Wednesday, February 8, 2023
spot_img
HomeNewsInternationalവാഷിങ്ടണിൽ വെടിവെപ്പ്; 3 പേർ മരിച്ചു, അക്രമി സ്വയം ജീവനൊടുക്കി

വാഷിങ്ടണിൽ വെടിവെപ്പ്; 3 പേർ മരിച്ചു, അക്രമി സ്വയം ജീവനൊടുക്കി

വാഷിങ്ടൺ: വാഷിങ്ടൺ നഗരത്തിലെ കടയിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് വെടിവെപ്പുണ്ടായത്. ആക്രമണം നടക്കുമ്പോൾ കടയിൽ 21 പേരാണ് ഉണ്ടായിരുന്നത്. കടയ്ക്കകത്ത് വച്ച് രണ്ട് പേർക്കും പുറത്ത് വച്ച് ഒരാൾക്കുമാണ് വെടിയേറ്റത്.

വെടിവെപ്പിന് ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അക്രമിയെ പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇയാൾ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. അക്രമിയെ കുറിച്ച് വിവരം ലഭിച്ച് പൊലീസ് എത്തിയപ്പോഴേക്കും ഇയാൾ സ്വയം വെടിവെച്ച് മരിച്ചിരുന്നു.

കഴിഞ്ഞ ദിവസം യുഎസിൽ മൂന്ന് സ്ഥലങ്ങളിലുണ്ടായ വെടിവെപ്പിൽ രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടിരുന്നു. സാൻഫ്രാൻസിസ്കോയിലെ തീരദേശ ചെറു പട്ടണമായ ഹാഫ് മൂൺ ബേയിൽ നടന്ന രണ്ട് വെടിവെപ്പുകളിലായി ഏഴ് പേർ കൊല്ലപ്പെട്ടു. ഒരു കൃഷി ഫാമിൽ നടന്ന വെടിവെപ്പിൽ നാല് പേരും അവിടെ നിന്ന് 8 കിലോമീറ്റർ അകലെയുള്ള മറ്റൊരിടത്ത് മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments