ലോകത്തിലെ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന സിഇഒമാരിൽ ഒരാളാണ് ഇൻഫോസിസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സലിൽ പരേഖ്. ഇൻഫോസിസ് 2022 ൽ ശമ്പളം 88 ശതമാനം വർദ്ധിപ്പിച്ചതിന് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന മൂന്നാമത്തെ സിഇഒ ആയി സലിൽ പരേഖ് മാറി. സലിൽ പരേഖിന്‍റെ വാർഷിക വരുമാനം 42.50 കോടി രൂപയായിരുന്നു, വർദ്ധനവിന് ശേഷം അദ്ദേഹത്തിന്‍റെ വരുമാനം 79.75 കോടിയായി ഉയർന്നു. അതായത് പ്രതിദിനം 21 ലക്ഷം രൂപയാണ് സലിലിന്‍റെ വരുമാനം.
ഐടി സേവന വ്യവസായത്തിൽ മൂന്ന് പതിറ്റാണ്ടിലധികം പരിചയമുള്ള സലിൽ പരേഖ് ഈ മേഖലയിലെ അഗ്രഗണ്യനാണ്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ദേശീയ കൗൺസിൽ അംഗം കൂടിയാണ് അദ്ദേഹം. ഇൻഫോസിസിൽ ചേരുന്നതിന് മുമ്പ് സലിൽ പരേഖ് കാപ്ജെമിനിയുടെ ബോർഡിൽ ഉണ്ടായിരുന്നു. ആപ്ലിക്കേഷൻ സേവനങ്ങൾ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ സേവനങ്ങൾ, കാപ്ജെമിനിയുടെ ടെക് ഡിവിഷൻ എന്നിവയ്ക്ക് അദ്ദേഹം നേതൃത്വം നൽകി.