back to top
Saturday, December 14, 2024
Google search engine
HomeLatest Newsസെർവൻ സ്വന്തം റിക്കാർഡ് ഭേദിച്ചു; ദേശീയ റെക്കോർഡിനെ മറികടക്കുന്ന പ്രകടനത്തോടെ മീറ്റ് റെക്കോർഡ് സ്വന്തമാക്കി

സെർവൻ സ്വന്തം റിക്കാർഡ് ഭേദിച്ചു; ദേശീയ റെക്കോർഡിനെ മറികടക്കുന്ന പ്രകടനത്തോടെ മീറ്റ് റെക്കോർഡ് സ്വന്തമാക്കി

സംസ്ഥാന സ്കൂൾ കായികമേളയിലെ സീനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ ദേശീയ റെക്കോർഡിനെ മറികടക്കുന്ന പ്രകടനത്തോടെ മീറ്റ് റെക്കോർഡ് സ്വന്തമാക്കി കാസർകോടിന്റെ സെർവൻ.കെ.സി. 60.24 മീറ്റർ ദൂരമാണ് താരം പിന്നിട്ടത്. ഇതോടെ കഴിഞ്ഞ വർഷം സെർവൻ തന്നെ സ്ഥാപിച്ച റെക്കോർഡ് പഴങ്കഥയായി. ഷോട്ട് പുട്ടിലും സ്വർണം നേടിയ സെർവൻ ഈ ഇനത്തിലും മീറ്റ് റെക്കോർഡ് സ്വന്തമാക്കി. 17.74 മീറ്ററാണ് ഷോട്ട്പുട്ടിൽ എറിഞ്ഞത്. കാസർകോട് കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ വിദ്യാർഥിയാണ്.

സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണവും വെങ്കലവും സ്വന്തമാക്കി സഹോദരനും സഹോദരിയും. മലപ്പുറത്തുനിന്നുള്ള മുഹമ്മദ് ഫഹദും ഐഷ ദിയയുമാണ് ഈ താരങ്ങൾ. ഫഹദ് ഡിസ്കസ് ത്രോയിൽ സ്വർണവും ദിയ വെയ്റ്റ്ലിഫ്റ്റിങ്ങിൽ വെങ്കലവും സ്വന്തമാക്കി. ജിം ട്രെയ്നർമാരായ മാതാപിതാക്കളാണ് തങ്ങളുടെ പ്രചോദനമെന്ന് ഇവർ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments