Sunday, April 14, 2024
HomeCrimeപോലീസ് സ്റ്റേഷനിൽവെച്ച് ശിവസേന നേതാവിനുനേരെ നിറയൊഴിച്ച് ബിജെപി എം.എൽ.എ

പോലീസ് സ്റ്റേഷനിൽവെച്ച് ശിവസേന നേതാവിനുനേരെ നിറയൊഴിച്ച് ബിജെപി എം.എൽ.എ

മുംബൈ: ശിവസേന നേതാവിന് നേരെ പോലീസ് സ്റ്റേഷനിൽവെച്ച് നിറയൊഴിച്ച് ബി.ജെ.പി എം.എൽ.എ. ശിവസേനാ നേതാവ് മഹേഷ് ഗെയ്‌ക്‌വാദിനാണ് വെള്ളിയാഴിച രാത്രി വെടിയേറ്റത്. സംഭവത്തിൽ ബിജെപി നിയമസഭാംഗം ഗണപത് ഗെയ്‌ക്‌വാദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉല്ലാസ് നഗറിലെ ഹിൽ ലൈൻ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. ഭൂമിയുടെ പേരിലുള്ള തർക്കമാണ് കൃത്യത്തിനു പിന്നിലെന്നാണ് വിവരം. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ അനുയായിയാണ് വെടിയേറ്റ മഹേഷ്.

ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗവും ഉല്ലാസ് നഗറിലെ ഹിൽ ലൈൻ പോലീസ് സ്‌റ്റേഷനിൽ എത്തിയത്. ചർച്ചയ്ക്കിടെ എംഎൽഎ വെടിയുതിർക്കുക യായിരുന്നു. വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) സുധാകർ പതാരെ പറഞ്ഞു.പരിക്കേറ്റ സേനാ നേതാവി നേയും മറ്റൊരു അനുയായിയേയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹേഷിന്റെ ശരീരത്തിൽ നിന്ന് വെടിയുണ്ടകൾ പുറത്തെടുത്തെങ്കിലും നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. കേസ് രജിസ്റ്റർ ചെയ്തതായി താനെ അഡീഷണൽ പോലീസ് കമ്മീഷണർ ദത്ത ഷിൻഡെ പറഞ്ഞു.

കല്യാണിലെ കല്യാൺ ഈസ്റ്റ് നിയോജക മണ്ഡലത്തെയാണ് ഗൺപത് ഗെയ്‌ക്‌വാദ് പ്രതിനിധീകരിക്കുന്നത്. മകനോട് മോശമായി പെരുമാറിയതിനാൽ സ്വയം പ്രതിരോ ധത്തിനായാണ് വെടിയുതിർത്തതെന്ന് ഗൺപത് ഒരു വാർത്താ ചാനലിനോട് പറഞ്ഞു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ആഭ്യന്ത രമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നവിസ് ഉത്തരവിട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments