Thursday, March 30, 2023
spot_img
HomeNewsNationalകശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷ ഉറപ്പാക്കണം; പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷ ഉറപ്പാക്കണം; പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

ന്യൂഡല്‍ഹി: കശ്മീർ താഴ്‌വരയില്‍ ജോലി ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്ക് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ കത്ത്. കശ്മീരി പണ്ഡിറ്റുകളെ തീവ്രവാദികൾ വേട്ടയാടി കൊല്ലുന്ന പശ്ചാത്തലത്തിൽ കശ്മീർ താഴ്‌വരയില്‍ ജോലി ചെയ്യുന്നവർക്ക് സുരക്ഷ നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

ജോഡോ യാത്ര കശ്മീരിൽ പ്രവേശിച്ചപ്പോൾ പണ്ഡിറ്റുകളുടെ പ്രതിനിധി സംഘം തന്നെ സന്ദർശിച്ചിരുന്നുവെന്ന് രാഹുൽ കത്തിൽ സൂചിപ്പിക്കുന്നു. പുൽവാമ ഭീകരാക്രമണത്തിന് ശേഷം താഴ്‌വരയില്‍ നിന്ന് മടങ്ങിയ പണ്ഡിറ്റ് വിഭാഗത്തിൽപ്പെട്ട ജീവനക്കാരെ ജമ്മു മേഖലയിലെ അധികൃതർ ജോലിയിലേക്ക് മടങ്ങാൻ നിർബന്ധിക്കുന്നതായി പ്രതിനിധി സംഘം പരാതിപ്പെട്ടതായും രാഹുൽ കത്തിൽ പറയുന്നു.

സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ അവരെ കശ്മീർ താഴ്‌വരയിലേക്ക് തിരിച്ചയക്കുന്നത് ക്രൂരമാണെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments