Thursday, March 30, 2023
spot_img
HomeNewsKeralaക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ അഞ്ച് ലക്ഷം വാങ്ങി; സൈബി ജോസിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍

ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ അഞ്ച് ലക്ഷം വാങ്ങി; സൈബി ജോസിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍

കൊച്ചി: ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം നിലനിൽക്കെ സൈബി ജോസിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നു. 10 വർഷം മുമ്പ് സൈബി ഫയൽ ചെയ്ത വിവാഹമോചന കേസിലെ എതിർ കക്ഷിയാണ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തങ്ങൾക്കെതിരായ ക്രിമിനൽ കേസ് പിൻവലിക്കാമെന്ന് വാഗ്ദാനം ചെയ്ത് സൈബി അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കോതമംഗലം സ്വദേശി ബേസിൽ ജെയിംസിന്‍റെ ആരോപണം.

അഞ്ച് ലക്ഷം രൂപ ഡിവൈൻ നഗറിലുള്ള സൈബിയുടെ വീട്ടിലെത്തിച്ച് കൊടുത്തെന്നും ബേസിൽ ജെയിംസ് പറഞ്ഞു. എന്നാൽ കുടുംബകോടതിയിലെ കേസ് പിൻവലിച്ചിട്ടില്ല. പിന്നീടാണ് അദ്ദേഹം കേസിൽ നിന്ന് പിൻമാറിയ വിവരം അറിഞ്ഞത്. ബന്ധപ്പെട്ടപ്പോൾ പ്രതികരണമൊന്നും ലഭിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് സൈബി തന്നെ ഭീഷണിപ്പെടുത്തിയതായി ബേസിലിന്‍റെ പിതാവ് ജെയിംസ് ജോണും പ്രതികരിച്ചു. കോടതിയിൽ ഹാജരാകാൻ അനുവദിക്കില്ലെന്നും കൈയ്യും കാലും തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

2013ൽ സൈബിക്കെതിരെ ബാർ കൗൺസിലിൽ പരാതി നൽകിയെങ്കിലും തനിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്നും പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും സൈബി ബാർ കൗൺസിലിനെ അറിയിച്ചു. പിന്നീട് 2015 ൽ കേസ് അവസാനിപ്പിച്ചു. എന്നാൽ പരാതിക്കാരെ ഇക്കാര്യം അറിയിച്ചില്ലെന്ന് ആരോപണമുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments