നമ്മുടെ വയലേലകളും ആർത്തുല്ലസിച്ച് ഒഴുകുന്ന ആറുകളും കാനന ഭംഗിയുമെല്ലാം
റഷ്യന്‍ ചിത്രകാരി ലറിസ പ്രസലോവയുടെ ബ്രഷിൻ തുമ്പിൽ വർണ വിസ്മയം ഒരുക്കുകയാണ് . ലറിസയുടെ ചിത്രപ്രദര്‍ശനം റഷ്യന്‍ഹൗസില്‍ ആരംഭിച്ചു. ‘with love Russia’ എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
സാംസ്കാരികരംഗത്തെ സഹകരണം ടൂറിസം രംഗത്തെ വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്ന് മന്ത്രി റിയാസ് പറഞ്ഞു. റഷ്യയുടെ ഓണററി കോണ്‍സുലും, റഷ്യന്‍ഹൗസ് ഡയറക്ടറുമായ രതീഷ് സി.നായര്‍ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
കേരളത്തെ ഏറെ സ്നേഹിക്കുന്ന ചിത്രകാരിയായ ലറിസ പ്രസലോവ സംസ്ഥാനത്തിന്‍റെ മനോഹരസ്ഥലങ്ങളും റഷ്യയിലെ വിവിധ പ്രദേശങ്ങളും ചിത്രരചനയ്ക്ക് വിഷയമാക്കിയിട്ടുണ്ട്. കോവളവും, പൂവാറുമാണ് ഇഷ്ടപ്പെട്ട സ്ഥലങ്ങള്‍. ചിത്രപ്രദര്‍ശനം ജനുവരി 23 വരെയുണ്ടാകും.