ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ പ്രസംഗത്തിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെങ്കിലും ബി.ജെ.പി സർക്കാർ അവരിലൂടെ അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്ന് തരൂർ ആരോപിച്ചു. രാഷ്ട്രപതിയുടെ പ്രസംഗം സർക്കാരിനെ പൂർണമായും പ്രകീർത്തിക്കുന്ന തരത്തിൽ ആയിരുന്നെന്നും തരൂർ പറഞ്ഞു.
സർക്കാർ ചെയ്ത എല്ലാ കാര്യങ്ങളെയും പ്രശംസിക്കാൻ ശ്രമിച്ചുകൊണ്ട് രാഷ്ട്രപതി ഒരു സമ്പൂർണ്ണ തിരഞ്ഞെടുപ്പ് പ്രസംഗമാണ് നടത്തിയത്. സർക്കാർ ചെയ്യാത്ത കാര്യങ്ങൾ പരാമര്‍ശിച്ചില്ലെന്നും തരൂർ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞും കോണ്‍ഗ്രസ് നയിച്ച യു.പി.എ. സര്‍ക്കാരിനെ വിമര്‍ശിച്ചുമായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. രാഷ്ട്രപതിയായ ശേഷം പാർലമെന്‍റിൽ നടത്തിയ ആദ്യ പ്രസംഗമായിരുന്നു ചൊവ്വാഴ്ചത്തേത്.