Monday, May 29, 2023
spot_img
HomeNewsനരേന്ദ്ര മോദിക്ക് മൂന്നാം ഊഴം പ്രവചിച്ച് അമിത് ഷാ

നരേന്ദ്ര മോദിക്ക് മൂന്നാം ഊഴം പ്രവചിച്ച് അമിത് ഷാ

നരേന്ദ്ര മോദി തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ വലിയ ഒരു വിഭാഗം ജനങ്ങള്‍ മോദിക്കൊപ്പമുണ്ടെന്ന കാര്യം അംഗീകരിക്കാതെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ഗുവാഹത്തിയിലെ പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ പാര്‍ലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കാന്‍ പദ്ധതിയിടുന്ന കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി പ്രധാനമന്ത്രിയാകാന്‍ വോട്ട് ചെയ്ത ജനതയാണ് ഇന്ത്യയിലുള്ളത്. കോണ്‍ഗ്രസും ഗാന്ധി കുടുംബവും കഴിഞ്ഞ ഒമ്പത് വര്‍ഷമായി പ്രധാനമന്ത്രിയെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. പാര്‍ലമെൻ്റ് നടപടിക്രമങ്ങളും മോദിയുടെ പ്രസംഗങ്ങളും കോണ്‍ഗ്രസ് തടയുകയാണ്. രാജ്യത്തെ വലിയ ഒരു വിഭാഗം മോദിക്ക് ഒപ്പമുണ്ട്.

അടുത്ത വര്‍ഷം 300 ലധികം സീറ്റുകളോടെ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകും. കോണ്‍ഗ്രസിന് പ്രതിപക്ഷ പദവി നഷ്ടപ്പെട്ടു. ലോക്‌സഭയില്‍ ഇപ്പോഴുള്ള സീറ്റുകളുടെ എണ്ണം പോലും ഉറപ്പിക്കാൻ കോണ്‍ഗ്രസിന് കഴിയില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments