Sandhesam News - Latest Posts
പണയ സ്വർണം മറിച്ചു വിറ്റ് കോടികൾ തട്ടിയ കേസ്; യുവമോർച്ച നേതാവ് കീഴടങ്ങി
ആലപ്പുഴ പണയ സ്വർണം മറിച്ചു വിറ്റ് കോടികൾ തട്ടിയെന്ന കേസിൽ പ്രതിയായ യുവമോർച്ച നേതാവ് കീഴടങ്ങി. യുവമോർച്ച ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണനാണ് കീഴടങ്ങിയത്. കുറത്തികാട് പൊലീസ് സ്‌റ്റേഷനിലാണ് ഇയാൾ കീഴടങ്ങിയത്. സ്ഥാപന ഉടമ രാധാകൃഷപിള്ള, മനേജർ ടിനു തമ്പാൻ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. വായ്പ തട്ടിപ്പിലൂടെ പ്രതികൾ 200 പവനിലേറെ സ്വർണം കവർന്നതായാണ് പരാതി.
സ്വകാര്യ ബസിൻ്റെ എൻജിനിൽ ഉപ്പ് വാരിയിട്ട് പ്രതികാരം; മുൻ ഡ്രൈവറും കണ്ടക്ടറും പിടിയിൽ
മലപ്പുറം: ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള മുൻവൈരാഗ്യത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ എൻജിനിൽ ഉപ്പ് വാരിയിട്ട് കേടുവരുത്തിയ മുൻ ഡ്രൈവറും കണ്ടക്ടറും പൊലീസ് പിടിയിലായി. കരുവാരകുണ്ട് കേരള സ്വദേശി റമീസ്, കാരപ്പുറം പോത്തൻകോടൻ സ്വദേശി സൽമാൻ എന്നിവരെയാണ് പൂക്കോട്ടുംപാടം പോലീസ് പിടികൂടിയത്. ബസ് മാനേജർ നിസാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജോലി സംബന്ധമായ വീഴ്ചകളെ തുടർന്ന് ദിവസങ്ങൾക്ക് മുൻപാണ് ബസ് ഉടമ ഇരുവരെയും ജോലിയിൽ നിന്ന് നീക്കിയത്. ഇതിലുള്ള കടുത്ത പകയാണ് വാഹനത്തിന് ഭീമമായ കേടുപാടുണ്ടാക്കി ഉടമയ്ക്ക് നഷ്ടം വരുത്തിവെക്കാൻ ഇവരെ പ്രേരിപ്പിച്ചത്. കഴിഞ്ഞ മാസം 30-ന് രാത്രി 11 മണിയോടെ പൂക്കോട്ടുംപാടത്തെ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന സമയത്താണ് ഇരുവരും ചേർന്ന് ബസിന്റെ എൻജിനിൽ ഉപ്പ് വാരിയിട്ടത്.
എൻജിനുള്ളിൽ ഉപ്പ് ചേർത്താൽ ഉടനടി തകരാർ സംഭവിക്കില്ലെന്നും രണ്ട് മൂന്ന് ആഴ്ചകൾ കഴിഞ്ഞ് തുരുമ്പെടുത്ത് തകരാറിലാകുമ്പോൾ തങ്ങളിലേക്ക് സംശയം നീളില്ലെന്നുമായിരുന്നു പ്രതികൾ കണക്കുകൂട്ടിയത്. എന്നാൽ ഇവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പിറ്റേദിവസം സർവീസ് തുടങ്ങിയ ഉടൻ തന്നെ ബസ് പണിമുടക്കി. ഏകദേശം 50 കിലോമീറ്ററോളം ഓടിയപ്പോഴേക്കും എൻജിനിൽ നിന്ന് വലിയ തോതിൽ കറുത്ത പുക ഉയരുകയും വാഹനം നിശ്ചലമാവുകയുമായിരുന്നു. പരിശോധനയിൽ എൻജിനിൽ ഉപ്പ് അടിഞ്ഞുകൂടിയതായി കണ്ടെത്തി. സംഭവത്തിൽ ബസ് ഉടമയ്ക്ക് മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ. ബസ് തകരാറിലായ വിവരമറിഞ്ഞതോടെ പ്രതികൾ രണ്ടുപേരും നാടുവിട്ട് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ബസ് നിർത്തിയിട്ടിരുന്ന പെട്രോൾ പമ്പിലെയും അനുബന്ധ പാതകളിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളുടെ ഇടപെടൽ വ്യക്തമായത്.
ഗ്രൗണ്ടിൽ പോലും ഇറങ്ങിയില്ല, ചൈനീസ് വനിതാ ക്രിക്കറ്റ് ടീം ഏഷ്യൻ ​ഗെയിംസിൽ നിന്ന് പുറത്ത്!
ടോക്യോ: ചൈനയുടെ വനിതാ ക്രിക്കറ്റ് ടീം ഏഷ്യൻ ​ഗെയിംസ് പോരാട്ടത്തിന്റെ ക്വാർട്ടറിൽ കളിക്കാതെ പുറത്ത്. ഒരു പന്ത് പോലും കളിക്കാൻ ഇറങ്ങാതെ ബം​ഗ്ലാ​ദേശ് സെമിയിലേക്ക് മുന്നേറുകയും ചെയ്തു. ഉയർന്ന അന്താരാഷ്ട്ര റാങ്കിങിന്റെ അടിസ്ഥാനത്തിലാണ് കളിക്കാതെ ബം​ഗ്ലാ​ദേശ് സെമിയിലെത്തിയതും ചൈന പുറത്തായതും.
കനത്ത മഴയും പിന്നാലെ ഔട്ട്ഫീൽഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും മത്സരം പൂർണമായി ഒഴിവാക്കണ്ട അവസ്ഥ സംജാതമാക്കി. ടോസ് പോലും ചെയ്യാതെയാണ് പോരാട്ടം അവസാനിപ്പിച്ചത്. ജപ്പാനിലെ ഐച്ചി പ്രവിശ്യയിലെ നിഷിൻ ന​ഗരത്തിലുള്ള കരോജി സ്പോർട്സ് പാർക്കിലാണ് മത്സരം തീരുമാനിച്ചിരുന്നത്.
ഏഷ്യൻ ​ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളായാണ് നടത്തുന്നത്. ബം​ഗ്ലാദേശ് വനിതാ ടി20യിൽ പത്താം റാങ്കിലും ചൈന 36ാം റാങ്കിലുമാണ്. ഇതോടെയാണ് ഉയർന്ന റാങ്ക് ബം​ഗ്ലാദേശിനു സെമി ഉറപ്പാക്കിയത്.
ഈ മാസം 20നാണ് ഇന്ത്യ ആദ്യ പോരിനിറങ്ങുന്നത്. ക്വാർട്ടറിൽ ജപ്പാനാണ് എതിരാളികൾ. ഈ മത്സരം വിജയിക്കുന്നവരവാണ് സെമിയിൽ ബം​ഗ്ലാദേശിനെ നേരിടുക. 8 ടീമുകൾ മാത്രമാണ് ​ഗെയിംസിൽ ഇറങ്ങുന്നത്. നിലവിലെ ഏഷ്യൻ ​ഗെയിംസ് വനിതാ ക്രിക്കറ്റ് സ്വർണം ഇന്ത്യക്കാണ്.
സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാൻ പെരിയാർ ആഗ്രഹിച്ചിരുന്നു; ഞങ്ങൾ അതിനു വേണ്ടി പോരാടും: വിസികെ മന്ത്രി വന്നി അരസു
ചെന്നൈ:സാമൂഹ്യ പരിഷ്കർത്താവും ദ്രാവിഡ പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവുമായിരുന്ന 'തന്തൈ പെരിയാർ' ഇ.വി. രാമസാമി സനാതന ധർമ്മത്തിന് എതിരായിരുന്നുവെന്ന് തമിഴ്‌നാട് സാമൂഹ്യനീതി മന്ത്രി വന്നി അരസു വ്യാഴാഴ്ച പ്രസ്താവിച്ചു.
'പെരിയാറി'ൻ്റെ ജന്മദിനാഘോഷ വേളയിൽ സംസാരിക്കവെ, വിടുതലൈ ചിരുതൈഗൾ കട്ചി (വിസികെ)യിലെ മുതിർന്ന നേതാവായ അരസു, സനാതന ധർമ്മത്തിൻ്റെ കാര്യത്തിൽ തന്തൈ പെരിയാർ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ലെന്ന് പറഞ്ഞു.
ഈ വർഷം ആദ്യം മുഖ്യമന്ത്രി വിജയിയുടെ 'തമിഴക വെട്രി കഴക'ത്തെ (ടിവികെ) സർക്കാർ രൂപീകരിക്കാൻ സഹായിച്ച തൻ്റെ പാർട്ടി, സനാതന ധർമ്മത്തിൽ നിന്ന് തമിഴ്‌നാടിനെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
സനാതനത്തെ ഉന്മൂലനം ചെയ്യാൻ പെരിയാർ അതീവ താൽപ്പര്യം കാണിച്ചിരുന്നു. അദ്ദേഹം സമത്വത്തിനായി നിലകൊണ്ടു; സംസ്ഥാനത്തിൻ്റെ അവകാശങ്ങൾക്കായി പോരാടുകയും ചെയ്തു. അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ, സംസ്ഥാനത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സനാതനത്തെ ഉന്മൂലനം ചെയ്യുന്നതിനുമായി പോരാടുമെന്ന് വി.സി.കെ. (VCK) പ്രതിജ്ഞ ചെയ്യുന്നുവെന്നും വന്നി അരസു പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദനക്കേസ്: ടോമിൻ തച്ചങ്കരിക്ക് 4 വർഷം തടവും 30 ലക്ഷം രൂപ പിഴയും; ജയിലിലേക്ക്
കോട്ടയം:  അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ. കോട്ടയം വിജിലൻസ് കോടതിയുടേതാണ് വിധി.. കോട്ടയം വിജിലൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലേക്ക് കൊണ്ടു പോകും.
2013-ൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയ കേസാണ്. സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതിയുത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കോടതി നടപടി പൂർത്തിയാക്കിയത്. 2003 ജനുവരിമുതൽ 2007 ജൂലായ് വരെയുള്ള ഔദ്യോഗികകാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. വിജിലൻസ് നടത്തിയ പരിശോധനയിൽ ഇത്രയും തുകയ്ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും, അതിനുള്ള വരവ് കാണിക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞില്ല.
പരിശോധനാ കാലയളവിൽ 135.80 ശതമാനം സ്വത്ത് വരവിൽക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. 2007-ൽ തച്ചങ്കരി ഡി.ഐ.ജി.യായി സ്ഥാനക്കയറ്റം കിട്ടിയശേഷം ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കുറ്റപത്രം സമർപ്പിക്കുമ്പോൾ തച്ചങ്കരി സംസ്ഥാന പോലീസ് ഉപമേധാവിയായി ഉയർന്നിരുന്നു.
ആഭ്യന്തരവകുപ്പ് മുൻ ജോ. സെക്രട്ടറിയെയടക്കം പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി, മുൻ അഡീഷണൽ ഡി.ജി.പി., ഇൻകംടാക്‌സ് ഉദ്യോഗസ്ഥർ, തച്ചങ്കരിയുടെ സഹോദരി എന്നിവരെ പ്രതിഭാഗം സാക്ഷികളായി വിസ്തരിച്ചു. സർവീസിലിരിേക്ക വീടുകൾ, ഫ്‌ലാറ്റുകൾ, വസ്തുവകകൾ തുടങ്ങിയവ വരുമാനത്തിന് നിരക്കാത്തവിധം സമ്പാദിച്ചെന്നുകാട്ടി ബോബി കുരുവിള നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്.
സ്വത്തുവകകൾ കുടുംബവിഹിതമായും ഇഷ്ടദാനമായും ലഭിച്ചതാണെന്നും, കേസ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ടോമിൻ ജെ. തച്ചങ്കരി നൽകിയ വിടുതൽ ഹർജിയിൽ, കുറ്റപത്രം നിലനിൽക്കുമെന്ന് കണ്ടെത്തി കോടതി നേരത്തേ തള്ളിയിരുന്നു. കേസിൽ ജൂൺ 30-നുമുൻപായി വിധി പറയണമെന്ന് ഹൈക്കോടതി വിജിലൻസ് കോടതിക്ക് നിർദേശം നൽകിയിരുന്നെങ്കിലും, പിന്നീട് സെപ്റ്റംബർ 30 വരെ നീട്ടിനൽകി. കേസിന്റെ വിചാരണയ്ക്കിടെ, ഔദ്യോഗികപദവയിലിരിക്കെ ഉപയോഗിച്ചിരുന്ന മൂന്ന് നക്ഷത്രചിഹ്നം പതിച്ച ബോർഡുവെച്ച സ്വകാര്യകാറിൽ കോട്ടയം വിജിലൻസ് കോടതിയിൽ തച്ചങ്കരി എത്തിയത് വിവാദമായിരുന്നു.
കോട്ടയം എൻക്വയറി കമ്മിഷണർ ആൻഡ് സ്‌പെഷ്യൽ ജഡ്ജ് (വിജിലൻസ്) കെ.വി. രജനീഷാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.കെ. ശ്രീകാന്താണ് ഹാജരായത്.
ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്ന് ആന്റോ; വീട്ടിൽനിന്ന് പിടിച്ചത് 138 മദ്യക്കുപ്പികൾ, ഡോളർ കണ്ടെത്തിയതിൽ കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട്ട് കൈമാറും
കൊച്ചി: റിപ്പോർട്ടർ ടിവി എംഡി ആന്റോ അ​ഗസ്റ്റിനെതിരായ എക്സൈസ് കേസിൽ എഫ്ഐആർ പകർപ്പ് പുറത്ത്. ആന്റോയുടെ വീട്ടിൽനിന്ന് 138 മദ്യക്കുപ്പികൾ പിടിച്ചെടുത്തതായാണ് എഫ്ഐആറിൽ പറയുന്നത്. ഏകദേശം 67 ലിറ്ററോളം വരുമിത്. അനധികൃതമായി അളവിൽ കവിഞ്ഞ മദ്യം സൂക്ഷിച്ചതിന് അബ്കാരി ആക്ടിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എക്സൈസ് ആന്റോയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്.
നിയമവിരുദ്ധമായ മദ്യക്കടത്തും കൈവശം വെയ്ക്കലും, അനധികൃത മദ്യവിൽപ്പന-വിൽപനയ്ക്കായി മദ്യം സൂക്ഷിക്കൽ, നികുതിവെട്ടിച്ച് മദ്യം കൈവശംവെയ്ക്കൽ തുടങ്ങിയവയാണ് ആന്റോയ്ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
അതിനിടെ, മെസ്സിയെ കൊണ്ടുവരാമെന്ന പേരിൽ തട്ടിപ്പ് നടത്തിയെന്ന കേസിൽ റിപ്പോർട്ടർ ചാനലിൽ എസ്ഐടി നടത്തിയ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. റിപ്പോർട്ടർ ടിവി ഓഫീസിൽനിന്ന് 6300 ഡോളറും എസ്ഐടി സംഘം കണ്ടെടുത്തിട്ടുണ്ട്. ഡോളർ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് എസ്ഐടി കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട്ട് നൽകും. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചിട്ടുണ്ടെങ്കിൽ നടപടി വേണമെന്നും കേന്ദ്ര ഏജൻസികളോട് ആവശ്യപ്പെടും.
കർണാടക സംഗീത ഇതിഹാസം എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥയിൽ രശ്മിക മന്ദാന നായിക
എം.എസ്. സുബ്ബലക്ഷ്മിയുടെ ബയോപിക് ചിത്രത്തിൽ കർണാടക സംഗീത ഇതിഹാസം എം.എസ്. സുബ്ബലക്ഷ്മിയാവാൻ ഒരുങ്ങുകയാണ് രശ്മിക മന്ദാന. ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞദിവസം  ചെന്നൈയിലെ മ്യൂസിക് അക്കാദമിയിൽ നടന്നു. ചടങ്ങിൽ കമൽ ഹാസൻ ആദ്യ ഷോട്ടിന് ക്ലാപ്പടിച്ചു.
"ഇപ്പോൾ എന്റെ മനസ്സിൽ ഒരൊറ്റ വികാരം മാത്രമേയുള്ളൂ, അത് നന്ദിയാണ്. അമ്മയെ ആദരിക്കാനായി ഇവിടെയെത്തിയ എല്ലാവർക്കും വളരെ നന്ദി," ചടങ്ങിൽ വികാരാധീനയായി രശ്മിക മന്ദാന പറഞ്ഞു. സുബ്ബലക്ഷ്മിയുടെ ശബ്ദത്തിന് സവിശേഷമായൊരു ദൈവിക ശക്തിയുണ്ടെന്നും അത് കേൾക്കുമ്പോൾ ദൈവത്തിന്റെ സാന്നിധ്യത്തിൽ ഇരിക്കുന്നതുപോലെ തോന്നുമെന്നും രശ്മിക കൂട്ടിച്ചേർത്തു.
"അമ്മേ, അങ്ങയുടെ ജീവിതത്തിന്റെ ഒരു ചെറിയ ഭാഗമാകാൻ എന്നെ തിരഞ്ഞെടുത്തതിൽ ഞാൻ എപ്പോഴും കടപ്പെട്ടിരിക്കുന്നു. തീർച്ചയായും എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ ഇതിനായി ഞാൻ നൽകും, ഇത് എന്റെ വാക്കാണ്," രശ്മിക പറഞ്ഞു.
എം.എസ്. സുബ്ബലക്ഷ്മിയെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത് മൈക്കൽ ജാക്സന്റെ കഥാപാത്രം ചെയ്യുന്നതുപോലെ വലിയ സമ്മർദ്ദവും വെല്ലുവിളിയും നിറഞ്ഞതാണെന്ന് ചടങ്ങിൽ പങ്കെടുത്ത കമൽ ഹാസൻ അഭിപ്രായപ്പെട്ടു. "മൈക്കൽ ജാക്സന്റെ വേഷം ചെയ്യുമ്പോൾ ഒരു അഭിനേതാവിനുണ്ടാകുന്ന അതേ പിരിമുറുക്കം നിങ്ങൾക്കുമുണ്ടാകുമെന്ന് എനിക്കറിയാം. എന്നാൽ അതിനെ അതിജീവിക്കാൻ സഹായിക്കുന്ന മികച്ചൊരു ടീം നിങ്ങൾക്കൊപ്പമുണ്ട്. അവർ നിങ്ങളെ പിന്തുണയ്ക്കും. എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നില്ല, കാരണം താടി വടിച്ചാൽ പോലും എനിക്ക് ഈ വേഷം ചെയ്യാൻ കഴിയില്ല. എത്ര വേഷപ്പകർച്ചകൾ നടത്തിയാലും എം.എസ്. അമ്മയുടെ കണ്ണുകളിലെ ആ കാരുണ്യം മുഖത്ത് കൊണ്ടുവരാൻ കഴിഞ്ഞാൽ തന്നെ പകുതി വിജയിച്ചു. അതുകൊണ്ട് തികഞ്ഞ ധൈര്യത്തോടെ ഇത് ചെയ്യുക," രശ്മികയോടായി കമൽഹാസൻ പറഞ്ഞു.
ഇന്ത്യൻ കോറൽ എൻസെംബിൾ അവതരിപ്പിച്ച എം.എസ്. സുബ്ബലക്ഷ്മിയുടെ പ്രശസ്തമായ ഗാനങ്ങളുടെ തത്സമയ ആലാപനവും ചടങ്ങിന്റെ ഭാഗമായി നടന്നു. 'എം.എസ്. ബ്ലൂ' ആയിരുന്നു ചടങ്ങിന്റെ ഡ്രസ്സ് കോഡ്.
ഗായികയുടെ 110-ാം ജന്മവാർഷിക ദിനത്തിലാണ് ഈ ബയോപിക്കിന്റെ ഔദ്യോഗിക തുടക്കം കുറിച്ചത്. ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഗീതാ ആർട്സിന്റെ ബാനറിൽ അല്ലു അരവിന്ദ്, റോക്ക്‌ലൈൻ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റോക്ക്‌ലൈൻ വെങ്കിടേഷ്, ബിവി വർക്സിന്റെ ബാനറിൽ ബണ്ണി വാസു എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ഒന്നിലധികം ഭാഷകളിൽ പാൻ-ഇന്ത്യൻ റിലീസായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
റഷ്യ ഉപരോധ ബിൽ അമേരിക്ക പാസാക്കി; ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ 100% തീരുവ ചുമത്താൻ ട്രംപിന് അധികാരം
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100% വരെ തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റിന് സമാനതകളില്ലാത്ത അധികാരം നൽകുന്ന റഷ്യ ഉപരോധ ബിൽ അന്തിമ കടമ്പയും കടന്നു. റഷ്യയെ ലക്ഷ്യമിട്ടുള്ള ഉഭയകക്ഷി ഉപരോധ ബില്ലാണ് യുഎസ് പ്രതിനിധി സഭ പാസാക്കിയത്. 262-നെതിരെ 159 വോട്ടുകൾക്കാണ് ബിൽ പാസായത്. പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഉടൻ തന്നെ ഇതിൽ ഒപ്പുവെച്ച് നിയമമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ നിയമപ്രകാരം ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് റഷ്യൻ എണ്ണയും പ്രകൃതിവാതകവും വാങ്ങുകയാണെങ്കിൽ, അവർക്ക് മേൽ 100% വരെ തീരുവ ചുമത്താനുള്ള പുതിയ അധികാരം പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് ലഭിക്കുന്നു.
ഈ ബിൽ നേരത്തെ സെനറ്റിൽ 86-എതിരെ 11 വോട്ടുകൾക്ക് പാസായിരുന്നു. എന്നാൽ പ്രസിഡന്റിന്റെ സാമ്പത്തിക അധികാരങ്ങൾ വർദ്ധിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം പ്രതിനിധി സഭയിൽ ഇത് വൈകുകയായിരുന്നു. റിപ്പബ്ലിക്കൻ ഭൂരിപക്ഷത്തോടൊപ്പം ചേരാൻ 58 ഡെമോക്രാറ്റുകൾ പാർട്ടി വിട്ടു വന്നെങ്കിലും, ഔദ്യോഗിക ഡെമോക്രാറ്റിക് നേതൃത്വം ബില്ലിലെ വിപുലമായ തീരുവ വ്യവസ്ഥകളെ ശക്തമായി എതിർത്തു.
"ഈ റഷ്യൻ ഉപരോധ ബിൽ ഒരു ട്രോജൻ കുതിരയാണ്—ഇത് വഴി റഷ്യയ്ക്ക് മേൽ പുതിയ ഉപരോധങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല. അമേരിക്കക്കാർ ഇതിനകം തന്നെ ഉയർന്ന പാചകവാതക വില, വർദ്ധിച്ചുവരുന്ന മോർട്ട്ഗേജ് നിരക്കുകൾ, ഉയർന്ന പണപ്പെരുപ്പം എന്നിവ നേരിടുന്ന ഈ സമയത്ത്, ട്രംപിന് കൂടുതൽ തീരുവ അധികാരം നൽകാൻ കോൺഗ്രസിനാകില്ല," യുഎസ് ഹൗസ് പ്രതിനിധി ഗ്രിഗറി ഡബ്ല്യു മീക്സ് പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ കോൺഗ്രസ് പാസാക്കിയ ആദ്യത്തെ പ്രധാന യുക്രെയ്ൻ അനുകൂല നടപടിയാണ് റഷ്യ ഉപരോധ ബില്ലിന്റെ പാസാക്കൽ. മോസ്കോയുടെ ഊർജ്ജ വരുമാനം തടസ്സപ്പെടുത്താനും നടപ്പിലാക്കലിലെ പഴുതുകൾ അടയ്ക്കാനും ഇത് ലക്ഷ്യമിടുന്നു.
റഷ്യൻ അസംസ്കൃത എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന പ്രധാന വിദേശ രാജ്യങ്ങൾക്ക് മേൽ 100% വരെ തീരുവ ചുമത്താനുള്ള വിവേചനാധികാരം ഇത് യുഎസ് പ്രസിഡന്റിന് നൽകുന്നു.
വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ റഷ്യൻ എണ്ണ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന കപ്പലുകൾ, ലോജിസ്റ്റിക് സ്ഥാപനങ്ങൾ, സമുദ്ര ഓപ്പറേറ്റർമാർ എന്നിവർക്കെതിരെ ലക്ഷ്യമിട്ട ഉപരോധങ്ങൾ ഇത് ഏർപ്പെടുത്തുന്നു.
ഉയർന്ന റാങ്കിലുള്ള റഷ്യൻ നേതൃത്വം, ഉദ്യോഗസ്ഥർ, ബാങ്കിംഗ് സ്ഥാപനങ്ങൾ, ഊർജ്ജ മേഖലയിലെ സംരംഭങ്ങൾ എന്നിവരെ ശിക്ഷിക്കാനും ഇത് വ്യവസ്ഥ ചെയ്യുന്നു.
മിഡിൽ ഈസ്റ്റ് സംഘർഷത്തെ നേരിട്ട് ബാധിച്ചിട്ടില്ലെങ്കിലും, റഷ്യ ഉപരോധ ബിൽ ഇറാനുമായുള്ള സൈനിക, ഊർജ്ജ വ്യാപാരത്തിനെതിരെയുള്ള നിലവിലുള്ള നടപടികളെ കൂടുതൽ വ്യാപിപ്പിക്കുന്നു.
വൈദ്യുതിനിയന്ത്രണം: വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി ഒടുവിൽ സമ്മതിച്ചു
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മുൻകൂട്ടിക്കണ്ട് നേരിടുന്നതിൽ കെ.എസ്.ഇ.ബി.ക്ക് വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രിയുടെ വിമർശനം. ഇടുക്കിയിൽ 130 മെഗാവാട്ടിന്റെ ഒരു ജനറേറ്റർ അറ്റകുറ്റപ്പണിക്കായി നിർത്തിവെച്ചത് ഉടൻ പ്രവർത്തനക്ഷമമാക്കാൻ നിർേദശം നൽകിയതായും മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ അറിയിച്ചു.
വാർഷിക അറ്റകുറ്റപ്പണി ഒഴിവാക്കാനാകാത്തതിനാലാണ് ജനറേറ്റർ പ്രവർത്തനം നിർത്തിയതെന്ന് റിപ്പോർട്ട് ലഭിച്ചതായി മന്ത്രി സണ്ണിജോസഫ് വിശദീകരിച്ചു. കെ.സി. വേണുഗോപാലിന്റെ ഇടപെടലിന്റെ ഫലമായി ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് വാഗ്ദാനം ചെയ്‌തെങ്കിലും അത് വേണ്ടവിധം പ്രയോജനപ്പെടുത്താനാവില്ലെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.
രാത്രിയിലേക്ക് 80 മെഗാവാട്ട് മാത്രമാണ് അവിടെ നിന്ന് ലഭിക്കുക. 13.50 രൂപ വില നൽകുകയും വേണം. കൂടുതൽ വൈദ്യുതി ലഭ്യമാക്കാനാവുന്ന ദീർഘകാല കരാർ പരിഗണയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലാത്ത പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ നടപ്പാക്കും. പവർകട്ട് ഒരാഴ്ചകൊണ്ട് പൂർണമായി ഒഴിവാക്കാനാണ് നോക്കുന്നത്. സ്റ്റോറേജ് സംവിധാനം ഉറപ്പാക്കി പുതിയ വൈദ്യുതി നയം സർക്കാർ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പുതുതായി കാര്യമായ തോതിൽ വൈദ്യുതി കിട്ടാത്തതിനാൽ വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണം തുടർന്നു. കെ.എസ്.ഇ.ബി. ഡയറക്ടർമാർ ഡൽഹിയിൽ ബി.എസ്.ഇ.എസ്. യമുന, രാജധാനി കമ്പനികളുമായി ചർച്ച നടത്തി. തീരുമാനമാനമെടുത്തിട്ടില്ല.
യു.പി.യിൽ നിന്ന് ഇതേ വ്യവസ്ഥയിൽ 200 മെഗാവാട്ടിന് സമ്മതിച്ചിട്ടുണ്ട്. എന്നുമുതൽ കിട്ടുമെന്ന് വ്യക്തമല്ല. വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ മഹാജെൻഗോയുമായി ചർച്ച ചെയ്യും. ഹിമാചലിൽനിന്നുള്ള വിലകൂടിയ വൈദ്യുതിക്ക് പകരം മറ്റൊരു രീതിയും കെ.എസ്.ഇ.ബി. ആലോചിക്കുന്നുണ്ട്.
പകൽ വൈദ്യുതി ഇവിടെനിന്ന് അങ്ങോട്ട് നൽകിയിട്ട് രാത്രിയിൽ ഇങ്ങോട്ട് വാങ്ങുക. അതിനുള്ള ചർച്ച നടക്കുന്നു.
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ചെയർമാനുമായി ചർച്ച ചെയ്യുന്നതിന് കെ.എസ്.ഇ.ബി. ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. എം.ജി. രാജമാണിക്യം മുംബൈയിലേക്ക് തിരിച്ചു. വ്യാഴാഴ്ചയാണ് ചർച്ച. കേന്ദ്രത്തിൽ നിന്ന് 150 മെഗാവാട്ട് 4.65 രൂപ നിരക്കിൽ കഴിഞ്ഞദിവസംമുതൽ കിട്ടിയിരുന്നു.
അനധികൃത മദ്യശേഖരം: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
കൊച്ചി: അളവിൽ കവിഞ്ഞ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അ​ഗസ്റ്റിൻ അറസ്റ്റിൽ. വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അനധികൃത മദ്യ ശേഖരം കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസിൽ എത്തി അറസ്റ്റ് ചെയ്തത്. ശേഷം വൈദ്യപരിശോധനയ്ക്കായി ആലുവയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആൻ്റോയെ വയനാട്ടിൽ എത്തിക്കുമെന്ന് എക്സൈസ് എസി അറിയിച്ചു. കോടതിയിൽ ഹാജരാക്കുമെന്നും നിലവിൽ ആന്റോ മാത്രം ആണ് പ്രതിയെന്നും അദ്ദേഹം പറഞ്ഞു. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എക്സസൈസ് ആൻ്റോ ആ​ഗസ്റ്റിനെതിരെ കേസെടുത്തിരിക്കുന്നത്. അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. 55A നിയമ വിരുദ്ധമായ മദ്യ കടത്തും കൈവശം വെയ്ക്കലും ആണ്. ഇതിന് 10 വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്. 55ഐ അനധികൃത മദ്യ വില്പനയോ, അനധികൃതമായി വിൽപനടത്താനായി സൂക്ഷിക്കുകയോ ചെയ്യുക എന്ന കുറ്റമാണ്. 58 നികുതി വെട്ടിച്ച് മദ്യം കൈവശം വെയ്ക്കുന്ന കുറ്റമാണ്.
അറസ്റ്റിനിടെ നാടകീയ രം​ഗങ്ങളാണ് ഉണ്ടായത്. എഫ്ഐആർ കാണിക്കാതെ അറസ്റ്റിനു വഴങ്ങില്ല എന്നായിരുന്നു ആന്റോയുടെ നിലപാട്. എഫ്ഐആർ ഡിജിറ്റൽ കോപ്പി കാണിച്ചെങ്കിലും ഹാർഡ് കോപ്പി തന്നെ വേണമെന്ന് വാശിപിടിക്കുകയായിരുന്നു. തുടർന്ന് പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മനോജ്‌ കുമാർ ആണ് എഫ്ഐആർ കോപ്പിയുമായി എത്തിയത്.
ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം അനന്ത് നാഗിന്
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് പ്രമുഖ കന്നഡ നടൻ അനന്ത് നാഗിന് 2024ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം. ബുധനാഴ്ചയാണ് കേന്ദ്രസർക്കാർ പുരസ്കാരം പ്രഖ്യാപിച്ചത്. 2026 സെപ്റ്റംബർ 22ന് ഗുജറാത്തിലെ ഏകതാ നഗർ, കെവാഡിയയിൽ നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ അനന്ത് നാഗിന് പുരസ്കാരം സമ്മാനിക്കും.
ദാദാസാഹേബ് ഫാൽക്കെ പുരസ്കാര നിർണയ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം നൽകുന്നതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. ഇന്ത്യൻ സിനിമയിലെ അനന്ത് നാഗിന്റെ ദീർഘകാല സംഭാവനകളും തലമുറകളെ പ്രചോദിപ്പിച്ച അദ്ദേഹത്തിന്റെ അഭിനയജീവിതവും പരിഗണിച്ചാണ് ബഹുമതി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനന്ത് നാഗിനെ അഭിനന്ദിച്ചു. പതിറ്റാണ്ടുകളായി സ്വാഭാവികമായ അഭിനയശൈലിയിലൂടെയും വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും ഇന്ത്യൻ സിനിമയിൽ, പ്രത്യേകിച്ച് കന്നഡ സിനിമയിൽ, അദ്ദേഹം ശക്തമായ സാന്നിധ്യമായി തുടരുകയാണെന്ന് മോദി എക്സിൽ കുറിച്ചു.
1948 സെപ്റ്റംബർ 4ന് ജനിച്ച അനന്ത് നാഗ് കന്നഡ സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ നടന്മാരിൽ ഒരാളാണ്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ നിരവധി ഭാഷകളിലായി അദ്ദേഹം അഭിനയിച്ചു. കന്നഡയ്ക്ക് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ 2025ലെ പദ്മ പുരസ്കാര പട്ടികയിൽ അനന്ത് നാഗിന് കലാരംഗത്തെ സംഭാവനയ്ക്ക് പദ്മഭൂഷൺ ലഭിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.
സിനിമയ്ക്ക് പുറമെ ടെലിവിഷനിലും അനന്ത് നാഗ് ശ്രദ്ധേയനായിരുന്നു. ആർ.കെ. നാരായണന്റെ കഥകളെ ആസ്പദമാക്കിയ ദൂരദർശന്റെ ജനപ്രിയ പരമ്പരയായ ‘മാൽഗുഡി ഡെയ്സിലും’ അദ്ദേഹം അഭിനയിച്ചു.
കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ച് തവണ നേടിയിട്ടുള്ള നടനാണ് അനന്ത് നാഗ്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിലെ മറ്റൊരു പ്രധാന അംഗീകാരമാണ് ഇപ്പോൾ ലഭിച്ച ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം.
ഇന്ത്യൻ സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായാണ് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം കണക്കാക്കപ്പെടുന്നത്. 2023ലെ പുരസ്കാരം മോഹൻലാലിനായിരുന്നു ലഭിച്ചത്.
ടൺ കണക്കിന് ഹിൽസ മീനുകളെ ബംഗ്ലാദേശിലേയ്ക്ക് അയച്ച് ഇന്ത്യ
പരമ്പരാഗത രീതികൾക്ക് മാറ്റം കുറിച്ചുകൊണ്ട് ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് ഹിൽസ മത്സ്യം കയറ്റുമതി ചെയ്യുന്നു. ബംഗാളി വിഭവങ്ങളിൽ ഏറ്റവും പ്രമുഖസ്ഥാനമുള്ള ഹിൽസ മത്സ്യം സാധാരണയായി ബംഗ്ലാദേശിൽ നിന്നാണ് ഇന്ത്യയിലേക്ക് എത്തിയിരുന്നത്.
പശ്ചിമ ബംഗാളിലെ പെട്രപോൾ അന്താരാഷ്ട്ര അതിർത്തി വഴി കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏകദേശം 500 ടൺ ഹിൽസയാണ് ബംഗ്ലാദേശിലേക്ക് അയച്ചത്. വരും ആഴ്ചകളിൽ 150 മുതൽ 200 ടൺ വരെ അധികം ഹിൽസ കൂടി കയറ്റുമതി ചെയ്യാനാകുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.
സാധാരണയായി, ദുർഗ്ഗാ പൂജ ആഘോഷവേളകളിൽ ബംഗ്ലാദേശ് സർക്കാർ അനുമതി നൽകുമ്പോഴാണ് അവിടെനിന്ന് ഇന്ത്യയിലേക്ക് ഹിൽസ ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ, നിലവിൽ ബംഗ്ലാദേശ് ഇന്ത്യയിലേക്കുള്ള ഹിൽസ കയറ്റുമതി നിർത്തിവെച്ചിരിക്കുകയാണ്.
"നമ്മുടെ രാജ്യത്ത് നിന്നുള്ള ഹിൽസ ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്യുന്നത് ഇതാദ്യമാണ്. ഇത് സ്വാഗതാർഹമായ മാറ്റമാണ്. ലഭിക്കുന്ന മീനുകളിൽ ഭൂരിഭാഗവും ഗുജറാത്തിൽ നിന്നുള്ളതാണ്," ബംഗാളിലെ ഫിഷ് ഇംപോർട്ടേഴ്സ് അസോസിയേഷൻ സെക്രട്ടറിയും ഹൗറ ഹോൾസെയിൽ ഫിഷ് മാർക്കറ്റ് ഭാരവാഹിയുമായ സയ്യിദ് അൻവർ മഖ്സൂദ് ദി ഇൻഡ്യൻ എക്സ്പ്രസിനോട്  പറഞ്ഞു.
"മുമ്പ് ബംഗ്ലാദേശിലെ പത്മ നദിയിൽ നിന്നുള്ള ഹിൽസയ്ക്കായി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു. പിന്നീട് ഇതിന്റെ ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ വന്നു. ഇപ്പോൾ ഇന്ത്യയിൽ നിന്നുള്ള മത്സ്യം ബംഗ്ലാദേശിലേക്ക് പോകുന്നതിലും അവിടെയുള്ള ആളുകൾക്ക് അത് ഇഷ്ടപ്പെടുന്നതിലും സന്തോഷമുണ്ട്." പെട്രപോൾ ക്ലിയറിംഗ് ഏജന്റ്സ് സ്റ്റാഫ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി കാർത്തിക് ചക്രബർത്തി പറഞ്ഞു,
മീൻ വ്യാപാരികളുടെയും കയറ്റുമതിക്കാരുടെയും അഭിപ്രായത്തിൽ, ഇരു അയൽരാജ്യങ്ങളിലെയും ഉത്പ്പാദനത്തിലും ലഭ്യതയിലും ഉപഭോക്തൃ ആവശ്യങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. കയറ്റുമതി ചെയ്യുന്ന ഹിൽസയുടെ വലിയൊരു ഭാഗം ഗുജറാത്തിലെ ബറൂച്ച് മേഖലയിൽ നിന്നുള്ളതാണ്. ചില വിതരണങ്ങൾ ബംഗാളിലെ ഹൗറ ഫിഷ് മാർക്കറ്റ് വഴിയും നടന്നിട്ടുണ്ട്.
കൂടുതൽ മുട്ടയുള്ള ഹിൽസയ്ക്ക് ബംഗ്ലാദേശിലെ ചിറ്റഗോങ്, സിൽഹെറ്റ് തുടങ്ങിയ ജില്ലകളിൽ വലിയ ഡിമാൻഡുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. പെൺ ഹിൽസ മത്സ്യത്തിലെ പൂർണ്ണ വളർച്ചയെത്തിയ മുട്ടകളാണ് 'റോ' എന്ന് അറിയപ്പെടുന്നത്. ഇത് പലതരം വിഭവങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്നു. കൂടാതെ ബംഗ്ലാദേശിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് വീണ്ടും കയറ്റുമതി ചെയ്യാനും ഉണക്കമീൻ വിഭവങ്ങൾ ഉണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു.
"കയറ്റുമതി ചെയ്യുന്ന മീനുകളിൽ വലിയ അളവിൽ മുട്ട അടങ്ങിയിട്ടുണ്ട്. ഈ മുട്ട വേർതിരിച്ചെടുത്ത് പായ്ക്ക് ചെയ്ത് വീണ്ടും കയറ്റുമതി ചെയ്യുന്നു. ഹിൽസ ഉപ്പിലിട്ട് ഉണക്കി ബംഗ്ലാദേശിൽ വിൽക്കുകയും ചെയ്യുന്നു," മഖ്സൂദ് പറഞ്ഞു.
"ഇന്ത്യൻ ഹിൽസയുടെ കയറ്റുമതി വെറുമൊരു വ്യാപാരം മാത്രമല്ല, ഈ മത്സ്യത്തിനുള്ള ഉയർന്ന സാമ്പത്തിക മൂല്യത്തെയും മേഖലയിലെ വലിയ ആവശ്യത്തെയും വ്യക്തമാക്കുന്ന സൂചനയാണിത്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും ഇത് സംഭാവന നൽകുന്നു," സെൻട്രൽ ഇൻലാന്റ് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രദീപ് ഡേ പറഞ്ഞു.
ഹിൽസയുമായി സാംസ്കാരികമായി ഏറെ ബന്ധമുള്ള പശ്ചിമ ബംഗാളിന്, ഈ മാറ്റം കയറ്റുമതി ലക്ഷ്യമാക്കിയുള്ള മത്സ്യബന്ധന സംരംഭങ്ങളെ ശക്തമാക്കാൻ സഹായിക്കും. നേരത്തെ, ഫിഷ് ഇംപോർട്ടേഴ്സ് അസോസിയേഷന്റെ ഒരു സംഘം ഓഗസ്റ്റിൽ ധാക്ക സന്ദർശിച്ച് ബംഗ്ലാദേശ് വാണിജ്യ സെക്രട്ടറി അതാവുർ റഹ്മാൻ ഖാനെ കാണുകയും ഇന്ത്യയിലേക്കുള്ള ഹിൽസ കയറ്റുമതി നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
"നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ബംഗ്ലാദേശ് പ്രധാനമന്ത്രിക്കും മറ്റും കത്തയച്ചിരുന്നു. 2012 ജൂലൈ മുതൽ ബംഗ്ലാദേശിൽ നിന്നുള്ള ഹിൽസ ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. 2019-ൽ ദുർഗ്ഗാ പൂജ സമയത്ത് ഒരു മാസത്തെ സമയപരിധിയോടെ മാത്രമാണ് അവർ അനുമതി നൽകിയിരുന്നത്. ഇത് പ്രായോഗികമല്ല," മഖ്സൂദ് പറഞ്ഞു.
"ബംഗ്ലാദേശ് സർക്കാർ നിശ്ചിത അളവിൽ അനുമതി നൽകുമെങ്കിലും, നൽകുന്ന സമയം കുറവായതിനാൽ എത്തിച്ചേരുന്ന അളവ് വളരെ കുറവാണ്. ഉദാഹരണത്തിന്, 2024 സെപ്റ്റംബറിൽ 2,420 മെട്രിക് ടൺ അനുമതി നൽകിയെങ്കിലും 577 മെട്രിക് ടൺ മാത്രമാണ് ഇറക്കുമതി ചെയ്തത്. 2025 സെപ്റ്റംബറിൽ 1,200 ടൺ അനുമതി നൽകിയെങ്കിലും 150 മെട്രിക് ടൺ മാത്രമാണ് കൊണ്ടുവരാൻ കഴിഞ്ഞത്," മഖ്സൂദ് വ്യക്തമാക്കി.
ഇടുക്കിയിൽ യുവതിയെ ബലാത്സംഗം ചെയ്തു; സർക്കാർ ഉദ്യോഗസ്ഥനടക്കം രണ്ടുപേർ പിടിയിൽ
ഇടുക്കി: കുട്ടിക്കാനത്തെ സ്വകാര്യ റിസോർട്ടിൽ വെച്ച് യുവതിയെ രണ്ടുപേർ ബലാത്സംഗം ചെയ്തെന്ന് പരാതി. സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥനടക്കം രണ്ടുപേർ പോലീസ് പിടിയിൽ. ബലാത്സംഗ ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ എരുമേലി സ്വദേശി ജിയോ സെബാസ്റ്റ്യൻ, തിരുവനന്തപുരം സ്വദേശി സുദേഷ് കുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗ ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇത് മറ്റൊരു സുഹൃത്തിന് ഇവർ അയച്ചിരുന്നു.
ജിയോ സെബാസ്റ്റ്യൻ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്ന് പോലീസ് പറയുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ അശ്ലീല ദൃശ്യങ്ങളടക്കം കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യുമെന്നും പോലീസ് പറഞ്ഞു.
ചെന്നിത്തലയ്‌ക്കെതിരായ വ്യാജപ്രചാരണത്തിൽ കേസ്: കെ.എസ് അരുൺകുമാറും ‘പോരാളി ഷാജി’യും പ്രതികൾ
തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ യുഎസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് സിപിഎം നേതാവ് കെഎസ് അരുണ്‍കുമാര്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ കേസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.എസ്.സുബിജ നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസിന്റെ നടപടി.
അരുണ്‍ കുമാര്‍, സിപിഎം അനുകൂല ഫെയ്സ്ബുക്ക് പേജായ പോരാളി ഷാജി, കുഞ്ഞലന്‍കുട്ടി, ഷാജി ചാള്‍സ് എന്നിവര്‍ക്കെതിരെയാണു കേസെടുത്തത്. മാനനഷ്ടം, കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണം എന്നീ വകുപ്പുകള്‍ ചുമത്തി.
ആഭ്യന്തരമന്ത്രി യുഎസ് സന്ദര്‍ശനത്തെക്കുറിച്ചുള്ള വ്യാജ പ്രചാരണത്തിനെതിരെ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കും കന്റോണ്‍മെന്റ് എസിപിക്കും സുബിജ പരാതി നല്‍കിയത്. വിമാനത്തില്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ള ടിക്കറ്റിലാണു മന്ത്രി യാത്ര ചെയ്തത്, സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണം ചെലവിട്ടു തുടങ്ങിയ പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റുകളും സമൂഹമാധ്യമ പോസ്റ്റിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ പണം ഉപയോഗിച്ചല്ല തന്റെ തന്റെ വിദേശയാത്രയെന്നും സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് യുഎസില്‍ എത്തിയതെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
വിന്‍ഡീസിനെതിരായ ഏകദിനത്തില്‍ കോഹ്‌ലിയും രോഹിത്തും; ടി20യില്‍ സഞ്ജുവും; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ എകദിന, ടി 20 ടീമിനെ പ്രഖ്യാപിച്ചു. ഏകദിനത്തില്‍ വിരാട് കോഹ് ലിയും വിരാട് കോഹ് ലിയും ഇടം നേടിയപ്പോള്‍ ടി20 ടീമില്‍ മലയാളിത്താരം സഞ്ജു സാംസണ്‍ തുടരും.
മൂന്ന് ഏകദിനങ്ങളും അഞ്ച് ടി 20 മത്സരങ്ങളുമാണ് ഉള്ളത്. ആദ്യ ഏകദിന മത്സരം തിരുവനന്തപുരത്ത് വച്ചാണ്. ഒക്ടോബര്‍ ആറിനാണ് ടി20 മത്സരങ്ങള്‍ തുടങ്ങുക. ഋഷഭ് പന്ത് ടീമില്‍ ഇടം പിടിച്ചില്ല. ധ്രുവ് ജുറല്‍ രണ്ടാം കീപ്പർ
ഏകദിന ടീം: ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കൊഹ് ലി, ഋതുരാജ് ഗെയ്ക് വാദ്, കെഎല്‍ രാഹുല്‍, ധ്രുവ് ജുറല്‍സ നീതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്. അഖ്വിബ് നബി, യശ്വസി ജയ്‌സ്‌വാള്‍, നമന്‍ ദിര്‍
ടി20 ടീം: ശ്രേയസ് അയ്യര്‍ ക്യാപ്റ്റന്‍, അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, തിലക് വര്‍മ, ശിവം ദുബെ, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയി, നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്, മായങ്ക് യാദവ്.
മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹരേഖ; ആന്റോ ഒന്നാം പ്രതി,കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ കേസെടുത്ത് പൊലീസ്. ആൻ്റോ അ​ഗസ്റ്റിനെ ഒന്നാം പ്രതിയാക്കി ചേർത്തുകൊണ്ടാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചതിനാണ് കേസ്. ആൻ്റോ അഗസ്റ്റിൻ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചു എന്നും എഫ്ഐആറിൽ പറയുന്നു.
കെപിസിസി വക്താവ് രാജു പി നായർ നൽകിയ പരാതിയിൽ കേസെടുക്കാൻ ഡിജിപിയാണ് നിർദേശിച്ചത്. കോടികളുടെ വിലവരുന്ന വിവാഹ രേഖകളുമായി രണ്ടു യുവാക്കള്‍ തന്നെ സമീപിച്ചുവെന്നും ബൈന്തുർ സബ് രജിസ്ട്രാർ ഓഫീസിൽ അതേ കുറിച്ച് അന്വേഷണം നടത്തിയെന്നും റിപ്പോർട്ടർ ചാനലിൻ്റെ ഉടമ ആൻ്റോ അഗസ്റ്റിനാണ് ഒരു ചടങ്ങിൽ വെളിപ്പെടുത്തിയത്. ഈ രേഖകള്‍ കൈവശമുണ്ടെന്നും അവകാശപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ നോക്കി വ്യാജ രേഖയുണ്ടാക്കിയവരെ തിരിച്ചറയണമെന്നും രേഖകള്‍ പിടിച്ചെടുക്കണമെന്നും രാജു പി നായർ നൽകിയ പരാതിയിൽ പറയുന്നു.
UPI നിരക്ക് ഈടാക്കുന്നത് യുഎസ് കമ്പനികളെ സഹായിക്കാനെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: യു.പി.ഐ. ഇടപാടുകൾക്ക് സീറോ എം.ഡി.ആർ. (മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്) ഒഴിവാക്കി നിരക്ക് ഈടാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന ആരോപണവുമായി കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്ക് മുന്നിൽ വീണ്ടും കീഴടങ്ങുകയാണെന്നും യുഎസ് പ്രസിഡൻ്റ്  ഡോണൾഡ് ട്രംപിന് മുന്നിൽ കമിഴ്ന്ന് വീണ് നമസ്ക്കരികികുയാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.
"ഒരിക്കൽ ഇന്ദിരാഗാന്ധിയോട് ഇടത്തോട്ടോ വലത്തോട്ടോ ചാരി നിൽക്കുമോ എന്ന് ചോദിച്ചപ്പോൾ...? അവരുടെ ഉത്തരം ഇതായിരുന്നു - ഞാൻ ഇടത്തോട്ടോ വലത്തോട്ടോ ചാരി നിൽക്കില്ല, ഞാൻ എൻ്റെ നട്ടെല്ല് നിവർത്തിനില്ക്കുമെന്നായിരുന്നു ഉത്തരം.   എന്നാൽ മോദി ജിയുടെ തത്വം വ്യത്യസ്തമാണ്, അദ്ദേഹം ഡൊണാൾഡ് ട്രംപിന് മുന്നിൽ കുമ്പിട്ട് കിടക്കാൻ തീരുമാനിച്ചിരിക്കുന്നു. അമേരിക്കയ്ക്ക് വലിയ ലാഭം നൽകുന്നതിനായി യുപിഐക്ക് പണം ഈടാക്കി ഓരോ ഇന്ത്യക്കാരൻ്റെയും മേൽ അദ്ദേഹം നികുതി ചുമത്തിയിരിക്കുന്നു.രാഹുൽ' പരിഹാസരൂപേണ പറഞ്ഞു.
യു.പി.ഐ. സംവിധാനം നടത്താൻ പ്രതിവർഷം ഏകദേശം 20,000 കോടി രൂപ മാത്രമാണ് ചെലവാകുന്നതെന്നും ഇത് റിസർവ് ബാങ്ക് കേന്ദ്ര സർക്കാരിന് നൽകുന്ന തുകയുടെ 10 ശതമാനത്തിലും കുറവാണെന്നും അദ്ദേഹം വാദിച്ചു. സൗജന്യ യു.പി.ഐ. സംവിധാനം മൂലം വിസ, മാസ്റ്റർകാർഡ് തുടങ്ങിയ അമേരിക്കൻ കമ്പനികൾക്ക് തിരിച്ചടിയുണ്ടായതായി അമേരിക്കൻ ട്രേഡ് പ്രതിനിധി വിമർശിച്ചിരുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഡെബിറ്റ് കാർഡുകൾക്കുള്ളതുപോലെ 0.4 ശതമാനം എം.ഡി.ആർ. യു.പി.ഐക്കും ഏർപ്പെടുത്തിയത് അമേരിക്കൻ കാർഡ് കമ്പനികൾക്ക് മത്സര അന്തരീക്ഷം ഒരുക്കാനാണോ എന്നും അദ്ദേഹം ചോദിച്ചു.
സൗജന്യ യു.പി.ഐ. സംവിധാനം മൂലം വിസ, മാസ്റ്റർകാർഡ് തുടങ്ങിയ അമേരിക്കൻ കമ്പനികൾക്ക് തിരിച്ചടിയുണ്ടായതായി അമേരിക്കൻ ട്രേഡ് പ്രതിനിധി വിമർശിച്ചിരുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഡെബിറ്റ് കാർഡുകൾക്കുള്ളതുപോലെ 0.4 ശതമാനം എം.ഡി.ആർ. യു.പി.ഐക്കും ഏർപ്പെടുത്തിയത് അമേരിക്കൻ കാർഡ് കമ്പനികൾക്ക് മത്സര അന്തരീക്ഷം ഒരുക്കാനാണോ എന്നും അദ്ദേഹം ചോദിച്ചു.
ഉപയോക്താക്കളിൽനിന്ന് എം.ഡി.ആർ. നിരക്കുകൾ ഈടാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതാണെന്നും കോൺഗ്രസ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും ബി.ജെ.പിയും തിരിച്ചടിച്ചു.യു.പി.ഐ. നയങ്ങളിൽ വിദേശ സമ്മർദ്ദമുണ്ടെന്ന ആരോപണങ്ങൾ പൂർണമായും തെറ്റാണെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രാലയവും രംഗത്തെത്തി. ഡിജിറ്റൽ പേയ്‌മെന്റ് നയങ്ങൾ ഇന്ത്യ സ്വതന്ത്രമായാണ് തീരുമാനിക്കുന്നതെന്നും വിദേശ ശക്തികളുടെ സ്വാധീനമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സാമ്പത്തികമായി നിലനിൽക്കുന്നതും ഏവർക്കും ലഭ്യമാകുന്നതുമായ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രാലയം വിശദീകരിച്ചു.
2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേഴ്‌സൺ ടു മർച്ചന്റ് (P2M) ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കാനാണ് തീരുമാനം. അതേസമയം, സാധാരണക്കാരായ ഉപഭോക്താക്കൾക്ക് യുപിഐ സേവനങ്ങൾ പൂർണമായും സൗജന്യമായിത്തന്നെ തുടരും. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം നിരക്കിലാണ് എംഡിആർ ഈടാക്കുക. എന്നാൽ, 75,000 രൂപയോ അതിനു മുകളിലോ ഉള്ള തുകയുടെ ഇടപാടുകൾക്ക് ഈടാക്കാവുന്ന പരമാവധി എംഡിആർ തുക 300 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
സൂപ്പർ ലീഗ് കേരള ഇന്ത്യയിലെ യുവ ഫുട്ബോൾ പ്രതിഭകൾക്ക് ലോകോത്തര നിലവാരത്തിലേക്ക് ഉയരാൻ സഹായിക്കുന്ന വേദിയെന്ന് കൊമ്പൻസിൻ്റെ കോച്ച് ഇയാൻ ആൻഡ്രൂ ഗില്ലൻ
തിരുവനന്തപുരം:ഇന്ത്യയിൽ നിന്ന് ലോകോത്തര ഫുട്ബോൾ പ്രതിഭകളെ വാർത്തെടുക്കാൻ സൂപ്പർ ലീഗ് കേരളയിലൂടെ സാധിക്കുമെന്ന് തിരുവനന്തപുരം കൊമ്പൻസിന്റെ പുതിയ കോച്ച് ഇയാൻ ആൻഡ്രൂ ഗില്ലൻ.  ഇരുപത്തിമൂന്ന് വയസിന് താഴെയുള്ള രണ്ട് സ്വദേശികളായ കളിക്കാരെ എല്ലാ മത്സരത്തിലും കളിപ്പിക്കണമെന്നാണ് എസ്എൽകെയുടെ നിബന്ധന. ഈ നിബന്ധന ഇന്ത്യയിലെ യുവപ്രതിഭകൾക്ക് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദേശ കളിക്കാരെ അമിതമായി ആശ്രയിക്കുന്നതാണ് ഇന്ത്യൻ ലീഗുകൾ ഇപ്പോൾ ചെയ്യുന്നത്  നിലവിൽ എല്ലാ പ്രധാന ലീഗുകളിലും മുഖ്യകളിക്കാരെല്ലാം വിദേശ താരങ്ങളാണ്. ഇത് ഇന്ത്യൻ കളിക്കാരെ വാർത്തെടുക്കുന്നതിന് തടസമാകുന്നുണ്ടെന്നും   കോച്ച് ഇയാൻ ഗില്ലൻ പറഞ്ഞു.
ഏത് വെല്ലുവിളിയും നേരിടാൻ കരുത്തുള്ള കളിക്കാരാണ് ഇത്തവണ ടീം കൊമ്പൻസിന്റെ ക്യാമ്പിലുള്ളത്. അവർ ഈ സീസണിൽ നൂറ് ശതമാനം കഴിവും പുറത്തെടുത്ത് കളിക്കുമെന്ന ഉറപ്പാണ് ഇപ്പോൾ ടീം കൊമ്പൻസിന്റെ ആരാധകർക്ക് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഴത്തിൽ ഫുട്ബോൾ വേരുകളുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ ഇവിടെ നിന്ന് രാജ്യാന്തര നിലവാരമുള്ള കളിക്കാർ വരുന്നില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ ഹോംബ്രിഡ്ജിൽ നടന്ന ചടങ്ങിൽ കിംസ് ഹെൽത്ത് സിഎംഡിയും ടീം കൊമ്പൻസിന്റെ ഉപദേശക സമിതി ചെയർമാൻ ഡോ. എം.ഐ.സഹദുള്ള ടീമിന്റെ മുഖ്യകോച്ച് ഇയാൻ ഗില്ലനെ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തി. ടീം കൊമ്പൻസ് മാനേജിങ് ഡയറക്ടർ കെ.സി.ചന്ദ്രഹാസൻ, ടെക്നോപാർക്ക് സ്ഥാപക  സിഇഒയും സംസ്ഥാന ആസൂത്രണ ബോർഡ് അംഗവുമായ ജി.വിജയരാഘവൻ,  ഡയറക്ടർമാരായ ടെറൻസ് അലക്സ്, കൊമ്പൻസ്  ഡയറക്ടറും സിഇഒയുമായ അഭയ് കുമാർ എൻ എസ് തുടങ്ങിയവർ പുതിയ കോച്ചിന് ആശംസകൾ നേർന്നു.
സ്കോട്ട്ലന്റ് വംശജനും ഓസ്ട്രേലിയൻ കോച്ചുമാണ്  ഇയാൻ ആൻഡ്രൂ ഗില്ലൻ. എസ്എൽകെയുടെ ആദ്യ സീസണിൽ കാലിക്കറ്റ് എഫ്സിയെ കിരീടത്തിലേക്ക് നയിച്ചത് ഇയാൻ ഗില്ലനാണ്.
ഈ മാസം 26ന് കോഴിക്കോട് വച്ച് കാലിക്കറ്റ് എഫ്സിക്കെതിരെയാണ്  തിരുവനന്തപുരം കൊമ്പൻസിൻ്റെ ആദ്യ മത്സരം.
ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ
ന്യൂഡൽഹി: അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ ഇന്ത്യൻ നാവികസേനാ കപ്പലിൽ പാകിസ്ഥാന്റെ യുദ്ധക്കപ്പലിടിച്ച് അപകടം. പാക് നാവികസേനയുടെ പ്രകോപനപരമായ പ്രവൃത്തിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ, ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ചാർജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു. കടലിൽ പാക് നാവികസേനാ യൂണിറ്റുകൾ കാട്ടിയ ഉത്തരവാദിത്തമില്ലാത്തതും അംഗീകരിക്കാനാവാത്തതുമായ നടപടിയാണ് കൂട്ടിയിടിയിൽ കലാശിച്ചതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര സമുദ്രാതിർത്തിയിലാണ് സംഭവം നടന്നതെന്നും ഇരു കപ്പലുകൾക്കും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. കൂട്ടിയിടി നടന്ന കൃത്യമായ തീയതിയോ സമയമോ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.
സൈനിക അഭ്യാസങ്ങൾ, സേനാ നീക്കങ്ങൾ എന്നിവ നടത്തുമ്പോൾ മുൻകൂട്ടി പരസ്പരം വിവരം അറിയിക്കണമെന്ന വ്യവസ്ഥയുൾപ്പെടുന്ന 1991-ലെ ഇന്ത്യ-പാകിസ്ഥാൻ ഉഭയകക്ഷി കരാറിലെ ആർട്ടിക്കിൾ 10-ന്റെ നഗ്നമായ ലംഘനമാണ് പാക് കപ്പലിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഭാവിയിൽ ഇത്തരം അപകടകരമായ പ്രകോപനങ്ങൾ ആവർത്തിക്കാതിരിക്കാൻ പാകിസ്ഥാന്റെ എല്ലാ സൈനിക യൂണിറ്റുകളും ജാഗ്രത പാലിക്കണമെന്നും ഇരു രാജ്യങ്ങളും ഒപ്പുവെച്ച കരാറുകൾ പൂർണ്ണമായി മാനിക്കാൻ തയാറാകണമെന്നും പാക് ചാർജ് ഡി അഫയേഴ്സിനോട് ഇന്ത്യ ആവശ്യപ്പെട്ടു. വിഷയം പാകിസ്ഥാൻ സർക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ശ്രദ്ധയിൽ അടിയന്തരമായി എത്തിക്കാനും നിർദ്ദേശിച്ചു.
മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്; എഎഫ്എ കരാർ വ്യാജമെന്ന് എഫ്ഐആർ,വിമർശിച്ച് പ്രതിപക്ഷം
കൊച്ചി: ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി നടത്തിയ വൻ സാമ്പത്തിക-സ്പോൺസർഷിപ്പ് തട്ടിപ്പുകേസിലെ അന്വേഷണ നടപടികൾ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തി. പ്രത്യേക അന്വേഷണ സംഘം കൊച്ചി കളമശ്ശേരിയിലെ റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് നടത്തിയ മിന്നൽ പരിശോധനയാണ് രാഷ്ട്രീയ വിവാദമായി മാറിയത്. രാവിലെ ചാനലിന്റെ ന്യൂസ് ഡെസ്കിൽ പൊലീസ് സംഘം പ്രവേശിച്ചതും വാർത്താ സംപ്രേഷണത്തെ ബാധിക്കുന്ന തരത്തിൽ മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചുവെച്ചെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി സർക്കാരിനെതിരെ രംഗത്തെത്തി.
റിപ്പോർട്ടർ ടിവി ഓഫീസിലെ പൊലീസ് നടപടി അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ഫാസിസ്റ്റ് കടന്നാക്രമണമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഡൽഹിയിലും സ്വതന്ത്ര മാധ്യമങ്ങൾക്ക് നേരെ നടക്കുന്ന ഭരണകൂട ഭീകരതയാണ് ഇപ്പോൾ കേരളത്തിലും അരങ്ങേറുന്നത്. ന്യൂസ്‌ക്ലിക്ക് ഓഫീസിൽ അതിക്രമിച്ചു കയറി ഉപകരണങ്ങൾ പിടിച്ചെടുക്കുകയും പത്രാധിപരെ തുറുങ്കിലടയ്ക്കുകയും ചെയ്തതിന് സമാനമായ ഹീനമായ നടപടിയാണ് സംസ്ഥാനത്ത് നടന്നത്. മാധ്യമങ്ങളുടെ വായടപ്പിക്കുന്ന ഇത്തരം ജനാധിപത്യവിരുദ്ധ നീക്കങ്ങൾ കേരളം ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുണ്ടായ നിന്ദ്യമായ ഈ കടന്നാക്രമണത്തിന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശനാണ് മറുപടി പറയേണ്ടതെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.
ഒരു മാധ്യമ സ്ഥാപനത്തിന് അകത്ത് പൊലീസ് തോന്നുംപടി കയറി എഡിറ്ററുടെ കസേരയിലിരിക്കുന്നതും ജീവനക്കാരുടെ ഫോൺ തട്ടിയെടുക്കുന്നതും മാധ്യമ പ്രവർത്തനത്തിന്റെ അടിവേരറുക്കുന്നതാണെന്ന് സിപിഎം നേതാവ് പി. രാജീവും ആരോപിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിനും പത്രസ്വാതന്ത്ര്യത്തിനും പരമപ്രധാനമായ സ്ഥാനമാണ് ഇന്ത്യൻ ഭരണഘടന നൽകിയിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ഇക്കാര്യം മുഖ്യമന്ത്രി വി.ഡി. സതീശന് അറിയില്ലെങ്കിൽ ഭരണഘടനയിലെ ആർട്ടിക്കിൾ 19 മുഖ്യമന്ത്രി സ്വയം വായിച്ചുപഠിക്കണമെന്ന് പരിഹസിച്ചു.
രാഷ്ട്രീയ വിവാദങ്ങൾ ആളിക്കത്തുമ്പോഴും, റെയ്ഡിലേക്ക് നയിച്ച തട്ടിപ്പുകേസിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (എഎഫ്എ) ഉണ്ടാക്കിയെന്ന് അവകാശപ്പെട്ട ഔദ്യോഗിക കരാർ വ്യാജമാണെന്ന് കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിൽ വിവാദ ഇടനിലക്കാരൻ ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനെ (ആർബിസി) രണ്ടാം പ്രതിയാക്കിയാണ് എഫ്ഐആർ. മെസി വിഷയത്തിൽ ഉയർന്ന ഗുരുതരമായ ആരോപണങ്ങൾ പരിശോധിച്ച പ്രത്യേക അന്വേഷണ സംഘം തട്ടിപ്പ് പ്രാഥമികമായി ശരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന്, എസ്ഐടി അംഗം പി. വിക്രമൻ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
2024 ഡിസംബർ 20-ന് മുൻപുതന്നെ പ്രതികൾ ഇതിനായി സംഘടിത ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആർ വ്യക്തമാക്കുന്നു. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ഉണ്ടാക്കിയ രേഖകളിൽ നിയമവിരുദ്ധവും വ്യാജവുമായ വ്യവസ്ഥകൾ എഴുതിച്ചേർക്കുകയും അത് അസൽ കരാറെന്ന വ്യാജേന സമർപ്പിച്ച് സർക്കാരിനെയും കായിക പ്രേമികളെയും ചതിച്ച് കോടികളുടെ അവിഹിത ലാഭമുണ്ടാക്കാൻ ശ്രമിക്കുകയുമായിരുന്നു.
ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍
മുംബൈ: കോടികള്‍ ആസ്തിയുള്ള മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എ പരാഗ് ഷാ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ അടുത്തറിയാന്‍ തെരുവില്‍ ഭിക്ഷക്കാരന്റെ വേഷം ധരിച്ച് മണിക്കൂറുകളോളം ചെലവഴിച്ചു. ഘാട്‌കോപ്പര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ പരാഗ് ഷായാണ് ഈ വ്യത്യസ്ത അനുഭവത്തിലൂടെ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത്. 2024ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലപ്രകാരം 3,383 കോടി രൂപയുടെ ആസ്തിയുള്ള സംസ്ഥാനത്തെ ഏറ്റവും സമ്പന്നരായ എംഎല്‍എമാരില്‍ ഒരാളാണ് അദ്ദേഹം.
ജൈന ആത്മീയ ഗുരുവായ നമ്രമുനി മഹാരാജിന്റെ ഉപദേശപ്രകാരമാണ് പരാഗ് ഷാ ഈ പരീക്ഷണം നടത്തിയത്. ജൈനമത വിശ്വാസപ്രകാരം പുണ്യമാസമായതിനാല്‍ ജനങ്ങളുടെ ജീവിതക്ലേശങ്ങള്‍ നേരിട്ട് അറിയാനായിരുന്നു ഗുരുവിന്റെ നിര്‍ദ്ദേശം. സുരക്ഷാ ഉദ്യോഗസ്ഥരെയും ആഡംബര വാഹനങ്ങളെയും വിലകൂടിയ വസ്തുക്കളെയും ഒഴിവാക്കി, ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മേക്കപ്പ് ചെയ്താണ് അദ്ദേഹം തെരുവിലിറങ്ങിയത്. മുംബൈയിലെ റെയില്‍വേ സ്റ്റേഷനിലും പരിസരങ്ങളിലും റോഡരികിലുമായി മണിക്കൂറുകളോളം ഭിക്ഷക്കാരനായി ഇരുന്ന എംഎല്‍എ, ആളുകളോട് സഹായം അഭ്യര്‍ത്ഥിക്കുകയും തനിക്ക് ലഭിച്ച ഭക്ഷണം കഴിക്കുകയും ചെയ്തു. മുഷിഞ്ഞ കുപ്പായം ധരിച്ച് തെരുവിലൂടെ നടന്ന അദ്ദേഹത്തെ ആരും തിരിച്ചറിഞ്ഞില്ല.
'നമ്മെ കാണാന്‍ വരിനില്‍ക്കുന്നവരും ആദരിക്കുന്നവരുമായ അതേ ആളുകള്‍ക്ക് മുന്നില്‍ ഈ വേഷത്തില്‍ ചെന്നപ്പോള്‍, അവര്‍ എന്നേക്കാള്‍ വലിയവരാണെന്ന് മനസ്സിലായി. അതാണ് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം,' അനുഭവം പങ്കുവെച്ചുകൊണ്ട് പരാഗ് ഷാ പറഞ്ഞു. തന്റെ പക്കല്‍ പണമില്ലെന്ന് പറഞ്ഞിട്ടും ഒരു കച്ചവടക്കാരന്‍ പുഞ്ചിരിയോടെ സൗജന്യമായി സമൂസ തന്നതും, ഒരാള്‍ 'ഭക്ഷണം കഴിക്കാന്‍' എന്ന് പറഞ്ഞ് 20 രൂപ തന്നതും അദ്ദേഹം ഓര്‍ത്തെടുത്തു. മുംബൈയിലെ സാധാരണക്കാരുടെ മനസ്സ് മറ്റുള്ളവരെ സഹായിക്കാന്‍ എപ്പോഴും സന്നദ്ധമാണെന്ന് ഈ അനുഭവം തനിക്ക് മനസ്സിലാക്കി തന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേഷം മാറിയുള്ള പരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം, അദ്ദേഹം മേക്കപ്പ് ഒഴിവാക്കി അതേ സ്ഥലങ്ങളില്‍ വീണ്ടും ചെന്ന് തന്നെ സഹായിച്ച ആളുകളോട് സംസാരിക്കുകയും തന്റെ അനുഭവം ഗുരുവിനും മറ്റുള്ളവര്‍ക്കും മുന്നില്‍ പങ്കുവെക്കുകയും ചെയ്തു. പണവും അധികാരവുമില്ലാത്ത സാധാരണക്കാരോട് സമൂഹം എങ്ങനെ പെരുമാറുന്നു എന്ന് നേരിട്ടറിയാന്‍ ഈ മണിക്കൂറുകള്‍ തന്നെ സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി: മാസപ്പടി കേസിൽ നിർണ്ണായക വഴിതിരിവ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴി പിൻവലിക്കാൻ സിഎംആർഎൽ സിഎഫ്ഒ (ചീഫ് ഫിനാൻഷ്യൽ ഓഫീസർ) സുരേഷ്‌കുമാർ സത്യവാങ്മൂലം നൽകി.  ഗുരുതര ആരോപണങ്ങളാണ് ഇഡിക്കെതിരായ സത്യവാങ്മൂലത്തിലുള്ളത്. ഇഡി ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുത്തതെന്ന് സുരേഷ്‌കുമാർ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.
താൻ പറഞ്ഞ മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥർ മുഖവിലക്കെടുക്കാൻ തയ്യാറായില്ലെന്ന് സത്യവാങ്മൂലത്തിൽ സുരേഷ്‌കുമാർ ആരോപിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പറയാൻ ഇഡി തന്നെ നിർബന്ധിച്ചതായും അദ്ദേഹം ആരോപിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിലിരിക്കെ, അദ്ദേഹത്തിന്റെ മകൾ വീണയ്ക്ക് പണം നൽകിയത് മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ടാണെന്നായിരുന്നു സുരേഷ്‌കുമാറിന്റെ മുൻ മൊഴി. ഈ മൊഴിയാണ് പിണറായി വിജയനുള്ള കൈക്കൂലിയാണ് ഇതെന്ന രീതിയിൽ ഇഡി തങ്ങളുടെ റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ നിലവിലെ സത്യവാങ്മൂലത്തിലൂടെ ഈ മൊഴിയാണ് സുരേഷ്‌കുമാർ ഇപ്പോൾ തിരുത്തുന്നത്.
മൊഴിയെടുക്കാൻ ഉണ്ടായ സാഹചര്യവും പശ്ചാത്തലവും വിശദീകരിക്കുന്ന കുറിപ്പും സത്യവാങ്മൂലവും സഹിതമാണ് ഇഡിക്ക് കത്ത് നൽകിയിരിക്കുന്നത്. പിണറായി വിജയൻ അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് സിഎംആർഎൽ അനധികൃതമായി പണം കൈമാറിയെന്ന് പറയാൻ തന്നെ നിർബന്ധിക്കുകയായിരുന്നുവെന്ന് കത്തിൽ വ്യക്തമാക്കുന്നു. ഇത് തന്റെ സ്വമേധയാ ഉള്ള മൊഴിയല്ലെന്നും ഇതിൽ പറയുന്ന കാര്യങ്ങൾ പച്ചക്കള്ളമാണെന്നും അദ്ദേഹം പറയുന്നു. ഇതിനു മുൻപ് മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തായ വാരിസ് ഹസനും സമാനമായ രീതിയിൽ മൊഴി പിൻവലിച്ച് സത്യവാങ്മൂലം നൽകിയിരുന്നു.
താൻ നേരിട്ട നിരന്തരമായ പീഡനങ്ങളുടെ വിവരങ്ങളാണ് കത്തിൽ സുരേഷ് കുമാർ വിശദീകരിക്കുന്നത്. ചോദ്യം ചെയ്യലിനായി രാവിലെ 11 മണിക്ക് ഇഡി ഓഫീസിൽ എത്തിയെങ്കിലും ഉച്ചവരെ ഉദ്യോഗസ്ഥരാരും കാണാൻ തയ്യാറായില്ല. തുടർന്ന് വൈകുന്നേരത്തോടെ ഒരു പ്രധാന ഉദ്യോഗസ്ഥന്റെ മുറിയിലെത്തിച്ച് ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്. തെറ്റായ മൊഴി നൽകില്ലെന്ന് പറഞ്ഞപ്പോൾ അറസ്റ്റ് ചെയ്യുമെന്നും ജാമ്യം ലഭിക്കാതെ ജയിലിലടയ്ക്കുമെന്നും ഭീഷണിപ്പെടുത്തി നിർബന്ധിക്കുകയായിരുന്നു. ഒടുവിൽ പുലർച്ചെയോടെ തളർന്നുപോയ സാഹചര്യത്തിലാണ് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞതുപോലെ മൊഴി നൽകേണ്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
തളർന്നുപോയ തനിക്ക് മരുന്നുകൾ പോലും നൽകാൻ ഇഡി ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. പിറ്റേന്ന് രാവിലെ ഒൻപതരയ്ക്ക് മൊഴിയിൽ ഒപ്പിടീച്ച ശേഷമാണ് ഭാര്യയെ വിളിച്ച് മരുന്ന് നൽകാൻ അനുവദിച്ചതെന്നും സുരേഷ് കുമാർ പറയുന്നു. ഇതിനുപുറമേ, സിഎംആർഎൽ ഉടമ കർത്തയുടെ വീട്ടിൽ വെച്ച് തന്റെ സാന്നിധ്യത്തിൽ കർത്തയുടെ വിരൽ ബലമായി പിടിച്ച് ഈ മൊഴിയിൽ മഷിയിൽ മുക്കി പതിപ്പിച്ചു എന്ന ഗുരുതരമായ ആരോപണവും അദ്ദേഹം റിട്രാക്ഷൻ സ്റ്റേറ്റ്മെന്റിൽ ഉന്നയിക്കുന്നുണ്ട്
മെസ്സിയുടെ പേരിലെ തട്ടിപ്പ്: റിപ്പോര്‍ട്ടര്‍ ചാനൽ ഓഫീസിലും, ഉടമ ആന്‍റോ അഗസ്റ്റിന്‍റെ വീടുകളിലും ഫ്ലാറ്റുകളിലും എസ്ഐടി പരിശോധന
കൊച്ചി: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ വ്യാപക പരിശോധനയുമായി എസ്ഐടി. കൊച്ചിയിലും വയനാട്ടിലും വ്യാപക റെയ്ഡ്. ആന്റോ അ​ഗസ്റ്റിന്റെ കൊച്ചിയിലെ ഫ്ലാറ്റ്, ജോസ്കുട്ടി അഗസ്റ്റിന്‍റെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്, റിപ്പോർട്ടർ ചാനൽ കൊച്ചി ഓഫീസ്, GOTAD കമ്പനി ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. പുലർച്ചെ നാല് മണിക്കാണ് പരിശോധന ആരംഭിച്ചത്.
അർജന്റീനയുടെ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ ആണ് എസ് ഐ ടി അന്വേഷണം ആരംഭിച്ചത്. ഇന്ന് പുലർച്ചെ മുതലാണ് അഗസ്റ്റിൻ സഹോദരന്മാരുടെ വീട്ടിലും സ്ഥാപങ്ങളിലും പൊലീസ് സംഘം തെരച്ചിൽ തുടങ്ങിയത്. വിവാദത്തിൽ അന്വേഷണം നടത്താൻ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും എഡിജിപിയുമായ പി. വിജയനെ നേരത്തെ സർക്കാർ നിയോഗിച്ചിരുന്നു.
മെസിയുടെ പേരിൽ വൻ തട്ടിപ്പാണ് നടന്നതെന്ന് കായിക വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് ഉണ്ടെന്ന് ജിഎസ്ടി വകുപ്പിന്റെ റിപ്പോർട്ടും പുറത്ത് വന്നിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് കളമശ്ശേരി പൊലീസ് സ്‌റ്റേഷനിൽ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കോടതിയിൽ നിന്ന് വാറണ്ട് വാങ്ങിയാണ് റെയ്ഡ് നടത്തുന്നത്.
ആർബിസിയുടെ ഓഫീസ് ഉൾപ്പെടുന്ന റിപ്പോർട്ടർ ചാനലിന്റെ കെട്ടിടത്തിലും പരിശോധന നടക്കുന്നുണ്ട്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് റിപ്പോർട്ടർ ചാനലിന്റെ ഓഫീസിൽ പരിശോധന നടത്തുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് പുലർച്ചെ മുതൽ റെയ്ഡ് നടക്കുന്നത് എന്നാണ് വിവരം.
ജോർജ് ചടയംമുറി ത്യാഗോജ്വലമായ ജീവിതം, പി.ഭാസ്ക്കരൻ എഴുതിയ ഗുരു പൂജ
കേരളത്തിലെ തൊഴിലാളി വർഘ്ഘ പ്രസ്ഥാനത്തിന് മറക്കാൻ കഴിയാത്ത വ്യക്തിത്വമാണ് സഖാവ്. ജോർജ്ജ് ചടയംമുറി.അദ്ദേഹത്തെ കുറിച്ച് മഹാകവിയായ പി ഭാസ്ക്കരൻ രചിച്ച കവിതയെ കുറിച്ച് ഓർമ്മിച്ചെടുക്കുകയാണ് ഇടതുപക്ഷ ചിന്തകനും സാമൂഹ്യ പ്രവർത്തകനുമായ ടികെ വിനോദൻ... അദ്ദഹമെഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റിലേക്ക്..................
കേരളത്തിൽ, പ്രത്യേകിച്ച് തിരുവിതാംകൂർ - കൊച്ചി പ്രദേശങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടിയും തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ ത്യാഗോജ്വലമായ പങ്കു വഹിച്ച സമുന്നതനായ നേതാവ് സ.ജോർജ് ചടയംമുറിയുടെ 51-ാം ചരമവാർഷികദിനമാണ് ഇന്ന് (സെപ്റ്റംബർ 15 ) ചടയംമുറി ഉൾപ്പെടെയുള്ള നേതാക്കളുടെ ധീരതയെക്കുറിച്ച്, ത്യാഗത്തെക്കുറിച്ച്, സഹിച്ച യാതനകളെക്കുറിച്ചുള്ള കഥകൾ കേട്ടുവളർന്നതാണ് ഞങ്ങളുടെയൊക്കെ കുട്ടിക്കാലം. മറ്റു പല നേതാക്കളുടെയും കാര്യത്തിലെന്നതുപോലെ സ.ചടയംമുറിയെക്കുറിച്ചും സ.അച്ചുതമേനോന്റെ വാക്കുകളിലൂടെയാണ് കൂടുതൽ അറിഞ്ഞത്.
ചടയംമുറിയെക്കുറിച്ച് ഉറ്റ സഖാവായിരുന്ന പി.ഭാസ്കരൻ എഴുതിയ, പിടിച്ചുലയ്ക്കുന്ന കവിത ജ്യോതിബായ് പരിയാടത്ത് ആലപിച്ചത് വർഷങ്ങൾക്കുമുമ്പൊരിക്കൽ ഇവിടെ പങ്കുവച്ചിരുന്നു. എത്ര വായിച്ചാലും മതിയാകാത്ത കവിത. എത്രകേട്ടാലും മതിവരാത്ത ആലാപനം.
ആ പഴയ പോസ്റ്റും കവിതാലാപനവും ചുവടെ :
പഴയ വാരികകൾക്കിടയിൽകണ്ട കലാകൗമുദിയിൽ വായിച്ച പി.ഭാസ്കരൻ്റെ 'ചടയൻമുറി' എന്ന കവിത ഇപ്പോഴും ഓർക്കുന്നു. ചടയംമുറിയുടെ ചിത്രത്തോടെ ഇടതുവശത്തും വലതുവശത്തും രണ്ടു പേജുകളിലായാണ് ആ കവിത വന്നതെന്നാണ് ഓർമ്മ. 'ചടയൻ മുറിവിട്ടു പോകണം, ചടയൻമുറി വിട്ടുപോകണം' എന്ന വരിയൊക്കെ ചൊല്ലി നടന്നതും ഓർക്കുന്നു. യമകം എന്നുവച്ചാൽ എന്താണെന്നൊന്നും ഒരുപിടിയുമില്ലാതെയാണ് വായിച്ചത്.
" ഒരിക്കൽ വിയ്യൂർ ജയിലിൽവച്ചൊരു
യമകം ഞാൻ നിർമ്മിച്ചു സ്മരിച്ചിടുന്നൂ ഞാനതു ചടയൻമുറിയെ നിനയ്ക്കുന്നേരം ...''
ജോർജ് ചടയൻമുറിയെ സ്മരിച്ചുകൊണ്ട് പി.ഭാസ്കരൻ എഴുതിയ ഹൃദയാവർജ്ജകമായ കവിത Jyothibai Pariyadath ആലപിച്ചത് കഴിഞ്ഞ ദിവസം സഖാവ് CP John വാട്സ്ആപ്പിൽ അയച്ചു തന്നപ്പോഴാണ് ശ്രദ്ധയിൽപെട്ടത്. കമ്യൂണിസ്റ്റ് രാഷട്രീയത്തിലേക്കും പാർട്ടിയുടെ ത്യാഗധനരായ നേതാക്കളിലേക്കും ആകർഷിക്കപ്പെടാൻ ഇത്തരം രചനകളും കാരണമായിരുന്നു. ഈ കവിത ഉള്ളിൽ തട്ടുന്നവിധം ആലപിച്ച പ്രിയ സുഹൃത്ത് ജ്യോതിബായിക്കും ഇത് എനിക്കയച്ചുതന്ന പ്രിയ സഖാവ് സി.പി ജോണിനും നന്ദി.
സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന;വീഴ്ചകൾ ഉണ്ടെങ്കിൽ സ്വയം തിരുത്തും,നേതാക്കളുടെ സ്വത്തടക്കം പരിശോധിക്കും
കോഴിക്കോട്: പാർട്ടി ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത അച്ചടക്ക നടപടിയുമായി സിപിഎം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കോഴിക്കോട്ട് ചേർന്ന വിപുലീകരിച്ച സംസ്ഥാന സമിതി യോഗത്തിൽ പാർട്ടി ശാസിച്ചു. പാർട്ടി ചുമതലകൾ കൃത്യമായി നിർവ്വഹിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും തുടർച്ചയായ വിവാദ പ്രസ്താവനകൾ പാർട്ടിയെ ജനങ്ങൾക്ക് മുന്നിൽ വലിയ തോതിൽ പ്രതിരോധത്തിലാക്കിയെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണ് ഈ അസാധാരണ നടപടി. സംസ്ഥാനത്തെ ഒരു സിറ്റിംഗ് സെക്രട്ടറിക്കെതിരെ പാർട്ടി വേദിയിൽ പരസ്യ ശാസന ഉണ്ടാകുന്നത് സിപിഎമ്മിന്റെ സംഘടനാ ചരിത്രത്തിൽ തന്നെ അപൂർവ്വ സംഭവമാണ്. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ശൈലി മാറ്റണമെന്ന നിർദേശവും ഉയർന്നു വന്നു.
സംസ്ഥാന ഘടകത്തിൽ കേന്ദ്ര നേതൃത്വം പിടിമുറുക്കുന്നതിൻറെ വ്യക്തമായ സൂചന കൂടിയാണ് എംവി ഗോവിന്ദനെതിരായ നടപടിയിലൂടെ പുറത്തുവന്നത്. ഗോവിന്ദനെതിരായ അച്ചടക്ക നടപടി ഒഴിവാക്കാനും ലഘൂകരിക്കാനും സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കൾ ശക്തമായ ശ്രമം നടത്തിയെങ്കിലും പൊളിറ്റ് ബ്യൂറോ കർശന നിലപാടിലുറച്ചു നിൽക്കുകയായിരുന്നു.
തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് ഒരു ഉത്തരവാദി ഉണ്ടാകണം എന്ന ഉറച്ച നിലപാടാണ് പിബി സ്വീകരിച്ചത്. സംസ്ഥാന പാർട്ടി സെക്രട്ടറിക്ക് പരാജയങ്ങളുടെ രാഷ്ട്രീയ ഉത്തരവാദിത്തത്തിൽ നിന്ന് ഒരു കാരണവശാലും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും സംഘടനാ നടപടി ഉണ്ടായേ മതിയാകൂ എന്നും എംഎ. ബേബി നിലപാടെടുത്തു. ഇതോടെയാണ് സംസ്ഥാന സെക്രട്ടറിക്കെതിരെ പാർട്ടി ശാസന എന്ന അസാധാരണ നടപടിയിലേക്ക് നീങ്ങിയത്.
സംഘടനാതലത്തിൽ നിർണ്ണായകമായ തെറ്റുതിരുത്തൽ പ്രക്രിയയ്ക്ക് തുടക്കമിടാനും തീരുമാനമായി. പാർട്ടി നേതാക്കളുടെ വരവിൽ കവിഞ്ഞ സ്വത്തും ബെനാമി ഇടപാടുകളും കർശനമായി പരിശോധിക്കും. ഇതിന്റെ ഭാഗമായി നവംബറിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സ്വത്തുവിവരങ്ങൾ ആദ്യം ഓഡിറ്റ് ചെയ്യും. തുടർന്നുള്ള ഘട്ടങ്ങളിൽ പരിശോധന ജില്ലാ നേതാക്കളിലേക്കും വ്യാപിപ്പിക്കും. സഹകരണ മേഖലയിലും ശക്തമായ നടപടികൾ ഉണ്ടാകും. പാർട്ടി നേതാക്കൾ എടുത്ത വലിയ തുകയുടെ വായ്പകൾ തിരിച്ചടച്ചില്ലെങ്കിൽ കടുത്ത പാർട്ടി നടപടി നേരിടേണ്ടിവരുമെന്നും ബാങ്കുകൾക്ക് നിയമപരമായ നടപടികളിലേക്ക് കടക്കാമെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു. അതോടൊപ്പം വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ വർഗ്ഗ ബഹുജന സംഘടനകളിലും യൂണിറ്റ് തലം മുതൽ കുറഞ്ഞത് ഒരു ഭാരവാഹിയെങ്കിലും വനിതയായിരിക്കണമെന്ന കാര്യം നിർബന്ധമാക്കി.
പാർട്ടി നേതാക്കളുടെ വീഴ്ചകൾ സ്വയം തിരുത്തുമെന്ന പ്രഖ്യാപനവും യോഗത്തിലുണ്ടായി. ഇ എം എസ്, വി എസ് അച്യുതാന്ദൻ, നായനാർ തുടങ്ങിയ മുൻനിര നേതാക്കൾ തങ്ങൾക്ക് പറ്റിയ തെറ്റുകൾ തിരുത്തിയാണ് മുന്നോട്ട് പോയിട്ടുള്ളതെന്നും, താനും പിണറായി വിജയനും ഉൾപ്പെടെയുള്ളവർക്ക് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സ്വയം തിരുത്തുമെന്നും ജനറൽ സെക്രട്ടറി എം എ ബേബി വ്യക്തമാക്കി. തെറ്റുതിരുത്തൽ പ്രക്രീയയുടെ ഭാഗമായി ചേരാനിരിക്കുന്ന വിശാല ജില്ലാ സമിതി യോഗങ്ങളിൽ കുറഞ്ഞത് മൂന്ന് പി ബി. അംഗങ്ങളും എട്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും വീതം പങ്കെടുക്കും. തിരുത്തൽ പ്രക്രിയയും സംഘടനാ പ്രവർത്തനങ്ങളും നേരിട്ട് വിലയിരുത്താനാണ് പി ബി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ ജില്ലാ യോഗങ്ങളിൽ നേരിട്ട് പങ്കെടുക്കുന്നത്.
അതേസമയം വർഗീയ ശക്തികൾക്കെതിരെയും കേന്ദ്ര ഏജൻസിയായ ഇ ഡിക്കെതിരെയും ശക്തമായ പോരാട്ടത്തിനും പ്രചാരണങ്ങൾക്കും നേതൃത്വം നൽകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. കോഴിക്കോട് ചേർന്ന സി പി എം വിശാല യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് പ്രധാന പ്രമേയങ്ങൾ യോഗം അംഗീകരിച്ചതായി അദ്ദേഹം അറിയിച്ചു. തനിക്കെതിരെയും വിശാല സമിതിയിൽ വിമർശനം ഉയർന്നുവെന്നും ഗോവിന്ദൻ വ്യക്തമാക്കി. എന്നാൽ സമിതിയിൽ തനിക്ക് ശാസന ലഭിച്ചെന്ന വാർത്തകളോട് സംസ്ഥാന സെക്രട്ടറി പ്രതികരിച്ചില്ല. കൂട്ടായ നേതൃത്വവും വ്യക്തിപരമായ ഉത്തരവാദിത്തവും നിർവ്വഹിച്ചില്ലെന്ന് കാട്ടിയാണ് പി ബി ഇടപെട്ടുകൊണ്ട് സെക്രട്ടറിയെ ശാസിച്ചത്. പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെ മാധ്യമങ്ങളെക്കൂടി കൂട്ടുപിടിച്ച് ഇ ഡി കള്ളപ്രചാരണങ്ങൾ നടത്തുകയാണെന്നും, എസ്.എഫ്.ഐ. പ്രവർത്തകരുടെ വീടുകളിൽ പോലും റെയ്ഡ് നടത്തുന്ന ഇ ഡിയുടെ കടന്നാക്രമണങ്ങളെ പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധിച്ച് തോൽപ്പിക്കുമെന്നും എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ വിവരിച്ചു.
വോട്ടര്‍ പട്ടികയിലെ പേരില്‍ അവ്യക്തതയുണ്ട്;ആനി രാജയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എസ്‌ഐആര്‍ നടപടികളുടെ ഭാഗമായി സിപിഐ നേതാവ് ആനി രാജയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്. വോട്ടര്‍ പട്ടികയിലെ പേരില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അന്തിമ പട്ടികയിലുണ്ടാകണമെങ്കില്‍ ആവശ്യമായ രേഖകളുമായി ഹാജരാകണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമുണ്ട്. 1987ന് മുമ്പുള്ള രേഖകള്‍ ഈ മാസം 17ന് ഹാജരാക്കാനാണ് നിര്‍ദ്ദേശം.
ഇതിനിടെ തന്നെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കമാണിതെന്ന് പ്രതികരിച്ച് ആനി രാജ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നും അന്ന് കമ്മീഷന്‍ കാണാത്ത പ്രശ്നമാണ് ഇപ്പോള്‍ ഉന്നയിക്കുന്നതെന്നും ആനി രാജ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഡല്‍ഹിയില്‍ കൂട്ടത്തോടെ ആളുകളെ വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടി മാറ്റിയ സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ആനി രാജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 11 ലക്ഷത്തില്‍ താന്‍ ഉണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ലെന്നും ആനി രാജ പ്രതികരിച്ചു. ആനി രാജക്കൊപ്പമുള്ള 'രാജ'യിലാണ് അവ്യക്തത. 1990ല്‍ ഡി രാജയുമായുള്ള വിവാഹത്തിന് ശേഷമാണ് ആനി രാജ എന്ന പേരിലേക്ക് മാറ്റിയത്. അതില്‍ എങ്ങനെയാണ് രേഖകള്‍ ഹാജരാക്കുന്നതെന്നും ആനി രാജ ചോദിച്ചു.
ഡല്‍ഹിയില്‍ എസ്‌ഐആര്‍ പ്രക്രിയ ആരംഭിക്കുന്നതിന് മുന്‍പ് 11 ലക്ഷത്തോളം വോട്ടര്‍മാരെ ഒഴിവാക്കിയിരുന്നു. എസ്‌ഐആര്‍ നടപടികള്‍ ആരംഭിക്കുന്നതിന് പതിനാറ് മാസങ്ങള്‍ക്ക് മുന്‍പാണ് ഇത്തരത്തില്‍ വോട്ടര്‍മാരെ ഒഴിവാക്കിയത്. വര്‍ഷങ്ങളായി താമസിക്കുന്നവരുടെ പേരുകളും വെട്ടിയ പട്ടികയിലുണ്ട്. വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്ത വിവരം അറിഞ്ഞില്ലെന്നായിരുന്നു വോട്ടര്‍മാരുടെ പ്രതികരണം. മൂന്ന് മാസത്തിലൊരിക്കല്‍ നടക്കുന്ന വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായും മാപ്പിംഗ് വേളയില്‍ സംഭവിച്ച സാങ്കേതിക പിഴവുകള്‍ കാരണവുമാകാം ഇത്രയധികം പേരുകള്‍ നീക്കം ചെയ്യപ്പെട്ടതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട കടുത്ത തോല്‍വിയും തിരിച്ചടികളും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുസമ്മതിച്ച് സി പി എം ജനറല്‍ സെക്രട്ടറി എം.എ.ബേബി. ലോക്‌സഭാ,പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് തോല്‍വികള്‍ ഉണ്ടായി. സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ഭാഗത്തു നിന്ന് തെരഞ്ഞെടുപ്പുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പിശക് പറ്റിയെന്നും എം.എ.ബേബി പറഞ്ഞു. കോഴിക്കോട്ട് സംഘടിപ്പിച്ച സി പി എം വിശാല സംസ്ഥാന സമിതി യോഗത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിക്ക് തെറ്റുകള്‍ സംഭവിച്ചു എന്ന് പറയാന്‍ ജനങ്ങള്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോവെന്നും എം എ ബേബി ചോദിച്ചു. 'ഞങ്ങള്‍ക്ക് തെറ്റുകള്‍ സംഭവിച്ച് എന്ന് പറയാന്‍ ജനങ്ങള്‍ തോല്‍വി തരാന്‍ ഉദ്ദേശിച്ചാലും ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ? കുറച്ച് കടുത്ത തോല്‍വി ഉണ്ടായി. നമ്മള്‍ വസ്തുതകളെ വസ്തുതകളായി കാണുന്നവരാണെന്നും' എംഎ ബേബി പറഞ്ഞു.തീവ്രവലതുപക്ഷ വര്‍ഗീയ സാമുദായിക ഏകീകരണം കേരളത്തില്‍ നടന്നെന്നും തോല്‍വിക്ക് അതൊരു പ്രധാന ഘടകമായിരുന്നെന്നും ബേബി പറഞ്ഞു. സി പി എമ്മിന്റെ ഭാഗത്തും ചെറുതും വലുതുമായ പോരായ്മയുണ്ടായെന്നും സി പി എം ജനറല്‍ സെക്രട്ടറി തുറന്നുസമ്മതിച്ചു.
കേരളത്തില്‍ പൂര്‍ണമായും തീവ്ര ദാരിദ്ര്യം തുടച്ചുമാറ്റിയത് പിണറായി സര്‍ക്കാരാണ്. ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം. ഈ നേട്ടങ്ങളെല്ലാം കൈവരിച്ചതാണ്. പിന്നെ എന്തിന് ഇങ്ങനെ തോല്‍വി ഉണ്ടായി. അതിന്റെ കാരണങ്ങള്‍ പരിശോധിച്ചു. വ്യാജ പ്രതീതി നിര്‍മാണം ഇവിടെ നടന്നുവെന്നും എം എ ബേബി പറഞ്ഞു. നഗ്നമായ കള്ളപ്രചാരണ വേല, ഇടതുപക്ഷവും ആര്‍എസ്എസും ധാരണയുണ്ടായെന്നും പ്രചാരണം ഉണ്ടായി. ഇത്തരത്തില്‍ പിണറായി വിജയനെതിരെയും പ്രചാരണം ഉണ്ടായി. ഇവയെല്ലാം തിരിച്ചടിക്ക് കാരണമായി. ഇവ തിരിച്ചറിഞ്ഞ് മുന്നേറാനാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേര്‍ന്നത്. കേരളത്തില്‍ മാത്രമല്ല ബംഗാളിലും വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേര്‍ന്നു. പാര്‍ട്ടിക്ക് വലിയ കരുത്ത് പകരുന്ന തീരുമാനങ്ങളാണ് യോഗത്തില്‍ വന്നതെന്നും എം എ ബേബി പറഞ്ഞു. കേരളത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് വ്യാജ വാര്‍ത്തകളും കള്ളക്കഥകളും വ്യാപകമായി പ്രചരിപ്പിക്കുകയാണെന്ന് എം എ ബേബി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പുതിയ രൂപത്തില്‍ ഇ ഡി രംഗത്തെത്തി കള്ളക്കഥകള്‍ നിര്‍മ്മിക്കുകയാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെയെല്ലാം ഇ ഡിയെ ഉപയോഗിച്ച് നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളെ ശക്തമായി ചെറുത്തുതോല്‍പ്പിക്കുമെന്നും, പ്രതിസന്ധികളെ മറികടന്ന് സി പി എം വിജയപാതയില്‍ തിരികെയെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; ഐസക്കും ടിപി യും ഒഴിഞ്ഞു
കോഴിക്കോട്: സംഘടനാ ദൗർബല്യങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകുന്നതിനായി അസാധാരണ തിരുത്തൽ നടപടിയുമായി സിപിഎം. കോഴിക്കോട് ചേർന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാർട്ടിയുടെ നിർണ്ണായക നയരൂപീകരണ സമിതിയായ സംസ്ഥാന സെക്രട്ടേറിയറ്റ് സമഗ്രമായി പുനഃസംഘടിപ്പിച്ചു. മുതിർന്ന മൂന്ന് നേതാക്കളെ പുതുതായി ഉൾപ്പെടുത്തുകയും രണ്ട് പ്രമുഖരെ ഒഴിവാക്കുകയും ചെയ്തുകൊണ്ടാണ് സെക്രട്ടേറിയറ്റ് വിപുലീകരിച്ചത്. ഇടതുമുന്നണി കൺവീനർ സ്ഥാനത്തു നിന്നും ടിപി രാമകൃഷ്ണൻ മാറും. പി രാജീവാകും പുതിയ കൺവീനർ.
കണ്ണൂരിൽ നിന്നുള്ള കരുത്തനായ മുതിർന്ന നേതാവ് പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് ഈ പുനഃസംഘടനയിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ നീക്കം. മുൻ മന്ത്രിമാരായ എംബി രാജേഷ് വി. ശിവൻകുട്ടി എന്നിവരാണ് സെക്രട്ടേറിയറ്റിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മറ്റ് നേതാക്കൾ. രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിൽ സ്ഥിരം ക്ഷണിതാവായി പങ്കെടുക്കാനും പാർട്ടി അനുമതി നൽകി. മുതിർന്ന നേതാക്കളായ തോമസ് ഐസക്കിനെയും ടിപി.രാമകൃഷ്ണനെയും (കോഴിക്കോട്) സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. ഇവർ സംസ്ഥാന സെൻററിൻറെ ഭാഗമായി പ്രവർത്തിക്കും.
സംഘടനയിൽ പുനഃസംഘടന അനിവാര്യമാണെന്ന ഉറച്ച നിലപാട് കേന്ദ്ര പൊളിറ്റ്ബ്യൂറോ സ്വീകരിച്ചതാണ് കോഴിക്കോട് യോഗത്തിൽ ഇത്തരമൊരു അസാധാരണ നീക്കത്തിന് കളമൊരുക്കിയത്. പുതിയ കാലത്തിനൊത്ത് പാർട്ടിയുടെ പ്രവർത്തനം എങ്ങനെ കൂടുതൽ ശക്തിപ്പെടുത്താമെന്നും തിരഞ്ഞെടുപ്പ് തിരിച്ചടികൾ ഉൾപ്പെടെയുള്ള മേഖലകളിലെ ദൗർബല്യങ്ങൾ എങ്ങനെ പരിഹരിക്കാമെന്നും യോഗത്തിൽ വിശദമായ വിലയിരുത്തൽ നടന്നു.
സെക്രട്ടേറിയറ്റ് അംഗങ്ങൾ
പിണറായി വിജയൻ
എം.വി.ഗോവിന്ദൻ
ഇ.പി.ജയരാജൻ
കെ.കെ. ശൈലജ
കെ.എൻ. ബാലഗോപാൽ
പി.രാജീവ്
കെ.കെ. ജയചന്ദ്രൻ
വി.എൻ. വാസവൻ
സജി ചെറിയാൻ
എം.സ്വരാജ്
പി.എ. മുഹമ്മദ് റിയാസ്
പി.കെ. ബിജു
പുത്തലത്ത് ​ദിനേശൻ
എം.വി. ജയരാജൻ
സി.എൻ. മോഹനൻ
പി.ജയരാജൻ
വി.ശിവൻകുട്ടി
എം.ബി.രാജേഷ്
സംസ്ഥാന സെക്രട്ടേറിയറ്റിനൊപ്പം സംസ്ഥാന സമിതിയിലും നിർണ്ണായകമായ അഴിച്ചുപണികൾ പാർട്ടി നടപ്പാക്കി. സൂസൻ കോടിയെ സംസ്ഥാന സമിതിയിൽ ഉള്‍പ്പെടുത്തി . ഒൻപത് പുതിയ ക്ഷണിതാക്കളെയാണ് സംസ്ഥാന സമിതിയിലേക്ക് കൊണ്ടുവന്നത്. താഴെത്തട്ടിലെ പ്രവർത്തനങ്ങളിൽ സജീവമായ യുവമുഖങ്ങൾക്ക് പാർട്ടി കമ്മിറ്റിയിൽ വലിയ പ്രാമുഖ്യം നൽകിയിട്ടുണ്ട്.
എംഎൽഎ എം. വിജിൻ, യുവനേതാവ് ജെയ്ക് സി. തോമസ്, പി.എസ്. സഞ്ജീവ് എന്നിവർക്കൊപ്പം എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജി, ശിവപ്രസാദ് എന്നിവരെയും സംസ്ഥാന സമിതിയിൽ ക്ഷണിതാക്കളാക്കി. കൂടാതെ വനിതാ പ്രാതിനിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി മൂന്ന് വനിതാ നേതാക്കളും പുതിയതായി സംസ്ഥാന സമിതിയിൽ ക്ഷണിതാക്കളായി എത്തിയിട്ടുണ്ട്. ഒ.എസ്. അംബിക, എൻ. സുകന്യ, സുബൈദ ഇസഹാക്ക് എന്നിവരാണ് പുതിയ വനിത ക്ഷണിതാക്കള്‍ . വരാനിരിക്കുന്ന നിർണ്ണായക രാഷ്ട്രീയ പോരാട്ടങ്ങൾക്ക് മുന്നോടിയായി പാർട്ടിയുടെ എല്ലാ തലങ്ങളിലും വേരോട്ടം ശക്തമാക്കാനാണ് പുതിയ നേതൃമാറ്റങ്ങളിലൂടെ സിപിഎം ലക്ഷ്യമിടുന്നത്.
<svg xmlns="http://www.w3.org/2000/svg" xmlns:xlink="http://www.w3.org/1999/xlink"><defs><symbol viewBox="0 0 29 28" id="avp-icon-check-mark"><path stroke="none" d="M11.15 21.27c.26.26.64.43 1.02.43.37 0 .75-.17 1.04-.43L25.7 8.79a1.43 1.43 0 0 0 0-2.06 1.43 1.43 0 0 0-2.06 0L12.17 18.2l-5.33-5.36a1.43 1.43 0 0 0-2.05 0 1.43 1.43 0 0 0 0 2.06z"></path></symbol><symbol viewBox="0 0 48 48" id="avp-icon-cross"><path stroke-width="0" d="M26.7 23 43.3 6.4c1-1 1-2.7 0-3.7s-2.7-1-3.7 0L23 19.3 6.4 2.7c-1-1-2.7-1-3.7 0s-1 2.7 0 3.7L19.3 23 2.7 39.6c-1.1 1-1 2.7 0 3.7.5.5 1.2.7 1.9.7.6 0 1.3-.2 1.8-.7L23 26.7l16.6 16.6c.4.5 1.1.7 1.8.7.7.1 1.4-.2 1.9-.7 1-1 1-2.7 0-3.7z"></path></symbol><symbol fill="none" viewBox="0 0 24 24" id="avp-icon-link"><path stroke-linecap="round" stroke-linejoin="round" stroke-width="2" d="M10 5H8.2c-1.1 0-1.7 0-2.1.2a2 2 0 0 0-.9.9C5 6.5 5 7 5 8.2v7.6c0 1.1 0 1.7.2 2.1q.3.6.9.9c.4.2 1 .2 2.1.2h7.6c1.1 0 1.7 0 2.1-.2q.6-.3.9-.9c.2-.4.2-1 .2-2.1V14m1-5V4m0 0h-5m5 0-7 7"></path></symbol><symbol viewBox="0 0 22.677 22.677" id="avp-icon-logo"><path d="M19.34 11.25c-.03-.44-.33-.87-.9-1.2l-10.9-6.4c-1.22-.72-2.2-.15-2.2 1.27v7.46c5.84-2.36 13.78-1.16 14-1.13M5.34 17v.76c0 1.41.99 1.99 2.2 1.27l10.9-6.4c.64-.37.94-.88.9-1.38-8.65.7-12.4 3.62-14 5.75"></path></symbol><symbol viewBox="0 0 70 70" id="avp-icon-clockwise-arrow"><path stroke="none" d="M34.993 7.622c-7.538 0-14.381 3.078-19.34 8.045-4.958 4.966-8.031 11.82-8.031 19.37 0 7.544 3.07 14.376 8.022 19.323 4.96 4.954 11.806 8.018 19.35 8.018 7.528 0 14.364-3.071 19.32-8.027 4.958-4.956 8.037-11.798 8.05-19.337-.68-.664-1.03-.715-1.607-.715-.535 0-.886.043-1.117.096-.708 7.196-3.387 13.166-7.708 17.486-4.325 4.325-10.294 6.994-16.867 6.994-6.572 0-12.54-2.687-16.865-7.019s-7.007-10.31-7.007-16.892a23.9 23.9 0 0 1 6.981-16.903c4.307-4.326 10.252-7.008 16.819-7.008 10.991 0 16.475 5.634 21.27 11.652l-.036-.047-5.612.077c-.415 0-.795.147-1.091.392l-.122.11c-.31.31-.502.74-.502 1.213 0 .516.15.919.379 1.201.27.336.654.514 1.079.514h10.548c.403 0 .767-.163 1.031-.427a1.45 1.45 0 0 0 .427-1.03V12.23c0-.473-.192-.901-.502-1.211a1.7 1.7 0 0 0-1.211-.502c-.473 0-.901.192-1.211.502s-.502.738-.502 1.211v8.391c-5.165-6.508-11.459-13-23.945-13z"></path></symbol><symbol viewBox="0 0 70 70" id="avp-icon-counterclockwise-arrow"><path stroke="none" d="M35.007 7.622c7.538 0 14.381 3.078 19.34 8.045 4.958 4.966 8.031 11.82 8.031 19.37 0 7.544-3.07 14.376-8.022 19.323-4.96 4.954-11.806 8.018-19.35 8.018-7.528 0-14.364-3.071-19.32-8.027-4.958-4.956-8.037-11.798-8.05-19.337.68-.664 1.03-.715 1.607-.715.535 0 .886.043 1.117.096.708 7.196 3.387 13.166 7.708 17.486 4.325 4.325 10.294 6.994 16.867 6.994 6.572 0 12.54-2.687 16.865-7.019s7.007-10.31 7.007-16.892a23.9 23.9 0 0 0-6.981-16.903c-4.307-4.326-10.252-7.008-16.819-7.008-10.991 0-16.475 5.634-21.27 11.652l.036-.047 5.612.077c.415 0 .795.147 1.091.392l.122.11c.31.31.502.74.502 1.213 0 .516-.15.919-.379 1.201-.27.336-.654.514-1.079.514H9.094c-.403 0-.767-.163-1.031-.427a1.45 1.45 0 0 1-.427-1.03V12.23c0-.473.192-.901.502-1.211a1.7 1.7 0 0 1 1.211-.502c.473 0 .901.192 1.211.502s.502.738.502 1.211v8.391c5.165-6.508 11.459-13 23.945-13z"></path></symbol><symbol viewBox="0 0 29 28" id="avp-icon-leftwards-arrow"><path d="m9.34 14 9.48-9.48a.6.6 0 0 0 0-.84.6.6 0 0 0-.84 0l-9.9 9.9a.6.6 0 0 0 0 .84l9.9 9.9a.6.6 0 0 0 .42.18.58.58 0 0 0 .42-.18.6.6 0 0 0 0-.84z"></path></symbol><symbol viewBox="0 0 29 28" id="avp-icon-rightwards-arrow"><path d="M17.76 14 8.27 4.52a.6.6 0 0 1 0-.85.6.6 0 0 1 .84 0l9.91 9.91a.6.6 0 0 1 0 .84l-9.91 9.9a.6.6 0 0 1-.42.18.58.58 0 0 1-.42-.18.6.6 0 0 1 0-.84z"></path></symbol><symbol viewBox="0 0 40 40" id="avp-icon-enter-fullscreen"><path stroke-width="0" d="M14.91 4H4.73c-.4 0-.73.33-.73.73V14.9c0 .4.33.73.73.73h1.45c.4 0 .73-.33.73-.73v-8h8c.4 0 .73-.33.73-.73V4.73c0-.4-.33-.73-.73-.73m20.36 0H25.1c-.4 0-.73.33-.73.73v1.45c0 .4.33.73.73.73h8v8c0 .4.32.73.73.73h1.45c.4 0 .73-.33.73-.73V4.73c0-.4-.33-.73-.73-.73Zm0 20.36h-1.45c-.4 0-.73.33-.73.73v8h-8c-.4 0-.73.33-.73.73v1.45c0 .4.33.73.73.73h10.18c.4 0 .73-.33.73-.73V25.1c0-.4-.33-.73-.73-.73ZM14.91 33.1h-8v-8c0-.4-.33-.73-.73-.73H4.73c-.4 0-.73.33-.73.73v10.18c0 .4.33.73.73.73H14.9c.4 0 .73-.33.73-.73v-1.45c0-.4-.33-.73-.73-.73Z"></path></symbol><symbol viewBox="0 0 40 40" id="avp-icon-exit-fullscreen"><path stroke-width="0" d="M5.5 16.3H15c.8 0 1.5-.7 1.5-1.5V5.5c0-.8-.7-1.5-1.5-1.5s-1.5.7-1.5 1.5v7.9h-8c-.8 0-1.5.6-1.5 1.4s.7 1.5 1.5 1.5m0 10.3h8v7.9c0 .8.7 1.5 1.5 1.5s1.5-.7 1.5-1.5v-9.3c0-.8-.7-1.5-1.5-1.5H5.5c-.8 0-1.5.7-1.5 1.5s.7 1.4 1.5 1.4M25 36c.8 0 1.5-.7 1.5-1.5v-7.9h8c.8 0 1.5-.6 1.5-1.4s-.7-1.5-1.5-1.5H25c-.8 0-1.5.7-1.5 1.5v9.3c0 .8.7 1.5 1.5 1.5m0-19.7h9.5c.8 0 1.5-.7 1.5-1.5s-.7-1.4-1.5-1.4h-8V5.7c0-.8-.7-1.5-1.5-1.5s-1.5.7-1.5 1.5v9.1c0 .8.7 1.5 1.5 1.5"></path></symbol><symbol viewBox="0 0 180 140" id="avp-icon-image"><path stroke-width="0" d="m106 66-34 34-16-16-42 42h152z"></path><circle cx="45" cy="42" r="12" stroke-width="0"></circle></symbol><symbol viewBox="0 0 39 39" id="avp-icon-live"><circle cx="20.5" cy="9.5" r="7" fill="#CB2728" stroke="none"></circle><path d="M8 39v-3H3V25H0v14zm6 0V25h-3v14zm10.5 0L29 25h-3.45L22.5 35.3 19.45 25H16l4.5 14zM40 39v-3.08h-5.73v-2.48h5.12V30.4h-5.12v-2.32h5.63V25H31v14z"></path></symbol><symbol viewBox="0 0 40 40" id="avp-icon-next"><path d="M29.93 4c-.68 0-1.24 1.02-1.24 2.29v10.3L9.79 4.38C8.58 3.6 7 3.97 7 6.25v27.5c0 2.67 1.49 2.5 2.78 1.82l18.9-12.23v10.38c0 1.26.57 2.28 1.25 2.28h2.5c.68 0 1.24-1.02 1.24-2.29V6.3c0-1.27-.56-2.29-1.25-2.29h-2.49Z"></path></symbol><symbol viewBox="0 0 40 40" id="avp-icon-pause"><path d="M29.7 4h-4.6a2.3 2.3 0 0 0-2.3 2.29V33.7a2.3 2.3 0 0 0 2.3 2.3h4.6a2.3 2.3 0 0 0 2.3-2.29V6.3A2.3 2.3 0 0 0 29.7 4M15.9 4h-4.6A2.3 2.3 0 0 0 9 6.29V33.7a2.3 2.3 0 0 0 2.3 2.3h4.6a2.3 2.3 0 0 0 2.3-2.29V6.3A2.3 2.3 0 0 0 15.9 4"></path></symbol><symbol viewBox="0 0 40 40" id="avp-icon-play"><path d="M11.506 4.5h.068c.266.016.55.105.82.256l21.414 14.025c.409.259.661.706.669 1.19 0 .453-.23.901-.673 1.221l-21.43 14.041a1.55 1.55 0 0 1-.747.266.95.95 0 0 1-.575-.15c-.36-.245-.552-.77-.552-1.537V6.158c0-.761.168-1.274.512-1.516a.93.93 0 0 1 .559-.139z"></path></symbol><symbol viewBox="0 0 40 40" id="avp-icon-playlist"><path stroke-width="2" d="M5.27 16.88V35.5c0 1.54 1.12 1.78 1.95 1.26l15.36-9.45a1.55 1.55 0 0 0 0-2.23L7.22 15.62c-.9-.47-1.95-.42-1.95 1.26m22.38 7.62c-.65 0-1.19.5-1.19 1.14 0 .63.54 1.13 1.2 1.13h7.15c.66 0 1.19-.5 1.19-1.14 0-.62-.53-1.13-1.2-1.13zm-5.96-6.84c-.66 0-1.19.51-1.19 1.14s.53 1.14 1.2 1.14h13.1c.67 0 1.2-.5 1.2-1.14 0-.63-.53-1.14-1.2-1.14zm-8.34-6.83c-.66 0-1.2.51-1.2 1.14s.54 1.14 1.2 1.14H34.8c.66 0 1.19-.51 1.19-1.14s-.53-1.14-1.2-1.14zM6.19 4C5.53 4 5 4.5 5 5.14s.53 1.14 1.2 1.14h28.6c.67 0 1.2-.51 1.2-1.14S35.47 4 34.8 4z"></path></symbol><symbol viewBox="0 0 40 40" id="avp-icon-prev"><path d="M10.73 4c.7 0 1.25 1.02 1.25 2.29v10.3l18.9-12.22c1.2-.77 2.79-.4 2.79 1.87v27.52c0 2.66-1.49 2.5-2.79 1.8l-18.9-12.23v10.39c0 1.26-.56 2.28-1.25 2.28H8.24C7.56 36 7 34.98 7 33.71V6.3C7 5.02 7.56 4 8.24 4h2.5z"></path></symbol><symbol viewBox="0 0 40 40" id="avp-icon-replay"><path stroke-width=".8" d="M34.86 6.56C35.4 6.02 36 5.55 36 5s-.45-1-1-1H25c-.12 0-1 0-1 1v10a1 1 0 0 0 1 1c.55 0 .94-.53 1.36-.95l2.78-2.78A11.92 11.92 0 0 1 32 20 12 12 0 1 1 18 8.18V4.14A15.98 15.98 0 0 0 20 36 16 16 0 0 0 32 9.43z"></path></symbol><symbol viewBox="0 0 50 50" id="avp-icon-spinner"><path d="M43.94 25.14a18.68 18.68 0 1 0-37.37 0h4.07a14.62 14.62 0 0 1 29.23 0z"></path></symbol><symbol viewBox="0 0 40 40" id="avp-icon-volume-solid"><path d="M6 13.9V26a3 3 0 0 0 3 3h4.5V11H9a3 3 0 0 0-3 3zM27 2 16.5 9v22L27 38a3 3 0 0 0 3-3V5a3 3 0 0 0-3-3"></path></symbol><symbol viewBox="0 0 40 40" id="avp-icon-volume"><path stroke-width="0" d="m27 35-10.5-6.56V11.56L27 5zM13.5 24.5A1.5 1.5 0 0 1 12 26h-1.5A1.5 1.5 0 0 1 9 24.5v-9a1.5 1.5 0 0 1 1.5-1.5H12a1.5 1.5 0 0 1 1.5 1.5zM27 2l-13.5 9H9a3 3 0 0 0-3 3v12a3 3 0 0 0 3 3h4.5L27 38a3 3 0 0 0 3-3V5a3 3 0 0 0-3-3"></path></symbol><symbol viewBox="0 0 29 28" id="avp-icon-closed-captions"><path fill="none" stroke-width="1.75" d="M4.585 3.675h20.65v20.65H4.585z"></path><path fill="none" stroke-linecap="round" stroke-width="1.4" d="M13.51 12.173v-2.118H8.96v8.4h4.55v-1.807m7.7-4.475v-2.118h-4.55v8.4h4.55v-1.807"></path></symbol><symbol viewBox="0 0 40 40" id="avp-icon-gear-solid"><path stroke-width="0" d="M20 25.67A5.64 5.64 0 0 1 14.38 20 5.64 5.64 0 0 1 20 14.33c3.1 0 5.62 2.54 5.62 5.67A5.64 5.64 0 0 1 20 25.67M35.87 24l-2.63-1.53c.15-.8.25-1.63.25-2.48s-.1-1.67-.25-2.48L35.87 16a2.28 2.28 0 0 0 .83-3.1l-2.25-3.92a2.24 2.24 0 0 0-3.07-.83L28.72 9.7a13.5 13.5 0 0 0-4.22-2.5V5.27A2.26 2.26 0 0 0 22.25 3h-4.5a2.26 2.26 0 0 0-2.25 2.27v1.92a13.5 13.5 0 0 0-4.22 2.5L8.62 8.14a2.24 2.24 0 0 0-3.07.83L3.3 12.9a2.28 2.28 0 0 0 .82 3.1l2.64 1.52c-.15.8-.25 1.63-.25 2.48s.1 1.67.25 2.48L4.12 24a2.28 2.28 0 0 0-.82 3.1l2.25 3.92c.62 1.08 2 1.46 3.07.83l2.66-1.55a13.5 13.5 0 0 0 4.22 2.5v1.92a2.26 2.26 0 0 0 2.25 2.27h4.5a2.26 2.26 0 0 0 2.25-2.27V32.8a13.5 13.5 0 0 0 4.22-2.5l2.66 1.55c1.07.63 2.45.25 3.07-.83l2.25-3.93a2.28 2.28 0 0 0-.83-3.1ZM20 16.6a3.39 3.39 0 0 0-3.37 3.4c0 1.88 1.5 3.4 3.37 3.4a3.39 3.39 0 0 0 3.37-3.4c0-1.88-1.5-3.4-3.37-3.4"></path></symbol><symbol viewBox="0 0 40 40" id="avp-icon-gear"><path stroke-width="0" d="m34.19 26.95-1.13 1.97c-.3.54-1 .72-1.53.41l-3.12-1.82a11.2 11.2 0 0 1-6.16 3.6v2.49c0 .63-.5 1.13-1.13 1.13h-2.25a1.13 1.13 0 0 1-1.12-1.13v-2.5a11.2 11.2 0 0 1-6.16-3.59l-3.12 1.82a1.12 1.12 0 0 1-1.54-.41l-1.12-1.97a1.14 1.14 0 0 1 .41-1.54l3.14-1.83a11.4 11.4 0 0 1-.6-3.58c0-1.25.22-2.45.6-3.58L6.22 14.6a1.14 1.14 0 0 1-.41-1.55l1.12-1.97a1.12 1.12 0 0 1 1.54-.41l3.12 1.82a11.2 11.2 0 0 1 6.16-3.6V6.4c0-.63.5-1.13 1.13-1.13h2.24c.63 0 1.13.5 1.13 1.13v2.5a11.2 11.2 0 0 1 6.16 3.59l3.12-1.82a1.12 1.12 0 0 1 1.53.41l1.13 1.97c.3.54.12 1.23-.41 1.55l-3.14 1.82a11.4 11.4 0 0 1 .6 3.58c0 1.25-.22 2.45-.6 3.58l3.14 1.83c.53.3.72 1 .4 1.54zm1.69-2.94-2.64-1.54c.15-.8.25-1.62.25-2.47s-.1-1.67-.25-2.48L35.87 16a2.28 2.28 0 0 0 .83-3.1l-2.25-3.92a2.24 2.24 0 0 0-3.07-.83L28.72 9.7a13.5 13.5 0 0 0-4.23-2.5V5.27A2.26 2.26 0 0 0 22.25 3h-4.5a2.26 2.26 0 0 0-2.25 2.27v1.92a13.4 13.4 0 0 0-4.22 2.5L8.62 8.14a2.24 2.24 0 0 0-3.07.83L3.3 12.89a2.28 2.28 0 0 0 .82 3.1l2.64 1.53A13.7 13.7 0 0 0 6.5 20c0 .85.1 1.67.25 2.48L4.12 24a2.28 2.28 0 0 0-.82 3.1l2.25 3.92a2.24 2.24 0 0 0 3.07.83l2.66-1.55a13.5 13.5 0 0 0 4.22 2.5v1.92A2.26 2.26 0 0 0 17.75 37h4.5a2.26 2.26 0 0 0 2.25-2.27v-1.92a13.4 13.4 0 0 0 4.22-2.5l2.66 1.55a2.24 2.24 0 0 0 3.07-.83l2.25-3.93a2.28 2.28 0 0 0-.83-3.1zM20 23.4a3.39 3.39 0 0 1-3.37-3.4c0-1.88 1.5-3.4 3.37-3.4a3.39 3.39 0 0 1 3.37 3.4c0 1.88-1.5 3.4-3.37 3.4m0-9.07c-3.1 0-5.62 2.54-5.62 5.67s2.51 5.67 5.62 5.67c3.1 0 5.62-2.54 5.62-5.67S23.1 14.33 20 14.33"></path></symbol><symbol viewBox="0 0 29 28" id="avp-icon-playback"><path d="m18.82 13.18-6.58-3.99c-.4-.2-.84-.1-.84.54v7.84c0 .63.48.75.84.53l6.58-3.98c.38-.25.37-.71 0-.94"></path><path fill="none" stroke-linecap="round" stroke-width="1.75" d="M3.7 15.05V2.95a.14.14 0 0 1 .14-.14h22.12a.14.14 0 0 1 .14.14v22.12a.14.14 0 0 1-.14.14H3.7"></path></symbol><symbol viewBox="0 0 29 28" id="avp-icon-tracks"><path d="M6.05 19.6H8.1v4.8c0 .44-.46.8-1.02.8s-1.02-.36-1.02-.8v-4.8zm8.15-4.58h2.04v9.16a1.02 1.02 0 0 1-2.04 0zM6.06 3.82a1.02 1.02 0 0 1 2.03 0v9.16H6.05V3.82zM22.34 19.6h2.03v4.8c0 .44-.45.8-1.02.8s-1.02-.36-1.02-.8v-4.8zm0-15.78a1.02 1.02 0 0 1 2.03 0v9.16h-2.04V3.82zM14.2 3.6c0-.44.46-.8 1.02-.8s1.02.36 1.02.8v4.8H14.2z"></path><path d="M26.04 15.02a1.4 1.4 0 0 1 1.4 1.4v2.29a1.4 1.4 0 0 1-1.4 1.4h-5.35a1.4 1.4 0 0 1-1.4-1.4v-2.3a1.4 1.4 0 0 1 1.4-1.4h5.35zm-1.14 1.14h-3.08a.7.7 0 0 0-.7.7v1.4a.7.7 0 0 0 .7.7h3.08a.7.7 0 0 0 .7-.7v-1.4a.7.7 0 0 0-.7-.7m-7-8.26a1.4 1.4 0 0 1 1.4 1.4v2.3a1.4 1.4 0 0 1-1.4 1.4h-5.34a1.4 1.4 0 0 1-1.4-1.4V9.3a1.4 1.4 0 0 1 1.4-1.4zm-1.13 1.15h-3.08a.7.7 0 0 0-.7.7v1.4a.7.7 0 0 0 .7.7h3.08a.7.7 0 0 0 .7-.7v-1.4a.7.7 0 0 0-.7-.7"></path><path d="M17.89 7.89a1.4 1.4 0 0 1 1.4 1.4v2.3a1.4 1.4 0 0 1-1.4 1.4h-5.34a1.4 1.4 0 0 1-1.4-1.4v-2.3a1.4 1.4 0 0 1 1.4-1.4zm-1.13 1.15h-3.08a.7.7 0 0 0-.7.7v1.4a.7.7 0 0 0 .7.7h3.08a.7.7 0 0 0 .7-.7v-1.4a.7.7 0 0 0-.7-.7m-7.02 5.98a1.4 1.4 0 0 1 1.4 1.4v2.29a1.4 1.4 0 0 1-1.4 1.4H4.4A1.4 1.4 0 0 1 3 18.7v-2.3A1.4 1.4 0 0 1 4.4 15h5.34zm-1.13 1.14H5.53a.7.7 0 0 0-.7.7v1.4a.7.7 0 0 0 .7.7h3.08a.7.7 0 0 0 .7-.7v-1.4a.7.7 0 0 0-.7-.7"></path></symbol><symbol viewBox="0 0 40 40" id="avp-icon-copy"><path d="M6.62 15.53a1.84 1.84 0 1 1 2.6 2.6L7.3 20.06a8.95 8.95 0 0 0 12.65 12.65l1.93-1.93a1.84 1.84 0 0 1 2.6 2.6l-1.93 1.93A12.6 12.6 0 0 1 13.6 39a12.58 12.58 0 0 1-8.92-3.69 12.64 12.64 0 0 1 0-17.85Zm18.66-2.95a1.83 1.83 0 0 1 2.58 2.59l-13.1 13.1a1.83 1.83 0 1 1-2.58-2.59ZM17.45 4.7a12.63 12.63 0 0 1 17.85 0 12.54 12.54 0 0 1 3.7 8.93c0 3.36-1.31 6.53-3.7 8.92l-1.93 1.93a1.84 1.84 0 0 1-2.6-2.6l1.93-1.93a8.88 8.88 0 0 0 2.62-6.33A8.95 8.95 0 0 0 20.05 7.3l-1.92 1.93a1.84 1.84 0 1 1-2.6-2.6Z"></path></symbol><symbol viewBox="0 0 38 30" id="avp-icon-email"><path d="M34.2 0H3.8A3.79 3.79 0 0 0 0 3.75v22.5A3.79 3.79 0 0 0 3.8 30h30.4c2.09 0 3.8-1.69 3.8-3.75V3.75A3.79 3.79 0 0 0 34.2 0m-.76 7.97-12.43 7.67a3.8 3.8 0 0 1-4.02 0L4.56 7.97a1.6 1.6 0 0 1-.76-1.35c0-1.26 1.39-2 2.47-1.35L19 13.13l12.73-7.86c1.08-.66 2.47.1 2.47 1.35a1.6 1.6 0 0 1-.76 1.35"></path></symbol><symbol viewBox="0 0 640 512" id="avp-icon-embed"><path d="M392.8 1.2c-17-4.9-34.7 5-39.6 22l-128 448c-4.9 17 5 34.7 22 39.6s34.7-5 39.6-22l128-448c4.9-17-5-34.7-22-39.6m80.6 120.1c-12.5 12.5-12.5 32.8 0 45.3l89.3 89.4-89.4 89.4c-12.5 12.5-12.5 32.8 0 45.3s32.8 12.5 45.3 0l112-112c12.5-12.5 12.5-32.8 0-45.3l-112-112c-12.5-12.5-32.8-12.5-45.3 0zm-306.7 0c-12.5-12.5-32.8-12.5-45.3 0l-112 112c-12.5 12.5-12.5 32.8 0 45.3l112 112c12.5 12.5 32.8 12.5 45.3 0s12.5-32.8 0-45.3L77.3 256l89.4-89.4c12.5-12.5 12.5-32.8 0-45.3"></path></symbol><symbol viewBox="0 0 43 43" id="avp-icon-facebook"><path d="M17.76 42.09V21.5h-6.98v-6.86h6.98v-3.69c0-6.97 3.36-10.04 9.36-10.04 2.83 0 4.33.21 5.03.3v6.57h-4.02c-2.5 0-3.38 1.3-3.38 3.93v2.93h7.34l-1 6.86h-6.34v20.59z"></path></symbol><symbol viewBox="0 0 40 40" id="avp-icon-share"><path stroke-width="2" d="M29.3 24.15a6.9 6.9 0 0 0-5.81 3.2l-7.42-4.23c.48-.94.78-2 .78-3.12 0-.7-.14-1.36-.33-1.99l7.71-4.4a6.9 6.9 0 0 0 5.08 2.24 6.92 6.92 0 0 0 6.92-6.93A6.92 6.92 0 0 0 29.31 2a6.92 6.92 0 0 0-6.92 6.92c0 .7.13 1.36.32 2L15 15.31a6.88 6.88 0 0 0-5.08-2.24A6.92 6.92 0 0 0 3 20a6.92 6.92 0 0 0 6.92 6.92c1.58 0 3.02-.54 4.19-1.43l8.35 4.84c-.03.25-.08.49-.08.75A6.92 6.92 0 0 0 29.31 38a6.92 6.92 0 0 0 6.92-6.92 6.92 6.92 0 0 0-6.92-6.93"></path></symbol><symbol viewBox="0 0 40 33" id="avp-icon-twitter"><path d="M39.55 4.3a16.1 16.1 0 0 1-4.64 1.26 8.1 8.1 0 0 0 3.55-4.47 16.2 16.2 0 0 1-5.13 1.96 8.08 8.08 0 0 0-13.76 7.37A22.93 22.93 0 0 1 2.92 1.98a8.09 8.09 0 0 0 2.5 10.78 8.04 8.04 0 0 1-3.65-1.01v.1a8.08 8.08 0 0 0 6.47 7.92 8.1 8.1 0 0 1-3.65.14 8.09 8.09 0 0 0 7.55 5.59 16.2 16.2 0 0 1-10.03 3.46c-.64 0-1.29-.02-1.92-.09a22.86 22.86 0 0 0 12.37 3.63c14.85 0 22.97-12.3 22.97-22.98V8.48a16.4 16.4 0 0 0 4.02-4.19z"></path></symbol></defs></svg>
ബ്രിക്സ് രാജ്യങ്ങളിലെ കണ്ടന്റ് ക്രിയേറ്റർമാരുമായി സംവദിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ
19 ബ്രിക്സ് രാജ്യങ്ങളിലെ കണ്ടന്റ് ക്രിയേറ്റർമാരുമായി മുഖ്യമന്ത്രി വി. ഡി. സതീശൻ കൂടിക്കാഴ്ച നടത്തി തിരുവനന്തപുരം: ബ്രിക്സിലെ 19 അംഗ-പങ്കാളി രാജ്യങ്ങളിൽ നിന്നുള്ള 35 പ്രമുഖ കണ്ടന്റ് ക്രിയേറ്റർമാരെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും മുഖ്യമന്ത്രി വി. ഡി. സതീശൻ ക്ലിഫ് ഹൗസിൽ സ്വീകരിച്ചു. കേരളത്തിന്റെ വികസനനേട്ടങ്ങളും ആഗോള നിക്ഷേപസാധ്യതകളും മുഖ്യമന്ത്രി സംഘത്തിന് മുന്നിൽ വിശദീകരിച്ചു.
600 കിലോമീറ്റർ നീളമുള്ള കടൽത്തീരവും ജൈവവൈവിധ്യ സമ്പന്നമായ പശ്ചിമഘട്ടവും കേരളത്തിന്റെ സവിശേഷതകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് വികസിച്ചുകൊണ്ടിരിക്കുന്ന തുറമുഖ-വ്യോമയാന അടിസ്ഥാനസൗകര്യങ്ങൾ, ലോകോത്തര നിലവാരമുള്ള ഡോക്ടർമാർ, എൻജിനീയർമാർ, ഐ.ടി. വിദഗ്ധർ എന്നിവരടങ്ങുന്ന പ്രതിഭാസമ്പത്ത് തുടങ്ങിയവയും കൂടിക്കാഴ്ചയിൽ ചർച്ചയായി.
ആയുർവേദത്തിന്റെയും സമഗ്ര ആരോഗ്യപരിപാലനത്തിന്റെയും ആഗോള കേന്ദ്രമായി കേരളത്തെ ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷര സംസ്ഥാനമായ കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക് മുന്നേറുകയാണെന്നും പ്രശസ്തമായ വിദേശ സർവകലാശാലകളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തിന്റെ മാതൃകയായി കേരളം നിലകൊള്ളുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പാർട്ടി അടിമുടി മാറണമെന്ന് പൊതുവികാരം; പാർട്ടിക്കുണ്ടായ പരാജയത്തിൽ തിരുത്തൽ നടപടിയുമായി മുന്നോട്ടുപോവും
കോഴിക്കോട്: സിപിഐഎമ്മിൻ്റെ വിപുലീകൃത സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ മാർ​ഗ്ഗ രേഖയിന്മേലുള്ള പൊതു ചർച്ച അവസാനിച്ചു. പൊതുചർച്ചയിൽ നേതൃമാറ്റമെന്ന ആവശ്യം ഉയർന്നില്ല. എന്നാൽ പാർട്ടി അടിമുടി മാറണമെന്നും തിരുത്തൽ വേണമെന്നതുമായിരുന്നു പൊതുചർച്ചയിൽ ഉയർന്ന് വന്ന പൊതുവികാരം. പൊതു ചർച്ചയ്ക്കുള്ള മറുപടി തയ്യാറാക്കാനായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗം ചേർന്നു..
ഇതിനിടെ പിണറായി സർക്കാരിനെതിരെ ചർച്ചയിൽ ശക്തമായ വിമർശനങ്ങൾ ഉയർന്നു. വ്യവസായ താല്പര്യമായിരുന്നു മന്ത്രിമാർക്കെന്ന വിമർശനമാണ് സിഐടിയുവിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തവർ വിമർശനം ഉന്നയിച്ചത്. മന്ത്രിമാർ തൊഴിലാളികൾക്ക് വേണ്ടിയല്ല നിലകൊണ്ടതെന്നും വിമർശനം ഉയർന്നു. ഭരണത്തിലുളളപ്പോൾ സമരം ചെയ്യാൻ അനുവദിക്കാത്തത് തിരിച്ചടിയായെന്നും വിമർശനമായി ഉയർന്നു വന്നു. വിവിധ മേഖലകളിലെ വിഷയങ്ങൾ ഉന്നയിച്ച് സമരം ചെയ്യാൻ അനുവദിച്ചില്ല. ഇത് ഈ മേഖലകളിലെ ജനങ്ങളെ സംഘടനകളിൽ നിന്ന് അകറ്റിയെന്നും വിമർശനം ഉയർന്നു
പാർട്ടിക്കുണ്ടായ പരാജയത്തിൽ തിരുത്തൽ നടപടിയുമായി മുന്നോട്ടുപോവുക എന്നതുതന്നെയാണ് തീരുമാനമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ താനടക്കമുള്ള എല്ലാവർക്കെതിരെയും വിമർശനവും സ്വയംവിമർശനവും ഉയർന്നിട്ടുണ്ടെന്നും തങ്ങളെല്ലാം തിരുത്തൽ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോഴും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോഴും പരിശോധിച്ചിരുന്നു. എന്നാൽ, ആ പരിശോധനയൊന്നും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യവുമായി തട്ടിച്ച് നോക്കുമ്പോൾ പൂർണമായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് തിരുത്തൽ നടപടിയുമായി ശക്തമായി മുന്നോട്ട്‌പോവാൻ തീരുമാനിച്ചിരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
പാർട്ടിക്കുവേണ്ടിയാണെന്ന് പറഞ്ഞ് ചില ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ നടത്തുന്ന എല്ലാത്തരം ഇടപെടലുകളോടും യോജിപ്പില്ലെന്നും അദ്ദേഹം അറിയിച്ചു. യോഗത്തിൽ ഉയർന്നുവന്ന എല്ലാ കാര്യങ്ങൾക്കും അടുത്തദിവസം മറുപടി പറയും. ജില്ലാ തലത്തിലും ഇതുപോലുള്ള വിപുലീകൃത കമ്മിറ്റികൾ യോഗംചേരുമെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
കേന്ദ്ര ഏജൻസികൾകൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ ഒരു പൊതുവേദി രൂപവത്കരിക്കുന്നതിനേപ്പറ്റി ആലോചിക്കും. മനുഷ്യാവകാശ പ്രസ്ഥാനങ്ങളെയടക്കം ഇതിൽ പങ്കുചേർക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
രാജസ്ഥാനിൽ ബിക്കാനീറിലെ നോഖ മുൻസിപ്പാലിറ്റി തൂത്തുവാരി സിപിഎം; ബരാനിൽ എഎപി
ജയ്പൂർ: രാജസ്ഥാനിലെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളെ അട്ടിമറിച്ച് സിപിഎമ്മും ആം ആദ്മി പാർട്ടിയും സംസ്ഥാനത്ത് രണ്ട് പ്രധാന നഗരസഭകളിൽ ചരിത്രവിജയം സ്വന്തമാക്കി. ബിക്കാനീർ ജില്ലയിലെ നോഖാ നഗർ പാലികയിൽ വൻ ഭൂരിപക്ഷത്തോടെ സിപിഎം ഭരണം പിടിച്ചെടുത്തപ്പോൾ, ബരാൻ ജില്ലയിലെ ബരാൻ മുനിസിപ്പൽ കൗൺസിലിൽ ആം ആദ്മി പാർട്ടി കേവലഭൂരിപക്ഷം നേടി അധികാരം ഉറപ്പിച്ചു. അതേസമയം, ബനേര, ബിഗോഡ്, ബിജോലിയ, അസിന്ദ്, ഗുലാബ്പുര, ഹാമിർഗഡ് എന്നീ ആറ് മുനിസിപ്പാലിറ്റികളിൽ മാത്രമാണ് ബിജെപിക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ കഴിഞ്ഞത്.
ബിക്കാനീറിലെ നോഖാ മുൻസിപ്പാലിറ്റിയിൽ ചരിത്രത്തിലാദ്യമായാണ് സിപിഎം നഗരസഭാ ഭരണം പിടിച്ചെടുക്കുന്നത്. ആകെ 45 വാർഡുകളുള്ള നോഖയിൽ 29 സീറ്റുകളിലും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചാണ് സിപിഎം ചെങ്കൊടി പാറിച്ചത്. ഇവിടെ ബിജെപി കേവലം 13 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ മൂന്ന് സീറ്റുകളിൽ സ്വതന്ത്രർ വിജയിച്ചു. നോഖയിൽ കോൺഗ്രസ് സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. സിപിഎമ്മും പ്രാദേശിക സംഘടനയായ ‘വികാസ് മഞ്ചും’ ചേർന്നാണ് സംയുക്തമായി മത്സരരംഗത്തിറങ്ങിയത്. ഈ ജനകീയ സഖ്യത്തിലെ സ്ഥാനാർത്ഥികളെല്ലാം സിപിഎമ്മിന്റെ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ് ജനവിധി തേടിയത്. കർഷക-തൊഴിലാളി സമരങ്ങളിലൂടെ രാജസ്ഥാന്റെ ഗ്രാമീണ മേഖലകളിൽ സ്വാധീനമുള്ള സിപിഎമ്മിന് നഗരസഭാ ഭരണത്തിലേക്ക് കടന്നുവരാൻ കഴിഞ്ഞത് ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ വലിയ രാഷ്ട്രീയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
ബരാൻ മുനിസിപ്പൽ കൗൺസിലിൽ കോൺഗ്രസിനെയും ബിജെപിയെയും നിഷ്പ്രഭമാക്കുന്ന മിന്നുന്ന വിജയമാണ് ആം ആദ്മി പാർട്ടി സ്വന്തമാക്കിയത്. കൗൺസിലിലെ ആകെയുള്ള 60 വാർഡുകളിൽ 31 എണ്ണത്തിലും വിജയിച്ച് എഎപി വ്യക്തമായ കേവലഭൂരിപക്ഷം നേടി. കോൺഗ്രസിന് 18 വാർഡുകളിലും ബിജെപിക്ക് ഒൻപത് വാർഡുകളിലും മാത്രമാണ് വിജയിക്കാനായത്. രണ്ട് സീറ്റുകൾ സ്വതന്ത്രർ നേടി. എഎപിയുടെ കൗൺസിലർ തന്നെ ബരാൻ മുൻസിപ്പൽ കൗൺസിൽ പ്രസിഡന്റായി ചുമതലയേൽക്കും.
സുശാന്തിൻ്റെ മുൻ മാനേജറുടെ മരണം; ആദിത്യ താക്കറെ പ്രതി; ഉദ്ദവിനെതിരെയും പരാമർശം
മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്റെ മരണത്തില്‍ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ. ശിവസേന നേതാവും എംഎല്‍എയുമായ ആദിത്യ താക്കറെ, റോഹന്‍ റോയ്, നടന്മാരായ ദിനോ മോറിയ, സൂരജ് പഞ്ചോളി, ആദിത്യ പഞ്ചോളിയുടെ ബോഡിഗാര്‍ഡുകള്‍, റിയ ചക്രവര്‍ത്തി, ഷോയ്ക്ക് ചക്രവര്‍ത്തി, മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെ, മുന്‍ മുബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിങ്, ഡിസിപി വിശാല്‍ താക്കൂര്‍ എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. സംസ്ഥാന മുന്‍ ആഭ്യന്തര മന്ത്രി അനിഷ് ദേശ്മുഖ്, പൊലീസ് ഉദ്യോഗസ്ഥര്‍, ഫോറസിക് ഉദ്യോഗസ്ഥരുടെ പേരുകളും എഫ്‌ഐആറിലുണ്ട്.
കൊലപാതകം, കൂട്ടബലാത്സംഗം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസിന്റെ ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കലിലും അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും മകന്‍ ആദിത്യ താക്കറെയ്ക്കും പ്രധാന പങ്കുണ്ടെന്ന് എഫ്‌ഐആറില്‍ പറയുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ നശിപ്പിക്കുകയും പൊലീസിനെ ദുരുപയോഗം ചെയ്ത് കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഉദ്യോഗസ്ഥരയെും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും സിബിഐ ആവശ്യപ്പെട്ടു
മുഖ്യമന്ത്രിയുടെ എഐ വീഡിയോ മെറ്റ നീക്കി;വീഡിയോ വ്യക്തിപരമായി സന്തോഷമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം. നാല്‍പ്പതിലധികം വീഡിയോകൾ നീക്കം ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ എഐ വീഡിയോയ്‌ക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നുമാണ് പൊലീസിന്റെ വിശദീകരണം.
വൈദ്യുതി പ്രതിസന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയായിരുന്നു മുഖ്യമന്ത്രി വീഡിയോ സതീശന്‍ ഡാന്‍സ് കളിക്കുന്ന ഒരു എഐ വീഡിയോ പുറത്തുവരുന്നത്. ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. വീഡിയോ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മെറ്റ അത് നീക്കം ചെയ്യുകയായിരുന്നു. ഇന്ത്യയില്‍ കാണാന്‍ കഴിയാത്ത നിലയിലാണ് വീഡിയോ നീക്കം ചെയ്തത്. വീഡിയോ ഇന്ത്യയില്‍ നിലവിലുള്ള ഐടി നിയമങ്ങള്‍ക്ക് വിരുദ്ധമെന്ന് കാട്ടിയായിരുന്നു മെറ്റയുടെ നടപടി.
അതെസമയം,സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ തന്റെ എ ഐ ഡാൻസ് വീഡിയോ വ്യക്തിപരമായി വലിയ സന്തോഷമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അഞ്ച് വയസ്സുള്ള ഒരു കുട്ടി നേരിട്ടെത്തി ഡാൻസ് ഗംഭീരമായിരുന്നു എന്ന് തന്നോട് പറഞ്ഞതായും അദ്ദേഹം ലോ കോളേജിലെ പരിപാടിയിൽ പറഞ്ഞു. എന്നാൽ എ ഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ചില നിയമപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എ ഐ വീഡിയോയിൽ മോഹൻലാലിനേക്കാളും വിജയിയേക്കാളും മികച്ച രീതിയിലാണ് താൻ നൃത്തം ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസം സതീശൻ അഭിപ്രായപ്പെട്ടിരുന്നു.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങൾ പ്രതിപാദിക്കുന്ന ഗാസ ഡോക്യുമെന്ററിക്ക് വെനീസിൽ പുരസ്‌കാരം
വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം നേടിയ ‘നാസ’ ഡോക്യുമെന്ററിയുടെ സംവിധായകരുടെ പൗരത്വം റദ്ദാക്കാനൊരുങ്ങി ഇസ്രയേൽ. സംവിധായകരായ യുവാൽ എബ്രഹാം, റേച്ചൽ സോർ എന്നിവരുടെ പൗരത്വം റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇസ്രയേൽ സാംസ്‌കാരിക മന്ത്രി മിക്കി സോഹർ പറഞ്ഞു. രാജ്യദ്രോഹക്കുറ്റം ആരോപിച്ചാണ് നടപടി.
ജൂതവിരുദ്ധരുടെ കൈയടി നേടാൻ മാതൃരാജ്യത്തെ അപകീർത്തിപ്പെടുത്താനാണ് ഇരുവരും ശ്രമിച്ചതെന്ന് മിക്കി സോഹർ ആരോപിച്ചു. രാജ്യദ്രോഹികളായ ഇരുവരുടെയും ഇസ്രയേലി പൗരത്വം റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്നും മിക്കി സോഹർ എക്‌സിൽ കുറിച്ചു.
ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറും സംവിധായകർക്കെതിരെ രംഗത്തെത്തി. ഇരുവരും ഇസ്രയേലി ജനതയ്ക്ക് നാണക്കേടാണ്. ഹമാസ് ഇവരെ സ്വീകരിച്ചോളുമെന്നും ഇറ്റാമർ ബെൻ ഗ്വിർ പരിഹസിച്ചു.
യു.കെയിലെ ദ ഗാർഡിയൻ ദിനപ്പത്രമാണ് ‘നാസ’ ഡോക്യുമെന്ററിയുടെ നിർമാതാക്കൾ. ഗാസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളാണ് 80 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നത്. ഗാസയിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെടാൻ സാധ്യതയുള്ള സാധാരണക്കാരുടെ എണ്ണം സൂചിപ്പിക്കാൻ ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗം ഉപയോഗിക്കുന്ന ചുരുക്കെഴുത്താണ് നാസ എന്ന് ഡോക്യുമെന്ററിയിൽ പറയുന്നു.
വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ഡോക്യുമെന്ററിക്ക് വൻസ്വീകരണമാണ് ലഭിച്ചത്. പ്രദർശനത്തിന് ശേഷം 25 മിനിറ്റ് നീണ്ട കൈയടിയാണ് ചിത്രത്തിന് ലഭിച്ചത്. ഇത് ചലച്ചിത്രമേളയുടെ ചരിത്രത്തിലെതന്നെ റെക്കോർഡ് ദൈർഘ്യമാണ്. ഇതിന് തൊട്ടുപിന്നാലെയാണ് സംവിധായകർക്കെതിരെ നടപടിക്കൊരുങ്ങുന്നതായി സാംസ്‌കാരിക മന്ത്രി അറിയിച്ചത്.
പെരുന്നയിൽ മന്ത്രി ഷംസുദ്ദീനെ സ്വീകരിച്ച് സുകുമാരൻ നായർ;കൂടിക്കാഴ്ച സൗഹൃദപരമെന്ന് ഇരുവരും
പെരുന്ന: പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള എൻ. ഷംസുദ്ദീന്റെ ആദ്യ പെരുന്ന സന്ദർശനം തികച്ചും സൗഹൃദപരമായിരുന്നുവെന്ന് ഇരുവരും മാധ്യമങ്ങളോട് വ്യക്തമാക്കി.എല്ലാ മതങ്ങളോടും ഒരേ സമീപനമാണ് എൻഎസ്എസിനുള്ളതെന്നും എന്നാൽ മുസ്‌ലിം സമുദായത്തോട് കുറച്ചുകൂടി കൂടുതൽ ഇഷ്ടമുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ജി. സുകുമാരൻ നായർ മാധ്യമങ്ങളോട് പ്രതികരിച്ചു.
മന്ത്രിയുടെ സന്ദർശനം വലിയ സന്തോഷമാണ് നൽകുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു. "മുസ്‌ലിം സമുദായവുമായും അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനവുമായും ഒരിക്കലും അഭിപ്രായ ഭിന്നതകൾ ഉണ്ടാക്കാൻ എൻഎസ്എസ് ശ്രമിച്ചിട്ടില്ല. ഭാവിയിലും അത്തരം ഭിന്നതകൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. എല്ലാ മതങ്ങളോടും തുല്യമായ സമീപനമാണ് ഞങ്ങൾക്കുള്ളത്. എന്നാൽ കുറച്ചു കൂടുതൽ ഇഷ്ടം ഇവരോടുണ്ട് എന്നേയുള്ളൂ," സുകുമാരൻ നായർ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് നിലനിൽക്കുന്ന സൗഹാർദ്ദപരമായ അന്തരീക്ഷം കാത്തുസൂക്ഷിക്കാൻ എല്ലാവരും ഒന്നിച്ചുനിൽക്കുമെന്ന സന്ദേശമാണ് ഈ കൂടിക്കാഴ്ച നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കോട്ടയത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫയൽ അദാലത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രി പെരുന്നയിലെത്തി സുകുമാരൻ നായരെ കണ്ടത്. മന്ത്രിയായി ചുമതലയേറ്റെടുത്തപ്പോൾ തന്നെ സുകുമാരൻ നായരെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നുവെന്നും, കോട്ടയത്ത് എത്തുമ്പോൾ നേരിൽ കാണാമെന്ന് ഉറപ്പുനൽകിയിരുന്നുവെന്നും മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു.
രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേരിയ മുൻതൂക്കം; 5 കോർപ്പറേഷനുകളിൽ മുന്നിൽ, കോൺഗ്രസ് മൂന്നിടത്ത്,ഒരിടത്ത് സിപിഎം
ജയ്പുർ: രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് അധികാരത്തിലുള്ള ബിജെപിക്ക് ആശ്വാസകരമായ മുന്നേറ്റം. ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രതിപക്ഷ പ്രചാരണങ്ങൾക്കിടയിൽ നടന്ന തിരഞ്ഞെടുപ്പിൽ അഞ്ച് കോർപ്പറേഷനുകളിൽ ലീഡ് നേടി. മൂന്നിടത്ത് കോൺഗ്രസും ഒരിടത്ത് സ്വതന്ത്രരും മുന്നിട്ട് നിൽക്കുമ്പോൾ ജോധ്പുരിൽ കടുത്ത മത്സരമാണ് നടക്കുന്നത്.
309 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 10 മുനിസിപ്പൽ കോർപ്പറേഷനുകളും 47 മുനിസിപ്പൽ കൗൺസിലുകളും 252 നഗരസഭകളും ഉൾപ്പെടും.
നോഖ നഗരസഭാ ഭരണം സിപിഐഎം പിടിച്ചെടുത്തു. ചരിത്രത്തിലാദ്യമായാണ് സിപിഐഎം കേവല ഭൂരിപക്ഷം നേടി തദ്ദേശഭരണം നേടുന്നത്. ആകെയുള്ള 45 വാര്‍ഡുകളില്‍ 29 ഇടങ്ങളിലും സിപിഐഎം സഖ്യസ്ഥാനാര്‍ത്ഥികള്‍ ജയിച്ചുകയറി. ബിജെപിക്ക് 13 സീറ്റും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് മൂന്ന് സീറ്റുകളും മാത്രമാണ് നേടാനായത്.
നിരവധി വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്ന ഘട്ടത്തിലുള്ള തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് ആശ്വാസം നൽകുന്നതാണ്. തോൽവി ഭയന്നാണ് ബിജെപി സർക്കാർ തദ്ദേശ തിരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.
അൽവാർ, ഉദയ്പുർ, കോട്ട, ജയ്പുർ, ഭിൽവാര എന്നീ മുനിസിപ്പൽ കോർപ്പറേഷനുകളിലാണ് ബിജെപി ലീഡ് നേടിയത്. അജ്മീർ, പാലി, ബിക്കാനെർ എന്നിവിടങ്ങളിൽ കോൺഗ്രസ് ലീഡ് നേടിയിട്ടുണ്ട്. ഭരത്പുരിൽ സ്വതന്ത്രർക്കാണ് ലീഡ്.
9,465 വാർഡുകളിലെ ഫലം പ്രഖ്യാപിച്ചു. ·ബിജെപി - 3,866, കോൺഗ്രസ് - 3,347, സ്വതന്ത്രർ - 2,117, RLP - 55,CPI(M) - 38,  മറ്റുള്ളവർ - 42 എന്നിങ്ങൻെയാണ് കക്ഷിനില.
ഉച്ചവരെയുള്ള ഫലസൂചനകൾ അനുസരിച്ച് 47 മുനിസിപ്പൽ കൗൺസിലുകളിൽ 21 ഇടങ്ങളിൽ ബിജെപിയും 16 ഇടങ്ങളിൽ കോൺഗ്രസും ലീഡ് നേടിയിട്ടുണ്ട്. 252 നഗരസഭകളിൽ 110 നഗരസഭകളിലാണ് ബിജെപി മുന്നേറുന്നത്. 95 ഇടങ്ങളിൽ കോൺഗ്രസിനാണ് ലീഡ്.
ഇതിനിടെ നഗരസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭൂരിഭാഗം സ്ഥലങ്ങളിലും മുന്നിലാണെന്നും ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദൊസ്താര രംഗത്തെത്തി.
'ബി.ജെ.പി തിരഞ്ഞെടുപ്പിൽ തോൽക്കുകയാണ്. അതിനാൽ അവർ അധികാരവും സർക്കാർ സംവിധാനങ്ങളും ദുരുപയോഗം ചെയ്ത് ജനവിധി അട്ടിമറിക്കാൻ ശ്രമം നടത്തുകയാണ്. ചെറിയ വ്യത്യാസത്തിൽ വിജയിച്ച സീറ്റുകളുടെ ഫലങ്ങൾ സമ്മർദത്തിലൂടെ അട്ടിമറിക്കുന്നു, സ്വതന്ത്രരെയും കോൺഗ്രസ് കൗൺസിലർമാരെയും ഭീഷണിപ്പെടുത്തി കൂടെക്കൂട്ടാൻ കളികൾ നടക്കുന്നുവെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്', ഗോവിന്ദ് സിങ് ദൊസ്താര ആരോപിച്ചു.
ബോർഡ് രൂപീകരിക്കുന്നതിനായി ബിജെപി പോലീസ് സംവിധാനത്തെ ദുരുപയോഗംചെയ്യുന്നത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണ്. അത്തരം ശ്രമങ്ങളെല്ലാം ഉടൻ അവസാനിപ്പിക്കേണ്ടതുണ്ട്. പോലീസും ജില്ലാ ഭരണകൂടവും നിഷ്പക്ഷത ഉറപ്പാക്കണം. അല്ലെങ്കിൽ, ജനവിധി അട്ടിമറിക്കുന്ന ഓരോ ഉദ്യോഗസ്ഥനും മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ സംതൃപ്തി നൽകുന്നതാണെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ വിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നുവെന്നും ബിജെപി പ്രതികരിച്ചു.
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ചേരുന്ന സി പി എം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളും സ്വയംവിമർശനങ്ങളും ഉയർന്നതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുറന്നുസമ്മതിച്ചു. ഇത്തരം വിമർശനങ്ങളിൽ സി പി എം നേതൃത്വത്തിന് അത്ഭുതമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തനിക്കെതിരെ വിമർശനം ഉയർന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തനിക്കെതിരെ വിമർശനങ്ങൾ ഇല്ലെങ്കിൽ താൻ എങ്ങനെ പാർട്ടി നേതാവാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'എന്നെപറ്റി വിമർശനം ഉയർന്നില്ലെങ്കിൽ പിന്നെ എന്ത് സമ്മേളനമാണ്, ഞങ്ങളെല്ലാം തിരുത്തേണ്ടതുണ്ട്, തിരുത്തലുകളിലൂടെ പാർട്ടി കൂടുതൽ ശക്തമായി മാറും' - എന്നും സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു. യോഗത്തിൽ 19 പേർ ഇതുവരെ ചർച്ചയിൽ പങ്കെടുത്തതായും സ്വയംവിമർശനപരമായ നിലപാടുകൾ സ്വീകരിക്കാനാണ് വിപുലീകൃത സംസ്ഥാന സമിതി വിളിച്ചുചേർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കടുത്ത നടപടികളുമായി പാർട്ടി മുന്നോട്ടുപോകുമെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. ഇ ഡി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ ദേശീയതലത്തിൽ വിശാല സഖ്യം രൂപീകരിക്കണമെന്ന് ചർച്ചകളിൽ നിർദേശമുയർന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബൈ: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവിയും പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രിയും പിസിബി അധ്യക്ഷനുമായ മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി വാങ്ങില്ല എന്ന മുന്‍ നിലപാടില്‍ ബിസിസിഐ ഉറച്ചു നിന്നതോടെ വനിതാ ഏഷ്യാ കപ്പ് കിരീടം ഇന്ത്യ സ്വീകരിച്ചില്ല. നേരത്തെ പുരുഷ വിഭാ​ഗം പോരാട്ടത്തിൽ കിരീടം നേടിയ ശേഷവും സമാന നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചത്. പിന്നാലെയാണ് വനിതാ പോരാട്ടത്തിലും സമാന സാഹചര്യം വന്നതോടെ ഇന്ത്യ ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചത്.
അതിനിടെ ട്രോഫി നൽകാനായി ​ഗ്രൗണ്ടിലെത്തിയ മൊഹ്സിൻ നഖ്‍വിക്കെതിരെ സ്റ്റേഡിയത്തിൽ നിന്നു മുദ്രാവാക്യങ്ങളും ഉയർന്നു. മറ്റ് ടീമുകളിലെ താരങ്ങൾക്കുള്ള വ്യക്തി​ഗത പുരസ്കാരങ്ങൾ നൽകിയ ശേഷം നഖ്‍വി ​ഗ്രൗണ്ടിൽ നിന്നു മടങ്ങുമ്പോൾ സ്റ്റേഡിയത്തിൽ നിന്ന ഇന്ത്യൻ ആരാധകർ 'ട്രോഫി കള്ളൻ' എന്നു വലിയ രീതിയിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു. ‌
മൊഹ്സിന്‍ നഖ്‌വിയാണ് സമ്മാനദാനച്ചടങ്ങില്‍ ട്രോഫി വിതരണം ചെയ്യുന്നതെങ്കില്‍ ഇന്ത്യന്‍ ടീം അത് സ്വീകരിക്കില്ല എന്ന് ബിസിസിഐ എസിസി ഭാരവാഹികളെ മുന്‍കൂട്ടി തന്നെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിവാദങ്ങള്‍ ഒഴിവാക്കാന്‍ എസിസി ഡെപ്യൂട്ടി ചെയര്‍മാന്‍ ഖാലിദ് അല്‍ സാറൂണിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ തയ്യാറാണെന്ന് ബിസിസിഐ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം മൊഹ്സിന്‍ നഖ്‌വി നിരസിച്ചതോടെയാണ് സമ്മാനദാനച്ചടങ്ങില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.
പീഡനക്കേസിൽ തെഹൽക സ്ഥാപക പത്രാധിപർ തരുൺ തേജ്പാൽ ഗോവ കോടതിയിൽ കീഴടങ്ങി; ജയിലിലേയ്ക്ക്
ഗോവ: പീഡനക്കേസിൽ തിരിച്ചടി നേരിട്ട തെഹൽക സ്ഥാപക പത്രാധിപർ തരുൺ തേജ്പാൽ ഗോവ കോടതിയിൽ കീഴടങ്ങി. സുപ്രീം കോടതിയിൽ നിന്ന് ആശ്വാസമൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് അദ്ദേഹം കീഴടങ്ങാൻ നിർബന്ധിതനായത്.
തരുൺ തേജ്പാലിനെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കിക്കൊണ്ട് മുംബൈ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് 10 വർഷത്തെ തടവുശിക്ഷ വിധിച്ചത്. കീഴടങ്ങാൻ രണ്ടാഴ്ചത്തെ സമയമാണ് ജസ്റ്റിസ് അലോക് അരാധെയുടെ സിംഗിൾ ബെഞ്ച് നൽകിയിരുന്നത്. അപ്പീൽ നൽകിയ വ്യക്തി രണ്ടാഴ്ചയ്ക്കകം കീഴടങ്ങുകയും കീഴടങ്ങിയതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
2021 മെയ് മാസം മപുസയിലെ അഡീഷണൽ സെഷൻസ് കോടതിയാണ് തരുൺ തേജ്പാലിനെ എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കി വെറുതെവിട്ടത്. പ്രതിക്ക് പരാതിക്കാരിയായ യുവതി അയച്ച സന്ദേശങ്ങൾ, അവർ ഭയത്തിലോ ആഘാതത്തിലോ ആയിരുന്നില്ല എന്ന് വ്യക്തമാക്കുന്നുണ്ടെന്നും ഇത് പ്രോസിക്യൂഷൻ വാദങ്ങളെ തികച്ചും തെറ്റാണെന്ന് തെളിയിക്കുന്നുവെന്നുമാണ് അന്ന് കോടതി പറഞ്ഞത്.
തുടർന്ന് ഗോവ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിചാരണക്കോടതിയുടെ കണ്ടെത്തലുകൾ തള്ളിയ ഹൈക്കോടതി തേജ്പാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ലൈംഗികാതിക്രമത്തിന് ഇരയായ ഒരു വ്യക്തി ചില പ്രത്യേക രീതികളിൽ മാത്രമേ പെരുമാറാവൂ എന്ന തെറ്റായ ധാരണയിലാ
മോദി - ഷി ജിന്‍ പിങ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രൂക്ഷവിമര്‍ശനവും ചോദ്യങ്ങളുമായി ജയറാം രമേശ്
ന്യൂഡല്‍ഹി: മോദി - ഷി ജിന്‍ പിങ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രൂക്ഷവിമര്‍ശനവും ചോദ്യങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത്. മോദിയുടേത് ആസൂത്രിത കീഴടങ്ങല്‍ എന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വിമര്‍ശനം. ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ചൈനയ്ക്ക് പ്രധാനമന്ത്രി നല്‍കിയ ക്ലീന്‍ ചിറ്റ് രാജ്യത്തിന്റെ വിലപേശല്‍ ശേഷി ദുര്‍ബലപ്പെടുത്തി എന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തിയത്. ലഡാക്കിലെയും അരുണാചല്‍ പ്രദേശിലെയും ചൈനീസ് കടന്നുകയറ്റങ്ങളെ സര്‍ക്കാര്‍ നിശ്ശബ്ദമായി അംഗീകരിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് പാകിസ്താന് ചൈന നല്‍കിയ പിന്തുണ സംബന്ധിച്ച നിലപാടില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ത്തെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 112.6 ബില്യണ്‍ ഡോളറായി ഉയര്‍ന്നത് രാജ്യത്തെ ചെറുകിട വ്യവസായങ്ങളെ തകര്‍ത്തു എന്നും ജയറാം രമേശ് പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യ-ചൈന ബന്ധങ്ങളുടെ വികസനത്തിന് അതിര്‍ത്തിയിലെ ശാന്തത അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനെ അറിയിച്ച് ഒരു ദിവസത്തിന് ശേഷമാണ് ജയറാം രമേശിന്റെ പ്രതികരണം. ഉഭയകക്ഷി ബന്ധങ്ങളിലെ സ്ഥിരമായ പുരോഗതിയെ ഇരുനേതാക്കളും സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ബ്രിക്‌സ് ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയില്‍, ഇരുരാജ്യങ്ങളും തങ്ങളുടെ ബന്ധത്തെക്കുറിച്ച് തന്ത്രപരവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ കാഴ്ചപ്പാട് സ്വീകരിക്കണമെന്നും അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായി മാറാന്‍ അനുവദിക്കരുതെന്നും നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി എന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്.
2020 ജൂണ്‍ 15-16 തീയതികളില്‍ ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈനികരുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു 45 വര്‍ഷത്തിനിടെ അതിര്‍ത്തിയിലുണ്ടായ ഇത്തരത്തിലുള്ള ആദ്യത്തെ ആള്‍നാശമായിരുന്നു അത്. ഈ പശ്ചാത്തലത്തിലാണ് ചൈനീസ് സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ കടന്നിട്ടില്ലെന്ന് 2020 ജൂണ്‍ 19-ന് മോദി നടത്തിയ പ്രസ്താവന ഇന്ത്യയുടെ വിലപേശല്‍ ശേഷി ദുര്‍പ്പെടുത്തിയോ എന്ന് ജയറാം രമേശ് ചോദിച്ചത്. ലഡാക്കിലും അരുണാചല്‍ പ്രദേശിലും ചൈന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന അതിര്‍ത്തി കടന്നുള്ള മുന്നേറ്റങ്ങളെക്കുറിച്ചും അദ്ദേഹം ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. പട്രോളിംഗ് പോയിന്റുകളിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം നഷ്ടപ്പെട്ടത്, സ്ഥലങ്ങളുടെ പേരുമാറ്റം, 'തെക്കന്‍ ടിബറ്റ്' സംബന്ധിച്ച അവകാശവാദങ്ങള്‍, ബ്രഹ്‌മപുത്ര നദിയില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള 60,000 മെഗാവാട്ട് ശേഷിയുള്ള മെഡോംഗ് അണക്കെട്ട് എന്നിവയെ കുറിച്ചും കോണ്‍ഗ്രസ് ചോദ്യങ്ങള്‍ ഉന്നയിച്ചു.
'ഓപ്പറേഷന്‍ സിന്ദൂര്‍' വേളയില്‍ പാകിസ്ഥാനെ ചൈന പിന്തുണച്ച വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് അയഞ്ഞുവെന്നാണ് ജയറാം രമേശ് കുറ്റപ്പെടുത്തിയത്. എന്തുകൊണ്ടാണ് 2025-26-ല്‍ ചൈനയുമായുള്ള വ്യാപാരക്കമ്മി റെക്കോര്‍ഡ് തുകയായ 112.6 ബില്യണ്‍ ഡോളറിലെത്തിയതെന്നും അദ്ദേഹം ചോദിച്ചു. പാകിസ്താനെ സഹായിക്കുന്നതില്‍ ചൈനയ്ക്കുള്ള നിര്‍ണ്ണായകവും ആഴത്തിലുള്ളതുമായ പങ്കിനെക്കുറിച്ച് 2025 ജൂലൈ 4-ന് ലെഫ്റ്റനന്റ് ജനറല്‍ രാഹുല്‍ സിംഗ് നടത്തിയ വിലയിരുത്തല്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. 2026 ഓഗസ്റ്റ് 25-ന് മുന്‍ സിഡിഎസ് ജനറല്‍ അനില്‍ ചൗഹാന്‍ നടത്തിയ പരാമര്‍ശങ്ങളുമായി അതിനെ താരതമ്യം ചെയ്യുകയും ചെയ്തു. നിര്‍ണായകമായ അസംസ്‌കൃത വസ്തുക്കള്‍, ഘടകങ്ങള്‍, ഇടനില ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കായി ചൈനയെ ആശ്രയിക്കുന്നത് അപകടകരമായ നിലയിലെത്തിയെന്ന് പറഞ്ഞ രമേശ്, 'മേക്ക് ഇന്‍ ഇന്ത്യ' 'ഇംപോര്‍ട്ട് ഫ്രം ചൈന' എന്നിവ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ ഈ സമീപനത്തെ അദ്ദേഹം 'സൂക്ഷ്മമായി ആസൂത്രണം ചെയ്ത കീഴടങ്ങല്‍' എന്നാണ് വിശേഷിപ്പിച്ചത്.
നാളെ മുതൽ ശക്തമായ മഴ, മൂന്ന് ദിവസം മുന്നറിയിപ്പ്; യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (തിങ്കളാഴ്ച) മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ് ആണ് കാലാവസ്ഥ വകുപ്പ് നല്‍കിയത്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ബുധനാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), കണ്ണൂര്‍ - കാസര്‍കോട് (വളപ്പട്ടണം മുതല്‍ ന്യൂ മാഹി വരെയും കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളില്‍ നാളെ രാത്രി 11.30 വരെ 0.9 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. ഇതിന്റെ തുടര്‍ച്ചയായി കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.
തമിഴ്നാട് ഉപതെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാൻ സിപിഐയും സിപിഐ എമ്മും
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ ടിവികെക്ക് അപ്രതീക്ഷിത വെല്ലുവിളി ഉയർന്നു. പ്രധാന മുന്നണികളിലൊന്നും ഉൾപ്പെടാതെ തനിച്ചു മത്സരിക്കുന്ന സിപിഎം മധുരാന്തകത്തും സിപിഐ ധരാപുരത്തും സ്ഥാനാർത്ഥികളെ നിർത്തും. മുൻപ് ഈ രണ്ടു മണ്ഡലങ്ങളിലും മത്സരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ സിപിഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യൻ ചൊവ്വാഴ്ച സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നും ചെന്നൈയിൽ അറിയിച്ചു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഏതെങ്കിലും മുന്നണിയിൽ ചേരേണ്ടതില്ലെന്ന മുൻ നിലപാട് തുടരാൻ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചതായി ചെന്നൈയിൽ സി.പി.ഐ. സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ അറിയിച്ചു. ധരാപുരത്ത് സി.പി.ഐ.യും മധുരാന്തകത്ത് സി.പി.എം.യും മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു."ഞങ്ങൾ മന്ത്രിസഭയിലോ സഖ്യത്തിലോ ചേർന്നിട്ടില്ല," അദ്ദേഹം പറഞ്ഞു.ഉപതെരഞ്ഞെടുപ്പുകളിൽ സ്വതന്ത്രമായി മത്സരിക്കുന്നത് ടിവികെ  സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതിനർത്ഥമല്ലെന്ന് അദ്ദേഹം  വ്യക്തമാക്കി.
അണ്ണാഡിഎംകെ എംഎൽഎമാർ ജയിച്ച് ഇരുപതാം ദിവസം രാജിവെച്ച നടപടി തെറ്റും ആരോഗ്യകരമല്ലാത്ത പ്രവണതയുമാണെന്നും, രാജിക്ക് ഒരു ന്യായീകരണവുമില്ലാത്തതിനാൽ ഇത് അടിച്ചേൽപ്പിച്ച തിരഞ്ഞെടുപ്പാണെന്നും ഇടത് പാർട്ടികൾ വിമർശിച്ചു. വർഗീയ ശക്തികളെ എതിർക്കാനാണ് ടിവികെ സർക്കാരിനെ പിന്തുണച്ചതെന്നും തങ്ങൾ മത്സരരംഗത്തിറങ്ങുന്നത് സർക്കാരിന്റെ നിലനിൽപ്പിന് ഭീഷണിയാകില്ലെന്നും വ്യക്തമാക്കിയ ഇടതുപാർട്ടികൾ സർക്കാരിന് പുറത്തുനിന്നുള്ള പിന്തുണ തുടർന്നും നൽകുമെന്നും അറിയിച്ചു.
സിപിഐഎമ്മിൻ്റെ മുതിർന്ന നേതാവ് ബേബി ജോൺ അന്തരിച്ചു
തൃശൂർ: സിപിഐഎമ്മിൻ്റെ മുതിർന്ന നേതാവ് ബേബി ജോൺ അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു.
സിപിഐഎം തൃശൂ‍ർ ജില്ലാ സെക്രട്ടറി, സിഐടിയു തൃശൂർ ജില്ലാ സെക്രട്ടറി എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയലിലേക്ക് ജനവിധി തേടിയിരുന്നു. 1960കളുടെ അവസാനത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി അടുത്ത് പ്രവർത്തിച്ച് തുടങ്ങിയ ബേബി ജോൺ 1971ലാണ് സിപിഐഎമ്മിൻ്റെ അം​ഗമാകുന്നത്. സിപിഐഎമ്മിൻ്റെ പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചാണ് തൃശൂർ ജില്ലയിലെ സിപിഐഎം നേതൃത്വത്തിലേയ്ക്ക് ബേബി ജോൺ ഉയരുന്നത്. 1984മുതൽ 97വരെ ചാവക്കാട് ഏരിയ സെക്രട്ടറിയായിയ ബേബി ജോൺ 1986ൽ ജില്ലാ കമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1997മുതൽ ജില്ലാ സെക്രട്ടറിയറ്റംഗവുമായി. 2006ലാണ് സിപിഐഎമ്മിൻ്റെ തൃശൂർ ജില്ലാ സെക്രട്ടറിയാകുന്നത്
പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല; തിരുത്തേണ്ടവരെല്ലാം തിരുത്തിക്കൊള്ളുക: എം.വി.ഗോവിന്ദന്‍
കോഴിക്കോട്: കണ്ടെത്തിയ ദൗര്‍ബല്യങ്ങള്‍ തിരുത്തി മുന്നോട്ടുപോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആവശ്യമായ തിരുത്തലുകള്‍ വരുത്തും. തിരുത്തേണ്ടവരെല്ലാം തിരുത്തിക്കൊള്ളുക. തിരുത്തലുകള്‍ വരുത്തിയോ എന്ന് മൂന്ന് മാസം കൂടുമ്പോള്‍ പരിശോധിക്കും. ഒരുപാട് രേഖകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അതെല്ലാം കഴിഞ്ഞിട്ടും പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നുണ്ട്. തീരുമാനം കൊണ്ട് മാത്രം കാര്യമില്ല. അത് ഫലപ്രദമായി നടപ്പാക്കിയോ എന്ന് സംസ്ഥാന കമ്മിറ്റി പരിശോധിക്കും. സംഘടനാപരമായും നയപരമായും പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും പുതിയ അവബോധത്തോടെ പോകാനുള്ള ശേഷി പാര്‍ട്ടിയിലുടനീളം ഉണ്ടാക്കുക എന്നതാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്നും കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി അംഗങ്ങളുടെ നിലവാരം മെച്ചപ്പെടുത്തും. പാര്‍ട്ടി വിദ്യാഭ്യാസവും ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സംഘടനാ പ്രവര്‍ത്തനം അത് ലക്ഷ്യം വെക്കുന്ന നിലപാടുകളിലൂടെ മുന്നോട്ട് നയിക്കാന്‍, വന്ന പോരായ്മകള്‍ തിരുത്താന്‍, പ്രദേശിക തലത്തില്‍ രൂപപ്പെട്ട് വരുന്ന പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍, ഗൗരവപൂര്‍വ്വമായ ഇടപെടല്‍ താഴെ തലം മുതല്‍ ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തി വര്‍ഗീയതയും അരാഷ്ട്രീയവാദവും ഉള്‍പ്പെടെയുള്ള വലതുപക്ഷ ആശയങ്ങള്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തെ കൂടുതല്‍ ശക്തമായി എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാകും എന്നതാണ് പ്രധാനപ്പെട്ട കാര്യം. പുതിയ സാമൂഹ്യ സാഹചര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം എങ്ങനെ സംഘടിപ്പിക്കണമെന്ന കാര്യമാണ് ചര്‍ച്ച ചെയ്യുന്ന മറ്റൊരു പ്രധാനപ്പെട്ട വിഷയം. വലതുപക്ഷ മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചാരവേലകളെ പ്രതിരോധിക്കുന്നതിന് പാര്‍ട്ടിയുടെ മാധ്യമ സംവിധാനങ്ങളെ ശക്തിപ്പെടുത്തണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
തെറ്റുകള്‍ മനുഷ്യസഹജമാണ്, തിരുത്തി മുന്നോട്ട് പോകും; പാര്‍ട്ടി നിലനില്‍ക്കണമെന്നാഗ്രഹിച്ചുകൊണ്ടുള്ള വിമര്‍ശനം സ്വാഗതം ചെയ്യും:എം.എ.ബേബി
കോഴിക്കോട്: കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് പിന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടലുകള്‍ ആണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പാര്‍ട്ടി തിരിച്ചടികളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ഉജ്ജ്വലമായ ചരിത്രമാണ് തങ്ങള്‍ക്കുള്ളതെന്നും എംഎ ബേബി പറഞ്ഞു. കോഴിക്കോട് വിപുലീകൃത സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എ ബേബി
'ചില തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ യോഗം സംഘടിപ്പിക്കുന്നതെങ്കിലും ഉജ്ജ്വലമായ ചരിത്രമാണ് പാര്‍ട്ടിക്കുള്ളത്. സമ്പൂര്‍ണ്ണ സാക്ഷരത, സമ്പൂര്‍ണ്ണ വൈദ്യുതീകരണം, ജനകീയാസൂത്രണം, കഴിഞ്ഞ പത്ത് വര്‍ഷത്തെ മഹത്തായ നേട്ടങ്ങള്‍. ഇതിനെല്ലാം പിന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടലുകളാണ്', എം എ ബേബി പറഞ്ഞു.
കുറേ ശരികള്‍ക്കിടയിലാണ് സിപിഐഎമ്മിന് തെറ്റ് സംഭവിക്കുന്നത്. തെറ്റ് തിരുത്താന്‍ തയ്യാറാകുമ്പോള്‍ തെറ്റ് പറ്റിയേ എന്ന് പരിഹസിക്കുകയാണ്. ചരിത്രം ഓര്‍ക്കണം, കേരളത്തിലെ സാമൂഹിക പരിഷ്‌കരണത്തില്‍ സിപിഐഎം നിര്‍ണായക പങ്കുവഹിച്ചു. വലതുപക്ഷ ധ്രുവീകരണം 2026ല്‍ സംഭവിച്ചു. ചേലക്കാടന്‍ ആയിഷയെ പോലുള്ളവര്‍ സമ്പൂര്‍ണ്ണ സാക്ഷരതയുടെ ഭാഗമായി പൊതുരംഗത്ത് വന്നത് ഇടതുഭരണത്തിന്റെ ഫലമാണ്. സ്ത്രീ സുരക്ഷാ പദ്ധതി വി ഡി സതീശന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. വി ഡി സതീശന്‍ സര്‍ക്കാരിന്റെ അബദ്ധത്തില്‍ നിന്ന് ഇടതുപക്ഷത്തിന് വളരാമെന്ന് കരുതരുത്. തിരിച്ചുവരവില്ലെന്ന് വിധിയെഴുതിയപ്പോഴെല്ലാം ഇടതുപക്ഷം ശക്തമായി തിരിച്ചുവന്നിട്ടുണ്ട്. തെറ്റുകള്‍ മനുഷ്യസഹജമാണ്. തിരുത്തി മുന്നോട്ട് പോകും. പാര്‍ട്ടി നിലനില്‍ക്കണമെന്നാഗ്രഹിച്ചുകൊണ്ടുള്ള വിമര്‍ശനം സ്വാഗതം ചെയ്യും. ചില വ്യാജ പ്രതീതി നിര്‍മ്മാണത്തില്‍ വിശ്വസിച്ച് വിമര്‍ശിക്കും. അവരെ ശരി ബോധ്യപ്പെടുത്താം. മറ്റൊരു കൂട്ടര്‍ പ്രസ്ഥാനത്തെ കരിവാരിത്തേക്കാന്‍ വിമര്‍ശിക്കുകയാണ്. സിപിഐഎമ്മിന് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന പ്രതീതി സൃഷ്ടിച്ചു. പാര്‍ട്ടി ഘടകങ്ങളില്‍ വിമര്‍ശനം വേണം. അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തരുതെന്നും എം എ ബേബി നിര്‍ദേശിച്ചു.
ന്യൂഡല്‍ഹി: കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ എല്ലാ കാഴ്ചപ്പാടുകളോടും താന്‍ യോജിക്കുന്നില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം. മലേഷ്യയില്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നുണ്ടെന്ന് താന്‍ അദ്ദേഹത്തിന്റെ മുഖത്തുനോക്കി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ വേളയില്‍ എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മലേഷ്യന്‍ പ്രധാനമന്ത്രി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ നാളെ കാണാനിരിക്കേയാണീ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ
'അദ്ദേഹം ഖുറാനും പ്രവാചകന്റെ ചര്യകളും മനസ്സിലാക്കുന്നതില്‍ സംഭാവനകള്‍ നല്‍കിയ ഒരു പരമ്പരാഗത മതപണ്ഡിതനാണ്. പ്രവാചകന്‍ പല കാര്യങ്ങളിലും മികച്ച അധ്യാപനാണ്. എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ കാഴ്ചപ്പാടുകളും പങ്കുവെക്കണമെന്ന് നിര്‍ബന്ധമില്ല' -അന്‍വര്‍ ഇബ്രാഹിം പറഞ്ഞു. കാന്തപുരം നടത്തുന്ന നഴ്‌സിങ് കോളജ് പോലുള്ള സ്ഥാപനങ്ങളെക്കുറിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുകയും, അത്തരം കോളജുകളിലെ വിദ്യാര്‍ഥിനികള്‍ ആശുപത്രികളില്‍ ജോലി ചെയ്യുമല്ലോ എന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.
'മൊത്തത്തിലുള്ള പശ്ചാത്തലം നോക്കുമ്പോള്‍ എനിക്ക് വലിയ ആശങ്കയൊന്നുമില്ല. എന്നാല്‍ പരസ്യമായി എന്നോട് ചോദിച്ചാല്‍, അദ്ദേഹം നേരിട്ട് ചോദിച്ചാല്‍ പോലും ഞാന്‍ പറയും, മലേഷ്യയില്‍ ഞങ്ങള്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശങ്ങള്‍ നല്‍കുന്നുണ്ട്. ഞങ്ങളുടെ സര്‍വകലാശാലകളില്‍ കൂടുതല്‍ പെണ്‍കുട്ടികളാണ് പഠിക്കുന്നത്. എന്റെ ഭാര്യ ഒരു മെഡിക്കല്‍ ഡോക്ടറാണ്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ എന്റെ എല്ലാ മക്കള്‍ക്കും പഠിക്കാനും സ്വാതന്ത്ര്യം നേടാനുമുള്ള എല്ലാ അവസരങ്ങളും നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഞാന്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ എല്ലാ പണ്ഡിതന്മാരുടെയും എല്ലാ കാഴ്ചപ്പാടുകളോടും യോജിക്കണമെന്നില്ല. അതുപോലെ എല്ലാ പ്രധാനമന്ത്രിമാരുടെയും പ്രസിഡന്റുമാരുടെയും നിലപാടുകളോടും യോജിക്കണമെന്നില്ല' -അദ്ദേഹം പറഞ്ഞു.
മലേഷ്യയിലെ പ്രവാസികളുടെ കാര്യത്തില്‍ ദക്ഷിണേന്ത്യയുടെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കിയ അദ്ദേഹം, തമിഴ്‌നാട് സന്ദര്‍ശിക്കാനും ആഗ്രഹിച്ചിരുന്നുവെന്ന് പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി വിജയ് വിദേശത്തായതിനാല്‍, ആ സന്ദര്‍ശനം മാറ്റിവെച്ച് താന്‍ കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം കൊച്ചിയില്‍ നടന്ന ഇസ്ലാമിക സമ്മേളനത്തില്‍ സംസാരിക്കവെ, സ്ത്രീകള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്നും പൊതുവേദികളില്‍ പ്രത്യക്ഷപ്പെടരുതെന്നും ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നുണ്ടെന്ന് കാന്തപുരം പറഞ്ഞിരുന്നു. സ്ത്രീകളെ പൊതുവേദികളിലേക്ക് കൊണ്ടുവരുന്നത് വലിയ നാശത്തിന് കാരണമാകുമെന്നതിനാലാണ് ഇസ്ലാം പര്‍ദ്ദ നിര്‍ബന്ധമാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ത്രീകള്‍ പുരുഷന്മാരോടൊപ്പം വേദികള്‍ പങ്കിടുന്നതില്‍ നിന്ന് വിലക്കി സമസ്ത സര്‍ക്കുലര്‍ ഇറക്കിയതിന് പിന്നാലെയായിരുന്നു ഈ പരാമര്‍ശങ്ങള്‍.
സംസ്ഥാനത്ത് നിലവിൽ ഊർജ പ്രതിസന്ധിയുണ്ട്;എന്നാൽ പ്രതിസന്ധിക്ക് ശാശ്വതമായി പരിഹാരമുണ്ടാക്കാൻ കഴിയും: മുഖ്യമന്ത്രി വി.ഡി. സതീശൻ
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഊർജ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിസന്ധിക്ക് കാരണമുണ്ടെന്നും എന്നാൽ സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവെച്ച് പ്രതിസന്ധി മാനേജ് ചെയ്യാനും ശാശ്വതമായ പരിഹാരമുണ്ടാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാരത്തിന് ഇതൊരു അവസരമായി കാണുന്നു. നിലവിൽ ഹൈഡ്രൽ പവർ സാധ്യമല്ല. അതിനാൽ നോൺ കൺവെൻഷനൽ എനർജി സോഴ്സ് കണ്ടെത്തേണ്ടതുണ്ട്. കേരളത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വൈദ്യുതിക്ക് ആവശ്യകത കൂടി. അതാണ് ആദ്യ പ്രശ്നം, മറ്റെല്ലാം രണ്ടാമതാണ്. കൂടാതെ വാങ്ങാൻ ഇന്ത്യയിൽ എവിടെയും വൈദ്യുതി ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ കെഎസ്ഇബി സംഘടിപ്പിച്ച എക്സ്പോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുനരുപയോഗ എനർജി എന്ന് പറയുമ്പോൾ കെഎസ്ഇബിയിലെ ചിലർക്ക് ചൊറിച്ചിലാണ്. പ്രശ്നം വഷളാകട്ടെ എന്ന് കരുതി ചിലയിടത്ത് അനാവശ്യമായി നാലും അഞ്ചും തവണയൊക്കെ വൈദ്യുതി ഓഫ് ചെയ്യുന്നു. ഒക്ടോബറിൽ വരുന്ന പുതിയ വൈദ്യുതി നയത്തിൽ സൗരോർജത്തിന് മുഖ്യ സ്ഥാനം നൽകും. പുതിയ വൈദ്യുതി റെഗുലേറ്ററി പോളിസി ഈ മാസം തന്നെ വരും. ഉത്തരവാദിത്തം ആരുടേയും തലയിൽ വെക്കുന്നില്ലെന്നും ഞങ്ങൾ ഏറ്റെടുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില ഉദ്യോഗസ്ഥർക്ക് കുളം കലക്കി മീൻ പിടിക്കുക എന്ന ഏർപ്പാടാണെന്നും വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തതയാണ് മാർഗമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരുമിച്ച് മുന്നേറാമെന്ന് മോദിയും ഷി ജിന്‍പിങ്ങും; അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായി വളരാന്‍ അനുവദിക്കരുതെന്ന് മോദി
ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദീര്‍ഘവീക്ഷണത്തോടെയും തന്ത്രപ്രധാനമായ കാഴ്ചപ്പാടോടെയും കാണണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഇരുരാജ്യങ്ങള്‍ക്കും പരസ്പരമുള്ള കരുത്ത് തിരിച്ചറിഞ്ഞ് അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഒരുമിച്ച് മുന്നേറാന്‍ കഴിയുമെന്ന് ഡല്‍ഹിയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കി. 7 വര്‍ഷത്തിനിടെ ചൈനീസ് പ്രസിഡന്റിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്.
ജൂണ്‍ 15ന് തന്റെ ജന്മദിനത്തിലാണ് ഇന്ത്യ സന്ദര്‍ശിക്കാനുള്ള ഔദ്യോഗിക ക്ഷണം ലഭിച്ചതെന്ന് ഷി ജിന്‍പിങ് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷങ്ങളിലായി നമ്മള്‍ 21 തവണ പരസ്പരം കണ്ടുട്ടി. ഇത് ചൈന-ഇന്ത്യ ബന്ധത്തെ സുസ്ഥിരമായ വികസനത്തിന്റെ പാതയിലേക്ക് നയിച്ചു. തന്ത്രപരമായ കാഴ്ചപ്പാടോടെയാണ് ചൈന എപ്പോഴും ഇന്ത്യയുമായുള്ള ബന്ധത്തെ നോക്കിക്കാണുന്നത്. ഇരുരാജ്യങ്ങളുടെയും ആഭ്യന്തര സാഹചര്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും, നമുക്ക് പരസ്പരം പിന്തുണയ്ക്കാനും ഒന്നിച്ചു വിജയം കൈവരിക്കാനും പൊതുവായ വികസനം സാധ്യമാക്കാനും കഴിയുമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു
ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളും, ഗ്ലോബല്‍ സൗത്തിലെ പ്രധാന അംഗങ്ങളുമായ ഇന്ത്യയും ചൈനയും മാനവികതയുടെ ഭാവിയെ മുന്‍നിര്‍ത്തി വലിയ ഉത്തരവാദിത്തങ്ങള്‍ തോളിലേറ്റേണ്ടതുണ്ടെന്ന് ഷി ചിന്‍പിങ് ഓര്‍മിപ്പിച്ചു. തുല്യതയുള്ള ഒരു ബഹുധ്രുവ ലോകത്തിനായി ഇരുരാജ്യങ്ങളും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സമഗ്രമായി അവലോകനം ചെയ്ത നേതാക്കള്‍, അതിര്‍ത്തി നിയന്ത്രണ രേഖയിലെ സമാധാനം നിലനിര്‍ത്തുന്നതിനെക്കുറിച്ചും സംസാരിച്ചു. അതിര്‍ത്തിയിലെ സമാധാനവും ശാന്തതയും ഉഭയകക്ഷി ബന്ധത്തിന്റെ മുന്നോട്ടുപോക്കിന് അത്യന്താപേക്ഷിതമാണെന്ന് ഇന്ത്യ ആവര്‍ത്തിച്ചു വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായി വളരാന്‍ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ധാരണയായി. ഉഭയകക്ഷി ബന്ധത്തിന്റെ തുടര്‍ച്ചയായ വളര്‍ച്ചയ്ക്ക് അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാനവും ശാന്തിയും അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി മോദി കൂടിക്കാഴ്ചയില്‍ ഊന്നിപ്പറഞ്ഞു.
2020ല്‍ കിഴക്കന്‍ ലഡാക്കിലുണ്ടായ സൈനിക സംഘര്‍ഷത്തെ തുടര്‍ന്ന് നയതന്ത്ര ബന്ധത്തിലുണ്ടായ വിള്ളലുകള്‍ക്ക് ശേഷം ആദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യ -ചൈന ബന്ധം കൂടുതല്‍ ദൃഢമാക്കാനും ആശയവിനിമയം മെച്ചപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. സാംസ്‌കാരിക കൈമാറ്റങ്ങള്‍, വ്യാപാര ബന്ധങ്ങള്‍, പ്രാദേശിക-ആഗോള വിഷയങ്ങളിലെ സഹകരണം എന്നിവയും ചര്‍ച്ചയില്‍ വിഷയമായി. ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷതയ്ക്ക് ചൈന നല്‍കിയ പിന്തുണയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
യുദ്ധവും തീരുവയും ഭീകരതയും; ഒറ്റക്കെട്ടായി ബ്രിക്സ് രാജ്യങ്ങൾ;ഡോളറിനു പകരം സ്വന്തം കറന്‍സി, യുഎന്‍ രക്ഷാസമിതിയില്‍ പുനഃസംഘടന
ന്യൂഡല്‍ഹി: അന്താരാഷ്ട്ര തലത്തില്‍ ഗ്ലോബല്‍ സൗത്തിന്റെ ശബ്ദം ശക്തമാക്കുന്നതിനും, ആഗോള ഭരണസംവിധാനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും ആഹ്വാനം ചെയ്യുന്ന 'ന്യൂഡല്‍ഹി ഡിക്ലറേഷന്‍' ബ്രിക്‌സ് ഉച്ചകോടി ഔദ്യോഗികമായി അംഗീകരിച്ചു. ഇന്ത്യയുടെ ആതിഥേയത്വത്തില്‍ നടക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സംയുക്ത പ്രഖ്യാപന രേഖ പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍, ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ തുടങ്ങി പ്രമുഖ ലോകനേതാക്കളുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം അംഗീകരിക്കപ്പെട്ടത്.
യുഎന്‍ രക്ഷാസമിതി ഉള്‍പ്പെടെയുള്ള ഐക്യരാഷ്ട്രസഭയുടെ വിവിധ ഘടനകളില്‍ സമഗ്ര മാറ്റങ്ങള്‍ വരുത്തണമെന്ന് ഡിക്ലറേഷന്‍ ആവശ്യപ്പെടുന്നു. ആധുനിക ആഗോള സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ബ്രെട്ടണ്‍ വുഡ്‌സ് സ്ഥാപനങ്ങളിലും പരിഷ്‌കരണം വേണം. ഐക്യരാഷ്ട്രസഭയിലും സുരക്ഷാ കൗണ്‍സിലിലും ബ്രസീലിനും ഇന്ത്യയ്ക്കും കൂടുതല്‍ നിര്‍ണായക പങ്കാളിത്തം ലഭിക്കണം. ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ മേഖലകളില്‍ നിന്നുള്ള വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നും സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര സംഘടനകള്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, വികസ്വര രാജ്യങ്ങളുടെയും വികസനത്തില്‍ പിന്നാക്കാവസ്ഥ നേരിടുന്ന രാജ്യങ്ങളുടെയും പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത രേഖയില്‍ ഊന്നിപ്പറയുന്നു. പരമാധികാര തുല്യത, ഐക്യദാര്‍ഢ്യം, ജനാധിപത്യം, കൂട്ടായ സമവായം എന്നിവയിലുള്ള വിശ്വാസം ബ്രിക്‌സ് രാജ്യങ്ങള്‍ ആവര്‍ത്തിച്ചുറപ്പിച്ചു. രാഷ്ട്രീയം-സുരക്ഷ, സാമ്പത്തികം, സാംസ്‌കാരികം എന്നീ മൂന്ന് പ്രധാന മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനമായി.
ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള ആഭ്യന്തര വ്യാപാരം ഇനി മുതല്‍ യുഎസ് ഡോളറിനു പകരമായി അതത് രാജ്യങ്ങളിലെ പ്രാദേശിക കറന്‍സികളിലേക്ക് മാറ്റാന്‍ പ്രോത്സാഹനം നല്‍കുമെന്നതാണ് മറ്റൊരു തന്ത്രപരമായ നീക്കം. ഡോളറിന്റെ മേധാവിത്വം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണിത്. ഭീകരവാദത്തെ കടുത്ത ഭാഷയില്‍ അപലപിച്ച പ്രസ്താവന, ഏകപക്ഷീയമായ യുദ്ധങ്ങളെ തള്ളിക്കളയുകയും പശ്ചിമേഷ്യയിലെ സൈനിക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വാണിജ്യ കപ്പല്‍ ഗതാഗതത്തിന്റെയും കടല്‍യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ അനിവാര്യതയും ഊന്നിപ്പറയുന്നു. ഗാസയില്‍ മാനുഷിക സഹായം ഉറപ്പുവരുത്തണമെന്നും പലസ്തീനില്‍ ദ്വിരാഷ്ട്ര പരിഹാരം വേണമെന്നും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെടുന്നുണ്ട്.
അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെയുള്ള കടുത്ത നിലപാടുകൾ മുതൽ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, ആരോഗ്യം, സാമ്പത്തികം എന്നിവയിലെ പുതിയ സഹകരണ സംവിധാനങ്ങൾ വരെ ഇന്ത്യയ്ക്ക് നിർണായകമായ നിരവധി നേട്ടങ്ങൾ പ്രഖ്യാപനത്തിലുണ്ട്. വിഷയങ്ങളിൽ സമവായത്തിലെത്താൻ സാധിച്ചത് തന്നെ വലിയൊരു നയതന്ത്ര നേട്ടമാണ്. ഇറാനും യുഎഇയും തമ്മിലുള്ള ഭിന്നതകൾ കാരണം മെയ് മാസത്തിൽ ചേർന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാൻ സാധിച്ചിരുന്നില്ല.
സംഘർഷ മേഖലകളെക്കുറിച്ച് ഇരുരാജ്യങ്ങൾക്കും സമ്മതമായ ഭാഷ കണ്ടെത്താൻ നയതന്ത്രജ്ഞർ ഉച്ചകോടിയുടെ മുന്നോടിയായി ശ്രമിച്ചിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധങ്ങളെയും സംഘർഷങ്ങളെയും ഏതെങ്കിലും നിർദ്ദിഷ്ട രാജ്യങ്ങൾക്ക് മേൽ കുറ്റം ചുമത്താതെ കൈകാര്യം ചെയ്യുന്നതാണ് അന്തിമ പ്രഖ്യാപനം.
മറ്റന്നാള്‍ മുതല്‍ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുമാണ് ബുധനാഴ്ച കണ്ണൂര്‍, വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് പൊതുവില്‍ വര്‍ധിച്ചുവരുന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയേക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും താപനില സാധാരണയേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നു.
ബാബ് അൽ മന്ദേബ് കടലിടുക്ക് ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ പിടിച്ചെടുത്തു
ചെങ്കടലിനെയും ഏഡൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ബാബ് അൽ മന്ദേബ് (Bab el-Mandeb) കടലിടുക്കിന്റെ നിയന്ത്രണം ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ (അൻസാർ അല്ലാഹ്) പിടിച്ചെടുത്തത് ആഗോള തലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സൂയസ് കനാൽ വഴി മധ്യധരണ്യാഴിയെയും ഇന്ത്യൻ മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന പ്രമുഖ അന്താരാഷ്ട്ര വ്യാപാര പാതയാണിത്. യുഎസ്-ഇറാൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെ തുടർന്നാണ് ഗൾഫ് രാജ്യങ്ങൾ എണ്ണ കയറ്റുമതിക്കായി ബാബ് അൽ മന്ദേബ് പാതയെ പ്രധാനമായും ആശ്രയിച്ചു തുടങ്ങിയത്. ഈ പാതയിലും പ്രതിസന്ധി ഉടലെടുക്കുന്നത് ആഗോള വ്യാപാരത്തെ എത്രകണ്ട് ബാധിക്കുമെന്ന് നിശ്ചയിക്കാനാകില്ല.
'കണ്ണീരിന്റെ കവാടം' (Gate of Tears) എന്നറിയപ്പെടുന്ന ബാബ് അൽ മന്ദേബ്, ചെങ്കടൽ തീരത്തെ പ്രമുഖ തുറമുഖ നഗരമായ മൊച്ച, മയൂൺ (പെരിം) ദ്വീപ്, സുഖർ, ഹനീഷ് ദ്വീപുകൾ എന്നിവ ഹൂതികൾ പിടിച്ചടക്കി കഴിഞ്ഞു. പുതിയ സംഭവവികാസങ്ങളെ തുടർന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നു.
ചെങ്കടൽ പാത സുരക്ഷിതമല്ലാതാകുന്നതോടെ കപ്പലുകൾക്ക് ആഫ്രിക്കൻ വൻകര ചുറ്റി ഗുഡ് ഹോപ്പ് മുനമ്പ് (Cape of Good Hope) വഴി സഞ്ചരിക്കേണ്ടി വരും. ഇത് മുംബൈയിൽനിന്ന് റോട്ടർഡാമിലേക്കുള്ള കപ്പൽ ദൂരം 15,700 കിലോ മീറ്ററിൽനിന്ന് 23,000 കിലോ മീറ്ററായി ഉയർത്തും. ഇതിലൂടെ യാത്രാസമയവും ചരക്കുകൂലിയും കുത്തനെ കൂടുകയും ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ അന്താരാഷ്ട്ര മത്സരശേഷി കുറയുകയും ചെയ്യും. ഇതിനകംതന്നെ ഹോർമുസ് കടലിടുക്ക് തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, ബാബ് അൽ മന്ദേബിലെ പ്രതിസന്ധി ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്കും കയറ്റുമതി സമ്പദ്‌വ്യവസ്ഥയ്ക്കും ഇരട്ട തിരിച്ചടിയാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ബ്രിക്സ് ഉച്ചകോടി: സംയുക്ത പ്രഖ്യാപനത്തിന് ഏകദേശ ധാരണ
ബ്രിക്സ് ഉച്ചകോടിക്കുള്ള സംയുക്ത പ്രഖ്യാപനത്തിൽ ഏതാണ്ട് ധാരണയായി എന്ന് സൂചന. പശ്ചിമേഷ്യൻ സംഘർഷത്തിൽ ഒരു രാജ്യത്തിന്റെയും പേര് പരാമർശിക്കാതെ നിലപാട് വ്യക്തമാക്കാനാണ് ധാരണ. ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ പൊതു പേയ്മെന്റ് സംവിധാനത്തിനുള്ള ധാരണയും ഉച്ചകോടിയിൽ പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബി കിരീടാവകാശി അടക്കമുള്ള നേതാക്കളുമായി ഇന്ന് പ്രത്യേക ചർച്ച നടത്തി.
പുലർച്ചെ നാല് മണി വരെ നീണ്ടുനിന്ന തീവ്രമായ ചർച്ചകൾക്കൊടുവിൽ, ബ്രിക്സ് (BRICS) രാജ്യങ്ങൾ ഒരു സംയുക്ത പ്രസ്താവനയിൽ ധാരണയിലെത്തിയത് നയതന്ത്രരംഗത്തെ സുപ്രധാനമായ ഒരു മുന്നേറ്റമാണ്.
വിവിധ തർക്കവിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നെങ്കിലും, അംഗരാജ്യങ്ങൾക്കിടയിലുള്ള ഭിന്നമായ നിലപാടുകൾക്കിടയിൽ സമവായം ഉണ്ടാക്കുന്നതിനായി ഇന്ത്യ നിരന്തരമായ ചർച്ചകൾക്ക് നേതൃത്വം നൽകി.
പ്രാദേശികവും ഭൗമരാഷ്ട്രീയപരവുമായ പല വിഷയങ്ങളിലും ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നിവർക്കിടയിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങളും പരസ്പരവിരുദ്ധമായ നിലപാടുകളും നിലനിൽക്കുന്നുണ്ടെങ്കിലും, അവരെല്ലാം ഒരേ വേദിയിൽ അണിനിരക്കുന്നു എന്നത് ഈ ധാരണയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുന്നു.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെയും വർധിച്ചുവരുന്ന ഉത്കണ്ഠകളുടെയും പശ്ചാത്തലത്തിൽ, ഇറാൻ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾക്കിടയിൽ സമവായം രൂപപ്പെടുത്തുക എന്നത് സങ്കീർണ്ണമായ ഒരു നയതന്ത്ര വെല്ലുവിളിയായിരുന്നു.
അംഗരാജ്യങ്ങൾക്കിടയിൽ ഭൗമരാഷ്ട്രീയ നിലപാടുകളിൽ വലിയ അന്തരം ഉണ്ടായിരുന്നിട്ടും, ഇന്ത്യയുടെ നയതന്ത്രപരമായ ഇടപെടലുകൾ ബ്രിക്സ് നടപടിക്രമങ്ങളെ തടസ്സപ്പെടുത്താതെ മുന്നോട്ട് കൊണ്ടുപോകാനും, ഒടുവിൽ ഒരു സംയുക്ത പ്രസ്താവനയിൽ ധാരണയിലെത്താനും വഴിയൊരുക്കി.
ഒരു രാജ്യവും മറ്റൊരു രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും ലംഘിക്കരുത് എന്ന നിർദ്ദേശമായിരിക്കും പ്രഖ്യാപനത്തിൽ ഉൾക്കൊള്ളിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റിനോടും ഇറാൻ പ്രസിഡന്റിനോടും നടത്തിയ ചർച്ചകളിലും ഇക്കാര്യം ഉയർന്നുവന്നു എന്നാണ് സൂചന. ഭീകരവാദത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ല എന്നുള്ള ഇന്ത്യൻ നയവും ബ്രിക്സ് പ്രഖ്യാപനത്തിൽ ഇടംപിടിക്കും. ബ്രിക്സ് രാജ്യങ്ങൾക്ക് ഇടയിൽ പൊതു പേയ്മെന്റ് സംവിധാനത്തിനും ചർച്ച നടക്കും.
ഡോളറിനെ ആശ്രയിക്കാതെ ഓരോ രാജ്യത്തെയും ഡിജിറ്റൽ പേയ്മെന്റ് സംവിധാനം പരസ്പരം ഉപയോഗിക്കുന്നതിൽ ധാരണയുണ്ടാക്കാനാണ് നീക്കം. ബ്രിക്സ് കറൻസിക്കുള്ള നിർദ്ദേശം ഇന്നലെ ഇറാൻ മുന്നോട്ടുവെച്ചെങ്കിലും പൊതു കറൻസി തൽക്കാലം ഉണ്ടാകാൻ സാധ്യതയില്ല. സാമ്പത്തിക രംഗത്തെ സഹകരണത്തിന് ഊന്നൽ നൽകുന്ന പത്തിന പരിപാടിയാകും സംയുക്ത പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തുക എന്നാണ് സൂചന. ഇതിനിടെ ബ്രിക്സ് യൂറോപ്യൻ രാജ്യങ്ങൾക്ക് എതിരല്ല എന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വ്യക്തമാക്കി. റഷ്യ യൂറോപ്പിനെ നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്ന ആരോപണെ ഉച്ചകോടിക്കിടെ ഒരു വാർത്താ ഏജൻസിയോട് സംസാരിക്കുമ്പോൾ റഷ്യൻ പ്രസിഡന്റ് തള്ളിക്കളഞ്ഞു
ഹരിത കര്‍മ സേന ഇനി പണം ഇങ്ങോട്ടുതരും; സംസ്‌കരിച്ച് ഉപയോഗിക്കാവുന്ന മാലിന്യത്തിന് വില; അനധികൃതമായി കൊടി തോരണങ്ങള്‍കെട്ടിയാല്‍ 5000 പിഴ
തിരുവനന്തപുരം: സംസ്ഥാനത്തെ വീടുകളില്‍ നിന്ന് അജൈവ മാലിന്യം ശേഖരിക്കുന്ന രീതിയില്‍ സമഗ്രമായ മാറ്റത്തിന് കളമൊരുങ്ങുന്നു. സംസ്‌കരിച്ചെടുക്കാന്‍ സാധിക്കുന്ന മാലിന്യങ്ങള്‍ തിരികെ നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്ന കാര്യം പരിഗണനയിലാണ്. മാലിന്യങ്ങള്‍ കൃത്യമായി തരംതിരിക്കാന്‍ വീട്ടുകാരെ പ്രേരിപ്പിക്കുന്നതിനൊപ്പം, പുനരുപയോഗിക്കാന്‍ കഴിയാത്ത സിംഗിള്‍ യൂസ് പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങളുടെ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. അതേസമയം, വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മസേന യൂസര്‍ ഫീ ഈടാക്കുന്നത് തുടരുന്നതാണ്.
വീടിന്റെ വലിപ്പമനസുരിച്ച് യൂസര്‍ ഫീ പിരിക്കുന്നതും ആലോചനയിലുണ്ട്. ചെറിയ വീടുള്ളവര്‍ ചെറിയ തുക നല്‍കിയാല്‍ മതി. പുനഃ സംഘടിപ്പിച്ച സ്‌റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് യോഗത്തില്‍ മന്ത്രി കെഎം ഷാജി, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാലിന്യ സംസ്‌കരണ പദ്ധതികള്‍ സമഗ്രമായി പഠിക്കാനുംശാസ്ത്രീയവും സുസ്ഥിരവുമായ കര്‍മ്മപദ്ധതികള്‍ തയ്യാറാക്കുന്നതിനുമായി കേരള പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ അക്കര ചെയര്‍മാനായും ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് മുന്‍ മാനേജിങ് ഡയറക്ടര്‍ കബീര്‍ ബി. ഹാറൂണ്‍ കണ്‍വീനറായും ഒരു ഉപസമിതി രൂപീകരിച്ചു.
വഴിയരികുകളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍, കൊടിതോരണങ്ങള്‍ എന്നിവയ്ക്ക് ഒന്നിന് 5000 രൂപ നിരക്കില്‍ പിഴ ഈടാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. പിഴത്തുകയ്ക്ക് പുറമേ, ഇവ നീക്കം ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള ചെലവും ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുന്നതാണ്. ഈ കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ അത്തരം തുക തദ്ദേശ സ്ഥാപന സെക്രട്ടറിമാരില്‍ നിന്ന് വ്യക്തിപരമായി ഈടാക്കുമെന്നും ഉത്തരവിലുണ്ട്.
ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പിണറായി വിജയൻ; മാസപ്പടി വാങ്ങിയെന്ന് വീണ സമ്മതിച്ചെന്നത് പച്ചക്കള്ളം;ഉണ്ടായില്ലാ വെടി പൊട്ടുന്നത് കേട്ട് ഞെട്ടിപ്പോകുമെന്ന് കരുതേണ്ട
തിരുവനന്തപുരം: ഇഡിയുടെ പ്രവര്‍ത്തനം രാഷ്ട്രീയലക്ഷ്യത്തോടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇഡി തന്നെ വിവരങ്ങള്‍ പുറത്തുനല്‍കുന്നു. വീണ മൊഴി നല്‍കിയെന്നത് ശുദ്ധനുണയും പച്ചക്കള്ളവുമാണ്. ഇതിലൊന്നും സങ്കടപ്പെടേണ്ട കാര്യം തനിക്കില്ല. ഇഡിയുടെ നീക്കത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. ഇപ്പോഴത്തെ ഉണ്ടായില്ലാവെടി പൊട്ടുന്നത് കേട്ട് ഞെട്ടിപ്പോകുമെന്ന് വലതുപക്ഷം കരുതേണ്ടതില്ല. ഇഡി കരുതുന്നതും മനസില്‍ ആലോചിക്കുന്നതും സ്വന്തം വാര്‍ത്തകളാക്കി പാര്‍ട്ടിക്കെതിരെ നിരന്തരം പ്രചാരണം നടത്തുന്ന വലതുപക്ഷ മാധ്യമങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണെന്ന് പിണറായി പറഞ്ഞു.
ഇഡിയുടെ പ്രവര്‍ത്തനം സിഎംആര്‍എല്‍ വിഷയത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പുതിയ ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ ഇഡി പുറത്തുവിടുകയാണെന്ന് പിണറായി പറഞ്ഞു. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധവിക്ക് ഇഡി കത്ത് നല്‍കി. മാധ്യമങ്ങള്‍ നല്‍കിയ വിവരം അനുസരിച്ച് 25 പേജുള്ള റിപ്പോര്‍ട്ട് ആണ് ഇഡി കൈമാറിയത്, സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി ഒരുകത്ത് അയച്ചാല്‍ അപ്പോള്‍ തന്നെ പുറത്തുവരില്ല. അത് എങ്ങനെ പുറത്തുവന്നുവെന്ന് പിണറായി ചോദിച്ചു. ഇഡി തന്നെ അത് പുറത്തുകൊടുക്കുന്ന സ്ഥിതി വന്നിരിക്കുകയാണ്. അതില്‍ തന്നെ കുറിച്ചുള്ള പരാമര്‍ശം ഉണ്ട്. തനിക്ക് അത് സംബന്ധിച്ച് ഇഡിയുടെ കത്തും ഒരു അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്ന് പിണറായി പറഞ്ഞു.
ഇഡിയുടെതേന്ന് പറയുന്ന കത്തിലെ ചില പേജുകളും ആരോപണങ്ങളും പ്രസീദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇഡി ഉയര്‍ത്തുന്ന ആരോപണത്തില്‍ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. നേരത്തെ ഉയര്‍ത്തിയത് സിഎംആര്‍എല്‍ യാതൊരു സേവനവും ലഭിക്കാതെ എക്‌സാലോജിക്കിന് പണം നല്‍കിയിരുന്നു എന്നായിരുന്നു, അതിന്റെ അടിസ്ഥാനത്തില്‍ സിഎംആര്‍എല്‍ എന്ന കമ്പനിക്ക് സാമ്പത്തിക നഷ്ടമുണ്ടായി എന്നായിരുന്നു എസ്എഫ്‌ഐഒ ആരോപിച്ചത്. തുടര്‍ന്നാണ് അന്വേഷണവും റെയ്ഡും നടന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായ ഒന്നാണ് ഇപ്പോള്‍ ഇഡി പറയുന്നത്. എക്‌സാലോജികിന് ലഭിച്ച പണം സേവനത്തിനുള്ള പ്രതിഫലമല്ല, മുഖ്യമന്ത്രിയായ താന്‍ വഴിവിട്ട ആനുകൂല്യം നല്‍കിയതിനുള്ള കൈക്കൂലിയാണെന്നാണ് പുതിയ ഭാഷ്യം. ഇന്നലെ വരെ സിഎംആര്‍എല്‍ എന്ന കമ്പനിക്ക് നഷ്ടമുണ്ടാക്കിയ ഇടപാട് എന്നായിരുന്നെങ്കില്‍ അതേ ഇടപാട് കമ്പനിക്ക് ലഭിച്ച വഴിവിട്ട നേട്ടത്തിന്റെ പ്രതിഫലമെന്നാണ്. എവിടെയാണ് ഇഡി ഉറച്ചുനില്‍ക്കുന്നതെന്ന് അവര്‍ തന്നെ വ്യക്തമാക്കണമെന്ന് പിണറായി പറഞ്ഞു.
സിഎംആര്‍എല്ലിന് വഴിവിട്ട ആരോപണം നല്‍കിയെങ്കില്‍ സാധാരണ നിലയില്‍ കമ്പനിക്ക് നേട്ടമുണ്ടാകും. അതേ കമ്പനിക്ക് നഷ്ടമുണ്ടായെന്ന് മുന്‍പത്തെ കേസിന് അടിസ്ഥനമായി പറഞ്ഞിരിക്കുന്നു. ഇത്തരമൊരു വൈരുധ്യത്തിന് ഇഡി മറുപടി പറയണം, എന്തടിസ്ഥാനത്തിലാണ് കൈക്കൂലി കേസ് ആയതെന്ന് അവര്‍ വ്യക്തമാക്കണം, താന്‍ മുഖ്യമന്ത്രിയായ കാലത്ത് സിഎംആര്‍എല്ലിന് വഴിവിട്ട ഒരു ആനുകൂല്യവും നല്‍കിയിട്ടില്ല, അങ്ങനെ നല്‍കിയെന്ന് തെളിയിക്കുന്ന എന്തെങ്കിലും ഒരുരേഖ എവിടെയും ഹാജരാക്കിയിട്ടില്ല, എക്‌സാലോജിക്ക് പണം ലഭിച്ച ആരോപണം നേരത്ത ഉന്നയിച്ചതാണ്. അതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്തതാണ്. അതില്‍ ഒരാള്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍ നാടന്‍ ആണെന്നും പിണറായി പറഞ്ഞു.
ആ ആരോപണങ്ങള്‍ വിജിലന്‍സ് കോടതി തള്ളി. പിന്നാലെ ഹൈക്കോടതിയും കേസ് എടുക്കാന്‍ സ്ഥാപിക്കുന്ന വസ്തുതകള്‍ ഇല്ലെന്ന് വ്യക്തമാക്കി ഹര്‍ജി തള്ളി. സംശയം മാത്രം അടിസ്ഥാനമാക്കി പൊതുപ്രവര്‍ത്തകനെതിരെ ക്രിമിനല്‍ അന്വേഷണം ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ അന്തസ്സിനും പൊതുജീവിതത്തിന് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് ഇവിടെയും അവസാനിച്ചില്ല. സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതിയും തയ്യാറായില്ല. മൂന്ന് കോടതികള്‍ പരിശോധിച്ച അതേ ആരോപണങ്ങള്‍ പുതിയ പേരിലും പുതിയ അന്വേഷണത്തിന്റെയും മറവില്‍ ഉയര്‍ത്തുന്നത് എന്തിനാണ്. പഴയ ആരോപണങ്ങളുടെ പുതിയ തിരക്കഥയാണ് ഇഡി ചെയ്യുന്നത്. നേരത്തെ ഉയര്‍ന്നുവന്നതും കോടതികളില്‍ അതിവിശദമായി പരിശോധിക്കപ്പെട്ടതുമായ ആരോപണങ്ങള്‍ പുതിയ രാഷ്ട്രീയ വ്യാഖ്യാനം സൃഷ്ടിക്കാനാണ് ഇഡി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയെന്ന നിലയില്‍ എന്തുവഴിവിട്ട സഹായമാണ് നല്‍കിയെന്ന അടിസ്ഥാനപരമായ ചോദ്യത്തിന് ഒരു മറുപടിയും ഇല്ല. കൈക്കൂലി എന്ന വാക്ക് ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ആവര്‍ത്തിക്കുന്നത് അന്വേഷണം അല്ല,നിയമനടപടിയും അല്ല. കോടതിയില്‍ നിലനില്‍ക്കാത്ത ആരോപണങ്ങളെ രാഷ്ട്രീയമായി പ്രചരിപ്പിക്കുന്നത് നിയമത്തിന്റെ സാധാരണയായ പ്രയോഗമല്ല.
ഇടപാടുകള്‍ വീണ സമ്മതിച്ചുവെന്ന ഇ.ഡി വാര്‍ത്ത പച്ചക്കള്ളമെന്ന് പിണറായി വിജയന്‍ പറഞ്ഞു. റെഡ് ബുക്കൊക്കെ ശുദ്ധനുണയാണ്. ഇ.ഡി മനസില്‍ കാണുന്നത് ഉടന്‍ വാര്‍ത്തയാകുന്നു. ഒന്നിലും സങ്കടമില്ല. എല്ലാം രാഷ്ട്രീയത്തിന്റ ഭാഗം. പാര്‍ട്ടിയുടെ ഭാഗമായതിനാലാണ് തകര്‍ക്കാന്‍ ശ്രമം. ഇ‍.ഡിയുടെ നീക്കം പ്രവചിക്കാനാകില്ല. എന്റെ സംശുദ്ധി ഇല്ലാതാക്കാൻ ഇത്തരം ആരോപണങ്ങൾക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇഡിയുടെ അന്വേഷണം തന്നിലേക്ക് എത്തിക്കാനാകുമോയെന്ന പരീക്ഷണത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കത്തെ കാണേണ്ടത്. മറ്റൊരുനിയമത്തിന്റെ മറവില്‍ പുതിയ ക്രിമില്‍ കേസ് സൃഷ്ടിക്കാനുള്ള ശ്രമമാണോ ഇപ്പോഴത്തെ നീക്കമെന്ന സംശയം സ്വാഭാവികമാണ്. അങ്ങനെ നോക്കുമ്പോള്‍ സ്വാഭാവിക അന്വേഷണത്തിന്റെ സ്വാഭാവിക തുടര്‍ച്ചയല്ല ഇത്. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ ദുരുപയോഗം ചെയ്യാന്‍ ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ അതേ രാഷ്ട്രീയായുധം ഉപയോഗിക്കപ്പെടുമ്പോള്‍ അവര്‍ എന്തുനിലപാട് ആണ് സ്വീകരിക്കുന്നതെന്നും പിണറായി ചോദിച്ചു
10,000 കോടി ഡോളര്‍ വ്യാപാര ലക്ഷ്യവുമായി മോദിയും പുടിനും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ നടന്ന ഉന്നതതല കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, പ്രതിരോധ സഹകരണം, ഊര്‍ജ്ജ സുരക്ഷ, യുക്രൈന്‍ പ്രതിസന്ധി എന്നിവയാണ് ചര്‍ച്ചകളില്‍ പ്രധാനമായും ഇടംപിടിച്ചത്.
2030ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 10,000 കോടി ഡോളറിലേക്ക് എത്തിക്കുകയെന്നത് ചര്‍ച്ചകളിലെ പ്രധാന അജണ്ടയായി. ഊര്‍ജ്ജം, പ്രതിരോധം എന്നിവയ്ക്ക് പുറമെ ഫാാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമൊബൈല്‍ ഘടകങ്ങള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ത്യന്‍ കയറ്റുമതി വര്‍ധിപ്പിക്കാനും റഷ്യന്‍ വിപണിയില്‍ കൂടുതല്‍ പ്രവേശനം നേടാനും ഇന്ത്യ ലക്ഷ്യമിടുന്നു. പരമ്പരാഗത മേഖലയായ പ്രതിരോധ സഹകരണവും ഊര്‍ജ്ജ സുരക്ഷയും കൂടിക്കാഴ്ചയില്‍ വിശദമായി അവലോകനം ചെയ്തു. റഷ്യന്‍ ഇന്ധന വിതരണം സുഗമമാക്കുന്നതിനും തന്ത്രപ്രധാനമായ സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ഇരുനേതാക്കളും ചര്‍ച്ച നടത്തി.
റെയില്‍വേ, ടണലിങ്, ക്രിട്ടിക്കല്‍ മിനറല്‍സ് എന്നിവയില്‍ സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചു. കൂടാതെ, റഷ്യയില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കുന്നതും ചര്‍ച്ചയായി. ആണവ ഇന്ധന സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. യുക്രൈന്‍ വിഷയത്തില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചുറപ്പിച്ചു. 'അവസാനമില്ലാത്ത യുദ്ധം' അവസാനിപ്പിക്കണമെന്നും യുദ്ധക്കളത്തിലല്ല, ചര്‍ച്ചകളിലൂടെയാണ് പരിഹാരം കണ്ടെത്തേണ്ടതെന്നും നേരത്തെ മോദി വ്യക്തമാക്കിയ നിലപാട് അദ്ദേഹം ഈ കൂടിക്കാഴ്ചയിലും ചൂണ്ടിക്കാണിച്ചു.
<svg xmlns="http://www.w3.org/2000/svg" xmlns:xlink="http://www.w3.org/1999/xlink"><defs><symbol viewBox="0 0 29 28" id="avp-icon-check-mark"><path stroke="none" d="M11.15 21.27c.26.26.64.43 1.02.43.37 0 .75-.17 1.04-.43L25.7 8.79a1.43 1.43 0 0 0 0-2.06 1.43 1.43 0 0 0-2.06 0L12.17 18.2l-5.33-5.36a1.43 1.43 0 0 0-2.05 0 1.43 1.43 0 0 0 0 2.06z"></path></symbol><symbol viewBox="0 0 48 48" id="avp-icon-cross"><path stroke-width="0" d="M26.7 23 43.3 6.4c1-1 1-2.7 0-3.7s-2.7-1-3.7 0L23 19.3 6.4 2.7c-1-1-2.7-1-3.7 0s-1 2.7 0 3.7L19.3 23 2.7 39.6c-1.1 1-1 2.7 0 3.7.5.5 1.2.7 1.9.7.6 0 1.3-.2 1.8-.7L23 26.7l16.6 16.6c.4.5 1.1.7 1.8.7.7.1 1.4-.2 1.9-.7 1-1 1-2.7 0-3.7z"></path></symbol><symbol fill="none" viewBox="0 0 24 24" id="avp-icon-link"><path stroke-linecap="round" stroke-linejoin="round" stroke-width="2" d="M10 5H8.2c-1.1 0-1.7 0-2.1.2a2 2 0 0 0-.9.9C5 6.5 5 7 5 8.2v7.6c0 1.1 0 1.7.2 2.1q.3.6.9.9c.4.2 1 .2 2.1.2h7.6c1.1 0 1.7 0 2.1-.2q.6-.3.9-.9c.2-.4.2-1 .2-2.1V14m1-5V4m0 0h-5m5 0-7 7"></path></symbol><symbol viewBox="0 0 22.677 22.677" id="avp-icon-logo"><path d="M19.34 11.25c-.03-.44-.33-.87-.9-1.2l-10.9-6.4c-1.22-.72-2.2-.15-2.2 1.27v7.46c5.84-2.36 13.78-1.16 14-1.13M5.34 17v.76c0 1.41.99 1.99 2.2 1.27l10.9-6.4c.64-.37.94-.88.9-1.38-8.65.7-12.4 3.62-14 5.75"></path></symbol><symbol viewBox="0 0 70 70" id="avp-icon-clockwise-arrow"><path stroke="none" d="M34.993 7.622c-7.538 0-14.381 3.078-19.34 8.045-4.958 4.966-8.031 11.82-8.031 19.37 0 7.544 3.07 14.376 8.022 19.323 4.96 4.954 11.806 8.018 19.35 8.018 7.528 0 14.364-3.071 19.32-8.027 4.958-4.956 8.037-11.798 8.05-19.337-.68-.664-1.03-.715-1.607-.715-.535 0-.886.043-1.117.096-.708 7.196-3.387 13.166-7.708 17.486-4.325 4.325-10.294 6.994-16.867 6.994-6.572 0-12.54-2.687-16.865-7.019s-7.007-10.31-7.007-16.892a23.9 23.9 0 0 1 6.981-16.903c4.307-4.326 10.252-7.008 16.819-7.008 10.991 0 16.475 5.634 21.27 11.652l-.036-.047-5.612.077c-.415 0-.795.147-1.091.392l-.122.11c-.31.31-.502.74-.502 1.213 0 .516.15.919.379 1.201.27.336.654.514 1.079.514h10.548c.403 0 .767-.163 1.031-.427a1.45 1.45 0 0 0 .427-1.03V12.23c0-.473-.192-.901-.502-1.211a1.7 1.7 0 0 0-1.211-.502c-.473 0-.901.192-1.211.502s-.502.738-.502 1.211v8.391c-5.165-6.508-11.459-13-23.945-13z"></path></symbol><symbol viewBox="0 0 70 70" id="avp-icon-counterclockwise-arrow"><path stroke="none" d="M35.007 7.622c7.538 0 14.381 3.078 19.34 8.045 4.958 4.966 8.031 11.82 8.031 19.37 0 7.544-3.07 14.376-8.022 19.323-4.96 4.954-11.806 8.018-19.35 8.018-7.528 0-14.364-3.071-19.32-8.027-4.958-4.956-8.037-11.798-8.05-19.337.68-.664 1.03-.715 1.607-.715.535 0 .886.043 1.117.096.708 7.196 3.387 13.166 7.708 17.486 4.325 4.325 10.294 6.994 16.867 6.994 6.572 0 12.54-2.687 16.865-7.019s7.007-10.31 7.007-16.892a23.9 23.9 0 0 0-6.981-16.903c-4.307-4.326-10.252-7.008-16.819-7.008-10.991 0-16.475 5.634-21.27 11.652l.036-.047 5.612.077c.415 0 .795.147 1.091.392l.122.11c.31.31.502.74.502 1.213 0 .516-.15.919-.379 1.201-.27.336-.654.514-1.079.514H9.094c-.403 0-.767-.163-1.031-.427a1.45 1.45 0 0 1-.427-1.03V12.23c0-.473.192-.901.502-1.211a1.7 1.7 0 0 1 1.211-.502c.473 0 .901.192 1.211.502s.502.738.502 1.211v8.391c5.165-6.508 11.459-13 23.945-13z"></path></symbol><symbol viewBox="0 0 29 28" id="avp-icon-leftwards-arrow"><path d="m9.34 14 9.48-9.48a.6.6 0 0 0 0-.84.6.6 0 0 0-.84 0l-9.9 9.9a.6.6 0 0 0 0 .84l9.9 9.9a.6.6 0 0 0 .42.18.58.58 0 0 0 .42-.18.6.6 0 0 0 0-.84z"></path></symbol><symbol viewBox="0 0 29 28" id="avp-icon-rightwards-arrow"><path d="M17.76 14 8.27 4.52a.6.6 0 0 1 0-.85.6.6 0 0 1 .84 0l9.91 9.91a.6.6 0 0 1 0 .84l-9.91 9.9a.6.6 0 0 1-.42.18.58.58 0 0 1-.42-.18.6.6 0 0 1 0-.84z"></path></symbol><symbol viewBox="0 0 40 40" id="avp-icon-enter-fullscreen"><path stroke-width="0" d="M14.91 4H4.73c-.4 0-.73.33-.73.73V14.9c0 .4.33.73.73.73h1.45c.4 0 .73-.33.73-.73v-8h8c.4 0 .73-.33.73-.73V4.73c0-.4-.33-.73-.73-.73m20.36 0H25.1c-.4 0-.73.33-.73.73v1.45c0 .4.33.73.73.73h8v8c0 .4.32.73.73.73h1.45c.4 0 .73-.33.73-.73V4.73c0-.4-.33-.73-.73-.73Zm0 20.36h-1.45c-.4 0-.73.33-.73.73v8h-8c-.4 0-.73.33-.73.73v1.45c0 .4.33.73.73.73h10.18c.4 0 .73-.33.73-.73V25.1c0-.4-.33-.73-.73-.73ZM14.91 33.1h-8v-8c0-.4-.33-.73-.73-.73H4.73c-.4 0-.73.33-.73.73v10.18c0 .4.33.73.73.73H14.9c.4 0 .73-.33.73-.73v-1.45c0-.4-.33-.73-.73-.73Z"></path></symbol><symbol viewBox="0 0 40 40" id="avp-icon-exit-fullscreen"><path stroke-width="0" d="M5.5 16.3H15c.8 0 1.5-.7 1.5-1.5V5.5c0-.8-.7-1.5-1.5-1.5s-1.5.7-1.5 1.5v7.9h-8c-.8 0-1.5.6-1.5 1.4s.7 1.5 1.5 1.5m0 10.3h8v7.9c0 .8.7 1.5 1.5 1.5s1.5-.7 1.5-1.5v-9.3c0-.8-.7-1.5-1.5-1.5H5.5c-.8 0-1.5.7-1.5 1.5s.7 1.4 1.5 1.4M25 36c.8 0 1.5-.7 1.5-1.5v-7.9h8c.8 0 1.5-.6 1.5-1.4s-.7-1.5-1.5-1.5H25c-.8 0-1.5.7-1.5 1.5v9.3c0 .8.7 1.5 1.5 1.5m0-19.7h9.5c.8 0 1.5-.7 1.5-1.5s-.7-1.4-1.5-1.4h-8V5.7c0-.8-.7-1.5-1.5-1.5s-1.5.7-1.5 1.5v9.1c0 .8.7 1.5 1.5 1.5"></path></symbol><symbol viewBox="0 0 180 140" id="avp-icon-image"><path stroke-width="0" d="m106 66-34 34-16-16-42 42h152z"></path><circle cx="45" cy="42" r="12" stroke-width="0"></circle></symbol><symbol viewBox="0 0 39 39" id="avp-icon-live"><circle cx="20.5" cy="9.5" r="7" fill="#CB2728" stroke="none"></circle><path d="M8 39v-3H3V25H0v14zm6 0V25h-3v14zm10.5 0L29 25h-3.45L22.5 35.3 19.45 25H16l4.5 14zM40 39v-3.08h-5.73v-2.48h5.12V30.4h-5.12v-2.32h5.63V25H31v14z"></path></symbol><symbol viewBox="0 0 40 40" id="avp-icon-next"><path d="M29.93 4c-.68 0-1.24 1.02-1.24 2.29v10.3L9.79 4.38C8.58 3.6 7 3.97 7 6.25v27.5c0 2.67 1.49 2.5 2.78 1.82l18.9-12.23v10.38c0 1.26.57 2.28 1.25 2.28h2.5c.68 0 1.24-1.02 1.24-2.29V6.3c0-1.27-.56-2.29-1.25-2.29h-2.49Z"></path></symbol><symbol viewBox="0 0 40 40" id="avp-icon-pause"><path d="M29.7 4h-4.6a2.3 2.3 0 0 0-2.3 2.29V33.7a2.3 2.3 0 0 0 2.3 2.3h4.6a2.3 2.3 0 0 0 2.3-2.29V6.3A2.3 2.3 0 0 0 29.7 4M15.9 4h-4.6A2.3 2.3 0 0 0 9 6.29V33.7a2.3 2.3 0 0 0 2.3 2.3h4.6a2.3 2.3 0 0 0 2.3-2.29V6.3A2.3 2.3 0 0 0 15.9 4"></path></symbol><symbol viewBox="0 0 40 40" id="avp-icon-play"><path d="M11.506 4.5h.068c.266.016.55.105.82.256l21.414 14.025c.409.259.661.706.669 1.19 0 .453-.23.901-.673 1.221l-21.43 14.041a1.55 1.55 0 0 1-.747.266.95.95 0 0 1-.575-.15c-.36-.245-.552-.77-.552-1.537V6.158c0-.761.168-1.274.512-1.516a.93.93 0 0 1 .559-.139z"></path></symbol><symbol viewBox="0 0 40 40" id="avp-icon-playlist"><path stroke-width="2" d="M5.27 16.88V35.5c0 1.54 1.12 1.78 1.95 1.26l15.36-9.45a1.55 1.55 0 0 0 0-2.23L7.22 15.62c-.9-.47-1.95-.42-1.95 1.26m22.38 7.62c-.65 0-1.19.5-1.19 1.14 0 .63.54 1.13 1.2 1.13h7.15c.66 0 1.19-.5 1.19-1.14 0-.62-.53-1.13-1.2-1.13zm-5.96-6.84c-.66 0-1.19.51-1.19 1.14s.53 1.14 1.2 1.14h13.1c.67 0 1.2-.5 1.2-1.14 0-.63-.53-1.14-1.2-1.14zm-8.34-6.83c-.66 0-1.2.51-1.2 1.14s.54 1.14 1.2 1.14H34.8c.66 0 1.19-.51 1.19-1.14s-.53-1.14-1.2-1.14zM6.19 4C5.53 4 5 4.5 5 5.14s.53 1.14 1.2 1.14h28.6c.67 0 1.2-.51 1.2-1.14S35.47 4 34.8 4z"></path></symbol><symbol viewBox="0 0 40 40" id="avp-icon-prev"><path d="M10.73 4c.7 0 1.25 1.02 1.25 2.29v10.3l18.9-12.22c1.2-.77 2.79-.4 2.79 1.87v27.52c0 2.66-1.49 2.5-2.79 1.8l-18.9-12.23v10.39c0 1.26-.56 2.28-1.25 2.28H8.24C7.56 36 7 34.98 7 33.71V6.3C7 5.02 7.56 4 8.24 4h2.5z"></path></symbol><symbol viewBox="0 0 40 40" id="avp-icon-replay"><path stroke-width=".8" d="M34.86 6.56C35.4 6.02 36 5.55 36 5s-.45-1-1-1H25c-.12 0-1 0-1 1v10a1 1 0 0 0 1 1c.55 0 .94-.53 1.36-.95l2.78-2.78A11.92 11.92 0 0 1 32 20 12 12 0 1 1 18 8.18V4.14A15.98 15.98 0 0 0 20 36 16 16 0 0 0 32 9.43z"></path></symbol><symbol viewBox="0 0 50 50" id="avp-icon-spinner"><path d="M43.94 25.14a18.68 18.68 0 1 0-37.37 0h4.07a14.62 14.62 0 0 1 29.23 0z"></path></symbol><symbol viewBox="0 0 40 40" id="avp-icon-volume-solid"><path d="M6 13.9V26a3 3 0 0 0 3 3h4.5V11H9a3 3 0 0 0-3 3zM27 2 16.5 9v22L27 38a3 3 0 0 0 3-3V5a3 3 0 0 0-3-3"></path></symbol><symbol viewBox="0 0 40 40" id="avp-icon-volume"><path stroke-width="0" d="m27 35-10.5-6.56V11.56L27 5zM13.5 24.5A1.5 1.5 0 0 1 12 26h-1.5A1.5 1.5 0 0 1 9 24.5v-9a1.5 1.5 0 0 1 1.5-1.5H12a1.5 1.5 0 0 1 1.5 1.5zM27 2l-13.5 9H9a3 3 0 0 0-3 3v12a3 3 0 0 0 3 3h4.5L27 38a3 3 0 0 0 3-3V5a3 3 0 0 0-3-3"></path></symbol><symbol viewBox="0 0 29 28" id="avp-icon-closed-captions"><path fill="none" stroke-width="1.75" d="M4.585 3.675h20.65v20.65H4.585z"></path><path fill="none" stroke-linecap="round" stroke-width="1.4" d="M13.51 12.173v-2.118H8.96v8.4h4.55v-1.807m7.7-4.475v-2.118h-4.55v8.4h4.55v-1.807"></path></symbol><symbol viewBox="0 0 40 40" id="avp-icon-gear-solid"><path stroke-width="0" d="M20 25.67A5.64 5.64 0 0 1 14.38 20 5.64 5.64 0 0 1 20 14.33c3.1 0 5.62 2.54 5.62 5.67A5.64 5.64 0 0 1 20 25.67M35.87 24l-2.63-1.53c.15-.8.25-1.63.25-2.48s-.1-1.67-.25-2.48L35.87 16a2.28 2.28 0 0 0 .83-3.1l-2.25-3.92a2.24 2.24 0 0 0-3.07-.83L28.72 9.7a13.5 13.5 0 0 0-4.22-2.5V5.27A2.26 2.26 0 0 0 22.25 3h-4.5a2.26 2.26 0 0 0-2.25 2.27v1.92a13.5 13.5 0 0 0-4.22 2.5L8.62 8.14a2.24 2.24 0 0 0-3.07.83L3.3 12.9a2.28 2.28 0 0 0 .82 3.1l2.64 1.52c-.15.8-.25 1.63-.25 2.48s.1 1.67.25 2.48L4.12 24a2.28 2.28 0 0 0-.82 3.1l2.25 3.92c.62 1.08 2 1.46 3.07.83l2.66-1.55a13.5 13.5 0 0 0 4.22 2.5v1.92a2.26 2.26 0 0 0 2.25 2.27h4.5a2.26 2.26 0 0 0 2.25-2.27V32.8a13.5 13.5 0 0 0 4.22-2.5l2.66 1.55c1.07.63 2.45.25 3.07-.83l2.25-3.93a2.28 2.28 0 0 0-.83-3.1ZM20 16.6a3.39 3.39 0 0 0-3.37 3.4c0 1.88 1.5 3.4 3.37 3.4a3.39 3.39 0 0 0 3.37-3.4c0-1.88-1.5-3.4-3.37-3.4"></path></symbol><symbol viewBox="0 0 40 40" id="avp-icon-gear"><path stroke-width="0" d="m34.19 26.95-1.13 1.97c-.3.54-1 .72-1.53.41l-3.12-1.82a11.2 11.2 0 0 1-6.16 3.6v2.49c0 .63-.5 1.13-1.13 1.13h-2.25a1.13 1.13 0 0 1-1.12-1.13v-2.5a11.2 11.2 0 0 1-6.16-3.59l-3.12 1.82a1.12 1.12 0 0 1-1.54-.41l-1.12-1.97a1.14 1.14 0 0 1 .41-1.54l3.14-1.83a11.4 11.4 0 0 1-.6-3.58c0-1.25.22-2.45.6-3.58L6.22 14.6a1.14 1.14 0 0 1-.41-1.55l1.12-1.97a1.12 1.12 0 0 1 1.54-.41l3.12 1.82a11.2 11.2 0 0 1 6.16-3.6V6.4c0-.63.5-1.13 1.13-1.13h2.24c.63 0 1.13.5 1.13 1.13v2.5a11.2 11.2 0 0 1 6.16 3.59l3.12-1.82a1.12 1.12 0 0 1 1.53.41l1.13 1.97c.3.54.12 1.23-.41 1.55l-3.14 1.82a11.4 11.4 0 0 1 .6 3.58c0 1.25-.22 2.45-.6 3.58l3.14 1.83c.53.3.72 1 .4 1.54zm1.69-2.94-2.64-1.54c.15-.8.25-1.62.25-2.47s-.1-1.67-.25-2.48L35.87 16a2.28 2.28 0 0 0 .83-3.1l-2.25-3.92a2.24 2.24 0 0 0-3.07-.83L28.72 9.7a13.5 13.5 0 0 0-4.23-2.5V5.27A2.26 2.26 0 0 0 22.25 3h-4.5a2.26 2.26 0 0 0-2.25 2.27v1.92a13.4 13.4 0 0 0-4.22 2.5L8.62 8.14a2.24 2.24 0 0 0-3.07.83L3.3 12.89a2.28 2.28 0 0 0 .82 3.1l2.64 1.53A13.7 13.7 0 0 0 6.5 20c0 .85.1 1.67.25 2.48L4.12 24a2.28 2.28 0 0 0-.82 3.1l2.25 3.92a2.24 2.24 0 0 0 3.07.83l2.66-1.55a13.5 13.5 0 0 0 4.22 2.5v1.92A2.26 2.26 0 0 0 17.75 37h4.5a2.26 2.26 0 0 0 2.25-2.27v-1.92a13.4 13.4 0 0 0 4.22-2.5l2.66 1.55a2.24 2.24 0 0 0 3.07-.83l2.25-3.93a2.28 2.28 0 0 0-.83-3.1zM20 23.4a3.39 3.39 0 0 1-3.37-3.4c0-1.88 1.5-3.4 3.37-3.4a3.39 3.39 0 0 1 3.37 3.4c0 1.88-1.5 3.4-3.37 3.4m0-9.07c-3.1 0-5.62 2.54-5.62 5.67s2.51 5.67 5.62 5.67c3.1 0 5.62-2.54 5.62-5.67S23.1 14.33 20 14.33"></path></symbol><symbol viewBox="0 0 29 28" id="avp-icon-playback"><path d="m18.82 13.18-6.58-3.99c-.4-.2-.84-.1-.84.54v7.84c0 .63.48.75.84.53l6.58-3.98c.38-.25.37-.71 0-.94"></path><path fill="none" stroke-linecap="round" stroke-width="1.75" d="M3.7 15.05V2.95a.14.14 0 0 1 .14-.14h22.12a.14.14 0 0 1 .14.14v22.12a.14.14 0 0 1-.14.14H3.7"></path></symbol><symbol viewBox="0 0 29 28" id="avp-icon-tracks"><path d="M6.05 19.6H8.1v4.8c0 .44-.46.8-1.02.8s-1.02-.36-1.02-.8v-4.8zm8.15-4.58h2.04v9.16a1.02 1.02 0 0 1-2.04 0zM6.06 3.82a1.02 1.02 0 0 1 2.03 0v9.16H6.05V3.82zM22.34 19.6h2.03v4.8c0 .44-.45.8-1.02.8s-1.02-.36-1.02-.8v-4.8zm0-15.78a1.02 1.02 0 0 1 2.03 0v9.16h-2.04V3.82zM14.2 3.6c0-.44.46-.8 1.02-.8s1.02.36 1.02.8v4.8H14.2z"></path><path d="M26.04 15.02a1.4 1.4 0 0 1 1.4 1.4v2.29a1.4 1.4 0 0 1-1.4 1.4h-5.35a1.4 1.4 0 0 1-1.4-1.4v-2.3a1.4 1.4 0 0 1 1.4-1.4h5.35zm-1.14 1.14h-3.08a.7.7 0 0 0-.7.7v1.4a.7.7 0 0 0 .7.7h3.08a.7.7 0 0 0 .7-.7v-1.4a.7.7 0 0 0-.7-.7m-7-8.26a1.4 1.4 0 0 1 1.4 1.4v2.3a1.4 1.4 0 0 1-1.4 1.4h-5.34a1.4 1.4 0 0 1-1.4-1.4V9.3a1.4 1.4 0 0 1 1.4-1.4zm-1.13 1.15h-3.08a.7.7 0 0 0-.7.7v1.4a.7.7 0 0 0 .7.7h3.08a.7.7 0 0 0 .7-.7v-1.4a.7.7 0 0 0-.7-.7"></path><path d="M17.89 7.89a1.4 1.4 0 0 1 1.4 1.4v2.3a1.4 1.4 0 0 1-1.4 1.4h-5.34a1.4 1.4 0 0 1-1.4-1.4v-2.3a1.4 1.4 0 0 1 1.4-1.4zm-1.13 1.15h-3.08a.7.7 0 0 0-.7.7v1.4a.7.7 0 0 0 .7.7h3.08a.7.7 0 0 0 .7-.7v-1.4a.7.7 0 0 0-.7-.7m-7.02 5.98a1.4 1.4 0 0 1 1.4 1.4v2.29a1.4 1.4 0 0 1-1.4 1.4H4.4A1.4 1.4 0 0 1 3 18.7v-2.3A1.4 1.4 0 0 1 4.4 15h5.34zm-1.13 1.14H5.53a.7.7 0 0 0-.7.7v1.4a.7.7 0 0 0 .7.7h3.08a.7.7 0 0 0 .7-.7v-1.4a.7.7 0 0 0-.7-.7"></path></symbol><symbol viewBox="0 0 40 40" id="avp-icon-copy"><path d="M6.62 15.53a1.84 1.84 0 1 1 2.6 2.6L7.3 20.06a8.95 8.95 0 0 0 12.65 12.65l1.93-1.93a1.84 1.84 0 0 1 2.6 2.6l-1.93 1.93A12.6 12.6 0 0 1 13.6 39a12.58 12.58 0 0 1-8.92-3.69 12.64 12.64 0 0 1 0-17.85Zm18.66-2.95a1.83 1.83 0 0 1 2.58 2.59l-13.1 13.1a1.83 1.83 0 1 1-2.58-2.59ZM17.45 4.7a12.63 12.63 0 0 1 17.85 0 12.54 12.54 0 0 1 3.7 8.93c0 3.36-1.31 6.53-3.7 8.92l-1.93 1.93a1.84 1.84 0 0 1-2.6-2.6l1.93-1.93a8.88 8.88 0 0 0 2.62-6.33A8.95 8.95 0 0 0 20.05 7.3l-1.92 1.93a1.84 1.84 0 1 1-2.6-2.6Z"></path></symbol><symbol viewBox="0 0 38 30" id="avp-icon-email"><path d="M34.2 0H3.8A3.79 3.79 0 0 0 0 3.75v22.5A3.79 3.79 0 0 0 3.8 30h30.4c2.09 0 3.8-1.69 3.8-3.75V3.75A3.79 3.79 0 0 0 34.2 0m-.76 7.97-12.43 7.67a3.8 3.8 0 0 1-4.02 0L4.56 7.97a1.6 1.6 0 0 1-.76-1.35c0-1.26 1.39-2 2.47-1.35L19 13.13l12.73-7.86c1.08-.66 2.47.1 2.47 1.35a1.6 1.6 0 0 1-.76 1.35"></path></symbol><symbol viewBox="0 0 640 512" id="avp-icon-embed"><path d="M392.8 1.2c-17-4.9-34.7 5-39.6 22l-128 448c-4.9 17 5 34.7 22 39.6s34.7-5 39.6-22l128-448c4.9-17-5-34.7-22-39.6m80.6 120.1c-12.5 12.5-12.5 32.8 0 45.3l89.3 89.4-89.4 89.4c-12.5 12.5-12.5 32.8 0 45.3s32.8 12.5 45.3 0l112-112c12.5-12.5 12.5-32.8 0-45.3l-112-112c-12.5-12.5-32.8-12.5-45.3 0zm-306.7 0c-12.5-12.5-32.8-12.5-45.3 0l-112 112c-12.5 12.5-12.5 32.8 0 45.3l112 112c12.5 12.5 32.8 12.5 45.3 0s12.5-32.8 0-45.3L77.3 256l89.4-89.4c12.5-12.5 12.5-32.8 0-45.3"></path></symbol><symbol viewBox="0 0 43 43" id="avp-icon-facebook"><path d="M17.76 42.09V21.5h-6.98v-6.86h6.98v-3.69c0-6.97 3.36-10.04 9.36-10.04 2.83 0 4.33.21 5.03.3v6.57h-4.02c-2.5 0-3.38 1.3-3.38 3.93v2.93h7.34l-1 6.86h-6.34v20.59z"></path></symbol><symbol viewBox="0 0 40 40" id="avp-icon-share"><path stroke-width="2" d="M29.3 24.15a6.9 6.9 0 0 0-5.81 3.2l-7.42-4.23c.48-.94.78-2 .78-3.12 0-.7-.14-1.36-.33-1.99l7.71-4.4a6.9 6.9 0 0 0 5.08 2.24 6.92 6.92 0 0 0 6.92-6.93A6.92 6.92 0 0 0 29.31 2a6.92 6.92 0 0 0-6.92 6.92c0 .7.13 1.36.32 2L15 15.31a6.88 6.88 0 0 0-5.08-2.24A6.92 6.92 0 0 0 3 20a6.92 6.92 0 0 0 6.92 6.92c1.58 0 3.02-.54 4.19-1.43l8.35 4.84c-.03.25-.08.49-.08.75A6.92 6.92 0 0 0 29.31 38a6.92 6.92 0 0 0 6.92-6.92 6.92 6.92 0 0 0-6.92-6.93"></path></symbol><symbol viewBox="0 0 40 33" id="avp-icon-twitter"><path d="M39.55 4.3a16.1 16.1 0 0 1-4.64 1.26 8.1 8.1 0 0 0 3.55-4.47 16.2 16.2 0 0 1-5.13 1.96 8.08 8.08 0 0 0-13.76 7.37A22.93 22.93 0 0 1 2.92 1.98a8.09 8.09 0 0 0 2.5 10.78 8.04 8.04 0 0 1-3.65-1.01v.1a8.08 8.08 0 0 0 6.47 7.92 8.1 8.1 0 0 1-3.65.14 8.09 8.09 0 0 0 7.55 5.59 16.2 16.2 0 0 1-10.03 3.46c-.64 0-1.29-.02-1.92-.09a22.86 22.86 0 0 0 12.37 3.63c14.85 0 22.97-12.3 22.97-22.98V8.48a16.4 16.4 0 0 0 4.02-4.19z"></path></symbol></defs></svg>
മലപ്പുറം മോർഫിംഗ് കേസിലെ പ്രതി ലോഡ്ജ് മുറിയിൽ‌ ജീവനൊടുക്കാൻ ശ്രമിച്ചു
മലപ്പുറം മോർഫിംഗ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടൻകുഴി സ്വദേശി സുബിൻ ബാബുവാണ് (20) ജീവനൊടുക്കാൻ ശ്രമിച്ചത്. മലപ്പുറത്തെ ലോഡ്ജിൽ വച്ചായിരുന്നു സംഭവം. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
ജില്ലയിലെ വിവിധ കോളജുകളിലെ വിദ്യാർത്ഥികുടെ ചിത്രങ്ങൾ മോർഫ് ചെയ്തു മോശം രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് സുബിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം സൈബർ പോലീസ് സംഘം തിരുവനന്തപുരത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിദ്യാർത്ഥിനികൾ സ്വന്തം അക്കൗണ്ടുകളിൽ പോസ്റ്റുചെയ്ത ഓണാഘോഷത്തിന്റെയും മറ്റും ചിത്രങ്ങളാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.
പൊന്നാനിയിൽനിന്നുള്ള വിദ്യാർത്ഥിനികളുടെ പരാതിയിലാണ് സൈബർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിനു പിന്നിൽ സുബിനാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മൊബൈൽ ടെക്നിഷ്യനായി ജോലി ചെയ്യുന്ന സുബിൻ സാമ്പത്തിക നേട്ടം പ്രതീക്ഷിച്ചാണ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
മാധ്യമം ദിനപത്രത്തിലെ തൊഴിലാളി സമരം: ‘മാനേജ്മെൻ്റ് മര്യാദ കാണിക്കണം’: ടി.പി രാമകൃഷ്ണൻ
മാധ്യമം പത്രത്തിലെ തൊഴിലാളി സമരത്തെ പിന്തുണച്ച് ടി.പി രാമകൃഷ്ണൻ. മാനേജ്മെൻ്റ് മര്യാദ കാണിക്കണമെന്ന് ടി.പി രാമകൃഷ്ണൻ പറഞ്ഞു. മാനേജ്മെൻ്റ് അവരുടെ നിലപാട് പുനഃപരിശോധിക്കണം. കരാർ തൊഴിലാളികളെയും സ്ഥിരജീവക്കാരെയും വേർതിരിക്കുന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിക്കുന്നതെന്നും ടി.പി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമം ദിനപത്രത്തിൽ ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. 8 മാസമായി ശമ്പളം ലഭിക്കാത്തതിൽ പേരിലാണ് ജീവനക്കാർ അനിശ്ചിതകാല സമരം ആരംഭിച്ചത്. സമരത്തിന് പിന്തുണയുമായി എൽഡിഎഫ് രം​ഗത്ത് വന്നിരുന്നു.
മനുഷ്യാവകാശങ്ങളെക്കുറിച്ച് വാചാലരാകുന്ന ജമാഅത്തെ ഇസ്ലാമി തൊഴിലാളികളുടെ അവകാശങ്ങളെപ്പറ്റി അറിയുന്നില്ലെന്ന് സി ഐ ടി യു ജനറൽ സെക്രട്ടറി എളമരം കരീം സമരത്തെ പിന്തുണച്ചുക്കൊണ്ട് വ്യക്തമാക്കിയിരുന്നു. ഫെബ്രുവരിയിൽ അഞ്ച് മാസത്തിലധികം ശമ്പളം ലഭിക്കാതായായതോടെ പ്രതിഷേധിച്ച 39 ജീവനക്കാരെ മാനേജ്മെന്റ് കൂട്ടമായി സ്ഥലം മാറ്റിയിരുന്നു. 17 ജേണലിസ്റ്റുകളെയും 22 നോൺ ജേണലിസ്റ്റുകളെയുമാണ് സ്ഥലം മാറ്റിയത്. ശമ്പളനിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള 24 മണിക്കൂർ ഉപവാസം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴായിരുന്നു പ്രതികാര നടപടി. സമരത്തിൽ മുദ്രാവാക്യം ചൊല്ലി കൊടുത്തവരെ വിദൂരത്തേക്ക് സ്ഥലം മാറ്റി. പൂർണമായി പ്രവർത്തിക്കാത്ത ഓഫീസുകളിലേക്ക് പോലും ആളുകളെ മാറ്റിയിട്ടുണ്ട്.
വൈറ്റിലയിലെ ചന്ദര്‍ കുഞ്ജ് ഫ്‌ലാറ്റ് സമുച്ചയം പൊളിക്കാന്‍ ഹൈക്കോടതി അനുമതി
കൊച്ചി: എറണാകുളം വൈറ്റിലയിലെ ഇരട്ട ഫ്‌ലാറ്റ് സമുച്ചയം പൊളിക്കാന്‍ ഹൈക്കോടതി അനുമതി. ചന്ദര്‍ കുഞ്ജ് ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ ടെന്‍ഡറിനെതിരായ ഹര്‍ജി കോടതി തള്ളി. മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ച കമ്പനിയ്ക്ക് നടപടിയുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ദുര്‍ബലാവസ്ഥയിലുള്ള വൈറ്റിലയിലെ ഇരട്ട ഫ്‌ലാറ്റ് സമുച്ചയം പൊളിച്ചു നീക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഇതിനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ടു പോയി. ജില്ലാ കലക്ടര്‍ ഉള്‍പ്പെട്ട സമിതി ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഇതേതുടര്‍ന്ന് മരടിലെ ഫ്‌ലാറ്റ് പൊളിച്ച കമ്പനിക്ക് ടെന്‍ഡര്‍ നല്‍കി.
ഈ നടപടിയെ ചോദ്യം ചെയ്താണ് രണ്ട് കമ്പനികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ടെന്‍ഡര്‍ നടപടികള്‍ അട്ടിമറിച്ചുകൊണ്ടാണ് എഡിഫൈസ് കമ്പനിക്ക് ടെന്‍ഡര്‍ നല്‍കിയതെന്നായിരുന്നു കമ്പനികളുടെ ആരോപണം. വിശദമായ വാദം കേട്ട ശേഷമാണ് ഹൈക്കോടതി ടെന്റിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്.
പൊതുതാല്‍പ്പര്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് എഡിഫൈസ് കമ്പനിക്ക് ടെന്‍ഡര്‍ നല്‍കിയതെന്ന് ജില്ലാ ഭരണകൂടവും സര്‍ക്കാരും കോടതിയെ അറിയിച്ചു. പ്രസ്തുത കമ്പനിക്ക് ഇത്തരം ഫ്‌ലാറ്റുകള്‍ പൊളിച്ചുള്ള മുന്‍പരിചയമുണ്ട്. അതിനുവേണ്ട ആധുനിക സാങ്കേതിക ഉപകരണങ്ങളുമുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതു പരിഗണിച്ചാണ് ഫ്‌ലാറ്റുകള്‍ പൊളിക്കല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ കോടതി അനുമതി നല്‍കിയത്.
അങ്ങിനെ ലോഡ് ഷെഡ്ഡിങ്ങിൽ തീരുമാനമായി; ഒന്നര മണിക്കൂര്‍ മുന്‍പ് മൊബൈലില്‍ സന്ദേശം എത്തുമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്തെ ലോഡ് ഷെഡിങ് നടപടികളില്‍ ഏകീകൃത സമയക്രമം പാലിക്കാന്‍ നിര്‍ദേശം. ഇതനുസരിച്ച് പ്രദേശങ്ങളില്‍ ഒരാഴ്ചത്തേക്ക് ഒരേ സമയത്തായിരിക്കും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. പവര്‍കട്ട് സംബന്ധിച്ച വിവരങ്ങള്‍ മുന്‍കൂട്ടി ഉപഭോക്താക്കളെ അറിയിക്കുന്ന പുതിയ സംവിധാനം ഇന്ന് മുതല്‍ സംസ്ഥാനവ്യാപകമായി നിലവില്‍ വരുമെന്ന് കെഎസ്ഇബി അറിയിച്ചു.
വൈദ്യുതി തടസ്സപ്പെടുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പ് ഉപഭോക്താക്കളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളിലേക്ക് വിവരങ്ങള്‍ സന്ദേശമായി എത്തും. തിരുവനന്തപുരം ജില്ലയില്‍ നടത്തിയ പരീക്ഷണ ഘട്ടം വിജയകരമായതിനെ തുടര്‍ന്നാണ് പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയില്‍ 700 മെഗാവാട്ടിന് മുകളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ജലവൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
എല്‍നിനോ പ്രതിഭാസം കാരണം മഴ കുറഞ്ഞതും. അന്തരീക്ഷ താപനില വര്‍ദ്ധിച്ചതും വൈകുന്നേരം 6 മണിക്കുശേഷമുള്ള വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതും 6 പവര്‍ എക്‌സ്‌ചേഞ്ചുകളിലെ വൈദ്യുതി ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായതും കേന്ദ്ര വൈദ്യുതി നിലയങ്ങളിലെ ഉത്പാദനവും കുറവും വൈദ്യുതി നിയന്ത്രണത്തിന് അനിവാര്യമായതെന്നാണ് കെഎസ്ഇബി പറയുന്നത്. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനുമിടയില്‍ 800-900 മെഗാവാട്ടിന്റെ കുറവുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് വൈദ്യുതി നിയന്ത്രണമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും കെഎസ്ഇബി അറിയിച്ചു.
അന്തരിച്ച ജിജോ ജോണ്‍ പുത്തേഴത്തിനെതിരെ സൈബർ ആക്രമണം; വെച്ചുപൊറുപ്പിക്കില്ല, കുറ്റക്കാർക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവർത്തകനും കുടുംബത്തിനും എതിരായ സൈബർ ആക്രമണങ്ങളിൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇത്തരത്തില്‍ സംഘടിതമായി വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ സാമൂഹിക സംസ്‌കാരത്തിന് തന്നെ തീരാക്കളങ്കമാണ്. ആര്‍ക്കെതിരെയായാലും ഇത്തരം നിന്ദ്യവും ക്രൂരവുമായ സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പൊലീസിനും ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു.
മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
‘’മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിന്റെ അപ്രതീക്ഷിത വേര്‍പാടിന് പിന്നാലെ, അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ അങ്ങേയറ്റം വേദനാജനകമാണ്.
നമ്മെ വിട്ടുപിരിഞ്ഞ ഒരു മാധ്യമ പ്രവര്‍ത്തകനെതിരെയെന്നല്ല, ഏത് മനുഷ്യനെതിരെയുമാകട്ടെ, ഇത്തരത്തില്‍ സംഘടിതമായി വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ സാമൂഹിക സംസ്‌കാരത്തിന് തന്നെ തീരാക്കളങ്കമാണ്. മുഖമുള്ളതും ഇല്ലാത്തതുമായ ഐ.ഡികളില്‍ നിന്ന് വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ എന്ത് മാനവികതയെ കുറിച്ചാണ് പറയുന്നത്? എന്ത് മാനുഷിക മൂല്യങ്ങളെ കുറിച്ചാണ് പറയുന്നത്?
മുന്‍കാലങ്ങളില്‍ അദ്ദേഹം നല്‍കിയ അന്വേഷണാത്മക വാര്‍ത്തകളുടെ പേരിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ഈ അധിക്ഷേപങ്ങള്‍ക്ക് പിന്നിലെന്നത് ഗൗരവമുള്ള വിഷയമാണ്. ഒരു മാധ്യമപ്രവര്‍ത്തകന്റെ കര്‍ത്തവ്യ നിര്‍വഹണത്തെയും അദ്ദേഹത്തിന്റെ വിയോഗത്തെത്തന്നെയും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ല.
എറണാകുളം പ്രസ് ക്ലബ്ബും ജിജോയുടെ സുഹൃത്തുക്കളും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ വിഷയം അതീവ ഗൗരവത്തില്‍ പരിഗണിക്കും. കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയുമില്ലാതെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. ആര്‍ക്കെതിരെയായാലും ഇത്തരം നിന്ദ്യവും ക്രൂരവുമായ സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല''
ഉപഭോക്തൃ കമ്മീഷനുകളിൽ 229 പുതിയ തസ്തികകൾ; നാല് ആഴ്ചയ്ക്കകം തീരുമാനമെന്ന് സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: സംസ്ഥാനത്തെയും വിവിധ ജില്ലകളിലെയും ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്നതിനുമായി 229 പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിന് നാല് ആഴ്ചയ്ക്കകം തീരുമാനം എടുക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉപഭോക്തൃ കമ്മീഷനുകളുടെ പ്രവർത്തനവും അടിസ്ഥാന സൗകര്യങ്ങളും സംബന്ധിച്ച അഡ്വ. ജെ സൂര്യ സമർപ്പിച്ച ഹർജിയാണ് പരിഗണിച്ചത്.
പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള നടപടി നിലവിൽ ധനകാര്യ വകുപ്പിൻ്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് സർക്കാരിന് വേണ്ടി ഹാജരായ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ രാജു സെബാസ്റ്റ്യൻ വടക്കേക്കര കോടതിയെ അറിയിച്ചു. നാല് ആഴ്ചയ്ക്കകം സാമ്പത്തിക അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
വിഷയം അതീവ ഗൗരവമുള്ളതാണെന്നും ഉപഭോക്തൃ കമ്മീഷനുകളിലെ തസ്തിക സൃഷ്ടിക്കൽ ഉൾപ്പെടെയുള്ള നടപടികളിൽ കാര്യക്ഷമമായ പുരോഗതി ഉണ്ടാകേണ്ടതുണ്ടെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
4 ആഴ്ചക്കകം, തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട പുരോഗതി വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാരിന് കോടതി നിർദേശം നൽകി. പുതിയ തസ്തികകൾ നിലവിൽ വരുന്നതുവരെ ഓഗസ്റ്റ് 5-ന് കോടതി പുറപ്പെടുവിച്ച ഇടക്കാല ക്രമീകരണം തുടരുമെന്നും ഉത്തരവിൽ വ്യക്തമാക്കി.
പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനും അനുബന്ധ നടപടികൾ പൂർത്തിയാക്കുന്നതിനും സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമായ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നത് വാദിഭാഗം കോടതിയുടെ ശ്രദ്ധയിൽ പെടുത്തി.നടപടികൾ എപ്പോൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് കോടതി ആരാഞ്ഞതിനെ തുടർന്ന്, തസ്തികകൾക്ക് സാമ്പത്തിക അനുമതി ലഭ്യമാക്കുന്നതിനായി ഒരു മാസത്തെ സമയം ആവശ്യമാണ് എന്ന് സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ അറിയിച്ചു.
കേസ്  ഒക്ടോബർ 7 ന് വീണ്ടും കോടതി പരിഗണിക്കും.ഹർജിക്കാരിക്ക് വേണ്ടി അഡ്വ. ആർ രാജശ്രീ ചുട്ടിമറ്റത്തിൽ കോടതിയിൽ ഹാജരായി.
ട്രംപ് മോദിക്ക് പഠിക്കുകയാണോ? ; ഇടക്കാല തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഓരോ യുഎസ് പൗരനും 5,000 ഡോളർ വീതം നൽകുമെന്ന ട്രംപ്
യുഎസ് പ്രസിഡൻ്റ്  ഡൊണാൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പഠിക്കുകയാണോയെന്ന് രാഷ്ട്രീയ നിരീക്ഷകർ പരസ്പരം ചോദിക്കുന്നു. നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ യുഎസ് കോൺഗ്രസിൻ്റെ നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടി നിലനിർത്തിയാൽ ഓരോ യുഎസ് പൗരനും 5,000 ഡോളർ വീതം വിഹിതം നൽകുമെന്ന ട്രംപിൻ്റ പ്രഖ്യാപനമാണ് നിരീക്ഷകരെ ഈ നിലയിൽ ചിന്തിപ്പിക്കുന്നത്.. ട്രംപ് വിഹിതം എന്ന് പേരിട്ടിരിക്കുന്ന ഈ വാഗ്ദാനം ഇന്ത്യൻ തിരഞ്ഞെടുപ്പിൽനിന്ന് ട്രംപ് കടമെടുത്ത തന്ത്രമാണെന്നാണ് എല്ലാവരും പറയുന്നത്.
ഇറാനുമായുള്ള യുദ്ധത്തെത്തുടർന്നുള്ള വിലക്കയറ്റം ട്രംപിന് തിരിച്ചടി ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇത്തരത്തിലുള്ള പ്രഖ്യാപനം. ഭരണവിരുദ്ധ വികാരം മാറ്റിയെടുക്കാൻ ഇന്ത്യയിൽ സാധാരണമായി രാഷ്ട്രീയ പാർട്ടികൾ പയറ്റുന്ന തന്ത്രമാണ് വോട്ടർമാർക്ക് നേരിട്ട് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്ന 'സൗജന്യ' വാഗ്ദാനങ്ങൾ. ക്ഷേമ പദ്ധതികളെന്ന പേരിൽ നടത്തുന്ന ഈ തന്ത്രം പലപ്പോഴും വിജയം കാണുകയും ചെയ്തിട്ടുണ്ട്.
മുൻകാലങ്ങളിലും തിരഞ്ഞെടുപ്പ് കാലത്ത് നികുതിയിളവുകളും സാമ്പത്തിക പാക്കേജുകളും യുഎസിൽ പ്രഖ്യാപിക്കാറുണ്ടെങ്കിലും, 'ഞങ്ങളുടെ പാർട്ടി ജയിച്ചാൽ എല്ലാവർക്കും പണം തരാം' എന്ന രീതിയിലുള്ള ഒരു സാമ്പത്തിക പ്രഖ്യാപനം യുഎസ് രാഷ്ട്രീയ ചരിത്രത്തിൽ ഇതാദ്യമാണ്.
ബുധനാഴ്ച ഡാലസിൽ നടന്ന റിപ്പബ്ലിക്കൻ ഇടക്കാല കൺവെൻഷനിൽ 100 മിനിറ്റ് നീണ്ട പ്രസംഗത്തിനിടയിലാണ് യുഎസ് പ്രസിഡന്റ് ഈ വാഗ്ദാനം നൽകിയത്. ഈ തുക എങ്ങനെ കണ്ടെത്തുമെന്നോ വിതരണം ചെയ്യുമെന്നോ ഉള്ള കാര്യങ്ങളിൽ അദ്ദേഹം കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല. മുതിർന്നവരായ അമേരിക്കൻ പൗരന്മാർക്ക് 5,000 ഡോളർ വീതം നൽകുന്നതിന് 1 ട്രില്യൺ ഡോളറിലധികം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസിലെ സമീപകാല സർവേകളിൽ ട്രംപിനുള്ള ജനപ്രീതി കുറഞ്ഞിട്ടുള്ളതായി കണ്ടെത്തിയിരുന്നു. ഇതിനിടയിലാണ് ഇത്തരമൊരു വാഗ്ദാനം.
ഉമ്മൻ‌ചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി; മാസപ്പടി കേസിലെ മൊഴിപ്പകർപ്പിൽ യുഡിഎഫ് നേതാക്കളും
കൊച്ചി: സിഎംആർഎല്ലിന്റെ അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴിപ്പകർപ്പിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ പേരിനുപുറമേ മുതിർന്ന യുഡിഎഫ് നേതാക്കളുടെ പേരുകളും. 2024 ഏപ്രിലിൽ സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ കെ.എസ്. സുരേഷ് കുമാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയുടെ ഭാഗിക രൂപമാണ് പുറത്തുവന്നിരിക്കുന്നത്.
സിഎംആർഎൽ മുൻ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഡയറിയിലുണ്ടായിരുന്ന ചുരുക്കപ്പേരുകളെക്കുറിച്ച് ഇഡി ഉന്നയിച്ച ചോദ്യങ്ങൾക്ക് സുരേഷ് കുമാർ നൽകിയ വിശദീകരണങ്ങളാണ് ഇതിലുള്ളത്. മുൻപ് ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന് മുന്നിലും നൽകിയ മൊഴിയാണ് ഇഡിക്ക് മുന്നിലും സുരേഷ് കുമാർ ആവർത്തിച്ചിരിക്കുന്നത്.
ഡയറിയിൽ രേഖപ്പെടുത്തിയിരുന്ന 'ആർസി' എന്ന ചുരുക്കപ്പേര് രമേശ് ചെന്നിത്തലയെയും, 'കെകെ' എന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയെയും, 'ഐകെ' എന്നത് ഇബ്രാഹിം കുഞ്ഞിനെയുമാണ് സൂചിപ്പിക്കുന്നതെന്ന് സുരേഷ് കുമാർ മൊഴി നൽകിയിട്ടുണ്ട്. ഇതിനു പുറമേ 'പിവി' എന്നത് പിണറായി വിജയനെയും 'എജി' എന്നത് എ. ഗോവിന്ദനെയുമാണ് ഉദ്ദേശിക്കുന്നതെന്നാണ് മൊഴി. എന്നാൽ, 'എജി' എന്നതുകൊണ്ട് ഉദ്ദേശിച്ച വ്യക്തി ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
പാർട്ടി ഫണ്ടിലേക്ക് സിഎംആർഎൽ പണം നൽകിയിട്ടുണ്ടെന്നും അത് കൈപ്പറ്റിയിട്ടുണ്ടെന്നും യുഡിഎഫ് നേതാക്കൾ നേരത്തെ സമ്മതിച്ചിരുന്ന കാര്യമാണ്. എന്നാൽ, 'പിവി' എന്നത് താനല്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം. അതേസമയം, രമേശ് ചെന്നിത്തലയോ പി.കെ. കുഞ്ഞാലിക്കൂട്ടിയോ പണം ലഭിച്ച കാര്യം നിഷേധിച്ചിരുന്നില്ല. പാർട്ടി ഫണ്ടിലേക്കുള്ള സംഭാവനയായാണ് അത് സ്വീകരിച്ചതെന്ന നിലപാടാണ് അവർ സ്വീകരിച്ചത്.
റഷ്യയിൽനിന്ന് 20 വിമാനങ്ങൾ വാങ്ങാൻ എയർ കേരള
ന്യൂഡൽഹി: റഷ്യയിൽനിന്ന് ആഭ്യന്തര സർവീസുകൾക്കുള്ള 'Il-114-300' യാത്രാവിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ. ന്യൂഡൽഹിയിൽ നടന്ന 'ഇന്നോപ്രോം' പ്രദർശനത്തോടനുബന്ധിച്ചാണ് 105 പ്രാദേശിക യാത്രാവിമാനങ്ങൾ നൽകാൻ ധാരണയായത്. 68 പേർക്കുവരെ സഞ്ചരിക്കാനാകുന്ന ചെറുവിമാനങ്ങളാണ് ഈ ശ്രേണിയിൽ വരിക. വിമാനം വാങ്ങുന്ന വ്യോമയാന കമ്പനികളിൽ എയർ കേരളയും ഉൾപ്പെടുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
റഷ്യൻ സ്റ്റേറ്റ് കോർപ്പറേഷനായ റോസ്റ്റെക്കിന്റെ ഭാഗമായ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനാണ് (യുഎസി) ഈ വിമാനങ്ങൾ ഇന്ത്യയ്ക്ക് നൽകുന്നത്. ഇന്ത്യയിലെ പ്രാദേശിക വ്യോമയാന ശൃംഖലയും സേവനങ്ങളും ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രഖ്യാപിച്ച കരാറുകൾ പ്രകാരം ഏറ്റവും കൂടുതൽ വിമാനങ്ങൾ ലഭിക്കുന്നത് പിനാക്കിൾ എയറിനാണ്. 50 വിമാനങ്ങളാണ് ഇവർ വാങ്ങുന്നത്. വ്യോമയാന കമ്പനിയായ എയർ കേരളയ്ക്ക് 20 വിമാനങ്ങൾ ലഭിക്കും. സ്ലീക്ക് ഏവിയേഷനുമായി 35 വിമാനങ്ങൾക്കുള്ള കരാറുമാണ് ഉണ്ടാക്കുന്നത്. ഇതോടെ മൂന്ന് കരാറുകളിലുമായി ആകെ വിമാനങ്ങളുടെ എണ്ണം 105 ആയി.
ചെറിയ റൺവേകളും പരിമിതമായ അടിസ്ഥാന സൗകര്യങ്ങളുമുള്ള ചെറു വിമാനത്താവളങ്ങളിൽനിന്ന് സർവീസ് നടത്താൻ സാധിക്കുന്ന രീതിയിലാണ് ഇല്യുഷിൻ ഏവിയേഷൻ കോംപ്ലക്സ് രൂപകൽപ്പന ചെയ്ത ഈ റഷ്യൻ ടർബോപ്രോപ്പ് വിമാനം നിർമിച്ചിരിക്കുന്നത്.
വൈദ്യുതി പ്രതിസന്ധിയിൽ സണ്ണി ജോസഫിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം; പ്രതിസന്ധി സ്വിച്ച് ഇട്ട് നിർത്താൻ സാധിക്കില്ലെന്ന വിചിത്ര വാദവുമായി മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ വൈദ്യുതി നിയന്ത്രണത്തിലും അപ്രഖ്യാപിത പവർകട്ടിലും യുഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷം രാഷ്ട്രീയ ആയുധം മൂർച്ച കൂട്ടുമ്പോൾ, ഭരണപക്ഷത്തെ ഞെട്ടിച്ച് കോൺഗ്രസ് അനുകൂല സമൂഹമാധ്യമ പ്രൊഫൈലുകളിൽ മന്ത്രിക്ക് നേരെ രൂക്ഷവിമർശനം. വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ കഴിവുകേടാണ് ജനകീയ സർക്കാരിനെ അനാവശ്യമായി പ്രതിരോധത്തിലാക്കിയതെന്ന വികാരമാണ് കോൺഗ്രസ് ഗ്രൂപ്പുകളിലും പ്രൊഫൈലുകളിലും പരസ്യമായി ഉയരുന്നത്. 'ഇന്ദിര കട്ട്' എന്നും 'പ്രിയദർശിനി കട്ട്' എന്നും പേരിട്ട് സിപിഎം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുമ്പോൾ, വെറും സാങ്കേതിക ന്യായങ്ങൾ മാത്രം നിരത്തി ഒഴിഞ്ഞുമാറാനാവില്ലെന്ന് പ്രവർത്തകർ തുറന്നടിക്കുന്നു.
"പിണറായി വിജയൻ സർക്കാർ ഉണ്ടാക്കിയ കരാർ കാരണം നമ്മൾ അങ്ങോട്ട് വൈദ്യുതി തിരിച്ചുനൽകേണ്ട സ്ഥിതിയാണ്. ഉത്പാദനം കുറയുകയും വൈദ്യുതി തിരിച്ചുനൽകേണ്ട അവസ്ഥ വരികയും ചെയ്താൽ സ്വാഭാവികമായും പവർകട്ട് ഉണ്ടാകും. മുൻ ഇടതുപക്ഷ സർക്കാർ വരുത്തിവെച്ച ഈ കെടുകാര്യസ്ഥത എന്തുകൊണ്ട് ജൂൺ, ജൂലൈ മാസങ്ങളിൽ തന്നെ ജനങ്ങളോട് തുറന്നുപറയാൻ വൈദ്യുതി മന്ത്രി തയ്യാറായില്ല?" എന്ന് സാമൂഹിക മാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ചോദിക്കുന്നു.
അതെസമയം,വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ട് നിർത്താൻ സാധിക്കില്ലെന്ന വിചിത്ര വാദവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ് രമഗത്തു വന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും എന്നാല്‍, വൈദ്യുതി ഒന്നിലേറെ സമയങ്ങളിൽ മുടങ്ങേണ്ട സാഹചര്യമാണെന്നും മന്ത്രി പ്രതികരിച്ചു. ജനം സഹകരിക്കണമെന്നും അത്ഭുതങ്ങൾ പ്രവർത്തിക്കാനാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. മുന്‍ സര്‍ക്കാരിന്‍റെ നടപടികളെ പഴിച്ച് കൊണ്ടാണ് മന്ത്രി സണ്ണി ജോസഫ് വൈദ്യുതി പ്രതിസന്ധിയെ ന്യായീകരിക്കുന്നത്. പുതിയ പോംവഴികൾ നിർദേശിക്കാനു അദ്ദേഹത്തിന് കഴിയുന്നില്ല.
ഷെഫാലി 40 പന്തിൽ 64 റൺസ്;ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ
ദുബായ്: ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ. 40 റൺസിനാണ് ഇന്ത്യയുടെ വിജയം. 150 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
അർധ സെഞ്ചുറി നേടിയ ഷെഫാലി വർമയുടേയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമയുടേയും പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. നാല് തവണ ജീവൻ തിരിച്ചുകിട്ടിയ ഷെഫാലി 40 പന്തിൽ 64 റൺസാണ് അടിച്ചെടുത്തത്.
26 റൺസ് കൂട്ടുകെട്ടുണ്ടാക്കിയതിന് പിന്നാലെ ബംഗ്ലാദേശിന് ഓപ്പണർ ജുവൈരിയ ഫിർദൗസിനെ നഷ്ടമായി. 18 പന്തിൽ 14 റൺസെടുത്ത ഫിർദൗസിനെ ശ്രീ ചരണിയാണ് പുറത്താക്കിയത്. പിന്നാലെ ദിലാര അക്തറും ക്രീസ് വിട്ടു. പിന്നീട് വന്നവർക്കൊന്നും നിലയുറപ്പിച്ച് കളിക്കാനായില്ല. ശോഭന (18), നിഗർ സുൽത്താന (19), ഷർമിൻ അക്തർ (1), ഫാഹിമ ഖാത്തൂൻ (14), റുബെയ്യ ഖാത്തൂൻ (0) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോറുകൾ. 22 റൺസുമായി ഷോർന അക്തർ പുറത്താകാതെ നിന്നു.
ഇന്ത്യക്കായി ദീപ്തി ശർമ മൂന്ന് വിക്കറ്റെടുത്തു. നന്ദാനി ശർമ രണ്ട് വിക്ക്റ്റ് വീഴ്ത്തി. ശ്രീ ചരണി, പ്രേമ റാവത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി
എൽഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പേഴ്സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചിട്ടില്ല, മുഖ്യമന്ത്രിക്ക് ഈ കണക്ക് എവിടെനിന്ന് കിട്ടി?: പിണറായി വിജയൻ
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വ്യക്തമായ രേഖകള്‍ ഉള്ള കാര്യങ്ങള്‍ പോലും മുഖ്യമന്ത്രി ഇത്തരത്തില്‍ തെറ്റായി ചിത്രീകരിക്കുന്നത് ഒട്ടും ആശാസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു മുൻ മുഖ്യമന്ത്രിയുടെ പ്രതികരണം.
യുഡിഎഫ് സർക്കാരിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം ഇതിനോടകം 500 കവിഞ്ഞിട്ടുണ്ട്. ഇനിയും എണ്ണം കൂടും. പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം സംബന്ധിച്ച് വിവാദം ഉയർന്നപ്പോഴാണ് മുൻ സർക്കാരിനെ പഴിചാരി തടിതപ്പാൻ മുഖ്യമന്ത്രി വി ഡി സതീശൻ ശ്രമിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പേഴ്സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്നാണ് മുഖ്യമന്ത്രി നുണ പറഞ്ഞത്.
എന്നാൽ 500ല്‍ താഴെയാണ് പേഴ്സണല്‍ സ്റ്റാഫ് ഉണ്ടായിരുന്നതെന്ന് പിണറായി വിജയൻ വ്യക്തമാക്കി. ഇതിനെല്ലാം കൃത്യമായ രേഖകള്‍ ഉണ്ടായിട്ടും എവിടെനിന്നാണ് മുഖ്യമന്ത്രിക്ക് 787 പേരുടെ കണക്ക് കിട്ടിയതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി പറയുന്ന 787 പേരുടെ പട്ടിക അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തേണ്ടതെന്നും ആ ലിസ്റ്റ് പ്രസിദ്ധീകരിക്കണം എന്നും പിണറായി വിജയൻ ആവശ്യപ്പെട
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല. വ്യക്തമായ രേഖകള്‍ ഉള്ള കാര്യങ്ങള്‍ പോലും മുഖ്യമന്ത്രി ഇത്തരത്തില്‍ തെറ്റായി ചിത്രീകരിക്കുന്നത് ഒട്ടും ആശാസ്യമല്ല. മുഖ്യമന്ത്രി പറയുന്ന 787 പേരുടെ പട്ടിക അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തേണ്ടത്.
കഴിഞ്ഞ മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്ക് 32ഉം ബാക്കി മന്ത്രിമാര്‍ക്ക് 25 ഓ അതില്‍ താഴെയോ ആയിരുന്നു ഉണ്ടായത്. കഴിഞ്ഞ 5 വര്‍ഷക്കാലം 4 മന്ത്രിമാര്‍ (ഗോവിന്ദന്‍ മാസ്റ്റര്‍, കെ. രാധാകൃഷ്ണന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്‍റണി രാജു) മാറി പുതിയ മന്ത്രിമാര്‍ ചുമതലയെടുത്തു. സജി ചെറിയാൻ രാജിവെച്ചു വീണ്ടും ചുമതല ഏറ്റെടുത്തു. അപ്പോഴും ആകെയുള്ള സ്റ്റാഫിന്റെ എണ്ണം വര്‍ദ്ധിപ്പിച്ചില്ല. ഒട്ടാകെ 500ല്‍ താഴെയാണ് പേഴ്സണല്‍ സ്റ്റാഫ് ഉണ്ടായിരുന്നത്. ഇതിനെല്ലാം കൃത്യമായ രേഖകള്‍ ഉണ്ടായിട്ടും എവിടെനിന്നാണ് മുഖ്യമന്ത്രിക്ക് 787 പേരുടെ കണക്ക് കിട്ടിയത്. മുഖ്യമന്ത്രി ആ ലിസ്റ്റ് പ്രസിദ്ധീകരിക്കണം.
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ ഡി ശുപാർശ: എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെപിസിസി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ ഡി ശുപാർശയിൽ എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെപിസിസി ഭാരവാഹി യോഗം. നിയമവശങ്ങൾ വിശദമായി പരിശോധിച്ച ശേഷം തീരുമാനം മതി എന്നാണ് നേതാക്കളുടെ അഭിപ്രായം. സങ്കീർണമായ വിഷയമാണ് ഇതെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. പിണറായി വിജയനെതിരായി കേസെടുക്കണമെന്ന ഇ ഡി ശുപാർശ കെപിസിസി യോഗം ചർച്ച ചെയ്ത ശേഷമായിരുന്നു പ്രതികരണം. നിയമവശങ്ങൾ പരിശോധിച്ച ശേഷം മാത്രം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി. വൈദ്യുതി പ്രതിസന്ധി ചർച്ചാവിഷയമായി. ചിറയിൻകീഴ് സംഭവം ചർച്ചയായില്ല. ഉപതിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾക്ക് ചുമതല നൽകി. അന്വേഷണ കമ്മീഷൻ തീരുമാനങ്ങൾ തുടരട്ടെ. പിണറായിക്കെതിരെയുള്ള ED കത്തിൽ നിയമപരമായി നീങ്ങണമെന്ന് യോഗം. ESA പക്ഷിവാസ ജനവാസ മേഖലകളെ ഒഴിവാക്കാൻ സമ്മർദ്ദം ചെറുക്കും. പിഎം ശ്രീ വിഷയം മുഖ്യമന്ത്രി വിശദീകരിച്ചു. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിനു ശേഷം മറ്റ് നടപടികൾ ഉണ്ടാകും. ചിറയിൻകീഴ് സംഭവത്തിൽ ആലോചിച്ചു മാത്രം നടപടിയെടുക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
ബ്രിക്‌സ് ഉച്ചകോടി: ചൈനീസ് പ്രസിഡൻ്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും
ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡൻ്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും. ദിവസങ്ങളായി നീണ്ട നയതന്ത്ര അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ജിന്‍പിങ്ങിന്റെ ഡല്‍ഹി സന്ദര്‍ശനം ചൈനീസ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് ജിന്‍പിങ് പങ്കെടുക്കുന്നത്.
2020ല്‍ ഗാല്‍വന്‍ താഴ്വരയിലുണ്ടായ അതിര്‍ത്തി സംഘര്‍ഷത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതിനു ശേഷം ആദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുന്നത്. 2019ല്‍ തമിഴ്നാട്ടിലെ മാമല്ലപുരത്ത് പ്രധാനമന്ത്രി മോദിയുമായി നടന്ന അനൗദ്യോഗിക ഉച്ചകോടിക്കായാണ് അദ്ദേഹം അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പുരോഗതി ദൃശ്യമായത്.
ഇന്ത്യയും ചൈനയും പരസ്പരം മത്സരിക്കുകയല്ലെന്നും വികസന പങ്കാളികളാണെന്നുമാണ് ഇരു നേതാക്കളുടെയും നിലപാടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിന്‍പിങ്ങും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ മേഖലകളിലെ സഹകരണം ചര്‍ച്ചയാകും. കഴിഞ്ഞ വര്‍ഷത്തെ ഉഭയകക്ഷി വ്യാപാരം സര്‍വകാല റെക്കോഡായ 155 ബില്യന്‍ ഡോളറില്‍ എത്തിയിരുന്നു.
ഇ,ഡിയെ പേടിച്ച് ബിജെപിയിൽ ചേരുന്നവരുടെ പാർട്ടിയല്ല സിപിഐ-എം, ഇ.ഡി സമീപനത്തെ തള്ളിക്കളയുന്നു: എം.എ.ബേബി
ഇ ഡിയെ പേടിച്ച് ബിജെപി യിൽ ചേരാൻ സിപിഎം നേതാക്കളെ കിട്ടില്ലെന്നും ഇത് കേരളത്തിൽ നിന്ന് മനസ്സിലാക്കാൻ പോവുകയാണെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ഈ വിഷയത്തിൽ മാത്യു കുഴൽനാടന് കോടതിയിൽ പോയപ്പോൾ തിരിച്ചടി ലഭിച്ചതാണ്. കോടതിയുടെ സമയം മെനക്കെടുത്തരുത് എന്നാണ് സുപ്രീം കോടതി പറഞ്ഞതെന്നും എം എ ബേബി ഓർമപ്പെടുത്തി. ഇതിൽ കൂടുതൽ ഒന്നും സിപിഎമ്മിന് പറയേണ്ടതായി ഇല്ലെന്നും ഇഡിയുടെ നീക്കങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും എം എ ബേബി കൂട്ടിചേർത്തു.
വി ഡി സതീശൻ ഗവൺമെന്റ് ഇതിൽ എന്തോ കാര്യം ഉണ്ട് എന്ന മട്ടിൽ സംസാരിക്കുന്നു. കോൺഗ്രസ് സമുന്നത നേതാക്കളെ ഇഡി വേട്ടയാടിയിട്ടുണ്ട്. സിപിഎമ്മിനെതിരെ നിൽക്കുമ്പോൾ സന്തോഷിക്കുകയും കോൺഗ്രസ് നേതാക്കൾക്കെതിരെ വരുമ്പോൾ വിമർശിക്കുകയും ചെയ്യുന്നു. കേരളത്തിലെ കോൺഗ്രസ്സ് ഇരട്ടത്താപ്പിനെ എഐസിസി എങ്ങനെയാണ് കാണുന്നതെന്ന് അറിയാൻ കൗതുകമുണ്ടെന്നും സംസ്ഥാന കോൺഗ്രസിന്റെ നിലപാട് എഐസിസി അംഗീകരിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ബിജെപിയുടെ ഒരു വിഭാഗം ആയി പ്രവർത്തിക്കുന്ന ഇഡി ഭീഷണിപ്പെടുത്തുന്ന സംഘമായി മാറിയിരിക്കുകയാണ്. ഇഡി കള്ള തെളിവുണ്ടാക്കാൻ ഭീഷണിപ്പെടുത്തുകയാണ്. കുറ്റകൃത്യം ചെയ്യുന്ന സംഘമായി മാറിയ ഇ ഡി അധപതിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
കെ പി സി സി യോഗത്തിൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിച്ച് നേതാക്കൾ
കെപിസിസി ഭാരവാ​ഹി യോ​ഗത്തിൽ സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വിമർശനം. മുഖ്യമന്ത്രി വി ‍ഡി സതീശൻ ജനകീയനാകണമെന്നും യോ​ഗത്തിൽ വിമർശിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടിയെ പരിഗണിക്കുന്നില്ലെന്നും നേതാക്കൾ വിമർശനമുന്നയിച്ചു. പ്രധാന തസ്തികകളിലെ നിയമനത്തെ സംബന്ധിച്ചും പി എം ശ്രീ വിഷയത്തിൽ സർക്കാരിന്റെ നിലപാടിനെതിരെയും കെപിസിസി ഭാരവാ​ഹി യോ​ഗത്തിൽ വിമർശനമുണ്ടായി.
പി എം ശ്രീ നടപ്പിലാക്കരുതെന്നും കെപിസിസി യോഗത്തിൽ നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു. സംഘപരിവാർ അജണ്ടക്കനുസരിച്ച് പ്രവർത്തിക്കുന്ന കേരളത്തിലെ യുഡിഎഫ് സർക്കാരിനെതിരെ പി എം ശ്രീ വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു ഈ സാഹചര്യത്തിലാണ് പി എം ശ്രീയിൽ നിന്ന് പിൻവാങ്ങണമെന്ന് സർക്കാരിനോട് കെ പി സി സി ഭാരവാ​ഹി യോ​ഗത്തിൽ നേതാക്കൾ നിർദേശിച്ചത്.
അധികാരത്തിലേറി മാസങ്ങൾക്കുള്ളിൽ കേരളത്തെ ഇരുണ്ടകാലത്തേക്ക് നയിച്ചതിനെതിരെയും യോ​ഗത്തിൽ വിമർശനമുയർന്നിരുന്നു. വൈദ്യുതി പ്രതിസന്ധിയിൽ കൂടുതൽ വിശദീകരണം വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പുനഃസംഘടന വരും വരും എന്നു പറഞ്ഞാൽ പോരാ ഉടനടി വേണമെന്ന് എം വിൻസെന്റും യോ​ഗത്തിൽ ആവശ്യപ്പെട്ടു. മുകൾതട്ട് മുതൽ താഴെതലത്തിൽ വരെ അടിയന്തരമായി പുനസംഘടന നടത്തണമെന്ന പൊതുവികാരവും യോ​ഗത്തിൽ ഉയർന്നു.
ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം, കേരളത്തിന് പ്രതീക്ഷ; 11, 12 തീയതികളിലായി എട്ട് ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു. ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ സെപ്റ്റംബർ 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സെപ്റ്റംബർ 11 മുതൽ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യത പ്രവചിച്ചു. 11ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 12 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രൂക്ഷമായ മഴക്കുറവ് നേരിടുന്നതിനിടെയാണ് മഴ സജീവമാകുമെന്ന മുന്നറിയിപ്പ്.
ജന്മഭൂമി റസിഡൻ്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റെസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണന്‍(74) അന്തരിച്ചു. അരനൂറ്റാണ്ടിലേറെക്കാലമായി മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്ന അദ്ദേഹം ജന്മഭൂമി പത്രത്തിന്റെ തുടക്കം മുതല്‍(1977) അതിനൊപ്പമുണ്ട്. രാഷ്ട്രീയലേഖകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. പത്രപ്രവര്‍ത്തനത്തിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും ചേര്‍ത്തുവച്ച അദ്ദേഹം നിലവില്‍ ബിജെപി സംസ്ഥാന സമിതി അംഗമാണ്.  തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് ജന്മഭൂമി ഓഫീസിലും പ്രസ്‌ക്ലബ്ബിലും തുടര്‍ന്ന് തിരുമലയിലെ അരയല്ലൂര്‍ വടകര നഗറില്‍ എവിആര്‍എ ബി4 വീട്ടിലും പൊതു ദര്‍ശനത്തിനു ശേഷം വൈകിട്ട് 4 ന് ശാന്തികവാടത്തില്‍ സംസ്‌കരം നടന്നു.
1954ല്‍ കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ കുട്ടാവ് ഗ്രാമത്തിലാണ് കെ. കുഞ്ഞിക്കണ്ണന്റെ ജനനം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഭാരതീയ ജനസംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി കാസര്‍ഗോഡ്, കണ്ണൂര്‍ താലൂക്കുകളില്‍ പ്രവര്‍ത്തിച്ചു. 1968ല്‍ തളിപ്പറമ്പില്‍ ഗുരുജി എം. എസ്. ഗോള്‍വാള്‍ക്കര്‍ പങ്കെടുത്ത ശിബിരത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഈ കാലഘട്ടത്തിലെ സംഘടനാപ്രവര്‍ത്തനമാണ് പിന്നീട് അദ്ദേഹത്തിന്റെ പൊതുജീവിതത്തിനും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും അടിത്തറയായത്.
അടിയന്തരാവസ്ഥയ്ക്കുശേഷം യുവജനത കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാരതീയ ജനതാ യുവമോര്‍ച്ച രൂപീകരിച്ചപ്പോള്‍ ആദ്യ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് യുവമോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റായും ചുമതല വഹിച്ചു. പേരാവൂര്‍, കണ്ണൂര്‍ നിയോജകമണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു.
പത്രപ്രവര്‍ത്തക സംഘടനാരംഗത്തും കെ. കുഞ്ഞിക്കണ്ണന്‍ സജീവമായിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റായും തിരുവനന്തപുരം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെ ചെയര്‍മാന്‍, കണ്ണൂര്‍ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. മാധ്യമരംഗത്തെ വിവിധ ഔദ്യോഗിക സമിതികളിലും അദ്ദേഹം അംഗമായിരുന്നു. ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, ടെലികോം അഡൈ്വസറി ബോര്‍ഡ് അംഗം, പത്രപ്രവര്‍ത്തക അക്രഡിറ്റേഷന്‍ കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചു.
രചനാരംഗത്തും കെ. കുഞ്ഞിക്കണ്ണന്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കെ.ജി. മാരാര്‍ രാഷ്ട്രീയത്തിലെ സ്‌നേഹസാഗരം, മുന്നണികള്‍ ഭരിച്ചു മുടിച്ച കേരളം, മറുപുറം, മറനീക്കുന്ന ഭീകരത, അടിമച്ചങ്ങല, നന്ദിഗ്രാം, അടല്‍ജി ഒരു വിസ്മയം തുടങ്ങിയ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെതായി പുറത്തു വന്നിട്ടുണ്ട്. രാഷ്ട്രീയവും മാധ്യമപ്രവര്‍ത്തനവും സംഘടനാജീവിതവും അടുത്തറിഞ്ഞ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട അദ്ദേഹത്തിന്റെ രചനകള്‍ കേരളത്തിന്റെ സമകാലിക രാഷ്ട്രീയസാമൂഹിക ചരിത്രത്തിന്റെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു. കുഞ്ഞിക്കണ്ണന്‍ ജന്മഭൂമിയിലെഴുതിയ രാഷ്ട്രീയ വിശകലനങ്ങളും നിയമസഭാ അവലോകനങ്ങളും ഏറെ വായനക്കാരെ സൃഷ്ടിച്ചവയാണ്. ജന്മഭൂമിയില്‍ മറുപുറം എന്ന കോളം അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. രാഷ്ട്രീയത്തെ ആക്ഷേപ ഹാസ്യശൈലിയില്‍ വിശകലനം ചെയ്യുന്നതിലും വിദഗ്ധനായിരുന്നു.
ദീര്‍ഘകാലത്തെ മാധ്യമപ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി കേരള നിയമസഭ മുതിര്‍ന്ന പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ആദരിച്ചിട്ടുണ്ട്. ബി.കെ. ശേഖര്‍ പുരസ്‌കാരം, കാഞ്ഞങ്ങാട് തപസ്യ പുരസ്‌കാരം, ഗുരുജി സേവാസമിതി പുരസ്‌കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കണ്ണൂരിന്റെ ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് പൊതുപ്രവര്‍ത്തനത്തിലേക്കും രാഷ്ട്രീയത്തിലേക്കും തുടര്‍ന്ന് മാധ്യമരംഗത്തേക്കും വളര്‍ന്ന കെ. കുഞ്ഞിക്കണ്ണന്റെ ജീവിതം കേരളത്തിലെ സാമൂഹികരാഷ്ട്രീയ മാറ്റങ്ങളുടെ ഒരു കാലഘട്ടത്തിന്റെ സാക്ഷ്യം കൂടിയാണ്. സംഘടനാപ്രവര്‍ത്തനത്തിന്റെ അനുഭവവും രാഷ്ട്രീയരംഗത്തെ സജീവ ഇടപെടലുകളും പത്രപ്രവര്‍ത്തനത്തിലെ ദീര്‍ഘകാല പരിചയവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് വ്യത്യസ്തമായ മാനം നല്‍കുന്നു. കണ്ണൂര്‍ സ്വദേശിയായ അദ്ദേഹം കഴിഞ്ഞ നാല്പതു വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. പരേതയായ പ്രേമജയാണ് ഭാര്യ. മക്കള്‍ പ്രകുല (ഏഷ്യാനെറ്റ് ന്യൂസ്), മഞ്ജില. മരുമകന്‍ രതീഷ് അനിരുദ്ധന്‍(മാതൃഭൂമി ന്യൂസ്). പേരമക്കള്‍ ഗൗതമിയും ബാലാമണിയും.
ഇ ഡിയ്ക്കെതിരെ മുഹമ്മദ് റിയാസി​ൻ്റെ സുഹൃത്ത് ഹസ്സൻ വാരിസ്; റിയാസിനെതിരെമൊഴി നൽകാൻ ഇ ഡി നിർബന്ധിച്ചു
മാസപ്പടി കേസിലെ അന്വേഷണത്തിൽ ഇഡിക്കെതിരെ വിമർശനവുമായി മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ സുഹൃത്ത് ഹസ്സൻ വാരിസ്. റിയാസിനെതിരെ മൊഴി നൽകാൻ ഇ ഡി ഭീഷണിപ്പെടുത്തിയെന്നും റിയാസ് വൻ തുക കൈമാറിയെന്ന് പറയാൻ ആവശ്യപ്പെട്ടുവെന്നും ഹസ്സൻ വാരിസ് പറഞ്ഞു. മൊഴിയിൽ നിർബന്ധിച്ച് ഒപ്പ് വപ്പിച്ചതാണെന്നും ഓഗസ്റ്റ് 18ന് കൊടുത്ത മൊഴി സമ്മർദത്തെ തുടർന്ന് ആണെന്നും ഹസൻ വാരിസ് നൽകിയ സത്യവാങ്ങ്മൂലത്തിൽ പറയുന്നു. ഓഗസ്റ്റ് 20ന് മൊഴി പിൻവലിക്കാൻ അനുവദിക്കണമെന്നാണ് സത്യവാങ്മൂലം നൽകിയത്.
‌പി എ മുഹമ്മദ് റിയാസില്‍ നിന്നോ അദ്ദേഹത്തിന്റെ ഏതെങ്കിലും ബന്ധുവില്‍ നിന്നോ പണം കൈപ്പറ്റിയിട്ടില്ല. ഒരുകാലത്തും ഒരാള്‍ക്കും പി എ മുഹമ്മദ് റിയാസിന്റെ നിര്‍ദേശപ്രകാരം പണം കൈമാറിയിട്ടില്ല. എന്നാല്‍ റിയാസിനെതിരെ മൊഴി നല്‍കുകയും പേപ്പറില്‍ ഒപ്പിടുകയും ചെയ്തില്ലെങ്കില്‍ തന്റെ 22 കാരിയായ ഇളയ മകളെ ബുദ്ധിമുട്ടിക്കുമെന്നും നിലവിലെ കേസില്‍ പ്രതിയാക്കുമെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് ഹസ്സന്‍ വാരിസ് ആരോപിക്കുന്നു.
തന്റെ മകളെ അറസ്റ്റ് ചെയ്യുമെന്നും ജാമ്യം ലഭിക്കാത്ത വിധം വര്‍ഷങ്ങളോളം ജയിലില്‍ അടക്കുമെന്നും ഇ ഡി ഭീഷണിപ്പെടുത്തി. സ്വന്തം മകളെ രക്ഷിക്കണോ, അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും മകളെ സംരക്ഷിക്കണോയെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ ചോദിച്ചു. വരാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണിപ്പെടുത്തുമ്പോള്‍, 20 ഓളം ആയുധധാരികളായ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വീട്ടിലുണ്ടായിരുന്നു. അവിടെ ഭാര്യയും മകളും വായ തുറക്കാന്‍ കഴിയാതെ നിസ്സഹായര്‍ ആയിരുന്നു. 18ാം തീയതി നല്‍കിയ മൊഴിയില്‍ ഒപ്പിടാന്‍ അവര്‍ എന്നെ ഭീഷണിപ്പെടുത്തി.
‘വീണ നൽകിയ സേവനത്തിനാണ് സിഎംആർഎൽ പണം നൽകിയത്, ഹസൻ വാരിസിൻ്റെ കത്ത് ഗൗരവതരം’: മുഹമ്മദ് റിയാസ്
കോഴിക്കോട്: മാസപ്പടി വിവാദത്തിൽ പ്രതികരിച്ച് മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ്. വീണ മാസപ്പടി വാങ്ങിയെന്ന് ചിത്രീകരിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. വീണയും സിഎംആർഎല്ലും തമ്മിൽ നടന്നത് നിയമപരമായ ഇടപാടാണെന്നും ജിഎസ്ടി ഉൾപ്പെടെ അടച്ചതിന്റെ രേഖകളുണ്ടെന്നും അദ്ദേഹം കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സിഎംആർഎൽ എം.ഡി വീണയ്ക്ക് എതിരെ മൊഴി നൽകിയിട്ടില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയാണ് ഇ.ഡി മൊഴി രേഖപ്പെടുത്തിയത്. ഹസൻ വാരിസിനെ ഇ.ഡി ഭീഷണിപ്പെടുത്തിയെന്ന് റിയാസ് ആരോപിച്ചു. പിണറായി വിജയനെതിരെ മൊഴി നൽകാനാണ് ഇ.ഡി ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ, പിണറായി വിജയനെ നേരിട്ട് അറിയില്ലെന്ന് ഹസൻ വാരിസ് പറഞ്ഞതോടെ വീണയുടെ പേര് പറയാൻ ആവശ്യപ്പെട്ടെന്നും ഇല്ലെങ്കിൽ മകളെ പ്രതിയാക്കുമെന്ന് ഇ.ഡി ഭീഷണിപ്പെടുത്തിയെന്നും റിയാസ് കൂട്ടിച്ചേർത്തു.
മാസപ്പടി വിവാദത്തിൽ വീണ പ്രതികരിക്കാത്തതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കാനും പ്രതികരിക്കാതിരിക്കാനും അവകാശമുണ്ടെന്നായിരുന്നു റിയാസിന്റെ മറുപടി. സേവനം നൽകിയിട്ടുണ്ടെന്ന് നൽകിയയാളും ലഭിച്ചയാളും പറഞ്ഞിട്ടുണ്ട്. വീണ പറയാത്ത കാര്യങ്ങളാണ് മൊഴി എന്ന രീതിയിൽ പുറത്തുവരുന്നത്.ഇ.ഡിയുടെ നീക്കങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സത്യം ജയിക്കുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
തെളിയിക്കാമെങ്കിൽ തെളിയിക്ക്; എൻ്റെ ജീവിതം തുറന്ന പുസ്തകം ഇ.ഡിയെ വെല്ലുവിളിച്ച്, പിണറായി
ആലപ്പുഴ: സിപിഐഎമ്മിനെ കളങ്കപ്പെടുത്താൻ എതിരാളികൾ ശ്രമിക്കുന്നുവെന്ന് പൊളിറ്റ്ബ്യൂറോ അം​ഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. പാർട്ടിയുടെ വിശ്വാസ്യത തകർക്കാനാവില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. പാർട്ടിക്കൊപ്പം ഉണ്ടായിരുന്നവരെ വിലയ്ക്ക് എടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും കാലം മാറി വന്നപ്പോൾ ചിലരെ സ്വാധീനിക്കാൻ ആയെന്നും അവർ പാർട്ടിയെ വഞ്ചിച്ച് എതിരാളികൾക്ക് ആയുധമായി മാറിയെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. പാർട്ടിയെ ക്ഷീണിപ്പിക്കാൻ ഇത് കൊണ്ടെന്നും കഴിയില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. പരവതാനി വിരിച്ച് അതിലൂടെ നടന്നു വളർന്നുവന്ന പാർട്ടി അല്ല സിപിഐഎം. പുന്നപ്ര വയലാറിലൂടെ നടന്നു വന്ന പാർട്ടിയാണ്. ചരിത്രം എണ്ണിയെണ്ണി പറയാൻ ഓരോ സഖാക്കൾക്കും ഉണ്ടാവും എന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.
ഇഡിയുടെ നടപടി എത്രത്തോളം പരിഹാസ്യമാണ്. എൻ്റെ മകൾ പഠനം കഴിഞ്ഞ് ആദ്യം ജോലി ചെയ്തത് 'ഒറാക്കിൾ' എന്ന പ്രമുഖ സ്ഥാപനത്തിലാണ്. പിന്നീട് വിവാഹ ശേഷം ആ ജോലി ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. അവിടെ തുടർന്നിരുന്നെങ്കിൽ വലിയ ശമ്പളത്തിൽ തന്നെ തുടരാൻ കഴിയുമായിരുന്ന സാഹചര്യത്തിലാണ് സ്വന്തം നിലയ്ക്ക് ഒരു സ്ഥാപനം തുടങ്ങുന്നത്. ഇതിനിടയിൽ മതതീവ്രവാദികൾ നടത്തുന്ന സ്ഥാപനത്തിന് ഐടി സേവനം നൽകുന്നു എന്ന ആരോപണം ചിലർ ഉയർത്തിയപ്പോൾ, അത് ഉന്നയിച്ചവർക്ക് തന്നെ തിരിച്ചടിയാകുമെന്ന് അന്ന് ഞാൻ പറഞ്ഞിരുന്നതാണ്. പിന്നീട് സിഎംആർഎൽ കമ്പനിക്ക് നൽകിയ സേവനങ്ങൾക്ക് കൃത്യമായി ബാങ്ക് അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചതും, അതിനുള്ള എല്ലാ നികുതികളും അടച്ചതും. ഇതെല്ലാം വ്യക്തമായ രേഖയിലുള്ള കാര്യങ്ങളാണ്. അതിൽ പറയുന്ന ഘട്ടത്തിലൊന്നും മുഹമ്മദ് റിയാസ് വീണയുടെ ഭർത്താവായിരുന്നിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
എനിക്കു വേണ്ടി വീണ പണം വാങ്ങിയെന്നും, ആ പണം റിയാസ് മുഖേന വിദേശത്തേക്ക് കടത്തിയെന്നുമാണ് ഇപ്പോൾ ഇഡി കണ്ടെത്തിയിരിക്കുന്നത് എന്ന് പറയുന്നത്. ഇത്രയും ലജ്ജാകരമായ ആരോപണങ്ങൾ ഇഡിയെ പോലുള്ള ഒരു ഏജൻസി ഉന്നയിക്കുമ്പോൾ, 'പിണറായി വിജയൻ മൂന്നു കോടി രൂപ കൈക്കൂലി വാങ്ങി' എന്ന് വലിയ അക്ഷരങ്ങളിൽ നിരത്തുകയാണ് ഇവിടെ ചില മാധ്യമങ്ങൾ. നിങ്ങൾ അത് വലിയ അച്ചിൽ കൊടുത്തത് കൊണ്ട് മാത്രം ജനങ്ങൾ അത് വിശ്വസിക്കുമോ? മാധ്യമങ്ങളുടെ രോഷവും പകയും കൊണ്ട് വലിയ അക്ഷരത്തിൽ വാർത്തകൾ കൊടുത്താൽ തീരുന്നതല്ല എൻ്റെ ജീവിതമെന്നും അത് ജനങ്ങൾക്ക് മുന്നിൽ എന്നും തുറന്ന ഒരു പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിംഗ് ഇടപാടുകാരുടെ ശ്രദ്ധക്ക്;വെള്ളിയാഴ്ച ബാങ്ക് പണിമുടക്ക്
ന്യൂഡൽഹി: ബാങ്കിങ് മേഖലയിലെ യൂണിയനുകൾ വെള്ളിയാഴ്ച (സെപ്റ്റംബർ-11) ദേശവ്യാപകമായി പണിമുടക്കും. സേവന വ്യവസ്ഥകൾ ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങളിന്മേൽ സർക്കാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് പണിമുടക്കുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്ന് യൂണിയനുകൾ അറിയിച്ചു.
ആഴ്ചയിൽ അഞ്ചുദിവസം പ്രവൃത്തിദിനം എന്ന പ്രധാന ആവശ്യത്തിൽ അനുകൂലമായ തീരുമാനമോ കൃത്യമായ സമയപരിധിയോ ഉണ്ടാകാത്ത പക്ഷം പണിമുടക്ക് മാറ്റിവെക്കില്ലെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) വ്യക്തമാക്കി.
ചീഫ് ലേബർ കമ്മിഷണറുടെ (കേന്ദ്ര) ഓഫീസിൽ നടത്തിയ ചർച്ചകളിൽ യു.എഫ്.ബി.യു, ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ (ഐ.ബി.എ), ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെന്റ് (ഡി.എഫ്.എസ്), ലേബർ അധികാരികൾ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തു. സെപ്റ്റംബർ 11 മുതൽ ഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ പണിമുടക്ക് പിൻവലിക്കണമെന്ന് അധികൃതർ യൂണിയനുകളോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ആഴ്ചയിൽ അഞ്ചുദിവസം പ്രവൃത്തിദിനം നടപ്പിലാക്കുന്നതിൽ അനുകൂലമായ തീരുമാനമോ കൃത്യമായ സമയപരിധിയോ ഇല്ലാത്തതിനാൽ പണിമുടക്ക് മാറ്റിവെക്കാനാകില്ലെന്ന നിലപാടിലാണ് യൂണിയനുകൾ.
യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ അത്യാവശ്യ സേവനങ്ങൾ ലഭ്യമാക്കാൻ പരാമവധി ശ്രമിക്കുമെന്ന് എസ് ബിഐ അറിയിച്ചു. പ്രധാനപ്പെട്ട ബാങ്കിങ് ഇടപാടുകൾ പണിമുടക്ക് തീയതിക്ക് മുൻപായി പൂർത്തിയാക്കാനും ഇന്റർനെറ്റ് സേവനങ്ങൾക്ക് മുൻഗണ നൽകാനും എസ്ബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു; സംസ്കാരം നാളെ
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അന്ത്യം.`ഉറുമ്പുകള്‍ക്ക് ഒളിത്താവളം വേണ്ട' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ ആനുകാലികങ്ങളില്‍ കവിതയും ലേഖനങ്ങളും പ്രസിദ്ധാകരിച്ചു. എണ്‍പതുകളില്‍ കോഴിക്കോട്ടെ സാംസ്കാരിക വേദികളില്‍ കവിതകളുടെ ചൊല്‍ക്കാഴ്ചകളിലൂടെ പ്രശസ്തനാണ്. മികച്ച അധ്യാപകനുമായിരുന്നു. സംസ്കാരം നാളെ നടക്കും. ആലപ്പുഴ സ്വദേശിയായ ആര്‍ മോഹന്‍ ദീര്‍ഘകാലമായി കോഴിക്കോടാണ് താമസം.
ദേശാഭിമാനി വാരികയിൽ പ്രൂഫ്‌ റീഡറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ‘ഉറുന്പുകൾക്ക്‌ ഒളിത്താവളങ്ങൾ വേണ്ട’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. നഗരത്തിലെ സാംസ്‌കാരിക പരിപാടികളിൽ നിറസാന്നിധ്യമായിരുന്നു. ഏറെക്കാലം സമാന്തര കോളേജിൽ അധ്യാപകനായ മോഹനന്റെ കവിതാലാപനം ആസ്വാദക ശ്രദ്ധ നേടിയിരുന്നു. ഇടശ്ശേരിയുടെ പൂതപ്പാട്ട്‌ നിരവധി വേദികളിൽ അവതരിപ്പിച്ച
ഭാര്യ: കെ പ്രഭ. മക്കൾ: എം സിതാര, എം നാഗിന. സഹോദരങ്ങൾ: മുകുന്ദൻ, ശ്രീധരൻ, പരേതരായ പത്മനാഭൻ, സുകുമാരൻ,സോമൻ, ഭാസ്കരൻ. പൊതുദർശനം വ്യാഴം രാവിലെ ഒമ്പത് മുതൽ 10 മണി വരെ കോഴിക്കോട്‌ ടൗൺഹാളിൽ. സംസ്കാരം രാവിലെ പത്തരയ്ക്ക് മാവൂർ റോഡ് സ്‌മൃതിപഥത്തിൽ.
പത്തോളം ഇറാനിയൻ ടാങ്കറുകൾ തകർത്തുവെന്ന് യുഎസ്;ജോർദാനിൽ മിസൈൽ വർഷം നടത്തി ഇറാൻ, സംഘർഷം മുറുകുന്നു
ദുബായ്: ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്തു ടാങ്കർ കപ്പലുകൾ തകർത്തുവെന്ന് അമേരിക്ക. അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായെന്നും എന്നാൽ ആക്രമണം പരാജയപ്പെടുത്തിയെന്നും അമേരിക്ക വ്യക്തമാക്കി. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിനെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് തിരിച്ച് ആക്രമണം നടത്തിയതെന്നും ഇറാനിയൻ ടാങ്കറുകൾ നശിപ്പിച്ചതെന്നും യുഎസ് സൈന്യം അറിയിച്ചു. മേഖലയിലുടനീളം അക്രമം വീണ്ടും വർദ്ധിച്ചതോടെ എണ്ണവില ബാരലിന് 100 ഡോളർ കവിഞ്ഞു.
ഒമാൻ ഉൾക്കടലിലും ഇറാനിലെ ഖാർഗ് ദ്വീപിനടുത്തും അമേരിക്കൻ സൈന്യം ടാങ്കറുകൾ ആക്രമിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് (സെൻട്രോം) ഒരു പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിനെ ആക്രമിച്ചതിന് ശേഷമാണ് ആക്രമണങ്ങൾ നടത്തിയതെന്ന് സെന്റോം പറഞ്ഞു. പ്രതികാരമായി ജോർദാനിലെ ഒരു യുഎസ് സൈനിക താവളത്തിൽ ആക്രമിച്ചതായി ഐആർജിസി അറിയിച്ചു.
ഇറാനിയൻ പ്രദേശത്ത് നിന്ന് ഉത്ഭവിച്ച 20 ബാലിസ്റ്റിക് മിസൈലുകളിൽ 18 എണ്ണം വ്യോമ പ്രതിരോധ സംവിധാനങ്ങൾ നശിപ്പിച്ചതായി സായുധ സേനയെ ഉദ്ധരിച്ച് ജോർദാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു, രണ്ട് മിസൈലുകൾ ജനവാസമില്ലാത്ത പ്രദേശങ്ങളിൽ വീണുവെന്നും ആളപായമില്ലെന്നും കൂട്ടിച്ചേർത്തു.
അതെസമയം,ഇന്ന് പുലർച്ചെ ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ ഏറ്റവും ആധുനിക  ആളില്ലാ അണ്ടർവാട്ടർ വാഹനങ്ങളിലൊന്ന് ഐആർജിസി നാവികസേന പിടികൂടിയെന്ന് ഇറാൻ അവകാശപ്പെട്ടു..
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ മോദിയും; മത്സര പരീക്ഷാ പുസ്തകത്തിലെ പരാമർശത്തിൽ വിവാദം
ദില്ലി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര പരീക്ഷാ ഗൈഡ് `ശിവന്ത് സാർ' എന്ന പുസ്തകത്തിലെ സ്വാതന്ത്ര സമരസേനാനികളുടെ പാഠഭാഗത്തിലാണ് മോദിയുടെ പേരും ഉൾപ്പെടുത്തിയത്. പുസ്തകത്തിലെ ബന്ധപ്പെട്ട ഭാഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വിമര്‍ശനം ശക്തമായത്. ചരിത്രത്തെ തെറ്റായി അവതരിപ്പിക്കുന്നതാണെന്നും രാഷ്ട്രീയ സന്ദേശങ്ങള്‍ വിദ്യാഭ്യാസ ഉള്ളടക്കമായി അവതരിപ്പിക്കുന്നു എന്നുമാണ് വിമർശനം. 1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് മോദിയുടെ ജനനം. 2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ മോദി സ്വാതന്ത്ര്യാനന്തരം ജനിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്.
അപർണ്ണാ കുറുപ്പിനെതിരായ മതവിദ്വേഷ കേസ്: ശക്തമായ ഭാഷയിൽ അപലപിച്ച് സിപിഐ നേതാവ് പി. സന്തോഷ് കുമാർ
ഡൽഹി: ടിവി ചർച്ചയ്ക്കിടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കേരളത്തിലെ പത്രപ്രവർത്തകയ്ക്ക് എതിരെ കേസെടുത്തതിനെ  സിപിഐ നേതാവ് പി. സന്തോഷ് കുമാർ ശക്തമായ ഭാഷയിൽ അപലപിച്ചു. ബിഗ് ടിവി അവതാരക അപർണ്ണാ കുറുപ്പിനെതിരെയാണ് മതവിദ്വേഷം പരത്തുന്ന പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് സൈബർസെൽ കേസെടുത്തിരിക്കുന്നത്.
കേരള പോലീസിനോ അല്ലെങ്കിൽ സൈബർ സംഘത്തിനോ ഈ പത്രപ്രവർത്തകയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത് ഒഴിവാക്കാമായിരുന്നു. എല്ലാത്തിനുമുപരി, ഇത് ഒരു ടിവി ചർച്ചയായിരുന്നു, സംവാദങ്ങളും സംവാദങ്ങളും നമ്മുടെ സമൂഹത്തിൻ്റെ അനിവാര്യ ഭാഗമാണ്... ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ, സിപിഐ മാധ്യമ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്നു.
പുതിയ ന്യൂനമര്‍ദത്തിന് സാധ്യത; സംസ്ഥാനത്ത് നാളെ മുതല്‍ മഴ; യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
നാളെ ആലപ്പുഴ, എറണാകുളം ജില്ലകളിലും 11ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 12ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടു. സെപ്റ്റംബർ 11 ഓടെ മധ്യപടിഞ്ഞാറൻ – വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡിഷ തീരപ്രദേശത്തുമായി ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്.
കേരളത്തിൽ സെപ്റ്റംബർ 12 വരെയുള്ള ദിവസങ്ങളിൽ  നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 10 മുതൽ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
മുംബൈ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗര്‍ബ, ദണ്ഡിയ പരിപാടികളില്‍ മുസ്ലിംകളെ വിലക്കണമെന്ന വിഎച്ച്പി നിര്‍ദേശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ബിജെപി നേതാക്കള്‍ രംഗത്തെത്തിയത് മഹാരാഷ്ട്രയില്‍ പുതിയ വിവാദത്തിന് കാരണമായി. വിഎച്ച്പിക്ക് പിന്തുണയുമായി രംഗത്തെത്തിയ മഹാരാഷ്ട്ര മന്ത്രി നീതീഷ് റാണയെ തള്ളി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ് രംഗത്തെത്തി. വിഎച്ച്പിയുടെ നിര്‍ദേശം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെയും അഭിപ്രായപ്പെട്ടു.
ഉത്സവങ്ങള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണെന്നും നവരാത്രി ആഘോഷങ്ങളില്‍ മുസ്ലിംകള്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും അമൃത ഫഡ്‌നാവിസ് പറഞ്ഞു. നവരാത്രി ആഘോഷങ്ങൡ മുസ്ലിംകളെ വിലക്കണമെന്നും അല്ലാത്തപക്ഷം ലവ് ജിഹാദ് വര്‍ധിക്കാന്‍ കാരണമാകുമെന്നും പറഞ്ഞായിരുന്നു നിതീഷ് റാണ വിഎച്ച്പിക്ക് പിന്തുണ നല്‍കിയിരുന്നത്. വിഗ്രഹ ആരാധന പിന്തുടരാത്തവര്‍ ഹിന്ദു മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒക്ടോബര്‍ 11-ന് ആരംഭിക്കുന്ന നവരാത്രി ആഘോഷ വേളകളില്‍ മഹാരാഷ്ട്രയിലെമ്പാടുമുള്ള 'ഗര്‍ബ', 'ദണ്ഡിയ' വേദികളിലേക്ക് മുസ്ലിംകളെ പ്രവേശിപ്പിക്കില്ലെന്ന് വിഎച്ച്പി പ്രഖ്യാപിച്ചിരുന്നു.
ഉത്സവങ്ങള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണെന്നും നവരാത്രി ആഘോഷങ്ങളില്‍ മുസ്ലിംകള്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും അമൃത ഫഡ്‌നാവിസ് പറഞ്ഞു. നവരാത്രി ആഘോഷങ്ങൡ മുസ്ലിംകളെ വിലക്കണമെന്നും അല്ലാത്തപക്ഷം ലവ് ജിഹാദ് വര്‍ധിക്കാന്‍ കാരണമാകുമെന്നും പറഞ്ഞായിരുന്നു നിതീഷ് റാണ വിഎച്ച്പിക്ക് പിന്തുണ നല്‍കിയിരുന്നത്. വിഗ്രഹ ആരാധന പിന്തുടരാത്തവര്‍ ഹിന്ദു മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒക്ടോബര്‍ 11-ന് ആരംഭിക്കുന്ന നവരാത്രി ആഘോഷ വേളകളില്‍ മഹാരാഷ്ട്രയിലെമ്പാടുമുള്ള 'ഗര്‍ബ', 'ദണ്ഡിയ' വേദികളിലേക്ക് മുസ്ലിംകളെ പ്രവേശിപ്പിക്കില്ലെന്ന് വിഎച്ച്പി പ്രഖ്യാപിച്ചിരുന്നു.
നീതീഷ് റാണെയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന്; ഉത്സവങ്ങള്‍ എല്ലാവര്‍ക്കും ഉള്ളതാണെന്നായിരുന്നു അമൃത ഫഡ്‌നാവിസിന്റെ മറുപടി. മുസ്‌ലീം മതവിഭാഗത്തില്‍പ്പെട്ട ഒരാള്‍ അവിടെ വന്ന് ഉത്സവം ശരിയായി ആസ്വദിക്കുകയാണെങ്കില്‍ അതില്‍ താന്‍ ഒരു തെറ്റും കാണുന്നില്ലെന്ന് അമൃത ഫഡ്‌നാവിസ് പറഞ്ഞു.
വിഎച്ച്പിയുടെ ഇത്തരമൊരു ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ പറഞ്ഞു. ഭരണഘടന അനുശാസിക്കുന്നതുപോലെയാണ് രാജ്യത്ത് ഭരണം നടക്കുന്നതെന്നും എല്ലാം മതത്തില്‍പ്പെട്ടവര്‍ക്കും തുല്യാവകാശമുണ്ടെന്നും അത്താവലെ പറഞ്ഞു. മുസ്ലിംകള്‍ ഗര്‍ബയില്‍ പങ്കെടുക്കരുത് എന്ന് പറയുന്നത് നല്ലതല്ല. രാജ്യത്തിനായി ഹിന്ദുക്കളും മുസ്ലിംകളും പ്രവര്‍ത്തിക്കേണ്ടതുണ്ട്. രാജസ്ഥാനിലെ അജ്മീര്‍ ഷെരീഫ് ദര്‍ഗയില്‍ വലിയൊരു വിഭാഗം ഹിന്ദുക്കള്‍ പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യ മുന്നോട്ട് പോകുന്നത് ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. ഡോ. ബാബാസാഹേബ് അംബേദ്കര്‍ നല്‍കിയ ഭരണഘടന എല്ലാ മതങ്ങള്‍ക്കും നീതി ഉറപ്പുനല്‍കുന്നുണ്ട്. ഹിന്ദുക്കളും മുസ്ലിംകളും സിഖുകാരും ക്രിസ്ത്യാനികളും ജൈനരും ബൗദ്ധരും ലിംഗായത്തുകളും പാഴ്സികളും മറ്റ് നിരവധി മതവിഭാഗങ്ങളില്‍ പെട്ടവരും ഇന്ത്യയില്‍ ജീവിക്കുന്നുണ്ട്, നമ്മുടെ ഭരണഘടന എല്ലാ മതങ്ങളെയും സംരക്ഷിക്കാന്‍ ലക്ഷ്യമിടുന്നു,' അദ്ദേഹം പറഞ്ഞു.
ഹിന്ദുവാണെന്ന് സ്ഥിരീകരിക്കുന്നതിനായി പങ്കെടുക്കുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്നും നെറ്റിയില്‍ തിലകം ചാര്‍ത്തണമെന്നും ആവശ്യപ്പെടുന്നതായിരുന്നു വിഎച്ച്പിയുടെ നിര്‍ദ്ദേശങ്ങള്‍. വിഎച്ച്പി ദേശീയ വക്താവും ജോയിന്റ് സെക്രട്ടറിയുമായ ശ്രീരാജ് നായരാണ് നവരാത്രി ആഘോഷങ്ങളില്‍ മുസ്ലിംകള്‍ പങ്കെടുക്കുന്നത് നിരോധിച്ചുകൊണ്ടുള്ള തീരുമാനം വ്യക്തമാക്കിയത്.
പിണറായി വിജയനെതിരായ ഇഡി ശുപാർശ; നിയമപരമായ പരിശോധന പൂർത്തിയാക്കിയ ശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി ശുപാർശയിൽ നിയമപരമായ പരിശോധന പൂർത്തിയാക്കിയ ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഇക്കാര്യത്തിൽ രാഷ്ട്രീയമല്ല, നിയമപരമായ പരിശോധനയാണ് ആവശ്യമെന്നും മന്ത്രിസഭാ യോ​ഗത്തിന് ശേഷം നടത്തിയ വാ‌ർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ഏജൻസിയായ ഇഡി ഒരു കാര്യ അറിയിച്ചാൽ അത് പറ്റില്ലെന്ന് പറഞ്ഞ് അവഗണിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇഡി അറിയിച്ചിരിക്കുന്ന കാര്യങ്ങളുടെ ഗൗരവവും നൽകിയ തെളിവുകളും സർക്കാർ പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇഡിയുടെ അന്വേഷണവുമായി രാഹുൽ ​ഗാന്ധിയും സോണിയ ​ഗാന്ധിയും മുമ്പ് സഹ​കരിച്ച കാര്യവും മുഖ്യമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: തന്നോട് മോശമായി പെരുമാറിയ കോണ്‍ഗ്രസ് നേതാവ് ചേന്തി അനിലിനോട് ക്ഷമിക്കുന്നതായി മുഖ്യമന്ത്രി വിഡി സതീശന്‍. ജയിലില്‍നിന്ന് ഇറങ്ങിശേഷം അനില്‍ ക്ഷമ ചോദിച്ചപ്പോള്‍ അദ്ദേഹം വലുതാവുകയും താന്‍ ചെറുതാവുകയും ചെയ്തു. അതിനാല്‍ ക്ഷമിച്ചിരിക്കുന്നു. അദ്ദേഹത്തോട് വിരോധമില്ലെന്ന് സതീശന്‍ പറഞ്ഞു.
രമ്യഹരിദാസ് എംഎല്‍എയും നേതാക്കളും തമ്മില്‍ കയ്യാങ്കളി ഉണ്ടായ വിഷയം പാര്‍ട്ടി പരിശോധിക്കുകയാണ്. പാര്‍ട്ടി കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ വീഴ്ച ഉണ്ടാകില്ല. കെപിസിസി പ്രസിഡന്റ് നടപടികള്‍ വിശദീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി സെപ്റ്റംബര്‍ 15-ഓടെ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വൈദ്യുതി ഉപഭോഗം വര്‍ധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. മഴയുടെ കുറവ് കാരണം ഡാമുകളില്‍ സംഭരണശേഷിയുടെ പകുതിയോളം മാത്രമാണ് വെള്ളമുള്ളതെന്നും ഇത് ആഭ്യന്തര വൈദ്യുത ഉത്പാദനം കുറയാന്‍ കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു. കല്‍ക്കരി ക്ഷാമം കാരണം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദനം കുറഞ്ഞതും പീക്ക് സമയങ്ങളില്‍ വലിയ തുക നല്‍കി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരുന്നതും സ്ഥിതി സങ്കീര്‍ണമാക്കുന്നുണ്ട്. എങ്കിലും ജനങ്ങളുടെ മേല്‍ അമിത നിരക്ക് അടിച്ചേല്‍പ്പിക്കാതെ തടസ്സമില്ലാതെ വൈദ്യുതി എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വൈകുന്നേരം ഏഴ് മണി മുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനായി കെഎസ്ഇബിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
മുതിർന്ന മാധ്യമ പ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു
കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് (54 അന്തരിച്ചു. ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തു കൊണ്ടുവന്ന മികച്ച പത്രപ്രവർത്തകനാണ് ജിജോ. ഈയിടെ ദേശീയ ശ്രദ്ധയാകർഷിച്ച 700 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് പുറത്തു കൊണ്ടുവന്നത് ജിജോയാണ്.
2015ലെ രാംനാഥ് ഗോയങ്ക പുരസ്കാരം, മലയാള മനോരമയിൽ പത്രപ്രവർത്തന മികവിനുള്ള 2020ലെ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ എന്നിവ നേടിയിട്ടുണ്ട്. കേരള പ്രസ് അക്കാദമിയിൽ നിന്നു ജേണലിസം പഠനം പൂർത്തിയാക്കിയ ജിജോ അതിനു പിന്നാലെ മലയാള മനോരമയിൽ ചേരുകയായിരുന്നു. പറവൂർ ഗോതുരുത്ത് പുത്തേഴത്ത് കുടുംബാംഗമാണ്. കൊച്ചിയിൽ ‘സർവശിക്ഷ കേരള’ത്തിൽ അധ്യാപികയായ രമ്യ ജോസഫാണു ഭാര്യ. മക്കൾ: അനന്യ ജിജോ, ജൊഹാൻ ജോസഫ് ജോൺ.
ഡൽഹി കെട്ടിട ദുരന്തം: രാജ്യത്തെ എല്ലാ ഹോസ്റ്റൽ, പിജി കെട്ടിടങ്ങളും പരിശോധിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: സത്യനികേതനിൽ പി.ജി. കെട്ടിടം തകർന്ന് ഏഴുപേർ മരിച്ച സംഭവത്തിന് പിന്നാലെ നിർണായക ഇടപെടലുമായി സുപ്രീം കോടതി. രാജ്യത്തുടനീളമുള്ള പി.ജി, ഹോസ്റ്റൽ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധന നടത്തണമെന്ന സൂചന കോടതി നൽകി. ജസ്റ്റിസുമാരായ അഹ്‌സാനുദ്ദീൻ അമാനുല്ല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പാൻ-ഇന്ത്യാ തലത്തിൽ പരിഗണിക്കുന്ന കാര്യം ചിന്തിക്കുകയാണെന്ന് പറഞ്ഞത്. വിഷയത്തിൽ ഡൽഹി ഹൈക്കോടതിയിലുള്ള പൊതുതാത്പര്യ ഹർജി സുപ്രീം കോടതിയിലേക്ക് മാറ്റുന്ന കാര്യവും പരിഗണനയിലുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.
ഡൽഹിയിലെ ഹോസ്റ്റലുകളും പി.ജികളും ഉൾപ്പെടെയുള്ള വിദ്യാർഥികൾ താമസിക്കുന്ന കെട്ടിടങ്ങൾ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കാൻ അടിയന്തര നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകനും സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുമായ അജിത്ത് കുമാർ സിൻഹയാണ് വിഷയം ബെഞ്ചിന്റെ ശ്രദ്ധയിൽ പെടുത്തിയത്. ഡൽഹി കെട്ടിട ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത് ഗൗരവതരമായ പ്രശ്‌നമാണെന്ന് അദ്ദേഹം സുപ്രീം കോടതിയോട് പറഞ്ഞു.
ഡൽഹി ഹൈക്കോടതിയിലെ നടപടികൾ സുപ്രീം കോടതിയിലേക്ക് മാറ്റുന്നതിനെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പിന്തുണച്ചു. ഡൽഹിയിൽ പി.ജി കെട്ടിടം തകർന്ന സംഭവം ഭീകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഞായറാഴ്ചയാണ് രാജ്യത്തെ നടുക്കിയ കെട്ടിടദുരന്തമുണ്ടായത്. അറ്റകുറ്റപ്പണി നടക്കുകയായിരുന്ന കെട്ടിടം പൊടുന്നനെ തകർന്നുവീഴുകയായിരുന്നു. സംഭവത്തിൽ കെട്ടിട ഉടമ ഹരിറാം ഗുപ്ത, ഭാര്യ ഊർമിള, മകൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തകർന്ന കെട്ടിടത്തിന്റെ രജിസ്‌ട്രേഷൻ രേഖകൾ ഊർമിളയുടെ പേരിലും വൈദ്യുതി കണക്ഷൻ മകന്റെ പേരിലുമാണ്
ഡോ. പ്രിയ വർഗീസിൻ്റെ നിയമനം; കണ്ണൂർ സർവ്വകലാശാല രജിസ്ട്രാറെ സിൻഡിക്കേറ്റ് പുറത്താക്കി
കണ്ണൂർ: കണ്ണൂർ സർവകലാശാല ഭരണത്തിൽ യു ഡി എഫിന് മേധാവിത്വമുള്ള സിൻഡിക്കേറ്റ് പിടിമുറുക്കി. സർവകലാശാല രജിസ്ട്രാറെ സിൻഡിക്കേറ്റ് പുറത്താക്കി. രജിസ്ട്രാർ ജോബി കെ ജോസിനെയാണ് പുറത്താക്കിയത്. മുൻ‌കൂർ അറിയിപ്പോ വിശദീകരണമോ ഇല്ലാതെയാണ് അസാധാരണ നീക്കം
സിൻഡിക്കേറ്റ് യോഗത്തിൽ പ്രത്യേക അജണ്ടയായി വിഷയം ഉൾപ്പെടുത്തുകയായിരുന്നു. കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം കൂടി ശേഷിക്കെയാണ് ഇദ്ദേഹത്തെ യു.ഡി എഫിന് മേധാവിത്വമുള്ള സിൻഡിക്കേറ്റ് പുറത്താക്കിയത്. കഴിഞ്ഞ ദിവസം അസിസ്റ്റന്റ് പ്രൊഫസറായ ഡോ പ്രിയ വർഗീസിൻ്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ അഭിഭാഷകനെ മാറ്റാൻ സർവ്വകലാശാല തീരുമാനിച്ചിരുന്നു.
പ്രിയയുടെ നിയമനത്തിൽ തെറ്റില്ലെന്ന നിലപാട് മാറ്റാൻ സർവകലാശാല തീരുമാനിച്ചിരുന്നു. കഴിഞ്ഞ 10 വർഷത്തെ ഇടത് സിൻഡിക്കേറ്റിൻ്റെ ഭരണത്തിനു ശേഷമാണ് യുഡിഎഫിന് നിയന്ത്രണമുള്ള സിൻഡിക്കേറ്റ് വരുന്നത്. സി.പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിൻ്റെ ഭാര്യയാണ് അസി.പ്രൊഫസറായ ഡോ. പ്രിയ വർഗീസ്.
കുമളിയിൽ 16കാരി ജീവനൊടുക്കിയ സംഭവം; അമ്മയുടെ ആൺസുഹൃത്ത് പിടിയിൽ
ഇടുക്കി: കുമളിയിൽ പ്ലസ്‌ടു വിദ്യാർത്ഥിനിയായ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്ത് കൊല്ലം പട്ടട സ്വദേശി ഗോഡ്സണെയാണ് കുമളി പോലീസ് കൊച്ചിയിലെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയത്. ഓഗസ്റ്റ് ഒൻപതിനാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടം പരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തുകയും ആൺസുഹൃത്ത് അഭിരാജനെ അറസ്റ്റു ചെയ്യുകും ചെയ്തു.
ഇതിനിടെ അമ്മയുടെ സുഹൃത്തായ ഗോഡ്സൺ തന്നോട് മോശമായി പെരുമാറിയതായി പെൺകുട്ടി സുഹൃത്തിനോട് പറഞ്ഞത് പുറത്തു വന്നു. ഇത് ചോദ്യം ചെയ്ത പെൺകുട്ടിയുടെ അമ്മയെയും ഇയാൾ മർദ്ദിച്ചിരുന്നു. പോലീസ് കേസെടുത്തതോടെ ഗോഡ്സൺ ഒളിവിൽ പോയി. പെൺകുട്ടിയുടെ അച്ഛനുമായി പിരിഞ്ഞ് കഴിയുന്ന അമ്മ, സുഹൃത്തായ ഗോഡ്സണൊപ്പമായിരുന്നു താമസിച്ചിരുന്നത്.
2023 ലെ ഹമാസ് ആക്രമണത്തെക്കുറിച്ച് 10 ദിവസം മുമ്പ് UAE പ്രസിഡൻ്റ് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയിരുന്നു
ടെൽഅവീവ്: ഹമാസ് വലിയൊരു ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് യുഎഇ പ്രസിഡന്റ് നേരിട്ട് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. ഇസ്രയേലിനെതിരെ ഹമാസ് 2023 ഒക്ടോബർ 7ന് നടത്തിയ ആക്രമണത്തിന് ഏകദേശം പത്ത് ദിവസം മുമ്പായിരുന്നു ഈ മുന്നറിയിപ്പെന്നാണ് റിപ്പോർട്ട്. എന്നാൽ നെതന്യാഹു ഈ വിവരം ഇസ്രയേൽ സുരക്ഷാ മേധാവികളെ അറിയിക്കുകയോ ഇതിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുകയോ ചെയ്തില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹാരറ്റ്സ് പത്രമാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഹമാസ് നേതാവ് യഹിയ സിൻവാർ ഇസ്രയേലിനെതിരെ വലിയൊരു നീക്കത്തിന് തയ്യാറെടുക്കുകയാണെന്നും അത് വലിയ രക്തച്ചൊരിച്ചിലിന് ഇടയാക്കുകയും മേഖലയിൽ അസ്ഥിരത സൃഷ്ടിക്കുകയും അബ്രഹാം അക്കോർഡിന് വരെ തിരിച്ചടിയാകുകയും ചെയ്യുമെന്നും യുഎഇ പ്രസിഡൻ്റ് മുഹമ്മദ് ബിൻ സായിദ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയെന്നാണ് റിപ്പോർട്ട്. മാധ്യമപ്രവർത്തകരായ ഷ്ലോമി എൽദറും റൂത്ത് യുവാലും ചേർന്ന് രചിച്ച ‘Kidnapped: 843 Days of Abandonment’ എന്ന പുതിയ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട്. ഇസ്രയേലിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേരുമായി നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. സെപ്റ്റംബർ അവസാനത്തോടെ നടന്ന 45 മിനിറ്റ് ദൈർഘ്യമുള്ള ഫോൺ സംഭാഷണത്തിലെ വിവരങ്ങൾ മൂന്ന് മുതിർന്ന വിദേശ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായും ഹാരറ്റ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദുമായി നടന്ന സംഭാഷണത്തെക്കുറിച്ച് നേരിട്ട് അറിവുള്ള ഗാസയിൽനിന്ന് യുഎഇയിലേക്ക് കുടിയേറിയ അദ്ദേഹത്തിന്റെ ഫലസ്തീൻ ഉപദേഷ്ടാവിനെയും റിപ്പോർട്ട് ഉദ്ധരിക്കുന്നുണ്ട്.
പിണറായിക്കും റിയാസിനും എതിരെയുള്ള അന്വേഷണം; രാഷ്ട്രീയമായി നേരിടാൻ സിപിഐഎം
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഡിജിപിക്ക് ഇ ഡി നല്‍കിയ കത്തുമായി ബന്ധപ്പെട്ട് പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇ ഡിക്ക് രാഷ്ട്രീയ ലക്ഷ്യമാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പിണറായി വിജയനിലേക്ക് അന്വേഷണം എത്തിക്കാന്‍ നേരത്തേ ശ്രമം നടന്നു. കേസ് എങ്ങോട്ടേക്കാണ് നീങ്ങുന്നതെന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
അതെസമയം, പിണറായിക്കും റിയാസിനും എതിരെയുള്ള അന്വേഷണം രാഷ്ട്രീയമായി നേരിടാൻ തന്നെയാണ് സിപിഐഎം തീരുമാനം. രാഷ്ട്രീയ പ്രേരിതമെന്ന് എന്നാണ് പാർട്ടി വിലയിരുത്തൽ. എഫ്ഐആർ ഇട്ടാൽ ഉടൻ കോടതിയെ സമീപിക്കാനാണ് തീരുമാനം.ഇന്ന് നടന്ന നേതൃയോഗത്തിൽ പിണറായി വിജയൻ  സംസാരിച്ചില്ല. ED നിർദ്ദേശം അനുസരിച്ച് സർക്കാർ കേസ് എടുക്കുമോ എന്നതിൽ ഊന്നിയാകും പാർട്ടിയുെടെ മുന്നോട്ടുള്ള നിക്കങ്ങൾ.
പിവി അൻവർ 12 ക്രിമിനൽ കേസുകളിൽ പ്രതി; ബോർഡ്- ചെയർമാൻ സ്ഥാനങ്ങള്‍ നൽകരുതെന്ന് ആവശ്യം
തിരുവനന്തപുരം: 12 ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവറിന് ബോർഡ്- ചെയർമാൻ സ്ഥാനങ്ങള്‍ നൽകരുതെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ. പൊതുമേഖല സ്ഥാപനമായ കേരള ഫിനാൻസ് കോർപ്പറേഷനിൽ നിന്നും പണം തട്ടിയതും, പാരിസ്ഥിക നാശനഷ്ടം വരുത്തുന്നവിധം തടയണ നിർമ്മിക്കുകയും ചെയ്ത വ്യക്തിയാണ് അൻവർ. കാപ്പ പ്രകാരം നടപടി നേരിടേണ്ട വ്യക്തിക്ക് സ്ഥാനങ്ങള്‍ നൽകരുതെന്ന് മുഖ്യമന്ത്രിയെ കണ്ട് നിവദേനം നൽകിയെന്നും വിവരാവകാശ കൂട്ടായ്മ കോ-ഡിനേറ്റർ കെവി ഷാജി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു
ദുലീപ് ട്രോഫി ഫൈനലിൽ ദക്ഷിണ മേഖലയെ കിഴക്കൻ മേഖലഎറിഞ്ഞൊതുക്കി, സൗത്ത് സോൺ 242-6
ചെന്നൈ: ദുലീപ് ട്രോഫി ഫൈനലിൽ ഈസ്റ്റ് സോണിനെതിരേ സൗത്ത് സോൺ പൊരുതുന്നു. മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ ഒന്നാമിന്നിങ്‌സിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 242 റൺസെന്ന നിലയിലാണ് സൗത്ത് സോൺ. ദേവദത്ത് പടിക്കൽ അർധസെഞ്ചുറിയോടെ(62) പുറത്തായപ്പോൾ അർധസെഞ്ചുറി തികച്ച ക്യാപ്റ്റൻ തിലക് വർമ ക്രീസിലുണ്ട്. ആദ്യ രണ്ട് ദിനവും ബാറ്റ് ചെയ്ത ഈസ്റ്റ് സോൺ ഒന്നാമിന്നിങ്‌സിൽ 708 റൺസെന്ന കൂറ്റൻ സ്‌കോറാണ് ഉയർത്തിയത്.
ഈസ്റ്റ് സോൺ ഉയർത്തിയ കൂറ്റൻ സ്‌കോറിനെതിരേ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച സൗത്ത് സോൺ തുടക്കത്തിൽ തന്നെ പതറി. സ്‌കോർ പത്തിൽ നിൽക്കേ ഓപ്പണർ റിക്കിയെ നഷ്ടമായി. വെറും ഒരു റൺ മാത്രമാണ് താരത്തിന് നേടാനായത്. രണ്ടാം വിക്കറ്റിൽ നാരായൺ ജഗദീശനും ദേവദത്ത് പടിക്കലുമാണ് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയത്. ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. നാരായൺ ജഗദീശൻ 32 റൺസെടുത്ത് മടങ്ങി. പിന്നീട് പടിക്കലാണ് സൗത്ത് സോണിനെ കരകയറ്റിയത്. ശ്രദ്ധയോടെ ബാറ്റേന്തിയ പടിക്കൽ അർധസെഞ്ചുറിയോടെ തിളങ്ങി.
സ്‌കോർ നൂറുകടന്നെങ്കിലും വിക്കറ്റുകൾ വീണത് സൗത്ത് സോണിന് തിരിച്ചടിയായി. ഷയ്ക് റഷീദും പിന്നാലെ പടിക്കലും പുറത്തായി. റഷീദ് 27 റൺസെടുത്തപ്പോൾ ദേവദത്ത് പടിക്കൽ 62 റൺസെടുത്തു. അതോടെ ടീം 129-4 എന്ന നിലയിലേക്ക് വീണു. സ്മരൺ രവിചന്ദ്രനും തിലക് വർമയുമാണ് പിന്നീട് രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടത്. ഇരുവരും സ്‌കോർ 170 കടത്തിയെങ്കിലും വലിയ കൂട്ടുകെട്ട് പടുത്തുയർത്താനായില്ല. സ്മരൺ 23 റൺസെടുത്ത് കൂടാരം കയറി. ആറാം വിക്കറ്റിൽ ശ്രേയസ് ഗോപാലുമൊന്നിച്ച് തിലക് വർമ ടീമിനെ 200 കടത്തി.എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഈസ്റ്റ് സോൺ തിരിച്ചടിച്ചു.
കുട എടുത്തോ മഴ വരുന്നേ!; വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ, വിവിധ ജില്ലകളിൽ യെല്ലോ അല‌ർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ വരെ ഉയർന്ന താപനില സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ഉയരാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
* പകൽ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11  മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
* കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ വൈറലായ ഇവർ യഥാർത്ഥത്തിൽ മുത്തച്ഛനും കൊച്ചുമകളുമല്ല!!!
ജന്മാഷ്ടമിദിനത്തിൽകൃഷ്ണ-കുചേല വേഷധാരികൾ തമ്മിലുള്ള വികാരനിർഭരമായ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിന്നു.. ‘കുചേലന്‍റെ വേഷം ധരിച്ചെത്തിയത് കൃഷ്ണനായ കുട്ടിയുടെ മുത്തച്ഛനാണെന്നും വേഷപ്രച്ഛന്നനായെത്തിയ മുത്തച്ഛനെ തിരിച്ചറിഞ്ഞ കൊച്ചുമകൾ വികാരാധീനനായി കെട്ടിപ്പിടിച്ചു വിതുമ്പി’ എന്നുമാണ് പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങി ഒട്ടുമിക്ക സോഷ്യൽമീഡിയ പ്ലാറ്റ‌്ഫോമുകളിലും ഈ വീഡിയോ പ്രചരിച്ചു.എന്താണ് ഇതിന്‍റെ യാഥാർത്ഥ്യം..
പ്രചരിക്കുന്ന വീഡിയോയിലുളളത് മുത്തച്ഛനും കൊച്ചുമകളുമാണെന്ന പ്രചാരണം വ്യാജമാണ്. കൊടുങ്ങല്ലൂർ സ്വദേശിനി കൃഷ്ണ എന്ന 14-കാരിയാണ് കൃഷ്ണവേഷം ധരിച്ചത്. ആലപ്പുഴ പയറ്റു പാക്ക പൂത്തറയിൽ അപ്പുക്കുട്ടൻ നായർ ഏറെ നാളത്തെ ആഗ്രഹ സഫലീകരണം എന്നോണമായിരുന്നു ഗുരുവായൂരിൽ കുചേല വേഷം കെട്ടിയെത്തിയത്. ഇവർ ബന്ധുക്കളല്ല. മാതൃഭൂമി ഫാക്ട് ചെക്കിൻ്റെ അന്വേഷണത്തിലാണ് നിജാവസ്ഥ പുറത്തു വന്നത്.
കുചേല വേഷം കെട്ടിയ ആലപ്പുഴ കൈനടി പയറ്റു പാക്ക പൂത്തറയിൽ അപ്പുക്കുട്ടൻ നായർ എന്ന 72-കാരനെ  ഫോണിൽ ബന്ധപ്പെട്ടപ്പോൾ വീഡിയോയിൽ കാണുന്ന കുട്ടിയെ ഗുരുവായൂരിൽവച്ച് കണ്ടതാണെന്നും മുൻപരിചയമില്ലെന്നും അദ്ദേഹം മാതൃഭൂമി ഫാക്ട് ചെക്കിനോട് പറഞ്ഞു.കൃഷ്ണ വേഷം ധരിച്ച കൊടുങ്ങല്ലൂർ സ്വദേശിനി കൃഷ്ണയുടെ അമ്മയുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ വീഡിയോയിൽ ഉള്ളത് കുട്ടിയുടെ മുത്തച്ഛനല്ലെന്ന് അവരും സ്ഥിരീകരിച്ചു. എല്ലാം കൃഷ്ണ ലീലകളായി കണ്ടാൽ മതിയെന്ന് രത്ന ചുരുക്കം
പിണറായിക്കുമെതിരെ കേസെടുക്കണം; മാസപ്പടി കേസിൽ ഡിജിപിക്ക് ഇ.ഡിയുടെ കത്ത്
തിരുവനന്തപുരം: സിഎംആർഎൽ-എക്സാ ലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, മകൾ വീണ ടി. എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആവശ്യപ്പെട്ടു. ഇ.ഡിയുടെ അന്വേഷണത്തിൽ ലഭിച്ച തെളിവുകളും വിവരങ്ങളും ഉൾപ്പെടുത്തി പി.എം.എൽ.എ. ആക്ട് (പണം വെളുപ്പിക്കൽ നിരോധന നിയമം) സെക്ഷൻ 66(2) പ്രകാരമാണ് ഡി.ജി.പി.ക്ക് കത്തയച്ചിട്ടുള്ളത്. കേസിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താൻ വിജിലൻസിന് മാത്രമേ അധികാരമുള്ളൂ എന്നതിനാലാണ് ഇ.ഡി. സംസ്ഥാന ഡി.ജി.പി.ക്ക് കത്ത് നൽകാൻ മുതിർന്നത്.
യാതൊരു സേവനവും നൽകാതെയാണ് സി.എം.ആർ.എൽ. വീണയ്ക്ക് 1.72 കോടി രൂപ നൽകിയതെന്നാണ് ഇഡിയുടെ പ്രധാന കണ്ടെത്തൽ. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തുക കൈമാറിയതെന്നും ഇ.ഡി. ആരോപിക്കുന്നു. സേവനങ്ങൾ നൽകിയതിന് ആവശ്യമായ രേഖകളോ തെളിവുകളോ ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ഇഡി ചൂണ്ടിക്കാണിക്കുന്നു. നേരത്തെ എസ്.എ.ഫ്.ഐ.ഒ. സമർപ്പിച്ച റിപ്പോർട്ടിലും ഇതേ കാര്യങ്ങൾ തന്നെയായിരുന്നു സൂചിപ്പിച്ചിരുന്നത്.
2016-ൽ പിണറായി വിജയൻ സർക്കാർ അധികാരം ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് വീണയ്ക്ക് കരാർ ലഭിക്കുന്നത്. തുടർന്ന് 2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലാണ് പണം കൈമാറിയിട്ടുള്ളത്. വീണയ്ക്ക് പ്രതിമാസം അഞ്ച് ലക്ഷം രൂപയും അവരുടെ കമ്പനിയായ എക്സാലോജിക്കിന് മൂന്ന് ലക്ഷം രൂപയും വീതമാണ് ലഭിച്ചുകൊണ്ടിരുന്നതെന്നും ഇ.ഡി. വ്യക്തമാക്കുന്നു.
ക്രമക്കേടുകളിലൂടെയും വ്യാജ ചെലവുകൾ കാണിച്ചുമാണ് സി.എം.ആർ.എൽ. ഈ പണം കണ്ടെത്തിയതെന്ന് ഇ.ഡിയും എസ്.എ.ഫ്.ഐ.ഒ.യും ചൂണ്ടിക്കാട്ടുന്നു. നിലവിൽ പി.എം.എ.ൽ.എ. ആക്ട് പ്രകാരമാണ് ഇ.ഡി. ഈ കേസ് അന്വേഷിക്കുന്നത്. കുറ്റകൃത്യത്തിലൂടെ ലഭിച്ച ഈ പണം എങ്ങോട്ടൊക്കെയാണ് പോയതെന്നും ഇത് ഉപയോഗിച്ച് മറ്റ് നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനും അത്തരം നിക്ഷേപങ്ങൾ കണ്ടുകെട്ടാനുമുള്ള തുടർനടപടികളുമായി ഇ.ഡി. മുന്നോട്ടുപോവുകയാണ്.
നിലവിൽ സംസ്ഥാനത്ത് യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയതോടെയാണ് ഇത്തരമൊരു ആവശ്യവുമായി കേന്ദ്ര ഏജൻസി മുന്നോട്ട് വന്നത്. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഉൾപ്പെട്ട കേസായതിനാൽ സംസ്ഥാന സർക്കാരും ആഭ്യന്തര വകുപ്പും ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നത് ഏറെ നിർണ്ണായകമാണ്. ഉന്നതരായ യുഡിഎഫ് നേതാക്കളും കേസിൽ പ്രതിസ്ഥാനത്ത് വരാൻ സാധ്യതയുള്ളത് കൊണ്ട് തന്നെ കൃത്യമായ നിയമോപദേശവും വിപുലമായ കൂടിയാലോചനകളും പൂർത്തിയാക്കിയ ശേഷമായിരിക്കും ഡി.ജി.പിയുടെ ഭാഗത്തുനിന്നും മറ്റ് തുടർനടപടികൾ ഉണ്ടാവുക.
വീടിനു മുന്നിലെ ബഹളം ചോദ്യം ചെയ്തു; മണിപ്പൂരി റോക്ക് സംഗീത ഇതിഹാസത്തെ തല്ലിക്കൊന്നു
ഡൽഹി: വീടിനു മുന്നിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത പ്രമുഖ മണിപ്പൂരി സംഗീതജ്ഞൻ ചോങ്തം വിക്രം സിങ്ങിനെ (55) മർദ്ദിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച അർദ്ധരാത്രി സൗത്ത് ഡൽഹിയിലെ കിലോക്രി വില്ലേജിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുകയും ഒരു പ്രായപൂർത്തിയാകാത്തയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
ഞായറാഴ്ച രാത്രി 11.30 ഓടെ, വീടിനു പുറത്ത് ഡെലിവറി ജീവനക്കാരും ധാബ ജീവനക്കാരും അടങ്ങുന്ന സംഘം മദ്യപിക്കുകയും ബഹളം വെക്കുകയും ചെയ്തതിനെ വിക്രം സിങ് ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തിലേക്ക് നയിക്കുകയും തുടർന്ന് സംഘം അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിക്രം സിങ്ങിനെ മകൻ യൈഫബ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെയോടെ മരണം സംഭവിച്ചു. അടിയേറ്റതിനെ തുടർന്നുള്ള ആന്തരിക രക്തസ്രാവവും ആഘാതവുമാണ് മരണകാരണമെന്ന് ആശുപത്രി റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം നടക്കുകയാണെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സൗത്ത് ഈസ്റ്റ് ഡൽഹി ഡിസിപി വിനീത് കുമാർ അറിയിച്ചു.
പ്രതികളെല്ലാം 19 നും 36 നും ഇടയിൽ പ്രായമുള്ളവരാണെന്നും പ്രദേശത്ത് ഫുഡ് ഡെലിവറി- ധാബ ജോലി ചെയ്യുന്നവരാണെന്നും പൊലീസ് അറിയിച്ചു. സൺലൈറ്റ് കോളനി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മണിപ്പൂരി റോക്ക് സംഗീതത്തിലെ ഇതിഹാസം
മണിപ്പൂരിലെ റോക്ക് സംഗീത രംഗത്തെ മുൻനിര പ്രതിഭകളിലൊരാളായിരുന്നു വിക്രം സിങ്. 1980 കളുടെ തുടക്കത്തിൽ പ്രശസ്തിയാർജ്ജിച്ച മണിപ്പൂരിന്റെ ഇതിഹാസ റോക്ക് ബാൻഡായ 'ഫിനിക്‌സി'ന്റെ ലീഡ് ഗിറ്റാറിസ്റ്റായിരുന്നു അദ്ദേഹം. 'അൾട്രാ വൈറസ്' എന്ന ബാൻഡിലൂടെ സംഗീത ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് 'ഈസ്റ്റേൺ ഡാർക്ക്' എന്ന പ്രമുഖ ബാൻഡിന്റെയും ഭാഗമായി. വർഷങ്ങളായി ഡൽഹിയിൽ താമസിച്ചുവരികയായിരുന്ന വിക്രം സംഗീതാധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യയും ഒരു മകനുമടങ്ങുന്നതാണ് കുടുംബം.
ഹിന്ദു സംഘടനയുടെ സന്ദർശനത്തെച്ചൊല്ലി ഈഫൽ ടവറിൽ ജീവനക്കാരുടെ സമരം
പാരിസ്: ഹൈന്ദവ ആത്മീയ സംഘത്തിൻ്റെ സന്ദർശനവേളയിൽ വനിതാ ജീവനക്കാരെ ജോലിസ്ഥലത്തുനിന്ന് മാറ്റിനിർത്തിയെന്നാരോപിച്ച് ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് ഫ്രാൻസിലെ വിഖ്യാത സ്മാരകമായ ഈഫൽ ടവർ തിങ്കളാഴ്ച അടച്ചുപൂട്ടി. ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥ സംഘടനയുമായി ബന്ധപ്പെട്ട നൂറോളം പേരടങ്ങുന്ന സംഘം ശനിയാഴ്ച ഈഫൽ ടവർ സന്ദർശിച്ചിരുന്നു.
സന്ദർശന സമയം സംഘത്തിൻ്റെ ആവശ്യപ്രകാരം വനിതാ ജീവനക്കാരോട് ജോലിസ്ഥലത്തുനിന്ന് മാറിനിൽക്കാൻ നിർദ്ദേശം നൽകിയതായി സ്റ്റാഫ് യൂണിയൻ പ്രതിനിധി ഡയാൻ ഡാവോയിൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. "വനിതകളോട് ജോലിസ്ഥലത്തുനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെടുകയും പകരം പുരുഷ ജീവനക്കാരെ നിയമിക്കുകയുമാണുണ്ടായത്. ഇത് ജീവനക്കാരെ, പ്രത്യേകിച്ച് വനിതാ ജീവനക്കാരെ കടുത്ത രീതിയിൽ അപമാനിക്കുന്നതായിരുന്നു," എന്ന് യൂണിയൻ പ്രതിനിധി  പറഞ്ഞു.
വിവേചനത്തിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങിയത്. മാനേജ്‌മെന്റുമായി ചർച്ച നടത്താനും ഭാവിയിൽ സ്ത്രീകൾക്ക് നേരെ ഇത്തരം വിവേചനങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുമാണ് ജീവനക്കാർ ഒത്തുകൂടിയതെന്നും യൂണിയൻ പ്രതിനിധി വ്യക്തമാക്കി.
വനിതകളുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണമെന്ന് സന്ദർശക സംഘം ആവശ്യപ്പെട്ടിരുന്നതായും ഈ ആവശ്യം പരിഗണിക്കപ്പെടുകയായിരുന്നുവെന്നും ഈഫൽ ടവറിൻ്റെ നടത്തിപ്പ് ചുമതലയുള്ള കമ്പനിയായ സൊസൈറ്റി ഡി എക്‌സ്‌പ്ലോയിറ്റേഷൻ ഡി ലാ ടൂർ ഈഫൽ വാർത്താ ഏജൻസിയായ എ.എഫ്.പിയോട് സ്ഥിരീകരിച്ചു. എന്നാൽ, അത്തരമൊരു ആവശ്യം അംഗീകരിക്കാൻ പാടില്ലായിരുന്നുവെന്നും ലിംഗസമത്വത്തിലും റിപ്പബ്ലിക്കൻ മൂല്യങ്ങളിലും അധിഷ്ഠിതമായ കമ്പനിയുടെ നയങ്ങൾക്ക് വിരുദ്ധമാണ് അതെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. നടപടിയെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്നും തികച്ചും അസ്വീകാര്യമാണെന്നും പ്രസിഡന്റ് ഏരിയൽ വെയ്ൽ പ്രതികരിച്ചു.
അതേസമയം, സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് സ്വാമിനാരായൺ സൻസ്ഥ രംഗത്തെത്തി. തങ്ങളുടെ സന്ദർശനം ഈഫൽ ടവർ അധികൃതരുമായി മുൻകൂട്ടി ചർച്ച ചെയ്ത് പൊതുജനങ്ങൾക്ക് തടസ്സമുണ്ടാകാത്ത രീതിയിൽ ആദ്യ മണിക്കൂറുകളിൽ തന്നെയാണ് ക്രമീകരിച്ചിരുന്നതെന്ന് സംഘടന വ്യക്തമാക്കി. "ഉണ്ടായ ബുദ്ധിമുട്ടുകളിലും വിഷമങ്ങളിലും നിർവ്യാജം ക്ഷമ ചോദിക്കുന്നു. പരസ്പര ബഹുമാനത്തിലും സേവനത്തിലുമുള്ള സാർവത്രിക മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന പ്രസ്ഥാനമാണിത്," സംഘടന എക്‌സിൽ കുറിച്ചു.
വിഷയം ഫ്രഞ്ച് രാഷ്ട്രീയത്തിലും ചർച്ചയായിട്ടുണ്ട്. ജീവനക്കാരുടെ പ്രതിഷേധം സ്വാഭാവികമാണെന്നും സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്നും പാരിസ് മേയർ ഇമ്മാനുവൽ ഗ്രിഗോയർ വ്യക്തമാക്കി. സ്ത്രീ-പുരുഷ സമത്വം എല്ലായിടത്തും എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
തീവ്ര വലതുപക്ഷ നേതാവ് മരീൻ ലെ പെൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും രൂക്ഷമായ ഭാഷയിലാണ് സംഭവത്തിൽ പ്രതികരിച്ചത്. ഫ്രാൻസിൽ സ്ത്രീകളുടെ സാന്നിധ്യം പരിമിതപ്പെടുത്തുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്ന് ലെ പെൻ പറഞ്ഞു. "ഒരു സംസ്കാരത്തിനും വിശ്വാസത്തിനും സ്ത്രീകൾ എവിടെ നിൽക്കണമെന്ന് നിർദ്ദേശിക്കാൻ അവകാശമില്ല," എന്ന് മുൻ ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേൽ അത്താൽ പ്രതികരിച്ചു. വിദേശ സന്ദർശകരുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി സ്ത്രീകൾ വഴിമാറിക്കൊടുക്കേണ്ടി വരുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്ന് ഫ്രഞ്ച് നാഷണൽ അസംബ്ലി പ്രസിഡന്റ് യേൽ ബ്രൗൺ-പിവറ്റും തുറന്നടിച്ചു.
ചരിത്രം കുറിച്ച് ഇഷാന്‍ കിഷന്‍; ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണിന് കൂറ്റന്‍ സ്‌കോര്‍, 708ന് പുറത്ത്
ചെന്നൈ: ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണിന് കൂറ്റന്‍ സ്‌കോര്‍. ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ ഇരട്ട സെഞ്ചുറിയുടെയും (270) കുമാര്‍ കുഷാഗ്രയുടെ സെഞ്ചുറിയുടെയും (101) മികവില്‍ ഈസ്റ്റ് സോണ്‍ ഒന്നാം ഇന്നിംഗ്‌സില്‍ 708 റണ്‍സ് നേടി എല്ലാവരും പുറത്തായി. മത്സരത്തിന്റെ രണ്ടാം ദിനം പൂര്‍ണ്ണമായും ആധിപത്യം സ്ഥാപിച്ച ഈസ്റ്റ് സോണ്‍ സൗത്ത് സോണിനെ പ്രതിരോധത്തിലാക്കി. 163 ഓവറുകള്‍ ബാറ്റ് ചെയ്ത ശേഷമാണ് ഈസ്റ്റ് സോണിന്റെ ഇന്നിംഗ്‌സ് അവസാനിച്ചത്.
334 പന്തുകളില്‍ നിന്ന് 270 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് ഈസ്റ്റ് സോണിന്റെ കുതിപ്പിന് ചുക്കാന്‍ പിടിച്ചത്. ക്യാപ്റ്റന്റെ ഇന്നിംഗ്‌സില്‍ 30 ഫോറുകളും 7 സിക്‌സറുകളും ഉള്‍പ്പെടുന്നു. കടുത്ത ചൂടിനെ തുടര്‍ന്ന് അവശത അനുഭവിച്ച താരം 250 റണ്‍സ് പിന്നിട്ടപ്പോള്‍ താല്‍ക്കാലികമായി ക്രീസ് വിട്ടുപോയെങ്കിലും പിന്നീട് തിരിച്ചെത്തി ബാറ്റിംഗ് തുടരുകയായിരുന്നു. ഒടുവില്‍ ത്രിപുരാന വിജയുടെ പന്തില്‍ സ്മരണ്‍ രവിചന്ദ്രന് ക്യാച്ച് നല്‍കിയാണ് കിഷന്‍ പുറത്തായത്. അഞ്ചാം വിക്കറ്റില്‍ കുമാര്‍ കുഷാഗ്രയുമായി ചേര്‍ന്ന് 230 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് കിഷന്‍ പടുത്തുയര്‍ത്തിയത്.
കിഷന് മികച്ച പിന്തുണ നല്‍കിയ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുമാര്‍ കുഷാഗ്ര 132 പന്തുകളില്‍ നിന്ന് 101 റണ്‍സ് നേടി. 8 ഫോറുകളും 5 സിക്‌സറുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്. സൗത്ത് സോണ്‍ ബൗളര്‍മാരുടെ സമ്മര്‍ദ്ദത്തെ ഫലപ്രദമായി പ്രതിരോധിച്ച ഈ കൂട്ടുകെട്ട് ടീമിനെ മികച്ച നിലയിലെത്തിച്ചു. വിജയ്‌യുടെ പന്തില്‍ ചാമ മിലിന്ദിന് ക്യാച്ച് നല്‍കിയാണ് കുഷാഗ്ര പുറത്തായത്. പ്രധാന ബാറ്റര്‍മാര്‍ പുറത്തായ ശേഷവും ഈസ്റ്റ് സോണ്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. അന്‍കുല്‍ റോയ് (45), മുഹമ്മദ് ഖുറൈഷി (40), മുഹമ്മദ് ഷമി (28) എന്നിവരുടെ പ്രകടനമാണ് ടീം സ്‌കോര്‍ 700 കടത്താന്‍ സഹായിച്ചത്.
നാമനിര്‍ദ്ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന ഹര്‍ജി; മുഹമ്മദ് റിയാസും വീണയും ഹാജരാകണമെന്ന് കോടതി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനിടെ നാമനിര്‍ദ്ദേശപത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്ന ഹര്‍ജിയില്‍ മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും വീണ ടിയും നേരിട്ട് ഹാജരാകണമെന്ന് കോടതി. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എ നസീറയാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഒക്ടോബര്‍ 15ന് നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. റിയാസിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിന്‍കര പി നാഗരാജ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.
ബേപ്പൂരില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കവേ, ഭാര്യയ്ക്ക് ഏതെങ്കിലും കമ്പനിയുമായി കരാറോ മറ്റ് ബിസിനസ് ബന്ധങ്ങളോ ഉണ്ടോയെന്ന ചോദ്യത്തിന് റിയാസ് വ്യക്തമായ മറുപടി നല്‍കിയില്ലെന്നാണ് ഹർജിയിൽ പറയുന്നത്. വീണയുടെ വരുമാനത്തില്‍ സിഎംആര്‍എല്ലിൽ നിന്ന് ലഭിച്ച 1.72 കോടിയുടെ കണക്ക് വ്യക്തമാക്കിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ഡി.എം.കെയുടേത് ശാസ്ത്രീയ അഴിമതി; നിയമസഭയിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്
ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ പ്രധാന പ്രതിപക്ഷമായ ഡി.എം.കെയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഡി.എം.കെ ഭരണകാലത്ത് നടന്ന വൻ അഴിമതികളെക്കുറിച്ചും പാർട്ടി ഫണ്ട് ശേഖരണത്തെക്കുറിച്ചും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇ.ഡി) രേഖകൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി സഭയിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.കഴിഞ്ഞ ഡി.എം.കെ സർക്കാരിൻ്റെ കാലത്ത് തദ്ദേശ സ്വയംഭരണ വകുപ്പിലും സംസ്ഥാന സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള മദ്യവിൽപ്പന ശൃംഖലയായ ടാസ്മാക്കിലും നടന്ന അഴിമതികളുടെ നീണ്ട നിര തന്നെ മുഖ്യമന്ത്രി സഭയിൽ വായിച്ചു കേൾപ്പിച്ചു. കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ഔദ്യോഗിക രേഖകൾ അടിസ്ഥാനമാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ.
ഡി.എം.കെ ഭരണകാലത്ത് അനധികൃതമായി ശേഖരിച്ച പാർട്ടി ഫണ്ടുകളുടെ പ്രധാന ഗുണഭോക്താക്കളായി ഇ.ഡി ചൂണ്ടിക്കാണിക്കുന്നത് മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിനെയും അദ്ദേഹത്തിൻ്റെ മകനും മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനെയുമാണെന്ന് വിജയ് സഭയിൽ തുറന്നടിച്ചു. ഇതിനുപുറമെ ടാസ്മാക്കുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളിൽ മുൻ എക്സൈസ് മന്ത്രി വി. സെന്തിൽ ബാലാജിയെയും അദ്ദേഹത്തിൻ്റെ സഹോദരൻ അശോകിനെയും കേന്ദ്ര ഏജൻസി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ കാര്യവും മുഖ്യമന്ത്രി സഭയുടെ ശ്രദ്ധയിൽപ്പെടുത്തി. സത്യസന്ധതയില്ലാത്ത ഉദ്ദേശ്യങ്ങളാണ് ഡി.എം.കെയുടെ ഏറ്റവും വലിയ നേട്ടമെന്ന് കേന്ദ്ര ഏജൻസിയുടെ രേഖകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ ഗുരുതരമായ ആരോപണങ്ങൾ നിയമസഭയിൽ വലിയ ബഹളത്തിനാണ് വഴിവച്ചത്. പ്രസ്താവനയെ ശക്തമായി എതിർത്തുകൊണ്ട് പ്രധാന പ്രതിപക്ഷമായ ഡി.എം.കെ അംഗങ്ങൾ സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങി. സ്പീക്കർ ജെ.സി.ഡി പ്രഭാകറിൻ്റെ ഡയസിന് ചുറ്റും തടിച്ചുകൂടിയ പ്രതിപക്ഷ എം.എൽ.എമാർ സർക്കാരിനെതിരെ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. സഭാനടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ച അംഗങ്ങളെ ശാന്തരാക്കാൻ സ്പീക്കർ പലതവണ ശ്രമിച്ചെങ്കിലും ബഹളം തുടരുകയായിരുന്നു.
വടകര എംഡിഎംഎ കേസ്; അഞ്ചാം പ്രതി ജിജിൻ കുര്യാക്കോസിനെ കസ്റ്റഡിയിൽ വിട്ടു
കോഴിക്കോട്: അധ്യാപികമാർ പ്രതിയായ വടകര എംഡിഎംഎ കേസിൽ അഞ്ചാം പ്രതി ജിജിൻ കുര്യാക്കോസിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ പ്രതികളായ അധ്യാപികമാരായ കീർത്തന, കാവ്യ , നീഷ്മ എന്നിവർ ജിജിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആറ് മാസം കൊണ്ട് ഒരു കോടിയിലേറെ രൂപയാണ് ജിജിന്റെ അക്കൗണ്ടിലെത്തിയത്. പണം വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്കും പോയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ജിജിനെ വിശദമായി ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
വടകര എംഡിഎംഎ കേസിൽ ബിആർസിയിലെ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരും ഇരിട്ടി സ്വദേശിയും ഡെലിവറി ഏജന്റുമായ ജിജിൽ കുര്യാക്കോസുമാണ് വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായവർ. വയനാട് സ്വദേശിയായ ഷിന്റോയാണ് എംഡിഎംഎ വിൽപ്പനസംഘത്തിലെ മുഖ്യകണ്ണിയെന്നാണ് പൊലീസ് നൽകുന്നവിവരം. എന്നാൽ, ഷിന്റോയെ ഇതുവരെ പിടികൂടാനായിട്ടില്ല. കേസിൽ പ്രതിയായ കീർത്തനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കീർത്തന ഇന്ന് വൈകീട്ടോടെ ജയിൽ മോചിതയാകും.
പാളയം പ്രദീപിനെ തന്റെ അഡീഷണൽ പി.എ.ആക്കണമെന്നാവശ്യപ്പെട്ട് രമ്യാ ഹരിദാസ് ;അന്വേഷണ കമ്മീഷന് മുന്നില്‍ ഒളിച്ചുകളി
തിരുവനന്തപുരം:  പാളയം പ്രദീപിനെ തന്റെ അഡീഷണൽ പി.എ.ആക്കണമെന്നാവശ്യപ്പെട്ട് രമ്യാ ഹരിദാസ് എംഎൽഎ. പ്രദീപിനെ തന്റെ അഡീഷണൽ പിഎ ആക്കണമെന്നാവശ്യപ്പെട്ട് രമ്യ ഇന്ന് രാവിലെ നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകി. രമ്യാ ഹരിദാസ് ഉൾപ്പെട്ട തമ്മിലടിയിൽ കെ.പി.സി.സി. അംഗം പാളയം പ്രദീപിനെയും ബ്ലോക്ക് ജനറൽ സെക്രട്ടറി സജാദിനെയും പാർട്ടിയിൽനിന്ന് കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. പാർട്ടി നടപടി സ്വീകരിച്ച ഒരാളെയാണിപ്പോൾ രമ്യ തന്റെ സ്റ്റാഫിൽ നിയമിക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്. മുൻകാല പ്രാബല്യത്തോടെ നിയമിക്കണമെന്നാണ് രമ്യയുടെ കത്തിലുള്ളത്. രമ്യയുടെ പിഎയാണ് നിയമസഭാ സെക്രട്ടറിക്ക് കത്ത് കൈമാറിയത്..സ്ഥലത്തുണ്ടായിരുന്ന പാളയം പ്രദീപ് തന്റെ സ്റ്റാഫ് എന്ന രമ്യയുടെ വാദം തെറ്റ്. സ്റ്റാഫുകളുടെ ഔദ്യോഗിക പട്ടികയില്‍ പാളയം പ്രദീപിന്റെ പേരില്ല. പ്രദീപാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് എതിര്‍ വിഭാഗം പരാതി ഉന്നയിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ പാളയം പ്രദീപിന്റെ സാന്നിധ്യം ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുണ്ടാക്കിയ അസ്വസ്ഥത ഉള്‍പ്പെടെയാണ് കയ്യാങ്കളിയിലേക്ക് കാര്യങ്ങളെ എത്തിച്ചിരുന്നത്. തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ടയാളെന്നാണ് രമ്യ ഹരിദാസ് വാദിച്ചിരുന്നത്. എന്നാല്‍ സഭാ രേഖകളിലൊന്നും ഈ സ്റ്റാഫിന്റെ പേരില്ല. എംഎല്‍എയ്ക്ക് മൂന്ന് സ്റ്റാഫിനെയാണ് സര്‍ക്കാര്‍ അനുവദിച്ച് നല്‍കുന്നത്. വിമല്‍ എന്ന ഒരാളുടെ പേര് മാത്രമാണ് രമ്യ ഹരിദാസ് എംഎല്‍എയുടെ സ്റ്റാഫായി ഔദ്യോഗിക പട്ടികയിലുള്ളത്.
അതെസമയം, അന്വേഷണ കമ്മീഷന് മുന്നില്‍ രമ്യ ഹരിദാസിന്റെ ഒളിച്ചുകളി തുടരുന്നു. ഇന്നലെ ഡല്‍ഹിയില്‍ ആയിരുന്നുവെന്നാണ് രമ്യ പാര്‍ട്ടിയെ അറിയിച്ചിരുന്നത്. എന്നാല്‍ രമ്യ ഹരിദാസ് ഇന്നലെ പാലക്കാട് ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. പാലക്കാട് വെച്ച് കെ സി വേണുഗോപാലുമായും രമ്യ കുടിക്കാഴ്ച നടത്തി. ഇന്നലെ അച്ചടക്ക സമിതിക്ക് മുന്നില്‍ രമ്യ എത്തിയിരുന്നില്ല. രമ്യ ഹരിദാസ് ഡല്‍ഹിയില്‍ ആണെന്നായിരുന്നു അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍ എം എം ഹസ്സന്‍ ഇന്നലെ പ്രതികരിച്ചത്. ഇതാനാല്‍ ഫോണിലൂടെയായിരുന്നു രമ്യ മൊഴി നല്‍കിയതും.
ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാനായാണ് രമ്യ പാലക്കാട് എത്തിയത്. ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വാഹനത്തിലാണ് എത്തിയത്. അതേസമയം രമ്യാ ഹരിദാസിനെതിരെ നടപടി എടുക്കാത്തത്തില്‍ കടുത്ത അതൃപ്തിയിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍. രമ്യ ഹരിദാസിന്റേത് പക്വതയില്ലാത്ത നിലപാടെന്നാണ് നേതാക്കള്‍ വിമര്‍ശിക്കുന്നത്. രമ്യക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം.
രമ്യ എന്തിനാണ് രാത്രി സജാദിന്റെ വീട്ടില്‍ പോയതെന്ന് ഇവര്‍ ചോദിക്കുന്നു. എന്നിട്ടും രമ്യയെ ഒഴിവാക്കി കെപിസിസി നടപടിയെടുത്തു. രമ്യാ ഹരിദാസിനെതിരെ കര്‍ശന നടപടി വേണമെന്ന് സജാദിനെ അനുകൂലിക്കുന്നവരും ആവശ്യപ്പെടുന്നുണ്ട്.
പത്തനംതിട്ട: തന്‍ രാജി വെക്കുന്നുവെന്ന വാര്‍ത്ത തീര്‍ത്തും വ്യാജമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ റിപ്പോര്‍ട്ടറിനോട്. കാലാവധി പൂര്‍ത്തിയാകും വരെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ രാജി വെറും വാര്‍ത്ത മാത്രമാണെന്നും 2027 നവംബര്‍ വരെയുള്ള കാലാവധി പൂര്‍ത്തിയാക്കുമെന്നുമായിരുന്നു പ്രതികരണം. മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വളരെ സജീവമായി നില്‍ക്കുന്ന സമയമാണിത്. വാര്‍ത്തകളിലെ ഒടിവുകളിലും ചതവുകളിലും പെടാന്‍ ഇല്ലെന്നും ജയകുമാര്‍ വ്യക്തമാക്കി.
ശബരിമലയിലെ ഓണസദ്യ വിവാദത്തില്‍ പ്രതികരിച്ച അദ്ദേഹം അത് കഴിഞ്ഞ കഥ ആണെന്നാണ് പറഞ്ഞത്. സര്‍ക്കാരിനെ അറിയിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി അറിയിക്കുന്നുണ്ട്. ചില കാര്യങ്ങള്‍ ഗവണ്‍മെന്റ് ബോര്‍ഡിനോട് പറയുന്നു. ചിലത് അനുസരിക്കുന്നു. മന്ത്രിയും ബോര്‍ഡുമായി ശീതയുദ്ധമില്ലെന്നും ജയകുമാര്‍ വ്യക്തമാക്കി. ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഉടനെ ഒരു വലിയ രാജിയിലേക്ക് നയിക്കത്തക്ക കാര്യങ്ങളില്ല. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം ഭംഗിയായി നടക്കും എന്നും അദ്ദേഹം വിശദീകരിച്ചു
തൊടുപുഴയിൽ കെട്ടിടം തകർന്നുവീണ് അപകടം; 2 തൊഴിലാളികൾക്ക് ദാരുണാന്ത്യം, 2 പേർക്ക് പരിക്ക്
തൊടുപുഴ: മുതലക്കൊടത്ത് കെട്ടിടം ഇടിഞ്ഞ് വീണ് അപകടം. പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ഉണ്ടായ അപകടത്തില്‍ കെട്ടിടാവിശിഷ്ടങ്ങള്‍ക്ക് അടിയില്‍ കുടുങ്ങിയ നാലു തൊഴിലാളികളില്‍ രണ്ടുപേര്‍ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളികളായ രണ്ടുപേരെ മുതലകോടം ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ജീവന് ഭീഷണിയില്ല എന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഇന്ന് ഉച്ചയോടെയാണ് സംഭവം. വൃദ്ധരായ പുരോഹിതരെ മാറ്റിപ്പാര്‍പ്പിക്കുന്ന കേന്ദ്രത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെയാണ് കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞ് വീണത്. കെട്ടിടത്തിന്റെ കാല പഴക്കം മൂലമാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്
കെട്ടിടത്തിന്റെ സൺഷെയ്ഡിലെ കോൺക്രീറ്റ് സ്ലാബ് തകർന്ന് താഴേയ്ക് പതിയ്കുകയിരുന്നു മരണപെട്ട അനൂപും ജോയിയും അടക്കം നാല് പേരാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവർക്ക് മുകളിലേയ്ക് ആണ് സ്ലാബും കോൺക്രീറ്റ് ബീമുകളും പതിച്ചത്. കോൺക്രീറ്റ് പാളിയുടെ അടിയിൽ കുടുങ്ങി കിടന്നവരെ അര മണിക്കൂറോളം സമയം എടുത്താണ് പുറത്ത് എത്തിച്ചത് .
കോതമംഗലം രൂപതയുടെ കീഴിലുള്ള മുപ്പത് വർഷത്തോളം പഴക്കമുള്ള സാൻജോ ഭവൻ എന്ന കെട്ടിടമാണ് തകർന്നത്. സംഭവത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. കളക്ടറുടെ നിർദ്ദേശപ്രകാരം തഹസിൽദാർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു
മാണി സി കാപ്പന് ആശ്വാസം; ജാമ്യമില്ലാ അറസ്റ്റ് വാറന്റ് കോടതി പിന്‍വലിച്ചു
കോട്ടയം: ചെക്ക് കേസിൽ മാണി സി കാപ്പൻ എം എൽ എയ്ക്ക് വലിയ ആശ്വാസം. കേസിൽ ശിക്ഷ വിധിച്ചതിനൊപ്പം പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് ബോറിവലി മജിസ്‌ട്രേറ്റ് കോടതി തന്നെ പിൻവലിച്ചു. കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു ബോറിവലി മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഇന്ന് കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിനെത്തുടർന്നാണ് ജാമ്യമില്ലാ വാറണ്ട് പിൻവലിക്കാൻ കോടതി തീരുമാനിച്ചത്.
തനിക്കെതിരായ ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി. വിധിക്കെതിരെ അപ്പീൽ നൽകാൻ മുപ്പത് ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും അന്തിമ വിധി വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും അദ്ദേഹം ആരോപിച്ചു. നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്.
സംവിധായകന്‍ ആര്‍ ശരത് അന്തരിച്ചു
കൊച്ചി: മലയാള ചലച്ചിത്ര സംവിധായകന്‍ ആര്‍ ശരത് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 63 വയസ്സായിരുന്നു. സായാഹ്നം, ശീലാബതി, ബുദ്ധന്‍ ചിരിക്കുന്നു, സ്ഥിതി തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇതില്‍ സായാഹ്നം ഏഴ് സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി.
ഒരു ഡോക്യുമെന്ററി സംവിധായകനായിട്ടാണ് ആര്‍. ശരത് തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. ദി പെയിന്റഡ് എപ്പിക്‌സ് എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെ, രാജാ രവിവര്‍മ്മയുടെ ചില അപൂര്‍വ ചുവര്‍ചിത്രങ്ങള്‍ അദ്ദേഹം കണ്ടെത്തി, അവ ഇതുവരെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നില്ല. രവിവര്‍മ്മ ചിത്രങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു ഈ കണ്ടെത്തലുകള്‍. ചുമര്‍ചിത്രങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് 1996-ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സാംസ്‌കാരിക വകുപ്പില്‍ നിന്ന് ജൂനിയര്‍ ഫെലോഷിപ്പും അദ്ദേഹത്തിന് ലഭിച്ചു.
ഒഎന്‍വി കുറുപ്പിന്റെ കവിതയെ അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതി- സ്ത്രീത്വ സൗന്ദര്യശാസ്ത്രത്തെക്കുറിച്ചുള്ള ഒരു ഹ്രസ്വചിത്രമായ ഭൂമിക്ക് ഒരു ചരമഗീതം ( ഭൂമിയിലേക്കുള്ള ഒരു അഭ്യര്‍ത്ഥന ), സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്ന ദമ്പതികളുടെ കഥ പറഞ്ഞ അദ്ദേഹത്തിന്റെ ഫീച്ചര്‍ ഫിലം 'സ്ഥിതി' വളരെയധികം പ്രശംസ നേടി. പിന്നണി ഗായകന്‍ ഉണ്ണി മേനോന്‍ നായകനായി അഭിനയിച്ച ചിത്രമായിരുന്നു പ്രധാന ആകര്‍ഷണം.
ഒരു സംവിധായകന്റെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ്, മികച്ച മലയാള ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ്, മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, മികച്ച ഹ്രസ്വചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തുടങ്ങി നിരവധി ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
<svg viewBox="0 0 24 24" fill="none" xmlns="http://www.w3.org/2000/svg" stroke="white" stroke-width="2"></svg>
<svg viewBox="0 0 24 24" fill="none" xmlns="http://www.w3.org/2000/svg" stroke="white" stroke-width="2"></svg>
<svg viewBox="0 0 24 24" fill="none" xmlns="http://www.w3.org/2000/svg" stroke="white" stroke-width="2"></svg>
സംസ്ഥാനം ഇന്നും നാളെയും ചുട്ടുപൊള്ളും; ജാഗ്രത
തിരുവനന്തപുരം: മഴ ഇടവേളയിട്ടതോടെ സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നു. ഈ സാഹചര്യത്തിൽ മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. അൾട്രാ വയലറ്റ് രശ്മികളുടെ വികിരണ തോതും ഉയർന്നിട്ടുണ്ട്. പുനലൂരിലാണ് ശനിയാഴ്ച ഏറ്റവും കടുത്ത ചൂട് രേഖപ്പെടുത്തിയത്. 36.2 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലെ പുനലൂരിലെ താപനില. ഇത് സാധാരണയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് അധികമാണ്. പലയിടങ്ങളിലും രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ താപനില ഉയർന്ന നിലയിലാണ്. യു വി ഇൻഡക്സ് ഏഴ് മുതൽ എട്ട് വരെയായി. സൂപ്പർ എൽനിനോ പ്രതിഭാസമായതോടെ മഴ മേഘങ്ങൾ കുറഞ്ഞ അന്തരീക്ഷമാണ് കേരളത്തിന് വലിയ ഭീഷണിയായിരിക്കുന്നത്. ഇതിനൊപ്പം സൂര്യരശ്മികൾ ലംബമായി കേരളത്തിൽ പതിക്കുന്ന സമയവും ചൂട് വർധിപ്പിക്കുന്നുണ്ട്.
കേരളത്തിൽ ഇന്ന് (06/09/2026) മുതൽ (08/09/2026) വരെ ഉയർന്ന താപനില (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ സംഭവം; മരണം 6 ആയി, കെട്ടിട ഉടമയ്‌ക്കെതിരെ കേസ്
ഡൽഹിയിൽ സ്വകാര്യ ഹോസ്റ്റൽ കെട്ടിടം തകർന്നു വീണ സംഭവത്തിൽ മരണം 6 ആയി. കെട്ടിട ഉടമയ്‌ക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കും അശ്രദ്ധയ്ക്കും ഡൽഹി പോലീസ് കേസെടുത്തു. സംഭവത്തിൽ ഡൽഹി സർക്കാർ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് സത്യ നികേതനിൽ ഹോസ്റ്റലായി പ്രവർത്തിച്ചിരുന്ന അഞ്ച് നില റെസിഡൻഷ്യൽ കെട്ടിടമാണ് തകർന്നുവീണത്. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിൽ ഒരാളുടെ കൈകാലുകൾക്കുണ്ടായ പരിക്കിന് ശസ്ത്രക്രിയ നടത്തി. നിസാര പരിക്കേറ്റ മറ്റൊരാളെ നിരീക്ഷണത്തിന് ശേഷം ഡിസ്ചാർജ് ചെയ്തു. അവശിഷ്ടങ്ങൾക്കിടയിൽ നിരവധിയധികം വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടായിരുന്നതിനാൽ വൻ രക്ഷാപ്രവർത്തനമാണ് മേഖലയിൽ നടന്നത്.
വിദ്യാർത്ഥികൾ താമസിക്കുന്ന കെട്ടിടങ്ങളും പിജി കേന്ദ്രങ്ങളും പരിശോധിക്കുന്നതിൽ മുൻസിപ്പൽ കോർപ്പറേഷൻ (എംസിഡി) പരാജയപ്പെട്ടത് എന്തുകൊണ്ടെന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി വീരേന്ദ്ര സിംഗ് സോളങ്കി ചോദിച്ചു. അവശിഷ്ടങ്ങൾക്കടിയിൽ നിരവധി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നതായി ഭയപ്പെടുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം, വിദ്യാർത്ഥികൾ താമസിക്കുന്ന എല്ലാ കെട്ടിടങ്ങളും പിജികളും നിർദ്ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് സിവിക് ബോഡി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
എംസിഡി കമ്മീഷണർ 24 മണിക്കൂറിനകം മറുപടി നൽകണമെന്ന് സോളങ്കി ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ എബിവിപി കമ്മീഷണറുടെ ഓഫീസിൽ കയറി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഡൽഹി സത്യ നികേതനിലുണ്ടായ കെട്ടിട സമുച്ചയ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഞായറാഴ്ച ദുഃഖം രേഖപ്പെടുത്തുകയും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. സംഭവത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായി എക്സിലെ പോസ്റ്റിൽ പ്രധാനമന്ത്രി വ്യക്തമാക്കി. സംഭവസ്ഥലത്ത് അധികൃതർ പ്രവർത്തിക്കുന്നുണ്ടെന്നും ദുരന്തബാധിതരെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സംഭവത്തിൽ തീവ്രമായ ആശങ്ക പ്രകടിപ്പിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഡൽഹി മുഖ്യമന്ത്രി, ഡൽഹി പോലീസ് കമ്മീഷണർ, എൻ‌ഡി‌ആർ‌എഫ് ഡയറക്ടർ ജനറൽ എന്നിവരുമായി സംസാരിച്ചതായി അറിയിക്കുകയും ചെയ്തു. പ്രദേശത്തെ പ്രാദേശിക ഭരണകൂടവും എൻ‌ഡി‌ആർ‌എഫും സംയുക്തമായി സ്ഥലത്ത് തീവ്രമായ രക്ഷാപ്രവർത്തനം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ വൈദ്യസഹായങ്ങളും നൽകിവരികയാണെന്നും അവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.ഐയെയും സി.അച്യുതമേനോനെയും അപകീർത്തിപ്പെടുത്തി;വഞ്ചിയൂരിലെ അഭിഭാഷകയ്ക്കും ജയ്ഹിന്ദ് ടി.വിക്കും വക്കീൽ നോട്ടീസ്
സി.പി.ഐയെയും അന്തരിച്ച മുൻ മുഖ്യമന്ത്രി സി. അച്യുതമേനോനെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഗുരുതരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിക്കുകയും അവ ടെലിവിഷൻ പരിപാടിയിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തെന്നാരോപിച്ച് വഞ്ചിയൂരിലെ അഭിഭാഷക ജിജ ജെയിംസ് മാത്യു കണ്ടത്തിലിനും ജയ്ഹിന്ദ് ടി.വിയുടെ ഉടമസ്ഥ സ്ഥാപനമായ ജയ്ഹിന്ദ് കമ്മ്യൂണിക്കേഷൻ സിനും വക്കീൽ നോട്ടീസ്.
സി.പി.ഐ ദേശീയ കൗൺസിൽ അംഗവും കേരള സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ജനയുഗം പബ്ലിക്കേഷൻസ് ലിമിറ്റഡ് എഡിറ്റർ ഇൻ ചീഫുമായ രാജാജി മാത്യു തോമസിന് വേണ്ടി അഡ്വ. എം. സലാഹുദീൻ ആണ് നോട്ടീസ് അയച്ചത്.
സെപ്റ്റംബർ 4ന് ജയ്ഹിന്ദ് ടി.വിയുടെ “ലെറ്റ്സ് ടാക്ക്” ലൈവ് പരിപാടിയിൽ ജിജ ജെയിംസ് മാത്യു കണ്ടത്തിൽ നടത്തിയ പരാമർശങ്ങളാണ് നോട്ടീസിന് ആധാരം.
മുല്ലപ്പെരിയാർ കരാർ പുതുക്കിയതുമായി ബന്ധപ്പെട്ട് സി.പി.ഐക്ക് മദ്രാസിലെ ഓഫീസ് പ്രതിഫലമായി ലഭിച്ചുവെന്നും, കേരളത്തിലെ ജനതയെ വഞ്ചിച്ചാണ് ഈ നേട്ടം നേടിയതെന്നുമുള്ള ഗുരുതരമായ ആരോപണങ്ങൾ പരിപാടിയിൽ ഉന്നയിച്ചതായി നോട്ടീസിൽ പറയുന്നു.
ഇതോടൊപ്പം സി. അച്യുതമേനോനെ “The most corrupt man” എന്ന് വിശേഷിപ്പിച്ചതും നോട്ടീസിൽ പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത്തരം ആരോപണങ്ങൾക്ക് യാതൊരു വിശ്വാസയോഗ്യമായ വസ്തുതാപരമായ അടിസ്ഥാനവുമില്ലെന്നും, സമൂഹത്തിൽ സി.പി.ഐയുടെയും സി. അച്യുതമേനോന്റെയും പ്രതിച്ഛായ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്നും നോട്ടീസിൽ ആരോപിക്കുന്നു.
കൂടാതെ, വസ്തുതാപരിശോധനയില്ലാതെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങൾ ഉന്നയിച്ച് സോഷ്യൽ മീഡിയയിൽ കൂടുതൽ റീച്ച് നേടുന്നതിനുള്ള ശ്രമമാണ് നടന്നതെന്നും, ഒരു അഭിഭാഷക എന്ന നിലയിലുള്ള ഉത്തരവാദിത്വത്തിന് നിരക്കാത്ത രീതിയിലാണ് ഇത്തരം പരാമർശങ്ങൾ നടത്തിയതെന്നും നോട്ടീസിൽ പറയുന്നു.
ഗുരുതരമായ ആരോപണങ്ങൾക്ക് ആധാരമായ യഥാർത്ഥ രേഖകളും തെളിവുകളും പുറത്തുവിടണമെന്നും, ഇല്ലെങ്കിൽ ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പുപറയണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.
ജയ്ഹിന്ദ് ടി.വി ആരോപണങ്ങൾ സംപ്രേഷണം ചെയ്ത സാഹചര്യത്തിൽ, ഗുരുതരമായ വസ്തുതാപരമായ ആരോപണങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് ആവശ്യമായ ‘എഡിറ്റോറിയൽ പരിശോധന’ നടത്തേണ്ട ഉത്തരവാദിത്വം മാധ്യമസ്ഥാപനത്തിനുണ്ടായിരുന്നുവെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
മാധ്യമസ്വാതന്ത്ര്യം വസ്തുതാപരിശോധനയില്ലാതെ എന്തും സംപ്രേഷണം ചെയ്യാനുള്ള ലൈസൻസല്ലെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
ആരോപണങ്ങൾ പിൻവലിക്കുക, വീഡിയോയും അതിന്റെ പകർപ്പുകളും നീക്കം ചെയ്യുക, നിരുപാധികമായി പരസ്യമായി മാപ്പുപറയുക, ആരോപണങ്ങൾക്ക് ആധാരമായ രേഖകൾ പുറത്തുവിടുക, കൂടാതെ ₹1 കോടി  നഷ്ടപരിഹാരം നൽകുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
ജയ്ഹിന്ദ് ടി.വിയും തങ്ങളുടെ മാധ്യമ പ്ലാറ്റ്ഫോമിലൂടെ വ്യക്തമായ പൊതു ക്ഷമാപണം നടത്തി അപകീർത്തികരമായ പ്രസ്താവനകളുമായി ബന്ധപ്പെട്ട വീഡിയോ പിൻവലിക്കണമെന്നും, ജിജ ജെയിംസ് മാത്യു കണ്ടത്തിൽ പ്രസ്തുത പ്രസ്താവനകൾ പ്രചരിപ്പിച്ച സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും സമാനമായ പ്രാധാന്യത്തോടെ മാപ്പും പിൻവലിക്കലും പ്രസിദ്ധീകരിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം ആവശ്യങ്ങൾ പാലിച്ചില്ലെങ്കിൽ അപകീർത്തിക്കെതിരായ ക്രിമിനൽ നടപടികൾ ഉൾപ്പെടെ നഷ്ടപരിഹാരവും മറ്റ് നിയമപരമായ പരിഹാരങ്ങളും തേടി കോടതിയെ സമീപിക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകി.
മന്ത്രിമാരുടെ പ്രകടനം വിലയിരുത്താന്‍ മോദി; സാമൂഹ്യ നീതിയും ക്ഷേമപദ്ധതികളും മുഖ്യ അജണ്ട
ന്യൂഡൽഹി: സാമൂഹിക നീതിയും ക്ഷേമ പദ്ധതികളും സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നു. സുപ്രധാന മേഖലകളിലെ പ്രവർത്തനഫലങ്ങളും പദ്ധതികളുടെ പുരോഗതിയും യോഗത്തിൽ വിലയിരുത്തും. ഓരോ മന്ത്രാലയത്തിന്റേയും എല്ലാ മന്ത്രിമാരുടെയും  പ്രവർത്തനങ്ങൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. സഹമന്ത്രിമാരെയും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം, സാമൂഹികനീതി, ശാക്തീകരണം, ആരോഗ്യം, നഗരവികസനം, കൃഷി എന്നീ മേഖലകളിലെയെല്ലാം പ്രവർത്തന പുരോഗതി വിലയിരുത്തും. സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ അഴിമതികളില്ലാതെയും കാര്യക്ഷമതയോടുംകൂടി അർഹരായവരിലേക്ക് എത്തണണെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് ബിജെപി വൃത്തങ്ങൾ അവകാശപ്പെട്ടു. പി.എൻ. ജൻധൻ യോജന, പി.എം. ഉജ്ജ്വല യോജന, പി.എം. ആവാസ് യോജന, ആയുഷ്മാൻ ഭാരത്, പി.എം. കിസാൻ, ജൽജീവൻ മിഷൻ, സ്വച്ഛ് ഭാരത് തുടങ്ങിയ ക്ഷേമപദ്ധതികളുടെ തൽസ്ഥിതി യോഗം വിലയിരുത്തും.
പദ്ധതികളുടെ ലക്ഷ്യപ്രാപ്തി, ഇതുവരെ കൈവരിച്ച നേട്ടങ്ങൾ, ഇനിയും പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങൾ എന്നിവയെല്ലാം പരിശോധിക്കും. ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടേയും പുരോഗതിയും സമഗ്ര വികസനവും മുൻനിർത്തിയായിരിക്കും മന്ത്രാലയങ്ങളുടെ പ്രകടനം വിലയിരുത്തുക. പദ്ധതി പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങാതെ അവയുടെ കൃത്യമായ നടത്തിപ്പും ജനങ്ങളിലുണ്ടാക്കുന്ന സ്വാധീനവും നിർണായകമാണെന്ന സന്ദേശമാണ് ഈ യോഗത്തിലൂടെ നൽകുന്നത്.
ഹോര്‍മൂസില്‍ യുദ്ധം മുറുകുന്നു; ഒറ്റ ദിവസം കൊണ്ട് ആക്രമിക്കപ്പെട്ടത് പത്ത് കപ്പലുകള്‍
ടെഹ്റാൻ: ആകാശയുദ്ധത്തിൽ നിന്നും പരസ്പരം കപ്പലുകൾ തകർക്കുന്നതിലേക്ക് വഴിമാറി അമേരിക്ക - ഇറാൻ സംഘർഷം. 24 മണിക്കൂറിനകം 10 കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഇറാന്‍റെ 3 കപ്പലുകൾ അമേരിക്ക ആക്രമിച്ചപ്പോൾ, തിരിച്ചടിയായി 7 കപ്പലുകൾ ആക്രമിച്ചെന്നാണ് ഇറാന്‍റെ അവകാശവാദം. യുദ്ധത്തിനിടെ ഇതാദ്യമായാണ് ഇത്ര കനത്ത ആക്രമണം ഇരുപക്ഷവും ഒരുപോലെ കപ്പലുകൾക്ക് നേരെ നടത്തുന്നത്. അമേരിക്ക ആക്രമിച്ച് തകർത്ത ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകളിൽ ഒന്ന് പൂർണമായും മുങ്ങി. 2 അമേരിക്കൻ പടക്കപ്പലുകളെ ഇറാൻ ആക്രമിച്ചു. അമേരിക്കൻ ബന്ധമുള്ള കപ്പലുകളെ ഉൾപ്പടെ ഏഴ് കപ്പലുകളെ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു.
ജനപ്രിയ ബ്രാന്‍ഡായ ഓള്‍ഡ് മങ്കിനെ ഇപ്പോഴത്തെ രൂപത്തില്‍ റം എന്ന പേരില്‍ വില്‍ക്കാന്‍ സാധിക്കില്ലെന്നു ഭക്ഷ്യസുരക്ഷാ മാനദണ്ഡ അതോറിറ്റി (എഫ്എസ്എസ്എഐ) ബോംബെ ഹൈക്കോടതിയില്‍. ന്യൂട്രല്‍ സ്പിരിറ്റും റം ഫ്‌ളേവറിങും ചേര്‍ത്താണ് ഉത്പന്നം തയ്യാറാക്കുന്നതെന്നും ഇതിനെ റം ഫ്‌ളേവേഡ് സ്പിരിറ്റ് എന്നു വിശേഷിപ്പിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. ഓള്‍ഡ് മങ്ക് നിര്‍മാതാക്കാളായ മോഹന്‍ റോക്കി സ്പ്രിങ്‌വാട്ടര്‍ നല്‍കിയ ഹര്‍ജിയിലാണ് അതോറിറ്റി നിലപാട് വ്യക്തമാക്കിയത്.
ആക്ടിങ് ചീഫ് ജസ്റ്റിസ് രവീന്ദ്ര വിഘുഗെ, ജസ്റ്റിസ് ഗൗതം എ അന്‍ഖഡ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിനു മുന്നിലാണ് കേസെത്തിയത്. ഓള്‍ഡ് മങ്ക് ബോട്ടിലുകളില്‍ ഉപയോഗിച്ചിരുന്ന സെവന്‍ ഇയേഴ്‌സ് ഓള്‍ഡ് ബ്ലെന്‍ഡഡ് എന്ന വാചകത്തിനെതിരെ എഫ്എസ്എസ്എഐ നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു.
ബ്ലെന്‍ഡിലെ പാകമായ റം സ്പിരിറ്റ് അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണെന്നും ഇത് ഉപഭോക്താക്കളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. സാധാരണ ഉപഭോക്താവിനു ബോട്ടില്‍ മുഴുവന്‍ ഏഴ് വര്‍ഷം പഴക്കമുള്ളതാണെന്ന ധാരണ നല്‍കുമെന്നും ഹൈക്കോടതി ബഞ്ചും നിരീക്ഷിച്ചു.
മദ്യത്തില്‍ ചേര്‍ക്കുന്ന ഫ്‌ളേവറുക്കുറിച്ചുള്ള വിവരം ലേബലില്‍ ചെറിയ അക്ഷരത്തിലാണുള്ളത്. ഇതു കണ്ടെത്താനും വായിക്കാനും പ്രയാസമാണെന്നും അഭിപ്രായപ്പെട്ടു. തുടര്‍ന്നു സെവന്‍ ഇയേഴ്‌സ് ഓള്‍ഡ് ബ്ലെന്‍ഡഡ് എന്ന വാചകം ഒഴിവാക്കാമെന്നും ഫ്‌ളേവറിങ് സംബന്ധിച്ച വിവരം വലിയ അക്ഷരത്തില്‍ രേഖപ്പെടുത്താമെന്നും നിര്‍മാണക്കമ്പനി കോടതിയെ അറിയിച്ചു.
അതേസമയം മഹാരാഷ്ട്രയില്‍ വില്‍പ്പന വിലക്കിയ എഫ്എസ്എസ്എഐ ഉത്തരവിനെതിരെ നിര്‍മാണ കമ്പനിക്ക് ഇടക്കാല ആശ്വാസം നല്‍കാന്‍ കോടതി തയ്യാറായില്ല. കേസില്‍ കോടതി ഈ മാസം 11നു അടുത്ത വാദം കേള്‍ക്കും.
ന്യൂഡൽഹി: തീരുമാനങ്ങളിൽ പരാതിയും പരിഭവവും ഉണ്ടെങ്കിലും സിപിഎമ്മുകാർ പാർട്ടി നിശ്ചയിച്ച സ്ഥാനാർഥിക്ക് തന്നെ വോട്ട് ചെയ്യണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. തളിപ്പറമ്പിലും പയ്യന്നൂരിലും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പറഞ്ഞതിനെ പിന്തുണച്ചുകൊണ്ടായിരുന്നു ബേബിയുടെ പ്രതികരണം.
'കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കൾ വിശദീകരിച്ചത് പോലെ പാർട്ടിക്കൊപ്പം നിൽക്കുക എന്ന ഉത്തരവാദിത്വത്തിൽ ഏത് സാഹചര്യത്തിലും വ്യതിചലിച്ച് പോകാൻ പാടില്ല. അത് തെറ്റാണ്. അങ്ങനെയൊരു തെറ്റായ നിലപാടിലേക്ക് അവർ പോകുന്നതിന് കാരണമായ പരാതിയുണ്ടെങ്കിൽ പാർട്ടിക്കുള്ളിലാണ് പറയേണ്ടത്. തെറ്റുകൾ ഏറ്റ് പറയാനും തിരിച്ചറിയാനും കഴിയുന്ന പാർട്ടിയാണ് സിപിഎം' എം.എ.ബേബി പറഞ്ഞു.
പാർട്ടിക്കെതിരായി സഖാക്കൾ വോട്ട് ചെയ്താൽ അത് പാർട്ടിയുടെ ഭരണഘടനാ ലംഘനമാണെന്നും സിപിഎം ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി.
'സിപിഎമ്മിന് വോട്ട് ചെയ്തുകൊണ്ടിരുന്ന കുറേ അധികം ആളുകൾ ഈ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് വോട്ടു ചെയ്തില്ല. എതിരായി മത്സരിച്ചവർക്ക് വോട്ട് ചെയ്തു. അങ്ങനെ വോട്ട് ചെയ്യാൻ പാടുണ്ടോ...' ബേബി ചോദിച്ചു. പാർട്ടി ഭരണഘടനയിൽ ഒരു പ്രതിജ്ഞയുണ്ട്..സർവ്വതിലും ഉപരിയായി പാർട്ടി താത്പര്യമാണ് ഞങ്ങൾ ഉയർത്തിപ്പിടിക്കുക എന്ന് ഓരോ പാർട്ടി അംഗവും പ്രതിജ്ഞയെടുക്കണം. പാർട്ടി നിശ്ചയിച്ച സ്ഥാനാർഥികളെ കുറിച്ചൊക്കെ സഖാക്കൾക്ക് പരാതിയും പരിഭവവും ഉണ്ടാകാം. പക്ഷേ പരാതിയോ പരിഭവമോ പാർട്ടിക്കെതിരായ വോട്ട് ചെയ്യുന്നതിലേക്ക് പോകാൻ പാടില്ല. പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്നും ബേബി പറഞ്ഞു.
കോഴിക്കോട് നടക്കുന്ന സിപിഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ഒമ്പത് പോളിറ്റ്ബ്യൂറോ അംഗങ്ങൾ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചർച്ച കേൾക്കാനും വിലയിരുത്താനുമാണ് പിബി നേതാക്കൾ വരുന്നത്. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗങ്ങൾ നടത്തുന്നത് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടിട്ടല്ല. സംസ്ഥാന കമ്മിറ്റികൾ ആവശ്യംമുന്നോട്ട് വെച്ചതിനെ തുടർന്നാണ് നടത്തുന്നത്. എന്ത് പ്രവർത്തന പദ്ധതികളാണ് തുടർന്നുള്ള നാളുകളിൽ സ്വീകരിക്കേണ്ടതെന്ന് വിപുലീകൃത സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യും. നേതൃമാറ്റമെന്നത് മാധ്യമങ്ങൾ സൃഷ്ടിച്ച അജണ്ടയാണ്. പാർട്ടിയുടെ ബലഹീനത പരിഹരിക്കുകയാണ് ഇതിന്റെ അജണ്ട. പാർട്ടിക്ക് തിരിച്ചുവരാനുള്ള നീക്കത്തിനാണ് ഈ നടപടിയെന്നും ബേബി പറഞ്ഞു.
ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്നുവീണ് 3 മരണം; രണ്ടുപേരുടെ നില ഗുരുതരം
ന്യൂഡൽഹി: ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്നുവീണ് മൂന്ന പേർ മരിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയിലാണ്. ഡൽഹിയിലെ സത്യനികേതനിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. അഗ്നിരക്ഷാസേന, പോലീസ്, ദുരന്ത നിവാരണ അതോറിറ്റി തുടങ്ങി വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നിരുന്ന ആറുപേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. പുരുഷന്മാർക്കായുള്ള പെയിങ് ഗസ്റ്റ് (പിജി) സംവിധാനമാണ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. സർവകലാശാലയ്ക്ക് സമീപമായതിനാൽ കോളേജ് വിദ്യാർഥികളാണ് ഇവിടെ താമസിച്ചിരുന്നത്. എൻഎസ്‌യുഐ, ഐസ തുടങ്ങിയ വിദ്യാർഥിസംഘടനകളും രക്ഷാപ്രവർത്തനത്തിൽ സഹായിക്കാനായി സ്ഥലത്തെത്തിയിട്ടുണ്ട്.ഫയർഫോഴ്‌സിനും പോലീസിനും പുറമെ വേറേയും വിവിധധ ഏജൻസികളെ രക്ഷാപ്രവർത്തനത്തിനായി അയച്ചിട്ടുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞു.
ഡൽഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ), ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്), സെൻട്രലൈസ്ഡ് ആക്‌സിഡന്റ് ആൻഡ് ട്രോമാ സർവീസസ് (സിഎടിഎസ്), സിവിൽ ഡിഫൻസ്, ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ തുടങ്ങിയവരെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തുകയാണെന്ന് രേഖാ ഗുപ്ത എക്‌സിലൂടെ അറിയിച്ചു. മുൻകരുതലെന്ന നിലയിൽ സമീപത്തെ കെട്ടിടങ്ങൾ ഒഴിപ്പിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.
രുചിവൈവിധ്യത്തിൻ്റെയും കലാവിരുന്നിൻ്റെയും ജനപങ്കാളിത്തത്തിൻ്റെയും മഹോത്സവമായി രുചിമേള 2026
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ശ്രാവണം 2026 ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'രുചിമേള 2026' വൻ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. കേരളത്തിന്റെ തനത് രുചിവൈവിധ്യത്തെ ബഹ്റൈനിലെ മലയാളി സമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ രുചിമേളയിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള വിവിധ പ്രദേശങ്ങളുടെ ഭക്ഷണവിഭവങ്ങൾ അണിനിരന്നു. വൈവിധ്യമാർന്ന ഭക്ഷണസ്റ്റാളുകളിൽ അനുഭവപ്പെട്ട വൻ ജനത്തിരക്ക് മേളയുടെ ജനപ്രീതിയുടെ തെളിവായി.
രുചിമേളയുടെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക സംഗമം പരിപാടിക്ക് കൂടുതൽ മാറ്റുകൂട്ടി. സമാജം സീനിയർ അംഗം സി.പി. വർഗീസ്, റഹീം വാവകുഞ്ഞ്, സച്ചിൻ സ്റ്റീഫൻ, രൂപേഷ്, എബിൻ, സുരേഷ്, ഡോ. രാഹുൽ അബ്ബാസ്, ഡോ. ഡേവിസ്, അഡ്വ. വി.കെ. തോമസ്, ഡോ. ബാബു രാമചദ്രൻ, ന്യൂ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, ഇന്ത്യൻ സ്‌കൂൾ ബോർഡ് സെക്രട്ടറി രാജ പണ്ഡിയൻ, ലോഹിദാസ് തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം സംഗമത്തിന് പ്രത്യേക ശ്രദ്ധ നേടി.
അഞ്ജു ജോസഫും സംഘവും അവതരിപ്പിച്ച സംഗീതവിരുന്ന് സദസ്സിനെ ആവേശത്തിലാഴ്ത്തിയപ്പോൾ, രാജ് കലേഷ് ഹരീഷ് മേനോൻ ടീമിന്റെ അവതരണം മികച്ച പ്രതികരണം നേടി. രമ്യ ബിനോജും സംഘവും അവതരിപ്പിച്ച ഫ്‌ലാഷ് മോബ് ഏറെ ശ്രദ്ധിക്കപ്പെട്ടു. കൊച്ചുകുട്ടികൾ മുതൽ സമാജത്തിലെ മുതിർന്ന അംഗങ്ങൾവരെ പങ്കാളികളായ ഫ്‌ലാഷ് മോബ് വിവിധ തലമുറകളെ ഒരുമിപ്പിച്ച വേറിട്ട കലാവിരുന്നായി മാറി. അജയ് ഘോഷിന്റെ ലൈവ് പെയിന്റിങ് രുചിമേളയിലെ മറ്റൊരു ശ്രദ്ധേയമായ അവതരണമായി. സംഗീതത്തിനൊപ്പം തത്സമയം ചിത്രരചന അവതരിപ്പിച്ച അദ്ദേഹത്തിന്റെ പ്രകടനം സദസ്സിന് വ്യത്യസ്തമായ അനുഭവം സമ്മാനിച്ചു. രുചിമേളയുടെ വിജയത്തിന് നേതൃത്വം നൽകിയ കൺവീനർ വിനോദ് ഉത്തമന്റെ അശ്രാന്ത പരിശ്രമത്തെ സംഘാടക സമിതി പ്രത്യേകം അഭിനന്ദിച്ചു. ജോയിന്റ് കൺവീനർമാരായ അജിത രാജേഷ്, ജോംസൺ, ജോജി ജേക്കബ്, അശോകൻ എ.കെ. എന്നിവരുടെയും മുഴുവൻ കമ്മിറ്റി അംഗങ്ങളുടെയും കൂട്ടായ പ്രവർത്തനമാണ് പരിപാടിയുടെ വിജയത്തിന് പിന്നിലെന്ന് ഭാരവാഹികൾ പറഞ്ഞു.
ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ശ്രാവണം കൺവീനർ ഹരികൃഷ്ണൻ ബി. നായർ, രാജിവ് പി മാത്യു കൺവീനർമാരായ രാജേഷ് കെ. പി., രാജേഷ് കോടോത്ത്, ആതിര സുരേന്ദ്ര, ദിലീഷ് കുമാർ, റെതിൻ തിലക് എന്നിവരുടെ നേതൃത്വവും നിർദ്ദേശങ്ങളും പിന്തുണയും പരിപാടിയുടെ വിജയത്തിന് ശക്തിപകർന്നു.
സമാജത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വിവിധ ഉപവിഭാഗങ്ങളുടെ കൺവീനർമാർ, വോളന്റിയർമാർ, ഐ.ടി. ടീം, സ്റ്റേജ് മാനേജ്‌മെന്റ് ടീം, റിസപ്ഷൻ കമ്മിറ്റി, എന്റർടെയ്ൻമെന്റ് വിഭാഗം, ടീം ഒഫീഷ്യൽസ് തുടങ്ങി മുന്നിലും പിന്നണിയിലും പ്രവർത്തിച്ചവരുടെ കൂട്ടായ പരിശ്രമവും രുചിമേളയുടെ വിജയത്തിൽ നിർണായകമായി. പരിപാടിയെ പിന്തുണച്ച സ്‌പോൺസർമാർ, സ്റ്റാൾ ഉടമകൾ, കലാകാരന്മാർ, മാധ്യമ പ്രവർത്തകർ, വിശിഷ്ടാതിഥികൾ, സന്നദ്ധ പ്രവർത്തകർ, കുടുംബസമേതം പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പ്രേക്ഷകരോടും ശ്രാവണം 2026 കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെപിസിസി നടപടി; പാളയം പ്രദീപിനും സജാദിനും സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യാ ഹ​രിദാസും പ്രവർത്തകരും തമ്മിലുണ്ടായ അടിപിടിയിൽ നടപടിയുമായി കെപിസിസി. ഇരു വിഭാഗത്തിനുമെതിരെ നടപടിയെടുത്തു. രമ്യാ ഹരിദാസിന്റെ കൂടെയുണ്ടായിരുന്ന പാളയം പ്രദീപിനെയും പ്രശ്നമുണ്ടായ വീടിന്റെ ഉടമയും പ്രദേശിക നേതാവുമായ എസ്. സജാദിനെയും സസ്പെൻഡ് ചെയ്തു. കെപിസിസി അന്വേഷണ സമിതി റിപ്പോർട്ടിന്മേലാണ് നടപടി. പൊതുജനമധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സസ്‌പെൻൻ്റ് ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.
ഡല്‍ഹിയിലുള്ള രമ്യ ഹരിദാസില്‍ നിന്ന് പാര്‍ട്ടി വിശദീകരണവും തേടിയിട്ടുണ്ട്.
നേരത്തെ ആലത്തൂരില്‍ ഉള്‍പ്പെടെ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ആളാണ് പാളയം പ്രദീപ്. ചിറയിന്‍കീഴിലെ പ്രാദേശിക നേതാവാണ് സജാദ്. സജാദിന്റെ വീട്ടില്‍വച്ചാണ് സംഘര്‍ഷമുണ്ടായത്. സജാദിനെതിരെ രമ്യ ഹരിദാസും പ്രദീപും കെപിസിസിക്ക് പരാതി നല്‍കിയിരുന്നു. രമ്യക്കെതിരെ സജാദും മറ്റ് പ്രാദേശിക നേതാക്കളും പരാതിപ്പെട്ടിട്ടുണ്ട്. ഇതില്‍ തീരുമാനമെടുത്തിട്ടില്ല. ആരാണ് പാളയം പ്രദീപ് എന്ന പേരില്‍ സജാദ് പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ടതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്.
ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ രമ്യാ ഹരിദാസിന്റെ അനുയായി പാളയം പ്രദീപ് പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കങ്ങള്‍ തുടങ്ങിയത്. പ്രദീപ് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ പങ്കെടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സജാദ് വാട്‌സാപ്പ് കൂട്ടായ്മയില്‍ പോസ്റ്റിട്ടിരുന്നു. തുടര്‍ന്ന് എം.എല്‍.എ. വെള്ളിയാഴ്ച രാത്രി പത്തോടെ പാളയം പ്രദീപ് അടക്കമുള്ള വരെയും കൂട്ടി സജാദിന്റെ കടയിലെത്തി. സജാദിന്റെ മകളെക്കൊണ്ട് പോസ്റ്റ് വായിപ്പിക്കാന്‍ എംഎല്‍എ.യും ഒപ്പമുള്ളവരും ശ്രമിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. ജില്ലാപ്പഞ്ചായത്തംഗം സജിത് മുട്ടപ്പലം അടക്കമുള്ളവരും സ്ഥലത്തെത്തി.
തര്‍ക്കം രൂക്ഷമാവുകയും കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഇരുകൂട്ടരും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. എംഎല്‍എ ആശുപത്രിയില്‍ ചികിത്സ തേടുകയും പൊലീസില്‍ പരാതിനല്‍കുകയും ചെയ്തു. പരാതിയില്‍ 14 പേര്‍ക്കെതിരേ എസ്.സി., എസ്.ടി. വകുപ്പടക്കമുള്ള ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തി ചിറയിന്‍കീഴ് പോലീസ് കേസെടുത്തിട്ടുണ്ട്. സജിത്ത് മുട്ടപ്പലം, സജാദ്, ബിജു, ബിനോയ് എസ്. ചന്ദ്രന്‍, അദീഷ്, മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വിശ്വനാഥന്‍ നായര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്. സജാദും ഭാര്യയും നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടില്ല.
എംഎല്‍എയുടെ പരാതിയില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടന്നാല്‍ ശക്തമായി പ്രതിരോധിക്കുമെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. പാളയം പ്രദീപിന്റെ ഇടപെടലുകളില്‍ കഴിഞ്ഞ കുറേനാളായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തിയിലാണ്. പാളയം പ്രദീപ് തന്റെ സ്റ്റാഫാണെന്ന് രമ്യാ ഹരിദാസ് പറയുന്നുണ്ടെങ്കിലും ഔദ്യോഗിക പദവിയില്ല. സംഭവം കേസിലേക്കും കൂടുതല്‍ തര്‍ക്കങ്ങളിലേക്കും പോകാതെ ഒത്തുതീര്‍പ്പാക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. അടിയന്തര അന്വേഷണം പ്രഖ്യാപിച്ചതും ഇതിന്റെ പശ്ചാത്തലത്തിലാണ്.
തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയെ അവഹേളിക്കരുതെന്ന് രമ്യ ഹരിദാസ് എംഎല്‍എയോട് ആവശ്യപ്പെട്ട് പ്രാദേശിക കോണ്‍ഗ്രസ് നേതാവ്. 'പ്രാദേശിക നേതാക്കളെ മാറ്റി നിര്‍ത്തി പുറത്തു നിന്നൊരാളെ കെട്ടിയിറക്കിയതിന്റെ രോഷപ്രകടനവും മറികടന്ന് താങ്കള്‍ വിജയത്തിലേക്കെത്തിയത് പാവപ്പെട്ട പ്രവര്‍ത്തകന്‍ ചോരയും വിയര്‍പ്പും ഒഴുക്കിയതു കൊണ്ടാണെന്നും ഫെയ്‌സബുക്ക് കുറിപ്പ് പറയുന്നു.
'ഇന്നലത്തെ സംഭവത്തിന്റെ ന്യായാന്യായങ്ങളിലേക്കും പോകുന്നില്ല. പക്ഷേ ഒരു എഎല്‍എയ്ക്കു ചേര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുക, പെരുമാറുക. ആവശ്യമുള്ളിടത്ത് മാത്രം പാട്ടുപാടുക. അഞ്ചു വര്‍ഷവു നിങ്ങളുടെ പാട്ട് കേള്‍ക്കാനുള്ള പൂതി കൊണ്ടല്ല ജനം നിങ്ങളെ ജയിപ്പിച്ചത്. നിങ്ങള്‍ക്കൊപ്പമുള്ള ഇത്തിള്‍ക്കണ്ണിയെ കഴിവതും വേഗം ഒഴിവാക്കുക. പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്നു പോകണമെന്നും' കുറിപ്പില്‍ പറയുന്നു.ഗോപകുമാര്‍ സാഹിതി എന്ന ഫെയ്ബുക്ക് അക്കൗണ്ടിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം...
ഏറെ ബഹുമാന്യയായ രമ്യാ ഹരിദാസ് MLA ക്ക്,
ചിറയിന്‍കീഴില്‍ 15 വര്‍ഷം MLA ആയിരുന്നത്
ശ്രീ വി. ശശി സാറാണ്.
അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്തുമാകട്ടേ.
വിദ്യാസമ്പന്നനും അടിമുടി മാന്യനുമായ
ആ മനുഷ്യന്‍ ഇത്തവണ മല്‍സരിക്കാതിരുന്നതും കേരളമൊട്ടാകെ ആഞ്ഞടിച്ച UDF സുനാമിയുമാണ് താങ്കളുടെ വിജയത്തില്‍ നിര്‍ണ്ണായകമായ ഘടകങ്ങള്‍.
പ്രാദേശിക നേതാക്കളെ മാറ്റി നിര്‍ത്തി പുറത്തു നിന്നൊരാളെ കെട്ടിയിറക്കിയതിന്റെ രോഷപ്രകടനവും മറികടന്ന് താങ്കള്‍ വിജയത്തിലേക്കെത്തിയത് പാവപ്പെട്ട പ്രവര്‍ത്തകന്‍ ചോരയും വിയര്‍പ്പും ഒഴുക്കിയതു കൊണ്ടാണ്. പ്രത്യേകിച്ച് തീരദേശ മേഖലകളില്‍.
ഒന്നേമുക്കാല്‍ ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തില്‍ വിജയിച്ച ഒരു പാര്‍ലമെന്റ് മണ്ഡലം വെള്ളിത്തളികയില്‍ വച്ച് CPM ന് കൊടുത്ത താങ്കളെ ഉപതെരഞ്ഞെടുപ്പില്‍ പരിഗണിച്ചു.
അവിടെയും തോറ്റിട്ടും വീണ്ടും താങ്കളെ പരിഗണിച്ച പാര്‍ട്ടിയുടെ മുഖത്ത് കരിവാരിത്തേക്കാന്‍ താങ്കള്‍ക്ക് ആരാണവകാശം നല്‍കിയത് ?
സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ തന്നെ ഒപ്പമുള്ള ഇത്തിള്‍ക്കണ്ണി,പ്രവര്‍ത്തകര നിരന്തരം അവഹേളിച്ചിരുന്നു, പ്രകോപിപ്പിച്ചിരുന്നു.ആ ഇത്തിള്‍ക്കണ്ണിയെ ഒഴിവാക്കി വിടണമെന്ന് താങ്കളോട് പലവട്ടം പലരും പറഞ്ഞുവെങ്കിലും അനുസരിച്ചില്ല.
പ്രവര്‍ത്തന പാരമ്പര്യമേറെയുള്ള പ്രാദേശിക നേതാക്കളെ വെറുപ്പിക്കുന്നതില്‍ നിങ്ങള്‍ രണ്ടുപേരും പരസ്പരം മല്‍സരിക്കുകയാണെന്നത് നാട്ടില്‍ പാട്ടാണ്. ലക്ഷോപലക്ഷം പ്രവര്‍ത്തകരുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു പഞ്ചായത്ത് മെമ്പറാകാന്‍ കഴിയുന്നതുപോലും ഭാഗ്യമാണ്.
താങ്കളെ എം.പി. യാക്കി, ഇപ്പോള്‍ MLA യാക്കി.
പാര്‍ട്ടിയുടെ സുപ്രധാന പദവികള്‍ നല്‍കി.
ഒരുപാടൊന്നും പറയുന്നില്ല.
ഇന്നലത്തെ സംഭവത്തിന്റെ ന്യായാന്യായങ്ങളിലേക്കും പോകുന്നില്ല.
പക്ഷേ ഒരു MLA യ്ക്കു ചേര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുക, പെരുമാറുക.
ആവശ്യമുള്ളിടത്ത് മാത്രം പാട്ടുപാടുക.
അഞ്ചു വര്‍ഷവു നിങ്ങളുടെ പാട്ട് കേള്‍ക്കാനുള്ള
പൂതി കൊണ്ടല്ല ജനം നിങ്ങളെ ജയിപ്പിച്ചത്.
നിങ്ങള്‍ക്കൊപ്പമുള്ള ഇത്തിള്‍ക്കണ്ണിയെ കഴിവതും വേഗം ഒഴിവാക്കുക.
പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്നു പോകുക.
നിത്യദാരിദ്ര്യത്തില്‍ നിന്ന് നിങ്ങളെ കരകയറ്റിയ പാര്‍ട്ടിയാണിത്.
നിങ്ങളെ നാലാളറിയുന്ന രമ്യാ ഹരിദാസ് ആക്കിയതും പാര്‍ട്ടിയാണ്.
ആ പാര്‍ട്ടിയെ അവഹേളിക്കരുത്,
പ്ലീസ് .....
ഗുജറാത്തിലെ ആറ് ചെറിയ പാർട്ടികൾക്ക് ₹1,700 കോടി സംഭാവന ലഭിച്ചു; ബിജെപി ഒഴികെയുള്ള മറ്റ് ദേശീയ പാർട്ടികൾക്ക് ആകെ ലഭിച്ചത് ₹1,480 കോടി
ഗുജറാത്തിലെ 6 പ്രാദേശിക പാർട്ടികൾക്ക് അഞ്ച് ദേശീയ പാർട്ടികളേക്കാൾ സമ്പത്തുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. 2023- 24 സാമ്പത്തിക വർഷത്തിൽ ആറു പാർട്ടികളുടെ സമ്പത്ത് 1700 കോടി രൂപയോളം വരുമെന്നാണ് റിപ്പോർട്ട്. കോണ്‍ഗ്രസും സിപിഎമ്മും അടക്കം അഞ്ചുപാർട്ടികൾ ചേർന്നാലുള്ള സമ്പത്ത് 1480 കോടി രൂപയേ വരൂ. ആറിൽ നാല് പ്രാദേശിക പാർട്ടികളും അഹമ്മദാബാദ് കേന്ദ്രീകരിച്ചുള്ളവയാണെന്നും ബിബിസി ഹിന്ദി ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു
ആം ജൻമത്ത് പാർട്ടി, ഭാരതീയ ദേശീയ ജനതാദൾ, ഗരീബ് കല്യാൺ പാർട്ടി, ന്യൂ ഇന്ത്യ യുണൈറ്റഡ് പാർട്ടി, സത്യവാദി രക്ഷക് പാർട്ടി, സ്വതന്ത്ര അഭിവ്യക്തി പാർട്ടി എന്നിവയുടെ കണക്കുകളാണ് പുറത്ത് വന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്താണ് പാർട്ടികൾക്ക് സമ്പത്ത് കുമിഞ്ഞുകൂടിയത്.എന്നാൽ, ഈ പാർട്ടികളിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചത് 15 പേർ മാത്രമാണെന്നും പറയുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും ഇത്തരം പ്രാദേശിക പാർട്ടികൾ ഉയർന്നുവന്നിരുന്നു. ഈ പാർട്ടികളെല്ലാം ബിജെപിയുമായി ബന്ധമുള്ളവയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.ബിബിസി റിപ്പോർട്ട് പ്രകാരം, ആദായനികുതി വകുപ്പ് ഈ കക്ഷികളെക്കുറിച്ച് അന്വേഷണം പോലും നടത്തിയിട്ടില്ല.ബിജെപിയുടെ കള്ളപ്പണം വെളുപ്പിക്കൽ എന്ന കളിയാണിതെന്നാണ്  പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്.
സാകേത് പോലീസ് സ്റ്റേഷനിൽ ആക്രമിക്കപ്പെട്ട വനിതാ മാധ്യമപ്രവർത്തകരായ ഷഹീൻ ഖാനും നഫീസ ഖാനും സിപിഐ പിന്തുണ
ഡൽഹിയിലെ സാകേത് പോലീസ് സ്റ്റേഷനിൽ ആക്രമിക്കപ്പെട്ട വനിതാ മാധ്യമപ്രവർത്തകരായ ഷഹീൻ ഖാനും നഫീസ ഖാനും സിപിഐ പിന്തുണ പ്രഖ്യാപിച്ചു.  പത്രസ്വാതന്ത്ര്യത്തിനും ഭരണഘടനാ അവകാശങ്ങൾക്കും നേരെയുള്ള ഗുരുതരമായ ആക്രമണമാണ് നടന്നതെന്ന് ഇരുവരേയും സന്ദർശിച്ച സിപിഐ നേതാക്കൾ പറഞ്ഞു.  മുസ്ലീം വ്യക്തിത്വം വെളിപ്പെടുത്തിയതിന് ശേഷം ആക്രമണം കൂടുതൽ ക്രൂരമായി എന്ന ഷഹീൻ ഖാൻ്റെ ആരോപണമാണ് കൂടുതൽ ആശങ്കാജനകമായത്.
മതപരമായ വ്യക്തിത്വത്തിന്റെ അടിസ്ഥാനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ ലക്ഷ്യം വച്ചതും പോലീസ് സ്റ്റേഷനുള്ളിൽ ശാരീരികമായി ആക്രമിക്കപ്പെട്ടതും അപമാനിക്കപ്പെട്ടതും ഡൽഹി പോലീസിൻ്റെ ആഴത്തിലുള്ള വർഗീയവും നിയമവിരുദ്ധവുമായ മനോഭാവത്തെ തുറന്നുകാട്ടുന്നു. ഇവ നിസ്സാരമായ ആരോപണങ്ങളല്ല; ഇവയ്ക്ക് വേഗത്തിലുള്ളതും നിഷ്പക്ഷവും സമയബന്ധിതവുമായ അന്വേഷണം ആവശ്യമാണെന്നും നേതാക്കൾ പറഞ്ഞു.
സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ രാമ കൃഷ്ണ പാണ്ഡെ, ആനി രാജ, എൻഎഫ്ഐഡബ്ല്യു ജനറൽ സെക്രട്ടറി നിഷ സിദ്ധു, എഐവൈഎഫ് പ്രസിഡൻ്റ് റോഷൻ കുമാർ സിൻഹ, എഐഎസ്എഫ് ജനറൽ സെക്രട്ടറി ദിനേശ് സിരാങ്രാജ് എന്നിവരാണ് ഇന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യയിലെത്തി ഷഹീൻ ഖാനെ കണ്ട് ഇരകൾക്ക് പിന്തുണ അറിയിച്ചത്.
അമിത് ഷായുടെ നേതൃത്വത്തിൽ, ഡൽഹിപോലീസ് നിയമത്തിൻ്റേയും നടപടിക്രമങ്ങളുടെയും ഭരണഘടനാഉത്തരവാദിത്തത്തിൻ്റെയും സീമകൾ ലംഘിച്ച് പ്രവർത്തിക്കുന്ന ഒരു കരാള ശക്തിയായി മാറിയിരിക്കുകയാണ്. ജൂലൈ 20-ന് നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണം, പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കൽ, വലതുപക്ഷ സംഘടനകളുമായി ബന്ധപ്പെട്ട വ്യക്തികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കൽ - സ്വതന്ത്ര ഭരദ്വാജിനെപ്പോലുള്ള ഗുണ്ടകൾ അവരുടെ കുറ്റകൃത്യങ്ങൾ ക്യാമറകൾക്ക് മുന്നിൽ പരസ്യമായി പ്രദർശിപ്പിക്കുമ്പോൾ പോലും - എന്നിവ സമീപകാല ദുഷ്ചെയ്തികളിൽ ചിലത് മാത്രമാണ്.  ഇത് തുടരാൻ ഇനി അനുവദിക്കില്ലായെന്നും നേതാക്കൾ അറിയിച്ചു.
മാറ്റത്തിനായി സിപിഐ പ്രക്ഷോഭ പാതയിൽ; ഡിസംബര്‍ 1 മുതല്‍ 3 വരെ രാജ്യവ്യാപകമായി ജയിൽ നിറക്കൽ സമരം
ന്യുഡൽഹി :ബദലാവ് സരൂരി ഹെ (മാറ്റം അനിവാര്യമാണ്) ക്യാമ്പയിൻ്റെ തുടര്‍ പ്രക്ഷോഭങ്ങള്‍ പ്രഖ്യാപിച്ച് സിപിഐ ദേശീയ കൗണ്‍സില്‍. ഒക്ടോബര്‍ രണ്ട് മതസൗഹാര്‍ദ ദിനമായും നവംബര്‍ ഏഴ് വിപ്ലവ ദിനമായും ആചരിക്കും. ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വരെ കേന്ദ്രസര്‍ക്കാരിൻ്റെ ജനദ്രോഹ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരെ ജയില്‍ നിറയ്ക്കല്‍ സമരം നടത്താനും ഗിരീഷ് ചന്ദ്ര ശര്‍മ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. രാംലീലാ മൈതാനത്ത് നടന്ന പ്രതിഷേധം വന്‍ വിജയമായെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. ദേശീയ എക്സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ അറിയിക്കാന്‍ അജോയ് ഭവനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബദലാവ് സരൂരി ഹെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള പ്രതിഷേധം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകും.
രാജ്യത്തിൻ്റെ മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡി സര്‍ക്കാരിൻ്റെ ഗൂഢനീക്കങ്ങള്‍ തുറന്നുകാട്ടാനാണ് ഒക്ടോബര്‍ രണ്ടിന് രാജ്യവ്യാപകമായി മതസൗഹാര്‍ദ ദിനം സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ഏഴയലത്തു പോലുമില്ലാതിരുന്ന സംഘ്പരിവാര്‍ ഉയര്‍ത്തുന്ന കപടദേശീയത പൊളിച്ചടുക്കാനാണ് നവംബര്‍ ഏഴിന് വിപ്ലവ ദിനമായി ആചരിക്കുന്നതെന്നും ഡി രാജ പറഞ്ഞു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഹിന്ദു — മുസ്ലിം ഐക്യത്തിനാണ് ഊന്നല്‍ നല്‍കിയതെങ്കില്‍ ബിജെപി, ആര്‍എസ്എസ് നേതൃത്വങ്ങളും മോഡി ഭരണകൂടവും അവരെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഭിന്നിപ്പിന്റെയും വര്‍ഗീയ വിദ്വേഷത്തിന്റെയും കാര്‍ഡിറക്കിയാണ് സര്‍ക്കാരും സംഘ്പരിവാറും അധികാര രാഷ്ട്രീയത്തിന്റെ കളികള്‍ ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകുന്നത്. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് ന്യുയോര്‍ക്കില്‍ മതസൗഹാര്‍ദം പറയും, എന്നാല്‍ ഇന്ത്യയില്‍ വായ തുറക്കില്ലെന്ന് രാജ പറഞ്ഞു.
സര്‍ക്കാരിനെതിരെ ചോദ്യം ഉയര്‍ത്തുന്നവരെയും വിമര്‍ശിക്കുന്നവരെയും നഗര നക്സലുകള്‍, തുക്കഡേ ഗ്യാങ് തുടങ്ങിയ പദപ്രയോഗങ്ങളില്‍ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ പിടിപ്പുകേട് ജനങ്ങളുടെ പ്രതിഷേധത്തിനും പ്രതിരോധങ്ങള്‍ക്കും ആക്കം കൂട്ടുന്നു. അന്താരാഷ്ട്ര വ്യാപാര കരാറുകള്‍, തൊഴിലാളിവിരുദ്ധ നിലപാടുകള്‍ എന്നിവയ്ക്കെതിരെ ഇന്ത്യ സഖ്യം കൂട്ടായി മുന്നേറണം. ഇക്കാര്യത്തില്‍ പാര്‍ട്ടി ഏകപക്ഷീയമായ പ്രഖ്യാപനങ്ങള്‍ക്ക് തയ്യാറല്ല. മോഡി സര്‍ക്കാരിനെതിരെയുള്ള ഇന്ത്യ സഖ്യത്തിന്റെ ശക്തമായ ഇടപെടലുകള്‍ക്ക് പാര്‍ട്ടിയുടെ പിന്തുണ എപ്പോഴും ഉണ്ടാകും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഘ്പരിവാര്‍ സംഘടനകളുടെ പ്രവൃത്തിയെയും ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയോട് ചോദ്യം ഉന്നയിച്ച വനിതാ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തെയും പാര്‍ട്ടി അപലപിച്ചു. അസം പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, മൈന്‍സ് ആന്റ് മിനറല്‍ ഭേദഗതി ബില്‍ പിന്‍വലിക്കുക എന്നീ പ്രമേയങ്ങളും യോഗം അംഗീകരിച്ചു. കേരളത്തിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച വിഷയം ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ പ്രകാശ് ബാബു പറഞ്ഞു. സെക്രട്ടേറിയറ്റ് അംഗങ്ങളായ അമര്‍ജിത് കൗര്‍, ഡോ. ഗിരീഷ് ചന്ദ്ര ശര്‍മ്മ, കെ രാമകൃഷ്ണ എന്നിവരും പങ്കെടുത്തു.
രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ആരം എന്ന ചിത്രത്തിൻ്റെ ടീസർ എത്തി
*17 മൊബൈൽ* *കൺട്രോൾ ..*
*സർ17 ആൻസറിംഗ്*
*.ആരം ടീസർ*
*എത്തി*
17 മൊബൈൽ കൺട്രോൾ...
സാർ17 ആൻസറിംഗ്...
വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിൻ്റെ ഇൻഫർമേഷനുണ്ട് സാർ...
നമുക്കു പണിയാകുമല്ലോ സാറേ...
അതിൻ്റെയിടയിൽ പോയി ചാടിയോ ?
കൂടി വന്നാൽ ഒരു സസ്പെൻഷൻ ... അതിൽ കൂടുതൽ ഒന്നുമില്ലല്ലോ?
ഇതെല്ലാം കേൾക്കുമ്പോൾ ഒരു ക്രൈമും,പൊലീ
സിൻ്റെ അന്വേഷണവും നടപടികളുമൊക്കെയാണന്നു വ്യക്തം.
രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ആരം എന്ന ചിത്രത്തിൻ്റെ ടീസറിലെ പ്രസക്‌തമായ ഭാഗങ്ങളാണിത്.
സെപ്റ്റംബർ മാസത്തിൽ റിലീസ്സിനൊരുങ്ങുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ ഭാഗമായി പുറത്തുവിട്ട ഈ ടീസർ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത്.
ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ സിനിമയുടെ എല്ലാ ഫോർമുലകളും ചേർത്തൊരുക്കുന്ന ഈ സിനിമ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്തു തന്നെ എത്തുമെന്നുറപ്പ്.
പൂർണ്ണമായും
കോഴിക്കോടിൻ്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഇമോഷണൽ ഡ്രാമ ത്രില്ലറായിട്ടാണ് ഈ ചിത്രം എത്തുന്നതെന്ന് സംവിധായകൻ രജീഷ് പരമേശ്വരൻ പറഞ്ഞു.
സൈജുക്കുറുപ്പാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സൈജുക്കുറുപ്പിൻ്റെമുൻ കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥവും . ഗൗരവുമായ ഒരു കഥാപാത്രമാണ് ഇതിലെ സി.ഐ. ആൻ്റോ.
നീതിനിർ വ്വഹണത്തിൽ എപ്പോഴും , സത്യസന്ധനായി നില കൊള്ളുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ഔദ്യോഗികജീവിതത്തിൽ അദ്ദേഹത്തിനു നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളിലൂടെ
യാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.
ഗുഡ് ഹോപ്പ് പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ
ഡോ. ജുനൈസ് ബാബുവാണ്  ഈ ചിത്രം നിർമ്മിക്കുന്നത്.
അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്. അഷ്ക്കർ അലി, ഷഹീൻ സിദ്ദിഖ്,
ദിനേശ് പ്രഭാകർ മനോജ്.കെ.യു ,-ജയരാജ് വാര്യർ, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ഗോകുലൻ,സുരദി സന്തോഷ് രമാദേവി, മാസ്റ്റർ ആദം എറിക്ക്,,എന്നിവരും പ്രധാന താരങ്ങളാണ്.
സുഗീത് സംവിധാനം ചെയ്ത കിനാവള്ളി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായവിഷ്ണു രാമചന്ദ്രനാണ് ഈ ചിത്രത്തിൻ്റെതിരക്കഥ രചിച്ചിരിക്കുന്നത്.
ഗാനങ്ങൾ - കൈതപ്രം,,ജിസ് ജോയ്, ജോപോൾ '
സംഗീതം - രോഹിത് ഗോപാലകൃഷ്ണൻ '
ജെയ്ക്ക് ബിജോയ്സിൻ്റെ പ്രധാന സഹായിയായി പ്രവർത്തിച്ചു പോന്ന രോഹിത് സ്വതന്ത്ര സംഗീത സംവിധായകനാകുകയാണ് ഈ ചിത്രത്തിലൂടെ.
പ്രൊഡക്ഷൻ ഡിസൈനർ - ബാബു പിള്ള'
കോസ്റ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ.
മേക്കപ്പ- കിരൺ മനോജ്..
സ്റ്റിൽസ് - സിബിചീരൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഷിബിൻ കൃഷ്ണ..
സൗണ്ട് ഡിസൈൻ -റോബിൻ ടോം .
കോറിയോഗ്രഥി- ശ്രീജിത്ത് ഡാൻസ് സിറ്റി..
ഫിനാൻമ്പ് കൺട്രോളർ- സിജോ ഡൊമിനിക്ക് .
ഡിസൈൻ- മാമി ജോ.
ഡിജിറ്റൽ മാർക്കറ്റിംഗ് - മാംഗോ സ്പേസ് .
മാർക്കറ്റിംഗ് ആൻഡ് അഡ്വർട്ടൈസിംഗ്- ബ്രിംഗ് ഫോർത്ത് ..
പ്രൊഡക്ഷൻ മാനേജർ - മെഹ്മൂദ് കാലിക്കട്ട്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷാജി കൊല്ലം.
പ്രൊഡക്ഷൻ കൺട്രോളർ. നികേഷ്
നാരായണൻ.
ഗുഡ് ഫെല്ലാസ് റിലീസ്സ്യം, റോവാൻ എൻ്റെർടൈൻമെൻ്റുംചേർന്ന് സെപ്റ്റംബറിൽ ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
തൃശൂര്‍ കൈപ്പമംഗലത്ത് വന്‍ വാഹനാപകടം; തമിഴ്നാട് സ്വദേശികളായ എട്ട് എന്‍ജിനിയറിങ്ങ് വിദ്യാര്‍ഥികള്‍ മരിച്ചു
തൃശൂര്‍ : തൃശൂര്‍ കൈപ്പമംഗലത്തുണ്ടായ വന്‍ വാഹനാപകടത്തില്‍ തമിഴ്നാട് സ്വദേശികളായ എട്ട് എന്‍ജിനിയറിങ്ങ് വിദ്യാര്‍ഥികള്‍ മരിച്ചു. ദേശീയപാത 66ല്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. ഡിണ്ടിഗലിലെ പി എസ് എന്‍ എസ് എന്‍ജിനീയറിങ് കോളേജിലെ ഏഴ് വിദ്യാര്‍ഥികളും ഡ്രൈവറുമാണ് മരിച്ചത്. രാത്രി 12 മണിയോടെയായിരുന്നു അപകടം. കാര്‍ അമിതവേഗതയിലായിരുന്നു എന്നാണ് സൂചന. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.ഡിണ്ടിഗല്‍ സ്വദേശികളായ സൂര്യ (20), യുവസഞ്ജിത് (20), മധുര സ്വദേശികളായ പ്രസന്ന, സന്തോഷ് (20), സേലം സ്വദേശിയായ വിശ്വം (20) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അഞ്ച് പേരും വിദ്യാര്‍ഥികളാണ്. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല.
നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച എട്ടുപേരും വിനോദയാത്രയ്ക്കായി കേരളത്തില്‍ എത്തിയതായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.കയ്പമംഗലം പനമ്പിക്കുന്ന് സെന്ററില്‍ വെള്ളിയാഴ്ച രാത്രി 11.42നായിരുന്നു അപകടം. നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാത 66ലെ ഡൈവേര്‍ഷന്‍ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് എട്ടംഗ സംഘം സഞ്ചരിച്ച തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാര്‍ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായി തകര്‍ന്ന കാര്‍ വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ഥികളെ പുറത്തെടുത്തത്. എല്ലാവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രാവിലെ ഒന്‍പതുമണിയോടെ പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
വിദ്യാര്‍ത്ഥികളുടെ മുഖം പോലും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്ന് അപകടസമയത്ത് സ്ഥലത്തെത്തിയ നാട്ടുകാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തതില്‍ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കാറില്‍നിന്ന് തെറിച്ച് ലോറിയുടെ പുറത്തേക്ക് വീണുവെന്നും നാട്ടുകാര്‍ പറഞ്ഞു. ദുരന്തകാരണം ദേശീയപാത അധികൃതരുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ദേശീയപാതയില്‍ മതിയായ സൂചനാ ബോര്‍ഡുകള്‍ ഇല്ലാതിരുന്നതും ലോറി ദേശീയപാതയുടെ ഒന്നാം ട്രാക്കില്‍ പാര്‍ക്ക് ചെയ്തതും അപകടകാരണമായി പറയുന്നു. നേരത്തെ നടന്‍ കൊല്ലം സുധി കൊല്ലപ്പെട്ട അപകടമുണ്ടായത് ഇപ്പോള്‍ അപകടമുണ്ടായതിന് 100 മീറ്റര്‍ അകലെയാണ്.
ഈ ലോകത്ത് അമ്മയെ പകരം വെക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്ന് ആ പശുക്കിടാവിന് അറിയല്ലല്ലോ..... ഉള്ളുലയ്ക്കുന്ന ഒരു ദൃശ്യം
അമ്മയെ നഷ്ടപ്പെട്ട് നഗരത്തിൽ അലഞ്ഞു നടക്കുന്ന ആ പശുക്കിടാവിന് ഒരു  നിമിഷം അമ്മയെ തിരിച്ചു കിട്ടിയതായി തോന്നിയിരിക്കാം. ഓടി ചെന്ന് ആ കിടാവ് പരസ്യത്തിലെ പശുവിൻ്റെ അകിട് നുണയാൻ ശ്രമിക്കുന്ന ആ ദൃശ്യം ആരുടേയും ഉള്ളുലയ്ക്കുന്നതായിരുന്നു.
ദലിത് പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ച കേസ്; സ്വതന്ത്ര ഭരദ്വാജ് കസ്റ്റഡിയില്‍
ന്യൂഡല്‍ഹി | ജന്തര്‍ മന്തറില്‍ നടന്ന കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി)യുടെ പ്രതിഷേധത്തിനിടെ ദലിത് പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ചെന്ന ആരോപണത്തില്‍ സ്വയംപ്രഖ്യാപിത ഹിന്ദുത്വ ‘ഇന്‍ഫ്ളുവന്‍സര്‍’ സ്വതന്ത്ര ഭരദ്വാജ് കസ്റ്റഡിയില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ജില്ലയില്‍ ഭരദ്വാജിന്റെ സാന്നിധ്യം പോലീസ് തിരിച്ചറിയുകയും ധമ്ര നാര ഗ്രാമത്തിന് സമീപത്തു നിന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. നേരത്തെ പോലീസ് തിരച്ചില്‍ നടത്തിവരുന്നതിനിടെ, നൈത്‌ല ഗ്രാമത്തില്‍ നിന്ന് മോട്ടോര്‍ സൈക്കിളില്‍ ഇയാള്‍ രക്ഷപ്പെട്ടിരുന്നതായി റിപോര്‍ട്ടുണ്ട്.
പ്രക്ഷോഭത്തില്‍ പങ്കെടുത്ത നിഷു ആസാദിന്റെ പിതാവ് സഞ്ജയ് കുമാറിനെ ആക്രമിച്ചതിനെ കുറിച്ച് വീമ്പിളക്കിക്കൊണ്ടുള്ള ഒരു പോഡ്കാസ്റ്റ് പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ ശക്തമായ രാഷ്ട്രീയ സമ്മര്‍ദത്തിനിടയിലാണ് സ്വതന്ത്ര ഭാരദ്വാജിനെ കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 23ന് ജന്തര്‍ മന്തറിലെ പ്രതിഷേധം ഫോണില്‍ പകര്‍ത്തുന്നതിനിടെയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മറ്റ് രണ്ട് മൂന്ന് പേര്‍ കൂടി സംഭവസ്ഥലത്തെത്തി തന്നെ മര്‍ദിച്ചതോടെ സംഘര്‍ഷം രൂക്ഷമായെന്നും പരാതിയില്‍ പറയുന്നു.
തലയില്‍ ഇടിക്കുകയും ഇരുമ്പ് വളക്ക് സമാനമായ കട്ടിയുള്ള വസ്തു ഉപയോഗിച്ച് അടിക്കുകയും ചെയ്തതായി കുമാര്‍ ആരോപിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ ആര്‍ എം എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ രണ്ട് മുറിവുകള്‍ ഉള്ളതായി ഡോക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തി. ഇതിനു പിന്നാലെ ഭാരതീയ ന്യായ സംഹിതയിലെ 115(2), 126(2), 3(5) എന്നീ വകുപ്പുകള്‍ പ്രകാരം ഭരദ്വാജിനും സൂരജ് കുമാറിനുമെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു.
കുമാറിന്റെ തലയോട്ടി തകര്‍ത്തെന്ന് ഭരദ്വാജ് അവകാശപ്പെടുന്നതും, ഇരക്ക് ഏകദേശം 60 തുന്നലുകള്‍ വേണ്ടി വന്നുവെന്ന് പറയുന്നതുമായ ഒരു പോഡ്കാസ്റ്റ് ക്ലിപ്പ് പുറത്തുവന്നതോടെയാണ് കേസ് വീണ്ടും സാമൂഹിക ശ്രദ്ധ പിടിച്ചുപറ്റിയത്. ‘ഈ കുറ്റകൃത്യം ഏത് വകുപ്പിന് കീഴിലാണ് വരുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? സെക്ഷന്‍ 307-വധശ്രമം. ആംബുലന്‍സില്‍ വെച്ച് അയാള്‍ മരിക്കാറായ അവസ്ഥയിലായിരുന്നു’ എന്നെല്ലാം ഭരദ്വാജ് ആ ക്ലിപ്പില്‍ പറയുന്നത് കേള്‍ക്കാം .
കൈക്കൂലി ഇടപാടിലെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച മുന്‍ ഡെപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍
കൊച്ചി : കൈക്കൂലി ഇടപാടിലെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച മുന്‍ ഡെപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍. കടവന്ത്ര സ്വദേശിയായ എന്‍ കെ കൃപയാണ് വിജിലന്‍സിന്റെ പിടിയിലായത്. എളമക്കര സ്വദേശിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടെ കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ ജോസഫ് ആന്റണിയെ നേരത്തെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. പത്തുലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ രണ്ട് ഏജന്റുമാരും പിടിയിലായിരുന്നു.
കൃഷി ഭൂമി പുരയിടമാക്കി രേഖകള്‍ നല്‍കാനാണ് വ്യാജപരാതിക്കാരനെ സൃഷ്ടിച്ച് കൈക്കൂലി ആവശ്യപ്പെട്ടത്. സ്ഥലം ഉടമ നേരത്തെ മുതല്‍ പുരയിടം എന്ന നിലയില്‍ കരം അടച്ചുവരുന്ന ഭൂമിയായിരുന്നു വില്‍പനയ്ക്ക് ശ്രമിച്ചപ്പോള്‍ കൃഷി ഭൂമിയാണെന്ന് വ്യക്തമായത്. കൃഷി മണ്ണിട്ട് നികത്തിയത് അടക്കം ചൂണ്ടിക്കാട്ടി തഹസില്‍ദാര്‍ ജോസഫ് ആന്റണിയുടെ സഹായി തന്നെയാണ് പരാതി നല്‍കിയത്.
പ്രശ്നപരിഹാരത്തിനു സ്ഥലം ഉടമ ജോസഫ് ആന്റണിയെ സമീപിച്ചപ്പോള്‍ പരാതിക്കാരനുമായുള്ള ഒത്തുതീര്‍പ്പിനും കൃഷി ഭൂമി പുരയിടമാക്കി രേഖ നല്‍കാനും പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. രണ്ട് ലക്ഷം രൂപ പണമായും എട്ട് ലക്ഷം രൂപയുടെ ചെക്കുമാണ് നല്‍കിയത്. താലൂക്ക് ഓഫിസിലെ കൂടുതല്‍ ഉദ്യോഗസ്ഥരും ഇടപാടിന്റെ ഭാഗമാണെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് മുന്‍ ഡെപ്യൂട്ടി കലക്ടര്‍ കൈക്കൂലി വാങ്ങാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതായി വിജിലന്‍സ് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തിരുവനന്തപുരം | ചിറയിന്‍കീഴ് എം എല്‍ എ രമ്യ ഹരിദാസിനെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദ്ദിച്ചതായി പരാതി. കോണ്‍ഗ്രസ് പ്രവര്‍ത്തകരും എം എല്‍ എയും തമ്മിലുണ്ടായ കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ചിറയിന്‍കീഴിലുണ്ടായ സംഭവത്തിനു ശേഷം പ്രാദേശിക നേതാക്കള്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ച് രമ്യ ഹരിദാസ് ആശുപത്രിയില്‍ ചികിത്സ തേടി. എം എല്‍ എ തന്നെ അടിക്കുകയായിരുന്നുവെന്നു ജില്ലാ പഞ്ചായത്തംഗം ആരോപിച്ചു. പുറത്തുവന്ന സംഭവത്തിന്റെ ദൃശ്യങ്ങളില്‍ എം എല്‍ എ തന്റെ കൈവിടു എന്നു വിളിച്ചു പറയുന്ന ശബ്ദം വ്യക്തമാണ്.
കഴിഞ്ഞ ദിവസം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ രമ്യ ഹരിദാസുമായി അടുത്ത ബന്ധമുള്ള പാളയം പ്രദീപ് പങ്കെടുത്തിരുന്നു. യോഗവുമായി ബന്ധമില്ലാത്ത ഇയാളുടെ സാന്നിധ്യത്തെ ജനപ്രതിനിധികള്‍ ചോദ്യം ചെയ്തു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.
ശ്രാവണം 2026: ഓണാഘോഷം ബഹ്റൈൻ കേരളീയ സമാജത്തിൽ വിപുലമായ പരിപാടികളോടെ തുടരുന്നു
ബഹ്റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ ഓണാഘോഷ പരിപാടിയായ ‘ശ്രാവണം 2026’ ആവേശകരമായി തുടരുന്നു ജൂലൈ 31ന് ആരംഭിച്ച ആഘോഷപരമ്പരയുടെ ഭാഗമായി ഓഗസ്റ്റ് മാസത്തിൽ സംഘടിപ്പിച്ച പിള്ളേരോണം, കബഡി മത്സരം, പഞ്ചഗുസ്തി മത്സരം, എസ്.പി.ബാലസുബ്രഹ്മണ്യം–എസ്. ജാനകി ട്രിബ്യൂട്ട് സംഗീതരാവ്, തിരുവോണാരവം, സാഹിത്യവേദി അവതരിപ്പിച്ച സിത്താർ നൈറ്റ് തുടങ്ങി നിരവധി പരിപാടികൾ ശ്രദ്ധേയമായിരുന്നു.
സെപ്റ്റംബർ മാസത്തിൽ സംഗീതം, നൃത്തം, പാരമ്പര്യ കലകൾ, മത്സരങ്ങൾ, സിനിമ, സാഹിത്യം, ഭക്ഷണസംസ്കാരം എന്നിവ കോർത്തിണക്കിയ വിപുലമായ പരിപാടികളാണ് ബഹ്റൈൻ കേരളീയ സമാജത്തിൽ അരങ്ങേറുന്നത്.ഇന്ന് വൈകിട്ട് 4 മണി മുതൽ കേരളത്തിന്റെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള തനത് രുചിവൈവിധ്യങ്ങൾ ഒരേ വേദിയിൽ പരിചയപ്പെടുത്തുന്ന ‘രുചിമേള’ സംഘടിപ്പിക്കും. പ്രശസ്ത പിന്നണി ഗായിക അഞ്ചു ജോസഫ് നയിക്കുന്ന മ്യൂസിക് ബാൻഡും പ്രമുഖ അവതാരകൻ രാജ് കലേഷ് നേതൃത്വം നൽകുന്ന പരിപാടികളും ഫ്ലാഷ് മോബ്, വിവിധ രുചികരമായ ഭക്ഷണവിഭവങ്ങളും രുചിമേളയുടെ പ്രധാന ആകർഷണങ്ങളായിരിക്കും.സെപ്റ്റംബർ 5ന് ഫ്ലാഷ് മോബ് മത്സരം നടക്കും. സെപ്റ്റംബർ 10ന് വൈകിട്ട് 7.30ന് വയലിൻ സെൻസേഷൻ കുമാരി ഗംഗാ ശശിധരൻ അവതരിപ്പിക്കുന്ന വയലിൻ കച്ചേരിയും അരങ്ങേറും.
സെപ്റ്റംബർ 11ന് നൂറിലധികം വനിതകളുടെ പങ്കാളിത്തത്തോടെ മെഗാ തിരുവാതിര, സെപ്റ്റംബർ 12ന് പായസമത്സരവും ഓണപ്പുടവ മത്സരവും, 13ന് ഓണപ്പാട്ട് മത്സരവും നടക്കും. സെപ്റ്റംബർ 16ന് ആരവം മാരം അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമാകും.സെപ്റ്റംബർ 17ന് വൈകിട്ട് 7.30ന് ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ ഗാനസന്ധ്യ അരങ്ങേറും. സംഗീതപ്രേമികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഈ പരിപാടിക്ക് പിന്നാലെ സെപ്റ്റംബർ 18ന് വൈകിട്ട് 7 മണി മുതൽ മാസ്റ്റർ നീൽഗ്രീവ് അവതരിപ്പിക്കുന്ന ‘വീണാ റിവീരാ’ സംഗീതപരിപാടിയും തുടർന്ന് മെഗാ ചരടുപിന്നിക്കളിയും അരങ്ങേറും, സെപ്റ്റംബർ 22ന് മലയാള സിനിമയെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരം നടക്കും. സെപ്റ്റംബർ 24ന് വൈകിട്ട് 7.30ന് സ്റ്റാര്‍ സിങ്ങർ ഫെയിം പ്രശസ്ത ഗായകരായ മെറിൻ ഗ്രിഗറി, ദിഷാ പ്രകാശ്, ഗോകുൽ എന്നിവരുടെ നേതൃത്വത്തിലുള്ള മ്യൂസിക്കൽ നൈറ്റ് അരങ്ങേറും.ശ്രാവണം 2026ന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ‘ചിത്രാഞ്ജലി’ സെപ്റ്റംബർ 25ന് വൈകിട്ട് 6.30ന് നടക്കും. മലയാളത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായിക കെ.എസ്. ചിത്ര അവതരിപ്പിക്കുന്ന ഈ സംഗീതവിരുന്നിൽ നിഷാദ്, അനാമിക, അര്‍ജുന്‍ എന്നിവർ ചിത്രയോടൊപ്പം ഗാനങ്ങൾ ആലപിക്കും.ഇതോടൊപ്പം സെപ്റ്റംബർ 25ന് രാവിലെ 10 മണിക്ക് പൂക്കളമത്സരം, സെപ്റ്റംബർ 26ന് തിരുവാതിര മത്സരം, സെപ്റ്റംബർ 27ന് സിനിമാറ്റിക് ഡാൻസ് മത്സരം എന്നിവയും നടക്കും.
ശ്രാവണം 2026ന്റെ സമാപനഘട്ടത്തിലും ഓണത്തിന്റെ തനിമയും കേരളീയ പാരമ്പര്യവും നിലനിർത്തുന്ന പരിപാടികൾക്ക് പ്രാധാന്യം നൽകും. ഒക്ടോബർ 2ന് പ്രശസ്ത പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വിപുലമായ ഓണസദ്യ ഒരുക്കും. കേരളത്തിന്റെ തനത് ഓണവിഭവങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന സമൃദ്ധമായ ഓണസദ്യയിൽ ബഹ്റൈൻ പ്രവാസി സമൂഹത്തിന് ഒന്നിച്ചിരുന്ന് ഓണം ആഘോഷിക്കാനുള്ള അവസരമൊരുക്കും.കല, സംഗീതം, നൃത്തം, സാഹിത്യം, കായികം, കേരളീയ ഭക്ഷണസംസ്കാരം എന്നിവയെ ഒരേ ആഘോഷവേദിയിൽ സമന്വയിപ്പിക്കുന്ന ശ്രാവണം 2026, ബഹ്റൈൻ പ്രവാസി സമൂഹത്തിന് കേരളത്തിന്റെ ഓണസ്മരണകൾ പുതുക്കാനും കുടുംബസമേതം ആഘോഷിക്കാനും അവസരമൊരുക്കുന്ന മഹോത്സവമായി മാറുകയാണ്.ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം ജനറൽ കൺവീനർ ഹരികൃഷ്ണൻ ബി. നായർ എന്നിവർ നേതൃത്വം നൽകുന്ന സംഘാടക സമിതി എല്ലാ പരിപാടികളിലേക്കും ബഹ്റൈനിലെ പ്രവാസി സമൂഹത്തെ ഹൃദയപൂർവ്വം സ്വാഗതം ചെയ്തു.ശ്രാവണം 2026ന്റെ ഭാഗമായി നടക്കുന്ന എല്ലാ പരിപാടികൾക്കും പ്രവേശനം സൗജന്യമായിരിക്കും
കോഴിക്കോട് : സ്ത്രീകള്‍ പൊതുരംഗത്തിറങ്ങിയാല്‍ വന്‍ നാശമെന്ന പരാമര്‍ശം വിവാദമായിരിക്കെ, പ്രതികരണവുമായി കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. സംവാദങ്ങള്‍ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങള്‍ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണം. അറിവന്വേഷണങ്ങളെ അട്ടിമറിച്ച്, സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ദുഷ്ടലാക്കുകളെ ജാഗ്രതയോടെ വേണം സമീപിക്കേണ്ടതെന്നും കാന്തപുരം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.
ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ തിരിച്ചറിയണം. നാളിതുവരെയും ഏതു തിന്മകളെയും നന്മ കൊണ്ടു മാത്രം എതിരിട്ട സംസ്‌കാരമാണ് പാരമ്പര്യ സുന്നി വിശ്വാസികളുടേത്. ഒട്ടും വൈകാരികമായി പ്രതികരിക്കാതെ, തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും മാത്രമേ ഇത്തരം സാഹചര്യങ്ങളില്‍ നാം ഇടപെടാവൂ എന്നും കാന്തപുരം എപി അബുബക്കര്‍ മുസലിയാര്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിൻ്റെ പൂര്‍ണരൂപം:
സംവാദങ്ങള്‍ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങള്‍ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണം. അതേസമയം, ഇത്തരം ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ നാം കൃത്യമായി തിരിച്ചറിയുകയും വേണം. അറിവന്വേഷണങ്ങളെ അട്ടിമറിച്ച്, സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ഇത്തരം ദുഷ്ടലാക്കുകളെ തികഞ്ഞ ജാഗ്രതയോടെ വേണം നാം സമീപിക്കാന്‍.
പ്രവര്‍ത്തകര്‍ യാതൊരുവിധ പ്രകോപനങ്ങള്‍ക്കും വശംവദരാകാന്‍ പാടില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഒട്ടും വൈകാരികമായി പ്രതികരിക്കാതെ, തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും മാത്രമേ നാം ഇടപെടാവൂ. നാളിതുവരെയും ഏതു തിന്മകളെയും നന്മ കൊണ്ടു മാത്രം എതിരിട്ട സംസ്‌കാരമാണ് പാരമ്പര്യ സുന്നി വിശ്വാസികളുടേത്. നമ്മുടെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ, അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടു പോകണം. അല്ലാഹു എല്ലാവര്‍ക്കും നന്മകള്‍ക്കു തൗഫീഖ് നല്‍കട്ടെ.
ഡൽഹി പോലീസ് തങ്ങളെ മർദ്ദിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്ന് രണ്ട് വനിതാ മാധ്യമപ്രവർത്തകർ
ഡൽഹി:  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും പങ്കെടുത്ത പരിപാടി റിപ്പോർട്ട് ചെയ്യുന്നതിനിടെ ഡൽഹി പോലീസ് ഉദ്യോഗസ്ഥർ തങ്ങളെ ശാരീരികമായും മാനസികമായും ആക്രമിച്ചതായി രണ്ട് വനിതാ മാധ്യമപ്രവർത്തകർ ആരോപിച്ചു. മുസ്ലീങ്ങളാണെന്ന് മനസിലാക്കിയതോടെ തങ്ങൾക്കെതിരെ പൊലീസ് കൂടുതൽ മാനസിക പീഢനങ്ങൾ നടത്തിയതായും വനുതാ മാധ്യമ പ്രവർത്തകർ ആരോപിച്ചു.
സെപ്റ്റംബർ 3 വ്യാഴാഴ്ച സൗത്ത് ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ രണ്ട് രാഷ്ട്രീയ നേതാക്കളെ ചോദ്യം ചെയ്യാൻ ശ്രമിച്ചതിനെത്തുടർന്ന് കസ്റ്റഡിയിലെടുത്ത് സാകേത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി ഡിജിറ്റൽ ന്യൂസ് പ്ലാറ്റ്‌ഫോമായ 4PM ന്യൂസ് നെറ്റ്‌വർക്കിൽ പ്രവർത്തിക്കുന്ന ഫ്രീലാൻസ് ജേണലിസ്റ്റുകളായ ഷഹീൻ ഖാൻ, നഫീസ ഖാൻ എന്നിവർ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പങ്കിട്ട പ്രസ്താവനയിൽ, ഷഹീൻ ഖാൻ പറഞ്ഞത്, തന്നെ മർദിക്കുകയും തല്ലുകയും ചെയ്തതായി ആരോപിക്കപ്പെട്ടതിനെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ തന്നോട് പേര് ചോദിച്ചെന്നാണ്. താൻ ഒരു മുസ്ലീമാണെന്ന്  തിരിച്ചറിഞ്ഞുവെന്നും തൻ്റെ മുസ്ലീം വ്യക്തിത്വത്തോടുള്ള വിദ്വേഷമാണ് പ്രകോപമങ്ങൾക്ക് കാരണമായതെന്നും അവർ പറഞ്ഞു.
ഷഹീൻ ഡൽഹി പോലീസിൽ നിന്ന് ഉത്തരവാദിത്തം ആവശ്യപ്പെടുകയും ആരോപിക്കപ്പെട്ട ചികിത്സയെക്കുറിച്ച് ഉത്തരം ആവശ്യപ്പെടുകയും ചെയ്തു.
സംഭവത്തിനുശേഷം പ്രചരിച്ച വീഡിയോകളും ഫോട്ടോഗ്രാഫുകളും മാധ്യമപ്രവർത്തകരെ ശാരീരികമായി ആക്രമിച്ചതിൻ്റെ വ്യക്തമായ ലക്ഷണങ്ങൾ കാണിക്കുന്നതായി കാണപ്പെട്ടു. ഒരു വീഡിയോയിൽ, നഫീസ ഖാനെ അബോധാവസ്ഥയിൽ പോലീസ് സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നത് കാണാം. മറ്റൊരു വീഡിയോയിൽ ഷഹീൻ ഖാൻ സ്റ്റേഷനുള്ളിൽ തറയിൽ കിടക്കുന്നതായി കാണിക്കുന്നു.
സാകേതിലെ മാക്സ് സ്മാർട്ട് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ അമിത് ഷായും രേഖ ഗുപ്തയും പങ്കെടുത്ത ഒരു പരിപാടി റിപ്പോർട്ട് ചെയ്യുകയായിരുന്നു തങ്ങൾ എന്ന് മാധ്യമപ്രവർത്തകർ പറഞ്ഞു.
നിരവധി പത്രപ്രവർത്തക സംഘടനകളും മാധ്യമ സ്ഥാപനങ്ങളും സംഭവത്തെ അപലപിച്ചു. നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും, സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കണമെന്നും, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ, ഇന്ത്യൻ വനിതാ പ്രസ് കോർപ്സ്, ഡൽഹി യൂണിയൻ ഓഫ് ജേണലിസ്റ്റ്സ്, പ്രസ് അസോസിയേഷൻ, കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് എന്നിവ ആവശ്യപ്പെട്ടു.
തലയോട്ടി അടിച്ചുതകർത്ത അക്രമിക്കെതിരേ നടപടി വേണം; തലസ്ഥാനത്ത് CJP പ്രതിഷേധം; സ്വതന്ത്ര ഭരദ്വാജിനെ 72 മണിക്കൂറിനുള്ളില്‍ പിടികൂടുമെന്ന് പൊലീസ്
ന്യൂഡല്‍ഹി: സിജെപി സമരത്തിന് മുന്നില്‍ വീണ്ടും മുട്ട് മടക്കി ഡല്‍ഹി പൊലീസ്. ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ചതില്‍ ബിജെപി പ്രവര്‍ത്തകന്‍ സ്വതന്ത്ര ഭരദ്വാജിനെ 72 മണിക്കൂറിനുള്ളില്‍ കസ്റ്റഡിയിലെടുക്കും എന്ന് പൊലീസ് ഉറപ്പ് നല്‍കി. നിലവിലെ എഫ്‌ഐആറില്‍ ഗുരുതരമായ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ഭരദ്വാജിനെതിരെ ചുമത്തുക. തത്കാലം പിരിയുന്നെന്നും വൈകീട്ടെത്തി തുടര്‍ നടപടികള്‍ പരിശോധിക്കുമെന്നും സിജെപി നേതാക്കള്‍ അറിയിച്ചു.
ജന്തര്‍ മന്തറിന് സമാനമായ പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു സിജെപിയുടെ നീക്കം. രണ്ടര മണിക്കൂറാണ് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ സിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്. സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്യണമെന്നും കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമെന്നുമായിരുന്നു ആവശ്യം. കഴിഞ്ഞ ദിവസം സ്വതന്ത്ര ഭരദ്വാജ് പോഡ്കാസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ച് മറ്റ് വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്നും പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് തന്നെ ഭരദ്വാജിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം നടത്തുമെന്നാണ് പൊലീസ് പറയുന്നത്.
മര്‍ദ്ദനമേറ്റ പിതാവും ഇദ്ദേഹത്തിന്റെ മകളും ഉള്‍പ്പടെയാണ് ഇന്ന് പ്രതിഷേധത്തിനെത്തിയത്. എംപിമാരായ പപ്പു യാദവ് , ചന്ദ്ര ശേഖര്‍ ആസാദ് അടക്കമുള്ളവര്‍ പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു പ്രതിഷേധക്കാരിലൊരാളുടെ പിതാവിന്റെ തലയടിച്ചു പൊളിച്ചെന്നും ബിജെപി നേതാവ് കപില്‍ മിശ്ര ഉള്‍പ്പെടെയുള്ളവരുടെ സംരക്ഷണമുള്ളതിനാല്‍ താന്‍ ജയിലില്‍ പോയിട്ടില്ലെന്നും പരസ്യമായി അവകാശപ്പെട്ട് സ്വതന്ത്ര ഭരദ്വാജ് എന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. പ്രതികളെ സംരക്ഷിക്കാന്‍ ഡല്‍ഹി പൊലീസ് ഗുരുതരമായ വകുപ്പുകള്‍ ഒഴിവാക്കുകയാണെന്ന് കഴിഞ്ഞദിവസം സൗരവ് ദാസ് ആരോപിച്ചിരുന്നു. നീതിനിര്‍വ്വഹണം തടസപ്പെടുത്തിയ കപില്‍ മിശ്രയെ കേസില്‍ പ്രതിയാക്കണമെന്നും സൗരവ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി സിജെപി രംഗത്തെത്തിയത്.
ന്യൂഡല്‍ഹി: കോൺ​ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' ഇന്ത്യയിൽ ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിക്കും. നവംബർ 10 ന് നടക്കുന്ന ചടങ്ങിൽ പുസ്തകം പുറത്തിറക്കുമെന്ന് പ്രസാധകരായ ഹാർപ്പർ കോളിൻസ് അറിയിച്ചു. നേരത്തെ സോണിയ ഗാന്ധിയുടെ ആത്മകഥയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പിന്മാറിയിരുന്നു.
ഇതേത്തുടർന്നാണ് ഹാർപ്പർ കോളിൻസ് പുസ്തക പ്രസാധനത്തിന് തയ്യാറായത്. പഴയ കവർ പേജിൽ മാറ്റമില്ലാതെയാണ് ഹാർപ്പർ കോളിൻസ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. വ്യക്തിപരവും രാഷ്ട്രീയവുമായ സംഭവങ്ങൾ ഇഴചേർത്ത് ആവേശകരമായ കഥ പറയുന്ന അത്ഭുതകരവും സമൃദ്ധവുമായ ഓർമ്മക്കുറിപ്പ്” എന്നാണ് ഹാർപ്പർകോളിൻസ് ഇന്ത്യ പുസ്തകത്തെ വിശേഷിപ്പിച്ചത്.
യുദ്ധാനന്തര വെനെറ്റോയിലെ തന്റെ ബാല്യകാലം, ഇന്ത്യയിലേക്ക് വരാനിടയാക്കിയ പ്രണയം, തന്റെയും കുടുംബത്തിന്റേയും നഷ്ടങ്ങൾ വരെ, തന്റെ അസാധാരണ ജീവിതം ഊഷ്മളതയോടെ പുസ്തകത്തിൽ തുറന്നു പറയുന്നുവെന്ന് ഹാർപ്പർ കോളിൻസ് വ്യക്തമാക്കുന്നു. പുസ്തകത്തിലെ ചില ഭാ​ഗങ്ങളിൽ മാറ്റങ്ങളും ചില ഒഴിവാക്കലുകളും വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും, സോണിയാ​ഗാന്ധി നിരാകരിച്ചതിനെ തുടര്‍ന്നാണ് പെൻ​ഗ്വിൻ പ്രസാധനത്തിൽ നിന്നും പിന്മാറിയത്.
യു.എ.ഇയിലെ പൊതു വിദ്യാലയങ്ങളിൽ സെപ്റ്റംബർ ഏഴുമുതൽ പുതിയ സമയക്രമം
അബൂദബി: യു.എ.ഇയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്റ്റംബർ ഏഴു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ അധ്യയന വർഷത്തെ സ്കൂൾ സമയക്രമം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. കിൻഡർഗാർട്ടൻ (കെ.ജി) മുതൽ ഒന്ന്, രണ്ട്, മൂന്ന് സൈക്കിളുകളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള സമയക്രമമാണ് മന്ത്രാലയം വ്യക്തമാക്കിയത്.
വിദ്യാഭ്യാസ ഘട്ടങ്ങൾക്കും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ സമയക്രമമാണ് നിശ്ചയിച്ചിട്ടുള്ളത്. വെള്ളിയാഴ്ചകളിൽ പ്രത്യേക സമയക്രമവും ഉണ്ടാകും.
തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.15 ഓടെ ചില ക്ലാസുകൾ ആരംഭിക്കും. പെൺകുട്ടികൾക്ക് ഉച്ചക്ക് 3.15 നാണ് ക്ലാസുകൾ അവസാനിക്കുക. കെ.ജി. വിദ്യാർഥികൾക്ക് ഉച്ചക്ക് ഒന്നിന് ക്ലാസ് തീരും.
ഇറാനെതിരെ എല്ലാ നടപടികളും പരിഗണനയിലെന്ന് ജെ.ഡി.വാൻസ്
തെഹ്‌റാന്‍: പശ്ചിമേഷ്യയിൽ ആശങ്ക നിലനിൽക്കെ, ഇറാനെതിരെ എല്ലാ നടപടികളും പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തെഹ്റാന്‍ അവസാനിപ്പിക്കാതെ ചര്‍ച്ചകള്‍ക്കില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. എന്നാല്‍ യുഎസ് ആക്രമണങ്ങള്‍ക്ക് ഇതുവരെ കാണാത്തതും ശക്തവുമായി തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരെഫയും മുന്നറിയിപ്പ് നല്‍കി.
യുഎസ് സേന ഏര്‍പ്പെടുത്തിയ ഉപരോധത്തെ മറികടന്നുകൊണ്ട് രാജ്യത്തെ എണ്ണ വ്യവസായം മുന്നോട്ട് പോകുകയാണെന്ന് ഇറാന്‍ പെട്രോളിയം മന്ത്രി മൊഹ്സെന്‍ പാക്നെജാദ് പറഞ്ഞു. നിലവിലെ സാഹചര്യം പ്രയാസകരമാണെങ്കിലും കൈകാര്യം ചെയ്യാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇറാനിലെ സിരിക് നഗരത്തില്‍ വിവാഹച്ചടങ്ങിന് നേരെ യുഎസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.
നേപ്പാൾ; ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ നിന്ന് രക്ഷാപ്രവർത്തകർ രണ്ടുപേരെ രക്ഷപ്പെടുത്തി
കാഠ്മണ്ഡു: നേപ്പാളിനെ പിടിച്ചുലച്ച മിന്നൽ പ്രളയത്തിൽ ത്രിശൂലി 3എ വൈദ്യുത നിലയത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ കാര്യത്തിൽ ദിവസങ്ങൾനീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷം പുത്തൻ പ്രതീക്ഷ. ഒമ്പത് ദിവസത്തിന് ശേഷം രണ്ടുപേരെ രക്ഷാപ്രവർത്തകർ ജീവനോടെ രക്ഷപ്പെടുത്തി. തുരങ്കത്തിൽനിന്ന് ശബ്ദംകേട്ടത്തിന് പിന്നാലെയാണ് രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായത്. ടണലിൽ ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന വിവരം രക്ഷാപ്രവർത്തകർക്ക് ലഭിച്ചിട്ടുണ്ടെന്നും തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
നേപ്പാളിലെ 12 ജലവൈദ്യുത പദ്ധതികളിൽ നിന്നായി ഏകദേശം 900 തൊഴിലാളികളെ കാണാതായിട്ടുണ്ട്; ഇതിൽ 500-ഓളം പേർ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് കരുതുന്നത്. തുരങ്കത്തിനുള്ളിൽ നിന്ന് ശബ്ദങ്ങൾ കേൾക്കാനും അവിടെ കുടുങ്ങിക്കിടക്കുന്നതെന്ന് കരുതപ്പെടുന്നവരുമായി ആശയവിനിമയം സ്ഥാപിക്കാനും രക്ഷാപ്രവർത്തകർക്ക് സാധിച്ചതാണ് ത്രിശൂലിയിലെ രക്ഷാദൗത്യത്തിലെ നിർണായകമായ വഴിത്തിരിവായത്.
ജന്തര്‍ മന്തര്‍ സമരത്തിന് എത്തി എന്ന് കണ്ടെത്തിയ 25 പേര്‍ ആ സമയം ജയിലില്‍; ഡല്‍ഹി പൊലീസിൻ്റെ നിരീക്ഷണ സംവിധാനം പാളി
ന്യൂഡല്‍ഹി: ജന്തര്‍ മന്തര്‍ പ്രതിഷേധത്തിനിടെ ക്രിമിനലുകളെ കണ്ടെത്താനെന്ന് അവകാശപ്പെട്ട് ഡല്‍ഹി പൊലീസ് സ്ഥാപിച്ചിരുന്ന നിരീക്ഷണ സംവിധാനം പാളി എന്ന് റിപ്പോര്‍ട്ട്. ജന്തര്‍ മന്തറില്‍ എത്തിയെന്ന് പൊലീസ് കണ്ടെത്തിയ 25 പേര്‍ ആ സമയം ജയിലുകളില്‍ അയിരുന്നെന്നാണ് വിവരം. ജന്തര്‍ മന്തര്‍ സമരത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ സമരത്തില്‍ ഉണ്ടായിരുന്നെന്ന് കണ്ടെത്തിയ 2,873 പ്രതിഷേധക്കാര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നായിരുന്നു ഡല്‍ഹി പൊലീസ് അറിയിച്ചിരുന്നത്.
ഫേഷ്യല്‍ റെക്കഗ്നിഷന്‍ സോഫ്റ്റ് വെയറിലൂടെയാണ് ഇത് കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞിരുന്നു. 205 പേര്‍ ഗുരുതര കേസുകളില്‍ ഉള്‍പ്പെട്ടവരെന്നും സുപ്രീംകോടതിയില്‍ പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഇതില്‍ 25 പേരാണ് ആ സമയം ജയിലില്‍ ഉണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്. കൊലപാതകം, വധശ്രമം, സ്ത്രീപീഡനം, പോക്‌സോ അടക്കം ഗുരുതര കേസുകളിലെ പ്രതികളാണ് ഇവര്‍. ആ സമയം അവര്‍ ജന്തര്‍ മന്തറില്‍ ഉണ്ടായിരുന്നു എന്ന പൊലീസ് അവകാശ വാദം തന്നെ ഗുരുതരമായാണ് വിലയിരുത്തുന്നത്. 25 പേരുടെയും പേര് വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം മാത്രം അടിസ്ഥാനമാക്കി നടപടി സ്വീകരിക്കില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. നിരീക്ഷണം ആദ്യ സൂചന മാത്രമാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
കാക്കനാട്: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീലരീതിയിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ തൃക്കാക്കര ഭാരതമാതാ കോളേജിലെ രണ്ടാംവർഷ ബി.ബി.എ. വിദ്യാർഥി വി.എസ്. ശ്രീഹരിയെ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തു. കോളേജ്‌ അധികൃതർ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് നടപടി. വിദ്യാർഥിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. കോളേജിലെ വിവിധ പരിപാടികളുടെ ഔദ്യോഗിക ചിത്രീകരണ ചുമതല വഹിച്ചിരുന്ന വിദ്യാർഥിയാണ് ശ്രീഹരി. ഇയാൾ പരിപാടികൾക്കിടെ പകർത്തിയ ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീലരീതിയിലാക്കി ടെലഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചെന്നാണ് പരാതി.
സംഭവം പുറത്തറിഞ്ഞതോടെ കോളേജിൽ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് കോളേജ്‌ അധികൃതർ നടത്തിയ പ്രാഥമിക പരിശോധനയിൽ വിദ്യാർഥിയുടെ മൊബൈൽ ഫോണിൽനിന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇതിന് പിന്നാലെ ഇയാളെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് കോളേജ് അധികൃതർ പോലീസിൽ പരാതി നൽകിയത്.
മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ വിവരങ്ങളും വിശദമായി പരിശോധിച്ച് ചിത്രങ്ങൾ എവിടെനിന്നാണ് തയ്യാറാക്കിയതെന്നും ഏതെല്ലാം പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പ്രചരിപ്പിച്ചതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ടെലഗ്രാം ഗ്രൂപ്പുകളുടെ വിശദാംശങ്ങൾ, ചിത്രങ്ങൾ പങ്കുവെച്ച അക്കൗണ്ടുകൾ, ഡിജിറ്റൽ ആശയവിനിമയങ്ങൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമാക്കും. അതേസമയം, സംഭവത്തിന്റെ ഗൗരവം വ്യക്തമായ ശേഷവും വിദ്യാർഥിയെ ലോക്കൽ ഗാർഡിയനൊപ്പം പോകാൻ കോളേജ് അധികൃതർ അനുവദിച്ചെന്നാരോപിച്ച് ഒരു വിഭാഗം വിദ്യാർഥികൾ കോളജ് കവാടത്തിൽ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകിയതായി ഉമാ തോമസ് എം.എൽ.എ. പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ തൃക്കാക്കര അസി. കമ്മിഷണറയെയും സി.ഐ.യെയും വിളിച്ച് കാര്യക്ഷമമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നുവെന്നും അവർ പറഞ്ഞു.
മോർഫിങ് കേസിൽ ഉൾപ്പെട്ട ബി.ബി.എ. വിദ്യാർഥി എസ്. ശ്രീഹരിയെ തൃക്കാക്കര ഭാരതമാതാ കോളജിൽനിന്ന് പുറത്താക്കിയതായി പ്രിൻസിപ്പൽ അറിയിച്ചു. സംഭവത്തിൽ മറ്റു വിദ്യാർഥികൾക്ക് പങ്കുള്ളതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ വിജയകരമായി ബഹിരാകാശത്തേക്ക് അയച്ച് ഐ.എസ്.ആർ.ഒ. ജിഎസ്എൽവി-എംകെ II റോക്കറ്റ് ഉപയോഗിച്ചായിരുന്നു 'EOS-05' എന്ന ഭൗമനിരീക്ഷണ ഉപഗ്രഹത്തിന്റെ വിക്ഷേപണം. ജനുവരിക്ക് ശേഷം ഐ.എസ്.ആർ.ഒ നടത്തുന്ന ആദ്യ ദൗത്യമാണിത്.
ഭൂമിയിൽ നിന്ന് 36,000 കിലോമീറ്റർ അകലെയുള്ള ജിയോസിൻക്രണസ് ഓർബിറ്റിൽ സ്ഥാപിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ഇമേജിംഗ് ഉപഗ്രഹമാണ് EOS-05. ഇവിടെ നിന്ന് രാജ്യത്തിന് മേൽ നിരന്തരം ശ്രദ്ധ പുലർത്താനും തത്സമയ ഇമേജിംഗ് സേവനം നൽകാനും ഇതിന് കഴിയും. താഴ്ന്ന ഭൗമ ഭ്രമണപഥങ്ങളിൽ ഇന്ത്യക്ക് മറ്റ് സജീവ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുണ്ട്, അവ ഭൂമിയെ വലംവെക്കുകയും കൃത്യമായ ഇടവേളകളിൽ ഇന്ത്യയുടെ ചിത്രങ്ങൾ പകർത്തി അയക്കുകയും ചെയ്യുന്നു.
വിക്ഷേപണം കഴിഞ്ഞ് 18 മിനിറ്റിനുള്ളിൽ, ഭൂമിയിൽ നിന്ന് 190 കിലോമീറ്ററിലധികം ഉയരത്തിലുള്ള ഒരു ട്രാൻസ്ഫർ ഭ്രമണപഥത്തിൽ ജിഎസ്എൽവി റോക്കറ്റ് ഉപഗ്രഹത്തെ എത്തിച്ചു. അവിടെ നിന്ന്, വരും ദിവസങ്ങളിൽ ഉപഗ്രഹം വിവിധ ഭ്രമണപഥ മാറ്റങ്ങളിലൂടെ അതിന്റെ അവസാന ലക്ഷ്യസ്ഥാനമായ ജിയോസിൻക്രണസ് ഭ്രമണപഥത്തിലേക്ക് യാത്ര ചെയ്യും. 2,360 കിലോയിലധികം ഭാരമുള്ള EOS-05 ഇതുവരെ ജിഎസ്എൽവി റോക്കറ്റ് വഹിച്ചതിൽ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ്.
കഴിഞ്ഞ രണ്ട് വർഷമായി ഏറ്റവും പ്രയാസകരമായ ഘട്ടത്തിലൂടെയാണ് ഐ.എസ്.ആർ.ഒ കടന്നുപോയിരുന്നത്. ഈ സാഹചര്യത്തിൽ ഭൗമനിരീക്ഷണ ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണം വലിയ ആശ്വാസമാണ് ഐ.എസ്.ആർ.ഒയ്ക്ക് നൽകുന്നത്. 2025-ലും 2026-ലുമായി വിക്ഷേപിച്ച ആറ് ദൗത്യങ്ങളിൽ മൂന്നെണ്ണം പരാജയപ്പെട്ടിരുന്നു. വിക്ഷേപണ വാഹനത്തിലെയോ ബഹിരാകാശ പേടകത്തിന്റെ എഞ്ചിനിലെയോ തകരാറുകൾ കാരണം ഉപഗ്രഹങ്ങൾക്ക് ലക്ഷ്യമിട്ട ഭ്രമണപഥത്തിലെത്താൻ കഴിഞ്ഞിരുന്നില്ല.
മറ്റൊരു പരാജയം കൂടി ഒഴിവാക്കുന്നതിനായി തുടർന്നുള്ള ദൗത്യങ്ങൾ വിശദമായ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. ഇന്ന് പുലർച്ചെ നടന്ന വിക്ഷേപണം ഫെബ്രുവരിയിൽ തന്നെ തയ്യാറായിരുന്നുവെങ്കിലും, കൂടുതൽ പരിശോധനകൾക്കും പരീക്ഷണങ്ങൾക്കുമായി നീട്ടിവെക്കുകയായിരുന്നു.
"നമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിലെ വലിയൊരു നേട്ടമാണിത്, കാരണം ദേശീയ പ്രവർത്തനങ്ങൾക്കായി ജിയോ-പ്ലാറ്റ്‌ഫോമിൽ സ്ഥാപിക്കുന്ന ആദ്യത്തെ ഭൗമനിരീക്ഷണ ഉപഗ്രഹമാണിത്. ഐഎസ്ആർഒയുടെയും അതിന്റെ വ്യാവസായിക പങ്കാളികളുടെയും വലിയ പിന്തുണ നൽകിയ അക്കാദമിക് രംഗത്തെ പ്രമുഖരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ വിജയം," ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിച്ച ശേഷം ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ പറഞ്ഞു.
ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്കുള്ള ദുല്‍ഖര്‍ സല്‍മാന്‍റെ ഹോം കമിംഗ്. അതും ആദ്യ ചിത്രമായ ആര്‍ഡിഎക്സിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ നഹാസ് ഹിദായത്തിനൊപ്പം. ഐ ആം ഗെയിം എന്ന ചിത്രത്തിന്‍റെ പ്രധാന പ്രീ റിലീസ് യുഎസ്‍പി ഇതായിരുന്നു. ഇന്നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. എന്നാല്‍ ഒരു മലയാള ചിത്രമായി മാത്രമല്ല ഐ ആം ഗെയിം എത്തിയിരിക്കുന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ പതിപ്പുകളും ഒരേ ദിവസം തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. മികച്ച പ്രതികരണങ്ങളാണ് ആദ്യ ഷോകള്‍ക്കിപ്പുറം ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകരോട് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
'ആർഡിഎക്സ്' എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം, ദുൽഖർ സൽമാൻ വീണ്ടും മലയാളത്തിൽ നായകനായി തിരിച്ചെത്തുന്നു എന്നീ രണ്ട് കാരണങ്ങൾ കൊണ്ടുതന്നെ വലിയ പ്രീ-റിലീസ് ഹൈപ്പോടെ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'ഐ ആം ഗെയിം'. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്ന് നിർമ്മിച്ച ഈ ബിഗ് ബഡ്ജറ്റ് ചിത്രം, മലയാള സിനിമയിൽ അത്ര കണ്ടുപരിചയമില്ലാത്ത ഫാന്റസി-ആക്ഷൻ ജോണറിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
അച്ഛന്റെ കണ്ണിൽ 'ലൂസർ' എന്ന് നിരന്തരം മുദ്രകുത്തപ്പെട്ട ഡാൻ ജോൺ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. എളുപ്പവഴിയിലൂടെ പണക്കാരനായി അച്ഛന് മുന്നിൽ ജയിച്ചുകാണിക്കുക എന്ന ലക്ഷ്യത്തോടെ ഡാൻ എത്തിപ്പെടുന്നത് നിയമവിരുദ്ധമായ ചൂതാട്ടങ്ങളുടെയും കോർപ്പറേറ്റ് ക്രിക്കറ്റ് ബെറ്റിംഗുകളുടെയും സങ്കീർണ്ണമായ ലോകത്താണ്. ഒരു ഘട്ടത്തിൽ ജീവൻ തന്നെ അപകടത്തിലാകുന്ന ഒരവസ്ഥയിൽ ഡാൻ ചെന്നെത്തുന്നു. എന്നാൽ അവിടെ നിന്നുള്ള തലനാരിഴയ്ക്കുള്ള രക്ഷപ്പെടലിന് ശേഷം അവന്റെ ജീവിതം തികച്ചും അവിശ്വസനീയമായ ഒരു വഴിത്തിരിവിലേക്ക് മാറുകയാണ്. പുതിയ വെല്ലുവിളികളാണ് അവനെ കാത്തിരുന്നത്. ആ വെല്ലുവിളികളെ ഡാൻ എങ്ങനെ നേരിടുന്നു എന്നതാണ്  ചിത്രത്തിന്റെ ഇതിവൃത്തം.
ഡാൻ ജോൺ എന്ന കേന്ദ്രകഥാപാത്രത്തെ ദുൽഖർ വളരെ കയ്യടക്കത്തോടെ സ്ക്രീനിലെത്തിച്ചു. ഭയം, നിസ്സഹായാവസ്ഥ, ശരീരത്തിൽ വരുന്ന മാറ്റങ്ങൾ ഉണ്ടാക്കുന്ന പാനിക്, ഭയം തുടങ്ങി പല ലെയറുകളുള്ള കഥാപാത്രത്തെ പൂർണ്ണമായും കൺവിൻസിംഗായി ദുൽഖർ അവതരിപ്പിച്ചു. ഒരു കൊമേർഷ്യൽ എന്റർടെയ്നർ ആയിരിക്കെത്തന്നെ പെർഫോമൻസ് സ്പേസ് ദുൽഖർ ഭംഗിയായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ചിത്രത്തിന് സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് ആണ്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരിച്ച ഐ ആം ഗെയിം, ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ആണ് എത്തിയിരിക്കുന്നത്. ദുൽഖർ സൽമാനെ കൂടാതെ ഈ ബിഗ് ബഡ്ജറ്റ് ഫാൻ്റസി ത്രില്ലറിൽ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കയാദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാതാരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലോകയ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ചു പുറത്ത് വരാൻ പോകുന്ന ചിത്രം കൂടിയാണ് "ഐ ആം ഗെയിം".
റിഷബ് ഷെട്ടി അവതരിപ്പിക്കുന്ന ബഹുഭാഷാ ഹ്രസ്വചിത്രം ‘MAGICC’; യൂട്യൂബിൽ സ്ട്രീമിംഗ് തുടങ്ങി
റിഷബ് ഷെട്ടി അവതരിപ്പിക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹ്രസ്വചിത്രം ‘MAGICC’ ഇപ്പോൾ റിഷബ് ഷെട്ടി ഫിലിംസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. പുതുമുഖ സംവിധായിക ശിവാചിരന്തന സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആദിത്യ ബി. പുജാർ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു.
കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ അഞ്ച് ഭാഷകളിൽ പുറത്തിറങ്ങിയിരിക്കുന്ന ‘MAGICC’, ശബ്ദത്തിനും ആഴത്തിലുള്ള ആത്മ തിരിച്ചറിവിനും പ്രാധാന്യം നൽകുന്ന വ്യത്യസ്തമായ ഒരു കഥാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. “ഒരു കൈയടിയില്ലെങ്കിൽ മാജിക് കാണപ്പെടാതെ പോകും” എന്നതാണ് ചിത്രത്തിന്റെ പ്രമേയത്തെ അടയാളപ്പെടുത്തുന്ന പ്രധാന വാചകം.
പ്രശസ്ത എഴുത്തുകാരനായ ജോഗി (ഗിരീഷ് റാവു ഹത്വാർ) ആണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. റിഷബ് ഷെട്ടി, വി. രവി കുമാർ, ആദിത്യ ബി. പുജാർ, ശിവാചിരന്തന എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മൻപ്രസാദ് ക്രിയേഷൻസും ഷട്ടർ സ്പേസും സഹനിർമ്മാതാക്കളാണ്.
മികച്ച സാങ്കേതികപ്രവർത്തകരുടെ കൂട്ടായ്മയും ചിത്രത്തിനുണ്ട്. ഭുവൻ റെഡ്ഡിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നചികേത ശർമ്മ സംഗീതവും, ഗൗതം സരത്തൂർ എഡിറ്റിംഗും നിർവഹിക്കുന്നു. ദേശീയ പുരസ്കാര ജേതാവായ എം. ആർ. രാജാകൃഷ്ണൻ ആണ് സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നത്.
രമേഷ് സി. പി. കളർ ഗ്രേഡിംഗും, ധരണി ഗംഗേപുത്ര കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു. റോഹിത് ചിക്കമഗളൂർ പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവിഷന് നേതൃത്വം നൽകുന്നു. അനീഷ് ശർമ്മയും പാറ്റ പോസ്റ്റേഴ്സും ചേർന്നാണ് പോസ്റ്റർ ഡിസൈൻ ഒരുക്കിയിരിക്കുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ മൾട്ടി-ഓഡിയോ സൗകര്യത്തോടെ ‘MAGICC’ ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.
ശബരിമല സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്തിന് ജാമ്യം
കൊച്ചി: ശബരമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവധിച്ചത്. പ്രശാന്തിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം അവസാനം പ്രശാന്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജൂലൈ 23നാണ് ശബരിമലസ്വര്‍ണക്കൊള്ള കേസില്‍ പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2025ല്‍ ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു അറസ്റ്റ്.
2025ല്‍ ദ്വാരപാലക വിഗ്രഹങ്ങള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത് 2019ല്‍ നടന്ന സ്വര്‍ണ അപഹരണം മറച്ചുവെയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമെന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തല്‍. ഈ നടപടിക്ക് ആവശ്യമായ ഭരണാനുമതികള്‍ നല്‍കുന്നതിലും ഫയല്‍ നടപടികളിലും അന്നത്തെ ദേവസ്വം ബോര്‍ഡ് നേതൃത്വത്തിന്റെ പങ്ക് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും എസ്ഐടി പറഞ്ഞിരുന്നു.
തിരുവനന്തപുരം: സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നതിനെതിരായ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ വിവാദ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ നടത്തിയ പ്രതികരണങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തു . സമസ്ത എപി വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിൽ നിന്ന് ഈ പോസ്റ്റ് അപ്രത്യക്ഷമായത്.'ആ പ്രസ്താവനയോട് യോജിപ്പില്ല' എന്ന തലക്കെട്ടോടെ വാർത്താസമ്മേളനത്തിലെ വീഡിയോ അടങ്ങിയ പോസ്റ്റാണ് പേജിൽ നിന്ന് ഒഴിവാക്കപ്പെട്ടത്.
ഇസ്ലാമിക ചരിത്രം ചൂണ്ടിക്കാട്ടി കാന്തപുരത്തിന്റെ പ്രസ്താവനയെ മുഖ്യമന്ത്രി തള്ളിയത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സമസ്ത എ.പി. വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്. സമസ്ത സെക്രട്ടറി സയ്യിദ് ഖലീലുൽ ബുഖാരി തങ്ങളുടെ നേതൃത്വത്തിലായിരുന്നു സംഘം മുഖ്യമന്ത്രിയെ കണ്ടത്. ഈ കൂടിക്കാഴ്ച കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് വാർത്താസമ്മേളനത്തിലെ വിവാദ ഭാഗങ്ങൾ അടങ്ങിയ വീഡിയോ അടങ്ങുന്ന പോസ്റ്റ് പേജിൽ നിന്ന് അപ്രത്യക്ഷമായത്.
എന്നാൽ ഫേസ്ബുക്കിലെ പോസ്റ്റ് അപ്രത്യക്ഷമായത് ചില സാങ്കേതിക കാരണങ്ങളാൽ മാത്രമാണെന്നും വിഷയത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിൽ യാതൊരുവിധ മാറ്റവുമില്ലെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളിക്കളഞ്ഞ മുൻ നിലപാടിൽ നിന്നും പിന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.
200 വർഷത്തിനുശേഷം കുടുംബത്തിൽ ഒരു പെൺകുഞ്ഞ് ജനിച്ചു; വാദ്യമേളങ്ങളോടെ രഥഘോഷയാത്രയായി വരവേൽപ്പ്
മുംബൈ: കുടുംബത്തിൽ 200 വർഷത്തിനുശേഷം എത്തിയ പെൺകുഞ്ഞിനെ ആഘോഷപൂർവം വരവേറ്റ് വീട്ടുകാർ. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ പിറന്ന പെൺകുട്ടിയെയും അമ്മയെയും ബുധനാഴ്ച രഥഘോഷയാത്രയോടെയാണ് വീട്ടിലേക്ക് വരവേറ്റത്. അകമ്പടിയായി വാദ്യഘോഷങ്ങളും.
കുട്ടിക്ക് ഗാർഗി എന്നു പേരിട്ടു. കുടുംബത്തിൽ 200 വർഷത്തിനിടെ ഒരു പെൺകുഞ്ഞും ജനിച്ചിട്ടില്ലെന്ന് കുട്ടിയുടെ മുത്തച്ഛൻ ലിംബാജി ദഹിഫെൽ പറഞ്ഞു. ‘എത്രയോ വർഷങ്ങളായി പെൺകുഞ്ഞുങ്ങളില്ലെന്ന വിഷമത്തിലായിരുന്നു ഞങ്ങളുടെ കുടുംബം. ഇന്ന് ആ സങ്കടം തീർന്നു.’ – ലിംബാജി പറഞ്ഞു.
‘പെൺകുഞ്ഞുങ്ങളുണ്ടാകുന്നത് അശുഭമായി കരുതുന്നവർ ഇപ്പോഴും സമൂഹത്തിലുണ്ട്. എന്നാൽ, ഇത് വലിയ ഭാഗ്യമായാണ് ഞങ്ങൾ കാണുന്നത്.’ – കുട്ടിയുടെ അച്ഛൻ പറഞ്ഞു.
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി സിപിഎം നേതാവ് ഡോ. തോമസ് ഐസക്ക്. പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി റിവ്യൂവില്‍ ഉള്ള കാര്യങ്ങളാണ് പറഞ്ഞത്. അത് പ്രമാദമായ പ്രശ്‌നമാക്കി മാറ്റേണ്ടതില്ല. പറഞ്ഞത് മാത്രം വായിച്ചാല്‍ മതി. പറയാത്ത കാര്യങ്ങള്‍ വായിച്ചുണ്ടാക്കി വിവാദം വേണ്ടെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.
സിപിഎം സംസ്ഥാന കമ്മിറ്റിയും കേന്ദ്രക്കമ്മിറ്റിയും തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടിയിലുടനീളം ചര്‍ച്ചയ്ക്ക് ശേഷം രണ്ട് രേഖകള്‍ അംഗീകരിച്ചിട്ടുണ്ട്. അതില്‍പ്പറയാത്ത ഒരു കാര്യവും പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞത് പൂര്‍ണമായും കേന്ദ്രക്കമ്മിറ്റി പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ്. അതു മാത്രമല്ല പറഞ്ഞത്. ഒരു മണിക്കൂര്‍ നീണ്ട സംവാദത്തില്‍, അഞ്ചു മിനിറ്റാണ് കേന്ദ്രക്കമ്മിറ്റി പ്രമേയം വിശദീകരിച്ചത്. തോമസ് ഐസക്ക് പറഞ്ഞു.
തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ജനങ്ങള്‍ക്കാണോ, തെറ്റു പറ്റിയതും തിരുത്തേണ്ടതും ജനങ്ങളാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പറയേണ്ട കാര്യങ്ങളെല്ലാം പറഞ്ഞു കഴിഞ്ഞെന്ന് തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു. പത്തു വര്‍ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരം കൂടിയെന്നും, പാര്‍ട്ടി തീരുമാനിച്ചാല്‍ ആരുചോദിക്കാന്‍ എന്നായിരുന്നു ഭാവമെന്നുമായിരുന്നു ഡോ. തോമസ് ഐസക്ക് കഴിഞ്ഞദിവസം തുറന്നടിച്ചത്.
ആലപ്പുഴ വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഓഫിസ് ശിലാസ്ഥാപന സമ്മേളനത്തിലായിരുന്നു തോമസ് ഐസക്കിന്‍റെ തുറന്നു പറച്ചിൽ. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം തോറ്റത് എന്തുകൊണ്ടെന്ന് ഇനിയെങ്കിലും നേതൃത്വവും പ്രവര്‍ത്തകരും മനസിലാക്കണം. സഹകരണബാങ്കില്‍ ആളുകള്‍ പണം ഇടുന്നത് പാര്‍ട്ടിയെ വിശ്വസിച്ചാണ്. ആ വിശ്വാസം കാത്തുസൂക്ഷിച്ചിട്ടാണോ പെരുമാറിയിട്ടുള്ളത്. സഹകരണ ബാങ്കുകളിലെ അഴിമതി തിരിച്ചടിയായി. ജനങ്ങളുടെ മുന്നില്‍ വിനയത്തോടെ നില്‍ക്കാന്‍ തയാറാകണമെന്നും മുന്‍ ധനമന്ത്രി ആവശ്യപ്പെട്ടു.
കാന്തപുരത്തിൻ്റെ പ്രതികരണത്തിൽ ആർഎസ്എസിൻ്റെ സ്വരം, ഭരണഘടനാ മൂല്യങ്ങൾക്കെതിര്- എം.എ.ബേബി
തിരുവനന്തപുരം:സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ആർഎസ്എസിൻ്റെ സ്വരത്തിലാണ് കാന്തപുരം എപി അബൂബക്കർ മുസലിയാർ പ്രതികരണം  നടത്തിയിരിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി.
'സ്ത്രീകൾ ആക്രമിക്കപ്പെടുകയും മാനഭംഗപ്പെടുകയും ചെയ്യുന്ന വിഷയം ഇന്ത്യയിൽ ഉയർന്നുവന്നപ്പോൾ ആർഎസ്എസ് മേധാവി മോഹൻ ഭവഗത് പറഞ്ഞത്, സ്ത്രീകളെല്ലാം വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കണമെന്നാണ്. സ്ത്രീകൾ പുറത്തിറങ്ങി നടക്കുന്നതുകൊണ്ടാണ് അവർക്കെതിരെ ആക്രമണമുണ്ടാകുന്നതെന്നും പറഞ്ഞു. ഏതാണ്ട് ഇതേ സ്വരത്തിലും സമാനമായിട്ടുമാണ് കാന്തപുരവും പറഞ്ഞിരിക്കുന്നത്' എം.എ.ബേബി പറഞ്ഞു.
ഇത് രാജ്യത്തെ ഭരണഘടനാമൂല്യങ്ങൾക്കും നിയമവ്യവസ്ഥയ്ക്കും എതിരാണ്. സ്ത്രീ പുരുഷ തുല്യത ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. ഏത് മതത്തേ വ്യാഖ്യാനിക്കുന്നതും ഭരണഘടനാമൂല്യങ്ങൾ അംഗീകരിക്കാതെ ആകരുതെന്നും ബേബി പറഞ്ഞു.
ഒരു മതത്തിൻ്റെ പേരിലും സ്ത്രീ പുരുഷ തുല്യത ചോദ്യംചെയ്യാൻ പാടില്ല. ഇത്തരം അഭിപ്രായം പറയുന്നവർ സ്വയം ആത്മ പരിശോധന നടത്തണമെന്നും സിപിഎം ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. കാന്തപുരത്തിന്റെ പ്രസ്താവനയെ അനുകൂലിച്ച് സിപിഎം നേതാക്കളായ കെ.ടി.ജലീലും ടി.കെ.ഹംസയും രംഗത്ത് വന്നിരിക്കെയാണ് പാർട്ടി ജനറൽ സെക്രട്ടറിയുടെ ഇത്തരത്തിലുള്ള പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നുമാണ് കാന്തപുരം എപി അബൂബക്കർ മുസലിയാർ പറഞ്ഞിരുന്നത്. സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് അവരോടുള്ള ബഹുമാനംകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടന്ന കേരള മുസ്‌ലിം ജമാഅത്തിൻ്റെ ഹുബ്ബുറസൂൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാറിൽ കേരളത്തിൻ്റെ ആവശ്യത്തിന് പച്ചക്കൊടി; അണക്കെട്ടിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തും
തേക്കടി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി വ്യക്തമാക്കി. അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയിൽ കാലാനുസൃതമായ അത്യാധുനിക സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന കേരളത്തിന്റെ കർശന നിലപാടിനെ തുടർന്നാണ് സമിതിയുടെ തീരുമാനം.
സുപ്രീം കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് മുല്ലപ്പെരിയാർ സമഗ്ര സുരക്ഷാ പരിശോധനാ സമിതി കഴിഞ്ഞ ദിവസം അണക്കെട്ടിൽ നേരിട്ടെത്തി പരിശോധന നടത്തിയത്. തുടർന്ന് തേക്കടിയിൽ വെച്ച് കേരളത്തിലെയും തമിഴ്നാട്ടിലെയും ഉന്നത ഉദ്യോഗസ്ഥരുമായി സമിതി വിശദമായ ചർച്ചകൾ നടത്തി.
തേക്കടിയിൽ നടന്ന യോഗത്തിൽ കേരളത്തിന്റെ ഭാഗത്തുനിന്നുള്ള പ്രതിനിധികൾ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള ആശങ്കകൾ രേഖപ്പെടുത്തി. ഭൂകമ്പ സാധ്യതകൾ, അതിതീവ്ര മഴയെത്തുടർന്നുണ്ടാകുന്ന പ്രളയ ഭീഷണി, അണക്കെട്ടിന്റെ ആന്തരികവും ബാഹ്യവുമായ ഘടനാപരമായ സ്ഥിരത, അനിയന്ത്രിതമായ നീരൊഴുക്ക് എന്നിവ ആധുനിക ശാസ്ത്രീയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തന്നെ വിലയിരുത്തണമെന്ന് കേരളം ആവശ്യപ്പെട്ടു.
മുൻകാലങ്ങളിൽ നടത്തിയ പഠനങ്ങളിലെ ഗുരുതരമായ പോരായ്മകളും വീഴ്ചകളും യോഗത്തിൽ കേരളം അക്കമിട്ട് നിരത്തി. ഈ ഘട്ടത്തിലും ആധുനിക സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാറായില്ലെങ്കിൽ അടിയന്തരമായി വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് കേരളത്തിന്റെ പ്രതിനിധികൾ മുന്നറിയിപ്പ് നൽകി. ഇതോടെയാണ് ആധുനിക സംവിധാനങ്ങൾ പരിശോധനയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്ന് വിദഗ്ദ്ധ സമിതി യോഗത്തിൽ ഉറപ്പുനൽകിയത്.
മെസ്സിയുടെ പേരിലെ തട്ടിപ്പ്: എസ്ഐടി രൂപീകരിച്ചു; എഡിജിപി പി വിജയന് അന്വേഷണ ചുമതല
തിരുവനന്തപുരം: അർജൻ്റീന ടീമിനെയും മെസ്സിയെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടന്ന തട്ടിപ്പിൽ ഒടുവിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. എഡിജിപി പി വിജയനാണ് അന്വേഷണ ചുമതല. രണ്ട് എസ്പിമാരും സംഘത്തിലുണ്ടാകും. ക്രൈംബ്രാഞ്ച്, വിജിലൻസ്, ലോക്കൽ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തും.
സ്പോൺസറെ തിരഞ്ഞെടുത്തതിലെ ക്രമക്കേടിൽ വിശദ അന്വേഷണം നടത്തുകയും സ്റ്റേഡിയം ചട്ടങ്ങൾ ലംഘിച്ചു കൈമാറിയതും അന്വേഷിക്കും.
പിന്നോക്ക സമുദക്കാരിയായ വനിതാ പ്രൊഫസർ മുതൽ അയോധ്യ അഭിഭാഷകൻ വരെ; രാമക്ഷേത്രത്തിലെ പുതിയ ട്രസ്റ്റിമാർ ഇവരാണ്
അയോധ്യ- ശ്രീ രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് മൂന്ന് പുതിയ ട്രസ്റ്റിമാരെ കൂടി ഉൾപ്പെടുത്തി. ഇതിൽ ആദ്യമായി ഒരു വനിതയും ട്രസ്റ്റിൽ അംഗമായി. ട്രസ്റ്റ് മുൻ എയർ മാർഷൽ ജീതേന്ദ്ര മിശ്രയെ ആദ്യ സിഇഒ ആയി നിയമിച്ചതോടൊപ്പം ട്രഷററായിരുന്ന ഗോവിന്ദ് ദേവ് ഗിരിയെ ജനറൽ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തിട്ടുണ്ട്.
ഡോ. നിർമല യാദവ്, അഭിഭാഷകൻ മദൻ മോഹൻ പാണ്ഡെ, വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ മഹേഷ് ഭഗ്ചന്ദ്ക എന്നിവരാണ് പുതിയ ട്രസ്റ്റിമാർ.
സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നതിൻ്റെ ഭാഗമായാണ് ഈ നിയമനം . വനിതയായ ഒബിസി അംഗത്തെ ഉൾപ്പെടുത്തിയതിനു പുറമെ, വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവരെയും വിവിധ തൊഴിൽ മേഖലകളിൽ പരിചയമുള്ളവരെയും ട്രസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഭാവനാ തട്ടിപ്പ് വിവാദത്തിന് പിന്നാലെ ട്രസ്റ്റിന്റെ പ്രവർത്തന മേഖല വിപുലീകരിക്കാനും ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കാനുമുള്ള ശ്രമമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ വർഷം ബിമലേന്ദ്ര മോഹൻ മിശ്ര മരിച്ചതിനെ തുടർന്നും, സംഭാവനാ തട്ടിപ്പ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയും അംഗം അനിൽ മിശ്രയും രാജിവച്ചതിനെ തുടർന്നും ഒഴിവുവന്ന സ്ഥാനങ്ങളിലേക്കാണ് ഇവർ മൂന്നുപേരെയും നിയമിച്ചത്.
മൂന്ന് പുതിയ ട്രസ്റ്റ് അംഗങ്ങൾ
1. ഡോ. നിർമല യാദവ്
ഉത്തർപ്രദേശിലെ ശിക്കോഹാബാദിൽ നിന്നുള്ള വിരമിച്ച കോളേജ് പ്രിൻസിപ്പലാണ് നിർമല യാദവ്. ശ്രീ രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിലെ ആദ്യ വനിതാ അംഗമാണ് നിർമല.
ഹിന്ദിയിലും സംസ്കൃതത്തിലും ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയിട്ടുള്ള 66കാരിയായ നിർമല യാദവ് 19 വർഷം കോളേജ് പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു. 15 വർഷം സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായും പ്രവർത്തിച്ചു. ഇതിലൂടെ വിദ്യാഭ്യാസ മേഖലയിലും സ്ഥാപനങ്ങളുടെ ഭരണപരമായ പ്രവർത്തനങ്ങളിലും അവർക്ക് വലിയ പരിചയമുണ്ട്.
2. മദൻ മോഹൻ പാണ്ഡെ
74കാരനായ മദൻ മോഹൻ പാണ്ഡെയെ ട്രസ്റ്റ് അംഗമാക്കിയതോടെ മറ്റൊരു തരത്തിലുള്ള സ്ഥാപനപരമായ പരിചയമാണ് ട്രസ്റ്റിന് ലഭിക്കുന്നത്.
നിയമ ബിരുദധാരിയും അഭിഭാഷകനുമായ പാണ്ഡെ അയോധ്യ കന്റോൺമെന്റ് സ്വദേശിയാണ്. ഏകദേശം മൂന്ന് പതിറ്റാണ്ടോളം നീണ്ട രാമജന്മഭൂമി നിയമപോരാട്ടവുമായി മദൻ മോഹൻ ബന്ധപ്പെട്ടിരുന്നു.
ട്രസ്റ്റിൻ്റെ വിവരങ്ങൾ പ്രകാരം, 1990 മുതൽ 2019 വരെ അലഹബാദ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ശ്രീരാമ ലല്ല വിരാജ്മാനും മഹന്ത് ശ്രീ രാമചന്ദ്ര പരമഹംസിനും വേണ്ടി മദൻ മോഹൻ ഹാജരായി. അയോധ്യയിലെ തർക്കവുമായി ബന്ധപ്പെട്ട നിർണായക ഘട്ടങ്ങൾ ഈ കാലയളവിലാണ് നടന്നത്. ഒടുവിൽ 2019-ലെ സുപ്രീം കോടതി വിധിയിലേക്കാണ് ഈ നിയമപോരാട്ടം എത്തിയത്. ഇതോടെയാണ് അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് വഴി തുറന്നത്.
ആറ് വർഷം ഉത്തർപ്രദേശിൻ്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായും പാണ്ഡെ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ശ്രീ ഹരി സത്സംഗ് സമിതിയുടെ വൈസ് പ്രസിഡന്റായും അയോധ്യയിലെ കഥാകാർ യോജന ട്രെയിനിംഗ് സെന്ററിൻ്റെ രക്ഷാധികാരിയായും മദൻ മോഹൻ പ്രവർത്തിക്കുന്നു.
3. മഹേഷ് ഭഗ്ചന്ദ്ക
68കാരനായ ഡൽഹി ആസ്ഥാനമായുള്ള വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ മഹേഷ് ഭഗ്ചന്ദ്കയെ ട്രസ്റ്റിൻ്റെ പുതിയ ട്രഷററായി നിയമിച്ചു. നേരത്തെ ജനറൽ സെക്രട്ടറിയായിരുന്ന ചമ്പത് റായിക്ക് പകരം ഗോവിന്ദ് ഗിരിയെ ജനറൽ സെക്രട്ടറിയായി ഉയർത്തിയതിനെ തുടർന്നാണ് ട്രഷറർ സ്ഥാനം ഒഴിവായത്.
അശോക് സിംഗാൾ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഭഗ്ചന്ദ്ക, വേൾഡ് ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്.
ശ്രീരാമ വന ഗമൻ യാത്രയുമായി ബന്ധപ്പെട്ട 222 സ്ഥലങ്ങളിൽ രാമ സ്തംഭങ്ങൾ സ്ഥാപിക്കുന്ന പ്രവർത്തനത്തിലും മഹേഷ് ഭഗ്ചന്ദ്ക പങ്കാളിയായിരുന്നു. രാമക്ഷേത്ര ഭൂമിപൂജ, പ്രാണപ്രതിഷ്ഠ ചടങ്ങുകളിലും മഹേഷ് ഭഗ്ചന്ദ്ക പങ്കെടുത്തു.
ബിരുദധാരിയായ ഭഗ്ചന്ദ്ക 'ഹിന്ദുത്വ കെ പ്രയോഗ്' എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. അശോക് സിംഗാൾ ഫൗണ്ടേഷനുമായുള്ള മഹേഷ് ഭഗ്ചന്ദ്കെയുടെ ബന്ധവും പ്രധാനമാണ്. കാരണം, രാമജന്മഭൂമി ക്ഷേത്രത്തിനായുള്ള പ്രസ്ഥാനത്തിൽ അശോക് സിംഗാൾ നിർണായക പങ്കുവഹിച്ചിരുന്നു.
ക്രിസ്റ്റ്യാനോയുടെ സഹോദരി എൽമ കേരളത്തിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ അവെയ്‌റോ കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ റൊണാൾഡോ ആരാധകരുടെ വലിയ പിന്തുണയെക്കുറിച്ച് മുഖ്യമന്ത്രി എൽമയോട് സംസാരിച്ചു. കേരളത്തിന്റെ സ്നേഹവും പിന്തുണയും സഹോദരനോട് അറിയിക്കാമെന്ന് എൽമ ഉറപ്പുനൽകി
റൊണാൾഡോയുടെ കേരളത്തിലെ വലിയ ആരാധകവൃന്ദത്തെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. താനും റൊണാൾഡോയുടെ ആരാധകനാണെന്ന് മുഖ്യമന്ത്രി എൽമയോട് പറഞ്ഞു
വഴി തടയൽ വിവാദം ; ചേന്തി അനിൽ വളരെ മോശമായി സംസാരിച്ചു: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രാദേശിക കോൺഗ്രസ് നേതാവ് ചേന്തി അനിലുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. ചേന്തിയിലെ പരിപാടി ഉപേക്ഷിച്ചിരുന്നുവെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പ്രതികൂല പോലീസ് റിപ്പോർട്ട് ലഭിക്കുകയും ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് പരിപാടി നടത്തുന്നതെന്ന് പ്രാദേശിക പാർട്ടി പ്രവർത്തകർ അറിയിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് പരിപാടി നടത്തുന്നതെന്ന് പാർട്ടി പ്രവർത്തകർ പറഞ്ഞിരുന്നു. പോലീസ് റിപ്പോർട്ടും ഉണ്ടായിരുന്നതിനാൽ രണ്ടാഴ്ച മുമ്പ് തന്നെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ചെമ്പഴന്തിയിലേയ്ക്ക് പോകുന്ന വഴിയ്ക്ക് പാർട്ടി പ്രവർത്തകരും നേതാക്കളും നിൽക്കുന്നത് കണ്ടപ്പോൾ​ ഇറങ്ങിയതാണ്. ആരും തന്നെ തടഞ്ഞതല്ല.' മുഖ്യമന്ത്രി പറഞ്ഞു.
അതെസമയം ഒരു ക്രിമിനൽ എങ്ങിനെ കഡിസിസി നേതാവായി എന്ന ചോദ്യത്തിന് , അതെനിക്ക് അറിയില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കോഴിക്കോട്: സ്ത്രീകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരെ വിമർശിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എപി വിഭാഗം സുന്നികളുടെ യുവജന വിദ്യാർഥി സംഘടനകൾ. മതം വ്യാഖ്യാനിക്കാൻ നിൽക്കാതെ മുഖ്യമന്ത്രി ഭരണം നടത്തണമെന്ന് എസ്എസ്എഫ് ആവശ്യപ്പെട്ടു. 'മതം വ്യാഖ്യാനിക്കലല്ല സ്റ്റേറ്റിന്റെ ധർമ്മം, മുഖ്യമന്ത്രി ഭരണം നടത്തുക', എസ്എസ്എഫിന്റെ ഫെയ്‌സ്ബുക്ക് പേജിൽ കുറിച്ചു.
മുഖ്യമന്ത്രിക്കെതിരെ എസ്‌വൈഎസ് നേതാവ് റഹ്‌മത്തുള്ള സഖാഫിയും രംഗത്തെത്തി. ഇന്നലെ ഒരു ബിജെപി നേതാവ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നട്ടെല്ലിന്റെ ഉറപ്പ് പരിശോധിച്ചപ്പോൾത്തന്നെ അദ്ദേഹം ഇന്ന് നടത്തിയ പ്രസ്താവന പ്രതീക്ഷിച്ചതാണെന്ന് റഹ്‌മത്തുള്ള ഫൈസി പറഞ്ഞു.
'കാന്തപുരം ഉസ്താദിന്റെ ആറുപതിറ്റാണ്ടിലധികം നീണ്ട സ്ത്രീ സമുദ്ധാരണ ചരിത്രം മുന്നിൽവെച്ചു വേണ്ടേ മുഖ്യമന്ത്രിയെപ്പോലുള്ള ഒരാൾ അടർത്തിയെടുത്ത ഒരു വാക്കിന് അർത്ഥം കൽപ്പിക്കാൻ? അന്യ പുരുഷന്മാരുമായി അനിയന്ത്രിതമായി ഇഴകിച്ചേർന്നുള്ള രംഗപ്രവേശമാണ് വലിയ നാശമുണ്ടാക്കുമെന്ന് ഉസ്താദ് പറഞ്ഞത്. ഇത് പണ്ടേ പറയുന്നതും എല്ലാ രക്ഷിതാക്കളും അവരുടെ മക്കളെ ഓർമിപ്പിക്കുന്നതുമാണ്. ഇനി അങ്ങനെ കൂടിക്കലർന്ന് നിയന്ത്രണമില്ലാതെ പെരുമാറിയാൽ എന്ത് നാശമാണ് ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തിലെ സ്ത്രീപീഡന കേസുകളുടെ കണക്ക് പറഞ്ഞുതരും', എസ് വൈഎസ് നേതാവ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
സംസ്ഥാനത്തെ സ്ത്രീ പീഡന കേസുകളുടെ കണക്കുകളും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് ആപത്ത് വരാതിരിക്കാനാണ് അനിയന്ത്രിതമായ രംഗപ്രവേശം തടയുന്നതെന്നും എസ്‌വൈഎസ് നേതാവ് അവകാശപ്പെട്ടു.
കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാര്‍ക്കെതിരായ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ മാപ്പുപറയണമെന്ന് സമസ്ത എപി വിഭാഗം. കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിക്കണം. ഖുറാനെയും പ്രവാചകനെയും ഇസ്ലാമിക ചരിത്രത്തെയും ശരിയായ രീതിയില്‍ പഠിച്ച് മനസിലാക്കാന്‍ വായനപ്രിയനെന്ന അവകാശപ്പെടുന്ന മുഖ്യമന്ത്രി ഇനിയെങ്കിലും തയ്യാറാകണമെന്ന് കേരള മുസ്ലീം ജമാഅത്ത് പ്രസ്താവനയില്‍ പറഞ്ഞു.
മകൾക്ക് പഠിക്കാൻ പുസ്തകം വാങ്ങണം, അതിന് പണംവേണം; സാരി ധരിച്ച്, നഗ്നപാദയായി മാരത്തൺ ഓടിജയിച്ച് ഒരമ്മ
മുംബൈ: മകൾക്ക് മത്സരപരീക്ഷയ്ക്ക് പഠിക്കാൻ പുസ്തകം വാങ്ങാൻ, പണത്തിനായി മാരത്തണിൽ ഓടി ജയിച്ച് ഒരമ്മ. രമാബായി രൺവീർ എന്ന 47-കാരിയാണ് മഹാരാഷ്ട്രയിലെ ബീഡിലെ അംബാജൊഗായിയിൽ നടന്ന മാരത്തണിൽ പങ്കെടുത്ത് ഒന്നാമതെത്തിയത്. മൂന്നുകിലോമീറ്റർ നീണ്ട മാരത്തണിൽ ആദ്യത്തെ കുറച്ചുദൂരത്തിന് ശേഷം നഗ്നപാദയായാണ് രമാബായി ഓടിയത്. സാരി ധരിച്ച് നഗ്നപാദയായി ഓടുന്ന രമാബായിയുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു.
'എന്റെ ഇളയമകൾ ആരതി പഠിക്കാൻ മിടുക്കിയാണ്. അവൾ കഴിഞ്ഞ രണ്ടാഴ്ചയായി എംപിഎസ്‌സി (മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മഷൻ) പരീക്ഷയ്ക്ക് പഠിക്കാൻ പുസ്തകങ്ങൾ ആവശ്യപ്പെടുകയാണ്. അവ വാങ്ങിക്കൊടുക്കാൻ 3,200 രൂപ സംഘടിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല. അതുകൊണ്ട് എട്ടുദിവസമായി അവൾ എന്നോട് മിണ്ടിയിട്ട്. എനിക്ക് വലിയ സങ്കടമായി. അപ്പോഴാണ് മൂന്നു കിലോമീറ്റർ മാരത്തോണിനെ കുറിച്ച് അറിഞ്ഞത്. ഞാനും പേര് രജിസ്റ്റർ ചെയ്തു. പരമാവധി വേഗത്തിലോടി സമ്മാനത്തുകയായ മൂവായിരംരൂപ നേടാനും അതുകൊണ്ട് ആരതിക്ക് പുസ്തകങ്ങൾ വാങ്ങിക്കൊടുക്കാമെന്നും നിശ്ചയിച്ചു’, മാരത്തണിൽ പങ്കെടുത്തതിനെ കുറിച്ച് രമാബായി ദേശീയ മാധ്യമത്തോട് പറഞ്ഞതിങ്ങനെ.
മുപ്പതിനുമേൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ മത്സരിച്ചാണ് ഇവർ വിജയിച്ചതും സമ്മാനത്തുകയായ മൂവായിരംരൂപ നേടിയതും. രമാബായിക്കൊപ്പം മൂത്തമകൾ പൂജയും മാരത്തണിൽ പങ്കെടുത്തിരുന്നു. പങ്കെടുത്ത വിഭാഗത്തിൽ രണ്ടാമതായി ഫിനിഷ് ചെയ്ത പൂജയ്ക്ക് രണ്ടായിരം രൂപയാണ് സമ്മാനമായി ലഭിച്ചത്. രണ്ടുപേരുടെയും സമ്മാനത്തുക ആരതിക്ക് പുസ്തകങ്ങൾ വാങ്ങാനാണ് ഉപയോഗിക്കുക.
ഹിംഗോലി ജില്ലയിലെ പോത്ര ഗ്രാമക്കാരിയാണ് രമാബായി. 2012-ൽ ഭർത്താവ് മരിച്ചതോടെ രണ്ടുപെൺമക്കളെ തനിച്ച് വളർത്തുകയാണ് ഇവർ. 'കൃഷിയിടമോ വസ്തുവകകളോ ഇല്ലാത്തതിനാൽ മറ്റുള്ളവരുടെ കൃഷിയിടത്തിൽ ഞാൻ ജോലിക്ക് പോകും’, രമാബായി പറയുന്നു.
രമാബായിയുടെ മൂത്തമകൾ പൂജ, മഹാരാഷ്ട്ര പോലീസിൽ ചേരാനുള്ള പരിശീലനത്തിലാണ്. രണ്ടാമത്തെ മകളായ ആരതി, നന്ദേഡിലെ വിശ്വഭാരതി മഹാവിദ്യാലയയിലെ രണ്ടാംവർഷ ബിഎസ്‌സി ബിരുദ വിദ്യാർഥിനിയാണ്. എംപിഎസ്‌സി പരീക്ഷ കടന്ന് ഓഫീസർ പവി നേടുകയെന്നതാണ് ആരതിയുടെ ആഗ്രഹം.
ഇക്കഴിഞ്ഞ ശനിയാഴ്ച ഭാരതീയ ശിക്ഷൺ പ്രസാരക് സൻസ്ഥ, അമൃത് ദൗഡ് എന്ന പേരിൽ സംഘടിപ്പിച്ച മാരത്തണിലാണ് രമാബായിയും പൂജയും പങ്കെടുത്ത് ജയിച്ചത്. ദേശീയ കായികദിനത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു മാരത്തൺ സംഘടിപ്പിച്ചത്. മുപ്പത് മിനിറ്റുകൊണ്ടാണ് രമാബായി മാരത്തൺ പൂർത്തിയാക്കിയത്.
പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരം കൂടി; സഹകരണ ബാങ്കുകളിലെ അഴിമതി പാര്‍ട്ടിക്ക് തിരിച്ചടിയായി:തോമസ് ഐസക്
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് തോമമസ് ഐസക്. പത്ത് വര്‍ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരം കൂടിയെന്നും സഹകരണ ബാങ്കുകളിലെ അഴിമതി പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും ഐസക് പറഞ്ഞു ബിജെപി ഡീല്‍ എന്ന പ്രചാരണം ജനങ്ങള്‍ വിശ്വസിച്ചു. നമ്മുടെ ചില വര്‍ത്തമാനങ്ങള്‍ അത്തരം പ്രചാരണത്തെ സഹായിച്ചിട്ടുണ്ടെുന്നും തോമസ് ഐസക് പറഞ്ഞു. മലപ്പുറം വള്ളിക്കുന്നില്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനത്തിന് ശേഷം നടത്തിയ യോഗത്തിലായിരുന്നു ഐസകിന്റെ പരാമര്‍ശം.
ആരെങ്കിലും പാര്‍ട്ടിയില്‍ നിന്ന് പോയാല്‍ സൗകര്യം എന്നാണ് ഇപ്പോള്‍ കരുതുന്നത്. പിന്നെ അയാളുടെ ചോദ്യത്തിന് മറുപടി പറയേണ്ടല്ലോ. നമ്മള്‍ സത്യവിശ്വാസികള്‍ മാത്രം മതി എന്ന നിലപാടാണ്. ഇത് മനസിലാക്കി തിരുത്തണം. തിരുത്തിയാല്‍ മാത്രം പോരാ. നമ്മള്‍ അങ്ങനെ നന്നായെന്ന് ജനങ്ങള്‍ക്ക് തോന്നുകയും വേണം. മുന്‍കാലങ്ങളില്‍ എല്ലാം ഉണ്ടായതിനെക്കാള്‍ വലിയ തിരിച്ചടിയാണ് അഭിമുഖീകരിക്കുന്ന കാലമാണ് ഇത്. നമ്മളും ബിജെപിയും ഡീലാണെന്ന കാര്യം കേരളത്തിലെ ജനങ്ങള്‍ വിശ്വസിച്ചില്ലേ?. അത് പറഞ്ഞല്ലേ നമ്മുടെ കുറച്ച് വോട്ട് തട്ടിയെടുത്തത്. കള്ള പ്രചരണമാണ്. നമ്മുടെ ചില വര്‍ത്തമാനങ്ങള്‍ അതിന് സഹായിച്ചിട്ടുണ്ട്'- ഐസക് പറഞ്ഞു.
'ഇത് പഴയകാലമല്ല. ഞാന്‍ തന്നെ ഇങ്ങനെ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണം. ആരുടെയെങ്കിലും കൈയില്‍ ടേപ്പ് വച്ചിട്ട് ഞാന്‍ പറയുന്നത് റെക്കോര്‍ഡ് ചെയ്തിട്ടുണ്ടോയെന്ന് ശ്രദ്ധിക്കണ്ടേതുണ്ട്. ടേപ്പ് ചെയ്യുന്ന ആരെയും കാണാത്തതുകൊണ്ടാണ് ഇത്രയും പറഞ്ഞത്. പോരായ്മകള്‍ പലതുമുണ്ട്. അത് തിരുത്തണം. സഹകരണബാങ്കില്‍ ആളുകള്‍ പണം ഇടുന്നത് പാര്‍ട്ടിയെ വിശ്വസിച്ചാണ്. ആ വിശ്വാസം കാത്തുസൂക്ഷിച്ചിട്ടാണോ പെരുമാറിയിട്ടുള്ളത്. ജനം നമ്മെ എഴുതിത്തള്ളിയിട്ടില്ല. വെറുത്തിട്ടുമില്ല. ഒരുഷോക്ക് ട്രീറ്റ്‌മെന്റ്. 2029ല്‍ കേരളത്തില്‍ ഇലക്ഷന്‍ നടക്കും. അന്ന് എല്‍ഡിഎഫ് വീണ്ടും ജയിക്കും.' ഐസക്ക് പറഞ്ഞു.
2029-ൽ മാജിക് സംഭവിക്കും, രാഹുൽഗാന്ധിയുടെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും: ടി.വി.കെ മേതാവ് കനിമൊഴി
ചെന്നൈ: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായ ജോസഫ് വിജയിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കി മുന്നിൽ നിർത്തുമെന്ന് ആവർത്തിച്ച് ടി.വി.കെ. 2029 തിരഞ്ഞെടുപ്പിൽ ടി.വി.കെ രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന കോൺഗ്രസ് വാദത്തിനിടെയാണ് വിജയിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കി കാണിച്ചുകൊണ്ടുള്ള ടിവികെ എംഎഎൽഎ കനിമൊഴിയുടെ പ്രസ്താവന.
'2029ൽ വിജയ് പ്രധാനമന്ത്രി സ്ഥാനാർഥിയാവും. രാഹുൽ ഗാന്ധിയാണ് വിജയിയെ തമിഴ്നാട് മുഖ്യമന്ത്രിയാക്കാൻ സഹായിച്ചത്. അതുപോലെ 2029-ൽ അദ്ദേഹം വിജയ്യുടെ കൈപിടിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കും. രാജ്യത്തിന്റെ പ്രധാനമന്ത്രി ആരാകണമെന്ന് 'ഡൽഹിയല്ല, തമിഴ്നാടാണ് തീരുമാനിക്കുക', 2029ൽ അത്ഭുതം സംഭവിക്കുമെന്നും രാഹുൽ ഗാന്ധി തന്നെ വിജയിയെ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കുമെന്നും കനിമൊഴി പറഞ്ഞു.
അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയെച്ചൊല്ലി തമിഴ്നാട്ടിലെ ഭരണസഖ്യ കക്ഷികളായ കോൺഗ്രസും ടി.വി.കെയും തമ്മിലുള്ള ഭിന്നത പരസ്യമായ പശ്ചാത്തലത്തിലാണ് കനിമൊഴിയുടെ ഈ പരാമർശം. 2029-ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ടി.വി.കെ പിന്തുണച്ചില്ലെങ്കിൽ സംസ്ഥാന മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാർ രാജിവെക്കുമെന്ന് തമിഴ്നാട് ടൂറിസം മന്ത്രിയും കോൺഗ്രസ് നേതാവുമായ എസ്. രാജേഷ് കുമാർ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. രാഹുൽ ഗാന്ധി തന്നെയായിരിക്കും 2029-ൽ പ്രധാനമന്ത്രിയാവുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സമീപകാലത്ത് പുറത്തുവന്ന 'ഇന്ത്യാ ടുഡേ - സി വോട്ടർ'സർവേ ഫലങ്ങളാണ് നിലവിലെ പ്രധാനമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളിലേക്കെത്തിച്ചത്. രാജ്യത്ത് അടുത്ത പ്രധാനമന്ത്രിയായി ജനങ്ങൾ ആഗ്രഹിക്കുന്ന നേതാക്കളുടെ പട്ടികയിൽ നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്ത് വിജയ് ഇടംപിടിച്ചിരുന്നു. സർവേ അനുസരിച്ച് നരേന്ദ്ര മോദിക്ക് 48.7 ശതമാനം പിന്തുണയും രാഹുൽ ഗാന്ധിക്ക് 27.1 ശതമാനം പിന്തുണയും ലഭിച്ചപ്പോൾ വിജയ്ക്ക് 9.2 ശതമാനം പേരുടെ പിന്തുണ ലഭിച്ചു.
പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയെ നയിക്കാൻ ഏറ്റവും അനുയോജ്യനായ നേതാവ് ആരെന്ന ചോദ്യത്തിന് രാഹുൽ ഗാന്ധിക്ക് (29%) പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയത് വിജയ് (12.2%) ആയിരുന്നു. സർവേ ഫലം പുറത്തുവന്നതിന് പിന്നാലെ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ വിജയിയെ 'ഇന്നത്തെ മുഖ്യമന്ത്രി, നാളത്തെ പ്രധാനമന്ത്രി' എന്ന് വിശേഷിപ്പിച്ച് ടി.വി.കെ പ്രവർത്തകർ വ്യാപകമായി പോസ്റ്ററുകൾ പതിച്ചു.
തിരുവനന്തപുരം: കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍. സ്ത്രീകള്‍ വീടുകളില്‍ അടങ്ങി ഒതുങ്ങി കഴിയേണ്ടവരല്ല, കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 19-ാം നുറ്റാണ്ടില്‍ പറയുന്ന കാര്യം 21-ാം നൂറ്റാണ്ടില്‍ പറയുന്നു എന്നും മുഖ്യമന്ത്രി വിമർശിച്ചു. പ്രസ്താവനയോട് കേരള സര്‍ക്കാരിനോ ഞങ്ങളുടെ പാര്‍ട്ടിക്കോ ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.നബിദിന റാലിയുടെ ഭാഗമായി എത്തിയ ആൾക്കൂട്ടത്തിൽ പലയിടത്തും സ്ത്രീ സാന്നിധ്യം ഉണ്ടായതാണ് കാന്തപുരത്തെയും അവരുടെ പുരോഹിത സംഘടനയെയും പ്രകോപിപ്പിച്ചത്. സ്ത്രീകളെ പ്രദർശിപ്പിക്കരുത് എന്ന് അടക്കമുള്ള വിവാദ പരാമർശങ്ങളാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന ജംഇയ്യത്തുൽ ഉലമയുടെ സർക്കുലറിൽ ഉണ്ടായിരുന്നത്. അതേസമയം, സ്ത്രീവിരുദ്ധ സർക്കുലർ വിഷയത്തിൽ കാന്തപുരത്തെ തള്ളാതെയായിരുന്നു മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ പ്രതികരണം.
ഈ വർഷത്തെ വളർച്ച 2.6 ശതമാനം മാത്രമെന്ന് മുൻ ധനകാര്യസെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്
നരേന്ദ്ര മോദി സർക്കാർ സാമ്പത്തിക ഡാറ്റയിൽ കൃത്രിമം കാണിച്ചിരിക്കുകയാണെന്ന് സാമ്പത്തിക വീദഗ്ജർ പറയുന്നു. മുൻ വർഷത്തെ ജിഡിപി കണക്കുകളിൽ വരുത്തിയിട്ടുണ്ടന്ന്  മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് ആരോപിക്കുന്നു.
7.8% ജിഡിപി വളർച്ച എന്ന സർക്കാരിൻ്റെ അവകാശവാദത്തെ സുഭാഷ് ഗാർഗ് തള്ളിക്കളഞ്ഞു, ഇന്ത്യയുടെ യഥാർത്ഥ ജിഡിപി വളർച്ച 2.6% ന് അടുത്താണെന്ന് അദ്ദേഹം തെളിവുകൾ സഹിതം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
മുൻ വർഷത്തെ ജിഡിപി കണക്കുകളിൽ വരുത്തിയ പരിഷ്കാരങ്ങളെ ഗാർഗ് ചോദ്യം ചെയ്യുകയും ഔദ്യോഗിക അവകാശവാദത്തിന്മേൽ സൂക്ഷ്മപരിശോധന ആവശ്യമാണെന്ന് പറയുകയും ചെയ്തു.
“7.8 ശതമാനം കണക്ക് ഒറ്റനോട്ടത്തിൽ മികച്ചതായി തോന്നുന്നു, പക്ഷേ അതിൻ്റെ പിന്നിലെ യാഥാർത്ഥ്യം നാം പരിശോധിക്കണം,” അദ്ദേഹം  പറഞ്ഞു.
“കഴിഞ്ഞ വർഷത്തെ ആദ്യ പാദത്തിലെ വളർച്ചയും തുടക്കത്തിൽ 7.8 ശതമാനമായിരുന്നു. ആ കണക്ക് ഇപ്പോൾ 6.9 ശതമാനമായി പരിഷ്കരിച്ചു. കഴിഞ്ഞ വർഷത്തെ ജിഡിപി നിങ്ങൾ പരിഷ്കരിച്ചാൽ, നടപ്പ് വർഷത്തെ വളർച്ചാ നിരക്ക് യാന്ത്രികമായി ഉയരും.”
മുൻ വർഷത്തെ നിലവിലെ വിലകളിൽ ആദ്യ പാദത്തിലെ ജിഡിപി തുടക്കത്തിൽ 86 ട്രില്യൺ രൂപയായി കണക്കാക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് 80 ട്രില്യൺ രൂപയായി പരിഷ്കരിച്ചതായി ഗാർഗ് ചൂണ്ടിക്കാട്ടി..
“കഴിഞ്ഞ വർഷത്തെ ജിഡിപി പുതുക്കിയില്ലായിരുന്നുവെങ്കിൽ, നിലവിലെ വിലനിലവാരത്തിൽ വളർച്ച 2.6 ശതമാനം മാത്രമാകുമായിരുന്നു.”
ഏറ്റവും പുതിയ കണക്കുകൾ മികച്ചതാക്കാൻ മുൻ കണക്കുകൾ പരിഷ്കരിച്ചിട്ടുണ്ടെന്നാണോ അദ്ദേഹം സൂചിപ്പിക്കുന്നത് എന്ന് ചോദിച്ചപ്പോൾ, ഗാർഗിൻ്റെ മറുപടി  “അത് തന്നെയാണ് ഞാൻ പറയുന്നത്.”എന്നായിരുന്നു.
ഗാർഗീൻ്റെ വെളിപ്പെടുത്തൽ സൂചിപ്പിച്ചു കൊണ്ട് കോൺഗ്രസ് നേതാക്കളായ ജയറാം രമേഷും പവൻ ഖേരയും പ്രധാനമന്ത്രിക്കും ധനമന്ത്രിക്കമെതിരെ രംഗത്ത് വരികയും ചെയ്തു.
ബദലാവ് സരൂരി ഹെ മുദ്രാവാക്യവുമായി പതിനായിരങ്ങൾ ഡൽഹിയിൽ
മോഡി ഭരണത്തിനെതിരെ രാജ്യത്തെ സാമാന്യജനങ്ങളിൽ ഉയരുന്ന രോഷമാകും രാംലീലയിലെ സിപിഐ പ്രതിഷേധ സമരത്തിൽ പ്രതിഫലിക്കുകയെന്ന് പി സന്തോഷ് കുമാർ എംപി.പതിനായിരങ്ങൾ ഇതിനകം ഡൽഹിയിൽ എത്തിക്കഴിഞ്ഞു. റാലി പൊളിക്കാൻ ലക്ഷ്യമിട്ട് യുപി സർക്കാർ പാർട്ടി ജില്ലാ തല നേതാക്കളെ വീട്ടു തടങ്കലിൽ ആക്കിയിര്ക്കുയാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ കുറ്റപ്പെടുത്തി. ഇക്കാര്യങ്ങൾ വിശദീകരിച്ച് അദ്ദേഹം ആഭ്യന്തരമന്ത്രി അമിതി ഷാക്ക് കത്തയച്ചു.
രാജ്യത്തെ ബാലറ്റ് വോട്ടിങ് സമ്പ്രദായം തിരികെ എത്തിക്കൽ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. ഇത് കേവലം സിപിഐയുടെ ശക്തിപ്രകടനമല്ല. ബദലാവ് സരൂരി ഹെ (മാറ്റം അനിവാര്യം) എന്ന ചെറിയൊരു മുദ്രാവാക്യം മാത്രമാണ് പാർട്ടി മുന്നോട്ടുവച്ചത്. അതിന് ലഭിച്ച പൊതുപിന്തുണ ഏറെ വലുതാണ്. മോഡി സർക്കാരിനെതിരെ ജനമനസുകളിൽ രോഷം ആളുകയാണ്. സിജെപി ഉയർത്തിയ ആവശ്യങ്ങൾ സിപിഐ നേരത്തെ മുന്നോട്ടുവച്ചവയാണ്. അതിനാലാണ് സിജെപി സമരത്തിന് പാര്‍ട്ടി തുടക്കത്തിലേ പിന്തുണ നൽകിയത്. ആ സമരത്തിനു ശേഷം മോഡി സർക്കാരിനെ ഭയം ബാധിച്ചു. യുവാക്കളും കർഷകരും തൊഴിലാളികളും ഇടത്തരക്കാരും തങ്ങള്‍ക്ക് ഒപ്പമെന്ന ധാരണ പിഴച്ചെന്ന് ബിജെപിക്കും മോഡി ഭരണത്തിനും ബോധ്യമായി. ഈ പശ്ചാത്തലത്തിൽ സിപിഐ സമരത്തിന് രാംലീല മൈതാനം ലഭിക്കാൻ ഏറെ പാടുപെടേണ്ടി വന്നെന്നും പരിപാടിയുടെ കൺവീനർ കൂടിയായ സന്തോഷ് കുമാർ പറഞ്ഞു.
ഭരണകൂടത്തിനെതിരെ ഉയരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് മോഡി സർക്കാർ ശ്രമിക്കുന്നതെന്ന് എഐടിയുസി ജനറൽ സെക്രട്ടറി അമർജിത് കൗര്‍ പറഞ്ഞു. കേന്ദ്ര സർക്കാർ പ്രതിരോധങ്ങളുടെ എത്ര പൂട്ടിട്ടാലും ജനങ്ങൾ പ്രതികരിക്കും. അതിന്റെ ഉദാഹരണമാണ് ബദലാവ് സരൂരി ഹെ എന്ന പ്രക്ഷോഭം. തൊഴിൽ മേഖലയിൽ മാത്രമല്ല സമസ്ത മേഖലയിലും ജനഹിതത്തെ ഞെരുക്കാനാണ് കേന്ദ്രസർക്കാർ നയങ്ങളും നിയമങ്ങളും രൂപീകരിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. ഈ സർക്കാരിനെതിരെയുള്ള ജനവിരോധം നാൾക്കുനാൾ വർധിക്കുകയേ ഉള്ളൂവെന്നും അമർജിത് കൗർ പറഞ്ഞു. ‌ സമരത്തിൽ പങ്കെടുക്കാൻ പ്രവർത്തകരെത്തുന്നത് തടയാൻ ബുക്ക് ചെയ്ത പ്രത്യേക തീവണ്ടികൾ റെയിൽവെ റദ്ദാക്കിയെങ്കിലും 1600 ലധികംപ്രവർത്തകര്‍ കേരളത്തില്‍ നിന്ന് പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് മുൻ ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.
സൊഹ്‌റാൻ മംദാനിയുമായി സാമ്യമുള്ളവരുടെ മത്സരം ന്യൂയോർക്കിൽ നടന്നു
ന്യൂയോർക്കിൽ നടന്ന സൊഹ്‌റാൻ മംദാനിയുമായി സാമ്യമുള്ളവരുടെ  മത്സരം കാണാൻ നൂറുകണക്കിന് ആളുകൾ എത്തി, ഒമ്പത് മത്സരാർത്ഥികളാണ് കാണികളുടെ വോട്ടിനായി മത്സരിച്ചത്.  നടനും മംദാനിയായി പലയിടങ്ങളിലും വേഷപകർച്ച നടത്താറുമുള്ള അമാഡിയോ ഫുസ്ക മത്സരത്തിൽ വിജയിക്കുകയും 100 ഡോളർ സമ്മാനം നേടുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് നിമിഷ സജയന്‍ പ്രധാന വേഷത്തിലെത്തിയ ഹിന്ദി ചിത്രം 'ബബിത സിങ് റിപ്പോര്‍ട്ടിങ്' പ്രേക്ഷകരിലേക്ക് എത്തിയത്. ആമസോണ്‍ പ്രൈം റിലീസായ ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടുകയാണ്. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് നിമിഷ സജയനെത്തുന്നത്. നിമിഷയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്.
ചിത്രത്തിനായി നിമിഷയ്ക്ക് ഭാരം കൂട്ടേണ്ടി വന്നിരുന്നു. പിന്നീട് ഈ ഭാരം കുറച്ചതിനെക്കുറിച്ചുള്ള നിമിഷയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. തനിക്കൊപ്പം പാറ പോല്‍ ഉറച്ചു നിന്ന ട്രെയ്‌നര്‍ക്ക് നന്ദി പറയുകയാണ് നിമിഷ. ചിത്രത്തിനായി പതിനാല് കിലോയാണ് നിമിഷയ്ക്ക് കൂട്ടേണ്ടി വന്നത്. പിന്നീട് ഈ ഭാരം കുറച്ചതിന് ഏറെ പണിപ്പെട്ടാണെന്ന് താരം പറയുന്നു. ആ വാക്കുകളിലേക്ക്:
''ഈ കഥാപാത്രത്തിനായി ഏതാണ്ട് 14 കിലോയോളം കൂട്ടി (58 കിലോയില്‍ നിന്നും 72 കിലോയിലേക്ക്). പിന്നാലെ വണ്ണം കുറയ്ക്കാനായി നടത്തിയ യാത്ര വേറെ തന്നൊരു കഥയാണ്. ആദ്യത്തെ പത്ത് ദിവസങ്ങളായിരുന്നു ഏറ്റവും കഠിനം. ശരിയായ ഉറക്കമില്ല. ക്രേസി മൂഡ് സ്വിങ്‌സ്, ക്ഷീണം, അസ്വസ്ഥതകള്‍. എന്നെക്കൊണ്ട് സാധിക്കില്ലെന്ന് ആത്മാര്‍ത്ഥമായി തന്നെ തോന്നിയ നിരവധി നിമിഷങ്ങള്‍. ഇനിയും എനിക്കിത് ചെയ്യാനാകില്ലെന്ന് പറഞ്ഞ് എന്റെ ട്രെയ്‌നറുടെ മുമ്പിലിരുന്ന് പൊട്ടിക്കരഞ്ഞ ദിവസങ്ങളുണ്ട്.
അലി ഷിഫാസ് വിഎസ്, നിങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇട്ടിട്ടു പോയേനെ. ഈ യാത്രയിലുടനീളം നിങ്ങള്‍ പാറപോല്‍ എനിക്കൊപ്പം നിന്നു. എനിക്കൊരു എക്‌സ്ട്രാ പുഷ് വേണ്ടി വന്നപ്പോള്‍ നിങ്ങളത് തന്നു. ഇട്ടിട്ട് പോകാന്‍ ആലോചിച്ചപ്പോള്‍ പ്രോത്സാഹിപ്പിച്ചു. പ്രോസസില്‍ വിശ്വസിക്കാന്‍ ശാന്തമായി എന്നെ ഓര്‍മിപ്പിച്ചു. മോശം ദിവസങ്ങളുടെ പേരില്‍ നിങ്ങള്‍ എന്നെ ജഡ്ജ് ചെയ്തില്ല. കഷ്ടപ്പാടുകളുടെ പേരില്‍ കുറ്റബോധം തോന്നിപ്പിച്ചില്ല. എല്ലാദിവസവും നിങ്ങള്‍ കൂടെ തന്നെയുണ്ടായിരുന്നു. ദേഷ്യം വന്ന, തളര്‍ന്നുപോയ, പരാജയം സമ്മതിക്കാന്‍ തയ്യാറായ ദിവസങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ എങ്ങനെയോ നിങ്ങള്‍ അടുത്ത ദിവസവും വരാന്‍ എനിക്കൊരു കാരണം കണ്ടെത്തി നല്‍കി.
തിരിഞ്ഞു നോക്കുമ്പോള്‍ ഇത് ഭാരം കുറയ്ക്കാനുള്ള യാത്ര മാത്രമായിരുന്നില്ലെന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്. ക്ഷമയുടേയും പ്രോസസില്‍ വിശ്വസിക്കുന്നതിന്റേയും, ഏറ്റവും പ്രധാനപ്പെട്ടത്, ശരിയായ വ്യക്തി ഒപ്പമുണ്ടാകുന്നതിന്റേയും പ്രാധാന്യം പറഞ്ഞ യാത്രയായിരുന്നു ഇത്. എന്റെ കഷ്ടാപ്പടുകള്‍ എളുപ്പമാക്കാന്‍ നിങ്ങളുടെ സാന്നിധ്യം കൊണ്ട് സാധിച്ചു. എന്റെ മികച്ച ട്രെയ്‌നറിന്, എന്റെ ഏറ്റവും വലിയ ചിലര്‍ ലീഡര്‍ക്ക്, എന്റെ എല്ലായിപ്പോഴത്തേയും സപ്പോര്‍ട്ട് സിസ്റ്റത്തിന്, നന്ദി ഷിഫുക്ക, ഞാന്‍ തന്നെ എന്നില്‍ വിശ്വസിക്കാതിരുന്നപ്പോഴും എന്നെ വിശ്വസിച്ചതിന്. നിങ്ങളില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല.
അതേസമയം ബബിതി സിങ് റിപ്പോര്‍ട്ടിങ് കയ്യടി നേടി മുന്നേറുകയാണ്. നിമിഷ സജയന്‍ നായികയായ ചിത്രത്തിന്റെ സംവിധാനം അംബിക പണ്ഡിറ്റ് ആണ്. കുറ്റാന്വേഷണ കഥ പറയുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് നിമിഷയെത്തുന്നത്. ബരുണ്‍ സോബ്തിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
അമേരിക്കയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളി യുവതി അറസ്റ്റില്‍
കാലിഫോര്‍ണിയ: യുഎസിലെ കാലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ടു. ഇവരുടെ സുഹൃത്തായ മറ്റൊരു മലയാളി യുവതിയാണ് കൊലപാതകം നടത്തിയത്. ഇവരിപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. തൃശ്ശൂര്‍ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടില്‍ ഹരിദാസിന്റെയും സുഷമയുടെ മകള്‍ അഞ്ജന(35), തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആന്‍ മേരി മാത്യു(40) എന്നിവരാണ് കൊല്ലപ്പെട്ടത്. യുവതികളുടെ സുഹൃത്തായ അനിലയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
ഒരേ ഫ്‌ളാറ്റിലാണ് മൂവരുടെ കുടുംബം കഴിഞ്ഞിരുന്നത്. ആനിനെ ഫ്‌ളാറ്റിലെ മുറിയില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ ഫ്‌ളാറ്റിന് താഴെ വിളിച്ചുവരുത്തി കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. അഞ്ജനയെ കൊലപ്പെടുത്തിയ ശേഷം കാര്‍ നിര്‍ത്താതെ പോയി. ആനിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെയിരുന്നതോടെ ഭര്‍ത്താവ് ഫ്‌ളാറ്റിലെത്തിയപ്പോഴാണ് കുത്തേറ്റ മരിച്ച നിലയില്‍ കണ്ടതെന്നാണ് വിവരം.
ജോലിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആനിന് അനിലയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് കുടുബത്തിന് ലഭിച്ച വിവരമെന്ന് കുടുംബ സുഹൃത്തായ ജെറി സാം ജോസഫ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അഞ്ജനയുടെ കുടുംബത്തിന് ഇതുവരെയും കൊലയ്ക്ക് പിന്നിലെ കാരണമെന്താണെന്ന വിവരം ലഭിച്ചിട്ടില്ല. അമേരിക്കന്‍ സമയം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. അഞ്ജനയുടെ കുടുംബം ശനിയാഴ്ചയാണ് വിവരം അറിഞ്ഞത്.
കോട്ടയം ചിങ്ങവനം സ്വദേശി പള്ളത്ര ജേക്കബിന്റെ ഭാര്യയാണ് ആന്‍. ജേക്കബും യുഎസില്‍ തന്നെയാണ്. എന്‍ജിനീയറായ ആന്‍ കഴിഞ്ഞ പത്തുവര്‍ഷമായി യുഎസിലാണ് താമസിക്കുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. വിലങ്ങൂര്‍ സ്വദേശി വിജീഷാണ് അഞ്ജനയുടെ ഭര്‍ത്താവ്. അദ്ദേഹവും യുഎസിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ എട്ടുവര്‍ഷമായി യുഎസില്‍ താമസിക്കുന്ന അഞ്ജന കാലിഫോര്‍ണിയയില്‍ സ്‌കൂള്‍ അധ്യാപികയായിരുന്നു. ഇവര്‍ക്ക് ആറു വയസുള്ള മകളുണ്ട്.
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി ( സിജെപി ) സ്ഥാപകർ വിശുദ്ധരൊന്നുമല്ലെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. അവർക്ക് രാഷ്ട്രീയ മോഹങ്ങളുണ്ട്. ഡൽഹി ജന്തർ മന്ദറിൽ നടന്ന വിദ്യാർഥി സമരത്തിനിടയിലാണ് താൻ ഇക്കാര്യം മനസ്സിലാക്കിയത്. യുവനേതാക്കൾക്ക് ഇത്തരം രാഷ്ട്രീയ മോഹങ്ങൾ ഉണ്ടാകുന്നതിൽ തെറ്റില്ലെന്നും വാങ് ചുക് പറഞ്ഞു. പ്രഖാര്‍ ഗുപ്തയുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് വാങ്ചുകിന്റെ പരാമര്‍ശം.
സിജെപി സ്ഥാപകർ‌ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. അവരെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ താത്പര്യമുള്ളതായി അവര്‍ എന്നോട് പറഞ്ഞിട്ടില്ല. പക്ഷെ ഞാൻ അങ്ങനെ വിശ്വസിക്കുന്നു. അത്തരത്തിൽ രാഷ്ട്രീയ അഭിലാഷം ഉണ്ടാവുന്നതില്‍ തെറ്റില്ല. ഒന്നും മോഹിക്കാതിരിക്കാൻ മാത്രം വിശുദ്ധരല്ല അവർ. സോനം വാങ് ചുക് കൂട്ടിച്ചേർത്തു.
വിദ്യാർഥി സമരത്തിൽ പങ്കുചേരുമ്പോൾ, അഭിജീത് ദിപ്കെ മുൻപ് ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ആളാണെന്ന് പല വിമർശകരും പറഞ്ഞിരുന്നു. മുൻപ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചു എന്നത് തെറ്റായി കരുതുന്നില്ല. അതുകൊണ്ടു അത് കാര്യമാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥി പ്രക്ഷോഭത്തിൽ രാഷ്ട്രീയ അജണ്ടകൾ പാടില്ലെന്ന് സിജെപി നേതാക്കളായ ദിപ്കെ, ദാസ്, രങ്ക എന്നിവരോട് പറഞ്ഞിരുന്നുവെന്നും വാങ്ചുക് വ്യക്തമാക്കി.
കൊച്ചി: സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഉറച്ച് സമസ്ത നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. സ്ത്രീകളെ രംഗത്തിറക്കിയാല്‍ വലിയ നാശമാണ് എന്ന് കണ്ടത് കൊണ്ടാണ് ഇസ്ലാം പര്‍ദ്ദ നിര്‍ബന്ധമാക്കിയതെന്ന് കാന്തപുരം പറഞ്ഞു. പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം. അതാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. സ്ത്രീകള്‍ പൊതു വേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.
'സ്ത്രീകള്‍ പൊതു വേദിയില്‍ ഇറങ്ങരുത് എന്ന് പറയുന്നത് ബഹുമാനം കൊണ്ടാണ്. സ്ത്രീകള്‍ പൊതു വേദിയില്‍ ഇറങ്ങിയാല്‍ അത് വലിയ നാശം. അതാണ് ഇസ്‌ലാം പര്‍ദ്ദ ഏര്‍പ്പെടുത്തിയത്. അതാണ് മതം പഠിപ്പിക്കുന്നത്. ആരെങ്കിലും ചോദ്യം ചെയ്താല്‍ പേടിച്ച് ഓടില്ല. ഇത് പറയുമ്പോള്‍ വേറെ ഏതെങ്കിലും സംഘടന കാന്തപുരത്തിന് എന്ത് അധികാരം എന്ന് ചോദിക്കുന്നു. ഞങ്ങള്‍ മതത്തെ കുറിച്ച് പഠിച്ചവരാണ്. ഞങ്ങള്‍ക്ക് മുസ്ലിം സമുദായത്തോട് പറയാന്‍ ഉള്ള അവകാശം ഉണ്ട്. പറയുക തന്നെ ചെയ്യും. ആരെങ്കിലും പറഞ്ഞാല്‍ പേടിച്ച് ഓടില്ല', കാന്തപുരം പറഞ്ഞു.
ഹല്‍ദ്വാനി ശുദ്ധീകരണ വിവാദം: രാഹുല്‍ ഗാന്ധിക്കെതിരെ കേസ്
ഡെറാഡൂണ്‍: ഹല്‍ദ്വാനിയിലെ ശുദ്ധീകരണ വിവാദത്തില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ കേസ് എടുത്ത് ഉത്തരാഖണ്ഡ് പൊലീസ്. വാല്‍മീകി സമുദായത്തില്‍പ്പെട്ട അമിത് കുമാര്‍ നല്‍കിയ പരാതിയില്‍ ആണ് കേസെടുത്തിരിക്കുന്നത്. മതപരമായ ചടങ്ങിന് രാഹുല്‍ ഗാന്ധി ജാതീയമായ വ്യാഖ്യാനം നല്‍കിയെന്ന് ആരോപിച്ചാണ് കേസ്. ബിഎന്‍എസ് ലെ 196, 299 എസ്‌സി/എസ്ടി നിയമത്തിലെ 3 (1) (ക്യു) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഖര്‍ഗെ പങ്കെടുത്ത വേദിയില്‍ ശുദ്ധീകരണം നടത്തിയവര്‍ക്ക് എതിരെ കേസ് എടുക്കാന്‍ പ്രധാനമന്ത്രിയോട് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ ഇതുവരെ കോസ് എടുത്തിട്ടില്ല.
ഹല്‍ദ്വാനിയിലെ സ്ഥലവും പരിസരവും വൃത്തിയാക്കുന്നതിലും അനുഷ്ഠാനം നടത്തുന്നതിലും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ നേരിട്ട് പങ്കെടുത്തതായാണ് പരാതിക്കാരന്‍ വ്യക്തമാക്കിയിരിക്കുന്നത്. വസ്തുതകള്‍ മുന്‍കൂട്ടി പരിശോധിക്കാതെ ഈ സംഭവത്തെ 'അയിത്തം' എന്ന വിവേചനപരമായ പ്രവൃത്തിയായി ചിത്രീകരിച്ചതിലൂടെ, അതില്‍ പങ്കെടുത്ത പട്ടികജാതി വിഭാഗക്കാരെ ജാതിവിവേചനം നടത്തുന്നവരായി തെറ്റായി വ്യാഖ്യാനിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ എന്നാണ് പരാതിക്കാരൻ്റെ ആരോപണം.ഈ പ്രസ്താവനകള്‍ വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്തുന്നതിനും, അതുവഴി ഇതില്‍ ഉള്‍പ്പെട്ടവരുടെ വ്യക്തിപരമായ അന്തസ്സിനെയും സമാധാനത്തെയും സുരക്ഷയെയും ഗുരുതരമായി ബാധിക്കുന്നതിനും കാരണമായെന്നുമാണ് പരാതിക്കാരന്റെ വാദം.
അതേസമയം, ജാതിപരമായ ലക്ഷ്യങ്ങളൊന്നും ഈ അനുഷ്ഠാനത്തിന് ഉണ്ടായിരുന്നില്ലെന്നും, പൊതുസ്ഥലത്തിന്റെ പരിശുദ്ധി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് അത് നടത്തിയതെന്നുമായിരുന്നു 'ശ്രീരാമസേന' നല്‍കുന്ന വിശദീകരണം.ഹല്‍ദ്വാനിയില്‍ ഓഗസ്റ്റ് 8-ന് നടന്ന കോണ്‍ഗ്രസ് റാലിക്കുശേഷം അധ്യക്ഷന്‍ ഖര്‍ഗെ സംസാരിച്ച വേദിയില്‍ 'ശ്രീരാമസേന' എന്ന ഹിന്ദുത്വ സംഘടന നടത്തിയ 'ശുദ്ധീകരണ യജ്ഞം' (ശുദ്ധീകരണ ചടങ്ങ്) ദളിത് വിരുദ്ധമാണെന്നായിരുന്നു രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചിരുന്നത്. ഓഗസ്റ്റ് 8-ന് ഹല്‍ദ്വാനിയിലെ രാംലീല മൈതാനിയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ റാലി സംഘടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മറ്റ് നേതാക്കളും ഇതില്‍ പങ്കെടുത്തിരുന്നു.
ഹോര്‍മൂസില്‍ വീണ്ടും യുഎസ് വ്യോമാക്രമണം;തിരിച്ചടിച്ച് ഇറാന്‍
വാഷിങ്ടണ്‍: ഇറാനുനേരെ വീണ്ടും അമേരിക്കയുടെ വ്യോമാക്രമണം. ഹോര്‍മുസ് കടലിടുക്കിന് സമീപത്തെ ലാറക് ദ്വീപിലെ ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെയാണ് ആക്രമണം നടത്തിയത്. ലാറക് ദ്വീപിലെ രണ്ട് ഇറാനിയന്‍ ലോഞ്ചറുകള്‍ തകര്‍ത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹോര്‍മുസില്‍ കടല്‍ മൈനുകള്‍ വിന്യസിക്കാന്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് (ഐആര്‍ജിസി.) റോക്കറ്റുകള്‍ തയ്യാറാക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് സൈന്യം പ്രതികരിച്ചത്. ആക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി തസ്നിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഹോര്‍മുസിനെ സുരക്ഷിതമാക്കുക ലക്ഷ്യമിട്ടാണ് നടപടിയെന്നും, കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാന്‍ മേഖലയില്‍ സൂക്ഷ്മനിരീക്ഷണം നടത്തുകയാണ്. പുതിയ മൈനുകള്‍ സ്ഥാപിക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തിയെന്നും യുഎസ് അറിയിച്ചു. അതേസമയം ആക്രമണത്തില്‍ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ സൈന്യം പ്രതികരിച്ചു. യു എസ് സൈനികമായും സാമ്പത്തികമായും വലിയ വിലനല്‍കേണ്ടിവരുമെന്ന് ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കി.
അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തിനിടെ ഇറാൻ പ്രസിഡന്റും റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച്ച ഇന്ന് നടക്കാനിരിക്കെയാണ് അമേരിക്കയുടെ ആക്രമണം. കൂടിക്കാഴ്ചയിൽ അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തോട് റഷ്യൻ നിലപാട് നിർണായകമാകും. എതിരാളികൾക്ക് സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്ന് ഇറാൻ പ്രതിരോധ മന്ത്രി ആവർത്തിച്ചു.
അമേരിക്കയുമായി കരാറിലെത്തിയാലും, ആണവായുധം നിർമ്മിക്കാൻ ശ്രമിച്ചാൽ ഇറാനെ ആക്രമിക്കുമെന്ന് ഇസ്രയേൽ പറഞ്ഞു. കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയാണ് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുക. റഷ്യയിലെ ഇറാൻ അംബാസഡർ കാസെം ജലാലിയെ ഉദ്ധരിച്ച് ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ ആണ് ഈ വിവരം പുറത്തുവിട്ടത്. പുടിനുമായി പെസെഷ്കിയാൻ നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയായിരിക്കും ഇത്.
അധികാരത്തിൽ ചില സ്ഥാനങ്ങൾ നേടുന്നതിനുവേണ്ടി മാത്രമായിരുന്നില്ല ഞങ്ങളുടെ പോരാട്ടം; ഡോ.ബിആർ അംബേദ്കർ.. 1955ലെ വീഡിയോ..
പട്ടികജാതികൾക്ക് രാഷ്ട്രീയ പ്രതിനിധിത്വം ലഭിക്കണമെന്ന ഡോ.ബിആർ അംബേദ്കറുടെ ആവശ്യം അധികാരത്തിൽ ചില സ്ഥാനങ്ങൾ നേടുന്നതിനുവേണ്ടി മാത്രമായിരുന്നില്ല.
അത് സ്വന്തം പ്രശ്നങ്ങൾ സ്വയം ഉന്നയിക്കാനും, സ്വന്തം നേതൃത്വത്തെ വളർത്താനും, ഭരണനിർണ്ണയങ്ങളിൽ പങ്കാളികളാകാനും ഉള്ള അവകാശം ആയിരുന്നു.അദ്ദേഹം പിന്നാക്ക ജനവിഭാഗങ്ങളോട് സംഘടിക്കാനും, വിദ്യാഭ്യാസം നേടാനും, രാഷ്ട്രീയമായി ബോധവൽക്കരിക്കപ്പെടാനും ആഹ്വാനം ചെയ്തു.കാരണം,അവകാശങ്ങൾ സമ്മാനമായി ലഭിക്കുന്നതല്ല; അവകാശങ്ങളെക്കുറിച്ചുള്ള ബോധവും സംഘടിതമായ ജനപങ്കാളിത്തവുമാണ് അവയെ ശക്തിപ്പെടുത്തുന്നത് എന്ന് അദ്ദേഹം വിശ്വസിച്ചു. 1955ൽ ബിബിസി യുമായി അദ്ദേഹം നടത്തിയ അഭിമുഖത്തിലൽ നിന്ന്...
ബലുചിസ്ഥാനിലെ ഒരു ഗായിക ആലപിച്ച ഓണപ്പാട്ട് മലയാളികളുടെ അകം തൊട്ടിരിക്കുന്നു. വൈറൽ ഗാനം...
ഓണാഘോഷങ്ങൾ പരിസമാപ്തിയാവുകയാണ്. ഓണം ഇത്തവണ ലോകം ഏറ്റെടുത്തിരിക്കുകയാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ തൊട്ട് പഞ്ചഭൂഖണ്ഡങ്ങളിലേയും പ്രവാസി മലയാളികളും വിദേശികളും ഇട്ട റീലുകൾ കൊണ്ട് സമൂഹ മാധ്യമങ്ങൾ നിറഞ്ഞു കവിയുകയാണ്. പക്ഷെ, അപ്രതീക്ഷ കോണിൽ നിന്ന് വന്ന ഒരു ഓണപ്പാട്ട് മലയാളികളുടെ മനം കവർന്നിരിക്കുന്നു. പാക്ക് പ്രവിശ്യയായ ബലുചിസ്ഥാനിലെ ഒരു ഗായിക ആലപിച്ച ഓണപ്പാട്ട് മലയാളികളുടെ  അകം തൊട്ടിരിക്കുന്നു.
പാക്കിസ്ഥാനിൽ സ്വാതന്ത്ര്യം വേണമെന്നുള്ള ബലൂചികളുടെ സമരത്തിന് അഭിവാദ്യമർപ്പിക്കാനുള്ള സുവർണ്ണാവസരമാണ് നമുക്കിത്. പറയൂ.. 'ഫ്രീഡം ഫോർ ബലൂചിസ്ഥാൻ'... 'കേരളം ഇസ് വിത്ത് ബലൂചിസ്ഥാൻ'.....
കൊച്ചി: പ്രതിപക്ഷ ഉപനേതൃപദവിയിൽ സിപിഎം-സിപിഐ പോര് കനക്കുന്നു. പരസ്യപ്രസ്താവനകൾക്കും സോഷ്യൽ മീഡിയ പോസ്റ്റുകൾക്കും പുറമെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ മോഹനൻ ശനിയാഴ്ച ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിന് മറുപടിയുമായി സിപിഐ മുഖപത്രമായ ജനയുഗം ഇന്ന് രംഗത്തുവന്നു. സിപിഐ നേതാവ് രാജാജി മാത്യു തോമസ് എഴുതിയ ലേഖനത്തിൽ ഭരണകാലത്തെ വീഴ്ചകളെ രാഷ്ട്രീയ സത്യസന്ധതയോടെ കാണാൻ ഇടതുപക്ഷം തയ്യാറാകണമെന്ന്  ആവശ്യപ്പെടുന്നു.
‘കേവലം ഒരു പദവിക്കുവേണ്ടിയുള്ള അവകാശവാദമല്ല, മറിച്ച് ഇടതുപക്ഷ മുന്നണിയിൽ അനിവാര്യമായ ഒരു രാഷ്ട്രീയ തിരുത്തലിനുള്ള ശ്രമമാണ് . ഫാസിസ്റ്റ് വിപത്തിനെ നേരിടുന്നതിൽ ദേശീയതലത്തിൽ കോൺഗ്രസിൻ്റെ പ്രസക്തിയെ സിപിഐ ഗൗരവമായി കാണുന്നു.
എൽഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മുന്നണിയിൽ കൂട്ടായ നേതൃത്വവും ഉത്തരവാദിത്തവും വേണമെന്ന ഉദ്ദേശത്തിൻ്റെ പുറത്താണ് പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐ ആവശ്യപ്പെട്ടതെന്നും രാജാജി മാത്യു തോമസ് പറയുന്നു.  ബിജെപി-സംഘ്പരിവാർ ശക്തികൾ രാജ്യത്താകെ ചെലുത്തുന്ന സ്വാധീനത്തെ പ്രതിരോധിക്കാൻ പഴയ കീഴ്വഴക്കങ്ങളിൽ മാത്രം തൂങ്ങിനിൽക്കുന്നത് ഗുണകരമാവില്ല. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് കൂടുതൽ വിപുലവും കൂട്ടായതുമായ രാഷ്ട്രീയ പരിശ്രമം ആവശ്യമാണെന്നും ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ഭരണകാലത്തെ വീഴ്ചകളെ രാഷ്ട്രീയ സത്യസന്ധതയോടെ കാണാൻ ഇടതുപക്ഷം തയ്യാറാകണമെന്ന് ഇതിൽ ആവശ്യപ്പെടുന്നുണ്ട്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി നടക്കുന്ന ഉഭയകക്ഷി ചർച്ചകൾ കേവലം ഒരു പദവിക്കുവേണ്ടിയുള്ള അവകാശവാദമല്ല, മറിച്ച് ഇടതുപക്ഷ മുന്നണിയിൽ അനിവാര്യമായ ഒരു രാഷ്ട്രീയ തിരുത്തലിനുള്ള ശ്രമമാണ പ്രതിപക്ഷ നേതൃസ്ഥാനവും ഉപനേതൃസ്ഥാനവും സിപിഎമ്മിനായിരുന്നുവെന്ന കീഴ്‌വഴക്കം അഭംഗുരം തുടരണമെന്ന വാദം സംസ്ഥാനത്തും രാജ്യത്തുമുണ്ടായ മാറ്റങ്ങളെ കണക്കിലെടുക്കാനോ അംഗീകരിക്കാനോ ഉള്ള വൈമുഖ്യമാണെന്നും അദ്ദേഹം വിമർശിക്കുന്നു.
നിലവിലെ രാജ്യത്തെ സാഹചര്യങ്ങളെ നേരിടാൻ കൂട്ടായ നേതൃത്വം വേണമെന്ന് പറയുമ്പോൾ അതിനെ പ്രതിരോധിക്കാൻ അടിയന്തരാവസ്ഥയെ പിന്തുണച്ചതടക്കം പഴയ കാര്യങ്ങൾ പറയുന്നത് ബന്ധങ്ങളിൽ വിള്ളലുകൾ വീഴ്ത്താനെ സഹായിക്കു. കേരളത്തിലെ യുഡിഎഫ് - എൽഡിഎഫ് മുന്നണി ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ രാഷ്ട്രീയത്തെ വിലയിരുത്താനോ സംഘപരിവാർ ശക്തികളുയർത്തുന്ന ഭീഷണിയെ തനിയെ പ്രതിരോധിക്കാനോ സാധിക്കില്ല. ഫാസിസ്റ്റ് വിപത്തിനെ നേരിടുന്നതിൽ ദേശീയതലത്തിൽ കോൺഗ്രസിൻ്റെ പ്രസക്തിയെ സിപിഐ ഗൗരവമായി കാണുന്നു. കോൺഗ്രസിൻ്റെ നയങ്ങളോടുള്ള രാഷ്ട്രീയമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോൾ തന്നെ, പാർലമെന്റിലെ പ്രധാന പ്രതിപക്ഷമെന്ന നിലയിൽ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ അവർക്കുള്ള പങ്ക് നിഷേധിക്കാനാവില്ല. അടിയന്തരാവസ്ഥയിലെ സമീപനത്തെ പറ്റി മുട്ടിന് മുട്ടിന് ഓർമിപ്പിക്കുന്നവർ  രാജസ്ഥാനിലെ സിക്കർ മണ്ഡലത്തിൽ നിന്ന് ജയിച്ചത് കോൺഗ്രസ് പിന്തുണയോടെയാണ് എന്നത് മറക്കരുതെന്നും ലേഖനത്തിൽ ഓർമിപ്പിക്കുന്നു.
കണ്ണൂരിൽ CPMനെതിരെ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം; എഡ്യൂക്കേഷൻ സൊസൈറ്റിയുടെ പേരിൽ പണംപിരിച്ചു
കണ്ണൂർ: കണ്ണൂർ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ഉയരുന്നു. പാർട്ടി നേതൃത്വത്തിലുള്ള നോർത്ത് മലബാർ എഡ്യൂക്കേഷനൽ സൊസൈറ്റിക്കെതിരെയാണ് നിക്ഷേപകർ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇരിട്ടിയിലെ സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ ഭാരവാഹികളായുള്ള ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റ് കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനാണ്.
2015-ൽ പ്രവർത്തനം ആരംഭിച്ച സൊസൈറ്റി, കോളേജ് സ്ഥാപിക്കാമെന്ന വാഗ്ദാനം നൽകി പതിനായിരത്തിലധികം ആളുകളിൽ നിന്നാണ് പണം പിരിച്ചെടുത്തത്. 1,000 രൂപ മുതൽ 1 ലക്ഷം രൂപ വരെയുള്ള ഓഹരികളായാണ് തുക സമാഹരിച്ചത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കോളേജ് ആരംഭിക്കുകയോ, പിരിച്ചെടുത്ത പണത്തെക്കുറിച്ച് വിവരങ്ങൾ നൽകുകയോ ചെയ്തിട്ടില്ലെന്ന് നിക്ഷേപകർ പരാതിപ്പെടുന്നു. എത്രയും വേഗം കോളേജ് ആരംഭിക്കുകയോ നിക്ഷേപിച്ച പണം തിരികെ നൽകുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
വിഷയം പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽ നേരത്തെ തന്നെപ്പെടുത്തിയിരുന്നതായി സിപിഎം ലോക്കൽ കമ്മിറ്റി അംഗം ജോസഫ് തോമസ് പറഞ്ഞു. പണം പിരിക്കാൻ കാണിച്ച ആവേശം കോളേജ് സ്ഥാപിക്കുന്ന കാര്യത്തിൽ ഭാരവാഹികൾ കാണിച്ചില്ലെന്നും ജനങ്ങളുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേപ്പാളിലെ മിന്നൽ പ്രളയം; യുപിയിലെ ഗന്ധക് നദിയിലേയ്ക്ക് ഒഴുകിയെത്തിയത് 10 മൃതദേഹങ്ങൾ
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അകപ്പെട്ടവരുടെ മൃതദേഹ​ങ്ങൾ ഉത്തർപ്രദേശിലെ ​ഗന്ധക് നദിയിൽ നിന്ന് കണ്ടെത്തി. ഓഗസ്റ്റ് 27-ന് ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ ഗന്ധക് നദിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സശസ്ത്ര സീമാ ബലിന്റെ രക്ഷാപ്രവർത്തന സംഘമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇൻസ്പെക്ടർ അരുൺ പാണ്ഡെയുടെ നേതൃത്വത്തിലുള്ള എട്ടംഗ പട്രോളിം​ഗിനിടെ വെള്ളത്തിൽ എന്തോ പൊങ്ങിനിൽക്കുന്നത് കാണുകയും ബോട്ട് അടുത്തു കൊണ്ടുപോയപ്പോൾ അത് ഒരു സ്ത്രീയുടെ മൃതദേഹമാണെന്ന് തിരിച്ചറിയുകയുമായിരുന്നു. ശരീരം വീർത്ത് അഴുകിയ നിലയിലായിരുന്നു, കൂടാതെ മുറിവുകളും ഉണ്ടായിരുന്നു. തങ്ങളുടെ പക്കലുണ്ടായിരുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് സംഘം മൃതദേഹം കരയിലേക്ക് മാറ്റി.
ആദ്യ മൃതദേഹം കണ്ടെത്തി രണ്ട് മണിക്കൂറിനുള്ളിൽ, നദിയിൽ മറ്റ് മൂന്ന് മൃതദേഹങ്ങൾ കൂടി ഒഴുകിനടക്കുന്നത് കണ്ടതായി അരുൺ പാണ്ഡെ പറഞ്ഞു. വാരാന്ത്യത്തോടെ ഉത്തർപ്രദേശിലെ ഗന്ധക് നദിയിൽ നിന്ന് 10 മൃതദേഹങ്ങളാണ് പുറത്തെടുത്തത്. മഹാരാജ്ഗഞ്ചിൽ നിന്ന് നാലും കുശിനഗറിൽ നിന്ന് ആറ് മൃതദേഹങ്ങളുമാണ് കണ്ടെടുത്തത്.
മരിച്ചവരെല്ലാം മുതിർന്നവരാണെന്നും, നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽപ്പെട്ട് അതിർത്തി കടന്ന് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയതാണെന്ന് കരുതുന്നതായും അധികൃതർ പറഞ്ഞു. മൃതദേഹങ്ങൾ തിരിച്ചറിയാനും ബന്ധുക്കളെ കണ്ടെത്തുന്നതിനുമായി മൃതദേഹങ്ങൾ 72 മണിക്കൂർ സൂക്ഷിക്കുന്നതിനായി മോർച്ചറികളിലേക്ക് മാറ്റി.
ഹിന്ദുരാഷ്ട്ര സങ്കൽപം എന്നാൽ മുസ്ലീങ്ങളെ ഒഴിവാക്കിയുള്ളതല്ല : മോഹൻ ഭാ​ഗവത്
ന്യൂയോർക്ക്: ഹിന്ദുരാഷ്ട്ര സങ്കൽപം എന്നാൽ മുസ്ലീങ്ങളെ ഒഴിവാക്കിയുള്ളതല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്. ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു കരുതുന്നുണ്ടെങ്കിൽ അയാൾ യഥാർഥ ഹിന്ദു ആയിരിക്കില്ല. അതല്ല ഹിന്ദുത്വം. നിങ്ങൾ സ്വയം ഒരു ഹിന്ദു എന്ന് വിളിക്കാൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ എല്ലാപാതകളും ഒരേ ദൈവത്തിലേക്കുള്ളതാണെന്ന് വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ സംഘടിപ്പിച്ച വൺ വേൾഡ്, വൺ ഹ്യൂമാനിറ്റി(ഒരു ലോകം, ഒരു മാനവികത) എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യത്യസ്ത മതങ്ങളെ അം​ഗീകരിക്കുന്നതിനൊപ്പം മനുഷ്യത്വത്തിന്റെ ഐക്യത്തിന് ഊന്നൽ നൽകുന്നതാണ് ഇന്ത്യയുടെ പരമ്പരാ​ഗതമായ കാഴ്ചപ്പാട്. മതങ്ങൾ വ്യത്യസ്തമായിരിക്കാം, പക്ഷേ, മനുഷ്യത്വം ഒന്നാണ് എന്ന് പറയുന്ന സമൂഹത്തിലാണ് താൻ പ്രവർത്തിക്കുന്നത്. സത്യം ഒന്നാണ്, ആ സത്യത്തിന്റെ ഉത്പന്നമാണ് മനുഷ്യത്വം. മതത്തിന്റെ അത്യന്തിക ലക്ഷ്യം സത്യം അന്വേഷിക്കുകയെന്നതാണെന്നും മോഹൻ ഭാ​ഗവത് പറഞ്ഞു.
അതെസമയം, . ഇത്തരം  പ്രസംഗങ്ങൾ പാശ്ചാത്യ അന്താരാഷ്ട്ര സമൂഹത്തെ തൃപ്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് എന്നും രാഷ്ട്ര സമൂഹത്തിന് വേണ്ടിയല്ല എന്നുമുള്ള വിമർശനം ഇപ്പോൾ തന്നെ സമൂഹ മാധ്യമങ്ങളിൽ ഉയർന്നു കഴിഞ്ഞു.
മൈലാട്ടത്തിൽ ചതുരാം കുതിര... എയ്.., മലയാളം പാട്ടുകൾക്ക് ചുവടുവെച്ച് അരുണാചലിലെ കുട്ടികൾ; ഓണാഘോഷം തിമിർത്താടി
അരുണാചൽ പ്രദേശിലെ തദ്ദേശീയരായ കുട്ടികൾ ഓണം ആഘോഷിക്കുന്ന വീഡിയോ പങ്കുവെച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. മലയാളം തമിഴ് പാട്ടുകൾക്ക് കുട്ടികൾ ചുവടുവെക്കുന്ന വീഡിയോയാണ് മന്ത്രി പങ്കുവെച്ചത്. പരമ്പരാഗത കസവുസാരിയും മുണ്ടും ധരിച്ച കുട്ടികളെയും വീഡിയോയിൽ കാണാം.
പെൺകുട്ടികളും ആൺകുട്ടികളും വെവ്വേറെ പാട്ടിന് ഡാൻസ് ചെയ്യുന്നതാണ് വീഡിയോയുടെ ആദ്യഭാഗത്ത് ഉള്ളത്. കലാഭവൻ മണിയുടെ വരത്തന്റൊപ്പം ഒളിച്ചുചാടിയ, പുലിവാൽ കല്യാണത്തിൽ ഗുജറാത്തി കാൽത്തള കെട്ടിയ, തുടങ്ങിയ പാട്ടുകൾക്ക് ആൺകുട്ടികളുടെ സംഘം നൃത്തം ചെയ്യുന്നു. തമിഴ് ചിത്രം ഗില്ലിയിലെ അപ്പടി പോട് എന്ന ഗാനത്തിനും നാടൻപാട്ടായ ഒള്ളുള്ളേരെയുടെ അജഗജാന്തരം എന്ന ചിത്രത്തിലെ വേർഷനുമാണ് പെൺകുട്ടികളുടെ സംഘം നൃത്തംവെക്കുന്നത്.
പല നിറത്തിലുള്ള മുണ്ടാണ് ഇരുസംഘവും ഡാൻസിന് വേഷമായി ഉപയോഗിച്ചിരിക്കുന്നത്. ആൺകുട്ടികൾ വെള്ള ഷർട്ട് ധരിച്ചപ്പോൾ, പെൺകുട്ടികൾ കുർത്തയ്ക്ക് സമാനമായ വേഷമാണ് മുണ്ടിനൊപ്പം ധരിച്ചത്.
വീഡിയോയുടെ അവസാനഭാഗത്ത് കസവ് സാരി ധരിച്ച പെൺകുട്ടികളെയും മുണ്ടും ഷർട്ടും ധരിച്ച ആൺകുട്ടികളെയും കാണാം. ഉറുമിയിലെ ചിമ്മി ചിമ്മി മിന്നിത്തിളങ്ങ്ന്ന എന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ 'ഫിറ്റ് ചെക്ക്' ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
മലപ്പുറം: 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി എം എ വേട്ടയുമായി കേരള പൊലീസ്. മഞ്ചേരിയിൽ 10 കോടിയോളം രൂപ വിപണി മൂല്യം വരുന്ന 12 കിലോ എം ഡി എം എയുമായി സംഘത്തിലെ പ്രധാനികളായ 3 പേരെ പിടികൂടി. നേരത്തെ 97 ഗ്രാം എം ഡി എം എയുമായി ആറുപേരെ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പ്രതികളുടെ കാറിൽ നിന്നാണ് ഇന്നലെ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്. വലിയ തോതിൽ മയക്കുമരുന്ന് എത്തിച്ചു വിതരണം ചെയ്യുന്ന ഈ സംഘത്തിന് പിന്നിൽ കൂടുതൽ ആളുകളുണ്ടെന്നും പിടിയിലായവരെ കേന്ദ്രീകരിച്ച് മലപ്പുറം ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി എം എ കേസാണ് മഞ്ചേരിയിലേത്.
മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന്റെ ജയില്‍വാസത്തിലും ആരോഗ്യനിലയിലും ആശങ്ക പ്രകടിപ്പിച്ച് സഹതാരവും ഇതിഹാസ ബാറ്ററുമായ ജാവേദ് മിയാന്‍ദാദ്. ഇമ്രാനെതിരായ നടപടികള്‍ അവസാനിപ്പിച്ച് അദ്ദേഹത്തെ എത്രയും വേഗം മോചിപ്പിക്കണമെന്ന് വൈകാരികമായി സംസാരിക്കവേ മിയാന്‍ദാദ് ആവശ്യപ്പെട്ടു. ഇമ്രാന്‍ ഖാന്‍ ജയിലിലായ ശേഷം അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തുന്ന ആദ്യത്തെ പ്രമുഖ പാകിസ്താന്‍ താരമാണ് മിയാന്‍ദാദ്.
ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് മിയാന്‍ദാദ് തന്റെ മനസ്സുതുറന്നത്. 'അദ്ദേഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെല്ലാം എത്രയും വേഗം പരിഹരിക്കപ്പെടട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹം ഇത് അര്‍ഹിക്കുന്നില്ല. അദ്ദേഹത്തോട് ചെയ്യുന്നത് തീര്‍ത്തും തെറ്റാണ്, ആവശ്യമില്ലാത്ത കാര്യങ്ങളാണ്. അദ്ദേഹത്തിനും ഒരു കുടുംബമുണ്ട്' -മിയാന്‍ദാദ് പറഞ്ഞു. 'ജയിലില്‍ അദ്ദേഹം എന്ത് ചെയ്യുകയായിരിക്കും, എന്തായിരിക്കും ചിന്തിക്കുന്നത് എന്നതിനെക്കുറിച്ച് ഞാന്‍ എപ്പോഴും ആലോചിക്കാറുണ്ട്. ഞങ്ങള്‍ അത്രയധികം അടുപ്പമുള്ളവരായിരുന്നു. പാകിസ്താന്‍ ക്രിക്കറ്റിനെ ഞങ്ങള്‍ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു. ഇപ്പോള്‍ ഇതെല്ലാം ഓര്‍ക്കുമ്പോള്‍ എനിക്ക് വലിയ സങ്കടം തോന്നുന്നു' വിങ്ങിപ്പൊട്ടിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താനും ഇമ്രാനും തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു എന്ന പ്രചാരണങ്ങളെ മിയാന്‍ദാദ് തള്ളിപ്പറഞ്ഞു. 'ഞങ്ങള്‍ തമ്മില്‍ മത്സരബുദ്ധിയോ വഴക്കുകളോ ഉണ്ടായിരുന്നില്ല. ഇമ്രാന്‍ എന്നോട് എന്തെങ്കിലും തെറ്റ് ചെയ്തതായി ഞാന്‍ കരുതുന്നില്ല. ഞങ്ങള്‍ ഒരുമിച്ച് മികച്ച നിമിഷങ്ങള്‍ പങ്കിട്ടവരാണ്' -അദ്ദേഹം വ്യക്തമാക്കി.
കണ്ണൂർ: സിപിഎമ്മിൻ്റെ ഉറച്ച കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വിട്ടവർക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ, പയ്യന്നൂരിൽ അടക്കം പാർട്ടിക്ക് തെറ്റിയിട്ടില്ലെന്നും തോൽവിക്ക് കാരണം ബഹുജനങ്ങൾക്കുണ്ടായ ആശയക്കുഴപ്പമാണെന്നും അദ്ദേഹെ പറഞ്ഞു. പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
പാർട്ടി വിട്ടുപോയവർക്കും വിമതർക്കുമെതിരെ പിണറായി രൂക്ഷവിമർശനമാണ്  ഉന്നയിച്ചത്. സിപിഎം പരാജയപ്പെടേണ്ട മണ്ഡലമായിരുന്നില്ല പയ്യന്നൂർ. ടി.ഐ. മധുസൂദനൻ്റെ വ്യക്തിപരമായ തോൽവിയായി കാണുന്നില്ല. വി. കുഞ്ഞിക്കൃഷ്ണൻ പാർട്ടി വിരുദ്ധരുടെ കയ്യിലെ കോടാലിയായി മാറുകയായിരുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി. പാർട്ടി നേതൃതലത്തിലുള്ളയാൾ (കുഞ്ഞിക്കൃഷ്ണൻ) പാർട്ടിക്കെതിരെ രംഗത്ത് വന്നു. ഇത് തിരിച്ചടിയായി. നേതൃസ്ഥാനത്തുണ്ടായിരുന്നവർ കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ടപ്പോൾ ജനങ്ങളിൽ ചില സംശയങ്ങളുണ്ടായി. പാർട്ടിയുടെ വിശ്വാസ്യത തകർക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടന്നത്. എന്നാൽ തെറ്റ് കണ്ടാൽ കൃത്യമായ നടപടിയെടുക്കുന്ന പ്രസ്ഥാനമാണ് സിപിഎം എന്നും, പയ്യന്നൂരിലെ ആരോപണങ്ങളിൽ പാർട്ടി കൃത്യമായി പരിശോധിച്ച് വ്യക്തത വരുത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. ചിലർ പാർട്ടി ശത്രുക്കൾക്ക് വിലക്കെടുക്കാൻ കഴിയുന്നവരായി അധഃപതിച്ചെന്നും, എതിരാളികൾ നേടിയത് താൽക്കാലിക വിജയം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''സിപിഎമ്മിനോടൊപ്പം എല്ലാക്കാലവും നിലകൊണ്ട ചിലർ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. അവർ പാർട്ടി നശിക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല, മറിച്ച് താൽക്കാലിക വികാരത്തിന് കീഴ്പ്പെട്ടതാണ്''. അത്തരം ആളുകൾ പറ്റിപ്പോയ തെറ്റുകൾ തിരുത്തി വീണ്ടും പാർട്ടിയുടെ സംരക്ഷകരായി തിരിച്ചെത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
സംവരണ വിഷയത്തിൽ കേന്ദ്രമന്ത്രിമാര്‍ തമ്മിൽ അടിയോടടി; ജിതന്‍ റാം മാഞ്ചി രാജിവയ്ക്കണമെന്ന് ചിരാഗ് പാസ്വാന്‍
ന്യൂഡല്‍ഹി: സംവരണ നയത്തില്‍ ഏറ്റമുട്ടി എന്‍ഡിഎ സര്‍ക്കാരിലെ കേന്ദ്രമന്ത്രിമാര്‍. എസ്‌സി/എസ്ടി സംവരണത്തിന്റെ പേരില്‍ ബിഹാറില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരായ ചിരാഗ് പാസ്വാനും ജിതന്‍ റാം മാഞ്ചിയുമാണ് പരസ്പരം എതിര്‍പ്പുകള്‍ അറിയിച്ച് രംഗത്തെത്തിയത്. എസ് സി/ എസ് ടി സംവരണത്തില്‍ ഉപസംവരണം വേണമെന്നും ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരിലും എത്തണമെന്നുമാണ് ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച പാര്‍ട്ടി (സെക്യുലര്‍) നേതാവ് ജിതന്‍ റാം റാഞ്ചിയും മകനും ആവശ്യപ്പെടുന്നത്. എന്നാല്‍ മാഞ്ചിയും മകനും സ്ഥാനങ്ങള്‍ രാജിവയ്ക്കണമെന്ന് കടുത്ത ഭാഷയില്‍ ചിരാഗ് പാസ്വാന്‍ ആവശ്യപ്പെടുകയായിരുന്നു.
ദളിത് സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ പാസ്വാന്‍, രവിദാസ് എന്നീ ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമായി കേന്ദ്രീകരിച്ചിരിക്കുകയാണെന്നാണ് ജിതന്‍ റാം മാഞ്ചി ആരോപിക്കുന്നത്. ഏറ്റവും പിന്നാക്ക ദളിത് വിഭാഗമായ തങ്ങളുടെ മുഷഹര്‍ സമുദായത്തില്‍ നിന്നുള്ള ഒരാള്‍ പോലും ഐഎഎസ് പോലൊരു പദവിയില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ സംവരണത്തിന്റെ ആനുകൂല്യം ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരിലേക്കും എത്തിക്കാന്‍ പുനഃപരിശോധന വേണമെന്ന് മാഞ്ചിയുടെ മകനും ബിഹാര്‍ മന്ത്രിയുമായ സന്തോഷ് കുമാര്‍ സുമനും ആവശ്യപ്പെട്ടു. ഇതോടെയാണ് ചിരാഗ് പാസ്വാന്‍ ഇരു മന്ത്രിമാരുടെയും രാജി ആവശ്യപ്പെട്ടത്.
അതേ സമയം,സംവരണ വിഷയത്തിൽ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ പറയുന്നത് മറിച്ചാണ്. "വലിയ വിഭാഗത്തിനുള്ള സംവരണത്തെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർക്കുള്ള സംവരണത്തെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ക്രീമി ലെയർ എന്തുകൊണ്ട് പാടില്ല എന്ന് ചോദിക്കുന്നവർ ആദ്യം സംവരണത്തിൻ്റെ ആനുകൂല്യങ്ങൾ ഉപേക്ഷിക്കണം. . ജിതൻ റാം മാഞ്ചി ക്രീമി ലെയർ ആശയത്തിൽ വിശ്വസിക്കുന്നുവെങ്കിൽ, അദ്ദേഹം ആദ്യം രാജിവയ്ക്കണം. അദ്ദേഹത്തിൻ്റെ മകനും രാജിവയ്ക്കണം. അല്ലെങ്കിൽ, സമൂഹം വിഭജിക്കപ്പെടുന്ന രീതി, സാമൂഹിക നീതിക്കായുള്ള പോരാട്ടത്തിന് അതിൻ്റെ അർത്ഥം നഷ്ടപ്പെടും. ദലിതർ വിവേചനം നേരിടേണ്ടിവരും എന്നാണ്.
ഏഷ്യൻ ഗെയിംസിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് സീസണിലെ മുഴുവൻ മത്സരങ്ങളിൽ നിന്നും പിന്മാറി നീരജ് ചോപ്ര
ന്യൂഡൽഹി: 2026 ഏഷ്യൻ ഗെയിംസിൽ നിന്ന് ഇന്ത്യൻ ജാവലിൻ താരവും ഒളിമ്പിക് ജേതാവുമായ നീരജ് ചോപ്ര പിന്മാറി. കാൽമുട്ടിനേറ്റ പരിക്കാണ് നീരജിന് വിനയായത്. ഏഷ്യൻ ഗെയിംസിൽ മെഡൽ പ്രതീക്ഷയായിരുന്ന നീരജിന്റെ പിന്മാറ്റം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ നീരജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈ സീസൺ പൂർണമായും താരത്തിന് നഷ്ടമാകും.
"ഏറെനാളത്തെ കഠിനാധ്വാനത്തിന് ശേഷം, ലുസെയ്നിൽ സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ഞാൻ ആഗ്രഹിച്ച രീതിയിലുള്ള ദൂരം കണ്ടെത്താൻ കഴിയുമെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാൽ സങ്കടകരമെന്നു പറയട്ടെ, അതിന് തൊട്ടുപിന്നാലെ പരിശീലനത്തിനിടയിൽ എന്റെ കണങ്കാലിന് പരിക്കേറ്റു."- ചോപ്ര സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു
‘ഡോക്ടറുമായും ടീം അംഗങ്ങളുമായും ചർച്ച നടത്തുകയും പിന്നാലെ ഈ സീസണിലെ ബാക്കി മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇത് നിരാശാജനകമാണ്, പ്രത്യേകിച്ചും എന്റെ ഫോം കണ്ടെത്താൻ എനിക്ക് കഴിഞ്ഞുവെന്ന് തോന്നുമ്പോൾ. എന്നാൽ തിരിച്ചടികൾ യാത്രയുടെ ഭാഗമാണ്. ഇപ്പോൾ എന്റെ ശ്രദ്ധ സുഖം പ്രാപിക്കുന്നതിലും കൂടുതൽ കരുത്തോടെ തിരിച്ചുവരുന്നതിലുമാണ്.’- അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ ലുസെയ്ൻ ഡയമണ്ട് ലീഗിൽ നീരജ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സീസണിലെ മികച്ച ദൂരം കണ്ടെത്തിയാണ് താരം വെള്ളി നേടിയത്. നീരജ് 88.05 മീറ്ററാണ് എറിഞ്ഞത്. ശ്രീലങ്കയുടെ റുമേഷ് പതിരംഗ 88.14 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തി.
ഏഷ്യൻ ഗെയിംസിലെ നിലവിലെ സ്വർണമെഡൽ ജേതാവാണ് നീരജ്. കഴിഞ്ഞ തവണ ചൈനയിലെ ഹാങ്ചൗവിൽ 88.88 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്. ടോക്യോ ഒളിമ്പിക്സിൽ സ്വർണവും പാരിസിൽ വെള്ളിയുമാണ് നേടിയത്.
‘ഇത് എങ്ങനെ നടക്കും?… ഞാൻ ഒന്നരമാസം വീട്ടിലിരുന്നു’; ടീമിൽ നിന്ന് പുറത്തായതിൽ സൂര്യ
മുംബൈ: ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം സമ്മാനിച്ചതിന് തൊട്ടുപിന്നാലെ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരണവുമായി മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ലോകകപ്പ് വിജയത്തിന് ശേഷം അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സൂര്യകുമാറിന് പകരം ശ്രേയസ് അയ്യരെയാണ് സെലക്ടർമാർ നായകനായി ചുമതലപ്പെടുത്തിയത്. ടീമിൽ നിന്നുപോലും തഴയപ്പെട്ട സംഭവത്തിൽ നേരിട്ട കടുത്ത നിരാശയും മാനസിക സംഘർഷങ്ങളും മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് 'സ്‌കൈ' തുറന്നുപറഞ്ഞത്.
തന്‍റെ പേര് ടീമിൽ ഇല്ലെന്ന വാർത്ത കണ്ടപ്പോൾ ആദ്യം പുഞ്ചിരിക്കുകയാണ് ചെയ്തതെന്ന് സൂര്യകുമാർ യാദവ് പറഞ്ഞു. എന്‍റെ കരിയറിൽ സമ്മർദ്ദഘട്ടങ്ങളിലൂടെ കടന്നുപോയപ്പോഴൊക്കെ ചിരിയോടെ തന്നെയാണ് ഞാൻ നേരിട്ടിട്ടുള്ളത്. 2026-ന് ശേഷമുള്ള അടുത്ത രണ്ട് വർഷത്തേക്ക് ഈ ടീമിനെ മുന്നോട്ട് നയിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതിയത്. മുന്നിൽ ഒളിംപിക്സും അടുത്ത ടി20 ലോകകപ്പും ഉണ്ടായിരുന്നു. എന്നാൽ നമ്മൾ ചിന്തിക്കുന്നതും മറ്റുള്ളവർ ചിന്തിക്കുന്നതും രണ്ടാണ്. ടീമിന്‍റെ ഭാവിക്കായി സെലക്ടർമാർ എടുത്ത തീരുമാനത്തെ ഞാൻ പൂർണ്ണമായി ബഹുമാനിക്കുന്നു- സൂര്യകുമാർ വ്യക്തമാക്കി.
സെലക്ടര്‍മാകുടെ തീരുമാനം ഉൾക്കൊണ്ടെങ്കിലും പിന്നീട് മാനസികമായി താൻ ഏറെ ബുദ്ധിമുട്ടിയെന്ന് സൂര്യകുമാര്‍ വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു പരമ്പര പോലും തോൽക്കാത്ത ടീമാണ് നമ്മുടേത്. ഏഷ്യാ കപ്പും ടി20 ലോകകപ്പും നമ്മൾ നേടി. എല്ലാം മികച്ച രീതിയിൽ മുന്നോട്ടുപോകുമ്പോൾ എന്തിനാണ് ഈയൊരു മാറ്റം എന്ന് എന്‍റെ മനസ് ചോദിച്ചുകൊണ്ടിരുന്നു. ഒന്നര മാസത്തോളം വീട്ടിൽ ഒറ്റയ്ക്കിരുന്നപ്പോൾ ഇതെങ്ങനെ സാധ്യമാകും' എന്ന് ചിന്തിച്ചുപോയി. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആശ്വസിപ്പിക്കാൻ എത്തുമായിരുന്നു. എന്നാൽ അവർ മടങ്ങിക്കഴിയുമ്പോൾ ഞാൻ വീണ്ടും ഒറ്റയ്ക്കായി-സൂര്യകുമാർ പറഞ്ഞു.
3 സെന്റിലെ കുടുംബത്തെ കുടിയൊഴിപ്പിക്കാനെത്തി പോലീസ്, പ്രതിഷേധിച്ച് നാട്ടുകാർ, അറസ്റ്റ് ചെയ്തുനീക്കി
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം മുൻസിഫ് കോടതിയുടെ വിധി പ്രകാരമാണ് ബിന്ദു ഷാജി എന്നയാളുടെ പേരിലുള്ള മൂന്ന് സെന്റ് സ്ഥലത്തെ വീടൊഴിപ്പിക്കാൻ പോലീസും തഹസിൽദാരുമെത്തിയത്. അരമണിക്കൂറിനുള്ളിൽ വീടൊഴിയണമെന്നായിരുന്നു പോലീസ് നിർദേശം.നാട്ടുകാരും രാഷ്ട്രീയക്കാരും തടയാനെത്തിയതോടെ സംഘർഷാവസ്ഥയുണ്ടായി. കുടുംബത്തെ ഉൾപ്പെടെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സമീപത്തെ സ്ഥലമുടമയായ രവീന്ദ്രൻ എന്നയാളുടെ പരാതിയിന്മേൽ അനുകൂല വിധി ലഭിച്ചതിനെ തുടർന്നാണ് പോലീസ് നടപടി. രവീന്ദ്രൻ എന്നയാളുടെ 62 സെന്റ് ഭൂമിക്ക് സമീപം മൂന്ന് സെന്റിലാണ് ബിന്ദു, ഷാജി, ഇവരുടെ അമ്മ, രണ്ട് മക്കൾ എന്നിവർ വീടുവെച്ച് താമസിക്കുന്നത്. തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഇവർ അനധികൃതമായി വീടുവെച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് രവീന്ദ്രൻ കോടതിയെ സമീപിച്ചത്. മുൻസിഫ് കോടതി ഇയാൾക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുകയും ചെയ്തു.
എന്നാൽ 1982 മുതൽ തങ്ങൾ താമസിക്കുന്ന സ്ഥലമാണിതെന്നും കരമടച്ചിട്ടുണ്ടെന്നും ബിന്ദുവും ഷാജിയും പറയുന്നു. രവീന്ദ്രന്റെ അച്ഛൻ രാഘവൻ കൈവശം വെച്ചിരുന്ന സ്ഥലമായിരുന്നു ഇത്. എന്നാൽ ഇതിന്റെ തണ്ടപ്പേർ റദ്ദാക്കുന്നതടക്കമുള്ള നിയമനടപടികൾ അന്ന് നടന്നിരുന്നു. എന്നാൽ തണ്ടപ്പേർ റദ്ദാക്കിയത് മറച്ചുവെച്ച് സ്ഥലം പോക്കുവരവ് ചെയ്ത് രവീന്ദ്രൻ ഉടമസ്ഥാവകാശം കൈക്കലാക്കുകയും വ്യാജരേഖ ചമച്ച് കോടതിയെ സമീപിച്ചുവെന്നാണ് ബിന്ദുവും ഷാജിയും പറയുന്നത്. നാട്ടുകാരും സമീപത്തെ കർഷകതൊഴിലാളികളും രാഷ്ട്രീയക്കാരും ഇക്കാര്യമാണ് ആവർത്തിക്കുന്നത്. രവീന്ദ്രന്റെ സ്ഥലത്തുള്ളതല്ലെന്നും സർക്കാർ വക സ്ഥലത്താണ് താമസിക്കുന്നതെന്നും അവർ പറഞ്ഞു.
ഖർഗെയ്‌ക്കെതിരെ നടന്ന ജാതീയ അധിക്ഷേപം: സംഘ് പരിവാറിനെതിരെ പുതിയ സമരമുഖം തുറന്ന് രാഹുൽ ഗാന്ധി
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച്, കേന്ദ്ര സർക്കാരിനും ബി ജെ പിക്കുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി രംഗത്ത്. ഓഗസ്റ്റ് 8 ന് നടന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് കേസ് എടുപ്പിക്കണമെന്നും ഖർഗെയ്ക്ക് നീതി ലഭിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
രാജ്യത്ത് ദളിത് വിഭാഗങ്ങൾ നേരിടുന്ന വലിയൊരു യാഥാർത്ഥ്യത്തിന്റെ പ്രതിഫലനമാണ് ഖർഗെക്കെതിരായ അധിക്ഷേപമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കൂളുകളിൽ ദളിത് വിദ്യാർത്ഥികളെക്കൊണ്ട് ശുചീകരണ പണി ചെയ്യിക്കുന്നതും, ചായക്കടകളിൽ പേപ്പർ കപ്പുകളിൽ ദളിതർക്ക് ചായ നൽകുന്നതുമെല്ലാം ഇന്നും തുടരുന്ന വിവേചനത്തിന്റെ ഉദാഹരണങ്ങളാണ്. ഈ വിഷയം ഖർഗെയുടെ മാത്രം പ്രശ്നമല്ലെന്നും, മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖർഗെ പങ്കെടുത്ത റാലിക്ക് പിന്നാലെ വേദി ശുദ്ധീകരിച്ചത് ഭരണഘടനാപരമായി വലിയൊരു ക്രിമിനൽ കുറ്റമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ദളിതർ ബഹുമാനിക്കപ്പെടണമെന്ന് ബി ജെ പിയും ആർ എസ് എസും ആഗ്രഹിക്കുന്നില്ലെന്ന് ആരോപിച്ച അദ്ദേഹം, സംഭവത്തിൽ ദളിത് അതിക്രമ നിരോധന നിയമപ്രകാരം ഉടൻ തന്നെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് നടപടിയെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടു. ഖർഗെ, ജിതൻ റാം മാഞ്ചി, രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കൾ എന്നിവരെല്ലാം ഇത്തരത്തിലുള്ള അവഗണനകൾ അനുഭവിച്ചവരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
‘ജെൻ എക്സിന് അതൃപ്തി, ഇന്ത്യസഖ്യം ബിജെപിയെ മറികടക്കും’;യുപിയിൽ ബിജെപിക്ക് കനത്തവെല്ലുവിളിയെന്ന് സർവേ
ന്യൂഡൽഹി: അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് കാര്യങ്ങൾ പന്തിയല്ലെന്ന് സൂചന. ഇപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാൽ യു.പിയിൽ ഇന്ത്യസഖ്യം ബി.ജെ.പിയെ മറികടക്കുമെന്ന് ഇന്ത്യാ ടുഡേ-സീ വോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവേഫലം പ്രവചിക്കുന്നു. സംസ്ഥാനത്തെ 80 ലോക്‌സഭാ സീറ്റുകളിൽ ഇന്ത്യസഖ്യം 41 സീറ്റ് നേടുമെന്നും ബി.ജെ.പി. 38 സീറ്റിൽ ഒതുങ്ങുമെന്നുമാണ് പ്രവചനം.
ജെൻസീ പ്രതിഷേധമല്ല, ബി.ജെ.പിയെ ഗംഗാസമതലത്തിൽ വലിയ രാഷ്ടീയശക്തിയാക്കി മാറ്റിയ ജെൻ എക്സിന് (1965-1980 കാലത്ത് ജനിച്ചവർ) പാർട്ടിയോട് തോന്നുന്ന അതൃപ്തിയാണ് വിനയാകുകയെന്നും സർവേറിപ്പോർട്ട് പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാലുള്ള സ്ഥിതിയാണ് സർവേ വ്യക്തമാക്കുന്നതെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കുന്നതിനാൽ സർവേ ബി.ജെ.പി.ക്ക് മുന്നറിയിപ്പാണ്.
ദീർഘകാലമായി പാർട്ടിക്കൊപ്പമായിരുന്ന പരമ്പരാഗത വോട്ടുബാങ്കായ മുന്നാക്കവിഭാഗക്കാരിലെ അസംതൃപ്തി, അയോധ്യ സംഭാവനക്കൊള്ള അടക്കമുള്ള കാര്യങ്ങളിൽ ഉയർന്നുവന്ന പ്രതിഷേധം എന്നിവ ബി.ജെ.പി.ക്ക് തിരിച്ചടിയാവുന്ന ഘടകങ്ങളാണ്. ജെൻ എക്സിലാണ് ഈ അകൽച്ച ഏറ്റവും ദൃശ്യമാകുന്നത്.
ഉത്തർപ്രദേശ് ജനസംഖ്യയിൽ മുന്നാക്കവിഭാഗക്കാർ 20 ശതമാനത്തോളം വരും. ഉത്തർപ്രദേശിലും ബിഹാറിലും മുന്നാക്ക വിഭാഗക്കാർ ദീർഘകാലമായി രാഷ്ടീയമായി ബി.ജെ.പി.ക്ക് ഒപ്പമാണ്. എന്നാൽ, ജാതിവിവേചനം തടയാനുള്ള യു.ജി.സി.യുടെ തുല്യതാചട്ടം ഈ വിഭാഗങ്ങൾക്കിടയിൽ ബി.ജെ.പി.ക്കെതിരായ വികാരം സൃഷ്ടിച്ചെന്നാണ് വിലയിരുത്തൽ.
പിണറായി വിജയനിൽനിന്ന് കൂടുതൽ ഉയർന്നതും വിശാലവുമായ ഒരു കമ്മ്യൂണിസ്റ്റ് സമീപനമാണ് പ്രതീക്ഷിച്ചത് : സി. ദിവാകരൻ
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള സി.പി.എം.- സി.പി.ഐ. തർക്കങ്ങൾക്ക് പിന്നാലെ, പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷവിമർശനങ്ങളുമായി മുതിർന്ന സി.പി.ഐ. നേതാവ് സി. ദിവാകരൻ. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിനിൽക്കണമായിരുന്നുവെന്ന് ദിവാകരൻ പറഞ്ഞു. അദ്ദേഹം സ്വയം മാറിനിന്നിരുന്നെങ്കിൽ, വി.എസ്. അച്യുതാനന്ദനെപ്പോലെ കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തെയും തിരികെ വിളിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയനിൽനിന്ന് കൂടുതൽ ഉയർന്നതും വിശാലവുമായ ഒരു കമ്മ്യൂണിസ്റ്റ് സമീപനമാണ് താൻ പ്രതീക്ഷിച്ചതെന്നും എന്നാൽ അതുണ്ടായില്ലെന്നും സി. ദിവാകരൻ വ്യക്തമാക്കി. ഇതിൽ തനിക്ക് കടുത്ത അമർഷവും വേദനയും പ്രതിഷേധവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻപ് വി.എസ്. അച്യുതാനന്ദന് നിയമസഭയിൽ മത്സരിക്കാൻ സീറ്റ് നൽകേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചപ്പോൾ ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വലിയ പ്രതിഷേധം കണ്ടാണ് പാർട്ടി തീരുമാനം തിരുത്തിയത്. അന്ന് വി.എസ്സിനെ തിരികെ വിളിച്ച് സീറ്റ് നൽകുകയും അദ്ദേഹം ജയിക്കുകയും ചെയ്തു. ആ ജനങ്ങളെ എന്തുകൊണ്ടാണ് പിണറായി വിജയൻ കാണാത്തതെന്നും ദിവാകരൻ ചോദിച്ചു.
പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തർക്കത്തിലും സി. ദിവാകരൻ സിപിഎമ്മിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചു. ആർക്കും ഒരു ദോഷവുമില്ലാത്ത, കാറും പദവികളുമുണ്ടെങ്കിലും യഥാർത്ഥത്തിൽ യാതൊരു അധികാരവുമില്ലാത്ത കേവലം ഒരു രാഷ്ട്രീയാംഗീകാരം മാത്രമാണ് പ്രതിപക്ഷ ഉപനേതാവ് പദവിയെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ പദവി സി.പി.ഐക്ക് ലഭിക്കുന്നത് ഉൾക്കൊള്ളാൻ കഴിയാത്തതാണ് സി.പി.എമ്മിന്റെ പ്രശ്നമെന്നും ഈ വിഷയത്തിൽ സി.പി.ഐ ഒട്ടും പിന്നോട്ടില്ലെന്നും സി. ദിവാകരൻ വ്യക്തമാക്കി.
നേപ്പാള്‍ മിന്നല്‍ പ്രളയം: ഇനി കണ്ടെത്താനുള്ളത് 8 മലയാളികളെ; ഇതിൽ 4 പേർ ഓസ്ട്രേലിയൻ പൗരന്മാർ‌;മരണസംഖ്യ 600 കടന്നു, 1924 പേരെ കാണാനില്ല
തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്നുളള സാഹചര്യത്തില്‍ മേഖലയില്‍ കുടുങ്ങിയെന്ന് സംശയിക്കുന്ന 60 കേരളീയരും സുരക്ഷിതരാണെന്ന് വിവരം ലഭിച്ചതായി നോർക്ക റൂട്ട്സ് . ഇനി 8 മലയാളികളുടെ വിവരങ്ങളാണ് കിട്ടാനുള്ളത്. ഈ എട്ടുപേരിൽ നാലു പേര്‍ ഓസ്ട്രേലിയന്‍ പൗരത്വമുളള മലയാളികളാണ്. മറ്റ് നാലു പേര്‍ കേരളീയരുമാണ്. ഈ ഏട്ടുപേരുമായി ഇതുവരെ ആശയവിനിമയം സാധ്യമായിട്ടില്ല. ഇവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
കേരളത്തിന്റെ ഹെൽപ്പ് ഡെസ്കിലേക്ക് അന്വേഷണം വന്ന 82 പേരിൽ‌ 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇവരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനും അതത് സംസ്ഥാനങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.
പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു. കാണാതായവരുടെ എണ്ണം 1924 ആയി എന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. നേരത്തെ ആയിരത്തോളം പേരെ കാണാതായി എന്ന കണക്കാണ് സർക്കാർ നൽകിയിരുന്നത്. ജലവൈദ്യുത പദ്ധതികളിൽ പണിയെടുത്തിരുന്ന 993 പേരെ കാണാതായി. 500 ഓളം വിദേശ പൗരന്മാരെയും കണ്ടെത്താനായിട്ടില്ല. 320 ഇന്ത്യക്കാരും വിദേശപൗരത്വമുള്ള നൂറിലധികം ഇന്ത്യൻ വംശജരും കാണാതായവരിൽ ഉൾപ്പെടുന്നു. അതേസമയം, തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ വൈദഗ്ധ്യമുള്ള സംഘം ഇന്ത്യയിൽ നിന്ന് നേപ്പാളിലെത്തി. യൂറോപ്യൻ യൂണിയനും നിരവധി രാജ്യങ്ങളും നേപ്പാളിന് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ടിബറ്റിൽ നിന്ന് നേപ്പാളിലേക്ക് സുരക്ഷിതമായി കടന്ന 149 പേരുടെ പട്ടിക വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. ഗുജറാത്തിൽ നിന്നും ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ് പട്ടികയിൽ കൂടുതലും.
മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: ഡിസിസി അംഗം ചേന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയിൽ ഹാജരാക്കും
തിരുവനന്തപുരം: പോങ്ങുംമൂട് ചേന്തിയിൽ മുഖ്യമന്ത്രി വിഡി സതീശന്റെ വാഹനം റോഡിൽ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ, അന്യയമായി തടഞ്ഞു വെക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് നടത്താനിരുന്ന ചടങ്ങിനിടെയാണ് മുഖ്യമന്ത്രിയെ റോഡിൽ തടഞ്ഞത്.
പാർട്ടിയിലെ ഗ്രൂപ്പ്‌ തർക്കത്തിന്റെ ഭാഗമായാണ് തൻ്റെ അറസ്റ്റ് എന്ന് ചേന്തി അനി പ്രതികരിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ന് രാവിലെ 11ന് ചെന്തി അനിലിനെ കോടതിയിൽ ഹാജരാക്കും. ഇന്നലെ അർധരാത്രിയോടെയാണ് ചേന്തി അനിലിനെ ശ്രീകാര്യം പോലീസ് കസ്റ്റഡിയിൽ എടുത്തത്. മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ മുഖ്യമന്ത്രി വിഡി സതീശന്റെ വാഹനം തടഞ്ഞ സംഭവത്തിൽ ശ്രീകാര്യം പോലീസാണ് ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരിയുമായ ചേന്തി അനിലിനെ കസ്റ്റഡിയിൽ എടുത്തത്.
മുഖ്യമന്ത്രി ചേന്തിയിലെ ചതയ ദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് വാഹനവ്യൂഹം തടഞ്ഞത്. ചേന്തി അനിലിന്‍റെ നേതൃത്വത്തിലാണ് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെയുള്ളവർ വാഹനം തടഞ്ഞത്. ഇതോടെ മുഖ്യമന്ത്രി കാറിൽ നിന്നിറങ്ങി എന്താണ് സംഭവമെന്ന് ചോദിച്ചു. വിളക്ക് കൊളുത്തിയ ശേഷം പോകണം എന്നു സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചപ്പോൾ ചേന്തി അനിൽ കയർത്തുസംസാരിക്കുകയായിരുന്നു.
എന്താ പ്രശ്നം എന്താ? മര്യാദയ്ക്ക് സംസാരിച്ചോളണം എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ എന്ത് ചെയ്യും? എന്നായിരുന്നു ചേന്തി അനിലിന്‍റെ മറുപടി. ഇതോടെ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന സുരക്ഷാസംഘം അനിലിനെ സ്ഥലത്ത് നിന്നും മാറ്റി. ഇതിനിടെ മുഖ്യമന്ത്രിയുമായി സംഘാടകർ കയർക്കുകയും ചെയ്തു. പിന്നാലെ കേസ് നടപടികളിലേക്ക് പോലീസ് കടന്നു. കസ്റ്റഡിയിലെടുത്ത അനിലിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്തു.
മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങ് സംഘാടകർ റദ്ദാക്കിയിരുന്നു. ചെമ്പഴന്തിയിലെ ഗുരുജയന്തി ആഘോഷത്തിൽ പങ്കെടുക്കേണ്ടതുള്ളതിനാൽ ഇവിടെ എത്താൻ സാധിക്കില്ലെന്ന് മുൻകൂട്ടി അറിയിച്ചിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. എന്നാൽ പരിപാടി ആരംഭിക്കുന്നതിന് മുൻപ് മാത്രമാണ് ഈ വിവരം ലഭിച്ചതെന്നും സംഘാടകർ പറഞ്ഞു.
സോണിയയുടെ ആത്മകഥ; വിവാദത്തില്‍ വിശദീകരണവുമായി പെന്‍ഗ്വിന്‍
ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' പ്രസിദ്ധീകരിക്കണമെന്ന് തന്നെയായിരുന്നു തങ്ങളുടെ താത്പര്യമെന്ന് പെന്‍ഗ്വിന്‍ റാന്‍ഡ് ഹൗസ്. എഴുത്തുകാരിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. പുസ്തകത്തില്‍ ചില മാറ്റങ്ങള്‍ വേണമെന്ന നിലപാട് എടുത്തതോടെയാണ് പ്രസിദ്ധീകരണത്തില്‍ നിന്ന് പിന്‍മാറിയതെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പെന്‍ഗ്വിന്‍ റാന്‍ഡ് ഹൗസ് വിശദീകരണവുമായി രംഗത്തുവന്നത്.
ഒരു പ്രസാധകര്‍ എന്നനിലയില്‍ പുസ്തകത്തിനകത്തെ വസ്തുതകള്‍ പരിശോധിക്കുകയും അനുയോജ്യമായി നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണ്. ഇത് പ്രസാധന രംഗത്തെ സാധാരണ നടപടി ക്രമങ്ങള്‍ മാത്രമാണ്. ഈ പുസ്തകം പ്രസിദ്ധികരിക്കാന്‍ തങ്ങള്‍ പൂര്‍ണ സന്നദ്ധരായിരുന്നെന്നും രചയിതാവുമായുള്ള ചര്‍ച്ചയെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പെന്‍ഗ്വിന്‍ റാന്‍ഡ് ഹൗസ് അറിയിച്ചു.
നവംബര്‍ 10നാണ് പുസ്തക പ്രകാശനം തീരുമാനിച്ചിരുന്നത്. പുസ്തകത്തിന്റെ ആദ്യ പ്രിന്റില്‍ 1,00,000 കോപ്പികള്‍ ഉണ്ടാകുമെന്നും പ്രസാധകര്‍ അവകാശപ്പെട്ടിരുന്നു. ഇറ്റലിയിലെ ചെറുഗ്രാമത്തില്‍നിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തലപ്പത്തേക്ക് ഉയര്‍ന്ന അനുഭവങ്ങളാണ് പുസ്തകത്തിലുള്ളത്. 1965 ല്‍ കേംബ്രിജില്‍ വിദ്യാര്‍ഥിനിയായിരിക്കെ രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയതും അതിനുശേഷമുള്ള ജീവിതവും കടന്നുവരുന്ന പുസ്തകത്തില്‍ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധത്തിനുശേഷമുള്ള അനുഭവങ്ങളും രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവുംമെല്ലാം വിശദമായി വിവരിക്കുന്നുണ്ട്.
489 മൃതദേഹങ്ങൾ കണ്ടെടുത്തു; വിദേശ രക്ഷാപ്രവർത്തകരുടെ സഹായം വേണ്ടെന്ന് നേപ്പാൾ
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ കുതിച്ചുയരുന്നു. ഇതുവരെ 489 മൃതദേഹങ്ങൾ കണ്ടെടുത്തതായി നേപ്പാൾ പോലീസ് അറിയിച്ചു. സേതി ഗണ്ഡകി നദിയിൽ ത്രിശൂലി നദി ചേരുന്ന ചിത്‌വൻ ജില്ലയിൽനിന്നാണ് കൂടുതൽ മൃതദേഹങ്ങൾ ലഭിച്ചത്.
ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച റാസുവ, നുവകോട്ട് എന്നീ ജില്ലകളിൽനിന്ന് ഇന്നും മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ദുരന്തത്തിൽ മരണസംഖ്യ കുതിച്ചുയരുന്നുണ്ടെങ്കിലും വിദേശ രക്ഷാപ്രവർത്ത സംഘങ്ങളുടെ സഹായം വേണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് നേപ്പാൾ.
ഇന്ത്യ, ചൈന, യു.എസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ രക്ഷാപ്രവർത്തനത്തിനായി തങ്ങളുടെ സംഘങ്ങളെ അയക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും നേപ്പാൾ ഇത് നിരസിക്കുകയായിരുന്നു.
തങ്ങളുടെ സുരക്ഷാ ഏജൻസികൾക്ക് ഈ ദൗത്യം കൈകാര്യം ചെയ്യാൻ ശേഷിയുണ്ടെന്ന് നേപ്പാൾ വ്യക്തമാക്കി. 2015-ലെ ഭൂകമ്പാനന്തര അനുഭവമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അന്ന് നിരവധി വിദേശ രക്ഷാപ്രവർത്തക സംഘങ്ങൾ എത്തിയത് ഏകോപനത്തിലും മാനേജ്മെന്റിലും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
രക്ഷാപ്രവർത്തകരെ അയക്കുന്നതിന് പകരം സാമ്പത്തിക സഹായമാണ് ആവശ്യമെന്നാണ് നേപ്പാൾ സർക്കാർ പറയുന്നത്. പുനരധിവാസ, പുനർനിർമ്മാണ ഘട്ടങ്ങളിൽ കൂടുതൽ അന്താരാഷ്ട്ര പിന്തുണ തേടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു
കുറുപ്പല്ല, പ്രചരിച്ച ചിത്രം ദാമോദര മേനോൻ്റേതെന്ന് കേരള പൊലീസ്, ഫോണിൽ സംസാരിച്ചുവെന്ന് സ്പെഷ്യൽ ബ്രാഞ്ച് എസിപി
കൊച്ചി:സുകുമാരക്കുറുപ്പിൻ്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോൻ്റേതെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. പ്രചരിച്ചത് സുകുമാര കുറുപ്പിൻ്റെ ചിത്രമല്ലെന്നും ദാമോദര മേനോന്റെതെന്നാണ് പ്രാഥമിക നിഗമനമെന്നും സ്പെഷ്യൽ ബ്രാഞ്ച് എസിപി ബിജോയ് തോമസ് മാധ്യമങ്ങളോട് വിശദീകരിച്ചു ദാമോദര മേനോൻ്റെ പേരിൽ കരുമത്രയിൽ പത്തു സെൻ്റ് ഭൂമിയുണ്ട്. രേഖകൾ പൊലീസ് പൊലീസ് പരിശോധിച്ചു. പ്രചരിക്കുന്ന ഫോട്ടോ ദാമോദര മേനോൻ്റെതാണെന്ന് കുടുംബാംഗങ്ങളും പറഞ്ഞിട്ടുണ്ട്. വിശദമായ അന്വേഷണം ഇക്കാര്യത്തിൽ നടത്തും. ദാമോദര മേനോനുമായി സ്പെഷ്യൽ ബ്രാഞ്ച് എസിപി ഫോണിൽ സംസാരിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. നാട്ടിലേക്ക് വരാൻ ശ്രമിക്കുകയാണെന്ന് ദാമോദര മേനോൻ പറഞ്ഞതായും പൊലീസ് അറിയിച്ചു.
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണെന്ന തരത്തിൽ പ്രചരിക്കുന്നത് തൃശൂർ കരുമാത്ര സ്വദേശിയായ ദാമോദരൻ മേനോൻ്റെ ചിത്രമെന്ന്  ബ്രൂണെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ പ്രതിനിധിയും സ്ഥിരീകരിച്ചു. ഓർമ്മക്കുറവും മാനസിക പ്രശ്നങ്ങളും കാരണം ബുദ്ധിമുട്ടുന്ന ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ ഹൈക്കമ്മിഷനും ബ്രൂണെയിലെ സന്നദ്ധ പ്രവർത്തകരും ശ്രമം നടത്തി വരുന്നതിനിടെയാണ് ഇപ്പോഴത്തെ വിവാദങ്ങൾ ഉണ്ടാകുന്നത്.
'കഴിഞ്ഞ ജൂൺ 16-നാണ് ഇന്ത്യൻ ഹൈക്കമ്മിഷൻ പ്രാദേശിക സന്നദ്ധ പ്രവർത്തകരെയും കമ്മ്യൂണിറ്റി നേതാക്കളെയും ബന്ധപ്പെട്ട് ദാമോദരൻ മേനോന് അടിയന്തര സഹായവും ചികിത്സയും ആവശ്യമാണെന്ന് അറിയിക്കുന്നത്. ഇതേത്തുടർന്ന് സന്നദ്ധ പ്രവർത്തകർ ഇയാളുടെ പാസ്പോർട്ട് വിവരങ്ങൾ ശേഖരിച്ചു. അദ്ദേഹത്തിന്റെ മക്കൾ മലേഷ്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ് താമസിക്കുന്നത്. അവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മക്കളും ഭാര്യയും ഏറ്റെടുക്കാൻ തയ്യാറായില്ല. തുടർന്ന് തൃശൂർ കരുമാത്ര സ്വദേശിയായ ഇദ്ദേഹത്തിന്റെ ബന്ധുക്കളെ നാട്ടിൽ കണ്ടെത്താൻ സന്നദ്ധ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. തൃശൂരിലുള്ള അദ്ദേഹത്തിന്റെ സഹോദരിയുടെ മകളുടെ ഭർത്താവ് ഗോപിനാഥനുമായി സന്നദ്ധ പ്രവർത്തകർ ബന്ധപ്പെടാൻ സാധിച്ചിരുന്നു. ദാമോദരൻ മേനോന് നാട്ടിൽ വസ്തുവകകൾ ഉണ്ടെന്നും നാട്ടിലെത്തിച്ചാൽ നോക്കാമെന്നും ബന്ധുക്കൾ ഉറപ്പു നൽകിയിട്ടുണ്ട്.' സന്നദ്ധ സംഘടനയുടെ പ്രതിനിധി പറയുന്നു.
നേപ്പാളിൽ തടാകം തകർന്നു; രക്ഷാപ്രവർത്തകരോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ നിർദേശം,തകർന്ന മഞ്ഞുമലയുടെ വീഡിയോ കാണാം...
കാഠ്മണ്ഡു: നേപ്പാൾ- ടിബറ്റ് അതിർത്തിയിൽ തടാകം തകർന്നു. അപകട സാധ്യതയുള്ളതിനാൽ നിലവിൽ ദുരിതാശ്വാസ-രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സുരക്ഷാസേനാംഗങ്ങളോടും രക്ഷാപ്രവർത്തകരോടും ജാഗ്രത പാലിക്കാനും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാനും നേപ്പാൾ പോലീസ് അഭ്യർഥിച്ചു.
നേപ്പാളിൽ രണ്ടുദിവസം മുൻപുണ്ടായ മിന്നൽ പ്രളയത്തിൽ 469 പേർക്കാണ് ജീവൻ നഷ്ടമായത്. നേപ്പാളിലും ടിബറ്റിലുമായി 1,500-ൽ അധികം ആളുകളെ കാണാതായിട്ടുമുണ്ട്. മിന്നൽ പ്രളയം സൃഷ്ടിച്ച ദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കവേയാണ് അടുത്ത പ്രഹരമെന്നോണം തടാകം തകർന്നത്. ഇവിടെനിന്നുള്ള വെള്ളം പ്രളയത്തിന് വഴിവെക്കാനിടയുള്ളതിനാലാണ് രക്ഷാപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ആയിരക്കണക്കിന് സുരക്ഷാസേനാംഗങ്ങളും രക്ഷാപ്രവർത്തകരുമാണ് ദുരന്തബാധിത മേഖലയിൽ രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം, ഇനിയും പ്രളയം ഉണ്ടാകാനിടയുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഭോട്ടെ കോശി നദീപരിസരത്തേക്ക് നേപ്പാൾ സൈന്യം, ഒരു സംഘത്തെ അയച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്യുന്നു.
ടിബറ്റൻ അതിർത്തിയിൽ  തകർന്ന മഞ്ഞു മലയ്ക്ക് സമീപം ചൈനയുടെ ഹെലികോപ്റ്റർ എത്തിയതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നു.തകർന്ന മഞ്ഞുമലയിൽ നിന്ന് ഇപ്പോളും വെള്ളം കുത്തിയൊലിക്കുന്നുണ്ട്. ഈ സംഭവത്തെ GLOF എന്നാണ് ശാസ്ത്രജഞർ വിളിക്കുന്നത്.ഒരു മഞ്ഞുമല  തടഞ്ഞുനിർത്തുന്ന തടാകത്തിലെ അണ പെട്ടെന്ന് പൊട്ടുമ്പോൾ ഗ്ലേഷ്യൽ ലേക്ക് ഔട്ട്‌ബർസ്റ്റ് വെള്ളപ്പൊക്കം (#GLOF) സംഭവിക്കുന്നു.
മാറ്റങ്ങളും തിരുത്തലുകളും അം​ഗീകരിച്ചില്ല; സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ പിന്മാറി
ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' എന്ന പുസ്തകത്തിന്റെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തിൽനിന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറിയതായി റിപ്പോർട്ട്. പുസ്തകത്തിൽ ചില എഡിറ്റോറിയൽ മാറ്റങ്ങളും ഒഴിവാക്കലുകളും വേണമെന്ന പ്രസാധകരുടെ ആവശ്യം നിരാകരിച്ചതിനെത്തുടർന്നാണ് പിന്മാറ്റം. മാറ്റങ്ങൾ വരുത്താൻ കഴിയില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.
വരുന്ന നവംബർ 10-നാണ് ആത്മകഥ വിപണിയിലെത്തുന്നത്. യു.എസിൽ പ്രവർത്തിക്കുന്ന പെൻഗ്വിൻ റാൻഡം ഹൗസിന്റെ ഭാഗമായ ആൽഫ്രഡ് എ. നോഫ് ആണ് പുസ്തകത്തിന്റെ പ്രകാശനം മുൻപ് പ്രഖ്യാപിച്ചിരുന്നത്.
പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറുന്ന പശ്ചാത്തലത്തിൽ, പ്രമുഖ പ്രസാധകരായ ഹാർപ്പർ കോളിൻസ് സോണിയ ഗാന്ധിയുടെ ആത്മകഥ ഇന്ത്യൻ വിപണിയിൽ എത്തിക്കാനുള്ള സാധ്യതയുണ്ട്.
സുകുമാരക്കുറുപ്പ് ജീവനോടെയുണ്ട്; കേസ് ഒതുക്കാൻ ബാഹ്യസമ്മർദ്ദമെന്ന് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ
തിരുവനന്തപുരം: സുകുമാരക്കുറുപ്പ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന നിർണായക വെളിപ്പെടുത്തലുമായി കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ. സുകുമാരക്കുറുപ്പ് മരണപ്പെട്ടതായി താൻ വിശ്വസിക്കുന്നില്ലെന്നും കേസ് ഒതുക്കിത്തീർക്കാൻ ബാഹ്യ സമ്മർദ്ദങ്ങളുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കേസ് അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് പലയിടത്തും വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അലി അക്ബർ ആരോപിച്ചു. സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവിച്ചിരിപ്പുണ്ടെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സുകുമാരക്കുറുപ്പ് മരണപ്പെട്ടു എന്ന് വരുത്തിത്തീർക്കാൻ ചില കോണുകളിൽ നിന്ന് പോലീസിന് മേൽ കടുത്ത സമ്മർദ്ദമുണ്ടാകുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സുകുമാരക്കുറുപ്പിനെ പിടികൂടാൻ കഴിയാത്തത് പോലീസിന്റെ കഴിവുകേടല്ല, മറിച്ച് പല മേഖലകളിൽ നിന്നും പോലീസിനെ പിന്നോട്ട് വലിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ഉണ്ടാകുന്നുണ്ടെന്ന് വിശ്വസിക്കാനാണ് താൻ ആഗ്രഹിക്കുന്നത്.
വ്യത്യസ്ത മേഖലകളിൽ സുകുമാരക്കുറുപ്പിന് വലിയ സ്വാധീനമുണ്ട്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് പോലീസ് സേനയിലും, അഭിഭാഷക രംഗത്തും, രാഷ്ട്രീയത്തിലും, സാമുദായിക തലത്തിലും വലിയ സ്വാധീനമാണുള്ളത്. കൂടാതെ സാമ്പത്തികമായും ഇവർ വളരെ ഉന്നത നിലയിലാണ്. കേസിന്റെ അന്വേഷണ സമയത്ത് ഈ സ്വാധീനങ്ങളെല്ലാം സുകുമാരക്കുറുപ്പിന് അനുകൂലമായി മാറിയെന്ന് തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അലി അക്ബർ വെളിപ്പെടുത്തി.
ബ്രൂണെയിലെ ‘ജോൺ മേനോൻ’ സുകുമാരക്കുറുപ്പോ? സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്, ഇൻ്റർപോളിന് കത്ത് നൽകും
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ഒളിവിൽ കഴിയുന്നുവെന്ന പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ തേടാൻ ക്രൈംബ്രാഞ്ച്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കാനാണ് തീരുമാനം. പ്രചാരണത്തിന്റെ യാഥാർഥ്യം പരിശോധിക്കുന്നതിനായി ഇന്റർപോളിന് കത്ത് നൽകാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു.
ബ്രൂണെയിൽ ‘ജോൺ മേനോൻ’ എന്ന പേരിൽ സുകുമാരക്കുറുപ്പ് ഒളിവിൽ കഴിയുന്നുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ വിവരങ്ങളാണ് ക്രൈം ബ്രാഞ്ച് പരിശോധിക്കുക.
നാലര പതിറ്റാണ്ടായി കേരള പോലീസ് അന്വേഷിച്ചുവരുന്ന സുകുമാരക്കുറുപ്പ് കേസിൽ നിർണായക തുമ്പുകളൊന്നും ലഭിക്കാത്തതിനെ തുടർന്ന് കേസ് നേരത്തെ അവസാനിപ്പിച്ചിരുന്നു. എന്നാൽ സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവിച്ചിരിപ്പുണ്ടെന്ന തരത്തിലുള്ള പുതിയ അഭ്യൂഹങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ വീണ്ടും പരിശോധിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന വിവരം പരിശോധിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ചിന് നിർദേശം നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇന്റർപോളിന്റെ സഹായത്തോടെ വിവരങ്ങൾ സ്ഥിരീകരിക്കാനുള്ള നീക്കം.
1984ലെ ചാക്കോ കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ സുകുമാരക്കുറുപ്പ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും ബ്രൂണെയിൽ കഴിയുകയാണെന്നുമുള്ള വിവരങ്ങളാണ് പ്രചരിക്കുന്നത്. ബ്രൂണെയിലെ ഉൾപ്രദേശങ്ങളിൽ ഇയാൾ മാറിമാറി കഴിയുന്നുണ്ടെന്നും സമ്പന്നമായ ജീവിതമാണ് ഇയാൾ നയിക്കുന്നതെന്നുമാണ് പറയപ്പെടുന്നത്.
മലേഷ്യയിൽ ജനിച്ച മലയാളിയാണെന്ന തരത്തിൽ തെറ്റിദ്ധരിപ്പിച്ചാണ് സുകുമാരക്കുറുപ്പ് ബ്രൂണെയിൽ കഴിയുന്നതെന്നും അഭ്യൂഹമുണ്ട്. ബ്രൂണെയിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നും പ്രത്യേകിച്ച് മലയാളികളിൽ നിന്നും അകന്നാണ് ഇയാൾ കഴിയുന്നതെന്നും അബുദാബിയിലുള്ള ഭാര്യയുമായും മകനുമായും ഇയാൾ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ജീവിച്ചിരിപ്പുണ്ടെങ്കിൽ സുകുമാരക്കുറുപ്പിന് നിലവിൽ എൺപതിനോട് അടുത്ത് പ്രായമുണ്ടാകും. എന്നാൽ, ബ്രൂണെയിൽ കഴിയുന്നത് സുകുമാരക്കുറുപ്പ് തന്നെയാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നിലവിൽ ലഭ്യമായിട്ടില്ല. ഇന്റർപോളിൽ നിന്നുള്ള വിവരങ്ങൾക്ക് അനുസരിച്ച് മാത്രമേ അഭ്യൂഹങ്ങളിൽ വ്യക്തത ലഭിക്കുകയുള്ളൂ.
മണ്ഡല പുനർനിർണയം; പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ നീക്കം?
മണ്ഡല പുനർനിർണയം സംബന്ധിച്ച ബില്ലുകൾ പാസാക്കാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്രസർക്കാരിന് പദ്ധതിയുണ്ടോ  എന്നതിൻ്റെ വിശദാംശങ്ങൾ തേടി കോൺഗ്രസ്. ഇതുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതി.
പ്രത്യേക പാർലമെന്റ് സമ്മേളനം ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കഴിഞ്ഞ ദിവസം രാത്രി ഒരു ടെലിവിഷൻ അഭിമുഖത്തിൽ പരസ്യമായി പ്രസ്താവിച്ചതിനാലാണ് ഇക്കാര്യം ആവർത്തിച്ച് ഉന്നയിക്കുന്നതെന്ന് ഖാർഗെ തന്റെ കത്തിൽ വ്യക്തമാക്കി. മൺസൂൺ സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിട്ടും ഔദ്യോഗികമായി അവസാനിപ്പിക്കുന്നത് നീണ്ടുപോകുന്നതിന്റെ കാരണം ഒരുപക്ഷേ ഇതായിരിക്കാമെന്നും അദ്ദേഹം കുറിച്ചു.
മൺസൂൺ സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ് 10 ദിവസം കഴിഞ്ഞിട്ടും ലോകസഭ പൂർണ്ണമായി സമാപിക്കാത്തത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. മണ്ഡല പുനർനിർണയത്തിനുള്ള ഭരണഘടനാ ഭേദഗതി ബിൽ പ്രത്യേക സമ്മേളനത്തിൽ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം കണ്ടെത്താനുള്ള ശ്രമത്തിലാണോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നും കോൺഗ്രസ് സംശയം പ്രകടിപ്പിച്ചിരുന്നു.
ന്യൂയോര്‍ക്ക്: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന ന്യൂയോര്‍ക്കിലെ പരിപാടിയുടെ സംഘാടകരായ 'അമേരിക്കന്‍ ഹിന്ദൂസ് ഫോര്‍ എന്‍ഗേജ്‌മെന്റ് ആന്‍ഡ് ഡയലോഗ്' എന്ന സംഘടനയുടെ അക്കൗണ്ടാണ് സസ്‌പെന്‍ഡ് ചെയ്തത്. ഓഗസ്റ്റ് 29-ന് മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ വെച്ചാണ് ആര്‍എസ്എസ് മേധാവി പങ്കെടുക്കുന്ന റാലി നടക്കാനിരിക്കുന്നത്.
ആര്‍എസ്എസിനെയോ പരിപാടിയെയോ താന്‍ പിന്തുണയ്ക്കുന്നില്ലെന്നും എന്നാല്‍ സ്വകാര്യ പരിപാടി റദ്ദാക്കാനുള്ള നിയമപരമായ അധികാരം നഗരഭരണകൂടത്തിനില്ലെന്നും ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി വ്യക്തമാക്കി തൊട്ടടുത്ത ദിവസമാണ് എക്‌സിന്റെ നടപടി. ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെയും ആഗോള സമ്പര്‍ക്ക പരിപാടിയുടെയും ഭാഗമായി അയ്യായിരത്തോളം ആളുകള്‍ പങ്കെടുക്കുന്ന 'യൂണിവേഴ്‌സല്‍ വണ്‍നസ്' ആഘോഷത്തില്‍ പങ്കെടുക്കാനാണ് മോഹന്‍ ഭാഗവത് എത്തുന്നത്. ഈ പരിപാടിയില്‍ ആര്‍.എസ്.എസ്. മേധാവി ജനങ്ങളെ അ്ഭിസംബോധനചെയ്യും.
പരിപാടിയ്‌ക്കെതിരേ വിവിധ കോണുകളില്‍നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.ന്യൂയോര്‍ക്ക് സിറ്റി മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് മംദാനി. തന്റെ കുടുംബത്തിന് ഇപ്പോഴും ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു പരിപാടിയെ പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ബഹുസ്വരതയിലും മതേതരത്വത്തിലും അധിഷ്ഠിതമായ, ഏവര്‍ക്കും തുല്യ അവകാശമുള്ള ഒരു ഇന്ത്യയെക്കുറിച്ച് കേട്ടാണ് ഞാന്‍ വളര്‍ത്തത്. എന്നാല്‍, ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉള്‍ക്കൊള്ളുന്നതും മറ്റുള്ളവരെ ഒഴിവാക്കുന്നതുമായ പ്രത്യയശാസ്ത്രങ്ങളുടെ വളര്‍ച്ച ആശങ്കാജനകമാണ്, മംദാനി അഭിപ്രായപ്പെട്ടു.
72 മണിക്കൂറിനുള്ളിൽ തടാകം പൊട്ടും; നേപ്പാളിന് അടിയന്തിര മുന്നറിയിപ്പുമായി ചൈന
കാഠ്മണ്ഡു: മിന്നൽപ്രളയത്തിൽ അകപ്പെട്ട നേപ്പാളിന് മറ്റൊരു അടിയന്തിര മുന്നറിയിപ്പുമായി ചൈന. അടുത്ത 72 മണിക്കൂറിനുള്ളിൽ ചോച്ചെൻ ഖോല , പുറെപു ത്സാങ്പോ നദികളുടെ സംഗമസ്ഥാനത്തുള്ള തടാകം പൊട്ടാൻ സാധ്യതയുണ്ടെന്നാണ് ചൈന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിബറ്റിലെ ഈ തടാകം പ്രകൃതിദത്തമായി രൂപപ്പെട്ട ഒരു തടയണയുടെ സഹായത്തോടെയാണ് നിൽക്കുന്നത്. ഈ തടയണയെ മറികടന്ന് ഇതിനകം തന്നെ വെള്ളം ഒഴുകിത്തുടങ്ങിയിട്ടുണ്ട്.
ചൈനയുടെ ജലവിഭവ മന്ത്രാലയമാണ് ഈ ഭീഷണിയെക്കുറിച്ച് നേപ്പാളിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചൈനീസ് മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. നേപ്പാൾ-തിബറ്റ് അതിർത്തിയിലുണ്ടായ മിന്നൽ പ്രളയം വൻ വിനാശം വിതയ്ക്കുന്നതിനിടയിലാണ് പുതിയ ഭീഷണി.
നിലവിൽ ഈ തടാകത്തിൽ 20 ലക്ഷം ക്യുബിക് മീറ്റർ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. തടാകം ഇപ്പോൾത്തന്നെ കവിഞ്ഞൊഴുകാൻ തുടങ്ങിയിട്ടുണ്ട്. അടുത്ത 3 ദിവസത്തിനുള്ളിൽ 30 ലക്ഷം ക്യുബിക് മീറ്റർ വെള്ളം കൂടി ഇതിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രവചനം. ഇക്കാരണത്താൽ അടുത്ത 72 മണിക്കൂറിനുള്ളിൽ ഈ തടാകം പൊട്ടി വെള്ളം താഴേക്ക് കുതിച്ചെത്താൻ വളരെ ഉയർന്ന സാധ്യതയുണ്ടെന്ന് ചൈന പറയുന്നു.
തിബറ്റിലെ ഹിമാലയൻ നിരകളിൽ ഉണ്ടായ മഞ്ഞിടിച്ചിലും മണ്ണിടിച്ചിലുമാണ് തിബറ്റിലെ ഗൈറോങ് മേഖലയിലും നേപ്പാളിലെ ഭോട്ടേ കോശി, ത്രിശൂലി നദീതടങ്ങളിലും വൻ മിന്നൽ പ്രളയത്തിന് കാരണമായത്. നേപ്പാളിൽ 270-ലധികം ആളുകൾ മരണപ്പെടുകയും 800-ലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായവരിൽ തീർത്ഥാടകരും വിനോദസഞ്ചാരികളുമായ ഒട്ടേറെ വിദേശികളുണ്ട്. ഇന്ത്യയിൽ നിന്നുള്ള 288 പേരും ഇതിലുൾപ്പെടുന്നു. കേരളത്തിൽ നിന്ന് നൂറിനടുത്ത് സഞ്ചാരികൾ നേപ്പാളിൽ ഈ സമയത്ത് ഉണ്ടായിരുന്നെങ്കിലും ഇതിൽ പകപതിയോളം പേരുടെ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. 53 പേരുടെ വിവരം ലഭ്യമല്ലെങ്കിലും അവർ സുരക്ഷിതരാണെന്നാണ് വിവരം.
തിബറ്റിലെ ഗൈറോങ് പ്രവിശ്യയിൽ 3 പേർ മരണപ്പെടുകയും 558 പേരെ കാണാതാവുകയും ചെയ്തതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ നേപ്പാൾ അതിർത്തിയിൽ 100-ഓളം ചൈനീസ് പൗരന്മാരെയും കാണാതായിട്ടുണ്ട്.
സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവിച്ചിരിക്കുന്നതായി സംശയം; ക്രൈംബ്രാഞ്ചിനെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തൽ
കൊച്ചി: സുകുമാരക്കുറുപ്പ് മരിച്ചെന്ന് അവകാശപ്പെട്ട് കേസ് പൂട്ടിക്കെട്ടാൻ തീരുമാനമെടുത്ത ക്രൈംബ്രാഞ്ചിനെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തലുകൾ. ബ്രൂണെയിൽ സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ളയാൾ ജീവിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. 24 ന്യൂസ് ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ബ്രൂണെയില്‍ നിർമാണ മേഖലയിൽ ദീർ‌ഘകാലമായി പ്രവർത്തിക്കുന്ന ഒരാളിലേക്കാണ് സംശയം നീളുന്നത്. ഇയാൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
സുകുമാരക്കുറുപ്പിന്റേതെന്ന് അവകാശപ്പെടുന്ന ഒരു ഫോട്ടോയും ഇതിനകം പുറത്തു വന്നിട്ടുണ്ട്. ഇയാൾ പൊതുവെ ആരോടും ബന്ധപ്പെടാതെ ഒളിച്ചു താമസിക്കുന്ന സ്വഭാവക്കാരനായിരുന്നു എന്നാണ് വിവരം. ഇയാൾ താമസിക്കുന്നതായി പറയപ്പെടുന്ന വീടിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും റിപ്പോർട്ട് പറയുന്നുണ്ട്.
ഭാര്യയുടെ ആരോഗ്യപ്രശ്നങ്ങൾ അന്വേഷിക്കുന്ന ചാറ്റ് വിവരങ്ങൾ സൈബർ വിദഗ്ധൻ സംഘടിപ്പിച്ചതായാണ് അറിയുന്നത്. ഫോൺ ഹാക്ക് ചെയ്താണ് ഇത് സാധിച്ചത്.
സുകുമാരക്കുറുപ്പെന്ന് സംശയിക്കുന്നയാളുടെ വിവരങ്ങൾ ബ്രൂണെയിലെ മലയാളികളുടെ സഹായത്തോടെയാണ് 24 മാധ്യമപ്രവർത്തകൻ സംഘടിപ്പിച്ചതെന്ന് അറിയുന്നു. സുകുമാരക്കുറുപ്പിന് ഇപ്പോൾ ഏതെങ്കിലും രാജ്യത്തിന്റെ പാസ്പോർട്ട് കൈവശമുണ്ടോയെന്ന് വ്യക്തമല്ല. ഇന്ത്യൻ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞിരുന്നു. ഇയാളുടെ പക്കൽ മലേഷ്യൻ പാസ്പോർട്ടും ഉണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഈ പാസ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ട്.
1984ലാണ് സുകുമാരക്കുറുപ്പ് ചാക്കോ എന്നയാളെ കൊല ചെയ്തത്. ഇൻഷൂറൻസ് തുക തട്ടിയെടുക്കാനായി തന്റെ രൂപസാദൃശ്യമുള്ള ആളെ കൊല ചെയ്യുകയായിരുന്നു. പതിറ്റാണ്ടുകളായി കേരളാ പോലീസ് അന്വേഷിക്കുന്ന ഈ കേസിൽ ഇന്റർപോളിന്റെ അന്വേഷണവും നടക്കുന്നുണ്ട്.
ഇതുവരെ വന്ന വെളിപ്പെടുത്തലുകൾ വസ്തുതയാണെങ്കില്‍ കേരളാ പോലീസിന് നാണക്കേടാകുമെന്നുറപ്പാണ്. ക്രൈംബ്രാഞ്ച് കേസന്വേഷണം മൂന്ന് മാസം മുമ്പ് വീണ്ടും തുടങ്ങിയിരുന്നു. പുതിയ ടീമിനെ വെച്ചുള്ള അന്വേഷണം കേസ് അവസാനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ആരോപണമുണ്ടായിരുന്നു. കേരളാ പോലീസിലെ ഉന്നതരുടെ സഹായത്തോടെയാണ് സുകുമാരക്കുറുപ്പ് ഒളിവിൽ കഴിയുന്നതെന്ന് ആരോപണമുണ്ട്.
ന്യൂഡല്‍ഹി: അയല്‍രാജ്യങ്ങളില്‍ നടന്ന ജെന്‍-സീ പ്രക്ഷോഭങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ജനാധിപത്യ സംവിധാനം ഉയര്‍ന്ന പ്രതിരോധശേഷിയും വഴക്കവും പ്രകടിപ്പിച്ചതായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. രാജ്യത്ത് അടുത്തിടെ നടന്ന യുവാക്കളുടെ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍, ഇന്ത്യയിലെ രാഷ്ടീയ സംവിധാനം വളഞ്ഞുവെങ്കിലും തകര്‍ന്നുപോയില്ലെന്ന് മുന്‍ നയതന്ത്രജ്ഞന്‍ കൂടിയായ തരൂര്‍ നിരീക്ഷിച്ചു. എന്‍ഡിടിവി വേള്‍ഡ് അന്‍വിക്ഷ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ദക്ഷിണേഷ്യന്‍ മേഖലയിലെ പ്രമുഖ രാജ്യങ്ങള്‍ യുവജന പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2012ല്‍ മ്യാന്‍മറില്‍ ആരംഭിച്ച പ്രക്ഷോഭങ്ങള്‍ക്ക് ശേഷം പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഒടുവില്‍ ഇന്ത്യയിലും യുവാക്കള്‍ തെരുവിലിറങ്ങി. ഇതിനെയെല്ലാം ജെന്‍-സീ തലമുറയുടെ അമര്‍ഷത്തിന്റെ പ്രതിഫലനമായി കാണാം. എന്നാല്‍ ഇതിനോട് ഓരോ രാജ്യത്തെയും ഭരണകൂടവും രാഷ്ട്രീയ സംവിധാനവും പ്രതികരിച്ച രീതിയിലാണ് വ്യത്യാസമുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
ബംഗ്ലാദേശിലും ശ്രീലങ്കയിലും പ്രക്ഷോഭം നേരിടാനാവാതെ ഭരണാധികാരികള്‍ക്ക് രാജ്യം വിട്ടോടേണ്ടി വരികയും പുതിയ ഭരണാധികാരികള്‍ അധികാരമേല്‍ക്കുകയും ചെയ്തു. നേപ്പാളില്‍ ഭരണമാറ്റം ഉണ്ടായെങ്കിലും പുതിയ തെരഞ്ഞെടുപ്പിലൂടെയാണ് അത് സംഭവിച്ചത്. മ്യാന്‍മറിലും പാകിസ്ഥാനിലും സൈന്യം അധികാരം പിടിച്ചെടുക്കുകയോ തങ്ങളുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാരുകളെ പ്രതിഷ്ഠിക്കുകയോ ചെയ്തു. എന്നാല്‍ ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ഇന്ത്യയുടെ സാഹചര്യമെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു.
കൊച്ചി: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൈക്കൂലിക്കും ക്രൂരമായ പീഡനത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഓട്ടോറിക്ഷാ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി കെടി ജലീല്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമര്‍ശനം. 'എല്‍.ഡി.എഫിന്റെ ഭരണകാലത്തായിരുന്നെങ്കില്‍ 'പിണറായി മുസ്ലിമിനെ കൊന്നേ' എന്നും പറഞ്ഞ് ലീഗും യൂത്ത്‌ലീഗും എത്ര മാര്‍ച്ചുകള്‍ നടത്തിയിട്ടുണ്ടാകും? വെറുതെ ഒന്ന് ആലോചിച്ച് പോയി. ഇപ്പോള്‍ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. ഞമ്മന്റെ ഭരണം, ഞമ്മന്റെ MVD, ഞമ്മന്റെ ആള്, നിങ്ങക്കെന്താ സഖാക്കളെ, എന്ന ഭാവമല്ലേ മുസ്ലിംലീഗിന്?'- കുറിപ്പില്‍ പറയുന്നു.
മലപ്പുറം കീഴ്‌ശേരി മുണ്ടപറമ്പ് സ്വദേശിയായ ഷൗക്കത്ത് ആണ് മോട്ടോര്‍ വാഹനവകുപ്പിനെതിരെ ആരോപണം ഉന്നയിച്ച് ജീവനൊടുക്കിയത്. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് ഫേസ്ബുക്കില്‍ വിശദമായ കുറിപ്പ് പങ്കുവച്ചിരുന്നു. കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ തന്റെ ഉപജീവന മാര്‍ഗ്ഗമായ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ മാസങ്ങളോളം ഉദ്യോഗസ്ഥര്‍ ദ്രോഹിച്ചുവെന്നായിരുന്നു ഷൗക്കത്തിന്റെ ആരോപണം.
തന്റെ മരണത്തിന്റെ ഏക ഉത്തരവാദി കേരള മോട്ടോർ വാഹന വകുപ്പ് മാത്രമാണെന്നാണ് ഷൗക്കത്ത് സമൂഹമാധ്യമത്തിൽ കുറിച്ചത്. വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കി ലഭിക്കുന്നതിനായി കഴിഞ്ഞ പത്തു മാസത്തോളമായി ഏജന്റുമാരുടെയും എംവിഡി ഓഫീസുകളുടെയും പിന്നാലെ കയറിയിറങ്ങുകയായിരുന്നുവെന്നും, ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട കൈക്കൂലി നൽകാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്നും കുറിപ്പിൽ പറയുന്നു.
വാഹനത്തിന് ഫിറ്റ്നസ് ലഭിക്കാതായതോടെ ഓട്ടോ നിരത്തിലിറക്കാൻ സാധിക്കാതെ വരികയും ഉപജീവന മാർഗ്ഗം അടയുകയും ചെയ്തു. വരുമാനം നിലച്ചതോടെ വായ്പാ തിരിച്ചടവുകൾ മുടങ്ങുകയും കടുത്ത സാമ്പത്തിക ബാധ്യതയിലേക്കും മാനസിക വിഷമത്തിലേക്കും തള്ളിവിടപ്പെടുകയുമായിരുന്നുവെന്ന് ഷൗക്കത്ത് വ്യക്തമാക്കി.
തനിക്ക് ഒപ്പം നിൽക്കാൻ കുടുംബമോ സ്വന്തക്കാരോ ഇല്ലാത്തതിനാൽ മരണശേഷമെങ്കിലും നീതി ഉറപ്പാക്കാൻ പൊതുസമൂഹം ഒപ്പം നിൽക്കണമെന്ന് ഷൗക്കത്ത് കുറിപ്പിലൂടെ അഭ്യർത്ഥിക്കുന്നു. ഓരോ ആവശ്യങ്ങൾക്കും സാധാരണക്കാർക്ക് കോടതിയെ സമീപിക്കുക എളുപ്പമല്ലാത്തതിനാലാണ് ഈ വഴി തെരഞ്ഞെടുക്കേണ്ടി വന്നതെന്നും, ഈ മരണം ജീർണ്ണിച്ച ഒരു വ്യവസ്ഥിതിക്കെതിരെയുള്ള പ്രതിഷേധമാണെന്നും ഇയാൾ വ്യക്തമാക്കുന്നു.
കേസിൽ പതിവുപോലെ ഒരു പ്രഹസന അന്വേഷണമാണ് നടക്കുന്നതെങ്കിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർ എളുപ്പത്തിൽ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും കുറിപ്പിൽ ആശങ്കപ്പെടുന്നുണ്ട്. വാഹനത്തിൽ ചെയ്തിട്ടുള്ള സ്റ്റീൽ വർക്കിന്റെ പേര് പറഞ്ഞ് വണ്ടി അൺഫിറ്റ് ആണെന്ന് വരുത്തിത്തീർക്കാൻ വകുപ്പ് ശ്രമിച്ചേക്കാം. എന്നാൽ ഇതേ വാഹനം മുൻപ് രണ്ട് തവണ പരിശോധിച്ച് ഫിറ്റ്നസ് നൽകിയതും ഇതേ വകുപ്പ് തന്നെയാണെന്ന് ഷൗക്കത്ത് ചൂണ്ടിക്കാട്ടി. വിഷയത്തിൽ ആഭ്യന്തര വകുപ്പും ഹൈക്കോടതിയും നേരിട്ട് ഇടപെട്ട് നീതി ലഭ്യമാക്കണമെന്നാണ് തൻറെ അവസാന അഭ്യർത്ഥനയെന്നും ഷൗക്കത്ത് കുറിച്ചു.
നേപ്പാളിലെ മിന്നൽ പ്രളയം: കാണാതായവരില്‍ 288 ഇന്ത്യക്കാര്‍; 33 മലയാളികളെ കാണാനില്ല
ന്യുഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ നിന്നുള്ള 33 പേരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് മേഖലയിൽ 200 പേർ കുടുങ്ങി കിടക്കുകയാണെന്നും വിദേശകാര്യ വക്താവ് രണ്‍ദീർ ജെയ്സ്വാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍പ്പെട്ട് 288 ഇന്ത്യക്കാരെ കാണാനില്ലെന്ന് വക്താവ് അറിയിച്ചു. കാണാതാവരുടെ പട്ടിക സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്കുകളും വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു.
ഇതില്‍ 73 പേര്‍ തൃശൂലി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തുനിന്ന് 33 പേരെയാണ് കാണാതയാത്. കാണാതായവരുടെ പേരു വിവരങ്ങള്‍ ശേഖരിക്കാന്‍ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, നേപ്പാള്‍ പ്രധാനമന്ത്രിയെ ദുഃഖം അറിയിച്ചുവെന്നും നേപ്പാളിനൊപ്പം ഇന്ത്യ ഉണ്ടാകുമെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് വാഗ്ദാനം ചെയ്തുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
കൊളംബോ ടെസ്റ്റില്‍ സമനില പൊരുതി നേടി ശ്രീലങ്ക; രണ്ടാം ഇന്നിംഗ്‌സിലും സെഞ്ചുറിയുമായി ദിനുഷ, പരമ്പര ഇന്ത്യക്ക്
കൊളംബോ: രണ്ടാം ടെസ്റ്റും വിജയിച്ച് ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരമെന്ന ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി. ഫോളോ ഓണിനയക്കപ്പെട്ടിട്ടും ബാറ്റിങ് നിരയുടെ കരുത്തിൽ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് വിജയത്തോളം പോന്ന സമനില. ഫോളോ ഓൺ ചെയ്ത് അഞ്ചാം ദിനം ബാറ്റിങ് തുടർന്ന ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 429 റൺസിൽ നിൽക്കെ മത്സരം അവസാനിപ്പിക്കാൻ ഇരു ക്യാപ്റ്റൻമാരും തീരുമാനിക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ ഇതോടെ പരമ്പര സ്വന്തമാക്കി (1-0).
ആറിന് 229 റൺസെന്ന നിലയിൽ അവസാനദിനം ബാറ്റിങ് ആരംഭിച്ച ലങ്കയുടെ മൂന്ന് വിക്കറ്റുകൾ മാത്രമാണ് അഞ്ചാം ദിനം ഇന്ത്യയ്ക്ക് വീഴ്ത്താനായത്.
തുടർച്ചയായ രണ്ടാം ഇന്നിങ്സിലും സെഞ്ചുറി നേടിയ സോണൽ ദിനുഷയാണ് ഇന്ത്യയ്ക്കും വിജയത്തിനുമിടയിൽ വിലങ്ങുതടിയായത്. 264 പന്തുകൾ നേരിട്ട താരം 133* റൺസുമായി പുറത്താകാതെ നിന്നു. പരമ്പരയിൽ ദിനുഷയുടെ മൂന്നാം സെഞ്ചുറിയായിരുന്നു ഇത്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ മൂന്ന് സെഞ്ചുറികൾ നേടുന്ന മൂന്നാമത്തെ ശ്രീലങ്കൻ ബാറ്ററായിരിക്കുകയാണ് ദിനുഷ. അരവിന്ദ ഡിസിൽവയും കുമാർ സംഗക്കാരയുമാണ് നേരത്തേ ഈ നേട്ടം സ്വന്തമാക്കിയവർ. ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന എട്ടാമത്തെ ലങ്കൻ താരം കൂടിയാണ് ദിനുഷ.
ആറിന് 229 റൺസെന്ന നിലയിൽ അവസാനദിനം ബാറ്റിങ് ആരംഭിച്ച ലങ്കയ്ക്ക് സോണൽ ദിനുഷ - കെഷാര നുവാന്ത കൂട്ടുകെട്ടാണ് രക്ഷയായത്. അഞ്ചാം ദിനം ഇന്ത്യയുടെ ക്ഷമയെ പരീക്ഷിച്ച ഈ സഖ്യം ആദ്യ സെഷൻ പൂർണമായും പിടിച്ചുനിന്നു. ബൗളർമാരെ മാറ്റി മാറ്റി പരീക്ഷിച്ചിട്ടിും ഈ കൂട്ടുകെട്ട് പൊളിക്കാൻ ഇന്ത്യയ്ക്കായില്ല. ഒടുവിൽ 150 പന്തിൽ നിന്ന് 46 റൺസെടുത്ത നുവാന്തയെ സ്ലിപ്പിൽ ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ച് മാനവ് സുതാറാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഏഴാം വിക്കറ്റിൽ ഒന്നിച്ച ഈ സഖ്യം ഇന്ത്യൻ ബൗളർമാരെ ശരിക്ക് വെള്ളം കുടിപ്പിക്കുകയായിരുന്നു. 242 പന്തുകൾ നേരിട്ട ഈ സഖ്യം 112 റൺസ് സ്‌കോർ ബോർഡിൽ ചേർത്ത ശേഷമാണ് പിരിഞ്ഞത്. 82-ാം ഓവറിൽ പുതിയ പന്തെടുത്തിട്ടും ഈ കൂട്ടുകെട്ട് പൊളിക്കാൻ ഇന്ത്യയ്ക്ക് 105-ാം ഓവർ വരെ കാക്കേണ്ടി വന്നു.
പിന്നാലെ 28 പന്തുകൾ നേരിട്ട് രണ്ടു റൺസെടുത്ത പ്രഭാത് ജയസൂര്യയെ രവീന്ദ്ര ജഡേജ മടക്കിയെങ്കിലും ഒമ്പതാം വിക്കറ്റിൽ ഒന്നിച്ച ദിനുഷ - ലഹിരു കുമാര സഖ്യവും ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ചു. 169 പന്തുകൾ നേരിട്ട ഈ സഖ്യം 47 റൺസ് കൂട്ടിച്ചേർക്കുകയും ചെയതു. 90 പന്തുകൾ നേരിട്ട കുമാര 12 റൺസെടുത്താണ് പുറത്തായത്. തുടർന്നെത്തിയ അസിത ഫെറാൻഡോയും 24 പന്തുകൾ പിടിച്ചു നിന്നതോടെ ഇന്ത്യ സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു
നേപ്പാളിലെ മിന്നൽ പ്രളയം: ഹിമപാളികൾ ഇടിഞ്ഞു വീണത് കാരണമെന്ന് ശാസ്ത്രജ്ഞർ
കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ മിന്നൽ പ്രളയത്തിനും മണ്ണടിച്ചിലിനും കാരണം ഉയർന്ന മലനിരകളിലുണ്ടായ ഹിമപാളികളുടെ തകർച്ചയാകാമെന്ന നിഗമനത്തിൽ ശാസ്ത്രജ്ഞർ. ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റിലെ ശാസ്ത്രജ്ഞരും നേപ്പാളിലെയും ചൈനയിലെയും ഗവേഷകരും ചേർന്നാണ് ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നത്.
ബുധനാഴ്ച രാവിലെയോടെയാണ് നേപ്പാളിലെ രസൂവ ജില്ലയിൽ വൻ നാശനഷ്ടം വിതച്ച മിന്നൽ പ്രളയമുണ്ടായത്. ഭോട്ടേ കോശി, തൃശൂലി നദികളിലൂടെ കനത്ത വെള്ളപ്പാച്ചിലും ചെളിയും കൂറ്റൻ പാറക്കെട്ടുകളും ഒലിച്ചെത്തുകയായിരുന്നു. ഭോട്ടേ കോശി നദിയുടെ പോഷകനദിയായ ലെന്ഡേ ഖോലയിലേക്ക് വൻതോതിൽ മഞ്ഞും പാറക്കഷ്ണങ്ങളും ഇടിഞ്ഞുവീണതാണ് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് വഴിതെളിച്ചതെന്ന് വീഡിയോ ദൃശ്യങ്ങളും ലഭ്യമായ വിവരങ്ങളും അടിസ്ഥാനമാക്കി ഐസിഐഎംഒഡി വ്യക്തമാക്കുന്നു.
സ്‌കൂട്ടർ യാത്രികനെ രക്ഷിക്കാനുള്ള ശ്രമം,നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞു;35 പേർക്ക് പരിക്ക്
കൊച്ചി: എറണാകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടുമറിഞ്ഞു.വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 35 പേർക്ക് പരിക്കേറ്റു. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
സ്‌കൂട്ടർ യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിൽ ബസ് നിയന്ത്രണംവിട്ട് പെട്രോൾ പമ്പിന്റെ മുന്നിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. പിറവത്ത് നിന്ന് കൂത്താട്ടുകുളത്തേക്ക് വിവാഹ സംഘവുമായി പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. 40 ഓളം പേർ ബസിലുണ്ടായിരുന്നു.
വീണ്ടും ജീവനെടുത്ത് കാട്ടാന; ഇടുക്കി തലക്കുളം എസ്റ്റേറ്റില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം
ഇടുക്കി : ഇടുക്കി ജില്ലയിലെ പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. തലക്കുളം എസ്റ്റേറ്റിലാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി ഒച്ച് തേവര്‍ ആണ് മരിച്ചത്.
കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എസ്റ്റേറ്റില്‍ രാവിലെ മുതല്‍ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു.
തലക്കുളം, ബിഎല്‍ റാം മേഖലകളില്‍ കാട്ടാനയുടെ സാന്നിധ്യം നിരന്തരമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 40 ഓളം പേരാണ് മേഖലയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചത്.
ഇന്ത്യ-അഫ്ഗാൻ ടി20 പരമ്പര; സംപ്രേക്ഷണാവകാശം പാകിസ്താൻ കമ്പനിക്ക്
ന്യൂഡൽഹി: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ് പരമ്പരയുടെ കൊമേഴ്സ്യൽ, ടിവി പ്രൊഡക്ഷൻ അവകാശങ്ങൾ പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാൻസ്ഗ്രൂപ്പ് കമ്പനിക്ക്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് ഈ പരമ്പരയുടെ ആഗോള മീഡിയ റൈറ്റ്‌സ് സിൻഡിക്കേഷൻ അവകാശം ട്രാൻസ്ഗ്രൂപ്പിന് നൽകിയിരിക്കുന്നത്. പാകിസ്താൻ സൂപ്പർ ലീഗ്, പാകിസ്താൻ ക്രിക്കറ്റ് ബോർഡ് എന്നിവയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയാണ് ട്രാൻസ്ഗ്രൂപ്പ്.
സെപ്റ്റംബർ 13, 15, 17 തീയതികളിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര നടക്കുന്നത്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആതിഥേയത്വം വഹിക്കുന്ന ഈ പരമ്പര ഇന്ത്യയിലാണ് നടക്കുക. സ്വന്തം രാജ്യത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടക്കാനുള്ള സാഹചര്യമില്ലാത്തതിനാൽ അഫ്ഗാനിസ്ഥാൻ അവരുടെ ഹോം മത്സരങ്ങൾക്കായി ഇന്ത്യയിലെയും യുഎഇയിലെയും വേദികളാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി ആതിഥേയത്വം വഹിക്കുന്ന, ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ ഉഭയകക്ഷി പരമ്പരയാണിത് എന്ന പ്രത്യേകതയും ഈ മത്സരങ്ങൾക്കുണ്ട്.
അവസാനമായി 2026 ജൂണിലാണ് അഫ്ഗാനിസ്ഥാൻ ടീം ഇന്ത്യയിൽ പര്യടനം നടത്തിയത്. അന്ന് നടന്ന ഏക ടെസ്റ്റ് മത്സരത്തിന് ശേഷമുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 3-0 ന് സ്വന്തമാക്കിയിരുന്നു. ധർമശാല, ലഖ്നൗ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു മത്സരങ്ങൾ.
ഇതിനുമുൻപ് ഇരു ടീമുകളും അവസാനമായി ഒരു ടി20 പരമ്പരയിൽ ഏറ്റുമുട്ടിയത് 2024 ജനുവരിയിലായിരുന്നു. അന്ന് ഇന്ത്യ 3-0 ന് പരമ്പര തൂത്തുവാരിയിരുന്നു. ബെംഗളൂരുവിൽ നടന്ന ആവേശകരമായ മൂന്നാം മത്സരത്തിൽ ഇരു ടീമുകളും 212 റൺസ് വീതമെടുത്ത് മത്സരം ടൈ ആകുകയും, ഒടുവിൽ രണ്ടാം സൂപ്പർ ഓവറിൽ ഇന്ത്യ ജയം സ്വന്തമാക്കുകയുമായിരുന്നു.
ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബാലിയനെ വെടിവെച്ചു കൊന്നു
മുസാഫർ നഗർ: യുട്യൂബറും ഹരിയാൻവി ഗായകനുമായ അങ്കിത് ബല്യാൻ അഞ്ജാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ കോട്വാളി സ്‌റ്റേഷൻ പരിധിയിലെ ജിമ്മിനു പുറത്തുവെച്ചാണ് സംഭവം. രണ്ട് ബൈക്കുകളിലായെത്തിയ അജ്ഞാതരായ അക്രമികൾ, ജിം കഴിഞ്ഞു പുറത്തുവന്ന അങ്കിത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു. അങ്കിത് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
അക്രമികൾ 18 റൗണ്ട് വെടിയുതിർത്തതായി പോലീസ് അറിയിച്ചു. തലയ്ക്കും വയറിനുമാണ് വെടിയേറ്റത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് സിസിടിവി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണെന്ന് ഷാംലി എസ്.പി. എം.പി. സിങ് അറിയിച്ചു. ജിമ്മിൽനിന്നിറങ്ങി തന്റെ സ്‌കോർപിയോ എസ് യു വി വാഹനത്തിലേക്ക് നടന്നുനീങ്ങുമ്പോഴായിരുന്നു സംഭവം. നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
അടുത്തിടെ നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അങ്കിത് ബല്യാൻ പദ്ധതിയിട്ടിരുന്നതായി അഭ്യൂഹങ്ങളുണ്ട്. ഇത് കൊലപാതകത്തിന് കാരണമായോ എന്നതിൽ പോലീസോ ബന്ധുക്കളോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. അതേസമയം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഗോഗി ഗ്യാങ് എന്ന കുറ്റവാളി സംഘം ഏറ്റെടുത്തിട്ടുണ്ട്. ഗ്യാങ്ങുമായി ബന്ധമുള്ള ഭോലു ഷാപൂരിയ എന്നയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തങ്ങളുടെ ശത്രുക്കളുമായി അങ്കിത് ബന്ധം പുലർത്തിയിരുന്നതായും തങ്ങളുടെ ഗ്യാങ്ങുമായി ബന്ധപ്പെട്ട ഒരു സംഭവത്തെക്കുറിച്ച് അദ്ദേഹം പാട്ടുപാടിയിരുന്നതായും ആരോപിച്ചാണ് ഈ ആക്രമണം നടത്തിയതെന്നും ഗ്യാങ് വ്യക്തമാക്കുന്നു.
കൊലപാതകം ജാട്ട് സമുദായത്തിനുനേരെ നടന്ന ആക്രമണമാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷനും മുൻ യു.പി. മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പറഞ്ഞു. പിന്നിലെ രാഷ്ട്രീയ ശത്രുതയക്കുറിച്ച് പ്രത്യേക അന്വേഷണം വേണം. അക്രമികളെ ഉടനടി അറസ്റ്റുചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുട്യൂബിൽ 3.66 ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്‌സുള്ള കലാകാരനായിരുന്നു അങ്കിത്. സഹപ്രവർത്തകർക്കൊപ്പം ഗായകനായും പെർഫോമറായും അദ്ദേഹം വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തോക്കുകളും മറ്റു ആയുധങ്ങളും എസ്.യു.വി.കളും ഉപയോഗിച്ചുള്ളതാണ് അദ്ദേഹത്തിന്റേതായുള്ള പല വീഡിയോകളും.
ഓണക്കാലത്തെ മദ്യവിൽപന: മുൻവർഷത്തേക്കാൾ ഉയർന്ന വിൽപ്പനയെന്ന് കണക്കുകൾ
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനിടെ 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്കോയും കൺസ്യൂമർഫെഡും വഴി വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ എട്ട് ദിവസങ്ങളിൽ 694.96 കോടി രൂപയുടെ മദ്യവിൽപന നടന്ന സ്ഥാനത്താണ് ഈ വർധന.
ഉത്രാട ദിനത്തിൽ മാത്രം സംസ്ഥാനത്ത് 126.31 കോടി രൂപയുടെ മദ്യവിൽപന നടന്നുവെന്നാണ് സർക്കാരിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കൺസ്യൂമർഫെഡിന്റെ ഉടമസ്ഥതയിലുള്ള ഔട്ട്ലെറ്റുകൾ വഴി മാത്രം ഉത്രാടത്തിന് 20 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഓണത്തോടനുബന്ധിച്ച് ബെവ്കോയുടെയും കൺസ്യൂമർഫെഡിന്റെയും പ്രമുഖ ഔട്ട്ലെറ്റുകളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെട്ടത്. മലയാളി ഓണാഘോഷത്തിൽ മദ്യത്തിന് കുറവൊന്നും വരുത്തിയില്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഏത് ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റഴിച്ചതെന്ന വിവരം സംസ്ഥാന സർക്കാർ പുറത്തുവിട്ടിട്ടില്ല.
നേപ്പാളിലെ മിന്നൽ പ്രളയം: ആയിരത്തോളം പേരെ കാണാതായി; മരണസംഖ്യ 170 ആയി
കാഠ്മണ്ഡു: നേപ്പാളിൽ പ്രളയത്തിലും ഉരുൾപ്പൊട്ടലിലും വൻ നാശനഷ്ടം. ദുരന്തത്തിൽ മരണസംഖ്യ 170 ആയി ഉയർന്നു. ചൈനയിലെ ടിബറ്റ് മേഖലയിൽ മൂന്ന് പേരും മരിച്ചതായി റിപ്പോർട്ടുണ്ട്. നേപ്പാളിലെ റസുവ ജില്ലയിൽ ഉണ്ടായ കൂറ്റൻ മഞ്ഞുമല ഇടിച്ചിലാണ് പ്രളയത്തിന് കാരണമായത്. ദുരന്ത മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും അവശ്യമരുന്നുകളും നേപ്പാളിലേക്ക് അയച്ചു.
നേപ്പാളിൽ 341 വിദേശികൾ ഉൾപ്പെടെ 403 പേരെ കാണാതായതായാണ് വിവരം. കൈലാസ മാനസസരോവർ തീർത്ഥാടനത്തിന് പോയ യാത്രികരും വിനോദസഞ്ചാരികളും ജലവൈദ്യുത പദ്ധതി തൊഴിലാളികളും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടൻ, കാനഡ, ദക്ഷിണ കൊറിയ, മലേഷ്യ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണ് കാണാതായവരുടെ പട്ടികയിലുള്ളത്. ഇതിനുപുറമെ ടിബറ്റിലെ ഗൈറോംഗ് കൗണ്ടിയിൽ 265 പേരെ കാണാതായതായി ചൈനയും വ്യക്തമാക്കിയിട്ടുണ്ട്.
ദുരന്തത്തിൽ നിരവധി ഇന്ത്യൻ പൗരന്മാരും കുടുങ്ങിക്കിടക്കുന്നുണ്ട്. 105 ഇന്ത്യൻ പൗരന്മാരുടെയും 37 എൻആർഐകളുടെയും വിവരങ്ങൾ വെരിഫൈ ചെയ്തുവരികയാണെന്ന് നേപ്പാൾ ടൂറിസം അധികൃതർ അറിയിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി സംസാരിക്കുകയും ഇന്ത്യയുടെ പൂർണ പിന്തുണ വാഗ്‌ദാനം ചെയ്യുകയും ചെയ്തു
അയോഗ്യരാക്കണമെന്ന പരാതിയിൽ തൃണമൂൽ വിമതർക്ക് നോട്ടീസ്; 7 ദിവസത്തിനകം മറുപടി നൽകണം
ന്യൂഡൽഹി: നാഷണൽ സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ലയിച്ച വിമതരായ 20 തൃണമൂൽ കോൺഗ്രസ് എം.പിമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന പരാതിയിൽ മറുപടി നൽകാൻ ലോക്‌സഭാ സെക്രട്ടേറിയറ്റ് ഏഴു ദിവസത്തെ സമയം അനുവദിച്ചു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി നൽകിയ പരാതിയിലാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് വിമതർക്ക് ബുധനാഴ്ച നോട്ടീസ് നൽകിയത്.
വിഷയത്തിൽ സുപ്രീംകോടതിയുടെ ഇടപെടലുണ്ടായതിന് പിന്നാലെയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് കത്ത് നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അടിയന്തര നടപടി ആവശ്യപ്പെട്ട് അഭിഷേക് ബാനർജി തന്നെയാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച ഹർജി പരിഗണിക്കാൻ സമ്മതിക്കുകയും വിമതരോട് മറുപടി തേടുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ ചൊവ്വാഴ്ചത്തെ തീയതിവെച്ചാണ് ബുധനാഴ്ച നോട്ടീസ് കൈമാറിയത്.
വിമതരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ജൂൺ 18-ന് അഭിഷേക് ബാനർജി ലോക്‌സഭാ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. അയോഗ്യതാ നടപടികൾ തീരുമാനിക്കുന്നതിലുണ്ടായ കാലതാമസം ചോദ്യംചെയ്താണ് അഭിഷേക് സുപ്രീംകോടതിയെ സമീപിച്ചത്.
ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതിന് പിന്നാലെയാണ് തൃണമൂൽ എംപിമാർ കൂട്ടത്തോടെ പാർട്ടി വിട്ട് എൻഡിഎ ചേരിയിലേക്ക് മാറിയത്.
എം.പിമാർ തൃണമൂൽ ചിഹ്നത്തിലാണ് മത്സരിച്ച് വിജയിച്ചതെന്നും മറ്റൊരു രാഷ്ട്രീയ കൂട്ടായ്മയുമായി ചേരാനുള്ള അവരുടെ തീരുമാനം പാർട്ടി അംഗത്വം സ്വമേധയാ ഉപേക്ഷിക്കുന്നതിന് തുല്യമാണെന്നും ഇത് കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതയ്ക്ക് കാരണമാകുമെന്നുമാണ് മമത പക്ഷത്തിന്റെ നിലപാട്. എന്നാൽ, തങ്ങളുടെ നീക്കം നിയമപരമായ ലയനമാണെന്നാണ് വിമത വിഭാഗത്തിന്റെ വാദം. ത്രിപുര ആസ്ഥാനമായുള്ള നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ (NCPI) വിമതർ ലയിച്ചിരുന്നു. തുടർന്ന് എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
എളയാവൂരിലെ മണ്ണിടിച്ചിലിൻ്റെ കാരണം ഡിസൈനിലെ പാളിച്ച, എൻഎച്ച്എഐ ഫലപ്രദമായി ഇടപെട്ടില്ല: പിണറായി വിജയൻ
കണ്ണൂർ: എളയാവൂരിലെ മണ്ണിടിച്ചിൽ ദേശീയപാത അതോറിറ്റിക്കെതിരെ വിമർശനവുമായി പിണറായി വിജയൻ രം​ഗത്ത്. അപകടത്തിന് കാരണം ഡിസൈനിലെ പാളിച്ചയാണ്. 2023ൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടും ഇടപെട്ടില്ലെന്നും ഇനിയൊരു അപകടം ഉണ്ടാകരുതെന്നും പിണറായി വിജയൻ പറഞ്ഞു. മണ്ണിടിഞ്ഞ സ്ഥലം സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
ഇന്നലെയാണ് എളയാവൂരിൽ ദേശീയ പാത നിർമ്മാണം നടക്കുന്ന സ്ഥലത്ത് സംരക്ഷണഭിത്തി ഇടിഞ്ഞ് മണ്ണ് താഴേക്ക് അമർന്നത്. 2023ല്‍ വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലമാണിത്. വിദഗ്ധ പരിശോധന നടത്തണമെന്നും ശാശ്വത പരിഹാരം വേണമെന്നും സ്ഥലം സന്ദർശിച്ച പിണറായി വിജയൻ പറഞ്ഞു. അതേസമയം, പ്രദേശത്ത് എൻഎച്ച്എഐ (NHAI)യും കരാറുകാരും ചേർന്നുള്ള സുരക്ഷാ പരിശോധന തുടങ്ങി. എല്ലാ ദിവസവും റിപ്പോർട്ട് നൽകണമെന്നാണ് കണ്ണൂർ കളക്ടറുടെ നിർദേശം. മണ്ണുപാളി വഴുതി മാറുന്ന വെഡ്ജ് മൂവ്മെന്‍റ് എന്ന പ്രതിഭാസമാണ് ഇന്നലത്തെ മണ്ണിടിച്ചിലിന് കാരണം എന്നാണ് എൻഎച്ച്എഐ യുടെ പ്രാഥമിക റിപ്പോർട്ട്.
മഹാബലിയായി ബേസിൽ, പാതാളത്തിലേക്ക് ചവിട്ടി താഴ്ത്താൻ വാമനനായി ടൊവിനോ; വീഡിയോ സൂപ്പർഹിറ്റ്
മഹാബലിയോട് വാമനൻ മൂന്ന് അടി മണ്ണ് ചോദിക്കുന്നതും, മഹാബലി ആ ആവശ്യം സമ്മതിക്കുന്നതും, തുടർന്ന് വിശ്വരൂപം കൈവരിച്ച വാമനൻ രണ്ടടിയിലൂടെ ഭൂമിയും ആകാശവും അളന്ന് മൂന്നാമത്തെ അടി എവിടെ വയ്ക്കണമെന്ന് ചോദിക്കുന്നതുമെല്ലാം സിനിമാറ്റിക് ദൃശ്യങ്ങളിലൂടെ അവതരിപ്പിക്കുന്നു. തന്റെ വാക്ക് പാലിക്കാൻ തല കുനിക്കുന്ന മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്ന രംഗവും വീഡിയോയിൽ കാണാം.
മലയാള സിനിമയുടെ പ്രിയപ്പെട്ട ഹിറ്റ് കോമ്പോയെ ഇങ്ങനെയൊരു വേഷത്തിൽ കാണാനായതിന്റെ കൗതുകത്തിലാണ് ആരാധകർ. "harry.motio" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോയ്ക്ക് പിന്നിൽ. രണ്ടു മില്യണോളം കാഴ്ചകൾ നേടിയ വീഡിയോയ്ക്ക് ധാരാളം കമന്റുകളും ലഭിച്ചിട്ടുണ്ട്.
കൊളംബോ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; ഫോളോഓണ്‍ ചെയ്ത ശേഷം ലീഡ് തിരിച്ചുപിടിച്ച് ശ്രീലങ്ക
കൊളംബോ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഫോളോഓണിനെ തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സിനെത്തിയ ശ്രീലങ്ക നാലാം ദിനം അവസാനിക്കുമ്പോള്‍ 16 റണ്‍സിന്റെ ലീഡ് നേടിയിട്ടുണ്ട്. ഇന്ന് കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുക്കാന്‍ ആതിഥേയര്‍ക്കായി. സോനല്‍ ദിനുഷ (7), കേഷാര നുവാന്ദ (3) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി മാനവ് സുതര്‍ രണ്ട് വിക്കറ്റെടുത്തു. നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 503നെതിരെ ശ്രീലങ്ക 290ന് എല്ലാവരും പുറത്താവുകയായിരുന്നു. ദിനുഷ 103 റണ്‍സ് നേടി. ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ, മാനവ് സുതര്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം നേടി.
എട്ടിന് 265 എന്ന നിലയിലാണ് ഇന്ന് ശ്രീലങ്ക ബാറ്റിംഗിനെത്തിയത്. എന്നാല്‍ 25 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും അവര്‍ക്ക് നഷ്ടമായി. ലാഹിരു കുമാര (12), ദിനുഷ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ശ്രീലങ്കയ്ക്ക് നഷ്ടമായത്. അസിത ഫെര്‍ണാണ്ടോ (1) പുറത്താവാതെ നിന്നു. ദിനുഷയ്ക്ക് പുറമെ പസിന്ദു സൂര്യബന്ദാര (80) മികച്ച പ്രകടനം പുറത്തെടുത്തു. പിന്നാലെ രണ്ടാം ഇന്നിംഗ്‌സിന ത്തെിയ ശ്രീലങ്ക ഇന്ന് ബൗളിംഗ് ആക്രമണത്തെ ചെറുക്കുന്ന കാഴ്ച്ചയാണ് കണ്ടത്. സൂര്യബന്ദാര (92) തന്നെയായിരുന്നു രണ്ടാം ഇന്നിംഗ്‌സിലും മികച്ച പ്രകടനം പുറത്തെടുത്തത്. കാമിന്ദു മെന്‍ഡിസ് (55) നിര്‍ണായക സംഭാവന നല്‍കി. കാമില്‍ മിഷാര (32), ധനഞ്ജയ ഡിസില്‍വ (23) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. നാളെ ദിനുഷയെ നേരത്തെ പുറത്താക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായേക്കില്ല.
ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ ഒമ്പതിന് 503 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ധ്രുവ് ജുറല്‍ (പുറത്താവാതെ 115), ദേവ്ദത്ത് പടിക്കല്‍ (117) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ എട്ട് റണ്‍സെന്ന നിലയിലാണ് ശ്രീലങ്ക മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. ലാഹിരു ഉഡാര (1), പ്രഭാത് ജയസൂര്യ (2) എന്നിവരുടെ വിക്കറ്റുകളാണ് ഇന്നലെ നഷ്ടമായത്. ഇന്ന് കാമില്‍ മിഷാര (19), കാമിന്ദു മെന്‍ഡിസ് (32) എന്നിവരെ പ്രസിദ്ധ് കൃഷ്ണ തിരിച്ചയച്ചു. കൂടാതെ ദിനുഷയെ രവീന്ദ്ര ജഡേജ ബൗള്‍ഡാക്കി. ധനഞ്ജ ഡിസില്‍വ (8) സുതറിന്റെ പന്തിലും നിരോഷന്‍ ഡിക്ക്വെല്ല മുഹമ്മദ് സിറാജിനും വിക്കറ്റ് നല്‍കി. കേഷര നുവാന്ദയാണ് (18) പുറത്തായ മറ്റൊരു താരം.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നേരത്തെ പ്രഖ്യാപിച്ച യെല്ലോ അലേർട്ടിൽ മാറ്റമില്ല.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
വേർതിരിവിൻ്റെ രാഷ്ട്രീയം അംഗീകരിക്കാനാവില്ല; ആർ.എസ്.എസ് മേധാവിയുടെ അമേരിക്കൻ പരിപാടിയെ എതിർത്ത് ന്യൂയോർക്ക് മേയർ
ന്യൂയോർക്ക്: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുക്കുന്ന അമേരിക്കയിലെ മാഡിസൺ സ്ക്വയർ ഗാർഡനിലെ പരിപാടിയെ പിന്തുണയ്ക്കുന്നില്ലെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മാംദാനി. ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനായി ഓഗസ്റ്റ് 29 ന് നിശ്ചയിച്ചിട്ടുള്ള പരിപാടിയെ എതിർക്കുമ്പോഴും, ഒരു സ്വകാര്യ പരിപാടി റദ്ദാക്കാൻ നഗര ഭരണകൂടത്തിന് അധികാരപരിധിയുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസിന്റെ ശതാബ്ദി വർഷ ആഗോള സമ്പർക്ക പരിപാടിയുടെ ഭാഗമായാണ് യു.എസ്, കാനഡ, യുകെ സന്ദർശനത്തിനെത്തിയ മോഹൻ ഭാഗവത് ന്യൂയോർക്കിലെത്തുന്നത്. ന്യൂയോർക്കിലെ ചരിത്രപ്രസിദ്ധമായ മാഡിസൺ സ്ക്വയർ ഗാർഡനിൽ ശനിയാഴ്ച നടക്കുന്ന യൂണിവേഴ്സൽ വൺനെസ്സ് എന്ന പരിപാടിയിൽ അയ്യായിരത്തോളം ആളുകളെ അദ്ദേഹം അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്താസമ്മേളനത്തിൽ പരിപാടിയെയും അതിനെതിരെയുള്ള പ്രതിഷേധങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മേയർ. "ഈ റാലിയെ ഞാൻ പിന്തുണയ്ക്കുന്നില്ല, എന്നാൽ ഒരു സ്വകാര്യ പരിപാടി റദ്ദാക്കാൻ നഗരത്തിന് അധികാരമുണ്ടോ എന്ന് എനിക്കറിയില്ല. ന്യൂയോർക്കിന്റെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ മേയർ എന്ന നിലയിലാണ് ഞാൻ ഇവിടെ നിൽക്കുന്നത്. എന്റെ അമ്മയുടെ കുടുംബം ഇപ്പോഴും ഇന്ത്യയിലാണ്. ഇന്ത്യയിൽ നിന്നുള്ള ഓരോ വ്യക്തിയുടെയും തുല്യതയിൽ വിശ്വസിക്കുന്ന ഒരു ബഹുസ്വര സമൂഹവും മതനിരപേക്ഷ റിപ്പബ്ലിക്കും എന്ന കാഴ്ചപ്പാടാണ് എന്റെ കുടുംബം എന്നെ പഠിപ്പിച്ചത്.
വേർതിരിവുകളിൽ അധിഷ്ഠിതമായ ഒരു പ്രസ്ഥാനത്തിന്റെ വളർച്ച കാണുന്നത് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. അതിനാൽ, ഒരു ഇന്ത്യൻ-അമേരിക്കൻ എന്ന നിലയിലും, ജാതി-മത-വർണ്ണ വ്യത്യാസമില്ലാതെ എല്ലാവരെയും തുല്യരായി കാണുന്ന ഒരു നഗരത്തിന്റെ മേയർ എന്ന നിലയിലും ഞാൻ ഇതിനെ ശക്തമായി എതിർക്കുന്നു," സൊഹ്റാൻ മാംദാനി പറഞ്ഞു.
നേപ്പാളിലെ മിന്നൽ പ്രളയം: മരണ സംഖ്യ 50 കവിഞ്ഞു, ബീഹാറിലും യുപിയിലും ജാഗ്രത; ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ തുറന്നു
നേപ്പാളിലെ റാസുവ ജില്ലയിലെ ഭോട്ടെകോശി നദിയിലുണ്ടായ മിന്നൽപ്രളയത്തിൽ 50 മരണം.400 പേരെ കാണാതായതായി. ഇതിൽ 105 പേർ ഇന്ത്യക്കാരാണെന്ന് നേപ്പാൾ ടൂറിസം ബോർഡ് തയ്യാറാക്കിയ പ്രാഥമിക പട്ടിക വ്യക്തമാക്കുന്നു. 291 വിദേശ പൗരന്മാരും 93 നേപ്പാൾ പൗരന്മാരുമാണ് പട്ടികയിലുള്ളത്.
മിന്നൽ പ്രളയത്തിൽ കാഞ്ഞങ്ങാട് മുൻ എസ് ഐ. പ്രദീപ് അടക്കമുള്ള 36 അംഗ മലയാളി ടൂറിസ്റ്റ് സംഘവും അപകടമേഖലയിൽ കുടുങ്ങി. കനത്ത നാശനഷ്ടം വിതച്ച ദുരന്തബാധിത പ്രദേശത്താണ് മലയാളികൾ ഉൾപ്പെടുന്ന സംഘം പെട്ടിരിക്കുന്നത്. ഇവർ സുരക്ഷിതരാണെന്നാണ് വിവരം. പ്രളയത്തിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയും വിവരങ്ങളും ഔദ്യോഗികമായി അന്വേഷിക്കുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും, വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു.
105 ഇന്ത്യക്കാർക്ക് പുറമെ ഓസ്ട്രേലിയ, നെതർലാൻഡ്സ്, അമേരിക്ക, മലേഷ്യ, ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും പട്ടികയിലുണ്ട്. നിരവധി വിദേശ യാത്രക്കാരുടെ പൗരത്വം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 37 പേർ പ്രവാസി ഇന്ത്യക്കാരാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ദുരന്ത ബാധിത പ്രദേശത്ത് സഞ്ചാരികളെ അയച്ച 10 ടൂറിസം-ട്രാവൽ ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നേപ്പാൾ ടൂറിസം ബോർഡ് ഈ പ്രാഥമിക കണക്കുകൾ തയ്യാറാക്കിയത്.
കാണാതായ സഞ്ചാരികളെ കണ്ടെത്താനും വിവരങ്ങൾ സ്ഥിരീകരിക്കാനുമായി നേപ്പാൾ ടൂറിസം ബോർഡ്, ടൂറിസ്റ്റ് പോലീസ്, മറ്റ് ടൂറിസം മേഖലയിലെ സംഘടനകൾ എന്നിവർ ട്രാവൽ ഏജൻസികളുമായും ഗൈഡുകളുമായും പ്രാദേശിക ഭരണകൂടവുമായും സുരക്ഷാ ഏജൻസികളുമായും ഏകോപിച്ച് പ്രവർത്തിക്കുന്നുണ്ട്.
ചൈനീസ് അതിർത്തി മേഖലയിലാണ് പ്രളയം ഏറ്റവും കനത്ത നാശനഷ്ടം വിതച്ചത്. നിരവധിയായ ഗ്രാമങ്ങൾ, മാർക്കറ്റുകൾ, ജലസേചന പദ്ധതികൾ എന്നിവ പ്രളയജലത്തിൽ ഒഴുകിപ്പോയി. ഗതാഗത ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ട രീതിയിൽ റോഡുകളും പാലങ്ങളും തകർന്നിട്ടുണ്ട്. മേഖലയിലെ ആറ് പ്രധാന ജലവൈദ്യുത കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. നേപ്പാളിൽ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്.
നേപ്പാളിലെ പ്രളയസാഹചര്യം മുൻനിർത്തി അയൽ സംസ്ഥാനങ്ങളായ ബീഹാറിലും ഉത്തർപ്രദേശിലും കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗങ്ങൾ ചേർന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബീഹാർ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു. ഇതിനിടെ, അയൽരാജ്യമായ നേപ്പാളിന് ആവശ്യമായ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ ഉടൻ എത്തിച്ചുനൽകുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ഓണത്തോട് അനുബന്ധിച്ച് തിയേറ്ററുകൾക്ക് പുറമേ ഒ.ടി.ടിയിലും ഒട്ടേറെ ചിത്രങ്ങൾ എത്തിയിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരൻ നായകനായ 'ഐ, നോബഡി', കുഞ്ചാക്കോ ബോബൻ്റെ 'ഉന്മാദം', നീരജ് മാധവിൻ്റെ 'പ്ലൂട്ടോ' എന്നീ ചിത്രങ്ങളാണ് ഒ.ടി.ടി. ലൈനപ്പിലുള്ളത്. 'ജനനായകൻ', 'ഉയിർ', 'കാട്ടാളൻ' എന്നീ ചിത്രങ്ങൾ നേരത്തെ തന്നെ ഒ.ടി.ടിയിൽ എത്തിയിരുന്നു.
ഐ, നോബഡി
പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് 'ഐ, നോബഡി'. പാർവതി തിരുവോത്ത് നായികയായി എത്തിയ ചിത്രം തിയേറ്ററിൽ മികച്ച നിരൂപക പ്രശംസയാണ് നേടിയത്. 'റോഷാക്ക്' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് നിസാം ബഷീർ. ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചു. ജിയോ ഹോട്ട്‌സ്റ്റാറിലാണ് ചിത്രം ലഭ്യമാവുന്നത്.
പ്ലൂട്ടോ
നീരജ് മാധവ് നായകനായ പ്ലൂട്ടോ സയൻസ് ഫിക്ഷൻ ഗണത്തിലുള്ള ചിത്രമാണ്. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത ചിത്രത്തിൽ ഏലിയനായാണ് അൽത്താഫ് സലിം എത്തിയത്. അജു വർഗീസ്, ആർഷ ബൈജു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ചിത്രം തിങ്കളാഴ്ച സൈന പ്ലേ ഒ.ടി.ടിയിൽ സ്ട്രീമിങ് ആരംഭിച്ചു.
ഉന്മാദം
കുഞ്ചാക്കോ ബോബനെ നായകനാക്കി മലയാളത്തിലെ പ്രശസ്ത എഡിറ്റർ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഉന്മാദം. ലിജോമോൾ ആണ് ചിത്രത്തിൽ നായിക. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബുമോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, അരുൺ ചെറുകാവിൽ, കൃഷ്ണപ്രഭ എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം സോണി ലിവ് ഒ.ടി.ടിയിലാണ് ലഭ്യമാവുക. സെപ്റ്റംബർ നാലിനാണ് സ്ട്രീമിങ് ആരംഭിക്കുക.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യാഷ് പ്രധാന വേഷത്തിലെത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രം 'ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺഅപ്സ്', അഡ്വാൻസ് ബുക്കിംഗിലൂടെ റിലീസിന് രണ്ട് ദിവസം മുൻപ് തന്നെ ആഭ്യന്തര ബോക്സ് ഓഫീസിൽ 30 കോടി രൂപയുടെ നേട്ടം സ്വന്തമാക്കി. കന്നഡയിലും ഇംഗ്ലീഷിലുമായി ഒരുങ്ങി മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഈ ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ് ലഭിച്ചിട്ടും കന്നഡയിലും ഹിന്ദിയിലും 10 കോടി രൂപയിലധികം കളക്ഷൻ നേടി മുന്നേറുകയാണ്.
ഞായറാഴ്ച രാത്രി വരെയുള്ള കണക്കുകൾ പ്രകാരം, ഇന്ത്യയിലുടനീളമുള്ള ഡയറക്റ്റ് ടിക്കറ്റ് വിൽപ്പനയിലൂടെ ടോക്സിക് 23.91 കോടി രൂപ നേടി. 2D ഫോർമാറ്റിൽ 10.92 കോടി രൂപയും, ഐമാക്സ് 2D-യിൽ 71.11 ലക്ഷം രൂപയും, 4DX ഫോർമാറ്റിൽ 21.17 ലക്ഷം രൂപയും കന്നഡ പതിപ്പ് നേടി. കന്നഡ 2D ഫോർമാറ്റിൽ മാത്രം 1,648 ഷോകളിൽ നിന്നായി 2,55,684 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
ഇതിൽ കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്; 952 ഷോകളിൽ നിന്നായി 8.83 കോടി രൂപയിലധികം സ്വന്തമാക്കി. കർണാടകയിലെ ആകെ സ്ക്രീനുകളിൽ 70 ശതമാനവും ഇതിനകം 'സോൾഡ് ഔട്ട്' ആണെന്ന് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ റിലീസ് അടുക്കുന്തോറും ഹിന്ദി ഡബ്ബ് പതിപ്പ് കന്നഡ പതിപ്പിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.
2D ഫോർമാറ്റിൽ 3,18,953 ടിക്കറ്റുകൾ വിറ്റഴിച്ച് ഹിന്ദി പതിപ്പ് 10.84 കോടി രൂപ നേടി. കന്നഡ 2D പതിപ്പിനേക്കാൾ ഒരു ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഹിന്ദിയിൽ വിറ്റത്. കൂടാതെ ഐമാക്സ് 2D-യിലൂടെ 27.87 ലക്ഷവും, 4DX ഫോർമാറ്റിലൂടെ 21.46 ലക്ഷവും, ഡോൾബി സിനി ഫോർമാറ്റിലൂടെ 64,700 രൂപയും ഹിന്ദി പതിപ്പ് സ്വന്തമാക്കി.
കന്നഡ, ഹിന്ദി പതിപ്പുകൾക്ക് പിന്നിൽ തമിഴ് പതിപ്പാണ് ഉള്ളത്. 25,947 ഷോകളിൽ നിന്നായി 42.32 ലക്ഷം രൂപയാണ് തമിഴ് പതിപ്പ് നേടിയത്. 9,165 ഷോകളിൽ നിന്ന് 18.36 ലക്ഷം രൂപ നേടി മലയാളം പതിപ്പും, 5,263 ഷോകളിൽ നിന്ന് 13 ലക്ഷത്തിലധികം രൂപ നേടി തെലുങ്ക് പതിപ്പും പിന്നാലെയുണ്ട്.
ഇന്ത്യയിലുടനീളം 4.75 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ച് ഇതുവരെ 23.91 കോടി രൂപയാണ് ടോക്സിക് അഡ്വാൻസ് ബുക്കിംഗിലൂടെ നേടിയത്. ബ്ലോക്ക് ബുക്കിംഗ് കൂടി ഉൾപ്പെടുത്തുമ്പോൾ ആകെ തുക 32.52 കോടി രൂപയായി ഉയരും. നിലവിലെ ട്രെൻഡ് അനുസരിച്ച്, ആഗോള ബോക്സ് ഓഫീസിൽ ആദ്യ ദിനം തന്നെ 100 കോടിക്കും 120 കോടിക്കും ഇടയിൽ ചിത്രം നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്.
ഇത് യാഥാർത്ഥ്യമായാൽ, ആഗോള ബോക്സ് ഓഫീസിൽ തുടർച്ചയായി മൂന്ന് തവണ 100 കോടി ഓപ്പണിംഗ് നേടുന്ന പ്രഭാസിന് ശേഷമുള്ള ഒരേയൊരു ഇന്ത്യൻ നടനായി യാഷ് മാറും.
യാഷും  ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയെഴുതിയ ടോക്സിക്, കെ.വെങ്കട്ട് നാരായണയുടെ കെ.വി.എൻ പ്രൊഡക്ഷൻസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. നയൻതാര, കിയാര അദ്വാനി, രുക്മിണി വസന്ത്, ഹുമ ഖുറേഷി, താരാ സുതാരിയ, അക്ഷയ് ഒബ്‌റോയ് എന്നിവരടങ്ങുന്ന വൻ താരനിര അണിനിരക്കുന്ന ചിത്രം ഓണം പ്രമാണിച്ച് ഓഗസ്റ്റ് 26 ബുധനാഴ്ച തിയേറ്ററുകളിലെത്തും.
കുഴിച്ചു മൂടപ്പെട്ട പാട്ടിന് ഇങ്ങനെ ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടായതിൽ സന്തോഷം: ഔസേപ്പച്ചൻ
നിവിൻ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഗിരീഷ് എ.ഡി ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ വിജയത്തോടൊപ്പം തന്നെ അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന 'യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ...' എന്ന പഴയ ഗാനവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. റീൽസുകളിലും ഷോർട്ട്സുകളിലുമെല്ലാം  'യവനകഥ' ആണ് ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്. പുതിയ തലമുറയും ഈ പാട്ടിനെ ഹൃദയത്തോട് ചേർക്കുകയാണ്.
ഏകദേശം 31 വർഷങ്ങൾക്ക് മുൻപ് മലയാളത്തിൽ പിറന്ന ഒരു ക്ലാസിക് ഗാനത്തെയാണ് തന്റെ പുതിയ ചിത്രത്തിലൂടെ സംവിധായകൻ ഗിരീഷ് എ.ഡി വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്. സംവിധായകൻ ജോഷിയുടെ 'അന്ന' എന്ന ചിത്രത്തിനുവേണ്ടി ഒരുക്കിയ ഗാനമായിരുന്നു ഇത്. അരവിന്ദ് സ്വാമിയെ നായകനാക്കി ജോഷി പ്രഖ്യാപിച്ച ബിഗ് ബജറ്റ് പ്രൊജക്റ്റ് പല കാരണങ്ങളാൽ പാതിവഴിയിൽ മുടങ്ങിപ്പോവുകയായിരുന്നു.
സിനിമ പുറത്തിറങ്ങിയില്ലെങ്കിലും ഔസേപ്പച്ചൻ സംഗീതം നൽകിയ ചിത്രത്തിലെ പാട്ടുകൾ അക്കാലത്ത് തന്നെ ആസ്വാദകരുടെ ശ്രദ്ധ നേടിയിരുന്നു. ഷിബു ചക്രവർത്തിയാണ് ഈ ഗാനം രചിച്ചത്. കെ.ജെ. യേശുദാസും കെ.എസ്. ചിത്രയും ചേർന്നാണ് ഈ മനോഹര ഗാനം ആലപിച്ചത്. റിലീസ് ചെയ്യാത്ത സിനിമയിലെ ഒരു ഗാനം മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം വീണ്ടും ഒരു ഹിറ്റ് ചാർട്ടിൽ ഒന്നാമതെത്തുന്നു എന്ന അപൂർവ്വതയ്ക്കാണ് മലയാള സിനിമ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
പ്രതീക്ഷിക്കാത്ത സമയത്ത് താനൊരുക്കിയ ആ പഴയ ഗാനം വീണ്ടും പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്നതിൽ സന്തോഷം പങ്കുവെക്കുകയാണ് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. "ഹൃദയത്തിൽ നിന്നും കുഴിച്ചു മൂടപ്പെട്ട പാട്ടിന് ഇങ്ങനെ ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടായതിൽ അതീവ സന്തോഷം," ഔസേപ്പച്ചൻ കുറിച്ചു.
തരുൺ തേജ് പാലിന് തിരിച്ചടി; ഹർജി തള്ളി സുപ്രീം കോടതി
2013-ലെ പീഡനക്കേസിൽ കീഴടങ്ങുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തെഹൽക മുൻ എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. രണ്ടാഴ്ചയ്ക്കകം കീഴടങ്ങാൻ കോടതി അദ്ദേഹത്തോട് നിർദ്ദേശിച്ചു
കേസിൽ വിചാരണ കോടതി തരൂണിനെ കുറ്റവിമുക്തനാക്കിയ വിധി ഓഗസ്റ്റ് 6 ന് ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിധിയെ ചോദ്യം ചെയ്ത് തേജ്പാൽ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി തള്ളിയത് .2013-ൽ വനിതാ മാധ്യമപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ തേജ്പാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ഹൈക്കോടതി 10 വർഷത്തെ കഠിനതടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു
അയോധ്യയിലെ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകൻ്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
ന്യൂഡൽഹി: അയോധ്യാ രാമക്ഷേത്ര സംഭാവനക്കൊള്ള സംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകനെതിരെ എടുത്ത വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി അറസ്റ്റ് തടഞ്ഞു. വാഹനാപകടവുമായി ബന്ധപ്പെട്ട തർക്കത്തിൽ മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായക്കെതിരെ രജിസ്റ്റർചെയ്ത കേസിൽ ഉത്തർപ്രദേശ് പോലീസ് നടത്തുന്ന നിർബന്ധിത നടപടികൾ തടഞ്ഞുകൊണ്ടാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
യുപി പൊലീസ് അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്‌തേക്കാവുന്ന ഭാവിയിലെ ഏത് എഫ്‌ഐആറിനും ഈ ഇടക്കാല സംരക്ഷണം ബാധകമാക്കുമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
രജിസ്റ്റർചെയ്ത എഫ്‌ഐആറിന്റെ പകർപ്പ് അദ്ദേഹത്തിന് നൽകാൻ കോടതി പോലീസിന് നിർദ്ദേശം നൽകി. എഫ്‌ഐആർ പകർപ്പ് ലഭിച്ചുകഴിഞ്ഞാൽ, ഉചിതമായ പരിഹാരങ്ങൾ തേടി അദ്ദേഹത്തിന് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. എഫ്‌ഐആർ കൈമാറിയ റിപ്പോർട്ട് സെപ്റ്റംബർ ഏഴിന് മുൻപായി സമർപ്പിക്കാൻ ഗാസിയാബാദ് പോലീസ് കമ്മിഷണറോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഗാസിയാബാദിൽ നടന്ന റോഡിലെ തർക്കവുമായി ബന്ധപ്പെട്ടാണ് എസ്.സി., എസ്.ടി. നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി തന്റെപേരിൽ ഒന്നിലേറെ കേസെടുത്തതെന്ന് അഭിഷേക് ഉപാധ്യായ ആരോപിച്ചത്. ഇത് ചോദ്യംചെയ്ത് സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചത്.
അയോധ്യ സംഭാവനാ തട്ടിപ്പ് പുറത്തുകൊണ്ടുവന്നു എന്നതാണ് ഹർജിക്കാരൻ ചെയ്ത 'ക്ഷമിക്കാനാവാത്ത കുറ്റം' എന്നും, അതിന്റെ പേരിലാണ് കേസെടുത്തതെന്നും അഭിഷേക് ഉപാധ്യായയുടെ അഭിഭാഷകൻ വാദിച്ചു. നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുന്നതിനായി കേസ് അന്വേഷണം ഒരു സ്വതന്ത്ര ഏജൻസിയെ ഏൽപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൊല്ലം: യൂത്ത് കോൺഗ്രസ് അധ്യക്ഷനും മന്ത്രിയുമായ ഒ ജെ ജെനീഷിന്‍റെ പരിഹാസത്തിന് ചുട്ട മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ ഒരു യുവാവ് കേരള മന്ത്രിസഭയിൽ അംഗമാകുന്നത് സ്വാഗതാർഹമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചിന്ത തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. എന്നാൽ, സംഘടനയുടെ പ്രവർത്തനങ്ങളെയും മുൻകാല സംഭവങ്ങളെയും പരാമർശിച്ച് കടുത്ത മുന്നറിയിപ്പും വിമർശനവുമാണ് അവർ ഉന്നയിക്കുന്നത്.
വയനാട് ദുരിതാശ്വാസത്തിനായി പാവപ്പെട്ട ജനങ്ങളിൽ നിന്ന് ശേഖരിച്ച ഫണ്ട് മുക്കിയതുപോലെ കേരളത്തിലെ സംസ്ഥാന ഖജനാവ് മുക്കരുതെന്ന് ചിന്താ ജെറോം പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. കൂടാതെ, യൂത്ത് കോൺഗ്രസിന്റെ മുൻഗാമിയെ വിവിധ കേസുകളിൽ നിന്ന് രക്ഷപ്പെടുത്താൻ മന്ത്രിപദം ദുരുപയോഗം ചെയ്യരുതെന്നും ചിന്ത ഫേസ്ബുക്കിൽ കുറിച്ചു. സോഷ്യൽ മീഡിയ പ്രമോട്ടർമാരെ ഉപയോഗിച്ച് വനിതാ പൊതുപ്രവർത്തകരെ വേട്ടയാടുന്ന രീതി അവസാനിപ്പിക്കണമെന്നും ചിന്തയുടെ കുറിപ്പിൽ പറയുന്നു. ലഹരി കച്ചവടക്കാരായ സോഷ്യൽ മീഡിയ പ്രമോട്ടർമാരെ മുന്നിൽ നിർത്തി നാട്ടിലെ സാധാരണക്കാരായ വനിതാ പൊതുപ്രവർത്തകരെ സൈബർ ഇടങ്ങളിൽ അവഹേളിക്കുന്ന നിലപാട് ഒരു മന്ത്രി എന്ന നിലയിൽ സ്വീകരിക്കരുതെന്നും അവർ ഓർമ്മിപ്പിച്ചു.
പോസ്റ്റിന്റെ അവസാനം രാഷ്ട്രീയ നിലപാടും ചിന്ത വ്യക്തമാക്കുന്നുണ്ട്. ഒരു പ്രതിഷേധ പ്രകടനത്തിനിടെ പുറകിൽ നിന്ന് ഉയർന്ന പ്രവർത്തകന്റെ മുദ്രാവാക്യം സ്ത്രീവിരുദ്ധമാണെന്ന് മനസ്സിലാക്കി, അത് ഏറ്റുവിളിക്കാതെ തടയാനും ഇനി ആവർത്തിക്കരുതെന്ന് പറയാനുമുള്ള ആർജ്ജവം കാണിച്ചതാണ് തങ്ങളുടെ രാഷ്ട്രീയമെന്ന് അവർ കൂട്ടിച്ചേർത്തു.
എല്ലാം ഞാനാണെന്ന ഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല; പിണറായിക്കെതിരെ സത്യൻ മൊകേരി
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവനയിൽ രൂക്ഷ വിമർശനവുമായി സിപിഐ. പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി സിപിഐ മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. താൻ തീരുമാനിക്കും, എല്ലാം ഞാനാണ് എന്നഭാവം ഒരു കമ്യൂണിസ്റ്റ് നേതാവിനും യോജിച്ചതല്ലെന്ന് പറഞ്ഞുകൊണ്ടാണ് മൊകേരിയുടെ വിമർശനം.
പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ പിണറായി വിജയൻ നടത്തിയ പ്രസ്താവന മുന്നണി മര്യാദകളുടെ തികഞ്ഞ ലംഘനവും മുന്നണി രാഷ്ട്രീയത്തിൽ ഉയർത്തിപ്പിടിക്കേണ്ട ധാർമ്മികത ഇല്ലായ്മയുമായി മാത്രമേ കാണാൻ കഴിയൂ. ഒന്നിലധികം രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയമായ പൊതുലക്ഷ്യത്തിനുവേണ്ടി രൂപീകരിക്കുന്ന സംവിധാനമാണ് മുന്നണി. താൻ തീരുമാനിക്കും; എല്ലാം താനാണ് എന്നഭാവം മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിന് സഹായകരമല്ല, ഒരു കമ്മ്യൂണിസ്റ്റ് നേതാവിനും യോജിച്ചതുമല്ല', സത്യമൊകേരി കുറിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് എൽഡിഎഫിൽ കൂട്ടായ പ്രവർത്തനത്തിന് സിപിഐ മുന്നോട്ടുവെച്ചതാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം. സിപിഐയുടെ നിർദേശം വിവിധ തലങ്ങളിൽ ചർച്ചചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പ്രതിപക്ഷ നേതാവ് അതിനെയെല്ലാം മറികടന്ന് പ്രസ്താവന നടത്തിയതെന്നും മൊകേരി ചൂണ്ടിക്കാട്ടി.
താൻ കത്ത് കൊടുക്കേണ്ട താമസമേ പ്രതിപക്ഷ ഉപനേതാവിന്റെ നിയമനത്തിൽ ഉള്ളൂവെന്നും സിപിഎം നേതാവിനെ തന്നെ നിയമിക്കുമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
പ്രതിപക്ഷ ഉപനേതാവിന്റെ കാര്യം രാഷ്ട്രീയ വിഷയമാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന് സ്വന്തം നിലയിൽ തീരുമാനിക്കാൻ കഴിയില്ലെന്നും മൊകേരി ലേഖനത്തിൽ ചൂണ്ടിക്കാട്ടി. സിപിഐ-സിപിഎം കക്ഷികൾ തമ്മിൽ ചർച്ചകൾ നടന്നുവരികയാണ്. രണ്ട് പാർട്ടികളുടെയും ദേശീയ നേതൃത്വങ്ങളുടെ മുന്നിലുള്ള വിഷയവുമാണ്. കത്ത് കൊടുക്കുമെന്ന് പറയാൻ പിണറയായിയെ പ്രേരിപ്പിച്ചത് ഇടതുപക്ഷ രാഷ്ട്രീയം അല്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
തർക്കങ്ങൾ എൽഡിഎഫിന്റെ പ്രവർത്തനങ്ങൾക്ക് തടസമാകരുതെന്ന ധാരണയിൽ തീരുമാനമെടുത്ത് മുന്നോട്ടുപോകുമ്പോൾ പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തി ഏകപക്ഷീയ നിലപാടുകൾ പ്രഖ്യാപിക്കുന്നത് എൽഡിഎഫിനെ ശക്തിപ്പെടുത്താനാണോയെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി ആരാഞ്ഞു.
അന്തരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എടുത്ത നിലപാടുകളെ സത്യൻ മൊകേരി പ്രകീർത്തിക്കുകയും ചെയ്യുന്നുണ്ട്. 'സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ രാഷ്ട്രീയ ധാർമ്മിക വിഷയങ്ങളിൽ എടുത്ത നിലപാടുകൾ കേരളം ആവേശത്തോടെയാണ് സ്വീകരിച്ചത്' മൊകേരി കുറിച്ചു. കമ്യൂണിസ്റ്റുകാർ മുന്നണി രാഷ്ട്രീയത്തിൽ ഉയർത്തിപ്പിടിക്കേണ്ട രാഷ്ട്രീയ പക്വത പ്രതിപക്ഷ നേതാവിന് ഉണ്ടായില്ലെന്ന് പറയേണ്ടിവരുന്നത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളോട് വാഗ്ദാന ലംഘനം; സി.ജെ.പി വീണ്ടും സമരമുഖത്തേക്ക് ; സെപ്റ്റംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം
ഡൽഹി: കേന്ദ്രത്തിനെതിരെ വീണ്ടും സമരം ശക്തമാക്കാൻ കോക്ക്‌റോച്ച് ജനതാ പാർട്ടി (സി.ജെ.പി). യുവാക്കൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച്, സെപ്റ്റംബർ 5 ന് ഡൽഹിയിൽ സമാധാനപരമായ പ്രതിഷേധ മാർച്ച് നടത്തുമെന്ന് സിജെപി അറിയിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് ജൂലൈ 25 നായിരുന്നു ജന്തർ മന്ദറിലെ സമരം സി.ജെ.പി അവസാനിച്ചത്.
പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ്.ഐ.ആറുകളും പിൻവലിക്കുമെന്നും, പേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത നീറ്റ് വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമെന്നും സർക്കാർ ഉറപ്പുനൽകിയിരുന്നതായി സി.ജെ.പി നേതാക്കൾ വ്യക്തമാക്കി. എന്നാൽ ഈ രണ്ട് വാഗ്ദാനങ്ങളും ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി.
ഇന്ത്യാ ഗേറ്റിൽ നിന്ന് ആരംഭിച്ച് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് സി.ജെ.പി പ്രസ്താവനയിൽ വ്യക്തമാക്കി. മരണപ്പെട്ട നീറ്റ് ഉദ്യോഗാർത്ഥികളുടെ കുടുംബങ്ങളും ജന്തർ മന്തർ സമരത്തിനിടെ പൊലീസ് അതിക്രമത്തിന് ഇരയായവരുമായിരിക്കും മാർച്ചിന് നേതൃത്വം നൽകുകയെന്ന് സി.ജെ.പി അറിയിച്ചു. തിങ്കളാഴ്ച ചേർന്ന സി.ജെ.പി ദേശീയ വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.വാഗ്ദാനങ്ങൾ നൽകി ഒരു മാസം കഴിഞ്ഞിട്ടും കാര്യമായ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയിൽ ഉയർന്നുവന്ന വിഷയങ്ങളിലും വ്യക്തമായ ഉറപ്പ് നൽകാൻ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ലെന്ന് പാർട്ടി ആരോപിച്ചു. രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളുടെ പട്ടിക ഹാജരാക്കാൻ ഓഗസ്റ്റ് 18 ന് കോടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേന്ദ്രം അതിൽ വ്യക്തത വരുത്തിയിട്ടില്ലെന്ന് സി.ജെ.പി ചൂണ്ടിക്കാട്ടി.
"യുവാക്കളുടെ ക്ഷമയെ ബലഹീനതയായി കാണരുത്. നമ്മുടെ സന്മനസ്സ് രാജ്യത്തെ യുവാക്കളെ വഞ്ചിക്കാനുള്ള അവസരമായി സർക്കാർ മാറ്റാൻ പാടില്ല," എന്ന് പ്രസ്താവനയിൽ സി.ജെ.പി പറഞ്ഞു, ഇത്തരം വഞ്ചന അംഗീകരിക്കില്ലെന്നും സംഘടന വ്യക്തമാക്കി. ഇന്ത്യ ഗേറ്റിൽ ഒത്തുകൂടി സമാധാനപരമായി മാർച്ചിൽ പങ്കാളികളാകാൻ ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികളോടും യുവജന സംഘടനകളോടും യുവാക്കളോടും സി.ജെ.പി അഭ്യർത്ഥിച്ചിട്ടുണ്ട്. സമരം പൂർണ്ണമായും സമാധാനപരവും ജനാധിപത്യപരവുമായിരിക്കുമെന്നും, യുവാക്കൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണ അർത്ഥത്തിൽ പാലിക്കാൻ സർക്കാർ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു.
എച്ച്-1ബി വിസ ഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയർത്താൻ ട്രംപ് ഭരണകൂടം; ഇന്ത്യൻ ടെക്കികൾക്ക് കനത്ത തിരിച്ചടി
വാഷിംഗ്ടൺ: ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്ക് നൽകിവരുന്ന എച്ച്-1ബി വിസയ്ക്കുള്ള അപേക്ഷാ ഫീസ് ഒരു ലക്ഷം യുഎസ് ഡോളറിലധികമായി (ഏകദേശം 85 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) കുത്തനെ ഉയർത്താനും, ഇത് സ്ഥിരമാക്കാനും ഡോണൾഡ് ട്രംപ് ഭരണകൂടം നീക്കം തുടങ്ങി. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഈ വർഷാവസാനത്തോടെ ഉണ്ടായേക്കും.
പുതിയ നിർദ്ദേശപ്രകാരം എച്ച്-1ബി വിസ ഫീസ് 1,03,265 ഡോളറായി ഉയർത്തും. മുൻപ് 2,000 മുതൽ 5,000 ഡോളർ വരെയായിരുന്ന വിസ നിരക്കാണ് മുൻഗണനാടിസ്ഥാനത്തിൽ കുത്തനെ ഉയർത്തുന്നത്. ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടി ഐടി, ഗവേഷണ മേഖലകളിലുള്ള ഇന്ത്യൻ പ്രൊഫഷണലുകളെയും ഇവരെ ആശ്രയിക്കുന്ന പ്രമുഖ യുഎസ് കമ്പനികളെയും സാരമായി ബാധിക്കും.
ബോസ്റ്റണിലെ ഫെഡറൽ കോടതി ഇത് കോൺഗ്രസിന്റെ അനുമതിയില്ലാത്ത നിയമവിരുദ്ധ നികുതിയാണെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയിരുന്നു. ഈ ഉത്തരവിനെതിരെ അപ്പീൽ കോടതിയിൽ വാദം തുടരുന്നതിനിടെയാണ് ഫീസ് വർദ്ധനവ് സ്ഥിരപ്പെടുത്താനുള്ള ട്രംപ് സർക്കാരിന്റെ പുതിയ നീക്കം.
അതേസമയം, നിലവിൽ സ്റ്റുഡന്റ് വിസയിൽ യുഎസിൽ തുടരുന്നവർ പുതിയ എച്ച്-1ബി വിസയിലേക്ക് മാറുമ്പോഴും, നിലവിലുള്ള എച്ച്-1ബി വിസ പുതുക്കുന്നതിനും ഈ അധിക നിരക്ക് ബാധകമായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. കോടതി രേഖകൾ പ്രകാരം, ഫെബ്രുവരി വരെ യുഎസിലെ 70-ഓളം കമ്പനികൾ 85 അപേക്ഷകൾക്കായി പുതിയ നിരക്കിലുള്ള ഫീസ് ഇതിനോടകം അടച്ചിട്ടുണ്ട്.
കനത്ത മഴയിൽ മുങ്ങി ഡൽഹി; വിമാന സർവീസുകൾ തടസ്സപ്പെട്ടു, 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കാലവർഷം ശക്തമായതിനെത്തുടർന്ന് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും. തിങ്കളാഴ്ച പെയ്ത കനത്ത മഴ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. മോശം കാലാവസ്ഥയെത്തുടർന്ന് മൂന്ന് അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ 15 വിമാനങ്ങളാണ് മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത്.
12 വിമാനങ്ങൾ ജയ്പൂരിലേക്കും രണ്ടെണ്ണം ചണ്ഡീഗഡിലേക്കും ഒരെണ്ണം ലഖ്‌നൗവിലേക്കുമാണ് തിരിച്ചുവിട്ടത്. സർവീസുകൾ ശരാശരി 32 മിനിറ്റോളം വൈകിയാണ് ഓപറേറ്റ് ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ഇതുവരെ 262 സർവീസുകളെയാണ് ഈ പ്രതിസന്ധി ബാധിച്ചതെന്ന് ഫ്ലൈറ്റ്‌റഡാർ24 കണക്കുകൾ വ്യക്തമാക്കുന്നു.
ഡൽഹിക്ക് പുറമെ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയ പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു.  മഴ കനത്തതോടെ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടിലും ഗതാഗതക്കുരുക്കിലും അമർന്നു. വിമാനത്താവളത്തിലേക്ക് പോകാനിറങ്ങിയ യാത്രക്കാരും ഈ ഗതാഗതക്കുരുക്കിൽ കുടുങ്ങി വലഞ്ഞു.
ഗുരുഗ്രാമിലും ഫരീദാബാദിലും കാലാവസ്ഥാ വകുപ്പ് 'ഓറഞ്ച് അലർട്ട്' പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുഗ്രാമിലെ സോഹ്ന റോഡിൽ രണ്ടടിയോളം വെള്ളം ഉയർന്നതിനെത്തുടർന്ന് നാല് കിലോമീറ്ററോളം നീളത്തിലാണ് ഗതാഗതക്കുരുക്കുണ്ടായത്.
ഡോ. റാമിന്‍റെ അറസ്റ്റിലെ വീഴ്ച; ഡിവൈഎസ്പി സുധീർ കല്ലന് സസ്പെൻഷന്‍, നടപടി ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്ന്
കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിയായ ഡോ. എം.കെ. റാമിനെ അറസ്റ്റുചെയ്തതിൽ വീഴ്ചവരുത്തിയ ഡിവൈഎസ്പി സുധീർ കല്ലനെ സസ്‌പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. ഡിവൈഎസ്പിയെ എന്തുകൊണ്ട് സസ്‌പെൻഡ് ചെയ്യുന്നില്ലാ എന്നുൾപ്പെടെ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി നേരത്തെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആഭ്യന്തരവകുപ്പിന്റെ നടപടി.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. സുധീർ കല്ലൻ സർവീസിൽ തുടരുന്നത് ആഭ്യന്തരവകുപ്പിന്റെ സമ്പൂർണ പരാജയമാണെന്ന് ഹൈക്കോടതി ജസ്റ്റിസ് എ.ബദറുദ്ദീൻ വിമർശിച്ചിരുന്നു. റാമിനെ നടപടിക്രമങ്ങൾ പാലിക്കാതെ അറസ്റ്റ് ചെയ്തതിനെതിരേ മാതാപിതാക്കൾ നൽകിയ ഉപഹർജി പരിഗണിക്കുകയായിരുന്നു കോടതി. കേസ് പരിഗണിച്ചപ്പോൾതന്നെ ഡിവൈ.എസ്.പി സർവീസിൽ തുടരുകയാണോയെന്ന് കോടതി ആരാഞ്ഞു. തുടരുന്നതായി അറിയിച്ചതിന് പിന്നാലെയായിരുന്നു കോടതിയുടെ രൂക്ഷവിമർശനം.
ഡോ. റാമിനെ അറസ്റ്റുചെയ്ത നടപടിക്രമങ്ങളിൽ സുപ്രീംകോടതി നിർദേശിച്ച ഗ്രൗണ്ട് ഓഫ് അറസ്റ്റിലെ പിഴവുകൾ കാരണം വിട്ടയച്ചിരുന്നു. നടപടിക്രമങ്ങൾ പാലിച്ച് പോലീസ് രണ്ടാമത് അറസ്റ്റ് ചെയ്ത ഡോ. റാം നിലവിൽ റിമാൻഡിലാണ്. ഡിവൈ.എസ്.പി.യെ കോടതി നേരത്തേ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.
ഈ സംഭവം ആഭ്യന്തരവകുപ്പിനും ക്രൈംബ്രാഞ്ചിനും വലിയ തിരിച്ചടിയായതായി വിലയിരുത്തിയതിനെത്തുടർന്ന് അന്വേഷണസംഘത്തെയും മാറ്റിയിരുന്നു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി. ജീവൻ ജോർജാണ് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥൻ.
നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ, ശബ്ദരേഖ പുറത്ത്
ഹർദീപ് സിം​ഗ് നിജ്ജാറിൻ്റെ  കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഭീകരൻ ഗോൾഡി ബ്രാർ ഏറ്റെടുത്തതായി റിപ്പോർട്ട്. നിജ്ജാറിനെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന, ബ്രാറിന്റേതെന്ന് കരുതപ്പെടുന്ന ഒരു ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ക്ലിപ്പിന്റെ ആധികാരികത സ്ഥിരീകരിക്കാനായിട്ടില്ല.
“16-17 വയസ്സുള്ള യുവാക്കളെ മയക്കുമരുന്ന് വിൽക്കാൻ പരിശീലിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തവർ... യുവാക്കളെ ഭീഷണിപ്പെടുത്തി മയക്കുമരുന്ന് വിൽപ്പനയ്ക്കും വിവരദാതാക്കളാകാനും നിർബന്ധിച്ചവർ... നിജ്ജാർ ഇവരെ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. ആവശ്യമായപ്പോൾ ഉപയോഗിക്കാനായിരുന്നു ഇത്, ഓരോരുത്തരും അവരുടെ പ്രവൃത്തികളുടെ അനന്തരഫലങ്ങൾ നേരിടേണ്ടിവരും,” ബ്രാർ പറയുന്നതായി ഓഡിയോയിൽ കേൾക്കാം.
ബ്രാറിന്റെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 50,000 ഡോളർ വരെ പാരിതോഷികം നൽകുമെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഓഡിയോ പുറത്തുവന്നിരിക്കുന്നത്. ലോറൻസ് ബിഷ്‌ണോയിയുടെ ​ഗ്യാങ്ങുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബ്രാർ ‘ഓപ്പറേഷൻ ഹാർഡ് ബോൾ’ നടപടിയുടെ ഭാഗമായി അന്വേഷണ ഏജൻസികളുടെ റഡാറിലായിരുന്നു.
കാനഡ പൗരനായ ഹർദീപ് സിം​ഗ് നിജ്ജാർ 2023 ജൂൺ 18നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്തുവെച്ച് കൊല്ലപ്പെട്ടത്. അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകൾ കാനഡയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് ആരോപിച്ചിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര തർക്കം രൂക്ഷമായി.
നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളെയും ഇന്ത്യ തള്ളി. കഴിഞ്ഞ മാസം റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അറിയിച്ചിരുന്നു. നിലവിൽ ഇരു രാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്താനും മുന്നോട്ടുപോകാനുമുള്ള ശ്രമത്തിലാണ്.
ബ്രാറിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യയിൽ 2022 ഡിസംബർ 12ന് ബ്രാറിനെതിരെ ജാമ്യമില്ലാ വാറണ്ടും 2022 ജൂൺ 15ന് ലുക്ക് ഔട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു. തുടർന്ന് യുഎപിഎ നിയമത്തിലെ നാലാം ഷെഡ്യൂൾ പ്രകാരം കേന്ദ്രസർക്കാർ ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ചു.
11 വർഷത്തെ ദാമ്പത്യം അവസാനിച്ചു, ഞാനും അപർണയും വേർപിരിഞ്ഞു; കുറിപ്പുമായി ജീവ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സെലിബ്രിറ്റി ദമ്പതികളായ ജീവ ജോസഫും അപർണ തോമസും വേർപിരിയുന്നു. ടെലിവിഷൻ-സോഷ്യൽ മീഡിയ രംഗത്ത് സജീവമായ ഇരുവരും വേർപിരിയുന്നു എന്ന തരത്തിൽ കുറച്ചുകാലമായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, ആ വാർത്തകൾ സ്ഥിരീകരിച്ചുകൊണ്ട് ജീവ തന്നെ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കിട്ടിരിക്കുകയാണ്.
"2015 ഓഗസ്റ്റ് 24 മുതൽ 2026  ഓഗസ്റ്റ് 24 വരെ. എല്ലാ മനോഹരമായ ഓർമകൾക്കും നന്ദി," എന്ന അടിക്കുറിപ്പോടെയാണ് ജീവ കുറിപ്പ് പങ്കുവച്ചത്.
സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:
പ്രിയമുള്ളവരെ,
ഇത് പങ്കുവെക്കുക എന്നത് എന്നെ സംബന്ധിച്ച് ഒട്ടും എളുപ്പമുള്ള കാര്യമല്ല. എങ്കിലും ഇത് നിങ്ങളോട് പറയേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. പ്രത്യേകിച്ചും എന്റെ കരിയറിലും സന്തോഷങ്ങളിലും വിഷമകരമായ ഘട്ടങ്ങളിലും, അങ്ങനെ എന്റെ ജീവിതയാത്രയിലെല്ലാത്തിലും നിങ്ങളിൽ പലരും ഒപ്പമുണ്ടായിരുന്നതുകൊണ്ട് തന്നെ, ഈ കാര്യം ഞാൻ നേരിട്ട് നിങ്ങളോട് പറയണമെന്ന് തോന്നി.
ഒരു ദമ്പതികൾ എന്ന നിലയിൽ നിങ്ങളിൽ പലരും ഞങ്ങളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇനി മുതൽ അതൊരു ‘ഞങ്ങൾ’ ആയിരിക്കില്ല, വെറും ജീവയും അപർണയും മാത്രമായിരിക്കും.
11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഞങ്ങൾ വേർപിരിയുകയാണ്. എവിടെയോ ചില കാര്യങ്ങൾ ശരിയാവാതെ പോയി, ഇനി ഇത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന സത്യം ഞങ്ങൾ ഇപ്പോൾ ഉൾക്കൊള്ളുന്നു. അതിനാൽ രണ്ടുപേരും വെവ്വേറെ വഴികളിലൂടെ മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഇതിന് പിന്നിലെ കാരണങ്ങൾ തികച്ചും വ്യക്തിപരമാണ്.
ടിവികെയ്ക്ക് തിരിച്ചടി;. ഉപതെരഞ്ഞെടുപ്പുകൾ ഉടൻ നടത്തില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ചെന്നൈ: ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും തിരിച്ചടി. ഉപതെരഞ്ഞെടുപ്പുകൾ ഉടൻ നടത്തില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഹർജികളിൽ വിധി വരാതെ ഉപതെരഞ്ഞെടുപ്പ് നടത്തില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. 1967ലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ്റെ തീരുമാനം. കമ്മീഷൻ നിലപാടെടുത്തതോടെ വിജയ് ഒഴിഞ്ഞ തിരുച്ചി ഈസ്റ്റ് അടക്കം 5 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് വൈകും. തനിച്ച് കേവലഭൂരിപക്ഷം ഉറപ്പിക്കാൻ ടിവികെ കാത്തിരിക്കണം. തിരുനെൽവേലി സ്വദേശി നൽകിയ ഹർജിയിൽ ആണ് കമ്മീഷൻ നിലപാട് അറിയിച്ചത്. സെപ്റ്റംബർ എട്ടിന് ഹർജി വീണ്ടും പരിഗണിക്കും
ഓണം പെരുമഴയിൽ കുളമാകുമോ? ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, 6 ജില്ലകളിൽ ഓറഞ്ച്
തിരുവനന്തപുരം: ഓണ നാളുകളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് സംസ്ഥാനത്താകെ ശക്തമായ മഴയെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇത് പ്രകാരം ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അതിശക്ത മഴക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്രാടത്തിനും തിരുവോണത്തിനും മഴ സാധ്യത ശക്തമാണെന്നും പ്രവചനമുണ്ട്. ഉത്രാട ദിനമായ നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് തിരുവോണ ദിവസം മഴക്ക് സാധ്യത. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഓറഞ്ച് അലർട്ട്
24/08/2026: ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
24/08/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കണ്ണൂർ, കാസർകോട്
25/08/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്
26/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (24/08/2026) മുതൽ 26/08/2026 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
24/08/2026 മുതൽ 26/08/2026 വരെ: കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മലയാളിയായ കാസിയ ലിസ് മെജോ 2026 ലെ മിസ്സ് യൂണിവേഴ്സ് ഇന്ത്യ
കേരളത്തിൽ നിന്നുള്ള കാസിയ ലിസ് മെജോ 2026 ലെ മിസ്സ് യൂണിവേഴ്സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ മാവേലിക്കരയിൽ നിന്നുള്ള നിയമ വിദ്യാർത്ഥിനിയും മോഡലുമാണ് കാസിയ. വെറും 19 വയസ്സുള്ളപ്പോൾ, അന്താരാഷ്ട്ര മത്സര വേദിയിൽ അവർക്ക് ഇതിനകം പരിചയമുണ്ട്. 2025 ൽ മിസ് ടീൻ ഇന്റർനാഷണലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അവർ ഒന്നാം സ്ഥാനത്തെത്തി.യായി തിരഞ്ഞെടുക്കപ്പെട്ടു. മാവേലിക്കരയിൽ നിന്നുള്ള 19 കാരിയായ നിയമ വിദ്യാർത്ഥിനിയും മോഡലുമാണ് കാസിയ. അവർ നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കാനിരിക്കുന്ന 75-ാമത് മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.ഓഗസ്റ്റ് 23 ഞായറാഴ്ച ജയ്പൂരിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ 52 ഫൈനലിസ്റ്റുകളിൽ നിന്നാണ് കാസിയ വിജയിയിയാത്.
കേരളത്തിലെ മാവേലിക്കരയിൽ നിന്നുള്ള നിയമ വിദ്യാർത്ഥിനിയും മോഡലുമാണ് കാസിയ. വെറും 19 വയസ്സുള്ളപ്പോൾ, അന്താരാഷ്ട്ര മത്സര വേദിയിൽ മത്സരിക്കാൻ കാസിയക്ക് കഴിഞ്ഞിട്ടുണ്ട്. 2025 ൽ മിസ് ടീൻ ഇൻ്റർനാഷണലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കാസിയ ഒന്നാം റണ്ണറപ്പായി..
ഉപനേതാവ് പദവിയിൽ കക്ഷി ചേർന്ന് രാജയും, ഘടകക്ഷികളെ ഉൾക്കൊള്ളാൻ പിണറായി തയ്യാറാകണം
പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ നിലപാട് കടുപ്പിക്കാൻ സി പി ഐ. ഘടകക്ഷികളെ ഉൾക്കൊള്ളാൻ പിണറായി വിജയൻ തയ്യാറാകണമെന്ന് സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ തുറന്നടിച്ചു.
രാജ്യത്തെ മുതിര്‍ന്ന ഇടത് നേതാവെന്ന നിലയില്‍ പിണറായി വിജയന്‍ എല്ലാവരെയും ഉള്‍ക്കൊള്ളണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ ആവശ്യപ്പെട്ടു. ചര്‍ച്ചയില്ലെന്ന്, പിണറായി വിജയന്‍ പറയുന്നത് എന്തുകൊണ്ടെന്ന് അറിയില്ല. ഉപനേതൃപദവി സിപിഐയുടെ ന്യായമായ ആവശ്യമാണ്. ഈ വിഷയത്തില്‍ പരസ്യപ്രതികരണം ഒഴിവാക്കാന്‍ പിണറായിയോട് മാധ്യമങ്ങള്‍ പറയണം. സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി ഡല്‍യിലെത്തുമ്പോള്‍ ഈ വിഷയം വീണ്ടും ഉന്നയിച്ചേക്കുമെന്നും ഡി.രാജ ഡല്‍ഹിയില്‍ പറഞ്ഞു.
3 ഗ്യാസ് സിലിണ്ടർ മുതൽ സൗജന്യ ബസ് യാത്ര വരെ; തമിഴ്‌നാട്ടിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ്
ചെന്നൈ: വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് സി. വിജയ്. നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ മൂന്ന് സൗജന്യ എൽ.പി.ജി സിലിണ്ടറുകളും, സർക്കാർ ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര വിപുലീകരിക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചു.
സൗജന്യ ഗ്യാസ് സിലിണ്ടറുകളെക്കുറിച്ച് വ്യക്തമാക്കവെ, പ്രതിവർഷം 2.5 ലക്ഷം രൂപയോ അതിൽ താഴെയോ വരുമാനമുള്ള കുടുംബങ്ങൾക്ക് വർഷത്തിൽ മൂന്ന് എൽ.പി.ജി സിലിണ്ടറുകൾ ലഭ്യമാക്കുന്ന 'അന്നപൂർണി സൂപ്പർ 6' പദ്ധതി നടപ്പിലാക്കുമെന്ന് വിജയ് അറിയിച്ചു. 2027 ജനുവരിയിലെ വരാനിരിക്കുന്ന പൊങ്കൽ പ്രമാണിച്ച് പദ്ധതി പ്രാബല്യത്തിൽ വരും.
സർക്കാർ നേരിട്ട് സിലിണ്ടറുകൾ വിതരണം ചെയ്യുന്ന രീതിയിൽ നിന്ന് വ്യത്യസ്തമാണ് ഈ പദ്ധതി. നിലവിലുള്ള വിതരണ ശൃംഖലയിലൂടെയായിരിക്കും ഗുണഭോക്താക്കൾ എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുകയും കൈപ്പറ്റുകയും ചെയ്യുക. തുടർന്ന്, എണ്ണക്കമ്പനികളിൽ നിന്ന് സർക്കാർ വിവരങ്ങൾ ശേഖരിക്കും. തുടർന്ന് സിലിണ്ടറിൻ്റെ വില ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സർക്കാർ തന്നെ നേരിട്ട് തിരികെ നൽകുന്ന രീതിയിലായിരിക്കും ക്രമീകരണം.
ഏകദേശം 4,000 കോടി രൂപ സംസ്ഥാനത്തിന് ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ, ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി 1.30 കോടിയിലധികം അർഹരായ കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 മുതൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ യാത്രികർക്കും സൗജന്യ ബസ് യാത്രാ സൗകര്യം ഗണ്യമായി വിപുലീകരിക്കുന്ന 'വെട്രി പയണം' പദ്ധതിയും വിജയ് പ്രഖ്യാപിച്ചു.
ഏപ്രിലിൽ ടിവികെ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയപ്പോൾ വിജയ് മുന്നോട്ടുവെച്ച പ്രധാനപ്പെട്ട ഗാർഹിക ക്ഷേമ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സൗജന്യ സിലിണ്ടർ എന്നത്. ഗൾഫ് മേഖലയിലെ തുടരുന്ന സംഘർഷത്തെത്തുടർന്നുണ്ടായ പാചകവാതക ക്ഷാമവുമായും വിലക്കയറ്റവുമായും വിജയ് ഈ പുതിയ നടപടിയെ ബന്ധിപ്പിച്ചു. പരന്തൂരിൽ നിർദ്ദേശിച്ചിരുന്ന ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായും അദ്ദേഹം അറിയിച്ചു.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി-ട്രീസ സഖ്യത്തിന് വെങ്കലം
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഗായത്രി ഗോപീചന്തും ട്രീസ ജോളിയും ചേര്‍ന്നുള്ള സഖ്യത്തിന് വെങ്കലം. മുന്‍പ് ടോപ് 10 റാങ്കിംഗില്‍ ഉണ്ടായിരുന്ന സീഡില്ലാത്ത ഈ സഖ്യം, മികച്ച പ്രകടനം പുറത്തെടുത്താണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ശനിയാഴ്ച നടന്ന മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളും നിലവിലെ ചാമ്പ്യന്മാരുമായ ലിയു ഷെങ് ഷു - ടാന്‍ നിങ് സഖ്യത്തെ വിറപ്പിച്ചെങ്കിലും, ആദ്യ ഗെയിമിലെ ലീഡ് മുതലാക്കാന്‍ കഴിയാതെ ഗായത്രി-ട്രീസ കൂട്ടുകെട്ട് 21-18, 13-21, 8-21 എന്ന സ്‌കോറിന് പരാജയപ്പെട്ടു. ഒരു മണിക്കൂറും 11 മിനിറ്റും നീണ്ടതായിരുന്നു മത്സരം.
കന്നിപ്പോരിൽ കപ്പടിച്ച് ‘അരോമ’; നെഹ്‌റുട്രോഫിയിൽ മൈക്രോ സെക്കന്റ് അളന്ന് ആദ്യസ്ഥാനങ്ങൾ
ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ അരോമ ബോട്ട് ക്ലബ് കിരീടം സ്വന്തമാക്കി. കടുത്ത മത്സരത്തിനൊടുവിൽ മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് അരോമ വിജയം ഉറപ്പിച്ചത്.
അവസാന നിമിഷംവരെ കാണികളെ മുൾമുനയിൽ നിർത്തിയ മത്സരത്തിൽ 4.23.2 മിനിട്ടുകൾ കൊണ്ടാണ് അരോമ ഫിനിഷിങ് ലൈൻ തൊട്ടത്. തൊട്ടുപിന്നാലെ ഫിനിഷ് ചെയ്ത രണ്ടാമത്തെ വള്ളം 4.23.4 മിനിട്ടുകൾ രേഖപ്പെടുത്തി. വെറും മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ മൂന്ന് വള്ളങ്ങളാണ് ഫൈനലിൽ 4.23 മിനിട്ടുകൾ ഒപ്പത്തിനൊപ്പം ഫിനിഷ് ചെയ്തത്.
തുടക്കത്തിൽ പിന്നിട്ടുനിന്ന ശേഷം 12 മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് പിബിസി പുന്നമട–എൻസിഎഫ്സി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനെ രണ്ടാം സ്ഥാനത്താക്കിയത്. യുബിസി കൈനകരി എഫ്സിയുടെ വീയപുരം ചുണ്ടൻ മൂന്നാം സ്ഥാനവും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപാടം ചുണ്ടൻ നാലാം സ്ഥാനവും നേടി.
ഛാത്രോം കി ഗൂഞ്ചിൽ വിദ്യാർഥികളുമായി സംവദിച്ച് രാഹുൽ ഗാന്ധി;മനുസ്മൃതിയില്‍ സ്ത്രീകളെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ലജ്ജാകരം
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം പൂനെയില്‍ ആരംഭിച്ചു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും പ്രധാന ചര്‍ച്ചയാക്കുന്ന പരിപാടിയാണിത്. എന്നാല്‍ രാഷ്ട്രീയം പറയാനല്ല ഛാത്രോം കി ഗൂഞ്ച് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
വിദ്യാര്‍ഥികള്‍ ഓരോ പ്രത്യേകതകളുള്ളവരാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി രാജ്യത്തെ വനിതകളാണ്. മനുസ്മൃതിയില്‍ സ്ത്രീകളെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ലജ്ജാകരമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സ്ത്രീകള്‍ സ്വതന്ത്രരായിരിക്കണം. മനുസ്മൃതി പുരുഷന്മാരെ സ്ത്രീകള്‍ക്ക് മുകളില്‍ സ്ഥാപിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങള്‍ മൂലം രാജ്യത്തെ 50 ശതമാനം സ്ത്രീകളും ജോലി ഉപേക്ഷിക്കുന്ന അവസ്ഥയാണ്. രാജ്യത്തെ 6 ശതമാനം സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരകളാകുന്നു. പല പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ട അവസ്ഥയാണുള്ളതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു
സ്വർണവിലയിൽ ഇന്നും കുതിപ്പ്; 140 രൂപയുടെ വർധന, പവന് 1,19,600 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 140 രൂപ വർധിച്ച് പവന് 1,19,600 രൂപയിൽ എത്തി. ഒരു ഗ്രാമിന് 14,950 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ഇതിന്ന് പിന്നാലെയാണ് ഇന്നും വർധനയുണ്ടായത്. പണപ്പെരുപ്പം, സാമ്പത്തിക സമ്മർദങ്ങൾ, യുഎസ് കടബാധ്യത എന്നിവയെക്കുറിച്ചുള്ള നിരന്തരമായ ആശങ്കകൾ സ്വർണം പോലുള്ള ആസ്തികളുടെ ആവശ്യകത വർധിപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ നാലു ദിനങ്ങൾക്കകം 5000ത്തോളം രൂപയാണ് സ്വർണത്തിന് കൂടിയത്.
ഈ കൈകൾ ശുദ്ധം,ഞാനോ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാല ഏർപ്പാടിനും നിന്നിട്ടില്ല, : പിണറായി വിജയൻ
തൃശൂര്‍: മകൾ വീണയ്‌ക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍. തന്റെ മകളായതുകൊണ്ട് വിചിത്രമായ നടപടികള്‍ നേരിടേണ്ടിവരുന്നുവെന്നും ആ ചെറുപ്പക്കാരി വലിയ സ്വത്തിന് ഉടമയൊന്നുമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താനോ തന്റെ മകളോ ഒരു ഹവാല ഏര്‍പ്പാടിനും നിന്നിട്ടില്ല. തന്റെ കൈകള്‍ എല്ലാ കാലത്തും ശുദ്ധമാണ്. ഇനിയും അങ്ങനെയായിരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇഡിയുടെ നടപടികള്‍ വിചിത്രമാണെന്നും തനിക്ക് പിന്നാലെ അവര്‍ പിന്തുടര്‍ന്നുകൊണ്ടേ ഇരിക്കുകയാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
മനോരമ വാർത്തയ്ക്കെതിരെയും പിണറായി വിജയൻ ആഞ്ഞടിച്ചു. എന്റെ കൈകളില്‍ കറപുരളിക്കാമെന്ന് മാമന്‍ മാത്യുവോ മനോരമയോ കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് വാർത്ത കൊടുത്തതെന്നും
പിണറായി വിജയന് നേരെയായാൽ എന്തും ചെയ്യാമെന്ന് മനോരമ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പിണറായിയെപ്പോലുളളവർ ഒരുപാട് ത്യാഗം അനുഭവിച്ചാണ് അധികാര സ്ഥാനങ്ങളിൽ എത്തിയതെന്നും, എന്നാൽ ഷംസീർ ചുളുവിലാണ് അധികാരത്തിൽ വന്നതെ'ന്നുമുള്ള വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തെയും പിണറായി തള്ളുന്നുണ്ട്. വെള്ളാപ്പള്ളിയുടെ പ്രസ്താവന അസംബന്ധമാണെന്നും അവജ്ഞാപൂർവ്വം ഈ പ്രസ്താവനയെ പാർട്ടി തള്ളിക്കളയുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. സിപിഐഎമ്മിൽ ഒരു നേതാവും കുറുക്കുവഴിയിലൂടെ വളർന്നു വന്നിട്ടില്ലെന്നും വെള്ളാപ്പള്ളിയെ പരസ്യമായി തള്ളി പിണറായി കൂട്ടിച്ചേർത്തു.
ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. മൂന്ന് മാസം കൊണ്ട് ധനസ്ഥിതി മാറ്റിക്കാണിച്ചുതരും എന്നതായിരുന്നു മുഖ്യമന്ത്രിയുടെ അവകാശ വാദമെന്നും എന്നാല്‍ മൂന്നുമാസത്തിനുള്ളില്‍ കടമെടുപ്പ് പരിധി കവിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. 2022 കോടി മാത്രമാണ് ഇനി അവശേഷിക്കുന്ന മാസത്തെ കടമെടുപ്പ് പരിധി. ഇത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മുമ്പ് കടം വാങ്ങുന്നത് വിമര്‍ശിച്ച മുഖ്യമന്ത്രി അന്ന് പറഞ്ഞത് തെറ്റായിരുന്നു എന്ന് പറയാന്‍ തയ്യാറാകുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
കടം വാങ്ങുന്നത് നല്ലതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പൂമ്പാറ്റ പൂവറിയാതെ തേന്‍ എടുക്കുന്നതുപോലെ ഖജനാവ് നിറയ്ക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. പൂവില്ല പൂമ്പാറ്റയില്ല തേനും ഇല്ല. കടം മാത്രമാണ് ഉണ്ടായിട്ടുള്ളത്. അധികാരമൊഴിയുമ്പോള്‍ 6000 കോടി മിച്ചമുള്ള ഖജനാവാണ് എല്‍ഡിഎഫ് ഏല്‍പ്പിച്ചത്. ദിനംപ്രതി വില വര്‍ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷം വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപ്പെട്ടു. ഉല്‍പന്നങ്ങള്‍ നേരിട്ട് വാങ്ങിയാണ് പ്രശ്‌നം പരിഹരിച്ചത്. വില പിടിച്ച് നിര്‍ത്താന്‍ ഫലപ്രദമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കാറുണ്ടായിരുന്നുവെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള: മുൻ ബോർഡ് അം​ഗം എ അജികുമാറിന് ജാമ്യം
കൊല്ലം: കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ബോർഡ് അം​ഗം എ അജികുമാറിന് ജാമ്യം. എന്നാൽ, മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്തിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. ആരോഗ്യാവസ്ഥ പരിഗണിച്ചാണ് അജികുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം 23നാണ് അജികുമാറിനെയും പ്രശാന്തിനെയും അറസ്റ്റ് ചെയ്തത്.
2019ലെ സ്വര്‍ണക്കൊള്ള മറച്ചുവെക്കാനാണ് 2025ൽ പി എസ് പ്രശാന്ത് പ്രസിഡൻ്റായ ബോർഡ് ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലേക്ക് പാളികൾ കൊടുത്തു വിട്ടതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഹൈക്കോടതിയെ അറിയിക്കാതെയായിരുന്നു സ്വർണം പൂശാനായി വീണ്ടും പാളികൾ കൈമാറിയത്. കോടതിയുടെ മുൻകൂർ അനുമതി തേടാത്തത് സാങ്കേതിക പിഴവെന്നായിരുന്നു പി എസ് പ്രശാന്തിൻ്റെ വിശദീകരണം. പ്രതികളുടെ വാദങ്ങൾ തള്ളിയ എസ്ഐടി ഗൂഢാലോചന ഉൾപ്പടെയുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടി അറസ്റ്റിലേക്ക് കടക്കുകയായിരുന്നു.
ഓണംവരെ മഴ കനക്കും..; ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ഓണംവരെയുള്ള ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പശ്ചിമ ബംഗാൾ–ബംഗ്ലാദേശ് തീരങ്ങൾക്ക് സമീപം വടക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
വടക്കുകിഴക്കൻ മധ്യപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ ന്യൂനമർദ്ദം തുടരുന്നുണ്ട്. കേരളത്തിൽ ഓഗസ്റ്റ് 22 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ഞായറാഴ്ച: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
തിങ്കൾ: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ.
ചൊവ്വ: കോട്ടയം, ഇടുക്കി, എറണാകുളം
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്; എം വിജിന്‍ സെക്രട്ടറി
കൊല്ലം: ഡി.വൈ.എഫ്.ഐ.യുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ ചിന്താ ജെറോമിനെ തിരഞ്ഞെടുത്തു. എസ്.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറിയും എം.എൽ.എ.യുമായ എം. വിജിൻ സംസ്ഥാന സെക്രട്ടറിയായി. ആലപ്പുഴയിൽനിന്നുള്ള രാഹുൽ ആണ് പുതിയ ട്രഷറർ.
തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ വെച്ച് എ.എ. റഹീം എംപിയാണ് ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 25 അംഗ സെക്രട്ടേറിയറ്റ് അംഗങ്ങളേയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനും സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ആർ. ശ്യാമ, വി. അനൂപ്, മുഹമ്മദ് അഫ്സൽ, പി. ഷബീർ, നിഖിൽ ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള പോര് മുറുകുന്നു. സി പി എമ്മിന് തന്നെയാകും പ്രതിപക്ഷ ഉപനേതാവ് പദവിയുമെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ പ്രസ്താവനക്ക് രൂക്ഷ മറുപടിയുമായി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. പിണറായിയുടെ പ്രസ്താവന പദവിക്കും പക്വതക്കും നിരക്കുന്നതല്ലെന്ന് ബിനോയ് വിശ്വം തുറന്നടിച്ചു. തർക്ക വിഷയത്തിൽ ഏകപക്ഷീയ പ്രസ്താവന ആ പദവിക്ക് നിരക്കുന്നതല്ലെന്നും ബിനോയ് ചൂണ്ടിക്കാട്ടി. പിണറായി അങ്ങനെ പറയുമെന്ന് പ്രതീക്ഷിക്കാനാകുന്നില്ലെന്നും അങ്ങനെ പറഞ്ഞെങ്കിൽ അത് അംഗീകരിക്കില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. സി പി ഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും കഴിയില്ലെന്നും ബിനോയ് വിശ്വം തുറന്നടിച്ചു.
പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് സിപിഐയും സിപിഎമ്മും തമ്മിൽ കഴിഞ്ഞ കുറേക്കാലമായി ചർച്ചകൾ നടന്നുവരികയാണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. ഇരുപാർട്ടികളുടെയും സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങൾ ഈ ചർച്ചകളിൽ പങ്കാളികളാണ്. അത്തരമൊരു തർക്കവിഷയത്തിൽ എൽഡിഎഫ് ചെയർമാൻ കൂടിയായ പിണറായി വിജയൻ ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിച്ചത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും അവകാശമില്ലെന്നും ആ അവകാശം പാർട്ടിക്ക് മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ ഉപനേതാവ് പദവി സി പി ഐയ്ക്ക് നൽകില്ലെന്ന് പിണറായി വിജയൻ ആവര്‍ത്തിച്ച് ഉറപ്പിച്ച് പ്രഖ്യാപിച്ചത്. സ്പീക്കര്‍ താനാണ് കത്ത് നൽകുകയെന്നും ആ കത്തിൽ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സി പി എം നേതാവിന്‍റെ പേരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽ ഡി എഫിനെ പ്രതിസന്ധിയിലാക്കി മൂന്ന് മാസമായി തുടരുന്ന പ്രശ്നമാണ് പ്രതിപക്ഷ ഉപനേതാവ് പദവി. എന്നാൽ ദിവസം എത്ര നീണ്ടാലും നിലപാട് മാറ്റാൻ സി പി എം തയ്യാറല്ലെന്ന് കൂടിയാണ് പിണറായി വ്യക്തമാക്കിയത്. സി പി ഐയ്ക്ക് വഴങ്ങാൻ ഇല്ലെന്ന് പിണറായി ആവര്‍ത്തിച്ച് പറയുന്നതിൽ തെളിയുന്നത് ഇതാണ്. എൽ ഡി എഫിലെ പദവികള്‍ ഏതെങ്കിലും പാര്‍ട്ടിക്ക് അവകാശപ്പെട്ടതല്ലെന്ന് പറഞ്ഞ് ഉപനേതാവ് പദവിക്കായുള്ള അവകാശവാദം സി പി ഐയും വിടില്ലെന്ന് ഉറപ്പായി. പരസ്യമായ ആവശ്യപ്പെട്ട കാര്യത്തിൽ നിന്ന് പിന്നോട്ട് പോകുന്നത് സി പി ഐയ്ക്കും വിട്ടു കൊടുക്കുന്നത് സി പി എമ്മിനും അഭിമാന പ്രശ്നമായതോടെ മുന്നണി യോഗം പോലും ചേരുന്നത് അനിശ്ചിതത്വത്തിലാണ്.
കുറുപ്പംപടിയിൽ കാണാതായ 13 വയസുകാരിയെ കണ്ടെത്തി;4,000 കിലോമീറ്ററോളം റോഡുമാർഗം സഞ്ചരിച്ച് കേരള പൊലീസ്
കാണാതായ 13 വയസുകാരിയെ കണ്ടെത്താൻ 4,000 കിലോമീറ്ററോളം റോഡുമാർഗം സഞ്ചരിച്ച് ഒഡിഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് 13കാരിയെ കണ്ടെത്തി രക്ഷപ്പെടുത്തി കേരള പൊലീസ്. കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് കണ്ടെത്തിയത്. ഓഗസ്റ്റ് 13ന് വൈകിട്ട് ആറുമണിയോടെയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ മകളെ കാണാനില്ലെന്ന പരാതിയുമായി കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെത്തിയത്.
കുട്ടി താമസിച്ചിരുന്ന മേതല മേഖലയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സേലത്തെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി കുട്ടിക്ക് സൗഹൃദം ഉണ്ടായിരുന്നതായി പൊലീസ് മനസ്സിലാക്കി. തുടർന്ന് കുറുപ്പംപടിയിൽ നിന്നുള്ള പൊലീസ് സംഘം സേലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലേക്ക് യാത്ര തിരിച്ചു.
ഒഡിഷയിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടി അലോക് എന്ന യുവാവിനൊപ്പം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിലുണ്ടെന്ന നിർണായക വിവരം ലഭിച്ചത്. പ്രദേശം നക്സൽ ബാധിത മേഖലയാണെന്നും അവിടേക്കുള്ള യാത്ര ഏറെ അപകടകരമാണെന്നും മനസ്സിലാക്കിയ അന്വേഷണ സംഘം ഓഗസ്റ്റ് 18ന് ഒഡിഷയിലെത്തി. പകൽ സമയത്ത് പൊലീസ് വാഹനങ്ങൾ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് പ്രായോഗികമല്ലെന്ന് ബഞ്ചനഗർ പൊലീസ് അറിയിച്ചു ഇതോടെ അർധരാത്രിയോടെ പ്രദേശത്തേക്ക് പോകാൻ അന്വേഷണ സംഘം തീരുമാനിച്ചു. എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ആയുധധാരികളായ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തോടൊപ്പം നിയോഗിച്ചു.
രാത്രി 12 മണിയോടെ വനമേഖലയിലൂടെ ഏകദേശം 40 കിലോമീറ്റർ സഞ്ചരിച്ച് പൊലീസ് സംഘം ലക്ഷ്യസ്ഥാനത്തിന് ഒരു കിലോമീറ്റർ അകലെയായി വാഹനങ്ങൾ നിർത്തി. തുടർന്ന് ഒറ്റനിരയായി കാട്ടിലൂടെ നടന്ന് പ്രദേശത്തേക്ക് പ്രവേശിച്ചു. കാട്ടിനുള്ളിൽ സ്ഥിതിചെയ്യുന്ന അഞ്ച് വീടുകളിൽ അലോകിന്റെ വീട് കണ്ടെത്തുന്നതും ദുഷ്കരമായിരുന്നു. ഒടുവിൽ വീട് തിരിച്ചറിഞ്ഞ് പൊലീസ് സംഘം വീടിന് ചുറ്റും വളയം തീർത്തു. ഇതിനിടെ സമീപ വീടുകളിലുള്ളവരും ഉണർന്നെത്തി. ചെറിയ വാക്കുതർക്കത്തിനൊടുവിൽ അലോകിനെയും കാണാതായ പെൺകുട്ടിയെയും കണ്ടെത്തുകയായിരുന്നു. സബ് ഇൻസ്പെക്ടർ കെ.എം അബി, സീനിയർ സി പി ഒ മാരായ എൻ.പി ബിന്ദു , അരുൺ കെ കരുണൻ , രജിത് രാം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ചാടുമെന്ന് 18-കാരൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും മകനും കൊക്കയിലേക്ക്; പിന്നാലെ ചാടി അമ്മയും
മുംബൈ: മലമുകളിൽനിന്ന് ചാടി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയ മകനെ പിന്തിരിപ്പിക്കാൻ പിതാവ് ശ്രമിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് രണ്ടുപേരും മരിച്ചു. സംഭവം കണ്ടുനിന്ന അമ്മയും പിന്നാലെ ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ സംഭാജിനഗർ ജില്ലയിലെ ഖവ്ഡ ഹില്ലിൽ വെള്ളിയാഴ്ചയായിരുന്നു ആരെയും ഞെട്ടിക്കുന്ന സംഭവം.
രാവിലെ പത്തുമണിയോടെ ദേവ്‌ലായി സ്വദേശിയായ പതിനെട്ടുകാരനാണ് മലമുകളിലെത്തി, കൊക്കയിലേക്ക് ചാടി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയത്. ഇതോടെ കുട്ടിയുടെ മാതാപിതാക്കളും മറ്റുള്ളവരും സ്ഥലത്തെത്തുകയും കുട്ടിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. പലവിധത്തിൽ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി ചെവിക്കൊണ്ടില്ല. നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടി.
തുടർന്ന് പിതാവ് മലമുകളിൽ കുട്ടി നിൽക്കുന്നിടത്തേക്ക് കയറിച്ചെന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, രക്ഷിക്കാൻ ശ്രമിച്ചാൽ താഴേക്ക് ചാടുമെന്നായി കുട്ടി. ഇതിനിടെ മകനെ പിടിച്ച് പിന്നിലേക്ക് നീക്കാൻ അച്ഛൻ ശ്രമിക്കുന്നതിനിടെ ഇരുവരും മലമുകളിൽനിന്ന് താഴേക്ക് പതിക്കുകയായിരുന്നു. സംഭവം കണ്ടുനിൽക്കുകയായിരുന്ന അമ്മ അടുത്ത നിമിഷം കൊക്കയിലേക്ക് എടുത്തുചാടി.
ഫൈനലിലെ കയ്യാങ്കളി;അർജന്റീനാ ടീമിന് 3 കോടി പിഴ, പരദേസിന് പത്തും മൊളീനയ്ക്ക് ഏഴും മത്സരങ്ങളിൽ വിലക്ക്
ഇക്കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിനു ശേഷമുണ്ടായ അക്രമസംഭവങ്ങളിലും സെമി ഫൈനലിലെ ബാനര്‍ വിവാദത്തിലും ഫിഫയുടെ കടുത്ത നടപടി. അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ ലിയാന്‍ഡ്രോ പാരെഡെസിന് 10 മത്സരങ്ങളില്‍ വിലക്കും 90,000 യു.എസ് ഡോളര്‍ (86 ലക്ഷം രൂപ) പിഴയും ഫിഫയുടെ ഡിസിപ്ലിനറി കമ്മിറ്റി ചുമത്തി.
ജൂലൈ 19-ന് ന്യൂയോര്‍ക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ സ്‌പെയിനോട് 1-0 ന് തോറ്റതിന് പിന്നാലെ കളിക്കാര്‍ തമ്മില്‍ നടന്ന കൈയങ്കാളിയെ തുടര്‍ന്നാണ് ഈ നടപടി. നഹുവല്‍ മൊളീന, തിയാഗോ അല്‍മാഡ എന്നിവര്‍ക്കും പിഴയും വിലക്കുമുണ്ട്. മൊളിനയ്ക്ക് 7 മത്സരങ്ങളില്‍ വിലക്കും 90,000 (86 ലക്ഷം രൂപ) ഡോളര്‍ പിഴയും ചുമത്തി. തിയാഗോ അല്‍മാഡയ്ക്ക് 1 മത്സരത്തില്‍ വിലക്കും 28 ലക്ഷം രൂപ പിഴയും ചുമത്തി. അര്‍ജന്റീനയുടെ സഹ പരിശീലകന്‍ റോബര്‍ട്ടോ അയാളയ്ക്കും ശിക്ഷയുണ്ട്. 3 മത്സരങ്ങളില്‍ വിലക്കും 30,000 ഡോളര്‍ (28 ലക്ഷം രൂപ) പിഴയുമാണ് ചുമത്തിയത്. അക്രമ സംഭവത്തില്‍ ഉള്‍പ്പെട്ട സ്പാനിഷ് താരം ഗാവിക്കും ശിക്ഷ വിധിച്ചു. കൈയങ്കാളിയില്‍ പങ്കാളിയായതിന് 1 മത്സരത്തില്‍ വിലക്കും 30,000 ഡോളര്‍ (28 ലക്ഷം രൂപ) പിഴയുമാണ് ഫിഫ ചുമത്തിയത്.
അതേസമയം, ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ ജയത്തിന് ശേഷം 'ലാസ് മാല്‍വിനാസ് സോണ്‍ അര്‍ജന്റീനാസ്' ('ഫോക്ക്ലാന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ്') എന്നെഴുതിയ ബാനര്‍ പ്രദര്‍ശിപ്പിച്ചതിനും, ആരാധകരുടെ വിവേചനപരമായ പെരുമാറ്റങ്ങള്‍ക്കും എ.എഫ്.എയ്ക്ക് 3,21,000 യു.എസ് ഡോളര്‍ (മൂന്നുകോടി രൂപ) പിഴ ചുമത്തി. ഇതിനുപുറമെ, അര്‍ജന്റീനയുടെ അടുത്ത ഹോം മത്സരം സ്റ്റേഡിയത്തിന്റെ 50 ശതമാനം ശേഷിയില്‍ മാത്രമേ കാണികളെ പ്രവേശിപ്പിച്ച് നടത്താവൂ എന്നും ഫിഫ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച (23-08-26) മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്രാട ദിനമായ ചൊവ്വാഴ്ച (25-08-26) ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവോണത്തിനും മാനം തെളിഞ്ഞേക്കില്ല. അന്നും മഴ തുടർന്നേക്കും. കേരളാ തീരത്ത് ഈ ദിവസങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പ് തുടരുകയാണ്.
വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്
23/08/2026 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്
24/08/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
25/08/2026 : കോട്ടയം, ഇടുക്കി, എറണാകുളം
എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
‘നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണം’; അറസ്റ്റ് വാറണ്ടിന് പിന്നാലെ ആവശ്യവുമായി തുർക്കി
അങ്കാറ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേ ‘റെഡ് നോട്ടീസ്’ പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി തുർക്കി. ഗാസയിലേക്ക് മാനുഷിക സഹായവുമായി നീങ്ങിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടില കപ്പലുകൾക്കുനേരെ അന്താരാഷ്ട്ര സമുദ്രത്തിൽവെച്ച് നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. നെതന്യാഹുവിനും ഉന്നത ഉദ്യോഗസ്ഥനായ അഫെക് മോസ്കോവിച്ചിനുമെതിരേ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് തുർക്കി നീതിന്യായ മന്ത്രി അകിൻ ഗുർലേക് ആവശ്യപ്പെട്ടു.
‘ബെഞ്ചമിൻ നെതന്യാഹു, അഫെക് മോസ്കോവിച്ച് എന്നിവർക്കെതിരേ തുർക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അന്താരാഷ്ട്രതലത്തിൽ ഇവരെ പിടികൂടുന്നതിനായി ഇന്റർപോൾ റെഡ് നോട്ടീസ് തേടാൻ നീതിന്യായ മന്ത്രാലയം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട രേഖകൾ വിദേശകാര്യമന്ത്രാലയത്തിനും കൈമാറിയിട്ടുണ്ട്. മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങൾ, വംശഹത്യ, നിയമവിരുദ്ധമായി തടഞ്ഞുവെക്കൽ, ബോധപൂർവം പരിക്കേൽപ്പിക്കൽ, പീഡനം തുടങ്ങിയ കുറ്റങ്ങളിലാണ് വിചാരണ നേരിടുന്നത്. അന്താരാഷ്ട്ര സമുദ്രത്തിൽ ഗാസയിലേക്ക് മാനുഷിക സഹായവുമായി പുറപ്പെട്ട സന്നദ്ധപ്രവർത്തകർക്കുനേരെയുള്ള ആക്രമണവും അവരെ കസ്റ്റഡിയിലെടുത്തതുമാണ് കുറ്റാരോപണങ്ങൾക്ക് കാരണം’, അകിൻ ഗുർലേക് എക്സിൽ കുറിച്ചു.
പെല്ലറ്റ് ആക്രമണത്തിൽ ഗുരുതര വകുപ്പുകൾ ചുമത്തി എഫ്ഐആർ; രാഹുലിന്‍റെ 6 മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരം വിജയം
പെല്ലറ്റ് ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ രാഹുൽ ഗാന്ധി നടത്തിയ കടുത്ത പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കിയ ദില്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന്‍റെ വിവരങ്ങൾ പുറത്ത്. അന്വേഷണത്തിന്റെ ഭാഗമായുള്ള എഫ് ഐ ആർ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ (BNS 118(1)), ജീവന് ഭീഷണിയുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കൽ (BNS 125) എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദ്യാർഥിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതുവരെ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എഫ് ഐ ആർ വ്യക്തമാക്കുന്നു. രാഹുൽ ഗാന്ധി നടത്തിയ 6 മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് പൊലീസ് കേസെടുത്തത്.
പെല്ലറ്റ് ഗൺ ആക്രമണത്തിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹിൽ ലോചവ് എന്ന വിദ്യാർത്ഥിയുമായി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി രാഹുൽ ഗാന്ധി നടത്തിയ 6 മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് പൊലീസ് നടപടി. സാഹിലിന്റെ അമ്മയും പ്രിയങ്ക ഗാന്ധിയും മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളും രാഹുലിനൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു.
‘നാടകത്തിൻറെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുന്നു, ഭരണകൂട ഭീകരതക്കെതിരെ ഇനിയും ചോദ്യം ചോദിക്കും’: ചിന്നൂസ് ചിലങ്ക
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി അവതരിപ്പിച്ച നാടകം വിവാദമായ സംഭവത്തിൽ പ്രതികരണവുമായി തിയേറ്റർ ആർട്ടിസ്റ്റ് ചിന്നൂസ് ചിലങ്ക. നാടകത്തിന്റെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ചിന്നൂസ് പറഞ്ഞു.
ഞങ്ങളുടെ നാടകത്തിൻറെ ഒരു ഭാഗം മാത്രമാണ് മുറിച്ചെടുത്ത് പ്രചരിപ്പിക്കുന്നത്. മിസ എന്ന നാടകം ജനങ്ങളോട് പറയുന്നത് രാജ്യത്തെ ഭരണകൂട ഭീകരതയെ കുറിച്ചാണ്. 1975ലെ അടിയന്തരാവസ്ഥയിൽ നിന്ന് തുടങ്ങി ഇന്നത്തെ ബിജെപി സർക്കാരിൻറെ ഭരണകൂട ഭീകരത വരെയുള്ള കാര്യങ്ങൾ ആണ് മിസ സംസാരിക്കുന്നത്. 1975 തുറങ്കിലടക്കപ്പെട്ട നാടക പ്രവർത്തകയും എഴുത്തുകാരിയുമായ സ്നേഹ ലത റെഡ്ഡിയുടെ ജീവിതത്തെ കുറിച്ചാണ് നാടകം സംസാരിക്കുന്നത്. ആർക്കും അറിയാത്ത ചരിത്രങ്ങളെ കണ്ടുപിടിച്ച് പഠിച്ച് ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഫ്ലോട്ടിംഗ് തീയറ്റർ ചെയ്തുകൊണ്ടിരിക്കുന്നത്. മിസ എന്ന നാടകം ആരെയാണോ ബാധിക്കുക അവർക്ക് നന്നായി മുറിവേറ്റിയിട്ടുണ്ട്. പ്രചരിപ്പിക്കുന്ന അപവാദങ്ങളിൽ നിന്നും താൻ മനസ്സിലാക്കുന്നത് അതാണെന്നും ചിന്നൂസ് പറഞ്ഞു.
ഭരണകൂട ഭീകരത നേരിട്ട ഓരോരുത്തരേയും അവതരിപ്പിച്ചു കൊണ്ട് താൻ ഇനിയും നാടകം ചെയ്യുമെന്നും ജനങ്ങളുടെ മുന്നിൽ എത്തിക്കുമെന്നും ചിന്നൂസ് ചിലങ്ക പറഞ്ഞു. ഭരണകൂടത്തിന്റെ ഭീകരതക്കെതിരെ ഇനിയും ചോദ്യം ചോദിക്കുമെന്നും ചിന്നൂസ് പ്രതികരിച്ചു.
'മിസ' നാടകം പൊതുസമ്മേളന വേദിയിൽ വീണ്ടും പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ.നാടകത്തിലെ കലാപരമായ രംഗങ്ങൾ മറ്റു ഗാനങ്ങൾ ചേർത്തുവെച്ച് വക്രീകരിച്ചും മനോവൈകൃതത്തിനനുസരിച്ച് എഡിറ്റ് ചെയ്തുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി. കോൺഗ്രസ്, ബി.ജെ.പി, മുസ്ലിം ലീഗ് പ്രവർത്തകരും നേതാക്കളുമാണ് ഇത്തരത്തിലുള്ള വ്യാജവും വികൃതവുമായ പ്രചാരണങ്ങൾക്ക് പിന്നിൽ. ചരിത്രവിരുദ്ധതയുടെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും ലീഗും പരസ്പരം ഐക്യപ്പെട്ടിരിക്കുകയാണെന്നും സംഘടന കുറ്റപ്പെടുത്തി.നാളെ വൈകീട്ടാണ് പ്രദർശനം.
<svg xmlns="http://www.w3.org/2000/svg" fill="#fff" width="15" viewBox="0 0 512 512"><path d="M64 112c-8.8 0-16 7.2-16 16l0 22.1L220.5 291.7c20.7 17 50.4 17 71.1 0L464 150.1l0-22.1c0-8.8-7.2-16-16-16L64 112zM48 212.2L48 384c0 8.8 7.2 16 16 16l384 0c8.8 0 16-7.2 16-16l0-171.8L322 328.8c-38.4 31.5-93.7 31.5-132 0L48 212.2zM0 128C0 92.7 28.7 64 64 64l384 0c35.3 0 64 28.7 64 64l0 256c0 35.3-28.7 64-64 64L64 448c-35.3 0-64-28.7-64-64L0 128z"></path></svg>
ഇംഗ്ലണ്ടിനെതിരെ സമനില; ഇന്ത്യൻ വനിതകൾ ഹോക്കി ലോകകപ്പ് രണ്ടാം റൗണ്ടിൽ
ആംസ്റ്റൽവീൻ: ഇംഗ്ലണ്ടിനെ സമനിലയിൽ പിടിച്ച് ഹോക്കി ലോകകപ്പിന്റെ രണ്ടാം റൗണ്ടിൽ കടന്ന് ഇന്ത്യൻ വനിതകൾ. 60 മിനിറ്റ് നീണ്ട മത്സരത്തിൽ ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ച ഇന്ത്യക്ക് ആദ്യ ക്വാർട്ടറിൽ മൂന്ന് പെനാൽറ്റി കോർണറുകൾ ലഭിച്ചു. പക്ഷേ ഒന്നും ലക്ഷ്യത്തിലെത്തിയില്ല. പിന്നീട് ഇഷികയ്ക്കും സലീമ ടിറ്റെയ്ക്കും ഫീൽഡ് ഗോളിനുള്ള അവസരവും ലഭിച്ചു. എന്നാൽ അതും പാഴായി.
എന്നാൽ കളി മൂന്നാം ക്വാർട്ടറിലെത്തിയപ്പോഴേക്കും ഇംഗ്ലണ്ട് തിരിച്ചടിക്കാൻ തുടങ്ങി. പക്ഷേ ഇന്ത്യയുടെ പ്രതിരോധത്തിന് മുന്നിൽ പെനാൽറ്റി കോർണറുകളൊന്നും ഗോളായില്ല. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം റൗണ്ടിലെ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ ആതിഥേയരായ നെതർലൻഡ്‌സാണ്.ഗോൾപോസ്റ്റിന് മുന്നിൽ ഗോളി ബിച്ചു ദേവി ഖരിബാം ഒരു വൻ മതിൽ തന്നെ തീർത്തു.
പൂൾ ഡിയിൽ നിന്ന് അഞ്ച് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ മുന്നേറ്റം. ഏഴ് പോയിന്റുമായി ചൈന നേരത്തെ രണ്ടാം റൗണ്ടിലെത്തിയിരുന്നു. ഇംഗ്ലണ്ടും ദക്ഷണാഫ്രിക്കയും ലോകകപ്പിൽ നിന്ന് പുറത്താകുകയും ചെയ്തു. കരുത്തരായ ചൈനയെ ആദ്യ മത്സരത്തിൽ സമനിലയിൽ തളച്ചതാണ് ഇന്ത്യയുടെ മുന്നേറ്റത്തിൽ നിർണായകമായത്. അടുത്ത മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിജയിച്ച ഇംഗ്ലണ്ട് ചൈനയോട് തോൽവി വഴങ്ങുകയായിരുന്നു.
‘കള്ളൻ വിജയൻ’ വിവാദം; ദേശാഭിമാനിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ആർ. അജയൻ രാജിവെച്ചു
തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ആർ. അജയൻ രാജിവെച്ചു. 'കള്ളൻ വിജയൻ' ലേഖനം വിവാദമായതിനു പിന്നാലെയാണ് നടപടി. ലേഖനം വിവാദമായതോടെ നേരത്തേതന്നെ രാജിവയ്ക്കാനോ അവധിയിൽ പോകാനോ അജയന് നിർദേശം നൽകിയിരുന്നു. മാനേജ്‌മെന്റ് നിർദേശം വന്ന് മൂന്നാഴ്ച പിന്നിടുമ്പോഴാണ് രാജി.
വിഷയത്തിൽ അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ വാദം. കള്ളൻ വിജയൻ ലേഖന വിവാദം ദേശാഭിമാനിയേയും സിപിഎമ്മിനേയും വലിയ രീതിയിൽ പ്രതിസന്ധിയിലാക്കിയിരുന്നു. വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ ഫീച്ചറുള്ള വാരാന്തപ്പതിപ്പിൽ തിരുവനന്തപുരത്തെ ഒരു നാടകഗ്രാമവുമായി ബന്ധപ്പെട്ട ലേഖനവും ഉണ്ടായിരുന്നു. ഈ ലേഖനത്തിന് 'കള്ളൻ വിജയൻ' എന്ന് തലക്കെട്ട് നൽകിയതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഈ തലക്കെട്ടുള്ളതുകൊണ്ട് ലേഖനം പുറത്തിറക്കേണ്ടതില്ലെന്ന് മാനേജ്മെന്റ് തീരുമാനിക്കുകയും ഞായറാഴ്ച പുറത്തിറങ്ങേണ്ട വാരാന്തപ്പതിപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തു. കള്ളൻ വിജയൻ എന്ന ലേഖനം മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അതിന്റെ ചുമതലക്കാരനായിരുന്ന കെ.ആർ. അജയൻ അതിന് തയ്യാറായില്ലെന്നാണ് മാനേജ്മെന്റിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; സെമി ഫൈനലിലേക്ക് കുതിച്ച് ട്രീസാ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം
ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സെമി ഫൈനലിലേക്ക് കുതിച്ച് ഇന്ത്യയുടെ ട്രീസാ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം. ലോക രണ്ടാം റാങ്കുകാരായ ചൈനയുടെ ജിയാ യിഫാൻ-സാങ് ഷുസിയാൻ ജോഡിയെയാണ് ഇന്ത്യൻ സഖ്യം അട്ടിമറിച്ചത്. ആദ്യ ഗെയിം നഷ്ടമായ ശേഷം ഗായത്രിയും ട്രീസയും വമ്പൻ തിരിച്ചുവരവ് നടത്തുകയായിരുന്നു.
ഇതോടെ ഇന്ത്യ ഒരു മെഡലുറപ്പിക്കുകയും ചെയ്തു. 15 വർഷത്തിനുശേഷമാണ് ഇന്ത്യൻ വനിതാ ഡബിൾസ് സഖ്യം ലോക ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനലിലെത്തുന്നത്. ഇതിന് മുമ്പ് 2011-ൽ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം വെങ്കലം നേടിയിരുന്നു.
ആദ്യ ഗെയിം 21-16ന് നഷ്ടപ്പെടുത്തിയ ഇന്ത്യൻ സഖ്യം രണ്ടാം ഗെയിമിൽ അവസരത്തിനൊത്തുയർന്നു. 21-15ന് ഗെയിം സ്വന്തമാക്കി മത്സരത്തിലെ സാധ്യത നിലനിർത്തി. നിർണായകമായ മൂന്നാം ഗെയിം 21-13ന് സ്വന്തമാക്കി സെമിയിലേക്കും ടിക്കറ്റെടുത്തു.
ശനിയാഴ്ച നടക്കുന്ന സെമിയിൽ ഇന്ത്യൻ സഖ്യം ഒന്നാം സീഡായ ചൈനയുടെ ലിയു ഷെങ്ഷു-ടാൻ നിങ് ജോഡിയെ നേരിടും.
ഞങ്ങളുടെ കുട്ടി മാലാഖേ, നീയാണ് യഥാർത്ഥ ഇന്ത്യക്കാരി,ഞങ്ങൾ ചൈനക്കാരല്ല, ഇന്ത്യക്കാരാണെന്ന് പറഞ്ഞ കാംഗയെ ഏറ്റെടുത്ത് രാജ്യം..വൈറൽ വീഡിയോ
അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ നിന്നുള്ള കാർഗ, ആരോ തന്നെ ചൈനീസ് എന്ന് വിളിച്ച് ആക്ഷേപിച്ചതായി സങ്കടപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരോടുള്ള മുൻവിധി അവസാനിപ്പിക്കാൻ ആളുകളോട് ആവശ്യപ്പെടുകയും ഞങ്ങൾ ചൈനക്കാരല്ല ഇന്ത്യക്കാരാണെന്നും അങ്ങിനെ മാത്രമേ ഞങ്ങളെ വിളിക്കാവൂവെന്നും കൊച്ചു കാർഗ പറയുന്നതാണ് രാജ്യം ഏറ്റെടുത്തിരിക്കുന്നത്.   'അമ്മയും അഛനും ഞാനും എന്നെഴുതിയ  പർപ്പിൾ ടീ-ഷർട്ടും ഒരു ചെറിയ കുരിശ് മാലയും ധരിച്ച അവളുടെ വൈകാരികമായ അഭ്യർത്ഥന ഏതൊരു ഇന്ത്യക്കാരൻ്റെയും മനസ് സ്പർശിക്കുന്ന ഒന്നാണ്,മഹുവ മൊയ്ത്രയടക്കം നിരവധി കാംഗക്ക് പിനതുണയറിച്ച് രംഗത്ത് വന്നു.
സിജെപി നേതാവ് അശുതോഷ് രങ്കയ്ക്ക് മർദനം; പിന്നിൽ ബിജെപി ഗുണ്ടകളെന്ന് അശുതോഷ്
ജയ്പുർ: രാജസ്ഥാനിലെ ഒരു സ്‌കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകരെ ഒരു വിഭാഗം ആളുകൾ തടയുകയും ആക്രമണം നടത്തുകയും ചെയ്തു. ബിജെപി ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് സിജെപി നേതാവ് അശുതോഷ് രങ്ക ആരോപിച്ചു.
താൽക്കാലിക ഷെഡിൽ പ്രവർത്തിക്കുന്നു എന്ന് പറയപ്പെടുന്ന ഒരു സർക്കാർ സ്‌കൂൾ പരിശോധിക്കാൻ എത്തിയ സിജെപി സംഘത്തിന് നേരെയാണ് ആൾക്കൂട്ട ആക്രമണം ഉണ്ടായത്. അശുതോഷ് രങ്കയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. 'ബി.ജെ.പി ഗുണ്ടകൾ' പോലീസിന്റെ ഒത്താശയോടെ മുൻകൂട്ടി തയ്യാറാക്കി നടത്തിയ ആക്രമണമാണിതെന്ന് അശുതോഷ് ആരോപിച്ചു.
ജയ്പൂരിലെ ഒരു സർക്കാർ പ്രൈമറി സ്‌കൂളിലായിരുന്നു സന്ദർശനം. ഒരു എരുമത്തൊഴുത്തിൽ പ്രവർത്തിക്കുന്നു എന്ന് മുമ്പ് വാർത്തകളിൽ ഇടംപിടിച്ച സർക്കാർ സ്‌കൂൾ പരിശോധിക്കാനാണ് തങ്ങൾ എത്തിയതെന്ന് സിജെപി പ്രതിനിധികൾ അറിയിച്ചു. രാജസ്ഥാനിൽ ഉടനീളം ഇത്തരത്തിൽ ദയനീയമായ അവസ്ഥയിലുള്ള സ്‌കൂളുകളുണ്ടെന്നും അവിടം സന്ദർശിക്കാൻ തങ്ങളോട് ആളുകൾ ആവശ്യപ്പെട്ടെന്നും സിജെപി അറിയിച്ചു.
ഇതിനിടെ രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് സർക്കാർ സ്‌കൂളുകൾക്കുള്ളിൽ അനധികൃത പ്രവേശനത്തിനും മാധ്യമങ്ങളുടെ പ്രവേശനത്തിനും ചിത്രീകരണത്തിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
വീണ്ടും കുതിച്ച് സ്വര്‍ണവില, പവന് 880 രൂപ കൂടി;പവന് 1.17 ലക്ഷം, ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റം തുടരുന്നു. വെള്ളിയാഴ്ച 22 കാരറ്റ് സ്വര്‍ണം പവന് 880 രൂപ വര്‍ധിച്ച് 1,17,680 രൂപയിലും, ഗ്രാമിന് 110 രൂപ കൂടി 14,710 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 3,000 രൂപയിലധികം വര്‍ധിച്ചതിന് പിന്നാലെയുണ്ടായ ഈ കുതിപ്പ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണവിലയെ എത്തിച്ചിരിക്കുന്നത്.
ഒരു പവന് 1,17,680 രൂപയാണ് ഇന്നത്തെ നിരക്ക്. ഇതിനുപുറമെ പണിക്കൂലിയും ജിഎസ്ടിയും കൂടി നല്‍കുമ്പോള്‍ ആഭരണ വില വീണ്ടും ഉയരും. പണിക്കൂലി 10 ശതമാനവും, 3 ശതമാനം ജിഎസ്ടിയും (പണിക്കൂലിയുടെ നികുതിയടക്കം) കണക്കാക്കിയാല്‍, ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1.33 ലക്ഷം രൂപ വരെ ചെലവായേക്കാം.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയുടെ കുതിപ്പിന് കാരണം. അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില ഔണ്‍സിന് 4,500 ഡോളര്‍ കടന്നിരിക്കുകയാണ്. ഡോളര്‍ ദുര്‍ബലമായതും ബോണ്ട് ആദായത്തിലുണ്ടായ കുറവും സ്വര്‍ണത്തിന് കരുത്തേകി. സാമ്പത്തിക നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടായേക്കുമെന്ന പ്രതീക്ഷ സ്വര്‍ണത്തിലുള്ള നിക്ഷേപ താല്പര്യം വര്‍ധിപ്പിച്ചു. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണപ്പെരുപ്പ ആശങ്കകളും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്.
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; പോലീസ് സ്റ്റേഷനു മുന്നിൽ സമരവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് തോക്ക് ഉപയോഗിച്ച പൊലീസുകാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിലെ പൊലീസ് സ്റ്റേഷനിലെത്തി. ജൂലൈ 20-ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് തോക്കിൽ നിന്നുള്ള വെടിയേറ്റ് പരുക്കേറ്റ വിദ്യാർത്ഥിയോടൊപ്പമാണ് രാഹുൽ ഗാന്ധി പരാതി നൽകാൻ എത്തിയത്. കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിനിടെയായിരുന്നു സംഭവം.
പരാതി നൽകുന്നതിനായി ഇരുവരും ആദ്യം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലാണ് എത്തിയത്. എന്നാൽ അവിടെ കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറാകാത്തതിനെ തുടർന്ന്, പാർലമെന്റ് സ്ട്രീറ്റിലുള്ള സെൻട്രൽ ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന്റെ ഓഫീസിലേക്ക് എത്തുകയായിരുന്നു.
"രാഹുൽ ഗാന്ധി ആദ്യം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലാണ് പോയത്. എന്നാൽ അവിടെ കേസ് രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്ന് അദ്ദേഹം ഡിസിപിയെ കാണാൻ പോയി. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് വരെ അദ്ദേഹം അവിടെ തുടരും," മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്തമാക്കി.
കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതുവരെ പോലീസ് ഓഫീസിൽ തുടരുമെന്ന നിലപാടിലാണ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും. പോലീസ് സ്റ്റേഷനു മുന്നിൽ രാഹുൽ സമരം ഇരിക്കുകയാണ്.
മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ്; എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു
കൊച്ചി: മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു. ഹൈക്കോടതിയുടെതാണ് ഉത്തരവ്. കേസിലെ നാല് പ്രതികളുടെയും ശിക്ഷ മരവിപ്പിച്ചിട്ടുണ്ട്. താൽക്കാലികമായിട്ടാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. ഓരോരുത്തരും 46,000 രൂപ കെട്ടിവയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗീതാനന്ദൻ അടക്കമുള്ള പ്രതികൾ നൽകിയ അപ്പീലിൽ പിന്നീട് വിശദമായി വാദം കേൾക്കും. വിചാരണ കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാനന്ദൻ ഉള്‍പ്പെടെ 4 പ്രതികള്‍ക്ക് 5 വര്‍ഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷയാണ് വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്. മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട വിനോദിന്‍റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകാനും കോടതി വിധിച്ചിരുന്നു. 2003 ഫെബ്രുവരി 19നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടായ സംഘർഷത്തിനിടെ കെ വി വിനോദ് എന്ന പൊലീസുകാരൻ കൊല്ലപ്പെട്ടത്. കേരള ചരിത്രത്തിലെ രക്തരൂക്ഷിതമായ ആദിവാസി സമരങ്ങളിൽ ഒന്നാണ് മുത്തങ്ങയിൽ ഭൂമിക്ക് വേണ്ടി സി കെ ജാനു നയിച്ച സമരം.
ജന്തര്‍മന്തറിലെ പൊലീസ് അതിക്രമം; ഉന്നതാധികാര സമിതി രൂപികരിച്ച് സുപ്രീം കോടതി; ജസ്റ്റിസ് സുഭാഷ് റെഡ്ഡി അധ്യക്ഷന്‍
ന്യൂഡല്‍ഹി: ജന്തര്‍മന്തറിലെ സിജെപി പ്രതിഷേധത്തിന് എതിരായ പൊലീസ് നടപടി അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് സുപ്രീം കോടതി. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അധ്യക്ഷനാവും. ഉന്നതതല അന്വേഷണം നടത്തുമെന്ന് നേരത്തെ തന്നെ സുപ്രീ കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സമിതി രൂപീകരിച്ചിരിക്കുന്നത്.
അഞ്ചംഗ സമിതിയെയാണ് പൊലീസ് നടപടി അന്വേഷിക്കുന്നതിനായി രൂപീകരിച്ചിരിക്കുന്നത്. പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് രവിശങ്കര്‍ ജയിന്‍, മുന്‍ ഹൈക്കോടതി ജസ്റ്റിസ് ശാലീന്തര്‍ കൗര്‍, സിബിഐ ഡയറക്ടര്‍ റിഷികുമാര്‍ ശുക്‌ള, മുന്‍ മേഖാലയ ഡിജിപി എല്‍ആര്‍ ബിഷ്ണോയി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
സമിതിയുടെ പരിഗണനാ വിഷയങ്ങളും സുപ്രീം കോടതി തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമായും ആറ് വിഷയങ്ങളാണ് സമിതിയുടെ പരിഗണനയില്‍ വരുന്നതെന്ന് സുപ്രീം കോടതി ബെഞ്ച് അറിയിച്ചു. അതില്‍ പ്രധാനമായും പൊലീസിന്റെ ഭാഗത്തു നിന്നുള്ള അതിക്രമങ്ങളും വിദ്യാര്‍ഥികളുടെ ഭാഗത്തു നിന്നുണ്ടായ അക്രമ സംഭവങ്ങളും ഉള്‍പ്പെടും. ഈ വിഷയങ്ങളെല്ലാം സമിതി പരിശോധിച്ച് പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പൊലീസിന്റെ ഭാഗത്തു നിന്ന് പെല്ലറ്റ് ആക്രമണമുണ്ടായോ എന്നതും വിശദമായി അന്വേഷിക്കും. അതൊടൊപ്പം മുന്നറിയിപ്പ് ഇല്ലാതെ ഇലക്ട്രിക്ക് ബാറ്റണ്‍ ഉപയോഗിച്ചതും സമിതി പ്രത്യേകം പരിശോധിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. പ്രതിഷേധം നേരിടുന്നതില്‍ പരിധിയില്‍ കവിഞ്ഞ ബലപ്രയോഗമുണ്ടായോ എന്നതും പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നാണ് ഇപ്പോള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് പുറത്തിറക്കിയിട്ടുണ്ട്.
അതേസമയം, പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രി മറുപടി പറയണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം തുടരുകയാണ്. ഈ സമയത്താണ് സുപ്രീംകോടതിയുടെ നിര്‍ണായക നിലപാട് പുറത്തുവന്നിരിക്കുന്നത്.
ന്യൂഡല്‍ഹി: കേരള ഹൗസിലെ ഓണാഘോഷ പരിപാടിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയെ വേദിയിലേക്ക് വിളിച്ചിരുത്തുന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വീഡിയോ വേറിട്ട കാഴ്ചയായി. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഹാരിസ് ബീരാന്‍ എം പി, വി മുരളീധരന്‍ എംഎല്‍എ അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് പി കെ ശ്രീമതി വേദിയില്‍ ഇരിക്കുന്നതായി വി ഡി സതീശന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വേദിയിലേക്ക് ക്ഷണിച്ചിരുത്തുകയായിരുന്നു.
നിങ്ങള്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ ഓണാശംസകള്‍ നേരുന്നുവെന്നും സന്തോഷത്തിന്റേയും ആഹ്ലാദത്തിന്റേയും ഐശ്വര്യത്തിന്റേയുമെല്ലാം ആഘോഷമാണ് ഓണം എന്നും പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗിച്ചുതുടങ്ങിയപ്പോഴാണ് പി കെ ശ്രീമതിയെ സദസ്സില്‍ നിന്നും വേദിയിലേക്ക് വിളിച്ചത്. 'ശ്രീമതി ടീച്ചര്‍ കൂടിയുണ്ട്. വാ വാ…ടീച്ചര്‍ കൂടി വാ. സ്റ്റേജിലേക്ക് ഇരിക്കൂ',വെന്ന് പറഞ്ഞ് മുന്‍ മന്ത്രിയെ കൂടി വേദിയിലേക്ക് വിളിച്ചിരുത്തുകയായിരുന്നു.
ഓണം സര്‍ക്കാരിന് വെല്ലുവിളിയുടെ സമയമാണെന്നും വിലക്കയറ്റം ഉണ്ടാകാതെ നോക്കണം എന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. സപ്ലൈകോ, ഓണചന്ത ഇവയെല്ലാം നന്നായി പോകുന്നു. ക്ഷാമബത്ത, കുടിശ്ശിക അടക്കം എല്ലാം കൊടുത്തു. അതിന്റെ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തനിക്ക് ഇത്തവണ തൂഫാന്‍ ഓണം ആയിരുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അങ്ങനെ ആഘോഷിക്കാനാണ് തീരുമാനം. താനടക്കമുള്ളവര്‍ ഓണാട്ടുകരക്കാരനാണ്. മറ്റുള്ളവരെ ഓണം ഊട്ടാന്‍ ശ്രമിക്കുന്നവരാണെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് ട്രംപ്; സഹായിക്കുന്നവര്‍ക്കും മുന്നറിയിപ്പ്
വാഷിങ്ടണ്‍/തെഹ്‌റാന്‍: ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അതികഠിനമായ സാമ്പത്തിക ഉപരോധ ക്യാമ്പയിനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഇറാന്റെ സാമ്പത്തികമേഖലയ്ക്ക് തിരിച്ചടി ഉണ്ടാക്കുകയാണ് ലക്ഷ്യം. എണ്ണ വ്യവസായം, രാജ്യത്തെ ബാങ്കുകള്‍, ഷിപ്പിങ്ങ് എന്നിവയെ ലക്ഷ്യമിട്ടാണ് യുഎസിന്റെ ഈ നീക്കം. ഇരുരാജ്യങ്ങളും തമ്മിലൊരു കരാറിലെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം.
അതേസമയം ഇറാന് ആരെങ്കിലും സഹായം വാഗ്ദാനം ചെയ്താല്‍ അവര്‍ കടുത്ത സാമ്പത്തിക തിരിച്ചടി നേരിടുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിട്ടുണ്ട്. ഇറാനുമായി ഒരു ഇടപാടും പാടില്ലെന്നാണ് നിര്‍ദേശം. ഇറാനുമായി സാമ്പത്തികമായോ വാണിജ്യപരമായോ ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങള്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് ആവര്‍ത്തിച്ചു.
‘മുല്ലപ്പെരിയാർ ഡാം സുരക്ഷിതം, പുതിയത് വേണ്ട’; കേരള സംസ്ഥാന ആവശ്യം അംഗീകരിക്കില്ലെന്ന് തമിഴ്നാട്
ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സതേൺ സോണൽ കൗൺസിൽ യോഗത്തിൽ മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള നിർണ്ണായക വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി കേരളം.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന നിർദ്ദേശം ആവർത്തിച്ച കേരളം, പുതിയ ഡാം യാഥാർത്ഥ്യമായാൽ തമിഴ്നാടിന് ആവശ്യമായ മുഴുവൻ ജലവും ലഭ്യമാക്കാൻ സംസ്ഥാനം ഉറപ്പുനൽകുന്നുവെന്ന് വ്യക്തമാക്കി. പുതിയ അണക്കെട്ടിന്റെ മുഴുവൻ നിർമ്മാണച്ചെലവും കേരളം വഹിക്കാൻ തയ്യാറാണെന്നും, അണക്കെട്ടിന്റെ നിർമ്മാണ രൂപരേഖയും (ഡിസൈൻ) സ്ഥാനവും നിർമ്മാണ മേൽനോട്ടവും തമിഴ്നാടിന് തീരുമാനിക്കാമെന്നും കേരളം അറിയിച്ചു. എന്നാൽ നിലവിലെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ തമിഴ്നാട്, അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു.
കേരളത്തെ അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ തുറമുഖ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള 'മിഷൻ സമുദ്ര' പദ്ധതിക്കായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാദേശിക സഹകരണം വേണമെന്ന് കേരളം യോഗത്തിൽ ആവശ്യപ്പെട്ടു. അതോടൊപ്പം, സംസ്ഥാനങ്ങളുടെ സാമ്പത്തിക-ഭരണഘടനാ അധികാരങ്ങളെ ബാധിക്കുന്ന തരത്തിലുള്ള കേന്ദ്ര സർക്കാരിന്റെ മിനറൽ ആക്ട് (ഖനി-ധാതു നിയമം) ഭേദഗതി അടിയന്തരമായി റദ്ദാക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
ഹോക്കി ലോകകപ്പ്: പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യ രണ്ടാംറൗണ്ടിൽ ( 5-2)
ആംസ്റ്റൽവീൻ: ഹോക്കി ലോകകപ്പിൽ പാകിസ്താനെ തകർത്ത് ഇന്ത്യ രണ്ടാം റൗണ്ടിൽ. പൂൾ ഡിയിലെ അവസാന മത്സരത്തിനിറങ്ങിയ ഇന്ത്യ 5-3നാണ് പാകിസ്താനെ തോൽപ്പിച്ചത്. ഇതോടെ പൂൾ ഡിയിൽനിന്ന് ഇംഗ്ലണ്ടും ഇന്ത്യയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. പാകിസ്താനും വെയ്ൽസും പുറത്തായി.
ഹർമൻപ്രീത് സിങ്ങും അഭിഷേകും ഇന്ത്യക്കായി ഇരട്ട ഗോൾ നേടി. ഹാർദിക് സിങ്ങും ലക്ഷ്യംകണ്ടു. മറുവശത്ത് പാകിസ്താന്റെ ഹനാൻ ഷാഹിദ് രണ്ടുതവണ ലക്ഷ്യംകണ്ടു. സൂഫിയൻ ഖാന്റെ വകയായിരുന്നു ഒരു ഗോൾ.
കളി തുടങ്ങി അഞ്ചാം മിനിറ്റിൽത്തന്നെ പെനാൽറ്റി കോർണറിൽനിന്ന് ഹർമൻപ്രീത് ഇന്ത്യയെ മുന്നിലെത്തിച്ചു. ആറ് മിനിറ്റിനുശേഷം അഭിഷേക് ലീഡ് രണ്ടാക്കി. അടുത്തതും ഹർമൻപ്രീതിന്റെ ഊഴമായിരുന്നു. 21-ാം മിനിറ്റിൽ കോർണറിൽനിന്ന് ലക്ഷ്യംകണ്ടതോടെ ഇന്ത്യ 3-0 ന് മുന്നിലെത്തി. എന്നാൽ, തൊട്ടടുത്ത മിനിറ്റിൽ ഹനാൻ ഷാഹിദിലൂടെ പാകിസ്‌കാൻ തിരിച്ചടിച്ചു. സ്‌കോർ 3-1. രണ്ട് മിനിറ്റിനുശേഷം അഭിഷേക് വീണ്ടും ലക്ഷ്യംകണ്ടതോടെ ഇന്ത്യ 4-1ന്റെ ലീഡെടുത്തു.
അതേമിനിറ്റിൽ പെനാൽറ്റി കോർണറിൽനിന്ന് സൂഫിയൻ ഖാൻ തിരിച്ചടിച്ചു. സ്‌കോർ 4-2. 34-ാം മിനിറ്റിൽ ഹാർദിക് സിങ്ങിലൂടെ ഇന്ത്യ ലീഡുയർത്തി. സ്‌കോർ 5-2 ആയി. 46-ാം മിനിറ്റിലായിരുന്നു പാകിസ്താന്റെ മൂന്നാം ഗോൾ. ഹനാൻ ഷാഹിദിന്റെ രണ്ടാം ഗോൾ.
പൂൾ ഡിയിലെ ആദ്യ മത്സരത്തിൽ വെയ്ൽസിനെ 3-1ന് തോൽപ്പിച്ചിരുന്ന ഇന്ത്യ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനോട് 4-2ന് തോറ്റിരുന്നു. അതേസമയം, പാകിസ്താൻ ഇംഗ്ലണ്ടിനോട് 4-1ന് തോറ്റപ്പോൾ വെയ്ൽസുമായി 3-3ന് സമനിലയിൽ പിരിഞ്ഞു. പൂൾ ഡിയിൽനിന്ന് മൂന്ന് മത്സരങ്ങളും വിജയിച്ച് ഒമ്പത് പോയിന്റുമായി ഇംഗ്ലണ്ട് നേരത്തെതന്നെ രണ്ടാം റൗണ്ടിലെത്തിയിരുന്നു. ആറ് പോയിന്റുമായാണ് ഇന്ത്യയുടെ കുതിപ്പ്. പാകിസ്താൻ ഒരൊറ്റ പോയിന്റിൽ ഒതുങ്ങി.
സിപിഎം, സിപിഐ അംഗങ്ങളുടെ കണക്കെടുക്കാൻ വിചിത്ര ഉത്തരവ്; തഹസിൽദാർക്ക് സസ്‌പെൻഷൻ, ഉത്തരവ് പിൻവലിച്ചു
ചെന്നൈ: തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലെ കുജിലിയമ്പാറയിൽ സിപിഐ, സിപിഎം പാർട്ടി നേതാക്കളുടെയും അംഗങ്ങളുടെയും കണക്കെടുക്കാൻ വിവാദ ഉത്തരവിറക്കിയ തഹസിൽദാർ എം. അയ്യാസാമിയെ തമിഴ്‌നാട് സർക്കാർ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം നേരിടുന്നതിനായി ചെന്നൈയിലെ റവന്യൂ അഡ്മിനിസ്ട്രേഷൻ കമ്മീഷണർക്ക് മുൻപാകെ നേരിട്ട് ഹാജരാകാൻ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകിയിട്ടുണ്ട്. തഹസിൽദാറുടെ ഉത്തരവ് അടിയന്തരമായി പിൻവലിച്ചതായി ഡിണ്ടിഗൽ ജില്ലാ കളക്ടർ അറിയിച്ചു.
കുജിലിയമ്പാറ താലൂക്കിന് കീഴിലുള്ള എല്ലാ ഗ്രാമങ്ങളിലുമുള്ള സിപിഐ, സിപിഎം പാർട്ടികളിലെ ഭാരവാഹികളുടെയും അംഗങ്ങളുടെയും പേരും വിലാസവും പൂർണ്ണ വിവരങ്ങളും അടിയന്തരമായി ശേഖരിച്ച് വൈകുന്നേരത്തിനകം സമർപ്പിക്കാനായിരുന്നു തഹസിൽദാർ ഉത്തരവിറക്കിയത്. ഡെപ്യൂട്ടി തഹസിൽദാർമാർ, സോണൽ സബ് തഹസിൽദാർമാർ, റവന്യൂ ഇൻസ്പെക്ടർമാർ, വില്ലേജ് അസിസ്റ്റന്റുമാർ എന്നിവർക്കായിരുന്നു ഈ നിർദ്ദേശം. കൃത്യസമയത്ത് വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്ന കർശന മുന്നറിയിപ്പും ഉത്തരവിലുണ്ടായിരുന്നു. ഇന്നലെയായിരുന്നു ഈ ഉത്തരവ് പുറത്തുവന്നത്.
സിജെപി, ഇടതുപാര്‍ട്ടി പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് വിലക്ക്; വിവാദമായതോടെ യൂ ടേണ്‍ അടിച്ച് വിജയ്
ചെന്നൈ: സിജെപിയും ഇടതുപാര്‍ട്ടികളും സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങള്‍ നിന്ന് വിദ്യാര്‍ഥികളെ വിലക്കണമെന്ന ഉത്തരവുമായി തമിഴ്‌നാട് സര്‍ക്കാര്‍. ഉന്നതവിദ്യാഭ്യാസ വകുപ്പിന് നല്‍കിയ ഉത്തരവ് വിവാദമായതിന് തൊട്ടുപിന്നാലെ വിജയ് സര്‍ക്കാര്‍ നടപടി പിന്‍വലിച്ചു.
ഇടതുപക്ഷ സംഘടനകളും തമിഴ്നാട് കോക്രോച്ച് ജനതപാര്‍ട്ടിയും നടത്തുന്ന പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിദ്യാര്‍ഥികളെയും യുവാക്കളെയും വിലക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാന്നായിരുന്നു ഉത്തരവ്. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിനും ഉന്നതവിദ്യാഭ്യാസ വകുപ്പിനും പൊലീസിനും ജില്ലാഭരണകൂടത്തിനുമുള്ള നിര്‍ദേശം കമ്മീഷണര്‍ ഓഫ് കോളജിയറ്റ് വിദ്യാഭ്യാസ വകുപ്പാണ് പുറത്തിറക്കിയത്. ഓഗസ്റ്റ് പതിനാലിന് സര്‍ക്കാര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
വിവിധ കോണുകൡ നിന്ന് പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. ഭരണഘടനാ വിരുദ്ധവും യുക്തിരഹിതവുമാണ് ഈ ഉത്തരവെന്ന് സിജെപി ദേശീയ കണ്‍വീനല്‍ സൗരവ് ദാസ് പറഞ്ഞു. എന്നാല്‍ വിവാദ ഉത്തരവിനെ പിന്തുണച്ച് ബിജെപി രംഗത്തെത്തി. അനാവശ്യ സമരങ്ങളുടെ ഏജന്റുമാരാണ് സിജെപിയും ഇടതുപക്ഷസംഘടനകളുമെന്ന് ബിജെപി നേതാവ് വിനോജ് പി സെല്‍വം പറഞ്ഞു. പഠനത്തിലും ജോലിയിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ടപ്പോള്‍ നേതാക്കള്‍ വിദ്യാര്‍ഥികളെ വഴിതെറ്റിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം റോഡ് കണക്ടിവിറ്റി എൽഡിഎഫ് സർക്കാർ വൈകിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതാ വിരുദ്ധം: പിണറായി വിജയൻ
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സംബന്ധിച്ച മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവന വസ്തുതാ വിരുദ്ധം എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. റോഡ് കണക്ടിവിറ്റി എൽ ഡി എഫ് സർക്കാർ വൈകിപ്പിച്ചെന്ന പരാമർശത്തിലാണ് പിണറായിയുടെ വിമർശനം. വിഴിഞ്ഞം വികസനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള രാഷ്ട്രീയ അഭ്യാസമാണ് യു ഡി എഫ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. തുറമുഖത്തിന്റെ 100% പ്രവൃത്തിയും നടന്നത് എൽ ഡി എഫ് കാലത്ത് ആണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. രണ്ടര മാസം കൊണ്ട് എന്തോ വലിയ കാര്യം പൂർത്തീകരിച്ചതായി യു ഡി എഫ് അവകാശപ്പെടുന്നുവെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
പിണറായിയുടെ കുറിപ്പ് ....
വിഴിഞ്ഞം പദ്ധതിയുടെ റോഡ് കണക്ടിവിറ്റി എൽഡിഎഫ് സർക്കാർ വൈകിപ്പിച്ചതായുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന തികച്ചും വസ്തുതാവിരുദ്ധവും അപഹാസ്യവുമാണ്. വസ്തുതകളെ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാനുമുള്ള വിലകുറഞ്ഞ രാഷ്ട്രീയ അഭ്യാസമാണിത്. കൊമേഴ്സ്യല്‍ ഓപ്പറേഷന്‍ ആരംഭിച്ച വിഴിഞ്ഞം തുറമുഖത്തിന്റെ 100 ശതമാനം പ്രവൃത്തിയും നടന്നത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. എന്നു മാത്രമല്ല, യുഡിഎഫ് സര്‍ക്കാര്‍ വന്ന് കേവലം രണ്ടരമാസം കൊണ്ട് എന്തോ വലിയ കാര്യം പൂര്‍ത്തീകരിച്ചതായി അവകാശപ്പെടുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതാണോ?
2022 ൽ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണത്തിനെതിരെ സമരം നടന്നപ്പോൾ അതിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചത് യുഡിഎഫ് ആണ്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി സമരസ്ഥലം സന്ദർശിച്ച് തുറമുഖ നിർമ്മാണം അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. വിഴിഞ്ഞത്ത് യുഡിഎഫ് സ്പോണ്‍സര്‍ ചെയ്ത തുറമുഖ വിരുദ്ധ സമരം പഴയ വിമോചന സമരത്തിന്റെ ആവര്‍ത്തനമാവുമെന്ന് സ്വപ്നം കണ്ടവരുടെ കൂട്ടത്തില്‍ അന്നത്തെ കെ.പി.സി.സി പ്രസി‍ഡന്റും ഉണ്ടായിരുന്നു. വിലകുറഞ്ഞ സമ്മര്‍ദ്ദങ്ങള്‍ക്കു മുമ്പില്‍ കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കില്ലെന്ന ഉറച്ച നിലപാടെടുത്തത് എൽഡിഎഫ് സർക്കാരാണ്. അന്ന് പദ്ധതി നിർത്തിവെക്കാൻ സമരം ചെയ്തവർ ഇന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ 99 ശതമാനവും പൂര്‍ത്തീകരിച്ച റോഡ് കണക്ടിവിറ്റിയുടെ പേരും പറഞ്ഞ് മുതലെടുപ്പിനു വരുന്നത് അങ്ങേയറ്റം അപഹാസ്യകരമാണ്.
‘സ്നേഹം കിട്ടിയില്ല, അമിതമായി ഇടപെട്ടു, പലതും വിലക്കി’; കൊലയ്ക്ക് കാരണം കുടുംബസാഹചര്യമെന്ന് 13-കാരി
ആലപ്പുഴ: കരുവാറ്റയിലെ ഗൃഹനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനിടെ കുടുംബത്തെപ്പറ്റിയുള്ള പരാമർശങ്ങളിൽ പൊട്ടിക്കരഞ്ഞ് 13-കാരി. കുടുംബത്തിലെ സാഹചര്യങ്ങളും വ്യക്തിപരമായ വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയതായാണ് വിവരം.
ചോദ്യങ്ങൾക്കു കൃത്യമായ മറുപടി നൽകിയെങ്കിലും കുടുംബത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുമ്പിൽ പെൺകുട്ടി പൊട്ടിക്കരയുകയായിരുന്നു. കൊല്ലപ്പെട്ട ശിവൻകുട്ടി തന്റെ കാര്യങ്ങളിൽ അമിതമായി ഇടപെടുകയും പലതും വിലക്കുകയും ചെയ്തിരുന്നുവെന്നാണ് മൊഴി. "എനിക്ക് കുട്ടിക്കാലത്ത് സ്നേഹം കിട്ടിയിരുന്നില്ല. ബന്ധുവിൽനിന്ന് ഒരുപാട് വിലക്കുകൾ നേരിടേണ്ടി വന്നിട്ടുണ്ട്", എന്ന് പറഞ്ഞാണ് പെൺകുട്ടി കരഞ്ഞതെന്നാണ് വിവരം.
പെൺകുട്ടിക്ക് കൂടുതൽ ആൺസുഹൃത്തുക്കൾ ഉണ്ടായിരുന്നതും വീട്ടിൽ രാത്രി വൈകിയെത്തുന്നതും അമിതമായ ഫോൺ ഉപയോഗിക്കുന്നതും ശിവൻകുട്ടി എതിർത്തിരുന്നു. ഇതാണ് ശിവൻകുട്ടിയോട് കടുത്ത പകയുണ്ടാകാൻ കാരണം. ഈ പക തീർക്കാൻ സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു.
മാസങ്ങൾക്കു മുമ്പുതന്നെ ഇവർ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ വിഷംനൽകി കൊലപ്പെടുത്താനായിരുന്നു ശ്രമം. പിന്നീട് വാഹനാപകടത്തിൽ പെടുത്താൻ തീരുമാനിച്ചെങ്കിലും, അത് നടന്നില്ല. തുടർന്ന് വീട്ടിൽ ആളില്ലാത്ത സമയംനോക്കി കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. മകൾ പ്രസവത്തിനായി ആശുപത്രിയിൽ പോകുന്ന നാലുദിവസം ശിവൻകുട്ടി ഒറ്റയ്ക്കായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇവർ കൊലപാതകാസൂത്രണം നടത്തിയത്. ട്രെയിൻവഴിയാണ് കാമുകനും സുഹൃത്തുക്കളും കൃത്യത്തിനെത്തിയത്. ഓരോ നിമിഷവും പെൺകുട്ടി ഫോണിൽ കൂടി നിർദേശം നൽകിക്കൊണ്ടിരുന്നു.
കൊലപാതകത്തിന് ശേഷം ഞായറാഴ്ച പുലർച്ചെ ഏഴു കിലോമീറ്ററോളം അകലെയുള്ള ഹരിപ്പാട്ടെത്തി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനടുത്തുള്ള തട്ടുകടയിൽനിന്ന് ആഘോഷപൂർവം ഭക്ഷണം കഴിച്ചു. ആസൂത്രണംചെയ്തപോലെ കൃത്യം നടത്തിയതിന്റെ ആവേശത്തിലായിരുന്നു അവർ. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നും കടയിലുണ്ടായിരുന്നവരുടെ മൊഴിയിൽനിന്നുമാണ് പോലീസിന് ഈ വിവരം ലഭിച്ചത്.
നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) ഘടനാപരമായ സമഗ്ര മാറ്റങ്ങൾ വരുത്തണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: നീറ്റ്-യുജി 2026 പരീക്ഷാപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ, നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) ഘടനാപരമായ മാറ്റങ്ങൾ വരുത്തണമെന്ന് സുപ്രീം കോടതി. പരീക്ഷാ നടത്തിപ്പിനായി യുപിഎസ്‌സി പോലെ ശാസ്ത്രീയമായി സജ്ജീകരിക്കപ്പെട്ട ഒരു സ്ഥിരം സംവിധാനമാണ് ആവശ്യമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
വർഷങ്ങളായുള്ള പ്രവർത്തന പരിചയത്തിലൂടെ യുപിഎസ്‌സി നേടിയെടുത്തതുപോലുള്ള അറിവും വൈദഗ്ധ്യവും പരീക്ഷാനടത്തിപ്പിനായി പരീക്ഷാ ബോർഡുകൾക്ക് ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എൻടിഎയിലെ ഉദ്യോഗസ്ഥരുടെ എണ്ണം, ഓഫീസിന്റെ സ്ഥാനം, ജീവനക്കാരുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കാൻ ഔദ്യോഗിക സംവിധാനങ്ങൾ  ആവശ്യമാണെന്ന് കോടതി പറഞ്ഞു. പരീക്ഷാ നടത്തിപ്പ് മാത്രമല്ലാതെ  ഉദ്യോഗാർഥികൾക്ക് പരാതിപരിഹാര സംവിധാനം, സൗഹൃദപരമായ പരീക്ഷാ ക്രമീകരണങ്ങൾ എന്നിവയ്ക്കും മുൻഗണന നൽകണമെന്ന് ജസ്റ്റിസ് നരസിംഹ വ്യക്തമാക്കി.
അതേസമയം, പരീക്ഷാ പേപ്പർ സുരക്ഷയ്ക്കായി എൻടിഎ നിലവിൽ പിന്തുടരുന്ന രീതികൾ കുറ്റമറ്റതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ചോദ്യപേപ്പർ തയ്യാറാക്കുന്നതുമുതൽ വിതരണം ചെയ്യുന്നതുവരെയുള്ള ഘട്ടങ്ങളിൽ സിസിടിവി നിരീക്ഷണവും സിഐഎസ്എഫ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളിലാണ് ഇവ കൊണ്ടുപോകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ, ഇത്തരം സുരക്ഷാ നടപടികൾക്കപ്പുറം വിദഗ്ധസമിതി നിർദേശിച്ച പരിഷ്കാരങ്ങൾ എങ്ങനെ ഒരു സ്ഥിരം സംവിധാനമായി നടപ്പിലാക്കാമെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
കെ. രാധാകൃഷ്ണൻ അധ്യക്ഷനായ സമിതി സമർപ്പിച്ച ശുപാർശകൾ നടപ്പിലാക്കുന്നതിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച സത്യവാങ്മൂലം മൂന്നാഴ്ചയ്ക്കകം സമർപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയോട് കോടതി നിർദേശിച്ചിട്ടുണ്ട്.
നായ വന്ധ്യംകരണ പദ്ധതിയിലെ അഴിമതി; നൂതന സമര മാർഗവുമായി ഒരു രാഷ്ട്രീയക്കാരൻ
മധ്യപ്രദേശിലെ നായ വന്ധ്യംകരണ പദ്ധതിയിലെ അഴിമതിക്കെതിരെ   പ്രതിഷേധിക്കാൻ തികച്ചും നൂതനമായ മാർഗമാണ് കണ്ഡ്വ മുനിസിപ്പാലിറ്റിയിലെ പ്രതിപക്ഷ നേതാവ് ദീപക് മുള്ളു റാവത്ത് അവലംബിച്ചത്.  നായയുടെ മുഖംമൂടി ധരിച്ച ഒരുനാട്ടുകാരനേയും കുട്ടിയാണ് റാവത്ത് കോർപറേഷൻ ഓഫിസിലെത്തിയത്.
കളക്ടറേറ്റിലെ പബ്ലിക് ഹിയറിങ്ങിന് നായയുടെ വേഷം ധരിച്ച്  ഒരാൾ,എത്തിയത് കാണാൻ  ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും വൻതിരക്കായിരുന്നു.
നഗരത്തിലെ വർദ്ധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ പ്രശ്നത്തെക്കുറിച്ചും സാധാരണ പൗരന്മാരുടെ സുരക്ഷയെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്ന പ്രതിഷേധമാണ് അവിടെ കണ്ടത്..
തിരുവനന്തപുരം: മത്സരപരീക്ഷകളിലും പഠനത്തിലും മിടുക്ക് തെളിയിച്ച വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച 'വിജയതാരകം' പരിപാടിയില്‍, പാറ്റ' പരാമര്‍ശം നടത്തി അപഹാസ്യനായി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. കഴക്കൂട്ടം മണ്ഡലത്തിലെ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു വിസിയുടെ പരാമര്‍ശം.
ഐഐടി മദ്രാസ് പോലുള്ള രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ ആരും പാറ്റകളാകാനല്ല, മറിച്ച് കരുത്തുറ്റ സിംഹങ്ങളാകാനാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞൂ. ചടങ്ങിനിടെ വിദ്യാര്‍ഥികളോട് നേരിട്ട് സംവദിച്ച അദ്ദേഹം, 'പാറ്റകളല്ലാത്തവര്‍ അത് ഉറക്കെ പറയൂ' എന്ന് ആവശ്യപ്പെട്ടെങ്കിലും സദസ്സില്‍ നിന്ന് കാര്യമായ പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോഴാണ് ഒന്നോ രണ്ടോ വിദ്യാര്‍ഥികള്‍ പ്രതികരിച്ചത്. അറിവും കഴിവും സ്വന്തമാക്കിയാല്‍ ഇന്ന് നമ്മളെ പാറ്റകളെന്ന് വിശേഷിപ്പിക്കുന്നവര്‍ നാളെ ഈയാംപാറ്റകളായി മാറുന്ന സാഹചര്യമുണ്ടാകുമെന്നും വിസി കൂട്ടിച്ചേര്‍ത്തു.
പരിപാടി ഉദ്ഘാടനം ചെയ്ത ഗവര്‍ണര്‍ വിദ്യാര്‍ഥികളോട് മുതിര്‍ന്നവരില്‍ നിന്ന് അനുഭവങ്ങളും അറിവുകളും സ്വീകരിക്കാനും അവരെ ആദരിക്കാനും ആഹ്വാനം ചെയ്തു. വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ ലക്ഷ്യം അറിവ് നേടുന്നതിനൊപ്പം നല്ല വ്യക്തിത്വം രൂപപ്പെടുത്തുക കൂടിയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പണം മാത്രമല്ല ജീവിത വിജയത്തിന്റെ അളവുകോലെന്നും സമൂഹം ഒരാളെ വിലയിരുത്തുന്നത് അവരുടെ സംഭാവനകള്‍ നോക്കിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എംഎല്‍എ വി മുരളീധരനും പങ്കെടുത്ത ചടങ്ങില്‍, ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഗവര്‍ണര്‍ വിതരണം ചെയ്തു. അതേസമയം, വിദ്യാര്‍ഥികളെ അഭിനന്ദിക്കേണ്ട ഒരു വേദിയില്‍ വിസി നടത്തിയ ഈ പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ചര്‍ച്ചകളും സജീവമായിട്ടുണ്ട്.
പാലാ നഗരസഭയിൽ പുതിയ ചെയർപേഴ്സണായി മായ രാഹുലിനെ തെരഞ്ഞെടുത്തു
പാലാ: പാലാ നഗരസഭ അധ്യക്ഷയായി യു.ഡി.എഫ്. വിമതവിഭാഗത്തിൽനിന്നുള്ള സ്വതന്ത്ര അംഗം മായാരാഹുൽ തിരഞ്ഞെടുക്കപ്പെട്ടു. 16 വോട്ടുകളാണ് മായയ്ക്ക് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി റിയാ ചീരാംകുഴിയെ പരാജയപ്പെടുത്തിയാണ് മായാ രാഹുൽ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തെത്തിയത്. റിയയ്ക്ക് 10 വോട്ടുകളാണ് ലഭിച്ചത്.
അഞ്ച് വിമത കോൺഗ്രസ് അംഗങ്ങളിൽ നാലുപേരും മുഖ്യ പ്രതിപക്ഷമായ ഇടതുപക്ഷത്തെ 12 അംഗങ്ങളും മായാ രാഹുലിനെ പിന്തുണച്ചു. വിമത അംഗമായിരുന്ന ലിസിക്കുട്ടി മാത്യു ഔദ്യോഗിക കോൺഗ്രസ് പക്ഷത്തേക്ക് തിരികെ പോയിരുന്നു.
യു.ഡി.എഫ്. ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം കഴിഞ്ഞമാസം അവിശ്വാസത്തിലൂടെയാണ് പുറത്തായത്. പ്രതിപക്ഷമായ എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ച് അഞ്ച് യു.ഡി.എഫ്. അംഗങ്ങൾ വോട്ടു ചെയ്തതോടെയാണ് യു.ഡി.എഫിന് ഭരണം നഷ്ടമായത്. 26 അംഗ നഗരസഭയിൽ 17 വോട്ടിനാണ് അവിശ്വാസം പാസ്സായത്. ഡി.സി.സി. നേതൃത്വത്തിന്റെ വിപ്പ് ലംഘിച്ച് നാല് കോൺഗ്രസ് കൗൺസിലർമാർ പ്രമേയത്തെ പിന്തുണച്ചു. സ്വതന്ത്ര അംഗം മായാ രാഹുലിനൊപ്പം കോൺഗ്രസ് കൗൺസിലർമാരായിരുന്ന ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ്, ലിസിക്കുട്ടി മാത്യു, രജിത പ്രകാശ് എന്നിവരാണ് പ്രമേയത്തെ അനുകൂലിച്ചത്. വിപ്പ് ലംഘിച്ച നാല് അംഗങ്ങളെയും കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
വിക്കറ്റ് വേട്ടയുമായി മാനവ് സുതാർ പുതിയ സൂര്യോദയമായി; ഒന്നാം ടെസ്റ്റിൽ ലങ്കയെ തകർത്ത് ഇന്ത്യ
ഗോൾ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 165 റൺസ് ജയം. 372 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ലങ്ക 206 റൺസിന് ഓൾഔട്ടായി. സ്‌കോർ: ഇന്ത്യ 462, 193, ശ്രീലങ്ക 284, 206. ആറു വിക്കറ്റ് വീഴ്ത്തിയ മാനവ് സുതാറാണ് രണ്ടാം ഇന്നിങ്‌സിൽ ലങ്കയെ തകർത്തത്. പ്രസിദ്ധ് കൃഷ്ണ രണ്ടു വിക്കറ്റ് വീഴ്ത്തി.
ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവയുടെയും സോണൽ ദിനുഷയുടെയും ചെറുത്തുനിൽപ്പാണ് അഞ്ചാം ദിനം ഇന്ത്യൻ വിജയം ഇത്രയും വൈകിപ്പിച്ചത്. നാലിന് 84 റൺസെന്നനിലയിൽ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ലങ്കയ്ക്കായി ധനഞ്ജയ ഡിസിൽവയും സോണൽ ദിനുഷയും ആത്മവിശ്വാസത്തോടെ ബാറ്റ് വീശി. ഈ കൂട്ടുകെട്ടിന്റെ മികവിൽ ആദ്യ സെഷനിൽ ലങ്ക, ഇന്ത്യയെ പരീക്ഷിച്ചു. 202 പന്തുകൾ നേരിട്ട ഈ സഖ്യം പൊളിക്കാൻ ഇന്ത്യയ്ക്ക് ഒടുവിൽ 56-ാം ഓവർ വരെ കാക്കേണ്ടി വന്നു. 151 പന്തിൽ നിന്ന് 59 റൺസെടുത്ത ധനഞ്ജയ ഡിസിൽവയെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്ക് ആഗ്രഹിച്ച ബ്രേക്ക് ത്രൂ സമ്മാനിച്ചത്. സോണലിനൊപ്പം 95 റൺസ് ചേർത്ത ശേഷമാണ് ക്യാപ്റ്റൻ മടങ്ങിയത്. പിന്നാലെ നിരോഷ ഡിക്വെല്ലയെ (10) പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ലങ്കയുടെ ആറാം വിക്കറ്റ് വീഴ്ത്തി.
എന്നാൽ കേശാര നുവാന്തയെ കൂട്ടുപിടിച്ച് സോണൽ ദിനുഷ ഇന്നിങ്‌സ് മുന്നോട്ടു നയിച്ചു. 91 പന്തുകൾ നേരിട്ട ഈ സഖ്യം 43 റൺസ് ചേർത്തു. ഒടുവിൽ 76-ാം ഓവറിൽ ദിനുഷയെ ലെഗ് സ്ലിപ്പിൽ ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ച് മാനവ് സുതാറാണ് ഈ ചെറുത്തുനിൽപ്പ് അവസാനിപ്പിച്ചത്. ഒന്നാം ഇന്നിങ്‌സിൽ സെഞ്ചുറി നേടിയ ദിനുഷ രണ്ടാം ഇന്നിങ്‌സിലും ആ മികവ് തുടർന്നു. 128 പന്തിൽ നിന്ന് 84 റൺസെടുത്ത താരം ഇന്ത്യയുടെ ക്ഷമയെ പരീക്ഷിച്ചാണ് ക്രീസിൽ തുടർന്നത്. പിന്നാലെ പ്രഭാത് ജയസൂര്യ, ലഹിരു കുമാര, കേശാര നുവാന്ത എന്നിവരെ പുറത്താക്കി ഇന്ത്യ, ലങ്കൻ ഇന്നിങ്‌സ് അവസാനിപ്പിച്ചു.
നിഷാൻ മധുഷ്‌ക (ആറ്), ലാഹിരു ഉദാര (16), പസിന്ദു സൂര്യഭണ്ഡാര (പൂജ്യം), കാമിന്ദു മെൻഡിസ് (രണ്ട്) എന്നിവരാണ് ലങ്കൻ രണ്ടാമിന്നിങ്‌സിൽ പുറത്തായ മറ്റ് താരങ്ങൾ.
തമിഴ്നാട്ടിൽ എല്ലാ എംഎൽഎമാർക്കും സർക്കാർ വക കാർ നൽകും;പാട്ടു പാടി നന്ദി അറിയിച്ച് എംഎൽഎമാർ
ചെന്നൈ: തമിഴ്നാട്ടിൽ വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. എംഎൽഎമാർക്കുള്ള ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചത്. എല്ലാ എംഎൽഎമാർക്കും സർക്കാർ കാർ നൽകും. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സർക്കാർ ചെലവിലായിരിക്കും വാഹനം നൽകുന്നത്. ആകെ 234 എംഎൽഎമാർ ആണുള്ളത്. ഇവർക്ക് ഒരു ലക്ഷം രൂപയിൽ അധികം ശമ്പളം ഉണ്ട്. മാസം 75,000 രൂപ വാഹന അലവൻസ്, ഡ്രൈവർക്ക് ശമ്പളവും ഇതിൽ നിന്ന് നൽകണം. എംഎൽഎമാരുടെ പിഎക്ക് 25,000 രൂപയാണ് ശമ്പളം അനുവദിച്ചിരിക്കുന്നത്.
വിസികെ എംഎൽഎ ജ്യോതിമണിയുടെ അഭ്യർത്ഥന മാനിച്ചാണ് പ്രഖ്യാപനമെന്നും ഇതിലൂടെ അഴിമതി ഇല്ലാത്ത ജനസേവനത്തിനാണ് ഊന്നൽ നൽകുന്നതെന്നും വിജയ് പറഞ്ഞു. സ്വന്തമായി കാർ ഇല്ലാത്തതിനാൽ മണ്ഡലത്തിൽ എല്ലായിടത്തും എത്താൻ കഴിയുന്നില്ലെന്ന് ജ്യോതിമണി പറഞ്ഞിരുന്നു. പ്രഖ്യാപനത്തിന് പിന്നാലെ ടിവികെ എംഎൽഎ സിന്ധു പാട്ട് പാടി വിജയ്ക്ക് നന്ദി അറിയിച്ചു. ജ്യോതിമണി എംഎൽഎയും മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു.
കമന്‍ററി ബോക്‌സില്‍ വൻ വാക്പോര്, ബോഡി ഷെയ്‌മിങ്ങുമായി മുൻ ഇന്ത്യൻ താരങ്ങൾ
ഗാലെ: ഇന്ത്യ-ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഗ്രൗണ്ടിൽ ആവേശപ്പോരാട്ടം നടക്കുമ്പോൾ കമന്‍ററി ബോക്‌സില്‍ മുൻ ഇന്ത്യൻ താരങ്ങൾ തമ്മിൽ അപ്രതീക്ഷിത വാക്പോര്. സഞ്ജയ് മഞ്ജരേക്കറും മുരളി കാർത്തിക്കും തത്സമയ സംപ്രേഷണത്തിനിടെ പരസ്‌പരം പരിധി ലംഘിച്ച അധിക്ഷേപം നടത്തുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സാധാരണയായി നടക്കുന്ന തമാശകളോടെയാണ് സംഭാഷണം തുടങ്ങിയതെങ്കിലും പെട്ടെന്ന് തന്നെ കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു.
മഞ്ജരേക്കർ സംസാരിക്കുമ്പോൾ മുഖത്ത് വരുത്തുന്ന ഭാവങ്ങളെ (പൗട്ട്) ലക്ഷ്യമിട്ടാണ് മുരളി കാർത്തിക് ആദ്യം രംഗത്തെത്തിയത്. 'എല്ലാവരുടെയും ഭാഗത്തുനിന്നുള്ള ഒരു ചെറിയ അഭ്യർത്ഥനയാണ്. നിങ്ങൾക്ക് ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച 'പൗട്ട്' ഭാവമുണ്ട്. പക്ഷേ അത് കാരണം നിങ്ങൾ പറയുന്നത് എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. അതുകൊണ്ട് ദയവായി അത് കുറയ്ക്കണം," കാർത്തിക് പറഞ്ഞു.
ഇതിന് മഞ്ജരേക്കർ ഉടനടി മറുപടി നൽകി: "അത് വളരെ മോശം പരാമർശമായിപ്പോയി. ഇതൊരു സ്പ്ലിറ്റ് സ്ക്രീൻ ആക്കി ക്യാമറ മറ്റേ ആളിലേക്ക് മാറ്റാമോ? കാരണം അദ്ദേഹം സംസാരിക്കാൻ കൂടുതൽ ഇമ്പമുള്ള ആളാണ്, കൂടുതൽ ഭംഗിയുള്ള മുഖവുമുണ്ട്. കണ്ണാടിയിൽ നോക്കി 'സൂപ്പർബ്, സൂപ്പർബ്' എന്ന് പറയുന്ന മുരളി കാർത്തിക്കിന്‍റെ ശബ്ദത്തെക്കുറിച്ച് ഞാൻ അദ്ഭുതപ്പെടുകയാണ്."
എന്നാൽ താൻ ഒരിക്കലും കണ്ണാടിയിൽ നോക്കാറില്ലെന്നും, അത് മഞ്ജരേക്കറുടെ മാത്രം ശീലമാണെന്നും ഒപ്പം കളിച്ചവർക്കും ജോലി ചെയ്‌തവർക്കും അത് അറിയാമെന്നും കാർത്തിക് തിരിച്ചടിച്ചു.
ഇതോടെ മഞ്ജരേക്കർ വീണ്ടും വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് കടന്നു: "നിങ്ങൾക്ക് കണ്ണാടിയിൽ നോക്കാൻ മാത്രം പ്രോത്സാഹജനകമായ ഒന്നും അതിലില്ല എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കും. എന്തായാലും നമ്മൾ രണ്ടുപേരും ഇവിടെ പരിധി ലംഘിക്കുകയാണ്, സോഷ്യൽ മീഡിയ ഇത് ആഘോഷമാക്കാൻ പോകുന്നു." കാര്യങ്ങൾ വഷളാകുന്നു എന്ന് മനസ്സിലാക്കിയതോടെയാണ് മഞ്ജരേക്കർ സംഭാഷണം അവസാനിപ്പിച്ചത്.
ഓട്ടംതുള്ളലിലെ വൈക്കം വിജയലഷ്മിയുടെ ലിറിക്കൽ വീഡിയോ തരംഗമാകുന്നു
വേറിട്ട ശബ്‌ദ സൗന്ദര്യം കൊണ്ട്
സംഗീത രംഗത്ത് തൻ്റേതായ സാന്നിദ്ധ്യം
ഉണ്ടാക്കിയ ഗായികയാണ് വൈക്കം വിജയലഷ്മി .
നാടൻ ശീലുകളാണ് വിജയലഷ്‌മിയുടെ ഹിറ്റുകളിൽ മുമ്പന്തിയിൽ നിൽക്കുന്നത്. .
ഇപ്പോഴിതാ
.  ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിലെ
മരം കൊത്തി വേഗത്തിൽ
മനം കൊത്തി നീറുന്നു ...
എൻ തുയിര്.....
എന്ന ലിറിക്കൽ വീഡിയോ ഗാനം ഇന്നു പുറത്തുവിട്ടിരിക്കു
ന്നത്..
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നവ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്‌ടിച്ചിരിക്കുക യാണ് ഈ ഗാനം.
ഉടൻ തന്നെ പ്രദർശനത്തിനെ
ത്തുന്ന  ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായിട്ടാണ്
ഈ  ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കു
ന്നത്.
: ബി.കെ. ഹരിനാരായണൻ രചിച്ച് രാഹുൽ രാജ് ഈണമിട്ടതാണ് ഈ ഗാനം...
ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെ.കെ എസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമ്മിക്കുന്നു.
കോ പ്രൊഡ്യൂസർ- സിറിയക്ക് ആലഞ്ചേരി .
എക്സികുട്ടീവ് പ്രൊഡ്യൂസേർസ് - ഹിരൺ മഹാജൻ, ജി.മാർത്താണ്ഡൻ ..
തനി നാടൻ കഥയെന്നാണ് അണിയറശിൽപ്പികൾ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
സാധാരണക്കാർ താമസ്സിക്കുന്ന ഒരു ഗ്രാമത്തിൽ ഒരു കുടുംബത്തിൽ അരങ്ങേറുന്ന പ്രശ്‌നം ആഗ്രാമത്തിൻ്റെ തന്നെ പ്രശ്‌നമായി മാറുന്നതാണ് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. .
വിജയരാഘവൻ കേന്ദ്ര പഥാ ത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഹരിശ്രീ അശോകൻ , മനോജ്.കെ.യു ,ബിനു ശിവറാം,ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ ജെറോം. ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ .....
അനിയപ്പൻ, ശ്രീരാജ് , . പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്രാ നായർ, പ്രിയാ കോട്ടയം,ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ,ബേബി റിഹരാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബിനു ശശി റാമിൻ്റേതാണു തിരക്കഥ .
പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം - സുജിത് രാഘവ്, മേക്കപ്പ് - അമൽ.സി.ചന്ദ്രൻ,
കോസ്റ്യൂം ഡിസൈൻ - സിജി തോമസ് നോബൽ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക' പ്രശാന്ത് ഈഴവൻ
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ,
പ്രൊഡക്ഷൻ
സ്റ്റിൽസ് - അജി മസ്ക്കറ്റ്.
മാനേജേഴ്സ് - റഫീഖ് ഖാൻ, rമെൽബിൻഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ
മോഹൻലാലും സഞ്ജു സാംസണും ഒന്നിച്ചെത്തി; കെപിഎല്ലിന് ആശംസകളുമായി
മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും കേരളത്തിന്റെ ക്രിക്കറ്റ് ഐക്കൺ സഞ്ജു സാംസണും ഒന്നിച്ചെത്തിയ  കേരള ക്രിക്കറ്റ് ലീഗ് സീസൺ 3-യുടെ ഔദ്യോഗിക പ്രൊമോ ഫിലിമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.
ടാക്സി ഓടിക്കുന്ന സഞ്ജു സാംസണും ആ വാഹനത്തിലേക്ക് ഡ്രൈവർ ആരെന്നു ശ്രദ്ധിക്കാതെ കയറിയിരിക്കുന്ന മോഹൻലാലും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയിൽ കാണാനാവുക. ഫോണിൽ നോക്കിയിരിക്കുകയാണ് മോഹൻലാൽ.
ലാലേട്ടനെ കണ്ട സഞ്ജു:  "ചേട്ടൻ ക്രിക്കറ്റും കളിക്കുമോ?"
മോഹൻലാൽ : "ഈ സെലിബ്രിറ്റി ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റൻ ആരായിരുന്നെന്നാ?!"
സഞ്ജു : "ഈ സഞ്ജുവിനെയൊക്കെ അറിയോ?"
മോഹൻലാൽ : "അറിയുവോന്നോ.. ഞാൻ പറഞ്ഞിട്ടല്ലേ രാജസ്ഥാൻ ടീമിൽ നിന്ന് അയാളെ ചെന്നൈയിലേക്ക് കൊണ്ടുവന്നത്."
സഞ്ജു ഒന്ന് തിരിഞ്ഞ് നോക്കുന്നു... സഞ്ജുവിനെ കണ്ട് ലാലേട്ടൻ ഞെട്ടുന്നു.
സഞ്ജു: "അപ്പോ എങ്ങനെയാ പോവല്ലേ ചേട്ടാ?"
മോഹൻലാൽ: "ഹാ വണ്ടി വിട് മോനെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലേക്ക്"
ബിഗ് ബോസ് സീസൺ 7 വിജയിയും നടിയുമായ അനുമോൾ വിവാഹിതയായി
ഇന്ന് പുലർച്ചെ അഞ്ചുമണിയ്ക്കായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയും നടിയുമായ അനുമോൾ വിവാഹിതയായത്. തമിഴ്‌നാട് സ്വദേശിയും നടനും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ  ഭുവനേഷ് ആണ് അനുവിന് താലി ചാർത്തിയത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി വിവാഹത്തിനെത്തി വധൂവരന്മാരെ അനുഗ്രഹിച്ചു.
വിവാഹവാർത്തകൾ കുറച്ചുദിവസമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും വിവാഹതീയതി എന്നാണെന്നോ വരൻ ആരാണെന്നോ പ്രഖ്യാപിക്കാതെ വിവാഹം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു അനുമോൾ. തിങ്കളാഴ്ച രാത്രിയോടെയാണ്, ‘ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം’ എന്ന അടിക്കുറിപ്പോടെ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ ചിത്രങ്ങൾ പോലും അനുമോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
ഇപ്പോഴിതാ, വിവാഹശേഷം ഭുവനേശിനെ പരിചയപ്പെടുത്തി കൊണ്ടുള്ള ഒരു വീഡിയോ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് അനുമോൾ. "ഭുവനേശ് തമിഴ്നാട് സ്വദേശിയാണ്, അധികം സംസാരിക്കാത്ത പ്രകൃതമാണ്," എന്നൊക്കെ വീഡിയോയിൽ അനുമോൾ പറയുന്നു. ഇത് ലവ് മാര്യേജ് ആണോ അറേഞ്ച്ഡ് മാര്യേജ് ആണോ തുടങ്ങിയ കാര്യങ്ങളൊക്കെ വരും ദിവസങ്ങളിൽ വെളിപ്പെടുത്താമെന്നും അനുമോൾ വ്യക്തമാക്കി.
"പലരും ചോദിക്കുന്നുണ്ട്, എന്താണ് വിവാഹം നേരത്തെ പറയാതിരുന്നത് എന്ന്. വിവാഹം എന്നൊക്കെ പറഞ്ഞാൽ ഏറെ സന്തോഷമുള്ള കാര്യമല്ലേ? അത് കൊട്ടിഘോഷിച്ച് നടക്കണോ എന്നു തോന്നി... അറിയില്ല, എന്നെ ഇഷ്ടമില്ലാത്ത​ ആളുകളുണ്ടാവുമല്ലോ... ഉള്ള സന്തോഷം അങ്ങനെ തന്നെ നിൽക്കട്ടെ, അതില്ലാതെയാക്കേണ്ട എന്നോർത്തു. അതാണ് അവസാനം റിവീൽ ചെയ്യാം എന്നോർത്തത്. നേരത്തെ പറയാത്തതിൽ ഒന്നും വിചാരിക്കരുത്," അനുമോൾ കൂട്ടിച്ചേർത്തു.
കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ ശ്രീരാം വെങ്കിട്ടരാമന്‍ ഐഎഎസ് കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി. സ്പെഷല്‍ പ്രൊസിക്യൂട്ടര്‍ സ്ഥാനമേറ്റെടുക്കുന്നതുവരെയാണ് ഹൈക്കോടതി വിചാരണ നടപടികള്‍ തടഞ്ഞത്. സ്പെഷ്യൽ പ്രോസിക്യൂട്ടര്‍ സ്ഥാനമേറ്റെടുത്ത ശേഷം വിചാരണ നടപടികള്‍ തുടരാം എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിചാരണ തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ തുടരും.
അതേസമയം സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കി. കെ എം ബഷീറിന്റെ ഭാര്യ സി ജസീല നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്. ഒരു മാസത്തേക്കായിരിക്കും നടപടിയില്‍ തടസമുണ്ടാകുക. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ വിചാരണ കോടതി മാറ്റിയതിനെതിരെ ജസീല നല്‍കിയ ഹര്‍ജിയില്‍ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. കോടതി മാറ്റം പ്രതിഭാഗം അഭിഭാഷകന്റെ താല്‍പര്യപ്രകാരമാണെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. വിചാരണ നീതിപൂര്‍വ്വം നടക്കുമോ എന്നതില്‍ ആശങ്കയുണ്ടെന്നും ഹൈക്കോടതിയെ അറിയിച്ചിരുന്നു. നേരത്തെ കേസ് പരിഗണിച്ച സൈഷന്‍സ് കോടതി ഒന്നിലേക്ക് കേസ് മാറ്റണമെന്നും പ്രോസിക്യൂട്ടറെ മാറ്റണമെന്നുമാണ് കുടുംബം ആവശ്യപ്പെട്ടിരുന്നത്.
2019 ആഗസ്റ്റ് മൂന്നിനാണ് കെ എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്. പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് കെ എം ബഷീര്‍ മരിച്ചത്. വഫ ഫിറോസിന്റെ പേരിലുളളതായിരുന്നു ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫയാണ് എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രീറാമിന്റെ ശ്രമം. പൊലീസും ആദ്യം വാഹനമോടിച്ചത് വഫയാണ് എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ദൃക്സാക്ഷികളും മാധ്യമപ്രവര്‍ത്തകരും ഇടപെട്ടതോടെ ശ്രീറാമിന്റെയും പൊലീസിന്റെയും നീക്കം പൊളിയുകയായിരുന്നു.
ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം: സർക്കാർ കീഴടങ്ങി; ടിഡിപിഎൽ ഏജൻസി നടത്തിയ എല്ലാ പരീക്ഷകളും റദ്ദാക്കി
ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പരിഹരിച്ചു.ജന്തർമന്തറിൽ നടന്ന സിജെപി സമരത്തിന് പിന്നാലെയാണ് ജാർഖണ്ഡിലും വിദ്യാർത്ഥി പ്രതിഷേധം ശക്തമായത്.
സർക്കാരുമായി പലതവണ ചർച്ചകൾ നടത്തിയെങ്കിലും സിജിഎൽ പരീക്ഷ റദ്ദാക്കാൻ ആദ്യം സർക്കാർ തയ്യാറായിരുന്നില്ല. ഇതോടെയാണ് വിദ്യാർത്ഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്‌തോയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് രണ്ടിന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. പിന്നാലെ പ്രതിഷേധം ശക്തമാക്കിയ വിദ്യാർത്ഥികൾ നിയമസഭയിലേക്ക് മാർച്ച് നടത്തുകയും മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും രാഹുൽ ഗാന്ധിയുടെയും കോലങ്ങൾ കത്തിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ സഖ്യകക്ഷികളിൽ നിന്നടക്കം സർക്കാരിനെതിരെ വിമർശനം ഉയർന്നു.
ഒടുവിൽ സമരം 24-ാം ദിവസത്തിലെത്തിയപ്പോൾ വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം സർക്കാർ അംഗീകരിച്ചു. സിജിഎൽ ഉൾപ്പെടെ ടിഡിപിഎൽ ഏജൻസി നടത്തിയ എല്ലാ പരീക്ഷകളും റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചു.
രണ്ടക്കം കടന്നത് മൂന്ന് പേർ മാത്രം; രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ എറിഞ്ഞിട്ട് ശ്രീലങ്ക
ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ അടിതെറ്റി ഇന്ത്യ. 78 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി നാലാം ദിനം രണ്ടാം ഇന്നിംഗ്സിനായി ക്രീസിലിറങ്ങിയ ഇന്ത്യ 193 റണ്‍സിന് ഓള്‍ ഔട്ടായി. 66 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 44 റണ്‍സുമായി രണ്ടാം ഇന്നിംഗ്സിലും തിളങ്ങിയപ്പോള്‍ കെ എല്‍ രാഹുല്‍ 35 റണ്‍സെടുത്തു. മറ്റാര്‍ക്കും ഇന്ത്യൻ നിരയില്‍ രണ്ടക്കം കടക്കാനായില്ല.
ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോ 31 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോൾ പ്രഭാത് ജയസൂര്യ 43 റണ്‍സിന് 3 വിക്കറ്റെടുത്തു. ലാഹിരു കുമാര രണ്ട് വിക്കറ്റ് നേടി.
നേരത്തെ ശ്രീലങ്കയുടെ 192 റൺസിന്റെ ഒന്നാം ഇന്നിങ്സിന് മറുപടിയായി ഇന്ത്യ 462 റൺസ് നേടിയിരുന്നു. 162 റൺസ് നേടിയ ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറിയാണ് ഇന്ത്യയെ ഒന്നാം ഇന്നിങ്സിൽ തകർപ്പൻ സ്കോറിലേക്ക് നയിച്ചത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ലീഡ് അടക്കം 372 റൺസ് വിജയലക്ഷ്യമാണ് ശ്രീലങ്കയ്ക്ക് മുന്നിലുള്ളത്
ടെസ്റ്റ് ക്രിക്കറ്റിൽ 100 സിക്‌സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരവും ലോകത്തിലെ നാലാമത്തെ താരവുമെന്ന റെക്കോർഡ്  വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇന്ന് നേടി. ടെസ്റ്റിന്റെ നാലാം ദിവസം രണ്ടാം സെഷനിൽ ലഹിരു കുമാരയുടെ പന്തിൽ സിക്‌സർ നേടിയതോടെയാണ് പന്ത് അപൂർവ നേട്ടത്തിലെത്തിയത്. ഇതിന് മുമ്പ് ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്ക്‌സ്, ന്യൂസീലൻഡിന്റെ ബ്രണ്ടൻ മക്കല്ലം, ഓസ്‌ട്രേലിയയുടെ ആദം ഗിൽക്രിസ്റ്റ് എന്നിവരാണ് ഇതിന് മുമ്പ് 100 സിക്‌സറുകൾ അടിച്ചത്.
പരീക്ഷയെഴുതാൻ തിടുക്കം, പെരുമാറ്റത്തിൽ അസ്വാഭാവികത; ശിവൻകുട്ടിയുടെ കൊലപാതകത്തിൽ കൊച്ചുമകൾ കുടുങ്ങിയത് ഇങ്ങനെ
ആലപ്പുഴ: കരുവാറ്റ കൊലപാതക കേസില്‍ ശിവന്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങള്‍ പുറത്ത്. കൃത്യത്തിന് മുമ്പ് ശിവന്‍കുട്ടി ക്രൂരമര്‍ദ്ദനത്തിന് ഇരിയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്ക് ശക്തമായ അടിയേറ്റിരുന്നു. അടിയെ തുടര്‍ന്ന് തലച്ചോറില്‍ ആന്തരിക രക്തസ്രാവമുണ്ടായി. അബോധാവസ്ഥയില്‍ ആയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. താടിയെല്ലിന് മുകളിലേക്ക് ആഴത്തിലുള്ള പരിക്കുകളുമുണ്ട്.
കൃത്യത്തിലെ മുഖ്യ ആസൂത്രക ബന്ധുവായ 13കാരി തന്നെയാണെന്ന് പൊലീസ് അറിയിച്ചു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് നടന്നത്. പെണ്‍കുട്ടിയാണ് പദ്ധതി തയ്യാറാക്കിയത്. സ്വര്‍ണവും പണവും എവിടെയെന്നത് സംബന്ധിച്ച് കൃത്യമായ വിവരം നല്‍കിയിരുന്നു. കൊല്ലാനായിരുന്നു പതിമൂന്നുകാരിയുടെ നിര്‍ദേശം.
കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതികള്‍ കരുവാറ്റയില്‍ എത്തിയത്. കൊല്ലത്ത് നിന്ന് ട്രെയിനിലായിരുന്നു ഇവര്‍ എത്തിയത്. ശുചിമുറിയിലെ വെന്റിലേറ്ററിലൂടെയാണ് പ്രതികള്‍ വീടിനകത്ത് പ്രവേശിച്ചത്. ശബ്ദം കേട്ട് ശിവന്‍കുട്ടി എത്തിയപ്പോഴായിരുന്നു ക്രൂരമര്‍ദ്ദനം.
കേസില്‍ 13കാരി അടക്കം പ്രായപൂര്‍ത്തിയാകാത്ത നാല് പേരാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. കൂട്ടുപ്രതികള്‍ പെണ്‍കുട്ടിയുടെ കൂടെ പഠിച്ചവരും പരിചയക്കാരുമാണ്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഒരു പ്രൊഫഷണല്‍ കൊലപാതകിയല്ല ഇതിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീട്ടിനുള്ളില്‍ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനില്‍ക്കേയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് മനസിലാക്കിയത്.
67 വയസുള്ള ശിവന്‍കുട്ടിയുടെ മൃതദേഹം വിവസ്ത്രനായ നിലയിലാണ് കണ്ടെത്തിയത്. കൈകളും കാലുകളും ബന്ധിച്ചിരുന്നു. വീട്ടിനുള്ളിലാകെ മുളകുപൊടി വിതറിയിരുന്നു. വീട്ടില്‍ നിന്നും ആറു പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. ശിവന്‍കുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളില്‍ 13കാരി കണ്ടിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിക്ക് ഐഫോണ്‍ വാങ്ങാനും കൂട്ടുപ്രതികളായ പരവൂര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് ബൈക്ക് വാങ്ങുന്നതിനുമാണ് വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്നതെന്നും വിവരമുണ്ട്.
വിഴിഞ്ഞം ഗേറ്റ് വേ തുറന്നു; സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള സമ്പൂർണ കരമാർഗ കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കത്തിന് തുടക്കമായി. മുഖ്യമന്ത്രി വി.ഡി.സതീശൻ ആദ്യ കയറ്റുമതി കണ്ടെയ്നറുകൾ ഫ്ലാഗ് ഓഫ് ചെയ്തു. ഇതുവരെ ട്രാൻസ്ഷിപ്പ്‌മെന്റ് (ചരക്കുകൾ ഒരു കപ്പലിൽ നിന്നും മറ്റൊരു കപ്പലിലേക്ക് മാറ്റൽ) പ്രവർത്തനങ്ങൾ മാത്രമാണ് തുറമുഖത്ത് നടന്നിരുന്നത്.
കേരളത്തിന്റെ സമഗ്ര വ്യവസായ-ലോജിസ്റ്റിക് വികസനം ലക്ഷ്യമിട്ടുള്ള 'മിഷൻ സമുദ്ര' പദ്ധതിക്കും തുടക്കമായി. കേരളത്തിന്റെ തീരദേശ-തുറമുഖാധിഷ്ഠിത സാമ്പത്തിക വളര്‍ച്ചയെ അടിമുടി മാറ്റിമറിക്കാന്‍ പോകുന്ന സമഗ്ര വികസന പദ്ധതിയാണിത്. 400 കോടി രൂപയുടെ ഈ ബൃഹത് പദ്ധതിയിലൂടെ വിഴിഞ്ഞത്തെ ഒരു വലിയ സമുദ്ര സാമ്പത്തിക മേഖലയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
കൊളംബോ, സിംഗപ്പൂർ, ദുബായ് തുറമുഖങ്ങളെ ആശ്രയിച്ചിരുന്ന ദക്ഷിണേന്ത്യൻ കയറ്റുമതിക്കാർക്ക് ഇനി വിഴിഞ്ഞത്തുനിന്ന് നേരിട്ട് യൂറോപ്പ് ഉൾപ്പെടെയുള്ള ആഗോള വിപണികളിലേക്ക് ചരക്കുകൾ അയക്കാം. യാത്രാസമയത്തിലും ചെലവിലും വലിയ ലാഭം ഉറപ്പുനൽകുന്ന ഈ മാറ്റം, കാർഷികോൽപ്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, സമുദ്രോൽപ്പന്നങ്ങൾ, കൈത്തറി-തുണിത്തരങ്ങൾ എന്നീ മേഖലകളിലെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് പുതിയ വിദേശ വിപണികളിലേക്ക് വഴിതുറക്കും.
വിഴിഞ്ഞത്തുനിന്നുള്ള പുതിയ റൂട്ടിലൂടെ 24 ദിവസത്തിനുള്ളിൽ യൂറോപ്പിൽ ചരക്കുകൾ എത്തിക്കാനാകും. നിലവിലുള്ള മറ്റു റൂട്ടുകളേക്കാൾ 10 ദിവസം വേഗത്തിലാണിത്. 20 മുതൽ 24 മീറ്റർ വരെ സ്വാഭാവിക ആഴമുള്ളതിനാൽ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകൾക്ക് പോലും ഇവിടെ ആയാസരഹിതമായി അടുക്കാനാകും. അന്താരാഷ്ട്ര കിഴക്ക്-പടിഞ്ഞാറ് കപ്പൽച്ചാലിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ മാത്രമാണ് തുറമുഖത്തേക്കുള്ള ദൂരം.
കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷും പരിപാടിയില്‍ നിന്നും വിട്ടുനിന്നു. വന്ദേമാതരം ആലപിക്കാത്തതിലെ അതൃപ്തി മൂലമാണ് കേന്ദ്രമന്ത്രി പരിപാടി ബഹിഷ്‌കരിച്ചതെന്നാണ് വിവരം. എന്നാല്‍ കേന്ദ്രമന്ത്രി പങ്കെടുക്കാത്തതുകൊണ്ടാണ് പരിപാടിക്കെത്താതിരുന്നതെന്നും ഓണപ്പരിപാടികളുടെ തിരക്ക് ഉണ്ടായിരുന്നുവെന്നുമാണ് വി വി രാജേഷ് അറിയിച്ചത്.
മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അർജുന പുരസ്‌കാരം
ന്യൂഡല്‍ഹി: 2025ലെ ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയമാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 17 താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡ് ലഭിച്ചു. മുഹമ്മദ് അജ്മല്‍ വി (അത്‌ലറ്റിക്‌സ്), ട്രീസ ജോളി (ബാഡ്മിന്റന്‍) എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായ മലയാളികള്‍.
തേജാശ്വിന്‍ ശങ്കര്‍ (അത്‌ലറ്റിക്‌സ്), പ്രിയങ്ക ഗോസ്വാമി (അത്‌ലറ്റിക്‌സ്), പുല്ലേല ഗായത്രി ഗോപിചന്ദ് (ബാഡ്മിന്റന്‍), നരേന്ദര്‍ (ബോക്‌സിംഗ്), വിഡിറ്റ് ജിതേന്ദ്ര ദേശ്മുഖ് (ചെസ്സ്), ധനുഷ് ശ്രീകാന്ത് (ഷൂട്ടിംഗ്), ലാല്‍രംസിയാമി (ഹോക്കി), രാജ് കുമാര്‍ പാല്‍ (ഹോക്കി), സുര്‍ജീത് (കബഡി), പൂജ (കബഡി), രുദ്രാന്‍ഷ് (പാര ഷൂട്ടിംഗ്), എക്ത ഭ്യാന്‍ (പാര അത്‌ലറ്റിക്‌സ്), അരവിന്ദ് സിംഗ് (റോവിംഗ്), അഖില്‍ (ഷൂട്ടിംഗ്) എന്നിവരാണ് അര്‍ജുന അവാര്‍ഡിന് അര്‍ഹരായത്.
മൂന്ന് പേർക്ക് ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചു. പര്‍വീര്‍ സിംഗ് (അത്‌ലറ്റിക്‌സ്), ഛോട്ടേ ലാല്‍ യാദവ് (ബോക്‌സിംഗ്), നേഹ നന്ദകുമാര്‍ ചവാന്‍ (ഷൂട്ടിംഗ്) എന്നിവരാണ് ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചത്. ഫുട്‌ബോള്‍ താരം അരുമൈനായകം സമഗ്ര സംഭാവനയ്ക്ക് ലൈഫ് ടൈം അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹനായി.
കൊച്ചി: കർഷകർ ഈ നാടിന്റെ നട്ടെല്ലാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും കാരണം കടുത്ത പ്രതിസന്ധി നേരിടുന്ന കർഷകരെ ചേർത്തുപിടിച്ചുള്ള പുതിയ കാർഷിക നയങ്ങളും പദ്ധതികളുമായി സർക്കാർ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരിയിൽ സംസ്ഥാനതല കർഷക ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന് അന്നം തരുന്ന കർഷകരോടുള്ള ആദരവും കാർഷിക വൃത്തിയോടുള്ള ബഹുമാനവുമാണ് കർഷകദിന ആഘോഷങ്ങളിലൂടെ നാട് പ്രകടിപ്പിക്കുന്നത്. ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലം കർഷകർ വലിയ പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ ആകാശവും നിഴലും നോക്കി കൃത്യമായി കാലാവസ്ഥ പ്രവചിച്ചിരുന്ന രീതി മാറി, ഇന്ന് കാർഷിക കലണ്ടർ തന്നെ താളംതെറ്റിയ അവസ്ഥയിലാണ്. ഇത്തരം പ്രതിസന്ധികളുടെ ആദ്യ ഇരകൾ പാവപ്പെട്ട കർഷകരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​
​സംസ്ഥാനത്തെ ഭൂനിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തി 'രണ്ടാം ഭൂപരിഷ്കരണത്തിന്' സർക്കാർ തുടക്കമിടും. പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറന്നുപ്രവർത്തിപ്പിക്കാനും അവിടെ കാർഷിക വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും കോട്ടംതട്ടാത്ത രീതിയിൽ ടൂറിസം, മൾട്ടി-ക്രോപ്പിംഗ് (അവക്കാഡോ, റംബുട്ടാൻ തുടങ്ങിയവ) എന്നിവ പ്രോത്സാഹിപ്പിക്കാനും നടപടിയുണ്ടാകും. കാർഷിക മേഖലയിലെ പ്രശ്നങ്ങൾ വേഗത്തിൽ പഠിച്ച് പരിഹാരം കാണാൻ ശ്രമിക്കുന്ന കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖിനെയും അദ്ദേഹത്തിന്റെ ടീമിനെയും മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങിൽ പാരമ്പര്യ വിത്ത് സംരക്ഷകൻ ചെറുവയൽ രാമന് ഉമ്മൻ ചാണ്ടിയുടെ നാമധേയത്തിലുള്ള പ്രഥമ അവാർഡും മറ്റ് കർഷക അവാർഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു.
സ്പിൻ കെണിയിൽ വീണ് ലങ്ക, ഇന്ത്യക്ക് 178 റൺസ് ലീഡ്, സോണലിന് സെഞ്ചുറി
ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 178 റണ്‍സിന്‍റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ്. മൂന്നാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 462 റണ്‍സിന് മറുപടിയായി ശ്രീലങ്ക 284 റണ്‍സെടുത്ത് ഓള്‍ ഔട്ടായി. തുടക്കത്തിലെ കൂട്ടത്തകര്‍ച്ചക്കുശേഷം സെഞ്ചുറിയുമായി പൊരുതിയ സൊനാൽ ദിനുഷയുടെയും(100)സ, അര്‍ധസെഞ്ചുറി നേടിയ നിരോഷൻ ഡിക്‌വെല്ലയുടെയും ബാറ്റിംഗ് മികവിലാണ് ശ്രീലങ്ക ഫോളോ ഓണ്‍ ഒഴിവാക്കിയത്. മൂന്നാം ദിനം ശ്രീലങ്കൻ ഇന്നിംഗ്സ് അവസാനിച്ച ഉടന്‍ മഴയും വെളിച്ചക്കുറവും മൂലം കളി നിര്‍ത്തിവെച്ചു. ഇന്ത്യക്കായി മാനവ് സുതാര്‍ 76 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ 57 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങി.
മൂന്നാം ദിനത്തിന്റെ തുടക്കത്തിൽ 99/5 എന്ന നിലയിൽ തകർച്ചയിലായിരുന്ന ശ്രീലങ്കയെ സൊനാൽ ദിനുഷയുടെയും നിരോഷൻ ഡിക്‌വെല്ലയുടെയും പോരാട്ടമാണ് മാന്യമായ സ്കോറിലേക്ക് എത്തിച്ചത്. കരിയറിലെ ആദ്യ ടെസറ്റ് സെഞ്ചുറി നേടിയ ദിനുഷയും, 80 റൺസ് നേടിയ ഡിക്‌വെല്ലയും ചേർന്ന് ആറാം വിക്കറ്റിൽ 146 റൺസിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയാണ് ലങ്കയെ കരകയറ്റിയത്. മൂന്നാം ദിനം തുടക്കത്തില്‍ തന്നെ മുഹമ്മദ് സിറാജും മാനവ് സുതാറും ചേർന്ന് ലങ്കയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടിരുന്നു. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ തന്നെ ശ്രീലങ്കയ്ക്ക് ഓപ്പണര്‍ നിഷാന്‍ ഫെര്‍ണാണ്ടോയുടെ (2) വിക്കറ്റ് നഷ്ടമായി. മുഹമ്മദ് സിറാജിന്‍റെ പന്തില്‍ ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നല്‍കിയാണ് നിഷാന്‍ മടങ്ങിയത്. തുടര്‍ന്നെത്തിയ ദിനേശ് ചാണ്ഡിമലും (4) വൈകാതെ മടങ്ങി. സുതാറിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച്.
പിന്നാലെ ലാഹിരു ഉഡാരയേയും (27) സുതാര്‍ തന്നെ മടക്കി. ലങ്കയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി കാമിന്ദു മെന്‍ഡിസിനെ (14) ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ വണ്ടര്‍ ക്യാച്ചിലൂടെ മടക്കിയതോടെ ലങ്ക 59-4ലേക്ക് വീണു. സ്കോര്‍ 100 കടക്കും മുമ്പ് ധനഞ്ജയ ഡി സില്‍വയെ (21) രവീന്ദ്ര ജഡേജയും മടക്കിയതോടെ ശ്രീലങ്ക കൂട്ടത്തകര്‍ച്ചയിലായി. അതിനുശേഷമായിരുന്നു ആറാം വിക്കറ്റില്‍ ദിനുഷ - ഡിക്ക്‌വെല്ല സഖ്യം 146 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ലങ്കൻ പോരാട്ടം ഏറ്റെടുത്തത്. അവസാന സെഷനില്‍ ഡിക്‌വെല്ലയെ(80) പുറത്താക്കിയ പ്രസിദ്ധ് കൃഷ്ണയാണ് കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പിന്നാലെ കെഷാര നുവാന്തയെ(2) രവീന്ദ്ര ജഡേജയും മടക്കി. പ്രഭാത് ജയസൂര്യയെ(10) മാനവ് സുതാറും സെഞ്ചുറി നേടിയതിന് തൊട്ടുപിന്നാലെ സൊനാല്‍ ദിനുഷയെ(100) രവീന്ദ്ര ജഡേജയും പുറത്താക്കി. സിക്സും ഫോറും അടിച്ച് തുടങ്ങിയ ലാഹിരു കുമാരയെ(10) കൂടി പുറത്താക്കി സുതാര്‍ ലങ്കൻ ഇന്നിംഗ്സ് അവസാനിപ്പിച്ചു
തുടർച്ചയായി 4 ചിത്രങ്ങൾ 100 കോടി ക്ലബ്ബിൽ; തെന്നിന്ത്യയിൽ മമിത തരംഗം
തുടർച്ചയായി നാല് 100 കോടി ചിത്രങ്ങളുമായി തെന്നിന്ത്യൻ സിനിമയിൽ തരംഗമായി മമിത ബൈജു. 'പ്രേമലു'വിൽ വാങ്ങിയ 8 ലക്ഷത്തിൽ നിന്ന് സൂര്യ ചിത്രത്തിലെത്തുമ്പോൾ 2 കോടി രൂപയാണ് മമിതയുടെ പ്രതിഫലം.
'പ്രേമലു'വിലെ 'റീനു' എന്ന കഥാപാത്രത്തിലൂടെയാണ് മമിത പാൻ-ഇന്ത്യൻ തലത്തിൽ തരംഗമായതും തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടിയതും. 'പ്രേമലു'വിന് വാങ്ങിയ 8 ലക്ഷം രൂപയിൽ നിന്ന് സൂര്യ ചിത്രം 'വിശ്വനാഥ് ആൻഡ് സൺസിൽ' എത്തുമ്പോൾ 2 കോടി രൂപയായി പ്രതിഫലം വർധിപ്പിച്ചിരിക്കുകയാണ് മമിത.
തമിഴിൽ വിജയ് നായകനായ 'ജനനായകൻ' എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ 'വിജി' എന്ന കഥാപാത്രത്തിന് 75 ലക്ഷം രൂപയോളമാണ് താരം പ്രതിഫലം വാങ്ങിയത്. 'ഡ്യൂഡ്', 'കാര' തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലും തെലുങ്കിലും സജീവമായ താരം നിലവിൽ ഒരു സിനിമയ്ക്ക് 2 മുതൽ 3 കോടി രൂപ വരെയാണ് പ്രതിഫലമായി ആവശ്യപ്പെടുന്നത്.
നിവിൻ പോളി–മമിത ബൈജു ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഈ ഓണത്തിന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്.
75000 രൂപവരെയുള്ള കാർഷികവായ്പകൾ എഴുതിത്തള്ളും, 1 ലക്ഷം വരെയുള്ളതിന് ഇളവ്;വമ്പൻ പ്രഖ്യാപനവുമായി വിജയ്
ചെന്നൈ: വൻ ജനപ്രിയ പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. സഹകരണ ബാങ്കുകളിലെ 75,000 രൂപവരെയുള്ള കാർഷിക വായ്പകൾ പൂർണമായി എഴുതിത്തള്ളുമെന്ന് അദ്ദേഹം നിയമസഭയിൽ പ്രഖ്യാപിച്ചു.
മാത്രമല്ല, 75,000 മുതൽ ഒരുലക്ഷംവരെയുള്ള വായ്പകൾക്ക് ഇളവ് നൽകുമെന്നും വിജയ് പറഞ്ഞു. ഈ വായ്പകൾക്ക് 75,000 രൂപ വരെയാണ് ഇളവ് നൽകുക. കാർഷികവായ്പ എഴുതിത്തള്ളാനും ഇളവ് നൽകാനുമുള്ള സർക്കാർ തീരുമാനം തമിഴ്‌നാട്ടിലെ 13.34 ലക്ഷം കർഷകർക്ക് ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്.
മേയ്മാസത്തിൽ അധികാരമേറ്റതിന് പിന്നാലെ തന്റെ സർക്കാർ അൻപതിനായിരം രൂപവരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളിയിരുന്നെന്നും വിജയ് കൂട്ടിച്ചേർത്തു.
കൃഷി സംസ്ഥാനത്തിന്റെ നട്ടെല്ലാണെന്നും കർഷർക്ക് നൽകുന്ന പിന്തുണയെ ആശ്രയിച്ചായിരിക്കും രാജ്യത്തിന്റെ സമൃദ്ധിയെന്നും വിജയ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കർഷകർക്ക് 953.06 കോടി രൂപയുടെ അധികസഹായം നൽകാൻ തന്റെ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയില്‍ അഴിച്ചുപണി: കെ.സുരേന്ദ്രൻ ദേശീയ സെക്രട്ടറി; അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി; സ്മൃതിയും വസുന്ധരയും തിരിച്ചെത്തി
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് ബിജെപി ദേശീയ നേതൃത്വത്തിൽ വൻ പുനഃസംഘടന. ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ കീഴിലുള്ള പുതിയ ദേശീയ ഭാരവാഹിപ്പട്ടിക ബിജെപി പ്രഖ്യാപിച്ചു. മുൻ കേരള അധ്യക്ഷൻ കെ. സുരേന്ദ്രനെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചപ്പോൾ, അനിൽ ആന്റണി ദേശീയ സെക്രട്ടറി സ്ഥാനത്ത് തുടരും. അതേസമയം, ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് എ.പി. അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി. ബിഎൽ സന്തോഷിനെ ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയായി പാർട്ടി നിലനിർത്തി. ശിവപ്രകാശ്, സൗദാൻ സിംഗ് എന്നിവരെ ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറിമാരായും നിയമിച്ചു.
മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജയും ദേശീയ നേതൃത്വത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയതാണ് പുനഃസംഘടനയിലെ പ്രധാന ആകർഷണം. സ്മൃതി ഇറാനിയെ പാർട്ടിയുടെ എട്ട് ദേശീയ ജനറൽ സെക്രട്ടറിമാരിൽ ഒരാളായി നിയമിച്ചപ്പോൾ, മുതിർന്ന നേതാവ് രാം മാധവിനെ ദേശീയ വൈസ് പ്രസിഡന്റാക്കി. ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേബാണ് മറ്റൊരു പുതിയ ദേശീയ ജനറൽ സെക്രട്ടറി. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ വീണ്ടും ദേശീയ ട്രഷററായി നിയമിച്ചുയ 2010 മുതൽ 2014 വരെ അദ്ദേഹം ഈ പദവി വഹിച്ചിരുന്നു. അനിൽ ബലൂനി മീഡിയ ഇൻ-ചാർജ് സ്ഥാനത്ത് തുടരും.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം: രാഹുൽ ഗാന്ധിക്ക് എതിരായ നടപടികൾ നിർത്തിവയ്ക്കാൻ അലഹബാദ് ഹൈക്കോടതിയോട് സുപ്രീം കോടതി
ന്യൂഡൽഹി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് സിബിഐ. എന്നാൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു.  ആരോപണം ഗൗരവമേറിയതാണങ്കിൽ എന്തുകൊണ്ട് സിബിഐ നടപടി എടുത്തില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്ക് എതിരായ ഹർജിയിലെ നടപടികൾ നീട്ടി വയ്ക്കാൻ അലഹബാദ് ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചു.
രാഹുൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ സിബിഐയോടും, ഇഡി യോടും അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കാൻ അലഹബാദ് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി ആണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹർജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് പരിഗണിച്ചത്.
പരാതി ഗൗരവതരമാണെങ്കിൽ എന്ത് കൊണ്ടാണ് സി.ബി.ഐ ഇത് വരെ നടപടി എടുക്കാത്തത് എന്ന് ബെഞ്ചിലെ അംഗമായ ജോയ്മാല ബാഗ്ചി ആരാഞ്ഞു. തുടർന്നാണ് രാഹുൽ ഗാന്ധിക്ക് എതിരായ ഹർജിയിലെ നടപടികൾ നീട്ടി വയ്ക്കാൻ അലഹബാദ് ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് നടപടികൾ നീട്ടി വയ്ക്കാൻ നിർദേശിച്ചത്. ഇതോടെ കേസിൽ അന്വേഷണ റിപ്പോർട്ട് സിബിഐക്ക് ഫയൽ ചെയ്യാൻ കഴിയില്ല.
കാമിന്ദു മെൻഡിസിനെ വിസ്മയ ക്യാച്ചിൽ മടക്കി ഇന്ത്യൻ നായകൻ... വീഡിയോ
ഗാലെ: ഇന്ത്യ- ശ്രീലങ്ക ടെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ ധ്രുവ് ജുറേലിനെ പുറത്താക്കാൻ ശ്രീലങ്കൻ ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവ മുഴുനീളെ ഡൈവ് ചെയ്ത് ഒറ്റകൈയിൽ ക്യാച്ചെടുത്ത് അമ്പരപ്പിച്ചെങ്കിൽ, മൂന്നാം ദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ​ഗിൽ അതിലും മികച്ച ക്യാച്ചെടുത്ത് വിസ്മയം തീർത്തു. ഒന്നാം ടെസ്റ്റിൻ്റെ മൂന്നാം ദിനത്തിൽ ശ്രീലങ്ക ബാറ്റിങ് തുടരുന്നതിനിടെ കാമിന്ദു മെൻഡിസിനേയാണ് ​ഗിൽ കിടിലൻ ഫീൽഡ് സ്കിൽ പുറത്തെടുത്ത് മടക്കിയത്. ഇന്ത്യൻ നായകൻ്റെ ക്യാച്ചും ഒറ്റ കൈയിൽ തന്നെ. കുൽ​ദീപ് യാദവിൻ്റെ പന്തിലാണ് ഈ തകർപ്പൻ ക്യാച്ച് വന്നത്. വിഡിയോ വൈറലായി മാറുകയും ചെയ്തു.
കുൽദീപിൻ്റെ പന്ത് ഡ്രൈവ് ചെയ്യാനായി ക്രീസിനു പുറത്തേക്ക് ഇറങ്ങി കളിച്ച മെൻഡിസിൻ്റെ ഷോട്ട് എക്സ്ട്രാ കവറിലേക്ക് പറന്നു. പന്ത് ​ഗ്രൗണ്ടിൽ തൊടുമെന്നു തോന്നിച്ചെങ്കിലും ഇടത്തേക്ക് പൂർണമായി ഡൈവ് ചെയ്ത് നിലത്തോടു ചേർന്നു ​ഗിൽ പന്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ​ഗില്ലിന്റെ ഈ അത്ഭുത ഫീൽഡിങ് കണ്ട് സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികളും കമന്ററി ബോക്സിലുണ്ടായിരുന്ന കമന്റേറ്റർമാരും ഒരുപോലെ അമ്പരപ്പിലായി.
'വൗ... ആ പന്ത് കൈയിൽ ഒതുക്കാൻ ഒട്ടും സാവകാശം അദ്ദേഹത്തിനുണ്ടായിരുന്നില്ല. സത്യത്തിൽ അദ്ദേഹത്തിന്റെ അടുത്തു പോലും ആ പന്തില്ലായിരുന്നു'- നായകൻ്റെ ക്യാച്ച് കണ്ട് കമന്ററി പറഞ്ഞ സഞ്ജയ് മഞ്ജരേക്കർ ആശ്ചര്യപ്പെട്ട് പറഞ്ഞു.
പാലക്കാട് വൻ ലഹരിവേട്ട; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയിൽ
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ പിടികൂടി. ഒലവക്കോട് വെച്ചാണ് ദമ്പതികളും സുഹൃത്തും പൊലീസിന്‍റെ പിടിയിലാവുന്നത്. എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയും പിടികൂടിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര അസറുദീൻ, ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ എന്നിവരാണ് പിടിയിലായത്.
ഒരു കോടി രൂപയുടെ ലഹരി വസ്തുക്കളാണ് പിടികൂടിയത്. ഓണക്കാലത്തെ സ്പെഷ്യൽ വിൽപനയ്ക്ക് വേണ്ടിയാണ് പ്രതികള്‍ കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ചത് എന്നാണ് വിവരം. കാറിൽ ബെംഗളൂരുവിൽ നിന്നാണ് പ്രതികള്‍ എംഡിഎംഎ എത്തിച്ചത്. തമിഴ്‌നാട്ടിൽ നിന്ന് വാടകയ്ക്ക് എടുത്ത ഇന്നോവ കാറിലായിരുന്നു പ്രതികളുടെ ലഹരിക്കടത്ത്. പ്രതികൾ സ്ഥിരം ലഹരിക്കടത്തുകാരാണെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ക്ക് പിന്നിൽ വൻ റാക്കറ്റുണ്ടെന്ന് പൊലീസ് പറയുന്നു.
പുതിയ കെപിസിസി അധ്യക്ഷനെ നിശ്ചയിക്കാനുള്ള നടപടികളിലേക്ക് ഹൈക്കമാന്‍ഡ്
ന്യൂഡല്‍ഹി : പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകളിലേക്ക് ഹൈക്കമാന്‍ഡ് ഈ ആഴ്ച കടക്കും. മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അടുത്ത ദിവസം ഡല്‍ഹിയിലെത്തുന്നുണ്ട്. ഈ മാസം 19 ന് ഇരു നേതാക്കള്‍ക്കും പുറമേ, കേരളത്തില്‍ നിന്നുള്ള പ്രവര്‍ത്തക സമിതി അംഗങ്ങളുമായും ഹൈക്കമാന്‍ഡ് കൂടിയാലോചനകള്‍ നടത്തും.
നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിയായതോടെയാണ്, പുതിയ കെപിസിസി അധ്യക്ഷനെ നിയോഗിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി കേരളത്തിലെത്തിയെങ്കിലും കെപിസിസി അധ്യക്ഷ ചര്‍ച്ചയില്‍ എങ്ങുമെത്താനായില്ല. ചര്‍ച്ചകള്‍ക്കായി നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചേക്കും.
10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ടും, പാര്‍ട്ടി സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്താനോ കൂടുതല്‍ ശക്തമാക്കാനോ നടപടി സ്വീകരിക്കാത്തത് പാര്‍ട്ടിയില്‍ വ്യാപക അതൃപ്തിയ്ക്കിടയാക്കിയിട്ടുണ്ട്. പല ജില്ലകളിലും ഡിസിസികള്‍ മുതല്‍ പ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കുകയാണ്. പൂര്‍ണസമയ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി, എംഎല്‍എമാരായ ഡിസിസി അധ്യക്ഷന്മാരെ മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് ഗുരുതര പിഴവ് ; മൂന്ന് നീറ്റ് പരീക്ഷകൾ വീണ്ടും നടത്തും, തീയതി അറിയാം
ന്യൂഡൽഹി: യു.ജി.സി- നെറ്റ് പരീക്ഷാ നടത്തിപ്പിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെ പരീക്ഷ വീണ്ടും നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളുടെ പരീക്ഷകൾ വീണ്ടും നടത്തും. ഈ മൂന്ന് വിഷയങ്ങളിലെ ചോദ്യപേപ്പറുകളിലും ഗുരുതര പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷ വീണ്ടും നടത്തുന്നത് എന്ന് അധികൃതർ വ്യക്തമാക്കി.
ജൂൺ 22 മുതൽ 30 വരെ രാജ്യത്തുടനീളം 87 വിഷയങ്ങളിലായാണ് യു.ജി.സി- നെറ്റ് ജൂൺ 2026 പരീക്ഷ നടത്തിയത്. ഇതിലെ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി പേപ്പറുകളിൽ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് ടെസ്റ്റിങ് ഏജൻസി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് പരിശോധന നടത്തിയിരുന്നു.
ഈ പരിശോധനയിൽ ചോദ്യങ്ങളിൽ വസ്തുതാപരവും അച്ചടിപരവും വിവർത്തനപരവുമായ പിശകുകൾ, പ്രമുഖ വ്യക്തികളുടെ പേരുകളിലെ തെറ്റുകൾ, പുസ്തകങ്ങളുടെ പേരുകളിലെ പിശകുകൾ, ചോദ്യങ്ങളുടെ ഘടനയിലെ പിഴവുകൾ, വ്യാകരണ-വിരാമചിഹ്ന പിശകുകൾ തുടങ്ങിയവ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ വീണ്ടും നടത്താൻ എൻ.ടി.എ തീരുമാനിച്ചത്.
‘അറബിക്കടലിലല്ല അതിനപ്പുറം അഴുക്കുചാലുണ്ടെങ്കിൽ അതിലേക്ക് വലിച്ചെറിയണം’; പിഎം ശ്രീയിൽ കെ.എം. ഷാജി
കണ്ണൂർ: കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിക്കെതിരെ വീണ്ടും കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി. അറബിക്കടലിനുമപ്പുറം ഒരു അഴുക്കുചാലുണ്ടെങ്കിൽ പിഎം ശ്രീ അതിലേക്ക് വലിച്ചെറിയണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കെ.എം. ഷാജി പറഞ്ഞു. കണ്ണൂർ ജില്ലാ യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഉത്തരവാദിത്തം ഏറ്റെടുത്ത് നിൽക്കുമ്പോൾ നമുക്ക് മാത്രമായി ഒരു കാര്യം ചെയ്യാനാവില്ലെന്നും ഷാജി നിലപാട് മാറ്റത്തെ ന്യായീകരിച്ചു. പിഎം ശ്രീയുമായി സർക്കാർ മുന്നോട്ടുപോകുന്നതിൽ മുസ്ലീം ലീഗിന് കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കെ.എം. ഷാജി തന്റെ നിലപാട് വീണ്ടും ആവർത്തിച്ചത്.
പിഎം ശ്രീ വിഷയത്തിൽ കെഎം ഷാജിയുടെ നിലപാട് ഏറെ ചർച്ചയായിരുന്നു. അധികാരത്തിലേറും മുമ്പ് പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്ന പറഞ്ഞ ഷാജി, മന്ത്രിയായ ശേഷം നിലപാട് മാറ്റിയിരുന്നു.
ഹോക്കി ലോകകപ്പിൽ രണ്ടാം റാങ്കുകാരായ ചൈനയെ സമനിലയിൽ കുരുക്കി ഇന്ത്യൻ വനിതകൾ
ആംസ്റ്റെൽവീൻ: ലോകകപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തിൽ രണ്ടാം റാങ്കുകാരായ ചൈനയെ സമനിലയിൽ കുരുക്കി ഇന്ത്യൻ വനിതകൾ. പരിശീലകൻ ഷൂർദ് മറൈനയുടെ കീഴിൽ വിദേശത്ത് നടത്തിയ പരിശീലനത്തിന്റെ മികവ് കളിക്കളത്തിൽ ഇന്ത്യ പുറത്തെടുത്തു. പരിചയസമ്പന്നയായ നവ്‌നീത് കൗറും പെനാൽറ്റി കോർണർ വിദഗ്ദ്ധ ദീപികയുമാണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്. ചൈനയ്ക്കായി സാങ് യിങ്ങും മാ നിങ്ങും ലക്ഷ്യം കണ്ടു.
മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ നവ്‌നീത് ഇന്ത്യയെ മുന്നിലെത്തിച്ചു. നേഹയുടെ പാസിൽ നിന്ന് അതിവിദഗ്ദ്ധമായ ഒരു ഫ്‌ളിക്കിലൂടെ നവ്‌നീത് ചൈനയുടെ വലയിൽ പന്തെത്തിച്ചു. എന്നാൽ 14-ാം മിനിറ്റിൽ ചൈനയുടെ പെനാൽറ്റി അതിജീവിക്കാൻ ഇന്ത്യക്കായില്ല. സ്‌കോർ 1-1 ആയി. സർക്കിളിനുള്ളിൽ നിന്ന് ശിൽപി ദബാസ് എതിർതാരത്തെ തള്ളിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി സാങ് യിങ് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു.
രണ്ടാം ക്വാർട്ടറിലെത്തിയപ്പോൾ ഇന്ത്യ വീണ്ടും ലീഡെടുത്തു. ഇത്തവണ പെനാൽറ്റി കോർണറിൽ നിന്ന് ദീപികയാണ് ഗോൾ നേടിയത്. എന്നാൽ ഇന്ത്യയുടെ ലീഡിന് അധികം ആയുസുണ്ടായില്ല. 39-ാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ തന്നെ മാ നിങ് ലക്ഷ്യം കണ്ടു. പിന്നീടും ചൈനയ്ക്ക് പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഇന്ത്യയുടെ പ്രതിരോധം പാളിയില്ല. ഇതോടെ മത്സരം 2-2ന് സമനിലയിലായി.
പാരിസ് ഒളിമ്പിക്‌സിൽ വെള്ളി നേടിയ കരുത്തരായ ചൈനയ്‌ക്കെതിരെ സമനില നേടിയതോടെ ഇന്ത്യക്ക് പൂൾ ഡിയിൽ വിലപ്പെട്ട ഒരു പോയിന്റ് ലഭിച്ചു. ഇന്ത്യയേയും ചൈനൈയേയും കൂടാതെ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമാണ് പൂൾ ഡിയിലുള്ള മറ്റ് ടീമുകൾ. നേരത്തെ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത നാല് ഗോളിന് ഇംഗ്ലണ്ട് തോൽപ്പിച്ചിരുന്നു. ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വൻ കുതിപ്പുമായി ബംഗ്ലാദേശ്; ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഭീഷണി
ഡാർവിൻ: ഓസ്ട്രേലിയൻ മണ്ണിൽ തങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ആദ്യ വിജയം സ്വന്തമാക്കിയ ബം​ഗ്ലാദേശ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിലും മുന്നേറി. ഓസ്ട്രേലിയക്കെതിരെ 9 വിക്കറ്റിന്റെ ഐതിഹാസിക വിജയമാണ് അവർ സ്വന്തമാക്കിയത്. 23 വർഷം മുൻപ് ഇതേ ഡാർവിൻ പിച്ചിലാണ് ബം​ഗ്ലാദേശ് അവരുടെ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമിട്ടത്. അതേ പിച്ചിൽ ഓസീസ് മണ്ണിലെ ആദ്യ ടെസ്റ്റ് വിജയമെന്ന ചരിത്ര നേട്ടവും അവർ 23 വർഷത്തിനിപ്പുറം തങ്ങൾക്കൊപ്പം ചേർത്തു.
ജയത്തോടെ ബം​ഗ്ലാദേശ് ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി. അവരുടെ വിജയ ശതമാനം 58.33ൽ നിന്നു 66.67 ആയി ഉയർന്നു. ബം​ഗ്ലാ​ദേശിനോടു പരമ്പരയിലെ ആദ്യ മത്സരം തോറ്റെങ്കിലും ഓസ്ട്രേലിയ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു തന്നെ നിൽക്കുന്നു. 77.77 ആണ് നിലവിലെ അവരുടെ വിജയ ശതമാനം. നേരിയ വ്യത്യാസത്തിലാണ് അവർ തലപ്പത്ത് നിൽക്കുന്നത്.
രണ്ടാം സ്ഥാനത്ത് ദക്ഷിണാഫ്രിക്ക 75.00 വിജയ ശതമാനവുമായി രണ്ടാമത് നിൽക്കുന്നു. മൂന്നാം സ്ഥാനത്ത് ന്യൂസിലൻഡ്. അവർക്ക് 72.22 ആണ് വിജയ ശതമാനം. നാലാം സ്ഥാനത്ത് ബം​ഗ്ലാദേശും അ‍ഞ്ചാം സ്ഥാനത്ത് ഇന്ത്യയുമാണ്. ഇന്ത്യക്ക് നിലവിൽ 48.15 ആണ് വിജയ ശതമാനം.
പരിസ്ഥിതി ലോല പ്രദേശങ്ങൾ: സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്ന വിമർശനവുമായി താമരശേരി രൂപത
കോഴിക്കോട്: പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി രണ്ടാഴ്ചയായിട്ടും വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്ന വിമർശനവുമായി താമരശേരി രൂപത. കേരളത്തിലെ ലക്ഷക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന ഒരു വിഷയം മന്ത്രിസഭ ചർച്ച ചെയ്യാത്തത് നിരാശ സൃഷ്ടിക്കുന്നതായി താമരശേരി ബിഷപ്പ് മാർ റമജിയോസ് ഇഞ്ചനാനിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, സർക്കാർ ഇടപെടല്‍ തേടി പ്രമേയം പാസാക്കി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍ രം​ഗത്തെത്തി. കേരളത്തിൽ 131 വില്ലേജുകളിലെ 9999 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാണെന്നാണ് വിജ്ഞാപനം.
കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധം: വിസിയുടെ പരാതിക്ക് പിന്നാലെ നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. വിദ്യാർഥികൾ കൈയേറ്റം ചെയ്തെന്ന വൈസ് ചാൻസലർ സിസ തോമസ് നൽകിയ പരാതിക്ക് പിന്നാലെയാണ് നടപടി. മെവിൻ, യദുകൃഷ്ണൽ, ബേസിൽ, വിജീഷ് എന്നിവരാണ് പിടിയിലായത്. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമാണ് വിസി പരാതി നൽകിയത്. പിന്നാലെയാണ് കൈയേറ്റം ചെയ്തുവെന്ന സിസാ തോമസിന്റെ പരാതിയിലും പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്ന കേസിലും നടപടി.
ഒരു സംഘം വിദ്യാർഥികൾ തന്നെ ദേഹോപദ്രവം ചെയ്തുവെന്നും കൈയേറ്റം ചെയ്തുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും ആരോപിച്ചാണ് സിസ തോമസ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയത്. ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നും ഔദ്യോഗിക വാഹനത്തിന് കേടുപാട് വരുത്തിയെന്നും തന്നോടൊപ്പം ഉണ്ടായിരുന്ന സിൻഡിക്കേറ്റ് അംഗങ്ങളും പേഴ്സണൽ സ്റ്റാഫും ആക്രമിക്കപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു.
വന്ദേമാതരം തടഞ്ഞെന്ന് ആരോപണം; സോണിയ ഗാന്ധിക്കെതിരെ ബിജെപി
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. നിങ്ങളുടെ ചെയ്തികൾ രാജ്യം കണ്ടു. ദേശീയഗീതത്തെ അപമാനിച്ചിരിക്കുന്നു. വന്ദേമാതരത്തെ എങ്ങനെ അപമാനിക്കാൻ തോന്നിയെന്നും അമിത് ഷാ ചോദിച്ചു. അതേസമയം, വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. മംഗലുരുവിലെ ഉർവ പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചിട്ടുള്ളത്.
സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കാൻ ബിജെപി തീരിമാനിച്ചു. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നിർദ്ദേശമാണ് കേരളത്തിൽ നടപ്പാക്കിയതെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. കേരളം വന്ദേമാതരം ഒഴിവാക്കിയതും ആലാപനം തടയാൻ സോണിയ ഗാന്ധി ശ്രമിച്ചതും യാദൃച്ഛികമല്ലെന്ന് അദ്ദേഹം പറഞ്ഞു. പാർലമെൻ്റ് പാസാക്കിയ നിയമത്തെ അവഗണിക്കുന്നത് പ്രത്യാഘാതങ്ങൾക്കിടയാക്കും. രാജ്യത്തെ ജനങ്ങൾ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കും കേരളത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും വന്ദേമാതരത്തെ എതിർത്തു. കോൺഗ്രസിലും അതേ മനോഭാവമാണ് പ്രകടമാകുന്നത്. തലച്ചോറിൽ നക്സലിസം സൂക്ഷിക്കുന്നവരാണെന്നും പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
ഹോർമുസ് US പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ്; ചുമ്മാതിരിയെന്ന് ഇറാൻ
ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിനെ ഉടൻ തന്നെ അമേരിക്കയുടെ ഭാഗമായി പ്രഖ്യാപിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ മറുപടിയുമായി ഇറാൻ. ഒരു ട്വീറ്റ് പങ്കുവെച്ചാലോ ഉത്തരവ് ഇറക്കിയലോ തിരഞ്ഞെടുപ്പ് പ്രസംഗം നടത്തിയാലോ ട്രംപിന് ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ കഴിയില്ലെന്ന് ഇറാനിയൻ വിദേശകാര്യ സഹമന്ത്രി കാസെം ഗരീബാബാദി പ്രതികരിച്ചു.
ഹോർമുസ് കടലിടുക്ക് ഇറാൻ്റേതായിരുന്നു, ഇപ്പോഴും ഇറാൻ്റേതാണ്, അത് എന്നെന്നും ഇറാൻ്റേതായി തന്നെ തുടരുമെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.വെള്ളിയാഴ്ച ന്യൂയോർക്കിലെ നാസൗ കൗണ്ടിയിൽ നടന്ന രാഷ്ട്രീയ റാലിയിലാണ് ഹോർമുസിനെ അമേരിക്കയുടെ ഭാഗമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് പറഞ്ഞത്. ഇറാനെതിരെയുള്ള യുദ്ധത്തിൽ യുഎസ് വിജയിച്ചുകൊണ്ടിരിക്കുകയാണെന്നും വൈകാതെ തന്നെ തന്ത്രപ്രധാനമായ ഹോർമുസ് അമേരിക്കയുടെ അധീനതയിലുള്ള പ്രദേശമായി പ്രഖ്യാപിക്കുമെന്നും ട്രംപ് പറഞ്ഞു
ആരും പറഞ്ഞിട്ടല്ല, സംഭവിച്ചത് സാങ്കേതികപ്പിഴവ്; പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണവുമായി മെറ്റ
തിരുവനന്തപുരം: വാർത്താ മാധ്യമങ്ങളുടെ ഫെയ്സ്വുക്ക് പോസ്റ്റുമായി  ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ‘മെറ്റ’. പോസ്റ്റുകൾ നീക്കം ചെയ്തത് ആരുടെയും നിർദേശപ്രകാരമല്ലെന്നും കമ്പനിയുടെ എഐ (AI) സോഫ്റ്റ്‌വെയർ അപ്ഡേഷന്റെ ഭാഗമായി സംഭവിച്ച സാങ്കേതിക പിഴവാണെന്നുമാണ് മെറ്റയുടെ വിശദീകരണം. കേരളത്തിൽ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്നും മെറ്റയുടെ ഇന്ത്യയിലെ നോഡൽ ഓഫീസർ കേരള പോലീസ് സൈബർ ഓപ്പറേഷൻ വിങിനെ അറിയിച്ചു.
നിലവിൽ ഈ സാങ്കേതിക തകരാർ പരിഹരിച്ചതായും നീക്കം ചെയ്യപ്പെട്ട എല്ലാ പോസ്റ്റുകളും പുനസ്ഥാപിച്ചതായും മെറ്റ ഔദ്യോഗികമായി അറിയിച്ചു.വിവാദം ഉയർന്നതോടെ സംഭവത്തിൽ പങ്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും പോലീസ് സൈബർ വിഭാഗവും അറിയിച്ചിരുന്നു. രാഷ്ട്രീയ വിമർശന സ്വഭാവമുള്ള പോസ്റ്റുകൾ നീക്കംചെയ്യാൻ ആവശ്യപ്പെടാറില്ലെന്ന് പോലീസും വ്യക്തമാക്കിയിരുന്നു. അതേസമയം വ്യക്തിപരമായി അവഹേളിക്കുന്നതും അശ്ലീല സ്വഭാവമുള്ളതുമായ പോസ്റ്റുകൾ നീക്കാൻ ആവശ്യപ്പെടാറുണ്ട്. നീക്കംചെയ്തുവെന്ന് ആരോപണം ഉയർന്ന പോസ്റ്റുകൾ ഈ വിഭാഗത്തിൽപ്പെട്ടവയല്ല. പോസ്റ്റുകൾ നീക്കം ചെയ്തതിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം
എറണാകുളം - ബംഗളൂരു വന്ദേഭാരതിന് 16 കോച്ചുകള്‍; സര്‍വീസ് മറ്റന്നാള്‍ മുതല്‍
തിരുവനന്തപുരം: ബംഗളൂരു - എറണാകുളം പതിനാറ് കോച്ചുകളുള്ള വന്ദേഭാരത് സര്‍വീസ് മറ്റന്നാള്‍ മുതല്‍ സര്‍വീസ് നടത്തും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. ഇതോടെ ഓണക്കാലത്ത് മലയാളികള്‍ക്ക് നാട്ടിലെത്താന്‍ സഹായകരമാകും. നിലവില്‍ വെറും 8 കോച്ചുകളുമായി സര്‍വീസ് നടത്തുന്ന ട്രെയിന്‍ പിന്‍വലിച്ചാണ് റെയില്‍വേ യാത്രക്കാര്‍ക്കായി പുതിയ വലിയ ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്.
രാവിലെ 5.50ന് ബംഗളൂരുവില്‍ നിന്ന് യാത്ര തുടങ്ങുന്ന വന്ദേഭാരത് 1.50ന് എറണാകുളം സൗത്തില്‍ എത്തും. എറണാകുളത്ത് നിന്ന് ഉച്ചക്ക് 2.20ന് എടുക്കുന്ന ട്രെയിന്‍ രാത്രി 11ന് ബംഗളൂരിലെത്തും
കൊല്ലം: കെ ബി ഗണേഷ് കുമാര്‍ എന്‍എസ്എസില്‍ നിന്ന് രാജി വെക്കണമെന്ന് കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രമേയം. കൊട്ടാരക്കര എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പൊതുയോഗത്തിലാണ് ഇന്ന് ഗണേഷ് കുമാറിനെതിരെ പ്രമേയം അവതരിപ്പിച്ചത്. കുലംകുത്തികളെ കൂട്ടുപിടിച്ച് സംഘടനയെ ഇല്ലാതാക്കാമെന്ന് ധരിക്കുന്നെങ്കില്‍ ഗണേഷ് കുമാര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് പ്രമേയത്തിൽ പരാമർശിക്കുന്നു.
ആര്‍ ബാലകൃഷ്ണപിള്ളയുടെ കുടുംബത്തിന് എന്‍എസ്എസിന്റെ പിന്തുണയും തണലുമാണ് എല്ലാറ്റിനും സഹായിച്ചതെന്നും, അഴിമതിക്കേസില്‍ ജയിലില്‍ കിടന്നപ്പോള്‍ അദ്ദേഹത്തിന് ആശ്വാസമായത് സുകുമാരന്‍ നായരുടെ ഇടപെടലായിരുന്നുവെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. ബാലകൃഷ്ണപിള്ളയ്ക്ക് താല്‍പര്യമില്ലാതിരുന്നിട്ടും ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം വാങ്ങി നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് സുകുമാരന്‍ നായരാണെന്നും യൂണിയന്‍ കുറ്റപ്പെടുത്തി.
ഗണേഷ് കുമാര്‍ സദാചാര വിരുദ്ധനായും സംസ്‌കാര ശൂന്യനായും പ്രവര്‍ത്തിച്ചുവെന്നാണ് പ്രമേയത്തിലെ പ്രധാന ആരോപണം. കഴിഞ്ഞ മൂന്ന് വര്‍ഷം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ ഇരുന്നുകൊണ്ട് സനാതന ധര്‍മത്തിനും ഹൈന്ദവ ആചാരങ്ങള്‍ക്കും വിരുദ്ധമായി മറ്റൊരു മതത്തില്‍ വിശ്വസിക്കുകയും ആരാധന നടത്തുകയും ചെയ്തു. ഇത്തരം മാപ്പര്‍ഹിക്കാത്ത തെറ്റുകളാണ് പത്തനാപുരത്തെ അദ്ദേഹത്തിന്റെ പരാജയത്തിന് കാരണമെന്ന് പൊതുസമൂഹം വിലയിരുത്തിയിട്ടുണ്ടെന്നും പ്രമേയത്തില്‍ പറയുന്നു.
സംഘടനയുടെ ദൈവീകത കൊണ്ടാണ് അദ്ദേഹം ഉന്നതാധികാര സമിതിയില്‍നിന്ന് പുറത്തായതെന്നും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. പത്തനാപുരം താലൂക്ക് യൂണിയന്‍ ഭരണം എന്‍എസ്എസ് ആസ്ഥാനം ഏറ്റെടുക്കേണ്ടിവന്ന സാഹചര്യം ഗണേഷ് കുമാര്‍ വികലമായി ചിത്രീകരിക്കുകയാണെന്നും താലൂക്ക് യൂണിയന്‍ ആരോപിച്ചു.
കർണാടക വനത്തിൽ 3 പേരെ വെടിവെച്ചു കൊന്നു, വേട്ടക്കാരെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ; നിഷേധിച്ച് ബന്ധുക്കൾ
ബെംഗളൂരു: കർണാടകയിലെ വനത്തിൽ വനപാലകരുമായുള്ള ഏറ്റുമുട്ടലിൽ മൂന്നുപേർ കൊല്ലപ്പെട്ടു. വന്യമൃഗങ്ങളെ വേട്ടയാടാനെത്തിയവരാണ് കൊല്ലപ്പെട്ടതെന്നാണ് വനപാലകർ അവകാശപ്പെടുന്നത്. എന്നാൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപണം നിഷേധിച്ച് പ്രതിഷേധവുമായി എത്തിയത് സംഘർഷത്തിന് വഴിവെച്ചു.
ചാമരാജനഗർ ജില്ലയിലെ ഹാനൂരിലാണ് സംഭവം. രോഷാകുലരായ ഗ്രാമവാസികളും മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് കാവേരി വൈൽഡ് ലൈഫ് സാങ്ച്വറി ഓഫീസ് ആക്രമിച്ചു തകർത്തു. ഓഫിസിലുണ്ടായിരുന്ന ഫർണിച്ചറുകളും മറ്റും റോഡിലേക്ക് വലിച്ചെറിഞ്ഞു.
ഓഫീസിന് പുറത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടിയതിനെത്തുടർന്ന് മുൻകരുതൽ നടപടിയായി പോലീസ് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. അനാവശ്യ സംഭവങ്ങൾ ഒഴിവാക്കാൻ ഹാനൂരിൽ കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
കാവേരി വന്യജീവി സങ്കേതത്തിന് കീഴിലുള്ള വനത്തിൽ മൂന്ന് പേരും ചേർന്ന് വന്യമൃഗങ്ങളെ വേട്ടയാടുകയും മാംസം വേർതിരിക്കുകയും ചെയ്യുമ്പോഴാണ് സംഭവം നടന്നതെന്ന് കർണാടക ഫോറസ്റ്റ് അധികൃതർ പറയുന്നത്.
ആയുധങ്ങൾ താഴെവെച്ച് കീഴടങ്ങാൻ വനപാലകർ ആവശ്യപ്പെട്ടെങ്കിലും അവർ ഉദ്യോഗസ്ഥർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഇതേത്തുടർന്ന് നടത്തിയ വെടിവെപ്പിൽ മൂന്നുപേരും കൊല്ലപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. കൊല്ലപ്പെട്ടവരെല്ലാം ഹാനൂർ താലൂക്കിലെ തോമിയാർപാളയം സ്വദേശികളാണ്.
മൃതദേഹങ്ങൾ മൈസൂരുവിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളെത്തിയ ശേഷം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി;സംസ്ഥാനത്തും വിപുലമായ ചടങ്ങുകൾ
ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തി. ധീരസ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച് തുടങ്ങിയത്. എല്ലാ മനസുകളിലും വന്ദേമാതരം മുഴങ്ങുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു
80-ാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ചടങ്ങുകൾ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയ പതാക ഉയർത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തിയത്. വന്ദേമാതരം ആലാപനമുണ്ടായില്ല. തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടിയും നടന്നു. വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢസേന, എൻസിസി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. സംസ്ഥാനത്ത് പതിനാലു ജില്ലകളിലും സ്വാതന്ത്ര്യ ദിനാഘോഷം നടക്കുകയാണ്. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ പങ്കെടുക്കും. സർക്കാർ പരിപാടികളിലും സ്കൂളുകളിലും വന്ദേമാതരം ആലാപനം ഉണ്ടായില്ല.
. എൺപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി പിണറായി കൺവെൻഷൻ സെന്ററിലെ എംഎൽഎ ഓഫീസിനു മുന്നിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ദേശീയ പതാക ഉയർത്തി.
എംഎൻ സ്മാരകത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദേശീയ പതാക ഉയർത്തി..
ഇറാൻ യുദ്ധം: ഗോൾ പോസ്റ്റ് മാറ്റി യുഎസ്, എണ്ണവിലയാണ് പ്രധാനമെന്ന് വാൻസ്
വാഷിങ്ടണ്‍: ഇറാൻ യുദ്ധം യുഎസിന് കനത്ത തലവേദനായായി തുടരുന്നതിനിടെ മുൻഗണനകളും മാറുന്നു. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുക എന്നത് ഇപ്പോൾ തങ്ങളുടെ രണ്ടാമത്തെ ലക്ഷ്യം മാത്രമാണെന്നും ഒന്നാമത്തെ ലക്ഷ്യം കുറഞ്ഞ വിലയിൽ ക്രൂഡ് ഓയിൽ ലഭ്യമാക്കുക എന്നതാണെന്നും യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് പറഞ്ഞു.
ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വാൻസ് മുൻഗണന മാറിയ കാര്യം വെളിപ്പെടുത്തിയത്. അമേരിക്കക്കാർക്ക് കുറഞ്ഞ വിലയിൽ പെട്രോൾ ലഭ്യമാക്കുക എന്നതിനാണ് തങ്ങളിപ്പോൾ മുൻഗണന നൽകുന്നത്. ആണവായുധം സ്വന്തമാക്കുന്നതിൽനിന്ന് ഇറാനെ തടയുക എന്നത് രണ്ടാമത്തെ മുൻഗണനയാണെന്നും പറഞ്ഞ വാൻസ്, ഇത് രണ്ടും തങ്ങൾ സ്വന്തമാക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും കൂട്ടിച്ചേർത്തു.
വിവാദങ്ങള്‍ക്കിടെ എബ്രഹാം ലിങ്കണ്‍ യുദ്ധക്കപ്പല്‍ പശ്ചിമേഷ്യയില്‍ നിന്ന് പിന്‍വലിക്കുന്നു എന്ന് റിപ്പോര്‍ട്ട്. പകരം ജോര്‍ജ് വാഷിങ്ടണ്‍ യുദ്ധക്കപ്പല്‍ മേഖലയില്‍ എത്തിക്കും എന്നാണ് വിവരം. എബ്രഹാം ലിങ്കണ്‍ കപ്പലില്‍ സൈനികര്‍ക്ക് ദുരിത ജീവിതം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിഷയത്തില്‍ ട്രംപ് ഭരണകൂടത്തോട് ചോദ്യങ്ങളുമായി ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്റര്‍മാര്‍ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച ആരോപണങ്ങളെല്ലാം അമേരിക്കന്‍ സൈന്യം നിഷേധിച്ചു. എബ്രഹാം ലിങ്കണ്‍ യുദ്ധക്കപ്പലിലെ നാവികര്‍ കൊല്ലപ്പെട്ട വാര്‍ത്തയും അമേരിക്ക നിഷേധിച്ചിരിക്കുകയാണ്. ഇതില്‍ ഉണ്ടായിരുന്ന 7 സൈനികര്‍ കൊല്ലപ്പെട്ടെന്നായിരുന്നു വാര്‍ത്ത പുറത്തു വന്നത്. എന്നാല്‍ കപ്പലില്‍ നിന്ന് കടലില്‍ വീണ നാവികനെ രക്ഷപ്പെടുത്തിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സൈനികന്‍ കടലില്‍ ചാടിയത് ദുരിത ജീവിതം കാരണമെന്നാണ് ആരോപണം.
ദുരന്തബാധിതർക്ക് ജോലി നൽകുന്നതിനെ എന്തിന് എതിർക്കണം? വിജയ്ക്ക് ആശ്വാസം, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകിയ വിജയ് സർക്കാരിന്‍റെ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ദുരന്തത്തിനിരകളായ കുടുംബങ്ങളെ സഹായിക്കാനുള്ള സർക്കാരിന്റെ നയപരമായ തീരുമാനത്തെ എന്തിന് ചോദ്യംചെയ്യുന്നുവെന്നാണ് സുപ്രീംകോടതിയുടെ ചോദ്യം. ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
"ഒരു ദുരന്തമുണ്ടാകുകയും ആളുകൾ മരിക്കുകയും ചെയ്യുമ്പോൾ കുടുംബങ്ങൾക്ക് ആശ്വാസം നൽകാനും നഷ്ടപരിഹാരം നൽകാനും സർക്കാർ തീരുമാനിച്ചാൽ, ജോലി നൽകരുത് എന്ന് പറയാൻ മറ്റുള്ളവർക്ക് എന്ത് അവകാശമാണുള്ളത്? കുടുംബത്തിന്‍റെ ആശ്രയമായിരുന്ന ആൾ ദുരന്തത്തിൽ മരിച്ചാൽ, മകനോ മകൾക്കോ ജോലി നൽകാൻ സർക്കാരിന് ഉത്തരവാദിത്തമില്ലേ?" എന്നാണ് കോടതി ചോദിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിൽ വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്‍റെ റാലിയിലുണ്ടായ തിക്കിലും തിരക്കിലും കുട്ടികളടക്കം 41 പേരാണ് കൊല്ലപ്പെട്ടത്. വിജയ് വൈകിയെത്തിയതും ആവശ്യത്തിന് കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളും ഇല്ലാതിരുന്നതുമാണ് ദുരന്തത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തൽ. എന്നാൽ ഈ ആരോപണങ്ങൾ തള്ളിയ ടിവികെ, പൊലീസ് വീഴ്ചയും രാഷ്ട്രീയ ഗൂഢാലോചനയുമാണ് അപകടത്തിന് കാരണമായതെന്ന് ആരോപിച്ചു.
ഡോ. ഡി സജിത്ത് ബാബു ഐഎഎസ് പുതിയ ചീഫ് ഇലക്ടറല്‍ ഓഫീസര്‍
തിരുവനന്തപുരം: ഡോ. ഡി സജിത്ത് ബാബുവിനെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പില്‍ സ്‌പെഷല്‍ സെക്രട്ടറിയായിരുന്നു. ചീഫ് ഇലക്ടറല്‍ ഓഫീസറായിരുന്ന ഡോ. രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെത്തുടര്‍ന്നുള്ള ഒഴിവിലാണ് സജിത് ബാബുവിന്റെ നിയമനം.
കൃഷിശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള ഡോ. ഡി സജിത്ത് ബാബു, കാസര്‍കോട് ജില്ലാ കലക്ടര്‍, ദേശീയ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സപ്ലൈകോ കമ്മീഷണര്‍, മൃഗസംരക്ഷണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ രജിസ്ട്രാര്‍ തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്
2010ല്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും അഗ്രോണമിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. കോവിഡ് കാലത്തെ മികച്ച പ്രവര്‍ത്തനത്തിന് പ്രധാനമന്ത്രിയുടെ മികച്ച കലക്ടര്‍ പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചിരുന്നു.
ലൈഫ് പദ്ധതിയിൽ ഒരുലക്ഷം രൂപ ഗുണഭോക്താവ് നൽകണം എന്നത് ഞെട്ടിപ്പിക്കുന്നത്: കെ.എൻ ബാലഗോപാൽ
നൽസാർ എൻറോൾമെൻ്റ് വിവാദം; യു-ടേൺ അടിച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ, തങ്ങളുടെ സമ്മർദ്ദം ഫലം കണ്ടുവെന്ന് പാറ്റകൾ
ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് (നൽസാർ) യൂണിവേഴ്‌സിറ്റി ഓഫ് ലോയിൽ നിന്നുള്ള 2026-ലെ ബിരുദധാരികളെ എൻറോൾ ചെയ്യരുതെന്ന ഉത്തരവ് തിരുത്തി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബി.സി.ഐ). വിദ്യാർത്ഥികളെ സംസ്ഥാന ബാർ കൗൺസിലുകളിൽ എൻറോൾ ചെയ്യുന്നതിൽ നിന്ന് വിലക്കിക്കൊണ്ട് ഉത്തരവിറക്കി മണിക്കൂറുകൾക്കകമാണ് ബി.സി.ഐ യു-ടേൺ​​ എടുത്തിരിക്കുന്നത്.
അതെ സമയം, ബിസിഐയെ കൊണ്ട് ഉത്തരവ് പിൻവലിപ്പിക്കുന്നതിൽ സിജെപി സമ്മർദ്ദം ഫലം കണ്ടുവെന്ന് പാർട്ടി വക്താക്കൾ അവകാശപ്പെട്ടു.തുടക്കത്തിൽ, ഉത്തരവ് പൂർണ്ണമായും പിൻവലിച്ചിരുന്നില്ല, അന്വേഷണം അപ്പോഴും തുടരുകയായിരുന്നു. തുടർന്ന്, ഏറ്റവും പുതിയ അപ്‌ഡേറ്റിൽ, അന്വേഷണം അവസാനിച്ചുവെന്നും NALSAR നെതിരെ തുടർനടപടികൾ സ്വീകരിക്കില്ലെന്ന് ബിസിഐയെ കൊണ്ട് പറയിക്കാൻ കഴിഞ്ഞുവെന്നും സിജെപി   പ്രസ്താവിച്ചു.
നൽസാറിൽ നിന്ന് 2026-ൽ ബിരുദം നേടുന്നവരിൽ ഭൂരിഭാഗം വിദ്യാർത്ഥികളും  നിരപരാധികളാണെന്നും അനാദരവ് കാണിക്കുന്ന നടപടിയിൽ പങ്കാളികളാകാൻ അവർക്ക് താല്പര്യമില്ലായിരുന്നുവെന്നും ബി.സി.ഐ വ്യക്തമാക്കി. വിരലിലെണ്ണാവുന്ന ചില അധ്യാപകരും പുറത്തുനിന്നുള്ളവരുമാണ് നിരപരാധികളായ വിദ്യാർത്ഥികളെ ഇളക്കിവിട്ടതെന്നും ബി.സി.ഐ കൂട്ടിച്ചേർത്തു.
എല്ലാ വിദ്യാർത്ഥികൾക്കും അവർക്കിഷ്ടമുള്ള ബാർ കൗൺസിലിൽ എൻറോൾ ചെയ്യാൻ അനുമതി നൽകിക്കൊണ്ടാണ് ബി.സി.ഐ മുൻ ഉത്തരവിൽ ഭേദഗതി വരുത്തിയിരിക്കുന്നത്. എന്നാൽ, തുടർനടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് നൽസാർ വൈസ് ചാൻസലറുടെ അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ അറിയിച്ചു. തെറ്റൊന്നും ചെയ്യാത്ത ഒരു വിദ്യാർത്ഥിയും ദുരിതം അനുഭവിക്കേണ്ടി വരില്ലെന്നും ബി.സി.ഐ വ്യക്തമാക്കി.
യൂണിവേഴ്‌സിറ്റിയുടെ വരാനിരിക്കുന്ന ബിരുദദാന ചടങ്ങിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുക്കുന്നതിനെതിരെ ഒരു വിഭാ​ഗം വി​ദ്യാർത്ഥികൾ പ്രതിഷേധം ഉയർത്തിയിരുന്നു. ചടങ്ങിൽ ചീഫ് ജസ്റ്റിസ് പങ്കെടുക്കുന്നതിനെതിരെ നടത്തുന്ന പ്രചാരണങ്ങൾക്ക് പ്രധാന പങ്കുവഹിച്ചവരെക്കുറിച്ചുള്ള വിശദാംശങ്ങളും ബി.സി.ഐ ആവശ്യപ്പെട്ടിരുന്നു.
നൽസാറിലെ 1,400 വിദ്യാർത്ഥികളിൽ 450ഓളം പേർ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ബിരുദദാന ചടങ്ങിലേക്ക് ക്ഷണിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. ഡൽഹിയിലെ നീറ്റ് പ്രതിഷേധങ്ങൾക്കിടെ പോലീസിന്റെ അതിക്രമങ്ങൾ ആരോപിച്ചുള്ള ഹർജി പരിഗണിക്കുന്നതിനിടെ കഴിഞ്ഞ മാസം ചീഫ് ജസ്റ്റിസ് നടത്തിയ വാക്കാലുള്ള പരാമർശങ്ങളെ തുടർന്നാണ് വിദ്യാ‌ർത്ഥികളിൽ നിന്ന് പ്രതിഷേധം ഉയർന്നത്. കോടതിയുടെ സമയം കളയരുതെന്നും ഈ വീഡിയോകൾ കാണാൻ സമയമില്ലെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ചീഫ് ജസ്റ്റിസിന്റെ പങ്കാളിത്തത്തെക്കുറിച്ച് സർവ്വകലാശാലയിൽ നടക്കുന്ന സംഘടിത പ്രചാരണത്തെ സംബന്ധിച്ച റിപ്പോർട്ടുകളും വിവരങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ബി.സി.ഐ വ്യക്തമാക്കിയിരുന്നു. മൂന്ന് ദിവസത്തിനകം വസ്തുതാപരമായ റിപ്പോർട്ട് സമർപ്പിക്കാൻ സർവ്വകലാശാലയോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. വൈസ് ചാൻസലറുടെ റിപ്പോർട്ട് ലഭിച്ച ശേഷം ഓഗസ്റ്റ് 19-ന് വിഷയം വീണ്ടും പരിഗണിച്ച് അന്തിമ തീരുമാനമെടുക്കുമെന്നായിരുന്നു ബി.സി.ഐയുടെ അറിയിപ്പ്.
തീവ്ര ന്യൂനമര്‍ദം: ശക്തമായ മഴ തുടരാൻ സാധ്യത
തിരുവനന്തപുരം: ജാര്‍ഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളില്‍ തീവ്ര ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
ജാര്‍ഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളില്‍ തീവ്ര ന്യൂനമര്‍ദം തുടരുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗംഗാതട പശ്ചിമ ബംഗാളിനും ജാര്‍ഖണ്ഡിനും മുകളിലൂടെ സഞ്ചരിക്കാന്‍ സാധ്യത. അടുത്ത 12 മണിക്കൂറിനുള്ളില്‍ ജാര്‍ഖണ്ഡ്, വടക്കന്‍ ഛത്തീസ്ഗഢ് മേഖലകളിലൂടെ പടിഞ്ഞാറ്‌വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി ശക്തി കൂടിയ ന്യൂനമര്‍ദമായി ആയി ദുര്‍ബലപ്പെടാന്‍ സാധ്യത.
തല്‍ഫലമായി കേരളത്തില്‍ 2026 ആഗസ്റ്റ് 14 മുതല്‍ 18 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും, ആഗസ്റ്റ് 14ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
രാഹുൽ ഗാന്ധിക്കെതിരായ സവർക്കർ വിരുദ്ധ പരാമർശക്കേസ് സുപ്രീംകോടതി റദ്ദാക്കി
വി ഡി സവർക്കർക്കെതിരായ പരാമർശത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് ആശ്വാസം. സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ യുപിയിൽ രാഹുൽ ഗാന്ധിക്കെതിരെ രജിസ്റ്റർ ചെയ്ത വിദ്വേഷ പ്രസംഗക്കേസ് സുപ്രീംകോടതി റദ്ദാക്കി. ഐപിസി 153A പ്രകാരമുള്ള കേസിൽ നടപടിയെടുക്കാൻ ആവശ്യമായ യുപി സർക്കാരിന്റെ മുൻകൂർ അനുമതി ഉണ്ടായിരുന്നില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച്, അനുമതിയില്ലാത്ത സാഹചര്യത്തിൽ കേസുമായി മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമാക്കി. ഇതോടെ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച സമൻസ് ഉൾപ്പെടെയുള്ള തുടർനടപടികളും റദ്ദാക്കിയിട്ടുണ്ട്.
2022 ൽ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് രാഹുൽ ഗാന്ധി വിഡി സവർക്കറെ വിമർശിക്കുന്ന പരാമർശം നടത്തിയത്. സവർക്കരെ ബ്രിട്ടീഷുകാരുടെ സേവകൻ എന്ന് വിളിച്ചെന്നും വാർത്താസമ്മേളനത്തിൽ ഇത് പരാമർശിച്ച് ലഘുരേഖ വിതരണം ചെയ്തെന്നും കാണിച്ച് ഒരു അഭിഭാഷകൻ ലക്നൗ കോടതിയിൽ പരാതി നൽകിയിരുന്നു. രാഹുൽ ഹാജരാകണം എന്ന് നിർദ്ദേശിച്ച് 2024 നവംബറിൽ ലക്നൗ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ രാഹുൽ ഗാന്ധി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് വിഷയം സുപ്രീംകോടതിയിലെത്തിയത്.
സെൻസസിൽ ഇനി ജാതിയും; വിവരശേഖരണത്തിനുള്ള 40 ചോദ്യങ്ങൾ വിജ്ഞാപനം ചെയ്തു
ന്യൂഡൽഹി: സെൻസസ് പ്രക്രിയയുടെ രണ്ടാംഘട്ടത്തിൽ വിവരശേഖരണത്തിന് ആരായാനുള്ള നാൽപ്പത് ചോദ്യങ്ങൾ വിജ്ഞാപനം ചെയ്ത് കേന്ദ്രസർക്കാർ. ജാതി, കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ച സ്ഥലം തുടങ്ങിയവ ഉൾപ്പെട്ടതാണ് ചോദ്യങ്ങൾ. ശൈത്യമേഖലകളിൽ സെപ്റ്റംബർ ഒന്നാംതീയതി മുതലാണ് രണ്ടാംഘട്ട വിവരശേഖരണം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ചോദ്യങ്ങൾ വിജ്ഞാപനം ചെയ്തിട്ടുള്ളത്.
ലഡാക്കിലെയും ജമ്മു കശ്മീരിലെയും ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ശൈത്യമേഖലകളിൽ ജനസംഖ്യ കണക്കെടുപ്പ് സെപ്റ്റംബർ ഒന്ന് മുതൽ മുപ്പതാം തീയതി വരെ നടക്കുമെന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറത്തിറക്കിയ വിജ്ഞാപനം വ്യക്തമാക്കുന്നു. ഓഗസ്റ്റ് 17-31 വരെ സെൽഫ് എന്യൂമറേഷനുള്ള അവസരമുണ്ട്. രാജ്യത്തെ മറ്റിടങ്ങളിലെ പോപ്പുലേഷൻ എന്യൂമറേഷൻ (പിഇ) അടുത്തവർഷമാണ് ആരംഭിക്കുക.
സെൻസസിന്റെ ഭാഗമായി ഇതാദ്യമായാണ് ജാതി സംബന്ധിച്ചുള്ള വിവരങ്ങൾ ആരായുന്നത്. വൈവാഹികനില, വിവാഹസമയത്തെ പ്രായം, പങ്കാളിയുടെ പേര്, പൗരത്വം, മതം, എസ് സി-എസ്ടി വിഭാഗത്തിൽപ്പെടുന്നവരാണോ, ജാതി, ഭിന്നശേഷിയുള്ള ആളാണോ, മാതൃഭാഷ ഏതാണ്, അറിയാവുന്ന മറ്റു ഭാഷകൾ ഏതൊക്കെ തുടങ്ങിയ വ്യക്തിഗത വിവരങ്ങളും ആരായും.
വിദ്യാഭ്യാസ യോഗ്യത, കോവിഡ് വാക്‌സിനേഷൻ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ, മൊബൈൽ നമ്പർ, ആധാർ നമ്പർ എന്നിവയും ചോദിക്കും.
ചിന്താ ജെറോം ഡി.വൈ.എഫ്.ഐ.യുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡണ്ടാകും
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റാകും. കല്യാശേരി എംഎല്‍എയായ എം വിജിന്‍ സംസ്ഥാന സെക്രട്ടറിയുമാകും. ആലപ്പുഴയില്‍ നിന്നുള്ള രാഹുല്‍ പുതിയ ട്രഷററുമാകും. കഴിഞ്ഞദിവസം ചേര്‍ന്ന ഡിവൈഎഫ്‌ഐ ഫ്രാക്ഷന്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനത്തിലെത്തിയത്.
ചിന്ത ജെറോമിനെ തെരഞ്ഞെടുത്താന്‍ ഡിവൈഎഫ്‌ഐയുടെ ആദ്യ സംസ്ഥാന വനിതാ പ്രസിഡന്റായി മാറും. നിലവില്‍ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഫ്രാക്ഷന്‍ യോഗത്തില്‍ പാനല്‍ അവതരിപ്പിച്ചത്. തിരുവനന്തപുരം മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ പേര് ഉയര്‍ന്നു വന്നെങ്കിലും പരിഗണിച്ചില്ല.
ഡിവൈഎഫ്‌ഐ ഭാരവാഹികളാകുന്നതില്‍ 38 വയസ് പ്രായപരിധി കര്‍ശനമാക്കിയിട്ടുണ്ട്. അടുത്തദിവസം ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, ഡിവൈഎഫ്‌ഐ ഭാരവാഹികളുടെ പാനല്‍ അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 19 മുതല്‍ 22 വരെ തൃശ്ശൂരിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം നടക്കുക. സമ്മേളനത്തിലാണ് ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
കല്യാശേരി എംഎല്‍എയായ എം വിജിന്‍ നേരത്തെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവിലെ സംസ്ഥാന പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ വി വസീഫും വി കെ സനോജും 2022 ല്‍ പത്തനംതിട്ടയില്‍ വച്ചു നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടത്.
മായാ രാഹുൽ പാലാ ​ന​ഗരസഭയിലെ ചെയർപേഴ്സൺ സ്ഥാനാർഥി; തീരുമാനം വിമത കൗൺസിൽ യോ​ഗത്തിൽ
കോട്ടയം: പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗമായ മായാ രാഹുലിനെ തീരുമാനിച്ചു. മായയെ പിന്തുണക്കാൻ വിമത കോൺഗ്രസ് കൗൺസിലർമാരും എൽഡിഎഫ് കൗൺസിലർമാരും തീരുമാനിച്ചു. 26 കൗൺസിലർമാരിൽ 17 പേരുടെ പിന്തുണ മായ രാഹുലിന് ലഭിക്കും. ഈ മാസം 19നാണ് ന​ഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്.
പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുൽ 19-ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്സൺ എന്ന ചരിത്രം കുറിച്ച ദിയ ബിനു പുളിക്കക്കണ്ടം എൽഡിഎഫ് അവിശ്വാസ പ്രമേയത്തെത്തുടർന്ന് പുറത്തായ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്. കോൺ​ഗ്രസിലെ നാല് കൗൺസിലർമാരുടെയും സ്വതന്ത്രയായ ന​ഗരസഭ ഉപാധ്യക്ഷയുടെയും വോട്ടിന്റെ പിൻബലത്തിലാണ് എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായത്. ചർച്ചയിൽ പങ്കെടുക്കരുത് എന്ന പാർട്ടി വിപ്പ് ലംഘിച്ചാണ് നാല് കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തത്.
യൂറോപ്പിൽ പകൽ ‘ഇരുട്ടായി’ മാറി; 27 വർഷങ്ങൾക്കുശേഷം ‘അപൂർവ വിസ്മയം
1999ന് ശേഷം യൂറോപ്പിൻ്റെ ആകാശത്ത് വീണ്ടും അപൂർവ വിസ്മയമൊരുങ്ങി.യൂറോപ്പിനെ അമ്പരപ്പിച്ച് 30 വർഷത്തിനിടെ സംഭവിച്ച ഏറ്റവും മനോഹരമായ സൂര്യഗ്രഹണം,പൂർണ സൂര്യഗ്രഹണം ദൃശ്യമായ ഗ്രീൻലൻഡ്, ഐസ്‌ലൻഡ്, വടക്കൻ സ്പെയിൻ, പോർച്ചുഗലിൻ്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ  ഏതാനും നിമിഷങ്ങൾ  ഇരുട്ടു പരന്നു.  താപനില കുറയുകയും പ്രകാശത്തിൻ്റെ സ്വഭാവം മാറുകയും ചെയ്തു. അപൂർവമായ അന്തരീക്ഷ മാറ്റങ്ങളും അനുഭവപ്പെട്ടു.
ഞാൻ പ്രസംഗിച്ച വേദിയിൽ ബിജെപി ശുദ്ധിക്രിയ നടത്തി; രാജ്യത്ത് ദളിതർക്ക് ഇടമില്ല, വികാരാധീനനായി ഖാർഗെ
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത റാലിക്ക് പിന്നാലെ വേദിയു‌ടെ 'ശുദ്ധികലശം' നടത്തിയ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്. രാജ്യത്ത് ദളിതർക്ക് ഇടമില്ലെന്നതിൻ്റെ തെളിവാണ് ഇതെന്നും മതത്തിൻ്റെയും ജാതിയുടെയും പേരിൽ രാജ്യത്തെ വിഭജിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ഖാർഗെ ആരോപിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഹൽദ്വാനിയിലെ രാംലീല മൈതാനിയിൽ നടന്ന 'വിജയ് ശംഖനാദ്' റാലിയിൽ ഖാർഗെ പ്രസംഗിച്ചത്. രണ്ട് ദിവസങ്ങൾക്ക് ശേഷം 'ശ്രീരാം സേന' എന്ന സംഘടന വേദിയു‌ടെ ശുദ്ധീകരണത്തിനായി ഹോമം നടത്തി. പാർലമെന്റിൻ്റെ വർഷകാല സമ്മേളന അവസാന ദിനത്തിൽ ഖാർഗെ ഈ വിഷയം രാജ്യസഭയിൽ ഉന്നയിച്ചു.
‘ഞാൻ ഹൽദ്വാനിയിൽ പ്രസംഗിച്ചപ്പോൾ ലക്ഷക്കണക്കിന് ആളുകൾ അവിടെയുണ്ടായിരുന്നു. ഒരു സമുദായത്തെയോ മതത്തെയോ കുറിച്ച് മോശമായി ഒന്നും പറഞ്ഞിരുന്നില്ല. സർക്കാരിന്റെ വീഴ്ചകളെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. എന്നാൽ എന്റെ പ്രസംഗത്തിന് പിന്നാലെ വേദി ശുദ്ധിയാക്കാൻ അവർ ഹോമം നടത്തി. ജനാധിപത്യത്തിൽ ഇതാണോ രീതി? ഭരണഘടന നിങ്ങൾ എങ്ങനെയാണ് സംരക്ഷിക്കുന്നത്?’, ഖാർഗെ രാജ്യസഭയിൽ ചോദിച്ചു.
സംഭവം ദൗർഭാഗ്യകരമാണെന്ന് ബി.ജെ.പി നേതാവ് ജെ.പി നദ്ദ രാജ്യസഭയിൽ പ്രതികരിച്ചു. എന്നാൽ, ഈ സംഭവത്തിൽ ബി.ജെ.പിക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ അന്വേഷണം നടത്തുമെന്നും നദ്ദ ഉറപ്പുനൽകി.
ശ്രീരാം സേനയ്ക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ ആരോപിച്ചെങ്കിലും ബി.ജെ.പി ഇത് നിഷേധിച്ചു. റാലിയിൽ മറ്റ് മതങ്ങളുമായി ബന്ധപ്പെട്ട ചില മുദ്രാവാക്യങ്ങൾ ഉയർന്നത് സനാതന വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയതിനാലാണ് ഹോമം നടത്തിയതെന്നാണ് ബി.ജെ.പി സംസ്ഥാന വക്താവ് ഖജാൻ ദാസിൻ്റെ വിശദീകരണം. മതാചാര പ്രകാരം പ്രാധാന്യമുള്ള ഇടമാണ് രാംലീല മൈതാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴ , 8 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
പശ്ചിമ ബംഗാള്‍ - ബംഗ്ലാദേശ് - വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ന്യൂനമര്‍ദ്ദം പശ്ചിമ ബംഗാള്‍ തീരത്തിന് മുകളില്‍ തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗംഗാതട പശ്ചിമ ബംഗാളിനും ഝാര്‍ഖണ്ഡിനും മുകളിലൂടെ സഞ്ചരിക്കാന്‍ സാധ്യത. ഇതിന്റെ ഭാഗമായി അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: ജി സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി കെബി ഗണേഷ് കുമാര്‍. അനിതി ചെയ്യുന്നവര്‍ പുറത്തുപോകണമെന്നും മര്യാദകേടുകള്‍ ജനമധ്യത്തില്‍ പറയുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കേസ് കൊടുക്കാന്‍ താന്‍ ദ്ദേശിക്കുന്നില്ല. നിയമപോരാട്ടം നടക്കുമ്പോള്‍ സുകുമാരന്‍ നായര്‍ക്കല്ല, എന്‍എസ്എസിനാണ് പണം നഷ്ടമാകുക. സുകുമാരന്‍ നായരെ എന്‍എസ്എസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയല്ല തന്റെ ലക്ഷ്യമെന്നും എല്ലാവര്‍ക്കും മന്നം സമാധിയില്‍ പോകാന്‍ അവസരം വേണമെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
'എന്നാല്‍ താന്‍ കേസ് കൊടുക്ക് എന്ന് പറയുമ്പോള്‍ താന്‍ കേസ് കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. കേസ്‌കെട്ടുകള്‍ ഒഴിവാക്കണമെന്ന് മന്നത്ത് ആചാര്യന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ കേസ് കൊടുത്താല്‍ സുകുമാരന്‍ നായര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് കേസ് നടത്തില്ല. കേസ് കൊടുത്താന്‍ ഞാന്‍ വക്കീലീന് ഫീസ് കൊടുക്കണം, കോടതി കാര്യങ്ങളെല്ലാം ഞാന്‍ തന്നെ ചെയ്യണം. മന്നത്ത് ആചാര്യന്‍ പിടിയരി ശേഖരിച്ചുണ്ടാക്കിയ പണമെടുത്ത് സുകുമാരന്‍ നായര്‍ കേസ് നടത്തും.
ഒരുരാത്രിയില്‍ ജനാധിപത്യ മര്യാദകള്‍ മറികടന്ന് പത്തനാപുരം എന്‍എസ്എസ് യൂണിറ്റ് പിരിച്ചുവിടുകയാണ് ചെയ്തത്. ഭൂരിപക്ഷം തെളിയിക്കുന്ന പേപ്പര്‍ ഞാന്‍ കാണിച്ചല്ലോ?. രാജിവച്ച സെക്രട്ടറി രാജിപിന്‍വലിച്ച് ഗണേഷ് കുമാറിന് പിന്തുണയാണെന്ന് അറിയിച്ചു. പിന്‍വലിച്ച രാജി സെക്രട്ടറിയുടെ കൈയില്‍ കൊടുത്തയച്ചാല്‍ മതിയെന്ന് പറഞ്ഞു. കൊടുത്തയച്ചപ്പോള്‍ അത് കിട്ടിയില്ലെന്ന് പറയുന്നു. അന്തസ്സുള്ള പദവിയിലിരിക്കുന്നയാള്‍ സത്യം പറയണം.
'ജനറല്‍ സെക്രട്ടറിയെ മാറ്റാന്‍ പറ്റാത്തത് എന്താണെന്ന് എല്ലാവരും ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇതാണ്. ജനറല്‍ സെക്രട്ടറിയെ മാറ്റാന്‍ അവസരമുള്ള ഒരുകൂട്ടം ആളുകളുണ്ട്. അത് ചങ്ങാനാശേരിയില്‍ സുകുമാരന്‍ നായര്‍ അംഗമായിരിക്കുന്ന കരയോഗം വിചാരിച്ചാല്‍ മന്നത്ത് ആചാര്യന്‍ സൃഷ്ടിച്ച എന്‍എസ്എസിനെ രക്ഷിക്കാന്‍ കഴിയും.'- ഗണേഷ് കുമാര്‍ പറഞ്ഞു.
‘സോഷ്യൽ മീഡിയയുടെ വായ മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന മൂഢനാണോ ഞാൻ’; മെറ്റ വിവാദത്തിൽ സതീശൻ
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകളും വാർത്തകളും അപ്രത്യക്ഷമാകുന്ന വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി.സതീശൻ. തന്നെ വിമർശിച്ചുകൊണ്ട് വരുന്ന പോസ്റ്റുകൾ പോലും നീക്കംചെയ്യരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് മെറ്റയ്ക്ക് കത്തെഴുതാൻ താൻ തയ്യാറാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. വാർത്തകൾ നീക്കംചെയ്യിക്കാൻ തനിക്ക് മെറ്റയിൽ യാതൊരു സ്വാധീനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾ നീക്കംചെയ്യുന്നതിന് പിന്നിൽ താനാണെന്ന പ്രചാരണങ്ങളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. തന്റെ ഓഫീസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജായ 'CMO Kerala' ലഭ്യമാക്കിത്തരണം എന്നകാര്യം മാത്രമാണ് ഇതുവരെ മെറ്റയോട് ആവശ്യപ്പെട്ടത്. റിക്വസ്റ്റ് നൽകിയിട്ട് രണ്ടു മാസമായെന്നും എന്നാൽ മെറ്റ ഇതുവരെ അത് ശരിയാക്കി നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ ഞാൻ പറഞ്ഞിട്ടാണ് മെറ്റ ഇതെല്ലാം റിമൂവ് ചെയ്യുന്നത് എന്നുപറഞ്ഞാൽ വിശ്വസിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.
തന്നെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകൾ പോലും മെറ്റ നീക്കംചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. താൻ മത്സ്യത്തൊഴിലാളി മേഖലയിൽ ഇടപെട്ടതിനെ അഭിനന്ദിച്ചുകൊണ്ടുള്ള തിരുവനന്തപുരം ആർച്ച് ബിഷപ്പിന്റെ പ്രസംഗവും കെ.സി.ബി.സി.യുടെ പോസ്റ്റും ഇത്തരത്തിൽ നീക്കംചെയ്യപ്പെട്ടു. കേരളത്തിൽ മാത്രമല്ല, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പോസ്റ്റുകളും നീക്കംചെയ്യപ്പെടുന്നുണ്ടെന്നും ഇത് മെറ്റയുടെ പോളിസിയിൽ വന്ന മാറ്റമാകാമെന്നും അദ്ദേഹം പറഞ്ഞു.
താനോ തൻെ ഓഫീസോ പറഞ്ഞിട്ട് മെറ്റ മാധ്യമങ്ങൾ കൊടുക്കുന്നത് നീക്കംചെയ്യുമോയെന്നും അതിനുള്ള സ്വാധീനം തനിക്ക് മെറ്റയിലുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കംചെയ്യപ്പെട്ട മാധ്യമസ്ഥാപനങ്ങൾ മെറ്റയ്ക്ക് പരാതി നൽകണമെന്നും അത്തരം പരാതികൾക്ക് സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. ‘കേരളത്തിലെ മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയുടെയും വായ് മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന ഒരു മൂഢനാണോ ഞാൻ’ എന്നും അദ്ദേഹം ചോദിച്ചു.
അമിത് ഷാ ,ദേ വന്നു... ദേ പോയി... ; വന്ദേമാതരം പാടി സഭ പിരിഞ്ഞു
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും നാടകീയതകൾക്കും ഒടുവിൽ പാർലമെന്റ് വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾക്കും നിരന്തര ആവശ്യങ്ങൾക്കുമൊടുവിൽ, ഇതുവരെ സഭയിലെത്താതിരുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ സമ്മേളനത്തിന്റെ അവസാന ദിനമായ വ്യാഴാഴ്ച എത്തി. എന്നാൽ, ഒരക്ഷരംപോലും സഭയിൽ പറയാതെ സഭ പിരിയുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സഭയിലെത്തി.
നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാണെന്നും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നെങ്കിലും സഭാസമ്മേളനത്തിന്റെ അവസാന ദിവസമാണ് അദ്ദേഹം എത്തിയത്. മാത്രമല്ല, സഭയിൽ യാതൊരുവിധ ചർച്ചകളോ വിശദീകരണങ്ങളോ ഉണ്ടായില്ല. സഭ ചേർന്ന ഉടൻതന്നെ ചർച്ചകളില്ലാതെ വന്ദേമാതരം ആലപിച്ച് സഭ പിരിയുകയായിരുന്നു
സഭയ്ക്കുള്ളിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ നേർക്കുനേർ വരികയും പുറത്ത് മകർ ദ്വാറിന് മുൻപിൽ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. നീറ്റ് വിഷയത്തിൽ വിദ്യാർഥി സമരങ്ങളോടും പോലീസ് നടപടികളോടും സർക്കാർ മുഖം തിരിക്കുകയാണെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സഭയിൽനിന്ന് ഒളിച്ചോടുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. സഭ തുടങ്ങിയ അന്നും അവസാന ദിവസവും മാത്രമാണ് പ്രധാനമന്ത്രിയെ സഭയിൽ കണ്ടതെന്നും പ്രതിപക്ഷ പ്രതിഷേധങ്ങളോട് അദ്ദേഹം മൗനം പാലിക്കുകയാണെന്നും വിമർശനം ഉയർന്നു.
സഭയിൽ ബഹളമായതിനാൽ അമിത് ഷാ എത്തില്ലെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അവസാന നിമിഷം അദ്ദേഹം സഭയിലെത്തുകയായിരുന്നു. എന്നാൽ, ചർച്ചകൾ പ്രതീക്ഷിച്ച പ്രതിപക്ഷത്തിന് നിരാശയായിരുന്നു ഫലം. ഒടുവിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെയും പ്രസ്താവനകൾ നടത്താതെയും സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതായി പ്രഖ്യാപിക്കുകയായിരുന്നു.
ഭാഷാ പ്രയോഗങ്ങളെ അട്ടിമറിച്ച ജെൻസി തലമുറ
ഭാഷാ പ്രയോഗങ്ങളെ അട്ടിമറിച്ചിരിക്കുകയാണ് ജെൻസി തലമുറ. ഒരമ്മയും മകളും തമ്മിൽ നടത്തുന്ന ആശയവിനിമയ റീൽ സാമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റായിരിക്കുകയാണ്.മില്ലീനിയം തലമുറയിൽ പെട്ട അമ്മയും ജെൻസിയായ മകളുമാണ് റീൽ അവതരിപ്പിച്ചിരിക്കുന്നത്.
അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കുന്ന ഹൈവാൻ ചിത്രത്തിൻ്റെ  ആദ്യ ടീസർ പുറത്ത്. 2026 സെപ്റ്റംബർ 11 നാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ചിത്രത്തിന്റെ തിരക്കഥ രചിച്ചതും പ്രിയദർശൻ തന്നെയാണ്. കെ വി എൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറുകളിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
ത്രില്ലർ ആയി ഒരുക്കിയ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരെ, ഇതുവരെ കാണാത്ത രീതിയിലാണ് പ്രിയദർശൻ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു ത്രില്ലർ ആയിരിക്കും ചിത്രമെന്ന സൂചനയും ടീസർ നൽകുന്നു. പ്രിയദർശൻ ചിത്രങ്ങളുടെ ഹൈലൈറ്റ് ആയ ഗംഭീര ഫ്രയിമുകളും പശ്‌ചാത്തല സംഗീതവുമാണ് ടീസറിന്റെ പ്രധാന ആകർഷണം. വമ്പൻ സസ്‌പെൻസും ഡ്രാമയും കോർത്തിണക്കിയാണ് പ്രിയദർശൻ ഈ എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ബോളിവുഡിലെ വമ്പൻ താരങ്ങളായ അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവർ ഒരിടവേളക്ക് ശേഷം ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ് എന്ന പ്രത്യേകതയുമുണ്ട്. സയ്യാമി ഖേർ, ശ്രിയ പിൽഗാവോങ്കർ, ബൊമൻ ഇറാനി, രാജ്പാൽ യാദവ്, ശരീബ്‌ ഹാഷ്മി, രാജേഷ് ശർമ്മ, പഹൽ ചൗധരി, മനോജ് ജോഷി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ ചിത്രീകരണം ആരംഭിച്ച 'ഹൈവാൻ', കൊച്ചി, വാഗമൺ, ഊട്ടി, മുംബൈ എന്നിവിടങ്ങളിൽ ആയാണ് പൂർത്തീകരിച്ചത്.
അക്ഷയ് കുമാറിനൊപ്പം ഒട്ടേറെ സൂപ്പർ ഹിറ്റുകൾ ബോളിവുഡിൽ ഒരുക്കിയിട്ടുള്ള പ്രിയദർശൻ ആദ്യമായാണ് സെയ്ഫ് അലി ഖാനുമായി ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്. സാബു സിറിൾ ആണ് ഈ ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ഡിസൈനർ. പ്രിയദർശൻ, അക്ഷയ് കുമാർ, സെയ്ഫ് അലിഖാൻ, സാബു സിറിൾ എന്നീ 4 ദേശീയ പുരസ്കാര ജേതാക്കൾ ഒന്നിക്കുന്നു എന്നതും ഹൈവാൻ്റെ ഹൈലൈറ്റ് ആണ്.
ജോണിൻ്റെ മകൾ ജിജിക്കെതിരെ നടക്കു ന്ന സൈബർ ആക്രമണങ്ങളിൽ നടപടി സ്വീകരിക്കാത്തതിരുന്നത് എന്ത് കൊണ്ട്?; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുന്നതിലും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിലും സർക്കാർ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അത് പോലെ, ഗൌരവമേറിയതാണ് കടലിൽ കാണാതായ ഡോണ മത്തിയാസിൻ്റെ മകൾ ജിജിക്കെതിരെ കോണദ്രസ് സൈബർ സെൽ ബാൻ്രിലുകൾ നടത്തുന്ന ആക്രമണങ്ങൾ. ഇത് അപലപനീയമാണെന്നും പിണറായി പറഞ്ഞു. ഇക്കൂട്ടരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിയും പാർട്ടിയും തയ്യാറാകുന്നുമില്ല.തീരദേശവാസികളെ അവഹേളിക്കുന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ ഹൃദയശൂന്യമാണെന്നും ഇത്തരം ഘട്ടങ്ങളിൽ മരിച്ചവരുടെ കണക്കുകൾ നിരത്തി രാഷ്ട്രീയമായി താരതമ്യം ചെയ്യുന്നത് ഹീനമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.ബഷീർ കേസ്; സ്‌പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടറെ നിയമിക്കും, അഡ്വ.സന്തോഷിനെ നിയമിക്കാൻ ആഭ്യന്തരവകുപ്പ്
തിരുവനന്തപുരം: കെഎം ബഷീർ കേസിൽ സ്‌പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനിച്ച് സർക്കാർ. സ്‌പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടറായി അഡ്വ സന്തോഷിനെ നിയമിക്കാനാണ് ആഭ്യന്തരവകുപ്പിൻ്റെ തീരുമാനം. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബഷീറിൻ്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിലവിൽ കേസിൽ വിചാരണ പുരോ​ഗമിക്കുകയാണ്.
2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം വെച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെഎം ബഷീർ മരിച്ചത്. തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്‍റെ പേരിലുള്ളതായിരുന്നു കെ‌എം ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫ ഫിറോസാണെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍റെ ശ്രമം. വണ്ടിയോടിച്ചത് വഫയാണെന്ന് ആദ്യം പൊലീസും പറഞ്ഞിരുന്നു. എന്നാല്‍, ദൃക്സാക്ഷികളും മാധ്യമപ്രവർത്തകരും ഇടപെട്ടതോടെ ശ്രീറാമിന്‍റെയും പൊലീസിന്‍റെയും നീക്കം പൊളിയുകയായിരുന്നു. കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേസിന്‍റെ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.
അര്‍ജന്റീന ടീമിൻ്റെ വരവില്‍ സര്‍ക്കാര്‍ ഉന്നയിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല: പിണറായി വിജയൻ
കൊച്ചി: ലോകചാമ്പ്യന്മാരായ അര്‍ജന്റീനയെയും മെസ്സിയും കേരളത്തില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ നിലവില്‍ ഉന്നയിക്കുന്ന രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അന്നത്തെ കായികമന്ത്രിയെന്ന നിലയില്‍ വി അബ്ദുറഹ്മാന്‍ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും മന്ത്രിക്ക് സ്‌പെയിനില്‍ പോകുന്നതിന് കരാര്‍ വേണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
'ഒരു ഘട്ടത്തില്‍ മെസ്സിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവെന്നത് സത്യമാണ്. അതിന്റെ ഭാഗമായി ടീമിന് ഇവിടേക്ക് വരുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ചില നടപടികള്‍ ഉണ്ടായിട്ടുണ്ട്. ആ കാര്യങ്ങള്‍ അന്ന് മന്ത്രിയെന്ന നിലയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്ത അബ്ദുറഹിമാന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ പറയുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ അടങ്ങിയിട്ടില്ല. വരണം എന്ന് പൊതുവില്‍ നാട് ആഗ്രഹിച്ചിരുന്നു. വരുന്നതിനെ സ്വാഗതം ചെയ്തിരുന്നു. പക്ഷെ അവരുടേതായ കാരണങ്ങള്‍ വരാന്‍ കഴിഞ്ഞില്ലെന്നതാണ് സംഭവിച്ചത്', പിണറായി വിജയന്‍ പറഞ്ഞു.
നാട്ടിലാകെ വല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് വിഷമം ഉണ്ടാക്കുന്ന കാര്യമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സര്‍ക്കാരിന് എന്താണ് അന്വേഷിക്കേണ്ടത് എന്നുവെച്ചാല്‍ അന്വേഷിക്കട്ടെയെന്നും പിണറായി വിജയന്‍ പറഞ്ഞു. ഓപ്പറേഷന്‍ തൂഫാനിലെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്ത സര്‍ക്കാര്‍ തന്നെ പൂഴ്ത്തിവെയ്ക്കുന്ന സ്ഥിതിയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സോഷ്യല്‍മീഡിയയില്‍ നിന്നും സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം മെറ്റ വാര്‍ത്തകള്‍ നീക്കം ചെയ്യുന്നത് പരാമര്‍ശിച്ചാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.
സഭ നടക്കാൻ അനുവദിക്കണം, എല്ലാ വിഷയത്തിലും ചർച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ; സ്പീക്കർക്ക് കത്ത് നൽകി
വിദ്യാർത്ഥി പ്രതിഷേധത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ വിഷയത്തിലും ചർച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ പറഞ്ഞു. സഭ നടക്കാൻ അനുവദിക്കണമെന്നും സ്പീക്കർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നൽകിയെന്നും അമിത് ഷാ‌ പറഞ്ഞു. ഇന്ന് ചർച്ച തുടങ്ങിയാൽ നാളെ വൈകിട്ട് മറുപടി നൽകാമെന്നും അമിത് ഷാ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം.
24 മണിക്കൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് മറുപടി നല്‍കാമെന്നും, പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും അമിത് ഷാ പറഞ്ഞു. എന്നാൽ അമിത് ഷായുടെ നിര്‍ദ്ദേശം രാഹുല്‍ ഗാന്ധി തള്ളി. 17 ദിവസം നീണ്ടുനിന്ന പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിലാണ് വിദ്യാർത്ഥി  പ്രതിഷേധത്തിലെ പൊലീസ് നടപടിയില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് അമിത് ഷാ പ്രതികരിക്കുന്നത്. ഇന്ന് മൂന്ന് മണിക്ക് ചര്‍ച്ച തുടങ്ങട്ടെയെന്നും നാളെ മറുപടി നല്‍കാമെന്നും അമിത് ഷാ വ്യക്തമാക്കി. പ്രതിപക്ഷം ചര്‍ച്ചക്ക് തയ്യാറാകുന്നില്ലെന്ന് വരുത്തി തീര്‍ക്കാന്‍ കൂടിയാണ് അമിത് ഷായുടെ ശ്രമം.
ബിജെപി എംപിയുടെ ലുങ്കീവാലാ പരാമർശം;അവകാശ ലംഘനത്തിന് നോട്ടീസ് നൽകി ജോൺ ബ്രിട്ടാസ്
ന്യൂഡൽഹി: ലുങ്കീവാലാ പരാമർശത്തിൽ രാജ്യസഭയിൽ ബഹളം. സി.പി.എം. അംഗം ജോൺ ബ്രിട്ടാസിനെതിരെ ബി.ജെ.പി. എം.പി. സുഷ്മിതാ ദേവാണ് ‘ലുങ്കീവാലാ’ പരാമർശം നടത്തിയത് സഭയിൽ വൻ ബഹളത്തിന് ഇടയാക്കി. സംഭവത്തിൽ സുഷ്മിതാ ദേവിനെതിരെ ജോൺ ബ്രിട്ടാസ് രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന് അവകാശലംഘന നോട്ടീസ് നൽകി.
പരാമർശത്തെത്തുടർന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദവും ബഹളവുമുണ്ടായി. സഭാനടപടികൾ തടസ്സപ്പെട്ടതോടെ അധ്യക്ഷൻ ഇടപെട്ടു. സഹപ്രവർത്തകരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിൽ സംസാരിക്കരുതെന്ന് അധ്യക്ഷൻ അംഗങ്ങൾക്ക് നിർദേശം നൽകി. ഇന്ത്യയുടെ സംസ്കാരം വൈവിധ്യമാർന്ന പ്രാദേശിക സ്വത്വങ്ങളെയും പാരമ്പര്യങ്ങളെയും ഉൾക്കൊള്ളുന്നതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ബഹളത്തെത്തുടർന്ന് രാജ്യസഭ ഉച്ചയ്ക്ക് രണ്ടുമണിവരെ നിർത്തിവെച്ചു.
അതേസമയം, എല്ലാ സംസ്ഥാനങ്ങളിലെയും വസ്ത്രധാരണ രീതിയെ തങ്ങൾ ബഹുമാനിക്കുന്നുണ്ടെന്ന് ജെ.പി. നഡ്ഡ സഭയിൽ വ്യക്തമാക്കി. തങ്ങൾ ഇതിനെ ‘ലുങ്കി’യെന്നല്ല ‘ധോത്തി’ എന്നാണ് വിളിക്കുന്നതെന്നും ഇത്തരം പ്രസ്താവനകളെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സുഷ്മിതാ ദേവിന് പറയാനുള്ള കാര്യങ്ങൾ കൂടി സഭാരേഖകളിൽ ഉൾപ്പെടുത്തണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഇൻകം ടാക്സ് ഭേദഗതി ഓർഡിനൻസുമായി ബന്ധപ്പെട്ട ചർച്ചയിൽ ജോൺ ബ്രിട്ടാസ് സംസാരിക്കുമ്പോഴായിരുന്നു വിവാദമായ പരാമർശം ഉണ്ടായത്. ബ്രിട്ടാസിന്റെ തൊട്ടുപിന്നിലെ സീറ്റിലിരുന്ന സുഷ്മിതാ ദേവ് അദ്ദേഹത്തെ ആവർത്തിച്ച് ‘ലുങ്കീവാലാ’ എന്ന് വിളിച്ച് അധിക്ഷേപിച്ചതായി പരാതിയിൽ പറയുന്നു. ഇത് അബദ്ധത്തിൽ പറഞ്ഞുപോയതല്ലെന്നും ദക്ഷിണേന്ത്യക്കാർക്കെതിരായ ബോധപൂർവമായ സാംസ്കാരിക അധിക്ഷേപമാണെന്നും ജോൺ ബ്രിട്ടാസ് ആരോപിച്ചു.
അഞ്ചുമാസം മുമ്പ് മോദി ഉദ്ഘാടനം ചെയ്ത നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളക്കെട്ട്
നോയിഡ: കനത്ത മഴയെത്തുടർന്ന് നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിന് പിന്നാലെ യോഗി ആദിത്യനാഥ് സർക്കാരിനെ പരിഹസിച്ച് സമാജ്‌വാദി പാ‍ർട്ടി നേതാവ് അഖിലേഷ് യാദവ്. വിമാനത്താവളത്തിൽ കൂടി ബോട്ടുകളും ഓടുമോ എന്നായിരുന്നു അഖിലേഷ് യാദവിൻ്റെ പരിഹാസം. ബിജെപി സർക്കാർ ഉള്ളിടത്തെല്ലാം വൻ അഴിമതിയാണെന്നും അഖിലേഷ് എക്സിൽ കുറിച്ചു.
അഞ്ച് മാസങ്ങൾക്ക് മുമ്പാണ് വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ചൊവ്വാഴ്ച നോയിഡയിലുണ്ടായ കനത്ത മഴയിൽ വിമാനത്താവളത്തിനുള്ളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതേത്തുടർന്ന് വിമാനത്താവളത്തിലെ ഡ്രെയിനേജ് സംവിധാനത്തിനെതിരേ വ്യാപക വിമർശനങ്ങളും ഉയർന്നിരുന്നു.
11200 കോടി മുടക്കിയാണ് വിമാനത്താവളത്തിൻ്റെ ആദ്യഘട്ടം പൂർത്തീകരിച്ചത്. അത്യാധുനിക ടെർമിനൻ, റൺവേ മറ്റു അടിസ്ഥാന സൗകര്യങ്ങളടക്കം വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു.
പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനായി
ലോകപ്രശസ്ത ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും വിവാഹിതരായി. ഏകദേശം പത്ത് വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം, 2026 ഓഗസ്റ്റ് 11-ന് പോർച്ചുഗലിലെ കാസ്കൈസിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് ഇവർ ഔദ്യോഗികമായി വിവാഹിതരായത്.
വെള്ള വസ്ത്രം ധരിച്ച് വിവാഹമോതിരങ്ങൾ പ്രദർശിപ്പിക്കുന്ന സംയുക്ത ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ദമ്പതികൾ തങ്ങളുടെ വിവാഹവിവരം  സ്ഥിരീകരിച്ചത്. 2025 ഓഗസ്റ്റ് 11-ന് ജോർജിന റോഡ്രിഗസ് തങ്ങളുടെ വിവാഹനിശ്ചയം പ്രഖ്യാപിച്ചതിന്റെ കൃത്യം ഒരു വർഷത്തിന് ശേഷമാണ് ഈ സുപ്രധാന ചടങ്ങ് നടന്നിരിക്കുന്നത്. വലിയ സെലിബ്രിറ്റി ആഘോഷങ്ങൾ ഒഴിവാക്കി തികച്ചും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് വിവാഹം നടത്തിയതെന്ന് 'പീപ്പിൾ' മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 8-ന് മദീരയിലെ ഫഞ്ചൽ കത്തീഡ്രലിൽ ഇരുവരും വിവാഹിതരാകുന്നുവെന്ന അഭ്യൂഹത്തെ തുടർന്ന് നൂറുകണക്കിന് ആരാധകർ അവിടെ തടിച്ചുകൂടിയിരുന്നു. എന്നാൽ അവിടെ മറ്റൊരു ദമ്പതികളുടെ വിവാഹമാണ് നടന്നത്. പിന്നീട് എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ടാണ് ദമ്പതികൾ സ്വന്തം നിലയിൽ സ്വകാര്യ ചടങ്ങിലൂടെ വിവാഹിതരായത്. വിവാഹനിശ്ചയത്തിന് മുൻപ് തന്നെ റൊണാൾഡോ ജോർജിനയെ തന്റെ 'ഭാര്യ' എന്ന് വിശേഷിപ്പിച്ചിരുന്നുവെങ്കിലും ഇത്തവണയാണ് ഇരുവരും ഔദ്യോഗികമായി വിവാഹിതരായ വിവരം നേരിട്ട് സ്ഥിരീകരിക്കുന്നത്.
കൊടുത്തിരിക്കുന്ന വീഡിയോ AI-യിൽ ജനറേറ്റ് ചെയ്ത ഇമേജറിയാണ്, ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പോലെ പൊതു ചടങ്ങിൻ്റെ ഫൂട്ടേജോ വലിയ പരിപാടിയോ ഉണ്ടായിട്ടില്ല, ദമ്പതികൾ കുട്ടികളെ കൂടാതെ സ്വകാര്യതയും ലളിതമായ ചടങ്ങും തിരഞ്ഞെടുത്തു.
ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്
ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുതെന്നും യുവാക്കൾ അവർ ആരാധിക്കുന്ന ആരുടെയെങ്കിലും ആത്മകഥ വായിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു.റാം നാഥ് കോവിന്ദിൻ്റെ ആത്മകഥാ പ്രകാശന വേളയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
"നിങ്ങൾ ആരാധിക്കുന്ന ആരുടെയെങ്കിലും ആത്മകഥ വായിക്കാൻ ഞാൻ യുവാക്കളോട് അഭ്യർത്ഥിക്കുകയാണ്. ഒരു ആത്മകഥ എന്നത് ഒരു പ്രത്യേക കാലഘട്ടത്തിലെ ചരിത്ര സംഭവങ്ങളെക്കുറിച്ച് വേറിട്ടൊരു കാഴ്ചപ്പാട് നൽകുന്നു; ജീവചരിത്രത്തിൽ പ്രതിപാദിക്കുന്ന കാലഘട്ടം ഒരാളെ ചരിത്രത്തോട് തന്നെ വളരെ അടുപ്പിക്കുന്നു. അതുകൊണ്ടാണ് കോവിന്ദ് ജി നടത്തിയ ഈ കഠിനാധ്വാനം ഭാവി തലമുറകൾക്കും, പ്രത്യേകിച്ച് യുവാക്കൾക്കും ഉപകാരപ്രദമാകുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രത്യാശിക്കുന്നത്..."
കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തില്‍ വീണ്ടും അഴിച്ചുപണി; ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ വീണ്ടും മാറ്റി
ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ വീണ്ടും മാറ്റി കേന്ദ്രസര്‍ക്കാര്‍. കമ്പനികാര്യ മന്ത്രാലയ സെക്രട്ടറിയായിരുന്ന ദീപ്തി ഗൗര്‍ മുഖര്‍ജിയെ ആണ് പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. കഴിഞ്ഞ മാസം 23 ന് നിയമിച്ച നരേഷ് പാല്‍ ഗാംഗ് വാറിനെയാണ് മാറ്റിയത്.
പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ രാജ്യവ്യാപകപ്രക്ഷോഭം ശക്തമായതോടെയാണ്, ജൂലൈ 23 ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായ വിനീത് ജോഷിയെ മാറ്റി, നരേഷ് പാല്‍ ഗാംഗ് വാറിനെ നിയമിച്ചത്. നരേഷിനെ നിയമിച്ച് 17 ദിവസത്തിനുശേഷമാണ് വീണ്ടും മാറ്റം വരുത്താന്‍ കാബിനറ്റ് നിയമന സമിതി തീരുമാനിച്ചത്. 1993 ബാച്ച് മധ്യപ്രദേശ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയാണ് പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായ ദീപ്തി ഗൗര്‍ മുഖര്‍ജി.
യുവജനകാര്യ വകുപ്പ് സെക്രട്ടറി പല്ലവി ജെയിന്‍ ഗോവില്‍ ആണ് പുതിയ കമ്പനികാര്യ സെക്രട്ടറി. 1994 ബാച്ച് രാജസ്ഥാന്‍ കേഡര്‍ ഐഎഎസ് ഓഫീസറായ നരേഷ് പാല്‍ ഗാംഗ് വാറിന് പകരം നിയമനം നല്‍കിയിട്ടില്ല. നേരത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും മാറ്റിയ വിനീത് ജോഷിയെ പഞ്ചായത്തീരാജ് വകുപ്പ് സെക്രട്ടറിയായി നിയമിച്ചിരുന്നു.
തിരൂർ: 2022 ലോകകപ്പ് ജേതാക്കളായ അർജന്റീന ഫുട്ബോൾ ടീമിന്റെ മത്സരം കേരളത്തിൽ സംഘടിപ്പിക്കാൻ ശ്രമിച്ചത് സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന് മുൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ഇൗ വിഷയത്തിൽ ഒരു ചില്ലിക്കാശ് പോലും സംസ്ഥാന സർക്കാരിന് നഷ്ടമുണ്ടായിട്ടില്ല. മത്സരം നടത്താൻ അർജന്റീന ഫുട്ബോൾ അസോസിയേഷനും സ്പോൺസറും തമ്മിലാണ് കരാറൊപ്പിട്ടത്. ഇൗ കരാറുമായി ബന്ധപ്പെട്ട് സർക്കാരിന് ഒരു ബാധ്യതയും ഉണ്ടായിട്ടില്ലെന്നും വി. അബ്ദുറഹിമാൻ വ്യക്തമാക്കി. വാർത്താ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേന്ദ്ര കായിക, ധന മന്ത്രാലയങ്ങളുടെ അനുമതി വാങ്ങിയാണ് അർജന്റീന ടീമിനെ കൊണ്ടുവരാൻ ശ്രമം തുടങ്ങിയത്. സ്പോൺസർക്ക് പണമടയ്ക്കുന്നതിന് റിസർവ് ബാങ്കിന്റെ അനുമതിയുമുണ്ടായിരുന്നു. പൊതുമേഖലാ ബാങ്ക് വഴിയാണ് സ്പോൺസർ എ.എഫ്.എയ്ക്ക് പണമടച്ചത്. കായിക വകുപ്പ് സെക്രട്ടറിയുടെ അപേക്ഷ പ്രകാരം മാത്രമേ കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങൾ ഇത്തരം അനുമതികൾ നൽകൂ. അതിനാൽ കായികവകുപ്പ് ഒന്നും അറിഞ്ഞിരുന്നില്ലെന്ന പ്രചാരണം പച്ചക്കള്ളമാണെന്നും മുൻ മന്ത്രി പറഞ്ഞു.
അർജന്റീന ടീമിന്റെ സന്ദർശനത്തിന് കഴിഞ്ഞ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരിക്കുന്നതിന് പകരമായി സ്പോൺസർക്ക് സ്റ്റേഡിയത്തിന്മേൽ അവകാശം അനുവദിച്ചുവെന്ന പ്രചാരണം അങ്ങേയറ്റം ദുരുദ്ദേശപരവുമാണ്.
സമഗ്ര കായിക വികസനം ലക്ഷ്യമിട്ട് വിദേശ സർക്കാരുകളുമായി സഹകരിച്ചുള്ള വിപുലമായ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ സർക്കാർ തുടക്കം കുറിച്ചിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അർജന്റീന ഫുട്ബോൾ ടീമിനെ ക്ഷണിച്ചത് ഇൗ പ്രവർത്തനങ്ങളുടെ ഭാഗമായാണ്. കായിക പ്രേമികൾക്ക് മെസിയടങ്ങുന്ന ടീമിന്റെ മത്സരം കാണാൻ അവസരം ഒരുക്കാനാണ് പരിശ്രമിച്ചത്. കേരളത്തിലെ ഫുട്ബോൾ ആരാധകർക്കും ഫുട്ബോളിലേക്ക് കടന്നുവരുന്നവർക്കും വലിയ ആവേശം സമ്മാനിക്കാൻ ഈ മത്സരത്തിന് സാധിക്കുമായിരുന്നു -അബ്ദുറഹിമാൻ കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരമാണ് അർജന്റീന ടീം സൗഹൃദ മത്സരത്തിന് സന്നദ്ധത അറിയിച്ചത്. സ്പോൺസറാകാൻ താൽപ്പര്യം അറിയിച്ച് രണ്ട് സ്ഥാപനങ്ങൾ സർക്കാരിനെ സമീപിച്ചിരുന്നു. ആദ്യം സ്പോൺസറായി നിശ്ചയിച്ചവർ വ്യവസ്ഥ പാലിക്കാത്തതിനെ തുടർന്ന് പിന്നീട് താൽപ്പര്യം അറിയിച്ച റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്പോൺസറായി നിശ്ചയിക്കുകയും അവർ എ.എഫ്.എ യുമായി കരാറിൽ ഏർപ്പെടുകയും ചെയ്തു.
മത്സരവുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാധ്യതയും സ്പോൺസറാണ് വഹിക്കേണ്ടതെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ വരുന്ന വിവരം എ.എഫ്.എ ഒൗദ്യോഗികമായും അവരുടെ സാമൂഹ്യമാധ്യമത്തിലൂടെയും പ്രഖ്യാപിച്ചതാണെന്നും മുൻ കായികമന്ത്രി വ്യക്തമാക്കി.
ഏതൊരു രാജ്യത്തെയും കായികമേഖലയുമായി ബന്ധപ്പെട്ട അസോസിയേഷനുകൾ തികച്ചും സ്വകാര്യമായ സംഘടനകളാണ്. അവരുമായി സർക്കാർ നേരിട്ട് കരാറിലോർപ്പെടുന്നത് ശരിയായ നടപടിയല്ല. അതുകൊണ്ടാണ് സ്വകാര്യ സ്പോൺസറെ കണ്ടെത്തിയത്. എഎഫ്എയ്ക്കും അത്തരത്തിൽ ഒരു സ്പോൺസറെയാണ് താൽപ്പര്യമെന്ന് അറിയിച്ചിരുന്നു.
അതത് സമയത്തെ കായികവകുപ്പ് സെക്രട്ടറി, കായിക ഡയറക്ടർഎന്നിവരുമായി ചേർന്ന് ചർച്ച നടത്തിയ ശേഷം, അവർ മുഖേനയാണ് എ.എഫ് എ യുമായി ആശയവിനിമയം നടത്തിയത്. എഎഫ്.എ യുമായി ഓൺലൈനായി നടന്ന ആശയവിനിമയങ്ങളെ തുടർന്നാണ് സ്പെയ്നിലെ മാഡ്രിഡിൽ വെച്ച് അവരുമായി ചർച്ച നടത്തിയത്. ഈ സന്ദർശനത്തെ തുടർന്നാണ് എഎഫ്.എ യും സ്പോൺസറും കരാറിൽ ഏർപ്പെട്ടത്. അർജന്റീന സോക്കർ സ്‌കൂളുകൾ കേരളത്തിൽ തുടങ്ങുക, കായികപരിശീലന അക്കാദമികൾ ആരംഭിക്കുക, നമ്മുടെ കോച്ചുമാർക്ക് പരിശീലനം നൽകുക തുടങ്ങിയ കാര്യങ്ങളും ചർച്ചയുടെ ഭാഗമായി പരിഗണനയിലുണ്ടായിരുന്നു -അബ്ദുറഹിമാൻ പറഞ്ഞു.
അർജന്റീന ഫുട്ബോൾ ടീമിനെ ക്ഷണിക്കാൻ മാത്രമായിരുന്നില്ല ഈ സന്ദർശനം. ലോക ക്ലബ് ഫുട്ബോളിൽ ഒന്നാമതുള്ള സ്പെയ്നിലെ ലാ ലിഗ, സ്പെയ്ൻ ഹയർ സ്പോർട്സ് കൗൺസിൽ എന്നിവരുമായി സഹകരിക്കുന്നതിനും ചർച്ചകൾ നടത്തിയിട്ടുണ്ട്. കായികവൈദഗ്ധ്യ വികസനം, സ്പോർട്സ് സയൻസ്, സ്പോർട്സ് റിസർച്ച്, കായികമേഖലയുടെ ഡിജിറ്റലൈസേഷൻ തുടങ്ങിയ വിഷയങ്ങളിൽ സ്പെയ്ൻ ഹയർ സ്പോർട്സ് കൗൺസിലുമായി ചർച്ച നടത്തി. അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ സാങ്കേതിക സഹായം, സ്പോർട്സ് സ്‌കൂളുകളിലെ കരിക്കുലം പരിഷ്‌ക്കരണം, പാരാ ഫുട്ബോൾ, കായിക രംഗത്ത് സാമ്പത്തിക സഹായം തുടങ്ങിയ വിഷയങ്ങളിലാണ് ലാ ലിഗ പ്രതിനിധികളുമായി ചർച്ച നടത്തിയതെന്നും മന്ത്രി പറഞ്ഞു.
2023-ൽ സംസ്ഥാനം കൊണ്ടുവന്ന കായികനയത്തിലെ പ്രധാന നിർദ്ദേശമാണ് കായിക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുക എന്നത്. കായിക സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന് ഏറവും പ്രധാനമാണ് വിദേശ സഹകരണം. നിയമസഭ അംഗീകരിച്ച 2025–-26 ബജറ്റിലെ പ്ലാൻ റെറ്റപ്പ് പ്രകാരം കായികവികസന നിധി എന്ന ഹെഡ്ഡിൽ വിദേശ സഹകരണത്തിന് ഉൾപ്പെടെ ചെലവഴിക്കാൻ 8.4 കോടി രൂപ അനുവദിച്ചിട്ടുണ്ടായിരുന്നു.
കഴിഞ്ഞ സർക്കാർ ഇറ്റലി, ഓസ്‌ട്രേലിയ, നെതർലന്റ്‌സ്‌, ക്യൂബ എന്നീ രാജ്യങ്ങളുമായി വിവിധ കായികസഹകരണ പരിപാടികൾ നടപ്പാക്കിയിരുന്നു. ക്യൂബയുമായി സഹകരിച്ച് 2024 ൽ ചെ സ്മാരക ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. നെതർലൻഡ്‌സ് ഫുട്‌ബോൾ അസോസിയേഷനും നെതർലൻഡ്‌സിലെ ബൊവ്‌ലാൻഡർ ഫൗണ്ടേഷനുമായി ചേർന്ന് ഫുട്‌ബോൾ, ഹോക്കി പരിശീലന പദ്ധതി നടപ്പാക്കി. ഓസ്‌ട്രേലിയയിലെ വിക്ടോറിയ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചുള്ള പദ്ധതി പ്രകാരം പരിശീലകർക്കുള്ള പരിശീലനം നടന്നു. ഇറ്റലിയിലെ എസി മിലാനുമായി ചേർന്ന് ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂളിൽ ഫുട്‌ബോൾ അക്കാദമി കൊണ്ടുവന്നു.
ജിസിഡിഎ സർക്കാരിന് നൽകിയ കത്ത് പ്രകാരമാണ് കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മത്സരം നടത്താൻ തീരുമാനിച്ചത്. മത്സരത്തിന് വേണ്ടി മാത്രമായി സർക്കാർ പിഎസ്‌യു ആയ സ്‌പോർട്‌സ് കേരള ഫൗണ്ടേഷന് സ്റ്റേഡിയം കൈമാറാൻ ജിസിഡിഎ തിരുമാനിക്കുകയായിരുന്നു. സ്‌റ്റേഡിയം സജ്ജമാക്കുന്നതിനുള്ള പ്രവൃത്തികളുടെ സാമ്പത്തിക ഉത്തരവാദിത്തം സ്‌പോൺസർ നിർവഹിക്കണമെന്ന്‌ തീരുമാനിച്ചിരുന്നു. സ്റ്റേഡിയത്തിന്മേൽ ഒരവകാശവും സ്‌പോൺസർക്ക് നൽകിയില്ല. സ്റ്റേഡിയം ആർക്കും കൈമാറാൻ തീരുമാനിച്ചിട്ടില്ലെന്ന് ജിസിഡിഎ ചെയർമാൻ വ്യക്തമാക്കിയതാണെന്നും വി. അബ്ദുറഹിമാൻ പറഞ്ഞു.
അധികാരമേറി മൂന്ന്‌ മാസത്തിനകം തന്നെ, കാലവർഷക്കെടുതി അടക്കമുള്ള വിഷയങ്ങൾ നേരിടുന്നതിൽ പരാജയപ്പെടുകയും സംഘപരിവാറിന്റെ അജണ്ടകൾ നടപ്പാക്കാൻ പരവതാനി വിരിച്ചു കൊടുക്കുന്നത്‌ ജനങ്ങൾക്ക്‌ ബോധ്യമാവുകയും ചെയ്‌തതിന്റെ നാണക്കേട്‌ മറയ്‌ക്കാൻ കഴിഞ്ഞ സർക്കാരിനെതിരെ വസ്‌തുതാവിരുദ്ധമായ ആരോപണങ്ങൾ ഉയർത്തിക്കൊണ്ടു വരികയാണെന്ന്‌ വി. അബ്‌ദുറഹിമാൻ പറഞ്ഞു. മെസിയുമായി ബന്ധപ്പെട്ട വിഷയം കൂടുതൽ ജനശ്രദ്ധ നേടും എന്നതിനാൽ അത്‌ തെരഞ്ഞെടുക്കുകയായിരുന്നു. നേരത്തേ ഉയർത്തിയ ഇ‍ൗ ആരോപണങ്ങൾക്കെല്ലാം അന്ന്‌ തന്നെ മറുപടി നൽകിയതാണ്‌. ഇടതുപക്ഷത്തിനെതിരായ കൃത്യമായ അജണ്ടയോടെ തയ്യാറാക്കുന്ന ഇ‍ൗ ദുരാരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും വി .അബ്‌ദുറഹിമാൻ പറഞ്ഞു.
തിരുവനന്തപുരം: നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ. എൻഎസ്എസ്സിൽ ഇന്ന് ഒട്ടും ജനാധിപത്യമില്ലെന്ന് ആരോപിച്ച അദ്ദേഹം, സംഘടന ചില 'ഇത്തിൾക്കണ്ണികളുടെ' പിടിയിലാണെന്നും തുറന്നടിച്ചു. തിരുവനന്തപുരം സ്റ്റാച്യുവിലെ മന്നം ക്ലബ്ബിൽ സംഘടിപ്പിച്ച ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് ഗണേഷ് കുമാർ ഇക്കാര്യങ്ങൾ പറഞ്ഞത്. എൻഎസ്എസ് കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റപ്പെട്ടതിന് ശേഷം ഗണേഷ് കുമാർ മുൻപും സംഘടനയ്‌ക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇത്രയും കടുത്ത ഭാഷയിലുള്ള കടന്നാക്രമണം ഇതാദ്യമായാണ്.
'ഒരു പദവിയിൽ ഇരിക്കുമ്പോൾ അതനുസരിച്ച് ചിന്തിക്കണം. മന്നത്ത് ആചാര്യനിരുന്ന കസേരയിൽ ഇരിക്കുമ്പോൾ അതിനെ കുറിച്ച് ചിന്തിക്കണം. ആരിരുന്ന കസേരയാണെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കനകസിംഹാസനത്തിൽ ഏത് ശുനകനും കയറിയിരിക്കാം എന്ന് തോന്നിക്കുന്ന തരത്തിൽ പെരുമാറരുത്. ശുനകനാണെന്നുള്ള ഓർമയില്ലെങ്കിലും കനകസിംഹാസനത്തിലാണ് ഇരിക്കുന്നതെന്ന ഓർമ എല്ലാവർക്കും നല്ലതാണ്.' -കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പരോക്ഷമായി ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
മന്നത്ത് ആചാര്യനും ശബരിമല അയ്യപ്പനും വേണ്ടി സമരം ചെയ്യുന്നത് അഭിമാനമാണ്. എന്നാൽ ഇത്തരം ഇത്തിൾക്കണ്ണികൾക്കുവേണ്ടി നായർ സമുദായാംഗങ്ങൾ തെരുവിലിറങ്ങുന്നത് ഈ സമുദായത്തിനും അതിന്റെ മന്നത്ത് ആചാര്യനും സഹിക്കാൻ കഴിയാത്ത കാര്യമാണ്. എൻഎസ്എസ്സിൽ നടക്കുന്ന ഏറ്റവും വലിയ അഴിമതി സ്വജനപക്ഷപാതമാണ്. ഒരാൾ തന്റെ കുടുംബത്തിൽ നിന്ന് മാത്രം 43 പേരെ ജോലിക്ക് വെച്ചു -ഗണേഷ് കുമാർ പറഞ്ഞു.
'എൻഎസ്എസ് എന്തുകൊണ്ട് മെഡിക്കൽ കോളേജ് തുടങ്ങിയില്ല? മെഡിക്കൽ കോളേജിലെ തൂപ്പുജോലിക്ക് കേറാൻ പോലും യോഗ്യതയുള്ളവർ ഈ വ്യക്തിയുടെ കുടുംബത്തിൽ ഇല്ലാത്തതുകൊണ്ടാണത്. അല്ലാതെ എൻഎസ്എസ്സിന് പണമില്ലാത്തതുകൊണ്ടല്ല. ഒരു ഐടി പാർക്ക് തുടങ്ങി സമുദായത്തിലെ യുവതീയുവാക്കൾക്ക് ജോലി കൊടുക്കാൻ എൻഎസ്എസ് ശ്രമിച്ചില്ല. പകരം ചായക്കട തുടങ്ങിക്കോളാനാണ് പറഞ്ഞത്. തിരുവനന്തപുരത്തെ പ്രമുഖ നായർ നേതാക്കന്മാരൊക്കെ ഇപ്പോൾ ചായക്കട നടത്തുകയാണ്.' -ഗണേഷ് കുമാർ തുറന്നടിച്ചു.
എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ വീണതില്‍ നിര്‍ണായക വഴിത്തിരിവ്; പൈലറ്റ് കഞ്ചാവ് അടിച്ചു കിറുങ്ങി, രണ്ടാം ഫലവും പോസിറ്റീവ്
ന്യൂഡല്‍ഹി: ഫുക്കെറ്റില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ വീണ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. വിമാനത്തിന്റെ പൈലറ്റ് ഇന്‍ കമാന്‍ഡിന്റെ രണ്ടാം ലഹരി പരിശോധനാഫലവും പോസിറ്റീവ്. പൈലറ്റ് മാരിജുവാന ഉപയോഗിച്ചിരുന്നുവെന്നാണ് തെളിഞ്ഞത്. ആദ്യ പരിശോധനാഫലവും പോസിറ്റീവ് ആയിരുന്നു.
വിമാനം ആകാശച്ചുഴിയില്‍ വീണോയെന്ന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) അന്വേഷിക്കുന്നുണ്ട്. ഫ്രഞ്ച് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് അന്വേഷണ ഏജന്‍സി ബിഇഎയും എയര്‍ബസ് ടീമും എഎഐബിയെ അന്വേഷണത്തില്‍ സഹായിക്കുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ രണ്ട് പൈലറ്റുമാരെയും ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടുണ്ട്.
എയര്‍ ഇന്ത്യ AI2379 വിമാനം ഈ മാസം നാലാം തീയതിയാണ് യാത്രയ്ക്കിടെ 300 അടി താഴ്ചയിലേക്ക് പതിച്ചത്. വിമാനം പെട്ടെന്ന് താഴ്ന്നതിനെത്തുടര്‍ന്ന് 20 ഓളം യാത്രക്കാര്‍ക്കും രണ്ട് ക്രൂ അംഗങ്ങള്‍ക്കും പരിക്കേറ്റിരുന്നു. വിമാനജീവനക്കാര്‍ക്ക് നട്ടെല്ലിനും കഴുത്തിനുമാണ് പരിക്കേറ്റത്. വിമാനത്തില്‍ മൂന്ന് പിഞ്ചുകുട്ടികള്‍ അടക്കം 137 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
തുടക്കത്തില്‍ മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നായിരുന്നു പറഞ്ഞിരുന്നത്. ആകാശച്ചുഴിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് വിമാനം താഴ്ചയിലേക്ക് പതിച്ചതാണ് അപകട കാരണമെന്നായിരുന്നു ആദ്യം എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ ആകാശച്ചുഴിക്ക് പകരം യാത്രയ്ക്കിടെ സഞ്ചരിച്ചിരുന്ന ഉയരത്തില്‍ നിന്ന് പെട്ടെന്ന് വിമാനം താഴ്ചയിലേക്ക് പതിച്ചതാണ് സംഭവത്തിന് കാരണമെന്നാണ് പിന്നീട് മറ്റൊരു പ്രസ്താവനയില്‍ എയര്‍ഇന്ത്യ വ്യക്തമാക്കിയത്. വിമാനത്തിന്റെ ട്രിപ്പിള്‍ ഹൈഡ്രോളിക് സിസ്റ്റത്തിന് തകരാര്‍ സംഭവിച്ചതായാണ് എയര്‍ലൈന്‍ പൈലറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ക്യാപ്റ്റന്‍ സാം തോമസ് അഭിപ്രായപ്പെട്ടത്.
വിനോദിനേയും ആയിഷയേയും ഒന്നിപ്പിച്ച കൊച്ചുമിടുക്കി; വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ നിവിന്‍ പോളി ഞെട്ടി
തട്ടത്തിന്‍ മറയത്തിലെ ഏറ്റവും മനോഹരമായ സീനുകളിലൊന്നില്‍ നിവിനൊപ്പം അഭിനയിച്ചൊരു കൊച്ചു മിടുക്കിയുണ്ട്. ആയിഷയെ കാണാന്‍ ആശുപത്രിയിലെത്തിയ വിനോദിന് സ്‌റ്റെന്‍സില്‍ നല്‍കുകയും മറ്റാര്‍ക്കും അറിയാത്ത കോഡ് ഭാഷ പഠിപ്പിക്കുകയും ചെയ്‌തൊരു കാന്താരി. വര്‍ഷങ്ങള്‍ക്കിപ്പുറം വിനോദ് ആ കാന്താരിയെ കണ്ടുമുട്ടിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെങ്ങും ആ കൂടിക്കാഴ്ചയാണ് ചര്‍ച്ചാ വിഷയം.
പുതിയ ചിത്രം ബത്‌ലഹേം കുടുംബ യൂണിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി എറണാകുളം സെന്റ് തെരാസസില്‍ എത്തിയതായിരുന്നു. വേദിയില്‍ നിവിന്‍ സംസാരിക്കുന്നതിനിടെ സ്‌ക്രീനില്‍ തട്ടത്തിന്‍ മറയത്തിലെ രംഗം പ്ലേ ചെയ്തു. പിന്നാലെ അന്നത്തെ കൊച്ചുകുട്ടി നിവിന് മുന്നിലേക്ക് എത്തുകയായിരുന്നു. അന്നത്തെ കൊച്ചുമിടുക്കി ഇന്ന് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. വേദിയിലെത്തിയ പെണ്‍കുട്ടിയ്ക്ക് കൈ നല്‍കിയ നിവിന്‍ ഇത് വലിയ സര്‍പ്രൈസ് ആയെന്നും പറയുന്നുണ്ട്.
സിറിയയുടെ മുൻ പ്രസിഡൻ്റ് ബഷാർ അൽ അസദിനും സഹോദരനും അമ്മാവനും വധശിക്ഷ വിധിച്ച് കോടതി
ദമാസ്കസ്: സിറിയയുടെ മുൻ പ്രസിഡൻ്റ് ബഷാർ അൽ അസദിന് വധശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. മാനവികതയ്ക്ക് എതിരായ കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ, കൊലപാതകങ്ങൾ, അനധികൃതമായി ആളുകളെ തടങ്കലിൽ വയ്ക്കുക അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. ദമാസ്കസിലെ കോടതിയുടേതാണ് തീരുമാനം. ബഷാർ അൽ അസദിൻ്റെ അസാന്നിധ്യത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിഭാഗത്തിൻ്റെ സാന്നിധ്യമില്ലാതെ കോടതി വിചാരണ പൂർത്തിയാക്കുകയായിരുന്നു. അസദിൻ്റെ സഹോദരൻ മഹർ അൽ-അസദിനും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. അസദിൻ്റെ മാതൃ സഹോദരനായ അതീഫ് നജീബിനും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. 14 വർഷം നീണ്ട പ്രക്ഷോഭത്തിനിടെ കുട്ടികളെ അടക്കം കൊലപ്പെടുത്താനും രാജ്യത്തെ ഔദ്യോഗിക സംവിധാനങ്ങളെ അസദ് ദുരുപയോഗം ചെയ്തുവെന്ന് കോടതി കണ്ടെത്തി.
വിധി കേട്ട,  സിറിയയിലെ രക്തസാക്ഷികളുടെ കുടുംബങ്ങൾ തങ്ങളുടെ കുട്ടികളെ കൊന്ന അതീഫ് നജീബിനും നാടുകടത്തപ്പെട്ട ഏകാധിപതി ബഷർ അൽ അസദിനുമെതിരെ ദമാസ്കസ് തെരുവുകളിൽ ആഹ്ളാദ പ്രകടനം നടത്തി.
ശിക്ഷ വിധിക്കുന്ന സമയത്ത് അതീഫ് നജീബ് കോടതിയിൽ ഹാജരായിരുന്നു. കാൽ നൂറ്റാണ്ടോളം സിറിയ ഭരിച്ച ബഷാർ അൽ അസദിന്റെ ഭരണം അവസാനിച്ചത് 2024 ഡിസംബറിലാണ്. ദമാസ്കസിലേക്ക് വിമത സേനയെത്തിയതോടെ ബഷാർ അൽ അസദ് കുടുംബത്തോടൊപ്പം മോസ്കോയിലേക്ക് പലായനം ചെയ്യുകയായിരുന്നു. റഷ്യയിൽ തുടരുന്നതിനാൽ വിധി ഉടൻ നടപ്പാക്കാനാവില്ല.
എൽപിഎസ്ടി റാങ്ക് ഹോൾഡർമാർമാരുടെ സമരം: 37 ദിവസത്തിന് ശേഷം ഒത്തുതീർപ്പ്, സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ 37 ദിവസമായി നടത്തിവന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാർമാരുടെ സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി നടത്തിയ ചർച്ചയിലാണ് സമവായമായത്. വിദ്യാർത്ഥി അധ്യാപക അനുപാതം അടക്കം പരിശോധിക്കാൻ 45 ദിവസത്തെ സാവകാശമാണ് സർക്കാർ തേടിയത്.
പ്രതിപക്ഷപാർട്ടികൾ സമരം ഏറ്റെടുക്കാനുള്ള തീരുമാനത്തിലേക്ക് നീങ്ങുമ്പോഴാണ് സർക്കാർ കൂടുതൽ വിട്ടുവീഴ്ചക്ക് തയ്യാറായത്. വിദ്യാഭ്യാസ മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചക്കൊടുവിൽ സമരസമിതി സെക്രട്ടറി വളർമതി നിരാഹാരം അവസാനിപ്പിച്ചു. വിദ്യാർത്ഥി അധ്യാപക അനുപാതം 1: 30 ൽ നിന്ന് 1: 25 ആക്കണമെന്ന പ്രധാന ആവശ്യം പരിശോധിക്കാൻ സമയം വേണമെന്നാണ് സർക്കാർ നിലപാട്. പ്രധാന അധ്യാപക നിയമനം നേരിട്ട് നടത്തുമ്പോൾ തസ്തിക നിർണ്ണയം അടക്കമുള്ള കാര്യങ്ങളും പരിഗണിക്കും.
ഒന്നര വർഷ കാലാവധിയുള്ള പട്ടികയാണ്. കാലാവധി നീട്ടുന്ന കാര്യം അടക്കം അനുഭാവ പൂർവ്വം പരിദഗണിക്കും. സർക്കാർ നിലപാട് വിശ്വസിച്ച് കടുത്ത സമരങ്ങളിൽ നിന്ന് പിൻമാറുമെങ്കിലും സമരപ്പന്തൽ തുടരും. കഴിഞ്ഞ ദിവസങ്ങളിൽ പല സമരപരിപാടികളാണ് ഉദ്യോഗാർത്ഥികൾ നടത്തിയത്.
ബെംഗളൂരുവിൽ വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടിയെന്ന് നടൻ പ്രകാശ് രാജ്
ബെംഗളൂരു: കർണാടകയിൽ നടക്കുന്ന അതിതീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ്ഐആർ) നടപടികൾക്കിടെ തന്റെ വോട്ടവകാശം റദ്ദാക്കിയതായി നടനും രാഷ്ട്രീയ വിമർശകനുമായ പ്രകാശ് രാജ് . ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിമാറ്റപ്പെട്ട 65 ലക്ഷത്തോളം വോട്ടർമാരിൽ ഒരാളാണ് താനെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
തന്റെ വോട്ടവകാശം നിഷേധിക്കപ്പെട്ട നടപടിയെ "നല്ല തമാശ" എന്ന് പരിഹസിച്ചാണ് 61-കാരനായ നടൻ രംഗത്തെത്തിയത്.
"പ്രിയ സുഹൃത്തുക്കളെ, നിങ്ങളുമായി ഒരു തമാശ പങ്കുവെക്കാനുണ്ട്. എസ്‌ഐആറിന് ശേഷം ബെംഗളൂരു മണ്ഡലത്തിൽ നിന്ന് വോട്ടവകാശം റദ്ദാക്കപ്പെട്ട 65 ലക്ഷം വോട്ടർമാരിൽ ഒരാളാണ് ഞാൻ. നല്ല തമാശ, അല്ലേ? ഞാൻ ജനിച്ചതും വളർന്നതും ഈ മണ്ഡലത്തിലാണ്. എന്റെ സ്കൂൾ, കോളേജ് പഠനവും നാടക പ്രവർത്തനങ്ങളുമെല്ലാം ഇവിടെയായിരുന്നു. നിങ്ങളുടെ അറിവിലേക്കായി പറയട്ടെ, ഞാൻ ഈ മണ്ഡലത്തിലെ എംപി സ്ഥാനാർത്ഥി കൂടിയായിരുന്നു. എന്തായാലും തമാശ നന്നായിട്ടുണ്ട്. ഗെയിം ഓൺ," - പ്രകാശ് രാജ് പറഞ്ഞു.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പ്രകാശ് രാജ് മത്സരിച്ചിരുന്നത്. നിലവിൽ കർണാടകയിൽ നടക്കുന്ന വോട്ടർ പട്ടിക തീവ്ര പരിശോധനയിൽ (SIR) ഏറ്റവും കൂടുതൽ ആശങ്ക നിലനിൽക്കുന്നത് ബെംഗളൂരു നഗരത്തിലാണ്.ഒന്നിലധികം വോട്ടർ ഐഡി കാർഡുകൾ കൈവശം വെച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് അടുത്തിടെ ബെംഗളൂരു കോടതി പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് വ്യവസ്ഥകളോടെ ജാമ്യം നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തെന്ന വെളിപ്പെടുത്തൽ.
ടി ജി മോഹന്‍ദാസിൻ്റെ ജാമ്യം; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: എഐവൈഎഫ്
തിരുവനന്തപുരം: ടി ജി മോഹന്‍ദാസിനെതിരായ കേസില്‍ പൊലീസ് വീഴ്ച പരിശോധിക്കണമന്ന ആവശ്യവുമായി എഐവൈഎഫ് . സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്‍ ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കി. കേസിൻ്റെ തുടക്കം മുതല്‍ പൊലീസ് നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം എന്നാണ് പാരാതിയിലെ ആവശ്യം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം എന്നും എഐവൈഎഫ് ആവശ്യപ്പെടുന്നു.
ഇന്നലെയാണ് ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച കേസില്‍ സംഘപരിവാര്‍ സഹയാത്രികന്‍ ടി ജി മോഹന്‍ദാസിന് ജാമ്യം ലഭിച്ചത്. പൊലീസിൻ്റെ ഗുരുതര വീഴ്ചകള്‍ എണ്ണമിട്ട് നിരത്തുന്നതായിരുന്ന തിരുവനന്തപുരം സിജെഎം കോടതിയുടെ ജാമ്യ ഉത്തരവ്. പ്രതിക്ക് നോട്ടീസ് നല്‍കാത്തത് പൊലീസിൻ്റെ പരാജയമാണെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. പ്രതിക്ക് നോട്ടീസ് നല്‍കാത്തത് പൊലീസിന് തൃപ്തികരമായി ന്യായീകരിക്കാനായില്ല എന്നാണ് കോടതി നിരീക്ഷണം. അറസ്റ്റ് സുപ്രിംകോടതി വിധിയുടെ ലംഘനമാണ്. സുപ്രിംകോടതിയുടെ ഭരണഘടനാപരമായ നിര്‍ദ്ദേശത്തെ പൊലീസ് അവഗണിച്ചു. അറസ്റ്റ് നിയമ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി ഉത്തരവില്‍ പറയുന്നു. നോട്ടീസ് നല്‍കാതെയുള്ള അറസ്റ്റ് നിയമ വിരുദ്ധമാണ്. നോട്ടീസ് നല്‍കുക എന്നത് പൊതുനിയമം. അറസ്റ്റ് അപൂര്‍വ്വമായ സാഹചര്യങ്ങളില്‍ മാത്രമാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കുന്നുണ്ട്. നോട്ടീസ് നല്‍കാത്തതിന് മതിയായ കാരണം പൊലീസിന് ബോധ്യപ്പെടുത്താനായില്ല എന്ന കണ്ടത്തെലുമുണ്ട്.
നോട്ടീസ് നല്‍കാതെ അറസ്റ്റ് ചെയ്യേണ്ട അസാധാരണ സാഹചര്യമില്ലെന്ന് പറഞ്ഞ കോടതി നോട്ടിസ് നല്‍കിയാല്‍ പ്രതി ഒളിവില്‍ പോകുമെന്ന പ്രോസിക്യൂഷന്‍ വാദം തള്ളുകയാണുണ്ടായത്. ശിക്ഷ ഏഴ് വര്‍ഷത്തില്‍ താഴെയെങ്കില്‍ നോട്ടീസ് നല്‍കാതിരിക്കാനാവില്ലെന്നും, ഇക്കാര്യത്തില്‍ പൊലീസിന് തടസവാദം പറയാനായില്ലെന്നും കോടതി പറയുന്നു. നോട്ടീസ് നല്‍കാതെയുള്ള അറസ്റ്റിന്റെ കാരണം റിമാന്‍ഡ് റിപ്പോര്‍ട്ടിലും ഇല്ല. പൊലീസിന്റേത് അനുമാനങ്ങള്‍ മാത്രമെന്നാണ് എസിജെഎം കോടതിയുടെ ഗുരുതര നിരീക്ഷണം.
ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യവും കോടതി തള്ളി. അന്വേഷണം പ്രാരംഭ ഘട്ടത്തിലെന്ന പൊലീസ് വാദവും കോടതി അംഗീകരിച്ചിട്ടില്ല. സുപ്രിംകോടതിയുടെ വിധിക്ക് നേരെ കണ്ണടയ്ക്കാനാവില്ലെന്നും നിയമത്തില്‍ നിന്ന് വ്യതിചലിച്ച് പ്രതിയെ പൊലീസിന് കസ്റ്റഡില്‍ വെക്കാനാവില്ലെന്നുമാണ് കോടതി നിരീക്ഷണം. എല്ലാ തെളിവുകളും പൊലീസ് ശേഖരിച്ചു. പ്രതിയുടെ വീട്ടില്‍ സെര്‍ച്ച് നടത്തി തെളിവുകള്‍ ശേഖരിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രതി തെളിവ് നശിപ്പിക്കുമെന്ന് പൊലീസിന് ബോധ്യപ്പെടുത്താനായില്ലെന്നതാണ് പൊലീസിന്റെ മറ്റൊരു വീഴ്ചയായി കോടതി വ്യക്തമാക്കുന്നത്. പ്രതി ഒളിവില്‍ പോകുമെന്ന സാഹചര്യവും പൊലീസിന് ബോധ്യപ്പെടുത്താനായില്ല. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത് കൊച്ചിയിലെ വീട്ടില്‍ നിന്നെന്നും കോടതി ചൂണ്ടിക്കാട്ടി.
സതീശൻ സാറിൻ്റെ പിള്ളേരെ രമേശൻ സാറിൻ്റെ പൊലീസ് പിടികൂടി, ഓപ്പറേഷന്‍ തൂഫാന്‍ പൊളിക്കാന്‍ വിട്ടതോ?: V K സനോജ്
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാനില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററും യൂത്ത് കോണ്‍ഗ്രസിന്റെ ബൂത്ത് ഭാരവാഹിയുമായ മുഹമ്മദ് ഹുസൈന്‍ പിടിയിലായ സംഭവത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. 'സതീശന്‍ സാറിൻ്റെ പിള്ളേരെ രമേശന്‍ സാറിൻ്റെ പൊലീസ് കാസര്‍കോട് നിന്ന് എംഡിഎംഎയുമായി പിടികൂടിയെന്ന ലേറ്റസ്റ്റ് വാര്‍ത്ത' എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു സനോജിൻ്റെ പ്രതികരണം. രമേശന്‍ സാറിന്റെ തൂഫാന്‍ പൊളിക്കാന്‍ സതീശന്‍ സാര്‍ ഇറക്കിവിട്ടവരാണോ ഇവരെന്നും സനോജ് ചോദിക്കുന്നുണ്ട്.
സതീശന്‍ സാറിൻ്റെ 'പിള്ളേരെ' രമേശന്‍ സാറിൻ്റെ പോലീസ് കാസര്‍ഗോഡ് നിന്ന് എംഡിഎംഎയുമായി പിടികൂടിയെന്നതാണ് ലേറ്റസ്റ്റ് വാര്‍ത്ത. പിടിയിലായവരില്‍ ഒരാള്‍ സ്വന്തം സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ 'വി ഡി സതീശൻ്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍' എന്ന് രേഖപ്പെടുത്തിയിരുന്നയാളാണത്രേ. അതുമാത്രമല്ല, 'ലീഡര്‍ വി ഡി സതീശന്‍' എന്ന ഗ്രൂപ്പിൻ്റെ അഡ്മിനും, സതീശനെ പ്രമോട്ട് ചെയ്യുന്ന വീഡിയോകള്‍ സ്ഥിരമായി പങ്കുവെക്കുന്നയാളുമാണെന്ന വിവരങ്ങളും പുറത്തുവരുന്നു…! ഇവര്‍ ഒരുമിച്ചുള്ള വീഡിയോകളും പുറത്ത് വരുന്നുണ്ട്.
പിടിയിലായവരില്‍ ഒരാള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കുന്ന ചിത്രങ്ങള്‍ സ്വന്തം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്ന വിവരവും പുറത്തുവരുന്നു.അറിയേണ്ടത് ചില കാര്യങ്ങളാണ്.രമേശന്‍ സാറിൻ്റെ 'തൂഫാന്‍' പൊളിക്കാന്‍ സതീശന്‍ സാര്‍ ഇറക്കിവിട്ടവരാണോ ഇവരെ…? രാഷ്ട്രീയ ബന്ധങ്ങള്‍ക്കപ്പുറം ഇവര്‍ക്ക് നേരത്തേ തന്നെ ഇത്തരം ഇടപാടുകളുണ്ടായിരുന്നോ…? ഇത്രയും അടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരാളെക്കുറിച്ച് വി ഡി സതീശന് ഒന്നും അറിയില്ലായിരുന്നോ…? പോലീസ് പിടികൂടുന്നതിന് മുമ്പ് തന്നെ രണ്ട് ജില്ലകളില്‍ ലഹരി വിതരണം ഇവര്‍ നടത്തിയെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ഇത് വെറുമൊരു ലഹരിക്കേസ് മാത്രമായി അവസാനിക്കേണ്ട വിഷയമല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്ന ലഹരി മാഫിയാ സംഘത്തിൻ്റെ അടിവേരുകള്‍ പുറത്തുകൊണ്ട് വരണം.
തിങ്കളാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഹുസൈന്‍ ലഹരിക്കേസില്‍ പിടിയിലാകുന്നത്. മുഹമ്മദ് ഹുസൈനൊപ്പം എറണാകുളം വെങ്ങോല സ്വദേശികളായ പി എ അബ്ദുള്‍ സലാം, കെ എച്ച് മുഹമ്മദ് ഹുസൈന്‍, പി എ അബ്ബാസ് എന്നിവരും പിടിയിലായിരുന്നു. കാലിക്കടവില്‍ വെച്ച് 139.29 ഗ്രാം എംഡിഎംഎയുമായാണ് സംഘം പിടിയിലാകുന്നത്. വെങ്ങോല പഞ്ചായത്തിലെ 142-ാം ബൂത്ത് പ്രസിഡന്റായിരുന്നു ഹുസൈന്‍. മുഹമ്മദ് ഹുസൈന്‍ കോണ്‍ഗ്രസിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിലും പങ്കെടുത്തിരുന്നു. മുമ്പ് ഹുസൈന്റെയും സലാമിന്റെയും വീട്ടില്‍ വി ഡി സതീശന്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിൻ്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
ശബരിമല കേസ്: സുപ്രീംകോടതി വിധി ഒക്ടോബറില്‍
ന്യൂഡല്‍ഹി: ശബരിമല കേസില്‍ സുപ്രീംകോടതി വിധി ഒക്ടോബറില്‍. ബോധ്ഗയ ക്ഷേത്ര കേസ് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ശബരിമല റഫറന്‍സ് കേസില്‍ ഒക്ടോബറില്‍ സുപ്രീംകോടതി വിധി ഉണ്ടാവുമെന്ന് സൂചിപ്പിച്ചത്. ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ആണ് ശബരിമല കേസില്‍ വിധി പറയുക.
ബോധ്ഗയ ക്ഷേത്ര കേസിലെ ചില നിയമപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരം ശബരിമല റഫറന്‍സിലെ ഭരണഘടനാപരമായ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ നിന്ന് ഉത്തരം കണ്ടെത്തേണ്ടതാണെന്നും അതുകൊണ്ട് ശബരിമല കേസിന് ശേഷം മാത്രമേ ബോധ്ഗയ ക്ഷേത്ര കേസ് പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ എന്നും വാദത്തിനിടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് ശബരിമല കേസില്‍ ഒക്ടോബറില്‍ വിധി ഉണ്ടാവുമെന്ന് ചീഫ് ജസ്റ്റിസ് സൂചന നല്‍കിയത്. ശബരിമല റഫറന്‍സില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയാന്‍ പോകുന്നത്.
മെയ് 14നാണ് കേസില്‍ വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയത്. നീണ്ട 16 ദിവസമാണ് കേസില്‍ വാദം കേള്‍ക്കല്‍ നടന്നത്. വിശ്വാസപരമായ കാര്യങ്ങളില്‍ അല്ലെങ്കില്‍ മതപരമായ കാര്യങ്ങളില്‍ കോടതി ഇടപെടലിന് എന്തുമാത്രം സാധ്യത ഉണ്ട് എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് സുപ്രീംകോടതി. കൂടാതെ ഏത് പരിധി വരെ കോടതിക്ക് ഇടപെടാം, മതപരമായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനാണോ അതോ വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനാണോ പ്രാധാന്യം നല്‍കേണ്ടത് തുടങ്ങിയ ഭരണഘടനാപരമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താന്‍ കൂടിയാണ് കേസ് പരിഗണിച്ചത്.
<svg viewBox="0 0 24 24" fill="none" xmlns="http://www.w3.org/2000/svg" stroke="white" stroke-width="2"></svg>
ശാസ്ത്ര പ്രചാരകനും ഇടതു ചിന്തകനുമായ ഡോ. എംപി പരമേശ്വരന്‍ അന്തരിച്ചു
തൃശൂര്‍: ആണവ ശാസ്ത്രജ്ഞനും ഇടതു ചിന്തകനുമായ ഡോ. എംപി പരമേശ്വരന്‍ അന്തരിച്ചു. രണ്ടു ദിവസം മുമ്പായിരുന്നു തൊണ്ണൂറ്റി രണ്ടാം പിറന്നാള്‍. തൃശൂരിലെ വസതിയില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം.
ശാസ്ത്ര പ്രചാരകനും വൈജ്ഞാനിക എഴുത്തുകാരനുമായ ഡോ. എംപി പരമേശ്വരന് കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. പരിസ്ഥിതി, മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധേയ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ 1935ലാണ് എംപി പരമേശ്വരന്റെ ജനനം. തിരുവനന്തപുരം എന്‍ജിനിയറിങ് കോളജ്, മോസ്‌കോ പവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കി. 1957 മുതല്‍ 1975 വരെ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ശാസ്ത്രജ്ഞനായിരുന്നു.
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച എംപി പരമേശ്വരന്‍ അറിയപ്പെടുന്ന ഇടതു ചിന്തകനുമായിരുന്നു. നാലാംലോക സിദ്ധാന്തവുമായി ബന്ധപ്പെട്ട്, കേരളത്തിലെ സിപിഎമ്മിനെ ഇളക്കിമറിച്ച വിവാദകാലത്ത് സിപിഎമ്മില്‍നിന്നു പുറത്താക്കപ്പെട്ടു
മലയാളത്തിലും ഇംഗ്ലീഷിലുമായി ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പരിഭാഷകളും നിര്‍വഹിച്ചിട്ടുണ്ട്. 1982ല്‍ ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ചു. എകെജിയെക്കുറിച്ചുള്ള സിനിമയില്‍ ഇഎംഎസിന്റെ വേഷം ചെയ്തു
വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷ ആവശ്യത്തിന് മുന്നിൽ വഴങ്ങി കേന്ദ്ര സർക്കാർ. വിഷയത്തിൽ പാർലമെന്റിൽ സമഗ്രമായ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു സഭയെ അറിയിച്ചു. വെറുമൊരു പ്രസ്താവനയിലൊതുക്കാതെ വിശദമായ ചർച്ച നടത്തുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ സഭയിലെത്തി വിഷയത്തിൽ മറുപടി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ആഴ്ചയായി സഭാ നടപടികൾ തടസ്സപ്പെട്ടതിന് ആര് സമാധാനം പറയുമെന്ന് ചോദിച്ച മന്ത്രി, മറുപടിയാണ് വേണ്ടതെങ്കിൽ അത് നൽകാൻ ആഭ്യന്തരമന്ത്രി തയ്യാറാണെന്നും അതിനാൽ പ്രതിപക്ഷം ബഹളം അവസാനിപ്പിച്ച് സഭ നടപടികളോട് സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട എല്ലാ വിഷയത്തിലും വിശദമായ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. ചര്‍ച്ചകള്‍ ആരംഭിക്കുമ്പോള്‍ അമിത് ഷാ തന്നെ സഭയില്‍ വിശദമായ മറുപടി നല്‍കും. എന്നാല്‍ അമിത് ഷായെ പൂര്‍ണമായി കേള്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാകണമെന്നും അദ്ദേഹം സംസാരിക്കുമ്പോള്‍ സഭയില്‍ ബഹളംവയ്ക്കാന്‍ പാടില്ലെന്നും റിജിജു പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.
'ചര്‍ച്ചയും വിശദീകരണവും നല്‍കുമ്പോള്‍ പ്രതിപക്ഷത്തോട് ഒറ്റക്കാര്യമേ പറയാനുള്ളൂ, ആഭ്യന്തര മന്ത്രി സംസാരിക്കുന്നതിനിടെ ശല്യമുണ്ടാക്കരുത്. സര്‍ക്കാരിന്റെയും ആഭ്യന്തര മന്ത്രിയുടെയും മറുപടി അവര്‍ കേള്‍ക്കണം. ചര്‍ച്ച ആരംഭിച്ചാല്‍ വാദപ്രതിവാദങ്ങളാകാം' -റിജിജു പറഞ്ഞു.
ജൂണ്‍ 20ന് ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരെ പെല്ലെറ്റ് ഗണ്‍ ഉപയോഗിച്ചത് ഉള്‍പ്പെടെ പൊലീസ് സ്വീകരിച്ച നടപടി ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷം ആഭ്യന്തര മന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രതിഷേധം ശക്തമായതോടെ, സഭാനടപടികള്‍ സ്തംഭിച്ച നിലയിലാണുള്ളത്. വര്‍ഷകാല സമ്മേളനത്തില്‍ ഇതുവരെ അമിത് ഷാ സഭയിലെത്തിയിട്ടില്ല.
ജെന്‍സിയെ പഠിക്കാന്‍ സംഘപരിവാര്‍; ബിജെപി ഉള്‍പ്പെടെ 32 സംഘടനകളുടെ യോഗം 19 മുതല്‍
വിശാഖപട്ടണം: അടുത്തയാഴ്ച വിശാഖപട്ടണത്ത് നടക്കാനിരിക്കുന്ന വാര്‍ഷിക ഏകോപന യോഗത്തില്‍ ബിജെപി ഉള്‍പ്പെടെയുള്ള 32 ആര്‍എസ്എസ് അനുബന്ധ സംഘടനകളിലെ ഉന്നത നേതാക്കള്‍ പങ്കെടുക്കും. നിലവിലെ സാമൂഹിക വിഷയങ്ങള്‍ക്കൊപ്പം യുവതലമുറയായ ജെന്‍സികള്‍ നേരിടുന്ന പ്രശ്‌നങ്ങളും യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാകും.
വിശാഖപട്ടണത്തെ ഗുഡിലോവയില്‍ ഓഗസ്റ്റ് 19നാണ് മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന യോഗം ആരംഭിക്കുന്നത്. ഓഗസ്റ്റ് 21ന് സമാപിക്കുന്ന യോഗത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാലെ എന്നിവര്‍ യോഗം നയിക്കും.
എല്ലാ സംഘടനകളും തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരങ്ങള്‍ പങ്കുവെക്കുകയും വിവിധ വിഷയങ്ങളില്‍ തങ്ങളുടെ നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുകയും ചെയ്യുമെന്ന് ആര്‍എസ്എസ് ദേശീയ മാധ്യമ വിഭാഗം തലവന്‍ സുനില്‍ അംബേക്കര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ജനസംഖ്യാ അസന്തുലിതാവസ്ഥ, ലഹരിവിമുക്ത ഭാരതം (നശാ മുക്തി), യുവജനങ്ങളില്‍ അവബോധം സൃഷ്ടിക്കല്‍, പഞ്ച പരിവര്‍ത്തനം നടപ്പിലാക്കല്‍, ഭാരതീയ വികസന സങ്കല്‍പ്പം തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. ബിജെപി ഉള്‍പ്പെടെയുള്ള 32 സംഘടനകളിലെയും ദേശീയ അധ്യക്ഷന്മാരും സംഘടനാ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും
എന്ത് ചെയ്താലും അധികമാകില്ല;രാജേഷിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; പിണറായി വിജയന്‍
തിരുവനന്തപുരം: കണ്ണൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും ഭാര്യയ്ക്ക് ജോലി നല്‍കുന്ന കാര്യം നീട്ടിക്കൊണ്ടുപോകരുതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാജേഷിന്റെ കുടുംബം അനാഥമാകാന്‍ പാടില്ല. ഇത്തരം സംഭവങ്ങളില്‍ നേരത്തെ സംസ്ഥാനം തീരുമാനിച്ച മാതൃകകള്‍ പിന്തുടരണം. അതിനേക്കാള്‍ കൂടുതല്‍ ചെയ്യാന്‍ സാധിക്കുമെങ്കില്‍ അതും നല്ലാതാണെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യയ്ക്ക് ജോലി നല്‍കുക എന്നത് ഏറ്റവും പ്രധാനമാണ്. കുട്ടികളുടെ വിദ്യാഭ്യാസവും ഏറ്റെടുക്കണമെന്നും പിണറായി വിജയന്‍ കൂട്ടിചേര്‍ത്തു. രാജേഷിന്റെ വീട്ടിലെത്തിയ് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജേഷിന്റെ മൃതദേഹത്തോട് അങ്ങേയറ്റത്തെ അനാദരവാണ് കാണിച്ചത്. അത് പൊതുസമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല. അപരന് വേണ്ടി ജീവന്‍ നല്‍കിയ മനുഷ്യനെ എല്ലാം മറന്ന് ആദരിക്കുന്ന സമൂഹമാണ് കേരളീയ സമൂഹം. എന്നാല്‍ നടന്ന കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നെന്നും പിണറായി വിജയന്‍ പറഞ്ഞു.
സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരായ വിദ്വേഷ പരാമർശം; ടി ജി മോഹൻദാസിന് ഉപാധികളോടെ ജാമ്യം
തിരുവനന്തപുരം: ജന്തര്‍മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ചെന്ന കേസില്‍ ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസിന് ജാമ്യം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം.
അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, അന്വേഷണത്തോട് സഹകരിക്കണം, സമാനമായ കുറ്റകൃത്യങ്ങളില്‍ ഇനി ഏര്‍പ്പെടരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് കോടതി നടപടി.
ഡല്‍ഹി ജന്തര്‍മന്തറിലെ പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലണമെന്നായിരുന്നു ടിജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോനാണ് ആദ്യം പരാതി നല്‍കിയത്. പിന്നാലെ നിരവധി പേര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ പൊലീസ് ടിജി മോഹന്‍ദാസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒടുവില്‍ പരാതികളെത്തി മൂന്നാം ദിവസമാണ് കേസെടുത്തത്.
ജൂലൈ 29നാണ് കലാപാഹ്വനത്തിന് കേസെടുത്തത്. ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ടി ജി മോഹന്‍ ദാസ് നടത്തിയത് ഹീനമായ പരാമര്‍ശങ്ങളാണ്. അശ്ലീലവും അധിക്ഷേപവും നിറച്ച വിഡിയോകള്‍ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ യൂട്യൂബ് ചാനല്‍ വഴി വിഡിയോകള്‍ പ്രചരിപ്പിച്ചെന്നായിരുന്നു എഫ്ഐആര്‍.
പ്രതിഷേധങ്ങള്‍ക്കൊടുവില്‍; വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ വീട്ടിലെത്തി ആഭ്യന്തര മന്ത്രിയും ഫിഷറീസ് മന്ത്രിയും
തിരുവനന്തപുരത്ത്: വിഴി‍ഞ്ഞത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി പതിനൊന്നാം നാൾ മന്ത്രിയെത്തി. കാണാതായ ജോണിൻ്റെ വീട്ടിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്തിയത്. പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തിരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കടലിൽ കാണാതായാൽ തിരച്ചിൽ നടത്തുന്നതിന് മാർഗ്ഗരേഖ ഉടൻ പുറത്തിറക്കുമെന്നും മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു.
കടലിൽ കാണാതായ 3 മത്സ്യതൊഴിലാളികൾക്കായുള്ള തിരച്ചിൽ 11ാം ദിവസവും തുടരുകയാണ്. നാവികസേനയുടെ ഐഎൻഎസ് കൽപ്പേനി വിഴിഞ്ഞത്തും മുതലപ്പൊഴിയിലും തെരച്ചിൽ നടത്തുന്നുണ്ട്. നീണ്ടകരയിൽ കാണാതായ ഗൗതമിന് വേണ്ടി കോസ്റ്റ് ഗാർഡ് തിരച്ചിൽ തുടരുകയാണ്.
ഇതാദ്യമായല്ല മത്സ്യത്തൊഴിലാളികളെ കാണാതാകുന്നത് എന്നതുള്‍പ്പെടെ മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട്, വിഴിഞ്ഞത്ത് കടലില്‍ കാണാതായ ജോണിന്റെ കുടുംബം. അത്തരം പരാമര്‍ശങ്ങള്‍ ആ കസേരയില്‍ ഇരുന്നു പറയരുത്. ഇനിയെങ്കിലും പരാമര്‍ശം നടത്തുമ്പോള്‍ ഒരു വിഭാഗം ആളുകളെ ആക്ഷേപിക്കരുതെന്നും ജോണിൻ്റെ മകള്‍ ജിജി പറഞ്ഞു.
മുഖ്യമന്ത്രി മാപ്പ് പറയണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്ന് ജോണിന്റെ മകള്‍ ജിജി പറഞ്ഞു. അത്തരം പരാമര്‍ശങ്ങള്‍ ഒരു ചെയറില്‍ ഇരുന്നുകൊണ്ട് പറയേണ്ടതല്ല. കമ്യൂണിറ്റിയേ തന്നെ അവഹേളിക്കുന്ന തരത്തിലായി മാറി. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ കുറിച്ച് ഞാന്‍ മന്ത്രിമാരോട് സൂചിപ്പിച്ചിരുന്നു. ആഭ്യന്തരമന്ത്രിക്ക് അതില്‍ വിഷമമുണ്ട്. പറയേണ്ടവര്‍ അത് പറയുന്നില്ല. ഇനി പരാമര്‍ശങ്ങള്‍ നടത്തുമ്പോഴെങ്കിലും ഒരു വിഭാഗം ജനതയെ അടിച്ചമര്‍ത്തുന്ന രീതിയിലാകരുത്. അവരുടെ കൂടി വോട്ടാണ് നിങ്ങളുടെ കസേരകള്‍ എന്ന് മറക്കാതിരിക്കുക. മുഖ്യമന്ത്രി ഇവിടേക്ക് വരണമെന്നും കുടുംബക്കാരെ ആശ്വസിപ്പിക്കണമെന്നും പറയുന്നില്ല. അതിനേക്കാളുപരി രക്ഷാപ്രവര്‍ത്തനത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് – ജിജി പറഞ്ഞു.
വേദനാജനകമായ അന്തരീക്ഷമായിരുന്നുവെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. അവര്‍ക്ക് നഷ്ടപ്പെട്ടത് വിലപ്പെട്ട ജീവനാണ്. വേദനയില്‍ ഞങ്ങളും പങ്കാളികളാകുന്നു. പ്രതീക്ഷയോടെ തിരച്ചില്‍ തുടരുകയാണ്. ഗവണ്‍മെന്റിന് ചെയ്യാന്‍ കഴിയുന്ന പരമാവധി കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ് – രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിലും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി തീരദേശവുമായി അടുത്ത ബന്ധമുള്ളയാളെന്നും അദ്ദേഹം ഒരിക്കലും തീരദേശത്തെയോ തീരദേശവാസികളേയോ ഒരിക്കലും അവഹേളിക്കില്ല – അദ്ദേഹം വ്യക്തമാക്കി.
ദുരന്ത മുഖങ്ങളിൽ സംസാരിക്കേണ്ടത് മാനവികതയുടെ ഭാഷ; അത് മന്ത്രിമാർ ഉൾപ്പെടെ മറന്നു: കെ.രാജൻ
ദുരന്ത നിവാരണ പ്രക്രിയയെ സർക്കാർ സമീപിച്ച രീതി ശരിയായില്ലെന്ന് കെ രാജൻ എം എൽ എ. ദുരന്ത മുഖങ്ങളിൽ സംസാരിക്കേണ്ടത് മാനവികതയുടെ ഭാഷയാണ് അത് മന്ത്രിമാർ ഉൾപ്പെടെ മറന്നുവെന്നും കെ.രാജൻ പറഞ്ഞു.
ഇതാദ്യമായല്ല മത്സ്യത്തൊഴിലാളികളെ കാണാതാകുന്നത് എന്നതുള്‍പ്പെടെ മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയ പരാമര്‍ശങ്ങൾ  അനാവശ്യമാണ്, വിഴിഞ്ഞത്ത് കടലില്‍ കാണാതായ ജോണിൻ്റെ കുടുംബം ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണം,. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങൾ  ഒരു വിഭാഗം ആളുകളെ അടച്ച് ആക്ഷേപിക്കലായി എന്നും രാജൻ കുറ്റപ്പെടുത്തി.
പിഎം ശ്രീ; യുഡിഎഫ് യോഗത്തില്‍ വിയോജിപ്പ് അറിയിക്കാന്‍ മുസ്ലിം ലീഗ്
പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫ് യോഗത്തില്‍ വിയോജിപ്പ് അറിയിക്കാന്‍ മുസ്ലിം ലീഗ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ മറുപടി കൂടി പുറത്ത് വന്നതോടെ പിന്മാറിയില്ലെങ്കില്‍ തിരിച്ചടിയെന്നാണ് ലീഗ് വിലയിരുത്തല്‍.
വരുന്ന യുഡിഎഫ് യോഗത്തില്‍ മുസ്ലീം ലീഗിൻ്റെ പിഎം ശ്രീ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കാനാണിപ്പോള്‍ നേതൃത്വത്തിൻ്റെ തീരുമാനം. പിഎം ശ്രീയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ അണികള്‍ക്കിടയിലടക്കം അത് കടുത്ത അതൃപ്തിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, പി എം ശ്രീയില്‍ മുന്നോട്ടുപോകാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തി വിഷയം കൂടുതല്‍ വഷളാക്കേണ്ട എന്ന നിലപാടിലാണ് യുഡിഎഫ്. കേന്ദ്രത്തിൻ്റെ ഇടപെടല്‍ സിലബസില്‍ ഉണ്ടായാല്‍ നിയമപരമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം.
പിഎം ശ്രീ ധാരണാപത്രത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് പിന്മാറാന്‍ കഴിയില്ലെന്നായിരുന്നു നേരത്തെ യുഡിഎഫ് വാദം. സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകാനും തീരുമാനിച്ചിരുന്നു. പദ്ധതിക്കായി ഇരുന്നൂറോളം സ്‌കൂളുകള്‍ തിരഞ്ഞെടുക്കാനായിരുന്നു ആലോചന. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പി എം ശ്രീ പദ്ധതി അറബിക്കടലില്‍ എറിയുമെന്ന് പ്രഖ്യാപിച്ച ലീഗ് നേതാക്കന്മാര്‍ക്കെതിരെ ഈ തീരുമാനത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
മുല്ലപ്പെരിയാർ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകർത്തി; അനുമതിയില്ലാതെ ഡ്രോൺ പറത്തി തമിഴ്നാട് സംഘം
ഇടുക്കി: അതീവ സുരക്ഷാ മേഖലയായ പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ വനം വകുപ്പിന്റെയോ പോലീസിന്റെയോ അനുമതിയില്ലാതെ തമിഴ്‌നാട് സംഘം ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി. കഴിഞ്ഞ ദിവസം കാർഷിക ആവശ്യങ്ങൾക്കായി മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തമിഴ്‌നാട് ഉയർത്തിയപ്പോഴായിരുന്നു സംഭവം. അണക്കെട്ടിന്റെ ഷട്ടർ ഉയർത്തുന്നതിനോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പ്രത്യേക പൂജകൾ നടത്തിയിരുന്നു. ഈ സംഘത്തോടൊപ്പം എത്തിയവരാണ് പെരിയാർ കടുവാ സങ്കേതത്തിന്റെ ആകാശദൃശ്യങ്ങൾ അനധികൃതമായി ഡ്രോൺ ഉപയോഗിച്ച് പകർത്തിയത്.
തുടർന്ന് ഈ ദൃശ്യങ്ങൾ തമിഴ്‌നാട് പെരിയകുളം എംഎൽഎയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. സംരക്ഷിത വനമേഖലയായ പെരിയാർ കടുവാ സങ്കേതത്തിൽ ഡ്രോണുകൾ പറത്തുന്നതിനും ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനും കർശന നിരോധനമുണ്ട്. യാതൊരുവിധ അനുമതിയും വാങ്ങാതെയാണ് അതീവ സുരക്ഷാ മേഖലയിൽ തമിഴ്‌നാട് സംഘം ഡ്രോൺ പറത്തിയതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ബംഗാളില്‍ മമതാ ബാനര്‍ജിയുടെ വാഹനത്തിന് നേരെ ആക്രമണം; ചെരുപ്പും കല്ലും വലിച്ചെറിഞ്ഞ് പ്രതിഷേധക്കാർ
കൊല്‍ക്കത്ത: പശ്ചാമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാഹനത്തിന് നേരെ ആക്രമണം. ബംഗാളിലെ ഹാലിസഹറിലാണ് സംഭവം നടന്നത്. മമതയുടെ വാഹനത്തിന് നേരെ പ്രതിഷേധക്കാര്‍ ചെരുപ്പും കല്ലുകളും വലിച്ചെറിഞ്ഞു. വാഹനത്തിന് നേരെ ചെളിയും പ്രതിഷേധക്കാര്‍ വാരിയെറിഞ്ഞു.
പൊലീസ് കസ്റ്റഡിയില്‍ മരിച്ച ടിഎംസി കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് മമതാ ബാനര്‍ജി ആരോപിച്ചു. തങ്ങള്‍ക്ക് നേരെ വലിയ കല്ലുകള്‍ എറിഞ്ഞെന്നും അസഭ്യം പറഞ്ഞെന്നും മമത പറഞ്ഞു. പൊലീസ് നോക്കിനില്‍ക്കെയാണ് ആക്രമണമെന്നും മമത ആരോപിച്ചു.
പരമോന്നത നേതാവ് മൊജ്തബ ഖമനയിയുടെ വീഡിയോ പുറത്ത് വിട്ട് ഇറാനിയൻ ഔദ്യോ​ഗിക മാധ്യമങ്ങൾ
തെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയിയുടെ വീഡിയോ പുറത്ത് വിട്ട് ഇറാനിയൻ ഔദ്യോ​ഗിക മാധ്യമങ്ങൾ. തീയതി വ്യക്തമല്ലാത്ത മൊജ്തബ ഖമനയിയുടെ ഒരു വീഡിയോയാണ് ഇറാനിയൻ മാധ്യമങ്ങൾ പുറത്ത് വിട്ടത്. ഒരു കൂട്ടം ആളുകൾക്ക് മതപാഠം നൽകുന്ന മൊജ്തബ ഖമനയിയാണ് പുതിയ ദൃശ്യങ്ങളിലുള്ളത്. വീഡിയോ യുദ്ധത്തിന് മുമ്പ് ചിത്രീകരിച്ചതാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങൾ എപ്പോൾ പകർത്തിയതാണെന്ന കാര്യത്തിൽ പോസ്റ്റിൽ യാതൊരു സൂചനകളും നൽകിയിട്ടില്ല.
ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ പുറത്തുവിടാനുള്ള കാരണം വ്യക്തമല്ല. മൊജ്തബ ഖമനയിയുടെ നിലവിലെ സ്ഥിതിയും ആരോഗ്യനിലയും സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തിപകരാൻ ദൃശ്യങ്ങൾ പുറത്ത് വിട്ട നടപടി ഇടയാക്കുമെന്ന് വിലയിരുത്തലുണ്ട്. വീഡിയോ പുറത്തുവിട്ട മാധ്യമങ്ങളിൽ ഒന്നായ മെഹർ ന്യൂസ് അർധ ഔദ്യോഗിക മാധ്യമമാണ്. പരമോന്നത നേതാവുമായി അടുത്ത ബന്ധമുള്ള മാധ്യമമായാണ് മെഹർ ന്യൂസ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഈ ദൃശ്യങ്ങൾ മറ്റ് ഇറാനിയൻ മാധ്യമങ്ങളിൽ വ്യാപകമായി പ്രസിദ്ധീകരിച്ചിട്ടില്ല.
ആകാശച്ചുഴിയല്ല, 145 പേരുമായി പറന്ന എയർ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് വീണതിൽ ട്വിസ്റ്റ്, പൈലറ്റിന്റെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റീവ്
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്. എയർ ഇന്ത്യയുടെ ഫൂക്കറ്റ് - ഡൽഹി വിമാനം ചൊവ്വാഴ്ച ആകാശച്ചുഴിയിൽ അകപ്പെട്ടതല്ലെന്ന റിപ്പോർട്ടുകൾ ശരിവച്ച് പൈലറ്റിന്റെ ഡ്രഗ് ടെസ്റ്റ് ഫലം. പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ (ഡോപ്പ്) കണ്ടെത്തി. പരിശോധന ഫലം എയർ ഇന്ത്യ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. പരിശോധനകൾ നടത്തിയെങ്കിലും തങ്ങളുമായി ഫലം പങ്കുവച്ചിട്ടില്ലെന്നാണ് വിമാനക്കമ്പനിയുടെ വിശദീകരണം.
എയർ ഇന്ത്യയുടെ ഫൂക്കറ്റ് - ഡൽഹി വിമാനം ചൊവ്വാഴ്ച ആകാശച്ചുഴിയിൽ അകപ്പെട്ട് അപകടം ഉണ്ടായെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. 145 പേരുമായി പറന്ന എയർബസ് എ320 വിമാനം ഒഡീഷയ്ക്ക് സമീപം ആകാശച്ചുഴിയിൽ അകപ്പെട്ടതായും തുടർന്ന് 300 അടി താഴ്ചയിലേക്ക് താഴുകയായിരുന്നു എന്നുമായിരുന്നു റിപ്പോർട്ട്. വിമാനം താഴ്ചയിലേക്ക് എത്തിയതോടെയുണ്ടായ അപകടത്തിൽ 13 യാത്രക്കാരെയും നാല് ക്രൂ അംഗങ്ങളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നാലെ നടത്തിയ നിർണായക അന്വേഷണത്തിലാണ് പൈലറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. സിവിൽ ഏവിയേഷന്‍ ചട്ടപ്രകാരം ക്രൂ അംഗങ്ങളെ ലഹരി പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. അങ്ങനെയാണ് പൈലറ്റിനെ വിവിധ പരിശോധനകൾക്ക് വിധേയമാക്കിയത്. അന്വേഷണ വിധേയമായി പൈലറ്റിനെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയെന്നും കമ്പനി അറിയിച്ചു.
പരിശോധനയുടെ ഭാഗമായി വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ടോ സാഹചര്യം കൈകാര്യം ചെയ്ത രീതി ശരിയായിരുന്നോ, കാലാവസ്ഥ മൂലമോ മറ്റേതെങ്കിലും കാരണത്താലോ സംഭവിച്ചതാണോ, ആഘാതം കാരണം വിമാനത്തിന് ഹൈഡ്രോളിക് തകരാർ സംഭവിച്ചോ, സംഭവത്തിന് ശേഷം വിമാനം ഡൽഹിയിലേക്ക് പറക്കണമായിരുന്നോ, വാരണാസി അല്ലെങ്കിൽ ലഖ്‌നൗ പോലുള്ള അടുത്തുള്ള ഏതെങ്കിലും വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടേണ്ടതായിരുന്നോ എന്നതടക്കമുള്ള എല്ലാവിധ പരിശോധനകളും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ബിജെപിക്ക് സുഖിക്കുന്ന വര്‍ത്തമാനം പറയരുതെന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധിയെ രണ്ട് പറഞ്ഞാല്‍ ബിജെപിക്ക് സുഖിക്കും. രാഹുല്‍ ഗാന്ധിയെ മോശമായി പറയുക എന്നതാണ് ബിജെപിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. അറിഞ്ഞോ അറിയാതെയോ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. ശശി തരൂർ അറിഞ്ഞുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ജെന്‍സി പ്രതിഷേധവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ നടത്തിയ പരാമര്‍ശത്തിലാണ് വിമര്‍ശനം.
സിജെപി പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ ഇടപെടലുകളും കഴിഞ്ഞ ദിവസം അലഹബാദില്‍ നടത്തിയ പരിപാടിയും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. പെല്ലറ്റ് ഗണ്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തിയ ആക്രമണം പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചത് രാഹുല്‍ ഗാന്ധിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍ നടത്തിയ സമരവും ജെന്‍സിക്ക് വേണ്ടിയായിരുന്നു. ഇതൊന്നും കാണാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് ശശി തരൂരിനോട് തന്നെ ചോദിക്കണമെന്നും കെ സി വോണുഗോപാല്‍ പറഞ്ഞു.
പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം ചെറുവയൽ രാമന്; കാർഷിക പുരസ്കാര ജേതാക്കളുടെ പട്ടിക പുറത്ത്
ഈ വർഷത്തെ സംസ്ഥാന കർഷക അവാർഡ് പ്രഖ്യാപിച്ചു. കൃഷിവകുപ്പ് മന്ത്രി ടി സിദ്ദീഖ് ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. കാർഷിക മേഖലയുടെ സമഗ്ര സംഭാവനകൾക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ നൽകുന്ന അവാർഡ് പത്മശ്രീ ചെറുവയൽ രാമന് അർഹനായി. പ്രശസ്തി അഞ്ച് ലക്ഷം രൂപയും രാമന് ലഭിക്കും.
കാർഷിക മേഖലയിൽ മികച്ച സേവനങ്ങൾ കാഴ്ച്ചവെച്ച മികച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന സി അച്യുതമേനോൻ അവാർഡിന് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും കണ്ണൂരിലെ ഉളിക്കൽ ഗ്രാമപഞ്ചായത്തും പങ്കിട്ടു. അതേ സമയം, മികച്ച കൃഷിഭവന് നൽകുന്ന വി വി രാഘവൻ സ്മാരക അവാർഡ് പത്തനംതിട്ട ‍ജില്ലയിലെ കുറ്റൂരിനും ലഭിച്ചു.അവാർഡുകൾ 2026 ഓഗസ്റ്റ് 17-ന് നടക്കുന്ന സംസ്ഥാന കർഷകദിനാഘോഷ ചടങ്ങിൽ വിതരണം ചെയ്യും.
വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ;സര്‍ക്കാര്‍ വെട്ടില്‍
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായി പാടാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് വിശദീകരണവുമായി ലോക്ഭവന്‍ രംഗത്തെത്തി. ഈ വിഷയത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നാണ് ലോക്ഭവന്‍ വ്യക്തമാക്കിയത്. ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് ചീഫ് സെക്രട്ടറി വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് നിര്‍ദേശിച്ചതെന്നു പറഞ്ഞായിരുന്നു സര്‍ക്കാര്‍ നേരത്തെ പ്രതിരോധിച്ചിരുന്നത്.
എന്നാൽ, ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കായി പ്രോട്ടോക്കോൾ വിഭാഗം നൽകിയ സർക്കുലറിൽ വന്ദേമാതരം പാടുന്നതിനെ കുറിച്ച് പരാമർശിച്ചിരുന്നില്ല. ദേശീയ ഗാനത്തെ കുറിച്ച് മാത്രമാണ് പരാമർശം. നേരത്തെ വിഡി സതീശൻ സർക്കാരിൻ്റെ സത്യാപ്രതിജ്ഞാ ചടങ്ങിൽ ലോക് ഭവൻ നിർദേശ പ്രകാരം വന്ദേമാതരം മുഴുവൻ പാടിയത് വിവാദമായിരുന്നു.
എന്നാല്‍ ലോക്ഭവന്റെ വിശദീകരണം വന്നതോടെ സര്‍ക്കാര്‍ വീണ്ടും വെട്ടിലായിരിക്കുകയാണ്. വന്ദേമാതരം പൂര്‍ണമായും ചൊല്ലാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഗവര്‍ണറുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി മറികടന്നുവെന്നാണ് മന്ത്രിമാര്‍ പ്രതികരിച്ചത്.
അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍; തലശ്ശേരി സബ് ജയിലില്‍
കണ്ണൂര്‍: പൊലീസിനെ വെല്ലുവിളിച്ച് ഒളിച്ചു നടന്ന അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍. കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് അര്‍ജുന്‍ ആയങ്കിയെ പൊലീസ് ഹാജരാക്കിയത്. എന്നാല്‍ ജാമ്യ ഹര്‍ജി നല്‍കാന്‍ അര്‍ജുന്റെ അഭിഭാഷകര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. അര്‍ജുന്‍ ആയങ്കിയെ തലശ്ശേരി സ്പെഷൽ സബ് ജയിലില്‍ അടച്ചു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തത്. കോടതി ജാമ്യം നല്‍കിയാല്‍ ഇന്നു തന്നെ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുക്കാന്‍ എറണാകുളം പൊലീസ് കണ്ണൂരിലെത്തിയിരുന്നു.
എന്നാല്‍ റിമാന്‍ഡ് ചെയ്തതോടെ, കോതമംഗലം ഊന്നുകല്‍ പൊലീസ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. ഈ അപേക്ഷ അംഗീകരിക്കുന്നതോടെ മാത്രമേ, എറണാകുളം പൊലീസിന് കസ്റ്റഡിയില്‍ ലഭിക്കുകയുള്ളൂ. ഇന്നുതന്നെ അര്‍ജുനെ കൊച്ചിയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുമെന്ന വിലയിരുത്തലിലായിരുന്നു ഊന്നുകല്‍ പൊലീസ് എത്തിയിരുന്നത്.
ദിവസങ്ങളോളം പൊലീസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിഞ്ഞ അര്‍ജുന്‍ ആയങ്കിയെ ഇന്നു പൂലര്‍ച്ചെയാണ് കണ്ണൂരില്‍ നിന്നും പൊലീസ് പിടികൂടിയത്. പുലര്‍ച്ചെ രണ്ടരയോടെ കണ്ണൂര്‍ നഗരത്തിലെ താളിക്കാവിലെ അപ്പാര്‍ട്ട്‌മെന്റില്‍ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്നാണ് അര്‍ജുന്‍ ആയങ്കി പിടിയിലാകുന്നത്. പൊലീസ് എത്തിയത് അറിഞ്ഞ് രക്ഷപ്പെടാന്‍ ഓടിയ അര്‍ജുന്‍ ആയങ്കിയെ പൊലീസ് വളഞ്ഞിട്ട് സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.
വിദ്യാര്‍ഥികളെ അധിക്ഷേപിച്ച കേസ്; സംഘപരിവാർ സഹയാത്രികൻ ടി ജി മോഹന്‍ദാസ് കസ്റ്റഡിയിൽ
കൊച്ചി: ഡൽഹിയിൽ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ വെടിവയ്ക്കണമെന്ന് പ്രസ്താവിച്ച സംഭവത്തില്‍ സംഘപരിവാർ സൈദ്ധാന്തികൻ ടിജി മോഹൻദാസ് കസ്റ്റഡിയിൽ. തിരുവനന്തപുരം സൈബർ പോലീസ് മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിലവിൽ വൈദ്യപരിശോധനയും നിയമനടപടികളും പുരോഗമിക്കുകയാണ്. ഇതെല്ലാം പൂര്‍ത്തീകരിച്ച് രാത്രിയോടെ ടിജിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
സമരരംഗത്തുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കണമെന്നും അവരുടെ വസ്ത്രധാരണത്തെ പരിഹസിച്ചും ടി ജി മോഹൻദാസ് മോശമായ പ്രസ്താവനകൾ നടത്തിയിരുന്നു. ഇതിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിട്ടും ടി ജി മോഹൻദാസിനെതിരെ കേസ് എടുക്കാൻ കേരളത്തിലെ ആഭ്യന്തര വകുപ്പ് നാല് ദിവസത്തിന് ശേഷം ജൂലൈ 29 നാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തത്.
അതേ സമയം, ഇന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മോഹൻദാസിനെ അറസ്റ്റ് ചെയ്യുന്നതിൽ താനല്ല തീരുമാനമെടുക്കേണ്ടതെന്ന് വ്യക്തമാക്കിയിരുന്നു. ഇത് വിവാദമായതിനെ തുടർന്നാണ് പൊലീസ് റെയ്ഡിന് ഒരുങ്ങിയത്
വളപട്ടണം സ്റ്റേഷനില്‍ മാത്രം 12 കേസുകളില്‍ പ്രതി : അര്‍ജുന്‍ ആയങ്കിയെ കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കാന്‍ നീക്കം
കണ്ണൂർ : അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ പൊലീസ് കാപ്പ ചുമത്തും. 23 കേസുകളിൽ പ്രതിയായ അർജുൻ കൊടും ക്രിമിനലെന്ന് പൊലീസ് റിപ്പോർട്ട് നൽകും. അർജുനെതിരെ രണ്ട് വധ ശ്രമക്കേസുകളും, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കൽ കേസും , തട്ടി കൊണ്ട് പോകൽ കേസും, അടക്കം ഗുരുതര വകുപ്പുകൾ ചേർത്തുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2014 മുതൽ അർജുൻ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണ്. പല കേസുകളിലും നേരത്തെ കുറ്റപത്രം നൽകിയിരുന്നു. അർജുനെതിരെ വളപ്പട്ടണം പൊലീസ് സ്റ്റേഷനിൽ മാത്രമുള്ളത് 12 കേസുകളാണ്. പുതിയ കേസുകൾ ഉൾപ്പെടെ ആകെ 23 കേസികളിൽ അർജുൻ പ്രതിയാണ്. ഉടൻ കാപ ചുമത്താനുള്ള റിപ്പോർട്ട്‌ കളക്ടർക്ക് നൽകാനാണ് നീക്കം.
2014 മുതല്‍ അര്‍ജുന്‍ സ്ഥിരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണെന്ന് പല കേസുകളിലും നേരത്തെ കുറ്റപത്രം നല്‍കിയിരുന്നു. അര്‍ജുനെതിരെ വളപട്ടണം പൊലീസ് സ്റ്റേഷനില്‍ മാത്രമുള്ളത് 12 കേസുകളാണ്. പുതിയ കേസുകള്‍ ഉള്‍പ്പെടെ ആകെ 23 കേസികളില്‍ അര്‍ജുന്‍ പ്രതിയാണ്. ഉടന്‍ കാപ്പ ചുമത്താനുള്ള റിപ്പോര്‍ട്ട് കണ്ണൂര്‍ കലക്ടര്‍ പി വിഷ്ണുരാജിന് നല്‍കാനാണ് നീക്കം.
ഞായറാഴ്ച്ചപുലര്‍ച്ചെ രണ്ടരയോടെ കണ്ണൂര്‍ നഗരത്തിലെ താളിക്കാവിലെ അപ്പാര്‍ട്ട്‌മെന്റില്‍ അഭിഭാഷക ഡെലീറ്റ ടൈറ്റസിന്റെ ഫ്‌ലാറ്റില്‍ നിന്നാണ് അര്‍ജുന്‍ ആയങ്കിയെ പൊലീസ് പിടികൂടിയത്. അര്‍ജുന്‍ എത്തിയത് കീഴടങ്ങാനാണെന്നും, പ്രതിയെ ഒളിപ്പിച്ചിട്ടില്ലെന്നും ഡെലീറ്റ മാധ്യമങ്ങളോട് പറഞ്ഞു. ഞായറാഴ്ച്ച രാവിലെ കീഴടങ്ങാനായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ പദ്ധതി. എന്നാല്‍ അതിന് മുന്നേ പൊലീസെത്തിയെന്നും ഡെലീറ്റ പറഞ്ഞു.
നേരത്തെ തളിപ്പറമ്പിലെ ലോഡ്ജിലാണ് ആയങ്കി ഒളിവില്‍ കഴിഞ്ഞിരുന്നത്. പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് വ്യക്തമായതോടെ ഇവിടെ നിന്നാണ് അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിലേക്ക് എത്തുന്നത്. അഭിഭാഷകയെ കാണാനെത്തിയപ്പോഴാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. ഓട്ടോ ഡ്രൈവര്‍ പൊലീസിന് നല്‍കിയ വിവരമാണ് നിര്‍ണായകമായത്.
പൊലീസിനെ വെല്ലുവിളിച്ച്, കണ്ണൂര്‍ തളിപ്പറമ്പിലെ ഒരു അപാര്‍ട്‌മെന്റിലാണ് അര്‍ജുന്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് സംശയിച്ച് ഓട്ടോയില്‍ പയ്യന്നൂര്‍ ഭാഗത്തേക്ക് കടന്നു. ഓട്ടോ ഡ്രൈവറുടെ ഫോണില്‍ നിന്ന് വിളിച്ച് കാറുമായി സുഹൃത്തിനെ വരുത്തി. കണ്ണൂര്‍ ടൗണിലേക്ക് എത്തിയത് ഈ കാറില്‍ ആയിരുന്നു. ഓട്ടോ ഡ്രൈവര്‍ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് കുടുങ്ങിയത്. ഫ്‌ലാറ്റിലേക്ക് പൊലീസ് എത്തിയതോടെ അര്‍ജുന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
അര്‍ജുന്‍ ആയങ്കിയെ അറസ്റ്റുചെയ്യാന്‍ വാറന്റില്ലെന്ന് അഭിഭാഷക ദമ്പതികള്‍ വാദിച്ചുവെങ്കിലും അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഇറങ്ങിയോടാന്‍ ശ്രമിച്ച ആയങ്കിയെ പൊലീസ് ബലപ്രയോഗത്തിലുടെ കീഴടക്കുകയായിരുന്നു ഞായറാഴ്ച്ച രാവിലെ ഇയാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. രക്ഷപ്പെടാതിരിക്കാന്‍ കൈ വിലങ്ങ് വെച്ചാണ് ആശുപത്രിയില്‍ കൊണ്ടുപോയി തിരിച്ച് കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനിലെത്തിച്ചത്. കണ്ണൂരിലെ കേസിലെ നടപടികള്‍ക്ക് ശേഷം അര്‍ജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദേശപ്രകാരമായിരിക്കും തുടര്‍ നടപടികളെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.
തിരുവനന്തപുരം: തീരദേശ മേഖലയില്‍ ജനങ്ങൾ ആകെ വലയുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നൂറ് കണക്കിന് കുടുംബങ്ങള്‍ ആശങ്കയിലാണ്. ഇതൊക്കെ കേള്‍ക്കാന്‍ ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടോ?. ഉണ്ടെങ്കില്‍ അവര്‍ എവിടെയാണെന്ന് ബിനോയ് വിശ്വം ചോദിച്ചു.
ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടെങ്കില്‍ ജനങ്ങള്‍ക്ക് അത് അനുഭവപ്പെടുന്നില്ല. ദുരന്ത മേഖലയിലാണ് ആ ചേര്‍ത്ത് പിടിക്കല്‍ ഉണ്ടാകേണ്ടത്. മലനാട്ടിലും ഇടനാട്ടിലും തീരദേശത്തും ഒന്നും അതില്ല. രാഷ്ട്രീയ വിമര്‍ശനം നടത്താന്‍ നിര്‍ബന്ധിതര്‍ ആകുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
ആയിരക്കണക്കിന് പേര്‍ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. പലര്‍ക്കും വീടുകളും കടകളും നഷ്ടപ്പെട്ടു. സര്‍ക്കാര്‍ ഇടപെടലിനായി എല്ലാവരും കാത്തിരിക്കുകയാണ്, എന്നാല്‍ അതില്ല. ആകെ ഉണ്ടായത് ഒരു ഫോണ്‍ വിളി മാത്രമാണ്. അച്ഛനെ കാത്തിരിക്കുന്ന മകളെ ഫോണ്‍ വിളിച്ചു, അതാണ് വലിയ രക്ഷാപ്രവര്‍ത്തനം.
തിരുവനന്തപുരം: തീരദേശ മേഖലയില്‍ ജനങ്ങൾ ആകെ വലയുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നൂറ് കണക്കിന് കുടുംബങ്ങള്‍ ആശങ്കയിലാണ്. ഇതൊക്കെ കേള്‍ക്കാന്‍ ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടോ?. ഉണ്ടെങ്കില്‍ അവര്‍ എവിടെയാണെന്ന് ബിനോയ് വിശ്വം ചോദിച്ചു.
ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടെങ്കില്‍ ജനങ്ങള്‍ക്ക് അത് അനുഭവപ്പെടുന്നില്ല. ദുരന്ത മേഖലയിലാണ് ആ ചേര്‍ത്ത് പിടിക്കല്‍ ഉണ്ടാകേണ്ടത്. മലനാട്ടിലും ഇടനാട്ടിലും തീരദേശത്തും ഒന്നും അതില്ല. രാഷ്ട്രീയ വിമര്‍ശനം നടത്താന്‍ നിര്‍ബന്ധിതര്‍ ആകുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
ആയിരക്കണക്കിന് പേര്‍ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. പലര്‍ക്കും വീടുകളും കടകളും നഷ്ടപ്പെട്ടു. സര്‍ക്കാര്‍ ഇടപെടലിനായി എല്ലാവരും കാത്തിരിക്കുകയാണ്, എന്നാല്‍ അതില്ല. ആകെ ഉണ്ടായത് ഒരു ഫോണ്‍ വിളി മാത്രമാണ്. അച്ഛനെ കാത്തിരിക്കുന്ന മകളെ ഫോണ്‍ വിളിച്ചു, അതാണ് വലിയ രക്ഷാപ്രവര്‍ത്തനം. ഫിഷറീസ് മന്ത്രി ഉണ്ടോ, ഉണ്ടെങ്കില്‍ ഇവിടെ എന്നാണ് തീരദേശ മേഖല ചോദിക്കുന്നത്. റവന്യൂ മന്ത്രിയും ഉദ്യോഗസ്ഥരും എവിടെയാണ്?. കഴിഞ്ഞകാലത്ത് ഇത്തരംഘട്ടങ്ങളില്‍ ഭക്ഷ്യമന്ത്രി അടിയന്തരമായി ഇടപെടും. ഇപ്പോള്‍ ഭക്ഷ്യ മന്ത്രി എവിടെയാണെന്നും ബിനോയ് വിശ്വം ചോദിച്ചു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. സര്‍ക്കാര്‍ ഇപ്പോള്‍ കണ്ടെത്തിയത് ഒന്നും ചെയ്യാതിരിക്കാം എന്ന മാര്‍ഗമാണ്.
മത്സ്യത്തൊഴിലാളി അപകടത്തില്‍പ്പെട്ടാല്‍ എന്താണ് രക്ഷാമാര്‍ഗം എന്ന് ജോണിന്റെ മകള്‍ ചോദിക്കുന്നു. ഈ ചോദ്യം ഒരാളിനോട് ആല്ല. കേരളത്തോട് ആണ്. ഇതിന് ഉത്തരം കൊടുക്കാന്‍ കഴിയാത്ത ഗവണ്‍മെന്റിനെ സര്‍ക്കാര്‍ എന്ന് വിളിക്കാന്‍ നാണക്കേട് തോന്നുന്നു. ഗിമ്മിക്കുകള്‍ കൊണ്ട് സര്‍ക്കാര്‍ ആവില്ല. സര്‍ക്കാര്‍ കാര്യം മുറപോലെ പോയാല്‍ പോര. അങ്ങനെ പോയാല്‍ വിലപ്പെട്ട പല ജീവനുകളും നഷ്ടമാകും. ഇപ്പോളത്തെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കാത്ത സര്‍ക്കാരാണ്. ജനങ്ങള്‍ക്ക് വേണ്ടത് ഇതല്ല. സര്‍ക്കാര്‍ പല പാഠങ്ങളും പഠിക്കാന്‍ ഉണ്ട്. അര്‍ഹതപ്പെട്ട പരിഹാരം കുടുംബങ്ങള്‍ക്ക് നല്‍കണം. കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കണം. അവരുടെ പുനരധിവാസം ഉറപ്പാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
, ഉണ്ടെങ്കില്‍ ഇവിടെ എന്നാണ് തീരദേശ മേഖല ചോദിക്കുന്നത്. റവന്യൂ മന്ത്രിയും ഉദ്യോഗസ്ഥരും എവിടെയാണ്?. കഴിഞ്ഞകാലത്ത് ഇത്തരംഘട്ടങ്ങളില്‍ ഭക്ഷ്യമന്ത്രി അടിയന്തരമായി ഇടപെടും. ഇപ്പോള്‍ ഭക്ഷ്യ മന്ത്രി എവിടെയാണെന്നും ബിനോയ് വിശ്വം ചോദിച്ചു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. സര്‍ക്കാര്‍ ഇപ്പോള്‍ കണ്ടെത്തിയത് ഒന്നും ചെയ്യാതിരിക്കാം എന്ന മാര്‍ഗമാണ്.
മത്സ്യത്തൊഴിലാളി അപകടത്തില്‍പ്പെട്ടാല്‍ എന്താണ് രക്ഷാമാര്‍ഗം എന്ന് ജോണിന്റെ മകള്‍ ചോദിക്കുന്നു. ഈ ചോദ്യം ഒരാളിനോട് ആല്ല. കേരളത്തോട് ആണ്. ഇതിന് ഉത്തരം കൊടുക്കാന്‍ കഴിയാത്ത ഗവണ്‍മെന്റിനെ സര്‍ക്കാര്‍ എന്ന് വിളിക്കാന്‍ നാണക്കേട് തോന്നുന്നു. ഗിമ്മിക്കുകള്‍ കൊണ്ട് സര്‍ക്കാര്‍ ആവില്ല. സര്‍ക്കാര്‍ കാര്യം മുറപോലെ പോയാല്‍ പോര. അങ്ങനെ പോയാല്‍ വിലപ്പെട്ട പല ജീവനുകളും നഷ്ടമാകും. ഇപ്പോളത്തെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കാത്ത സര്‍ക്കാരാണ്. ജനങ്ങള്‍ക്ക് വേണ്ടത് ഇതല്ല. സര്‍ക്കാര്‍ പല പാഠങ്ങളും പഠിക്കാന്‍ ഉണ്ട്. അര്‍ഹതപ്പെട്ട പരിഹാരം കുടുംബങ്ങള്‍ക്ക് നല്‍കണം. കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കണം. അവരുടെ പുനരധിവാസം ഉറപ്പാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
ന്യൂഡൽഹി:രാജ്യം, ഇരുളടഞ്ഞ ഘട്ടത്തിൽ  "വെളിച്ചത്തിൻ്റെ ദീപം" കൊളുത്തിയതിന് വിദ്യാർത്ഥി സമൂഹത്തെ  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി  അഭിനന്ദിച്ചു, മാതാപിതാക്കൾക്ക്  കഴിയാത്ത ധൈര്യത്തിലൂടെ രാജ്യത്തെ മാറ്റിയതിന് അവരെ പ്രശംസിച്ചു.
പ്രയാഗ്‌രാജിൽ (പഴയ അലഹബാദ്) കെപി ഗ്രൗണ്ടിൽ സംഘടിപ്പിച്ച 'ഛത്രോൺ കി ഗൂഞ്ച്' പരിപാടിയിൽ യുവാക്കളുമായി സംവദിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരിപാടി നിരോധിച്ചിരുന്നെങ്കിലും അദ്ദേഹം അവിടെ വൈകുന്നേരം 7 മണിക്ക് കൃത്യസമയത്ത് എത്തി, ഇന്നത്തെ ഭരണ സംവിധാനം സൈനിക തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയും സർവകലാശാലകൾ പിടിച്ചെടുക്കുകയും വിദ്യാർത്ഥികളെ ആക്രമിക്കുകയും ചെയ്തുവെന്ന് ഗാന്ധി കുറ്റപ്പെടുത്തി.
വിദ്യാർത്ഥികൾ നിരവധി പരാതികൾ രാഹുലിന് മുന്നിൽ ഉന്നയിച്ചു. പഠിക്കുകയും അതിനായി പണം ചെലവഴിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന തൊഴിൽ പ്രതിസന്ധി  രൂക്ഷമാണെന്ന് രാഹുൽ പറഞ്ഞു, എല്ലാ വാതിലുകളും അടഞ്ഞിരിക്കുന്നു-പ്രത്യേകിച്ച് നിർമ്മാണ മേഖലയിൽ അദ്ദേഹം കൂട്ടിചേർത്തു.
"ലോകമെമ്പാടും, 'മെയ്ഡ് ഇൻ ചൈന' അല്ലെങ്കിൽ 'വിയറ്റ്നാമിൽ നിർമ്മിച്ചത്' എന്ന് കാണുന്നു, പക്ഷേ 'മെയ്ഡ് ഇൻ ഇന്ത്യ' കാണാനില്ല," അദ്ദേഹം പറഞ്ഞു, ജിഎസ്ടിയും നോട്ട് നിരോധനവുമാണ് സാമ്പത്തിക മേഖലയെ തളർത്തുന്നതിന് കാരണമായതെന്ന് അദ്ദേഹം ആരോപിച്ചു..
അർജുൻ ആയങ്കി സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്ത് പൊലീസ്;പിന്തുണ വേണ്ട, പിന്നില്‍ നിന്ന് കുത്തരുത്; എംവി ജയരാജനെതിരെ അര്‍ജുന്‍
കണ്ണൂർ: അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ. കണ്ണൂർ വളപട്ടണം പൊലീസ് ആണ് കാർ കസ്റ്റഡിയിൽ എടുത്തത്. വാഹനം വളപ്പണത്തെ ഒരു വീട്ടിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. അർജുൻ്റെ ഭാര്യയുടെ പേരിലുള്ളതാണ് വാഹനം. ചൊവ്വാഴ്ച യാത്ര ചെയ്ത് ബുധനാഴ്ച അർജുൻ കണ്ണൂരിലെത്തിയതായാണ് പൊലീസ് പറയുന്നത്. എന്നാൽ ഇപ്പോൾ കണ്ണൂരിൽ നിന്നും അർജുൻ മുങ്ങിയതായാണ് സംശയം.
അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയും വകുപ്പിനെ വെല്ലുവിളിച്ചും ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയെ ഇതുവരെയും പിടിക്കാൻ പൊലിസിന് കഴിഞ്ഞിട്ടില്ല. അർജുനുമായി അടുപ്പമുള്ള 21പേരെ പലയിടങ്ങളിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. ഒളിവിൽ തുടരുമ്പോഴും സാമൂഹിക മാധ്യമങ്ങൾ വഴി അർജുന്റെ പ്രകോപനം തുടരുകയാണ്. വധശ്രമം, സ്വർണം പൊട്ടിക്കൽ, പൊലീസുകാരെ ഭീഷണിപ്പെടുത്തൽ അടക്കം കേസുകളിലെ പ്രതിയാണ് അർജുൻ ആയങ്കി.
അതെ സമയം, സിപിഎം നേതാവ് എംവി ജയരാജനെതിരെ  അര്‍ജുന്‍ ആയങ്കി രംഗത്ത് വന്നു. തൂഫാനെ പോലെ അര്‍ജുന്‍ ആയങ്കിയെ തൂക്കണമെന്നും തൂക്കിക്കൊല്ലരുതെന്നും ഇതിനുള്ള കരുത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കാണിക്കണമെന്നും, വെടിവയ്ക്കണോ വേണ്ടയോ എന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും എംവി ജയരാജന്‍ അഭിപ്രായപ്പട്ടതിന് പിന്നാലെയാണ് ജയരാജനെതിരെ അര്‍ജുന്‍ രംഗത്തെത്തിയത്. ശത്രുവിനെക്കാള്‍ വലിയ ശത്രുവായാണ് ജയരാജന്‍ തന്നെ കണ്ടതെന്നും പിന്തുണ വേണ്ടെന്നും പിന്നില്‍ നിന്ന് കുത്തരുതെന്നും ആയങ്കി ഫെയ്‌സ്ബുക്കില്‍ കുറിച്ചു
ഡൊണാള്‍ഡ് ട്രംപിൻ്റെ മരുമകന്‍ മൈക്കിള്‍ ബൂലോസ് കൊച്ചിയില്‍
കൊച്ചി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ മൈക്കിള്‍ ബൂലോസ് കേരളത്തില്‍. സംസ്ഥാനത്ത് എത്തിയ അദ്ദേഹം കൊച്ചിയിലെയും ആലപ്പുഴയിലെയും വിനോദ സഞ്ചാരകേന്ദ്രങ്ങളും സന്ദര്‍ശിച്ചു. ട്രംപിന്റെ മകള്‍ ടിഫാനി ട്രംപിന്റെ ഭര്‍ത്താവ് ആണ് മൈക്കിള്‍ ബൂലോസ്. ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
മുഖ്യമന്ത്രി വിഡി സതീശന്‍ ബൂലോസുമായി ചര്‍ച് നടത്തിയതായി വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും അത് അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം യുഎസ് അംബാസഡറുമായി മുഖ്യമന്ത്രി വീഡി സതീശന്‍ കൂടിക്കാഴ്ച നടത്തി. രാവിലെ പതിനൊന്നിനായിരുന്നു കൂടിക്കാഴ്ച.
ഇന്ത്യയിലെ യുഎസ് അംബാസഡര്‍ ഗോറു ബുലോസും വളരെ അടുത്ത സുഹൃത്തുക്കളാണ്. സുഹൃത്തിനെ കാണാനായാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയത്. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന്റെ ഇന്ത്യന്‍ സന്ദര്‍ശനം. ഔദ്യോഗിക സന്ദര്‍ശനമായിരുന്നില്ലെന്നും വ്യക്തിപരമായ ആവശ്യത്തിനായാണ് ബുലോസ് എത്തിയതെന്നും യുഎസ് എംബസി വക്താക്കള്‍ അറിയിച്ചു.
ഇന്ത്യയടക്കം 5 രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ; റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്താനുള്ള ബിൽ അംഗീകരിച്ച് US സെനറ്റ്
റഷ്യൻ എണ്ണയും ഗ്യാസും വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങൾക്കുമേൽ 100 ശതമാനം വരെ താരിഫ് ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം നൽകി. യുക്രെയ്‌നിലെ യുദ്ധത്തിനുള്ള മോസ്കോയുടെ സാമ്പത്തിക സ്രോതസ്സ് തടയുക ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് നിയമനിർമ്മാതാക്കൾ വ്യക്തമാക്കുന്നു.
റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സി ഒ. ഗ്രഹാം അവതരിപ്പിച്ച ഈ ബില്ലിന്, ജൂലൈ 11-ലെ അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷം 'ലിൻഡ്സി ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026' എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. 11നെതിരെ 86 വോട്ടുകൾക്കാണ്  ബില്ല് സെനറ്റ് പാസാക്കിയത്.
ചൈന കഴിഞ്ഞാൽ റഷ്യൻ ക്രൂഡ് ഓയിൽ ഏറ്റവുമധികം വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. നിലവിലുള്ള താരിഫുകൾക്ക് പുറമെയാണ് ഇന്ത്യൻ കയറ്റുമതിക്ക് മേൽ ഈ പുതിയ ഭീഷണി ഉയർന്നിരിക്കുന്നത്.
റഷ്യൻ എണ്ണയും ഗ്യാസും ഇറക്കുമതി ചെയ്യുന്ന പ്രധാനപ്പെട്ട അഞ്ച് രാജ്യങ്ങളായ ചൈന, ഇന്ത്യ, അസർബൈജാൻ, ഹംഗറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം വരെ താരിഫ് ചുമത്താനുള്ള അധികാരം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഈ ബില്ല് നൽകുന്നു.
ഇറാൻ എണ്ണമേഖലയിൽ നിക്ഷേപം നടത്തുന്ന കമ്പനികളെ ശിക്ഷിക്കുന്ന 1996 ലെ ഇറാൻ ഉപരോധ നിയമത്തിൻ്റെ കാലാവധി 2031 വരെ ഇത് നീട്ടിനൽകുന്നുണ്ട്. കൂടാതെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, പ്രമുഖ ഉദ്യോഗസ്ഥർ, ക്രെംലിനുമായി ബന്ധമുള്ള സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവർക്കെതിരെയും പുതിയ ഉപരോധങ്ങൾ വ്യവസ്ഥ ചെയ്യുന്നു.
ഈ താരിഫുകൾ സ്വയമേ നടപ്പിലാക്കില്ല. പ്രസിഡന്റിന് ഇതിനുള്ള വിവേചനാധികാരം നൽകിയിട്ടുണ്ട്. നിയമമായി മാറിയതിനു ശേഷമുള്ള എക്സിക്യൂട്ടീവ് തീരുമാനങ്ങളെ ആശ്രയിച്ചായിരിക്കും ഇതിന്റെ നടപ്പിലാക്കൽ.
യുക്രെയ്ൻ യുദ്ധത്തെത്തുടർന്നുള്ള ആഗോള ഊർജ്ജ വിപണിയിലെ മാറ്റങ്ങൾക്ക് ശേഷം, വിലക്കുറവിൽ ലഭിക്കുന്ന റഷ്യൻ എണ്ണയുടെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നായി ഇന്ത്യ മാറി. വെസ്റ്റ് ഏഷ്യയിലെ സംഘർഷങ്ങളെത്തുടർന്നുള്ള പ്രതിസന്ധികളും ഇന്ത്യയെ റഷ്യൻ എണ്ണയെ കൂടുതൽ ആശ്രയിക്കാൻ പ്രേരിപ്പിച്ചു. നയപരമായ താല്പര്യങ്ങളും ഊർജ്ജ സുരക്ഷയുമാണ് തങ്ങളുടെ ഊർജ്ജ ഇറക്കുമതിയെ നയിക്കുന്നത് എന്നാണ് ഇന്ത്യയുടെ നിലപാട്.
ബില്ല് ഇനി പ്രതിനിധി സഭയുടെ പരിഗണനയ്ക്ക് പോകും. ആഗസ്റ്റ് 31-ന് സഭ വീണ്ടും ചേരുമ്പോൾ ഇത് ചർച്ച ചെയ്യും. പ്രസിഡൻ്റിൻ്റെ ഒപ്പിനായി എത്തുന്നതിന് മുൻപ് സഭയുടെ അനുമതി ആവശ്യമാണ്. ചില പ്രത്യേക ഇളവുകൾ നൽകുന്നതിനുള്ള ചർച്ചകളും നടക്കുന്നുണ്ട്. ആ അന്തിമ തീരുമാനങ്ങളായിരിക്കും ഇന്ത്യയെ ഇത് എത്രത്തോളം ബാധിക്കുമെന്ന് നിർണ്ണയിക്കുക.
അതെസമയം, "ഇന്ത്യയ്ക്ക് 100% തീരുവ ചുമത്തിയാൽ അമേരിക്ക ഇന്ത്യയെ റഷ്യയുടേയും ചൈനയുടേയും പക്ഷത്തേക്ക് തള്ളിവിടുകയാവും ഫലം ചെയ്യുക"
" ചൈനയുമായുള്ള മത്സരത്തിൽ ഇന്ത്യയെ പിന്തുണക്കുന്ന  സമയത്ത് അവർക്കെതിരെ 100% തീരുവ ചുമത്തുന്നത് സ്വയം പരാജയപ്പെടുത്തുന്ന നടപടിയായി മാറും"
"ഇത് അമേരിക്കൻ താൽപ്പര്യങ്ങൾക്ക് ദോഷം വരുത്തുകയും പ്രധാന പങ്കാളികളുമായുള്ള ബന്ധം വഷളാക്കുകയും ചെയ്യും" എന്നാണ് ബില്ലിനെ എതിർത്ത
സെനറ്റർ റാൻഡ് പോൾ പറഞ്ഞത്.
ഇന്ത്യയുടെ ആദ്യത്തെ ഏഷ്യൻ ജിംനാസ്റ്റിക്സ് സ്വർണ്ണത്തോടെ മണിപ്പൂരിന്റെ അരിഹ ചരിത്രം സൃഷ്ടിച്ചു
എയ്‌റോബിക് ജിംനാസ്റ്റിക്സ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സീനിയർ വനിതാ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി റിഹ പങ്കമ്പം ചരിത്രം സൃഷ്ടിച്ചു. ഫിലിപ്പീൻസിലെ ടാഗെയ്‌റ്റേ സിറ്റിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മണിപ്പൂരി ജിംനാസ്റ്റ് 19.100 പോയിന്റുകൾ നേടി ഒന്നാം സ്ഥാനം നേടി.
അന്താരാഷ്ട്ര വേദിയിൽ വർഷങ്ങളുടെ പോരാട്ടത്തിന് ശേഷമാണ് ഈ നേട്ടം. അരിഹ മുമ്പ് നിരവധി ഏഷ്യൻ, ലോക ചാമ്പ്യൻഷിപ്പുകളിൽ മത്സരിച്ചിട്ടുണ്ട്, കൂടാതെ ദേശീയ ഗെയിംസിലും ദേശീയ ചാമ്പ്യൻഷിപ്പുകളിലും സീനിയർ വ്യക്തിഗത കിരീടങ്ങൾ നേടി ദേശീയ സർക്യൂട്ടിലും ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്.
അവരുടെ സ്വർണ്ണനേട്ടം ഇന്ത്യൻ എയറോബിക് ജിംനാസ്റ്റിക്സിന് ഒരു പ്രധാന നാഴികക്കല്ലായിമാറി.
തിരുവനന്തപുരം: കാസര്‍കോട് കുമ്പള, മഞ്ചേശ്വരം, ഉപ്പള ഉപജില്ലകളിലെ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഫ്രീഡം ക്വിസിലെ ചോദ്യവും ഉത്തരവും കൂടുതല്‍ വിവാദമാകുന്നു. ടൈബ്രേക്കറായി നല്‍കിയ 'ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി' എന്ന ചോദ്യമാണ് വിവാദമായത്. ഇതിന് ഉത്തരമായി വിഡി സവര്‍ക്കര്‍ എന്ന് നല്‍കിയതാണ് വിവാദമായത്.
വി ഡി സവർക്കറെ ദേശസ്നേഹിയാക്കുന്നത് ആർഎസ്എസ്-ബിജെപി അജണ്ടയെന്ന് മുസ്ലിം ലീ​ഗ് നേതാവ് എം കെ മുനീർ പറഞ്ഞു. കാസർകോട് സ്‌കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദത്തോടായിരുന്നു എം കെ മുനീറിൻ്റെ പ്രതികരണം. അങ്ങനെ ഒരു ചോദ്യം വന്നെങ്കിൽ അത് പരിശോധിക്കണമെന്നും ഉത്തരവാദികൾ ആരെന്നും കണ്ടെത്തണമെന്നും എം കെ മുനീർ ആവശ്യപ്പെട്ടു.
സംഘപരിവാര്‍ ആഭിമുഖ്യമുള്ള അധ്യാപക സംഘടനയുടെ നേതാവാണ് അസോസിയേഷന്‍ ഭാരവാഹിയെന്നും അദ്ദേഹമാണ് ചോദ്യം തയാറാക്കിയതെന്നുമാണ് പരാതി. ഇത് എഇഒ വഴിയാണ് സ്‌കൂളുകള്‍ക്ക് കൈമാറിയത്. മറ്റ് പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളെ ഒഴിവാക്കി സവര്‍ക്കറെ മാത്രം പുകഴ്ത്തുന്ന രീതിയില്‍ ചോദ്യം ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് കാരണം.
സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറോടും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറോടും വിഷയം പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശം നല്‍കി. വിവിധ വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ അധ്യാപകരോടും ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
കടലാസ് കരാറുകൾ സുരക്ഷ ഉറപ്പാക്കില്ല; സൗദി - പാകിസ്താൻ - തുർക്കി പ്രതിരോധ കരാറിനെതിരെ ഇറാൻ
സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ തമ്മിൽ ഒപ്പുവെച്ച പുതിയ ത്രിരാഷ്ട്ര പ്രതിരോധ കരാറിനെതിരെ കടുത്ത വിമർശനവുമായി ഇറാൻ പാർലമെന്ററി സമിതി അംഗം ഇബ്രാഹിം റെസായെ. കടലാസിലുണ്ടാക്കുന്ന ഇത്തരം കരാറുകൾ റിയാദിന് ശാശ്വതമായ സുരക്ഷ നൽകില്ലെന്ന് ഇറാൻ പാർലമെന്റിലെ ദേശീയ സുരക്ഷാ-വിദേശകാര്യ നയ കമ്മീഷൻ അംഗമായ റൊസായെ പ്രതികരിച്ചു.
"തുർക്കിയുമായും പാകിസ്താനുമായും ഉണ്ടാക്കിയ കടലാസ് കരാറുകൾ കൊണ്ട് സുരക്ഷ ലഭിക്കില്ലെന്ന് സൗദി മനസ്സിലാക്കണം. വർഷങ്ങളോളം അമേരിക്കയെ പിന്തുണച്ചിട്ടും സൗദിക്കോ മേഖലയ്ക്കോ അത് സുരക്ഷ നൽകിയില്ല" - ഇബ്രാഹിം റെസായെ എക്സിൽ കുറിച്ചു. വിദേശരാജ്യങ്ങൾക്ക് മുന്നിൽ സുരക്ഷയ്ക്കായി യാചിക്കുന്നതിന് പകരം സ്വന്തം വിദേശനയം തിരുത്തുകയാണ് സൗദി ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്ക-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, മേഖലയിൽ വൻ സുരക്ഷാ ഭീഷണിയും ചെങ്കടൽ-ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗത തടസ്സവും നിലനിൽക്കെയാണ് മൂന്ന് രാജ്യങ്ങളും ചേർന്ന് 'മക്ക സംയുക്ത പ്രതിരോധ കരാറിൽ' ഒപ്പുവെച്ചത്. കരാറിലേർപ്പെട്ടിരിക്കുന്ന ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന ആക്രമണത്തെ മൂന്ന് രാജ്യങ്ങൾക്കും എതിരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും സുരക്ഷ ശക്തമാക്കാൻ ഇത് സഹായിക്കുമെന്നും പ്രതികരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം ഉണ്ടായിരിക്കുന്നത്.
കണ്ണൂർ: ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കണ്ണൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനമൊട്ടാകെ അർജുൻ ആയങ്കിക്കായി പൊലീസ് വല വിരിച്ചിരിക്കുന്നതിനിടെയാണ് പിണറായിയുടെ പ്രതികരണം. പയ്യന്നൂരിൽ സ്ഥാനാർത്ഥിയെ മാറ്റുന്ന കാര്യത്തിൽ ആലോചന നടന്നെന്ന കെകെ രാഗേഷിൻ്റെ പ്രസം​ഗം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ മറുപടി.
കാലാവസ്ഥ മുന്നറിയുപ്പുകൾ വിലയിരുത്തുന്നതിലും മുൻ കരുതൽ എടുക്കുന്നതിലും ഭരണ സംവിധാനങ്ങൾക്ക് ജാഗ്രത ഉണ്ടായിട്ടില്ലെന്നും വിമർശനമുണ്ട്. അത് പരിശോധിക്കപ്പെടണം. ജൂലൈ 13-ന് അതിതീവ്ര മഴ ഉണ്ടായപ്പോളും മുൻകരുതൽ നടപടികൾ ഉണ്ടായില്ല. വയനാട്ടിലെ ദുരന്തത്തിലും സമാനമായ സ്ഥിതിയായിരുന്നു. മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിട്ടും മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
പാകിസ്ഥാനില്‍ വീണ്ടുമൊരു സൈനിക അട്ടിമറിക്ക് കളമൊരുങ്ങുന്നു; ഭരണസംവിധാനം തകര്‍ന്നെന്ന് ആഭ്യന്തരമന്ത്രി
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ വീണ്ടുമൊരു സൈനിക അട്ടിമറിക്ക് കളമൊരുങ്ങുന്നതായി സൂചന. രാജ്യത്തെ ഭരണസംവിധാനം പൂര്‍ണമായും തകര്‍ന്നു തരിപ്പണമായെന്ന ആഭ്യന്തരമന്ത്രി മൊഹ്‌സിന്‍ ‌നഖ്‌വിയുടെ പരാമര്‍ശമാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയിലും നയതന്ത്ര കേന്ദ്രങ്ങളിലും ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. പാക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിൻ്റെ വിശ്വസ്തനും ഷെഹ്ബാസ് ഷെരീഫ് മന്ത്രിസഭയിലെ ശക്തനുമായ മൊഹ്‌സിന്‍ ‌നഖ്‌വിയുടെ തുറന്നുപറച്ചില്‍ യാദൃശ്ചികമല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ  ഭരണകൂടത്തെ മാറ്റി സൈന്യം നേരിട്ട് അധികാരം പിടിച്ചെടുക്കുന്നതിൻ്റെ മുന്നോടിയാണോ ഈ നീക്കമെന്നാണ് സംശയം.
മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്നെത്തിയ മൊഹ്‌സിന്‍ ‌നഖ്‌വി, നിലവില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ കൂടിയാണ്. പൊതുപരിപാടിയില്‍ സംസാരിക്കവെ, നിലവിലെ ഭരണരീതിയുമായി ഇനി മുന്നോട്ടുപോകാനാകില്ലെന്നും ഭരണസംവിധാനം തകര്‍ന്നെന്നും അദ്ദേഹം തുറന്നടിച്ചു. ഡോണ്‍ പത്രത്തിന്റെ കോളമിസ്റ്റും രാഷ്ട്രീയ വിശകലന വിദഗ്ധനുമായ യൂസഫ് നാസറിന്റെ നിരീക്ഷണത്തില്‍, ‌നഖ്‌വിയുടെ വാക്കുകകള്‍ സൈനിക മേധാവി അസിം മുനീറിന്റെ ഉള്ളിലിരിപ്പാണ് വെളിപ്പെടുത്തുന്നത്. ഭരണവ്യവസ്ഥ തകര്‍ന്നുവെങ്കില്‍ അതില്‍ നിന്ന് മാറിനില്‍ക്കാന്‍ ഫീല്‍ഡ് മാര്‍ഷല്‍ മുനീറിനാകില്ല. രാജ്യത്തിന്റെ സകല നിയന്ത്രണങ്ങളും അദ്ദേഹം കൈവശപ്പെടുത്തിക്കഴിഞ്ഞുവെന്നും നാസറിന്റെ പുതിയ ലേഖനത്തില്‍ പറയുന്നു.
1947ല്‍ സ്വാതന്ത്ര്യം നേടിയ ശേഷം നാല് തവണ പാകിസ്ഥാനില്‍ സൈനിക അട്ടിമറി നടന്നിട്ടുണ്ട്. 1958, 1969, 1977, 1999 വര്‍ഷങ്ങളിലാണത്.
ജെന്‍സികളെ കേള്‍ക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടോ?; ആത്മപരിശോധന വേണമെന്ന് ശശി തരൂര്‍
ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി ഉന്നയിച്ച വിഷയങ്ങള്‍ കോണ്‍ഗ്രസ് മുന്‍പ് തന്നെ ഏറ്റെടുത്തിരുന്നുവെങ്കിലും ജെന്‍സികളുടെ മനസ് അറിയുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയോ എന്ന് ആത്മപരിശോധന നടത്തണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി ഉന്നയിച്ച വിഷയങ്ങള്‍ കോണ്‍ഗ്രസിൻ്റെ ഛാത്രോ കീ ഗൂഞ്ച് എന്ന കാംപെയ്‌നിൻ്റെ ഭാഗമായിരുന്നു. എന്നാല്‍ സിജെപിയുടെ പ്രക്ഷോഭത്തിന് ലഭിച്ചത് പോലെയുള്ള സ്വീകാര്യത തങ്ങളുടെ പാര്‍ട്ടി പ്രചാരണത്തിന് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയില്‍ നടന്ന സംവാദ പരിപാടിയിലാണ് തരൂരിൻ്റെ പ്രതികരണം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സമ്പര്‍ക്ക പരിപാടി സിജെപിയുടെ പ്രതിഷേധത്തോളം ജനങ്ങളിലേക്ക് എത്തിയില്ലെന്നത് വസ്തുത ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ജന്തര്‍മന്തറില്‍ സിജെപി ഉന്നയിച്ച വിഷയങ്ങള്‍ അതിന് മുന്‍പ് തന്നെ ഞങ്ങള്‍ ഏറ്റെടുത്തിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളുമായി സംവദിച്ചു. ഛാത്രോ കീ ഗൂഞ്ച് എന്ന പേരിലായിരുന്നു കാംപെയ്ന്‍. എന്നാല്‍ സിജെപിയുടെ പ്രതിഷേധത്തോളം കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സമ്പര്‍ക്ക പരിപാടിക്ക് സ്വാധീനം ഉണ്ടാക്കാന്‍ സാധിച്ചില്ല. നമുക്ക് എവിടെയാണ് പിഴച്ചതെന്ന് നമ്മള്‍ സ്വയം ചോദിക്കണം. ജെന്‍സികളെ കേള്‍ക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടോ?, ജെന്‍സികളുടെ മനസ് അറിയുന്നതില്‍ നമ്മുക്ക് വീഴ്ച പറ്റിയോ?. ഇക്കാര്യങ്ങളിലെല്ലാം ആത്മപരിശോധന ആവശ്യമാണ്'- ശശി തരൂര്‍ വ്യക്തമാക്കി.
തൃശ്ശൂർ: വീണ്ടും സമൂ​ഹമാധ്യമത്തിൽ പോസ്റ്റിട്ട് അർജുൻ ആയങ്കി. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ഞാനിരിക്കുന്നു എന്നാണ് അർജുൻ ആയങ്കി സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. അതേ സമയം അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സഹോദരൻ അഖിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. തൃശ്ശൂരിൽ വടക്കുംനാഥ ക്ഷേത്രം മൈതാനത്ത് നിന്നാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്. കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിലാണ് അർജുൻ ആയങ്കിയെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തെരച്ചിൽ നടത്തുന്നത്.
അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേരെയും നേരത്തെ പൊലീ കസ്റ്റഡിയിലെടുത്തിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൂട്ടാളികളെ കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ സ്വദേശികളാണിവര്‍. ആയങ്കിയെ കണ്ടെത്താനായി അന്വേഷണം ഊര്‍ജ്ജിതമാണ്
അഖിലിനെ തൃശൂര്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. അര്‍ജുന്റെ ഫോണ്‍ ലൊക്കേഷന്‍ തൃശൂരില്‍ കണ്ടെത്തിയതിനാല്‍ നഗരത്തില്‍ പൊലീസ് വ്യാപക പരിശോധന തുടങ്ങി. അര്‍ജുന്‍ ആയങ്കിയെ എന്താണ് ചെയ്യേണ്ടതെന്ന് പൊലീസിന് അറിയാമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.
മൂവാറ്റുപുഴ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തെയാണ് അര്‍ജുനെ പിടികൂടാന്‍ നിയോഗിച്ചത്. ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച സാഹചര്യത്തിലാണ് പൊലീസ് നീക്കം. കോതമംഗലം, ഊന്നുകല്‍ എസ് എച്ച് ഒമാരെ ഭീഷണിപ്പെടുത്തിയ കേസുകളിലാണ് അര്‍ജുനെ പൊലീസ് തേടുന്നത്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചും അര്‍ജുന്‍ ആയങ്കി ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിലും അര്‍ജുനെതിരെ പൊലീസ് കേസെടുത്തേക്കും. തന്നെയും സുഹൃത്തുക്കളെയും പ്രതി ചേര്‍ത്ത് ജയിലിലടച്ച കേസില്‍ പുനരന്വേഷണം നടത്താനാണ് അര്‍ജുന്‍ ആയങ്കി ചെന്നിത്തലയോട് ആവശ്യപ്പെട്ടത്. അന്വേഷണശേഷം താന്‍ നിരപരാധിയെങ്കില്‍ കള്ളക്കേസെടുത്ത് അധികാരദുര്‍വിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാനും ആയങ്കി ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കില്‍ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും. അല്ലാണ്ട് വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്. അര്‍ജ്ജുന്‍ ആയങ്കി ഫെയ്‌സ്ബുക്കില്‍ കുറി
കുതിപ്പ് നിർത്താതെ സ്വർണവില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുതിപ്പ് നിർത്തിയില്ല. 120 രൂപയാണ് ഇന്ന് ഒരു പവന് കൂടിയിരിക്കുന്നത്. ഇതോടെ 1,09,920 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. ആ​ഗസ്റ്റ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 13,740 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നാല് തവണയാണ് സ്വർണവില കുതിക്കുന്നത്. ജിഎസ്ടി (3%), പണിക്കൂലി എന്നിവ കൂടി ഉൾപ്പെടുമ്പോൾ സ്വർണത്തിന് ഇനിയും വില ഉയരും.
അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങളാണ് പ്രാദേശിക വിപണിയിലും സ്വർണവിലയിൽ മാറ്റമുണ്ടാകാൻ കാരണം. ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളും യു.എസ് ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും വിലയെ സ്വാധീനിക്കാറുണ്ട്.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വൻകിട നിക്ഷേപകരും കേന്ദ്ര ബാങ്കുകളും സ്വർണം വൻതോതിൽ വാങ്ങിക്കാറുണ്ട്. ആഗോള വിപണിയിൽ സ്വർണത്തിന് ഡിമാൻഡ് വർധിക്കുന്ന പ്രവണത തുടരുന്നതിനാൽ വരും ദിവസങ്ങളിലും വിപണിയിൽ മാറ്റങ്ങൾ ഉണ്ടാകാനാണ് സാധ്യത.
എം ജി യിലെ പാറ്റ പോസ്റ്റർ വിവാദം: വി സിക്ക് തിരിച്ചടി; അനുവദിച്ച തുക തിരിച്ചടക്കണമെന്ന നിർദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു
എംജി സർവകലാശാലയിലെ പാറ്റ പോസ്റ്റർ വിവാദത്തിൽ വൈസ് ചാൻസിലർക്ക് തിരിച്ചടിയായി ഹൈക്കോടതി. വി സി. നാഷണൽ കോൺഫ്രൻസിന് അനുവദിച്ച പണം തിരിച്ചടക്കണമെന്ന നിർദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. ഈ മാസം മൂന്ന് മുതൽ ആറ് വരെ നടന്നിരുന്ന ച‍ടങ്ങിന്റെ മുന്നോടിയായി യുണിവേഴ്സിറ്റിയിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചത്. ഇതിൽ അസ്വസ്ഥനായ വിസി ദേശീയ സെമിനാറിന് അനുവദിച്ച തുക തിരിച്ചടക്കണമെന്ന് നിർദേശിച്ചിരുന്നു. ഈ നിർദ്ദേശമാണ് കോടതി സ്റ്റേ ചെയ്തത്. ഉത്തരവ് സ്റ്റേ ചെയ്ത കോടതി വി സിയ്ക്കും സർവകലാശാലയ്ക്കും നോട്ടീസയച്ചു.
വിസിയുടെ സർക്കുലർ തള്ളി വിദ്യാർത്ഥി യൂണിയനും എസ്എഫ്ഐയും കൂടുതൽ പോസ്റ്ററും ഫ്ലെക്സും സ്ഥാപിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ വൈസ് ചാൻസിലർ നിലപാട് കടുപ്പിരുന്നു. നാഷണൽ കോൺഫറൻസ് നടത്താനായി യൂണിയന് സർവകലാശാല 375000 രൂപയാണ് അനുവദിച്ചത്. ഇതിൽ 28,1000 രൂപ വിദ്യാർത്ഥി യൂണിയന് കൈമാറിയെങ്കിലും ഈ പണമാണ് വൈസ് ചാൻസിലർ തിരികെ ആവശ്യപ്പെട്ടത്.
പ്രചാരണപോസ്‌റ്ററിനെതിരെ എബിവിപി വിസിക്ക്‌ പരാതിയും നൽകിയിരുന്നു. ഇതിന്‌ പിന്നാലെയാണ് സർവകലാശാല ഫണ്ട് ഉപയോഗിച്ച്‌ നടത്തുന്ന പരിപാടികളിൽ രാഷ്ട്രീയം അനുവദിക്കില്ലെന്ന് വിസി സർക്കുലർ ഇറക്കിയത്.
ന്യൂഡൽഹി: ഏറ്റവും ഇഷ്ടപ്പെട്ട ബിജെപി നേതാവ് ആരാണെന്ന് വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇഷ്ടപ്പെട്ട നേതാവ് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗാണെന്നും അദ്ദേഹവുമായി തനിക്ക് വ്യക്തിബന്ധമുണ്ടെന്നും രാഹുൽ ഗാന്ധി തുറന്നുപറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ വിദ്യാര്‍ഥികളുമായും ജെന്‍ സി തലമുറയുമായുള്ള സംവാദത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത് .
എതിരാളികളായ ബിജെപി നിന്ന് താങ്കള്‍ക്കിഷ്ടപ്പെട്ട ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീയ നേതാവ് ആരാണെന്ന ചോദ്യത്തിന്,തീര്‍ച്ചയായും, ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് എന്നായിരുന്നു മറുപടി. എനിക്ക് അദ്ദേഹവുമായി നല്ല വ്യക്തിബന്ധമുണ്ട്, അദ്ദേഹം വളരെ കൂളാണ്, അതോടൊപ്പം സൈനിക ചരിത്രത്തില്‍ വലിയ അറിവുള്ളയാളുമാണ്. അതിനാല്‍ എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. ഹലോ, അമരീന്ദര്‍ അങ്കിള്‍, എന്ന് ചിരിച്ചുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്ന അമരീന്ദര്‍ സിങ് രണ്ട് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു. 2021ല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അദ്ദേഹം പിന്നീട് പാര്‍ട്ടി വിടുകയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് രൂപീകരിക്കുകയും ചെയ്തു. 2022ല്‍ ഈ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയായിരുന്നു.
രാഷ്ട്രീയത്തിന് പുറമെ മറ്റ് രസകരമായ ചോദ്യങ്ങളും സെഷനില്‍ ഉയര്‍ന്നു. ഒരു നായയുടെ ഉടമയാകുന്നതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താണെന്ന ചോദ്യത്തിന്, താനൊരു നായയുടെയും ഉടമയല്ലെന്നും നായകളുമായി ഒരിടം പങ്കിടുകയാണെന്നുമായിരുന്നു രാഹുലിന്റെ മറുപടി. 'നായകള്‍ നമ്മുടെ സ്വന്തമാണെന്ന് ഞാന്‍ കരുതുന്നില്ല, അവര്‍ നമുക്കൊപ്പം ഈ ഭൂമിയിലുള്ളവരാണ്. അവര്‍ നമ്മുടെ സ്‌നേഹവും ബഹുമാനവും അര്‍ഹിക്കുന്നുണ്ട്,' മാതാവ് സോണിയ ഗാന്ധിയുടെ വളര്‍ത്തുനായയായ നൂറയ്‌ക്കൊപ്പം പങ്കിട്ട വിഡിയോയില്‍ രാഹുല്‍ പറഞ്ഞു.
സെഷനിടെ, താങ്കള്‍ ബാറ്റ്മാന്‍ ആണോ എന്ന ചോദ്യത്തിന്, 'ഞാനും ബാറ്റ്മാനും ഒരേ മുറിയില്‍ ഒരുമിച്ച് നില്‍ക്കുന്നത് ഇതുവരെ ആരും കണ്ടിട്ടില്ലെന്ന് മാത്രം പറയാം!' എന്ന് തമാശ രൂപേണ രാഹുല്‍ മറുപടി നല്‍കി. ഏത് തത്ത്വചിന്തയാണ് താങ്കളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചതെന്ന ചോദ്യത്തിന് രാഹുല്‍ പറഞ്ഞത് ഇങ്ങനെയാണ്: 'ഭഗവാന്‍ ബുദ്ധന്‍, ഗുരു നാനാക് ദേവ്, ബസവണ്ണ ജി, ശങ്കര്‍ദേവ് ജി, ധര്‍ത്തി അബ്ബ ബിര്‍സ മുണ്ട, പെരിയാര്‍, മഹാത്മാ ഫൂലെ, നാരായണ ഗുരുജി, ബാബാസാഹെബ് അംബേദ്കര്‍, ഗാന്ധിജി എന്നിവരില്‍ തുടങ്ങി നമ്മുടെ ഭരണഘടനയ്ക്ക് രൂപം നല്‍കിയ എല്ലാ തത്ത്വചിന്തകളും അതിലെത്രയോ അധികം മഹത് വ്യക്തികളും'
ന്യൂഡൽഹി: തൻ്റെ 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പിന്തുണ തേടിയെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ലെന്ന്  പ്രമുഖ കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്. രാഹുൽ ഗാന്ധിയുടെ കൈകളിൽ നിന്ന് നാരങ്ങാവെള്ളം കുടിച്ച് സമരം അവസാനിപ്പിക്കാനായിരുന്നു താനും ഭാര്യ ഗീതാഞ്ജലി ആങ്മോയും ആഗ്രഹിച്ചിരുന്നതെന്നും എന്നാൽ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് നല്ലൊരു പ്രതികരണം ഉണ്ടായില്ലെന്നും വാങ്ചുക് ഇന്ത്യാ ടുഡേ ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു.രാഹുൽ ഗാന്ധിക്കെതിരെ ഇക്കാര്യത്തിൽ വിമർശനം ഉന്നയിച്ച ഭാര്യ ഗീതാഞ്ജലിയെ പിന്തുണച്ചുകൊണ്ടാണ് വാങ്ചുക് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
"എൻ്റെ സമരം രാഹുൽ ഗാന്ധിയെക്കൊണ്ട് അവസാനിപ്പിക്കാനാണ് ഗീതാഞ്ജലി ആത്മാർത്ഥമായി ശ്രമിച്ചത്. അവർ രാഹുലിന് എതിരായിരുന്നില്ല. എന്നാൽ പ്രതികരണം നിരാശാജനകമായിരുന്നു. തുടർന്നാണ് അവർ പരസ്യമായി രംഗത്തുവന്നത്," വാങ്ചുക് പറഞ്ഞു.
തന്റെ സമരം അവസാനിപ്പിക്കുന്ന നിമിഷത്തിൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കളും വിദ്യാർത്ഥി പ്രതിനിധികളും ഒരുമിച്ചുണ്ടാകണമെന്നാണ് താൻ ആഗ്രഹിച്ചിരുന്നതെന്ന് വാങ്ചുക് വ്യക്തമാക്കി. എന്നാൽ ജന്തർമന്തറിൽ നടന്ന സമരത്തിൽ പ്രതിപക്ഷ നേതാക്കൾ വളരെ വൈകിയാണ് എത്തിയത്. അർദ്ധരാത്രിയോടെ കേന്ദ്രമന്ത്രിമാർ എത്തിയപ്പോൾ, താൻ സമരം അവസാനിപ്പിക്കുന്ന വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ എല്ലാ പാർട്ടി നേതാക്കളുമായുള്ള ചിത്രങ്ങൾ പുറത്തുവിടാവൂ എന്ന് താൻ നിർദ്ദേശിച്ചിരുന്നു. ഇന്റലിജൻസ് ബ്യൂറോയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഈ ധാരണയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രകടനം നടത്താനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ ചോദ്യം ചെയ്തതോടെയാണ് ഗീതാഞ്ജലിക്കെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം ശക്തമായത്. ബിജെപിക്കും ഹിന്ദുത്വ ഗ്രൂപ്പുകൾക്കും എതിരെ തങ്ങൾ നാലോ അഞ്ചോ തവണ ഭാഷയിൽ വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ബിജെപി പ്രൊഫൈലുകൾ പ്രതികരിച്ചില്ല. അതേസമയം കോൺഗ്രസ് വ്യവസ്ഥിതി തന്നെയും ഭാര്യയെയും ക്രൂരമായി ട്രോളാൻ തുടങ്ങി. കോൺഗ്രസ് നേതൃത്വത്തിന്റെ സങ്കുചിതമായ സമീപനത്തിൽ വലിയ നിരാശയുണ്ടെന്ന് വാങ്ചുക് വ്യക്തമാക്കി. ഒരു ജനകീയ സമരത്തോട് കൂടുതൽ വിശാലമായ കാഴ്ചപ്പാടോടെ പ്രതിപക്ഷം നിലപാട് സ്വീകരിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിണറിൽ തിരമാല കണക്ക് വെള്ളം അലയടിക്കുന്നു; ജനം പരിഭ്രാന്തിയിൽ
ഗുജറാത്തിലെ മോർബിയിൽ അസാധാരണ പ്രതിഭാസം റിപ്പോർട്ട് ചെയ്യപ്പെട്ടു: കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു കിണറിൽ തിരമാല കണക്ക് വെള്ളം അലയടിക്കുന്നത് പ്രദേശവാസികളെ അമ്പരപ്പിച്ചിരിക്കുകയാണ്..
ജില്ലാ കളക്ടർ,ഭൂഗർഭജല ഗവേഷണ വകുപ്പിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.
ദുരന്ത നിവാരണ സംവിധാനം ഉറക്കത്തില്‍;കടുത്ത വിമര്‍ശനവുമായി ഫാ.യൂജിന്‍ പെരേര
തിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തും മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി ലത്തീന്‍ സഭ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര. സംഭവം ആവര്‍ത്തിക്കുന്നത് ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് യൂജിന്‍ പെരേര പറഞ്ഞു. മത്സ്യത്തൊഴിലാളികളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന സമീപനമാണുള്ളതെന്നും അദ്ദേഹം റിപ്പോര്‍ട്ടർ ചാനലിനോട് പറഞ്ഞു.
'2018ല്‍ ഓഖിയുണ്ടായപ്പോള്‍ ഭരണകൂടം പരാജയപ്പെട്ടു. അവിടെ നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് പോയിട്ടില്ല. കാലാവസ്ഥാ മുന്നറിയിപ്പിനുള്ള ഫലപ്രദമുള്ള സംവിധാനം ഏര്‍പ്പെടുത്തണം. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഏജന്‍സി ഉറക്കത്തിലാണ്. ജൂണ്‍ മാസത്തില്‍ ഫിഷറീസ് മന്ത്രിയെ നേരിട്ട് കണ്ട് മുതലപ്പൊഴിയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ലൈറ്റ് ലഭിക്കാനുള്ള സംവിധാനം പോലും ചെയ്തിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിക്കാന്‍ സമ്മര്‍ദ്ദം ചെയ്യുന്നുണ്ട്', യൂജിന്‍ പെരേര പറഞ്ഞു.
വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്, നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. മലപ്പുറം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
ശേഷിക്കുന്ന ആറു ജില്ലകളിലും യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. നാളെ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് അച്ചന്‍കോവില്‍, മണിമല നദികളില്‍ കേന്ദ്ര ജല കമ്മിഷന്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കേരളത്തിലെ കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പെരിങ്ങല്‍ കുത്തില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്. മംഗലം ഡാമില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഡോല്‍ഫിന്‍ ചുഴലിക്കാറ്റിന്റെയും കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ചക്രവാതച്ചുഴിയുടേയും സ്വാധീനഫലമായി ഓഗസ്റ്റ് 10 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തി; എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. അടൂര്‍ എം വി ഡി സ്‌ക്വാഡിലെ ഉദ്യോഗസ്ഥന്‍ ലൈജുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജീപ്പിനു മുന്നിലെ ആഡംബര ലൈറ്റുകള്‍ക്ക് 5200 രൂപയാണ് പിഴ ഈടാക്കിയത്.
മെഴുവേലി സ്വദേശിയായ വാഹന ഉടമക്കാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ പിഴ ചുമത്തിയത്. ഓഫ് റോഡ് വാഹനം പ്രളയദുരിതത്തില്‍പ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായാണ് ആറന്മുളയില്‍ എത്തിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ വാഹനത്തിന് പിഴയിട്ടതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
സംഭവത്തില്‍ അബിന്‍ വര്‍ക്കി എംഎല്‍എയും ഗതാഗതമന്ത്രിയോട് പരാതി പറഞ്ഞിരുന്നു. എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം യൂത്ത് കോണ്‍ഗ്രസ് പിഴത്തുക അടയ്ക്കുകയും ചെയ്തിരുന്നു. ആറന്മുളയിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടയില്‍ അല്ല, അടൂരില്‍ വച്ചാണ് പിഴ ചുമത്തിയത് എന്നായിരുന്നു ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടിരുന്നത്.
ജനകീയ പെൻഷൻ വിതരണ സംവിധാനമില്ലാതാക്കി വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ബുദ്ധിമുട്ടിക്കുന്നത് കടുത്ത അനീതി: പിണറായി വിജയൻ
തിരുവനന്തപുരം: സഹകരണബാങ്ക് വഴി ​ഗുണഭോക്താക്കളുടെ കൈവശം ക്ഷേമപെൻഷൻ തുക നേരിട്ടെത്തിക്കുന്നത് തടഞ്ഞ സർക്കാർ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാജ്യത്തിനു മാതൃകയായ കേരളത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം അംഗീകരിക്കാൻ കഴിയില്ല. പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് പെൻഷൻ തുക എത്തിക്കുന്ന ജനകീയമായ പെൻഷൻ വിതരണ പദ്ധതിയാണ് സർക്കാർ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നതെന്ന് പിണറായി വിജയൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
പിണറായി വിജയൻ്റെ കുറിപ്പ് .......
രാജ്യത്തിനു മാതൃകയായ കേരളത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം അംഗീകരിക്കാൻ കഴിയില്ല. പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് പെൻഷൻ തുക എത്തിക്കുന്ന ജനകീയമായ പെൻഷൻ വിതരണ പദ്ധതിയാണ് സർക്കാർ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നത്. പത്ത് വർഷക്കാലമായി ഡി.ബി.ടി സ്വയം തെരഞ്ഞെടുത്തവരൊഴികെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരിലെ പകുതിയോളം പേർക്കും ബാങ്കുകൾ കയറിയിറങ്ങാതെ തങ്ങളുടെ വീട്ടുപടിക്കൽ പെൻഷൻ തുക ലഭ്യമായിരുന്നു. ആ സിസ്റ്റമാണ് യുഡിഎഫ് സർക്കാർ നിർവീര്യമാക്കാൻ ശ്രമിക്കുന്നത്.
കിടപ്പുരോഗികൾ ഒഴികെയുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും പെൻഷൻ വിതരണം ഡി.ബി.ടി വഴി ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമാക്കാനാണ് സർക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ്. സഹകരണ സംഘങ്ങൾ വഴിയുള്ള വീട്ടുപടിക്കലെ പെൻഷൻ വിതരണം നിർത്തലാക്കാനുള്ള ഈ നീക്കം പതിയെ പെൻഷൻ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണ്. ഡി.ബി.ടി അല്ലാതെ വാതിൽപ്പടി പെൻഷൻ വാങ്ങുന്നവർ ബാങ്കിംഗ് സേവന മേഖലക്കു പുറത്തുള്ളവരാണ്. ഇവരിൽ ബഹുഭൂരിപക്ഷവും അടിസ്ഥാന വിഭാഗത്തിൽ നിന്നുള്ളവരും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുമാണ്. സമൂഹത്തിന്റെ കരുതൽ വേണ്ടതായിട്ടുള്ള ഇവർക്കെല്ലാം തന്നെ വലിയ തിരിച്ചടിയാണ് പുതിയ ഉത്തരവ്. സാമൂഹ്യ സുരക്ഷാ പെൻഷൻ അവകാശമല്ലെന്നും സർക്കാരിന്റെ ഔദാര്യമാണെന്നുമുള്ള വികല വലതുപക്ഷ നയത്തിന്റെ പ്രതിഫലനമാണ് യുഡിഎഫ് സർക്കാരിന്റെ പുതിയ ഉത്തരവെന്നു വ്യക്തമാണ്.
തൊടു സാങ്കേതിക ന്യായങ്ങൾക്കൊപ്പം ഡി.ബി.ടി സംബന്ധിച്ച കേന്ദ്ര നിർദ്ദേശങ്ങൾ പാലിക്കപ്പെടാത്തതിനാൽ കേന്ദ്രസർക്കാർ നൽകുന്ന സാമ്പത്തിക സഹായങ്ങൾ സംസ്ഥാനത്തിന് നഷ്ടപ്പെടുന്ന സാഹചര്യമുണ്ട് എന്ന വാദം കൂടി നിരത്തിയാണ് യുഡിഎഫ് സർക്കാർ ഈ നീക്കത്തിന് ന്യായീകരണം ചമയ്ക്കുന്നത്. കേരളത്തിൽ ഒരു മാസം ആകെ വിതരണം ചെയ്യുന്ന സാമൂഹ്യസുരക്ഷാ പെൻഷൻ തുകയുടെ കേവലം 1% മാത്രമാണ് കേന്ദ്രവിഹിതം. ഈ വിഹിതം കിട്ടുന്നതാകട്ടെ ആകെ പെൻഷൻ ലഭിക്കുന്നവരുടെ 13.5% ആളുകൾക്ക് മാത്രവും. 86% പേർക്കും മുഴുവൻ തുകയും നൽകുന്നത് സംസ്ഥാനമാണ്. അതിനാൽ തന്നെ, പെൻഷൻ വിതരണ രീതിയെപ്പറ്റിയുള്ള കേന്ദ്ര തിട്ടൂരങ്ങളെ തള്ളിക്കളഞ്ഞാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോയിരുന്നത്. എന്നാൽ കേന്ദ്രനിർദ്ദേശം ഒരു അവസരമായി കണ്ടുകൊണ്ട് യുഡിഎഫ് സർക്കാർ പെൻഷൻ പദ്ധതിയെ തന്നെ ദുർബലമാക്കാൻ ശ്രമിക്കുകയാണ്.
ജനകീയ പെൻഷൻ വിതരണ സംവിധാനമില്ലാതാക്കി വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ബുദ്ധിമുട്ടിക്കുന്നത് കടുത്ത അനീതിയാണ്. പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യമുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും സഹകരണ സംഘങ്ങൾ വഴി വീട്ടിൽ നേരിട്ട് പെൻഷൻ എത്തിക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്നും സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ്.
ബൊഫോഴ്‌സ് കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു; ഹിന്ദുജ സഹോദരന്മാർക്കെതിരായ ഹർജി തള്ളി
ഇന്ത്യൻ രാഷ്ട്രീയത്തെ നാല് പതിറ്റാണ്ടോളം ഉലച്ച ബോഫോഴ്‌സ് തോക്ക് ഇടപാട് അഴിമതിക്കേസിലെ നിയമനടപടികൾ സുപ്രീംകോടതി അവസാനിപ്പിച്ചു. ഹിന്ദുജ സഹോദരന്മാർക്കും സ്വീഡിഷ് ആയുധ നിർമ്മാതാക്കളായ എബി ബോഫോഴ്‌സിനും എതിരെ നിലവിലുണ്ടായിരുന്ന എല്ലാ ക്രിമിനൽ നടപടികളും റദ്ദാക്കിയ 2005-ലെ ദില്ലി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട അവസാന അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസുമാരായ ജെബി പർദിവാല, കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് ഉത്തരവ്. ഹൈക്കോടതി വിധിക്കെതിരെ ബിജെപി നേതാവും അഭിഭാഷകനുമായ അജയ് കെ അഗർവാൾ നൽകിയ ഹർജിയാണ് കോടതി തള്ളിയത്.
അന്വേഷണ ഏജൻസിയായ സിബിഐയുടെ അപ്പീൽ നേരത്തെ തന്നെ തള്ളിയ സാഹചര്യത്തിൽ ഒരു സ്വകാര്യ വ്യക്തി നൽകിയ അപ്പീൽ എങ്ങനെ നിലനിൽക്കുമെന്ന ചോദ്യം ഉയർത്തിയാണ് സുപ്രീംകോടതി കേസ് അവസാനിപ്പിച്ചത്. ഇന്ത്യൻ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ അഴിമതിക്കേസുകളിലൊന്നാണ് ഇതോടെ നിയമപരമായി അവസാനിക്കുന്നത്.
അതിതീവ്ര മഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
പത്തനംതിട്ട: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. വയനാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് അവധി.
ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(07-08-2026) കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നതിനാലും നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപനം.
നാളെ ജില്ലയിലെ അംഗണവാടി മുതല്‍ പ്രൊഫഷണല്‍ കോളജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് കലകട്ര്‍ അറിയിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി നാളെ (ഓഗസ്റ്റ് 7) ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ, മതപഠന ക്ലാസുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. അവിടെയുള്ള വിദ്യാർത്ഥികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികൾ കർശനമായി ഉറപ്പുവരുത്തേണ്ടതാണ്.
ഇനി മുതല്‍ ബിരുദ പ്രവേശനത്തിന് പ്ലസ്ടു നിര്‍ബന്ധമല്ല;പ്രവേശന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ബിരുദ പ്രവേശന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. ഇനി മുതല്‍ ബിരുദ പ്രവേശനത്തിന് പ്ലസ്ടു നിര്‍ബന്ധമല്ല എന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി.
ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവര്‍ക്കും സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനം നേടാനുള്ള അവസരമാണ് ഇതോടെ ഒരുങ്ങുന്നത്. ഐടിഐ പാസായവര്‍ക്ക് കോളജുകളില്‍ ഏതു കോഴ്സുകളും തെരഞ്ഞെടുക്കാന്‍ ഇതുവഴി സാധിക്കും. ഉത്തരവ് സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകള്‍ക്കും പോളിടെക്നിക്കുകള്‍ക്കും ഔദ്യോഗികമായി കൈമാറാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പത്താം ക്ലാസിനു ശേഷം ഐടിഐ പാസായവര്‍ക്ക് ബിരുദ കോഴ്സുകളുടെ ഒന്നാം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനം നേടാന്‍ സാധിക്കും. കൂടാതെ, പത്താം ക്ലാസിനു ശേഷം മൂന്ന് വര്‍ഷത്തെ പോളിടെക്നിക് ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും പന്ത്രണ്ടാം ക്ലാസിനു ശേഷം രണ്ട് വര്‍ഷത്തെ ഡിപ്ലോമ നേടിയവര്‍ക്കും ബിരുദ കോഴ്സിന്റെ രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി നേരിട്ട് പ്രവേശനം ലഭിക്കുകയും ചെയ്യും.
യോഗ്യതകള്‍ വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. നാഷണല്‍ ക്രെഡിറ്റ് ഫ്രെയിംവര്‍ക്ക് (എന്‍സിആര്‍എഫ്) അടിസ്ഥാനമാക്കിയുള്ള ഉത്തരവ് 2027-28 അധ്യയന വര്‍ഷം മുതല്‍ നിലവില്‍ വരും. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി.
സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി മുതൽ വീടുകളിൽ എത്തിക്കില്ല; സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം നിർത്തി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ സർക്കാർ. വീട്ടിലെ പെൻഷൻ വിതരണം ഇനി കിടപ്പ് രോഗികൾ അടക്കം ഒഴിവാക്കാനാകാത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തും. ആധാർ ലങ്ക് ചെയ്ത ബാങ്ക് അക്കൌണ്ടുകളിലുൂടെ മാത്രം ക്ഷേമ പെൻഷൻ വിതരണം നടത്തിയാൽ മതിയെന്നാണ് സർക്കാർ നിലപാട്. ഇത് തത്വത്തിൽ അംഗീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി.
എന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്‍റുമാർ വഴിയായിരുന്നു പെൻഷൻ വീട്ടിലെത്തിച്ചിരുന്നത്. വിതരണത്തിന് നൽകുന്ന ഇൻസെന്റീവ് നഷ്ടമാകുന്നെന്നാണ് യുഡിഎഫ് കണ്ടെത്തൽ . ക്ഷേമ പെൻഷൻ വിതരണത്തിലെ കേന്ദ്ര മാനദണ്ഡം അംഗീകരിക്കുന്നതിന്‍റെ ഭാഗമായിക്കൂടിയാണ് തീരുമാനമെന്നും ഉത്തരവിൽ പറയുന്നു.
മുംബൈ: സംഘടന സംവിധാനം വിപുലീകരിച്ച് തുടർസമര പരിപാടികൾക്കൊരുങ്ങി സിജെപി. സെപ്റ്റംബറിൽ പൊതുജനങ്ങളെ കേൾക്കാൻ ക്യാ ബോൽത്തി പബ്ലിക് ക്യാമ്പയിൻ തുടങ്ങാനും ഛത്രപതി സാംബാജി നഗറിൽ ചേർന്ന കോർ കമ്മിറ്റി തീരുമാനിച്ചു.
ഈ ഘട്ടത്തിൽ രാഷ്ട്രീയ പാർട്ടി ആകാനില്ലെന്ന് സിജെപി  വ്യക്തമാക്കി. അതേസമയം മതനിരപേക്ഷ കൂട്ടായ്മയായി തുടരാനും സിജെപി തീരുമാനിച്ചിട്ടുണ്ട്. സംഘടന വിപൂലീകരിക്കാനും അതിനായി സിജെപിയുടെ വെബ്സൈറ്റ് വഴി അം​ഗത്വം എടുക്കാനുള്ള QR കോഡും പങ്ക് വെച്ചിട്ടുണ്ട്. സിജെപി ഫണ്ട് ശേഖരണം നടത്തില്ലെന്നും വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സെപ്റ്റംബർ മുതൽ രാജ്യവ്യാപക പര്യടനം നടത്താനും സിജെപി തീരുമാനിച്ചിട്ടുണ്ട്. 'ക്യാ ബോൽത്തി പബ്ലിക്' എന്ന പേരിലാണ് രാജ്യവ്യാപക ക്യാംപെയ്ൻ സംഘടിപ്പിക്കുക. രാജ്യത്തെ എല്ലാ കൂട്ടായ്മകളെയും ഒപ്പം ചേർക്കുമെന്നും സിജെപി വ്യക്തമാക്കി. അഭിജീത് ദീപ്കെയെ സിജെപിയുടെ നാഷണൽ കൺവീനറായും സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ കോ-കൺവീനർമാരായും നിയോ​ഗിച്ചിട്ടുണ്ട്. രാജ്യത്ത് അഞ്ച് സോണുകളായി പ്രവർത്തിക്കുമെന്നും എല്ലാ സോണുകളിലും കൺവീനർമാർ ഉണ്ടാകുമെന്നും സിജെപി വ്യക്തമാക്കി
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐപി ബിനു അടക്കം ആറു പേർക്ക് കൂടി ജാമ്യം
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം നേതാവ് ഐപി ബിനു അടക്കം ആറു പേർക്ക് കൂടി ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി. ഉപാധികളോടെയാണ് ജാമ്യം. കഴിഞ്ഞ 68 ദിവസങ്ങളിലായി ഇവർ ജയിലിലാണെന്ന വസ്തുത കണക്കിലെടുത്താണ് കോടതി നടപടി.
മെയ് 25-നാണ് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം നടന്നത്. തുടർന്ന് മെയ് 27-ന് കേസിൽ ആകെ 25 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. സെഷൻസ് കോടതി രണ്ടുതവണ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു
ഇതോടെ കേസിൽ ജാമ്യം ലഭിച്ചവരുടെ എണ്ണം 16 ആയി
ഹോർമുസ് തുറക്കുന്നു;ഇറാൻ-ഒമാൻ ചർച്ച ധാരണയിലെത്തി
ദുബായ്: ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറക്കുന്നത് പരി​ഗണനയിൽ. ഇറാനും ഒമാനും മാത്രം കൈകാര്യം ചെയ്യുന്ന താൽക്കാലിക ഗതാഗത പാത സംബന്ധിച്ച് ധാരണയിലെത്തിയെന്ന് ഇറാൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഒമാനുമായി ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തി. എന്നാൽ ഹോർമുസിൽ ഇറാന് മേൽക്കൈ അനുവദിക്കുന്ന ധാരണ അംഗീകരിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. കരാർ നടപ്പിലായേക്കാമെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ സ്ഥിരീകരിച്ചു. ചർച്ചകൾ നല്ല രീതിയിൽ മുന്നോട്ട് പോകുകയാണെന്ന് ഇറാനും വ്യക്തമാക്കി. അടുത്ത 48 മണിക്കൂറിനുള്ളിൽ ഒരു ധാരണയുണ്ടായേക്കാമെന്ന് യുഎസ് പ്രസിഡണ്ട് ട്രംപ് ഇന്നലെ സൂചന നൽകിയിരുന്നു.
ഹോർമുസിലൂടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനായി 'മിഡിൽ കോറിഡോർ' നടപ്പാക്കുന്നതിനെ കുറിച്ചാണ് ഇറാനും ഒമാനും ചർച്ച ചെയ്യുന്നത്. അമേരിക്കയുടെ ഇടപെടലാണ് കരാർ വൈകുന്നതിന് പ്രധാന കാരണമെന്ന് ഇറാൻ കുറ്റപ്പെടുത്തി. ചർച്ച പുരോഗമിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞു. ഇറാന്റെ സമുദ്രാതിർത്തിയിലൂടെയുള്ള പാതക്കും ഒമാൻ തീരത്തോട് ചേർന്ന് അമേരിക്ക നിർദ്ദേശിച്ച തെക്കൻ പാതക്കും ബദലായി മിഡിൽ കോറിഡോർ സജീവമാക്കാനാണ് ലക്ഷ്യം. ഈ പാത ഇറാനും ഒമാനും ചേർന്ന് സംയുക്തമായി നിയന്ത്രിക്കണമെന്നാണ് ഇറാന്റെ നിർദേശം.
ഇരട്ട ചക്രവാതച്ചുഴി; ഇന്നും നാളെയും പെരുമഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രവും തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.
നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്രമഴ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കന്‍ കര്‍ണാടകയ്ക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെയും തെക്കന്‍ തമിഴ്നാടിനും പുതുച്ചേരിക്കും മുകളില്‍ നിലനില്‍ക്കുന്ന മറ്റൊരു ചക്രവാതച്ചുഴിയുമാണ് കേരളത്തില്‍ മഴയെ സ്വാധീനിക്കുന്നത്. പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി 4.5 കിലോമീറ്റര്‍ ഉയരത്തില്‍ മൂന്നാമതൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
എഫ്‌സിആർ‌എ ഭേദഗതി ബില്ലിൽ വിട്ടുവീഴ്ചയ്ക്ക് കേന്ദ്രം; നിർണായക മാറ്റങ്ങൾക്ക് സാധ്യത
ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ഭേദഗതി ബിൽ, 2026-ൽ (എഫ്സിആർഎ) ഇളവുകൾക്ക് തയ്യാറെന്ന സൂചന നൽകി കേന്ദ്രസർക്കാർ. പാർലമെന്റ് നടപടികൾ സ്തംഭിച്ച് നിൽക്കുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങളുടെ ഭാ​ഗമായി ഭരണപക്ഷം പ്രതിപക്ഷവുമായി ചർച്ച നടത്തിയിരുന്നു. എഫ്സിആർഎയിൽ മുൻകാല പ്രാബല്യത്തോടെ ശിക്ഷാർഹമായ വകുപ്പുകളൊന്നും ഉണ്ടാകില്ലെന്ന് സർക്കാർ സൂചന നൽകിയിട്ടുണ്ട്ന്നെ് 'ദ ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു.
ബില്ലിലെ സ്വത്ത് ഏറ്റെടുക്കൽ നിയമങ്ങൾ മുൻകാല നിക്ഷേപങ്ങളെ ശിക്ഷിക്കാൻ ഉപയോഗിച്ചേക്കാമെന്ന് സന്നദ്ധ സംഘടനകളും മതസംഘടനകളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിലവിൽ പുരോ​ഗമിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുന്നത് പ്രതിപക്ഷം ചർച്ചയ്ക്ക് തയ്യാറാകുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് വൃത്തങ്ങൾ ദ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
സിബിസിഐ പ്രതിനിധി സംഘം ആഭ്യന്തരമന്ത്രിയെ കണ്ടപ്പോൾ, നിയമത്തിന് മുൻകാല പ്രാബല്യം ഉണ്ടാകില്ലെന്ന് ഉറപ്പുനൽകിയിരുന്നുവെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) അഡ്വൈസറും കോഓർഡിനേറ്ററുമായ ജോനാഥൻ ലാൽറെംറുവത പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ബിജെപി നൽകിയ വാഗ്ദാനമാണിതെന്നും ബില്ലിന്റെ അവതരണം, ക്രിസ്ത്യാനികളെ ലക്ഷ്യമിടാനാണെന്ന് കോൺഗ്രസും മറ്റ് സ്ഥാപിത താല്പര്യക്കാരും നടത്തുന്ന വ്യാജപ്രചാരണങ്ങളെ ഇല്ലാതാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിജെപി നേതാക്കൾ പറയുന്നു. ഇതിനിടെ, മിസോറാം മുഖ്യമന്ത്രി ലാൽദുഹോമ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഈ വിഷയം ചർച്ചയാകുമെന്നാണ് സൂചന.
ഒരു സംഘടനയുടെ എഫ്‌സിആർ‌എ രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയോ, ഉപേക്ഷിക്കുകയോ, കാലാവധി കഴിയുകയോ ചെയ്യുമ്പോൾ വിദേശ സംഭാവനകളിലൂടെ സൃഷ്ടിച്ച സ്വത്തുക്കൾ സർക്കാർ ചുമതലപ്പെടുത്തുന്ന അതോറിറ്റിക്ക് കൈമാറുന്നതിനുള്ള വ്യവസ്ഥകളെക്കുറിച്ചാണ് ആശങ്കകൾ. വിദേശ സംഭാവനകൾ ഉപയോഗിച്ചാണ് പല പള്ളികളും സ്ഥാപനങ്ങളും നിർമ്മിച്ചിട്ടുള്ളത് എന്നതിനാൽ ഇത് ക്രിസ്ത്യൻ സംഘടനകളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
എന്നിരുന്നാലും, ഒരു സ്ഥാപനത്തിന്റെ എഫ്‌സിആർ‌എ രജിസ്ട്രേഷനിൽ തടസ്സമുണ്ടായാൽ അതിൻ്റെ നടത്തിപ്പിൽ തുടർച്ച ഉറപ്പാക്കുകയാണ് നിർദ്ദിഷ്ട നിയമത്തിന്റെ ലക്ഷ്യമെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
ബില്ലിലെ 14B, 16A, 16B എന്നീ വകുപ്പുകളാണ് വിമർശകർ ആശങ്കയ്ക്ക് അടിസ്ഥാനമായി ചൂണ്ടിക്കാട്ടുന്നത്. എഫ്‌സിആർഎ രജിസ്ട്രേഷൻ റദ്ദായാൽ വിദേശ സംഭാവനകളിലൂടെ സൃഷ്ടിച്ച സ്വത്തുക്കൾ സർക്കാർ നിയോഗിക്കുന്ന അതോറിറ്റിയുടെ നിയന്ത്രണത്തിലാകുമെന്നാണ് വ്യവസ്ഥ. പിന്നീട് രജിസ്ട്രേഷൻ ലഭിച്ചാൽ സ്വത്ത് തിരികെ നൽകും, ഇല്ലെങ്കിൽ സർക്കാർ കൈവശം വയ്ക്കുകയോ കൈമാറുകയോ ചെയ്യാം.
ഈ വ്യവസ്ഥ മുൻകാലത്ത് രജിസ്ട്രേഷൻ റദ്ദായ സ്ഥാപനങ്ങൾക്കും ബാധകമാകുമെന്ന ആശങ്കയാണ് ഉയരുന്നത്. വിദേശ ഫണ്ടിൽ നിർമ്മിച്ച സ്‌കൂളുകൾ, ആശുപത്രികൾ, പള്ളികൾ തുടങ്ങിയവയും ഇതിന്റെ പരിധിയിൽ വരാമെന്നാണ് വിമർശകർ പറയുന്നത്. എന്നാൽ, അത്തരമൊരു ലക്ഷ്യമില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം.
മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്താൻ ആർക്കും അധികാരമില്ല;പുതിയ ഡാം വേണം നിലപാടിൽ മാറ്റമില്ല: മന്ത്രി മോൻസ് ജോസഫ്
കോട്ടയം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ച് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തുമെന്ന് മോൻസ് ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി തലത്തിലുള്ള ചർച്ചയ്ക്കുള്ള ശ്രമം ഉണ്ടാകുമെന്നും കേരളത്തിൻ്റെ ഭാഗത്തുനിന്നും അതിനുള്ള സാധ്യതകൾ തേടുമെന്നും മന്ത്രി അറിയിച്ചു. തമിഴ്നാടിന്റെ പ്രഖ്യാപനം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധനകൾ നടന്നിട്ടില്ല. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് 142 അടി നിലനിർത്തുന്നത്. ഇതിൽ മാറ്റം വരുത്താൻ കേരളത്തിനോ തമിഴ്നാടിനോ അധികാരമില്ല. രണ്ട് സംസ്ഥാനങ്ങൾക്കും സ്വീകാര്യമായ നിലപാട് സുപ്രീംകോടതി പരിശോധിച്ച് തീരുമാനമെടുക്കണം എന്നാണ് കേരളത്തിൻ്റെ അഭിപ്രായം. പുതിയ ഡാം വേണം എന്നുള്ളത് തന്നെയാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും അതിൽ യാതൊരു മാറ്റവുമില്ലെന്നും മന്ത്രി മോൻസ് ജോസഫ് അറിയിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്നായിരുന്നു ഇന്നലെ അവതരിപ്പിച്ച വിജയ് സർക്കാറിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനം. നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയർത്തുമെന്നാണ് പ്രഖ്യാപനം. സംസ്ഥാനത്തിന്റെ അവകാശങ്ങളെ ബാധിച്ചേക്കാവുന്ന മേഘദാതു പദ്ധതി പോലെയുള്ള പദ്ധതികളെ എതിർക്കുന്നത് ഉൾപ്പെടെ തമിഴ്‌നാടിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കും. അന്തർസംസ്ഥാന നദീജല പങ്കുവെക്കലിൽ സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കും. ദീർഘകാല ജലസുരക്ഷ ശക്തമാക്കുന്നതിനും കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തൽ, ആനമലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കൽ, ഗോദാവരി-കാവേരി നദീബന്ധന പദ്ധതിയുടെ ദ്രുതഗതിയിലുള്ള പൂർത്തീകരണം എന്നിവയ്ക്കായും സർക്കാർ പരിശ്രമിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഡിജിറ്റൽ റീ സർവേ നിർത്തിവയ്ക്കുന്നത് ഭൂ മാഫിയയെ സഹായിക്കാൻ: മുൻ റവന്യു മന്ത്രി കെ രാജൻ
രാജ്യത്തിന് മാതൃകയായ ഡിജിറ്റൽ റീ സർവേ നിർത്തിവയ്ക്കുന്നത് ഭൂ മാഫിയക്ക് സഹായകരമാകുമെന്ന് മുൻ റവന്യു മന്ത്രി കെ രാജൻ. എല്ലാ വകുപ്പുകൾക്കും ഉപയോഗ പ്രദമാകുന്ന വിധത്തിലാണ് ഈ സംവിധാനം നടപ്പാക്കിയത്. അതുകൊണ്ട് ഡിജിറ്റൽ റീ സർവേ നടപടികൾ ഒരു ദൗത്യമായി തന്നെ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും കത്ത് നൽകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫ് സർക്കാർ റീ സർവേയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന 4,000ത്തോളം കരാർ ജീവനക്കാരെ പിരിച്ചു വിടുകയും ഓഫിസുകൾ പൂട്ടുകയും ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഒരു മുന്നറിയിപ്പുമില്ലാതെ, നാല് മാസത്തെ ശമ്പളം പോലും കൊടുക്കാതെയാണ് ജീവനക്കാരെ പിരിച്ചു വിട്ടത്. കേരളത്തിൽ സ്ഥിരം സർവേയർമാർ ആകെ 1000 ആണ്. അതിൽ 500 പേരെ എൽആർഎം പ്രക്രിയയ്ക്കു മാത്രമായി വേണം. ബാക്കി 500 പേരെ വച്ച് പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയില്ല.
ഈ സംവിധാനം നിർത്തണമെന്ന് ആഗ്രഹിക്കുന്നത് കേരളത്തിലെ ഭൂ മാഫിയകളാണ്. ഡിജിറ്റൽ റീസർവേ നിർത്തലാക്കുന്നതോടെ ഒരു പ്രതിസന്ധിയും ഇല്ലാതെ അവർ ആവശ്യപ്പെടുന്നത് ലഭിക്കും. പട്ടയം കണ്ടെത്താനോ, ഭൂമി എവിടെയാണെന്ന് കണ്ടെത്താനോ പറ്റാത്ത അതിർത്തി തർക്കങ്ങളുള്ള കേരളത്തിലേക്ക് പോകുമെന്നും കെ രാജൻ ചൂണ്ടിക്കാട്ടി. പണമില്ലെന്നതാണ് പിരിച്ചു വിടാൻ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ പണം ലഭിക്കാൻ ഒട്ടേറ മാർഗങ്ങളുണ്ട്. അർബൻ വില്ലേജുകളിൽ റീസർവേ നടപടികൾ പൂർത്തീകരിച്ചതിന്റെ ഫലമായി കേന്ദ്ര സർക്കാർ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 105 കോടി രൂപ അനുവദിച്ചിരുന്നു. അതിൽ 15 കോടി മാത്രമേ സർവേ വകുപ്പിന് കൊടുത്തിട്ടുള്ളു. ബാക്കി 90 കോടി ധനവകുപ്പിൽ ഇപ്പോഴും ഉണ്ട്. 33 മുനിസിപ്പാലിറ്റികളിൽ അതിവേഗം രേഖകൾ തയ്യാറാക്കിയതിന്റെ വിവരങ്ങൾ ഹാജരാക്കിയാൽ 334 കോടി രൂപ നൽകാമെന്ന് കേന്ദ്ര വാഗ്ദാനവും ഉണ്ട്.
കേന്ദ്ര ധനസഹായവും ഡിജിറ്റൽ സർവേ രേഖകളും വിവിധ സർക്കാർ വകുപ്പുകളിലും പദ്ധതികളിൽ ഉപയോഗിക്കുന്ന അധിക വരുമാനം കൂടി എടുത്താൽ നടപടികൾ പൂർത്തീകരിക്കാൻ ഒരു പ്രതിസന്ധിയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു വർഷക്കാലത്തെ അനുഭവമുള്ള, അതിവേഗം പ്രവർത്തനങ്ങൾ നടത്താൻ പറ്റുന്ന ജീവനക്കാരെ കെട്ടുകെട്ടിക്കുന്നത് തത്വത്തിൽ പദ്ധതി അവസാനിപ്പിക്കുന്നതിന് തുല്യമാണ്. ഒരു വർഷം 100 കോടി വിനിയോഗിച്ച് പ്രവർത്തനങ്ങൾ നടത്തിയാൽ കേന്ദ്ര സർക്കാരിന്റെ വിവിധ സബ്സിഡികളും ലഭിച്ചാൽ അതിവേഗം റീസര്‍വേ പൂർത്തിയാക്കാൻ സാധിക്കും. അല്ലാത്ത പക്ഷം 200 കോടി രൂപ ചെലവഴിച്ച് വാങ്ങിയ ഉപകരണങ്ങൾ ഉൾപ്പെടെ എന്നന്നേക്കുമായി ഇല്ലാതാകും. ആര് ഉപദേശിച്ചാലും സർക്കാർ ഇത്തരം നടപടികളിലേക്ക് പോകരുതെന്നും കെ രാജൻ ആവശ്യപ്പെട്ടു.
ന്യൂഡൽഹി: 2024-ൽ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ഭരണത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന്റെ രണ്ടാം വാർഷികത്തിൽ വാർത്താസമ്മേളനം നടത്തി ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് ഷെയ്ഖ് ഹസീന മാധ്യമങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ന്യൂഡൽഹിയിൽ നിന്ന് വീഡിയോ ലിങ്ക് വഴിയാണ് വാർത്താസമ്മേളനം നടത്തിയത്. എന്നാൽ, സ്വകാര്യ പരിപാടിയിൽ നിന്ന് ഇന്ത്യ അകലം പാലിച്ചു.
ന്യൂഡൽഹിയിലെ ഫോറിൻ കറസ്‌പോണ്ടന്റ്‌സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യയിലാണ് വാർത്താസമ്മേളനം നടന്നത്. 2024 ഓഗസ്റ്റ് 5-ന് ഹസീന സർക്കാർ വീണതിന്റെ രണ്ടാം വാർഷിക ദിനമാണ് വാർത്താസമ്മേളനം നടന്നത്. ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് രണ്ട് വർഷം മുമ്പ് ധാക്കയിൽ നിന്ന് പാലായനം ചെയ്യേണ്ടി വന്ന ഹസീന അന്ന് മുതൽ ഇന്ത്യയിലാണ് താമസിക്കുന്നത്.
"കഴിഞ്ഞ രണ്ട് വർഷമായി എന്റെ പ്രിയപ്പെട്ട ബംഗ്ലാദേശ് കഷ്ടപ്പെടുന്നത് ഞാൻ കാണുകയാണ്. ഇതല്ല ഞങ്ങൾ പടുത്തുയർത്തിയ ബംഗ്ലാദേശ്, 1971-ൽ 30 ലക്ഷം ആളുകൾ ജീവൻ ബലിയർപ്പിച്ചത് ഈ ബംഗ്ലാദേശിന് വേണ്ടിയല്ല." ഷെയ്ഖ് ഹസീന പറഞ്ഞു.
2024 ജൂലൈയിലെയും ഓഗസ്റ്റിലെയും സത്യം പറഞ്ഞുകൊണ്ട് തുടങ്ങാമെന്ന് പറഞ്ഞാണ് ഹസീന തുടങ്ങിയത്. അത് സമാധാനപരമായ ഒരു വിദ്യാർത്ഥി പ്രസ്ഥാനമായിരുന്നില്ലെന്ന് ഹ​സീന പറഞ്ഞു. തുടക്കം മുതൽ, ചർച്ചകളിലൂടെയും നിയമപരമായ നടപടികളിലൂടെയും ക്ഷമയോടെയും പ്രശ്നം സമാധാനപരമായി പരിഹരിക്കാനാണ് തന്റെ സർക്കാർ ശ്രമിച്ചത്. എന്നാൽ വിദ്യാർത്ഥികളുടെ ആവശ്യങ്ങളെ അക്രമാസക്തമായ ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റാൻ സംഘടിത ഗ്രൂപ്പുകൾ പ്രവർത്തിക്കുകയായിരുന്നുവെന്ന് ഹസീന പറഞ്ഞു.
മുജീബുർ റഹ്മാനെ ഇല്ലാതാക്കണം എന്നതാണ് അവ‌ർക്ക് വേണ്ടതെന്ന് പറഞ്ഞ ഹസീന വിങ്ങിപ്പൊട്ടി. ബംഗ്ലാദേശിലേക്ക് മടങ്ങുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഈ വർഷം ഡിസംബറോടെ താൻ ധാക്കയിലേക്ക് മടങ്ങുമെന്ന് ഹസീന പറഞ്ഞു. തിരിച്ചെത്തുമ്പോൾ അവർ തന്നെ അറസ്റ്റ് ചെയ്തേക്കാം, അല്ലെങ്കിൽ കൊല്ലപ്പെട്ടേക്കാം. എങ്കിലും തനിക്ക് പോയേ തീരൂവെന്നായിരുന്നു ഹസീനയുടെ പ്രതികരണം.
16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർലിൻ ഒളിവുകേന്ദ്രത്തിൽ നിന്ന് പിടിയിൽ
കാസർകോഡ്: മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ 16-കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്നേഹ മെർളിൻ (സ്നേഹ) അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂർ മാത്തിലിലെ ഒളിവുകേന്ദ്രത്തിൽ നിന്നാണ് മേൽപ്പറമ്പ് പൊലീസ് പ്രതിയെ പിടികൂടിയത്. സ്നേഹയ്ക്കെതിരെ രജിസ്റ്റർ ചെയ്യുന്ന നാലാമത്തെ പോക്സോ കേസാണിത്. അഞ്ചോളം പോക്സോ കേസുകളിൽ ഉൾപ്പെട്ട സ്നേഹ മാത്തിലിലെ ഒരു ബന്ധുവീട്ടിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിങ്ങോം പൊലീസിന്റെ സഹായത്തോടെ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
മേൽപ്പറമ്പിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് സ്നേഹ. കണ്ണൂർ ജയിലിൽ വെച്ചാണ് ഇവർ തമ്മിൽ പരിചയപ്പെടുന്നത്. തുടർന്ന് ജയിലിൽ നിന്നിറങ്ങിയ ശേഷം സ്നേഹ ഒരു വർഷക്കാലത്തോളം പെൺകുട്ടിയുടെ അമ്മയോടൊപ്പം ഇവരുടെ വീട്ടിലായിരുന്നു താമസം. ഈ കാലയളവിലാണ് 16-കാരി ക്രൂരമായ പീഡനത്തിന് ഇരയായത്. ഭയം കാരണം പെൺകുട്ടി ഈ വിവരം പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട് സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പീഡനവിവരങ്ങൾ പെൺകുട്ടി വെളിപ്പെടുത്തിയത്.
പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ജൂൺ 13-നാണ് മേൽപ്പറമ്പ് പൊലീസ് സ്നേഹയ്ക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു. തളിപ്പറമ്പ് സ്റ്റേഷനിൽ മാത്രം സ്നേഹയ്ക്കെതിരെ നിലവിൽ മൂന്ന് പോക്സോ കേസുകളുണ്ട്. കൂടാതെ, തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും ഇവർ പ്രതിയാണ്.
ഇനി സമരം ഇ20 പെട്രോളിനെതിരെ; സിജെപിയുടെ ഭാവി പരിപാടി വ്യക്തമാക്കി അഭിജീത് ദീപ്‌കെ
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നാലെ പരീക്ഷാ പരിഷ്‌കരണം ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടത്തിയ സമരത്തിനു ശേഷം കോക്രോച്ച് ജന പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ വിശദീകരിച്ച് അഭിജീത് ദീപ്‌കെ. കേന്ദ്ര സര്‍ക്കാരിന്റെ എഥനോള്‍ മിശ്രിത ഇന്ധന പദ്ധതി, തൊഴിലില്ലായ്മ, ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേട് എന്നിവയില്‍ പ്രതിഷേധിക്കുമെന്ന് പാര്‍ട്ടി സ്ഥാപകനായ ദീപ്‌കെ ബുധനാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയ പ്രവേശനത്തിനില്ലെന്നും മാറ്റങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പ്രഷര്‍ ഗ്രൂപ്പായി സിജെപി തുടരുമെന്നും ദീപ്‌കെ വ്യക്തമാക്കി.
രാഷ്ട്രീയം, നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവയിലുള്ള വിശ്വാസം ആളുകള്‍ക്ക് നഷ്ടമായി. ഞങ്ങളുടെ പ്രതിഷേധത്തിന് രാജ്യവ്യാപക പിന്തുണ ലഭിച്ചിട്ടുണ്ട്. നമ്മുടെ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന രാഷ്ട്രീയം മറന്ന് ആളുകള്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കപ്പുറം പരീക്ഷാ നടത്തിപ്പുകാരിലേക്കും ഞങ്ങളുടെ പ്രതിഷേധം എത്തിച്ചേര്‍ന്നു. ഇത്തരം സ്ഥാപനങ്ങളില്‍ വിശ്വാസ്യത കൊണ്ടുവരാന്‍ ഒരു പ്രഷര്‍ ഗ്രൂപ്പ് ഉണ്ടായേ മതിയാകൂ. ഒരു പൊതുജന പ്രസ്ഥാനമാണ് ഇന്ന് ഇന്ത്യക്ക് ആവശ്യം' -ജന്മനാടായ മഹാരാഷ്ട്രയിലെ സംഭാജിനഗറില്‍ ദീപ്‌കെ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥിതി വളരെ മോശമാണെന്ന് കഴിഞ്ഞ ദിവസം സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞിരുന്നു. ആളുകള്‍ രാവിലെ ഒരു പാര്‍ട്ടിക്ക് വോട്ടുചെയ്യും. പക്ഷേ വൈകിട്ട് മറ്റൊരു പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കും. നിരവധി പാര്‍ട്ടികളുണ്ട് നമ്മുടെ നാട്ടില്‍. എന്നിട്ടും ആളുകള്‍ ദുരിതം അനുഭവിക്കുന്നുവെങ്കില്‍, വീണ്ടും ഒരു പാര്‍ട്ടി വന്നിട്ടെന്തു കാര്യം. എല്ലാവരെയും ചിന്തിപ്പിക്കാന്‍ കഴിയുന്ന പ്രസ്ഥാനമാണ് വേണ്ടത്. അതിനാണ് സിജെപി ശ്രമിക്കുന്നതെന്നും സൗരവ് വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തും; കേരളത്തിന്റെ ആശങ്ക കൂട്ടി തമിഴ്‌നാട് ബജറ്റ്
ചെന്നൈ: കേരളത്തിന്റെ ആശങ്ക കൂട്ടി മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ ബജറ്റ് പ്രഖ്യാപനം. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുമെന്നാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി എന്‍ മാരി വില്‍സണ്‍ പറഞ്ഞത്. ഇതോടൊപ്പം കാവേരി നദിയില്‍ നിന്ന് അര്‍ഹതപ്പെട്ട ജലം തമിഴ്‌നാട് നേടിയെടുക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ് കേരളത്തിന്റെ ആശങ്ക കൂട്ടുന്ന പ്രഖ്യാപനം. നിലവിലുള്ള കരാറുകള്‍, ട്രൈബ്യൂണല്‍ വിധികള്‍, നീതിന്യായ നിര്‍ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയര്‍ത്തുമെന്നാണ് പ്രഖ്യാപനം. അന്തര്‍ സംസ്ഥാന നദീജലം പങ്കുവെയ്ക്കലില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കുമെന്നും മാരി വില്‍സണ്‍ പറഞ്ഞു.
ദീര്‍ഘകാല ജലസുരക്ഷ ശക്തമാക്കുന്നതിനും കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും മുലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തേണ്ടതുണ്ടെന്നും ബജറ്റ് പ്രസംഗത്തില്‍ പറയുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ത്താനുള്ള അനുമതി നേരത്തെ തന്നെ സുപ്രീംകോടതി തമിഴ് നാടിന് നല്‍കിയിരുന്നു. എന്നാല്‍ കേരളം ഉന്നയിച്ച ആശങ്കയുടെ അടിസ്ഥാനത്തില്‍ ഇത് 136 അടി എന്നതില്‍ പരിമിതപ്പെടുത്തി നിര്‍ത്തി. നിലവിലെ പ്രഖ്യാപനത്തോടെ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതടക്കമുള്ള നടപടികളിലേക്ക് തമിഴ് നാട് സര്‍ക്കാര്‍ കടന്നേക്കുമെന്നാണ് സൂചന
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ വിവദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി പി ജോണ്‍. വാക്കുകള്‍ ശ്രദ്ധിക്കണമായിരുന്നുവെന്നും തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി പ്രതികരിച്ചു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കിയതിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.
അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. സര്‍ക്കാരിന് സ്ത്രീകളോട് ഒരു തരത്തിലുള്ള വിവേചനവുമില്ല. സൗജന്യയാത്ര സ്ത്രീകളുടെ അവകാശമാണെന്നും മന്ത്രി പ്രതികരിച്ചു. ഖേദം പ്രകടിപ്പിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമാണോ എന്ന ചോദ്യത്തിന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു സി പി ജോണിന്റെ മറുപടി. പ്രിയദര്‍ശിനി പദ്ധതി യുഡിഎഫിന്റെ കുഞ്ഞാണെന്നും അഭിമാനകരമായ പദ്ധതിയാണെന്നും പറഞ്ഞ മന്ത്രി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. പദ്ധതി ഉപേക്ഷിക്കുമെന്ന് ആര്‍ക്കും സംശയം വേണ്ടെന്നും, പ്രതിപക്ഷത്തുനിന്നുള്ള വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു.
കേരളത്തിൽ കടുത്ത ദാരിദ്ര്യമുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനി അത് ഇളവ് ചെയ്യാനുള്ള മാർഗമാണ്. പ്രിയദർശിനി കെഎസ്ആർടിസിക്ക് ബാധ്യതയല്ല. കൂടുതൽ ആളുകൾ ബസുകളിൽ കയറുന്ന ഇടങ്ങളിൽ കൂടുതൽ വണ്ടികൾ ഇടും. വണ്ടികൾക്ക് പഴക്കം ഉണ്ടെന്നും മന്ത്രി പ്രതികരിച്ചു.
ബസിന് കാശില്ലാത്ത സ്ത്രീകള്‍ ഫീസ് നല്‍കി സ്വകാര്യ സ്‌കൂളിലേക്ക് കുട്ടികളെ വിടുന്നുവെന്നും ദരിദ്രരായി അഭിനയിക്കുന്നുവെന്നുമുള്ള ഗതാഗതമന്ത്രിയുടെ പരാമര്‍ശമായിരുന്നു വിവാദമായത്. സര്‍ക്കാര്‍ സ്‌കൂളില്‍ സീറ്റ് ഒഴിഞ്ഞു കിടക്കുന്നുവെന്നും ഫീസ് കൊടുക്കേണ്ടതില്ലാത്ത പ്രൈവറ്റില്‍ പോലും കുട്ടികളെ വിടാതെ ഫീസ് കൊടുക്കേണ്ട സ്‌കൂളിലേക്ക് വിടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. 'ഇതേ സ്ത്രീ അച്ഛനെയും ഭര്‍ത്താവിനെയും കൊണ്ട് സര്‍ക്കാര്‍ ആശുപത്രിയിലെ വരാന്തയില്‍ കിടക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നെ അതിശയിപ്പിക്കുന്നു. സ്വകാര്യ ആശുപത്രിയില്‍ നല്‍കാന്‍ പണമില്ല, ബസ് വന്നാല്‍ കാശ് കുറഞ്ഞ ട്രാന്‍സ്പോര്‍ട്ടില്‍ തള്ളിക്കയറും. പ്രിയദര്‍ശിനി വന്നപ്പോള്‍ സ്വകാര്യ ബസ് വിട്ട് പ്രിയദര്‍ശിനിയില്‍ തിക്കി തിരക്കി ആളുകള്‍ പോകുന്നതിന്റെ കാരണം സ്വകാര്യ ബസിനോടുള്ള വിരോധമോ എന്നോടുള്ള സ്നേഹമോ അല്ല, കുടുംബിനികള്‍ക്ക് കയ്യില്‍ കാശ് ഇല്ലാത്തത് കൊണ്ടാണ്', സി പി ജോണ്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം തന്നെ അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു.
സിജെപി രാഷ്ട്രീയ പാർട്ടിയാകില്ല, രാജ്യത്ത് സമ്മർദ്ദ ശക്തിയായി തുടരും
പൂനെ: കോക്രോച്ച് ജനാതാ പാര്‍ട്ടി(സിജെപി) രാഷ്ട്രീയ പാര്‍ട്ടിയാകില്ല. രാജ്യത്ത് ഒരു സമ്മര്‍ദ്ദ ശക്തിയായി തുടരാണ് സിജെപിയുടെ തീരുമാനം. മുംബൈയിലെ സിജെപി യോഗത്തില്‍ നിന്നാണ് സ്ഥാപകന്‍ അഭിജീത് ദീപ്‌കെ തീരുമാനം അറിയിച്ചത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് ദീപ്‌കെ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഇനിയും ജനകീയ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുമെന്നും സിജെപി പറഞ്ഞു. സോനം വാങ് ചൂക്കിനെ സിജെപിയുടെ മുഖ്യ ഉപദേശകനായി മുന്നോട്ട് കൊണ്ട് പോകാനാണ് തീരുമാനം.
രാജ്യത്തെ രാഷ്ട്രീയം, നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളില്‍ ഉത്തരവാദിത്തവും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിന് സമ്മര്‍ദ്ദ ശക്തിയായി തുടരുമെന്നാണ് സിജെപി വ്യക്തമാക്കിയത്.
തിരുവനന്തപുരം: ഹെലികോപ്റ്റര്‍ യാത്രയില്‍ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍. നിക്ഷേപകരെ കാണാന്‍ പോയെന്നായിരുന്നു തിങ്കളാഴ്ച മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ കൊച്ചിയില്‍ പോയത് കൊണ്ടാണ് അവരെ കണ്ടതെന്നാണ് മുഖ്യമന്ത്രി ഇന്ന് നല്‍കിയ മറുപടി. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ചോദിച്ചിട്ടും മുഖ്യമന്ത്രി കൃത്യമായ ഉത്തരം നല്‍കിയില്ല.
'രഹസ്യമായും അല്ലാതെയും പലരേയും കാണേണ്ടി വരും. ചിലപ്പോള്‍ മുഖ്യമന്ത്രിയെ ഇവിടെ വന്ന് കാണും. ഞാന്‍ അന്ന് വൈകുന്നേരും എറണാകുളത്ത് ഉള്ളത് കൊണ്ട് കാണാമെന്ന് പറഞ്ഞതാണ്. ഇതെല്ലാം കഴിഞ്ഞ പ്രാവശ്യം പറഞ്ഞ് അവസാനിപ്പിച്ചതാണ്. നിങ്ങള്‍ക്ക് നമ്മുടെ സംസ്ഥാനത്തെ ബാധിക്കുന്ന ഗൗരവതരമായ കാര്യങ്ങളുള്ളപ്പോള്‍ ഇതുപോലത്തെ കാര്യങ്ങള്‍ വിവാദമാക്കാനാണ് താല്‍പര്യം', എന്നായിരുന്നു മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്.
കാലവര്‍ഷക്കെടുതി: 26 മരണം, നാലുപേരെ കാണാതായി, മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം; രാജേഷിന് സര്‍ക്കാര്‍ വീട് നിര്‍മ്മിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 26 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി മുഖ്യമന്ത്രി വി ഡി സതീശന്‍. 11 പേര്‍ക്ക് അപകടം പറ്റിയിട്ടുണ്ട്. നാലുപേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്ത് 462 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ആകെ 27,048 പേര്‍ ക്യാമ്പിലുണ്ട്. 1882 ഹെക്ടര്‍ കൃഷി നഷ്ടമുണ്ടായിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് 66.44 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. 23, 537 കര്‍ഷകരെ മഴക്കെടുതി ബാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ ധനസഹായം നല്‍കും. വീട്ടില്‍ വെള്ളം കയറിയവര്‍ക്ക് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പതിനായിരം രൂപ നല്‍കും. മരിച്ചവരുടെ സംസ്‌കാരം നടത്താന്‍ പതിനായിരം രൂപ ധനസഹായം നല്‍കും. നേരത്തെ വീട് പൂര്‍ണമായും നശിച്ചവര്‍ക്ക് വീടു നിര്‍മ്മിക്കാന്‍ നല്‍കിയിരുന്നത് നാലു ലക്ഷം രൂപയാണ്. അത് ആറു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങി വീടുവെക്കാന്‍ നേരത്തെ നല്‍കിയിരുന്നത് 10 ലക്ഷം രൂപയാണ്. അത് 12 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
രാജേഷിന്റെ വിയോ​ഗം വേദനാജനകം: മുഖ്യമന്ത്രി
കണ്ണൂര്‍ ചെറുപുഴയില്‍ പ്രളയജലത്തില്‍ ഒറ്റപ്പെട്ടുപോയ ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവന്‍ പൊലിഞ്ഞ തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി ദുരന്ത രക്ഷാപ്രവര്‍ത്തക പരിശീലകനുമായ ആര്‍ രാജേഷിന്റെ വിയോഗം വേദനാജനകമാണ്. രാജേഷിന്റെ സംസ്‌കാരം സംസ്ഥാന ബഹുമതികളോടെ നടത്തും. അദ്ദേഹത്തിന്റെ പൂര്‍ത്തിയാകാത്ത വീട് നിര്‍മ്മിച്ചുകൊടുക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
2024 ല്‍ തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലിലും കാലവര്‍ഷക്കെടുതിയിലും വീട് നഷ്ടമായ, ധനസഹായം ലഭിക്കാന്‍ ബാക്കിയുള്ള 248 ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു. പൊലീസ് കംപ്ലായിന്റ് അതോറിറ്റി ചെയര്‍പേഴ്‌സണായി റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
2026-27 സാമ്പത്തിക വര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൊടുക്കേണ്ട വികസനഫണ്ടിന്റെ ഒന്നാം ഗഡു 2025 കോടി 15 ലക്ഷം നല്‍കാന്‍ തീരുമാനിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ മൂന്നാം ഗഡു നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സ്പില്‍ ഓവര്‍ പദ്ധതികള്‍ക്കായുള്ള തുക മുനിസിപ്പാലിറ്റികള്‍ക്ക് 136 കോടിയും, കോര്‍പ്പറേഷനുകള്‍ക്ക് 188 കോടിയും അധികമായി നല്‍കാന്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. പാചകത്തൊഴിലാളികളുടെ വേതനം 44 കോടി അനുവദിച്ചു. വര്‍ധിപ്പിച്ച തുക അടക്കം രണ്ടു ദിവസത്തിനുള്ളില്‍ അവരുടെ അക്കൗണ്ടുകളിലെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേ​​​​ശീ​​​​യ മാ​​​​ധ്യ​​​​മ ക​​​​മ്മീ​​​​ഷ​​​​ന്‍ രൂ​​​​പീ​​​​ക​​​​ര​​​​ണം സജീവമായി പരിഗണിക്കും : മ​​​​ന്ത്രി അ​​​​ശ്വി​​​​നി വൈ​​​​ഷ്ണ​​​​വ്
ന്യൂ​​​​ഡ​​​​ല്‍​ഹി: രാ​​​​ജ്യ​​​​ത്തെ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രു​​​​ടെ ജോ​​​​ലി​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളും അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും ക്ഷേ​​​​മ​​​​വും അ​​​​ട​​​​ക്ക​​​​മു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ള്‍ പ​​​​ഠി​​​​ച്ചു റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കു​​​​ന്ന​​​​തി​​​​നാ​​​​യി ദേ​​​​ശീ​​​​യ മാ​​​​ധ്യ​​​​മ ക​​​​മ്മീ​​​​ഷ​​​​ന്‍ രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സീ​​​​നി​​​​യ​​​​ര്‍ ജേ​​​​ർ​​​​ണ​​​​ലി​​​​സ്റ്റ്‌​​​​സ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ഇ​​​​ന്ത്യ(​​​​എ​​​​സ്‌​​​​ജെ​​​​എ​​​​ഫ്‌​​​​ഐ) കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​രി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.മു​​​​തി​​​​ര്‍​ന്ന പ​​​​ത്ര​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ ഉ​​​​ന്ന​​​​യി​​​​ച്ച ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍ വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ച്ചു ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര വാ​​​​ര്‍​ത്താ​​​​വി​​​​ത​​​​ര​​​​ണ പ്ര​​​​ക്ഷേ​​​​പ​​​​ണ മ​​​​ന്ത്രി അ​​​​ശ്വി​​​​നി വൈ​​​​ഷ്ണ​​​​വ് ഉ​​​​റ​​​​പ്പു ന​​​​ല്‍​കി.
ദേ​​​​ശീ​​​​യ മാ​​​​ധ്യ​​​​മ ക​​​​മ്മീ​​​​ഷ​​​​ന്‍ രൂ​​​​പീ​​​​ക​​​​ര​​​​ണം, രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക പെ​​​​ന്‍​ഷ​​​​ന്‍ പ​​​​ദ്ധ​​​​തി, സി​​​​ജി​​​​എ​​​​ച്ച്എ​​​​സ് മാ​​​​തൃ​​​​ക​​​​യി​​​​ലു​​​​ള്ള ആ​​​​രോ​​​​ഗ്യ​​​​പ​​​​രി​​​​ര​​​​ക്ഷാ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍, കേ​​​​ന്ദ്രാ​​​​വി​​​​ഷ്‌​​​​കൃ​​​​ത ക്ഷേ​​​​മ​​​​നി​​​​ധി തു​​​​ട​​​​ങ്ങി​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള​​​​ട​​​​ങ്ങി​​​​യ നി​​​​വേ​​​​ദ​​​​നം  മ​​​​ന്ത്രി അ​​​​ശ്വി​​​​നി വൈ​​​​ഷ്ണ​​​​വി​​​​ന് ഇ​​​​ന്ന​​​​ലെ സ​​​​മ​​​​ര്‍​പ്പി​​​​ച്ചു. എ​​​​ന്‍.​​​​കെ. പ്രേ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ എം​​​​പി​​​​യും എ​​​​സ്‌​​​​ജെ​​​​എ​​​​ഫ്‌​​​​ഐ ദേ​​​​ശീ​​​​യ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് അം​​​​ഗ​​​​വും ഡ​​​​ല്‍​ഹി സീ​​​​നി​​​​യ​​​​ര്‍ ജേ​​​​ര്‍​ണ​​​​ലി​​​​സ്റ്റ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യ ജോ​​​​ര്‍​ജ് ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ലും ചേ​​​​ര്‍​ന്നാ​​​​ണു നി​​​​വേ​​​​ദ​​​​നം ന​​​​ൽ​​​​കി​​​​യ​​​​ത്.
ഹൈക്കോടതി നിർദേശം പാലിച്ച് വിജയ് സർക്കാർ; ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു
ചെന്നൈ: വിവാദ പരാമര്‍ശത്തില്‍ അറസ്റ്റിലായ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത് ഏതാണ്ട് നാലു മണിക്കൂറിനു ശേഷമായിരുന്നു മോചനം. ഉദയനിധിയെ ഇന്നു തന്നെ മോചിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ചോദ്യം ചെയ്യലിനു ശേഷം ഇന്നുതന്നെ ഉദയനിധിയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നായിരുന്നു തമിഴ് നാട് പൊലീസിന് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. പൊലീസിനോട് സഹകരിക്കാന്‍ ജസ്റ്റിസ് ജസ്റ്റിസ് ജി കെ ഇളന്തിരയയ്യന്‍ ഉദയനിധി സ്റ്റാലിനോടും നിര്‍ദേശിച്ചു.
അറസ്റ്റ് നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഉദയനിധി സമര്‍പ്പിച്ച ഹര്‍ജി ഉച്ചയ്ക്ക് 2.15 ഓടെയാണ് മദ്രാസ് ഹൈക്കോടതി പരിഗണിച്ചത്. വിവാദ പരാമര്‍ശത്തില്‍ ഉദയനിധിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും ചോദ്യം ചെയ്യാനായി തഞ്ചാവൂരിലേക്ക് കൊണ്ടുപോയെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ഉദയനിധിയെ റിമാന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും, ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുമെന്നും എജി കോടതിയെ അറിയിച്ചു.
സ്ത്രീകളുടെ താല്‍പ്പര്യം സംരക്ഷിക്കുക എന്ന ഉദ്ദേശ്യം മാത്രമേ സര്‍ക്കാരിനുള്ളൂ എന്നും അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണന്‍ കോടതിയെ അറിയിച്ചു. എഫ്‌ഐആര്‍ വായിച്ച കോടതി ഇതില്‍ എന്താണ് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ എന്നു ചോദിച്ചു. പൊലീസ് ആവശ്യപ്പെടുമ്പോള്‍ അന്വേഷണങ്ങളോട് സഹകരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. ഉദയനിധിയുടെ ഹര്‍ജി ഇന്നുതന്നെ പരിഗണിക്കുമെന്നും, അതുവരെ നടപടികളൊന്നും പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
അടുത്ത ഘട്ട മുന്നേറ്റത്തിന് രൂപം നൽകാൻ കോക്രോച്ച് ജനതാ പാർട്ടി;ഓഗസ്റ്റ് 5, 6 തീയതികളിൽ നേതൃയോഗം ചേരും
മുംബൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടത്തിയ ശക്തമായ പ്രതിഷേധങ്ങൾക്ക് ശേഷം, രാജ്യത്തെ യുവാക്കളെ സംഘടിപ്പിച്ച് അടുത്ത ഘട്ട മുന്നേറ്റത്തിന് രൂപം നൽകാൻ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) തയ്യാറെടുക്കുന്നു. ഇതിൻ്റെ ഭാഗമായി ഓഗസ്റ്റ് 5, 6 തീയതികളിൽ മഹാരാഷ്ട്രയിലെ ഛത്രപതി സംഭജിനഗറിൽ വെച്ച് പാർട്ടി രണ്ടുദിവസത്തെ യോഗം ചേരുമെന്ന് സിജെപി നേതാവ് അഭിജിത് ദീപ്കെപ്രഖ്യാപിച്ചു . പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ, വക്താക്കൾ, സംഘടനാ നേതാക്കൾ എന്നിവരാണ്  യോഗം ചേരുന്നത്.
ജന്തർ മന്തർ പ്രതിഷേധത്തിൽ സജീവമായി പങ്കെടുത്ത അമ്പതോളം പ്രധാന വോളന്റിയർമാരുമായും മറ്റ് ബന്ധപ്പെട്ടവരുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം. വരും ദിവസങ്ങളിൽ യുവാക്കളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും നേരിട്ടറിയുന്നതിനായി രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാനും പാർട്ടി പദ്ധതിയിടുന്നുണ്ട്.
ആകാശച്ചുഴിയില്‍പ്പെട്ട് എയര്‍ ഇന്ത്യ വിമാനം; 12 പേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: തായ്ലന്‍ഡിലെ ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. സംഭവത്തില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റു. 134 യാത്രക്കാരുമായി പറന്ന എഐ2379 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
സംഭവത്തില്‍ രണ്ട് ക്രൂ അംഗങ്ങള്‍ ഉള്‍പ്പടെ വിമാനത്തില്‍ ഉണ്ടായിരുന്ന 12 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആകാശച്ചുഴിയില്‍ പെട്ട വിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചു. വിമാനം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി എയര്‍ഇന്ത്യ അറിയിച്ചു.
വിമാനത്തില്‍ ആകെ 134 പേരാണ് ഉണ്ടായിരുന്നത്. ആര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്നും കമ്പനി അറിയിച്ചു. ഉയര്‍ന്നു പൊങ്ങിയ വിമാനം പെട്ടെന്ന് താഴേയ്ക്ക് പോകുന്നതു പോലെ തോന്നിയെന്ന് യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. ചില യാത്രക്കാര്‍ക്ക് തലയ്ക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. മറ്റു ചിലര്‍ക്ക് ശരീരത്തില്‍ ചതവേറ്റിട്ടുണ്ട്. മൂന്ന് പേരെ ഫോർട്ടിസ് ആശുപത്രിയിലും അഞ്ച് പേരെ മെദാന്തയിലും രണ്ട് പേരെ ഇന്ത്യൻ സ്പൈനൽ ഇൻജുറീസ് സെന്ററിലും പ്രവേശിപ്പിച്ചു. ഫോ
റിമാന്‍ഡ് ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് സര്‍ക്കാര്‍; ഉദയനിധിയെ ഇന്നു തന്നെ മോചിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: വിവാദ പരാമര്‍ശത്തില്‍ അറസ്റ്റിലായ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ ഇന്നു തന്നെ മോചിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ചോദ്യം ചെയ്യലിനു ശേഷം ഇന്നുതന്നെ ഉദയനിധിയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നാണ് തമിഴ് നാട് പൊലീസിന് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. പൊലീസിനോട് സഹകരിക്കാന്‍ ജസ്റ്റിസ് ജസ്റ്റിസ് ജി കെ ഇളന്തിരയയ്യന്‍ ഉദയനിധി സ്റ്റാലിനോടും നിര്‍ദേശിച്ചു.
അറസ്റ്റ് നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഉദയനിധി സമര്‍പ്പിച്ച ഹര്‍ജി ഉച്ചയ്ക്ക് 2.15 ഓടെയാണ് മദ്രാസ് ഹൈക്കോടതി പരിഗണിച്ചത്. വിവാദ പരാമര്‍ശത്തില്‍ ഉദയനിധിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും ചോദ്യം ചെയ്യാനായി തഞ്ചാവൂരിലേക്ക് കൊണ്ടുപോയെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ഉദയനിധിയെ റിമാന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും, ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുമെന്നും എജി കോടതിയെ അറിയിച്ചു.
സ്ത്രീകളുടെ താല്‍പ്പര്യം സംരക്ഷിക്കുക എന്ന ഉദ്ദേശ്യം മാത്രമേ സര്‍ക്കാരിനുള്ളൂ എന്നും അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണന്‍ കോടതിയെ അറിയിച്ചു. എഫ്‌ഐആര്‍ വായിച്ച കോടതി ഇതില്‍ എന്താണ് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ എന്നു ചോദിച്ചു. പൊലീസ് ആവശ്യപ്പെടുമ്പോള്‍ അന്വേഷണങ്ങളോട് സഹകരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. ഉദയനിധിയുടെ ഹര്‍ജി ഇന്നുതന്നെ പരിഗണിക്കുമെന്നും, അതുവരെ നടപടികളൊന്നും പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
അതിജാഗ്രത തുടരണം, എട്ട് ജില്ലകളിൽ റെഡ് അലേർട്ട്;പത്തനംതിട്ടയിലെ പ്രളയബാധിത മേഖല സന്ദർശിച്ച് മുഖ്യമന്ത്രി വിഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ന് (ഓഗസ്റ്റ് 4) എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് നിലവിലുള്ളത്. ഇതോടൊപ്പം ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത ദിവസങ്ങളിലും സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. നാളെ (ഓഗസ്റ്റ് 5) തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. ഓഗസ്റ്റ് 6-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ മഞ്ഞ അലർട്ടും നിലനിൽക്കും. ഓഗസ്റ്റ് 7-ന് സംസ്ഥാനത്തെ 14 ജില്ലകളിലും ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്. തുടർന്ന് ഓഗസ്റ്റ് 8-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽ ഉള്ളവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണ്. നദികളിൽ ഇറങ്ങുന്നതും രാത്രികാലങ്ങളിൽ മലയോര മേഖലകളിലൂടെയുള്ള യാത്രകളും പരമാവധി ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
പത്തനംതിട്ടയിലെ പ്രളയബാധിത മേഖല സന്ദർശിച്ച് മുഖ്യമന്ത്രി വിഡി സതീശൻ
ക്യാമ്പുകളിലെത്തി ദുരിത ബാധിതരെ മുഖ്യമന്ത്രി സന്ദർശിച്ചു. നദികളിലെ മണ്ണ് നീക്കം ചെയ്യാൻ അടിയന്തര നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നദിയുടെ മണ്ണ് നീക്കം ചെയ്യണം. ഇതിനായി അടിയന്തര നടപടി ഉണ്ടാകും. പത്തനംതിട്ട ജില്ലയ്ക്ക് ആണ് മുൻഗണന. സ്ഥിരം ദുരന്തനിവാരണ സംവിധാനം ഉണ്ടാകും. ആദ്യ പ്രോജക്ട് പത്തനംതിട്ടയായിരിക്കും. മറ്റ് ഏജൻസികൾ ചേർത്തുള്ള മുന്നറിയിപ്പ് സംവിധാനം ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിതീവ്ര മഴ ആയിരുന്നു. ആളുകളെ മാറ്റാൻ പോലും സമയം കിട്ടിയില്ല. വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായി. ഇന്ത്യയിലെ ഏറ്റവും മികച്ച ദുരന്തനിവാരണ സംവിധാനം പത്തനംതിട്ട ജില്ലയിൽ ഉണ്ടാകും. കൂടുതൽ ഹെലികോപ്റ്റർ നൽകും. അടുത്ത പ്രളയം വരെ കാത്തിരിക്കുന്നില്ല. ഉടൻ നീക്കം ചെയ്യും. അറിഞ്ഞത് മുതൽ എല്ലാ മന്ത്രിമാരും ജില്ലകളിലേക്കു അയച്ചു. പണം അനുവദിച്ചുവെന്നും സിപിഎം പറയുന്നതനുസരിച്ച് പോകാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രിയദർശിനിയിലെ സൌജന്യ യാത്ര: സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ; നിശിത വിമർശവുമായി പ്രതിപക്ഷം
പാലക്കാട്: സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന വിവാദ പരാമർശവുമായി ഗതാ​ഗത മന്ത്രി സിപി ജോൺ. പൈസ ഇല്ലാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളി കയറുകയാണെന്നും എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
ഫീസില്ലാത്ത സ്വകാര്യ സ്കൂളിൽ പോലും മക്കളെ വിടില്ല. ബസ് വന്നാൽ പൈസ കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല. പകരം സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കുമെന്നും കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
പരാമർശത്തിനെതിരെ സിപിഎം നേതാക്കളായ പികെ ശ്രീമതി, കെ എൻ ബാലഗോപാൽ, പി രാജീവ്   നിശിത വിമർശനമുയർത്തി.ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നതെന്നും കെഎൻ ബാല​ഗോപാൽ പറഞ്ഞു. സർക്കാരിനെ നയിക്കുന്നത് ധിക്കാരമാണ്. മന്ത്രിമാർ അനുകരിക്കുന്നത് മുഖ്യമന്ത്രിയെ ആണെന്നും കെഎൻ ബാല​ഗോപാൽ പറഞ്ഞു.
പ്രിയദർശിനി അവസാനിപ്പിക്കാനുള്ള ആസൂത്രണ നീക്കത്തിന്റെ ഭാഗമാണിത്. കേരള സ്ത്രീ സമൂഹത്തെ ഇതുപോലെ ആക്ഷേപിച്ച മറ്റൊരു സംഭവം ഉണ്ടായിട്ടില്ല. സ്വകാര്യ ആശുപത്രിയിൽ പൊക്കൂടെ എന്ന പരാമർശം ഒറ്റപ്പെട്ട അഭിപ്രായമല്ല. പൂർണമായും സ്വകാര്യ മേഖലയ്ക്ക് എല്ലാം വിട്ടുകൊടുക്കാനുള്ള ആസൂത്രണ നീക്കമാണെന്നും പി രാജീവ് പറഞ്ഞു.
അതേസമയം, പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ വ്യക്തമാക്കി. സ്ത്രീകളുടെ ദാരിദ്ര്യത്തെ കുറിച്ചാണ് താൻ സംസാരിച്ചതെന്നും തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും സിപി ജോൺ പറഞ്ഞു. താൻ എന്താണ് പറഞ്ഞതെന്ന് ഒരു വിശദീകരണം തന്നോട് ചോദിക്കാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പരാമർശങ്ങൾ വിവാദമായതോടെയാണ് പ്രതികരണവുമായി മന്ത്രി രം​ഗത്തെത്തിയത്. യാത്ര ചെയ്യാൻ പോലും കഴിവില്ലാത്ത സാമ്പത്തികമില്ലാത്ത സ്ത്രീകൾ ഉണ്ട്. അത് മനസ്സിലാക്കാൻ താനടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞില്ല എന്നതാണ് സങ്കടകരം. ഇതിനെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും കേരളത്തിലുള്ളവർ ദാരിദ്ര്യം അനുഭവിക്കുന്നതായി അഭിനയിക്കുന്നു എന്നൊന്നും താൻ പറഞ്ഞിട്ടില്ലെന്നും സിപി ജോൺ പറഞ്ഞു.
തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശം; സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധത്തിന് ടിവികെ
ചെന്നൈ: നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ രാഷ്ട്രീയ പോർമുഖം തുറന്നിരിക്കുകയാണ്. ഉദയനിധിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൻ്റെ നീക്കം. ഇതിന്റെ ഭാഗമായി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സം​ഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ടിവികെ. കാവേരി വിഷയവുമായി ബന്ധപ്പെട്ട് ടിവികെ സർക്കാരിനെതിരെ നടത്തിയ പ്രതിഷേധത്തിൽ ആണ് വിവാദസംഭവം നടന്നത്.
കാവേരി വിഷയത്തില്‍ മുഖ്യമന്ത്രി വിജയ് മിണ്ടുന്നില്ലെന്നും അദ്ദേഹത്തിന് ആകെയുള്ള ജോലി ഡിഎംകെയ്ക്ക് എതിരെ കള്ളക്കേസെടുക്കുന്നതാണെന്നും ഉദയനിധി പറഞ്ഞു. പ്രസംഗത്തിനിടെ ഡിഎംകെ പ്രവര്‍ത്തകര്‍ 'തൃഷ, തൃഷ' എന്ന് കൂട്ടത്തോടെ വിളിച്ചതോടെ പ്രസംഗം നിര്‍ത്തിയ ശേഷം ഉദയനിധി നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
സമൂഹമാധ്യമങ്ങളിലും വ്യാപക വിമര്‍ശനമുയര്‍ന്നു. 'അറപ്പുളവാക്കുന്ന' പരാമര്‍ശം എന്നാണ് ടിവികെ എംഎല്‍എ രേവന്ത് ചരണ്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്. ആര്‍ക്കെതിരെയും ഇത്തരത്തിലുള്ള മ്ലേച്ഛമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം പരാമര്‍ശം ഇവരുടെ മനോഭാവവും രാഷ്ട്രീയ സംസ്‌കാരവും നിലവാരത്തകര്‍ച്ചയും വെളിപ്പെടുത്തുന്നു.' രേവന്ത് ചരണ്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഉദയനിധിയുടെ പരാമര്‍ശത്തെ ബിജെപിയും വിമര്‍ശിച്ചു.
എന്നാൽ പ്രസംഗത്തിൽ നടി തൃഷയുടെ പേരുപോലും ഉദയനിധി പരാമർശിച്ചിട്ടില്ലെന്നാണ് ഡിഎംകെ ഐടി വിംഗിന്റെ വിശദീകരണം. നാളെ നിയമസഭയിൽ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ഈ വിവാദം കത്തിനിൽക്കുന്നത്. കാവേരി വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും, നിയമസഭയിൽ നിന്ന് ഉദയനിധിയെ മാറ്റിനിർത്താനും ടിവികെ നടത്തുന്ന കൃത്രിമ നീക്കമാണിതെന്ന് മുൻ മന്ത്രി ടി.ആർ.ബി. രാജ ആരോപിച്ചു.
തൃഷയ്ക്കെതിരായ വിവാദ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ കസ്റ്റഡിയിൽ
ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിനിടെ തൃഷക്കെതിരെ നടത്തിയ 'ദ്വയാര്‍ത്ഥ' പരാമര്‍ശത്തിലാണ് പൊലീസ് കേസെടുത്ത് നടപടി സ്വീകരിച്ചിരിക്കുന്നത്. ഉദയനിധി മുൻകൂര്‍ ജാമ്യഹര്‍ജി നൽകിയതിനെ തുടര്‍ന്ന് ഉച്ചവരെ കോടതി അറസ്റ്റ് തടഞ്ഞിരുന്നു. ഔദ്യോഗിക വസതിയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. അതേ സമയം അറസ്റ്റ് രേഖപ്പെടുത്തിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കസ്റ്റഡിയിലെടുത്ത ഉദയനിധിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയി എന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇക്കാര്യത്തിലും സ്ഥിരീകരണം വന്നിട്ടില്ല.
ഉദയനിധിക്കെതിരെ തഞ്ചാവൂർ പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസെടുത്തത്. അറസ്റ്റ് അനുവദിക്കില്ലെന്ന് ഡിഎംകെ നേതാക്കൾ പ്രതിഷേധമുയര്‍ത്തിയിരുന്നു.  നിയമസഭ സമ്മേളനത്തിനു തലേന്ന് ആസത്രിത നീക്കം എന്ന് ഡിഎംകെ ആരോപിച്ചു. മദ്രാസ് ഹൈക്കോടതിയിൽ ഉദയനിധി നൽകിയ മുൻ‌കൂർ ജാമ്യഹർജി ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും. വിഷയത്തിൽ കോടതി നിലപാട് നിർണായകമാണ്.
മുഖ്യമന്ത്രി ജോസഫ് വിജയ് യെ വിമര്‍ശിക്കുന്നതിനിടെ നടി തൃഷയെക്കുറിച്ച് നടത്തിയ ദ്വയാര്‍ഥ പരാമര്‍ശമാണ് വിവാദമായത്. കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ തഞ്ചാവൂരില്‍ നടന്ന കര്‍ഷക പ്രതിഷേധ മാര്‍ച്ചിനിടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.കാവേരി വിഷയത്തില്‍ മുഖ്യമന്ത്രി വിജയ് മിണ്ടുന്നില്ലെന്നും അദ്ദേഹത്തിന് ആകെയുള്ള ജോലി ഡിഎംകെയ്ക്ക് എതിരെ കള്ളക്കേസെടുക്കുന്നതാണെന്നും ഉദയനിധി പറഞ്ഞു. പ്രസംഗത്തിനിടെ ഡിഎംകെ പ്രവര്‍ത്തകര്‍ 'തൃഷ, തൃഷ' എന്ന് കൂട്ടത്തോടെ വിളിച്ചതോടെ പ്രസംഗം നിര്‍ത്തിയ ശേഷം ഉദയനിധി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ദ്വയാര്‍ഥ പ്രയോഗത്തിനെതിരെ ടിവികെ പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തി.
സമൂഹമാധ്യമങ്ങളിലും വ്യാപക വിമര്‍ശനമുയര്‍ന്നു. 'അറപ്പുളവാക്കുന്ന' പരാമര്‍ശം എന്നാണ് ടിവികെ എംഎല്‍എ രേവന്ത് ചരണ്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്. ആര്‍ക്കെതിരെയും ഇത്തരത്തിലുള്ള മ്ലേച്ഛമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം പരാമര്‍ശം ഇവരുടെ മനോഭാവവും രാഷ്ട്രീയ സംസ്‌കാരവും നിലവാരത്തകര്‍ച്ചയും വെളിപ്പെടുത്തുന്നു.' രേവന്ത് ചരണ്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഉദയനിധിയുടെ പരാമര്‍ശത്തെ ബിജെപിയും വിമര്‍ശിച്ചു.
പ്രതിഷേധം കനത്തതോടെ ഉദയനിധി മുന്‍കൂര്‍ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് ഉച്ചയ്ക്ക് ഹര്‍ജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. അതുവരെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി കെ ഇളന്തിരയയ്യന്‍ പ്രോസിക്യൂട്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഉദയനിധിക്കെതിരെ പൊലീസ് കേസെടുത്തത്.
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബുധനാഴ്ച ഡൽഹിയിൽ വാർത്താസമ്മേളനം നടത്തും
ബം​ഗ്ലാദേശിൽ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ട മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഓഗസ്റ്റ് 5 ബുധനാഴ്ച ഇന്ത്യയിൽ വാർത്താസമ്മേളനം നടത്തും. ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും ജനാധിപത്യം പുനഃസ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും അവർ സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യം വിട്ട് രണ്ട് വർഷം പൂർത്തിയാകുന്ന ഓഗസ്റ്റ് 5-നാണ് ഷെയ്ഖ് ഹസീന ആദ്യമായി പൊതുവേദിയിൽ സംസാരിക്കുന്നത്.
ന്യൂഡൽഹിയിലെ ഫോറിൻ കറസ്പോണ്ടന്റ്‌സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യയുടെ (എഫ്‌സിസി സൗത്ത് ഏഷ്യ) ആഭിമുഖ്യത്തിൽ വെർച്വലായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ന്യൂഡൽഹി മഥുര റോഡിലുള്ള സർ മാർക്ക് ടുള്ളി ഓഡിറ്റോറിയത്തിൽ വെച്ച് ഓഗസ്റ്റ് 5-ന് വൈകുന്നേരം 6 മുതൽ 7:30 വരെയാണ് പരിപാടി നടക്കുക. ഹസീനയുടെ മകൻ സജീബ് വാസദ് ജോയിയും മുൻ മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. ബംഗ്ലാദേശിലേക്കുള്ള മടക്ക പദ്ധതികളെക്കുറിച്ചും ഭാവി രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചും ഹസീന ഇവിടെ വ്യക്തമാക്കിയേക്കും.
കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി കേന്ദ്രം ഉപേക്ഷിച്ചു
പാലക്കാട് കഞ്ചിക്കോട് സ്ഥാപിക്കുമെന്ന് ദീർഘകാലമായി വാഗ്ദാനം ചെയ്തിരുന്ന റെയിൽ കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഉപേക്ഷിച്ചു. 2026 ജൂലൈ 31-ന് രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എം.പി. ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽവേ മന്ത്രി നൽകിയ മറുപടിയിലാണ് ഈ വിവരം വ്യക്തമാക്കിയത്.
2008-09 ലെ റെയിൽവേ ബജറ്റിലാണ് കേരളത്തിനായുള്ള ഈ സുപ്രധാന വ്യവസായ സംരംഭം പ്രഖ്യാപിക്കപ്പെട്ടത്. 1,215 കോടി രൂപയിലധികം നിക്ഷേപവും പ്രതിവർഷം 600 കോച്ചുകൾ നിർമ്മിക്കാനുള്ള ശേഷിയുമുള്ള ഒരു ഫാക്ടറിയാണ് വിഭാവനം ചെയ്തിരുന്നത്. പദ്ധതിക്കായി കേരള സർക്കാർ ആവശ്യമായ ഭൂമി ലഭ്യമാക്കുകയും 2012 ഫെബ്രുവരിയിൽ പദ്ധതിയുടെ തറക്കല്ലിടുകയും ചെയ്തിരുന്നു.
പദ്ധതി പ്രഖ്യാപിച്ച് 18 വർഷങ്ങൾ പിന്നിടുമ്പോൾ, നിലവിലുള്ള ഉൽപ്പാദന യൂണിറ്റുകളും ഇപ്പോൾ വിഭാവനം ചെയ്തിട്ടുള്ള മറ്റു പദ്ധതികളും റെയിൽവേയുടെ ഭാവി ആവശ്യങ്ങൾക്ക് മതിയായതാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പദ്ധതി ഉപേക്ഷിക്കുന്നത്. കാഞ്ഞിക്കോട് കോച്ച് ഫാക്ടറി എന്ന വാഗ്ദാനത്തിന് പകരം, ഏറ്റെടുത്ത ഭൂമി ഇന്ത്യൻ റെയിൽവേയുടെ ‘ഭാവി വികസന/പ്രവർത്തന ആവശ്യങ്ങൾക്കായി’ ഉപയോഗിക്കുമെന്ന അവ്യക്തമായ നിർദ്ദേശമാണ് ഇപ്പോൾ മുന്നോട്ടുവെച്ചിരിക്കുന്നത്.
ഭാര്യാപിതാവിന്റെ സുഖവിവരമറിയാൻ ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ യാത്രയെ കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാൽ താൻ പോയത് സ്വകാര്യ ആവശ്യത്തിന് അല്ലെന്നും ഒരു നിക്ഷേപക ഗ്രൂപ്പിനെ കാണാൻ ആണ് പോയത് എന്നുമാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. എന്നാൽ ആരെയാണ് കാണാൻ പോയത് എന്നോ അവരുടെ പേരെന്താണെന്നോ അടക്കമുള്ള കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. അവരെ കൂടി ഇതിലേക്ക് വലിച്ചിഴക്കണോ എന്നും അതിനെ കുറിച്ച് നിങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും ആയിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
മാത്രമല്ല, മറ്റൊരു വിശദീകരണം കൂടി അദ്ദേഹം പറഞ്ഞു. താൻ നടത്തിയ ഹെലികോപ്റ്റർ യാത്ര കാരണം സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടായിട്ടില്ല എന്നായിരുന്നു അത്. ഒരു രൂപ പോലും ഈ സർക്കാരിന് നഷ്ടമുണ്ടായിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ഈ യാത്രയെ ന്യായീകരിച്ച് പല നേതാക്കളും രംഗത്ത് വന്നിരുന്നു. ഈ സർക്കാർ പണം കൊടുത്തില്ലെന്നും കരാർ എടുത്തത് മുൻ സർക്കാർ ആണെന്നും കഴിഞ്ഞ സർക്കാർ നൽകിയ പണത്തിൽ ആണ് ഇപ്പോൾ ഹെലികോപ്റ്റർ ഉപയോഗിക്കുന്നത് എന്നുമാണ് ആന്റോ ആന്റണി എം പി പറഞ്ഞത്. മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ ആവശ്യം വന്നാൽ യാത്ര പോകും. സ്വകാര്യ ആവശ്യത്തിന് ഹെലികോപ്റ്ററിൽ പോകുന്നതിൽ എന്താണ് തെറ്റ് എന്നും അദ്ദേഹം ചോദിച്ചിരുന്നു.
എസ് ശ്രീജിത്തിൻ്റെ സ്ഥാനക്കയറ്റം ചട്ടവിരുദ്ധം; ഡിജിപിയാക്കാന്‍ എന്താണിത്ര തിടുക്കം?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: ജയിൽമേധാവി എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കമെന്നും ഹര്‍ജി പരിഗണനയിലിരിക്കെ തിടുക്കത്തില്‍ തീരുമാനമെടുത്തെന്നും വിമർശിച്ച കോടതി സ്ഥാനക്കയറ്റം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കി. എഡിജിപിയെ ഡിജിപി ആയി നിയമിക്കുമ്പോള്‍ വിജിലന്‍സ് ക്ലിയറന്‍സ് വേണമെന്ന നിയമം പാലിക്കപ്പെട്ടില്ല. നിര്‍ദേശങ്ങള്‍ പാലിക്കാത്തതിലുള്ള അതൃപ്തിയും കോടതി പ്രകടിപ്പിച്ചു.
ജയിൽമേധാവി എസ് ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു. എഡിജിപി സ്ഥാനത്തിരിക്കെ മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കെയാണ് ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. എഡിജിപി സ്ഥാനത്തുള്ള എംആർ അജിത് കുമാർ സസ്പെൻഷനിലായതാണ് ശ്രീജിത്തിന് ഗുണമായത്. നവകേരള സദസിനിടെ മുൻ മുഖ്യമന്ത്രി പിണറായിക്ക് വേണ്ടിയുള്ള ഗൺമാൻമാരുടെ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിക്കാൻ നീക്കം നടത്തിയതുമായി ബന്ധപ്പെട്ടാണ് അജിത് കുമാറിന് സസ്പെൻഷൻ ലഭിച്ചത്. സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും എസ് ശ്രീജിത്ത് ജയിൽ മേധാവിയായി തന്നെ തുടർന്നും സേവനമനുഷ്ഠിക്കും.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒമ്പത് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളായ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം. റിമാന്‍ഡിലായിരുന്ന ഒന്‍പത് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആക്രമണം ഗൗരവതരമെന്ന് ഹൈക്കോടതി നീരീക്ഷിച്ചെങ്കിലും പ്രതികള്‍ 67 ദിവസമായി ജയിലിലാണെന്നും ചൂണ്ടിക്കാട്ടി. അന്വേഷണം ഏകദേശം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികള്‍ കണ്‍ടോണ്‍മെന്റ് എസി മുന്‍പാകെ ഹാജരാകണം എന്നാണ് നിര്‍ദേശം.
കേസ് പരിഗണിക്കവേ കോടതി പൊലീസിനെതിരെ വിമര്‍ശനമുയര്‍ത്തി. വധശ്രമം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഉദ്യോഗസ്ഥരുടെ പരുക്ക് ഗുരുതരമല്ലെന്നും ചൂണ്ടിക്കാട്ടി. പ്രതികള്‍ 67 ദിവസം കസ്റ്റഡിയില്‍ ഉണ്ടായിരുന്നെന്നും എന്നിട്ടും ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനായില്ല എന്നും കോടതി നിരീക്ഷിച്ചു. പിന്നെ എന്തിന് പ്രതികള്‍ കസ്റ്റഡിയില്‍ തുടരണമെന്നും ഹൈക്കോടതി ചോദിച്ചു.
മെയ് 27നാണ് സിഎംആര്‍എല്‍ എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിട്ടില്‍ ഇഡി റയിഡ് നടത്തിയത്. കേസില്‍ പ്രതിയായ ടി വീണ താമസിക്കുന്ന വീട് എന്ന നിലയിലായിരുന്നു ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലെ ഇഡി റയിഡ്. ഇതിന് പിന്നാലെ ഇഡി പിണറായി വിജയനെ രാഷ്ട്രീയമായി ആക്രമിക്കുകയാണെന്നാരോപിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ വീടിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. തുടർന്ന് റെയ്ഡ് കഴിഞ്ഞു പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.
ന്യൂഡല്‍ഹി: അഭിജിതിൻ്റെ പിതാവിൻ്റെ സാമ്പത്തിക ശ്രോതസ് അന്വേഷിക്കണമെന്ന വിവരാവകാശ പ്രവര്‍ത്തകന്‍ അമിത് തിവാരിയുടെ പരാതിയില്‍ മറുപടിയുമായി സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പും ഒരു വിദ്യാഭ്യാസ ലോണും ഉപയോഗിച്ചാണ് താന്‍ വിദേശത്ത് പഠിച്ചതെന്ന് അഭിജിത് ദീപ്‌കെ വ്യക്തമാക്കി. തൻ്റെ ഉന്നത പഠനത്തിന് ഇത് അല്ലാതെ പുറത്ത് പറയാനാകാത്ത ഒരു പണവും ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കോളര്‍ഷിപ്പ് ലെറ്റര്‍ അടക്കം പുറത്തു വിട്ടായിരുന്നു അഭിജിത് ആരോപണത്തിന് മറുപടി നല്‍കിയത്. വിദ്യാഭ്യാസ ലോണ്‍ ഇനിയും അടച്ച് തീര്‍ക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം, താൻ എല്ലാ വിദ്യാഭ്യാസ രേഖകളും ഹാജരാക്കാമെന്നും പ്രധാനമന്ത്രിയും അദ്ദേഹത്തിൻ്റെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നും ദീപ്കെ വെല്ലുവിളിച്ചു.
ഇന്നലെയാണ് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയുടെ പിതാവിൻ്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ അമിത് തിവാരി പരാതി നല്‍കിയത്. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മകനെ വിദേശത്ത് പഠിക്കാന്‍ അയച്ചതിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നായിരുന്നു പരാതി. കേന്ദ്ര ജിഎസ്ടി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് പരാതി നല്‍കിയിരിക്കുന്നത്.സിജെപിക്ക് മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബല്‍ പ്രഖ്യാപിച്ച ഒരു കോടി രൂപ നിയമ സഹായ ഫണ്ടിലും അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
ബങ്കിപൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി; പ്രശാന്ത് കിഷോർ വിജയത്തിലേക്ക്
ബിഹാറിലെ ബങ്കിപൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി. ജന്‍ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ ജയത്തിലേക്ക് മുന്നേറുകയാണ്. വോട്ടെണ്ണലിൻ്റെ ആദ്യ ഘട്ടങ്ങൾ പൂർത്തിയായപ്പോൾ ബിജെപി സ്ഥാനാർത്ഥി നീരജ് കുമാർ സിൻഹയെ പിന്നിലാക്കി പ്രശാന്ത് കിഷോർ ലീഡ് ചെയ്യുകയാണ്. ആർജെഡിയുടെ രേഖ ഗുപ്ത മൂന്നാം സ്ഥാനത്താണ്.
മൂന്ന് പതിറ്റാണ്ടായി ബിജെപി ആധിപത്യം പുലർത്തുന്ന മണ്ഡലമാണ് ബങ്കിപൂർ. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സീറ്റൊഴിഞ്ഞതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ‌ പ്രശാന്ത് കിഷോർ‌ 9000 വോട്ടുകൾക്ക് ഇവിടെ ലീഡ് ചെയ്യുകയാണ്.
<embed-poll src="https://www.sandhesam.com/admin/mal_poll_594"></embed-poll>
രാഷ്ട്രീയ തന്ത്രജ്ഞനിൽ നിന്ന് കളം മാറ്റിയ പ്രശാന്ത് കിഷോറിൻ്റെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടം എന്ന നിലയിലാണ് ബങ്കിപൂർ ഉപതിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ നേടിയത്. 1995 മുതൽ ബിജെപിയുടെ ശക്തികേന്ദ്രമാണ് ബങ്കിപൂർ മണ്ഡലം.
മധ്യപ്രദേശിലെ ദാതിയ, ഗുജറാത്തിലെ മഞ്ചൽപൂർ നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കുന്നുണ്ട്. മഞ്ചൽപൂരിൽ ബിജെപി സ്ഥാനാർത്ഥി സതേന്ദ്രഭായ് പട്ടേൽ 15000ത്തിലേറെ വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ദാതിയയിൽ കോൺഗ്രസിൻ്റെ ഘനശ്യാം സിങ്ങ് 6000 വോട്ടുകൾക്കും ലീഡ് ചെയ്യുന്നു.
കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് 15 മരണം, 7 പേരെ കാണാനില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 15 പേര്‍ മരിച്ചതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഏഴു പേരെ കാണാതായിട്ടുണ്ട്. എല്ലാ ജില്ലകളിലും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. പത്തനംതിട്ട ജില്ലയില്‍ മാത്രം കുറച്ച് പ്രദേശങ്ങളില്‍ പ്രശ്‌നമുണ്ട്. അവിടെ വെള്ളം ഇറങ്ങിപ്പോകാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. 165 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചതായിട്ടാണ് പ്രാഥമിക റിപ്പോര്‍ട്ടുകളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജില്ലാ കലക്ടര്‍മാരുമായുള്ള അടിയന്തരയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി 30-ാം തീയതി ജില്ലാ കലക്ടര്‍മാരുടെ യോഗം ചേര്‍ന്ന് തയ്യാറുടുപ്പുകള്‍ വിലയിരുത്തിയിരുന്നു. പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ 14 ബോട്ടുകള്‍ ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കൊല്ലത്ത് നിന്ന് ചെങ്ങന്നൂരില്‍ എത്തിച്ചിട്ടുണ്ട്.
ഷുളൂരില്‍ നിന്ന് രണ്ട് ഹെലികോപ്ടര്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ ടീമിനെ അവിടേക്ക് നിയോഗിച്ചിട്ടുണ്ട്. പൊലീസ്, ഫയര്‍ഫോഴ്‌സ് സേനകളെയും അവിടേക്ക് നിയോഗിച്ചിട്ടുണ്ട്. അധികമായി എന്‍ഡിആര്‍ഫിന്റെ സംഘത്തെ ആരക്കോണത്തു നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മഴക്കെടുതി മൂലം 3596 കരെ ബാധിച്ചതായാണ് പ്രാഥമികമായ കണക്ക്. അന്തിമ റിപ്പോര്‍ട്ടില്‍ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അണക്കെട്ടുകളില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുന്നുവെന്ന വ്യാജ പ്രചാരണം നടക്കുന്നുണ്ട്.
പ്രധാനപ്പെട്ട അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് വളരെ താഴെയാണ്. ജനങ്ങള്‍ യാതൊരുവിധത്തിലും ഉത്കണ്ഠപ്പെടേണ്ടതില്ല. ജനങ്ങള്‍ക്കിടയില്‍ തെറ്റായ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്നു. ഇതിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. ആകെ മൂഴിയാറില്‍ മാത്രമാണ് പ്രശ്‌നമുള്ളത്. ജില്ലാ കലക്ടറുടെ കൂടി അനുമതിയോടെ മാത്രമേ ഡാമുകളില്‍ നിന്നും വെള്ളം തുറന്നു വിടുകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി പതിനായിരം രൂപ അനുവദിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് പോകുന്നവര്‍ക്ക്, വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് അടിയന്തരമായി പതിനായിരം രൂപ വീതം നല്‍കും. ജിവനോപാധികള്‍ നഷ്ടമായ കുടുംബത്തില്‍ ഒരു കാര്‍ഡില്‍ നിന്ന് രണ്ടുപേര്‍ക്ക് 300 രൂപ വീതം ധനസഹായം നല്‍കും. മണ്ണിടിച്ചില്‍ വന്ന് വീടു നഷ്ടമായവര്‍ക്ക് സ്ഥലം വാങ്ങി വീടു വെയ്ക്കാന്‍ നേരത്തെ 10 ലക്ഷം രൂപയാണ് നല്‍കിയിരുന്നത്. അത് 12 ലക്ഷം രൂപയായി വര്‍ധിപ്പിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആദ്യമായിട്ടാണ് ഈ തുക വര്‍ധിപ്പിക്കുന്നത്. വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക്, വീട് നിര്‍മ്മിക്കാനായി നേരത്തെ നല്‍കിയിരുന്നത് നാലു ലക്ഷം രൂപയാണ്. അത് ആറു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. രണ്ടരയേക്കറോളം കൃഷി നശിച്ചാല്‍ 13,500 രൂപയാണ് നല്‍കിയിരുന്നത്. അതുമായി ബന്ധപ്പെട്ട് തുക വര്‍ധിപ്പിക്കുന്നതിനായി കൃഷി വകുപ്പില്‍ നിന്നും നിര്‍ദേശം ചോദിച്ചിട്ടുണ്ട്. ആ നിര്‍ദേശം മന്ത്രിസഭായോഗം പരിഗണിച്ചശേഷം തീരുമാനമെടുക്കും. മഴക്കെടുതിയെത്തുടര്‍ന്ന് സംസ്ഥാനത്ത് 316 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,018 പേരാണ് താമസിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാർത്താ സമ്മേളനത്തിനിടെ പപ്പു യാദവിന് നേരെ ചെരിപ്പേറ്; അക്രമിയെത്തിയത് കത്തിയുമായെന്ന് എം.പി
ബിഹാറിലെ പുർണിയയിൽ നിന്നുള്ള സ്വതന്ത്ര എംപി പപ്പു യാദവിനെ ലക്ഷ്യമിട്ട് ഒരാൾ ഡൽഹിയിൽ വാർത്താ സമ്മേളനത്തിനിടെ ഷൂ എറിഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ അനുയായികളും അക്രമിയും തമ്മിൽ ബഹളവും വാക്കേറ്റവും ഉണ്ടായി.
രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി  ബന്ധപ്പെട്ട  യാദവിൻ്റെ പ്രസ്താവനയാണ് അക്രമിയെ പ്രകോപിപ്പിച്ചതെന്ന് പപ്പുവിൻറെ അനുയായികൾ പറയുന്നു. അക്രമി കത്തി വീശി തനിക്കെതിരെ പാഞ്ഞടുത്തുവെന്ന് പപ്പു യാദവ്  ആരോപിച്ചു. അക്രമിയെ പൊലീസ്  അറസ്റ്റ് ചെയ്തു
10 ജില്ലകളിലും 4 താലൂക്കുകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു, പ്രൊഫഷണൽ കോളേജുകൾക്കും ബാധകം
കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍മാര്‍. പത്തനംതിട്ട, കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, ഇടുക്കി, കോട്ടയം, തൃശൂർ, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്.
കാസര്‍കോട് ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ആഗസ്റ്റ് 3 തിങ്കള്‍ ) അവധി പ്രഖ്യാപിച്ചു.
കോളജുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ. സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മദ്രസ ഉള്‍പ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല/പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (03-08-26) അവധി പ്രഖ്യാപിച്ചു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (03-08-26) ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ പി. വിഷ്ണുരാജ് അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മറ്റും ശക്തമായ മഴ പെയ്യുന്നതിനാലും, തുടര്‍ന്നും മഴ പ്രതീക്ഷിക്കുന്നതിനാലും, വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 03/08/2026 ( തിങ്കള്‍ ) അവധി പ്രഖ്യാപിക്കുന്നതായി കലക്ടര്‍ അറിയിച്ചു. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതിന് ഈ അവധി ബാധകമല്ല.
കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 03/08/2026 ( തിങ്കള്‍ ) അവധി പ്രഖ്യാപിക്കുന്നതായി കലക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്.
കനത്ത മഴയും വിവിധ മേഖലകളിലെ പ്രളയവും കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും ജില്ലാ കലക്ടർ എ നിസാമുദ്ദീൻ നാളെ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ല.
ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ (ഓഗസ്റ്റ് 3) അവധി പ്രഖ്യാപിച്ചു.
തായ്പേയ്: കരിയറിലെ ആദ്യ ബിഡബ്ല്യുഎഫ് വേൾഡ‍് ടൂർ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ കൗമാര വനിതാ ബാഡ്മിന്റൺ സെൻസേഷൻ തൻവി ശർമ. തായ്പേയ് ഓപ്പൺ സൂപ്പർ 300 വനിതാ സിം​ഗിൾസ് കിരീടത്തിലാണ് 17കാരി മുത്തം ചാർത്തിയത്. ഫൈനലിൽ വിയറ്റ്നാമിന്റെ തുയി ലിൻ എൻ​ഗുയെനെ വീഴ്ത്തിയാണ് തൻവിയുടെ നേട്ടം. പഞ്ചാബിൽ നിന്നുള്ള ഈ 17കാരി ഫൈനലിൽ അനായാസ വിജയമാണ് സ്വന്തമാക്കിയത്. മത്സരം വെറും 36 മിനിറ്റിൽ തീർത്താണ് കൗമാരക്കാരി വിസ്മയം തീർത്തത്. സ്കോർ: 21-16, 21-16.
2008ൽ സൈന നെഹ്‍വാൾ തായ്പേയ് ഓപ്പൺ കിരീടം നേടിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഇവിടെ കിരീടം സ്വന്തമാക്കുന്നത്. 18 വർഷം നീണ്ട ഇന്ത്യയുടെ കാത്തിരിപ്പിനാണ് തൻവി വിരാമമിട്ടത്. പിവി സിന്ധുവിന്റെ മുൻ പരിശീലകൻ പാർക്ക് തായ് സാങാണ് തൻവിയുടെ നിലവിലെ കോച്ച്.
തായ്പേയ് ഓപ്പൺ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫൈനലിസ്റ്റെന്ന (പുരുഷ, വനിത) റെക്കോർഡ് നേട്ടത്തോടെയാണ് തൻവിയുടെ കുതിപ്പ്. 17 വർഷവും 222 ദിവസവും പ്രായമുള്ളപ്പോഴാണ് താരം കലാശപ്പോര് കളിച്ചത്. 20 വർഷം പഴക്കമുള്ള റെക്കോർഡാണ് തൻവി തിരുത്തിയത്. 2006ൽ 17 വയസും 287 ദിവസവും പ്രായമുള്ളപ്പോൾ പുരുഷ ഡബിൾസ് ഫൈനൽ കളിച്ച കൊറിയൻ താരം ലീ യോങ് ഡേയുടെ റെക്കോർഡാണ് തൻവി തകർത്തെറിഞ്ഞത്. കന്നി ബിഡബ്ല്യുഎഫ് കിരീടത്തിനൊപ്പം ഇരട്ട നേട്ടമാണ് തൻവി ആഘോഷിച്ചത്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ്;കനത്ത നാശനഷ്ടം, 12 മരണം, 6 പേരെ കാണാനില്ല
തിരുവനന്തപുരം: വരും മണിക്കൂറില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യത. കേരളത്തില്‍ തീവ്രമഴ തുടരുന്ന പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ന് തീവ്രമഴ കണക്കിലെടുത്ത് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
വിവിധ അപകടങ്ങളിൽ ഇന്ന് നാല് പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് രണ്ട് ദിവസത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. കണ്ണൂർ കൂത്തുപറമ്പിൽ തോട്ടിൻകരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൈതേരി ഇടത്തിൽ രാരിഷ്, കാപ്പാട് വെള്ളക്കെട്ടിൽ വീണ് ചികിത്സയിലിരിക്കെ മരിച്ച രണ്ടു വയസ്സുകാരൻ മാസിൻ, തിരുവനന്തപുരത്തു നിന്നും കാണാതായി മൃതദേഹം കണ്ടെത്തിയ മത്സ്യത്തൊഴിലാളികളായ ഫ്രീമോൻ, ആന്റണി എന്നിവരാണ് ഇന്ന് മരണപ്പെട്ടത്. കൊല്ലം, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ കടലിൽ കാണാതായ ആറു പേർക്കായി തെരച്ചിൽ തുടരുകയാണ്. കനത്ത മഴയിൽ പത്തനംതിട്ട റാന്നിയിൽ വെള്ളം ഇറങ്ങിയെങ്കിലും ആറന്മുളയും അപ്പർ കുട്ടനാടും ഇപ്പോഴും വെള്ളക്കെട്ടിൽ തന്നെയാണ്. മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ പരിക്കേറ്റ 13 പേർ നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
തല മൊട്ടയടിച്ച് തിരുപ്പതിയിൽ; കാമുകി മാഹിക ശർമ്മയ്ക്കൊപ്പം ദർശനം നടത്തി ഹാർദിക് പാണ്ഡ്യ
തിരുപ്പതി തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. കാമുകി മാഹിക ശർമ്മയ്‌ക്കൊപ്പമാണ് താരം ക്ഷേത്രത്തിലെത്തിയത്. തലമുടി പൂർണ്ണമായി വടിച്ച പുതിയ ലുക്കിൽ ആണ് ഹർദിക് ക്ഷേത്ര ദർശനത്തിന് എത്തിയത്.
ക്ഷേത്രത്തിലെ പ്രഭാത ചടങ്ങായ സുപ്രഭാത സേവയിൽ പങ്കെടുത്ത ശേഷമാണ് ഇരുവരും ദർശനം നടത്തിയത്. പരമ്പരാഗത വെള്ള വേഷം ധരിച്ച ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറലായി. ഭക്തിയുടെയും നന്ദിയുടെയും ഭാഗമായി ഭക്തർ മുടി വടിക്കുന്നത് പതിവായതിനാൽ ഹാർദിക്കിന്റെ പുതിയ ലുക്ക് ആരാധകർക്കിടയിൽ വലിയ കൗതുകമുണർത്തിയിട്ടുണ്ട്. താൻ എന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന് 32കാരനായ ഹർദിക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഹർദിക്കിന്റെ ക്ഷേത്രദർശനം സന്ദർശനം ചർച്ചയായിക്കഴിഞ്ഞു.
പരിക്കിൽ നിന് മുക്തനായതിന് ശേഷമുള്ള ഹാർദിക്കിന്റെ കരിയറിലെ നിർണായക ഘട്ടത്തിലാണ് ഈ ക്ഷേത്രസന്ദർശനം. ഐപിഎൽ 2026 സീസണിന് ശേഷം പുറംവേദനയും തുടയ്ക്ക് പരിക്കും പറ്റിയതിനെ തുടർന്ന് താരം വിശ്രമത്തിലായിരുന്നു. ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ തന്റെ റിഹാബിലിറ്റേഷനും റിട്ടേൺ-ടു-പ്ലേ പ്രോട്ടോക്കോളുകളും ഹർദിക് പൂർത്തിയാക്കിയതായാണ് റിപ്പോർട്ടുകൾ.
ഇത് ഇന്ത്യയുടെ വരാനിരിക്കുന്ന വൈറ്റ് ബോൾ പരമ്പരകളിലേക്കുള്ള ഹർദിക്കിന്റെ തിരിച്ചുവരവിന് വഴിതെളിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരായ പരിമിത ഓവർ പരമ്പരയും ഇംഗ്ലണ്ട് പര്യടനവും സിംബാബ്‌വെ പരമ്പരയും ഹാർദിക്കിന് നഷ്ടമായിരുന്നു. അഞ്ച് തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസിനെ നയിച്ച ഐപിഎൽ 2026 സീസണിന് ശേഷം ഇതുവരെ ഹർദിക് കളത്തിലിറങ്ങിയിട്ടില്ല.
ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തിന് ആദ്യം പിന്തുണയുമായെത്തിയ മലയാളം സെലിബ്രിറ്റികളില്‍ ഒരാളാണ് വിസ്മയ മോഹന്‍ലാല്‍. താരപുത്രിയുടെ നിലപാടിന് വലിയ കയ്യടികള്‍ ലഭിക്കുകയും ചെയ്തു. പല പ്രമുഖരും മടിച്ചു നില്‍ക്കുമ്പോഴും ധൈര്യത്തോടെ മുന്നോട്ട് വന്ന വിസ്മയയെ അഭിനന്ദിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു വിസ്മയയ്ക്ക്.
തന്റെ നിലപാടിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണമാണ് വിസ്മയയ്ക്ക് നേരിടേണ്ടി വന്നത്. സംവിധായകനും നടനുമായ മേജര്‍ രവി വിസ്മയയ്ക്ക് രാഷ്ട്രീയം അറിയില്ലെന്ന് വരെ പറഞ്ഞു. വിസ്മയയുടെ അരങ്ങേറ്റ ചിത്രമായ തുടക്കം കാണില്ലെന്ന് ചിലര്‍ ബോയ്‌ക്കോട്ട് ക്യാംപെയ്‌നും നടത്തി. എന്നാല്‍ വിമര്‍ശനങ്ങളും ആക്രമണങ്ങളുമൊന്നും വിസ്മയയുടെ നിലപാടിനെ സ്പര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്നതാണ് വസ്തുത.
രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളോട് പ്രതികരിക്കുകയാണ് വിസ്മയ മോഹന്‍ലാല്‍. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. നാളെയും ഇതുപോലൊരു സാഹചര്യമുണ്ടായാല്‍ താന്‍ പ്രതികരിക്കുക ഇങ്ങനെ തന്നെയാകും എന്നാണ് വിസ്മയ മോഹന്‍ലാല്‍ പറയുന്നത്.
''പറഞ്ഞതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. നമ്മുടേതൊരു ജനാധിപത്യ രാജ്യമാണ്. ചോദ്യം ചെയ്യാനും, കേള്‍ക്കപ്പെടാനുമുള്ള അവകാശം നമുക്കുണ്ട്. ശക്തി പ്രയോഗിക്കുന്നതിന് പകരം ചര്‍ച്ചയാണ് വേണ്ടത്. രാഷ്ട്രീയം മനുഷ്യത്വത്തിന് അതീതമാകരുത്. ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും, നാളെയും ഇങ്ങനെ സംഭവിച്ചാല്‍ ഞാന്‍ പ്രതികരിക്കുക ഇങ്ങനെ തന്നെയാകും'' എന്നാണ് വിസ്മയ മോഹന്‍ലാല്‍ പറഞ്ഞത്.
നേരത്തെ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയറിയിച്ചുള്ള വിസ്മയയുടെ നിലപാട് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിസ്മയ പ്രതികരിച്ചത്. ജധാധിപത്യ രാജ്യം പൗരന്മാരോട് പെരുമാറേണ്ടത് ഇങ്ങനെയാണോ എന്നാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരായ അക്രമങ്ങളെക്കുറിച്ച് വിസ്മയ ചോദിച്ചത്. ബല പ്രയോഗമല്ല, അവര്‍ പറയുന്നത് കേള്‍ക്കുകയാണ് വേണ്ടതെന്നുമാണ് വിസ്മയ പറഞ്ഞത്.
ഹൈക്കോടതി അഭിഭാഷക നിയമനത്തില്‍ വീണ്ടും വിവാദം; ശമ്പളം തോന്നിയത് പോലെ, മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പ്പര്യമെന്ന് ആരോപണം
കൊച്ചി:ഹൈക്കോടതി  അഭിഭാഷക നിയമനത്തില്‍ വീണ്ടും വിവാദം. മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രത്യേക താല്‍പ്പര്യപ്രകാരം അസാധാരണ ശമ്പളത്തില്‍ പുതിയ തസ്തികയില്‍ പ്രത്യേകം നിയമനം നല്‍കിയെന്നാണ് വിവാദം. മുഖ്യമന്ത്രിയുടെ സീനിയര്‍ ലീഗല്‍ കോണ്‍സല്‍ എന്ന തസ്തിക സൃഷ്ടിച്ചാണ് അഡ്വ. ജോണ്‍ വര്‍ഗ്ഗീസിന് നിയമനം നല്‍കിയത്. അഡ്വക്കറ്റ് ജനറലിന് ലഭിക്കുന്നതിന് തുല്യമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഇതിന് പുറമേ ജോണ്‍ വര്‍ഗ്ഗീസ് ഹാജരാകുന്ന ഓരോ കേസിനും പതിനയ്യായിരം രൂപ വീതം പ്രതിഫലവും നിശ്ചയിച്ചിട്ടുണ്ട്.
ഹൈക്കോടതിയില്‍ 140 ലധികം സര്‍ക്കാര്‍ അഭിഭാഷകരും അഡ്വക്കറ്റ് ജനറല്‍, അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍മാര്‍ തുടങ്ങിയ പ്രമുഖ തസ്തികകളും നിലനില്‍ക്കെയാണ് പ്രത്യേക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയെന്നാണ് ആരോപണം. ഇതിന് ദിവസങ്ങള്‍ മാത്രം മുമ്പാണ് മുഖ്യമന്ത്രി വി ഡി സതീശൻ്റെ താല്‍പ്പര്യ പ്രകാരം സ്റ്റേറ്റ് അറ്റോര്‍ണി അനൂപ് വി നായര്‍ക്കും ശമ്പളമാറ്റം നല്‍കി ഉത്തരവിറക്കിയത്. സ്റ്റേറ്റ് അറ്റോര്‍ണിയുടെ തസ്തിക അഡീഷണല്‍ അഡ്വക്കറ്റ് ജനറലിന് തുല്യമാക്കിയാണ് ഉത്തരവിറക്കിയത്. മുന്‍ സര്‍ക്കാരില്‍ 120 അഭിഭാഷകരാണ് ഹൈക്കോടതിയില്‍ ഉണ്ടായിരുന്നത്.
നേരത്തെ അഭിഭാഷക നിയമന ചട്ടത്തില്‍ ഇല്ലാത്ത തസ്തികയിലാണ് സുപ്രീംകോടതി അഭിഭാഷകനായ രമേഷ് ബാബുവിനെ നിയമിച്ചത്. സ്റ്റാന്‍ഡിങ്് കോണ്‍സല്‍, സ്പെഷ്യല്‍ കോണ്‍സല്‍ തസ്തികകള്‍ മാത്രമേ നിലവിലുള്ളൂ എന്നിരിക്കെയാണ് സീനിയര്‍ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ആയി രമേഷ് ബാബുവിനെ നിയമിച്ചത്. 65 വയസെന്ന പ്രായപരിധി മറികടന്നാണ് രമേഷ് ബാബുവിൻ്റെ നിയമനം എന്നാണ് ഉയര്‍ന്ന വിമര്‍ശനം.
നിയമം മറികടന്നാണ് സര്‍ക്കാരിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന അഭിഭാഷക നിയമനങ്ങള്‍ എന്ന പരാതിയും ലോയേഴ്സ് കോണ്‍ഗ്രസില്‍ നിന്ന് ഉയരുന്നുണ്ട്. നിയമ വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് അസാധാരണ ആനുകൂല്യങ്ങളോടെ അഭിഭാഷക നിയമനങ്ങള്‍ നടത്തുന്നതെന്നാണ് ഉയര്‍ന്നു വരുന്ന പരാതി.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, മരണം ഒമ്പതായി
തിരുവനന്തപുരം:സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണത്തിൽ സർക്കാരിന് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സർക്കാരിന്റെ പ്രവർത്തനങ്ങളെ അതിരൂക്ഷമായി വിമർശിച്ചത്.ദുരന്തനിവാരണത്തിലെ അനാസ്ഥയും സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ എട്ട് പേർ മരിക്കുകയും എട്ടു പേരെ കാണാതാകുകയും ചെയ്തത് വേദനാജനകമാണെന്ന് കുറിച്ച അദ്ദേഹം, കാണാതായവരെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ അടിയന്തരമായി ഊർജ്ജിതമാക്കണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കൃത്യമായ അറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നലെ ഉണ്ടായത് അതി തീവ്ര മഴയാണ്. ആറാം തീയതി മുതൽ മഴ വീണ്ടും കനക്കുമെന്ന് ഐഎംഡി ശാസ്ത്രജ്ഞൻ അഖിൽ ശ്രീവാസ്തവ പറഞ്ഞു. ഇന്നലത്തേതിനെ അപേക്ഷിച്ച് ഇന്നും നാളെയും മഴ കുറവായിരിക്കും. പക്ഷെ നാളെയും അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് അദേഹം വ്യക്തമാക്കി. ഇന്നലെ ലഭിച്ച ഏറ്റവും കൂടിയ മഴ 36സെൻ്റിമീറ്ററാണെന്ന് അദേഹം കൂട്ടിച്ചേർത്തു.
മഴ മുന്നറിപ്പ് നൽകുന്നതിൽ സർക്കാരിന് ഗുരുതര പാളിച്ച ഉണ്ടായി എന്ന പ്രതിപക്ഷ വിമർശനം ഉയരുന്നതിനിടെയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിശദീകരണവുമായി രം​ഗത്തെത്തിയത്. മഴ മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കുന്നത്. മഴ മുന്നറിയിപ്പ് നല്‍കുന്നത് ഒട്ടനവധി ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണെന്നും ദുരന്ത നിവാരണ അതോരിറ്റി സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് വിശദീകരിച്ചു.
അതെസമയം,  സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് തുടരും. മഴ മുന്നറിയിപ്പ് ഇല്ലാതിരുന്ന 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നേരത്തെ മഴ മുന്നറിയിപ്പ് ഇല്ലാതിരുന്ന തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 5,6 തീയതികളിൽ മഴ വീണ്ടും ശക്തിപ്പെട്ടേക്കും
മഴക്കെടുതിയിൽ സംസ്ഥാനത്താകെ ആകെ 8 പേർ മരിച്ചതായും എട്ട് പേരെ കാണാതായെന്നും കണക്കുകൾ പറയുന്നു. 13 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. 27 വീടുകൾ പൂർണ്ണമായും196 വീടുകൾക്ക് ഭാഗികമായും തകർന്നു. 209 ക്യാമ്പുകളിലായി 5792 പേരെ മാറ്റിപ്പാർപ്പിച്ചെന്നും കണക്കുകൾ പറയുന്നു.
കണ്ണൂർ കൂത്തുപറമ്പ് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈതേരി ഇടത്തിൽ രാരിഷ് ആണ് മരിച്ചത്. കാപ്പാട് വെള്ളക്കെട്ടിൽ വീണ രണ്ടുവയസ്സുകാരൻ മരിച്ചു. വലിയാണ്ടി സ്വദേശി നൗഷാദിന്റെ മകൻ മാസിൻ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ കാണാതായ മത്സ്യത്തൊഴിലാളികളിൽ രണ്ടു പേരുടെ മൃതദേഹം കിട്ടി. അഞ്ച്തെങ്ങ് സ്വദേശി ഫ്രീമോന്റെയും വിഴിഞ്ഞം സ്വദേശി ആന്റണിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. കൊല്ലത്തും കണ്ണൂരിലും തിരുവനന്തപുരത്തും രണ്ട് പേരെ വീതം കടലിൽ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുന്നു. പ്രളയക്കെടുതി ഏറ്റവും രൂക്ഷമായ പത്തനംതിട്ട റാന്നിയിൽ വെള്ളം ഇറങ്ങിയെങ്കിലും ആറന്മുള ഇപ്പോഴും വെള്ളത്തിലാണ്. അപ്പർ കുട്ടനാടും വെള്ളക്കെട്ടിൽ തുടരുന്നു. വിവിധ മഴ അപകടങ്ങളിൽ സംസ്ഥാനത്ത് പരിക്കേറ്റ് ചികിത്സയിലുള്ളത് 13 പേർ ആണ്. 27 വീടുകൾ പൂർണ്ണമായും 196 വീടുകൾ ഭാഗികമായും തകർന്ന് എന്നാണ് സർക്കാർ കണക്ക്. 209 ക്യാമ്പുകളിലായി 5792 പേരെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്.
പാലക്കാട് കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ രണ്ടുപേർ ഒഴുക്കിൽപ്പെട്ടു കോയമ്പത്തൂർ സ്വദേശികളായ സ്ത്രീയും പുരുഷനും ആണ് അപകടത്തിൽപ്പെട്ടത് ഇതിൽ ഭാനുപ്രിയ എന്ന യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഭരതിനെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. തമിഴ്നാട്ടിൽ നിന്ന് 2 സ്ത്രീകൾ ഉൾപ്പെടെ 5 പേരാണ് ഇവിടെ എത്തിയത്
റോമാനഗരം കത്തിയെരിഞ്ഞപ്പോൾ നീറോ ചക്രവർത്തി വീണ മീട്ടി, ഇവിടെ കോഴിക്കാൽ കടിക്കൽ; ‘ചെയ്ഞ്ചു’ണ്ടെന്ന് എം എം മണി
തിരുവനന്തപുരം:സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരിക്കെ മുഖ്യമന്ത്രി വി ഡി സതീശന്‍ ഭക്ഷണവിരുന്നില്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം. മലപ്പുറം പൊന്നാനിയില്‍ യൂത്ത് ലീഗ് നേതാവിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചാണ് സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനം.
നാട് ദുരന്തമുഖത്ത് പകച്ചുനില്‍ക്കുമ്പോള്‍, ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുന്‍മന്ത്രി വി ശിവന്‍കുട്ടി ആരോപിച്ചു.  അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകള്‍ കാറ്റില്‍പ്പറത്തി പൊന്നാനിയില്‍ യൂത്ത് ലീഗ് നേതാവിൻ്റെ വസതിയിലെ സല്‍ക്കാരത്തില്‍ പങ്കുചേരുകയാണ് മുഖ്യമന്ത്രി വി. ഡി. സതീശന്‍ ചെയ്തത്. നാടൊട്ടുക്കും ജനങ്ങള്‍ ഭീതിയിലും നിരാശയിലും കഴിയുമ്പോള്‍ വിഭവസമൃദ്ധമായ വിരുന്നുകളില്‍ മുഴുകുന്ന മുഖ്യമന്ത്രിയുടെ നടപടി 'റോം കത്തിയെരിയുമ്പോള്‍ നീറോ വീണമീട്ടുന്നതിന്' തുല്യമാണെന്ന് വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'രണ്ടു മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയും വന്നപ്പോള്‍ കേരളത്തെ മുന്നില്‍ നിന്ന് നയിച്ച് ജനങ്ങള്‍ക്ക് കരുത്തുപകര്‍ന്ന ക്യാപ്റ്റന്‍ പിണറായി വിജയനെപ്പോലൊരു ഭരണാധികാരിയെ നാം കണ്ടതാണ്. ഇച്ഛാശക്തിയോടെ ഭരണം നടത്താന്‍ വിഡി സതീശന്‍ പിണറായി വിജയനെ മാതൃകയാക്കാന്‍ തയ്യാറാകണം'- കുറിപ്പില്‍ പറയുന്നു. ഈ സംഭവത്തില്‍ സിപിഎം എംഎല്‍എമാരും മുന്‍മന്ത്രിമാരും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി.
മുഖ്യമന്ത്രിയുടെ ഈ സമീപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് എഎ റഹീമിൻ്റെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര, ക്ഷേത്രത്തിലെ വഴിപാട്, വിരുന്ന് സത്ക്കാരം തുടങ്ങിയ ഇന്നലത്തെ പരിപാടികള്‍ ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്കില്‍ ഇടത് പ്രൊഫൈലുകള്‍ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. നാട് ദുരിതം നേരിടുമ്പോള്‍ മുഖ്യമന്ത്രി വ്യക്തി താത്പര്യം മാത്രം നോക്കുന്നുവെന്നാണ് വിമര്‍ശനങ്ങള്‍.
റോമാനഗരം കത്തിയെരിഞ്ഞപ്പോൾ വീണ മീട്ടിയ നീറോ ചക്രവർത്തിയെപറ്റി കേട്ടിട്ടുണ്ട്. ഇവിടെ കോഴിക്കാൽ കടിക്കുന്നു. ചെയ്ഞ്ച് ചെയ്ഞ്ച്, എം എം മണി കുറിച്ചു. കനത്ത മഴയിൽ സംസ്ഥാനം പ്രതിസന്ധി നേരിടുമ്പോൾ മുഖ്യമന്ത്രി വി ഡി സതീശൻ അതിഥി സൽക്കാരങ്ങളിൽ പങ്കെടുക്കുന്നതിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിലടക്കം ഉയരുന്നത്.
റോമാനഗരം കത്തിയെരിഞ്ഞപ്പോൾ വീണ മീട്ടിയ നീറോ ചക്രവർത്തിയെപറ്റി കേട്ടിട്ടുണ്ട്. ഇവിടെ കോഴിക്കാൽ കടിക്കുന്നു. ചെയ്ഞ്ച് ചെയ്ഞ്ച്, എം എം മണി കുറിച്ചു. കനത്ത മഴയിൽ സംസ്ഥാനം പ്രതിസന്ധി നേരിടുമ്പോൾ മുഖ്യമന്ത്രി വി ഡി സതീശൻ അതിഥി സൽക്കാരങ്ങളിൽ പങ്കെടുക്കുന്നതിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിലടക്കം ഉയരുന്നത്.
പാറ്റാ സമരത്തിലൂടെ യുവശക്തി തിരിച്ചറിഞ്ഞു; യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ മോദി, ലഹരി മുക്ത യുവതയെന്ന പേരില്‍ രാജ്യവ്യാപക പ്രചാരണം
ന്യൂഡല്‍ഹി: രാജ്യത്ത് ലഹരി കടത്തുകാര്‍ക്കും ലഹരി ഉപയോഗത്തിനുമെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍പത്തേക്കാള്‍ പലമടങ്ങ് അറസ്റ്റുകള്‍ നടന്നിട്ടുണ്ടെന്നും ആയിരക്കണക്കിന് കോടി രൂപയുടെ ലഹരിമരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യവ്യാപകമായി സംഘടിപ്പിച്ച 'നഷാമുക്ത യുവ അഭിയാന്‍' പദ്ധതി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
അടുത്ത 100 ആഴ്ചത്തേക്ക് ബോധവല്‍ക്കരണ പ്രചാരണം തുടരുമെന്നും, വരാനിരിക്കുന്ന 100 ഞായറാഴ്ചകള്‍ ലഹരിമുക്ത ഭാരതത്തിലേക്കുള്ള ഉറച്ച ചുവടുവെപ്പുകളായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2047ഓടെ 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലെത്താന്‍ രാജ്യത്തെ 'അമൃത തലമുറ'യായ യുവാക്കള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. രാജ്യത്തിന് യുവജനങ്ങളുടെ ഊര്‍ജ്ജവും സര്‍ഗ്ഗാത്മകതയും പ്രതിഭയും അത്യാവശ്യമാണ്. അതിനാല്‍ ലഹരിയില്‍ നിന്ന് അകന്നുനില്‍ക്കേണ്ടത് രാജ്യത്തിനും വ്യക്തിപരമായ വളര്‍ച്ചയ്ക്കും ഒരുപോലെ പ്രധാനമാണ്.
കുടുംബത്തിലെ ഏതെങ്കിലും കുട്ടി ലഹരിക്ക് അടിപ്പെട്ടിട്ടുണ്ടെങ്കില്‍ സാമൂഹിക അപമാനം ഭയന്ന് അത് ഒളിച്ചുവെക്കരുത്. മറിച്ച് അവര്‍ക്ക് ആവശ്യമായ വൈദ്യസഹായവും പിന്തുണയും നല്‍കി ലഹരിയില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിക്കണം. ഇന്ത്യയെ തകര്‍ക്കാനും യുവാക്കളെ ലഹരിയുടെ വലയില്‍ വീഴ്ത്താനും ശത്രുരാജ്യങ്ങള്‍ ഗൂഢാലോചന നടത്തുന്നുണ്ട്. ഇത്തരം ഭീകര അജണ്ടകളെ ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്.
രക്ഷിതാക്കളും മക്കളും തമ്മില്‍ തുറന്ന ആശയവിനിമയം ഉണ്ടാകണം. കോളജ്, സര്‍വ്വകലാശാല അധ്യാപകര്‍ പാഠ്യപദ്ധതിക്കൊപ്പം ലഹരിയുടെ അപകടങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളോട് സംസാരിക്കുകയും ക്യാംപസുകളില്‍ ലഹരിവിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും വേണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
രാമക്ഷേത്ര സംഭാവനാ തട്ടിപ്പിനെതിരായ എംപിമാരുടെ ആക്ഷേപഹാസ്യ പ്രതിഷേധം; രാഹുൽ ഗാന്ധി അടക്കമുള്ളവർക്കെതിരെ കേസ്
ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര കൊള്ളയ്‌ക്കെതിരെ പാര്‍ലമെന്റിന് മുന്നില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനെതിരെ കേസെടുത്ത് പൊലീസ്. വാരണസി പൊലീസാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവർക്കെതിരെ കേസെടുത്തത്. രാഹുല്‍ ഗാന്ധിയെ കൂടാതെ എംപിമാരായ പപ്പു യാദവ്, അവദേശ് പ്രസാദ് എന്നിവരുടെ പേരും എഫ്‌ഐആറിലുണ്ട്. പാര്‍ലമെന്റിന് മുന്നില്‍ കാഷായ വേഷം ധരിച്ചെത്തി പപ്പു യാദവ് നടത്തിയ പ്രതിഷേധത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മത വികാരം വ്രണപ്പെടുത്തി എന്ന പരാതിയിലാണ് കേസ്. വിഎച്ച്പി അടക്കമുള്ള സംഘടനകളാണ് പരാതി നല്‍കിയത്.
അയോധ്യ സംഭാവനാ തട്ടിപ്പില്‍ വേറിട്ട പ്രതിഷേധമായിരുന്നു പപ്പു യാദവും മറ്റ് പ്രതിപക്ഷ എംപിമായും നടത്തിയത്. കാവി വസ്ത്രം ധരിച്ച് ആക്ഷേപഹാസ്യ നാടകം അവതരിപ്പിച്ചായിരുന്നു പ്രതിഷേധം. രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാരും ഭാഗമായി. തെരുവുനാടകത്തിന്റെ രൂപത്തിലായിരുന്നു പപ്പു യാദവിന്റെ അവതരണം.
ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണി? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലും യുഎസും എന്ന് ആരോപണം
മാഡ്രിഡ്: മൊറോക്കൊയില്‍ നിന്നും സ്‌പെയിനിലെ സെറ്റയിലേക്കുണ്ടായ അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം. പലസ്തീന് പിന്തുണ നല്‍കുന്നതിനാല്‍ സ്‌പെയിനിനെ അസ്ഥിരപ്പെടുത്താന്‍ ഇസ്രയേല്‍ നടത്തിയ പദ്ധതിയാണ് കുടിയേറ്റമെന്നാണ് ആരോപണം.
ഐക്യരാഷ്ട്ര സഭയിലെ ഇസ്രയേല്‍ അംബാസിഡര്‍ ഡാനി ഡാനനും സ്പാനിഷ് ഗതാഗത മന്ത്രി ഓസ്‌കാര്‍ പുവെൻ്റെയും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തുവന്നതോടെ വിഷയം സജീവ ചര്‍ച്ചയായി.
ആഫ്രിക്കയില്‍ കോളനി തുടരുന്ന സ്‌പെയിനിൻ്റെ ഇരട്ടത്താപ്പിനെ ഇസ്രയേല്‍ അംബാസിഡര്‍ വിമര്‍ശിച്ചു. തങ്ങള്‍ക്ക് ക്ലാസെടുക്കുന്നതിന് മുന്‍പ് എന്തുകൊണ്ടാണ് ആഫ്രിക്കയില്‍ ഇപ്പോഴും കോളനികള്‍ തുടരുന്നതെന്ന് ലോകത്തോട് വിളിച്ചു പറയൂ എന്നാണ് ഡാനന്‍ എക്‌സില്‍ എഴുതിയത്. മെഡിറ്ററേനിയന്‍ തീരത്ത് മൊറോക്കോയുമായി കര അതിര്‍ത്തി പങ്കിടുന്ന സ്പാനിഷ് സ്വയം ഭരണ പ്രദേശങ്ങളായ സെറ്റ, മെലില എന്നിവയെ പരാമര്‍ശിച്ചാണ് ഡാനന്റെ വിമര്‍ശനം.
എന്നാല്‍ ഇപ്പോള്‍ എല്ലാം മനസിലായി എന്നായിരുന്നു ഡാനൻ്റെ വിമര്‍ശനത്തിന് സ്പാനിഷ് ഗതാഗത മന്ത്രി ഓസ്‌കാര്‍ പുവെൻ്റെയുടെ മറുപടി. ഇസ്രയേലിൻ്റെ പേരിടുത്തു പറയാതെ മേഖലയില്‍ ഇസ്രയേലിൻ്റെ ഇടപെടലുണ്ടായി എന്നാണ് പുവെന്റെയുടെ മറുപടി വ്യാഖ്യാനിക്കപ്പെട്ടത്.
ഗാസയ്ക്കു വേണ്ടി സംസാരിച്ചതിന് ഇസ്രയേല്‍ സ്പെയ്നിലെ ഇടതു സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് സ്പാനിഷ് രാഷ്ട്രീയ നിരീക്ഷകനായ കാര്‍ലോനിയ അലോന്‍സോ പറഞ്ഞു. സ്‌പെനിയിനെ ഷെന്‍ഗന്‍ വിസയില്‍ നിന്നും ഒഴിവാക്കണമെന്ന് ഇറ്റാലിയന്‍ രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് മൊറോക്കോ വഴി ഇസ്രയേല്‍ പിന്തുണയോടെ യൂറോപ്പിലെ തീവ്ര വലതുപക്ഷവും അമേരിക്കയും ചേർന്നു നടപ്പാക്കിയ പദ്ധതിയാണെന്നും അദ്ദേഹം ആരോപിച്ചു.
വടക്കേ ആഫ്രിക്കന്‍ തീരത്തുള്ള സ്പാനിഷ് സ്വയംഭരണ നഗരമായ സെവൂട്ടയില്‍ കുടിയേറ്റ നിയമങ്ങളില്‍ ഇളവുകള്‍ അനുവദിച്ചെന്ന വ്യാജപ്രചാരണത്തെ തുടര്‍ന്ന് അതിര്‍ത്തി ലംഘിച്ചെത്തിയ 48,300-ലധികം ആളുകളെ സ്പെയിന്‍ തിരിച്ചയച്ചു.
ബോക്സിംഗ് റിംഗിൽ സ്വർണം ഇടിച്ചിട്ട് ഇന്ത്യൻ വനിതകള്‍, പ്രീതിക്കും ജെയ്‌സ്മിനും പൊൻതിളക്കം
ഗ്ലാസ്‌കോ: കോമൺവെൽത്ത് ഗെയിംസിന്‍റെ പത്താം ദിനത്തിൽ ബോക്‌സിങ് റിംഗിൽ നിന്ന് ഇന്ത്യയ്ക്ക് ഇരട്ട സ്വർണത്തിളക്കം. വനിതകളുടെ 57 കിലോഗ്രാം ബോക്സിംഗില്‍ ജെയ്‌സ്മിൻ ലമ്പോറിയയും 54 കിലോഗ്രാം വിഭാഗത്തില്‍ പ്രീതി പവാറുമാണ് ഇന്ത്യക്കായി സ്വർണം നേടിയത്. ഫൈനൽ പോരാട്ടത്തിൽ കൃത്യമായ ആക്രമണ ശൈലിയോടെയാണ് പ്രീതി പവാർ റിംഗിലെത്തിയത്. എതിരാളിയായ കാനഡയുടെ സ്കാര്‍ലെറ്റ് ഡെല്‍ഗാഡോയുടെ പ്രതിരോധ തന്ത്രങ്ങളെ തകർത്തുതരിപ്പണമാക്കിയ പ്രീതി, കൃത്യമായ പഞ്ചുകളിലൂടെ 5-0ന് ജയവും സ്വർണം ഉറപ്പിക്കുകയായിരുന്നു. വടക്കന്‍ അയര്‍ലന്‍ഡിന്‍റെ മിഷേലെ വാല്‍ഷിനെ 5-0ന് ഇടിച്ചിട്ടാണ് ജെയ്‌സ്മിൻ ലമ്പോറിയയുടെ സ്വര്‍ണനേട്ടം.
ഇരുവരുടെയും സ്വര്‍ണനേട്ടത്തിന് പിന്നാലെ പുരുഷൻമാരുടെ ട്രിപ്പിള്‍ ജംപില്‍ 16.58 മീറ്റര്‍ ദൂരം ചാടിയ പ്രവീണ്‍ ചിത്രവേല്‍ ഇന്ത്യക്കായി വെള്ളിയും 16.52 ദൂരം താണ്ടിയ പ്രഭു തിരുമാരന്‍ വെങ്കലവും നേടി. ഇന്ന് രണ്ട് സ്വര്‍ണം കൂടി നേടിയതോടെ ഗെയിംസില്‍ ഇന്ത്യയുടെ ആകെ സ്വര്‍ണനേട്ടം ഏഴായി. ഏഴ് സ്വര്‍ണവും 13 വെള്ളിയും 7 വെങ്കലവുമടക്കം 27 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ.
സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത്: പലയിടത്തും മണ്ണിടിച്ചില്‍; മരണം ആറായി,മുന്നറിയിപ്പും മുന്നൊരുക്കവും പാളിയെന്ന് വിമർശം
തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുകയാണ്. മഴക്കെടുതിയില്‍ അഞ്ച് ജീവനുകളാണ് ഇന്ന് നഷ്ടമായത്.പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തില്‍ വീട് ഇടിഞ്ഞാണ് അമ്മയും മകനും മരിച്ചത്. ഇടുക്കി കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വൈക്കം സ്വദേശിക്കും അടൂര്‍മലയില്‍ വീട്ടമ്മക്കും ജീവന്‍ നഷ്ടമായി. മലപ്പുറം കൊണ്ടോട്ടിയില്‍ നാല് വയസുകാരനും ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോട്ടയം വാകത്താനം ചക്കൻ ചിറയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസുകാരനും ജീവന്‍ നഷ്ടമായി. വരും മണിക്കൂറുകളിലും അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. തൃശൂര്‍ ജില്ലയില്‍ കൂടി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതോടെ ഒമ്പത് ജില്ലകളില്‍ കനത്ത ജാഗ്രതയാണ് നിലനില്‍ക്കുന്നത്. വയനാടും മഴ കനക്കുകയാണ്. ആശങ്കയായി നദികളിലെ ജലനിരപ്പും ഉയരുകയാണ്.
അതെസമയം,  അതിതീവ്ര മഴ സാധ്യത മുന്നിലുണ്ടായിട്ടും  സംസ്ഥാനത്ത് മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും പാളിയതായി വിമർശനമുയരുന്നു.. അതിതീവ്ര മഴ പെയ്തിറങ്ങിയ പത്തനംതിട്ടയിലും ഇടുക്കിയിലും  ഓറഞ്ച് അലർട്ട് മാത്രമാണ് ഇന്ന് കാലത്തു വരെ നൽകിയിരുന്നത്. ദുരന്തങ്ങൾ മുമ്പും നേരിട്ടിട്ടുള്ള മലയോരമേഖലകളിൽ പോലും മുന്നറിയിപ്പിന് അനുസരിച്ചുള്ള ജാഗ്രതയുണ്ടായില്ല. അടുത്ത 24 മണിക്കൂർ കൂടി സംസ്ഥാനത്ത് അതീവ ജാഗ്രത വേണം.
പത്തനംതിട്ട ളാഹയിൽ 25 സെന്റി മീറ്റർ, ഇടുക്കി പീരുമേടും തൊടുപുഴയിലും 21 സെന്റിമീറ്റർ എന്നീ തോതിലുള്ള മഴയാണ് പെയ്തത്. 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് റെഡ് അലർട്ടിന് അനുസരിച്ചുള്ള അതിതീവ്ര മഴ. ഇന്നലെ രാത്രി 9 മണിക്കും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരുന്ന മുന്നറിയിപ്പിൽ സംസ്ഥാനത്ത് എവിടെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നില്ല. രാത്രി പത്ത് മണിക്ക് നൽകിയ തൽസ്ഥിതി മുന്നറിയിപ്പിലും ഓറഞ്ച് അലർട്ട് മഴ മാത്രമാണുണ്ടായിരുന്നത്.
റെഡ് അലർട്ടിന് സമാനമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത് രാത്രി 11.15നാണ്. പത്തനംതിട്ടയും ഇടുക്കിയും അടക്കമുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത് ഇന്ന് രാവിലെ ഏഴ് മണിക്ക് മാത്രമാണ്. അപ്പോഴേക്കും പെരുമഴ പെയ്തിറങ്ങിയിരുന്നു. ആളുകൾ ദുരിതക്കയത്തിലായതിന് ശേഷം പ്രഖ്യാപിച്ച റെഡ് അലർട്ട് പാളിപ്പോയി.
സ്ക്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്ന കാര്യത്തിലും ജില്ലാ മേധാവികളിൽ നിന്നും പാളിച്ചഖളുണ്ടായി.ശനിയാഴ്ചയും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പിനെത്തുടർന്നാണ് അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. എന്നാൽ, പല ജില്ലകളിലും ശനിയാഴ്ച രാവിലെയായിരുന്നു അവധി പ്രഖ്യാപനം. ഇത് രൂക്ഷമായ വിമർശനത്തിനിടയാക്കിയിരിക്കുകയാണ്.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലാണ് ജില്ലാ കളക്ടർമാർ ശനിയാഴ്ച രാവിലെ അവധി പ്രഖ്യാപിച്ചത്. ശനിയാഴ്ച രാവിലെ ആറരയോടെയാണ് മലപ്പുറം ജില്ലാ കളക്ടറുടെ ഫെയ്സ്ബുക്ക് പേജിൽ അവധി അറിയിപ്പ് പോസ്റ്റ് ചെയ്തത്. ഏഴുമണിക്ക് ശേഷമായിരുന്നു കോഴിക്കോട് ജില്ലാ കളക്ടറും അവധി പ്രഖ്യാപിച്ചുള്ള അറിയിപ്പ് ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. ഏറ്റവുമൊടുവിലായി കണ്ണൂർ ജില്ലാ കളക്ടറും ജില്ലയിൽ അവധിയാണെന്ന് അറിയിച്ചു.അതിനിടെ, അവധി അറിയിച്ചുള്ള പോസ്റ്റിൽ വിമർശിച്ചുള്ള കമന്റുകൾ കുമിഞ്ഞതോടെ കോഴിക്കോട് ജില്ലാ കളക്ടർ അല്പസമയത്തിന് ശേഷം കമന്റ് ബോക്സ് ഓഫാക്കുകയുംചെയ്തു.
ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം
മാഡ്രിഡ്: വടക്കേ ആഫ്രിക്കന്‍ തീരത്തുള്ള സ്പാനിഷ് സ്വയംഭരണ നഗരമായ സെവൂട്ടയില്‍ കുടിയേറ്റ നിയമങ്ങളില്‍ ഇളവുകള്‍ അനുവദിച്ചെന്ന വ്യാജപ്രചാരണത്തെ തുടര്‍ന്ന് അതിര്‍ത്തി ലംഘിച്ചെത്തിയ 48,300-ലധികം ആളുകളെ സ്‌പെയിന്‍ തിരിച്ചയച്ചു. വ്യാഴാഴ്ച മുതല്‍ അതിര്‍ത്തി കടക്കല്‍ ശക്തമായിരുന്നെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ഇത് വന്‍ കുടിയേറ്റ പ്രവാഹമായി മാറുകയായിരുന്നു.
മൊറോക്കോയില്‍ നിന്ന് കടല്‍മാര്‍ഗം സെവൂട്ടയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച 57 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും സ്പാനിഷ് മന്ത്രാലയം അറിയിച്ചു. അതിര്‍ത്തി കടക്കുന്നതിനിടെ ചിലര്‍ മുങ്ങി മരിച്ചെന്നും മറ്റുള്ളവര്‍ തിക്കിലും തിരക്കിലും പെട്ട് മരിക്കുകയായിരുന്നു.
വെള്ളിയാഴ്ച മാത്രം 60,000-ത്തോളം ആളുകളാണ് മൊറോക്കോയില്‍ നിന്ന് സെവൂട്ടയിലേക്ക് ഇരച്ചുകയറിയത്. ഇവരിലെ ഭൂരിഭാഗം പേരെയും ഉടനടി മൊറോക്കോയിലേക്ക് തന്നെ തിരികെ അയച്ചതായി സ്പാനിഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയമവിരുദ്ധമായി കടന്നുകയറുന്നവരെ വേഗത്തില്‍ തിരികെ അയക്കുന്നതിനായി സ്‌പെയിനും മൊറോക്കോയും തമ്മില്‍ ഇതിനകം ധാരണയിലെത്തിയിട്ടുണ്ട്. ആകെ 83,000 മാത്രം ജനസംഖ്യയുള്ള ഈ ചെറിയ നഗരത്തിലേക്ക് പെട്ടെന്ന് വന്‍തോതില്‍ ആളുകള്‍ എത്തിയത് പ്രാദേശിക ഭരണകൂടത്തെയും നാട്ടുകാരെയും വലിയ പ്രതിസന്ധിയിലാക്കി. ഇതോടെ അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കാന്‍ സ്‌പെയിന്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചു. നിലവിലെ സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്താന്‍ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാന്‍ജസും ആഭ്യന്തര മന്ത്രി ഫെര്‍ണാണ്ടോ ഗ്രാന്‍ഡെ-മാര്‍ലാസ്‌കയും സെവൂട്ട സന്ദര്‍ശിച്ചിട്ടുണ്ട്. വന്‍തോതിലുള്ള ഈ അനധികൃത പ്രവേശനം രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും പെഡ്രോ സാന്‍ജസ് പറഞ്ഞു.
അതേസമയം, സെവൂട്ടയിലേക്കുള്ള അഭയാര്‍ഥി പ്രവാഹം നയതന്ത്ര തര്‍ക്കങ്ങള്‍ക്കും കാരണമായി. സ്‌പെയിനിനെ ഷെങ്കന്‍ കരാറില്‍നിന്ന് പുറത്താക്കണമെന്ന് ഇറ്റലി ആവശ്യപ്പെട്ടു. അഭയാര്‍ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ സ്‌പെയിന്‍ പരാജയപ്പെട്ടെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലോനി പറഞ്ഞു.
ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം
കൊച്ചി: ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററില്‍ സഞ്ചരിച്ച മുഖ്യമന്ത്രി വിഡി സതീശനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. മുന്‍ മുഖ്യമന്ത്രി പിണറായി ഹെലികോപ്റ്റര്‍ ധൂര്‍ത്ത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട സതീശന്‍; മുഖ്യമന്ത്രിയായപ്പോള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റര്‍ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്നാണ് പ്രധാന ആരോപണം.
ന്യൂമോണിയ ബാധിതനായി ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവ് വേലായുധന്‍കുട്ടിയെ കാണാന്‍ മുഖ്യമന്ത്രി ഇന്നലെ കാവടിയാര്‍ ഗോള്‍ഫ് ക്ലബില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നത്. എന്നാല്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇറക്കാതെ തിരിക തിരുവനന്തപുരത്തേക്ക് മടങ്ങി. പിന്നീട് കാലാവസ്ഥ സാധാരണ നിലയിലായതിനെ തുടര്‍ന്ന് 11.30 ഓടെ കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു. ആശുപത്രിയില്‍ 20 മിനിറ്റോളം ചെലവഴിച്ച മുഖ്യമന്ത്രി പിന്നീട് ദേശത്തെ വസതിയിലേക്ക് പോയി.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിണറായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തു എന്നായിരുന്നു അന്നുയര്‍ന്ന വ്യാപക വിമര്‍ശനം. അവയവദാന ദൗത്യങ്ങള്‍ക്കായി നിരവധി തവണയാണ് അന്ന് ഹെലികോപ്ടര്‍ ഉപയോഗിച്ചിരുന്നത്. അടിയന്തര ഘട്ടങ്ങളില്‍ എയര്‍ ആംബുലന്‍സ് ആയും അവയവങ്ങള്‍ ദൂരസ്ഥലങ്ങളിലേക്ക് വേഗത്തില്‍ എത്തിക്കാനായും ഉപയോഗിച്ചിരുന്ന ഹെലികോപ്റ്ററിനെയാണ് മുഖ്യമന്ത്രി സ്വകാര്യ ആവശ്യത്തിനായി ദുരുപയോഗം ചെയ്‌തതെന്ന വിമര്‍ശനം ഉയര്‍ന്നത്.
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ തനിക്കും അന്തരിച്ച മാതാവിനുമെതിരെ അധിക്ഷേപ പ്രയോഗം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അധിക്ഷേപങ്ങളും കോപവും കൊണ്ട് ഒരു പ്രശ്‌നത്തിനും പരിഹാരമുണ്ടാകില്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, വഴിതെറ്റിപ്പോയ യുവാക്കള്‍ക്ക് മാപ്പ് നല്‍കാന്‍ താന്‍ തയ്യാറാണെന്നും അവരെ ശരിയായ പാതയിലേക്ക് നയിക്കുകയാണ് സമൂഹത്തിന്റെ കടമയെന്നും പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ സന്ദേശത്തിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
'ജന്തര്‍ മന്തറില്‍ സംഭവിച്ചത് രാജ്യം മുഴുവന്‍ കണ്ടതാണ്. വഴിതെറ്റിയ ചില യുവാക്കള്‍ സാംസ്‌കാരിക സമൂഹത്തിനു ചേരാത്ത ഭാഷയാണ് ഉപയോഗിച്ചത്. എന്നെയും അന്തരിച്ച എന്റെ അമ്മയെയും അവര്‍ അധിക്ഷേപിച്ചു. ചെറുപ്പത്തില്‍ തെറ്റുകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആ തെറ്റുകള്‍ തിരുത്താനുള്ള അവസരം നല്‍കുകയാണ് വേണ്ടത്. അവരെ ശിക്ഷിക്കുന്നതും കോടതികളില്‍ കയറ്റി ഇറക്കുന്നതും ബുദ്ധിമുട്ടിക്കുന്നതും കൊണ്ട് സാഹചര്യം മാറില്ല. അവരെ കെട്ടിപ്പിടിച്ച് ശരിയായ വഴി കാണിച്ചുകൊടുക്കേണ്ട സമയമാണിത്. അവര്‍ക്ക് മാപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സമൂഹവും ഇത് അംഗീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. നമുക്ക് ഒരുമിച്ച് ഭാരതത്തിന് വേണ്ടി പ്രവര്‍ത്തിക്കാം' -പ്രധാനമന്ത്രി പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജൂലൈ 23ന് ജന്തര്‍ മന്തറില്‍ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് പ്രധാനമന്ത്രിക്ക് നേരെ മോശം പരാമര്‍ശങ്ങള്‍ ഉയര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് 25കാരിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (ബിഎന്‍എസ്) വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് സീറോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് കേസ് ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
അതേസമയം, പ്രതിഷേധക്കാര്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നത് അപലപനീയമാണെന്നും മോശം ഭാഷ ഉപയോഗിച്ചതിനെതിരെ സിവില്‍/ ക്രിമിനല്‍ മാനനഷ്ടക്കേസുകള്‍ നല്‍കാം എന്നല്ലാതെ പ്രതിഷേധ പ്രകടനങ്ങളെ ഇത്തരം കേസുകള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്തരുതെന്നും സിജെപി വക്താവ് സൗരവ് ദാസ് പ്രതികരിച്ചു.
സൂറിച്ച്: ഫുട്ബോൾ ലോകത്തു നിന്നു വൻ എതിർപ്പ് വന്നതോടെ വിവാദമായ ഓഹരി വിൽപ്പന തീരുമാനത്തിൽ നിന്നു ഫിഫ പിൻമാറി. ലോകകപ്പ് ഉൾപ്പെടെയുള്ള സുപ്രധാന ടൂർണമെന്റുകളുടെ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ നീക്കമാണ് പാളിയത്. ഫിഫയിൽ അം​ഗങ്ങളായ 211 രാജ്യങ്ങളും പ​ദ്ധതിക്കെതിരെ രം​ഗത്തെത്തിയതാണ് പിൻമാറ്റത്തിനു കാരണം. മാത്രമല്ല കഴിഞ്ഞ ദിവസം സമാന വിഷയത്തിൽ കടുത്ത ആരോപണങ്ങളുയർത്തി ഇൻഫാന്റിനോയുടെ വലം കൈ ആയി പ്രവർത്തിക്കുന്ന മുതിർന്ന ഉപദേഷ്ടാവ് കാർലോസ് കോർഡെറോ തന്റെ പദവി രാജിവച്ചതും നിർണായകമായി.
ഫിഫ ലോകകപ്പ്, ക്ലബ് ലോകകപ്പ് മറ്റ് സുപ്രധാന ടൂർണമെന്റുകൾ എന്നിവയുടെ വാണിജ്യ അവകാശങ്ങൾ, സ്പോ‍ൺസർഷിപ്പ്, ഇവന്റ് റൈറ്റുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനായി ഫോർവേഡ് എന്റർപ്രൈസ് (എഫ്എഫ്ഇ) എന്ന പേരിൽ 20 ബില്ല്യൺ ഡോളറിന്റെ വാണിജ്യ അനുബന്ധ സ്ഥാപനം രൂപീകരിക്കാനാണ് ഫിഫ ലക്ഷ്യമിട്ടത്. എന്നാൽ യുവേഫ, കോൺകാകാഫ്, കോൺമെബോൾ, ഏഷ്യ, ആഫ്രിക്ക അടക്കമുള്ള എല്ലാ അം​ഗ രാജ്യങ്ങളും ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രം​ഗത്തെത്തിയതോടെയാണ് ഫിഫയുടേയും അധ്യക്ഷൻ ജിയാനി ഇൻഫാന്റിനോയുടേയും നീക്കം പാളിയത്. ഇതോടെയാണ് പിൻമാറ്റം.
ഫിഫയുടെ 20 ശതമാനം വരെ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിറ്റ് ഏതാണ്ട് 4.2 ബില്ല്യൺ ഡോളർ സമാഹരിക്കാനായിരുന്നു ഇൻഫാന്റിനോയുടേയും സംഘത്തിന്റേയും നീക്കം. ജോഷ്വ കുഷ്നർ സ്ഥാപിച്ച യുഎസിലെ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻവെസ്റ്റ്മെന്റ് ഫേം ത്രൈവ് ക്യാപിറ്റൽ എന്ന കമ്പനിയെയാണ് പ്രധാന നിക്ഷേപകരായി ഫിഫ കണ്ടെത്തിയത്. ഈ നീക്കമാണ് അടപടലം പാളി വൻ വിവാദമായി മാറിയത്. കൈ പൊള്ളിയതോടെയാണ് പദ്ധതി പ്രഖ്യാപിച്ച് വെറും 4 ​ദിവസത്തിനുള്ളിൽ തന്നെയുള്ള ഫിഫയുടെ പിൻമാറ്റം.
'എല്ലാ പങ്കാളികളുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനം. എല്ലാവരുടേയും അഭിപ്രായങ്ങൾ കേട്ടു. പദ്ധതി വലിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാക്കിയതായി വ്യക്തമായി. അതിനാൽ എത്രത്തോളം പിന്തുണ കിട്ടിയാലും ഫിഫ മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യങ്ങൾക്ക് അത് ​ഗുണകരമാകില്ല. ലോക ഫുട്ബോളിനെ ഒന്നിച്ചു നിർത്തുകയും വളർത്തുകയുമാണ് ഫിഫയുടെ എക്കാലത്തേയും ലക്ഷ്യം. അതിനാൽ പുതിയ പദ്ധതിയുമായി മുന്നോട്ടു പോകേണ്ടതില്ലെന്നു തീരുമാനിച്ചു'- ഇൻഫാന്റിനോ വ്യക്തമാക്കി.
പത്തനംതിട്ടയിൽ കനത്ത മഴ, നദികൾ കര കവിഞ്ഞൊഴുകി; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്ന് റാന്നി ടൗണ്‍ ഒറ്റപ്പെട്ടു. പമ്പയില്‍ അതിവേഗം ജലനിരപ്പ് ഉയരുകയാണ്. റാന്നി വടശ്ശേരിക്കര റോഡ് മുങ്ങി. ടൗണിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. മേഖലയിലാകെ വൈദ്യുതി വിച്ഛേദിച്ചു. വീടിന്റെ മുകള്‍ നിലയിലും മറ്റും അഭയം പ്രാപിച്ചവരെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. പമ്പയിലെ അരയാഞ്ഞിലിമണ്ണ് ക്രോസ് വേ മുങ്ങിയ നിലയിലാണ്. വളരെപെട്ടെന്നാണ് ഇവിടെ വെള്ളം കയറിയത്. പല വീടുകളിലും ആളുകള്‍ ഒറ്റപ്പെട്ടു. ആളുകളെ ഡിങ്കി ബോട്ടുകളിലാണ് മാറ്റിയത്.
റാന്നി ടൗണിലെ പല ഭാഗങ്ങളും അരപ്പൊക്കത്തില്‍ വെള്ളത്തിനടിയിലായി. ഒറ്റരാത്രി കൊണ്ടാണ് റാന്നിയിലെ സ്ഥിതി ആകെ മാറിമറിഞ്ഞത്. വെള്ളം ഇനിയും ഉയര്‍ന്നേക്കാമെന്ന് പ്രദേശത്തെ വ്യാപാരികള്‍ ഉള്‍പ്പെടെ ആശങ്കപ്പെടുന്നു. 'ഞങ്ങളുടെ വീടിന് സമീപം ഇപ്പോള്‍ വെള്ളം അല്പം ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ടൗണില്‍ വെള്ളം വീണ്ടും ഒന്നര അടിയോളം ഉയരാനാണ് സാധ്യത. അതിനുശേഷമേ ജലനിരപ്പ് താഴാന്‍ തുടങ്ങൂ. ഇത് ഒട്ടും പ്രതീക്ഷിച്ചതല്ല. പുലര്‍ച്ചെ 1:30ഓടെയാണ് സാഹചര്യം ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞത്' -പ്രദേശവാസി പ്രതികരിച്ചു. അരമണിക്കൂര്‍ കൊണ്ട് എല്ലായിടത്തും വെള്ളം കയറിയെന്നും 2018ലെ പ്രളയത്തിന് സമാന അവസ്ഥയാണെന്നും മറ്റൊരാൾ പറഞ്ഞു.
2018ലെ പ്രളയത്തില്‍ 1.5 കോടി രൂപയുടെ നഷ്ടം സംഭവിച്ച കാര്യം ഓര്‍ത്തെടുത്ത വ്യാപാരി, ഇത്തവണ ജീവനക്കാരുടെ സഹായത്തോടെ സാധനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണെന്ന് വ്യക്തമാക്കി. '2018ലെ പ്രളയത്തില്‍ എനിക്ക് 1.5 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു. ഇത്തവണ ഇതുവരെ വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. വെള്ളപ്പൊക്കം അപ്രതീക്ഷിതമായിരുന്നതിനാല്‍ സാധനങ്ങള്‍ മാറ്റിത്തുടങ്ങുന്നതേയുള്ളൂ. കുറച്ചു ജീവനക്കാര്‍ മാത്രമാണ് എത്തിയിട്ടുള്ളത്. അവരുടെ സഹായത്തോടെ സാധനങ്ങള്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുകയാണ്. ഇനി വെള്ളം ഉയര്‍ന്നില്ലെങ്കില്‍ വലിയ നാശനഷ്ടങ്ങളില്ലാതെ രക്ഷപ്പെടാം.' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റാന്നി പാലത്തിന് സമീപത്ത് വെള്ളം ഉയര്‍ന്നതോടെ കടകളിലേക്ക് എത്താന്‍ പോലും കഴിയാത്ത സാഹചര്യമാണെന്ന് ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ഉടമയായ അബൂട്ടി പറഞ്ഞു. 'റാന്നിയില്‍ വളരെ പെട്ടെന്നായിരുന്നു വെള്ളം കയറിയത്. ഇപ്പോള്‍ ഒരു വ്യാപാരി പോലും ഇവിടെയില്ല, കാരണം ഭൂരിഭാഗം പേരും ദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്നവരായതിനാല്‍ ടൗണിലെത്താന്‍ കഴിയുന്നില്ല. ഇവിടെയുള്ളവര്‍ക്ക് പോലും സാധനങ്ങള്‍ മാറ്റാന്‍ കടകളില്‍ കയറാന്‍ പറ്റാത്ത അവസ്ഥയാണ്. പ്രദേശം മുഴുവന്‍ വെള്ളത്തിനടിയിലാണ്. റോഡ് എവിടെ, പുഴ എവിടെ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം വെള്ളം ഉയര്‍ന്നിരിക്കുന്നു. മുന്നോട്ടുപോകാന്‍ വഴിയില്ലാത്തതിനാല്‍ ഞങ്ങള്‍ ഇപ്പോള്‍ പാലത്തിന് സമീപമാണ് നില്‍ക്കുന്നത്. ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ടെങ്കിലും വീട്ടിലെ സാധനങ്ങളൊന്നും മാറ്റാന്‍ കഴിഞ്ഞിട്ടില്ല' -അബൂട്ടി പറഞ്ഞു.
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://x.com/ANI/status/2083428150084866331?s=20
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മൂന്ന് മരണം; 5 ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രത നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാ​ഗമായി റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും സംസാരിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തു.
അതിശക്തമായ മഴയിൽ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കനത്ത നാശം. 3 പേർ മരിച്ചു. അടൂർമലയിൽ ഉരുൾപൊട്ടി വീട്ടമ്മ മരിച്ചു. പയ്യാനിത്തോട്ടത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അമ്മയെ കാണാതായി. കോലാഹലമേട്ടിൽ മണ്ണിടിഞ്ഞ് 72 കാരനും മരിച്ചു. പത്തനംതിട്ട റാന്നിയിൽ സ്ഥിതി അതീവഗുരുതരമാണ്. റോഡുകളെല്ലാം വെള്ളത്തിലാണ്. പമ്പയിൽ ജലനിരപ്പ് ഉയർന്നതോടെ ആശങ്കയാണ്. വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. സ്ഥലത്തേക്ക് കൂടുതൽ ഡിങ്കി ബോട്ടുകളെത്തിക്കും. തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. അരയാഞ്ഞിലിമണ്ണ് കോസ് വേ പൂർണമായും മുങ്ങി. 400 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അടുത്ത 3 മണിക്കൂറിൽ എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ 5 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്.
മറ്റു ജില്ലകളിൽ അടുത്ത 3 മണിക്കൂറിലേക്ക് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കി.മീ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
കനത്ത മഴയെത്തുടർന്ന് ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് എന്നീ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. സംസ്ഥാന സഹകരണ യൂണിയൻ ഇന്ന് നടത്താനിരുന്ന എച്ച്ഡിസി ആൻഡ് ബിഎം പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പത്തനംതിട്ടയിൽ കനത്ത മഴയെ തുടർന്ന് നദികൾ കര കവിഞ്ഞൊഴുകി. ജനവാസ മേഖലകളിൽ വെള്ളം കയറി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. പൊതുജനങ്ങൾക്ക് മഴക്കെടുതിയുമായ ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതിനും സഹായം അഭ്യർത്ഥിക്കുന്നതിനുമായി 9497960963, 9497908045 എന്നീ മൊബൈൽ നമ്പറുകളിലും 0468 2222600 എന്ന ലാൻഡ് ലൈൻ നമ്പറിലും വിളിക്കാവുന്നതാണ്.
പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. തേക്കുതോട് കൊച്ചുപാലം മുങ്ങി. വാ​ഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായി.  ഇടുക്കി കുടയത്തൂർ അടൂർ മലയിലും മണ്ണിടിച്ചിലിലുണ്ടായിട്ടുണ്ട്. അടൂർമല സ്വദേശി രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. ഏലപ്പാറ ചെമ്മണ്ണ് ഭാ​ഗത്തും വീടിന് മുകളിൽ മണ്ണിടിഞ്ഞിട്ടുണ്ട്.
വയനാട് ജില്ലയിൽ ശക്തമായ മഴ. തുടർന്ന് താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. വൈത്തിരി, ലക്കിടി മേഖലകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ പെയ്തത് അതിതീവ്ര മഴയാണ്. ജില്ലയിൽ നിന്ന് കോഴിക്കോടേക്കും കോഴിക്കോട് നിന്ന് വയനാട്ടിലേക്കും അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണ് നിർദേശം. ജില്ലയിൽ മഴ ശക്തമായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അവശ്യ സർവീസുകൾ മാത്രമേ ചുരത്തിലൂടെ അനുവദിക്കൂ എന്നും ജില്ലാ കളക്ടർ അറിയിച്ചു. ഭാരവാഹനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും നിയന്ത്രണമുണ്ടാകും
പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ഉൾപ്പടെ മലയോര മേഖലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്‌ടർ അറിയിച്ചു .മലമ്പുഴയിലെ കവയിലും സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.
ക്രിക്കറ്റിൽ നിന്ന് ജാവലിനിലേക്ക്; നീരജ് ചോപ്രയെ പിന്തള്ളി സ്വർണം എറിഞ്ഞുവീഴ്ത്തി റുമേഷ് പതിരാഗെ
ഗ്ലാസ്‌ഗോയിൽ നടന്ന 2026 കോമൺവെൽത്ത് ഗെയിംസിലെ പുരുഷ ജാവലിൻ ത്രോ ഫൈനലിൽ ഇന്ത്യൻ സൂപ്പർതാരം നീരജ് ചോപ്രയെ പിന്തള്ളി സ്വർണം സ്വന്തമാക്കിയ ശ്രീലങ്കയുടെ റുമേഷ് തരംഗ പതിരാഗെ ഏഷ്യൻ അത്‌ലറ്റിക്സിലെ പുതിയ സൂപ്പർതാരമായി മാറിയിരിക്കുകയാണ്. 89.75 മീറ്റർ ദൂരം കണ്ടെത്തിയാണ് പതിരാഗെ സ്വർണം ഉറപ്പിച്ചത്. നീരജ് ചോപ്ര 85.83 മീറ്ററുമായി വെള്ളി മെഡലിലും ഇന്ത്യയുടെ യശ്‌വീർ സിങ് വെങ്കലും സ്വന്തമാക്കി.
റുമേഷിനെ സംബന്ധിച്ച് ഇതൊരു അപ്രതീക്ഷിത ഫലമായിരുന്നില്ല. കാരണം ലോകത്തിലെ മറ്റേതൊരു താരത്തെക്കാളും ബഹുദൂരം മുന്നിലുള്ള ഏറ്റവും മികച്ച ജാവലിൻ ത്രോ താരമാണ് റുമേഷ് ഇപ്പോൾ. 92.62 മീറ്റർ എറിഞ്ഞ് ഈ വർഷത്തെ ലോകത്തിലെ ഏറ്റവും മികച്ച പ്രകടനത്തിൻ്റെ ഉടമയായ റുമേഷ്, പങ്കെടുത്ത ഭൂരിഭാഗം മത്സരങ്ങളിലും വിജയിച്ചിട്ടുമുണ്ട്.
ഇന്ന് ലോകത്തിലെ മികച്ച ജാവലിൻ താരങ്ങളിലൊരാളായി മാറിയ പതിരാഗെയുടെ യാത്ര തുടങ്ങിയത് ജാവലിനിലൂടെയല്ല, ക്രിക്കറ്റിലൂടെയാണ്.തൻ്റെ കൗമാരകാലത്ത് 130 കിമീ വേഗതയിൽ പന്തെറിഞ്ഞിരുന്ന റുമേഷ് അണ്ടർ 18 വിഭാഗത്തിൽ കളിക്കുമ്പോൾ ഒരിക്കൽ പന്തിൻ്റെ വേഗത 134 കിമീ വരെ എത്തിച്ചിരുന്നു. അന്ന് ശ്രീലങ്കൻ ദേശീയ താരവും സൺറൈസേഴ്സ് ഹൈദരാബാദ് കളിക്കാരനുമായ ഇഷാൻ മലിംഗയ്ക്ക് പിന്നിൽ രണ്ടാമതായാണ് റുമേഷ് ഫിനിഷ് ചെയ്തത്.മീഡിയം പേസറിൽ നിന്ന് ജാവലിൻ ത്രോയിലേക്ക് തിരിഞ്ഞ റുമേഷ് തതന്റെ കൗമാരകാലത്ത് 130 കിമീ വേഗതയിൽ പന്തെറിഞ്ഞിരുന്ന റുമേഷ് അണ്ടർ 18 വിഭാഗത്തിൽ കളിക്കുമ്പോൾ ഒരിക്കൽ പന്തിന്റെ വേഗത 134 കിമീ വരെ എത്തിച്ചിരുന്നു. അന്ന് ശ്രീലങ്കൻ ദേശീയ താരവും സൺറൈസേഴ്സ് ഹൈദരാബാദ് കളിക്കാരനുമായ ഇഷാൻ മലിംഗയ്ക്ക് പിന്നിൽ രണ്ടാമതായാണ് റുമേഷ് ഫിനിഷ് ചെയ്തത്. തൻ്റെ കോച്ച് ടോണി പ്രസന്നയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്.
ആര്‍ സുഗതന് ആറ് മാസം അവധി, അംഗീകരിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍; സ്വതന്ത്രന്റെ വോട്ടും നേടി ബിജെപി
തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അവധി അനുവധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍. ആറ് മാസത്തേക്ക് അവധി നല്‍കിയതായി മേയര്‍ വി വി രാജേഷ് അറിയിച്ചു. രണ്ട് സ്വതന്ത്രരുടെ പിന്തുണയിലാണ് അവധി പാസാക്കിയത്. 51 പേര്‍ അവധി അംഗീകരിച്ചെന്ന് വി വി രാജേഷ് വ്യക്തമാക്കി. മുന്‍സിപ്പല്‍ ആക്ട് പ്രകാരം ആറുമാസം അവധി നല്‍കാമെന്ന് മേയര്‍ അറിയിച്ചു.
കോണ്‍ഗ്രസ് വിമതനായ സുധീഷിന്റെ വോട്ടും സുഗതനായിരുന്നു. സുഗതന് എതിരെ നടന്നത് രാഷ്ട്രീയ നീക്കമാണെന്നും സുഗതന് വേണ്ടിയാണ് പിന്തുണ നല്‍കിയതെന്നും വ്യക്തിപരമായ ബന്ധമുണ്ടെന്നും സുധീഷ് പ്രതികരിച്ചു. നല്ലത് ചെയ്താല്‍ അതിനൊപ്പം നില്‍ക്കുമെന്നും കേസില്‍ ഉള്‍പ്പെട്ടെന്ന് കരുതി മാറ്റി നിര്‍ത്തരുതെന്നും സുധീഷ് പറഞ്ഞു. കൗണ്‍സില്‍ നല്ല രീതിയില്‍ പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സുഗതന് അവധി നല്‍കിയതില്‍ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സുഗതന് അവധി നല്‍കിയത് ഏത് നിയമപ്രകാരമാണെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ എസ് ശബരീനാഥന്‍ ചോദിച്ചു. അവധിയെ നിയമപരമായി നേരിടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് യുഡിഎഫ് പരാതി നല്‍കി. സുഗതന് അവധി നല്‍കിയത് ചട്ടലംഘനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
ജന്തര്‍ മന്തര്‍ സമരം: കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കും; ഡിജിപിക്ക് നിര്‍ദേശം നൽകി ആഭ്യന്തര മന്ത്രി
തിരുവനന്തപുരം: ദില്ലിയിലെ നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എത്ര കേസുകൾ ഉണ്ടെങ്കിലും പിൻവലിക്കുമെന്നും ഇതിനായി ഡിജിപിക്ക് നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ പരാതികൾ കണക്കിലെടുത്താണ് ആഭ്യന്തര വകുപ്പിൻ്റെ തീരുമാനം. കേസുകൾ പിൻവലിക്കാൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് നൽകിയ കത്ത് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജയിലുകളിൽ നടക്കുന്ന പരിശോധനയെക്കുറിച്ചും ആഭ്യന്തര മന്ത്രി പ്രതികരിച്ചു. ജയിലുകളിൽ പുലർച്ചെ മുതൽ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ജയിലുകളിൽ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റ അടിസ്ഥാനത്തിലാണ് നടപടി. ജയിൽ, പൊലീസ് സംയുക്ത പരിശോധനയാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതിയെച്ചൊല്ലിയുള്ള വിവാദത്തിൽ പദ്ധതി ഒപ്പിട്ടത് സിപിഎമ്മാണെന്നും സിപിഐയോട് പോലും അന്ന് ചോദിച്ചിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. പിൻവാങ്ങാൻ പറ്റുമെങ്കിൽ അന്ന് ജോൺ ബ്രിട്ടാസ് എന്തുകൊണ്ട് മുഖ്യമന്ത്രിയോട് പറഞ്ഞില്ല. മുഖ്യമന്ത്രിയുടെ ചെവിയിലെങ്കിലും അദ്ദേഹത്തിന് പറയാമായിരുന്നല്ലോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഗാസയില്‍ പുതിയ സമാധാന കരാര്‍ ആയെന്ന് ട്രംപ്; ഹമാസ് ഉള്‍പ്പെടെയുള്ള സായുധ ഗ്രൂപ്പുകളെ നിരായുധീകരിക്കും
വാഷിങ്ടന്‍: ഗാസയില്‍ ഹമാസ് ഉള്‍പ്പെടെ എല്ലാ സായുധ സംഘങ്ങളെയും പൂര്‍ണമായി നിരായുധീകരിക്കുന്നതിനുള്ള ചരിത്രപരമായ കരാറിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയില്‍ പുതിയ പലസ്തീന്‍ ഭരണകൂടം നിലവില്‍ വരുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഇതെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. ബോര്‍ഡ് ഓഫ് പീസ് വഴി കൈവരിച്ച കരാര്‍, മേഖലയില്‍ ശാശ്വതമായ സമാധാനവും സുരക്ഷയും ഉറപ്പാക്കുമെന്ന് അദ്ദേഹം കുറിച്ചു.
'ട്രംപ്-20 പോയിന്റ് പ്ലാന്‍' നടപ്പിലാക്കുന്നതിലെ ഒരു പ്രധാന നാഴികക്കല്ല് എന്ന നിലയിലാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കരാര്‍ ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്നും നിരായുധീകരണ നടപടികള്‍ പുരോഗമിക്കുമ്പോള്‍ ഇസ്രയേല്‍ സൈന്യം ഘട്ടംഘട്ടമായി പിന്‍വാങ്ങുമെന്നും ട്രംപ് പറയുന്നു. പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ പലസ്തീന്‍ പൊലീസിനൊപ്പം അന്താരാഷ്ട്ര സ്റ്റെബിലൈസേഷന്‍ സേന പ്രവര്‍ത്തിക്കുമെന്നും പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. മധ്യസ്ഥരായ ഈജിപ്തിനും ഖത്തറിനും തുര്‍ക്കിക്കും ട്രംപ് നന്ദി പറയുന്നുണ്ട്.
പലസ്തീന്‍ ജനതയെ സഹായിക്കുന്നതിനായി സമാധാന ബോര്‍ഡുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന പുതിയ പലസ്തീന്‍ ഗവണ്‍മെന്റ് ഗാസയെ നയിക്കുന്നതിനുള്ള നിര്‍ണ്ണായക ചുവടുവെയ്പ്പ് ആണ് ഈ കരാര്‍ എന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അതേസമയം തന്നെ ഇസ്രയേലിന് അര്‍ഹമായ സുരക്ഷിതത്വം ലഭിക്കുമെന്നും ട്രംപ് പറയുന്നുണ്ട്.
മധ്യസ്ഥ രാജ്യങ്ങളുമായി ഹമാസ് സംസാരിച്ചുവെന്നും കരാറില്‍ ഒപ്പിടാന്‍ സമ്മതിച്ചുവെന്നുമാണ് വിവരം. അങ്ങനെയെങ്കില്‍ ഗാസയില്‍ നിരായുധീകരണം നിലവില്‍ വരും. തങ്ങളുടെ ആയുധങ്ങള്‍ അന്താരാഷ്ട്ര സ്റ്റെബിലൈസേഷന്‍ സേനയക്ക് കൈമാറുകയും പ്രത്യേക മേഖലകള്‍ കണ്ടെത്തി അവയെ സൈനികവിമുക്തമാക്കുകയും ചെയ്യും. പലസ്തീന്‍ പൊലീസ് സേനയെ പരിശീലിപ്പിക്കുന്നതടക്കം മൂന്ന് തലത്തിലായിരിക്കും അന്താരാഷ്ട്ര സ്റ്റെബിലൈസേഷന്‍ ഫോഴ്‌സ് പ്രവര്‍ത്തിക്കുക.
കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം പാർലമെന്‍റി പാർട്ടി ലീഡർ എസ് പി ദീപക് ഹൈക്കോടതിയിൽ. ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ കൗണ്‍സിലര്‍മാരാണ് മേയർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതെന്നും ഈ വോട്ട് നിയമപരമായി നിലനിൽക്കില്ലെന്നുമാണ് ഹര്‍ജിയിലെ വാദം. കൗൺസിലർമാരുടെ ഇരുവരെയുള്ള നടപടികള്‍ക്കുള്ള നിയമ സംരക്ഷണം കോടതി റദ്ദാക്കണമെന്നും അധികാരമില്ലാത്ത ബിജെപി കൗൺസിലർമാർ വോട്ട് ചെയ്തത് മുനിസിപ്പൽ ആക്ടിന് വിരുദ്ധമാണെന്നും ഹർജിയിലുണ്ട്. അപ്പീലിൽ തെരഞ്ഞെടുപ്പ് കമ്മീഷനും 20 ബിജെപി കൗൺസിലർമാർക്കും നോട്ടീസ് അയച്ച കോടതി, മൂന്നാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദ്ദേശിച്ചു.
പല ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി അസാധുവാക്കിയത്. നാല് ആഴ്ചക്കകം അംഗങ്ങൾ വീണ്ടും ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യണമെന്നും അതുവരെ കൗൺസിൽ അംഗമെന്ന അധികാരമുണ്ടാകില്ലെന്നുമായിരുന്നു കോടതി ഉത്തരവ്. ദൃഢപ്രതിജ്‍‍ഞയോ, ദൈവനാമത്തിലോ വേണം സത്യപ്രതിജ്ഞ ചെയ്യാനെന്നും ദൈവം എന്ന പദത്തിന് പഞ്ചായത്ത് രാജ്, മുനിപ്പൽ ചടങ്ങളിൽ നിർവചനമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കാപ്പ കേസിൽ ജയിലിലായ സുഗതൻ്റെയും സത്യപ്രതിജ്ഞ കോടതി അസാധുവാക്കി.
പിഎംശ്രീയില്‍ ടീം യുഡിഎഫിൽ തമ്മിൽ തല്ല്! ; പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിനെതിരെ ലീഗ്
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യുഡിഎഫ് തീരുമാനം മുസ്ലീംലീഗിൻ്റെ എതിര്‍പ്പ് മറികടന്നുകൊണ്ടെന്ന് സൂചന. പിഎം ശ്രീയില്‍ തല്‍സ്ഥിതി തുടരണമെന്ന് യുഡിഎഫ് യോഗത്തില്‍ നിലപാട് സ്വീകരിച്ച ലീഗ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതില്‍ വിയോജിപ്പറിയിക്കുകയും ചെയ്തു. പിഎം ശ്രീയുമായി മുന്നോട്ട് പോകുമെന്ന യുഡിഎഫ് കണ്‍വീനറുടെ പരസ്യപ്രഖ്യാപനത്തിലും ലീഗിന് അതൃപ്തിയുണ്ട്.
അതെസമയം, പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ തള്ളി മന്ത്രി പികെ കുഞ്ഞാലിക്കുട്ടി രംഗത്ത് വന്നു. പിഎം ശ്രീയെ കുറിച്ച് ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗം ചര്‍ച്ച ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ മന്ത്രിസഭാ ഉപസമിതിയുടെ പരിശോധന തുടരുകയാണ്. റിപ്പോര്‍ട്ട് വന്ന ശേഷം യുഡിഎഫും സര്‍ക്കാരും മറുപടി പറയുമെന്നും പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
പിഎംശ്രീയില്‍ ഇടതുസര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടു പണം വാങ്ങിയതിനാല്‍ പദ്ധതിയില്‍ നിന്നും പിന്മാറാന്‍ കഴിയില്ലെന്നായിരുന്നു ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തിലെ വിലയിരുത്തല്‍. പിഎംശ്രീയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനാണ് യുഡിഎഫ് നീക്കം. പിഎംശ്രീ പദ്ധതിയില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പുവെച്ചതിനാല്‍ പിന്മാറാന്‍ കഴിയില്ലെന്നും മുന്നോട്ടുപോകുമെന്നും കണ്‍വീനര്‍ അടൂര്‍ പ്രകാശും പ്രതികരിച്ചിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിഎംശ്രീ പദ്ധതി അറബിക്കടലില്‍ എറിയുമെന്ന് പ്രഖ്യാപിച്ച മുസ്ലിം ലീഗിനെ സംബന്ധിച്ച് പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യുഡിഎഫ് നീക്കം രാഷ്ട്രീയമായി ഏറെ പ്രതിരോധത്തിലാക്കുന്നതാണ്.
പി എം ശ്രീ പദ്ധതി പിന്മാറ്റം സംബന്ധിച്ച നിലപാടില്‍  യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി മലക്കം മറിഞ്ഞു. പദ്ധതിയില്‍ തുടരണം എന്ന് പറഞ്ഞിട്ടില്ലെന്നാണ് അടൂർ പ്രകാശിന്‍റെ മലക്കം മറിച്ചില്‍. വിഷയം യുഡിഎഫില്‍ ചർച്ച ചെയ്തിട്ടില്ലെന്നാണ് അടൂർ പ്രകാശ് പറയുന്നത്. പദ്ധതിയില്‍ തുടരണോ വേണ്ടയോ എന്നത് ഉപസമിതി റിപ്പോർട്ട് അനുസരിച്ച് പരിശോധിക്കും. പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതിൽ വൈരുദ്ധ്യം ഒന്നുമില്ലെന്നും ഒരു ചർച്ചയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2025 ഒക്ടോബറിലായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎംശ്രീ കരാറില്‍ ഒപ്പുവെച്ചത്. പദ്ധതിയുമായി മുന്നോട്ടുപോകാന്‍ യുഡിഎഫ് തീരുമാനിച്ചതോടെ ലീഗ് പ്രതിസന്ധിയിലായി. വ്യവസ്ഥകള്‍ മുഴുവനായും നടപ്പിലാക്കില്ല മറിച്ച് ഇളവ് തേടുമെന്ന് യുഡിഎഫ് പറയുമ്പോഴും മുസ്ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ പിഎം ശ്രീ നടപ്പിലാക്കേണ്ടി വരുന്നത് പാര്‍ട്ടിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. ഇതോടെയാണ് ലീഗ് യുഡിഎഫ് യോഗത്തില്‍ നിലപാട് വ്യക്തമാക്കിയത്. അതേസമയം പിഎംശ്രീ നടപ്പാക്കരുതെന്ന് സമസ്ത കാന്തപുരം വിഭാഗം ആവശ്യപ്പെട്ടു. കേരളത്തോടുള്ള വഞ്ചനയെന്നും യുഡിഎഫ് ചരിത്രത്തിലെ കറുത്ത അധ്യായമായി അടയാളപ്പെടുത്തുമെന്നും എസ്‌വൈഎസ് കുറ്റപ്പെടുത്തി.
മുത്തങ്ങ സമരം: കോണ്‍സ്റ്റബിള്‍ വിനോദ് വധക്കേസില്‍ എല്ലാവരെയും വെറുതെവിട്ടു, അബ്ദുല്‍ സലാമിനെ ആക്രമിച്ച കേസില്‍ ഗീതാനന്ദന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് 5 വര്‍ഷം തടവ്
കൽപറ്റ: മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ്‌ കോൺസ്‌റ്റബിൾ വിനോദ്‌ കൊല്ലപ്പെട്ട കേസില്‍ ആദിവാസി നേതാവ് എം ഗീതാനനന്ദൻ കുറ്റവിമുക്തന്‍. കൊലപാതക കേസിലാണ് ഗീതാനന്ദനെ കുറ്റവിമുക്തനാക്കിയത്. 23 മുതല്‍ 57 വരെ പ്രതികള്‍ നിരപരാധികളാണെന്നും കോടതി നിരീക്ഷിച്ചു. സംഭവം നടന്ന് 23 വർഷത്തിന് ശേഷമാണ് വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്.
സിബിഐ രജിസ്‌റ്റർ ചെയ്‌ത കേസിൽ വയനാട്‌ പ്രിൻസിപ്പൽ ജില്ലാ സെഷൻസ്‌ ജഡ്‌ജി ഇ അയൂബ്‌ഖാൻ ആണ്‌ വിധി പറഞ്ഞത്. മുത്തങ്ങ സംഭവത്തിലെ അബ്ദുൾ സലാം വധശ്രമക്കേസിൽ നാല് പേർ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. ഗീതാനന്ദന് പുറമേ ബിനു, രമേശൻ കൊയ്യാലിപുര, അനിൽകുമാർ എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. അഞ്ച് വർഷം കഠിനതടവും 10000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കേണ്ടിവരും. തടവുശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും.
2003 ഫെബ്രുവരി 19-നാണ് കേരളത്തെ നടുക്കിയ സംഭവം നടക്കുന്നത്. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ലംഘിക്കപ്പെട്ടതിനെത്തുടര്‍ന്നാണ്, ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ കുടില്‍ കെട്ടി സമരം തുടങ്ങിയത്. കുടിലുകള്‍ പൊളിച്ചുനീക്കാന്‍ എത്തിയ പൊലീസ് സംഘത്തില്‍ കണ്ണൂര്‍ കൊയ്യം സ്വദേശിയായ കോണ്‍സ്റ്റബിള്‍ വിനോദുമുണ്ടായിരുന്നു.
രാവിലെ 8-ന് തുടങ്ങിയ പൊലീസ് നടപടി പിന്നീട് വലിയ ഏറ്റുമുട്ടലായി മാറി. ഇതിനിടെ വിനോദിനെയും മറ്റൊരു പൊലീസുകാരനെയും സമരക്കാര്‍ തടവിലാക്കി. തുടര്‍ന്ന് പൊലീസ് നടത്തിയ അതിശക്തമായ നടപടി വെടിവെപ്പിലും കലാശിച്ചു. ഗൗണ്ടന്‍വയലിലെ തകരപ്പാടിയില്‍ നടന്ന ആ ഏറ്റുമുട്ടലിനൊടുവിൽ വിനോദിനെ സമരക്കാര്‍ കൊലപ്പെടുത്തി എന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെയും സിബിഐയുടെയും കണ്ടെത്തല്‍.
എം ഗീതാനന്ദനായിരുന്നു കേസില്‍ ഒന്നാം പ്രതി. കേസില്‍ ആകെയുള്ള 53 പ്രതികളില്‍ 15 പേര്‍ ഇതിനോടകം മരിച്ചിരുന്നു. ബാക്കിയുള്ളവരില്‍ ഭൂരിഭാഗം പേരും വാര്‍ദ്ധക്യത്തിന്റെ അവശതകളിലാണ്.
മരവിച്ച മനസ്സുമായാണ് വിധി പ്രസ്താവന കേട്ടതെന്ന് വിനോദിന്റെ സഹോദരൻ കെ വി ബാബു മാധ്യമങ്ങളോട് പറഞ്ഞു. 23 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചയാളാണ് താന്‍. തങ്ങള്‍ക്ക് ലഭിച്ച പരിഗണന ഇങ്ങനെയാണെങ്കില്‍ നീതിന്യായ വ്യവസ്ഥയില്‍ സാധാരണ ജനങ്ങളുടെ ചിന്ത എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. ആദ്യകാലം മുതല്‍ കുടുംബം ഒരുപാട് പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചു. സര്‍വ്വീസില്‍ ഡ്യൂട്ടിയിലിരിക്കെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് ലഭിക്കേണ്ട ആനുകൂല്യം ലഭിച്ചില്ലെന്നും ബാബു ആരോപിച്ചു.
അയോധ്യ സംഭാവനക്കൊള്ള; പാർലമെൻ്റ് പരിസരത്ത് തെരുവ് നാടകവുമായി പ്രതിപക്ഷം
ഇന്ന് പാർലമെന്റിൽ നടന്ന പ്രതിഷേധത്തിനിടെ പ്രതിപക്ഷം ഒരു ചെറിയ തെരുവ്  നാടകം അവതരിപ്പിച്ചു.  പപ്പു യാദവ് എംപി പുരോഹിതൻ്റെ വേഷത്തിൽ പ്രധാന നടനായെത്തി.. രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ എംപിമാർ  ഭണ്ഡാരപ്പെട്ടിയിൽ പണം നിക്ഷേപിച്ചു, പുരോഹിതനായ പപ്പു യാദവ് അയോധ്യ എംപിയുടെ കാലിൽ തൊട്ടു വഴങ്ങിയ ശേഷം ഭണ്ഡാരപ്പെട്ടിയുമായി ഓടി രക്ഷപ്പെട്ടു.
പി എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിൻ്റെ വാദം പൊളിഞ്ഞു; കരാറിൽ നിന്ന് പിന്മാറിയാൽ കാര്യമായി ഒന്നും സംഭവിക്കില്ലെന്ന് കേന്ദ്രം
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു. പി എം ശ്രീയിൽ നിന്ന് പിന്മാറിയാൽ കാര്യമായി ഒന്നും സംഭവിക്കില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. പിഎം ശ്രീ പദ്ധതിയിൽനിന്നും പിന്മാറുകയോ ചേരാതിരിക്കുകയോ ചെയ്താൽ പിഎം ശ്രീയുടെ ആനുകൂല്യങ്ങൾ മാത്രമേ നഷ്ടമാകൂ എന്നാണ് രാജ്യസഭയിൽ അബ്ദുൽ വഹാബ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നല്‍കിയത്. കേരളം പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം ഒപ്പിട്ട ശേഷം സ്‌കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ലെന്നും കേന്ദ്രം രാജ്യസഭയില്‍ അറിയിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നും വലിയ ഭവിഷ്യത്ത് ഉണ്ടാകുമെന്നുമായിരുന്നു മുഖ്യമന്ത്രി അടക്കമുള്ള യുഡിഎഫ് നേതാക്കൾ പറഞ്ഞിരുന്നത്.
കേന്ദ്ര മറുപടി ഇടതുപക്ഷം സർക്കാറിനെതിരെ ആയുധമാക്കി. വഹാബിന് ലഭിച്ച മറുപടി വി ഡി സതീശന്റെ കാപട്യത്തിന്റെ മുഖംമൂടി വലിച്ച് കീറിയെന്നാണ് ഇടതുപക്ഷത്തിന്‍റെ വിമർശനം. ഇനിയെങ്കിലും പദ്ധതിയിൽ മുന്നോട്ട് പോകാൻ ബിജെപി സമ്മർദം ഉണ്ടെന്നും അതിന് വഴങ്ങുകയാണെന്നും യുഡിഎഫ് തുറന്നു പറയണമെന്ന് ജോൺ ബ്രിട്ടാസ് എംപി വിമർശിച്ചു. വിശ്വാസിയായ മന്ത്രി എൻ ഷംസുദ്ദീൻ നബിവചനങ്ങൾക്ക് എതിരായി പ്രവർത്തിച്ച് കാപട്യക്കാരനായെന്നും ബ്രിട്ടാസ് ദില്ലിയിൽ പറഞ്ഞു.
അതേസമയം, പി എം ശ്രീ പദ്ധതിയിൽ ഇളവ് കിട്ടുമെന്ന പ്രതീക്ഷയിലാണ് കേരളം. സംസ്ഥാന സിലബസ് പഠിപ്പിക്കാൻ മറ്റ് ചില സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയതിലാണ് കേരളം പ്രതീക്ഷ വെക്കുന്നത്. സ്കൂളുകളുടെ തെരഞ്ഞെടുപ്പിലും സംസ്ഥാന സർക്കാറിന് അനുവാദം കിട്ടുമെന്നാണ് കേരളം പ്രതീക്ഷ വെക്കുന്നത്. പി എം ശ്രീ പദ്ധതി സംബന്ധിച്ച് ചർച്ച ചെയ്യാൻ മന്ത്രിസഭ ഉപ സമിതി അന്തിമ യോഗം ബുധനാഴ്ച്ച 3.30ന് ചേരും. ഓഗസ്റ്റ് രണ്ടാം വാരം ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഉപസമിതി റിപ്പോർട്ട് ചർച്ച ചെയ്യും. ഓഗസ്റ്റ് രണ്ടാം വാരത്തോടെ കേന്ദ്രത്തിന് ഔദ്യോഗികമായി കത്ത് അയക്കും.
അമിത് ഷായെ കണ്ടവരുണ്ടോ ? ഇരുസഭകളിലും ചോദ്യവുമായി പ്രതിപക്ഷം, സഭയിലെത്താതെ ആഭ്യന്തര മന്ത്രി
പോലീസ് അതിക്രമത്തില്‍ അമിത് ഷായുടെ മറുപടിക്കായി ഇന്നും ലോക് സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. രാജ്യസഭയില്‍ ബഹളം വച്ച പ്രതിപക്ഷം സഭ നടപടികള്‍ക്കിടെ ഇറങ്ങിപ്പോയി. പരീക്ഷ ഭേദഗതി ബില്ലില്‍ രണ്ട് മണിക്ക് രാജ്യസഭയില്‍ ചര്‍ച്ച നടക്കും. വിഷയങ്ങളില്ലാത്ത പ്രതിപക്ഷം ഗോള്‍പോസ്റ്റ് മാറ്റി കളിക്കുകയാണെന്ന് ജെ പി നദ്ദ പരിഹസിച്ചു. അതേസമയം, വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് സുപ്രീംകോടതി മേല്‍ നോട്ടത്തില്‍ സ്വതന്ത്ര ഉന്നത തല അന്വേഷണം വേണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ലോക്സഭ നടപടികള്‍ തുടങ്ങിയ ഉടന്‍ പ്രതിപക്ഷം ബഹളം തുടങ്ങി. അമിത് ഷാ എവിടെയെന്ന ചോദ്യവുമായി മുദ്രാവാക്യം ശക്തമാക്കി. സഭ നടപടികളോട് സഹകരിക്കാന്‍ താല്‍പര്യമില്ലേയെന്ന് സ്പീക്കര്‍ ചോദിച്ചപ്പോള്‍ അമിത് ഷായോട് സഭയിലെത്താന്‍ പറയൂവെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സഭയിലെ അജണ്ട തീരുമാനിക്കുന്നത് ചെയറാണെന്ന് സ്പീക്കര്‍ തിരിച്ചടിച്ചു. ബഹളം കനത്തതോടെ സഭ രണ്ട് മണി വരെ നിര്‍ത്തി വച്ചു. രാജ്യസഭയിലും പ്രതിഷേധം കനത്തു. അമിത്ഷാ പ്രസ്താവന നടത്തണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കി. ബഹളത്തെ അവഗണിച്ച് നടപടികള്‍ തുടര്‍ന്ന ചെയര്‍മാനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം സഭ വിട്ടു. ഏത് വിഷയത്തിലും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും, വിഷയങ്ങളില്ലാത്ത പ്രതിപക്ഷം ബഹളം വച്ച് സമ്മേളനം ഉഴപ്പാനാണ് ശ്രമിക്കുന്നതെന്നും ജെപി നദ്ദ ആരോപിച്ചു.
വെടിവയ്ക്കാന്‍ ഉത്തരവിട്ടത് അമിത് ഷായാണെന്ന ആരോപണത്തിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും നേരെ നടന്ന ക്രൂരമര്‍ദ്ദനത്തിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ രാഹുല്‍ ഗാന്ധി സമൂഹമാധ്യമ പേജിലൂടെ പുറത്ത് വിട്ടു. യൂണിഫോമിലല്ലാത്തെ ആളുകള്‍ വിദ്യാര്‍ത്ഥികളെ തല്ലിച്ചതക്കുന്നതിന്‍റെയും, നിലത്തേക്കിടുന്നതിന്‍റെയും ദൃശ്യങ്ങളാണ് പരസ്യമാക്കിയത്. കണ്ണീര്‍ വാതകം പ്രയോഗിച്ച് പ്രതിഷേധക്കാരെ തുരത്തിയോടിച്ചെന്ന സര്‍ക്കാര്‍ വാദത്തെ ചോദ്യം ചെയ്യുന്നതാണ് ഈ ദൃശ്യങ്ങള്‍.
ബിജെപിയില്‍ ചേരാന്‍ ഭീഷണിയെന്ന് അഭിജീത് ദീപ്കെ
പൂനെ: ബിജെപിയില്‍ ചേരാന്‍ ഭീഷണിയെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. പാര്‍ട്ടിയില്‍ ചേര്‍ന്നില്ലെങ്കില്‍ കുടുംബത്തെ അപായപ്പെടുത്തുമെന്നാണ് ഭീഷണി. ചെറുമകന്റെ പ്രായമുള്ള തന്നെ പ്രധാനമന്ത്രിയും സംഘവും ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത് ശരിയാണോയെന്നും അഭിജീത് ദീപ്‌കെ ചോദിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലായിരുന്നു അഭിജീത്തിന്റെ പ്രതികരണം.
പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് തീരുമാനം
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ വികസന പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് യോഗത്തിൽ തീരുമാനം. സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്ര ഫണ്ടുകൾ നേടിയെടുക്കുക എന്നത് സർക്കാരിന്റെ ബാധ്യതയും ഉത്തരവാദിത്തവുമാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര ഫണ്ട് എന്നത് ഔദാര്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻ എൽഡിഎഫ് സർക്കാർ ഇതിനകം ഒപ്പിട്ട കരാറിൽ നിന്നും ഇപ്പോൾ പെട്ടെന്ന് പിന്നോട്ടു പോകുന്നത് സാധ്യമല്ലെന്നും മുന്നണി യോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി. ഏതെല്ലാം പൊതുവിദ്യാലയങ്ങളെയാണ് പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തേണ്ടതെന്ന് സർക്കാർ തീരുമാനിക്കും. കേന്ദ്ര ഫണ്ട് ഫലപ്രദമായി വിനിയോഗിച്ച് വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനാണ് തീരുമാനം.
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഈടാക്കുന്നത് സംബന്ധിച്ച നിർദ്ദേശത്തിൽ കൂടുതൽ പഠനങ്ങൾ നടത്തുന്നതിനായി യുഡിഎഫ് പ്രത്യേക ഉപസമിതിയെ ചുമതലപ്പെടുത്തി. പ്രതിപക്ഷ ഏകോപനവും പ്രവർത്തനങ്ങളും കൂടുതൽ ഊർജ്ജസ്വലമാക്കാൻ ഇനി മുതൽ എല്ലാ മാസവും പതിവായി യുഡിഎഫ് യോഗം ചേരാനും തീരുമാനമായി.
2021-ലെ ബംഗ്ലാ ഭവൻ സമരം: എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെതിരെയുള്ള അറസ്റ്റ് വാറണ്ട് ഡൽഹി കോടതി റദ്ദാക്കി
2021-ലെ സമരക്കേസിൽ SFI നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി ഡൽഹി കോടതി. നേരത്തെ അയച്ച സമൻസിന് കോടതിയിൽ ഹാജരാകാത്തതിന് ഐഷിക്ക് 1000 രൂപ പിഴ ചുമത്തി. കഴിഞ്ഞ ദിവസം ജഡ്ജി വാറന്റ് താൽക്കാലികമായി സ്റ്റേ ചെയ്യുകയും വ്യാഴാഴ്ച നേരിട്ട് ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
2021-ൽ ബംഗ്ലാ ഭവന് മുന്നിൽ നടന്ന് പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഡൽഹി പൊലീസ് കേസെടുത്തത്. പൊതുസേവകന്റെ ഉത്തരവ് ലംഘിക്കൽ (ഐപിസി സെക്ഷൻ 188), അതിക്രമിച്ചു കയറൽ (ഐപിസി സെക്ഷൻ 447) തുടങ്ങിയ കുറ്റങ്ങളാണ് ഐഷെ ഘോഷിനെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ പൊലീസ് ഇതിനോടകം തന്നെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഐഷി ഘോഷിനായി അഭിഭാഷകരായ കെ. എൻ. ജയശങ്കർ, കെ. ആർ. സുഭാഷ് ചന്ദ്രൻ, ജെയ്മൺ ആൻഡ്രൂസ് എന്നിവർ ഹാജരായി.
ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് കോടതിയിലെ പുതിയ സംഭവവികാസങ്ങൾ. യൂണിഫോമിലല്ലാത്ത ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് ചോദ്യം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ സംഭവവികാസങ്ങൾ ദേശീയതലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നീറ്റ് പരീക്ഷാ അട്ടിമറിക്കെതിരെ ഡൽഹിയിലെ ജന്തർ മന്ദറിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന്റെ പ്രധാന മുഖങ്ങളിലൊന്നായിരുന്നു ഐഷി ഘോഷ്. ഈ വിദ്യാർഥി പ്രക്ഷോഭങ്ങളെ തുടർന്ന് കഴിഞ്ഞ ജൂലൈ 25-നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചത്.
വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ അജിൻക്യ രഹാനെ
ഒരു ദശാബ്ദത്തിലേറെ ഇന്ത്യൻ ടെസ്റ്റ് ബാറ്റിംഗ് നിരയുടെ നെടുംതൂണായിരുന്ന മുൻ നായകൻ അജിൻക്യ രഹാനെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. പ്രശസ്തമായ 2020-21 ബോർഡർ -ഗാവസ്‌കർ ട്രോഫിയിൽ ഇന്ത്യയെ വിജയിത്തിലേക്ക് നയിച്ച താരം സമൂഹമാധ്യമങ്ങളിലൂടെയാണ് തന്റെ തീരുമാനം ലോകത്തെ അറിയിച്ചത്.”ക്യാപ് 278 സൈനിങ് ഓഫ് ” എന്ന ആമുഖത്തോടെ ആരംഭിച്ച വിരമിക്കൽ വിഡിയോയിൽ തനിക്ക് വർഷങ്ങളായി നൽകിയ പിന്തുണയ്ക്ക് എല്ലാവരോടും നന്ദി പറഞ്ഞു.
കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും പ്രതിഭാധനനായ ഇന്ത്യൻ ബാറ്റർ എന്ന് പരക്കെ അറിയപ്പെടുന്ന മുംബൈ സ്വദേശി ഇന്ത്യയ്ക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ടി 20 മത്സരങ്ങളും കളിച്ചു. ഐപിഎല്ലിൽ അര ഡസൻ ടീമുകളെ പ്രതിനിധീകരിച്ച താരം 212 മത്സരങ്ങളും കളിച്ചു. 38-കാരനായ താരം ടെസ്റ്റിൽ 5077 റൺസും ഏകദിനത്തിൽ 2962 റൺസും നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 14000 റൺസുകൾ ആണ് താരത്തിന്റെ സംഭാവന.
ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ അതിശക്തവും തീവ്രവുമായ മഴ;നാളെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ അതിശക്തവും തീവ്രവുമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഒഡിഷയ്ക്ക് സമീപമുള്ള അതിതീവ്ര ന്യൂനമര്‍ദ്ദമാണ് മഴയെ സ്വാധീനിക്കുന്നത്.
നേരത്തെ ഇന്ന് മൂന്ന് ജില്ലകളിലാണ് തീവ്രമഴ പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഓറഞ്ച് അലര്‍ട്ട്
31/07/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
01/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
യെല്ലോ അലര്‍ട്ട്:
31/07/2026: തൃശൂര്‍, പാലക്കാട്, മലപ്പുറം
01/08/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട്
02/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
<svg viewBox="0 0 24 24" fill="none" xmlns="http://www.w3.org/2000/svg" stroke="white" stroke-width="2"></svg>
<svg viewBox="0 0 24 24" fill="none" xmlns="http://www.w3.org/2000/svg" stroke="white" stroke-width="2"></svg>
ഇത്രയും വലിയ അഴിമതിക്കാരനെയാണോ സുപ്രധാന പദവികളിൽ ഇരുത്തിയത്? സർക്കാറിനോട് ചോദ്യവുമായി ഹൈക്കോടതി
കൊച്ചി: കോടികളുടെ കശുവണ്ടി അഴിമതി കേസിൽ വിചാരണ നേരിടുന്ന കെ.എ. രതീഷ് ഖാദിബോ‍ഡ്, റൂട്രോണികസ് എംഡി പദവികളിൽ ഇപ്പോഴും തുടരുന്നതിൽ വിമർശനവുമായി ഹൈക്കോടതി. ഇത്രവും വലിയ അഴിമതിക്കാരനെയാണോ സുപ്രധാന പദവികളിൽ സർക്കാർ ഇരുത്തിയതെന്നും രതീഷിന്‍റെ നിയമനം എങ്ങനെ സാധ്യമാകുമെന്നും ഹൈക്കോടതി ചോദിച്ചു. കേസിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാൻ സിംഗിൾ ബഞ്ച് ഉത്തരവിട്ടു.
600 കോടിയുടെ കശുവണ്ടി അഴിമിതിയിൽ വിചാരണ നേരിടുന്ന ഉദ്യോഗസ്ഥൻ, അഴമിതയിൽ വിചാരണ നേരിടണമെന്ന് കോടതി പറയുകയും സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകുകയും ചെയ്തിട്ടും കെ.എ. രതീഷ് മൂന്ന് സുപ്രധാന പദവികളിലാണ് തുടരുന്നത്. ഈ സ്ഥാനത്ത് നിർന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് പൊതുപ്രവർത്തകനായ കെ.എം. ഷാജഹാൻ ഹൈക്കോടതിയെ സമീപിച്ചത്.
പൊലീസ് അസോസിയേഷൻ പുനഃസംഘടന: സർക്കാരിന് തിരിച്ചടി, ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
പൊലീസ് സംഘടനകളുടെ പുനസംഘടനയുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാർ ഉത്തരവും അഡ്‌ഹോക്ക് കമ്മറ്റിയുടെ പ്രവത്തനവും ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്ന് പൊലീസ് സംഘടനകളെ വെട്ടിച്ചുരുക്കി രണ്ടാക്കാന്‍ ആയിരുന്നു ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവ്.
ഇതോടെ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെ പി ഒ എ ) ഇല്ലാതാകും. ഇതിനെതിരെയാണ് ഇപ്പോൾ കേരള പോലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും ഹൈക്കോടതിയെ സമീപിച്ചത്.
അധികാരം ഏറ്റെടുത്ത് വെറും രണ്ട് മാസത്തിനുള്ളിൽ തന്നെ സർക്കാരിന് വലിയൊരു രാഷ്ട്രീയ പ്രഹരമാണ് കോടതിയിൽ നിന്ന് നേരിടേണ്ടി വന്നിരിക്കുന്നത്. നിലവിൽ കേരള പോലീസിൽ മൂന്ന് സംഘടനകളാണ് പ്രവർത്തിക്കുന്നത്: കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ. ഇതിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനെ ഇല്ലാതാക്കി, സംഘടനകളുടെ എണ്ണം രണ്ടായി ചുരുക്കാനായിരുന്നു ആഭ്യന്തര വകുപ്പിന്റെ നീക്കം. ഇത്തരത്തിൽ സംഘടനകളെ വെട്ടിച്ചുരുക്കി പോലീസ് സേനയ്ക്കുള്ളിൽ രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് ആരോപണമുണ്ട്. നിലവിൽ സംഘടനകളുടെ നേതൃത്വത്തിലുള്ള ഇടത് ആഭിമുഖ്യമുള്ളവരെ മാറ്റി, അസോസിയേഷനുകളെ സ്വന്തം നിയന്ത്രണത്തിലാക്കുക എന്നതായിരുന്നു യുഡിഎഫ് ലക്ഷ്യമിട്ടത്.
സംഘടനാ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് സർക്കാർ നടപടിയെന്ന് ചൂണ്ടിക്കാട്ടി കേരള പോലീസ് അസോസിയേഷനും ഓഫീസേഴ്സ് അസോസിയേഷനും നൽകിയ ഹർജികളിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
സതീശന്‍ ഫണ്ട് അഭ്യര്‍ഥിച്ചതിന് തെളിവുണ്ട്; വിഡിയോ പുറത്തുവിട്ട് എംവി ഗോവിന്ദന്‍
തിരുവനന്തപുരം: പുനര്‍ജനി കേസില്‍ മുഖ്യമന്ത്രി വിഡി സതീശന് ആഭ്യന്തരമന്ത്രി ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി അസാധാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സതീശന്‍ ഫണ്ട് അഭ്യര്‍ഥിച്ചതിന് തെളിവുണ്ടെന്ന് പറഞ്ഞ എംവി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അന്നത്തെ പ്രതിപക്ഷ നേതാവ് ഫണ്ട് അഭ്യര്‍ഥിക്കുന്നതിന്റെ വിഡിയോയും പ്രദര്‍ശിപ്പിച്ചു. കേസില്‍ സതീശനെതിരെ തെളിവുകള്‍ ഉണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.
എംഎല്‍എ എന്ന നിലയില്‍ അനുമതി തേടിയാണ് വിഡി സതീശന്‍ വിദേശയാത്ര നടത്തിയത് എന്നത് സംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും ആഭ്യന്തരവകുപ്പിന്റെ അനുമതി ഉണ്ടായിരുന്നില്ലെന്നുമാണ് വസ്തുതാപരമായി പുറത്തുവന്ന വിവരമെന്ന് ഗോവിന്ദന്‍ പറഞ്ഞു. വിദേശ ഫണ്ട് അഭ്യര്‍ഥിക്കാനുള്ള അവകാശം നിലവിലെ നിയമം അനവദിക്കുന്നില്ല. ഇതിനായി വിദേശ യാത്ര നടത്തണമെങ്കില്‍ പ്രത്യേക അനുമതി വേണം. പ്രളയകാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ധനശേഖരണത്തിനായി വിദേശയാത്രക്ക് അനുമതി തേടിയെങ്കിലും കേന്ദ്രം അനുവദിച്ചിരുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
വിഡി സതീശന്‍ പദ്ധതിക്കായി വിദേശത്തുനിന്ന് ഫണ്ട് പിരിച്ചിട്ടുണ്ട്. എന്നാല്‍ ഫണ്ട് പിരിക്കാന്‍ അനുവാദം വാങ്ങിയിട്ടില്ല. അത്യന്തം ഗൗരവമുള്ള വിഷയത്തില്‍ ആഭ്യന്തരമന്ത്രി തന്നെ വാര്‍ത്താ സമ്മേളനം നടത്തി ക്ലീന്‍ ചിറ്റ് നല്‍കുകയാണ്. ഇത് അസാധാരണമായ നടപടിയാണ്. സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കുന്നതില്‍ തിടുക്കമുണ്ടായി എന്നതാണ് രമേശിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് വ്യക്തമായത്. ഇന്നലെ ചെന്നിത്തല അഴിമതിക്കെതിരെ വിസില്‍ അടിക്കുന്നതാണ് കണ്ടതെങ്കില്‍ ഇന്ന് വിജിലന്‍സ് അഴിമതിക്കേസില്‍ സതീശന് ക്ലീന്‍ ചിറ്റ് നല്‍കുന്നതാണ് കണ്ടത് ഗോവിന്ദന്‍ പറഞ്ഞു. വിദേശഫണ്ട് സ്വീകരിച്ച കേസ് ആയതിനാല്‍ കേന്ദ്ര ഏജന്‍സി കൂടി അന്വേഷിക്കേണ്ട കേസ് ആണിതെന്നും ഗോവിന്ദന്‍ പറഞ്ഞു.
പൊതു പരീക്ഷ ഭേദ​ഗതി ബിൽ ശബ്ദ വോട്ടോടെ പാസാക്കി ലോക്സഭ
പ്രതിപക്ഷ പ്രതിഷേധത്തിനും ബഹളത്തിനുമിടെ പരീക്ഷാ ഭേദഗതി ബില്ല് പാസാക്കി ലോക്സഭ. പരീക്ഷ ക്രമക്കേടുകളിൽ ശിക്ഷയും പിഴയും വർധിപ്പിക്കുന്ന ബില്ല് ശബ്ദവോട്ടോടെയാണ് പാസാക്കിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രസംഗം പൂർത്തീകരിക്കാൻ അനുവദിക്കാതെയായിരുന്നു സഭ ബിൽ പാസാക്കലിലേക്ക് കടന്നത്. ഇഡിയറ്റ് പരാമർശത്തെ ചൊല്ലിയും അമിത് ഷാക്കെതിരായ വിമർശനത്തെ ചൊല്ലിയും ലോക്സഭയില്‍ ബഹളം ഉയര്‍ന്നു.
പരീക്ഷ ഭേദഗതി ബിൽ ചർച്ചകൾക്കിടെ വിദ്യാർത്ഥി സമരത്തിന് നേരെ വിവിധയിടങ്ങളിൽ ഉണ്ടായ പൊലീസ് അതിക്രമം പരാമർശിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വെടിവെയ്ക്കാൻ നിർദേശിച്ചത് ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന ഗുരുതരമായ ആരോപണമുയർത്തി. ഇതോടെ ശക്തമായ പ്രതിഷേധവുമായി ഭരണപക്ഷം എഴുന്നേറ്റു. രാഹുൽ നുണ പറയുന്നെന്നും പ്രസ്താവന പിൻവലിക്കണമെന്നും പാർലമെന്‍ററി കാര്യമന്ത്രി കിരൺ റിജ്ജു ആവശ്യപ്പെട്ടു. രാഹുൽ ഒന്നുകിൽ അമിത് ഷായോ അല്ലെങ്കിൽ നരേന്ദ്രമോദിയോ നിർദേശം നൽകാതെ പൊലീസ് വെടിവെയ്ക്കിലെന്ന് പറഞ്ഞതോടെ സഭ വീണ്ടും ബഹളത്തിൽ മുങ്ങി.
രാഹുൽ ഗാന്ധി നടത്തിയ ഇഡിയറ്റ് പരാർമശത്തെ ചൊല്ലിയും ലോക്സഭയിയിൽ ബഹളമുണ്ടായി. നിങ്ങളെ ബഹുമാനമില്ലാത്തവരായി മുദ്ര കുത്തുന്നവരെ, എന്ത് വിളിക്കുമെന്ന് സമരക്കാരിൽ ഒരാളായ ഒരു പെൺകുട്ടിയോട് ചോദിച്ചപ്പോൾ, ലഭിച്ച മറുപടി ഇഡിയറ്റ് എന്നായിരുന്നെന്ന് രാഹുൽ പറഞ്ഞതിന് പിന്നാലെയായിരുന്നു ബഹളം. ഭരണപക്ഷം ബഹളം വച്ചതോടെ സഭയിലാണ് സംസാരിക്കുന്നതെന്ന് ഓർക്കണമെന്ന് സ്പീക്കറും രാഹുലിനെ താക്കീത് ചെയ്തു. എന്നാൽ താൻ ആരെയും ഇഡിയറ്റ് എന്ന് വിളിച്ചിട്ടില്ലെന്ന് രാഹുൽ മറുപടി നൽകി.  അന്തസ്സുള്ള ഭാഷ ഉപയോഗിക്കണമെന്ന് രാഹുലിനോട് സ്പീക്കർ നിർദേശിച്ചു.
എസ്.ശ്രീജിത്ത് ഡിജിപി സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയേറുന്നു
എഡിജിപി എസ്.ശ്രീജിത്ത് ഡിജിപി സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയേറുന്നു. ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ എഡിജിപി എം.ആര്‍.അജിത് കുമാര്‍ സസ്‌പെന്‍ഷനിലായ സാഹചര്യത്തില്ലാണ് ജയില്‍ മേധാവിയായ എസ്.ശ്രീജിത്തിനെ പരി​ഗണിക്കുന്നത്. ഡിജിപി സ്ഥാനത്തേക്ക് അടുത്ത ഉദ്യോഗസ്ഥനെ പരിഗണിക്കണമെന്ന് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്കു ശുപാര്‍ശ നല്‍കി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ അവഹേളിച്ച ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ കേസ് എടുത്തു. ജന്തർ മന്തറിൽ പ്രതിഷേധിച്ചവർക്ക് എതിരെയായിരുന്നു അവഹേളനം. തിരുവനന്തപുരം സൈബർ പോലീസാണ് കേസെടുത്തത്.
കലാപാഹ്വാനം, സ്ത്രീകളെ അപമാനിക്കല്‍, വ്യക്തി അധിക്ഷേപം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് മോഹൻദാസിനെതിരെ കേസ് എടുത്തിരിക്കുന്നത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി. ടി.ടി.ജിസ്മോന്റെ പരാതിയിലാണ് നടപടി.
തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ വെടിവച്ചുകൊല്ലുമായിരുന്നു എന്നാണ് മോഹൻദാസ് വിഡിയോയിൽ പറഞ്ഞത്. ‘‘ജന്തർ മന്തർ പരിസരത്ത് നാല് സ്‌ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോടു പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും. ആളുകൾ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല... കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും... ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും’’ – എന്നായിരുന്നു മോഹൻദാസിന്റെ ഒരു പ്രസ്താവന.
ഇതിനു പിന്നാലെ മറ്റൊരു വിവാദ പ്രസ്താവനയും ടി.ജി മോഹൻദാസിൽ നിന്നുണ്ടായി. ‘അവിടെ ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കുമെന്നും ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുള്ളത് എന്നുമായിരുന്നു മോഹൻദാസിന്റെ വാക്കുകൾ. വിവിധ രാഷ്ട്രീയ നേതാക്കളിൽ നിന്ന് പരാതികൾ ലഭിച്ചതിനെ തുടർന്ന് മോഹൻദാസിന്റെ പരാമർശങ്ങളിൽ അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
വിദ്യാർത്ഥികൾക്കെതിരെ അശ്ലീലവും മനുഷ്യത്ത രഹിതവും ജനാധിപത്യ വിരുദ്ധവുമായ പരാമർശങ്ങളാണ് ടി.ജി മോഹൻദാസ് നടത്തിയതെന്ന് പരാതിക്കാരിൽ ഒരാളായ ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷൻ (എഐവൈഎഫ്) നേതാവ് ടി. ടി. ജിസ്മോൻ ആരോപിച്ചു. ഇത്തരം പരാമർശങ്ങൾ ഒരു വൈകാരിക പ്രകടനമായി കാണാനാവില്ലെന്നും, മറിച്ച് നവോത്ഥാന മൂല്യങ്ങളെയും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെയും തള്ളിക്കളയുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ യഥാർത്ഥ മുഖമാണെന്നും അദ്ദേഹം പറഞ്ഞു.
സമാധാനപരമായ ജനാധിപത്യ പ്രതിഷേധങ്ങളെ അക്രമത്തിലൂടെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഫാസിസ്റ്റ് മനോഭാവത്തിന്റെ പ്രകടനമാണ് മോഹൻദാസിന്റെ പ്രസ്താവനയെന്നും വിദ്യാർത്ഥികളെ ബലാത്സംഗം ചെയ്യുന്നവരായി ചിത്രീകരിച്ചത് സമരത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് യുവാക്കളോടുള്ള അപമാനമാണെന്നും എഐവൈഎഫ് നേതാവ് കൂട്ടിച്ചേ‌ർത്തു.
മോഹൻദാസിന്റെ വിവാദ പ്രസ്തവനയ്ക്ക് എതിരെ കോൺ​ഗ്രസും രം​ഗത്തെത്തിയിരുന്നു. “മോഹൻദാസിന്റെ ഈ നികൃഷ്ടമായ പ്രസ്താവന ആർ.എസ്.എസിന്റെ അറപ്പുളവാക്കുന്നതും അക്രമസക്തവും സ്ത്രീവിരുദ്ധവുമായ മനോഭാവത്തിന്റെ തെളിവാണ്. ഇത്തരക്കാർക്ക് ആർ.എസ്.എസ് എപ്പോഴും സംരക്ഷണം നൽകിയിട്ടുണ്ട്. രാജ്യത്തെ വെറുപ്പിന്റെയും അക്രമത്തിന്റെയും തീയിലേക്ക് തള്ളിയിടുക എന്നത് ആർ.എസ്.എസിന്റെ ചരിത്രമാണ്. അത് ഈ രാജ്യം ഒരിക്കലും സഹിക്കില്ല. ഇത്തരം വിദ്വേഷം പരത്തുന്ന ആളുകൾക്കെതിരെ അടിയന്തര നടപടിയുണ്ടാകണം”. എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കോൺ​ഗ്രസ് വ്യക്തമാക്കി.
ചരിത്രം കുറിച്ച് ഗുല്‍വീര്‍ സിങ്; കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍
കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ പുതിയ ചരിത്രം കുറിച്ച് ഇന്ത്യന്‍ ദീര്‍ഘദൂര ഓട്ടക്കാരന്‍ ഗുല്‍വീര്‍ സിങ്. ഗെയിംസ് ചരിത്രത്തിലാദ്യമായി പുരുഷന്മാരുടെ 10,000 മീറ്റര്‍ മത്സരത്തില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന താരമെന്ന നേട്ടമാണ് ഗുല്‍വീര്‍ സിങ് സ്വന്തമാക്കിയത്. വെള്ളി മെഡല്‍ കരസ്ഥമാക്കിയാണ് താരം ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ചരിത്രത്തില്‍ ഇടംപിടിച്ചത്.
27 മിനിറ്റ് 49.78 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഗുല്‍വീര്‍ രണ്ടാമതെത്തിയത്. മത്സരത്തിലുടനീളം മുന്നിട്ടുനിന്ന പരമ്പരാഗത കരുത്തരായ ആഫ്രിക്കന്‍ അത്ലറ്റുകളുടെ ശക്തമായ വെല്ലുവിളിയെ അതിജീവിച്ചായിരുന്നു ഗുല്‍വീറിന്റെ മുന്നേറ്റം. അവസാന ലാപ്പില്‍ പുറത്തെടുത്ത മികച്ച ഫിനിഷിങ്ങാണ് താരത്തിന് വെള്ളി മെഡല്‍ ഉറപ്പാക്കിയത്. ഓസ്‌ട്രേലിയയുടെ കൈ റോബിന്‍സണ്‍ സ്വര്‍ണം നേടിയപ്പോള്‍, ഐല്‍ ഓഫ് മാന്റെ ഡേവിഡ് മുള്ളാര്‍ക്കി വെങ്കല മെഡല്‍ നേടി.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 10,000 മീറ്റര്‍ ഇനത്തില്‍ മുന്‍പ് ഒരു ഇന്ത്യന്‍ താരവും മെഡല്‍ പോഡിയത്തില്‍ എത്തിയിട്ടില്ല. ദേശീയ റെക്കോര്‍ഡ് ഉടമയായ ഗുല്‍വീറിന്റെ ഈ നേട്ടം ഇന്ത്യന്‍ അത്ലറ്റിക്സിന് വലിയൊരു നാഴികക്കല്ലായി മാറി. ഗുല്‍വീറിന്റെ വെള്ളിയോടെ ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ എണ്ണം 12 ആയി ഉയര്‍ന്നു. 2 സ്വര്‍ണ്ണം, 7 വെള്ളി, 3 വെങ്കലം എന്നിവയാണ് ഇന്ത്യയുടെ നേട്ടങ്ങള്‍.
ഐഷി ഘോഷിനെതിരായ പൊലീസ് നീക്കം; പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെൻ്റ്; അമിത് ഷാ മറുപടി പറയണമെന്ന് ജോണ്‍ ബ്രിട്ടാസ്
ന്യൂഡല്‍ഹി: എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ഡല്‍ഹി പൊലീസ് നടപടിയിലെ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് തടസപ്പെട്ടു. രാജ്യസഭ രണ്ട് മണി വരെ നിര്‍ത്തിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് വിഷയം ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. പൊലീസ് എന്തിനാണ് ദേശിയ പാര്‍ട്ടിയുടെ ഓഫീസില്‍ കയറിയതെന്നും യൂണിഫോം ഇല്ലാതെ ഉദ്യോഗസ്ഥര്‍ എത്തിയത് ഗൗരവതരമാണെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഇന്നലെ ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കുന്നതിനായി ഡല്‍ഹി പൊലീസ് മഫ്തിയില്‍ എകെജി ഭവനില്‍ എത്തിയത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ദേശിയ പാര്‍ട്ടിയുടെ ഓഫീസില്‍ കയറിയത് ജനാധിപത്യത്തിന് നാണക്കേടാണെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ വിമര്‍ശിച്ചു. പൊലീസ് നടപടി ജനാധിപത്യത്തിന് അപമാനമാണ്. ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണം എന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടത് എംപിമാര്‍ രാവിലെ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
എന്നാല്‍ സാധാരണ നടപടി മാത്രമാണ് എന്നായിരുന്നു വിഷയത്തില്‍ ജെ പി നദ്ദയുടെ ന്യായീകരണം. അടിയന്തരാവസ്ഥക്കാലത്ത് താന്‍ ക്ലാസ് മുറിയില്‍ നിന്ന് അറസ്റ്റിലായിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു പൊലീസ് നടപടിയെ ജെപി നദ്ദ ന്യായീകരിച്ചത്.
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി ലോക്‌സഭ. ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രശംസിച്ചു. യുവജനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ രാജ്യത്തെ യുവാക്കളുടെ വികാരങ്ങളുടെ ആഴത്തിലുള്ള പ്രകടനമാണെന്നും, കേവലം ദേഷ്യമോ അക്രമമോ വിദ്വേഷമോ അല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അവരുടെ പ്രതിഷേധങ്ങള്‍ തനിക്ക് ആവേശവും ആത്മവിശ്വാസവും നല്‍കുന്നതാണ്. ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യന്‍ യുവതയുടെ പ്രകടനത്തെ ബഹുമാനിക്കണം. സമരങ്ങളെക്കുറിച്ച് തങ്ങളുടെ മക്കളോട് സംസാരിച്ചാല്‍, പ്രതിഷേധിക്കുന്ന യുവാക്കളോട് അവര്‍ക്ക് സഹാനുഭൂതിയുണ്ടെന്ന് ബിജെപി നേതാക്കള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞേക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വിഡ്ഢികള്‍ യുവജനതയെ കേള്‍ക്കുന്നില്ലെന്ന രാഹുലിന്റെ പരാമര്‍ശത്തില്‍ ഭരണപക്ഷം ശക്തമായി പ്രതിഷേധിച്ചു. വിഡ്ഢികള്‍ തങ്ങളെ കേള്‍ക്കുന്നില്ലെന്ന വിദ്യാര്‍ത്ഥിയുടെ അഭിപ്രായത്തെ രാഹുല്‍ സഭയില്‍ പരാമര്‍ശിച്ചതാണ് ബഹളത്തിന് വഴിവെച്ചത്. എന്നാല്‍ താന്‍ ആരേയും വീഡ്ഢിയെന്ന് വിളിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികളുടെ വികാരത്തെയാണ് പങ്കുവെച്ചതെന്നും രാഹുല്‍ ഗാന്ധി വിശദീകരിച്ചു.
പാര്‍ലമെന്റിലെ മറ്റൊരു അംഗത്തിനെതിരെ പ്രയോഗിച്ചാല്‍ മാത്രമെ അത് അണ്‍പാര്‍ലമെന്ററി ആവുകയുള്ളൂ. ആര്‍ക്കെതിരെയും താന്‍ ആ വാക്ക് ഉപയോഗിച്ചിട്ടില്ല. ബിജെപിക്ക് സംസാരിക്കണമെങ്കില്‍ താൻ വായ അടച്ച് ഇരിക്കാം എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് രാജിവെച്ച കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാനെതിരെയും രാഹുല്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസ വകുപ്പിനെ നിയന്ത്രിച്ചത് ധര്‍മ്മേന്ദ്ര പ്രധാന്‍ അല്ല, മറിച്ച് ആര്‍എസ്എസ് ആണെന്ന് രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചു. നിരവധി കേന്ദ്ര സര്‍വകലാശാലകളില്‍ ആര്‍എസ്എസുകാരെ വൈസ് ചാന്‍സലര്‍മാരായി നിയമിച്ചുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
വിദ്യാര്‍ത്ഥികളെ 'അന്ധഭക്തു'മാരാക്കുകയാണ് ആര്‍എസ്എസ് ശ്രമം. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ലോക്‌സഭയില്‍ തന്നെ അഭിമുഖീകരിക്കാന്‍ ഭയമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അമിത്ഷാ പാര്‍ലമെന്റില്‍ എത്താതിരുന്നത് സൂചിപ്പിച്ചാണ് രാഹുലിന്റെ വിമര്‍ശനം. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെല്ലെറ്റുകള്‍ ഉപയോഗിക്കാന്‍ അമിത്ഷാ നിര്‍ദേശിച്ചെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇതോടെ പാര്‍ലമെന്റ് ഭരണപക്ഷ ബഹളത്തില്‍ മുങ്ങി. രാഹുല്‍ ആരോപണത്തിന് തെളിവ് പുറത്തുവിടണമെന്ന് കിരണ്‍ റിജ്ജു ആവശ്യപ്പെട്ടു. പ്രതിപക്ഷ-ഭരണപക്ഷ ബഹളത്തിൽ മുങ്ങി പാർലമെന്‍റ് 2.30 വരെ പിരിഞ്ഞു.
പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റുകൾ; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്, അക്കൗണ്ടുകളുടെ വിവരങ്ങൾ തേടി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് ഉന്നത പദവികള്‍ വഹിക്കുന്നവര്‍ക്കും എതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരവും അപകീര്‍ത്തികരവുമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്ന പരാതികളില്‍ ഡല്‍ഹി പൊലീസ് കേസെടുത്തു. അധിക്ഷേപ ഉള്ളടക്കങ്ങള്‍ പങ്കുവെച്ച അക്കൗണ്ട് ഉടമകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്‌സിന് ഉള്‍പ്പെടെ പൊലീസ് നോട്ടീസ് അയച്ചു. കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഉള്ളടക്കങ്ങളാണ് പൊലീസിന്റെ നിരീക്ഷണത്തിലുള്ളതില്‍ ഭൂരിഭാഗവുമെന്നാണ് വിവരം.
ഡല്‍ഹി പൊലീസിന്റെ സ്‌പെഷല്‍ സെല്ലിന് കീഴിലുള്ള ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐഎഫ്എസ്ഒ) യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭീഷണിപ്പെടുത്തല്‍, പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നടപടി. ജൂലൈ 20ന് നടന്ന ചലോ സംസദ് മാര്‍ച്ചിനിടെയും തുടര്‍ന്നുണ്ടായ പൊലീസ് നടപടികള്‍ക്ക് ശേഷവും പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. പരാതിക്കാര്‍ ചൂണ്ടിക്കാണിച്ച പോസ്റ്റുകളും വിഡിയോകളും ഉടനടി നീക്കം ചെയ്യാനും അക്കൗണ്ട് ഉടമകളുടെ പൂര്‍ണ വിവരങ്ങള്‍ കൈമാറാനും പൊലീസ് പ്ലോറ്റ്ഫോമുകളോട് നിര്‍ദ്ദേശിച്ചു.
അക്കൗണ്ട് ഉടമയുടെ പൂര്‍ണമായ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി, അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്തതിന്റെയും ലോഗ് ഔട്ട് ചെയ്തതിന്റെയും കൃത്യമായ സമയവും തീയതിയും, അന്വേഷണത്തിന് സഹായിക്കുന്ന മറ്റ് സാങ്കേതിക വിവരങ്ങള്‍ എന്നിവയാണ് പൊലീസ് നോട്ടീസില്‍ തേടിയത്. നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ചില പോസ്റ്റുകളും വിഡിയോകളും ഇതിനകം പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇനിയും നിയമവിരുദ്ധ പോസ്റ്റുകള്‍ വരുന്നുണ്ടോ എന്ന് സൈബര്‍ സംഘം കര്‍ശനമായി നിരീക്ഷിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശം: കേരളത്തിലെ ഗ്രാമങ്ങൾ 131 ആയി ഉയർന്നു
തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ഏഴാമത് കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം. നിർദ്ദിഷ്ട പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ഇഎസ്‌എ) വിസ്തൃതിയിൽ കർണ്ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും തൊട്ടുപിന്നാലെ മൂന്നാം സ്ഥാനത്താണ് കേരളം. പുതിയ വിജ്ഞാപനപ്രകാരം കേരളത്തിൽ 9,993.7 ചതുരശ്ര കിലോമീറ്ററാണ് ഇഎസ്‌എ പരിധിയിൽ വരുന്നത്. വിസ്തൃതിയിൽ മാറ്റമില്ലെങ്കിലും, പഞ്ചായത്ത്/വില്ലേജ് വിഭജനത്തെ തുടർന്ന് കേരളത്തിലെ ഇഎസ്‌എ ഗ്രാമങ്ങളുടെ എണ്ണം 123-ൽ നിന്ന് 131 ആയി ഉയർന്നു.
പശ്ചിമഘട്ട മേഖലയുടെ അതിർത്തി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കങ്ങളും അനിശ്ചിതത്വങ്ങളും അവസാനിക്കാത്ത സാഹചര്യത്തിലാണ് 2024 ജൂലൈയിൽ ഇറങ്ങിയ ആറാം കരടിന്റെ കാലാവധി (725 ദിവസം) പൂർത്തിയായതിനെ തുടർന്ന് പുതിയ വിജ്ഞാപനം വരുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, തമിഴ്‌നാട്, കേരളം എന്നീ ആറ് സംസ്ഥാനങ്ങളിലായി ആകെ 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇഎസ്‌എ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
മുൻപ് പ്രഖ്യാപിച്ച 9,993.7 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 9,107 ചതുരശ്ര കിലോമീറ്റർ വനമേഖലയും 886.7 ചതുരശ്ര കിലോമീറ്റർ വനേതര പ്രദേശവുമാണ് ഉള്ളത്. തരംതിരിച്ച 123 വില്ലേജുകൾ വിഭജിച്ച് പുതിയ എട്ട് വില്ലേജുകൾ രൂപീകരിച്ചതാണ് ഗ്രാമങ്ങളുടെ എണ്ണം 131 ആയി ഉയരാൻ കാരണം. ഇടമലക്കുടി, മൂന്നാർ, കാഞ്ചിയാർ, ഇരട്ടയാർ, കട്ടിപ്പാറ, പോത്തുകല്ല്, ചിറ്റാർ, അതിരപ്പള്ളി എന്നീ വില്ലേജുകളാണ് വിഭജനത്തെ തുടർന്ന് പട്ടികയിൽ പുതുതായി വന്നിട്ടുള്ളത്.
<svg viewBox="0 0 24 24" fill="none" xmlns="http://www.w3.org/2000/svg" stroke="white" stroke-width="2"></svg>
‘പോയി യൂണിഫോം ധരിച്ച് വരൂ’: ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ മടക്കി അയച്ച് ഡോ ജോൺ ​ബ്രിട്ടാസ് എംപി
എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ദില്ലി പൊലീസിൻ്റെ നീക്കം തടഞ്ഞ് ഡോ ജോൺ ബ്രിട്ടാസ് എംപി. വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കിയ അമിത്ഷായുടെ ദില്ലി പൊലീസിൻ്റെ പ്രതികാര നടപടിയുടെ ഭാ​ഗമായാണ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. ഇതിനായി യൂണിഫോമോ ഔദ്യോ​ഗിക വാഹനങ്ങളോ ഇല്ലാതെ വന്ന പൊലീസ് സംഘത്തോട് പോയി യൂണിഫോം ധരിച്ച് വരാൻ പറഞ്ഞ് ജോൺ ബ്രിട്ടാസ് എംപി മടക്കി അയക്കുകയായിരുന്നു.
നിങ്ങളുടെ യൂണിഫോമെവിടെ? ബാഡ്ജെവിടെ? തിരികെ പോകൂ…യൂണിഫോമിട്ട് വരൂ, എന്തൊരു ധിക്കാരമാണിതെന്നും ഡോ ജോൺ ബ്രിട്ടാസ് എംപി പൊലീസ് ഉദ്യോ​ഗസ്ഥയോട് ചോദിച്ചു.2021 ലെ സമരവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യാൻ 2026 ജൂലൈ 28 ന് എകെജി ഭവനിലെത്തിയ പോലീസിനെ ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ നേതൃത്വത്തിലാണ് തിരിച്ചയച്ചത്. യൂനിഫോമും ഒഫീഷ്യൽ ബാഡ്ജും ഇല്ലാതെ നിയമവിരുദ്ധമായി ഐഷിയെ കസ്റ്റഡിയിലെടുക്കാൻ അനുവദിക്കില്ലെന്ന് ജോൺ ബ്രിട്ടാസ് പറയുകയായിരുന്നു.
വടകര എംഡിഎംഎ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ. പേരാമ്പ്ര ബി ആർസിയിലെ അധ്യാപികയായ നീഷ്മ ആണ് അറസ്റ്റിലായത്. ആവള കുട്ടോത്ത് സ്വദേശിയാണ് നീഷ്മ. കേസിൽ ഇതുവരെ 3 അധ്യാപികമാർ പിടിയിലായിട്ടുണ്ട്. നീഷ്മ അടക്കം മൂന്ന് പേരും എംഡിഎംഎ ഉപയോ​ഗിക്കുന്നവരാണ്. നീഷ്മയുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നും പൊലീസ് വ്യക്തമാക്കുന്നു. പ്രതികള്‍ വലിയ നെറ്റ് വര്‍ക്കിന്‍റെ ഭാഗമാണെന്നും പൊലീസ് പറഞ്ഞു.
ഓപ്പറേഷൻ തൂഫാനിലാണ് അധ്യാപികമാരെ ഇടനിലക്കാരാക്കിയുള്ള ലഹരി സംഘത്തെക്കുറിച്ചുള്ള നിര്‍ണായക വിവരം പൊലീസിന് കിട്ടിയത്. മരുതോങ്കര സ്വദേശി കീര്‍ത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നീ അധ്യാപികമാരാണ് ആദ്യം പിടിയിലായത്. പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപകരായ ഇവരെ പിരിച്ചുവിട്ടിരുന്നു.
മയക്കുമരുന്ന് വേണ്ടവരിൽ നിന്ന് ക്യൂആര്‍ കോഡ് അയച്ച് കൊടുത്ത് പണം അക്കൗണ്ട് വഴി സ്വീകരിക്കുക, ആവശ്യക്കാര്‍ക്ക് ഗൂഗിൾ മാപ്പ് അയച്ചുകൊടുത്ത് ലഹരി സംഘത്തിന് വഴിയൊരുക്കുക എന്നീ കുറ്റങ്ങളാണ് പൊലീസ് അന്വേഷണത്തിൽ അധ്യാപികമാര്‍ക്കെതിരെ കണ്ടെത്തിയത്. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപികയായ കെ. സി. കീര്‍ത്തന ഈമാസം 11ന് അറസ്റ്റിലായി. പൊലീസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ കരാര്‍ ജീവനക്കാരിയായ കീര്‍ത്തനയെ സര്‍വശിക്ഷ കേരള സംസ്ഥാന പ്രൊജക്ട് ഓഫീസര്‍ പിരിച്ചുവിട്ടു.
TG മോഹൻദാസിനെതിരെ കേസെടുക്കാൻ സതീശൻ സർക്കാർ മടിച്ചുനിൽക്കുന്നു; സംഘപരിവാർ രാഷ്ട്രീയത്തിന് ഒപ്പം ചേർന്ന് നിൽക്കാനുള്ള മനസ്സാണ് സതീശൻ്റെതെന്ന് വ്യക്തമാകുന്നു' എന്ന് എംവി ഗോവിന്ദൻ മാസ്റ്റർ.
ടി.ജി മോഹൻ ദാസിന്റെ പരാമർശത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്ത് വരണം. അക്രമത്തിനും കൂട്ടക്കൊലയ്ക്കുമുള്ള ആഹ്വാനം ജനാധിപത്യ സമൂഹത്തിലെ ലജ്ജിപ്പിക്കുന്നത്. മോഹൻദാസിനെതിരെ കേസെടുക്കാൻ സതീശൻ സർക്കാർ മടിച്ചുനിൽക്കുന്നു. ഡൽഹി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള കേരളത്തിലെ സമരത്തിലും വ്യാപകമായി കേസെടുത്തു
സംഘപരിവാർ രാഷ്ട്രീയത്തിന് ഒപ്പം ചേർന്ന് നിൽക്കാനുള്ള മനസ്സാണ് സതീശനെന്ന് വ്യക്തമാകുന്നു. കേരളത്തിൽ ഗുണ്ട ആക്രമണങ്ങൾ തുടർ കഥയായി വരുന്നു. കഴിഞ്ഞ 10 വർഷം ഗുണ്ടാ വിളയാട്ടത്തെ ഫലപ്രദമായി നേരിട്ടു. ഇപ്പോൾ പലയിടത്തും ഗുണ്ടാ രാജ് നടക്കുന്നുവെന്നും ഗോവ്ന്ദൻ മാസ്റ്റർ ആരോപിച്ചു.
ജന്തർ മന്തർ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം; സംസ്ഥാനത്ത് എടുത്ത കേസുകൾ പിൻവലിക്കാൻ മുഖ്യമന്ത്രിക്ക് കത്ത് അയച്ച് പിണറായി വിജയൻ
ജന്തർ മന്തർ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിൽ ചാർജ് ചെയ്ത എല്ലാ കേസുകളും നിരുപാധികം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സമരം ഒത്തുതീർക്കുന്നതിൻ്റെ ഭാഗമായി എല്ലാ കേസുകളും പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചിട്ടും കേരളത്തിൽ അത്തരമൊരു തീരുമാനം യുഡിഎഫ് സർക്കാർ കൈകൊണ്ടിട്ടില്ലെന്ന് കത്തിൽ പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
വിദ്യാർത്ഥികളും യുവജനങ്ങളും സാംസ്കാരിക പ്രവർത്തകരും അടക്കമുള്ള പൊതുസമൂഹം കേന്ദ്ര സർക്കാരിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തുവന്നിരുന്നു. ഈ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം പേർക്കെതിരെ കേരളാ പോലീസ് കേസെടുത്തതായാണ് വിവരം.
കത്തിന്റെ പൂർണരൂപം
“ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
NEET പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി വിദ്യാര്‍ത്ഥികളും യുവാക്കളും നടത്തിയ ഐതിഹാസികമായ പ്രക്ഷോഭം രാജ്യത്തിന്‍റെ പൊതു മനഃസാക്ഷിയുടെയാകെ പിന്തുണ ആര്‍ജിച്ച ഒന്നായിരുന്നുവല്ലോ. കേരളവും ഒറ്റക്കെട്ടായാണ് ആ സമരത്തിന് പിന്തുണ നല്‍കുകയും അതിന്‍റെ ഭാഗമാവുകയും ചെയ്തത്. സമരം ഒത്തുതീര്‍ന്നപ്പോള്‍ മറ്റ് ആവശ്യങ്ങള്‍ക്കൊപ്പം പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. സമരത്തിന്‍റെ പേരില്‍ മറ്റ് പീഡനങ്ങള്‍ ഉണ്ടാവില്ല എന്നും ഉറപ്പ് നല്‍കി. എന്നാല്‍, ആ വിദ്യാര്‍ത്ഥി മുന്നേറ്റത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പല ജില്ലകളിലും പോലിസ് കേസെടുത്തിട്ടുണ്ട്. ഈ കേസുകള്‍ പിന്‍വലിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സമാധാനപരമായി സമരത്തില്‍ ഭാഗഭാക്കായ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും യുവാക്കള്‍ക്കെതിരെയും ഡല്‍ഹിയിലേതിന് സമാനമായി സംസ്ഥാനത്ത് ജലപീരങ്കികളും ലാത്തിച്ചാര്‍ജ്ജും ഉണ്ടായി. അതിന്‍റെ തുടര്‍ച്ചയായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാരിന്‍റെ നിലപാട് തികച്ചും ജനാധിപത്യവിരുദ്ധമായിപ്പോയി.
ഡല്‍ഹിയില്‍ അവസാനഘട്ടത്തില്‍ മുഖ്യമന്ത്രി ലോക്സഭാ പ്രതിപക്ഷ നേതാവിനൊപ്പം പ്രതിഷേധസമരത്തിനോട് അവിടെ ഐക്യപ്പെട്ടെങ്കിലും അങ്ങ് നേതൃത്വം നല്‍കുന്ന കേരളത്തിലെ സര്‍ക്കാര്‍, ഡല്‍ഹി സമരത്തിന് പിന്തുണ നല്‍കിക്കൊണ്ട് ഒത്തുചേര്‍ന്നവര്‍ക്കെതിരെ വ്യാപകമായി കേസ്സെടുത്തത് ഔചിത്യപരമല്ല എന്ന് സൂചിപ്പിക്കുകയാണ്. സമാധാനപരമായി നടന്ന പ്രതിഷേധങ്ങളുടെയും സാംസ്കാരിക കൂട്ടായ്മകളുടെയും ഭാഗമായവര്‍ക്ക് എതിരെ പോലും കള്ളക്കേസുകള്‍ വന്നിരിക്കുന്നു എന്നത് അങ്ങേയറ്റം അപലപനീയമാണ്. എറണാകുളത്ത് പ്രതിഷേധവുമായി ഒത്തുകൂടിയ റാപ്പര്‍ വേടനും സംഘത്തിനുമെതിരെ കേസെടുത്തതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ പോലും വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറായ സാഹചര്യത്തില്‍, കേന്ദ്ര സര്‍ക്കാരിനെതിരെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ പ്രതികളാക്കി കേരളത്തില്‍ എടുത്ത കേസുകള്‍ തുടരുന്നത് ഉചിതമല്ല. വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്‍റെ പേരില്‍ കേരള പോലീസ് ചുമത്തിയിട്ടുള്ള മുഴുവന്‍ കേസുകളും നിരുപാധികം പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പിണറായി വിജയൻ
ന്യൂഡല്‍ഹി: പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോങ്ങളിൽ പങ്കാളികളായവർക്കെതിരെ രാജ്യവ്യാപകമായി തുടരുന്ന പൊലീസ് നടപടികളില്‍ സര്‍ക്കാരിന് താക്കീതുമായി സിജെപി. സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടികളിലേയ്ക്ക് പോകുമെന്ന് സിജെപി പ്രതികരിച്ചു.
അസം, ബംഗാള്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിലാണ് സിജെപി നിലപാട് കടുപ്പിച്ചത്. പൊലീസ് നടപടി അവസാനിപ്പിച്ചെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കും. പൊലീസ് നടപടി ഉണ്ടാകില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധം പിന്‍വലിച്ചത്. ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപടികളുണ്ടാകില്ലെന്നായിരുന്നു ചർച്ചകളിൽ ലഭിച്ച ഉറപ്പ്. ഇത് നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ചർച്ചകളിൽ കേന്ദ്രത്തെ പ്രതിനിധീകരിച്ച് പങ്കാളികളായ ജെപി നഡ്ഡയും ഡോ ജിതേന്ദ്ര സിങും തയാറാകണം.
ഉറപ്പ് നല്‍കിയതില്‍ നിന്നും മാറിയത് വിശ്വാസവഞ്ചനയാണ്. ഇത് യുവാക്കള്‍ അംഗീകരിക്കില്ല. വാഗ്ദാനങ്ങള്‍ നല്‍കുന്നതിലൂടെയല്ല, പാലിക്കുന്നതിലൂടെയാണ് സര്‍ക്കാരിന് വിശ്വാസ്യത ലഭിക്കുന്നതെന്നും സിജെപി പറഞ്ഞു. വളണ്ടിയര്‍ മുഹമ്മദ് ജുനൈദിനെ കുറിച്ച് നടക്കുന്ന വ്യാജപ്രചാരണങ്ങളില്‍ വീഴരുതെന്നും സിജെപി പറഞ്ഞു. പ്രക്ഷോങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കുകയും ഇവർക്കെതിരെ ചുമത്തിയിട്ടുള്ള എഫ്ഐആർ റദ്ദാക്കുകയും വേണമെന്നും ചുരുങ്ങിയപക്ഷം നാളെക്കകം ഇതു നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സിജെപി വക്താവ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ജന്തര്‍മന്തറിലെ വിദ്യാര്‍ഥികളെ വെടിവെച്ചു കൊല്ലണമെന്ന പ്രസ്താവന നടത്തിയ ആര്‍എസ്എസ് പ്രചാരകന്‍ ടിജി മോഹന്‍ദാസിനെതിരെ പരാതി നല്‍കി എസ്എഫ്‌ഐയും എഐഎസ്എഫും. ടിജി മോഹന്‍ദാസ് യൂട്യൂബ് ചാനലിലൂടെ നടത്തിയ പ്രസ്താവനകള്‍ അത്യന്തം ഗൗരവമുള്ളതും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പരാതിയില്‍ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിക്കും സൈബര്‍ പൊലീസിനുമാണ് എഐഎസ്എഫ പരാതി നല്‍കിയത്. ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കുമാണ് എഐഎസ്എഫിന്റെ പരാതി.
തനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ സമരം ചെയ്യുന്നവരെ വെടിവെച്ചുകൊല്ലുമായിരുന്നു മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം. 'എനിക്ക് ഈ സിറ്റ്വേഷന്‍ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ എന്ത് ചെയ്യുമെന്ന് പറയാം. ജന്തര്‍ മന്തര്‍ പരിസരത്ത് നാല് സ്‌ക്വയര്‍ കിലോമീറ്റര്‍ പരിസരത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാന്‍ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെക്കും. ആളുകള്‍ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല...കുറേപ്പേര്‍ക്ക് അംഗഭംഗം സംഭവിക്കും...ഏകദേശം ഒരു നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങള്‍ പെറുക്കി ആശുപത്രിയിലെത്തിക്കും.' എന്നായിരുന്നു മോഹന്‍ദാസിന്റെ വാക്കുകള്‍.
ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ വെടിവെച്ച് കൊല്ലണമെന്ന ആഹ്വാനം ഒരു സാധാരണ രാഷ്ട്രീയ അഭിപ്രായപ്രകടനമായി കാണാനാവില്ലെന്ന് എസ്എഫ്‌ഐ പരാതിയില്‍ പറയുന്നു. പ്രതിഷേധിക്കുന്ന പൗരന്മാരെ കൂട്ടത്തോടെ കൊലപ്പെടുത്തണമെന്നും ഗുരുതരമായി പരിക്കേല്‍പ്പിക്കണമെന്നും ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്താവനകള്‍ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെയും നിയമവാഴ്ചയെയും ജനാധിപത്യ സംവിധാനത്തെയും നേരിട്ട് വെല്ലുവിളിക്കുന്നതാണ്. ജനാധിപത്യപരമായ പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് സംസ്ഥാന ശക്തി ഉപയോഗിച്ച് വെടിവെപ്പ് നടത്തണമെന്നും, അതിലൂടെ നിരവധി പേര്‍ കൊല്ലപ്പെടുകയും അംഗഭംഗം സംഭവിക്കുകയും ചെയ്യുമെന്നും പരസ്യമായി പറയുന്നത് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതും മനുഷ്യജീവനെ അപമാനിക്കുന്നതും സമൂഹത്തില്‍ ഭീതിയും സംഘര്‍ഷവും സൃഷ്ടിക്കാന്‍ സാധ്യതയുള്ളതുമായ അതീവ അപകടകരമായ പ്രസ്താവനയാണെന്നും എസ്എഫ്‌ഐ പരാതിയില്‍ പറയുന്നു.വിഡിയോ പ്രചരിച്ചതിന് പിന്നാലെ അധിക്ഷേപകരവും ഭീഷണിപ്പെടുത്തുന്നതുമായി പരാമര്‍ശങ്ങള്‍ നടത്തിയ മോഹന്‍ദാസിനെതിരെ നിയമനടപടി വേണമെന്ന ആവശ്യം വിവിധ കോണുകളില്‍ നി്ന്ന് ഉയര്‍ന്നിരുന്നു.
അതേസമയം, ജന്തര്‍മന്തറിലെ വിദ്യാര്‍ഥി പ്രക്ഷോഭകര്‍ക്കെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി മോഹന്‍ദാസ് രംഗത്തെത്തി. ബലാല്‍സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെ ഉള്ളതെന്നാണ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട പുതിയ വിഡിയോയില്‍ മോഹന്‍ദാസ് പറയുന്നത്. 'ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കും. ദൈവം സഹായിച്ച് അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുള്ളത്. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളുണ്ടല്ലോ, പെണ്‍കുട്ടികളുണ്ട്. പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ ഒരു കഥയില്‍ മലമുകളിലെ കുഞ്ഞബ്ദുല്ലേ, എന്നെ വന്നു ബലാത്സംഗം ചെയ്യൂ എന്ന് ഒരു സ്ത്രീ പറഞ്ഞതായാണ് ആ കഥ അവസാനിക്കുന്നത്. പ്രത്യേകിച്ച് ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ, വര്‍ഗ ബഹുജന ഗുണ്ട ഗുണ്ടന്‍മാരെല്ലാം ഈ പരിപാടികള്‍ ഇഷ്ടപ്പെടുന്നവരാണ്. അതിനിടയ്ക്ക് ആരെങ്കിലും ചത്ത് കഴിഞ്ഞാല്‍ രക്തസാക്ഷിയായി', - എന്നിങ്ങനെയാണ് മോഹന്‍ദാസിന്റെ വാക്കുകള്‍.
A
അക്കൗണ്ടിലേയ്ക്ക് ലഹരിപ്പണം; എംഡിഎംഎ കേസിൽ പിടിയിലായ രണ്ടാമത്തെ അധ്യാപികയെയും പുറത്താക്കി
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ പിടിയിലായ രണ്ടാമത്തെ അധ്യാപികയെയും പിരിച്ചുവിട്ടു. പേരാമ്പ്ര ബി.ആർ.സിയിലെ സ്‌പെഷ്യൽ എജ്യുക്കേറ്ററായ കൂരാച്ചുണ്ട് സ്വദേശി കാവ്യയെയാണ് പുറത്താക്കിയത്. കരാർ അടിസ്ഥാനത്തിലാണ് കാവ്യ ജോലി ചെയ്തിരുന്നത്. ലഹരിമരുന്ന് വാങ്ങുന്നവര്‍ കാവ്യയുടെ അക്കൗണ്ടിലേക്ക് പണം അയച്ചെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ പിടിയിലായ മറ്റൊരു അധ്യാപികയെയും ബി.ആർ.സി അധികൃതർ പിരിച്ചുവിട്ടിരുന്നു. സ്പെഷ്യലിസ്റ്റ് അധ്യാപികയായ കെ.സി. കീർത്തനയെയാണ് പിരിച്ചുവിട്ടത്. കരാ‌ർ അടിസ്ഥാനത്തിലാണ് കീർത്തനയും ജോലി ചെയ്തിരുന്നത്. കീർത്തനയെ പിരിച്ചുവിടണമെന്ന് എസ്.എസ്.കെ. സംസ്ഥാന പ്രോജക്ട് ഡയറക്ട‌‌‌ർ നിർദേശം നൽകിയതിന് പിന്നാലെയായിരുന്നു നടപടി.
മയക്കുമരുന്ന് വാങ്ങുന്നവർ കാവ്യയുടെ അക്കൌണ്ടിലേക്കായിരുന്നു പണം അയച്ചിരുന്നത്. അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള ലഹരി വ്യാപാരം കഴിഞ്ഞ മാസം 28ന് വടകര സ്വദേശിയെ പിടിയിലായതോടെയാണ് പുറത്ത് വന്നത്. ഈ കേസിലെ അന്വേഷണമാണ് അധ്യാപികമാരിലേക്ക് എത്തിയത്.
പണം ലഭിച്ചാൽ നൽകുന്ന ലൊക്കേഷനിൽ എത്തിയാൽ മറ്റൊരാൾ എത്തി എംഡിഎംഎ നൽകുന്നതായിരുന്നു ഇവരുടെ രീതി. കീർത്തനയുടെ അക്കൌണ്ടിലെത്തിയ പണവും കാവ്യയുടെ അക്കൌണ്ടിലേക്ക് ആയിരുന്നു മാറ്റിയിരുന്നത്.
ഓപ്പറേഷന്‍ തൂഫാന്റെ ഭാ​ഗമായുള്ള പരിശോധനയിലാണ് ലഹരി വില്‍പനയുമായി ബന്ധപ്പെട്ട് കീർത്തന പിടിയിലാകുന്നത്. ഇവരുടെ അക്കൗണ്ട് വഴി വൻ തോതിൽ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് ആവശ്യമുള്ളവര്‍ കീര്‍ത്തനയുടെ അക്കൗണ്ടിലേക്കാണ് പണം അയക്കുകയും മറ്റൊരു വ്യക്തി ആവശ്യക്കാര്‍ക്ക് ലഹരിമരുന്ന് കൈമാറുകയും ചെയ്യുന്നതായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് നടത്തിയ​ അന്വേഷണത്തിൽ വ്യക്തമായി.
രണ്ട് ഗ്രാം എം.ഡി.എം.എയുമായി വടകര ആവിക്കല്‍ ബീച്ച് സ്വദേശി സഫ്‌വാൻ എന്നയാളെ വടകര പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കീർത്തനയിലേയ്ക്ക് അന്വേഷണം നീണ്ടത്. വടകര പോലീസും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്നാണ് കീർത്തനയെ അറസ്റ്റ് ചെയ്തത്.
ലണ്ടന്‍: എസ്എഫ്‌ഐ യുകെ ലണ്ടനില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്. ജനങ്ങളുടെ ശക്തിയെക്കുറിച്ച് ആഗോള പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ വിദ്യാര്‍ത്ഥി പ്രതിഷേധമെന്ന് ഗ്രെറ്റ തുന്‍ബര്‍ഗ് പറഞ്ഞു. ഞായറാഴ്ച ട്രാഫല്‍ഗര്‍ ചത്വരത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് ഗ്രെറ്റ പങ്കെടുത്തത്.
ഈ പ്രതിഷേധ സംഗമത്തിലൂടെ ഇന്ത്യന്‍ യുവതയ്‌ക്കൊപ്പമാണ് ലോകരാജ്യങ്ങളെന്ന് നമ്മള്‍ തെളിയിക്കുകയാണ്. ഇന്ത്യയിലെ വിദ്യാര്‍ത്ഥികളുടെ സമരപോരാട്ടങ്ങള്‍ നമുക്കെല്ലാം അഭിമാനവും പ്രതീക്ഷയും നല്‍കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് നില്‍ക്കുകയാണെങ്കില്‍ എന്തും സാധ്യമാണെന്ന് അവര്‍ തെളിയിച്ചു', ഗ്രെറ്റ തുന്‍ബര്‍ഗ് പറഞ്ഞു.
ബിഹാറിൽ, എകെ-47 ഉപയോഗിച്ച് വിദ്യാര്‍ഥികളെ വെടിവെച്ചു; പൊലീസുകാരന് സസ്‌പെന്‍ഷന്‍
പട്‌ന: ഇക്കഴിഞ്ഞ ശനിയാഴ്ച ബിഹാറിലെ സിവാന്‍ ജില്ലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരെ വെടിയുതിര്‍ത്ത പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. എകെ-47 റൈഫിള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് പൊലീസുകാരനു നേരെ നടപടിയെടുത്തത്. ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തെന്നും തുടര്‍ നടപടികള്‍ പരിശോധിച്ച് സ്വീകരിക്കുമെന്നും ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ശനിയാഴ്ച നടന്ന 'ബിഹാര്‍ ബന്ദി'നിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. പൊലീസും പ്രതിഷേധക്കാരും പലയിടത്തും ഏറ്റുമുട്ടി. വെടിയേറ്റ മൂന്ന് പ്രതിഷേധക്കാര്‍ പട്‌നയിലെ ജയപ്രഭ മെദാന്ദ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില അപകടകരമല്ലെന്നാണ് വിവരം.
വെടിയേറ്റവരില്‍ 15കാരനായ മുഹമ്മദ് ആരിഫുമുണ്ട്. പ്രതിഷേധം നടന്നയിടത്തെ ഒരു കടയില്‍ ജോലിക്കാരനാണ് ആരിഫ്. ബന്ദിനെ തുടര്‍ന്ന് കട പൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കഴുത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തി വെടിയുണ്ട പുറത്തെടുത്തു. നിലവില്‍ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.
സംഭവത്തിന്റെ വിഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്ത ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്ത് എല്ലായിടത്തും സമാന പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുന്നതായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതും രാഹുല്‍ ചൂണ്ടിക്കാട്ടി.
പ്രതിഷേധങ്ങള്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശം;പ്രക്ഷോഭം നടത്തിയെന്ന കാരണത്താല്‍ ലാത്തിച്ചാര്‍ജ് ചെയ്യാനാവില്ല: ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: പ്രക്ഷോഭം നടത്തി എന്നതുകൊണ്ടു മാത്രം ലാത്തിച്ചാര്‍ജ് നടത്തുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി   ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. സമാധാനപരമായും നിയമപരവുമായ പ്രതിഷേധങ്ങള്‍ നടത്താനുള്ള അവകാശം ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് നേരെ പൊലീസ് അമിത ബലപ്രയോഗം നടത്തുന്നുവെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. പൊലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ സ്വതന്ത്രമായി പരിശോധിക്കണമെന്നും പ്രകടനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് രാജ്യത്തുടനീളം ഏകീകൃത പൊലീസ് പ്രോട്ടോക്കോള്‍ ആവശ്യമാണെന്നും കോടതി എടുത്തുപറഞ്ഞു.
പ്രക്ഷോഭം സമാധാനപരമായിരിക്കുന്നിടത്തോളം കാലം അവിടെ പ്രക്ഷോഭം നടക്കുന്നു എന്ന കാരണത്താല്‍ അമിത ബലപ്രയോഗം നടത്താനാവില്ല. അമിത ബലപ്രയോഗം നടന്നിട്ടുണ്ടെങ്കില്‍ അത് സ്വതന്ത്രമായി പരിശോധിക്കണം. ഇത് ഡല്‍ഹിയുടെ മാത്രം കാര്യമല്ല. പ്രോട്ടോക്കോളില്‍ ഏകീകൃതത്വം ആവശ്യമാണ്. പ്രക്ഷോഭം നടന്നു എന്നതുകൊണ്ട് ലാത്തിച്ചാര്‍ജ്ജ് വേണമെന്ന് അര്‍ത്ഥമില്ല. ജനാധിപത്യ പ്രക്രിയയില്‍ അച്ചടക്കം അവിഭാജ്യഘടകമാണ്. വ്യക്തികള്‍ക്ക് ഉണ്ടാകുന്ന പരിക്ക്, അത് പൊലീസുകാര്‍ക്കായാലും വിദ്യാര്‍ത്ഥികള്‍ക്കായാലും, ഒരുപോലെ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച, സീനിയര്‍ അഡ്വക്കേറ്റ് ഗോപാല്‍ ശങ്കരനാരായണന്‍, ചീഫ് ജസ്റ്റിസ് കാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ഈ വിഷയം പരാമര്‍ശിച്ചിരുന്നു. നിലവിലുള്ള പ്രതിഷേധങ്ങളും പൊലീസ് അമിത ബലപ്രയോഗം നടത്തിയതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടി വിഷയത്തില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പുനല്‍കിയിരുന്നു. ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് ബലപ്രയോഗം നടത്തിയത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കാന്‍ ജൂലൈ 22ന് ചീഫ് ജസ്റ്റിസ് വിസമ്മതിച്ചിരുന്നു. എന്നാല്‍ അന്ന് കോടതിക്ക് മുന്നില്‍ ലിസ്റ്റ് ചെയ്ത ഹര്‍ജി ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം പിന്നീട് വ്യക്തമാക്കിയത്
പൊതുപരീക്ഷാ ഭേദഗതി ബിൽ അവതരിപ്പിച്ച് കേന്ദ്രം; ബില്ലിന്മേലുള്ള ചര്‍ച്ച പ്രതിപക്ഷ പ്രതിഷേധത്തില്‍ തടസപ്പെട്ടു
ന്യൂഡൽഹി: ദി പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026 പാർലമെന്റിൽ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് പ്രതിപക്ഷ ബഹളത്തിനിടയിലും ബിൽ അവതരിപ്പിച്ചത്. നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സഭാ നടപടികൾ നിർത്തിവെച്ചു.പൊലീസ് നടപടിയില്‍ അമിത് ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്.
സർക്കാർ പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെടുന്ന വ്യക്തികൾക്കുള്ള ശിക്ഷ 3 മുതൽ 5 വർഷം വരെ തടവെന്നത് 5 മുതൽ 10 വർഷം വരെയായി ഉയർത്താനും, പിഴ തുക 10 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായി വർദ്ധിപ്പിക്കാനും ബിൽ നിർദ്ദേശിക്കുന്നു. പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ആക്ട്, 2026-ന്റെ കരടിന് വെള്ളിയാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
സ്ക്വാഷിൽ അപൂർവ ചരിത്രമെഴുതി അനാഹത് സിങ്; ലോക കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം
ഒട്ടാവ: ലോക ജൂനിയർ സ്ക്വാഷ് ചാംപ്യൻഷിപ്പ് കിരീടം സ്വന്തമാക്കി ചരിത്രമെഴുതി ഇന്ത്യയുടെ അനാഹത് സിങ്. ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരമെന്ന അപൂർവ നേട്ടമാണ് 18കാരി സ്വന്തമാക്കിയത്. കാനഡയിൽ നടക്കുന്ന ചാംപ്യൻഷിപ്പിൽ വനിതാ സിം​ഗിൾസ് ഫൈനലിൽ വിജയം പിടിച്ചെടുത്താണ് അനാഹതിന്റെ ചരിത്ര നേട്ടം. ഇജിപ്തിന്റെ റുഖിയ സലേമിനെ ആണ് അനാഹത് നേരിട്ടുള്ള ​ഗെയിമിൽ വീഴ്ത്തിയത്. ടോപ് സീഡായി ടൂര്‍ണമെന്റ് കളിച്ച താരം അതിനൊത്ത മികവാണ് ഫൈനല്‍ വരെ പുറത്തെടുത്തത്. ഫൈനലിലും എതിരാളിക്ക് ഒരു പഴുതും നൽകാതെയുള്ള സംപൂർണ ആധിപത്യം.
ആദ്യ ഗെയിം തന്നെ 11-3ന് ആധികാരികമായി പിടിച്ചെടുത്ത അനാഹതിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. രണ്ടാം ഗെയിം 11-7നും മൂന്നാം ഗെയിം 11-9നും സ്വന്തമാക്കി. ക്വാർട്ടർ ഫൈനലിൽ ഈജിപ്തിന്റെ ഹബീബ റിസ്‌കിനെയാണ് അനാഹത് തോൽപ്പിച്ചത്. സെമി ഫൈനലിൽ 3-1ന് ഈജിപ്തിന്റെ തന്നെ ബർബ് സമേഹിനേയും മറികടന്നു.
2010ന് ശേഷം വനിതാ ലോക ജൂനിയർ കിരീടം നേടുന്ന ഈജിപ്തുകാരിയല്ലാത്ത ആദ്യ താരമെന്ന റെക്കോർഡും അനാഹതിന്റെ പേരിലായി. ഇതോടെ ഈജിപ്തിന്റെ 15 വർഷത്തെ കുതിപ്പിനും ഇന്ത്യൻ താരം വിരാമമിട്ടു. 2010ൽ അമേരിക്കയുടെ അമാൻഡ ഷോബിയാണ് കിരീടം നേടിയത്. അതിനു ശേഷം ഈജിപ്തിന്റെ അപ്രമാദിത്വമായിരുന്നു.
ഇതിന് മുമ്പ് ലോക ജൂനിയർ ചാംപ്യൻഷിപ്പിൽ ജോഷ്‌ന ചിന്നപ്പയുടെ പേരിലായിരുന്നു ഇന്ത്യയുടെ മികച്ച പ്രകടനം. 2005ൽ ജോഷ്‌ന ഫൈനലിലെത്തിയിരുന്നു. നേരത്തെ അനാഹത് സെമി ഫൈനൽ വിജയിച്ചപ്പോൾത്തന്നെ പുതിയ ചരിത്രം കുറിച്ചിരുന്നു. ഇന്ത്യയുടെ 21 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ഡൽഹി താരം ഫൈനലിലെത്തിയത്.
വീണ്ടും സൂര്യവംശിയുടെ വെടിക്കെട്ട്, ഫിഫ്റ്റി; സിംബാബ്‌വെക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് മികച്ച ജയം
ഹരാരെ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന മൂന്നാം മത്സരത്തില്‍ 35 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. വൈഭവ് സൂര്യവംശിയുടെ (49 പന്തില്‍ 81) ഇന്നിംഗ്‌സാണ് തുണയായത്. ഇഷാന്‍ കിഷന്‍ (29), റിങ്കു സിംഗ് (25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ മായങ്ക് യാദവ്, രണ്ട് പേരെ പുറത്താക്കിയ യാഷ് താക്കൂര്‍ എന്നിവാരണ് സിംബാബ്‌വെയെ തകര്‍ത്തത്.
43 പന്തില്‍ 54 റണ്‍സെടുത്ത് പുറത്താവാതെ നിന്ന റയാന്‍ ബേളാണ് സിംബാബ്‌വെയുടെ ടോപ് സ്‌കറോറര്‍. വെസ്ലി മധെവേരെ (28), ബെന്‍ കറന്‍ (20), ഡിയോണ്‍ മെയേഴ്‌സ് (19), ബ്രാഡ് ഇവാന്‍സ് (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. നേരത്തെ, ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തത് കണ്ടാണ് മൂന്നാം ടി20 മത്സരം തുടങ്ങിയത്. നേരിട്ട നാലാം പന്തില്‍ തന്നെ താരം പുറത്തായി. രണ്ട് റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. പിന്നാലെ വൈഭവ് - ഇഷാന്‍ കിഷന്‍ (26 പന്തില്‍ 29) സഖ്യം 75 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ഇന്ത്യക്ക് തുണയായത്.
എന്നാല്‍ കിഷന്‍ 11-ാം ഓവറില്‍ മടങ്ങി. തൊട്ടുപിന്നാലെ 15-ാം ഓവറില്‍ വൈഭവും പവലിയനില്‍ തിരിച്ചെത്തി. 49 പന്തുകള്‍ മാത്രം നേരിട്ട താരം നാല് സിക്‌സും എട്ട് ഫോറും നേടിയിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കാവട്ടെ (18 പന്തില്‍ 27) അവസാനം വരെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചതുമില്ല. പിന്നീട് തിലക് വര്‍മ (11) - റിങ്കു സിംഗ് (25) സഖ്യം കൂട്ടിചേര്‍ത്ത 28 റണ്‍സ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. അഞ്ച് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. സിംബാബ്‌വെക്ക് വേണ്ടി ബ്രാഡ് ഇവാന്‍സ് രണ്ട് വിക്കറ്റെടുത്തു.
നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ പരീക്ഷാ പരിഷ്കാരങ്ങൾക്കായുള്ള ഉന്നതാധികാര ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു
ഡൽഹി:വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കേന്ദ്രം. ഇൻഫോസിസ് സഹ സ്ഥാപകനായ നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം വഴിയാണ് വിശദമാക്കിയത്. പരീക്ഷകളുടെ വിശ്വാസ്യത നിലനിറുത്താനുള്ള നിർദ്ദേശങ്ങൾ ടാസ്ക് ഫോഴ്സ് തയ്യാറാക്കും. എൻടിഎ പരീക്ഷകൾ ഉടച്ചു വാർക്കാൻ ആറംഗ ടാസ്ക് ഫോഴ്സിൽ ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥും ഉൾപ്പെടുന്നുണ്ട്. രാജ്യത്തെ പരീക്ഷാ സംവിധാനം കൂടുതൽ വിശ്വസനീയവും സുതാര്യവും സാങ്കേതിക വിദ്യയിലധിഷ്ഠിതവുമാക്കുന്നതിനായാണ് നീക്കം. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് നൽകിയ വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഈ പ്രധാന തീരുമാനം വ്യക്തമാക്കിയത്. ക്രമക്കേടുകളിൽ പങ്കാളികളായവരെ ജയിലിലടച്ചിട്ടുണ്ടെന്നും വേഗത്തിലുള്ള വിചാരണയ്ക്കായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപുറമെ, പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിന് കർശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിർമ്മാണങ്ങളിലേക്ക് പാർലമെന്റ് കടക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ നയത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ നായകൻ കെ ശ്രീകാന്ത്. 2026 ടി20 ലോകകപ്പിലെ പ്ലെയർ ഓഫ് ദ ടൂർണമെന്റായ സഞ്ജു സാംസണെ വെറും മൂന്ന് മോശം പ്രകടനങ്ങൾക്ക് പിന്നാലെ ടീമിൽ നിന്ന് ഒഴിവാക്കിയപ്പോൾ, സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ നടത്തിയിട്ടും അഭിഷേക് ശർമയ്ക്ക് തുടർച്ചയായി അവസരങ്ങൾ നൽകുന്നത് എന്തുകൊണ്ടാണെന്ന് ശ്രീകാന്ത് ചോദിച്ചു.
സിംബാബ്‌വെയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ അഭിഷേക് ശർമ വീണ്ടും നിരാശപ്പെടുത്തിയതിന് പിന്നാലെയാണ് ശ്രീകാന്തിന്റെ പ്രതികരണം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്ത് ഇന്ത്യൻ ടീം മാനേജ്മെന്റിനെ ചോദ്യം ചെയ്തത്. "ലോകകപ്പിന് ശേഷം കുറച്ച് ഇന്നിങ്‌സുകൾ ഒഴിച്ച് നിർത്തിയാൽ പിന്നെ  അഭിഷേകിന്റെ അന്താരാഷ്ട്ര റെക്കോർഡ് അത്ര മികച്ചതല്ല. എന്നാൽ സഞ്ജു സാംസണാണ് ലോകകപ്പിലെ ഏറ്റവും മൂല്യമേറിയ താരം. എന്നിട്ടും സഞ്ജുവിന് അവസരം ലഭിക്കുന്നില്ല. അഭിഷേകിന് ഇത്രയും അവസരങ്ങൾ ലഭിക്കുന്നത് എന്തുകൊണ്ട്?" ശ്രീകാന്ത് ചോദിക്കുന്നു.
"അഭിഷേകിന് ഇത്രയും നീണ്ട അവസരം നൽകുന്നുണ്ടെങ്കിൽ, സഞ്ജുവിനും അതേ അവസരം നൽകേണ്ടതല്ലേ? എന്തുകൊണ്ടാണ് ഒരാൾക്ക് ഒരു രീതിയും മറ്റൊരാൾക്ക് മറ്റൊരു രീതിയും സ്വീകരിക്കുന്നത്? ഇത് വളരെ ന്യായമായ ചോദ്യമാണ്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2026 ടി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു സാംസൺ ടൂർണമെന്റിലെ 'പ്ലെയർ ഓഫ് ദ ടൂർണമെന്റ്' പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. എന്നാൽ ലോകകപ്പിന് പിന്നാലെ അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരെ ടി20 പരമ്പരയിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്നതോടെ സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കി. ഇതാണ് ഇപ്പോൾ ശ്രീകാന്ത് ഉൾപ്പെടെയുള്ള മുൻ താരങ്ങൾ ചോദ്യം ചെയ്യുന്നത്
സിജെപി പാർലമെന്റ് മാർച്ചിനെ നേരിട്ടതിൽ ഗുരുതര വീഴ്ച ; പെല്ലറ്റ് ഗൺ പ്രയോഗത്തിന് ആർഎഎഫ് നിയന്ത്രണം ഏർപ്പെടുത്തി
ദില്ലിയിലെ സി ജെ പി സമരത്തെ നേരിട്ടതിൽ ഗുരുതര വീഴ്ചയെന്ന് ആർ എ എഫ് വിലയിരുത്തൽ. വിദ്യാർഥി പ്രതിഷേധത്തിലേക്ക് പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട സാഹചര്യം സി ജെ പിയുടെ പാർലമെന്റ് മാർച്ചിലില്ലായിരുന്നുവെന്നാണ് സേനയുടെ ആഭ്യന്തര അവലോകനത്തിലെ കണ്ടെത്തൽ. സേനാംഗങ്ങളും സ്വയം സുരക്ഷയ്ക്കുളള മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ആർ എഫ് എഫ് വിലയിരുത്തി. മാർച്ചിനെ നിയന്ത്രിക്കാൻ വിന്യസിച്ച ഉദ്യോഗസ്ഥർക്ക് മതിയായ നിർദ്ദേശങ്ങൾ നൽകിയില്ലെന്നും കണ്ടെത്തലുണ്ട്. സേനാംഗങ്ങൾ പലരും സ്വയം സുരക്ഷയ്ക്കുള്ള മാനദണ്ഡങ്ങളും പാലിച്ചില്ല. ഇതേ തുടർന്ന് ഇനി ഒരു നിർദേശം ഉണ്ടാകുന്നത് വരെ പെല്ലറ്റ് ഗൺ അടക്കം ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.
ഇനിയൊരു നിർദേശമുണ്ടാകും വരെ പെല്ലറ്റ് ഗൺ, ഇലക്ട്രിക് ഷീൽഡ്, ആൻഡ് റയറ്റ് ഗൺ എന്നിവ ഉപയോഗിക്കരുതെന്നും സേനാ നടപടികളെ വിലയിരുത്താൻ ആ ർ എഫ് ഇൻസ്പെക്ടർ ജനറൽ വിളിച്ച യോഗത്തിൽ നിർദേശം നൽകി. ദ്രുത കർമ്മ സേനയുടെ പ്രവർത്തനത്തെ കുറിച്ച് പ്രൊഫഷണൽ വിലയിരുത്തലുണ്ടാകുമെന്ന് സി ആർ പി എഫ് ഡി ജി ഗ്യാനേന്ദ്ര പ്രതാപ് സിങും വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പെല്ലറ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. കല്ലേറിൽ സേനംഗങ്ങൾക്കും പരിക്കേറ്റു. അതേസമയം സമരത്തിനിടെ പരിക്കേറ്റ ആർ എം എൽ ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ നില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി വൃത്തങ്ങളറിയിച്ചു.
കുറ്റിപ്പുറം അപകടം: അമിത വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ടു; യാത്രക്കാരെ പുറത്തെത്തിച്ചത് ബസ് വെട്ടിപ്പൊളിച്ച്‌
മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പന്തീരാക്കാവ് സ്വദേശിയാണ് മരിച്ചത്. അപകടത്തിന്റെ വ്യാപ്തി വലുതാണെന്നാണ് സംഭവസ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. ബസിലുണ്ടായ 26 പേര്‍ക്കും പരിക്കേറ്റു. ബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടമുണ്ടായ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്നും നാട്ടുക്കാരുടെ പെട്ടെന്നുള്ള ഇടപെടല്‍ കാരണം പരിക്കേറ്റവരെ കൃത്യസമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞെന്നും പൊലീസ് അറിയിച്ചു.
അമിതവേഗത്തില്‍ വന്ന ബസ് ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നുവെന്ന് തിരൂര്‍ ഡിവൈഎസ്പി സിദ്ദിഖ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വാഹനം ഇറക്കത്തിലേക്കാണ് വരുന്നത്, മാത്രമല്ല വളവുള്ള റോഡാണ് അതിനാല്‍ അമിത വേഗതയില്‍ വന്നാല്‍ അപകടം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംഭവ സമയത്ത് മഴ പെയ്തതും അപകടത്തിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമരം സമ്പൂർണ വിജയം, ഉന്നയിച്ചആവശ്യങ്ങളെല്ലാം അംഗീകരിച്ചു; സമരം പിൻവലിക്കുന്നുവെന്ന് സിജെപി
നീറ്റ് സമരവുമായി ബന്ധപ്പെട്ട് തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്ര പ്രതിനിധി സംഘം അംഗീകരിച്ച സാഹചര്യത്തിൽ പ്രക്ഷോഭം പിൻവലിക്കുന്നതായ് സിജെപി വക്താക്കൾ അറിയിച്ചു.സൗരവ് ദാസും അശുതോഷ് റാങ്കെയുമാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിനിധികളായി പങ്കെടുത്തത്.
പ്രശ്നപരിഹാരത്തിനായി നടന്ന ചർച്ചക്കു ശേഷമാണ് സിജെപി പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്.മൂന്നു ആവശ്യങ്ങളോടും കേന്ദ്രത്തിന് അനുകൂല നിലപാടാണ്. ധർമ്മേന്ദ്ര പ്രധാൻ സ്വയം രാജിവച്ചു ഒഴിഞ്ഞു കഴിഞ്ഞു.  വിദ്യാർഥികള്‍ക്കെതിരായ കേസുകള്‍ പിൻവലിക്കാമെന്ന് മന്തിമാരായ ജിതേന്ദ്ര സിംഗും ജെ പി നഢ്ഢയും ഉറപ്പു നൽകിയതായി  സിജെപി വക്താക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.നീറ്റ് പരീക്ഷയെ ചൊല്ലി ഝീവൻ ത്യജീക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ  കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നകാര്യവും അനുകൂലമായി പരിക്കാമെന്ന് മന്ത്രിമാർ വാക്കു നൽകി.
കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് ഇന്നും യോഗം നടന്നത്. ചര്‍ച്ചയ്ക്ക് നിഷ്പക്ഷ വേദി വേണമെന്ന സിജെപിയുടെ ആവശ്യം അംഗീകരിച്ചാണ് കേന്ദ്രം കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചത്.
തിരിച്ചു പോകാൻ സമയമായില്ല, രണ്ട് ആവശ്യങ്ങൾ കൂടി അംഗീകരിച്ച് കിട്ടേണ്ടതുണ്ട്: അഭിജീത് ദിപ്കെ
ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയെ സ്വാഗതം ചെയ്ത കോക്രോച്ച് ജനതാ പാർട്ടിയുടെ സ്ഥാപക പ്രസിഡൻ്റ് അഭിജീത് ദിപ്കെ ,തങ്ങൾ ഉന്നയിച്ച മൂന്ന് ആവശ്യങ്ങളിൽ രണ്ടെണ്ണം ബാക്കിയിണ്ടെന്നും അതു കൂടി അംഗീകരിച്ച് കിട്ടണമെന്നും ആവശ്യപ്പെട്ടു. "ഭയപ്പെടേണ്ട ആവശ്യമില്ല. ഇതാണ് ജനാധിപത്യം. അദ്ദേഹം രാജിവച്ചു, പക്ഷേ ഞങ്ങൾക്ക് രണ്ട് ആവശ്യങ്ങൾ കൂടിയുണ്ട്. ഞങ്ങൾ ഇങ്ങനെ പോകില്ല. ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചു. എന്നാൽ ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം. അവർക്ക് അത് ലഭിക്കണം. ആ കുടുംബങ്ങൾക്കെല്ലാം ഒരു കോടി രൂപ നഷ്ടപരിഹാരം. രണ്ടാമതായി, 20-ാം തീയതി പ്രവർത്തിച്ച ഈ പോലീസ് ഗുണ്ടകൾ. അതിന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. ഓർക്കുക, പാറ്റകളെ അനാവശ്യമായി പ്രകോപിപ്പിക്കരുത്, ദീപ്കെ മുന്നറിയിപ്പ് നൽകി.
പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാൻ്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി. പ്രധാനെ വകുപ്പ് മാറ്റുന്നകാര്യം  പ്രധാനമന്ത്രിയുടെ പരിഘണനയിൽ ഉണ്ടായിരുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തിരുന്നു. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് രാജി.
ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. പ്രധാനെ മാറ്റുന്നത് കൂടുതൽ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുമെന്നായിരുന്നു സർക്കാരിൻ്റെ വിലയിരുത്തൽ.
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് സിജെപി രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സംഘടന പ്രഖ്യാപിച്ചു. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി. പൊലീസിന്റെ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും സമരവേദിയിലേക്ക് ആളുകളെത്തുന്നത് തുടരുകയാണ്.
ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്നാണ് സൂചന. മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉച്ചയ്ക്ക് നടക്കുന്ന നിർണായക ചർച്ചയിൽ കേന്ദ്രസർക്കാർ സിജെപിയെ അറിയിക്കും. പ്രധാനെ മാറ്റുന്നത് കൂടുതൽ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. അതേസമയം, ഡൽഹിയിൽ ഉണ്ടായ സംഘർഷത്തിന് പിന്നാലെ ഡൽഹി പോലീസ് തങ്ങളുടെ ആദ്യ വാർത്താസമ്മേളനം ഉടൻ നടത്തുമെന്നും അക്രമത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പ്രദർശിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പ്രതിഷേധങ്ങൾക്കിടെ, കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും സമവായവും ചർച്ചയുമാണ് വേണ്ടതെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. ജന്തർ മന്ദറിൽ സുരക്ഷ വർദ്ധിപ്പിച്ച് കൂടുതൽ ബാരിക്കേഡുകൾ നിരത്തിയിട്ടുണ്ട്. മുൻകരുതൽ നടപടിയായി 18 മെട്രോ സ്റ്റേഷനുകൾ ഇന്നും അടച്ചിടും.
വിദ്യാഭ്യാസ മന്ത്രി രാജിവെക്കില്ല; ധർമേന്ദ്ര പ്രധാനൊപ്പം ഉറച്ച് നിൽക്കാൻ ബിജെപി
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ല. നിലപാടിൽ ഉറച്ച് നിൽക്കാനുള്ള തീരുമാനവുമായി സർക്കാരും ബിജെപിയും. ധർമേന്ദ്ര പ്രധാനൊപ്പം ഉറച്ച് നിൽക്കാനും സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്നുമാണ് ബിജെപിയുടെ തീരുമാനം. കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിംഗും ജെ പി നദ്ദയുമായി നടത്തിയ ചർച്ചയിലും ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം ഒഴിച്ചുള്ള സിജെപി നേതാക്കളുടെ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നു. ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യത്തിൽ തീരുമാനം എടുക്കാൻ നാളെ ഉച്ചവരെ കേന്ദ്ര സർക്കാർ സാവകാശം തേടിയിരുന്നു.
നേരത്തെ കോക്രോച്ച് ജനതാ പാർട്ടി പ്രതിനിധികളും കേന്ദ്രമന്ത്രിമാരുമായുളള ചർച്ച പരാജയപ്പെട്ടിരുന്നു. കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിലായിരുന്നു കേന്ദ്രസര്‍ക്കാരിന്റെയും സിജെപിയുടെയും പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയത്. സൗരവ് ദാസും അശുതോഷ് റാങ്കെയുമാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിനിധികളായി പങ്കെടുത്തത്. ചര്‍ച്ചയില്‍ മൂന്ന് ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവെച്ചത്. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം എന്നതായിരുന്നു പ്രധാന ആവശ്യം.
ഇതിനിടെ ഓൺലൈനിൽ പ്രചരിക്കുന്ന ഒറു വീഡിയോ രസകരമാണ്...2024 ജൂൺ 24 ന്, ധർമ്മേന്ദ്ര പ്രധാൻ ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്യാൻ വന്നപ്പോൾ, നീറ്റ്, നീറ്റ്, നാണക്കേട്, നാണക്കേട് എന്ന മുദ്രാവാക്യം മുഴങ്ങിക്കൊണ്ടിരുന്നു... അന്ന് ധർമ്മേന്ദ്ര പ്രധാന് എന്തെങ്കിലും ധാർമ്മികതയുണ്ടായിരുന്നെങ്കിൽ, ചോദ്യപേപ്പർ ചോർച്ച അദ്ദേഹം വേരോടെ ഇല്ലാതാക്കുമായിരുന്നു. രണ്ട് വർഷത്തിന് ശേഷം, ഇന്ന് 2026 ജൂലൈ 24 ആണ്. പ്രധാൻ്റെ രാജിയോടെ എന്ത് സംഭവിക്കുമെന്ന് പറയുന്ന ആളുകൾക്ക് മറുപടി നൽകാൻ ഈ വീഡിയോ കാണുക.
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രതിഷേധ പ്രകടനത്തിന് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിര്‍ത്തിയ രാഹുല്‍, സര്‍ക്കാര്‍ നുണ പറയുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
തിങ്കളാഴ്ച നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചില്ലെന്ന് പൊലീസും സര്‍ക്കാരും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്നാല്‍, വൈദ്യപരിശോധനയില്‍ പെല്ലറ്റ് മുറിവുകള്‍ സ്ഥിരീകരിച്ച നിരവധി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവരില്‍ ഒരാളായ 19കാരന്‍ സാഹില്‍ ലോച്ചാബിനെ ഒപ്പം നിര്‍ത്തിയാണ് വെള്ളിയാഴ്ച രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കണ്ടത്. സാഹിലിൻ്റെ മുഖത്തും ശരീരത്തിലും പെല്ലറ്റ് ഏറ്റതിൻ്റെ മുറിവുകള്‍ വ്യക്തമായിരുന്നു.
പെല്ലറ്റ് പ്രയോഗിച്ചതിൻ്റെ തെളിവ് സാഹിലിൻ്റെ ശരീരത്തിലുണ്ടെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, സാഹിലിൻ്റെ ടി-ഷര്‍ട്ട് ഉയര്‍ത്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ചു. മുഖത്തും കൈയിലും ഉള്‍പ്പെടെ ശരീരത്തിൻ്റെ വിവിധ ഭാഗത്തുള്ള പെല്ലറ്റ് മുറിവുകള്‍ രാഹുല്‍ ചൂണ്ടിക്കാണിച്ചു. കേന്ദ്ര സര്‍ക്കാര്‍ കള്ളം പറയുന്നത് അവസാനിപ്പിക്കണമെന്നും ഇന്ത്യയുടെ ഭാവി തലമുറയ്ക്ക് നേരെയാണ് അവര്‍ തോക്കെടുത്തിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദം;എൻടിഎയിൽ വൻ അഴിച്ചു പണി, 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ പ്രതിഷേധം ശക്തമായതോടെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ)യില്‍ വന്‍ അഴിച്ചുപണിയുമായി കേന്ദ്രം. എന്‍ടിഎയില്‍ നിന്ന്‌ 47 ഉദ്യോഗസ്ഥരെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു.എന്‍ടിഎയുടെ പ്രവര്‍ത്തനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതിന് പുറമേ, ചില ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടികളും ഉണ്ടായേക്കും. 39 തസ്തികകള്‍ അനുവദിച്ചിട്ടും എന്‍ടിഎയില്‍ 24 സ്ഥിരം ജീവനക്കാരെ മാത്രമേ ഉള്ളൂവെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയം ലോക്സഭയെ അറിയിച്ചിരുന്നു. ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 73 കരാര്‍ ജീവനക്കാരെയും 124 ഔട്ട്സോഴ്സ് ജീവനക്കാരെയും ആശ്രയിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.
സിജെപി സമരം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയില്‍ സര്‍ക്കാര്‍ നിലപാട് നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍. രാജി ഒഴികെയുള്ള ആവശ്യങ്ങള്‍ തല്ക്കാലം പരിഗണിക്കാമെന്ന് സിജെപി നേതാക്കളുമായുള്ള ചര്‍ച്ചയില്‍ മന്ത്രിതല സമിതി അറിയിച്ചത്. രാജിയില്ലെങ്കില്‍ ഒത്തുതീര്‍പ്പില്ലെന്ന് സിജെപി പ്രഖ്യാപിച്ചതോടെ ചര്‍ച്ച തീരുമാനാകാതെ പിരിഞ്ഞു.
കേന്ദ്രം സോനം വാങ്ചുക്കിനെ കിഡ്നാപ്പ് ചെയ്തു: അഭിജിത് ദീപ്കെ
ഡൽഹി:"ഈ ആളുകൾ സോനത്തെ തട്ടിക്കൊണ്ടുപോയതാണെന്ന് ഞാൻ കരുതുന്നു. ജെ.പി. നദ്ദയ്ക്ക് അദ്ദേഹത്തെ കാണാൻ കഴിഞ്ഞു, പക്ഷേ ഒരു പ്രതിപക്ഷ എംപിക്കും അദ്ദേഹത്തെ കാണാൻ അനുവാദമുണ്ടായിരുന്നില്ല. ഞങ്ങളുടെ ടീം അംഗങ്ങളും പോയി, പക്ഷേ അവർക്ക് അദ്ദേഹത്തെ കാണാൻ അനുവാദമുണ്ടായിരുന്നില്ല. അതിനാൽ, സർക്കാർ ഒരു തരത്തിൽ സോനത്തെ തട്ടിക്കൊണ്ടുപോയി..." എന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു,
സമര രീതിയെ ചൊല്ലി സോനം വാങ്ചുക്കും സിജെപിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടോ എന്ന ചോദ്യമാണ് പ്രധാനമായും ഉയർന്നത്. ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജപി നേതാവ് സൗരവ് ദാസ് വ്യക്തമാക്കുകയുണ്ടായി . ഇതെ ചോദ്യം സിജെപി  സ്ഥാപക നേതാവ് അഭിജീത് ദിപ്കെയോട് ചോദിച്ചപ്പോഴാണ് അദ്ദേഹം കേന്ദ്ര സർക്കാരിന് നേരെ വിരൽ ചൂണ്ടിയത്.
സോനം വാങ്ചുക്കിന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ  നന്ദി പറഞ്ഞു. രാജ്യത്തിന്‍റെ മനസ്സാക്ഷിയെ തൊട്ടുണർത്തിയ പോരാട്ടമാണ് വാങ്ചുക് നടത്തിയതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 26 ദിവസത്തെ നിരാഹാരത്തിനൊടുവിൽ അദ്ദേഹം സമരം അവസാനിപ്പിച്ചതിൽ ആശ്വാസവും നന്ദിയുമുണ്ടെന്നും സ്വന്തം ജീവൻ പണയം വെച്ച് പോരാടിയ അദ്ദേഹത്തിൻ്റെ ജീവൻ രാജ്യത്തിന് ഏറെ വിലപ്പെട്ടതാണെന്നും ദിപ്കെ പറഞ്ഞു. ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം തുടരുമെന്ന് കൊക്ക്റോച്ച് ജനതാ പാർട്ടി അറിയിച്ചു .
വാങ്ചുക്കിന്‍റെ ആരോഗ്യം സംബന്ധിച്ച് ആശങ്ക ഉണ്ടായിരുന്നുവെന്നും 11 കിലോയോളം ഭാരമാണ് കുറഞ്ഞതെന്നും സൗരവ് ചൂണ്ടിക്കാട്ടി. വാങ്ചുക്കിന്റെ ത്യാഗം പാഴാകാതെ ഈ സമരത്തെ അന്തിമ ലക്ഷ്യത്തിലെത്തിക്കുമെന്ന് സിജെപി വക്താവ് വ്യക്തമാക്കി.
മന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ചു നിന്നതായി സിജെപി; കേന്ദ്ര തീരുമാനം നാളെ
ന്യുഡെൽഹി- നീറ്റ് സമരവുമായി ബന്ധപ്പെട്ട് തങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്ര പ്രതിനിധി സംഘത്തെ അറിയിച്ചതായി സിജെപി. പ്രശ്നപരിഹാരത്തിനായി നടന്ന ചർച്ചക്കു ശേഷമാണ് സിജെപി പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്. രണ്ട് ആവശ്യങ്ങളോട് കേന്ദ്രത്തിന് അനുകൂല നിലപാടാണ്. ധർമ്മേന്ദ്ര പ്രധാനെ മാറ്റുന്ന കാര്യത്തിൽ നാളെ തീരുമാനം അറിയിക്കും. നാളെയും ചർച്ച നടക്കും. വിദ്യാർഥികള്‍ക്കെതിരായ കേസുകള്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. മന്ത്രിയുടെ രാജിയെന്ന ആവശ്യത്തിൽ ഉറച്ചു നിന്നതായും സിജെപി പ്രതിനിധികള്‍ അറിയിച്ചു.
സിജെപി പ്രതിനിധികളുമായി നടത്തിയ ചർച്ച സൗഹാർദ്ദപരമായിരുന്നുവെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. ചർച്ച നാളെയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് യോഗം നടന്നത്. ചര്‍ച്ചയ്ക്ക് നിഷ്പക്ഷ വേദി വേണമെന്ന സിജെപിയുടെ ആവശ്യം അംഗീകരിച്ചാണ് കേന്ദ്രം കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചത്. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്നുവരുന്ന പ്രതിഷേധ സമരം 35-ാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ചര്‍ച്ച നടക്കുന്നത്.
ഭൂമിക്കാരൻ ജേപ്പിയുടെ നടത്തം മോക്ഷം കിട്ടാനല്ല, പൊതുശൗചാലയങ്ങളിലെ പണപ്പിരിവ് അവസാനിപ്പിക്കാൻ
ശുദ്ധമായ കുടിവെള്ളവും ശുചിത്വമുള്ള പൊതുശൗചാലയങ്ങളും നാട്ടിൽ യഥേഷ്ടം സൗജന്യമായി ഒരുക്കണം എന്ന ആവശ്യപ്പെട്ട് ഭൂമിക്കാരൻ ജേപ്പി ജൂലൈ ഒന്നിന് കാസർഗോഡ് നിന്നും പദയാത്ര ആരംഭിച്ചതാണ്. ഇപ്പോൾ കൊല്ലം ജില്ലയിലെത്തി, ജൂലൈ 31 ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമാപിക്കും. സമാപനത്തോടനുബന്ധിച്ച് സാഹിത്യ സാംസ്കാരിക പ്രവർത്തകർ സമരജ്വാല തെളിക്കും.
പൊതു ശൗചാലയങ്ങളിലെ ശുചീകരണ തൊഴിലാളികളെ സർക്കാർ നിയമിക്കണം എന്നും ജനങ്ങളിൽ നിന്നും പണം പിരിക്കുന്നത് അവസാനിപ്പിക്കണം എന്നുമുള്ള ആവശ്യം അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോഴത്തെ മുഖ്യമന്ത്രിയും നിയമസഭാ സ്പീക്കറും ആരോഗ്യ വകുപ്പ് മന്ത്രിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഒപ്പിട്ടതിന്റെ ഫോട്ടോ പതിച്ച പ്ലക്കാർഡ് കഴുത്തിൽ തൂക്കിയാണ് പദയാത്ര.  ദിവസം രാവിലെ ആറ് മണിമുതൽ വൈകുന്നേരം ആറ് മണിവരെ ശരശരി  20 കിലോമീറ്റർ ലക്ഷ്യമിട്ടാണ് നടക്കുന്നത്. പദയാത്ര ആലുവയിൽ എത്തിയപ്പോൾ മുഖ്യമന്ത്രിയെ വസതിയിലെത്തി കണ്ട് സംസാരിച്ചു. ബസ് വെയിറ്റിംഗ് ഷെഡ് നിർമ്മാണതുകകൊണ്ട് ശൗചാലയങ്ങളുൾപ്പെടെ നിർമ്മിച്ച് പരിപാലിക്കാൻ പലരും പ്രൊപ്പോസലുകൾ നൽകിയിട്ടുണ്ട്.
യാത്രയിൽ ഉടനീളം തെരുവോരങ്ങളിൽ നാടൻ ഫലവൃക്ഷങ്ങൾ നട്ടും പച്ചക്കറി വിത്തുകൾ ശേഖരിച്ചും വിതരണം ചെയ്തും കർഷകരേയും സാംസ്കാരിക വിദ്യാഭ്യാസ മനുഷ്യാവകാശ ജീവകാരുണ്യ പ്രവർത്തകരെ അറിഞ്ഞുമാണ് ഭൂമിക്കാരൻ ജേപ്പിയുടെ ശുചിത്വബോധനപദയാത്ര. ശുചിത്വബോധനം നൽകാൻ ലക്ഷ്യമിടുന്നത് വിദ്യാർത്ഥികൾക്കോ പൊതുജനത്തിനോ മാത്രമല്ല, ജനപ്രതിനിധികൾക്ക്കൂടിയാണ്.  പരസ്പരാനന്ദ ബന്ധുത്വജീവിത സന്ദേശം ഉൾക്കൊള്ളുന്ന ഭൂമിക്കാരൻ ലിറ്റിൽ മാഗസിൻ യാത്രയിലൂടെ സൗജന്യമായി വിതരണം ചെയ്യുന്നുമുണ്ട്.
ഓരോ ദിവസവും യാത്ര ആരംഭിക്കുമ്പോഴും അവസാനിപ്പിക്കുമ്പോഴും ആ പ്രദേശത്ത് ഒരു സൗഹൃദസംഗമം ഒരുക്കുന്നുണ്ട്.
ശുചിത്വമുള്ള പൊതുശൗചാലയങ്ങൾ നാട്ടിൽ യഥേഷ്ടം ഒരുക്കണം എന്ന് ആവശ്യപ്പെട്ട് ജേപ്പിയും ജീവിതപങ്കാളി ശ്രീകലയും 2013-2018 കാലയളവിൽ അഞ്ച് തവണ കേരളപദയാത്ര നടത്തിയതിനെ തുടർന്നാണ് പത്രങ്ങളും തദേശഭരണകൂടങ്ങളും ശുചിത്വമുള്ള ശൗചാലയങ്ങൾ ഗൗരവമായി ചർച്ച ചെയ്തതും കൂടുതലായി ആരംഭിച്ചതും.കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ പഞ്ചായത്തിലെ വേളമാനൂർ ആണ് ഭൂമിക്കാരൻ ജേപ്പിയുടെ സ്വദേശം.
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്കും ക്രമക്കേടുകൾക്കുമെതിരെ രാജ്യതലസ്ഥാനത്ത് വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധങ്ങളിൽ നിലപാട് വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. സമാധാനപരമായ രീതിയിൽ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച ഗിൽ, വിദ്യാർഥികളുടെ താത്പര്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഗിൽ തന്റെ നിലപാട് പങ്കുവെച്ചത്.
വിദ്യാഭ്യാസമാണ് രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്നത്. ഒരു യുവ ഇന്ത്യക്കാരൻ എന്ന നിലയിൽ വരാനിരിക്കുന്ന തലമുറയുടെ സ്വപ്നങ്ങൾക്കും പഠനത്തിനും വലിയ പ്രാധാന്യമുണ്ടെന്ന് ഗിൽ കുറിച്ചു.
സിജെപി സമരത്തിന് പിന്തുണ;വേടൻ നടത്തിയ പരിപാടിക്കെതിരെ കേസെടുത്ത് പൊലീസ്
കൊച്ചി: ദില്ലിയിലെ സിജെപി സമരത്തിന് പിന്തുണ അറിയിച്ച് കൊച്ചിയിൽ റാപ്പർ വേടന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്കെതിരെ കേസെടുത്ത് പൊലീസ്. മാനേജർ വിഗ്നേഷിനും കണ്ടാൽ അറിയുന്ന 90 പേർക്കെതിരെയും ആണ് കേസ്. ഗതാഗത തടസ്സമുണ്ടാക്കി പരിപാടി നടത്തിയതിനാണ് എറണാകുളം സൗത്ത് പോലീസ് കേസെടുത്തത്.
നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; രാജ്യത്തിന്റെ മനസാക്ഷിയെ തൊട്ടുണർത്തിയ ത്യാഗത്തിന് നന്ദിയെന്ന് അഭിജിത് ദിപ്കെ
ഡൽഹി: സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് 26 ദിവസം നീണ്ടുനിന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ വെച്ച് കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ഡോ. ജിതേന്ദ്ര സിംഗ്, ലഡാക്കിലെ അപെക്സ് ബോഡിയിലെ മുതിർന്ന നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചത്.
വിവിധ വിഷയങ്ങളിൽ സർക്കാരുമായി നടത്തിയ ദീർഘനാളത്തെ ചർച്ചകൾക്കും, രാജ്യത്ത് ഉണ്ടാകാൻ സാധ്യതയുള്ള അക്രമസംഭവങ്ങൾ ഒഴിവാക്കുന്നതിനുമാണ് സമരം അവസാനിപ്പിക്കുന്നതെന്ന് വാങ്ചുക് എക്സിലൂടെ വ്യക്തമാക്കി. സോനം വാങ്ചുക് സമരം അവസാനിപ്പിച്ചതിനെത്തുടർന്ന്, ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പാലിച്ച് അദ്ദേഹം എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് ആശംസിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
സമരം അവസാനിപ്പിക്കാൻ 65 പാർലമെന്റ് അംഗങ്ങൾ തന്നോട് അഭ്യർത്ഥിച്ചിരുന്നതായും, സമാധാനപരമായ പ്രതിഷേധങ്ങളിലേക്ക് സാമൂഹികവിരുദ്ധർ കടന്നുകയറാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും വാങ്ചുക് അഭ്യർത്ഥിച്ചു. എന്തുവന്നാലും പൂക്കൾ കൊണ്ട് മാത്രമായിരിക്കണം നമ്മുടെ മറുപടി. എന്തുവിലകൊടുത്തും ഈ രീതി പിന്തുടരണമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
സോനം വാങ്ചുക് സമരം അവസാനിപ്പിച്ചതിൽ വലിയ ആശ്വാസവും നന്ദിയുമുണ്ടെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ പ്രതികരിച്ചു. സ്വന്തം ജീവൻ പണയം വെച്ച് രാജ്യത്തിന്റെ മനസാക്ഷിയെ തൊട്ടുണർത്തിയ അദ്ദേഹത്തിന്റെ ത്യാഗത്തിന് നന്ദി അറിയിച്ച ദിപ്കെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുന്നതുവരെ ജന്തർ മന്തറിലെ സമാധാനപരമായ പ്രതിഷേധം തുടരുമെന്നും കൂട്ടിച്ചേർത്തു.
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ സമവായം കണ്ടെത്താന്‍ കോക്റോച്ച് ജനതാ പാര്‍ട്ടി (സിജെപി) പ്രതിനിധി സംഘം കേന്ദ്രമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.30ന് കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബിലാണ് യോഗം. ചര്‍ച്ചയ്ക്ക് നിഷ്പക്ഷ വേദി വേണമെന്ന സിജെപിയുടെ ആവശ്യം അംഗീകരിച്ചാണ് കേന്ദ്രം കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചത്. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്നുവരുന്ന പ്രതിഷേധ സമരം 35-ാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ചര്‍ച്ച നടക്കുന്നത്.
സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് നിരാഹാര സമരം പിൻവലിച്ചതിനെ സ്വാഗതം ചെയ്ത കോക്റോച്ച് ജനതാ പാര്‍ട്ടി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് വ്യക്തമാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ സമാധാനപരമായ രീതിയിലാണ് പ്രതിഷേധം നടക്കുന്നത്.
ധര്‍മേന്ദ്ര പ്രധാൻ്റെ രാജിയും പരീക്ഷാ സംവിധാനത്തില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും ആവശ്യപ്പെട്ടുമാണ് സമരം. പാര്‍ലമെന്റിലേക്ക് നടത്തിയ 'സംസദ് ചലോ' മാര്‍ച്ചിനിടെ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചതോടെയാണ് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായത്.
നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ രാജ്യത്തിലെ യുവ ജനങ്ങൾ നടത്തുന്ന പ്രതിഷേധം കനക്കുകയാണ്. നിരവധി സിനിമാതാരങ്ങളടക്കം കലാ- സാംസ്കാരിക രംഗത്തെയും കായികരംഗത്തെയും അടക്കം നിരവധി പ്രമുഖരാണ് പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. പലരും ജന്തർ മന്തറിലെ പ്രതിഷേധവേദിയിൽ നേരിട്ടെത്തിയപ്പോൾ പലരും സമൂഹമാധ്യമങ്ങളിലൂടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇപ്പോഴിതാ പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി.
യുവജനങ്ങളാണ് രാജ്യത്തിന്റെ യഥാർഥ സമ്പത്തെന്നും. അവരുടെ ശബ്ദം കേൾക്കുകയും അവരെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യണമെന്നാണ് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ മമ്മൂട്ടി പറഞ്ഞിരിക്കുന്നത്. അതേസമയം പ്രതിപക്ഷവും പ്രതിഷേധത്തിലേക്ക് അണിചേർന്നതോടെ പ്രതിഷേധം വലിയ രീതിയിൽ കനത്തുകൊണ്ടിരിക്കുകയാണ്.അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്കെതിരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ രാജ്യവ്യാപക സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സി ജെ പി.
നടൻമാരായ ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, കാളിദാസ് ജയറാം, ജോർജു ജോർജ്, നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, നിഖില വിമൽ, വിസ്മയ മോഹൻലാൽ എന്നിവരും വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവെച്ചിരുന്നു. ഭിന്നിപ്പുകളിലൂടേയും ആക്രമണങ്ങളിലൂടെയുമല്ല മറിച്ച സഹാനുഭൂതിയിലൂടെയാണ് കരുത്തുറ്റ ഭാവി കെട്ടിപ്പടുക്കേണ്ടത് എന്നാണ് ദുൽഖർ കുറിച്ചത്.
കൂടാതെ ജന്തർ മന്ദറിലെ സമരവേദിയിൽ സിനിമാ താരങ്ങളായ പ്രകാശ് രാജ്, ഷബാന ആസ്മി എന്നിവർ എത്തിയിരുന്നു. ഇരുവരും വിദ്യാർഥികൾക്ക് പിന്തുണ അറിയിച്ച് സംസാരിക്കുകയും ചെയ്തു.
ഡല്‍ഹിയില്‍ പ്രതിപക്ഷത്തിന്റെ മിന്നല്‍ പ്രതിഷേധം; ഗാന്ധി സ്മൃതിയിലേക്ക് എംപിമാരുടെ മാര്‍ച്ച്
ന്യൂഡൽഹി: ഡൽഹിയിൽ പ്രതിപക്ഷത്തിൻ്റെ മിന്നൽ പ്രതിഷേധം. എംപിമാരുടെ പ്രതിഷേധ മാർച്ച് തുടങ്ങി. ഡൽഹിയിലെ തീസ് ജനുവരി റോഡിൽ അണിനിരന്ന പ്രതിപക്ഷം ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് നടത്തുന്നു. രാഹുൽ ഗാന്ധി മുന്നിൽ നന്ന് സമരം നയിക്കുന്നു. ഇന്ത്യ മുന്നണിയിലെ എമിക്കവാരും എല്ലാ എംപിമാരും മാർച്ചിൽ പങ്ക്െടുക്കുന്നുണ്ട്. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, കിരൺ റിജുജു എന്നിവരുടെ വസതികൾക്ക് മുന്നിലൂടെയാണ് മാർച്ച് കടന്നു പോയത്.
ഒടുവിൽ എംആർ അജിത്കുമാറിനെ കൈവിട്ട് യുഡിഎഫ് സർക്കാരും; രക്ഷാപ്രവർത്തന കേസിൽ സസ്പെൻഷൻ, നിർദേശം അം​ഗീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ഗൺമാന്മാർ കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിൽ എം ആർ അജിത് കുമാറിന് സസ്പെൻഷൻ. ഡിജിപിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് ആഭ്യന്തരമന്ത്രി നടപടിക്ക് അനുമതി നൽകിയത്. സസ്‌പെഷന്‍ഷൻ ലഭിച്ചതോടെ എം ആർ അജിത് കുമാറിൻ്റെ പ്രൊമോഷന്‍ തടയപ്പെടും. ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കില്ല.
ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനകേസ് അട്ടിമറിച്ചെന്ന കണ്ടെത്തലുള്ള എസ്‌ഐടി റിപ്പോര്‍ട്ട് ഡിജിപി ഇന്നലെ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു. ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഗണ്‍മാന്‍മാരുടെ മര്‍ദ്ദനക്കേസ് എം ആര്‍ അജിത് കുമാര്‍ അട്ടിമറിച്ചു എന്നാണ് എസ്‌ഐടി കണ്ടെത്തല്‍.
സിജെപിക്ക് പിന്തുണയുമായി മൌനവ്രതമെടുത്ത് അണ്ണാ ഹസാരെ
ഡൽഹിയിലെ സിജെപി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ വ്യാഴാഴ്ച മഹാരാഷ്ട്രയിലെ അഹല്യനഗറിൽ രണ്ട് മണിക്കൂർ നീണ്ടുനിന്ന മൗന പ്രതിഷേധം  നടത്തി.
“അണ്ണാ രാവിലെ 11 മണിക്ക് പ്രതിഷേധം ആരംഭിച്ച് ഉച്ചയ്ക്ക് 1 മണിക്ക് അവസാനിപ്പിച്ചു,” ഹസാരേയുടെ സഹായി ദത്ത അവാരി പറഞ്ഞു.
അഹല്യനഗറിലെ മഹാത്മാഗാന്ധി പ്രതിമയിൽ പ്രതിഷേധം നടത്തിയ ഹസാരെ പിന്നീട് അതേ ജില്ലയിലെ തൻ്റെ ഗ്രാമമായ റാലെഗൻ സിദ്ധിയിലേക്ക് പോയി.
“...അക്രമത്തിൻ്റെയും പോലീസ് നടപടിയുടെയും വാർത്തകൾ...അങ്ങേയറ്റം വേദനാജനകമാണ്” എന്ന് പറഞ്ഞുകൊണ്ട് ഹസാരെ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
പ്രതിഷേധക്കാരുടെ നീരസത്തെ “ഒരു ക്രമസമാധാന പ്രശ്നമായിട്ടല്ല, മറിച്ച് സമൂഹത്തിൻ്റെ വേദനയും പ്രതീക്ഷകളുമായി” കാണണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഹസാരെ പറഞ്ഞു.
"പ്രതിഷേധക്കാരെ ക്ഷമയോടെ കേൾക്കാനും, വിശ്വാസത്തിൻ്റെ അന്തരീക്ഷം സൃഷ്ടിക്കാനും, പോസിറ്റീവ് സംഭാഷണത്തിലൂടെ പരിഹാരങ്ങൾ കണ്ടെത്താനും" അദ്ദേഹം സർക്കാരിനോട് അഭ്യർത്ഥിച്ചു.
സിജെപിയുടെ പ്രതിഷേധത്തിനെത്തിയ വിദ്യാര്‍ത്ഥികളെ ലഹരിക്കേസില്‍ കുടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ്റെ ഭീഷണി
മുബൈ : കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികളെ ലഹരിക്കേസില്‍ കുടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ്റെ ഭീഷണി. ഇനി സമരത്തിലേക്ക് പോയാല്‍ കള്ളക്കേസ് എടുക്കുമെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിക്കുകയും നിലവിലെ ചുമതലകളില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥനെ മാറ്റുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ പൊലീസ് ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പിന്നാലെ ഉദ്യോഗസ്ഥനെതിരെ വന്‍തോതില്‍ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യം വിദ്യാര്‍ത്ഥികള്‍ പുറത്തുവിടുകയായിരുന്നു. ഇന്നലെ മുംബൈയില്‍ നടന്ന സിജെപി പ്രതിഷേധത്തിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ ഭീഷണി.
വാഹനത്തിനകത്ത് ഇരിക്കുന്ന വിദ്യാര്‍ത്ഥികളെ മുന്‍സീറ്റിലിരുന്ന പൊലീസുകാരന്‍ ഭീഷണിപ്പെടുത്തുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങളെല്ലാം പിന്നിലിരുന്ന വിദ്യാര്‍ത്ഥികള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. 'നിങ്ങളെ ഇനി ഇവിടെ കണ്ടാല്‍ നിങ്ങളുടെ ജീവിതം ഞാന്‍ തകര്‍ക്കും. നിങ്ങളുടെ ബാഗില്‍ ലഹരി മരുന്ന് നിക്ഷേപിക്കും. അതോടെ നിങ്ങളുടെ ജീവിതം തകരും', പൊലീസുകാരന്‍ വീഡിയോയില്‍ പറയുന്നു. വീഡിയോ വൈറലായതിനു പിന്നാലെ സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.
വിദ്യാർഥി പ്രതിഷേധങ്ങൾ ഐക്യദാർഢ്യവുമായി സുപ്രീംകോടതി അഭിഭാഷകർ; ഭരണഘടനാ ആമുഖം ചൊല്ലി പ്രതിഷേധം
നീറ്റ് പരീക്ഷ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഐക്യദാർഢ്യവുമായി സുപ്രീം കോടതി അഭിഭാഷകരും. സുപ്രീംകോടതി പരിസരത്ത് ഒരു വിഭാഗം അഭിഭാഷകർ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ചൊല്ലി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന മൂല്യങ്ങളോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കാനാണ് ഈ നീക്കമെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത അഭിഭാഷകർ വ്യക്തമാക്കി.
സുപ്രീംകോടതി അഭിഭാഷകരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഭരണഘടനയുടെ ആമുഖം ഒരുമിച്ച് വായിച്ച ശേഷം ജനാധിപത്യം, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് ഓരോ പൗരന്‍റെയും ഉത്തരവാദിത്തമാണെന്ന് അവർ അഭിപ്രായപ്പെട്ടു. നിലവിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചതെന്നും അഭിഭാഷകർ വ്യക്തമാക്കി.
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കാതെ പാർലമെന്റിൽ യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന് പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി തീരുമാനിച്ചു. കോൺഗ്രസ് എംപി കെ.സി.വേണുഗോപാലാണ് വ്യാഴാഴ്ച ഇക്കാര്യം മാധ്യമങ്ങളോട് അറിയിച്ചത്. പ്രതിപക്ഷത്തിന്റെ ഈ ഉറച്ച തീരുമാനം ലോക്സഭാ സ്പീക്കർ ഓം ബിർളയെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആം ആദ്മി പാർട്ടി, ഡിഎംകെ എന്നിവരൊഴികെ മറ്റെല്ലാ പ്രതിപക്ഷ പാർട്ടികളും ഈ നിലപാടിനോട് പൂർണമായി യോജിച്ചിട്ടുണ്ട്. നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തുടനീളം വിദ്യാർത്ഥി പ്രതിഷേധങ്ങൾ അണപൊട്ടിയൊഴുകുന്നതിനിടെയാണ് പ്രതിപക്ഷം സഭയ്ക്കുള്ളിലും നിലപാട് കടുപ്പിച്ചത്.
അതെസമയം,  സിജെപിയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര സർക്കാർ. ചർച്ചയ്ക്ക് സമരക്കാർ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആവശ്യപ്പെട്ടു. ജെപി നദ്ദയുടെ ഓഫീസിലോ വസതിയിലോ ചർച്ച നടത്താമെന്നും ചർച്ചകളിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ എന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. സമരക്കാർ പറയുന്നിടത്ത് ചർച്ച നടത്താമെന്നും ജിതേന്ദ്ര സിം​ഗ് കൂട്ടിച്ചേർത്തു.  അമിത് ഷായും ജിതേന്ദ്ര സിം​ഗും തമ്മിൽ കൂടിക്കാഴ്ച്ച നടക്കുകയാണ്. അതിനിടെ, ദില്ലിയിൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കുകയാണ്. കൊണാട്ട് പ്ലെയിസിലെ കെട്ടിടങ്ങൾ വൈകിട്ട് 6.30 ന് അടക്കണമെന്ന് പൊലീസ് നിർദ്ദേശം നൽകി. എൻഡിഎംസി ചെയർമാൻ്റേതാണ് നിർദ്ദേശം. സിജെപി സമരം കണക്കിലെടുത്താണ് നിയന്ത്രണം.
യാതൊരു ഉപാധികളും ഇല്ലാതെ നീറ്റ് വിഷയത്തിൽ ചർച്ചയ്ക്ക് അനുമതി നൽകണമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു "കൈകൂപ്പി" അഭ്യർത്ഥിച്ചതിന് പിന്നാലെയായിരുന്നു സഭയ്ക്കുള്ളിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. ഇതിന് പുറമെ, പാർലമെന്റ് വളപ്പിലും പ്രതിപക്ഷ പാർട്ടികൾ കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി.
നേരത്തെ, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച, പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടി, വിദ്യാഭ്യാസ പരിഷ്കരണങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി സഭാ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പി രൺദീപ് സുർജേവാല രാജ്യസഭയിൽ നോട്ടീസ് നൽകിയിരുന്നു.
നീറ്റ് വിഷയം സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകുന്നുണ്ടെങ്കിലും, രാജ്യസഭയിൽ റൂൾ 267 പ്രകാരവും ലോക്‌സഭയിൽ റൂൾ 56 പ്രകാരവും അടിയന്തര ചർച്ച വേണമെന്നാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെടുന്നത്.
ശബരിമല സ്വര്‍ണക്കൊളള കേസ്; പി എസ് പ്രശാന്തിന്റെയും അജികുമാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെയും മുൻ അംഗം അജികുമാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. എസ് പി ശശിധരന്റെ സാന്നിധ്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകീട്ടോടെ കോടതിയിൽ ഹാജരാക്കും. പി എസ് പ്രശാന്തിന്റെ അറസ്റ്റിന് പിന്നാലെ അജികുമാറിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. സ്വകാര്യ വാഹനത്തിലാണ് അജികുമാര്‍ പൊലീസ് ക്ലബിലെത്തിയത്. അഭിഭാഷകനും സുഹൃത്തുക്കളും വാഹനത്തിലുണ്ടായിരുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് അജികുമാറിനെയും പി എസ് പ്രശാന്തിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തത്. കൊല്ലം വിജിലന്‍സ് കോടതിയിലായിരിക്കും ഇരുവരെയും ഹാജരാക്കുക.
ഇന്ന് രാവിലെ വീട്ടിലെത്തിയാണ് എസ്‌ഐടി സംഘം പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്തത്. ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. എസ്‌ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പി എസ് പ്രശാന്ത് ഉള്‍പ്പെടെ ഏഴ് പേരുടെ പങ്ക് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചതായി എസ്‌ഐടി അറിയിച്ചിരുന്നു. 2025-ല്‍ ദ്വാരപാലക വിഗ്രഹങ്ങള്‍ വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയത് 2019-ല്‍ നടന്നതായി പറയുന്ന സ്വര്‍ണ അപഹരണം മറച്ചുവെക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നാണ് ആരോപണം. ഈ നടപടിക്ക് ആവശ്യമായ ഭരണാനുമതികള്‍ നല്‍കുന്നതിലും ഫയല്‍ നടപടികളിലുമുണ്ടായ അന്നത്തെ ദേവസ്വം ബോര്‍ഡ് നേതൃത്വത്തിന്റെ പങ്ക് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് എസ്‌ഐടിയുടെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി പി എസ് പ്രശാന്തിനും മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എ അജികുമാറിനുമെതിരെ പുതിയ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എസ്‌ഐടിക്ക് അനുമതി നല്‍കിയത്.
മുംബൈ: നീറ്റ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുംബൈയിൽ ഇന്ന് മുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ. ഇന്ന് മുതൽ ഓഗസ്റ്റ് 6 വരെയാണ് നിരോധനാജ്ഞ. ദില്ലിയിൽ ജന്തർ മന്തറിലും പാർലമെന്റിന് പുറത്തും സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരവും നീറ്റ് പ്രതിഷേധവും മുംബൈ നഗരത്തിലേക്കും വ്യാപിപ്പിച്ചതോടെയാണ് മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അതേസമയം പാർലിമെന്റ് മാർച്ചിൽ വിദ്യാർഥികളെ മർദിച്ചതിൽ പ്രതിഷേധിച്ച് വഞ്ചിത് ബ്ഹുജൻ അഖാഡി പ്രഖ്യാപിച്ച ഹർത്താൽ സംസ്ഥാനത്ത് തുടങ്ങി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾ നടന്നിരുന്നു.
സിജെപി  പ്രതിഷേധത്തിനിടെ "ടിയാൻമെൻ സ്ക്വയർ" നിമിഷം പിറക്കുകയുണ്ടായി. പേപ്പർ ചോർച്ചയ്‌ക്കെതിരായ പ്രതിഷേധം മുംബൈയെ പിടിച്ചുലച്ചപ്പോൾ റിയ അഹിർ എന്ന യുവതി ഒരു പോലീസ് വാനിന് മുന്നിൽ നിന്നു തടഞ്ഞു. വാനിലുണ്ടായിരുന്ന പ്രതിഷേധക്കാരെ തുറന്നു വിടുന്നത് വരെ റിയ ഒറ്റയ്ക്ക് വാൻ മപന്നോട്ട് എടുക്കാൻ അനുവദിച്ചില്ല.
അതേസമയം നീറ്റ് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭം ദില്ലിയിൽ കൂടുതൽ കരുത്താർജ്ജിക്കുകയാണ്. ജന്തർമന്തറിൽ സമരം തുടരുന്ന പ്രക്ഷോഭകരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം നടന്ന ശക്തമായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമരവേദിക്കും പരിസരപ്രദേശങ്ങൾക്കും ചുറ്റും കൂടുതൽ പൊലീസിനെ വിന്യസിക്കാൻ അധികൃതർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് ഇന്നും കടുത്ത ഗതാഗത-സുരക്ഷാ നിയന്ത്രണങ്ങൾ തുടരുകയാണ്
പ്രതിഷേധക്കാരിയുടെ മുഖത്തടിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജന്തര്‍മന്തര്‍ ഡ്യൂട്ടിയില്‍ നിന്നും മാറ്റി;അമിത് ഷായുടെ യൂണിഫോം ഇട്ട ഗുണ്ടയെന്ന് കെ.സി
ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ പ്രതിഷേധക്കാരിയുടെ മുഖത്തടിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജന്തര്‍മന്തര്‍ ഡ്യൂട്ടിയില്‍ നിന്നും മാറ്റി. അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സന്ദീപ് ലാംബയെയാണ് ജന്തര്‍മന്തര്‍ ഡ്യൂട്ടിയില്‍ നിന്നും നീക്കിയത്. സ്റ്റേഷന്‍ ചുമതലയിലേക്ക് തിരിച്ചുകയറാന്‍ ലാംബയ്ക്ക് നിര്‍ദേശം നല്‍കി. യുവതിയുടെ മുഖത്തടിച്ച നടപടിയില്‍ സന്ദീപ് ലാംബയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുമ്പോഴും പൊലീസ് പരസ്യപ്രതികരണത്തിന് തയ്യാറായിരുന്നില്ല.
ഇതേ ഉദ്യോഗസ്ഥനാണ് വിദ്യാഭ്യാസ വിദഗ്ധയും സോനം വാങ്ചുക്കിന്റെ ഭാര്യയുമായ ഗീതാഞ്ജലി വാങ്ചുക്കിനെ അടിക്കാന്‍ ട്രക്കിന് മുകളില്‍ കയറിയതെന്നും പിന്നീട് അവരുടെ മുടിപിടിച്ച് വലിച്ചിഴച്ചതെന്നും കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ ആരോപിച്ചിരുന്നു. പൊലീസ് സേനയില്‍ തുടരാന്‍ ഇയാള്‍ മാനസികമായി യോജിച്ചയാളല്ലെന്നും അഭിജീത് ദീപ്‌കെ പ്രതികരിച്ചിരുന്നു.
സന്ദീപ് ലാംബയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയിത്രയും രംഗത്തെത്തി. 'തൊഴില്‍ മാത്രമല്ല അയാള്‍ ചെയ്യുന്നത്. ഇത്തരം ക്രൂരന്മാരെ തിരിച്ചറിഞ്ഞ് പരസ്യമായി അപമാനിക്കുകയും സാമൂഹികമായി ബഹിഷ്‌കരിക്കുകയും ചെയ്തുവെന്ന് ഉറപ്പാക്കുകയും നിയമ നടപടിക്ക് വിധേയരാക്കുകയും വേണം. ഇതില്‍ ആദ്യത്തെയാള്‍ സന്ദീപ് ലാംബയാണ്', എന്നായിരുന്നു പ്രതികരണം. അമിത് ഷായുടെ യൂണിഫോം ഇട്ട ഗുണ്ടകളുടെ യഥാര്‍ത്ഥ മുഖമാണ് ഇതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതികരിച്ചു.