അഭ്യൂഹങ്ങൾക്ക് വിരാമം; നാഗചൈതന്യയും സാമന്തയും പിരിയുന്നു; സ്‌ഥിരീകരിച്ച് താരങ്ങൾ

നാഗചൈതന്യയുടെ പുതിയ ചിത്രം ലൗ സ്റ്റോറിയുടെ വിജയാഘോഷങ്ങളിലും സാമന്തയുടെ അസാന്നിധ്യമാണ് ഏറ്റവും ചർച്ചയായത്.

അഭ്യൂഹങ്ങൾക്ക് വിരാമം; നാഗചൈതന്യയും സാമന്തയും പിരിയുന്നു; സ്‌ഥിരീകരിച്ച് താരങ്ങൾ

ഹൈദരാബാദ്: ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് തങ്ങൾ വേർപിരിയുന്നുവെന്ന വാർത്ത സ്‌ഥിരീകരിച്ചിരിക്കുകയാണ് തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയും. ഇരുവരും വിവാഹ മോചിതരാകുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ഏതാനും നാളുകളായി സാമൂഹിക മാധ്യമങ്ങളിൽ നടക്കുകയാണ്. ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഏറെ നാളായി നിലനിന്നിരുന്ന അഭ്യൂഹങ്ങളോട് സാമന്തയോ നാ​ഗചൈതന്യയോ പ്രതികരിച്ചിരുന്നില്ല. നാഗചൈതന്യയുടെ പുതിയ ചിത്രം ലൗ സ്റ്റോറിയുടെ വിജയാഘോഷങ്ങളിലും സാമന്തയുടെ അസാന്നിധ്യമാണ് ഏറ്റവും ചർച്ചയായത്. നാഗചൈതന്യയുടെ പിതാവും സൂപ്പർതാരവുമായ ചിരഞ്ജീവിയുടെ വീട്ടിൽ ആമിർഖാന് നൽകിയ വിരുന്നിലും സാമന്തയുണ്ടായിരുന്നില്ല.

ഇപ്പോഴിതാ തങ്ങൾ വിവാഹ ബന്ധം വേർപ്പെടുത്തുന്നുവെന്ന് ഔദ്യോ​ഗികമായി അറിയിച്ചിരിക്കുകയാണ് ഇരുവരും. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു പിരിയുന്നുവെന്ന് താരങ്ങൾ അറിയിച്ചത്.

ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും പത്ത് വര്‍ഷത്തിലധികമായുള്ള സൗഹൃദം തങ്ങളുടെ ജീവതത്തിന് വളരെയധികം പ്രാധാന്യം നല്‍കിയിരുന്നെന്നും എക്കാലവും അതുണ്ടാവുമെന്ന് വിശ്വസിക്കുന്നുമെന്നും താരങ്ങള്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും  വിവാഹിതരായത്.