തിരുവനന്തപുരം: സംസ്ഥാനത്തുടനീളം എയർ സ്ട്രിപ്പ് സ്ഥാപിക്കുമെന്ന് ധനമന്ത്രി. ഇതിനായി പിപിപി മോഡൽ കമ്പനി രൂപീകരിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എയർ സ്ട്രിപ്പുകൾ നടപ്പാക്കാനുള്ള കമ്പനിക്ക് 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ശബരിമല മാസ്റ്റർ പ്ലാനിനായി സംസ്ഥാന ബജറ്റിൽ 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എരുമേലി മാസ്റ്റർ പ്ലാനിന് 10 കോടി രൂപയും കുടിവെള്ള വിതരണത്തിന് 10 കോടി രൂപയും നിലയ്ക്കൽ വികസനത്തിന് 2.5 കോടി രൂപയും അധികമായി അനുവദിച്ചതായി ധനമന്ത്രി ബാലഗോപാൽ ബജറ്റ് അവതരണ വേളയിൽ അറിയിച്ചു. ലൈഫ് മിഷൻ പദ്ധതിക്കായി 1436.26 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കേരളത്തിൽ വിലക്കയറ്റം നിയന്ത്രിക്കാനായി 2000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തനതു വരുമാനം വർധിച്ചു. ഈ വർഷം ഇത് 85,000 കോടി രൂപയായി മാറും. ഇന്ത്യയിലെ ഏറ്റവും ചെലവുകുറഞ്ഞ സംസ്ഥാനമായി കേരളം മാറി. റബ്ബർ കർഷകർക്കുള്ള സബ്സിഡി വിഹിതം 600 കോടി രൂപയായി ഉയർത്തി. കേന്ദ്ര നികുതി നികുതി ഇതര വരുമാനം കൂട്ടാൻ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.