Monday, May 29, 2023
spot_img
HomeNRIസുസ്ഥിര വ്യോമയാന ഇന്ധനം ഉപയോഗിച്ചുള്ള എമിറേറ്റ്സിന്റെ പരീക്ഷണ പറക്കൽ വിജയം

സുസ്ഥിര വ്യോമയാന ഇന്ധനം ഉപയോഗിച്ചുള്ള എമിറേറ്റ്സിന്റെ പരീക്ഷണ പറക്കൽ വിജയം

ദുബായ് : എമിറേറ്റ്സിന്‍റെ സുസ്ഥിര വ്യോമയാന ഇന്ധനം ഉപയോഗിച്ചുള്ള പരീക്ഷണ പറക്കൽ വിജയകരം. കാർബൺ പുറന്തള്ളൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കൂടുതൽ ഹരിത ഇന്ധനം ഉപയോഗിക്കാനുള്ള ആഗോള വ്യോമയാന വ്യവസായത്തിന്‍റെ ശ്രമത്തിന്‍റെ ഭാഗമായാണ് എമിറേറ്റ്സ് 100 % സുസ്ഥിര വ്യോമയാന ഇന്ധനം (എസ്എഎഫ്) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു പ്രദർശന പറക്കൽ വിജയകരമായി പൂർത്തിയാക്കിയത്.

ബോയിംഗ് 777-300 ഇആർ വിമാനം തിങ്കളാഴ്ച ദുബായ് തീരത്ത് ഒരു മണിക്കൂറിലധികം പറന്നു. രണ്ട് എഞ്ചിനുകളിൽ ഒന്നിൽ എസ്എഎഫ് പ്രവർത്തിപ്പിക്കുന്ന അറബ് മേഖലയിലെ ആദ്യത്തെ വിമാനമാണിത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments