പാര്‍ട്ടിയിലെ ചില പുരുഷനേതാക്കളുടെ സ്ത്രീകളോടുള്ള പെരുമാറ്റം മോശം: വിമർശനവുമായി മന്ത്രി ആര്. ബിന്ദു
കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സംഘടനാ റിപ്പോര്ട്ടിന്മേല് നടത്തി യ പൊതുചര്‍ച്ചയിലാണ് ബിന്ദുവിന്റെ വിമര്‍ശനം.

കൊച്ചി: പാര്‍ട്ടിയിലെ ചില നേതാക്കളുടെ സ്ത്രീകളോടുള്ള പെരുമാറ്റം മോശമെന്ന് മന്ത്രി ആര് ബിന്ദു. പാര്‍ട്ടിയില്‍ സ്ത്രീകള്‍ പരാതി നല്കിയാലും പരിഗണന ഉണ്ടാകുന്നില്ലെന്നും ആര് ബിന്ദു പറഞ്ഞു. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സംഘടനാ റിപ്പോര്ട്ടിന്മേല് നടത്തി യ പൊതുചര്‍ച്ചയിലാണ് ബിന്ദുവിന്റെ വിമര്‍ശനം. പാര്‍ട്ടിയില്‍ സ്ത്രീകളോടുള്ള മോശം പെരുമാറ്റം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് ഖേദത്തോടെ പറയേണ്ടി വരുന്നു. എന്തെങ്കിലും മോശം അനുഭവമുണ്ടായാല്‍ പരാതി നല്കിയാലും പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല. പരാതി നല്കിയ ആളുകള്‍ക്ക് അവഗണന നേരിടേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും ബിന്ദു പറഞ്ഞു.
വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് വിമര്‍ശനം. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയിലെ വനിതാ അംഗത്തിന്റെ പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എയും സിഐടിയു ജില്ലാ പ്രസിഡന്റുമായിരുന്ന പി.കെ.ശശിയെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. ആറുമാസത്തേക്കായിരുന്നു സസ്പെന്ഷന്. നടപടി നേരിട്ടപ്പോള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു ശശി.
സംസ്ഥാന, ജില്ലാ നേതാക്കള്‍ക്കു പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത തിനെ തുടര്‍ന്ന് യുവതി പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കു പരാതി നല്കി. തുടര്‍ന്ന് മന്ത്രി എ.കെ.ബാലനും പി.കെ.ശ്രീമതിയും അംഗങ്ങളായി കമ്മിഷനെ നിയമിച്ചു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. നിലവില്‍ കെടിഡിസി ചെയര്‍മാനാണ് ശശി. പാര്‍ട്ടിയിലെ നേതാക്കള്ക്കിടയി ല്‍ പാര്‍ലമെന്ററി വ്യാമോഹം വര്‍ധിക്കുകയാണെന്ന് ചില അംഗങ്ങള്‍ വിമര്‍ശിച്ചു. പാര്‍ട്ടി നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതിനു പകരം അധികാര സ്ഥാനത്തിരിക്കാനാണ് പലര്‍ക്കും താല്പര്യമെന്നും വിമര്‍ശനമുണ്ടായി.
ആലപ്പുഴയില്‍ നിന്ന് വനിതകള്‍ക്ക് കാര്യമായ പരിഗണന കിട്ടുന്നില്ലെന്ന വിമര്‍ശനവും പൊതുചര്‍ച്ചയില്‍ ഉന്നര്‍ന്നു. വനിതാ ബ്രാഞ്ച് സെക്രട്ടിമാരും മറ്റും ധാരാളമായി കമ്മിറ്റികളിലേക്ക് കടന്നുവന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും പുരുഷ മേധാവിത്വപരമായ സമീപനമാണ് പല കാര്യങ്ങളിലും നടക്കുന്ന ത്. വനിതകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ല. വനിതകളുടെതായ പ്രശ്നങ്ങളില്‍ ഇടപെടാനോ അത്തരം കാര്യങ്ങള്‍ക്ക് പരിഹാരിക്കാ നോ കാര്യമായ ഒരു ശ്രമവും ഉണ്ടാകുന്നില്ലെന്നും ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധികള്‍ പൊതുചര്‍ച്ചയില്‍ ഉന്നയിച്ചു.