വിജയ് ബാബുവിന്‍റെ ഒളിത്താവളം കണ്ടെത്താനായില്ല: ഫോണ്‍ നമ്പറുകള്‍ നിരീക്ഷണത്തിൽ 

ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ്ബാബുവിനെ അറസ്റ്റുചെയ്യാനുള്ള നീക്കം പോലീസ് വേഗത്തിലാക്കിയിട്ടുണ്ട്.

വിജയ് ബാബുവിന്‍റെ ഒളിത്താവളം കണ്ടെത്താനായില്ല: ഫോണ്‍ നമ്പറുകള്‍ നിരീക്ഷണത്തിൽ 

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്ത് ഒളിവില്‍ക്കഴിയുന്ന പ്രതി വിജയ്ബാബുവിന്റെ സങ്കേതം ഇനിയും കണ്ടെത്തിയില്ല. ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ്ബാബുവിനെ അറസ്റ്റുചെയ്യാനുള്ള നീക്കം പോലീസ് വേഗത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം മജിസ്ട്രേട്ട് കോടതിയില്‍നിന്നു ലഭിച്ച അറസ്റ്റ് വാറന്റ് ആഭ്യന്തര മന്ത്രാലയം വഴി ഇന്റര്‍പോളിനും ദുബായ് പോലീസിനും കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തുടര്‍നടപടി ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് ആഭ്യന്തര മന്ത്രാലയത്തിന് വീണ്ടും കത്തയച്ചു.

വിജയ് ബാബുവിന്റെ താമസസ്ഥലത്തിന്റെ വിലാസം കിട്ടിയാലുടന്‍ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കി. രണ്ടുദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ വിജയ്ബാബു ഉപയോഗിക്കാന്‍ സാധ്യതയുള്ള ഫോണ്‍ നമ്പറുകളെല്ലാം സൈബര്‍ പോലീസ് നിരീക്ഷിക്കുന്നുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുംവരെ വിജയ് ബാബു പിടിതരാതെ നില്‍ക്കുകയാണെന്നാണ് പോലീസ് വിലയിരുത്തല്‍.