരോപിക്കുന്നത്. അനധികൃത പാറഖനനത്തില്‍ നിർമ്മാണ കമ്പനിക്കെതിരെ കേസെടുക്കാൻ കഴിഞ്ഞ വർഷം ജൂലൈയിൽ നെടുങ്കണ്ടം മജിസ്ട്രേറ്റ് കോടതി ശാന്തൻപാറ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഈ കേസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments