രഞ്ജന്‍ ഗൊഗോയിക്ക് എതിരായ ലൈംഗിക ആരോപണം;  തുടരന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

ചീഫ്ജസ്റ്റിസ് എന്ന നിലയില്‍ ഭരണതലത്തിലും ജുഡീഷ്യല്‍ തലത്തിലും സ്വീകരിച്ച കര്‍ശന നടപടികള്‍ ഗൂഢാലോചനയ്ക്ക് കാരണമായിട്ടുണ്ടാകാമെന്ന് ജസ്റ്റിസ് എ.കെ പട്നായികിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നതായി കോടതി അറിയിച്ചു

രഞ്ജന്‍ ഗൊഗോയിക്ക് എതിരായ ലൈംഗിക ആരോപണം;  തുടരന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

ഡൽഹി: സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിയാ ലൈംഗികാരോപണത്തിൽ നിർണായക തീരുമാനവുമായി സുപ്രീം കോടതി. കേസിൽ ഗൂഞാലോചന തള്ളിക്കളയാനാകില്ലെന്ന് സുപ്രീം കോടതി നിയമിച്ച സമിതി വ്യക്തമാക്കി.അതേസമയം, വിഷയത്തില്‍ തുടരന്വേഷണം വേണ്ടെന്ന് തീരുമാനിച്ച കോടതി ഗൂഢാലോചന കേസിലെ നടപടികള്‍ അവസാനിപ്പിച്ചു.

ചീഫ്ജസ്റ്റിസ് എന്ന നിലയില്‍ ഭരണതലത്തിലും ജുഡീഷ്യല്‍ തലത്തിലും സ്വീകരിച്ച കര്‍ശന നടപടികള്‍ ഗൂഢാലോചനയ്ക്ക് കാരണമായിട്ടുണ്ടാകാമെന്ന് ജസ്റ്റിസ് എ.കെ പട്നായികിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നതായി കോടതി അറിയിച്ചു. ആരോപണം ഉന്നയിക്കപ്പെട്ട് രണ്ട് വര്‍ഷം കഴിഞ്ഞു എന്നതുകൂടി പരിശോധിക്കുമ്ബോള്‍ വിഷയത്തില്‍ തുടരന്വേഷണം നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് കോടതി നിരീക്ഷിച്ചു.