കശ്മീരിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സൂചന; പൂഞ്ചിൽ സുരക്ഷാസേനയുടെ പരിശോധന തുടരുന്നു

തിങ്കളാഴ്ച പുലർച്ചെ പൂഞ്ചിൽ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മലയാളി സൈനികൻ അടക്കം അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു.

കശ്മീരിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സൂചന; പൂഞ്ചിൽ സുരക്ഷാസേനയുടെ പരിശോധന തുടരുന്നു

ശ്രീനഗർ; ജമ്മു കശ്മീരിലെ വനമേഖലയിൽ കൂടുതൽ ഭീകരരുടെ സാന്നിധ്യമെന്ന റിപ്പോർട്ടുകളെ തുടർന്ന് പരിശോധന കർശനമാക്കി സുരക്ഷാ സേന. ഉൾവനമേഖലയിൽ ഇന്നലെയും തെരച്ചിൽ നടന്നിരുന്നു. ഭീകരർ വനമേഖലയിൽ ഒളിച്ചിരിക്കുന്നതായിട്ടാണ് പ്രാഥമിക നിഗമനം. 

ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്നലെ അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു.തിങ്കളാഴ്ച പുലർച്ചെ പൂഞ്ചിൽ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മലയാളി സൈനികൻ അടക്കം അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു.മലയാളി സൈനികൻ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് കേരളത്തിലെത്തിക്കും.