Sunday, June 4, 2023
spot_img
HomeNewsKeralaസംസ്ഥാനത്ത് ഇന്ന് മുതൽ വേനൽ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്നു മുതൽ വേനൽമഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ മഴയുണ്ടാകും. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് ആദ്യം മഴ ലഭിക്കുക. വടക്കൻ കേരളത്തിൽ വെള്ളിയാഴ്ചയോടെ മഴ ലഭിക്കും. 

സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവുണ്ടായി. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്കുകൾ പ്രകാരം പാലക്കാട് എരുമയൂരിലാണ് ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments