‘സുലൈഖ മൻസിൽ’ തിയേറ്റർ പ്രഗർശനത്തിന് ശേഷം ഒടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. ഹാലയുടെയും അമീനിൻ്റേയും വിവാഹവും വിവാഹ ഒരുക്കങ്ങൾക്കിടയിൽ അവരുടെ കുടുംബങ്ങൾക്കിടയിൽ നടക്കുന്ന ഓരോ സംഭവങ്ങളേയും ചുറ്റിപ്പറ്റിയാണ് സിനിമ.സുലൈഖ മൻസിൽ മെയ് 30 ന് ഡിസ്നി + ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും.
ലുക്മാൻ അവറാൻ, അനാർക്കലി മരക്കാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, മാമുക്കോയ, ജോളി ചിറയത്ത്, ഗണപതി, ദീപ തോമസ്, ശബരീഷ് വർമ്മ, അദ്രി ജോസ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.