ആർഎസ്പി യുഡിഎഫിൽ തുടരും, മുന്നണി വിടേണ്ട സാഹചര്യം ഇല്ലെന്ന് തീരുമാനം

ഷിബു ബേബി ജോൺ അടക്കം ഉള്ള നേതാക്കൾ മുന്നണി വിടുന്ന കാര്യത്തെ അനുകൂലിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 

ആർഎസ്പി യുഡിഎഫിൽ തുടരും, മുന്നണി വിടേണ്ട സാഹചര്യം ഇല്ലെന്ന് തീരുമാനം

തിരുവനന്തപുരം: ആർഎസ്പി യുഡിഎഫിൽ തുടരുമെന്ന് നേതാക്കളുടെ തീരുമാനം. തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് ഉഭയകക്ഷി യോഗത്തിൽ നേതാക്കൾ പങ്കെടുക്കും എന്നും ആർഎസ്പി തീരുമാനിച്ചു. ഷിബു ബേബി ജോൺ അടക്കം ഉള്ള നേതാക്കൾ മുന്നണി വിടുന്ന കാര്യത്തെ അനുകൂലിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 

എന്നാല് തൽക്കാലം മുന്നണി മാറേണ്ട സാഹചര്യം ഇല്ല എന്നാണ് വിലയിരുത്തൽ. യുഡിഎഫ് യോഗത്തിൽ പങ്കെടുത്ത് അതൃപ്തി അറിയിക്കാനും തീരുമാനം ആയി. ചവറ ഉൾപ്പെടെ ഉള്ള മണ്ഡലങ്ങളിൽ തോറ്റതിന് ആർഎസ്പി കോൺഗ്രസിനെയാണ് പഴിക്കുന്നത്. കോൺഗ്രസിലെ പരസ്യ പോരിലും, ആർഎസ്പി പരാജയപ്പെട്ടത് ചർച്ച ചെയ്തില്ല എന്നതും പാർട്ടിയുടെ വിയോജിപ്പിന് കാരണങ്ങൾ ആണ്. 

എന്നാല് ആർഎസ്പി എൽഡിഎഫിൽ എത്തുമോ എന്ന ചോദ്യത്തിന് ആർഎസ്പി അക്കാര്യം പരസ്യമായി പ്രഖ്യാപിക്കട്ടെ എന്നായിരുന്നു എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ്റെ പ്രതികരണം.