Sandhesam News - : Sports
ഏഷ്യൻ ​ഗെയിംസ്; മനു ഭാക്കറും തജീന്ദർപാൽ സിങും ഇന്ത്യൻ പാതാകയേന്തും
ന​ഗോയ: ഒറ്റ ഒളിംപിക്സിൽ രണ്ട് മെഡലുകൾ നേടിയ ഷൂട്ടർ മനു ഭാക്കറും ഷോട്പുട്ടിൽ തുടരെ രണ്ട് തവണ ഏഷ്യൻ ​ഗെയിംസ് സ്വർണം സ്വന്തമാക്കിയ തജീന്ദർപാൽ സിങും ഏഷ്യൻ ​ഗെയിംസ് ഉദ്ഘാടന വേദിയിൽ ഇന്ത്യൻ പതാകയേന്തും. ഇന്ത്യൻ കായിക രം​ഗത്തെ രണ്ട് തലമുറകളെ പ്രതിനിധാനം ചെയ്യുന്ന താരങ്ങളാണ് ഇരുവരും.
20ാം ഏഷ്യൻ ​ഗെയിംസിൽ ക്രിക്കറ്റ് അടക്കമുള്ള മത്സരങ്ങൾ നടക്കുന്നുണ്ടെങ്കിലും ​ഗെയിംസിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം ഈ മാസം 19 ശനിയാഴ്ചയാണ്. ന​ഗോയ സിറ്റി മിസുഹോ പാർക്ക് അത്‍ലറ്റിക്സ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ. 503 അം​ഗങ്ങളുള്ള വമ്പൻ സംഘമാണ് ഇന്ത്യയ്ക്കായി ഇത്തവണ ​ഗെയിംസിനായി കളത്തിൽ ഇറങ്ങുന്നത്.
2024ലെ പാരിസ് ഒളിംപിക്സിൽ 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കലം നേടിയ മനു ഭാക്കർ സരബ്ജോത് സിങിനൊപ്പം 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിലും വെങ്കലം നേടിയാണ് ചരിത്രമെഴുതിയത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒരു ഒളിംപിക്സിന്റെ സിം​ഗിൾ എഡിഷനിൽ 2 മെഡലുകൾ നേടുന്ന ഏക താരമെന്ന ഒരിക്കലും മായാത്ത നേട്ടം സ്വന്തമാക്കിയാണ് മനു തിളങ്ങിയത്.
ഏഷ്യൻ ​ഗെയിംസിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള താരമാണ് തജീന്ദർപാൽ സിങ്. 2018ലെ ജക്കാർത്ത ഏഷ്യൻ ​ഗെയിംസിലും 2023ൽ ഹാങ്ഷു ​ഏഷ്യൻ ​ഗെയിംസിലുമാണ് 31കാരൻ ഷോട്പുട്ടിൽ സുവർണ നേട്ടത്തിനുടമയായത്. ഇന്ത്യയുടെ മെഡൽ നേട്ടത്തിൽ അത്‍ലറ്റിക്സ് മെഡലുകൾ നിർണായകമാണ്. ഈ സംഘത്തെയാണ് തജീന്ദർ നയിക്കുന്നത്.
വിന്‍ഡീസിനെതിരായ ഏകദിനത്തില്‍ കോഹ്‌ലിയും രോഹിത്തും; ടി20യില്‍ സഞ്ജുവും; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ എകദിന, ടി 20 ടീമിനെ പ്രഖ്യാപിച്ചു. ഏകദിനത്തില്‍ വിരാട് കോഹ് ലിയും വിരാട് കോഹ് ലിയും ഇടം നേടിയപ്പോള്‍ ടി20 ടീമില്‍ മലയാളിത്താരം സഞ്ജു സാംസണ്‍ തുടരും.
മൂന്ന് ഏകദിനങ്ങളും അഞ്ച് ടി 20 മത്സരങ്ങളുമാണ് ഉള്ളത്. ആദ്യ ഏകദിന മത്സരം തിരുവനന്തപുരത്ത് വച്ചാണ്. ഒക്ടോബര്‍ ആറിനാണ് ടി20 മത്സരങ്ങള്‍ തുടങ്ങുക. ഋഷഭ് പന്ത് ടീമില്‍ ഇടം പിടിച്ചില്ല. ധ്രുവ് ജുറല്‍ രണ്ടാം കീപ്പർ
ഏകദിന ടീം: ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കൊഹ് ലി, ഋതുരാജ് ഗെയ്ക് വാദ്, കെഎല്‍ രാഹുല്‍, ധ്രുവ് ജുറല്‍സ നീതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്. അഖ്വിബ് നബി, യശ്വസി ജയ്‌സ്‌വാള്‍, നമന്‍ ദിര്‍
ടി20 ടീം: ശ്രേയസ് അയ്യര്‍ ക്യാപ്റ്റന്‍, അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, തിലക് വര്‍മ, ശിവം ദുബെ, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയി, നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്, മായങ്ക് യാദവ്.
ദുബൈ: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവിയും പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രിയും പിസിബി അധ്യക്ഷനുമായ മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി വാങ്ങില്ല എന്ന മുന്‍ നിലപാടില്‍ ബിസിസിഐ ഉറച്ചു നിന്നതോടെ വനിതാ ഏഷ്യാ കപ്പ് കിരീടം ഇന്ത്യ സ്വീകരിച്ചില്ല. നേരത്തെ പുരുഷ വിഭാ​ഗം പോരാട്ടത്തിൽ കിരീടം നേടിയ ശേഷവും സമാന നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചത്. പിന്നാലെയാണ് വനിതാ പോരാട്ടത്തിലും സമാന സാഹചര്യം വന്നതോടെ ഇന്ത്യ ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചത്.
അതിനിടെ ട്രോഫി നൽകാനായി ​ഗ്രൗണ്ടിലെത്തിയ മൊഹ്സിൻ നഖ്‍വിക്കെതിരെ സ്റ്റേഡിയത്തിൽ നിന്നു മുദ്രാവാക്യങ്ങളും ഉയർന്നു. മറ്റ് ടീമുകളിലെ താരങ്ങൾക്കുള്ള വ്യക്തി​ഗത പുരസ്കാരങ്ങൾ നൽകിയ ശേഷം നഖ്‍വി ​ഗ്രൗണ്ടിൽ നിന്നു മടങ്ങുമ്പോൾ സ്റ്റേഡിയത്തിൽ നിന്ന ഇന്ത്യൻ ആരാധകർ 'ട്രോഫി കള്ളൻ' എന്നു വലിയ രീതിയിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു. ‌
മൊഹ്സിന്‍ നഖ്‌വിയാണ് സമ്മാനദാനച്ചടങ്ങില്‍ ട്രോഫി വിതരണം ചെയ്യുന്നതെങ്കില്‍ ഇന്ത്യന്‍ ടീം അത് സ്വീകരിക്കില്ല എന്ന് ബിസിസിഐ എസിസി ഭാരവാഹികളെ മുന്‍കൂട്ടി തന്നെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിവാദങ്ങള്‍ ഒഴിവാക്കാന്‍ എസിസി ഡെപ്യൂട്ടി ചെയര്‍മാന്‍ ഖാലിദ് അല്‍ സാറൂണിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ തയ്യാറാണെന്ന് ബിസിസിഐ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം മൊഹ്സിന്‍ നഖ്‌വി നിരസിച്ചതോടെയാണ് സമ്മാനദാനച്ചടങ്ങില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.
ചരിത്രം കുറിച്ച് ഇഷാന്‍ കിഷന്‍; ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണിന് കൂറ്റന്‍ സ്‌കോര്‍, 708ന് പുറത്ത്
ചെന്നൈ: ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണിന് കൂറ്റന്‍ സ്‌കോര്‍. ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ ഇരട്ട സെഞ്ചുറിയുടെയും (270) കുമാര്‍ കുഷാഗ്രയുടെ സെഞ്ചുറിയുടെയും (101) മികവില്‍ ഈസ്റ്റ് സോണ്‍ ഒന്നാം ഇന്നിംഗ്‌സില്‍ 708 റണ്‍സ് നേടി എല്ലാവരും പുറത്തായി. മത്സരത്തിന്റെ രണ്ടാം ദിനം പൂര്‍ണ്ണമായും ആധിപത്യം സ്ഥാപിച്ച ഈസ്റ്റ് സോണ്‍ സൗത്ത് സോണിനെ പ്രതിരോധത്തിലാക്കി. 163 ഓവറുകള്‍ ബാറ്റ് ചെയ്ത ശേഷമാണ് ഈസ്റ്റ് സോണിന്റെ ഇന്നിംഗ്‌സ് അവസാനിച്ചത്.
334 പന്തുകളില്‍ നിന്ന് 270 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് ഈസ്റ്റ് സോണിന്റെ കുതിപ്പിന് ചുക്കാന്‍ പിടിച്ചത്. ക്യാപ്റ്റന്റെ ഇന്നിംഗ്‌സില്‍ 30 ഫോറുകളും 7 സിക്‌സറുകളും ഉള്‍പ്പെടുന്നു. കടുത്ത ചൂടിനെ തുടര്‍ന്ന് അവശത അനുഭവിച്ച താരം 250 റണ്‍സ് പിന്നിട്ടപ്പോള്‍ താല്‍ക്കാലികമായി ക്രീസ് വിട്ടുപോയെങ്കിലും പിന്നീട് തിരിച്ചെത്തി ബാറ്റിംഗ് തുടരുകയായിരുന്നു. ഒടുവില്‍ ത്രിപുരാന വിജയുടെ പന്തില്‍ സ്മരണ്‍ രവിചന്ദ്രന് ക്യാച്ച് നല്‍കിയാണ് കിഷന്‍ പുറത്തായത്. അഞ്ചാം വിക്കറ്റില്‍ കുമാര്‍ കുഷാഗ്രയുമായി ചേര്‍ന്ന് 230 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് കിഷന്‍ പടുത്തുയര്‍ത്തിയത്.
കിഷന് മികച്ച പിന്തുണ നല്‍കിയ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുമാര്‍ കുഷാഗ്ര 132 പന്തുകളില്‍ നിന്ന് 101 റണ്‍സ് നേടി. 8 ഫോറുകളും 5 സിക്‌സറുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്. സൗത്ത് സോണ്‍ ബൗളര്‍മാരുടെ സമ്മര്‍ദ്ദത്തെ ഫലപ്രദമായി പ്രതിരോധിച്ച ഈ കൂട്ടുകെട്ട് ടീമിനെ മികച്ച നിലയിലെത്തിച്ചു. വിജയ്‌യുടെ പന്തില്‍ ചാമ മിലിന്ദിന് ക്യാച്ച് നല്‍കിയാണ് കുഷാഗ്ര പുറത്തായത്. പ്രധാന ബാറ്റര്‍മാര്‍ പുറത്തായ ശേഷവും ഈസ്റ്റ് സോണ്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. അന്‍കുല്‍ റോയ് (45), മുഹമ്മദ് ഖുറൈഷി (40), മുഹമ്മദ് ഷമി (28) എന്നിവരുടെ പ്രകടനമാണ് ടീം സ്‌കോര്‍ 700 കടത്താന്‍ സഹായിച്ചത്.
ഏഷ്യൻ ഗെയിംസിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് സീസണിലെ മുഴുവൻ മത്സരങ്ങളിൽ നിന്നും പിന്മാറി നീരജ് ചോപ്ര
ന്യൂഡൽഹി: 2026 ഏഷ്യൻ ഗെയിംസിൽ നിന്ന് ഇന്ത്യൻ ജാവലിൻ താരവും ഒളിമ്പിക് ജേതാവുമായ നീരജ് ചോപ്ര പിന്മാറി. കാൽമുട്ടിനേറ്റ പരിക്കാണ് നീരജിന് വിനയായത്. ഏഷ്യൻ ഗെയിംസിൽ മെഡൽ പ്രതീക്ഷയായിരുന്ന നീരജിന്റെ പിന്മാറ്റം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ നീരജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈ സീസൺ പൂർണമായും താരത്തിന് നഷ്ടമാകും.
"ഏറെനാളത്തെ കഠിനാധ്വാനത്തിന് ശേഷം, ലുസെയ്നിൽ സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ഞാൻ ആഗ്രഹിച്ച രീതിയിലുള്ള ദൂരം കണ്ടെത്താൻ കഴിയുമെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാൽ സങ്കടകരമെന്നു പറയട്ടെ, അതിന് തൊട്ടുപിന്നാലെ പരിശീലനത്തിനിടയിൽ എന്റെ കണങ്കാലിന് പരിക്കേറ്റു."- ചോപ്ര സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു
‘ഡോക്ടറുമായും ടീം അംഗങ്ങളുമായും ചർച്ച നടത്തുകയും പിന്നാലെ ഈ സീസണിലെ ബാക്കി മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇത് നിരാശാജനകമാണ്, പ്രത്യേകിച്ചും എന്റെ ഫോം കണ്ടെത്താൻ എനിക്ക് കഴിഞ്ഞുവെന്ന് തോന്നുമ്പോൾ. എന്നാൽ തിരിച്ചടികൾ യാത്രയുടെ ഭാഗമാണ്. ഇപ്പോൾ എന്റെ ശ്രദ്ധ സുഖം പ്രാപിക്കുന്നതിലും കൂടുതൽ കരുത്തോടെ തിരിച്ചുവരുന്നതിലുമാണ്.’- അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ ലുസെയ്ൻ ഡയമണ്ട് ലീഗിൽ നീരജ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സീസണിലെ മികച്ച ദൂരം കണ്ടെത്തിയാണ് താരം വെള്ളി നേടിയത്. നീരജ് 88.05 മീറ്ററാണ് എറിഞ്ഞത്. ശ്രീലങ്കയുടെ റുമേഷ് പതിരംഗ 88.14 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തി.
ഏഷ്യൻ ഗെയിംസിലെ നിലവിലെ സ്വർണമെഡൽ ജേതാവാണ് നീരജ്. കഴിഞ്ഞ തവണ ചൈനയിലെ ഹാങ്ചൗവിൽ 88.88 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്. ടോക്യോ ഒളിമ്പിക്സിൽ സ്വർണവും പാരിസിൽ വെള്ളിയുമാണ് നേടിയത്.
ഫൈനലിലെ കയ്യാങ്കളി;അർജന്റീനാ ടീമിന് 3 കോടി പിഴ, പരദേസിന് പത്തും മൊളീനയ്ക്ക് ഏഴും മത്സരങ്ങളിൽ വിലക്ക്
ഇക്കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിനു ശേഷമുണ്ടായ അക്രമസംഭവങ്ങളിലും സെമി ഫൈനലിലെ ബാനര്‍ വിവാദത്തിലും ഫിഫയുടെ കടുത്ത നടപടി. അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ ലിയാന്‍ഡ്രോ പാരെഡെസിന് 10 മത്സരങ്ങളില്‍ വിലക്കും 90,000 യു.എസ് ഡോളര്‍ (86 ലക്ഷം രൂപ) പിഴയും ഫിഫയുടെ ഡിസിപ്ലിനറി കമ്മിറ്റി ചുമത്തി.
ജൂലൈ 19-ന് ന്യൂയോര്‍ക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ സ്‌പെയിനോട് 1-0 ന് തോറ്റതിന് പിന്നാലെ കളിക്കാര്‍ തമ്മില്‍ നടന്ന കൈയങ്കാളിയെ തുടര്‍ന്നാണ് ഈ നടപടി. നഹുവല്‍ മൊളീന, തിയാഗോ അല്‍മാഡ എന്നിവര്‍ക്കും പിഴയും വിലക്കുമുണ്ട്. മൊളിനയ്ക്ക് 7 മത്സരങ്ങളില്‍ വിലക്കും 90,000 (86 ലക്ഷം രൂപ) ഡോളര്‍ പിഴയും ചുമത്തി. തിയാഗോ അല്‍മാഡയ്ക്ക് 1 മത്സരത്തില്‍ വിലക്കും 28 ലക്ഷം രൂപ പിഴയും ചുമത്തി. അര്‍ജന്റീനയുടെ സഹ പരിശീലകന്‍ റോബര്‍ട്ടോ അയാളയ്ക്കും ശിക്ഷയുണ്ട്. 3 മത്സരങ്ങളില്‍ വിലക്കും 30,000 ഡോളര്‍ (28 ലക്ഷം രൂപ) പിഴയുമാണ് ചുമത്തിയത്. അക്രമ സംഭവത്തില്‍ ഉള്‍പ്പെട്ട സ്പാനിഷ് താരം ഗാവിക്കും ശിക്ഷ വിധിച്ചു. കൈയങ്കാളിയില്‍ പങ്കാളിയായതിന് 1 മത്സരത്തില്‍ വിലക്കും 30,000 ഡോളര്‍ (28 ലക്ഷം രൂപ) പിഴയുമാണ് ഫിഫ ചുമത്തിയത്.
അതേസമയം, ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ ജയത്തിന് ശേഷം 'ലാസ് മാല്‍വിനാസ് സോണ്‍ അര്‍ജന്റീനാസ്' ('ഫോക്ക്ലാന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ്') എന്നെഴുതിയ ബാനര്‍ പ്രദര്‍ശിപ്പിച്ചതിനും, ആരാധകരുടെ വിവേചനപരമായ പെരുമാറ്റങ്ങള്‍ക്കും എ.എഫ്.എയ്ക്ക് 3,21,000 യു.എസ് ഡോളര്‍ (മൂന്നുകോടി രൂപ) പിഴ ചുമത്തി. ഇതിനുപുറമെ, അര്‍ജന്റീനയുടെ അടുത്ത ഹോം മത്സരം സ്റ്റേഡിയത്തിന്റെ 50 ശതമാനം ശേഷിയില്‍ മാത്രമേ കാണികളെ പ്രവേശിപ്പിച്ച് നടത്താവൂ എന്നും ഫിഫ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരെ സമനില; ഇന്ത്യൻ വനിതകൾ ഹോക്കി ലോകകപ്പ് രണ്ടാം റൗണ്ടിൽ
ആംസ്റ്റൽവീൻ: ഇംഗ്ലണ്ടിനെ സമനിലയിൽ പിടിച്ച് ഹോക്കി ലോകകപ്പിന്റെ രണ്ടാം റൗണ്ടിൽ കടന്ന് ഇന്ത്യൻ വനിതകൾ. 60 മിനിറ്റ് നീണ്ട മത്സരത്തിൽ ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ച ഇന്ത്യക്ക് ആദ്യ ക്വാർട്ടറിൽ മൂന്ന് പെനാൽറ്റി കോർണറുകൾ ലഭിച്ചു. പക്ഷേ ഒന്നും ലക്ഷ്യത്തിലെത്തിയില്ല. പിന്നീട് ഇഷികയ്ക്കും സലീമ ടിറ്റെയ്ക്കും ഫീൽഡ് ഗോളിനുള്ള അവസരവും ലഭിച്ചു. എന്നാൽ അതും പാഴായി.
എന്നാൽ കളി മൂന്നാം ക്വാർട്ടറിലെത്തിയപ്പോഴേക്കും ഇംഗ്ലണ്ട് തിരിച്ചടിക്കാൻ തുടങ്ങി. പക്ഷേ ഇന്ത്യയുടെ പ്രതിരോധത്തിന് മുന്നിൽ പെനാൽറ്റി കോർണറുകളൊന്നും ഗോളായില്ല. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം റൗണ്ടിലെ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ ആതിഥേയരായ നെതർലൻഡ്‌സാണ്.ഗോൾപോസ്റ്റിന് മുന്നിൽ ഗോളി ബിച്ചു ദേവി ഖരിബാം ഒരു വൻ മതിൽ തന്നെ തീർത്തു.
പൂൾ ഡിയിൽ നിന്ന് അഞ്ച് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ മുന്നേറ്റം. ഏഴ് പോയിന്റുമായി ചൈന നേരത്തെ രണ്ടാം റൗണ്ടിലെത്തിയിരുന്നു. ഇംഗ്ലണ്ടും ദക്ഷണാഫ്രിക്കയും ലോകകപ്പിൽ നിന്ന് പുറത്താകുകയും ചെയ്തു. കരുത്തരായ ചൈനയെ ആദ്യ മത്സരത്തിൽ സമനിലയിൽ തളച്ചതാണ് ഇന്ത്യയുടെ മുന്നേറ്റത്തിൽ നിർണായകമായത്. അടുത്ത മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിജയിച്ച ഇംഗ്ലണ്ട് ചൈനയോട് തോൽവി വഴങ്ങുകയായിരുന്നു.
ഹോക്കി ലോകകപ്പ്: പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യ രണ്ടാംറൗണ്ടിൽ ( 5-2)
ആംസ്റ്റൽവീൻ: ഹോക്കി ലോകകപ്പിൽ പാകിസ്താനെ തകർത്ത് ഇന്ത്യ രണ്ടാം റൗണ്ടിൽ. പൂൾ ഡിയിലെ അവസാന മത്സരത്തിനിറങ്ങിയ ഇന്ത്യ 5-3നാണ് പാകിസ്താനെ തോൽപ്പിച്ചത്. ഇതോടെ പൂൾ ഡിയിൽനിന്ന് ഇംഗ്ലണ്ടും ഇന്ത്യയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. പാകിസ്താനും വെയ്ൽസും പുറത്തായി.
ഹർമൻപ്രീത് സിങ്ങും അഭിഷേകും ഇന്ത്യക്കായി ഇരട്ട ഗോൾ നേടി. ഹാർദിക് സിങ്ങും ലക്ഷ്യംകണ്ടു. മറുവശത്ത് പാകിസ്താന്റെ ഹനാൻ ഷാഹിദ് രണ്ടുതവണ ലക്ഷ്യംകണ്ടു. സൂഫിയൻ ഖാന്റെ വകയായിരുന്നു ഒരു ഗോൾ.
കളി തുടങ്ങി അഞ്ചാം മിനിറ്റിൽത്തന്നെ പെനാൽറ്റി കോർണറിൽനിന്ന് ഹർമൻപ്രീത് ഇന്ത്യയെ മുന്നിലെത്തിച്ചു. ആറ് മിനിറ്റിനുശേഷം അഭിഷേക് ലീഡ് രണ്ടാക്കി. അടുത്തതും ഹർമൻപ്രീതിന്റെ ഊഴമായിരുന്നു. 21-ാം മിനിറ്റിൽ കോർണറിൽനിന്ന് ലക്ഷ്യംകണ്ടതോടെ ഇന്ത്യ 3-0 ന് മുന്നിലെത്തി. എന്നാൽ, തൊട്ടടുത്ത മിനിറ്റിൽ ഹനാൻ ഷാഹിദിലൂടെ പാകിസ്‌കാൻ തിരിച്ചടിച്ചു. സ്‌കോർ 3-1. രണ്ട് മിനിറ്റിനുശേഷം അഭിഷേക് വീണ്ടും ലക്ഷ്യംകണ്ടതോടെ ഇന്ത്യ 4-1ന്റെ ലീഡെടുത്തു.
അതേമിനിറ്റിൽ പെനാൽറ്റി കോർണറിൽനിന്ന് സൂഫിയൻ ഖാൻ തിരിച്ചടിച്ചു. സ്‌കോർ 4-2. 34-ാം മിനിറ്റിൽ ഹാർദിക് സിങ്ങിലൂടെ ഇന്ത്യ ലീഡുയർത്തി. സ്‌കോർ 5-2 ആയി. 46-ാം മിനിറ്റിലായിരുന്നു പാകിസ്താന്റെ മൂന്നാം ഗോൾ. ഹനാൻ ഷാഹിദിന്റെ രണ്ടാം ഗോൾ.
പൂൾ ഡിയിലെ ആദ്യ മത്സരത്തിൽ വെയ്ൽസിനെ 3-1ന് തോൽപ്പിച്ചിരുന്ന ഇന്ത്യ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനോട് 4-2ന് തോറ്റിരുന്നു. അതേസമയം, പാകിസ്താൻ ഇംഗ്ലണ്ടിനോട് 4-1ന് തോറ്റപ്പോൾ വെയ്ൽസുമായി 3-3ന് സമനിലയിൽ പിരിഞ്ഞു. പൂൾ ഡിയിൽനിന്ന് മൂന്ന് മത്സരങ്ങളും വിജയിച്ച് ഒമ്പത് പോയിന്റുമായി ഇംഗ്ലണ്ട് നേരത്തെതന്നെ രണ്ടാം റൗണ്ടിലെത്തിയിരുന്നു. ആറ് പോയിന്റുമായാണ് ഇന്ത്യയുടെ കുതിപ്പ്. പാകിസ്താൻ ഒരൊറ്റ പോയിന്റിൽ ഒതുങ്ങി.
വിക്കറ്റ് വേട്ടയുമായി മാനവ് സുതാർ പുതിയ സൂര്യോദയമായി; ഒന്നാം ടെസ്റ്റിൽ ലങ്കയെ തകർത്ത് ഇന്ത്യ
ഗോൾ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 165 റൺസ് ജയം. 372 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ലങ്ക 206 റൺസിന് ഓൾഔട്ടായി. സ്‌കോർ: ഇന്ത്യ 462, 193, ശ്രീലങ്ക 284, 206. ആറു വിക്കറ്റ് വീഴ്ത്തിയ മാനവ് സുതാറാണ് രണ്ടാം ഇന്നിങ്‌സിൽ ലങ്കയെ തകർത്തത്. പ്രസിദ്ധ് കൃഷ്ണ രണ്ടു വിക്കറ്റ് വീഴ്ത്തി.
ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവയുടെയും സോണൽ ദിനുഷയുടെയും ചെറുത്തുനിൽപ്പാണ് അഞ്ചാം ദിനം ഇന്ത്യൻ വിജയം ഇത്രയും വൈകിപ്പിച്ചത്. നാലിന് 84 റൺസെന്നനിലയിൽ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ലങ്കയ്ക്കായി ധനഞ്ജയ ഡിസിൽവയും സോണൽ ദിനുഷയും ആത്മവിശ്വാസത്തോടെ ബാറ്റ് വീശി. ഈ കൂട്ടുകെട്ടിന്റെ മികവിൽ ആദ്യ സെഷനിൽ ലങ്ക, ഇന്ത്യയെ പരീക്ഷിച്ചു. 202 പന്തുകൾ നേരിട്ട ഈ സഖ്യം പൊളിക്കാൻ ഇന്ത്യയ്ക്ക് ഒടുവിൽ 56-ാം ഓവർ വരെ കാക്കേണ്ടി വന്നു. 151 പന്തിൽ നിന്ന് 59 റൺസെടുത്ത ധനഞ്ജയ ഡിസിൽവയെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്ക് ആഗ്രഹിച്ച ബ്രേക്ക് ത്രൂ സമ്മാനിച്ചത്. സോണലിനൊപ്പം 95 റൺസ് ചേർത്ത ശേഷമാണ് ക്യാപ്റ്റൻ മടങ്ങിയത്. പിന്നാലെ നിരോഷ ഡിക്വെല്ലയെ (10) പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ലങ്കയുടെ ആറാം വിക്കറ്റ് വീഴ്ത്തി.
എന്നാൽ കേശാര നുവാന്തയെ കൂട്ടുപിടിച്ച് സോണൽ ദിനുഷ ഇന്നിങ്‌സ് മുന്നോട്ടു നയിച്ചു. 91 പന്തുകൾ നേരിട്ട ഈ സഖ്യം 43 റൺസ് ചേർത്തു. ഒടുവിൽ 76-ാം ഓവറിൽ ദിനുഷയെ ലെഗ് സ്ലിപ്പിൽ ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ച് മാനവ് സുതാറാണ് ഈ ചെറുത്തുനിൽപ്പ് അവസാനിപ്പിച്ചത്. ഒന്നാം ഇന്നിങ്‌സിൽ സെഞ്ചുറി നേടിയ ദിനുഷ രണ്ടാം ഇന്നിങ്‌സിലും ആ മികവ് തുടർന്നു. 128 പന്തിൽ നിന്ന് 84 റൺസെടുത്ത താരം ഇന്ത്യയുടെ ക്ഷമയെ പരീക്ഷിച്ചാണ് ക്രീസിൽ തുടർന്നത്. പിന്നാലെ പ്രഭാത് ജയസൂര്യ, ലഹിരു കുമാര, കേശാര നുവാന്ത എന്നിവരെ പുറത്താക്കി ഇന്ത്യ, ലങ്കൻ ഇന്നിങ്‌സ് അവസാനിപ്പിച്ചു.
നിഷാൻ മധുഷ്‌ക (ആറ്), ലാഹിരു ഉദാര (16), പസിന്ദു സൂര്യഭണ്ഡാര (പൂജ്യം), കാമിന്ദു മെൻഡിസ് (രണ്ട്) എന്നിവരാണ് ലങ്കൻ രണ്ടാമിന്നിങ്‌സിൽ പുറത്തായ മറ്റ് താരങ്ങൾ.
കമന്‍ററി ബോക്‌സില്‍ വൻ വാക്പോര്, ബോഡി ഷെയ്‌മിങ്ങുമായി മുൻ ഇന്ത്യൻ താരങ്ങൾ
ഗാലെ: ഇന്ത്യ-ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഗ്രൗണ്ടിൽ ആവേശപ്പോരാട്ടം നടക്കുമ്പോൾ കമന്‍ററി ബോക്‌സില്‍ മുൻ ഇന്ത്യൻ താരങ്ങൾ തമ്മിൽ അപ്രതീക്ഷിത വാക്പോര്. സഞ്ജയ് മഞ്ജരേക്കറും മുരളി കാർത്തിക്കും തത്സമയ സംപ്രേഷണത്തിനിടെ പരസ്‌പരം പരിധി ലംഘിച്ച അധിക്ഷേപം നടത്തുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സാധാരണയായി നടക്കുന്ന തമാശകളോടെയാണ് സംഭാഷണം തുടങ്ങിയതെങ്കിലും പെട്ടെന്ന് തന്നെ കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു.
മഞ്ജരേക്കർ സംസാരിക്കുമ്പോൾ മുഖത്ത് വരുത്തുന്ന ഭാവങ്ങളെ (പൗട്ട്) ലക്ഷ്യമിട്ടാണ് മുരളി കാർത്തിക് ആദ്യം രംഗത്തെത്തിയത്. 'എല്ലാവരുടെയും ഭാഗത്തുനിന്നുള്ള ഒരു ചെറിയ അഭ്യർത്ഥനയാണ്. നിങ്ങൾക്ക് ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച 'പൗട്ട്' ഭാവമുണ്ട്. പക്ഷേ അത് കാരണം നിങ്ങൾ പറയുന്നത് എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. അതുകൊണ്ട് ദയവായി അത് കുറയ്ക്കണം," കാർത്തിക് പറഞ്ഞു.
ഇതിന് മഞ്ജരേക്കർ ഉടനടി മറുപടി നൽകി: "അത് വളരെ മോശം പരാമർശമായിപ്പോയി. ഇതൊരു സ്പ്ലിറ്റ് സ്ക്രീൻ ആക്കി ക്യാമറ മറ്റേ ആളിലേക്ക് മാറ്റാമോ? കാരണം അദ്ദേഹം സംസാരിക്കാൻ കൂടുതൽ ഇമ്പമുള്ള ആളാണ്, കൂടുതൽ ഭംഗിയുള്ള മുഖവുമുണ്ട്. കണ്ണാടിയിൽ നോക്കി 'സൂപ്പർബ്, സൂപ്പർബ്' എന്ന് പറയുന്ന മുരളി കാർത്തിക്കിന്‍റെ ശബ്ദത്തെക്കുറിച്ച് ഞാൻ അദ്ഭുതപ്പെടുകയാണ്."
എന്നാൽ താൻ ഒരിക്കലും കണ്ണാടിയിൽ നോക്കാറില്ലെന്നും, അത് മഞ്ജരേക്കറുടെ മാത്രം ശീലമാണെന്നും ഒപ്പം കളിച്ചവർക്കും ജോലി ചെയ്‌തവർക്കും അത് അറിയാമെന്നും കാർത്തിക് തിരിച്ചടിച്ചു.
ഇതോടെ മഞ്ജരേക്കർ വീണ്ടും വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് കടന്നു: "നിങ്ങൾക്ക് കണ്ണാടിയിൽ നോക്കാൻ മാത്രം പ്രോത്സാഹജനകമായ ഒന്നും അതിലില്ല എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കും. എന്തായാലും നമ്മൾ രണ്ടുപേരും ഇവിടെ പരിധി ലംഘിക്കുകയാണ്, സോഷ്യൽ മീഡിയ ഇത് ആഘോഷമാക്കാൻ പോകുന്നു." കാര്യങ്ങൾ വഷളാകുന്നു എന്ന് മനസ്സിലാക്കിയതോടെയാണ് മഞ്ജരേക്കർ സംഭാഷണം അവസാനിപ്പിച്ചത്.
കാമിന്ദു മെൻഡിസിനെ വിസ്മയ ക്യാച്ചിൽ മടക്കി ഇന്ത്യൻ നായകൻ... വീഡിയോ
ഗാലെ: ഇന്ത്യ- ശ്രീലങ്ക ടെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ ധ്രുവ് ജുറേലിനെ പുറത്താക്കാൻ ശ്രീലങ്കൻ ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവ മുഴുനീളെ ഡൈവ് ചെയ്ത് ഒറ്റകൈയിൽ ക്യാച്ചെടുത്ത് അമ്പരപ്പിച്ചെങ്കിൽ, മൂന്നാം ദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ​ഗിൽ അതിലും മികച്ച ക്യാച്ചെടുത്ത് വിസ്മയം തീർത്തു. ഒന്നാം ടെസ്റ്റിൻ്റെ മൂന്നാം ദിനത്തിൽ ശ്രീലങ്ക ബാറ്റിങ് തുടരുന്നതിനിടെ കാമിന്ദു മെൻഡിസിനേയാണ് ​ഗിൽ കിടിലൻ ഫീൽഡ് സ്കിൽ പുറത്തെടുത്ത് മടക്കിയത്. ഇന്ത്യൻ നായകൻ്റെ ക്യാച്ചും ഒറ്റ കൈയിൽ തന്നെ. കുൽ​ദീപ് യാദവിൻ്റെ പന്തിലാണ് ഈ തകർപ്പൻ ക്യാച്ച് വന്നത്. വിഡിയോ വൈറലായി മാറുകയും ചെയ്തു.
കുൽദീപിൻ്റെ പന്ത് ഡ്രൈവ് ചെയ്യാനായി ക്രീസിനു പുറത്തേക്ക് ഇറങ്ങി കളിച്ച മെൻഡിസിൻ്റെ ഷോട്ട് എക്സ്ട്രാ കവറിലേക്ക് പറന്നു. പന്ത് ​ഗ്രൗണ്ടിൽ തൊടുമെന്നു തോന്നിച്ചെങ്കിലും ഇടത്തേക്ക് പൂർണമായി ഡൈവ് ചെയ്ത് നിലത്തോടു ചേർന്നു ​ഗിൽ പന്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ​ഗില്ലിന്റെ ഈ അത്ഭുത ഫീൽഡിങ് കണ്ട് സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികളും കമന്ററി ബോക്സിലുണ്ടായിരുന്ന കമന്റേറ്റർമാരും ഒരുപോലെ അമ്പരപ്പിലായി.
'വൗ... ആ പന്ത് കൈയിൽ ഒതുക്കാൻ ഒട്ടും സാവകാശം അദ്ദേഹത്തിനുണ്ടായിരുന്നില്ല. സത്യത്തിൽ അദ്ദേഹത്തിന്റെ അടുത്തു പോലും ആ പന്തില്ലായിരുന്നു'- നായകൻ്റെ ക്യാച്ച് കണ്ട് കമന്ററി പറഞ്ഞ സഞ്ജയ് മഞ്ജരേക്കർ ആശ്ചര്യപ്പെട്ട് പറഞ്ഞു.
ഹോക്കി ലോകകപ്പിൽ രണ്ടാം റാങ്കുകാരായ ചൈനയെ സമനിലയിൽ കുരുക്കി ഇന്ത്യൻ വനിതകൾ
ആംസ്റ്റെൽവീൻ: ലോകകപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തിൽ രണ്ടാം റാങ്കുകാരായ ചൈനയെ സമനിലയിൽ കുരുക്കി ഇന്ത്യൻ വനിതകൾ. പരിശീലകൻ ഷൂർദ് മറൈനയുടെ കീഴിൽ വിദേശത്ത് നടത്തിയ പരിശീലനത്തിന്റെ മികവ് കളിക്കളത്തിൽ ഇന്ത്യ പുറത്തെടുത്തു. പരിചയസമ്പന്നയായ നവ്‌നീത് കൗറും പെനാൽറ്റി കോർണർ വിദഗ്ദ്ധ ദീപികയുമാണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്. ചൈനയ്ക്കായി സാങ് യിങ്ങും മാ നിങ്ങും ലക്ഷ്യം കണ്ടു.
മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ നവ്‌നീത് ഇന്ത്യയെ മുന്നിലെത്തിച്ചു. നേഹയുടെ പാസിൽ നിന്ന് അതിവിദഗ്ദ്ധമായ ഒരു ഫ്‌ളിക്കിലൂടെ നവ്‌നീത് ചൈനയുടെ വലയിൽ പന്തെത്തിച്ചു. എന്നാൽ 14-ാം മിനിറ്റിൽ ചൈനയുടെ പെനാൽറ്റി അതിജീവിക്കാൻ ഇന്ത്യക്കായില്ല. സ്‌കോർ 1-1 ആയി. സർക്കിളിനുള്ളിൽ നിന്ന് ശിൽപി ദബാസ് എതിർതാരത്തെ തള്ളിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി സാങ് യിങ് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു.
രണ്ടാം ക്വാർട്ടറിലെത്തിയപ്പോൾ ഇന്ത്യ വീണ്ടും ലീഡെടുത്തു. ഇത്തവണ പെനാൽറ്റി കോർണറിൽ നിന്ന് ദീപികയാണ് ഗോൾ നേടിയത്. എന്നാൽ ഇന്ത്യയുടെ ലീഡിന് അധികം ആയുസുണ്ടായില്ല. 39-ാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ തന്നെ മാ നിങ് ലക്ഷ്യം കണ്ടു. പിന്നീടും ചൈനയ്ക്ക് പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഇന്ത്യയുടെ പ്രതിരോധം പാളിയില്ല. ഇതോടെ മത്സരം 2-2ന് സമനിലയിലായി.
പാരിസ് ഒളിമ്പിക്‌സിൽ വെള്ളി നേടിയ കരുത്തരായ ചൈനയ്‌ക്കെതിരെ സമനില നേടിയതോടെ ഇന്ത്യക്ക് പൂൾ ഡിയിൽ വിലപ്പെട്ട ഒരു പോയിന്റ് ലഭിച്ചു. ഇന്ത്യയേയും ചൈനൈയേയും കൂടാതെ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമാണ് പൂൾ ഡിയിലുള്ള മറ്റ് ടീമുകൾ. നേരത്തെ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത നാല് ഗോളിന് ഇംഗ്ലണ്ട് തോൽപ്പിച്ചിരുന്നു. ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ഇന്ത്യയുടെ ആദ്യത്തെ ഏഷ്യൻ ജിംനാസ്റ്റിക്സ് സ്വർണ്ണത്തോടെ മണിപ്പൂരിന്റെ അരിഹ ചരിത്രം സൃഷ്ടിച്ചു
എയ്‌റോബിക് ജിംനാസ്റ്റിക്സ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സീനിയർ വനിതാ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി റിഹ പങ്കമ്പം ചരിത്രം സൃഷ്ടിച്ചു. ഫിലിപ്പീൻസിലെ ടാഗെയ്‌റ്റേ സിറ്റിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മണിപ്പൂരി ജിംനാസ്റ്റ് 19.100 പോയിന്റുകൾ നേടി ഒന്നാം സ്ഥാനം നേടി.
അന്താരാഷ്ട്ര വേദിയിൽ വർഷങ്ങളുടെ പോരാട്ടത്തിന് ശേഷമാണ് ഈ നേട്ടം. അരിഹ മുമ്പ് നിരവധി ഏഷ്യൻ, ലോക ചാമ്പ്യൻഷിപ്പുകളിൽ മത്സരിച്ചിട്ടുണ്ട്, കൂടാതെ ദേശീയ ഗെയിംസിലും ദേശീയ ചാമ്പ്യൻഷിപ്പുകളിലും സീനിയർ വ്യക്തിഗത കിരീടങ്ങൾ നേടി ദേശീയ സർക്യൂട്ടിലും ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്.
അവരുടെ സ്വർണ്ണനേട്ടം ഇന്ത്യൻ എയറോബിക് ജിംനാസ്റ്റിക്സിന് ഒരു പ്രധാന നാഴികക്കല്ലായിമാറി.
ബോക്സിംഗ് റിംഗിൽ സ്വർണം ഇടിച്ചിട്ട് ഇന്ത്യൻ വനിതകള്‍, പ്രീതിക്കും ജെയ്‌സ്മിനും പൊൻതിളക്കം
ഗ്ലാസ്‌കോ: കോമൺവെൽത്ത് ഗെയിംസിന്‍റെ പത്താം ദിനത്തിൽ ബോക്‌സിങ് റിംഗിൽ നിന്ന് ഇന്ത്യയ്ക്ക് ഇരട്ട സ്വർണത്തിളക്കം. വനിതകളുടെ 57 കിലോഗ്രാം ബോക്സിംഗില്‍ ജെയ്‌സ്മിൻ ലമ്പോറിയയും 54 കിലോഗ്രാം വിഭാഗത്തില്‍ പ്രീതി പവാറുമാണ് ഇന്ത്യക്കായി സ്വർണം നേടിയത്. ഫൈനൽ പോരാട്ടത്തിൽ കൃത്യമായ ആക്രമണ ശൈലിയോടെയാണ് പ്രീതി പവാർ റിംഗിലെത്തിയത്. എതിരാളിയായ കാനഡയുടെ സ്കാര്‍ലെറ്റ് ഡെല്‍ഗാഡോയുടെ പ്രതിരോധ തന്ത്രങ്ങളെ തകർത്തുതരിപ്പണമാക്കിയ പ്രീതി, കൃത്യമായ പഞ്ചുകളിലൂടെ 5-0ന് ജയവും സ്വർണം ഉറപ്പിക്കുകയായിരുന്നു. വടക്കന്‍ അയര്‍ലന്‍ഡിന്‍റെ മിഷേലെ വാല്‍ഷിനെ 5-0ന് ഇടിച്ചിട്ടാണ് ജെയ്‌സ്മിൻ ലമ്പോറിയയുടെ സ്വര്‍ണനേട്ടം.
ഇരുവരുടെയും സ്വര്‍ണനേട്ടത്തിന് പിന്നാലെ പുരുഷൻമാരുടെ ട്രിപ്പിള്‍ ജംപില്‍ 16.58 മീറ്റര്‍ ദൂരം ചാടിയ പ്രവീണ്‍ ചിത്രവേല്‍ ഇന്ത്യക്കായി വെള്ളിയും 16.52 ദൂരം താണ്ടിയ പ്രഭു തിരുമാരന്‍ വെങ്കലവും നേടി. ഇന്ന് രണ്ട് സ്വര്‍ണം കൂടി നേടിയതോടെ ഗെയിംസില്‍ ഇന്ത്യയുടെ ആകെ സ്വര്‍ണനേട്ടം ഏഴായി. ഏഴ് സ്വര്‍ണവും 13 വെള്ളിയും 7 വെങ്കലവുമടക്കം 27 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ.
വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ അജിൻക്യ രഹാനെ
ഒരു ദശാബ്ദത്തിലേറെ ഇന്ത്യൻ ടെസ്റ്റ് ബാറ്റിംഗ് നിരയുടെ നെടുംതൂണായിരുന്ന മുൻ നായകൻ അജിൻക്യ രഹാനെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. പ്രശസ്തമായ 2020-21 ബോർഡർ -ഗാവസ്‌കർ ട്രോഫിയിൽ ഇന്ത്യയെ വിജയിത്തിലേക്ക് നയിച്ച താരം സമൂഹമാധ്യമങ്ങളിലൂടെയാണ് തന്റെ തീരുമാനം ലോകത്തെ അറിയിച്ചത്.”ക്യാപ് 278 സൈനിങ് ഓഫ് ” എന്ന ആമുഖത്തോടെ ആരംഭിച്ച വിരമിക്കൽ വിഡിയോയിൽ തനിക്ക് വർഷങ്ങളായി നൽകിയ പിന്തുണയ്ക്ക് എല്ലാവരോടും നന്ദി പറഞ്ഞു.
കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും പ്രതിഭാധനനായ ഇന്ത്യൻ ബാറ്റർ എന്ന് പരക്കെ അറിയപ്പെടുന്ന മുംബൈ സ്വദേശി ഇന്ത്യയ്ക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ടി 20 മത്സരങ്ങളും കളിച്ചു. ഐപിഎല്ലിൽ അര ഡസൻ ടീമുകളെ പ്രതിനിധീകരിച്ച താരം 212 മത്സരങ്ങളും കളിച്ചു. 38-കാരനായ താരം ടെസ്റ്റിൽ 5077 റൺസും ഏകദിനത്തിൽ 2962 റൺസും നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 14000 റൺസുകൾ ആണ് താരത്തിന്റെ സംഭാവന.
ടോക്കിയോയിൽ ചരിത്രമെഴുതി പി വി സിന്ധു, യമഗുച്ചിയെ തകർത്ത് ജപ്പാൻ ഓപ്പൺ കിരീടം
ടോക്കിയോ: കരിയറിലെ ഏറ്റവും ശക്തമായ തിരിച്ചുവരവുകളിൽ ഒന്നുമായി ഇന്ത്യൻ ബാഡ്മിന്‍റൺ ഇതിഹാസം പി.വി. സിന്ധു. ജപ്പാൻ ഓപ്പൺ സൂപ്പർ 750 ടൂർണമെന്‍റിന്‍റെ ഫൈനലിൽ ജപ്പാന്‍റെ അകാനെ യമഗുച്ചിയെ തകർത്ത് സിന്ധു കിരീടം ചൂടി. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു (21-17, 21-17) സിന്ധുവിന്‍റെ വിജയം. ഈ ജയത്തോടെ ജപ്പാൻ ഓപ്പണിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും സിന്ധു സ്വന്തമാക്കി. സ്വന്തം നാട്ടുകാർക്ക് മുന്നിൽ ആർത്തുവിളിച്ച ജാപ്പനീസ് കാണികളെ സാക്ഷി നിർത്തിയായിരുന്നു സിന്ധുവിന്‍റെ ചരിത്രവിജയം. 2018-ലെ വേൾഡ് ടൂർ ഫൈനൽസിനും 2016-ലെ ചൈന ഓപ്പണിനും ശേഷം സിന്ധു നേടുന്ന പ്രധാനപ്പെട്ട കിരീടമാണിത്.
മുൻപ് പലപ്പോഴും യമഗുച്ചിക്ക് മുന്നില്‍ കാലിടറിയിട്ടുള്ള സിന്ധു കൃത്യമായ തന്ത്രങ്ങളോടെയാണ് താരം ഇറങ്ങിയത്. തുടക്കത്തിൽ 9-11 ന് പിന്നിലായിരുന്ന സിന്ധു, യമഗുച്ചി ബോഡി സ്മാഷുകൾ തൊടുത്തപ്പോൾ അതേ നാണയത്തിൽ തിരിച്ചടിച്ച് കളം പിടിച്ചു. ഒന്നാം ഗെയിമിൽ 11-11 എന്ന സ്കോറിൽ വെച്ച് നടന്ന 36 ഷോട്ടുകളുടെ കില്ലർ റാലിയാണ് കളിയുടെ ഗതി മാറ്റിയത്. തന്‍റെ ഉയരക്കൂടുതൽ മുതലാക്കി കോർട്ടിന്‍റെ ആകാശപ്പരപ്പിലൂടെ സിന്ധു അടിച്ച ലോങ് ക്ലിയറുകൾ യമഗുച്ചിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. രണ്ടാം ഗെയിമിൽ 14-7 ന് മുന്നിലായിരുന്ന സിന്ധുവിനെതിരെ യമഗുച്ചി 18-17 വരെ പോരാടിയെങ്കിലും, സിന്ധുവിന്‍റെ തകർപ്പൻ നെറ്റ് ഗെയിമിന് മുന്നിൽ ഒടുവിൽ ജാപ്പനീസ് താരം കീഴടങ്ങുകയായിരുന്നു.
മുൻപ് ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഫൈനൽ, ഇന്തോനേഷ്യ സൂപ്പർ 1000 ഉൾപ്പെടെ പല പ്രധാന വേദികളിലും സിന്ധു യമഗുച്ചിക്ക് മുന്നില്‍ അടിയറവ് പറഞ്ഞിരുന്നു. സെമി ഫൈനലിൽ ചൈനയുടെ ഒളിമ്പിക് ചാമ്പ്യൻ ചെൻ യുഫെയ് സിന്ധുവുമായുള്ള പോരാട്ടത്തിനിടെ പരിക്കേറ്റ് പിന്മാറിയിരുന്നു
എംബാപ്പെ മുതൽ റോഡ്രി വരെ: 2026 ലോകകപ്പിലെ ഗോൾഡൻ ബൂട്ട് ജേതാവും മറ്റ് പുരസ്കാര വിജയികളും
കിരീടം നിലനിർത്താനാവാതെ പോയതിനൊപ്പം ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും ലയണൽ മെസിക്ക് നേടാനാവാതെ പോയതിന്റെ നിരാശയിലാണ് ആരാധകർ. 2026ലെ ഫിഫ ലോകകപ്പിൽ 10 ഗോളുകളോടെ ഗോൾവേട്ടക്കാരിൽ ഒന്നാമതെത്തിയ കിലിയൻ എംബാപ്പെ തുടർച്ചയായ രണ്ടാം തവണയും ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. സ്പെയിനിനെതിരായ ഫൈനലിൽ ഗോളോ അസിസ്റ്റോ നേടാനാകാതെ 8 ഗോളുകളുമായി മെസി ടൂർണമെന്റ് അവസാനിപ്പിച്ചതോടെയാണ് എംബാപ്പെയ്ക്ക് സുവർണ പാദുകും വീണ്ടും സ്വന്തമായത്.
മെസിയെ മറികടന്ന് എംബാപ്പെ ഗോൾഡൻ ബൂട്ട് നേടുന്നത് ഇത് തുടർച്ചയായ രണ്ടാം തവണയാണ്. ഖത്തറിൽ മെസിയേക്കാൾ ഒരു ഗോൾ അധികം നേടി (7 ഗോളുകൾ) ആണ് എംബാപ്പെ ഗോൾഡൻ ബൂട്ട് നേടിയത്.
മറ്റ് പുരസ്കാരങ്ങളെല്ലാം ലോകകപ്പ് ജേതാക്കളായ സ്പാനിഷ് ടീം തൂത്തുവാരി. ടൂർണമെന്റിലുടനീളം ഒരു തവണ മാത്രം ഗോൾ വഴങ്ങിയ ഗോൾകീപ്പർ ഉനായ് സിമോൺ ഗോൾഡൻ ഗ്ലൗ സ്വന്തമാക്കിയപ്പോൾ, മിഡ്ഫീൽഡർ റോഡ്രിയെ ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത് ഗോൾഡൻ ബോൾ നൽകി. പ്രതിരോധ താരം പാവു കുബാർസി ആണ് ടൂർണമെന്റിലെ മികച്ച യുവതാരം.
2026 ലോകകപ്പിലെ മികച്ച ഗോൾവേട്ടക്കാർ ആരെല്ലാം?
കിലിയൻ എംബാപ്പെ (ഫ്രാൻസ്): 10 ഗോളുകൾ
ലയണൽ മെസ്സി (അർജന്റീന): 8 ഗോളുകൾ
ജൂഡ് ബെല്ലിംഗ്ഹാം (ഇംഗ്ലണ്ട്): 7 ഗോളുകൾ
എർലിംഗ് ഹാലൻഡ് (നോർവേ): 7 ഗോളുകൾ
ഉസ്മാൻ ഡെംബെലെ (ഫ്രാൻസ്): 6 ഗോളുകൾ
മറ്റ് പുരസ്കാരങ്ങൾ:
ഫിഫ ലോകകപ്പ് 2026 ഗോൾഡൻ ഗ്ലൗ വിജയി: ഉനായ് സിമോൺ (സ്പെയിൻ)
ഫിഫ ലോകകപ്പ് 2026 ഗോൾഡൻ ബോൾ വിജയി: റോഡ്രി (സ്പെയിൻ)
ഫിഫ ലോകകപ്പ് 2026 മികച്ച യുവതാരം: പാവു കുബാർസി (സ്പെയിൻ)
ഞായറാഴ്ച നടന്ന ഫൈനലിൽ 10 പേരുമായി ചുരുങ്ങിയ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസിന്റെ എക്സ്ട്രാ ടൈമിലെ ഗോളിന്റെ ബലത്തിൽ വീഴ്ത്തി സ്പാനിഷ് പട കിരീടം ചൂടി. നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരുടെ രണ്ടാമത്തെ ലോകകപ്പ് നേട്ടമാണ് ഇത്. ബോൾ പൊസഷൻ ഗെയിമിലൂടെ സ്പെയ്ൻ എല്ലാ മേഖലയിലും അർജന്റീനയെ പിന്തള്ളിയാണ് കിരീടം ചൂടിതയും തോൽവി അറിയാത്ത തേരോട്ടം 38ാം മത്സരത്തിലേക്ക് നീട്ടിയതും.
കാൽപന്ത് കളിയിൽ അർജൻ്റീനയെ എല്ലാ മേഖലയിലും നിഷ്പ്രഭമാക്കി സ്പെയിൻ
കളിയുടെ 90 മിനിറ്റിൽ ഒരു തവണ പോലും അർജന്റീന സ്പെയിനിന്റെ ബോക്സിലേക്ക് പോയി ​ഗോളടിക്കാൻ ശ്രമിച്ചില്ല. അവർക്ക് പന്ത് കാര്യമായി കാലിൽ കിട്ടിയതേ ഇല്ല എന്നു പറയുന്നതാകും കൂടുതൽ ശരി. സ്റ്റാറ്റ്സ് നോക്കു. 90 മിനിറ്റിൽ അർജന്റീന ഒരു ​ഗോൾ ഷോട്ടുമില്ല, ടാർജറ്റുമില്ല. 120 മിനിറ്റ് പൂർത്തിയാകുമ്പോൾ സ്പെയിൻ 20 തവണയാണ് അർജന്റീന പ്രതിരോധത്തെ പരീക്ഷിച്ചത്. അതിൽ തന്നെ 11 ഓൺ ടാർജറ്റ് ഷോട്ടുകൾ. അതിലൊന്നാണ് ​ഗോളായത്. 120 മിനിറ്റിലെ കണക്കെടുത്താൽ 3 ഷോട്ടുകൾ അർജന്റീന ലക്ഷ്യത്തിലേക്ക് പായിച്ചെന്നു മാത്രം ആശ്വസിക്കാം. സ്പെയിൻ പൂർത്തിയാക്കിയത് 803 പാസുകൾ. അർജന്റീന 445 പാസുകളും. 68 ശതമാനവും പന്ത് കൈവശം വച്ചത് സ്പെയിൻ. അർജന്റീന വെറും 32 ശതമാനം മാത്രം.
സ്പെയിനിന്റെ കിറുകൃത്യമായ തന്ത്രങ്ങൾക്ക് മുന്നിൽ അർജന്റീനയുടെ ആക്രമണ നിര പൂർണമായും തളർന്നു പോയി. മത്സരത്തിൽ ഒരു ഷോട്ട് പോലും മര്യാദയ്ക്ക് തൊടുക്കാൻ പോലും സ്പാനിഷ് സംഘം അർജന്റീനയെ സമ്മതിച്ചില്ല. അധിക സമയത്തിന്റെ അവസാന മിനിറ്റുകളിൽ മാത്രമാണ് അർജന്റീന ആദ്യ ഷോട്ട് പോലും കണ്ടെത്തിയത്. മുന്നേറ്റമൊന്നും നടത്താൻ പറ്റാതെ അർജന്റീന നിസഹായരായി നിന്നു.
മെസിയിലേക്കുള്ള എല്ലാ പാസിങ് വഴികളും അടയ്ക്കുക എന്ന തന്ത്രം സ്പെയിൻ ഫലപ്രദമായി തന്നെ നടപ്പാക്കി. 8 ​ഗോളുകളും 4 അസിസ്റ്റുകളുമായി അർജന്റീനയെ ഏതാണ്ട് ഒറ്റയ്ക്കു തന്നെ ഫൈനൽ വരെ എത്തിച്ച മെസിയുടെ പ്രതിഭാ ധാരാളിത്തത്തിനു ഒരിഞ്ച് ഇടം പോലും നൽകില്ലെന്നു ഉറച്ചാണ് സ്പെയിൻ കളിച്ചത്. അവർ അതിൽ വിജയിച്ചതോടെ അർജന്റീനയുടെ തന്ത്രങ്ങളെല്ലാം തുടക്കം മുതൽ പാളിപ്പോയി. കടിഞ്ഞാൺ പോയതോടെ മെസിക്ക് കളി നിയന്ത്രിക്കാനോ തന്റെ താളത്തിലേക്ക് കൊണ്ടു വരാനോ തനത് ശൈലിയിലുള്ള നീക്കങ്ങൾ നടത്താനോ സാധിച്ചില്ല.
പന്തടക്കം, സ്പെയ്സ്, വേ​ഗത എന്നിവ തങ്ങൾ വിചാരിക്കുന്ന മുറയ്ക്കു നിയന്ത്രിക്കുക എന്നത് സ്പാനിഷ് ഫുട്ബോളിന്റെ പരമ്പരാ​ഗത ശൈലിയാണ്. അർജന്റീനയ്ക്കെതിരായ ഫൈനൽ ആ ശൈലിയുടെ പമോന്നതമായ ആവിഷ്കാരമായിരുന്നു. മിഡ്ഫീൽഡ് പൂർണമായും സ്പെയിൻ ഭരിക്കുന്ന കാഴ്ചയായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂറിനടുത്ത് അർജന്റീന താരങ്ങളെ വെറും കാഴ്ചക്കാരാക്കി മൈതാനം മുഴുക്കെ പന്തിനായി സ്പെയിൻ ഓടിച്ചു. കിരീടം നിലനിർത്താനിറങ്ങിയ അവർ ഏറിയ പങ്കും കാഴ്ചക്കാരുടെ റോളിൽ തന്നെ നിൽക്കുന്ന കാഴ്ച ദയനീയമായിരുന്നു.
സ്പാനിഷ് സംഘം തുടക്കം മുതൽ ഒടുക്കം വരെ ഇടതടവില്ലാതെ ആക്രമിച്ചു. മിനിറ്റുകൾ കഴിയും തോറും അർജന്റീന താരങ്ങളുടെ നിരാശയും സമ്മർദ്ദവും വർധിച്ചു വന്നു. അവസാന ഘട്ടത്തിൽ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കിട്ടി പുറത്തായതോടെ അവർ 10 പേരായി ചുരുങ്ങിയതും തിരിച്ചടിയായി. അതോടെ സമ്മർദ്ദം അതിന്റെ പീക്കിലെത്തിയിരുന്നു. തുടക്കം മുതൽ കളി നിയന്ത്രിച്ച സ്പാനിഷ് സംഘത്തിനു മുന്നിൽ 10 പേരുമായി പൊരുതേണ്ട അവസ്ഥ വന്നതോടെ അർജന്റീന പ്രതിരോധം കൂടുതൽ തകർന്നു. കൗണ്ടർ അറ്റാക്കെന്ന അവരുടെ തന്ത്രം 11 പേരുണ്ടായിട്ടും നടന്നില്ല. 10 പോരായതോടെ എല്ലാ സാധ്യതകളും ഇല്ലാതായി.
അർജന്റീനയെ പൂർണമായും തളച്ചു നിർത്തി സ്പെയിൻ രണ്ടാം കിരീടം ഉയർത്തിയത് രണ്ട് അപൂർവ ചരിത്രമെഴുതി ചേർത്താണ്. ഒരു ലോകകപ്പ് ടൂർണമെന്റിലുടനീളം വെറും ഒരു ​ഗോൾ മാത്രം വഴങ്ങി കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ടീമായി സ്പെയിൻ മാറി. തുടർച്ചയായി യുവേഫ യൂറോപ്യൻ ചാംപ്യൻഷിപ്പും (യൂറോ കപ്പ്) ഫിഫ ലോകകപ്പും രണ്ട് തവണ നേടുന്ന ആദ്യ ടീമെന്ന പുതു ചരിത്രവും അവർ ന്യൂജേഴ്സിയിൽ കുറിച്ചു വച്ചാണ് കളം വിട്ടത്.
തോൽവിക്ക് പിന്നാലെ പൊരി‍ഞ്ഞ അടി!, ലിയാൻഡ്രോ പരേഡസിന് ചുവപ്പ് കാർഡ്
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിനു പിന്നാലെ മൈതാനത്ത് കൂട്ടത്തല്ല്. സ്പാനിഷ് താരങ്ങളായ എറിക് ഗാർഷ്യ, ഗാവി എന്നിവരെ അർജന്റീന താരം ലിയാൻഡ്രോ പരേഡെസ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഫൈനൽ വിസിലിനു പിന്നാലെ റോഡ്രിയെ അർജന്റീന താരം മൊളീന അടിച്ചതാണ് ആദ്യ സംഭവം. പിന്നാലെയാണ് പരേഡസ് ​ഗാർഷ്യയേയും ​ഗാവിയേയും തല്ലിയത്.
തോൽവിക്കു പിന്നാലെ അർജന്റീന താരങ്ങളുടെ നിലവിട്ട പെരുമാറ്റം ടീമിനു വലിയ നാണക്കേടായി മാറി. ഫലത്തിൽ മത്സരത്തിൽ രണ്ട് അർജന്റീന താരങ്ങൾ ചുവപ്പ് കാർഡ് വാങ്ങി പുറത്താകുന്ന സ്ഥിതിയുമുണ്ടായി. നേരത്തെ നിശ്ചിത സമയത്തിന്റെ അവസാന ഘട്ടത്തിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട് എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് വാങ്ങി പുറത്തായിരുന്നു.
ഫൈനൽ വിസിലിനു പിന്നാലെ വിജയം ആഘോഷിക്കാൻ മൈതാനത്തേക്ക് ഓടിയ സ്പാനിഷ് താരങ്ങൾക്കിടയിൽ റോഡ്രിയെ, അർജന്റീന താരം മൊളീന അടിച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. റോഡ്രി ഇത് ചോദ്യം ചെയ്തു. ഇതുകണ്ട എറിക് ഗാർസ്യ, മൊളീനയെ പിടിച്ചു മാറ്റാനെത്തി.
പിന്നാലെ പരേഡെസ് എത്തി ഗാർഷ്യയെ മർദിക്കുകയായിരുന്നു. ഇത് തടയാനെത്തിയ ഗാവിയേയും പരേഡെസ് കായികപരമായി തന്നെ നേരിട്ടു. പിന്നീട് ഇരു ടീമിലെയും താരങ്ങളും അർജന്റീന കോച്ച് ലയണൽ സ്‌കലോനിയും ചേർന്നാണ് താരങ്ങളെ പിടിച്ചു മാറ്റിയത്. പിന്നാലെ പരേഡെസിന് റെഡ് കാർഡും കിട്ടി.
ഫൈനലിൽ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി സ്‌പെയിൻ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കി. 106ാം മിനിറ്റിൽ ഫെറാൻ ടോറസാണ് ടീമിന്റെ വിജയ ഗോൾ നേടിയത്. 2010ന് ശേഷമുള്ള ടീമിന്റെ കിരീട നേട്ടമാണിത്. കഴിഞ്ഞ തവണ ഖത്തറിൽ സ്വന്തമാക്കിയ കിരീടം നിലനിർത്താമെന്ന അർജന്റീനയുടെ മോഹം നടന്നില്ല.
മെസിയെ പൂർണമായും തടഞ്ഞു നിർത്തുക അസാധ്യം; സ്വതസിദ്ധ കളിയിലൂടെ മാത്രമേ സ്പെയിനിന് വിജയിക്കാനാവൂ: ഇനിയെസ്റ്റ
ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ നേരിടാനിറങ്ങുന്ന സ്പെയിനിനു വ്യക്തമായ സന്ദേശവുമായി സ്പാനിഷ് ഇതിഹാസ മധ്യനിര താരം ആന്ദ്രെ ഇനിയെസ്റ്റ. അർജന്റീന നായകനും മാന്ത്രികനുമായ ലയണൽ മെസിയെ പൂർണമായി തടയാൻ നോക്കി ഊർജ്ജം കളയരുതെന്നു ഇനിയെസ്റ്റ മുന്നറിയിപ്പ് നൽകുന്നു. മെസിയെ ഒതുക്കാമെന്നു കരുതുന്നത് യാഥാർഥ്യത്തിനു നിരക്കാത്ത ലക്ഷ്യമാണ്. ​ദീർഘകാലം ബാഴ്സലോണയുടെ സുവർണ സംഘത്തിന്റെ ഭാ​ഗമായി ഒരുമിച്ച് കളിച്ചവരാണ് ഇനിയെസ്റ്റയും മെസിയും. 2010ൽ ആദ്യമായി സ്പെയിൻ ലോകകപ്പ് കിരീടം സ്വന്തമാക്കുമ്പോൾ വിജയ ​ഗോൾ അടിച്ച താരവും ഇനിയെസ്റ്റയാണ്.
ഫൈനലിൽ ജയിക്കാനുള്ള വഴി മെസിയെ നിഷ്പ്രഭനാക്കുക എന്നതല്ലെന്നും മറിച്ച് സ്പെയിൻ തങ്ങളുടെ തനതു ശൈലിയിൽ കളിക്കുന്നതിൽ ഉറച്ചു നിൽക്കുന്നതിലുമാണ് കാര്യമെന്നും അദ്ദേഹം വിശ്വസിക്കുന്നു. കൃത്യമായ പന്തടക്കം, കളി നെയ്തെടുക്കുന്നതിലെ സർ​ഗാത്മകത, അവസരങ്ങൾ ​ഗോളാക്കി മാറ്റുന്നതിലെ കൃത്യത എന്നിവയിലൂടെ അർജന്റീനയെ സമ്മ​ർദ്ദത്തിലാക്കുകയാണ് വേണ്ടതെന്നും ഒരു സ്പാനിഷ് മാധ്യമത്തോട് സംസാരിക്കവേ ഇനിയെസ്റ്റ പറയുന്നു.
'മെസിയെ പൂർണമായും തടഞ്ഞു നിർത്തുക എന്നത് അസാധ്യമായ കാര്യമാണ്. സ്പെയിനിനു സ്വതസിദ്ധ കളിയിലൂടെ അർജന്റീനയ്ക്ക് എത്രത്തോളം പരിക്കേൽപ്പിക്കാൻ കഴിയും എന്നതിലാണ് മത്സര ഫലം നിൽക്കുന്നത്. അവസരങ്ങൾ സൃഷ്ടിക്കുകയും അവ ലഭിക്കുമ്പോൾ കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയുമാണ് വേണ്ടത്.
ബാഴ്സലോണയിൽ ഒരു ദശകത്തിലേറെക്കാലം മെസിക്കൊപ്പം ഒരേ ജേഴ്സിയിൽ കളിച്ച വ്യക്തിയെന്ന നിലയിൽ അർജന്റീന ക്യാപ്റ്റൻ ഉയർത്തുന്ന വെല്ലുവിളി മറ്റാരേക്കാളം നന്നായി അറിയുന്ന ആളാണ് ഇനിയെസ്റ്റ.
'ആ കാലത്തെക്കുറിച്ച് പറയാൻ എന്റെ കൈയിൽ വാക്കുകൾ ഇല്ല. എങ്ങനെ വിവരിക്കുമെന്നും എനിക്കറിയില്ല. ഓരോ മത്സരത്തിലും അദ്ദേഹം കാണിക്കുന്ന ദൃഢനിശ്ചയവും ആത്മവിശ്വാസവും ചെയ്യുന്ന കാര്യങ്ങളുമെല്ലാം ആ​ദരവോടെ കൈയടിക്കേണ്ട കാര്യങ്ങളാണ്.'
'ഭയക്കാതെ വേണം സ്പെയിൻ ഫൈനൽ കളിക്കാൻ. പൂർണ ആത്മവിശ്വാസത്തോടെയാണ് പോരാട്ടത്തെ നേരിടേണ്ടത്. ടൂർ‌ണമെന്റിലുടനീളം മികച്ച പ്രകടനം ഈ ആത്മവിശ്വാസത്തിനുള്ള അർഹത അവർക്ക് നൽകുന്നുണ്ട്. കളിക്കാർ നൽകുന്ന ആത്മവിശ്വാസമാണ് പ്രധാനം എന്നു ഞാൻ വിചാരിക്കുന്നു. ഈ ലോകകപ്പിലുടനീളം സ്പെയിനിന്റെ പ്രകടനം മുകളിലേക്കായിരുന്നു. കത്തുന്ന ആത്മവിശ്വാസത്തോടെയാണ് ടീം ഫൈനലിലേക്ക് കടക്കുന്നത്.'
ടീം ഇതുവരെ പുറത്തെടുത്ത ഒത്തൊരുമയേയും ഇനിയെസ്റ്റ എടുത്തു പറഞ്ഞു. ഓരോ കളിക്കാരനും തങ്ങളുടെ ചുമതല കൃത്യമായി അറിയാമെന്നും അദ്ദേഹം പറയുന്നു.
'ഓരോരുത്തർക്കും തങ്ങൾ എന്താണ് ചെയ്യേണ്ടതെന്നു കൃത്യമായി അറിയാം. ആര് കളിച്ചാലും എല്ലാവർക്കും അവരുടെ പങ്കിനെക്കുറിച്ച് ബോധ്യമുണ്ട്. അതാണ് ടീമിന്റെ ആത്മവിശ്വാസം. അര് കളത്തിലിറങ്ങിയാലും ഏത് പൊസിഷനിൽ കളിച്ചാലും എല്ലാം നിയന്ത്രണത്തിലാണെന്ന തോന്നലാണ് അവർ നൽകുന്നത്.'
'ഫൈനലിൽ ആര് ​ഗോളടിക്കുന്നു എന്നത് വിഷയമേ അല്ല. 2010ൽ സംഭവിച്ചതു പോലെ സ്പെയിൻ ചാംപ്യൻമാരായി മടങ്ങിയാൽ മതി. ആര് ​ഗോളടിച്ചു എന്നത് രണ്ടാമത്തെ മാത്രം കാര്യമാണ്. അതു വിജയ ​ഗോൾ ആയാൽ മതി'- ഇനിയെസ്റ്റ വ്യക്തമാക്കി.
നിലവിലെ ചാംപ്യന്മാരായ അർജന്റീന ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ​ഗോളുകൾ നേടിയ ടീമായാണ് കലാശപ്പോരിന് യോ​ഗ്യത നേടിയത്. തന്റെ തിളക്കമാർന്ന കരിയറിലെ അവസാന ലോകകപ്പ് മത്സരമെന്നു കരുതപ്പെടുന്ന ഈ ടൂർണമെന്റിൽ മെസി മാസ്മരിക ഫോമിലാണ് കളിക്കുന്നത്. 39കാരൻ ഇതിനകം 8 ​ഗോളുകളും 4 അസിസ്റ്റുകളുമായി ​ഗോൾഡൻ ബൂട്ടിൽ മുന്നിലുണ്ട്.
മറുവശത്ത് സ്പെയിൻ ഒരു ​ഗോൾ മാത്രം വഴങ്ങിയാണ് കഴിഞ്ഞ 7 കളികൾ പൂർത്തിയാക്കിയത്. പ്രതിരോധത്തിലെ അച്ചടക്കവും മികച്ച പാസിങ് ​ഗെയിമും ഒത്തൊരുമയോടെയുള്ള കൂട്ടായ കളി ശൈലിയുമാണ് സ്പെയിനിനെ ഫൈനൽ വരെ എത്തിച്ചത്. ലമീൻ യമാൽ, മൈക്കൽ ഒയാർസബാൽ, മികേൽ മെറിനോ അടക്കമുള്ള യുവ താരങ്ങളാണ് അവരുടെ മുന്നേറ്റത്തെ നിർണയിക്കുന്നത്.
അർജന്റീന — സ്പെയിൻ ലോകകപ്പ് ഫൈനൽ; 2021ലെ പ്രവചനം സത്യമാകുമോ?
2026 ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും തമ്മിൽ മാറ്റുരയ്ക്കാനിരിക്കെ, അഞ്ച് വർഷം മുൻപ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു പ്രവചനം വലിയ ചർച്ചയ്ക്ക് വഴി വച്ചിരിക്കുകയാണ്. 2021 ജൂലൈയിൽ ‘@actuallyimthe’ എന്ന എക്സ് അക്കൗണ്ടിൽ വന്ന “2026 ലോകകപ്പ് ഫൈനലിൽ അർജന്റീന സ്പെയിനിനെ 3–2 ന് തോൽപ്പിച്ചു” എന്ന ലളിതമായ പോസ്റ്റാണ് ഇപ്പോൾ ഇന്റർനെറ്റിലെ ചര്‍ച്ചാ വിഷയം.
ബുധനാഴ്ച നടന്ന ആവേശകരമായ സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് അർജന്റീന ഫൈനലിൽ പ്രവേശിച്ചതോടെ ഈ പ്രവചനം സത്യമാകുന്നതിലേക്ക് ഒരുപടി കൂടി അടുത്തിരിക്കുകയാണ്. നായകൻ ലയണൽ മെസിയുടെ രണ്ട് അസിസ്റ്റുകളിൽ എൻസോ ഫെർണാണ്ടസ്, ലൗട്ടാരോ മാർട്ടിനസ് എന്നിവർ നേടിയ ഗോളുകളിലാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഫൈനൽ ടിക്കറ്റെടുത്തത്. ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് സ്പെയിൻ നേരത്തെ ഫൈനൽ ഉറപ്പിച്ചത്.
കമ്പ്യൂട്ടർ ഗെയിമിംഗ് ഉള്ളടക്കങ്ങൾ പങ്കുവെക്കാറുള്ള ഈ അക്കൗണ്ടിൽ നിന്ന് അഞ്ച് വർഷം മുൻപ് വന്ന ഈ പോസ്റ്റിന് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. അർജന്റീന ഫൈനലിലെത്തിയതിന് പിന്നാലെ ഈ അക്കൗണ്ട് ഉടമ ഒരു ‘വാച്ച്’ ഇമോജി പങ്കുവെച്ചുകൊണ്ട് സ്വന്തം ട്വീറ്റിന് മറുപടി നൽകുകയും ചെയ്തു. 2019ൽ ‘ഐസയ’ എന്ന മറ്റൊരു അക്കൗണ്ടിൽ നിന്ന് വന്ന 39കാരനായ മെസി 2026ൽ തന്റെ രണ്ടാമത്തെ ലോകകപ്പ് ഉയർത്തും എന്ന പ്രവചനവും ഇതോടൊപ്പം വൈറലായിട്ടുണ്ട്. നിലവിൽ മെസിക്ക് 39 വയസ്സാണ് പ്രായം. ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ, 39കാരനായ മെസിയും സ്പെയിനിൻ്റെ കൗമാ ലാമിൻ യമാലും നേർക്കുനേർ വരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഈ പ്രവചനം പൂർണ്ണമായും സത്യമാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ഫുട്ബോൾ ലോകം.
dilemma
@actuallyimthe
<time datetime="2021-07-11T23:28:28.000Z">Jul 12, 2021</time>
Argentina just beat Spain at the 2026 World Cup final, 3-2
click on the link to see the X post
https://x.com/actuallyimthe/status/1414366007888650241?s=20
ഫ്രാൻസിന്റെ ട്രിപ്പിൾ എഞ്ചിനെ പൂട്ടി സ്പെയിൻ ഫൈനലിൽ
2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ കേപ് വെർഡെ സ്പെയ്നിനെ ഗോൾരഹിത സമനിലയിൽ തളച്ച് ലോകത്തെ വിസ്മയിപ്പിച്ചിരുന്നു. എന്നാൽ ടൂർണമെന്റുകളിലെ ഫേവറിറ്റുകളായിരുന്ന, റഷ്യൻ ലോകകപ്പിലെ ചാംപ്യന്മാരും ഖത്തർ ലോകകപ്പിലെ ഫൈനലിസ്റ്റുമായ ഫ്രാൻസിന് കേപ് വെർഡെ ചെയ്തത് പോലൊന്ന് ആവർത്തിക്കാനായില്ല. സ്പെയ്നിന്റെ കളി ശൈലിക്ക് മുൻപിൽ എംബാപ്പെയ്ക്കും സംഘത്തിനും മുട്ടുമടക്കേണ്ടി വന്നു. ആവേശകരമായ ഒന്നാം സെമി ഫൈനലിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് സ്പെയിൻ ഫൈനലിൽ.
ടെക്സാസിലെ ഡള്ളസ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ മിഹേൽ ഒയാർസബാൽ, പെഡ്രോ പോറോ എന്നിവരാണ് ലാ റോജയ്ക്കായി വലകുലുക്കിയത്. 2010ൽ ലോകകിരീടം ചൂടിയതിന് ശേഷം ഇതാദ്യമായാണ് സ്പെയിൻ ലോകകപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടുന്നത്.  ലൂയിസ് ഡി ലാ ഫുവെന്റെയുടെ കീഴിലിറങ്ങിയ സ്പെയിൻ, ഫ്രഞ്ച് പടയുടെ ആക്രമണങ്ങളുടെ മൂർച്ച കുറച്ചുകൊണ്ട് ക്ലിനിക്കൽ പ്രകടനമാണ് പുറത്തെടുത്തത്. ഈ വിജയത്തോടെ തുടർച്ചയായ മൂന്ന് ടൂർണമെന്റുകളിലാണ് (യൂറോ 2024, നേഷൻസ് ലീഗ്, ലോകകപ്പ് 2026) സ്പെയിൻ ഫ്രാൻസിനെ സെമിയിൽ പുറത്താക്കുന്നത്.
യുഎസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കു തകർത്ത് ബെൽജിയം ക്വാർട്ടർ ഫൈനലിൽ
ആതിഥേയരായ യുഎസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കു തകർത്ത് ഫിഫ ലോകകപ്പിൻ്റെ ക്വാർട്ടർ ഫൈനലിൽ കടന്ന് ബൽജിയം. സിയാറ്റിൽ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ആദ്യ പകുതിയിൽ ചാൾസ് ഡെ കെറ്റലരെയുടെ ഇരട്ട ഗോളുകളും (9, 33), രണ്ടാം പകുതിയിൽ ഹൻസ് വനകൻ്റെ (57)യും റൊമേലു ലുക്കാക്കുവിൻ്റെയും (90+3) ഗോളുകളുമാണ് ബൽജിയത്തെ വിജയത്തിലെത്തിച്ചത്. 31–ാം മിനിറ്റിൽ മാലിക് ടിൽമാനാണ് യുഎസിൻ്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്. ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ‍ ഫൈനലിൽ സ്പെയിനാണ് ബൽജിയത്തിന്റെ എതിരാളികൾ. പന്തടക്കത്തിലും പാസുകളിലും യുഎസിനേക്കാൾ പിന്നിലായിട്ടും തുടർച്ചയായി നടത്തിയ ആക്രമണങ്ങളാണ് പോരാട്ടത്തിൽ ബൽജിയത്തിന് മേൽക്കൈ നേടിക്കൊടുത്തത്. 15 ഷോട്ടുകൾ ബൽജിയം ഗോൾ ലക്ഷ്യമാക്കി പായിച്ചപ്പോൾ അതിൽ ഏഴെണ്ണം ഓൺ ടാർഗറ്റായിരുന്നു. അതേസമയം യുഎസിൻ്റെ രണ്ട് ഷോട്ടുകൾ മാത്രമാണ് ഓൺ ടാർഗറ്റായത്
ഒ​റ്റ​ ​ഗോ​ളി​ൽ​ ​സ്പാ​നി​ഷ് ​ജ​യം, പോ​ർ​ച്ചു​ഗ​ൽ​ ​പ്രീ​ ​ക്വാ​ർ​ട്ട​റി​ൽ​ ​പു​റ​ത്ത്
ഡാ​ല​സ് ​:​ ​ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ന്റെ​ 90​-ാം​ ​മി​നി​ട്ടി​ൽ​ ​മൈ​ക്കേ​ൽ​ ​മെ​റീ​നോ​ ​നേ​ടി​യ​ ​ഗോ​ളി​ന് ​പോ​ർ​ച്ചു​ഗ​ലി​നെ​ ​തോ​ൽ​പ്പി​ച്ച് ​സ്പെ​യ്ൻ​ ​ലോ​ക​ക​പ്പ് ​ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലി​ലെ​ത്തി.​ഇ​രു​ ​പ​കു​തി​ക​ളി​ലും​ ​ഇ​രു​ഭാ​ഗ​ത്തും​ ​മി​ക​ച്ച​ ​മു​ന്നേ​റ്റ​ങ്ങ​ളു​ണ്ടാ​യെ​ങ്കി​ലും​ ​ഗോ​ൾ​ ​കീ​പ്പ​ർ​മാ​രു​ടെ​ ​സേ​വു​ക​ളാ​ണ് ​ല​ക്ഷ്യം​ ​ഭേ​ദി​ക്കു​ന്ന​തി​ൽ​ ​ത​ട​സ​മാ​യി​ ​നി​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ക​ളി​ ​അ​വ​സാ​ന​ത്തോ​ട് ​അ​ടു​ത്ത​പ്പോ​ൾ​ ​ല​ക്ഷ്യം​ ​തെ​റ്റി​നി​ന്ന​ ​ഗോ​ളി​യെ​ ​മ​റി​ക​ട​ന്ന് ​മെ​റീ​ന​ ​പെ​ട്ടെ​ന്ന് ​ല​ഭി​ച്ച​ ​അ​വ​സ​ര​ത്തി​ൽ​ ​സ്കോ​ർ​ ​ചെ​യ്തു.
41​കാ​ര​ൻ​ ​ക്രി​സ്റ്റ്യാ​നോ​ ​റൊ​ണാ​ൾ​ഡോ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലി​റ​ങ്ങി​യ​ ​പോ​ർ​ച്ചു​ഗ​ലി​നെ​തി​രെ​ 18​കാ​ര​ൻ​ ​ലാ​മി​ൻ​ ​യ​മാ​ലി​നെ​ ​കു​ന്ത​മു​ന​യാ​ക്കി​യാ​ണ് ​സ്പെ​യ്ൻ​ ​ക​ളി​ച്ച​ത്.​ ​ആ​ദ്യ​ ​മു​ന്നേ​റ്റം​ ​സ്പാ​നി​ഷ് ​പ​ട​യു​ടേ​താ​യി​രു​ന്നു​വെ​ങ്കി​ലും​ ​പോ​ർ​ച്ചു​ഗ​ൽ​ ​ഗോ​ളി​ ​ഡീ​ഗോ​ ​കോ​സ്റ്റ​ ​ഇ​ര​ട്ട​ ​സേ​വു​ക​ളി​ലൂ​ടെ​യ​ത് ​നി​ർ​വീ​ര്യ​മാ​ക്കി.37​-ാം​ ​മി​നി​ട്ടി​ൽ​ ​ക്രി​സ്റ്റ്യാ​നോ​ ​റൊ​ണാ​ൾ​ഡോ​യു​ടെ​ ​ഒ​രു​ ​ബൈ​സ​ക്കി​ൾ​ ​കി​ക്കി​നു​ള്ള​ ​ശ്ര​മം​ ​സ്പാ​നി​ഷ് ​ഗോ​ളി​ ​ഉ​നേ​യ് ​സി​മോ​ൺ​ ​ഡൈ​വ് ​ചെ​യ്ത് ​ക​യ്യി​ലൊ​തു​ക്കി.
മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് 91-ാം മിനിറ്റിൽ സ്പെയിൻ ആരാധകരെ ആവേശത്തിലാഴ്ത്തിയ ആ നിമിഷം പിറന്നത്.  മിക്കൽ മെറിനോ പോർച്ചുഗൽ ഗോളി ഡിയോഗോ കോസ്റ്റയെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു. 85-ാം മിനിറ്റിൽ ഡാനി ഓൽമോയ്ക്ക് പകരക്കാരനായി ആണ് മെറിനോ കളത്തിലിറങ്ങിയത്.
91-ാം മിനിറ്റിൽ പോർച്ചുഗൽ പ്രതിരോധം റഫറിയോട് തർക്കിച്ചു നിന്ന നിമിഷം മുതലെടുത്ത് മെറിനോ കളി വേഗത്തിൽ പുനരാരംഭിക്കുകയും ബോക്സിലേക്ക് കുതിച്ചു കയറി ഗോൾ നേടുകയും ചെയ്തു. ഈ ഒറ്റ ഗോളിന്റെ കരുത്തിൽ നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിൻ ലോകകപ്പിന്റെ അവസാന എട്ടിൽ ഇടംപിടിച്ചു. മത്സരത്തിൽ 15 ഷോട്ടുകളാണ് സ്പെയ്നിൽ നിന്ന് വന്നത്. ഓൺ ടാർഗറ്റിലേക്ക് എത്തിയത് ആറെണ്ണവും. മറുവശത്ത് പോർച്ചുഗൽ 10 ഷോട്ടുകൾ ഉതിർത്തപ്പോൾ ടാർഗറ്റിലേക്ക് എത്തിയത് മൂന്നെണ്ണം മാത്രം. പന്ത് കൈവശം വെക്കുന്നതിലും പാസ് കൃത്യതയിലും പോർച്ചുഗലിനേക്കാൾ നേരിയ മുൻതൂക്കം സ്പെയ്നിനായിരുന്നു.
തന്റെ കരിയറിലെ 233-ാം അന്താരാഷ്ട്ര മത്സരത്തിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനായി ബൂട്ട് കെട്ടിയത്. തന്റെ അവസാന ലോകകപ്പ് ക്യാമ്പയിൻ വിജയകരമാക്കാൻ റൊണാൾഡോ 90 മിനിറ്റും മൈതാനത്ത് സജീവമായി ഉണ്ടായിരുന്നു. മുൻനിരയിൽ പോർച്ചുഗലിന്റെ ആക്രമണങ്ങൾക്ക് താരം നേതൃത്വം നൽകിയെങ്കിലും സ്പെയിനിന്റെ യുവ പ്രതിരോധ നിരയായ പൗ കുബാർസിയും ലപോർട്ടയും റൊണാൾഡോയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകിയില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഗോൾ നേടാൻ ചില അവസരങ്ങൾ ലഭിച്ചെങ്കിലും അവ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.
ട്രംപ് വിളിച്ചു; ഫിഫ നിയമം കാറ്റിൽപ്പറത്തി യുഎസ് താരത്തിൻ്റെ റെഡ് കാർഡ് റദ്ദാക്കി
വാഷിങ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിൽ ചുവപ്പുകാർഡ് കിട്ടിയ യു.എസ്. സ്‌ട്രൈക്കർ ഫോളാരിൻ ബലോഗന്റെ ഒരു മത്സരവിലക്ക് ഫിഫ നീക്കി. ഇതോടെ തിങ്കളാഴ്ച ബെൽജിയത്തിനെതിരേ പ്രീ-ക്വാർട്ടറിൽ താരത്തിന് കളത്തിലിറങ്ങാനാകും. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ ട്രംപ് ഫോണിൽ വിളിച്ച് ബലോഗന്റെ റെഡ് കാർഡ് പുനഃപരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ട്രംപ് മൂന്നുതവണയാണ് ഇൻഫാന്റിനോയെ വിളിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ഫിഫയുടെ തീരുമാനത്തെ ട്രംപ് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ സ്വാഗതം ചെയ്തു.
ടൂർണമെന്റിൽ മൂന്ന് ഗോളുകളോടെ യു.എസ്.എ.യുടെ ടോപ് സ്‌കോററായ ബലോഗന് ബോസ്‌നിയയ്‌ക്കെതിരായ മത്സരത്തിലാണ് റെഡ് കാർഡ് ലഭിച്ചത്. ബോസ്‌നിയൻ താരം താരിക് മുഹാരെമോവിച്ചിനെ ഫൗൾ ചെയ്തതിന് വാർ പരിശോധനയ്ക്ക് ശേഷം ബലോഗനെ പുറത്താക്കുകയായിരുന്നു. ഇതോടെ ബെൽജിയത്തിനെതിരായ മത്സരം താരത്തിന് സ്വമേധയാ നഷ്ടമാകേണ്ടതാണ്. എന്നാൽ ഫിഫ അച്ചടക്ക സമിതിയുടെ 27-ാം വകുപ്പ് പ്രകാരം ഈ ശിക്ഷ താത്കാലികമായി മാറ്റിവയ്ക്കാൻ ഫിഫ തീരുമാനിക്കുകയായിരുന്നു. ശരിയായ കാര്യം ചെയ്തതിനും വലിയൊരു അനീതി തിരുത്തിയതിനും ഫിഫയ്ക്ക് നന്ദിയെന്ന് തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ട്രെയിനിങ്ങിന് പോകുന്നതിനിടെയാണ് യു.എസ്. ടീം ഈ വാർത്തയറിയുന്നത്. ആദ്യം വിശ്വസിച്ചില്ലെന്നും പിന്നീട് വലിയ സന്തോഷം തോന്നിയെന്നും യു.എസ്. താരം ക്രിസ്റ്റ്യൻ പുലിസിച്ച് പറഞ്ഞു. ഫിഫയുടെ തീരുമാനത്തെ യു.എസ്. പരിശീലകൻ മൗറീഷ്യോ പൊച്ചെറ്റിനോയും പിന്തുണച്ചു. ഫുട്‌ബോൾ ലോകത്തെ 99.9 ശതമാനം ആളുകളും ഇതൊരു അന്യായമായ ശിക്ഷയാണെന്നാണ് പറഞ്ഞതെന്നും, മുൻകാലങ്ങളിൽ ശിക്ഷ പിന്നീട് നടപ്പാക്കാൻ മാറ്റിവെച്ച ചരിത്രമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വിഷയത്തിൽ ബെൽജിയം വലിയ പ്രതിഷേധമറിയിച്ചു. ഫിഫയുടെ തീരുമാനം അദ്ഭുതപ്പെടുത്തിയെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും ബെൽജിയം ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു. ഫിഫയുടെ അച്ചടക്ക നിയമത്തിലെ ആർട്ടിക്കിൾ 66.4 പ്രകാരം ചുവപ്പുകാർഡ് കിട്ടുന്ന താരം അടുത്ത മത്സരം നിർബന്ധമായും മിസ് ചെയ്യണമെന്നാണ് നിയമമെന്നും അവർ ചൂണ്ടിക്കാട്ടി. ഫിഫ ഓഫീസിൽ ജൂലായ് അഞ്ചാണ് ഏപ്രിൽ ഫൂളെന്ന് തങ്ങൾക്കറിയില്ലായിരുന്നെന്ന് ബെൽജിയം പരിശീലകൻ റൂഡി ഗാർഷ്യ പരിഹസിച്ചു.
ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ 189 റെഡ് കാർഡുകൾ പിറന്നിട്ടുണ്ടെങ്കിലും, പുറത്താക്കപ്പെട്ടിട്ടും തൊട്ടടുത്ത മത്സരത്തിൽ വിലക്ക് നേരിടാതെ കളിക്കാൻ അനുവാദം ലഭിക്കുന്ന രണ്ടാമത്തെ താരം മാത്രമാണ് ബലോഗൻ. 1962-ൽ ബ്രസീലിന്റെ ഗാരിഞ്ചയ്ക്ക് ഇത്തരമൊരു ഇളവ് ലഭിച്ചിരുന്നെങ്കിലും അന്ന് ഇന്നത്തെപ്പോലെ ഓട്ടോമാറ്റിക് സസ്‌പെൻഷൻ നിയമങ്ങൾ ഇല്ലായിരുന്നു. ഈ ലോകകപ്പിൽ റെഡ് കാർഡ് കണ്ട മറ്റ് 11 കളിക്കാർക്കും കൃത്യമായി വിലക്ക് ഏർപ്പെടുത്തിയ ഫിഫ, അമേരിക്കൻ താരത്തിന് മാത്രം എന്ത് അടിസ്ഥാനത്തിലാണ് ഇളവ് നൽകിയതെന്ന ചോദ്യം ശക്തമാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അടക്കമുള്ള ഭരണാധികാരികൾ ഇതിൽ നേരത്തേ ഇടപെട്ടിരുന്നു. വൈറ്റ് ഹൗസിന്റെ സമ്മർദ്ദത്തിന് ഫിഫ വഴങ്ങിയത് കായിക ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.
കാനറികളുടെ നെഞ്ചുതകർത്ത് ഹാളണ്ടിന്റെ ഇരട്ട ഗോൾ; നോർവെ ക്വാർട്ടറിൽ
അഞ്ച് ലോകകിരീടങ്ങളുടെ പെരുമയുമായെത്തിയ ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അട്ടിമറിച്ച് നോർവെ 2026 ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ന്യൂയോർക്കിലെ ന്യൂ ജേഴ്‌സി സ്‌റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ സൂപ്പർ താരം എർലിങ് ഹാളണ്ടിന്റെ ഇരട്ട ഗോൾ മികവിലാണ് നോർവെ ചരിത്ര വിജയം സ്വന്തമാക്കിയത്. കളിയുടെ അവസാന നിമിഷത്തിൽ പെനാൽറ്റിയിലൂടെ നെയ്മർ ബ്രസീലിനായി ഒരു ഗോൾ മടക്കിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല. ഈ തോൽവിയോടെ ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്തായി.
മത്സരത്തിന്റെ 14-ാം മിനിറ്റിൽ ബ്രസീലിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ബ്രൂണോ ഗ്വിമറെഷ് നഷ്ടപ്പെടുത്തിയത് കാനറികൾക്ക് വലിയ തിരിച്ചടിയായി മാറിയിരുന്നു. മത്തിയുസ് കുന്യയെ ബോക്‌സിൽ വീഴ്ത്തിയതിനാണ് വാർ പരിശോധനയ്ക്ക് ശേഷം റഫറി പെനാൽറ്റി അനുവദിച്ചത്. എന്നാൽ ബ്രൂണോയുടെ കിക്ക് നോർവെ ഗോൾകീപ്പർ ഓർയാൻ നീലാൻഡ് തട്ടിയകറ്റുകയായിരുന്നു. ആദ്യ പകുതിയിൽ ഇരുടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ നേടാൻ ആർക്കും സാധിച്ചില്ല.
രണ്ടാം പകുതിയിൽ എൻഡ്രിക്കും നെയ്മറും കളത്തിലിറങ്ങിയിട്ടും ബ്രസീലിന്റെ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടാനായില്ല. തുടർന്ന് 79-ാം മിനിറ്റിൽ ആന്ദ്രേസ് ഷിൽഡെറപ്പ് ഉയർത്തി നൽകിയ പന്ത് മനോഹരമായൊരു ഹെഡറിലൂടെ വലയിലെത്തിച്ച് ഹാളണ്ട് നോർവെയ്ക്ക് ആദ്യ ലീഡ് സമ്മാനിച്ചു. പിന്നാലെ 90-ാം മിനിറ്റിൽ മികച്ചൊരു ഇടംകാലൻ ഷോട്ടിലൂടെ ഹാളണ്ട് നോർവെയുടെ വിജയവും ഈ ലോകകപ്പിലെ തന്റെ ഏഴാം ഗോളും തികച്ചു. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കേ ഇൻജുറി ടൈമിൽ കാസെമിറോയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്മർ ബ്രസീലിന്റെ ആശ്വാസ ഗോൾ നേടി.
ഫുട്ബോൾ ചരിത്രത്തിൽ ബ്രസീലിന് ഇതുവരെ തോൽപ്പിക്കാൻ കഴിയാത്ത ഒരേയൊരു ടീമെന്ന തങ്ങളുടെ വിചിത്രമായ റെക്കോഡ് നിലനിർത്താനും ഈ വിജയത്തോടെ നോർവെയ്ക്കായി. ഇരുടീമുകളും ഇതുവരെ ആറ് തവണ നേർക്കുനേർ വന്നപ്പോൾ ഒന്നുപോലും വിജയിക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല. മൂന്നാം മിനിറ്റിൽ പാട്രിക് ബെർഗ് നേടിയ ഗോൾ ഓഫ്‌സൈഡ് ചതിക്കുഴിയിൽ പെട്ടില്ലായിരുന്നെങ്കിൽ നോർവെയുടെ വിജയത്തിന്റെ മാറ്റ് കൂടുമായിരുന്നു.
ചരിത്രം കുറിച്ച് ഈജിപ്ത്; വിജയം പലസ്തീന്‍ ജനതയ്ക്ക് സമര്‍പ്പിച്ച് പരിശീലകന്‍ ഹൊസാം ഹസ്സന്‍
ലോകകപ്പ് ഫുട്ബോളിൽ ചരിത്രം രചിക്കുന്നത് തുടർന്ന് മുഹമ്മദ് സലായും സംഘവും. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ ഓസ്ട്രേലിയയെ വീഴ്ത്തിയാണ് ഈജിപ്ത് ചരിത്രത്തിലാദ്യമായി പ്രീക്വാർട്ടറിൽ കടന്നത്. നാലാം ലോകകപ്പ് കളിക്കുന്ന ഈജിപ്ത് 2026 എഡിഷനിൽ ന്യൂസീലൻഡിനെ വീഴ്ത്തിയാണ് ആദ്യ ലോകകപ്പ് വിജയം നേടിയത്. തൊട്ടുപിന്നാലെ നോക്കൗട്ടിൽ കടന്നും, ഇപ്പോൾ പ്രീക്വാർട്ടറിലേക്കു മാർച്ച് ചെയ്തും ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിലും ഈജിപ്ത് തോറ്റിരുന്നു. ഖത്തർ ലോകകപ്പിനു യോഗ്യത നേടാൻ പോലും ടീമിനു സാധിച്ചിരുന്നില്ല
അതേസമയം ഓസ്ട്രേലിയയുടെ തോൽവിയോടെ ലോകകപ്പിൽ ഏഷ്യയുടെ അവസാന പ്രതീക്ഷയും കെട്ടടങ്ങി. എഎഫ്സിയുടെ ഭാഗമായ ടീമുകളിൽ ജപ്പാനും ഓസ്ട്രേലിയയും മാത്രമാണ് ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കടന്നത്. നോക്കൗട്ടിൽ ബ്രസീലിനോടു തോറ്റ് ജപ്പാൻ പുറത്തായിരുന്നു. ഏഷ്യയിൽനിന്നുള്ള ദക്ഷിണകൊറിയ, ഖത്തർ, ഇറാൻ, സൗദി അറേബ്യ, ഇറാഖ്, ജോർദാൻ, ഉസ്ബക്കിസ്ഥാൻ ടീമുകൾക്ക് ഗ്രൂപ്പ് ഘട്ടം പിന്നിടാൻ സാധിച്ചിരുന്നില്ല. ഡാലസിൽ നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം നേടി ഓസ്ട്രേലിയയും ഈജിപ്തും സമനില പാലിച്ചതോടെയാണ് പോരാട്ടം ഷൂട്ടൗട്ടിലേക്കു നീണ്ടത്. ഷൂട്ടൗട്ടിൽ 4–2നാണ് ഈജിപ്ത് വിജയിച്ചത്. ഈജിപ്തിനായി കിക്കെടുത്ത മഹമൂദ് സാബർ, റാമി റബിയ, മുഹമ്മദ് സലാ, ഹുസാം അബ്ദെൽമഗുദ് എന്നിവർ ലക്ഷ്യം കണ്ടു. ഓസ്ട്രേലിയൻ താരങ്ങളായ ഹാരി സൗട്ടറിന്റെയും ലുകാസ് ഹെറിങ്ടനിന്റെയും ഷോട്ടുകൾ പുറത്തേക്കു പോയതാണ് സോക്കറൂസിനു തിരിച്ചടിയായത്. ജാക്സൻ ഇർവിൻ, അവെർ മബിൽ എന്നിവർ പന്തു വലയിലെത്തിച്ചു. നോക്കൗട്ടിൽ അർജന്റീന ആയിരിക്കും ഈജിപ്തിന്റെ എതിരാളികൾ.
ചരിത്രമെഴുതി ക്രിസ്റ്റ്യാനോ, ഇഞ്ചുറി ടൈമിൽ രക്ഷകനായി റാമോസ്; ക്രോയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ
ടൊറാന്‍റോ: ഫിഫ ലോകകപ്പിലെ വാശിയേറിയ പോരാട്ടത്തിൽ കരുത്തരായ ക്രൊയേഷ്യയെ പരാജയപ്പെടുത്തി പോർച്ചു​ഗൽ പ്രീ ക്വാർട്ടറിൽ. അവസാന നിമിഷം വരെ അത്യന്തം നാടകീയത നിറഞ്ഞുനിന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു പറങ്കിപ്പടയുടെ ജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗോൺസാലോ റാമോസുമാണ് ​ഗോളുകൾ നേടിയത്. ഇവാൻ പെരിസിച്ച് ക്രൊയേഷ്യയ്ക്ക് വേണ്ടി വലകുലുക്കി.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും ​ഗോളുകൾക്കായി കിണഞ്ഞ് ശ്രമിച്ചു. പോർച്ചു​ഗലായിരുന്നു കൂടുതൽ അപകടകാരികൾ. ബ്രൂണോ ഫെർണാണ്ടസും ക്യാൻസലോയും മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ക്രോയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ച് തകർപ്പൻ സേവുകളുമായി പാറ പോലെ ഉറച്ചുനിന്നു. ഇതോടെ ആദ്യ പകുതി ​ഗോൾ രഹിതമായി അവസാനിച്ചു.
കളി മാറിയ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. തുടക്കത്തിൽ തന്നെ പോർച്ചുഗലിനെ ഞെട്ടിച്ചുകൊണ്ട് ക്രോയേഷ്യയുടെ ​ഗോൾ. ബോക്സിനുള്ളിലേക്ക് വന്ന പന്ത് സ്വീകരിച്ച ഇവാൻ പെരിസിച്ചിന്റെ മനോഹരമായ ഹെഡര്‍ പോർച്ചുഗൽ ഗോളി ഡിയോഗോ കോസ്റ്റയെ മറികടന്ന് വലയിൽ പതിച്ചു. ​ഗോൾ വഴങ്ങിയതോടെ പോർച്ചു​ഗൽ ആക്രമണം കടുപ്പിച്ചു.
നീണ്ട വാര്‍ പരിശോധനകൾക്കൊടുവിൽ കോര്‍ണര്‍ കിക്കിനിടെ ബോക്സിനുള്ളിലെ ഫൗൾ കണ്ടെത്തിയ റഫറി പോർച്ചുഗലിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ലക്ഷ്യം കണ്ടു. കരിയറിലെ 146-ാം അന്താരാഷ്ട്ര ഗോളും ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ ആദ്യ ​ഗോളും സ്വന്തമാക്കി. ഈ ലോകകപ്പിലെ താരത്തിന്റെ മൂന്നാം ​ഗോൾ കൂടിയായിരുന്നു ഇത്. 68-ാം മിനിറ്റിൽ ​ഗോൾ നേടിയതിന് പിന്നാലെ റൊണാൾഡോയെ കോച്ച് പിൻവലിച്ചു. ഇതിൽ താരം അതീവ നിരാശനായാണ് കാണപ്പെട്ടത്.
മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന പ്രതീതി നിലനിന്നിരുന്നെങ്കിലും ഇൻജുറി ടൈമിന്‍റെ നാലാം മിനിറ്റിൽ (90+4) റാമോസ് പോർച്ചുഗലിന്‍റെ വിജയ ഗോൾ നേടി. 10 മിനിറ്റ് നീണ്ട ഇഞ്ചുറി ടൈം നിശ്ചിത സമയവും കഴിഞ്ഞ് നീങ്ങിയതോടെ കാണികളും കളിക്കാരും ഒരുപോലെ ആകാംക്ഷാഭരിതരായി.
കളിയുടെ അവസാന സെക്കന്‍ഡില്‍ ക്രൊയേഷ്യ വീണ്ടും വല കുലുക്കിയെങ്കിലും വാർ പരിശോധനയിൽ റഫറി ഓഫ് സൈഡ് വിധിക്കുകയായിരുന്നു. ഇതോടെ പോർച്ചു​ഗൽ പ്രീ ക്വാർട്ടറിലേയ്ക്ക് മുന്നേറി. ക്രൊയേഷ്യയുടെ ഇതിഹാസ താരം ലൂക്കാ മോഡ്രിച്ചിന് ലോകകിരീടമില്ലാതെ മടങ്ങേണ്ടിയും വന്നു. പ്രീ ക്വാർട്ടറിൽ സ്പെയിനാണ് പോർച്ചു​ഗലിന്റെ എതിരാളികൾ.
ഡച്ച് പടയെ തക‌ർത്ത് മൊറോക്കോ പ്രീക്വാർട്ടറിൽ, ജയം ഷൂട്ടൗട്ടിൽ
മെക്സിക്കോ: ഫിഫ ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ നെതർലൻഡ്സിനെ തകർത്ത് മൊറോക്കോ പ്രീക്വാർട്ടറിൽ. നിശ്ചിത സമയത്തും അധിക സമയത്തും സമനില (1-1) പാലിച്ചതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേയ്ക്ക് നീങ്ങിയ മത്സരത്തിൽ (3-2) ആയിരുന്നു മൊറോക്കോയുടെ ജയം.
വീറും വാശിയും നിറഞ്ഞ മത്സരമാണ് നെതർലൻഡ്സും മൊറോക്കോയും തമ്മിൽ നടന്നത്. തുല്യശക്തികൾ നേർക്കുനേർ വന്ന മത്സരത്തിൽ തുടക്കം മുതൽ ഒട്ടേറെ അവസരങ്ങൾ പിറന്നിരുന്നു. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളംനിറഞ്ഞതോടെ മെക്സിക്കോയിലെ മോൺടെറി സ്റ്റേഡിയും ആവേശക്കടലായി മാറി.
ആദ്യ അരമണിക്കൂറിൽ തന്നെ മൊറോക്കോ-നെതർലൻഡ്സ് താരങ്ങൾ തമ്മിലുള്ള​ ഏറ്റുമുട്ടലും ഡച്ച് ഗോൾ കീപ്പറുടെ തകർപ്പൻ സേവുകളുമെല്ലാം മത്സരത്തെ ചൂടുപിടിപ്പിച്ചു. ആദ്യ പകുതി ഗോൾ രഹിതമായതാണ് അവസാനിച്ചത്. രണ്ടാം പകുതിയിലും ഇരുടീമുകളും ലീഡിനായുള്ള ശ്രമങ്ങൾ തുടർന്നു. 72-ാം മിനിറ്റിൽ ഡച്ച് ആരാധകർ കാത്തിരുന്ന നിമിഷമെത്തി. കോഡി ഗാപ്കോ നെതർലൻഡ്സിനെ മുന്നിലെത്തിച്ചു.
മത്സരത്തിൽ നെതർലൻഡ്സ് വിജയത്തിലേയ്ക്ക് അടുക്കുന്നുവെന്ന് തോന്നിച്ച നിമിഷം തന്നെ മൊറോക്കോ സമനില പിടിച്ചു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു സമനില ഗോൾ പിറന്നത്. 91-ാം മിനിറ്റിൽ തൽബി നീട്ടി നൽകിയ ക്രോസ് തകർപ്പൻ ഹെഡ്ഡറിലൂടെ ഡിയോപ് വലയിലാക്കി. തുടർന്ന് മത്സരം അധിക സമയത്തേയ്ക്ക് നീളുകയായിരുന്നു.
ഭാഗ്യവും നിർഭാഗ്യവും മാറിമറിഞ്ഞ ഷൂട്ടൗട്ടിൽ മൂന്ന് നെതർലൻഡ്സ് താരങ്ങൾക്ക് ലക്ഷ്യം പിഴച്ചപ്പോൾ സമ്മർദ്ദത്തെ അതിജീവിച്ച മൊറോക്കൻ താരങ്ങൾ 3 കിക്കുകൾ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു
ജപ്പാൻ്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് വീണ്ടും ബ്രസീല്‍ ചങ്ങലപ്പൂട്ടിട്ടു
ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 ൽ ജപ്പാനെ തോൽപ്പിച്ച് ബ്രസീൽ പ്രീ-ക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കാനറികളുടെ വിജയം. പകരക്കാരനായി ഇറങ്ങിയ ഗബ്രിയേൽ മാർട്ടിനെല്ലി രണ്ടാംപകുതിയുടെ ഇൻജുറി ടൈമിലാണ് (90+6) ബ്രസീലിന്‍റെ വിജയഗോൾ നേടിയത്.
മത്സരത്തിന്‍റെ 29ാം മിനിറ്റിൽ കെയ്ഷു സനോയിലൂടെ ജപ്പാനാണ് ആദ്യം ലീഡെടുത്തത്. ഇടവേളക്കുശേഷം കാസെമിറോ 56-ാം മിനിറ്റിൽ ഒപ്പമെത്തിച്ചു.
മത്സരം അധിക സമയത്തേക്ക് പോകുമെന്ന് ഏവരും ഉറപ്പിച്ചിരിക്കെയാണ് മാർട്ടിനെല്ലി ടീമിന്‍റെ ര‍ക്ഷകനായി അവതരിക്കുന്നത്. ബോക്സിനു തൊട്ടു വെളിയിൽനിന്ന് പ്രതിരോധ താരങ്ങൾക്കിടയിലൂടെ ബ്രൂണോ ഗ്യുമറേസ് നൽകിയ പന്താണ് താരം വലയിലാക്കിയത്.
മത്സരത്തിൽ പന്തടക്കത്തിൽ ബ്രസീൽ മുന്നിട്ടുനിന്നെങ്കിലും ഗോൾ നീക്കങ്ങളെല്ലാം ജപ്പാന്‍റെ പ്രതിരോധത്തിൽ തട്ടിതെറിച്ചു. മൈതാനത്തിന്‍റെ മധ്യത്തിൽനിന്ന് ഡാനിലോ നൽകിയ ഒരു മോശം പാസ് തട്ടിയെടുത്ത് സനോ നടത്തിയ ഒറ്റയാൾ കുതിപ്പാണ് ജപ്പാന് ലീഡ് നേടുകൊടുത്തത്.
കാസെമിറോയെയും മറികടന്നെത്തി ബോക്സിനു തൊട്ടുമുന്നിൽനിന്ന് തൊടുത്ത ഒരു ലോ ഡ്രൈവ് ഷോട്ട് അലിസൺ ബെക്കറെയും നിസ്സഹായനാക്കി വലയിലായി.
ഇടവേളക്കുശേഷം ലൂക്കാസ് പക്വേറ്റയെ പിൻവലിച്ച് യുവതാരം എൻഡ്രിക്കിനെ കളത്തിലിറക്കി.. 56ാം മിനിറ്റിൽ കാസെമിറോ ഒരു കിടിലൻ ഹെഡ്ഡറിലൂടെ ടീമിനെ ഒപ്പമെത്തിച്ചു. പ്രതിരോധ താരം ഗബ്രിയേൽ ബോക്സിനുള്ളിലേക്ക് ഉയർത്തി നൽകിയ ക്രോസാണ് താരം ഹെഡ്ഡറിലൂടെ വലയിലാക്കിയത്.
65ാം മിനിറ്റിൽ കുൻഹയെ പിൻവലിച്ച് മാർട്ടിനെല്ലി എത്തി. ജപ്പാൻ ബോക്സിനകത്ത് ബ്രസീൽ തുടരാക്രമണങ്ങളുമായി കളംനിറഞ്ഞു. പ്രതിരോധിക്കാൻ ജപ്പാനും ഏറെ പ്രയാസപ്പെട്ടു.
ഇതിനിടെ ജപ്പാൻ രണ്ടു മാറ്റങ്ങൾ വരുത്തി. അവസാന മിനിറ്റിൽ ഗോൾ മടക്കാനുള്ള ബ്രസീൽ നീക്കം ഫലം കണ്ടു. പ്രീ ക്വാർട്ടറിൽ നോർവെ-ഐവറി കോസ്റ്റ് മത്സരത്തിലെ വിജയികളെയാണ് ബ്രസീൽ നേരിടുക.
ജർമനി പുറത്ത്, വീണത് ഷൂട്ടൗട്ടിൽ; പാരഗ്വായ് പ്രീ-ക്വാർട്ടറിൽ
ബോസ്റ്റൺ: ലോകകപ്പിൽ ജർമനിക്ക് ഷോക്ക്. റൗണ്ട് ഓഫ് 32 മത്സരത്തിൽ പാരഗ്വായ് യോട് ഷൂട്ടൗട്ടിൽ തോറ്റ് പുറത്ത്. പാരഗ്വായ് പ്രീ-ക്വാർട്ടറിലേക്ക് മുന്നേറി. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ജർമനിയെ ഞെട്ടിച്ച് പാരഗ്വായ് ആണ് ആദ്യം ലീഡെടുത്തത്. 42-ാം മിനിറ്റിൽ ജൂലിയോ എൻസീസോയാണ് ഗോളടിച്ചത്. രണ്ടാം പകുതിയിൽ ജർമനിയുടെ തിരിച്ചടിയെത്തി. കായ് ഹവേർട്‌സാണ് ഗോളടിച്ചത്. ഇടതുവിങ്ങിൽ നിന്ന് ഫ്‌ലോറിയൻ വിർട്‌സ് നൽകിയ ക്രോസ് തലവെച്ച് ഹാവേർട്‌സ് സമനില പിടിച്ചു. എക്സ്ട്രാടൈമിലും സമനില തുടർന്നതോടെയാണ് ഷൂട്ടൗട്ടിലേക്ക് കടന്നത്. അവിടെ മുൻ ജേതാക്കൾക്ക് പിഴച്ചു.
ഷൂട്ടൗട്ടിൽ ജർമനിയുടെ ഹാവേർട്‌സ്, നിക്ക് വോൾട്ട് മേഡ് എന്നിവരുടെ കിക്കും പാഴായി. അതേസമയം അവസാന രണ്ട് പാരഗ്വായ് താരങ്ങളുടെ കിക്കും ലക്ഷ്യത്തിലെത്തിയില്ല. അതോടെ സഡൻ ഡത്തിലേക്ക്. ജൊനാഥൻ ടായുടെ കിക്ക് പാഴായപ്പോൾ പാരഗ്വായ് വലകുലുക്കി. ജർമനി പുറത്ത്. പാരഗ്വായ് അടുത്ത റൗണ്ടിലേക്ക്.
എക്വഡോറിനെതിരായ തോൽവിയുടെ നിരാശ മാറ്റി പ്രീ-ക്വാർട്ടർ ടിക്കറ്റെടുക്കുക ലക്ഷ്യമിട്ടാണ് ജർമനിയെത്തിയത്. ജമാൽ മുസിയാലയ്ക്ക് പകരം സൂപ്പർ സബ്ബ് ഉൺഡാവിനെ ജർമൻ പരിശീലകൻ ജൂലിയൻ നഗൽസ്മാൻ ആദ്യപതിനൊന്നിലിറക്കി. തുടക്കം മുതൽ തന്നെ ആധിപത്യത്തോടെയാണ് ജർമനി പന്തുതട്ടിയത്. ബോൾ പൊസഷനിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലുമെല്ലാം ജർമനി മുന്നിട്ടുനിന്നു. പാരഗ്വായ്ക്ക് ചുരുക്കം ചില അവസരങ്ങൾ മാത്രമേ ലഭിച്ചുള്ളൂ. മത്സരത്തിന്റെ ആദ്യപകുതി സമനിലയിൽ അവസാനിക്കുമെന്നാണ് കരുതിയത്. എന്നാൽ ജർമനിയെ ഞെട്ടിച്ച് പാരഗ്വായ് ലീഡെടുത്തു. 42-ാം മിനിറ്റിൽ ജൂലിയോ എൻസീസോയാണ് ഗോളടിച്ചത്.
പാരഗ്വായ് ടീമിന്റെ ഒത്തിണക്കം പ്രകടമാകുന്ന ഗോളായിരുന്നു അത്. പെനാൽറ്റി ബോക്‌സിന് പുറത്തുനിന്ന് നടത്തിയ മീകച്ച നീക്കമാണ് ഗോളിൽ കലാശിച്ചത്. വലതുവിങ്ങിൽ നിന്ന് മാത്യാസ് ഗലർസ നൽകിയ ക്രോസ്സ് ടോപ് ക്ലാസ് ഹെഡറിലൂടെ എൻസീസോ വലയിലാക്കി. ജർമൻ ഗോൡമാനുവൽ ന്യൂയറിന് ഒന്നും ചെയ്യാനായില്ല. ആദ്യ പകുതി ഒരു ഗോളിന് പാരഗ്വായ് മുന്നിട്ടുനിന്നു. ബോൾ പൊസിഷനിലും ഷോട്ടുകളുടെ എണ്ണത്തിലും ബഹുദൂരം മുന്നിലായിരുന്നു ജർമനി.
രണ്ടാം പകുതിയിൽ കടുത്ത പോരാട്ടമായിരുന്നു. എങ്ങനെയും തിരിച്ചടിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു ജർമനി. ഫെലിക്‌സ് മേച്ചയെ പിൻവലിച്ച് ലിയോൺ ഗോറട്‌സ്‌കെയെ നഗൽമസ്മാൻ കളത്തിലിറക്കി. മിനിറ്റുകൾക്കകം ജർമനിയുടെ മറുപടിയെത്തി. കായ് ഹവേർട്‌സാണ് ഗോളടിച്ചത്. ഇടതുവിങ്ങിൽ നിന്ന് ഫ്‌ലോറിയൻ വിർട്‌സ് നൽകിയ ക്രോസ് തലവെച്ച് ഹാവേർട്‌സ് സമനില പിടിച്ചു. സ്‌കോർ 1-1. ഗോൾ വീണതിന് പിന്നാലെയും ജർമനി മുന്നേറ്റങ്ങൾ തുടർന്നു. 59-ാം മിനിറ്റിൽ പാരഗ്വായ് താരം ഗുസ്റ്റാവോ കബല്ലേറോയുടെ ഷോട്ട് ന്യൂയർ സേവ് ചെയ്തു.
63-ാം മിനിറ്റിൽ ഉൺഡാവിനെ പിൻവലിച്ച് ജമാൽ മുസിയാല ജർമൻ ടീമിലെത്തി. ജർമൻ മുന്നേറ്റനിര പാരഗ്വായ് പ്രതിരോധത്തിന് നിരന്തരം ഭീഷണി ഉയർത്തിക്കൊണ്ടേയിരുന്നു. പക്ഷേ ഗോൾ മാത്രം പിറന്നില്ല. അതോടെ നിശ്ചിത സമയത്ത് മത്സരം സമനിലയിൽ അവസാനിച്ചു. മത്സരം എക്‌സ്ട്രാടൈമിലേക്ക് കടന്നു. എക്സ്ട്രാ ടൈമിലും ഗോൾ പിറക്കാതെ വന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. പെനാൽഷൂട്ടൗട്ടിൽ ആദ്യ അഞ്ച്കിക്കും കടന്ന് സഡൻഡത്തിൽ പാരഗ്വായ് വിജയഭേരി മുഴക്കി.
പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി കാനഡ; സൗത്ത് ആഫ്രിക്കയെ തകർത്തത് എക്സ്ട്രാ ടൈമിൽ പിറന്ന ഗോളിൽ
ലോസ് ആഞ്ചലസ്: എക്സ്ട്രാ ടൈമിൽ പിറന്ന ഗോളിൽ സൗത്ത് ആഫ്രിക്കയെ തകർത്ത് ലോകകപ്പിന്റെ സഹ ആതിഥേയരായ കാനഡ പ്രീ ക്വാർട്ടറിലേക്ക്. സ്റ്റീഫൻ എസ്റ്റാക്വിയോ ആണ് കാനഡയുടെ വിജയ ഗോൾ നേടിയത്. ഇരുടീമുകളും വിജയത്തിന് വേണ്ടി തന്നെ പൊരുതി കളിച്ച മത്സരമായിരുന്നു ഇന്നലെ ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ നടന്നത്.
കളിയിൽ 55 % ബോൾ പൊസഷൻ കൈവശം വച്ചെങ്കിലും വിജയ ഗോൾ നേടാൻ മാത്രം സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചിരുന്നില്ല. അതേസമയം 7 ഓൺ ടാർഗ്ഗറ്റ് ഷോട്ടുകളാണ് കാനഡ സൗത്ത് ആഫ്രിക്കൻ ഗോൾ മുഖത്തേക്ക് പായിച്ചത്. രണ്ട് പകുതിയിലും ആക്രമിച്ച് കളിച്ച ഇരുടീമുകളുടെയും നിരവധി അവസരങ്ങളാണ് ഗോൾ ആവാതെ പോയത്. അവസാനത്തോടടുക്കുമ്പോൾ മത്സരം എക്സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീങ്ങുമെന്ന് തോന്നിച്ചെങ്കിലും സ്റ്റീഫൻ എസ്റ്റാക്വിയോയുടെ ഗംഭീരമായൊരു ഗോൾ സൗത്ത് ആഫ്രിക്കയുടെ പ്രീക്വാർട്ടർ സ്വപ്നങ്ങളെ കൂടിയാണ് തകർത്തത്. കാനഡയുടെ ആദ്യ പ്രീ ക്വാർട്ടർ പ്രവേശനം കൂടിയാണ് ഇന്ന് നടന്നത്.
അതേസമയം നാളെ നടക്കുന്ന നെതർലൻഡ്സ്- മൊറോക്കോ മത്സര വിജയികളാണ് പ്രീ ക്വാർട്ടറിൽ കാനഡയുടെ എതിരാളികൾ. ഗ്രൂപ്പ് എഫിലെ ചാമ്പ്യന്മാരായാണ് നെതർലൻഡ്സ് എത്തുന്നത്. ആദ്യ മത്സരത്തിൽ ജപ്പാനോട് സമനില ഏറ്റുവാങ്ങിയെങ്കിലും സ്വീഡനുമായും ട്യുണീഷ്യയുമായും മികച്ച വിജയം കരസ്ഥമാക്കിയ ആത്മവിശ്വാസത്തിലാണ് നെതർലൻഡ്സ് എത്തുന്നത്. എന്നാൽ മൊറോക്കോ എത്തുന്നത് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ്. ആദ്യ മത്സരത്തിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായ ബ്രസീലിനെ സമനിലയിൽ തളക്കുകയും ഹെയ്തിയോടും സ്കോട്ലൻഡിനോടും വിജയിച്ചതിന്റെയും ആത്മവിശ്വാസത്തിലാണ് മൊറോക്കോ എത്തുന്നത്. നാളെ നടക്കുന്ന മറ്റൊരു നോക്ക്ഔട്ട് മത്സരത്തിൽ ബ്രസീൽ ജപ്പാനെയും ജർമനി പരാഗ്വായ്മായും ഏറ്റുമുട്ടും.
32 മിനിറ്റിനുള്ളിൽ ഡെംബെലെയുടെ ഹാട്രിക്ക്; നോർവേയെ തകർത്ത് ഫ്രാൻസ്
ബോസ്റ്റൺ: ഒസ്മാൻ ഡെംബെലെയുടെ ഹാട്രിക്ക് മികവിൽ ലോകകപ്പിലെ ഗ്രൂപ്പ് ഐയിലെ അവസാന മത്സരത്തിൽ നോർവേയെ തകർത്ത് ഫ്രാൻസ്. ഒന്നിനെതിരേ നാല് ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ ജയം. 7, 20, 32 മിനിറ്റുകളിലായിരുന്നു ഡെംബെലെയുടെ ഗോളുകൾ. ഇൻജുറി ടൈമിൽ ഡെറീറേ ടുവെയും ഫ്രാൻസിനായി സ്‌കോർ ചെയ്തു.
ഫൊണ്ടെയ്‌നും കിലിയൻ എംബാപ്പെയ്ക്കും ശേഷം ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ മാത്രം ഫ്രഞ്ച് താരമാണ് ഡെംബെലെ. താരത്തിന്റെ ആദ്യ രണ്ടു ഗോളുകൾക്കും അസിസ്റ്റ് ഒരുക്കിയത് കിലിയൻ എംബാപ്പെയായിരുന്നു.
21-ാം മിനിറ്റിൽ തിയോ ആസ്ഗാർഡാണ് നോർവേയ്ക്കായി സ്‌കോർ ചെയ്തത്. ആദ്യ ഇലവനിൽ 10 മാറ്റങ്ങളുമായി കളത്തിലിറങ്ങിയ നോർവേ പലപ്പോഴും ഫ്രാൻസ് പ്രതിരോധത്തെ വിറപ്പിച്ചിരുന്നു. 48-ാം മിനിറ്റിൽ നോർവേയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും സ്ട്രാന്റ് ലാർസന്റെ ദുർബലമായ കിക്ക് ഫ്രഞ്ച് ഗോളി മൈക്ക് മെന്യോൺ രക്ഷപ്പെടുത്തുകയായിരുന്നു. ഓസ്‌കാർ ബോബിനെ തിയോ ഹെർണാണ്ടസ് ബോക്‌സിൽ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി.
ജര്‍മനിക്കെതിരെ അട്ടിമറി ജയവുമായി ഇക്വഡോര്‍
ലോകകപ്പ് ഫുട്ബോളിൽ വൻ അട്ടിമറിയുമായി ഇക്വഡോർ. കരുത്തരായ ജർമ്മനിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഇക്വഡോർ ചരിത്ര വിജയം സ്വന്തമാക്കി. ജയത്തോടെ 2006ന് ശേഷം ആദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാനും ഇക്വഡോറിനായി. മത്സരത്തിന്റെ തുടക്കം മുതൽ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിലാണ് മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനിയെ ഇക്വഡോർ വീഴ്ത്തിയത്.
മത്സരത്തിന്റെ ഒന്നാം പകുതിയിൽ തന്നെ ഇക്വഡോർ ജർമ്മനിയെ പ്രതിരോധത്തിലാക്കിയിരുന്നു. കൗണ്ടർ അറ്റാക്കുകളിലൂടെ ജർമ്മൻ പ്രതിരോധ കോട്ട തകർത്ത ഇക്വഡോർ, മത്സരത്തിൽ രണ്ട് ഗോളുകളുടെ നിർണായക ലീഡ് നേടി. ജർമ്മൻ നിരയുടെ ഭാഗത്തുനിന്നും മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ശക്തമായ ശ്രമങ്ങൾ ഉണ്ടായെങ്കിലും ഇക്വഡോറിന്റെ കനത്ത പ്രതിരോധ നിരയെ പൂർണ്ണമായി മറികടക്കാൻ അവർക്കായില്ല.
മത്സരത്തിന്‍റെ രണ്ടാം മിനിറ്റിൽ ലെറോയ് സാനെയിലൂടെ ജർമ്മനി ആദ്യ ഗോൾ നേടി ലീഡ് എടുത്തെങ്കിലും ഒൻപതാം മിനിറ്റിൽ നിൽസൺ ആംഗുലോയിലൂടെ ഇക്വഡോർ സമനില പിടിച്ചു. രണ്ടാം പകുതിയിൽ ഒരു ഗോളുകൂടി അടിച്ച്  ജർമ്മനി കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും, സമനില ഗോൾ നേടാനുള്ള അവരുടെ നീക്കങ്ങളെയും ഇക്വഡോർ ഗോൾകീപ്പറും പ്രതിരോധ നിരയും പരാജയപ്പെടുത്തി. ഇതിനിടെ ഗോൺസാലോ പ്ലാറ്റയിലൂടെ 77-ാം മിനിറ്റിൽ വിജയഗോളും ഇക്വഡോർ കണ്ടെത്തി. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ചരിത്ര വിജയവുമായി ഇക്വഡോർ വിജയം സ്വന്തമാക്കി.
അഞ്ച് ലോകകപ്പുകളുടെ ചരിത്രത്തിൽ ഇക്വഡോർ ഇത് രണ്ടാം തവണയാണ് നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കുന്നത്. 2006-ലായിരുന്നു ടിം അവസാനമായി നോക്കൗട്ടിൽ എത്തിയത്. ഇതിനിടയിലുള്ള മൂന്ന് ടൂർണമെന്റുകളും (2002, 2014, 2022) ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അവസാനിച്ചു. ഇത്തവണയും വിധി ഏതാണ്ട് അങ്ങനെ തന്നെയാകുമായിരുന്നെങ്കിലും ശക്തമായ മടങ്ങിവരവാണ് ടിം കാഴ്ചവച്ചത്.
ബ്രസീൽ നോക്കൌട്ടിൽ: വിനീഷ്യസിന് ഡബിൾ; കളത്തിലെത്തി നെയ്മർ
മയാമി: അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്കോട്ട്ലൻഡിനെ എതിരില്ലാത്ത മൂന്ന് ​ഗോളിന് തകർത്ത് ബ്രസീൽ നോ​ക്കൗട്ടിലേക്ക് കുതിച്ചു. ഇരട്ട ​ഗോളുമായി തിളങ്ങിയ വിനീഷ്യസ് ജൂനിയറാണ് ടീമിന് അനായാസ വിജയമൊരുക്കിയത്. പരിക്ക്‌ മാറിയ സൂപ്പർതാരം നെയ്‌മർ 76-ാം മിനിറ്റിൽ ടീമിനായി കളത്തിലിറങ്ങി. മൂന്ന് വർഷത്തിന് ശേഷമാണ് നെയ്മർ ബ്രസീലിനായി കളത്തിലിറങ്ങുന്നത്.
ഗ്രൂപ്പ് സിയില്‍ ചാമ്പ്യന്മാർ ആരാകുമെന്ന നിർണായക മത്സരത്തിൽ ഏഴാം മിനിറ്റിൽ തന്നെ വിനീഷ്യസ് ​ഗോൾ നേടി. സ്കോട്ടിഷ് ഡിഫൻഡറുടെ പിഴവിൽ നിന്നായിരുന്നു ഗോൾ. ആദ്യ ഗോൾ വഴങ്ങിയതോടെ കൂടുതൽ ഒത്തിണക്കത്തോടെ മുൻ ചാമ്പ്യന്മാർ പന്തുതട്ടി. 22-ാം മിനിറ്റിൽ വിനീഷ്യസ് വീണ്ടും വലയിലെത്തിച്ചെങ്കിലും വാർ പരിശോധനയിൽ ​ഗോൾ നിഷേധിക്കപ്പെട്ടു. പിന്നാലെ ആദ്യ പകുതിയുടെ അധിക സമയത്ത് സൂപ്പർ ഹെഡറിലൂടെ വിനീഷ്യസ് ബ്രസീലിന്റെ ലീഡുയർത്തി. 60-ാം മിനിറ്റിൽ മതേവൂസ്‌ കുന്യയിലൂടെ ബ്രസീൽ മൂന്നാം ഗോൾ നേടി.
മൂന്ന് വർഷത്തിന് ശേഷം സൂപ്പർ താരം നെയ്‌മാർ 76 ാം മിനിറ്റിൽ പകരക്കാരനായി കളിക്കാനിറങ്ങി. 2023 ഒക്‌ടോബറിലാണ്‌ നെയ്‌മർ അവസാനമായി ദേശീയ കുപ്പായമിട്ടത്‌. ഉറുഗ്വേക്കെതിരായ മത്സരത്തിൽ പരിക്കേറ്റ്‌ പുറത്തുപോയ താരത്തിന് പിന്നീട് ദേശീയ കുപ്പായത്തിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.
സ്പെയിനിന് പിന്നാലെ യുറഗ്വായ്‌യെയും സമനിലയിൽ തളച്ച് കേപ് വെർദെ
കാലിഫോർണിയ: ആദ്യം സ്പെയിൻ...പിന്നാലെ യുറഗ്വായ്...വമ്പന്മാരെ സമനിലയിൽ തളച്ച് കേപ് വെർദെ ചരിത്രമെഴുതുന്നു. സ്പെയിനിനെതിരേ ആദ്യ ലോകകപ്പ് പോയന്റാണെങ്കിൽ ഇക്കുറി ആദ്യ ലോകകപ്പ് ഗോൾ. ഒന്നിൽ നിർത്തിയില്ല, യുറഗ്വായ് വലയിൽ രണ്ടുതവണ പതിച്ചു. അതോടെ ലോകകപ്പിൽ ഞെട്ടിച്ച് തുടങ്ങി കേപ് വെർദെ. ഇരുടീമുകളും രണ്ട് ഗോൾവീതമടിച്ച് സമനിലയിൽ പിരിഞ്ഞു.
മത്സരത്തിൽ മികച്ച മുന്നേറ്റങ്ങളുമായി യുറഗ്വായ്‌യെ വിറപ്പിച്ചാണ് കേപ് വെർദെ തുടങ്ങിയത്. കൗണ്ടർ അറ്റാക്കുകളിൽ യുറഗ്വായ് പ്രതിരോധം പതറുന്ന കാഴ്ചയും കണ്ടു. 21-ാം മിനിറ്റിൽ യുറഗ്വായ്‌യെ ഞെട്ടിച്ച് കേപ് വെർദെ ലീഡെടുത്തു. ഫ്രീകിക്ക് മികച്ച ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ച് കെവിൻ പീന ടീമിന് ചരിത്രഗോൾ സമ്മാനിച്ചു. കേപ് വെർദെയുടെ ആദ്യ ലോകകപ്പ് ഗോൾ. നേരത്തേ സ്‌പെയിനിനെതിരായ മത്സരം സമനിലയിലായതോടെ ലോകകപ്പിലെ ആദ്യ പോയന്റ് കേപ് വെർദെ സ്വന്തമാക്കിയിരുന്നു.
മത്സരത്തിൽ പക്ഷേ യുറഗ്വായ് തിരിച്ചുവന്ന് ലീഡെടുത്തു. മാക്‌സി അരാഹോ 44-ാം മിനിറ്റിൽ സമനില ഗോൾ നേടി. ഇടതുവിങ്ങിൽ നിന്നുവന്ന ക്രോസ് ഹെഡറിലൂടെ പോസ്റ്റിൽ തട്ടിത്തെറിച്ചു. അത് അരാഹോ അനായാസം വലയിലാക്കി. പിന്നാലെ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ അഗസ്റ്റിൻ കനോബിയോയും ഗോളടിച്ചതോടെ യുറഗ്വായ് ആദ്യ പകുതിയിൽ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിലും വിട്ടുകൊടുക്കാതെ പോരാടുന്ന കേപ് വെർദെ സംഘത്തെയാണ് കണ്ടത്. കേപ് വെർദെയുടെ മുന്നേറ്റനിര പലകുറി യുറഗ്വായ് ഗോൾമുഖം വിറപ്പിച്ചു. മുൻ ചാമ്പ്യന്മാർ പ്രതിരോധിക്കാൻ ബുദ്ധിമുട്ടി. പകരക്കാരെ കളത്തിലിറക്കി കേപ് വെർദെ ഉണർന്നുകളിച്ചു. അതിന് പിന്നാലെ കേപ് വെർദെ രണ്ടാം ഗോളുമടിച്ചു. യുറഗ്വായ് പ്രതിരോധത്തിന്റെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. യുറഗ്വായ് പ്രതിരോധതാരത്തിന്റെ പാസ് ലക്ഷ്യം തെറ്റി. ഓടിവന്ന ഗോൾകീപ്പർക്ക് പന്ത് കിട്ടുംമുൻപ് തന്നെ കേപ് വെർദെയുടെ ഹെലിയോ വരേല പോസ്റ്റിലേക്ക് ഷോട്ടുതിർത്തു. തുറന്ന ഗോൾവലയിലേക്ക് പതിച്ചതോടെ കേപ് വെർദെ സമനിലപിടിച്ചു. സ്കോർ 2-2.
പിന്നീട് യുറഗ്വായ് ടീമിന്റെ ആക്രമണങ്ങളായിരുന്നു മൈതാനത്ത് കണ്ടത്. യുറഗ്വായ്‌യുടെ മുന്നേറ്റങ്ങളിൽ കേപ് വെർദെ പ്രതിരോധം ആടിയുലഞ്ഞു. ബ്രയാൻ റോഡ്രിഗസും ബന്റൻകറും ഗോളിനടുത്തെത്തി. അതിനിടെ വലകുലുക്കിയെങ്കിലും ഓഫ്സൈഡായത് തിരിച്ചടിയായി. പിന്നീട് യുറഗ്വായ് നീക്കങ്ങളെ കൃത്യമായി പ്രതിരോധിച്ചു. മറുവശത്ത് കേപ് വെർദെ കൗണ്ടർ അറ്റാക്ക് ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. അതോടെ മത്സരം സമനിലയിൽ അവസാനിച്ചു.
ബെൽജിയത്തെ സമനിലയിൽ തളച്ച് ഇറാൻ
കാലിഫോർണിയ: തുടരെത്തുടരെ ആക്രമണപ്രത്യാക്രമണങ്ങൾ കണ്ട മത്സരം...67-ാം മിനിറ്റിൽ ബെൽജിയം താരത്തിന് ലഭിച്ച ചുവപ്പ് കാർഡ്. ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ പക്ഷേ ഗോൾ മാത്രം അകന്നുനിന്നു. ഗ്രൂപ്പ് ജിയിലെ മത്സരത്തിൽ ഇറാനും ബെൽജിയവും സമനിലയിൽ പിരിഞ്ഞു. 90 മിനിറ്റും ഇരുടീമുകളും പോരടിച്ചെങ്കിലും ആർക്കും വലകുലുക്കാനാവാതെ വന്നതോടെ ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. ഇരുടീമുകളുടെയും രണ്ടാം സമനിലയാണിത്.
മത്സരം ആരംഭിച്ചതുമുതൽ ഗോൾ ലക്ഷ്യമിട്ട് ബെൽജിയം ആക്രമണമായിരുന്നു. ഒന്നിന് പിറകേ ഒന്നായി ബെൽജിയത്തിന്റെ മുന്നേറ്റനിര ഇറാൻ ഗോൾമുഖത്ത് ഇരച്ചെത്തി. റൊമേലു ലുക്കാക്കുവും കെവിൻ ഡിബ്രുയിനും ലിയാൻഡ്രോ ട്രൊസ്സാർഡും ഇറാൻ പ്രതിരോധത്തെ വിറപ്പിച്ചു. ആദ്യ 20 മിനിറ്റിനുള്ളിൽ തന്നെ ഒട്ടേറെ അവസരങ്ങളാണ് ഇവർ സൃഷ്ടിച്ചത്. പലപ്പോഴും ഗോളിനടുത്തെത്തി. എന്നാൽ ഇറാൻ പ്രതിരോധത്തെ മറികടക്കാനായില്ല. കിട്ടിയ അവസരങ്ങളിൽ ഇറാനും മുന്നേറി. 26-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽ നിന്ന് തന്ത്രപരമായി ഇറാൻ വലകുലുക്കി. ഇറാൻ താരങ്ങൾ ഗോളാഘോഷവും നടത്തി. എന്നാൽ വാർ പരിശോധനയിൽ ഓഫ്‌സൈഡാണെന്ന് തെളിഞ്ഞതോടെ ഗോൾ നിഷേധിച്ചു.
വാഷിങ്ടൺ: തർക്കത്തിനിടെ വായ പൊത്തിപ്പിടിച്ച് സംസാരിച്ചതിന് പരഗ്വായ് താരം മിഗ്വേൽ അൽമിറോണ് ചുവപ്പ് കാർഡ്. തുർക്കിക്കെതിരായ മത്സരത്തിലെ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലാണ് സംഭവം. ഫിഫയുടെ പുതിയ ചട്ടപ്രകാരമാണ് നടപടി. ഈ നിയമപ്രകാരം പുറത്താവുന്ന ആദ്യ താരമാണ് അൽമിറോൺ. മത്സരത്തിൽ 65-ാം സെക്കൻഡിൽ നേടിയ ഗോളിന് പരഗ്വായ് തുർക്കിയെ പരാജയപ്പെടുത്തി.
ആദ്യപകുതിയുടെ അവസാന മിനിറ്റുകളിൽ നാടകീയമായ രംഗങ്ങൾക്കാണ് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. കളിക്കളത്തിൽ ഇരുടീമിലെയും കളിക്കാർ തമ്മിൽ തർക്കമുടലെടുക്കുകയായിരുന്നു. അതോടെ ടീമംഗങ്ങൾ ചേരിതിരിഞ്ഞ് വാഗ്വാദത്തിലേർപ്പെട്ടു. അതിനിടെ പരഗ്വായ് താരം മിഗ്വൽ അൽമിറോൺ തുർക്കിയുടെ മെർട് മുൾഡറിനടുത്തു വന്ന് വായ പൊത്തിപ്പിടിച്ച് സംസാരിച്ചു. ഉടൻ തന്നെ തുർക്കി താരം ഇത് റഫറിയെ അറിയിച്ചു. പിന്നാലെ റഫറി ഇക്കാര്യം വിശദമായി പരിശോധിച്ചു. വാർ പരിശോധനയിൽ അൽമിറോൺ വായ പൊത്തിപ്പിടിച്ചാണ് സംസാരിച്ചതെന്ന് വ്യക്തമാകുകയും ചെയ്തു. അതോടെ റഫറി ഒന്നും ആലോചിച്ചില്ല. ചുവപ്പ് കാർഡ് നൽകി താരത്തെ പുറത്താക്കി.
എതിർടീമിലെ താരങ്ങളുമായി തർക്കത്തിലേർപ്പെടുമ്പോഴോ മറ്റോ വായ പൊത്തിപ്പിടിച്ച് സംസാരിച്ചാൽ ചുവപ്പ് കാർഡ് നൽകുമെന്ന പുതിയ 'വിനീഷ്യസ് നിയമ"ത്തെ കുറിച്ച്  ഫിഫ നേരത്തേ കളിക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ടൂർണമെന്റിന് മുൻപാണ് ഫിഫ ഈ പുതിയ നിർദേശം നൽകിയത്.
യുഎസ്എ നോക്കൗട്ടില്‍;ഓസ്‌ട്രേലിയയെ 2-0ത്തിന് വീഴ്ത്തി
വാഷിങ്ടന്‍: ഫിഫ ലോകകപ്പില്‍ തുടരെ രണ്ടാം ജയവുമായി ആതിഥേരായ യുഎസ്എ നോക്കൗട്ടില്‍. ഓസ്‌ട്രേലിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് യുഎസ്എ ജയം സ്വന്തമാക്കിയത്. മത്സരത്തിലുടനീളം യുഎസ്എയുടെ ആധിപത്യമാണ് കണ്ടത്. അലക്‌സ് ഫ്രീമാനാണ് യുഎസ്എയുടെ ഒരു ഗോള്‍ നേടിയത്. ഓസ്‌ട്രേലിയന്‍ താരം കാമറോണ്‍ ബര്‍ജസിന്റെ ഓണ്‍ ഗോളും യുഎസ്എയ്ക്ക് അനുകൂലമായി. ആദ്യ മത്സരത്തില്‍ ആതിഥേയര്‍ പരാഗ്വെയെ വീഴ്ത്തിയിരുന്നു.
ഓസ്‌ട്രേലിയക്കെതിരെ കളിയുടെ ആദ്യ പകുതിയില്‍ തന്നെ യുഎസ്എ രണ്ട് ഗോളുകള്‍ നേടി. 11ാം മിനിറ്റില്‍ സെല്‍ഫ് ഗോളും 43ാം മിനിറ്റില്‍ ഫ്രീമാന്റെ ഗോളും വന്നു. രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഗോള്‍ നേടിയില്ല. ആക്രമണത്തില്‍ മുന്നില്‍ നിന്നത് യുഎസ്എയായിരുന്നു. ലക്ഷ്യത്തിലേക്ക് ഇരു ടീമുകളും രണ്ട് ഷോട്ടുകളാണ് പായിച്ചത്.
മത്സരത്തിന്റെ തുടക്കത്തില്‍ ഇരു ടീമുകളും പതിഞ്ഞാണ് ആരംഭിച്ചത്. താളം കണ്ടെത്താന്‍ ഇരു പക്ഷവും സമയമെടുത്തതോടെ ആദ്യ ഘട്ടത്തില്‍ വലിയ മുന്നേറ്റങ്ങള്‍ കണ്ടില്ല. സോക്കറൂസാണ് ആക്രമണത്തിന് തുടക്കമിട്ടത്. മുഹമ്മദ് ടോറെ, എയ്ഡന്‍ ഒനെയ്ല്‍ അടക്കമുള്ള താരങ്ങള്‍ ചില മുന്നേറ്റങ്ങള്‍ നടത്തി.
താളം കണ്ടെത്തിയതോടെ യുഎസ്എ പ്രത്യാക്രമണങ്ങള്‍ തുടങ്ങി. അതിന്റെ ഫലം 11ാം മിനിറ്റില്‍ തന്നെ വന്നു. യുഎസ്എ താരം ഫൊളാരിന്‍ ബലോഗനന്റെ മികച്ച മുന്നേറ്റമാണ് ഓസ്‌ട്രേലിയന്‍ താരം കാമറോണ്‍ ബര്‍ജസിന്റെ സെല്‍ഫ് ഗോളില്‍ കലാശിച്ചത്. ഇടതു വിങ്ങില്‍ നിന്നു ലഭിച്ച പന്തുമായി മുന്നേറിയ ബലോഗന്‍ ബോക്‌സിനുള്ളില്‍ നിന്നു നല്‍കിയ പാസ് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ബര്‍ജസിന്റെ കാലില്‍ തട്ടി പന്ത് സ്വന്തം പോസ്റ്റില്‍ തന്നെ പതിച്ചു.
ഗോള്‍ വീണതോടെ അമേരിക്ക ആക്രമണം കടുപ്പിച്ചു. യുഎസ്എ കടുത്ത ആക്രമണം അഴിച്ചുവിട്ടതോടെ ഓസ്‌ട്രേലിയ പ്രതിരോധത്തിലേക്ക് വലിഞ്ഞു. യുഎസ് താരങ്ങളായ ടൈലര്‍ ആഡംസും മാലിക്ക് ടില്‍മാനും റിക്കാര്‍ഡോ പെപ്പിയും സെര്‍ജിനോ ബെസ്റ്റും ഓസ്‌ട്രേലിയന്‍ ഗോള്‍മുഖത്ത് നിരന്തരം അപകടം വിതച്ചു. ഫൊളാരിന്‍ ബലോഗനനും മികച്ച മുന്നേറ്റങ്ങളുമായി കളം വാണു. യുഎസ് മുന്നേറ്റങ്ങള്‍ തടയുന്നതിനിടെ ഓസ്‌ട്രേലിയന്‍ പ്രതിരോധ താരങ്ങളായ ജോര്‍ദാന്‍ ബോസും അലെസാന്‍ഡ്രോ സിര്‍ക്കാറ്റിയും മഞ്ഞക്കാര്‍ഡും കണ്ടു.
രണ്ടാം പകുതിയില്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് ടോറെയെ മാറ്റി പരിശീലകന്‍ നെസ്റ്റോറി ഇരന്‍കുന്‍ഡയെ കളത്തിലിറക്കിയെങ്കിലും സോക്കറൂസിനു ഗോള്‍ കണ്ടെത്താന്‍ മാത്രം കഴിഞ്ഞില്ല. കളി അവസാന ഘട്ടത്തിലേക്ക് കടന്ന സമയത്ത് ഓസ്‌ട്രേലിയ ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും യുഎസ് പ്രതിരോധം ഉറച്ചു നിന്നതോടെ ആ പ്രതീക്ഷകളും അവസാനിച്ചു. 2-0ത്തിന്റെ ജയവുമായി യുഎസ്എ നോക്കൗട്ട് ഉറപ്പാക്കി.
കുന്യയുടെ ഇരട്ട ഗോൾ; ഹെയ്തിയെ മൂന്ന് ഗോളിന് തകർത്ത് ബ്രസീൽ
ഫിലഡെൽഫിയ (യു.എസ്.എ.): ഫിഫ ലോകകപ്പിൽ ഹെയ്തിക്കെതിരേ ഏകപക്ഷീയമായ മൂന്നു ഗോളിന്റെ ജയവുമായി അഞ്ചുതവണ ലോകചാമ്പ്യന്മാരായ ബ്രസീൽ. ഒന്നാംപകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. മാത്യൂസ് കുന്യയുടെ ഇരട്ടഗോളും വിനീഷ്യസ് ജൂനിയറിന്റെ തകർപ്പൻ ഗോളുമാണ് ബ്രസീലിന് തുണയായത്. കഴിഞ്ഞയാഴ്ച മൊറോക്കോയ്‌ക്കെതിരേ സമനിലയിൽ പിരിഞ്ഞതിന്റെ നിരാശ തീർക്കാൻ വിജയദാഹത്തോടെ കളത്തിലിറങ്ങിയ ലാറ്റിനമേരിക്കൻ ശക്തർ, തുടക്കം മുതൽത്തന്നെ മത്സരത്തിൽ ആധിപത്യം പുലർത്തി.
22-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ ബോക്‌സിലേക്ക് കട്ട് ചെയ്തുതൊടുത്ത ഷോട്ട് ഹെയ്തി ഗോൾകീപ്പർ പ്ലാസിഡ് തടുത്തെങ്കിലും റീബൗണ്ടായി വന്ന പന്ത് ഹെയ്തി പ്രതിരോധ താരം ഡെൽക്രോയിയുടെ ശരീരത്തിൽ തട്ടി മാത്യൂസ് കുന്യയിലേക്കെത്തി. കുന്യയുടെ ബൂട്ടിൽ തട്ടി പന്ത് വലയിലേക്ക് കയറുകയായിരുന്നു (1-0).
36-ാം മിനിറ്റിൽ കുന്യയിലൂടെതന്നെ ബ്രസീൽ ലീഡുയർത്തി. ഹെയ്തിയുടെ ഒരു മുന്നേറ്റം തടഞ്ഞുനിർത്തി കാസെമിറോ നടത്തിയ മികച്ചൊരു ഇടപെടലാണ് ഈ ഗോളിന് വഴിയൊരുങ്ങിയത്. തുടർന്ന് പന്തുമായി മുന്നേറിയ വിനീഷ്യസ് ജൂനിയർ ബോക്‌സിനുള്ളിലേക്ക് നൽകിയ മനോഹരമായ പാസ്, കുന്യ ഇടംകാൽകൊണ്ട് ഹെയ്തി ഗോൾകീപ്പർക്ക് ഒരവസരവും നൽകാതെ പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് അടിച്ചുകയറ്റി (2-0).
രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയതോടെ ബ്രസീൽ മത്സരത്തിൽ പൂർണ നിയന്ത്രണമേറ്റെടുത്തു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ (45+3 മിനിറ്റ്) ബ്രസീൽ ഹെയ്തിയുടെ മേൽ മൂന്നാം പ്രഹരവും ഏൽപ്പിച്ചു. പക്വേറ്റ നൽകിയ മികച്ചൊരു ചിപ് പാസ് സ്വീകരിച്ച് ഇടതുഭാഗത്തുകൂടെ കുതിച്ചുപാഞ്ഞ വിനീഷ്യസ് ജൂനിയർ, തടയാൻ വന്ന ഹെയ്തി ഗോൾകീപ്പർ പ്ലാസിഡിന് മുകളിലൂടെ പന്ത് മനോഹരമായി ചിപ് ചെയ്ത് വലയിലാക്കി. ഇതോടെ ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്രസീൽ 3-0 എന്ന ശക്തമായ ലീഡ് സ്വന്തമാക്കി.
രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണങ്ങൾ ലക്ഷ്യമിട്ട് ഹെയ്തി 4-4-2 ഫോർമേഷനിലേക്ക് മാറി കളി ശൈലി പരിഷ്‌കരിച്ചു. ആദ്യ പകുതിയേക്കാൾ മന്ദഗതിയിലാണ് ബ്രസീൽ ഈ പകുതിയിൽ പന്തുതട്ടിയത്. മൂന്ന് ഗോളിന്റെ ആശ്വാസത്തിൽ ഹെയ്തിക്ക് കളി നിയന്ത്രിക്കാൻ അവസരം നൽകിയ ബ്രസീൽ, കൗണ്ടർ അറ്റാക്കുകൾക്കാണ് പ്രധാനമായും ശ്രമിച്ചത്. ഹെയ്തി താരം സിമോൺ ഒരു ക്രോസിലൂടെ ബ്രസീൽ ഗോൾമുഖത്ത് ഭീതി സൃഷ്ടിച്ചെങ്കിലും ഗോൾകീപ്പർ അലിസൺ സമയോചിതമായി ഇടപെട്ട് പന്ത് കൈക്കലാക്കി.
സ്പാനിഷ് ആക്രമണമുന കുത്തിയകറ്റി വൊസിന്യ ചരിത്രത്തിലേക്ക്
ബുള്ളറ്റ് ഹെഡ്ഡറുകൾ, വെടിച്ചില്ല് ഷോട്ടുകൾ, നിരനിരയായി മുന്നേറ്റങ്ങൾ.. ആ പത്ത് പേരെയും കടന്ന് ഗോൾവരയ്ക്ക് തൊട്ടടുത്തുവരെയെത്തി യൂറോപ്യൻ ചാമ്പ്യന്മാരെന്ന പകിട്ടോടെ സ്പെയിനിൻ്റെ സൈന്യം. അത്രമാത്രം. അതിനപ്പുറത്തേക്ക് കടന്നില്ല. തന്നെ മറികടന്ന് പന്ത് ഗോൾവല കുലുക്കില്ലെന്ന് ഒരു നാൽപ്പതുകാരൻ കട്ടായം പറഞ്ഞു. ജീവൻ കൊടുത്തും പോരാടുമെന്ന പ്രഖ്യാപനം. അവിടെ യൂറോപ്പിനെ അടക്കിഭരിച്ച സ്വപ്നസംഘത്തിന് നിരാശയോടെ മടങ്ങേണ്ടിവന്നു. നാൽപ്പതാം വയസ്സിൽ ലോകകപ്പ് അരങ്ങേറ്റം കുറിക്കുന്ന ഒരു മനുഷ്യന്റെ അസാമാന്യ പോരാട്ടം. ഒരു ചങ്കുറപ്പിന്റെ പേര് കൂടിയാണ് വൊസിന്യ.
ലോകകപ്പിൽ വൻ വിവാദം; വാർ റഫറിയുടെ കൈ കൊണ്ടുള്ള ആംഗ്യം വംശീയവാദികളുടേതെന്ന് ആരോപണം
ലാസ് വെഗാസ്: ഫിഫ ലോകകപ്പില്‍ ആവേശപോരാട്ടങ്ങള്‍ അരങ്ങേറുന്നതിനിടെ കളിക്കളത്തിന് പുറത്ത് വൻ വംശീയ വിവാദം. മത്സരത്തിനിടെ വാർ (VAR) റഫറി ക്യാമറയ്ക്ക് മുന്നിൽ കൈ കൊണ്ട് കാണിച്ച ആഗ്യമാണ് വെള്ളക്കാരുടെ മേധാവിത്വത്തിന്‍റെ അടയാളമാണെന്ന ആരോപണവുമായി സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിന് കാരണമായത്. ഗ്രൂപ്പ് ഇ-യിലെ ജർമ്മനി - ക്യൂറസാവ് മത്സരത്തിനിടെയായിരുന്നു വിവാദ സംഭവം.
മത്സരത്തിന് തൊട്ടുമുമ്പ് ഒഫീഷ്യലുകളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതിനിടയിലാണ് വാർ ചുമതലയിലുണ്ടായിരുന്ന ഓസ്‌ട്രേലിയൻ റഫറി ഷോൺ ഇവാൻസ് ക്യാമറയ്ക്ക് നേരെ തിരിഞ്ഞ് വിരലുകള്‍ താഴേക്ക് തിരിച്ച് ഒ.കെ എന്ന് കൈകൊണ്ട് കാണിച്ചത്. ഇത് തീവ്ര വലതുപക്ഷ വംശീയ ഗ്രൂപ്പുകൾ പരസ്പരം തിരിച്ചറിയാൻ ഉപയോഗിക്കുന്ന 'വൈറ്റ് പവർ' ചിഹ്നമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഫുട്ബോൾ ആരാധകർ ഫിഫയ്ക്കെതിരെ രംഗത്തെത്തിയത്.
വിവേചനത്തിനെതിരെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ 'ഫെയർ നെറ്റ്‌വർക്ക്' വിഷയത്തിൽ കടുത്ത നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. റഫറി ഷോൺ ഇവാൻസിനെ ലോകകപ്പ് പാനലിൽ നിന്ന് ഉടനടി പുറത്താക്കണമെന്ന് അവർ ഫിഫയോട് ആവശ്യപ്പെട്ടു.കോടിക്കണക്കിന് ആളുകൾ തത്സമയം കാണുന്ന ക്യാമറയ്ക്ക് മുന്നിൽ ഒരു വാർ ഒഫീഷ്യൽ എന്തിനാണ് ഈ ചിഹ്നം കാണിക്കുന്നത്? ഇത് മനഃപൂർവം തീവ്ര വംശീയ ആശയങ്ങൾ പ്രചരിപ്പിക്കാൻ ചെയ്തതാണ്. ഇങ്ങനെയുള്ളവരെ ലോകകപ്പ് നിയന്ത്രിക്കാൻ അനുവദിക്കരുതെന്നും ഫെയർ നെറ്റ്‌വർക്ക് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഈ വിവാദത്തിന് പിന്നാലെ, പിന്നീട് നടന്ന മത്സരങ്ങളുടെ തത്സമയ സംപ്രേഷണത്തിൽ റഫറിമാരുടെ പാനലിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന രീതി തന്നെ ഒഴിവാക്കിയതായും റിപ്പോർട്ടുകളുണ്ട്.
നെതർലൻഡ്സിനെ സമനിലയിൽ കുരുക്കി ജപ്പാൻ
ആർലിങ്ടൺ : ആർലിംഗ്ടണിലെ ഡല്ലാസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എഫിലെ വാശിയേറിയ പോരാട്ടത്തിൽ, യൂറോപ്യൻ വമ്പന്മാരായ നെതർലൻഡ്സിനെ സമനിലയിൽ കുരുക്കി ജപ്പാൻ. ആവേശകരമായ മത്സരത്തിൽ ഇരു ടീമുകളും 2-2 എന്ന നിലയിൽ പോയിന്റുകൾ പങ്കുവെച്ചു.
ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കളി ആവേശഭരിതമായത്. 51-ാം മിനിറ്റിൽ നായകൻ വിർജിൽ വാൻ ഡിക് ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ നെതർലൻഡ്സിന് ലീഡ് സമ്മാനിച്ചു. എന്നാൽ ആ ആവേശം അധികനേരം നീണ്ടുനിന്നില്ല. 57-ാം മിനിറ്റിൽ കെയ്റ്റോ നകാമുറ ജപ്പാനായി മറുപടി നൽകി.
67-ാം മിനിറ്റിൽ ക്രിസെൻസിയോ സമ്മർവില്ലെയിലൂടെ നെതർലൻഡ്സ് വീണ്ടും മുന്നിലെത്തി. തോൽവി സമ്മതിക്കാൻ തയ്യാറാകാതിരുന്ന ജപ്പാൻ 74-ാം മിനിറ്റിൽ സമനില ഗോൾ കണ്ടെത്തി. ഒരു കോർണർ കിക്കിൽ നിന്നും ലഭിച്ച പന്ത് ദായ്ച്ചി കമാഡ കൃത്യമായി ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ വിജയഗോളിനായി ഇരു ടീമുകളും പോരാടി. എന്നാൽ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ഏഷ്യൻ ഫുട്ബോളിന്റെ കരുത്ത് വിളിച്ചോതുന്ന പ്രകടനമാണ് ജപ്പാൻ ഈ മത്സരത്തിൽ കാഴ്ചവെച്ചത്.