Monday, May 29, 2023
spot_img
HomeNewsKeralaവിദ്യാര്‍ഥികളെ 'പോടാ', 'പോടീ' എന്ന വിളി വേണ്ട; വിലക്കാനൊരുങ്ങി സർക്കാർ

വിദ്യാര്‍ഥികളെ ‘പോടാ’, ‘പോടീ’ എന്ന വിളി വേണ്ട; വിലക്കാനൊരുങ്ങി സർക്കാർ

പാലക്കാട്: സ്കൂളുകളിൽ അധ്യാപകർ വിദ്യാർത്ഥികളെ ‘പോടാ’, ‘പോടീ’ എന്ന് വിളിക്കുന്നത് വിലക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രയോഗങ്ങൾ വിലക്കാൻ സർക്കാർ ആലോചിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് വിദ്യാഭ്യാസ ഉപഡയറക്ടർ ഇത്തരം പ്രയോഗങ്ങളെ വിലക്കിയതായി നിർദേശം നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിലും ഉടൻ നിർദേശമിറങ്ങും.

വിദ്യാർത്ഥികളുടെ വ്യക്തിത്വത്തെ വ്രണപ്പെടുത്തുന്ന വാക്കുകൾ അധ്യാപകർ ഉപയോഗിക്കരുതെന്നും വിദ്യാർത്ഥികൾക്ക് മാതൃകയാകേണ്ട വാക്കുകളും പെരുമാറ്റവും മാത്രമുണ്ടാവാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എല്ലാ അധ്യാപകർക്കും നിർദ്ദേശം നൽകണമെന്നും തിരുവനന്തപുരത്ത് പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നുണ്ട്. തിരുവനന്തപുരം വെട്ടുകാട് ഓറഞ്ച്വില്ലയിൽ സുധീഷ് അലോഷ്യസ് റൊസാരിയോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments